പദപ്രശ്നം – നിയമങ്ങള്‍

June 24th, 2009

1.  കറുത്ത കളങ്ങള്‍ 15% ല്‍ അധികം ഉണ്ടാകരുത്. ഒരു വശത്തെ കളങ്ങളുടെ എണ്ണം 5 നും 15നും ഇടയില്‍ ആയിരിക്കണം.

2. കറുത്ത/വെളുത്ത കളങ്ങളുടെ പ്രതിസമത (symmetry) വേണം എന്നു നിര്‍ബന്ധമില്ല; ഉണ്ടെങ്കില്‍ നന്ന്.

3.നെടുകെയോ കുറുകെയോ അടുപ്പിച്ച് മൂന്ന് കറുത്ത കളങ്ങള്‍ വരരുത്.

4. ഉത്തരങ്ങളില്‍ രണ്ട് മലയാളം ശബ്ദങ്ങള്‍ വേണം. കൂട്ടക്ഷരത്തെ ഒരു ശബ്ദമായാണ് കണക്കാക്കുക. ഉദാ:  ഗ്നു – പോലുള്ള ഒറ്റ ശബ്ദങ്ങള്‍ ഉത്തരമായി വരരുത്. സ്ഫടികം- ഇത് 3 ശബ്ദങ്ങള്‍ അടങ്ങിയതാണ്. ഒഴിവുകള്‍ (exceptions): കീഴ്വഴക്കം : ഇത് 5 അക്ഷരങ്ങളായിയാണ് പരിഗണിക്കുക. സ്ഥലത്തിന്റേയോ വ്യക്തികളുടേയോ പേരുകള്‍ മനോഃധര്‍മ്മം അനുസരിച്ച് പിരിച്ചെഴുതാം

5. വലത്തോട്ട് കൊടുത്തിട്ടുള്ള ഉത്തരത്തിലെ ഒരു ശബ്ദമെങ്കിലും താഴോട്ടുള്ള ഉത്തരവുമായി പങ്കുവെച്ചിരിക്കണം. (കുറഞ്ഞപക്ഷം വലത്തോട്ടുള്ള ഉത്തരവുമായി പങ്കുവെച്ചിരിക്കണം.). അതായത് ഒരു ഉത്തരം പദപശ്നപലകയില്‍ ഒറ്റയാനായി നില്‍ക്കരുത്.

6. ഒരു പദപശ്നത്തെ പല പല ചെറിയ ചതുര പദപ്രശ്നങ്ങളായി വിഭജിക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ളതാകരുത്. (അങ്ങിനെ വിഭജിക്കാന്‍ കഴിയുമെങ്കില്‍ അതിലും  നല്ലത് പല പല പദപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതല്ലേ?). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലാ ഉത്തരങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കണം. പദപ്രശ്നം കളിക്കുന്നവര്‍ക്ക് ഒരു ഉത്തരം കിട്ടിയാല്‍ അതില്‍ നിന്ന് പടി പടിയായി മറ്റു ഉത്തരങ്ങളിലേക്ക് നിര്‍ത്താതെ കളിക്കാന്‍ തക്കവിധം ബന്ധമുണ്ടായിരിക്കണം. (പ്രത്യേക വിഷയത്തിലുള്ള പദപ്രശ്നമാണെങ്കില്‍ ചെറിയ ഒഴിവുകഴിവുകള്‍ നല്‍കപ്പെടാം)

7. ഉത്തരങ്ങള്‍ ആവര്‍ത്തിക്കരുത്.

8. ഉത്തരത്തിനു വേണ്ടി പുതിയ വാക്കുകള്‍ ഉണ്ടാക്കരുത്. പൊതുവിജ്ഞാനം, ഒരു പ്രത്യേക വിഷയം ഊന്നിയിട്ടുള്ള പദപ്രശ്നങ്ങള്‍ ഒഴികെയുള്ള മറ്റു പദപ്രശ്നങ്ങളിലെ  ഉത്തരങ്ങള്‍ മലയാളികള്‍ക്കിടയില്‍ പരിചയമുള്ളവയായിരിക്കണം .

9. സൂചന-ഉത്തര-ദ്വയങ്ങള്‍ മഷിത്തണ്ടിലുള്ള മറ്റു പദപ്രശ്നത്തില്‍ ഉണ്ടെങ്കില്‍ ദയവായി ഒഴിവാക്കുക. സൂചന മാറ്റി കൊടുത്താല്‍ പ്രശ്നം പരിഹരിക്കാം.

