മലയാളത്തിനെ അടുത്ത തലമുറയിലും സജീവമായി നിലനിറുത്താവാന്‍ തുടങ്ങിയിരിക്കുന്ന ഹരിശ്രീ എന്ന സൌജന്യ പദ്ധതിയിലേക്ക് നിങ്ങള്‍ക്കും പങ്കുചേരാം.
എന്തൊക്കെ നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയും?
0. ഹരിശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏതേങ്കിലും പാഠങ്ങളിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കാം
1. കൂടുതല്‍ അക്ഷരങ്ങളുടെ അനിമേഷന്‍ ചെയ്യാവുന്നതാണ്.
2. അക്ഷരങ്ങളുടേയോ പദങ്ങളുടേയോ ശരിയായ ഉച്ചാരണം.
3. ഉദ്ദാഹരണമായി ചൂണ്ടികാട്ടുവാന്‍ ഉതകുന്ന ചിത്രങ്ങള്‍
4. നെഴ്സറി പാട്ടുകള്‍ (“കാക്കേ കാക്കേ കൂടെവിടെ” പോലുള്ളവ)
5. അവയുടെ അനിമേഷന്‍ !!! (പറ്റുമെങ്കില്‍ )
നിങ്ങളുടെ സ്വന്തം കുട്ടികളെ പഠിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും!!!
നിങ്ങളുടെ സിഗ്നേച്ചര്‍ ഉള്‍പ്പെടുത്തുമോ?
തീര്‍ച്ചയായും. നിങ്ങളുടെ സൈറ്റിന്റേയോ/ബ്ലോഗിന്റേയോ ലിങ്കുകളും അനിമേഷനില്‍ കൊടുക്കാവുന്നതാണ്.
ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍
http://audacity.sourceforge.net/
(2MB)
നിങ്ങളുടെ നിര്‍മ്മിതികള്‍ അയക്കേണ്ട വിലാസം : harisree [at] mashilabs (dot) us
എതേങ്കിലും മാതൃക പിന്‍തുടരേണ്ടതുണ്ടോ?
തീര്‍ച്ചയായും.
1. ഉച്ചാരണം .mp3 ഫോര്‍മാറ്റില്‍ അയയ്ക്കുക. (കട്ട്/എഡിറ്റ് ചെയ്യണം എന്നില്ല)
2. അനിമേഷന്‍ .fla ലും .swf ലും അയയ്ക്കുക
3. File name format: <yourname><workname>. <mp3/fla/swf>
പേര്‍ വ്യക്തമായി കൊടുക്കാതിരുന്നാല്‍ പിന്നീട് അതു കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
നിങ്ങളുടെ എല്ലാ വര്‍ക്കുകളും ഹരിശ്രീയില്‍ ഉള്‍പ്പെടുത്തുമോ?
മികച്ചവ സാധിക്കാവുന്നത്ര ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.
തെറ്റുകള്‍ ഉണ്ടെങ്കില്‍ അവ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തി അതിനെ കൂടുതല്‍ മികച്ചതാക്കി ഉള്‍പ്പെടുത്തുന്നതായിരിക്കും.
മികച്ച നിര്‍മ്മിതികള്‍ക്ക് പ്രോത്സാഹനജനകമായ പാരിതോഷികങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഷിത്തണ്ടിന്റെ അധികൃതരുടെ തീരുമാനം അന്തിമമായിരിക്കും.