Transliterations on Dictionary

November 4th, 2009

You may see some links like   Google|Mozhi|Mashithantu|keyboard on the top of dictionary search box. what does this mean?

it is all different input technique for writing Malayalam letters.
1. Google Transliteration is the most intelligent simple input mechanism; you may just type a manglish word completely and press the space bar. magic!! you may see the Malayalam word. if you think that the spelling of Malayalam word is wrong, press backspace. Google list a set of word. you may choosethe correct from the list. Read More>>

2. Mozhi Transliteration: Another single box Malayalam input scheme. it is based mozhi key scheme. eg. if you press ‘a’, it changes to ‘അ’ immediately. Read more >>

3. Mashithantu Transliteration: it is a two box transliteration scheme almost similar to Mozhi Transliteration. if you press ‘a’, it display ‘അ’ on other box. key pattern is available here

4. Keyboard : it is not a transliteration but a clickable virtual keyboard where you can see all Malayalam letters grouped together. like this…

keyboard

Choose whichever you are confortable with.

പുതിയ മഷിത്തണ്ടു നിഘണ്ടു

November 1st, 2009

മഷിത്തണ്ടു നിഘണ്ടുവിന്റെ പുതിയ പതിപ്പ് ഇന്ന്  കേരള പിറവി ദിനത്തോടനുബന്ധിച്ച് പ്രസദ്ധീകരിക്കുന്നു.   പുതിയ വിലാസം (http://dictionary.mashithantu.com/) സന്ദര്‍ശിച്ച് നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കൂ.

ഉണ്ണികൃഷ്ണന്‍ കെ.പി യാണ് ഈ പുനഃപ്രസദ്ധീകരണത്തിനു ഊര്‍ജ്ജവും ആത്മാവും നല്‍കിയത്. റൂബി ഓണ്‍ റെയില്‍ എന്ന നൂതന വെബ് ടെക്കനോളജിയാണ് ഇതിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.

പുതിയതായി കൂട്ടിച്ചേര്‍ത്ത സൌകര്യങ്ങള്‍ പരിശോധിക്കാം

1.  ഗൂഗിളിന്റേയും മൊഴിയുടേയും ട്രാന്‍സ്‌ലിറ്റെറേഷനുകള്‍ മഷിത്തണ്ടില്‍ കൂട്ടി ചേര്‍ത്തു.  മഷിത്തേണ്ടിന്റെ ട്രാന്‍സ്‌ലിറ്ററേഷനും കീ ബോര്‍ഡും ഒപ്പമുണ്ട്. ഏതാണോ താങ്കള്‍ക്കു സൌകര്യമായി തോന്നുന്നത്‌ അതുപയോഗിച്ച് മലയാളപദങ്ങള്‍ ടൈപ്പു ചെയ്യാവുന്നതാണ്.

2. ഏതൊരാള്‍ക്കും മഷിത്തണ്ടിലെ പദങ്ങളുടെ അര്‍ത്ഥം മാറ്റം വരുത്തി കൂടുതല്‍ കൃത്യത നല്‍കാവുന്നതാണ്. അതിനായി ലോഗിന്‍ ചെയ്യേണ്ടതു പോലുമില്ല. പദങ്ങള്‍ പരിശോധിക്കുന്നവര്‍ അനുവധിച്ചാല്‍ മാത്രമേ പുതിയ അര്‍ത്ഥങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാവുകയുള്ളൂ.

3. അര്‍ത്ഥങ്ങള്‍ ശരിയാണോ തെറ്റുണ്ടോ എന്നു ഉടനടി ഏതൊരാള്‍ക്കും മഷിത്തണ്ടിന്റെ പിന്നണി പ്രവര്‍ത്തകരെ അറിയിക്കാവുന്നതാണ്. അതിനായി പച്ചയും ചുവപ്പും നിറത്തില്‍  തള്ളവിരല്‍ മുകളിലേക്കും താഴേക്കുമായി പിടിച്ചിട്ടുള്ള അടയാളങ്ങള്‍ കാണാം. അര്‍ത്ഥങ്ങളില്‍ തെറ്റ് കണ്ടെത്തിയാല്‍ ‍ ചുവന്ന തള്ളവിരല്‍ അമര്‍ത്തുക.

സാമ്യമുള്ള പദങ്ങള്‍ ഒന്നു കൂടി നവീകരിക്കാനുണ്ട്. അടുത്തു തന്നെ പഴയ നിഘണ്ടുവില്‍ ലഭ്യമായിരുന്ന എല്ലാ സൌകര്യങ്ങളും പുതിയതില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും. അതിനുശേഷം പഴയ സൈറ്റ് നീക്കം ചെയ്യപ്പെടും.

മഷിത്തണ്ടിന്റെ പുതിയപതിപ്പിലേക്ക് സ്വാഗതം.

Crossword winners – 1

October 9th, 2009

Here goes the top scorers of our first competition. (event code is FIRST)

Winner : Viswam (933)
1st runner up : pappoos (918)
2nd runner up: dhanush (824)

Check your position here.
http://crossword.mashithantu.com/assets/game/top_scorer.php?cwc=FIRST

score split up
9×100 + 5×5 + 4×2  = 933 (Viswam )
9×100 + 9×2            = 918 (pappoos )
7×100 + 110+ 7×2 = 824 (dhanush)

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ !!

