admin link

പരസ്യമായി എന്തെങ്കിലും അഡ്മിന്റെ ശ്രദ്ധയില്‍ പെടുത്തണം എങ്കില്‍ ഇവിടെ കമന്റുക.

cwadmin വിലാസത്തില്‍ മെയില്‍ അയയ്ക്കുകയും ചെയ്യാം.

  • admin

    പരസ്യമായി എന്തെങ്കിലും അഡ്മിന്റെ ശ്രദ്ധയില്‍ പെടുത്തണം എങ്കില്‍ ഇവിടെ കമന്റുക.

    cwadmin വിലാസത്തില്‍ മെയില്‍ അയയ്ക്കുകയും ചെയ്യാം.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    ഞാന്‍ ഇന്നലെ ഒന്ന് കമന്റി…. പൂ പ്രശ്നം ഇന്നലെയും വന്നു… “തെ” ആണ് ഇത്തവണ വില്ലന്‍ “അതെറോമ” എന്ന പദത്തില്‍ നെറ്റില്‍ നിന്നും കിട്ടിയ വിവരം വച്ച് അഥീറോ ആണെങ്കിലും അത് സ്വീകരിക്കാതെ വന്നപ്പോള്‍ ത തെ തീ ഇതൊക്കെ നോക്കിയപ്പോള്‍ റോസ് കളര്‍ വന്നു.

    —അഡ്മിന്‍ മറുപടി—
    ചില സന്ദര്‍ഭത്തില്‍ സ്കോര്‍ ബട്ടണ്‍ ശരിക്കും അമരുന്നില്ല എന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് പച്ച/ചുവപ്പ് പരീക്ഷണം കൊടുത്തത്. അത് കൊണ്ട് ഇനി സ്കോര്‍ ബട്ടണ്‍ ക്ലിക്ക് ചെയ്‌താല്‍ അത് ഉടനെ ചുവപ്പായോ എന്ന് നോക്കുക. അത് തിരിച്ച് പച്ചയായതിനു ശേഷം കളം പിങ്ക് ആയോ എന്ന് പരിശോധിക്കുക.

    ബട്ടണ്‍ ഞെക്കുന്നതിനു പകരം അല്ലെങ്കില്‍ Ctrl+Shift+M key ഉപയോഗിക്കുക. അത് സ്പീഡും ആണ്. കാര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യും. അടുത്ത തവണ കൂടി നോക്കാം.

  • http://K ചാന്ദ്നി, മുളംകുന്നതുകാവ്

    മോര്‍ ക്ലൂ എന്ന ലിങ്കില്‍ നിന്നും നമ്മള്‍ ക്ലൂ പേജില്‍ കടന്നാല്‍ പിന്നെ നമുക്ക് തിരിച്ചു മഷിതണ്ട് ഹോം പേജു കിട്ടുന്നില്ല. ക്ല പേജില്‍ ഹോം ക്ലിക്ക് ചെയ്താല്‍ ക്ലൂ ഹോം ആണ് കിട്ടുന്നത്. പഴയ രീതിയില്‍ ഒരു ക്ലൂ പേജില്‍ നിന്നും അടുത്ത/ കഴിഞ്ഞ PADAPRASHNATHILEKKU കടക്കാന്‍ മുകളില്‍ ലിങ്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ഹോം പ്രസ്‌ ചെയ്തു വേണം അടുത്തതില്‍ പോകാന്‍. ദയവു ചെയ്തു ക്ലൂ പേജില്‍ നിന്നും ടോപ്‌ സ്കോറര്‍ പെജിലെക്കോ മലവ്യുഹം ഹോം പെജിലെക്കോ ഒരു ലിങ്ക് കൊടുക്കാമോ?

    —- മറുപടി—

    ഇപ്പോഴും അതുണ്ടല്ലോ?
    http://mashithantu.com/cw-discuss/?p=855 നോക്കുക
    Play This Crossword
    Top Player’s List
    എന്നിവയില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്.
    അണ്ടര്‍ലൈന്‍ ഇല്ല എന്നേയുള്ളൂ. ക്ലിക്ക് ചെയ്യാം.

  • admin

    ഓവര്‍ ലാപ്പിംഗ് പ്രശ്നം പറഞ്ഞിരുന്നു.

    കീ ബോര്‍ഡ്‌ വരുമ്പോഴാണ് ഒരു പക്ഷെ ഈ പ്രശ്നം വരുന്നത്.
    അത് ഹൈഡ്‌ ചെയ്തു നോക്കുക. എന്നിട്ട് അറിയിക്കുമല്ലോ?

  • വിവേക്‌

    ============== Re -post ===============

    Hello Admin,

    Can we modify the appearance of this page? Can we add a section with links to all recent pages (at least the last five discussions) like “Tags” “വിഭാഗങ്ങള്‍” “അഭിപ്രായങ്ങള്‍”. Currently we need to first go to “Home” and select the desired blog.

    —- admin said—-
    vivek, I didn’t understand.

  • സുരേഷ്

    അഡ്മിനേ,

    100 പദങ്ങള്‍ DONEആയി.
    19 പദങ്ങള്‍ Confused ആണു # ചിലതിന്റെ ഉത്തരം അറിയാമായിരുന്നിട്ടും confused ആക്കിയത് അത് ശബ്ദ താരാ വലിയിലില്ലാത്തതിനാലാണ്
    ഇത്രയും പദങ്ങള്‍ ക്കിടയിലുള്ള missing പദങ്ങള്‍ add ചെയ്തു.

    സുരേഷ്

    —- admin said—-
    Thanks സുരേഷ്.

  • Jenish

    @Admin

    Please delete the word “സംവത്സരണീയ”.

    Itz a mistake.

    —– admin said—-
    deleted

  • Jenish

    @Admin

    Mashithantu Toppers കാണിക്കാതെ Kurukshethra-2 Toppers കാണിച്ചുകൂടേ?

    –admin said—
    where? in crossword home page? or in the small widget ?

  • Jenish

    @Admin

    “പൂ”, “മൂ” എന്നിവ പദപ്രശ്നത്തില്‍ type ചെയ്യുമ്പോള്‍ “puu”,”muu” എന്ന് എഴുതിയാലും “പു”, “മു” എന്നേ വരാറുള്ളൂ… ഒന്ന് check ചെയ്യാമോ?

    —–admin said—-

    “പൂ”, “മൂ” => use ‘poo’ , ‘moo’

  • Jenish

    @Admin

    Thanks for the feedbacks.

    When we go to any of the event toppers list of Mala/makara, there is a link to Mashithantu Group Toppers. It is better to put KK-2 Toppers list there.

    By the way, what is this “Mashithantu Group Toppers” list ?

  • Jenish

    @Admin

    ഇതിന് മറുപടിയില്ലേ അഡ്മിനേ…… അതോ ചോദ്യം അസ്ഥാനത്താണോ? :)

    —- അഡ്മിന്‍ —

    എങ്ങിനെ ചെയ്യണം എന്ന് ആലോചിക്കുകയാണ്….
    കുരുക്ഷേത്ര-രണ്ടിലേക്ക് ഉള്ള ലിങ്ക് കൊടുത്തിട്ടുണ്ട്‌.

  • http://K ചാന്ദ്നി, മുളങ്കുന്നതുകാവ്

    @ അഡ്മിന്‍

    പദപ്രശ്നം ഉണ്ടാക്കി കഴിഞ്ഞാല്‍ പിന്നെ ആ പ്രശ്നം നിര്‍മാതാവിന് തുറക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ആപ്രൂവേര്സിനു മാത്രമേ തുറക്കാനാവൂ. അതില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ നിര്‍മാതാവിന് ഒരു അവസരം കൊടുത്തു കൂടെ? ഉദാഹരണത്തിന് സൈസ് വിത്യാസ പെടുത്താന്‍, ചോദ്യങ്ങള്‍ മാറ്റാനും ഒരു പ്രാവശ്യം എങ്കിലും ഒരു അവസരം കിട്ടുകയാണെങ്കില്‍ നല്ലതായിരുന്നു എന്നാണ് എന്റെ അഭിപ്രായം

    —- അഡ്മിന്‍ —
    രണ്ടു പേരും ഒരുമിച്ചു എഡിറ്റ്‌ ചെയ്‌താല്‍ ഒരാള്‍ വരുത്തിയ മാറ്റങ്ങള്‍ നഷ്ടപെടും. അത് ഒഴിവാക്കുവാന്‍ ആണിത്. സബ്മിറ്റ് ചെയ്തു കഴിഞ്ഞാലും നിര്‍മാതാവിന് വ്യൂ ചെയ്യുവാന്‍ പറ്റുന്ന വിധത്തിലാക്കുവാന്‍ പറയാം.

