Archive for June, 2009

പദപ്രശ്നം നിര്‍മ്മിക്കേണ്ടതെങ്ങിനെ?

Monday, June 29th, 2009

കളികളത്തില്‍‌ ചെന്നെത്തുവാന്‍‌

1. ആദ്യം തന്നെ ലോഗിന്‍ ചെയ്യുക.

2. നിങ്ങള്‍‌ എത്തുന്നത്‌   Home > My Account > History ആയിരിക്കും

3. ആദ്യമായിട്ടാണ് പദപ്രശ്നം നിര്‍മ്മിക്കാന്‍ എത്തുന്നതെങ്കില്‍ ആ പേജില്‍‌ ഒന്നും കാണാന്‍ കഴിയുകയില്ല.

4.  CREATE ലിങ്കില്‍ അമര്‍‌ത്തുക.

കളികളത്തില്‍ എത്തിയതിനു ശേഷം

പദപ്രശ്നത്തിന്റെ നിയമങ്ങള്‍ക്കനുസൃതമായി പദപ്രശ്ന പലക തയ്യാറാക്കുക. അതിനു ശേഷം അത് എങ്ങിനെ മഷിത്തണ്ടില്‍ കൂട്ടിച്ചേര്‍ക്കണം എന്ന് പരിശോധിക്കാം.


ആദ്യം പദപ്രശ്നപലകയുടെ വലിപ്പം ടേബിള്‍ റോ, ടേബിള്‍ കോളം എന്നിവയില്‍ ചേര്‍ത്ത് “ക്രിയേറ്റ് ആന്റ് ലോക്ക് സൈസ്” എന്ന ബട്ടണ്‍ ഞെക്കുക. ഉടനടി ആ വലുപ്പത്തിലുള്ള പലക താഴെ വലതു വശത്തായി കാണാം. അത് താങ്കള്‍ ഉദ്ദേശിച്ചപോലെ തന്നയോ എന്നു പരിശോധിക്കുക. അല്ലെങ്കില്‍ ഒന്നു റീഫ്രഷ് ചെയ്ത്, ഒരു തവണ കൂടി പലകയുടെ വലിപ്പം റോയും കോളവും മാറ്റി കൊടുക്കുക. അതിനു ശേഷം ടേബിള്‍ ലോക്ക് ചെയ്യുക. (ഇനിയും തെറ്റുകയാണെങ്കില്‍ കൊടുത്തിരിക്കുന്ന വലുപ്പം ശരിയായിരിക്കാന്‍ സാധ്യതയില്ല)

രണ്ടാമത്തെ പടിയായി കറുത്ത കളങ്ങള്‍ എങ്ങിനെ അടയാളപ്പെടുത്താം എന്നു നോക്കാം. അതിനായി “സെലെക്റ്റ് ഡെഡ് സെല്‍ “ എന്ന ബട്ടണ്‍ ഞെക്കുക. അതിനുശേഷം ഏതാണോ കറുത്തകളമായി അടയാളപ്പെടുത്താന്‍ ഉദ്ദേശിച്ചത് അവിടെ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആവശ്യമുള്ള എല്ല കളങ്ങളിലും ഞെക്കുക. ഏതേങ്കിലും കളം തെറ്റായി കറുപ്പിച്ചു എന്നു മനസ്സിലായാല്‍ “ക്ലിയര് ഡെഡ് സെല്‍” എന്ന ബട്ടണ്‍ ഞെക്കിയതിനു ശേഷം മായ്ക്കേണ്ട കളങ്ങളില്‍ ഞെക്കുക.