Referral Bonus

October 6th, 2009

പുതിയ പദപ്രശ്നമത്സരങ്ങളിലെല്ലാം ഒരു പുതിയ പോയിന്റ് രീതി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു യൂസറിന് അവരവരുടെ Referral ലിങ്കുകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കാം. നിങ്ങളുടെ ക്ഷണപ്രകാരം നിങ്ങളുടെ സുഹൃത്ത് മഷിത്തണ്ടില്‍ പദപ്രശ്നം കളിക്കാന്‍  രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പോയിന്റ് ലഭിക്കും.  അതും കൂടി പരിഗണിച്ചാണ് മത്സര വിജയിയെ കണക്കാക്കുന്നത്‌.

ലോഗിന്‍ ചെയ്തതിനു ശേഷം “Referral URL“ എന്ന ബട്ടണ്‍ ഞെക്കിയാല്‍ അവരവരുടെ Referral URL കാണാവുന്നതാണ്. ആ ലിങ്ക് നിങ്ങളുടെ email ലിലേക്ക് പകര്‍ത്തിയതിനു ശേഷം സഹപാഠികള്‍ക്കോ ഒപ്പം ജോലി ചെയ്യുന്നവര്‍ക്കോ അയച്ചു കൊടുക്കുക.

കൂടുതല്‍ പേര്‍ പദപ്രശ്നം കളിക്കാനുണ്ടായാല്‍ മത്സരം കൂടുതല്‍ ആവേശകരമാകും.

crossword-competition – faq

September 29th, 2009

സമ്മാനം ലഭിക്കാന്‍ സഹായിക്കുന്ന വഴികള്‍ എന്തേങ്കിലും ഉണ്ടോ?

1) എല്ലാ പദപ്രശ്നങ്ങളിലും 100 നേടാന്‍ കഴിയുമെന്ന് അത്മവിശ്വാസമുണ്ടോ?
എങ്കില്‍ മുന്നിലെത്താന്‍ കുറഞ്ഞെത് 5 റെഫറല്‍ പോയിന്റെങ്കിലും എല്ലാ പദപ്രശ്ന മത്സരസമയത്തും നേടണം. എന്നാലേ ഒന്നാമതെത്തിയ ആളുടെ ഒപ്പമെത്താന്‍ സഹായിക്കുകയുള്ളൂ.

2) നിങ്ങള്‍ക്കു ധാരാളം സുഹൃത്തുക്കള്‍ ഉണ്ടോ?
എങ്കില് അവര്‍ക്ക് റെഫറല്‍ ലിങ്ക് അയച്ചു കൊടുക്കൂ. ഏറ്റവും കൂടുതല്‍ റെഫറല്‍ പോയിന്റ് നേടിയവര്‍ക്ക് പ്രത്യേകം സമ്മാനമുണ്ടായിരിക്കാം (നിബന്ധനകള്‍ പരിശോധിച്ച് ഉറപ്പു വരുത്തുക)

3) മത്സരത്തില്‍ ഉത്തരം ലഭിക്കാന്‍ കുറുക്കു വഴികള്‍ എന്തേങ്കിലും ഉണ്ടോ?
ഉത്തരം പൂരിപ്പിക്കുന്നതിന്റെ അടിയിലായി സെര്‍ച്ച് ചെയ്യാനുള്ള ഒരു വിഭാഗം ഉണ്ട്. മഷിത്തണ്ടിന്റെ നിഘണ്ടുവിലോ ഗൂഗിളിലോ തിരഞ്ഞാല്‍ ഒട്ടുമിക്ക ഉത്തരങ്ങളും കണ്ടു പിടിക്കാവുന്നതേ ഉള്ളൂ.

ഉത്തരം പൂരിപ്പിക്കതിലോ മറ്റോ സഹായം ലഭിക്കുമോ?

തീര്‍ച്ചയായും. ഉദ്ദാഹരണത്തിനു ‘ഇഞ്ചി‘ എന്നു എങ്ങിനെയാണ് ടൈപ്പു ചെയ്യുന്നത് എന്നറിയില്ല എന്നു കരുതുക. ആരോട് ചോദിക്കും?

1. mashiusers[at]googlegroups . com ലേക്ക് ഒരു ഇ-മെയില്‍ അയക്കുക
2. മഷിത്തണ്ടിന്റെ ഓര്‍ക്കൂട്ടില്‍ മഗ്ലീഷ് സഹായം എന്ന ടോപ്പിക്കില്‍ ചോദിക്കുക
3. മഷിത്തണ്ടിന്റെ ബ്ലോഗില്‍ ചോദിക്കുക.

ഉത്തരം ഏതാണെന്നു മാത്രം ചോദിക്കരുത് :-)

എന്തുകൊണ്ട് റെഫറല്‌ ബോണസ് നല്‍കുന്നു?

രണ്ടു കാരണങ്ങള്‍ കൊണ്ട്. കൂടുതല്‍ പേരെ മത്സരത്തില്‍ പങ്കെടുപ്പിക്കാനായി കളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ . രണ്ട്. ഒരേ സ്കോര്‍ ഒന്നിലധികം പേര്‍ നേടാന്‍ സാധ്യതയുണ്ട്. അങ്ങിനെ വരുമ്പോള്‍ വിജയിയെ നിശ്ചയിക്കാന്‍ ബോണസ് പോയിന്റ് സഹായിക്കും.

റെഫെറൽ ബോണസ് ഒന്നും തന്നെ ഇല്ലെങ്കിൽ ഒരാൾക്കു് സമ്മാനം കിട്ടാനുള്ള അർഹത നഷ്ടപ്പെടുമോ?