  • സുരേഷ്

    നിഘണ്ടു തിരുത്തി update word ക്ലിക്കിയാല്‍ മഷിതണ്ട് dictionary window തനിയെ ക്ലോസാവുന്നില്ല. 10 വാക്കുകള്‍ തിരുത്തിയാല്‍ 10 മഷി നിഘണ്ടു ജാലകങ്ങള്‍ തുറന്നു തന്നെ കിടക്കും. “തുറന്നിട്ട ജാലകങ്ങള്‍ അടച്ചോട്ടേ “എന്നുപോലും ചോദിക്കുന്നില്ല.

    after update word option selected why should mashi window stay active ? or otherwise when the next word is selected for edit why is it not opening the mashi dictionary window ?

    ——–admin reply—-

    it may not able to fix. :-(

  • admin

    new crossword building rules…

    1. http://crossword.mashithantu.com/page.php?id=2 പ്രകാരം പദപ്രശ്നം നിര്‍മ്മിച്ചാല്‍ 110 പോയിന്റു.
    2. ഓരോ ഉത്തരത്തിന് ശേഷവും കറുത്ത കളം വരികയാണെങ്കില്‍ 10 point അധികം നല്‍കും. (അങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ കറുത്ത കളങ്ങള്‍ 15% ല്‍ അധികം ഉണ്ടായാലും പ്രശ്നമല്ല. എങ്കിലും നെടുകെയോ കുറുകെയോ അടുപ്പിച്ച് മൂന്ന് കറുത്ത കളങ്ങള്‍ വരരുത്. )
    3. അമ്പത് ശതമാനതിനു മുകളില്‍ കളങ്ങള്‍ക്ക് രണ്ടു വീതം ക്ലൂ ഉണ്ടെങ്കില്‍ 10 point അധികം നല്‍കും.
    4. നെടുകെയോ കുറുകെയോ അടുപ്പിച്ചുള്ള നാലു കളങ്ങളില്‍ രണ്ടാമതൊരു ക്ലൂ ഇല്ലെങ്കില്‍ അങ്ങിനെയുള്ള ഓരോന്നിനും 3 point പിഴ. ഇങ്ങനെയുള്ള 4 സന്ദര്‍ഭങ്ങള്‍ വന്നാല്‍ പദപ്രശ്നം അപ്പ്രൂവ് ചെയ്തില്ല എന്നും വരാം.
    5. രണ്ടക്ഷരം ഉള്ള പദങ്ങള്‍ക്ക് ഓരോന്നിനും രണ്ട് ക്ലൂകള്‍ നിര്‍ബന്ധം. ഇല്ലെങ്കില്‍ ഓരോന്നിനും 2 point പിഴ.
    6. ഇതില്‍ തന്നെ കമന്റു പേജില്‍ വരാത്ത നിര്‍മാതാക്കള്‍ക്ക് 5 point പിഴയുണ്ട്. പരാതികള്‍ 5 ദിവസത്തിനുള്ളില്‍ തീര്‍ത്തില്ലെങ്കില്‍ മാത്രമാണ് പിഴയുള്ളൂ. രണ്ടു ദിവസത്തിന് ശേഷം വ്യക്തമായ രേഫെരന്‍സ്‌ കൊടുക്കാം.

    നിര്‍മാതാവിന് പരമാവധി ലഭിക്കുന്ന പോയിന്റു 130. കുറഞ്ഞ പോയിന്റു 100. നിലവാരം 95 നും താഴെ പോയാല്‍ അപ്പ്രൂവ് ചെയ്യുകയെ അരുത്.

    നിങ്ങളുടെ നിര്‍ദേശങ്ങള്‍ അടക്കം ജോജ്ജുവിനും ടീമിനും അയയ്ക്കാം. പ്രോഗ്രാം ചെയ്യുവാന്‍ പറ്റുന്നതിന്റെ സാധ്യതകള്‍ നോക്കി അവരുടെ തീരുമാനതിനു വിടും. ഈ നിയമങ്ങള്‍ കുരുക്ഷേത്രയിലെ അവസാന രണ്ടു ഈവന്റുകള്‍ക്ക് ബാധകമാക്കാം.

  • Jenish

    @Admin

    Approval കാത്തുകിടക്കുന്ന പദപ്രശ്നങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കിക്കൂടേ!!

    ഞാന്‍ പദപ്രശ്ന നിര്‍മ്മാണം നിര്‍ത്തി…. :) അതേ വ്ഴിയുള്ളൂ!!

  • jalaja

    എന്റെ അഞ്ജനേ ഇതിപ്പോള്‍ വടികൊടുത്ത് അടിവാങ്ങിയ പോലെയായല്ലോ. :)

    അഡ്മിന്‍, 200 മാര്‍ക്ക് ഉണ്ടെങ്കില്‍ ഇതുപോലെ ഒരെണ്ണം നിര്‍മ്മിക്കുന്ന കാര്യം ആലോചിക്കാം. :)

    മുമ്പത്തെ നിബന്ധന പേജില്‍ മുഴുവന്‍ പോയിന്റ് പോയിന്റ് എന്നായിരുനു ഇതില്‍ പിഴ,പിഴ എന്നും. കൊള്ളാം.

    കുരുക്ഷേത്രയിലെ അവസാന രണ്ട് ഇവന്റുകളില്‍ വരുന്ന പദപ്രശ്നങ്ങള്‍ കുറെ നേരത്തെ തന്നെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി തന്നാല്‍ നന്ന്. പുതിയ ഒരെണ്ണം ഉണ്ടാക്കുകയായിരിക്കുംനല്ലതെന്നു തോന്നുന്നു.

    നാലു കളങ്ങളില്‍ രണ്ട് ക്ലൂ?????? ഓരോ ഉത്തരങ്ങളിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ലിങ്കിന്റെ എണ്ണം നിശ്ചയിക്കുന്നതല്ലേ കൂടുതല്‍ നല്ലത്?

    കമന്റ് പേജ് ദിവസവും സന്ദര്‍ശിക്കുന്നവര്‍ക്ക് പോയിന്റ്സ് ഉണ്ടോ? ഇല്ലെങ്കില്‍ പിഴയെങ്കിലും?

  • Vivek

    Should be considered for the new crosswords. Not for the current event.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    പദപ്രശ്നതിന്റെ കമന്റു പേജിലെ അക്ഷരങ്ങളുടെ ഫോണ്ട് ഇപ്പോള്‍ 6 .5 ആണെന്ന് തോന്നുന്നു. അത് കുറച്ചു കൂടി വലുതാക്കാമോ? പല സമയത്തും എന്റെ കണ്ണുകള്‍ കുഴയുന്നത് അത് കൊണ്ട് കൂടിയാവാം ഒരു ഒന്‍പതോ പത്തോ ആക്കിയാല്‍ നന്ന്.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    5. രണ്ടക്ഷരം ഉള്ള പദങ്ങള്‍ക്ക് ഓരോന്നിനും രണ്ട് ക്ലൂകള്‍ നിര്‍ബന്ധം. ഇല്ലെങ്കില്‍ ഓരോന്നിനും 2 point പിഴ.

