പദപ്രശ്നം – ഉപയോഗ കരാര്‍

ഉപഭോക്താക്കള്‍ താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമാണ്. ഈ നിബന്ധനകള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതാണ്.

1. മഷിത്തണ്ട് പദപ്രശ്നം എല്ലാവര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്നതാണ്.

2. രെജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ മാത്രമേ ഈ സേവനം ഉപയോഗപ്പെടുത്താവൂ.

3. നിങ്ങളുടെ പാസ് വേര്‍ഡ് രഹസ്യലിപികളായി സൂക്ഷിക്കുന്നതിനാല്‍ പാസ് വേര്‍ഡ് റിക്കവറി സാധ്യമല്ല; ആവശ്യപ്പെടുകയാണെങ്കില്‍ പുതിയ പാസ് വേര്‍ഡ് അയച്ചുതരുന്നതാണ്.

4. അറിഞ്ഞോ അറിയാതേയോ മഷിത്തണ്ടിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു എന്നു തോന്നുന്ന ഉപഭോക്താക്കളെ മഷിത്തണ്ടിന്റെ സേവനങ്ങളില്‍ നിന്ന് മുന്‍ക്കൂര്‍ നോട്ടീസ് നല്‍കാതെ ഒഴിവാക്കുന്നതാണ്.

5. മഷിത്തണ്ടില്‍ നിങ്ങള്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ എടുത്തുകളയാനോ മാറ്റം വരുത്താനോ തുടര്‍ന്നും ഉപയോഗിക്കാനുള്ള ഉള്ള അധികാരം മഷിത്തണ്ടില്‍ നിക്ഷിപ്തമാണ്.

6. ഇവിടെ ചേര്‍ക്കുന്ന പദപ്രശ്നങ്ങള്‍ മറ്റു പകര്‍പ്പവകാശങ്ങള്‍ ഇല്ലാത്തവയായിരിക്കണം.

7. നിങ്ങള്‍ നിര്‍മ്മിക്കുന്ന പദപ്രശ്നത്തിന്റെ ഒരു പകര്‍പ്പ് നിങ്ങളുടെ കൈയ്യില്‍ തന്നെ സൂക്ഷിക്കുന്നത് നല്ലതാണ്. മഷിത്തണ്ടിലെ തെറ്റുകള്‍ കാരണം നിങ്ങള്‍ ചേര്‍ക്കുന്ന ഏതേങ്കിലും വിവരങ്ങള്‍ നഷ്ടപ്പെട്ടാല്‍ അതിനു മഷിത്തണ്ട് ഉത്തരവാദിയായിരിക്കുകയില്ല.

8. ഈ സൈറ്റിലെ ഏതൊരു താളിലും പരസ്യം ചെയ്യാനോ, മറ്റൊരാള്‍ക്ക് അതിനുള്ള അവകാശം കൊടുക്കാനോ ഉള്ള അധികാരം മഷിത്തണ്ടിനുണ്ട്.

9.മഷിത്തണ്ട് ഉപയോഗത്താല്‍ നിങ്ങളുടെ കമ്പ്യൂട്ടറിനോ കണ്ണിനോ പൂച്ചയ്ക്കോ മറ്റുള്ളവയ്ക്കോ എന്തേങ്കിലും തകറാറു പറ്റിയാല്‍ അതിനു മഷിത്തണ്ട് ഉത്തരവാദികളായിരിക്കുകയില്ല.