Archive for September, 2009

crossword-competition – faq

Tuesday, September 29th, 2009

സമ്മാനം ലഭിക്കാന്‍ സഹായിക്കുന്ന വഴികള്‍ എന്തേങ്കിലും ഉണ്ടോ?

1) എല്ലാ പദപ്രശ്നങ്ങളിലും 100 നേടാന്‍ കഴിയുമെന്ന് അത്മവിശ്വാസമുണ്ടോ?
എങ്കില്‍ മുന്നിലെത്താന്‍ കുറഞ്ഞെത് 5 റെഫറല്‍ പോയിന്റെങ്കിലും എല്ലാ പദപ്രശ്ന മത്സരസമയത്തും നേടണം. എന്നാലേ ഒന്നാമതെത്തിയ ആളുടെ ഒപ്പമെത്താന്‍ സഹായിക്കുകയുള്ളൂ.

2) നിങ്ങള്‍ക്കു ധാരാളം സുഹൃത്തുക്കള്‍ ഉണ്ടോ?
എങ്കില് അവര്‍ക്ക് റെഫറല്‍ ലിങ്ക് അയച്ചു കൊടുക്കൂ. ഏറ്റവും കൂടുതല്‍ റെഫറല്‍ പോയിന്റ് നേടിയവര്‍ക്ക് പ്രത്യേകം സമ്മാനമുണ്ടായിരിക്കാം (നിബന്ധനകള്‍ പരിശോധിച്ച് ഉറപ്പു വരുത്തുക)

3) മത്സരത്തില്‍ ഉത്തരം ലഭിക്കാന്‍ കുറുക്കു വഴികള്‍ എന്തേങ്കിലും ഉണ്ടോ?
ഉത്തരം പൂരിപ്പിക്കുന്നതിന്റെ അടിയിലായി സെര്‍ച്ച് ചെയ്യാനുള്ള ഒരു വിഭാഗം ഉണ്ട്. മഷിത്തണ്ടിന്റെ നിഘണ്ടുവിലോ ഗൂഗിളിലോ തിരഞ്ഞാല്‍ ഒട്ടുമിക്ക ഉത്തരങ്ങളും കണ്ടു പിടിക്കാവുന്നതേ ഉള്ളൂ.

ഉത്തരം പൂരിപ്പിക്കതിലോ മറ്റോ സഹായം ലഭിക്കുമോ?

തീര്‍ച്ചയായും. ഉദ്ദാഹരണത്തിനു ‘ഇഞ്ചി‘ എന്നു എങ്ങിനെയാണ് ടൈപ്പു ചെയ്യുന്നത് എന്നറിയില്ല എന്നു കരുതുക. ആരോട് ചോദിക്കും?

1. mashiusers[at]googlegroups . com ലേക്ക് ഒരു ഇ-മെയില്‍ അയക്കുക
2. മഷിത്തണ്ടിന്റെ ഓര്‍ക്കൂട്ടില്‍ മഗ്ലീഷ് സഹായം എന്ന ടോപ്പിക്കില്‍ ചോദിക്കുക
3. മഷിത്തണ്ടിന്റെ ബ്ലോഗില്‍ ചോദിക്കുക.

ഉത്തരം ഏതാണെന്നു മാത്രം ചോദിക്കരുത് :-)

എന്തുകൊണ്ട് റെഫറല്‌ ബോണസ് നല്‍കുന്നു?

രണ്ടു കാരണങ്ങള്‍ കൊണ്ട്. കൂടുതല്‍ പേരെ മത്സരത്തില്‍ പങ്കെടുപ്പിക്കാനായി കളിക്കാരെ പ്രോത്സാഹിപ്പിക്കാന്‍ . രണ്ട്. ഒരേ സ്കോര്‍ ഒന്നിലധികം പേര്‍ നേടാന്‍ സാധ്യതയുണ്ട്. അങ്ങിനെ വരുമ്പോള്‍ വിജയിയെ നിശ്ചയിക്കാന്‍ ബോണസ് പോയിന്റ് സഹായിക്കും.

റെഫെറൽ ബോണസ് ഒന്നും തന്നെ ഇല്ലെങ്കിൽ ഒരാൾക്കു് സമ്മാനം കിട്ടാനുള്ള അർഹത നഷ്ടപ്പെടുമോ?