സമ്മാനം കിട്ടാനുള്ള സാധ്യത കുറയും… ഉദാഹരണത്തിനു രണ്ടു പേര്‍ക്ക് എല്ലാ പദപ്രശ്നത്തിനും 100 വീതം ലഭിച്ചു എന്നു കരുതുക. അങ്ങിനെ വരുമ്പോള്‍ ഇവരില്‍ ഏറ്റവും കൂടുതല്‍ റെഫറല്‍ ബോണസ് നേടിയ ആള്‍ വിജയിയാകും. ചില മത്സരങ്ങളില്‍ ചെറിയ റെഫറല്‍ ബോണസ് യോഗ്യതയ്ക്കായി നേടേണ്ടതായി വരും. നിബന്ധനകള്‍ ശ്രദ്ധിക്കുക

വിജയിയെ നിശ്ചയിക്കുന്നതില്‍ റെഫറല്‍ ബോണസ് ഒരു നിര്‍ണ്ണായക ഘടകമാക്കുന്നത് ന്യായമാണോ?

ഇതൊരു മത്സരമാണ്. മത്സരത്തിന്റെ വിജയത്തിനു ധാരാളം കളിക്കാരുണ്ടെങ്കില്‍ നല്ലതാണ്. കോമ്പറ്റീഷന്‍ സ്പിരിറ്റ് കൂടും. ആയതിലേക്ക് കൂടുതല് ആളുകളെ ക്ഷണിക്കാനുള്ള ഒരു പ്രോത്സാഹനമാണ് ഈ ബോണസ് പോയിന്റ്.

റെഫറല്‍ ബോണസ്സ് കൊണ്ട് മാത്രം ഒരാള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുമോ?

അതുകൊണ്ടു മാത്രം സാധിക്കുകയില്ല. പദപ്രശ്നങ്ങളില്‍ നിന്നു ഒരു നിശ്ചിത ശതമാനം പോയിന്റ് സ്കോര്‍ ചെയ്താലേ സമ്മാനം ലഭിക്കുകയുള്ളൂ. കളിയുടെ നിയമങ്ങള്‍ ശ്രദ്ധിക്കുക.

കള്ളത്തരം കാണിച്ച് സമ്മാനം ലഭിക്കുമോ?

ഉം… റെഫറല്‍ ബോണസ്സിനു വേണ്ടിയോ ഉത്തരം ലഭിക്കുന്നതിനു വേണ്ടിയോ എന്തെങ്കിലും തിരിമറി നടത്തിയതായി കണ്ടു പിടിക്കപ്പെട്ടാല്‍ ആ യൂസറെ മത്സരങ്ങളില്‍ നിന്നു പുറത്താക്കുന്നതായിരിക്കും. കള്ളത്തരം കണ്ടു പിടിക്കാന് ഉതകുന്ന വിധത്തിലുള്ള നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ മത്സരത്തിനായി ഉപയോഗിക്കുന്നുണ്ട്. സമ്മാനം കൊടുക്കുന്നതിനും മുമ്പ് ആ മത്സരാര്‍ത്ഥി കള്ളത്തരം നടത്തിയിട്ടില്ല എന്നു വീണ്ടും വീണ്ടും പരിശോധിച്ചു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ സമ്മാനദാനം നടത്തുകയുള്ളൂ.

ഈ മത്സരങ്ങള്‍ കൊണ്ട് നാടിനോ നാട്ടാര്‍ക്കോ എന്തെങ്കിലും ഗുണമുണ്ടോ?

നാടിനു ഗുണമുണ്ടോ എന്നറിയില്ല. പക്ഷെ ഭാഷയ്ക്കും മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കും ഗുണമുണ്ട്. ഒരു ഭാഷയുടെ പ്രചാരത്തിനു പദപ്രശ്ന മത്സരങ്ങള്‍ നല്ലതാണ്. ഉപയോഗിക്കാതെ കിടക്കുന്ന പദങ്ങളും മറന്നു പോയ പദങ്ങളും ഇവിടെ പുന:ര്‍ജ്ജീവിക്കും. പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാം.

Crossword competition – Rules

September 29th, 2009

1. ആഴ്ചയില്‍ ഒന്നോ രണ്ടോ വീതം പദപ്രശ്നങ്ങള്‍ മത്സരത്തിനുണ്ടാകും.
റെജിസ്ട്രേഷന്‍ ഫീസ് ഇല്ല.

2. ഒരു പദപ്രശ്നം മുഴുവല്‍ ശരിയായി പൂരിപ്പിച്ചാല്‍ ഒരാള്‍ക്ക് 100 പോയ്ന്റ് കിട്ടും.
a)ആദ്യം 100 ലഭിക്കുന്ന ആള്‍ക്ക് ബോണസ് ആയി 6 പോയിന്റ് ലഭിക്കും.
(ഇദ്ദേഹമാണ് ഈ പദപ്രശ്നത്തിന്റെ ഒന്നാം റാങ്കുക്കാരന്‍‌ )
+2 മുതല്‍ 11 ആം റാങ്കുക്കാര്‍ക്ക് ബോണസ് ആയി 4 പോയിന്റ്.
+12 മുതല്‍ 21 ആം റാങ്കുക്കാര്‍ക്ക് ബോണസ് ആയി 3 പോയിന്റ്.
+22 മുതല്‍ 51 ആം റാങ്കുക്കാര്‍ ബോണസ് ആയി 2 പോയിന്റ്.
+ 52 മുതല്‍ 101 ആം റാങ്കുക്കാര്‍ ബോണസ് ആയി 1 പോയിന്റ്.