മൂന്നാമതായി എങ്ങിനെ ഒരോരോ ചോദ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാം എന്നു നോക്കാം.
അ) പലകയില്‍ എവിടെയാണ് ഈ ഉത്തരം ആരംഭിക്കേണ്ടത് എന്നതു അടയാളപ്പെടുത്തണം. അതിനായി ആദ്യം “സെല്‍ നമ്പര്‍“ ടൈപ്പു് ചെയ്യുക. പിന്നീട്  “സെലെക്റ്റ് സ്റ്റാര്‌ട്ടിങ്ങ് സെല്‍” എന്ന ബട്ടണ്‍ ക്ലിക്കു ചെയ്തതിനു ശേഷം ഏതുകളത്തിലാണോ ഉത്തരം തുടങ്ങേണ്ടത് അവിടെ ഞെക്കുക. തെറ്റിയെങ്കില്‍ “ക്ലെയര്‍ സെല്‍ “ എന്ന ബട്ടണില്‍ ഞെക്കാം.
ആ) ഉത്തരം വലത്തോട്ടാണോ താഴോട്ടാണോ എന്നു വ്യക്തമാക്കുക.
ഇ) ഉത്തരവും അതിന്റെ സൂചനയും ചേര്‍ക്കുക.
ഈ) ‘വെരിഫൈ’ ബട്ടണ്‍ ഉപയോഗിച്ച് ഈ ഉത്തരം പദപ്രശ്നപലകയില്‍ യോജിക്കുമോ എന്നു പരിശോധിക്കാവുന്നതാണ്.

ഉ) “സേവ്” ബട്ടണ്‍ ഉപയോഗിച്ച് ഈ ഉത്തരവും ചോദ്യവും പദപ്രശ്നത്തിന്റെ ഭാഗമാക്കാം.
(ശ്രദ്ധിക്കുക: ഈ ചോദ്യം മഷിത്തണ്ടിന്റെ ഡാറ്റാബേസില്‍ ഇതുവരേയും സൂക്ഷിച്ചിട്ടില്ല)

എന്നിട്ട്പദപ്രശ്നത്തിനു  വിഷയവും കൂട്ടിച്ചേര്‍ക്കുക. പ്രത്യേകിച്ച് ഒരു വിഷയം ഇല്ലെങ്കില്‍ ആ കളം വെറുതെ വിടുക.

അവസാനമായി പദപ്രശ്നം “സേവ്” ചെയ്യുക അല്ലെങ്കില്‍ “പബ്ലിഷ്” ചെയ്യുക.

പബ്ലിഷ് ചെയ്താല്‍ അതു മഷിത്തണ്ടിന്റെ പരിശോധകന്റെ മുമ്പില്‍ എത്തും. അവര്‍ ഒരു പക്ഷേ ചില മാറ്റങ്ങള്‍ നിദ്ദേശിച്ചേക്കാം. പദപ്രശ്നം നിബന്ധനകള്‍ക്ക് അനുസൃതമാണെങ്കില്‍ അവര്‍ അതിന് അംഗീകാരം നല്‍കും.

Verify-Crossword എന്ന  ബട്ടണ്‍ ഞെക്കിയത്തിനു ശേഷം പലനിറത്തില്‍ കളങ്ങള്‍ കാണുന്നുണ്ടെങ്കില്‍  ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതിന്റെ അര്‍ത്ഥം അവ പരസ്പരം ബന്ധപ്പെട്ടിട്ടില്ല എന്നാണ്. തീര്‍ച്ചയായും താങ്കളുടെ പദപ്രശ്നം അവര്‍ തിരിച്ചയയ്ക്കും. എങ്കിലും കളങ്ങള്‍ പരസ്പരം ബന്ധപ്പെടുത്താന്‍ പരിശോധകന്റെ സഹായം തേടാവുന്നതാണ്.

hint1

പദപ്രശ്നം കളിക്കുന്നതെങ്ങിനെ?

Monday, June 29th, 2009

കളികളത്തില്‍‌ ചെന്നെത്തുവാന്‍‌

1. ആദ്യം തന്നെ ലോഗിന്‍ ചെയ്യുക.

2. നിങ്ങള്‍‌ എത്തുന്നത്‌   Home > My Account > History ആയിരിക്കും

3. ആദ്യമായിട്ടാണ് പദപ്രശ്നം കളിക്കാന്‍‌ എത്തുന്നതെങ്കില്‍ ആ പേജില്‍‌ ഒന്നും കാണാന്‍ കഴിയുകയില്ല.