സമ്മാനം കിട്ടാനുള്ള സാധ്യത കുറയും… ഉദാഹരണത്തിനു രണ്ടു പേര്‍ക്ക് എല്ലാ പദപ്രശ്നത്തിനും 100 വീതം ലഭിച്ചു എന്നു കരുതുക. അങ്ങിനെ വരുമ്പോള്‍ ഇവരില്‍ ഏറ്റവും കൂടുതല്‍ റെഫറല്‍ ബോണസ് നേടിയ ആള്‍ വിജയിയാകും. ചില മത്സരങ്ങളില്‍ ചെറിയ റെഫറല്‍ ബോണസ് യോഗ്യതയ്ക്കായി നേടേണ്ടതായി വരും. നിബന്ധനകള്‍ ശ്രദ്ധിക്കുക

വിജയിയെ നിശ്ചയിക്കുന്നതില്‍ റെഫറല്‍ ബോണസ് ഒരു നിര്‍ണ്ണായക ഘടകമാക്കുന്നത് ന്യായമാണോ?

ഇതൊരു മത്സരമാണ്. മത്സരത്തിന്റെ വിജയത്തിനു ധാരാളം കളിക്കാരുണ്ടെങ്കില്‍ നല്ലതാണ്. കോമ്പറ്റീഷന്‍ സ്പിരിറ്റ് കൂടും. ആയതിലേക്ക് കൂടുതല് ആളുകളെ ക്ഷണിക്കാനുള്ള ഒരു പ്രോത്സാഹനമാണ് ഈ ബോണസ് പോയിന്റ്.

റെഫറല്‍ ബോണസ്സ് കൊണ്ട് മാത്രം ഒരാള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുമോ?

അതുകൊണ്ടു മാത്രം സാധിക്കുകയില്ല. പദപ്രശ്നങ്ങളില്‍ നിന്നു ഒരു നിശ്ചിത ശതമാനം പോയിന്റ് സ്കോര്‍ ചെയ്താലേ സമ്മാനം ലഭിക്കുകയുള്ളൂ. കളിയുടെ നിയമങ്ങള്‍ ശ്രദ്ധിക്കുക.

കള്ളത്തരം കാണിച്ച് സമ്മാനം ലഭിക്കുമോ?

ഉം… റെഫറല്‍ ബോണസ്സിനു വേണ്ടിയോ ഉത്തരം ലഭിക്കുന്നതിനു വേണ്ടിയോ എന്തെങ്കിലും തിരിമറി നടത്തിയതായി കണ്ടു പിടിക്കപ്പെട്ടാല്‍ ആ യൂസറെ മത്സരങ്ങളില്‍ നിന്നു പുറത്താക്കുന്നതായിരിക്കും. കള്ളത്തരം കണ്ടു പിടിക്കാന് ഉതകുന്ന വിധത്തിലുള്ള നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ മത്സരത്തിനായി ഉപയോഗിക്കുന്നുണ്ട്. സമ്മാനം കൊടുക്കുന്നതിനും മുമ്പ് ആ മത്സരാര്‍ത്ഥി കള്ളത്തരം നടത്തിയിട്ടില്ല എന്നു വീണ്ടും വീണ്ടും പരിശോധിച്ചു ബോധ്യപ്പെട്ടതിനു ശേഷം മാത്രമേ സമ്മാനദാനം നടത്തുകയുള്ളൂ.

ഈ മത്സരങ്ങള്‍ കൊണ്ട് നാടിനോ നാട്ടാര്‍ക്കോ എന്തെങ്കിലും ഗുണമുണ്ടോ?

നാടിനു ഗുണമുണ്ടോ എന്നറിയില്ല. പക്ഷെ ഭാഷയ്ക്കും മലയാളത്തെ സ്നേഹിക്കുന്നവര്‍ക്കും ഗുണമുണ്ട്. ഒരു ഭാഷയുടെ പ്രചാരത്തിനു പദപ്രശ്ന മത്സരങ്ങള്‍ നല്ലതാണ്. ഉപയോഗിക്കാതെ കിടക്കുന്ന പദങ്ങളും മറന്നു പോയ പദങ്ങളും ഇവിടെ പുന:ര്‍ജ്ജീവിക്കും. പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കാം.

Crossword competition – Rules

Tuesday, September 29th, 2009

1. ആഴ്ചയില്‍ ഒന്നോ രണ്ടോ വീതം പദപ്രശ്നങ്ങള്‍ മത്സരത്തിനുണ്ടാകും.
റെജിസ്ട്രേഷന്‍ ഫീസ് ഇല്ല.