    രണ്ടക്ഷരമുള്ള പദത്തിന് എങ്ങനെ രണ്ടു ക്ലുകള്‍ കൊടുക്കും എന്റിഷ്ട… ഈശ്വരാ ഞാന്‍ ഈ പണി നിര്‍ത്തി…

  • mujeeb Rahman

    admin
    അപ്പ്രൂവല്‍ കാത്ത് കിടക്കുന്ന പദപ്രശ്നങ്ങ്കള്‍ക്ക് ഇത് ബാധകമാണോ?
    രണ്ടെണ്ണം പടിപ്പുരയിലുമുണ്ട്
    അതെല്ലാം വീണ്ടും പുനര്‍ നിര്‍മ്മിച്കേണ്ടിവരില്ലേ?
    ഒത്തിരി സമയം അതിനുവേണ്ടി നഷ്ടപ്പെടും.
    അതുകൊണ്ട്,ഈ നിബന്ധനകള്‍ക്ക് ഒരു നിശചിത തീയതി മുതല്‍ നിര്‍മ്മിക്കുന്ന പദപ്രശ്നങ്ങള്‍ക്ക് എന്നാക്കിക്കൂടെ?
    ‘പിഴ’ ഒരു നല്ലകാര്യമാണ് പദപ്രശ്നങ്ങളുടെ നിലവാരം ഉയരും…
    അഞ്ജനേ വടികൊടുത്ത് അടിവാങ്ങിച്ചുവെന്നു പറഞ്ഞ തുപോലെയായി..

  • Vivek

    @ ചാന്ദ്നി, മുളങ്കുന്നതുകാവ്

    രണ്ടക്ഷരമുള്ള വാക്കിനു നാല് ലിങ്ക് വേണമെന്ന് പറഞ്ഞില്ലല്ലോ :) :) :)

    എല്ലാ ഉത്തരങ്ങളുടെയും അവസാനം dead cell വന്നാല്‍ രണ്ടക്ഷരമുള്ള പദങ്ങള്‍ up / down മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അപ്പോള്‍ സംഗതി easy അല്ലെ?

  • Jenish

    @Pisharadi

    You can change the textsize slightly from the internet explorer option view -textsize-larger.

    If you are already using this option and still the size seems to be small, then admin has to do something!!

  • Jenish

    @Admin

    Are we still keeping the “Backward & Upward” options in the new rules?

    The maximum points a player can achieve from a crossword is 115 and as per the new rule the creator can get 130. So there is a big difference and this makes the creators always on the top of the table.

  • കഥാകാരന്

    എല്ലാവരുടെയും കമന്റുകള് കണ്ടിട്ട് പുതിയ നിയമങ്ങള് ആര്ക്കും അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അവര്ക്കായിതാ ഒരു മുദ്രാവാക്യം

    ഇല്ല ഇല്ല നടപ്പില്ല
    ഇക്കളി ഇവിടെ നടപ്പില്ല
    ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്
    അക്കളി തീക്കളി സൂക്ഷിച്ചോ

    ഇല്ലാതൊള്ളൊരു സമയത്ത്
    മിച്ചം വെച്ചൊരു സമയത്ത്
    രൂപം നല്കിയ ഞങ്ങളുടെ മക്കളെ
    തൊട്ടു കളിക്കാന് നോക്കേണ്ട

    കരുകരെയെന്ന് കറുത്താലും
    പാണ്ട് പിടിച്ചു വെളുത്താലും
    കാക്കയ്ക്കെന്നത് പോലെ നമുക്കും
    സ്വന്തം കുഞ്ഞ് പൊന് കുഞ്ഞ്

    സ്റ്റാര്ട്ടിംഗ് വെടികള് മുഴങ്ങീട്ട്
    മാസമിതൊന്നു കഴിഞ്ഞല്ലോ
    മാരത്തോണിന് പകുതിയില് വെച്ച്
    റൂട്ടുകള് മാറ്റാനാവതുമോ

    നേരം പോയൊരു നേരത്ത്
    കാലം പോയൊരു കാലത്ത്
    പദപ്രശ്നത്തിന് റൂളുകളെ
    തൊട്ടു കളിക്കാന് നോക്കേണ്ട
    അട്ടിമറിക്കാന് നോക്കേണ്ട

    ബ്ലാക്കും വൈറ്റും കള്ളികളെ
    കൂട്ടിയിണക്കും ഈ കളിയില്
    സൌന്ദര്യത്തിന് പേര് പറഞ്ഞ്
    മാറ്റി മറിക്കാന് നോക്കേണ്ട

    ഇങ്ക്വിലാബ് സിന്ദാബാദ്
    പിഴ നിയമങ്ങള് അറബിക്കടലില്
    പുതിയ നിയമം പുതിയ കളിയില്
    അഞ്ജനയും അട്മിനും നീതി പാലിക്കുക

    സൂചന സൂചന സൂചന മാത്രം
    സൂചന കണ്ടു പഠിച്ചോളൂ
    സൂചന കണ്ടു പഠിച്ചില്ലെങ്കില്
    സൂചിപ്പിക്കാനാവില്ല

  • Jenish

    @കഥാകാരന്‍

    Great

    :) :) :) മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ചോളൂ.. ലക്ഷം ലക്ഷം പിന്നാലെ!!!!

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    KADHAKARA… AGREED U R GR8….

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ചോളൂ.. ലക്ഷം ലക്ഷം പിന്നാലെ!!!!

  • Vivek

    Yes, the creator will get undefendable lead in such cases. We can give extra bonus, but not these much.

    I hope these are only applied to new crosswords. No effect in Kurukshethra – 2

  • jalaja

    പിഷാരടി പറഞ്ഞ പോലെ അക്ഷരങ്ങള്‍ ഇത്തിരി കൂടി വലുതാക്കിയിരുന്നെങ്കില്‍ വായിക്കാന്‍ കുറച്ചുകൂടി എളുപ്പമായേനെ.

  • jalaja

    ഈ ലക്ഷം ലക്ഷം പിന്നാലെ എന്നു പറഞ്ഞാല്‍ എന്താ? രൂപയോ അര്‍ച്ചനയോ?

  • jalaja

    ഇവ ഇംഗ്ലീഷ് പദപ്രശ്നത്തിന്റെ നിയമങ്ങള്‍ ആണ് അല്ലേ? അവ വച്ചു മലയാളത്തിലൊന്നുണ്ടാക്കാന്‍ വലിയ പാടാണ് .ഞാന്‍ കുറെ മുമ്പൊരിക്കല്‍ വെറുതെ ശ്രമിച്ചുനോക്കിയിരുന്നു.
    ഇത്തരത്തിലൊന്ന് പൂരിപ്പിക്കാന്‍ വളരെ എളുപ്പമായിരിക്കും. ചോദ്യങ്ങള്‍ കുറവായിരിക്കും. പിന്നെ നിറയെ ലിങ്കുകളല്ലേ.

  • jalaja

    കഥാകാരന്‍,
    മുദ്രാവാക്യങ്ങളും മുദ്രാവാക്യഗാനങ്ങളും എഴുതിക്കൊടുക്കുന്ന പണിയുമുണ്ടല്ലേ. എന്നാലും ഇതില്‍ അഡ്‌‌മിന്റെ കൂടെ അഞ്ജനയെ കക്ഷി ചേര്‍ത്തത് ഒട്ടും ശരിയായില്ല. അഞ്ജന കറുപ്പുകളം വേണമെന്ന ഒരു ന്യായമായ ആവശ്യമല്ലേ ഉന്നയിച്ചുള്ളൂ. ബാക്കിയെല്ലാം അഡ്‌മിന്റെ പദ്ധതികളല്ലേ?

  • jalaja

    So there is a big difference and this makes the creators always on the top of the table.

    അപ്പോഴും വിവേക് തന്നെ മുകളില്‍. :)

  • സലില്‍ പി കെ

    Jalaja Chechi,

    There is a short cut to zoom in and out the web page.

    Use ctrl + and ctrl -

  • സുരേഷ്

    വികട ചിന്തകള്‍

    കറുപ്പു കളങ്ങള്‍ വെളുത്ത കളങ്ങള്‍ ഇനി ഏതൊക്കെ കളറുകള്‍ വരുമോ ആവോ.

