പുതിയ പദപ്രശ്നമത്സരങ്ങളിലെല്ലാം ഒരു പുതിയ പോയിന്റ് രീതി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു യൂസറിന് അവരവരുടെ Referral ലിങ്കുകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുക്കാം. നിങ്ങളുടെ ക്ഷണപ്രകാരം നിങ്ങളുടെ സുഹൃത്ത് മഷിത്തണ്ടില്‍ പദപ്രശ്നം കളിക്കാന്‍ രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പോയിന്റ് ലഭിക്കും. അതും കൂടി പരിഗണിച്ചാണ് മത്സര വിജയിയെ കണക്കാക്കുന്നത്.
ലോഗിന്‍ ചെയ്തതിനു ശേഷം “Referral URL“ എന്ന ബട്ടണ്‍ ഞെക്കിയാല്‍ അവരവരുടെ Referral URL കാണാവുന്നതാണ്. ആ ലിങ്ക് നിങ്ങളുടെ email ലിലേക്ക് പകര്‍ത്തിയതിനു ശേഷം സഹപാഠികള്‍ക്കോ ഒപ്പം ജോലി ചെയ്യുന്നവര്‍ക്കോ അയച്ചു കൊടുക്കുക.
കൂടുതല്‍ പേര്‍ പദപ്രശ്നം കളിക്കാനുണ്ടായാല്‍ മത്സരം കൂടുതല്‍ ആവേശകരമാകും.