10. ഈ നിയമങ്ങളില്‍ ആവശ്യമെങ്കില്‍ മഷിത്തണ്ട് പരിശോധകന് മാറ്റം വരുത്താവുന്നതാണ്.

പദപ്രശ്നം മലയാളത്തില്‍‌

June 24th, 2009

ഇതൊരു കളിയാണ്. പണ്ടു മുതലേ ബാലരമ പോലെയുള്ള ബാലമാസികലൂടെ പിച്ച വച്ച്, മാതൃഭൂമിയില്‍‌ കളി തുടര്‍‌ന്ന്…, പക്ഷേ ഇപ്പോള്‍ ഒരിടത്തും മലയാളത്തിലുള്ള പദപ്രശ്നം കാണാതായി. അതിനൊരു കമ്പ്യൂട്ടര്‍ പതിപ്പ്‌ നല്‍‌കാന്‍‌ മഷിത്തണ്ട് തയാറെടുക്കുന്നു.

താഴെകാണുന്ന വിലാസത്തില്‍‌ മലയാള പദപ്രശ്നത്തിന്റെ ഓണ്‍‌ലൈന്‍‌ രൂപം നിങ്ങള്‍‌ക്ക് അടുത്തു തന്നെ ദര്‍ശ്ശിക്കാവുന്നതാണ്.
http://mashithantu.com/crossword/

പദപ്രശ്നം നിര്‍‌മ്മിക്കാന്‍ അതു കളിക്കുന്നതിനേക്കാളും പ്രയാസമാണ്. പദപ്രശ്നം തയ്യാറാക്കാന്‍‌ താത്പര്യമുള്ളവര്‍ ഈ നിബന്ധനകള്‍ക്ക് അനുസൃതമായി പദപ്രശ്നം നിര്‍‌മ്മിക്കൂ. സൈറ്റ് റെഡിയാകുമ്പോള്‍ മഷിത്തണ്ടിന്റെ സോഫ്റ്റ് വെയറില്‍ കൂട്ടിച്ചേര്‍ത്ത് ഉടനടി കളിക്കാവുന്നതാണ്.

നിങ്ങളുടെ എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Releasing Beta10

September 8th, 2008

onam-blog.bmp

HTML Buttons

May 20th, 2008

This page has been shifted to http://www.mashithantu.com/malayalam-dictionary/html_buttons.htm

link to word

April 22nd, 2008

link-to-word.PNG

 

 Now you may refer meaning of a word very easily.

eg: മലയാളം, cat

Search Plug-in

April 22nd, 2008

Now you may find the meaning of a word right from your browser.

This is an open standard search plug-in and will work fine with FireFox and Internet Explorer 7+.

1. Steps to install the plug-in.

Step 1: Click on “Search Plug-in” Link, select the check box and Click on “Add” button

new-search-plugin

Step 2: You can see it on your tool bar like this…

toolbar

Step3: Now the plug-in is ready to use.

You may type any word  in the search box and click on Find icon.

2. Advantage of Search Plug-in

+ It is always ON in your browser.

+ you may right click on the word and search like this…

example21.png

It will work fine with Malayalam words too

example

3. How to use other search plug-in

Click the pull down list menu like in this picture and select the search plug-in you want.

tool2.png

4. How to remove Mashithantu Search Plug-in

Look at above picture and click on “Manage Search Engines” .

And select the search plug-in you want ; click on “remove” button.

New: Matching Words and Malayalam Keyboard

February 24th, 2008

Adding a Malayalam Keyboard to the site…! you may click it to get the Malayalam letter you see.

Also you may note a difference in the suggestions box.  Along with the meaning of a word, you can see matching words too.  you may double click it to get its meaning.

Enjoy our Beta5 version of  Malayalam Dictionary [link]

Manglish Keyboard

January 30th, 2008

Example:
1) kEraLam_ = കേരളം = ക + േ + ര + ള + ം
2) thengng = തെങ്ങ് = ത + െ + ങ + ് + ങ + ്
3) injchi = ഇഞ്ചി = ഇ+ ഞ + ് + ച + ി
4) cheNTa = ചെണ്ട = ച + െ + ണ + ് + ട

more eg:

1. type “padapraSnam” to get പദപ്രശ്നം. use space(or underscore) to seperate it like this  പദപ്രശ് നം (“padapraS nam” )

2. ponviLakk   -> പൊന്വിളക്ക്
pon viLakk   ->  പൊന്‍ വിളക്ക്
pon_viLakk -> പൊന്‍‌വിളക്ക്

Double click and get the meaning

January 26th, 2008

Adding a new feature to Nighantu(beta4).