    പുതിയ പദപ്രശ്നങ്ങളുണ്ടാക്കി പ്രശ്നമുണ്ടാക്കരുതെന്നു അഡ്മിന്‍ പറഞ്ഞതായോര്‍ക്കുന്നു. ആ അഭ്യര്‍ത്ഥന പിന്‍വലിച്ചോ അഡ്മിനേ ? അതു നിലവിലുണ്ടെങ്കില്‍ ഈ കോലാഹലം വെറുതെയല്ലേ.

    പദപ്രശ്നം കളിക്കലും, നിഘണ്ടു തിരുത്തലും, സംവാദം വായിക്കലും ഒക്കെ കഴിഞ്ഞ് ഇതിനു കൂടി സമയമുള്ള മഹാത്മാക്കളെ “ങ്ങളെ സമ്മയിക്കണം”

    കറുത്ത കളങ്ങളുള്ള പദപ്രശ്നം കളിച്ചേ മതിയാകൂ എന്നുള്ളവര്‍ക്ക് കറുത്ത കളം മാത്രമുള്ള ഒരു പദപ്രശ്നം special ആയി കൊടുക്കാവോ അഡ്മിനേ .

    –> രണ്ടക്ഷരം മാത്രമുള്ള ചോദ്യങ്ങളരുത്
    –> എല്ലാ അക്ഷരത്തിനും ലിങ്കുകളുണ്ടാവരുത്
    –> ആദ്യാക്ഷരത്തിനും അവസാന അക്ഷരത്തിനും ലിങ്കുകളരുത്
    –> ഒന്നില്‍ കൂടുതല്‍ വാക്കുകളുള്ള ഉത്തരത്തിലെ ലിങ്കുകള്‍ വ്യത്യസ്ഥ വാക്കുകളിലായിരിക്കണം
    –> ഒന്നില്‍ കൂടുതല്‍ വാക്കുകളുള്ള ഉത്തരത്തിലെ എല്ല വാക്കുകളിലും ലിങ്കുകള്‍ ഉണ്ടാവണം
    ഇത്രയും സീരിയസായി പറഞ്ഞതാ

    കുരുക്ഷേത്ര 5 ലേക്കു കുറെ നിയമങ്ങള്‍

    –> ശബ്ദതാരാവലിയില്‍ നിന്നു 5, മഷി നിഘണ്ടു വില്നിന്നു 5, പേരുകളില്‍ ആണിനും പെണ്ണിനും ഒരേ സമ്വരണം വേണം, വംശ നാശം നേരിടുന്ന മൃഗങ്ങളുടെ പേരോ കാര്യമോ ഉപയോഗിക്കരുത് , വിക്കി യില്‍നിന്നു 5, ഗൂഗിളില്‍ നിന്നു 10, ങ്ങനങ്ങനങ്ങനെ പോട്ടേ.

  • സുരേഷ്

    last one to be read as :-
    –> ശബ്ദതാരാവലിയില്‍ നിന്നു 5, മഷി നിഘണ്ടു വില്‍ നിന്നു 5, പേരുകളില്‍ ആണിനും പെണ്ണിനും ഒരേ സംവരണം വേണം, വംശ നാശം നേരിടുന്ന മൃഗങ്ങളുടെ പേരോ കാര്യമോ ഉപയോഗിക്കരുത് , വിക്കി യില്‍നിന്നു 5, ഗൂഗിളില്‍ നിന്നു 10, ങ്ങനങ്ങനങ്ങനെ പോട്ടേ.

  • jalaja

    സലില്‍, ഇതൊക്കെ നേരത്തെ പറയേണ്ടേ? എന്തു സുഖം ഇപ്പോള്‍ വായിക്കാന്‍. ഇനി എപ്പോഴും ഇതു തന്നെ പണി. സലിലിനു എന്റെ കണ്ണുകളുടെ വക ഒരു പാട് നന്ദി

  • Shanmukhapriya

    സലില്‍, എല്ലാ കംപ്യൂട്ടറിലും ഈ ഷോര്‍ട്ട് കട്ട് പ്രവര്‍ത്തിക്കുന്നില്ലാലോ :(

  • jalaja

    സുരേഷ്, കമന്റ് വായിച്ച് ചിരിച്ച് ചിരിച്ച് എനിക്ക് വയറുവേദനിക്കുന്നു.

  • സലില്‍ പി കെ

    സന്തോഷം.. ഞങ്ങള്‍ tech support കാര് അങ്ങനെയാ…. ആരേലും ചോദിച്ചാലേ പറഞ്ഞു കൊടുക്കൂ :) :)

  • Shanmukhapriya

    ഹെന്റമ്മേ ഈ നിയമം വന്നാല്‍ പദപ്രശ്ന നിര്‍മ്മാണം ഞാന്‍ നിര്‍ത്തി :( (അല്ലാതെ തന്നെ അധികമായിപ്പോയതുകൊണ്ട് അഡ്മിന്‍ നിര്‍ത്തി വയ്പ്പിച്ചിരിക്കയാ)

  • jalaja

    tech supportകാര്‍ ഇനി ഫീസും ചോദിക്കുമോ ആവോ? മഷിത്തണ്ടിന്റെ മേല്‍‌വിലാസം അറിയാമല്ലോ അല്ലേ? ബില്ല് അങ്ങോട്ടയച്ചോളൂ.

  • jalaja

    ഷണ്മുഖപ്രിയ, ഞാനും നിര്‍ത്തുന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണ് .ചാടിക്കേറി ഒരു തീരുമാനമെടുക്കേണ്ട എന്നുവച്ചിട്ടാണ് ,നാലു ദിവസം കഴിഞ്ഞാല്‍മാറ്റിപ്പറയേണ്ടിവന്നാലോ?

  • നിളാ പൗര്‍ണമി

    @ Suresh
    താങ്കളും ആ മഹാത്മാക്കളുടെ പട്ടികയില്‍
    വരുമല്ലോ. സമ്മതിച്ചിരിക്കുന്നു !!!

    പിന്നെ ഈ പദപ്രശ്നത്തില്‍ എവിടെയാണ്
    കറുത്ത കളം നീലക്കളമല്ലേ ഉള്ളൂ . !!!!!!!!!!!!!!!
    എന്നിട്ട് കുറ്റം മുഴുവന്‍ പാവം കറുത്ത കളത്തിനു.
    കൊള്ളാം ഇതെവിടുത്തെ ന്യായം … നീതി .

  • സലില്‍ പി കെ

    അയ്യോ ചതിക്കല്ലേ … നിങ്ങളുടെയൊക്കെ ക്ലൂ കൊണ്ടു മാത്രം ജീവിച്ചു പോകുന്നവനാ…. ഇവിടെ എല്ലാം ഫ്രീയാ…. :’( :)

  • jalaja

    കൃഷ്ണന്‍ നീലക്കാര്‍വര്‍ണ്ണനും ശ്യാമസുന്ദരനുമാവുന്നതെങ്ങനെ നിളാപൌര്‍ണ്ണമീ?

  • jalaja

    ഫ്രീ ആയ സ്ഥിതിക്ക് ഇനി ഇടയ്ക്കിടെ ഇത്തരം സംശയങ്ങള്‍ പ്രതീക്ഷിക്കാം, സലില്‍

  • സലില്‍ പി കെ

    Shanmukhapriya,

    It is working in Internet explorer and firefox as well. Which browser are you using?

    Reply at സംവാദം / ചര്‍ച്ച.. അല്ലെങ്കില്‍ അഡ്മിന്‍ ചീത്ത പറയും :) :)

  • anjanasatheesh

    എന്തിനും ഏതിനും എല്ലാവര്‍ക്കും കുതിരകേറാന്‍ അഞ്ജനയൂണ്ടല്ലോ അല്ലേ ? ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞൂവെന്നേ യുള്ളൂ അത് വടിയാക്കിയതും തല്ലുമേടിക്കുന്നതും നിങ്ങളൊക്കെ തന്നെയല്ലേ. താന്‍ താന്‍ നിരന്തരം ചെയ്യുന്നകര്‍മ്മങ്ങള്‍………..?????????.