b)+5 പദപ്രശ്നങ്ങളിലെങ്കിലും 1 റാങ്ക് ലഭിക്കുകയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.
+ 20 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.
+ 30 പദപ്രശ്നങ്ങളിലെങ്കിലും 101 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.
+ 40 പദപ്രശ്നങ്ങളിലെങ്കിലും 100 പോയിന്റ് നേടുകയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.

c) Time Bonus
ആദ്യ 30 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 5 പോയിന്റ്.
ആദ്യ 60 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 4 പോയിന്റ്.
ആദ്യ 3 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 3 പോയിന്റ്.
ആദ്യ 12 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 2 പോയിന്റ്.
ആദ്യ 24 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 1 പോയിന്റ്.
(ഇത് ലഭിക്കുവാന്‍ നൂറ് ലഭിക്കണം എന്നില്ല. പബ്ലിഷ് ചെയ്‌താല്‍ മതി. റീ-പബ്ലിഷ് ചെയ്‌താല്‍ മുമ്പ്‌ ലഭിച്ച Time Bonus ന് മാറ്റം വരും.)

3 പദപശ്നം ഉണ്ടാക്കുന്നതിനു ബോണസ് 110 ലഭിക്കും .
a)നിര്‍മ്മിക്കാനുതകുന്ന നിയമാവലിയുണ്ട്. അതിനനുസൃതമായി പദപ്രശ്നം ഉണ്ടാക്കണം. (നിയമാവലി ഇവിടെ ലഭ്യമാണ്).  മൂന്നാമത്തേയും ആറാമത്തേയും നിയമം ശ്രദ്ധിക്കുക
b) തെറ്റായ സൂചനകള്‍ വരുത്താതെ നോക്കണം. തെറ്റുകളുടെ ആധിക്യം പദപ്രശ്നം റദ്ദാക്കുന്നതില്‍ കലാശിക്കും.
c) ഒരാള്‍ക്ക് പരമാവധി 5 പദപ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാം.
d) കുറഞ്ഞത് 11×11 വലിപ്പമുള്ള പദപ്രശ്നമാണ് നിര്‍മ്മിക്കേണ്ടത്.

4. അങ്ങിനെ എല്ലാ മത്സരത്തില്‍ നിന്നും ലഭിച്ച ആകെ പോയിന്റ് നോക്കി വിജയിയെ തീരുമാനിക്കാം.

5. സമനില കൈവരിച്ചാല്‍ ലഭിച്ച റാങ്കുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ചയാള്‍ വിജയിയാകും. അതായത് സമനില കൈവരികയാണെങ്കില്‍ കൂടുതല്‍ തവണ ഒന്നാം റാങ്ക് നേടിയ വ്യക്തി ഒന്നാമതാകും. അതിലും സമനിലയാണെങ്കില്‍ അതിന്റെ അടുത്ത റാങ്കുകള്‍ പരിഗണിക്കും. (ഒളിമ്പിക്സ്‌ മെഡല്‍ പട്ടിക രീതിയില്‍ )

6. ഒരു യൂസറുടെ റെഫറല്‍ ആയി ഒരാള്‍ റെജിസ്റ്റര്‍ ചെയ്താല്‍ ആ യൂസര്‍ക്ക് ബോണസ് ആയി 1 പോയിന്റ് ലഭിക്കുമെങ്കിലും സമനിലവരുന്നെ ഘട്ടത്തിലേ അതു ഉപയോഗിക്കുകയുള്ളൂ.

7.മത്സര അധികൃതരുടെ തീരുമാനം അന്തിമമായിരിക്കും.

പദപ്രശ്നത്തിന്റെ HTML Code ലഭിക്കുമോ?

August 8th, 2009

നിങ്ങള്‍‌ ഒരു പദപ്രശ്നം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍, അതിന്റെ പിന്നിലുള്ള ആത്മാര്‍ത്ഥതയും ബുദ്ധിമുട്ടും മഷിത്തണ്ട് മനസ്സിലാക്കുന്നു. ആ പദപ്രശ്നം നിങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍, അതിന്റെ HTML Code മഷിത്തണ്ടില്‍ തന്നെ ഉണ്ടാക്കാന്‍ ഒരൊറ്റ ബട്ടണ്‍ ഞെക്കുകയേ  വേണ്ടു.

മുന്‍വ്യവസ്ഥ: ആദ്യം ഒരു പദപ്രശ്നം ഉണ്ടാക്കി, അത് മഷിത്തണ്ടില്‍ പബ്ലിഷ് ചെയ്യണം.

അതിനുശേഷം … ലോഗിന്‍ ചെയ്ത്   Home > My Account > History യില്‍ എത്തുക.
നിങ്ങളുടെ പദപ്രശ്നം അപ്പ്രൂവ് ചെയ്തതാണെങ്കില്‍ Generate Code എന്ന ലിങ്ക് കാ‍ണാം. അതില്‍ ക്ലിക്കിയാല്‍ HTML Code തയ്യാര്‍ !!