You may double click on any Malayalam or English words on nighantu page to get its meaning.

Simple and fast… isn’t it?

നിഘണ്ടു ഉപയോഗിക്കേണ്ടുന്ന വിധം

December 30th, 2007

ഇടത്തു ഭാഗത്തു മുകളിലായി ആദ്യം കാണുന്ന ചതുരത്തില്‍ മംഗ്ലീഷ് അക്ഷര രൂപത്തില്‍ ടൈപ്പു് ചെയ്യുക. ഉടന്‍ തന്നെ നിഘണ്ടുവില്‍ ലഭ്യമായ വാക്കുകള്‍ മധ്യഭാഗത്തു കാണുന്ന വലിയ ചതുരത്തില്‍ പ്രത്യക്ഷപെടുന്നതാണ്.
ഒരു പദത്തിന്റെ അര്‍ത്ഥം ലഭിക്കണമെങ്കില്‍ “അര്‍ത്ഥം തിരയൂ” എന്ന ബട്ടണ്‍ അമര്‍ത്തേണ്ടതാണ്. നിങ്ങള്‍ റ്റൈപ്പ് ചെയ്ത പദം ഗൂഗിളില്‍ തിരയാന്നായി സമീപത്തുള്ള “ഗൂഗിളില്‍ തിരയൂ” എന്ന ബട്ടണ്‍ അമര്‍ത്തുക.

കൂടുതല്‍ വിശദമായി താഴെ ചേര്‍ക്കുന്നു…

ഇതില്‍ രണ്ടു തരം നിഘണ്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1. മലയാളം പദങ്ങളുടെ ഇംഗ്ലീഷ് അര്‍ത്ഥം കണ്ടു പടിക്കാന്‍, Malayalam English Dictionary  എന്ന റേഡിയൊ ബട്ടണില്‍ ക്ലിക്കു ചെയ്യുക. എന്നിട്ടു മംഗ്ലീഷ് കീ ബോര്‍ഡിന്റെ സഹായത്തോടു കൂടി  തൊട്ടുതാഴെ കാണുന്ന സ്ഥലത്ത് മലയാളം ടൈപ്പു ചെയ്യുക.

2. ഇംഗ്ലീഷ് പദങ്ങളുടെ മലയാളം അര്‍ത്ഥം കണ്ടു പടിക്കാന്‍, English Malayalam Dictionary  എന്ന റേഡിയൊ ബട്ടണില്‍ ക്ലിക്കു ചെയ്യുക. എന്നിട്ടു സ്മോള്‍ ലെറ്ററില്‍ തൊട്ടുതാഴെ കാണുന്ന സ്ഥലത്ത് ഇംഗ്ലീഷ് ടൈപ്പു ചെയ്യുക.

മലയാള പദങ്ങളുടെ സ്പെല്ലിങ്ങില്‍ എന്തേങ്കിലും സംശയം ഉണ്ടെങ്കില്‍ അറിയാവുന്ന വിധത്തില്‍ മംഗ്ലീഷ് പദങ്ങള്‍ ടൈപ്പു ചെയ്തു മുഴുവനാക്കിയതിനു ശേഷം രണ്ട് സെക്കന്റുകള്‍ കാത്തിരിക്കുക. അല്പസമയത്തിനുള്ളില്‍ താങ്കള്‍ ഉദ്ദേശിച്ച പദത്തിനോട് സാദൃശ്യമുള്ള പദങ്ങള്‍ suggestions: എന്നെഴുതിയ മധ്യത്തിലുള്ള വലിയ ചതുരത്തില്‍ കാണാവുന്നതാണ്.

അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ താങ്കള്‍ തൃപ്തനല്ലെങ്കില്‍ അതിനും താഴെ കാണുന്ന No എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യുക. സമയമുണ്ടെങ്കില്‍, താങ്കള്‍ എന്തായിരുന്നു പ്രതീക്ഷിച്ചിരുന്നതു എന്നു കൂടി ഞങ്ങള്‍ക്കു എഴുതിയറിയിക്കുമല്ലോ?