    നിയമാവലിയിലെ മാറ്റങ്ങള്‍ അഡ്മിനാണു വരുത്തുന്നത് ഞാനല്ല. അതെല്ലാവരും ഓര്‍ത്താല്‍കൊള്ളാം

  • നിളാ പൗര്‍ണമി

    ജലജേച്ചി
    എന്നാലും നീലയും കറുപ്പും ഒന്നാകുമോ ?
    കള്ളകൃഷ്ണന്റെ നിറത്തെക്കുറിച്ച് കവികള്‍ക്ക് എന്തും പറയാമല്ലോ ? ശരിക്കും കറുത്ത കൃഷ്ണനെ
    ഭക്തിയുടെ ആധിക്യം കൊണ്ട് കായാംബൂ വര്‍ണനും
    നീലക്കാര്‍വര്‍ണനും ഒക്കെ ആക്കി കവികള്‍ അങ്ങ്
    പൊക്കിയതല്ലേ. കുറുപ്പിനെ വേറൊന്നുമാക്കി മാറ്റാന്‍
    പറ്റില്ലല്ലോ? കടുംനീലനിറമല്ലേ സംശയത്തിന്റെ
    പരിധിയില്‍ വരൂ .
    അല്ലെങ്കിലും ജലജേച്ചി , പദപ്രശ്നം എവിടെ? കൃഷ്ണനെവിടെ ?
    “ചേര്‍ച്ചയില്ലാത്ത രണ്ടിനെ ചേര്‍ത്ത് ചൊല്ലിയാല്‍ ‘വിഷമമല്ലേ ?

    @സുരേഷ്
    കുരുക്ഷേത്ര 5 ആവുമ്പോഴേക്കും പുരാണ നിഖണ്ടുവിനെ ഉപേക്ഷിക്കണോ ?
    അതില്‍ നിന്നും ഒരഞ്ച് എണ്ണം ഉള്‍പ്പെടുത്താന്‍ ദയവുണ്ടാകണം .

  • admin

    എന്റമ്മോ…. ഇത്രയും പോല്ലാപ്പോ…. ഉപേക്ഷേചിച്ചു… എന്നാലും മുഴുവന്‍ അങ്ങിട്ടു ഉപേക്ഷിക്കുന്നില്ല.
    ഒക്കെ ലളിതമാക്കാം…. പിഴകള്‍ വേണ്ടാന്ന് വെച്ചു…

    ഈ ചര്‍ച്ച http://mashithantu.com/cw-discuss/?p=752 ലേക്ക് തിരിച്ചു വിടുന്നു.

  • jalaja

    നിളാപൌര്‍ണ്ണമി,
    അപ്പോള്‍ ചേര്‍ച്ചയില്ലാത്ത രണ്ടിനെ ചേര്‍ത്ത് ചൊല്ലുന്നില്ല എന്ന് വയ്ക്കാം. വിഷമം വേണ്ടല്ലോ.:)

  • ഗോപകുമാർ

    അപ്പ്രൂവൽ കാത്തു കിടക്കുന്ന പദപ്രശ്നങ്ങൾക്ക് പുതിയ നിയമം ബാധകമാണോ????
    :( :( :( :( :( :( :(

    —admin—
    No. if you wish, you can rebuild to get more points.

  • Vivek

    2. ഓരോ ഉത്തരത്തിന് ശേഷവും കറുത്ത കളം വരികയാണെങ്കില്‍ 10 point അധികം നല്‍കും. (അങ്ങിനെയുള്ള സന്ദര്‍ഭത്തില്‍ കറുത്ത കളങ്ങള്‍ 15% ല്‍ അധികം ഉണ്ടായാലും പ്രശ്നമല്ല. എങ്കിലും നെടുകെയോ കുറുകെയോ അടുപ്പിച്ച് മൂന്ന് കറുത്ത കളങ്ങള്‍ വരരുത്. )
    3. അമ്പത് ശതമാനതിനു മുകളില്‍ കളങ്ങള്‍ക്ക് രണ്ടു വീതം ക്ലൂ ഉണ്ടെങ്കില്‍ 10 point അധികം നല്‍കും.
    4. നെടുകെയോ കുറുകെയോ അടുപ്പിച്ചുള്ള നാലു കളങ്ങളില്‍ രണ്ടാമതൊരു ക്ലൂ ഇല്ലെങ്കില്‍ അങ്ങിനെയുള്ള ഓരോന്നിനും 3 point പിഴ. ഇങ്ങനെയുള്ള 4 സന്ദര്‍ഭങ്ങള്‍ വന്നാല്‍ പദപ്രശ്നം അപ്പ്രൂവ് ചെയ്തില്ല എന്നും വരാം.
    5. രണ്ടക്ഷരം ഉള്ള പദങ്ങള്‍ക്ക് ഓരോന്നിനും രണ്ട് ക്ലൂകള്‍ നിര്‍ബന്ധം. ഇല്ലെങ്കില്‍ ഓരോന്നിനും 2 point പിഴ.

    ഇതൊക്കെ കണ്ടുപിടിക്കാന്‍ software ഉണ്ടോ അട്മിനെ? ഇല്ലെങ്കില്‍ അടുത്ത വഴക്കിനുള്ള വെടിമരുന്നാണിത്

  • Vivek

    I still request you to implement the new rule in the next competition. Let the game continues like this.

    BTW, CW-SET-000430 is created today according to the new set of rules. How to check the link rules, dead cell rule, two letter rule etc?

    —admin—
    എടാ മിടുക്കാ … ഇജ്‌ ആളു കൊള്ളാല്ലോ…
    we will add software support after finalizing the score and rules. joju agreed with the new idea. you may all finalize.

  • Vivek

    എല്ലാം കഴിഞ്ഞു പതുക്കെ മതി. കുരുക്ഷേത്ര – 2 ഇങ്ങനെ തന്നെ പൊക്കോട്ടെ.

  • സുരേഷ്

    nila,
    നിഘണ്ടു വും നിഖണ്ടുവും – തിരുത്തിയില്ല.

    പുരാണിക് ഏന്‍ സൈക്കിളേല്‍ പിടിയാ യുടെ downloadable ലിങ്ക് തരുന്നു. പ്രിന്റ് ഇല്ലങ്കില്‍ ഉപയോഗിചോളൂ.

    http://ia700208.us.archive.org/7/items/puranicencyclopa00maniuoft/puranicencyclopa00maniuoft.pdf

    enjoy.

  • http://1 Jenish

    @Admin

    പരീക്ഷപകുതിയായപ്പോഴാണോ പാഠ്യപദ്ധതിപരിഷ്ക്കരണം? ഈ പുതിയ നിയമങ്ങള്‍ അവസാനത്തെ രണ്ട് വ്യൂഹങ്ങളില്‍ മാത്രം ഒതുക്കിയാല്‍ പോരേ?അല്ലെങ്കില്‍ ചിലര്‍ സ്വന്തം സൃഷ്ടികള്‍ തിരുത്തി അധിക പോയിന്റു നേടുമ്പോള്‍, തിരുത്താനറിയാത്ത മണ്ടന്മാരായ ചിലര്‍(എന്നെ ആണ് ഉദ്ദേശിച്ചത്) നോക്കിനില്‍ക്കേണ്ടി വരും. ഇനി എല്ലാവരോടും തിരുത്താന്‍ പറയുകയാണെങ്കില്‍ സമയത്ത് കളിക്കാന്‍ പദപ്രശ്നങ്ങള്‍ ലഭിക്കുമോ എന്നും സംശയമാണ്..

    ഇത് എന്റെ മാത്രം അഭിപ്രായമാണ്! :)

    • admin

      >>>ഈ പുതിയ നിയമങ്ങള്‍ അവസാനത്തെ രണ്ട് വ്യൂഹങ്ങളില്‍ മാത്രം ഒതുക്കിയാല്‍ പോരേ?

