പദപ്രശ്നം – നിയമങ്ങള്‍

1.  കറുത്ത കളങ്ങള്‍ 15% ല്‍ അധികം ഉണ്ടാകരുത്. ഒരു വശത്തെ കളങ്ങളുടെ എണ്ണം 5 നും 15നും ഇടയില്‍ ആയിരിക്കണം.

2. കറുത്ത/വെളുത്ത കളങ്ങളുടെ പ്രതിസമത (symmetry) വേണം എന്നു നിര്‍ബന്ധമില്ല; ഉണ്ടെങ്കില്‍ നന്ന്.

3.നെടുകെയോ കുറുകെയോ അടുപ്പിച്ച് മൂന്ന് കറുത്ത കളങ്ങള്‍ വരരുത്.

4. ഉത്തരങ്ങളില്‍ രണ്ട് മലയാളം ശബ്ദങ്ങള്‍ വേണം. കൂട്ടക്ഷരത്തെ ഒരു ശബ്ദമായാണ് കണക്കാക്കുക. ഉദാ:  ഗ്നു – പോലുള്ള ഒറ്റ ശബ്ദങ്ങള്‍ ഉത്തരമായി വരരുത്. സ്ഫടികം- ഇത് 3 ശബ്ദങ്ങള്‍ അടങ്ങിയതാണ്. ഒഴിവുകള്‍ (exceptions): കീഴ്വഴക്കം : ഇത് 5 അക്ഷരങ്ങളായിയാണ് പരിഗണിക്കുക. സ്ഥലത്തിന്റേയോ വ്യക്തികളുടേയോ പേരുകള്‍ മനോഃധര്‍മ്മം അനുസരിച്ച് പിരിച്ചെഴുതാം

5. വലത്തോട്ട് കൊടുത്തിട്ടുള്ള ഉത്തരത്തിലെ ഒരു ശബ്ദമെങ്കിലും താഴോട്ടുള്ള ഉത്തരവുമായി പങ്കുവെച്ചിരിക്കണം. (കുറഞ്ഞപക്ഷം വലത്തോട്ടുള്ള ഉത്തരവുമായി പങ്കുവെച്ചിരിക്കണം.). അതായത് ഒരു ഉത്തരം പദപശ്നപലകയില്‍ ഒറ്റയാനായി നില്‍ക്കരുത്.

6. ഒരു പദപശ്നത്തെ പല പല ചെറിയ ചതുര പദപ്രശ്നങ്ങളായി വിഭജിക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ളതാകരുത്. (അങ്ങിനെ വിഭജിക്കാന്‍ കഴിയുമെങ്കില്‍ അതിലും  നല്ലത് പല പല പദപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതല്ലേ?). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലാ ഉത്തരങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കണം. പദപ്രശ്നം കളിക്കുന്നവര്‍ക്ക് ഒരു ഉത്തരം കിട്ടിയാല്‍ അതില്‍ നിന്ന് പടി പടിയായി മറ്റു ഉത്തരങ്ങളിലേക്ക് നിര്‍ത്താതെ കളിക്കാന്‍ തക്കവിധം ബന്ധമുണ്ടായിരിക്കണം. (പ്രത്യേക വിഷയത്തിലുള്ള പദപ്രശ്നമാണെങ്കില്‍ ചെറിയ ഒഴിവുകഴിവുകള്‍ നല്‍കപ്പെടാം)

7. ഉത്തരങ്ങള്‍ ആവര്‍ത്തിക്കരുത്.

8. ഉത്തരത്തിനു വേണ്ടി പുതിയ വാക്കുകള്‍ ഉണ്ടാക്കരുത്. പൊതുവിജ്ഞാനം, ഒരു പ്രത്യേക വിഷയം ഊന്നിയിട്ടുള്ള പദപ്രശ്നങ്ങള്‍ ഒഴികെയുള്ള മറ്റു പദപ്രശ്നങ്ങളിലെ  ഉത്തരങ്ങള്‍ മലയാളികള്‍ക്കിടയില്‍ പരിചയമുള്ളവയായിരിക്കണം .

9. സൂചന-ഉത്തര-ദ്വയങ്ങള്‍ മഷിത്തണ്ടിലുള്ള മറ്റു പദപ്രശ്നത്തില്‍ ഉണ്ടെങ്കില്‍ ദയവായി ഒഴിവാക്കുക. സൂചന മാറ്റി കൊടുത്താല്‍ പ്രശ്നം പരിഹരിക്കാം.

10. ഈ നിയമങ്ങളില്‍ ആവശ്യമെങ്കില്‍ മഷിത്തണ്ട് പരിശോധകന് മാറ്റം വരുത്താവുന്നതാണ്.

Tags:

  • s.sivaprasad

    i need joint mashithandu

  • s.sivaprasad

    i like participate padaprashnam

  • ampily

    How ca i type in English …

  • renjikv

    I wish to create a Crossword….