4.  PLAY ലിങ്കില്‍ അമര്‍‌ത്തുക.

5. അവിടെ മത്സരത്തിനു തയാറായിട്ടുള്ള പദപ്രശ്നങ്ങളെ കാണാം. ഇഷ്ടപ്പെട്ട പദപ്രശ്നത്തിനു നേരേ Play Now എന്ന ലിങ്കില്‍ അമര്‍‌ത്തുക.

കളികളത്തില്‍ എത്തിയതിനു ശേഷം

1. ഇവിടെ നാലു ഭാഗങ്ങള്‍‌ നിങ്ങള്‍ക്കു കാണാം

അ) സൂചനകള്‍‌

ആ) പദപ്രശ്നം കളിക്കാനുള്ള പലക

ഇ)  മലയാളം കീബോര്‍ഡ്.

ഈ) സൂചന വിശദമായി പ്രദര്‍‌ശ്ശിപ്പിച്ചിരിക്കുന്ന കളവും  സഹായക കളവും

2. സൂചനകള്‍ പ്രദര്‍ശിപ്പിച്ചിരുക്കുന്ന ഭാഗത്തില്‍ ഒരെണ്ണം തിരഞ്ഞെടുത്താല്‍ താഴെ കാണുന്ന മാറ്റങ്ങള്‍   ദര്‍ശിക്കാം.
അ) പദപ്രശ്ന പലകയില്‍ ഏതുഭാഗത്താണോ ഉത്തരം ചേര്‍ക്കേണ്ടത് അവിടെ ഹൈലൈറ്റ് ചെയ്തിരിക്കുന്നതു കാണാം
ആ) താഴെ ഉത്തരം സ്വീകരിക്കാന്‍ തയ്യാറായി ഒരു ചതുരം കാണാം. അവിടെ മഷിത്തണ്ടിന്റെ മംഗ്ലീഷ് മാതൃകയില്‍  ഉത്തരം ചേര്‍ക്കാവുന്നതാണ്.
ഇ) സൂചനകളില്‍ കാണുന്നതിനേക്കാളും നന്നായി ആ തിരഞെടുത്ത സൂചന ഈ ഉത്തരത്തിനും മുകളില്‍ കാണാം എന്നതും ശ്രദ്ധിച്ചിരിക്കുമല്ലോ?
ഈ) ഉത്തരത്തില്‍ എത്ര അക്ഷരങ്ങള്‍(ശബ്ദങ്ങള്‍) ഉണ്ടെന്ന് സൂചനയുടെ അന്ത്യത്തിലുള്ള ബ്രാക്കറ്റില്‍ കാണാം

3. പദപ്രശ്ന പലകയിലും മൌസുകൊണ്ട് ക്ലിക്ക് ചെയ്യാവുന്നതാണ്. ആദ്യത്തെ ക്ലിക്കില്‍ ആ കളം മാത്രം ഹൈലൈറ്റ് ചെയ്യപ്പെടും. രണ്ടാമത്തെ ക്ലിക്കില്‍ വലത്തോട്ടുള്ള ഏതേങ്കിലും ഉത്തരവുമായി ആ കളത്തിനു ബന്ധമുണ്ടോ അതിനോടനുബന്ധിച്ച സൂചന തിരഞ്ഞടുത്ത് പ്രദര്‍ശ്ശിപ്പിക്കും. മൂന്നാമത്തെ ക്ലിക്കില്‍ താഴോട്ടുള്ള ഉത്തരവുമായി ബന്ധമുണ്ടെങ്കില്‍ ആ സൂചന തിരഞ്ഞെടുക്കും. ഏതാണോ താങ്കള്‍ക്കു എളുപ്പമായി തോന്നുന്നത്, അതിന്റെ ഉത്തരം ടൈപ്പുചെയ്യാവുന്നതാണ്. കൂടുതല്‍ ഉത്തരങ്ങളുമായി ആ കളത്തിനു ബന്ധമുണ്ടെങ്കില്‍ തുടര്‍ന്നുള്ള ക്ലിക്കുകളില്‍ അവയും കാണാവുന്നതാണ്.