      YES. ഒന്നുങ്കില്‍ അവസാന രണ്ടു ഈവന്റുകളില്‍ മാത്രം അല്ലെങ്കില്‍ അടുത്ത വര്‍ഷം. ധൈര്യമായി ഇരിക്കാം.
      വിവേക്‌ പറയുന്നത് ഇതൊരു പുഷ്പം പോലെയുള്ള പണിയാണ് എന്നാണു.[വെറും അഞ്ചു പോയിന്റു അധികം മതി എന്നാണു പുള്ളിയുടെ അഭിപ്രായം]
      നിളയും ഇപ്പോള്‍ ഒന്ന് ചെയ്തു കഴിഞ്ഞു. രണ്ടു പദപ്രശ്നം നിര്‍മിച്ചവര്‍ക്ക് അതിന്റെ ടെക്നിക് പിടികിട്ടി കാണും. കുറച്ചു കഴിയുമ്പോള്‍ അത് ശീലമാകും.

      ഒരു തരത്തില്‍ സന്തോഷമുണ്ട്, ഇംഗ്ലീഷ് പദപ്രശ്നങ്ങളുടെ നിയമാവലി ഉപയോഗിച്ച് മലയാളം പദപ്രശ്നം ഉണ്ടാക്കുവാന്‍ കഴിയുന്ന നിലവാരത്തിലേക്ക് നമ്മുടെ കളിക്കാര്‍ എത്തി കഴിഞ്ഞിരിക്കുന്നു. വലിയൊരു നേട്ടം തന്നെയല്ലേ?

  • jalaja

    നമ്മുടെ നിലവാരം ഇത്തിരി കൂടി ഉയര്‍ന്നതാണ് അഡ്‌മിന്‍. ഇംഗ്ലീഷ്‌കാര്‍ ഇടത്തേയ്ക്കും മുകളിലേയ്ക്കും പോകാറില്ല. മാത്രമല്ല അവരുടെ പദപ്രശ്നങ്ങളില്‍ സംജ്ഞാനാമങ്ങള്‍(proper nouns) വിരളമായേ കാണാറുള്ളൂ. ഇവിടെ വാങ്ങുന്ന പത്രത്തില്‍ നിന്നുള്ള അറിവാണേ..

  • സുരേഷ്

    admin,

    since it takes lot of time to load comments page when more than 100 comments are there, is it possible to sort it the otherway round, like the recent comment at the top and oldest comment at the last ?
    or else use next page – prev page funda with coming to the last page by default.

    suresh

  • സുരേഷ്

    അഡ്മിനേ,

    ദേണ്ടേ ഞാനും പുതിയ നിയമ പ്രകാരം ഒരു പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. CW-SET-000436
    വല്ല ആവശ്യവുമുണ്ടായിരുന്നോ, പദപ്രശ്നത്തിന്റെ തിരുവാതിര ഞാറ്റുവേല വരും.

    gud n8

    —- admin—
    nokkam.

  • jalaja

    “YES. ഒന്നുങ്കില്‍ അവസാന രണ്ടു ഈവന്റുകളില്‍ മാത്രം അല്ലെങ്കില്‍ അടുത്ത വര്‍ഷം. ധൈര്യമായി ഇരിക്കാം”
    കുരുക്ഷേത്ര 2 വിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു പദപ്രശ്നം എടുത്ത് ഭേദഗതി വരുത്തുകയാണ് ഞാന്‍ ചെയ്തത്. അടുത്ത വര്‍ഷം എന്നു കണ്ടതുകൊണ്ട് ഒരു സംശയം. ഭേദഗതി വരുത്തിയത് കുരുക്ഷേത്ര2 വിനു വേണ്ടി ചേര്‍ക്കണോ അതോ പഴയതു തന്നെ മതിയോ?
    മറ്റുള്ള രണ്ടെണ്ണത്തിലും കൂടി ഭേദഗതി വരുത്തട്ടെ?

  • സുരേഷ്

    admin,

    പദപ്രശ്ന പ്രശ്ന (?) ങ്ങള്‍

    ഞാന്‍ നേരിടുന്ന പ്രശ്നം ഇതാണ്`. അഞ്ചാറക്ഷരമുള്ള ഉത്തരം
    പൂരിപ്പിച്ചു വരുമ്പോള്‍ ഒരിക്കല്‍ backspace ഞെക്കിയാല്‍ , ദാണ്ടേ attempt ചെയ്യുന്ന ഉത്തരം മൊത്തത്തിലങ്ങട് പോകും , അല്ലെങ്കില്‍ ആ ഉത്തരത്തിലെ cursor നിക്കണ കളമൊഴിച്ച് എല്ലാ അക്ഷരം ജയ് ഹോ! ഒന്നൂല്യങ്കില്‍ backspace mask ചെയ്യുക, അല്ലെങ്കില്‍ cursor ഉള്ള കളത്തെ മാത്രം ക്രൂശിക്കുക.

    backspace ഉപയോഗിക്കാതിരിക്കാന്‍ മാത്രം പറയല്ലെ. ജീവന്റെ ജീവനാണ് .

  • Jenish

    @Admin

    I also face the same problem which suresh described.

    ഒരു ഉത്തരത്തിനുള്ള കളങ്ങള്‍ മുഴുവനായി select ചെയ്ത് type ചെയ്യുകയാണെങ്കില്‍ ഒരു പ്രശ്നവുമില്ല. ഒരോ സെല്ലും തനിയെ type ചെയ്യുമ്പോഴാണ് പ്രശ്നങ്ങള്‍ മുഴുവനും. Autosave പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതല്ലേ നല്ലത്?

  • jalaja

    സുരേഷും ജെനിഷും എഴുതിയ പ്രശ്നങ്ങള്‍ എനിക്കുമുണ്ടാവാറുണ്ട്. ഒരു കളത്തില്‍ അക്ഷരം എഴുതിയശേഷം വേറെ കളത്തില്‍ എഴുതുമ്പോള്‍ ആദ്യത്തെ അക്ഷരം മാഞ്ഞുപോയിട്ടുണ്ടാവും. ഞാന്‍ ഒരു കളത്തില്‍ അക്ഷരമെഴുതിയാലുടനെ സേവ് ചെയ്യുകയാണ് പതിവ്.

  • Vivek

    അഡ് മിനെ കണ്ടിട്ട് രണ്ടു മൂന്നു ദിവസമായല്ലോ? Mail / Request അയച്ചിട്ട് മറുപടിയും ഇല്ല

    കണ്ടവരുണ്ടോ?

    • admin

      കുറച്ചു തിരക്കായിരുന്നു…

  • Shanmukhapriya

    അഡ്മിന്‍,
    നമ്മുടെ വിവേകിന്റെ സ്കോര്‍ എന്താ കുറഞ്ഞ് പോയത്?? KRKT2_TRISULAVYUHA-യില്‍ കക്ഷിക്ക് 229 ആകേണ്ടതല്ലേ!!! അഡ്മിന്‍ കണ്ണ് വച്ചതാണോ :P

  • Vivek

    അയ്യോ !!!! എന്തു പറ്റി അഡ്മിന്‍ ?

    Thanks Shanmukhapriya for brinigng in to notice …

    • admin

      ഇയാള്‍ക്ക്‌ അതിന്റെ ആവശ്യം ഉണ്ടാവില്ല എന്ന് സിസ്റ്റത്തിനു തോന്നി കാണും. :-)

  • Shanmukhapriya

    ഇയാള്‍ക്ക്‌ അതിന്റെ ആവശ്യം ഉണ്ടാവില്ല എന്ന് സിസ്റ്റത്തിനു തോന്നി കാണും. :-)

    :) :) :) :) :)

    Thats true 100%

  • കഥാകാരന്‍

    ഒരു പ്രത്യേക അറിയിപ്പ്:

    മഷിത്തണ്ട് കമ്ന്റു പേജില്‍ അപ്പ്രൂവേഴ്സിന്റെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

    തിരക്കു മൂലം അഡ്മിനു ഇവിടം സന്ദര്‍ശിക്കാന്‍ പറ്റാറില്ല. തന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചു കൊണ്ടിരുന്ന xxxxയും ഇപ്പോള്‍ മറ്റു ചില പ്രവൃത്തികളില്‍ ബിസിയായതിനാല്‍ കമന്റ് പേജുകള്‍ അനാഥമായി കിടക്കുകയാണ്. പദപ്രശ്നത്തിന്റെ ജീവാത്മാവും പരമാത്മാവുമായ പല വിവാദങ്ങളും അതിനാല്‍ തന്നെ വലിയ ഒച്ചപ്പാടുകളില്ലാതെ കടന്നു പോയി. മറ്റു പല ചര്‍ച്ചകളും വഴി മുട്ടി നില്‍ക്കുകയാണ്. (സാമ്പാര്‍ വെയ്ക്കാനുള്ള കുറിപ്പു ചോദിച്ച് രാവിലെ ഇട്ട കമന്റിനു ഇതു വരെ മറുപടി കിട്ടിയില്ല, പോട്ടെ ആ കമന്റ് തന്നെ പ്രസിദ്ധീകരിച്ചില്ല. അവസാനം വെറും ചിക്കന്‍ കറി കൂട്ടി എനിക്ക് ഊണു കഴിക്കേണ്ടി വന്നു. ഇതിനൊക്കെ ആരു സമാധാനം പറയും?)