മഷിത്തണ്ടിന്റെ പിന്നിലെ പ്രചോദനം

August 8th, 2009

ആവശ്യം തന്നെ ഇതിന്റേയും മാതാവ്. പിതാവ് ഞാനും ;-)

മലയാളത്തില്‍ ഒരു കത്ത് എന്റെ അമ്മാവന് എഴുതിയപ്പോള്‍ (15 കൊല്ലം മുമ്പ്…ഇപ്പോള്‍ ആര് ആര്‍‌ക്ക് കത്തയക്കുന്നു.) അതില്‍ രണ്ടോ മൂന്നോ അക്ഷരത്തെട്ടുണ്ടെന്നു പറഞ്ഞ് കളിയാക്കിയതിനു ശേഷം പിന്നെ ഞാന്‍ ആര്‍‌ക്കും കത്തയച്ചിട്ടില്ല.

8 കൊല്ലം മുമ്പ്‌ ഞങ്ങള്‍ പള്ളി ലൈബ്രറിയുടെ ധനശേഖരണാര്‍‌ത്ഥം ഒരു ബൈബിള്‍ ക്വിസ് നടത്തിയിരുന്നു. മലയാളത്തില്‍ ..ഒരു പക്ഷേ അത്തരത്തിലുള്ള ആദ്യ സം‌രംഭം. യൂണികോഡ് മലയളത്തില്‍ ഇല്ലാതിരുന്ന കാലം. ഇന്ദുലേഖ ഫോണ്ട് ഉപയോഗിച്ചാണ് ക്വിസിനുള്ള ചോദ്യങ്ങളും ഉത്തരങ്ങളും തയ്യാറാക്കിയിരുന്നത്‌.  പ്രൂഫ് റീഡിങ്ങിനായി വേര്‍ഡ് ഉപയോഗിച്ച് തുറന്നു നോക്കിയപ്പോള്‍ എല്ലാ  വാക്കിന്റെ അടിയിലും ചുവന്ന വര.  എല്ലാം അക്ഷരതെറ്റോ?

പിന്നെത്തെ നോട്ടത്തില്‍ മനസ്സിലായി വേര്‍ഡിനു മലയാളം വാക്കു ശരിയാണോ തെറ്റാണോ എന്ന്‌ പരിശോധിക്കാന്‍ അറിയില്ലെന്ന്. അന്നു കമ്പ്യൂട്ടര്‍ എഞ്ചിനിയറിങ്ങില്‍ അവസാന വര്‍ഷ വിദ്യാര്‍‌ത്ഥി. പഠിച്ചത് പ്രയോഗത്തില്‍ വരുത്താന്‍ ഇതു തന്നെ അവസരം. എഴുതി തുടങ്ങി ഒരു അക്ഷരതെറ്റുതിരുത്തല്‍ സഹായി (spell checker). പോത്ത് ഓടിയാല്‍ എവിടേ വരെ? വേലി വരെ! ഒന്നാമത്‌ പക്കാ C പ്രോഗ്രാമാണ് ഉപയോഗിച്ചത്‌. രണ്ടാമത്‌ യൂണികോഡും ഇല്ല.

കാലം എന്നെ ഒരു ഗസ്റ്റ് ലക്ചറര്‍ ആക്കി. 2001 ലെ ഇരട്ട ഗോപുരം (twin tower) തകര്‍ന്നു വീണതു ഞങ്ങളുടെ നെഞ്ചിലേക്കായിരുന്നു. വേറെ ഒരു പണിയും എടുക്കാതെ തുരുമ്പു പിടിക്കേണ്ട എന്നു കരുതി പഠിപ്പിക്കാം എന്നു കരുതി. സുന്ദരമായ ജോലി. ഇഷ്ടം പോലെ സമയം ബാക്കി.  പിന്നേയും പൊടി തട്ടിയെടുത്തു. ഇത്തവണ C യെ ഉപേക്ഷിച്ച് Yacc എന്ന ഉപകരണം ഉപയോഗിച്ചു നോക്കി. കൊള്ളം കിടിലന്‍ സാധനം . കുറേശ്ശേ കക്ഷി പ്രവര്‍ത്തിക്കുനുണ്ട്. പക്ഷേ പിന്നേയും തടസങ്ങള്‍‌ ..ഇതെങ്ങിനെ നാട്ടുകാടെ മുമ്പില്‍ പ്രദര്‍‌ശിപ്പിക്കും ? ലിനക്സ് അത്ര പ്രചാരത്തില്‍ ആയിരുന്നില്ല. Yacc ഇരിക്കുന്നത് ലിനക്സിലും. മാത്രമല്ല, നൂറു വാക്കിന്റെ നിഘണ്ടു വച്ച് ഒന്നും ചെയ്യാനും സാധിക്കില്ല. പണി പിന്നേയും പാതിവഴിയില്‍ ഉപേക്ഷിക്കുക മാത്രമല്ല ഇതു എനിക്കു പറ്റിയ പണിയല്ല എന്നു മനസ്സിലാകുകയും ചെയ്തു.