4. ആവശ്യമെങ്കില്‍ മലയാള കീബോര്‌ഡില്‍ നിന്ന് മൌസ്സുപയോഗിച്ച് വാക്കുകള്‍ നിര്‍മ്മിക്കാവുന്നതാണ്. ഹെല്പ് ഡെസ്ക് ഉപയോഗിച്ച് ആവശ്യമുള്ള പദങ്ങളുടെ മലയാള അര്‍ത്ഥവും ഗൂഗ്ഗിള്‍ തിരച്ചിലും നടത്താവുന്നതാണ്.

5. സ്കോര്‍ ബട്ടണ്‍ ഉപയോഗിച്ച് താങ്കളുടെ ഇപ്പോഴത്തെ പോയിന്റ് കണ്ടുപിടിക്കാവുന്നതാണ്. താങ്കള്‍ക്ക് പേപ്പറും പെന്‍സിലും ഉപയോഗിച്ച് കളിക്കാന്‍ താത്പര്യമുണ്ടെങ്കില്‍  “പ്രിന്റ് ക്രോസ് വേര്ഡ്” എന്ന ബട്ടണ്‍ ഉപയോഗിക്കുക.

6. ഉത്തരങ്ങള്‍ ഇടയ്ക്കിടെ “സേവ്” ചെയ്യുന്നത് നല്ലതായിരിക്കും. പിന്നീടെപ്പോഴെങ്കിലും തുടര്‍ന്നു കളിക്കാവുന്നതാണ്. തൃപ്തികരമായി പദപ്രശ്നം പൂരിപ്പിച്ചു കഴിഞ്ഞെങ്കില്‍  “പബ്ലിഷ്” ചെയ്യാവുന്നതാണ്.

പദപ്രശ്നം – നിയമങ്ങള്‍

Wednesday, June 24th, 2009

1.  കറുത്ത കളങ്ങള്‍ 15% ല്‍ അധികം ഉണ്ടാകരുത്. ഒരു വശത്തെ കളങ്ങളുടെ എണ്ണം 5 നും 15നും ഇടയില്‍ ആയിരിക്കണം.

2. കറുത്ത/വെളുത്ത കളങ്ങളുടെ പ്രതിസമത (symmetry) വേണം എന്നു നിര്‍ബന്ധമില്ല; ഉണ്ടെങ്കില്‍ നന്ന്.

3.നെടുകെയോ കുറുകെയോ അടുപ്പിച്ച് മൂന്ന് കറുത്ത കളങ്ങള്‍ വരരുത്.

4. ഉത്തരങ്ങളില്‍ രണ്ട് മലയാളം ശബ്ദങ്ങള്‍ വേണം. കൂട്ടക്ഷരത്തെ ഒരു ശബ്ദമായാണ് കണക്കാക്കുക. ഉദാ:  ഗ്നു – പോലുള്ള ഒറ്റ ശബ്ദങ്ങള്‍ ഉത്തരമായി വരരുത്. സ്ഫടികം- ഇത് 3 ശബ്ദങ്ങള്‍ അടങ്ങിയതാണ്. ഒഴിവുകള്‍ (exceptions): കീഴ്വഴക്കം : ഇത് 5 അക്ഷരങ്ങളായിയാണ് പരിഗണിക്കുക. സ്ഥലത്തിന്റേയോ വ്യക്തികളുടേയോ പേരുകള്‍ മനോഃധര്‍മ്മം അനുസരിച്ച് പിരിച്ചെഴുതാം

5. വലത്തോട്ട് കൊടുത്തിട്ടുള്ള ഉത്തരത്തിലെ ഒരു ശബ്ദമെങ്കിലും താഴോട്ടുള്ള ഉത്തരവുമായി പങ്കുവെച്ചിരിക്കണം. (കുറഞ്ഞപക്ഷം വലത്തോട്ടുള്ള ഉത്തരവുമായി പങ്കുവെച്ചിരിക്കണം.). അതായത് ഒരു ഉത്തരം പദപശ്നപലകയില്‍ ഒറ്റയാനായി നില്‍ക്കരുത്.