    യോഗ്യതകള്‍ –
    1. മലയാളം, ഇംഗ്ലീഷ്, മംഗ്ലീഷ് എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം.
    2. പുട്ടിനു തേങ്ങാപ്പീര എന്ന കണക്കിനുണ്ടാകുന്ന വിവാദങ്ങളെ മുളയിലെ നുള്ളിക്കളയാതെ, ഒരു പരുവത്തിലാക്കണം
    3. പൊന്മാന്‍ മീന്‍ പിടിക്കാന്‍ ഇരിക്കുന്നതു പോലെ വല്ല കമന്റും വരുന്നുണ്ടോ എന്നു ശ്രദ്ധിച്ചിരിക്കണം
    4. ശമ്പളമുണ്ടായിരിക്കുന്നതല്ല

    താത്പര്യമുള്ളവര്‍ പെട്ടെന്നു തന്നെ അപേക്ഷിക്കുക

  • jalaja

    കഥാകാരന് ചിക്കന്‍ കറി ഉണ്ടായിരുന്നല്ലോ.ഞാനാണെങ്കില്‍ പുറത്ത് നിന്ന് വന്ന് 1.45 നുഒരു പാര്‍സല്‍ ഓര്‍ഡര്‍ ചെയ്തു രണ്ടരയ്ക്ക് അവര്‍ കൊണ്ടുവന്ന എന്തോ ഭക്ഷണം (ഓര്‍ഡര്‍ ചെയ്തതല്ല അവര്‍ കൊണ്ടുവന്നത്) കഴിച്ചുവെന്ന് വരുത്തുകയാണുണ്ടായത്. റമദാനില്‍ പാര്‍സല്‍ സര്‍വീസ് ഉണ്ട് എന്നുള്ളതു തന്നെ ഒരു ആശ്വാസം.

  • ബിജോയ്

    >>> 2. പുട്ടിനു തേങ്ങാപ്പീര എന്ന കണക്കിനുണ്ടാകുന്ന വിവാദങ്ങളെ മുളയിലെ നുള്ളിക്കളയാതെ, ഒരു പരുവത്തിലാക്കണം

    ഇതിനു ജോജുവിന്റെ വൈഫ്‌ കൊള്ളാം എന്ന് തോന്നുന്നു.
    സമ്പ്രണേതി … (ഐ മീന്‍ മുതാളിച്ചി) അറിയേണ്ട…
    അതുകൊണ്ട് എല്ലാവരും വായിച്ചു കഴിഞ്ഞാല്‍ പറയണം …ഡിലീറ്റ്‌ ചെയ്യാനാ….
    കക്ഷി ചാര്‍ജെടുക്കാന്‍ സാധ്യതയുണ്ട്… ;-)
    പെണ്‍ഭരണം വരട്ടെന്ന്… (സകല ദൈവങ്ങളേ … കാത്തോളനേ )

    എന്നെ തെറിപറയാന്‍ ഈ വീക്ക്‌ എന്‍ഡില്‍ ഒരു ഊണ് തരാക്കിയാലോ…!
    എങ്ങിനെയുണ്ട് എന്റെ ബുദ്ധി…. തല തേങ്ങാ പീര പോലെ ആക്കാതിരുന്നാല്‍ മതിയായിരുന്നു.

  • Vivek

    Why can’t the CW creator have access to (only) his own CW Blog page?

    • admin

      @vivek

      this is a wordpress blog integrated with mashithantu server.
      we have no such choices.

  • Vivek

    Regarding the browser issues ………

    1. I am using both IE and google chrome and both behaviour is different. IE 9 is somewhat compatible with crossword. If you are typing by selecting single cell, the letters will reverse (I indicated this before). IE 8 is working fine for playing crosswords. (But IE 8 has some other issues: The CW homepage is not fully viewable. The URLs below the heading ” കുരുക്ഷേത്ര (II) പദപ്രശ്ന മത്സരം ജൂണ്‍ 10 മുതല്‍ …” is not visible in IE 8.

    2. If you select single cell, DO NOT USE “Back space”. All the unsaved answers will be erased. (This issue also was discussed long back).

  • Vivek

    Corrections in the above comment :

    *both behaves differently
    *IE 9 is somewhat “incompatible” with CW.

  • Jenish

    Mine was IE 6.. So no problem with that… :)

    For me the problem was coming on Firefox..

  • Vivek

    IE 6 is no longer under support. Free upgrade to IE 8

  • salil

    ഞാന്‍ IE8 ആണ് ഉപയോഗിക്കുന്നത്… ഓരോ കള്ളികള്‍ മാത്രമായി ചെയ്യുമ്പോഴും ഇത് വരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല… ആകെക്കൂടെ ഉള്ള ഒരു പ്രശ്നം backspace മാത്രമാണ്… ശരിയായ്‌ ടൈപ്പ് ചെയ്യാന്‍ പഠിച്ചത് കൊണ്ട് അത് ഉപയോഗിക്കേണ്ടി വരുന്നുമില്ല.. :)

  • Anila

    “തല തേങ്ങാ പീര പോലെ ആക്കാതിരുന്നാല്‍ മതിയായിരുന്നു.”

    Bijoy,

    ഒരു സാധനത്തിനെ വീണ്ടും ആ സാധനം ആക്കുവാന്‍ പറ്റില്ല.
    അത് കൊണ്ട് ഒട്ടും പേടിക്കേണ്ട
    :-) :-) :-)

  • Vivek

    I welcome Anila On Board

    ഠപ് ഠപ് ഠപ് ഠപ് ഠപ് (കയ്യടി )

    (കൂക്കുവിളി, ആര്‍പ്പുവിളി, കുരവ, വിസിലടി മുതലായവ ബാക്ക് ഗ്രൗണ്ടില്‍)

  • Vivek

    ബിജോയ് , ഇവിടെയൊക്കെത്തന്നെ കാണുമല്ലോ അല്ലേ?

  • Anila

    ബിജോയ്‌ കുറച്ചു തിരക്കിലാണ്. അതുവരെ കമന്റു അപ്രൂവ് ചെയ്യുവാന്‍ ഞാന്‍ ഇവിടെ ഉണ്ടാകും.

  • jalaja

    Welcome Anila!

  • jalaja

    വിവേക്,
    ബിജോയ് എവിടെപ്പോകാന്‍? കമന്റ് പേജ് വായിച്ചില്ലെങ്കില്‍ ബിജോയ്ക്ക് ഉറക്കം വരുമോ!!! ഇനിയിപ്പോള്‍ കമന്റിന്റെ എണ്ണമെടുത്ത് അഭിമാനിക്കാന്‍ കഴിയില്ലല്ലോ എന്ന് ബിജോയ് സങ്കടപ്പെടുന്നുണ്ടാവും അല്ലേ?

  • കഥാകാരന്‍

    രണ്ടു കളിക്കാര്‍ തമ്മില്‍ സംസാരിക്കുന്നത് ഒളിഞ്ഞു കേട്ടത്

    “ബിജോയ് എവിടെപ്പോയി?”
    “ബൈബിള്‍ വായിക്കാന്‍ പോയതാവും. സംവാദം പേജില്‍ പിടിച്ചു നില്‍ക്കണ്ടേ?”