പിന്നേയും എന്റെ കമ്പ്യൂട്ടറില്‍ കുറെ മൌസ് ക്ലിക്കുകള്‍ വെറുതെ കിലുങ്ങി. ബ്ലോഗിങ്ങിനായി മാത്രം. അങ്ങിനെ ഒരു നാള്‍ ആ സത്യം മനസ്സിലാക്കി. മലയാളത്തിലും യുണികോഡ് വന്നിട്ടുണ്ട്. ആശയുടെ ഒരു പുല്‍നാമ്പ് എന്നിലും വീണു. പരിശോധിച്ചു നോക്കി. കൊള്ളം വരമൊഴിയിലൂടെ ഭംഗിയായി ടൈപ്പും ചെയ്യാം. തുടങ്ങിയാലോ എന്നു ‘കൈകള്‍ ‘ എന്നോടു മന്ത്രിച്ചു.  പക്ഷേ തലയും ഹൃദയവും ഒരു പോലെ എന്നെ വിലക്കി. രണ്ടു തവണ പരാജയപ്പെട്ടവന്‍ ഇനിയും വേണ്ടാത്ത പണിക്കു പോണോ എന്നു തലയും, ചെയ്യുന്നതുനു മുമ്പേ അതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ ഹൃദയവും മൊഴിഞ്ഞു.

വശങ്ങള്‍ … എങ്ങിനെ കാണിക്കും ? യൂണികോഡില്‍. എന്തില്‍ കാണിക്കും ? ബ്രൌസറില്‍ ! കാരണം ? അതു വിന്‍ഡോസിലും ലിനക്സിലും അതു പ്രവര്‍ത്തിക്കും.  ഏതു തരം പ്രോഗ്രാമില്‍ ? (എനിക്കു ഒട്ടും താത്പര്യമില്ലാതിരുന്ന) JavaScript, php  എന്നിവയില്‍. ഇഷ്ടമില്ലാത്തവയില്‍ എന്തിനു ചെയ്യണം. എന്റെ ഇഷ്ടമല്ലല്ലോ പ്രധാനം; കാര്യം നടക്കണ്ടേ?

എന്തായിരിക്കണം ആദ്യപടി? ഒരു ലിപ്യന്തര ഉപകരണം (translitarator) .

രണ്ടാമത്തേത്… ഒരു വലിയ നിഘണ്ടു. വലിയത് എന്നു പറഞ്ഞാല്‍ ഒരു 20,000 വാക്കുകളെങ്കിലും ഉള്ളത്‌.

മൂന്നാമത്തേത് … ഒരു വേര്‍ഡ് പ്രോസെസ്സര്‍.

നാലാമത്തേത്… ഒരു സ്പെല്‍ ചെക്കര്‍

അഞ്ചാമത്തേത് ..ഒരു പരിഭാഷകന്‍ (translator).. ഉവ്വവ്വേ! ഇംഗ്ലീഷ് നേരെ ചൊവ്വേ പറയാനറിയാത്ത ഞാന്‍ തന്നെ ഇങ്ങനെ പ്ലാന്‍ ചെയ്യണം.

തുടരുമായിരിക്കും.

-YaSJ

പദപ്രശ്നം നിര്‍മ്മിക്കേണ്ടതെങ്ങിനെ?

June 29th, 2009

കളികളത്തില്‍‌ ചെന്നെത്തുവാന്‍‌

1. ആദ്യം തന്നെ ലോഗിന്‍ ചെയ്യുക.

2. നിങ്ങള്‍‌ എത്തുന്നത്‌   Home > My Account > History ആയിരിക്കും

3. ആദ്യമായിട്ടാണ് പദപ്രശ്നം നിര്‍മ്മിക്കാന്‍ എത്തുന്നതെങ്കില്‍ ആ പേജില്‍‌ ഒന്നും കാണാന്‍ കഴിയുകയില്ല.

4.  CREATE ലിങ്കില്‍ അമര്‍‌ത്തുക.

കളികളത്തില്‍ എത്തിയതിനു ശേഷം

പദപ്രശ്നത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി പദപ്രശ്ന പലക തയ്യാറാക്കുക. അതിനു ശേഷം അത് എങ്ങിനെ മഷിത്തണ്ടില്‍ കൂട്ടിച്ചേര്‍ക്കണം എന്ന് പരിശോധിക്കാം.


ആദ്യം പദപ്രശ്നപലകയുടെ വലിപ്പം ടേബിള്‍ റോ, ടേബിള്‍ കോളം എന്നിവയില്‍ ചേര്‍ത്ത് “ക്രിയേറ്റ് ആന്റ് ലോക്ക് സൈസ്” എന്ന ബട്ടണ്‍ ഞെക്കുക. ഉടനടി ആ വലുപ്പത്തിലുള്ള പലക താഴെ വലതു വശത്തായി കാണാം. അത് താങ്കള്‍ ഉദ്ദേശിച്ചപോലെ തന്നയോ എന്നു പരിശോധിക്കുക. അല്ലെങ്കില്‍ ഒന്നു റീഫ്രഷ് ചെയ്ത്, ഒരു തവണ കൂടി പലകയുടെ വലിപ്പം റോയും കോളവും മാറ്റി കൊടുക്കുക. അതിനു ശേഷം ടേബിള്‍ ലോക്ക് ചെയ്യുക. (ഇനിയും തെറ്റുകയാണെങ്കില്‍ കൊടുത്തിരിക്കുന്ന വലുപ്പം ശരിയായിരിക്കാന്‍ സാധ്യതയില്ല)

രണ്ടാമത്തെ പടിയായി കറുത്ത കളങ്ങള്‍ എങ്ങിനെ അടയാളപ്പെടുത്താം എന്നു നോക്കാം. അതിനായി “സെലെക്റ്റ് ഡെഡ് സെല്‍ “ എന്ന ബട്ടണ്‍ ഞെക്കുക. അതിനുശേഷം ഏതാണോ കറുത്തകളമായി അടയാളപ്പെടുത്താന്‍ ഉദ്ദേശിച്ചത് അവിടെ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആവശ്യമുള്ള എല്ല കളങ്ങളിലും ഞെക്കുക. ഏതേങ്കിലും കളം തെറ്റായി കറുപ്പിച്ചു എന്നു മനസ്സിലായാല്‍ “ക്ലിയര് ഡെഡ് സെല്‍” എന്ന ബട്ടണ്‍ ഞെക്കിയതിനു ശേഷം മായ്ക്കേണ്ട കളങ്ങളില്‍ ഞെക്കുക.