2. ഒരു പദപ്രശ്നം മുഴുവല്‍ ശരിയായി പൂരിപ്പിച്ചാല്‍ ഒരാള്‍ക്ക് 100 പോയ്ന്റ് കിട്ടും.
a)ആദ്യം 100 ലഭിക്കുന്ന ആള്‍ക്ക് ബോണസ് ആയി 6 പോയിന്റ് ലഭിക്കും.
(ഇദ്ദേഹമാണ് ഈ പദപ്രശ്നത്തിന്റെ ഒന്നാം റാങ്കുക്കാരന്‍‌ )
+2 മുതല്‍ 11 ആം റാങ്കുക്കാര്‍ക്ക് ബോണസ് ആയി 4 പോയിന്റ്.
+12 മുതല്‍ 21 ആം റാങ്കുക്കാര്‍ക്ക് ബോണസ് ആയി 3 പോയിന്റ്.
+22 മുതല്‍ 51 ആം റാങ്കുക്കാര്‍ ബോണസ് ആയി 2 പോയിന്റ്.
+ 52 മുതല്‍ 101 ആം റാങ്കുക്കാര്‍ ബോണസ് ആയി 1 പോയിന്റ്.

b)+5 പദപ്രശ്നങ്ങളിലെങ്കിലും 1 റാങ്ക് ലഭിക്കുകയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.
+ 20 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.
+ 30 പദപ്രശ്നങ്ങളിലെങ്കിലും 101 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.
+ 40 പദപ്രശ്നങ്ങളിലെങ്കിലും 100 പോയിന്റ് നേടുകയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.

c) Time Bonus
ആദ്യ 30 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 5 പോയിന്റ്.
ആദ്യ 60 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 4 പോയിന്റ്.
ആദ്യ 3 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 3 പോയിന്റ്.
ആദ്യ 12 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 2 പോയിന്റ്.
ആദ്യ 24 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക്‌ 1 പോയിന്റ്.
(ഇത് ലഭിക്കുവാന്‍ നൂറ് ലഭിക്കണം എന്നില്ല. പബ്ലിഷ് ചെയ്‌താല്‍ മതി. റീ-പബ്ലിഷ് ചെയ്‌താല്‍ മുമ്പ്‌ ലഭിച്ച Time Bonus ന് മാറ്റം വരും.)

3 പദപശ്നം ഉണ്ടാക്കുന്നതിനു ബോണസ് 110 ലഭിക്കും .
a)നിര്‍മ്മിക്കാനുതകുന്ന നിയമാവലിയുണ്ട്. അതിനനുസൃതമായി പദപ്രശ്നം ഉണ്ടാക്കണം. (നിയമാവലി ഇവിടെ ലഭ്യമാണ്).  മൂന്നാമത്തേയും ആറാമത്തേയും നിയമം ശ്രദ്ധിക്കുക
b) തെറ്റായ സൂചനകള്‍ വരുത്താതെ നോക്കണം. തെറ്റുകളുടെ ആധിക്യം പദപ്രശ്നം റദ്ദാക്കുന്നതില്‍ കലാശിക്കും.
c) ഒരാള്‍ക്ക് പരമാവധി 5 പദപ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാം.
d) കുറഞ്ഞത് 11×11 വലിപ്പമുള്ള പദപ്രശ്നമാണ് നിര്‍മ്മിക്കേണ്ടത്.

4. അങ്ങിനെ എല്ലാ മത്സരത്തില്‍ നിന്നും ലഭിച്ച ആകെ പോയിന്റ് നോക്കി വിജയിയെ തീരുമാനിക്കാം.

5. സമനില കൈവരിച്ചാല്‍ ലഭിച്ച റാങ്കുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ചയാള്‍ വിജയിയാകും. അതായത് സമനില കൈവരികയാണെങ്കില്‍ കൂടുതല്‍ തവണ ഒന്നാം റാങ്ക് നേടിയ വ്യക്തി ഒന്നാമതാകും. അതിലും സമനിലയാണെങ്കില്‍ അതിന്റെ അടുത്ത റാങ്കുകള്‍ പരിഗണിക്കും. (ഒളിമ്പിക്സ്‌ മെഡല്‍ പട്ടിക രീതിയില്‍ )

6. ഒരു യൂസറുടെ റെഫറല്‍ ആയി ഒരാള്‍ റെജിസ്റ്റര്‍ ചെയ്താല്‍ ആ യൂസര്‍ക്ക് ബോണസ് ആയി 1 പോയിന്റ് ലഭിക്കുമെങ്കിലും സമനിലവരുന്നെ ഘട്ടത്തിലേ അതു ഉപയോഗിക്കുകയുള്ളൂ.

7.മത്സര അധികൃതരുടെ തീരുമാനം അന്തിമമായിരിക്കും.