6. ഒരു പദപശ്നത്തെ പല പല ചെറിയ ചതുര പദപ്രശ്നങ്ങളായി വിഭജിക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ളതാകരുത്. (അങ്ങിനെ വിഭജിക്കാന്‍ കഴിയുമെങ്കില്‍ അതിലും  നല്ലത് പല പല പദപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതല്ലേ?). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലാ ഉത്തരങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കണം. പദപ്രശ്നം കളിക്കുന്നവര്‍ക്ക് ഒരു ഉത്തരം കിട്ടിയാല്‍ അതില്‍ നിന്ന് പടി പടിയായി മറ്റു ഉത്തരങ്ങളിലേക്ക് നിര്‍ത്താതെ കളിക്കാന്‍ തക്കവിധം ബന്ധമുണ്ടായിരിക്കണം. (പ്രത്യേക വിഷയത്തിലുള്ള പദപ്രശ്നമാണെങ്കില്‍ ചെറിയ ഒഴിവുകഴിവുകള്‍ നല്‍കപ്പെടാം)

7. ഉത്തരങ്ങള്‍ ആവര്‍ത്തിക്കരുത്.

8. ഉത്തരത്തിനു വേണ്ടി പുതിയ വാക്കുകള്‍ ഉണ്ടാക്കരുത്. പൊതുവിജ്ഞാനം, ഒരു പ്രത്യേക വിഷയം ഊന്നിയിട്ടുള്ള പദപ്രശ്നങ്ങള്‍ ഒഴികെയുള്ള മറ്റു പദപ്രശ്നങ്ങളിലെ  ഉത്തരങ്ങള്‍ മലയാളികള്‍ക്കിടയില്‍ പരിചയമുള്ളവയായിരിക്കണം .

9. സൂചന-ഉത്തര-ദ്വയങ്ങള്‍ മഷിത്തണ്ടിലുള്ള മറ്റു പദപ്രശ്നത്തില്‍ ഉണ്ടെങ്കില്‍ ദയവായി ഒഴിവാക്കുക. സൂചന മാറ്റി കൊടുത്താല്‍ പ്രശ്നം പരിഹരിക്കാം.

10. ഈ നിയമങ്ങളില്‍ ആവശ്യമെങ്കില്‍ മഷിത്തണ്ട് പരിശോധകന് മാറ്റം വരുത്താവുന്നതാണ്.

പദപ്രശ്നം മലയാളത്തില്‍‌

Wednesday, June 24th, 2009

ഇതൊരു കളിയാണ്. പണ്ടു മുതലേ ബാലരമ പോലെയുള്ള ബാലമാസികലൂടെ പിച്ച വച്ച്, മാതൃഭൂമിയില്‍‌ കളി തുടര്‍‌ന്ന്…, പക്ഷേ ഇപ്പോള്‍ ഒരിടത്തും മലയാളത്തിലുള്ള പദപ്രശ്നം കാണാതായി. അതിനൊരു കമ്പ്യൂട്ടര്‍ പതിപ്പ്‌ നല്‍‌കാന്‍‌ മഷിത്തണ്ട് തയാറെടുക്കുന്നു.

താഴെകാണുന്ന വിലാസത്തില്‍‌ മലയാള പദപ്രശ്നത്തിന്റെ ഓണ്‍‌ലൈന്‍‌ രൂപം നിങ്ങള്‍‌ക്ക് അടുത്തു തന്നെ ദര്‍ശ്ശിക്കാവുന്നതാണ്.
http://mashithantu.com/crossword/

പദപ്രശ്നം നിര്‍‌മ്മിക്കാന്‍ അതു കളിക്കുന്നതിനേക്കാളും പ്രയാസമാണ്. പദപ്രശ്നം തയ്യാറാക്കാന്‍‌ താത്പര്യമുള്ളവര്‍ ഈ നിബന്ധനകള്‍ക്ക് അനുസൃതമായി പദപ്രശ്നം നിര്‍‌മ്മിക്കൂ. സൈറ്റ് റെഡിയാകുമ്പോള്‍ മഷിത്തണ്ടിന്റെ സോഫ്റ്റ് വെയറില്‍ കൂട്ടിച്ചേര്‍ത്ത് ഉടനടി കളിക്കാവുന്നതാണ്.

നിങ്ങളുടെ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.