മൂന്നാമതായി എങ്ങിനെ ഒരോരോ ചോദ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാം എന്നു നോക്കാം.
അ) പലകയില്‍ എവിടെയാണ് ഈ ഉത്തരം ആരംഭിക്കേണ്ടത് എന്നതു അടയാളപ്പെടുത്തണം. അതിനായി ആദ്യം “സെല്‍ നമ്പര്‍“ ടൈപ്പു് ചെയ്യുക. പിന്നീട്  “സെലെക്റ്റ് സ്റ്റാര്‌ട്ടിങ്ങ് സെല്‍” എന്ന ബട്ടണ്‍ ക്ലിക്കു ചെയ്തതിനു ശേഷം ഏതുകളത്തിലാണോ ഉത്തരം തുടങ്ങേണ്ടത് അവിടെ ഞെക്കുക. തെറ്റിയെങ്കില്‍ “ക്ലെയര്‍ സെല്‍ “ എന്ന ബട്ടണില്‍ ഞെക്കാം.
ആ) ഉത്തരം വലത്തോട്ടാണോ താഴോട്ടാണോ എന്നു വ്യക്തമാക്കുക.
ഇ) ഉത്തരവും അതിന്റെ സൂചനയും ചേര്‍ക്കുക.
ഈ) ‘വെരിഫൈ’ ബട്ടണ്‍ ഉപയോഗിച്ച് ഈ ഉത്തരം പദപ്രശ്നപലകയില്‍ യോജിക്കുമോ എന്നു പരിശോധിക്കാവുന്നതാണ്.

ഉ) “സേവ്” ബട്ടണ്‍ ഉപയോഗിച്ച് ഈ ഉത്തരവും ചോദ്യവും പദപ്രശ്നത്തിന്റെ ഭാഗമാക്കാം.
(ശ്രദ്ധിക്കുക: ഈ ചോദ്യം മഷിത്തണ്ടിന്റെ ഡാറ്റാബേസില്‍ ഇതുവരേയും സൂക്ഷിച്ചിട്ടില്ല)

എന്നിട്ട്പദപ്രശ്നത്തിനു  വിഷയവും കൂട്ടിച്ചേര്‍ക്കുക. പ്രത്യേകിച്ച് ഒരു വിഷയം ഇല്ലെങ്കില്‍ ആ കളം വെറുതെ വിടുക.

അവസാനമായി പദപ്രശ്നം “സേവ്” ചെയ്യുക അല്ലെങ്കില്‍ “പബ്ലിഷ്” ചെയ്യുക.

പബ്ലിഷ് ചെയ്താല്‍ അതു മഷിത്തണ്ടിന്റെ പരിശോധകന്റെ മുമ്പില്‍ എത്തും. അവര്‍ ഒരു പക്ഷേ ചില മാറ്റങ്ങള്‍ നിദ്ദേശിച്ചേക്കാം. പദപ്രശ്നം നിബന്ധനകള്‍ക്ക് അനുസൃതമാണെങ്കില്‍ അവര്‍ അതിന് അംഗീകാരം നല്‍കും.

Verify-Crossword എന്ന  ബട്ടണ്‍ ഞെക്കിയത്തിനു ശേഷം പലനിറത്തില്‍ കളങ്ങള്‍ കാണുന്നുണ്ടെങ്കില്‍  ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതിന്റെ അര്‍ത്ഥം അവ പരസ്പരം ബന്ധപ്പെട്ടിട്ടില്ല എന്നാണ്. തീര്‍ച്ചയായും താങ്കളുടെ പദപ്രശ്നം അവര്‍ തിരിച്ചയയ്ക്കും. എങ്കിലും കളങ്ങള്‍ പരസ്പരം ബന്ധപ്പെടുത്താന്‍ പരിശോധകന്റെ സഹായം തേടാവുന്നതാണ്.

hint1

പദപ്രശ്നം കളിക്കുന്നതെങ്ങിനെ?

June 29th, 2009

കളികളത്തില്‍‌ ചെന്നെത്തുവാന്‍‌

1. ആദ്യം തന്നെ ലോഗിന്‍ ചെയ്യുക.

2. നിങ്ങള്‍‌ എത്തുന്നത്‌   Home > My Account > History ആയിരിക്കും

3. ആദ്യമായിട്ടാണ് പദപ്രശ്നം കളിക്കാന്‍‌ എത്തുന്നതെങ്കില്‍ ആ പേജില്‍‌ ഒന്നും കാണാന്‍ കഴിയുകയില്ല.

4.  PLAY ലിങ്കില്‍ അമര്‍‌ത്തുക.

5. അവിടെ മത്സരത്തിനു തയാറായിട്ടുള്ള പദപ്രശ്നങ്ങളെ കാണാം. ഇഷ്ടപ്പെട്ട പദപ്രശ്നത്തിനു നേരേ Play Now എന്ന ലിങ്കില്‍ അമര്‍‌ത്തുക.

