Archive for September, 2013

അതിവേഗ ഉപയോഗ സഹായി

Thursday, September 5th, 2013

താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക. അതില്‍ ഒന്ന് മുതല്‍ അഞ്ചു വരെ അടയാളപ്പെടുത്തിയിട്ടുണ്ട്.

Search Box

3 എന്ന് അടയാളപ്പെടുത്തിയിടത്താണ് പദങ്ങള്‍ ടൈപ്പ് ചെയ്യേണ്ടത്. അതിനുശേഷം search എന്ന ബട്ടണ്‍ ഉപയോഗിക്കുക. ടൈപ്പ് ചെയ്തു കൊണ്ടിടിക്കുമ്പോള്‍ തന്നെ സാധ്യതയുള്ള പദങ്ങളുടെ ഒരു ലിസ്റ്റ് 4 എന്ന് അടയാളപ്പെടുത്തിയ ബോക്സില്‍ വരും. തിരയുന്ന പദം അതില്‍ ഉണ്ടെങ്കില്‍ അതില്‍ അമര്‍ത്തുക. (Google IME) ഉപയോഗിച്ച് മലയാള പദങ്ങള്‍ നേരിട്ട് ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നതാണ്.

Malayalam Transliteration

Google IME ഇല്ലാത്തവര്‍ക്ക് ഇത് ഉപയോഗിക്കാം. 1 എന്ന് രേഖപ്പെടുത്തിയത് ക്ലിക്ക് ചെയ്തതിനു ശേഷം 3 എന്ന് രേഖപ്പെടുത്തിയ സേര്‍ച്ച് ബോക്സില്‍ മഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുക. അപ്പോള്‍ 2 എന്ന് രേഖപ്പെടുത്തിയിടത്ത് മലയാള പദങ്ങള്‍ കാണാവുന്നതാണ്.

suggestion/matching words

ടൈപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ തന്നെ സാധ്യതയുള്ള പദങ്ങള്‍ അതിന്റെ താഴെയുള്ള ബോക്സില്‍ കാണുവാന്‍ സാധിക്കും. ചെറിയ രീതിയില്‍ അക്ഷരത്തെറ്റുകള്‍ കണ്ടു പിടിക്കുവാന്‍ അതിനു സാധിക്കും.

malayalam keyboard
5 എന്ന് രേഖപ്പെടുത്തിയിടത്ത് മലയാളം കീബോര്‍ഡിലേക്കുള്ള ലിങ്ക് കാണുവാന്‍ സാധിക്കും.അതില്‍ അമര്‍ത്തുക. (മൊബൈലില്‍ വഴിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് കാണില്ല).

ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്. നേരെ മലയാളം എഴുതുന്ന പോലെ വള്ളി പുള്ളികള്‍ ഞെക്കിയിട്ട് ഫലം കിട്ടില്ല. യുണികോഡ് രീതിയില്‍ വേണം അക്ഷരങ്ങള്‍ തിരഞ്ഞെടുക്കാന്‍.

ഉദാഹരണത്തിന്…
1) കേരളം = ക + േ + ര + ള + ം
2) തെങ്ങ് = ത + െ + ങ + ് + ങ + ്
3) ഇഞ്ചി = ഇ+ ഞ + ് + ച + ി
4) ചെണ്ട = ച + െ + ണ + ് + ട

തിരുത്തല്‍ ‘വാദി’

Thursday, September 5th, 2013

4. സ്പെല്‍ചെക്കിംഗ് ബോക്സ്

മുകളിലെ ഉദാഹരണത്തില്‍ “മലയാളം” എന്ന പദം തെറ്റായിട്ടാണ് ടൈപ്പ് ചെയ്തിരിക്കുന്നത്. എന്ന് വരികലും ശരിയായ പദം കണ്ടുപിടിക്കാന്‍ സഹായിക്കുന്ന പ്രോഗ്രാം മഷിത്തണ്ടില്‍ ഉണ്ട്. ചെറിയ തെറ്റുകള്‍ തിരുത്താന്‍ ഇതുപകരിക്കും.

അനാവശ്യമായി കൂട്ടക്ഷരങ്ങള്‍ വരിക, വള്ളി പുള്ളി മാറി പോകുക, ചില സാമ്യമുള്ള പദങ്ങള്‍ തെറ്റായി എഴുതുക എന്നീ സന്ദര്‍ഭത്തില്‍ ഈ തിരുത്തല്‍ വാദി പ്രവര്‍ത്തനം തുടങ്ങും.