കളികളത്തില്‍ എത്തിയതിനു ശേഷം

1. ഇവിടെ നാലു ഭാഗങ്ങള്‍‌ നിങ്ങള്‍ക്കു കാണാം

അ) സൂചനകള്‍‌

ആ) പദപ്രശ്നം കളിക്കാനുള്ള പലക

ഇ)  മലയാളം കീബോര്‍ഡ്.

ഈ) സൂചന വിശദമായി പ്രദര്‍‌ശ്ശിപ്പിച്ചിരിക്കുന്ന കളവും  സഹായക കളവും

2. സൂചനകള്‍ പ്രദര്‍ശിപ്പിച്ചിരുക്കുന്ന ഭാഗത്തില്‍ ഒരെണ്ണം തിരഞ്ഞെടുത്താല്‍ താഴെ കാണുന്ന മാറ്റങ്ങള്‍   ദര്‍ശിക്കാം.
അ) പദപ്രശ്ന പലകയില്‍ ഏതുഭാഗത്താണോ ഉത്തരം ചേര്‍ക്കേണ്ടത് അവിടെ ഹൈലൈറ്റ് ചെയ്തിരിക്കുന്നതു കാണാം
ആ) താഴെ ഉത്തരം സ്വീകരിക്കാന്‍ തയ്യാറായി ഒരു ചതുരം കാണാം. അവിടെ മഷിത്തണ്ടിന്റെ മംഗ്ലീഷ് മാതൃകയില്‍  ഉത്തരം ചേര്‍ക്കാവുന്നതാണ്.
ഇ) സൂചനകളില്‍ കാണുന്നതിനേക്കാളും നന്നായി ആ തിരഞെടുത്ത സൂചന ഈ ഉത്തരത്തിനും മുകളില്‍ കാണാം എന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ?
ഈ) ഉത്തരത്തില്‍ എത്ര അക്ഷരങ്ങള്‍(ശബ്ദങ്ങള്‍) ഉണ്ടെന്ന് സൂചനയുടെ അന്ത്യത്തിലുള്ള ബ്രാക്കറ്റില്‍ കാണാം

3. പദപ്രശ്ന പലകയിലും മൌസുകൊണ്ട് ക്ലിക്ക് ചെയ്യാവുന്നതാണ്. ആദ്യത്തെ ക്ലിക്കില്‍ ആ കളം മാത്രം ഹൈലൈറ്റ് ചെയ്യപ്പെടും. രണ്ടാമത്തെ ക്ലിക്കില്‍ വലത്തോട്ടുള്ള ഏതേങ്കിലും ഉത്തരവുമായി ആ കളത്തിനു ബന്ധമുണ്ടോ അതിനോടനുബന്ധിച്ച സൂചന തിരഞ്ഞടുത്ത് പ്രദര്‍ശ്ശിപ്പിക്കും. മൂന്നാമത്തെ ക്ലിക്കില്‍ താഴോട്ടുള്ള ഉത്തരവുമായി ബന്ധമുണ്ടെങ്കില്‍ ആ സൂചന തിരഞ്ഞെടുക്കും. ഏതാണോ താങ്കള്‍ക്കു എളുപ്പമായി തോന്നുന്നത്, അതിന്റെ ഉത്തരം ടൈപ്പുചെയ്യാവുന്നതാണ്. കൂടുതല്‍ ഉത്തരങ്ങളുമായി ആ കളത്തിനു ബന്ധമുണ്ടെങ്കില്‍ തുടര്‍ന്നുള്ള ക്ലിക്കുകളില്‍ അവയും കാണാവുന്നതാണ്.

4. ആവശ്യമെങ്കില്‍ മലയാള കീബോര്‌ഡില്‍ നിന്ന് മൌസ്സുപയോഗിച്ച് വാക്കുകള്‍ നിര്‍മ്മിക്കാവുന്നതാണ്. ഹെല്പ് ഡെസ്ക് ഉപയോഗിച്ച് ആവശ്യമുള്ള പദങ്ങളുടെ മലയാള അര്‍ത്ഥവും ഗൂഗ്ഗിള്‍ തിരച്ചിലും നടത്താവുന്നതാണ്.

5. സ്കോര്‍ ബട്ടണ്‍ ഉപയോഗിച്ച് താങ്കളുടെ ഇപ്പോഴത്തെ പോയിന്റ് കണ്ടുപിടിക്കാവുന്നതാണ്. താങ്കള്‍ക്ക് പേപ്പറും പെന്‍സിലും ഉപയോഗിച്ച് കളിക്കാന്‍ താത്പര്യമുണ്ടെങ്കില്‍  “പ്രിന്റ് ക്രോസ് വേര്ഡ്” എന്ന ബട്ടണ്‍ ഉപയോഗിക്കുക.

6. ഉത്തരങ്ങള്‍ ഇടയ്ക്കിടെ “സേവ്” ചെയ്യുന്നത് നല്ലതായിരിക്കും. പിന്നീടെപ്പോഴെങ്കിലും തുടര്‍ന്നു കളിക്കാവുന്നതാണ്. തൃപ്തികരമായി പദപ്രശ്നം പൂരിപ്പിച്ചു കഴിഞ്ഞെങ്കില്‍  “പബ്ലിഷ്” ചെയ്യാവുന്നതാണ്.