  • jalaja

    കുറച്ചു നാളായി ചോദിക്കണമെന്ന് വിചാരിക്കുന്നു. വികാസ് എവിടെ? ടെസ്റ്റ് പ്ലേ പോലുമിപ്പോള്‍ ഇല്ല. അന്ന്‍ തിരിച്ചു വന്നത് സാവകാശം അപ്രത്യക്ഷനാകാനായിരുന്നുവോ?

    വിവേകിന്റെ തിരോധാനവും ബിജോയിയുടെ പിന്മാറ്റവും തമ്മില്‍ എന്തെങ്കിലും ബന്ധം??????????? :) :)

  • Vivek

    @ JalajEchi – “വിവേകിന്റെ തിരോധാനവും” – വിവേകോ വികാസോ?

  • jalaja

    അങ്ങനെ എനിക്കും പേരുകള്‍ തമ്മില്‍ മാറിത്തുടങ്ങി അല്ലേ??????????

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ/anthippozhan

    @Admin, New crossword building rules.-

    ഇവിടെ 5-)മത്തേതായി കൊടുത്ത സംഗതിയിൽ ഒരു clarity ആവശ്യമായിരിക്കുന്നു.
    ‘രണ്ടക്ഷര’ പദങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്താണു്‌? ‘രണ്ടുവാക്കുകൾ’ ഉത്തരമായിവരുന്നവ എന്നുതന്നെയല്ലേ? ഉദാ: അരങ്ങും അണിയറയും, ഞാനും നീയും, തച്ചന്റെ മകൻ..
    അവയ്ക്കാണല്ലോ അവിടെ കൊടുത്തിട്ടുള്ള നിബന്ധനകൾ യുക്തിസഹമായി യോജിക്കുക. (‘രണ്ടു സൂചനകൾ(ലിങ്കുകൾ)ഉണ്ടായിരിക്കണം’.)
    അതല്ല, രണ്ടക്ഷരങ്ങളുള്ള വാക്കുകളെത്തന്നെയാണുദ്ദേശിക്കുന്നതെങ്കിൽ (ഉമ,ഉറി,വടി,ഞാൻ..) പോഴനു യോജിക്കാനാവില്ല. ഒരു വാക്കിലെ എല്ലാഅക്ഷരങ്ങൾക്കും ലിങ്ക് കൊടുക്കുകയെന്നത് പദപ്രശ്നത്തിന്റെ രീതിയല്ലല്ലോ.(പാടില്ലെന്നല്ല. അതൊരു നിബന്ധനയാക്കാൻ പാടില്ല.)
    യുക്തിയില്ലാത്ത നിർദ്ദേശങ്ങളൊന്നും അഡ്മിന്റെ ഭാഗത്തുനിന്നുണ്ടായിക്കണ്ടിട്ടില്ല. ഇവിടെ തെറ്റുപറ്റിയെങ്കിൽ തിരുത്തി ആശയക്കുഴപ്പം മാറ്റുകയോ യുക്തിസഹമായി വിശദീകരിക്കുകയോ ചെയ്താൽക്കൊള്ളാം.

    6-)മത്തേതിനെക്കുറിച്ചും അല്പം വ്യത്യസ്താഭിപ്രായമാണുള്ളത്.
    മാർക്കു നൽകുന്നത് പദപ്രശ്നത്തിന്റെ മേന്മയ്ക്കാണു്‌. കമന്റ് പേജിലെ പ്രത്യക്ഷപ്പെടലിനല്ല. ഏതെങ്കിലും സംഗതിയിൽ വിശദീകരണമാവശ്യമെങ്കിൽ അത് അപ്രൂവർക്ക് വെരിഫൈ ചെയ്യുന്നവേളയിലാകാവുന്നതാണു്‌. പിന്നീടുള്ള ചർച്ചയിൽ വിശദീകരണം നൽകുന്നത് നല്ലകാര്യം. പക്ഷേ അതിനെ പദപ്രശ്നത്തിന്റെ മാർക്കുമായി ബന്ധപ്പെടുത്തുന്നതിൽ യുക്തി കുറവാണു്‌.

    ‘ചക്കവീണു്‌ എട്ടിനേ നായ് കുരയ്ക്കൂ’ എന്നൊരു പ്രയോഗമുണ്ട്, പോഴന്റെ നാട്ടിൽ. ഇതേപോലെ എന്തിലും സമയംതെറ്റി പ്രതികരിക്കുന്ന ചില പോഴന്മാരെ ഉദ്ദേശിച്ചാണത്.
    ഈ പോസ്റ്റിട്ടിട്ട് ഒരു മാസത്തിലധികമായെന്നു കാണുന്നു. പക്ഷേ ഈവഴി വരാൻ ഇപ്പോഴേ തരമായുള്ളൂ. ‘Better late, than never’ എന്നൊരു പ്രയോഗം സായിപ്പും അസ്മാദൃശന്മാർക്കായി കണ്ടുപിടിച്ചിട്ടുണ്ടല്ലോ. സായിപ്പിനു സ്തോത്രം..!

    • admin

      5th. rule says about 2 letter words. and 2 links are compulsory. this is applicable only for 2 letter word.
      for 3 letter word one link is enough :-) . did we finalized this rule? not sure.
      6th rule. as jenish said, it was not the final one.
      no problem if compiler didn’t appear in comment page.

  • Jenish

    @Pozhan

    വല്ലപ്പോഴും എത്തിനോക്കിയാലുള്ള കുഴപ്പമാണ്.. പോഴന്‍ വായിച്ച നിയമങ്ങളെല്ലാം ഒരുപാടു തവണ മാറ്റപ്പെട്ടു.. :) ഇപ്പോള്‍ ഇവയാണെന്ന് തോന്നുന്നു…

    (ബേസിക്) 110 +
    (കറുത്ത കളം) 2 +
    (എല്ലാ ഉത്തരത്തിലും 25 ശതമാനം ലിങ്കുകള്‍ ) 3 +
    (മൊത്തം 35 ശതമാനം ലിങ്കുകള്‍ ) 3 +
    (symmetry) 4

    ആകെ മൊത്തം ടോട്ടല്‍ 122

  • Vivek

    Admin, when is the next CW scheduled?

  • jalaja

    അഡ്‌മിന്‍,
    വിട്ടു പോകുന്നവര്‍ എന്തുകൊണ്ടങ്ങനെ പോകുന്നു എന്നറിയാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?. ആദ്യം പ്രദീപ് പോയി. പിന്നെ വികാസ് എങ്ങോ പോയ്‌ മറഞ്ഞു. ജയകുമാര്‍ ഇടയ്ക്കിടെ കമന്റ് പേജ് സന്ദര്‍ശിക്കുന്ന ഒരു അതിഥിയായി മാറി. മഷിത്തണ്ടിന്റെ വലിയ നഷ്ടങ്ങള്‍. എന്തുകൊണ്ട്?

    ഇനി കമന്റ് പേജില്‍ പ്രത്യക്ഷപ്പെടാത്ത കുറെപ്പേരും അപ്രത്യക്ഷമാവുന്നുണ്ട്.

    ഞാന്‍ മകരയില്‍ ഒരു ചെറിയ ഗവേഷണം നടത്തിനോക്കി.
    9–95
    10—102
    11–88
    12–96
    13-89
    14–79
    15–84
    16–76
    17–78
    18–76
    19–67
    20–77

    ഇതില്‍ 10 വളരെ എളുപ്പമുള്ള പദപ്രശ്നമായിരുന്നു. എന്നിട്ടും അടുത്തതിനു 12 പേര്‍ കുറഞ്ഞു. 13 വളരെ വിഷമമുള്ളതായിരുന്നു.അടുത്തതിന് 10 പേര്‍ കുറഞ്ഞു. 15 എളുപ്പമായിരുന്നു. 16 നു 8 പേര്‍ കുറഞ്ഞു. വിഷമായിരുന്ന 16 കഴിഞ്ഞപ്പോള്‍ 17 നു രണ്ടുപേര്‍ കൂടി.

    അപ്പോള്‍ പദപ്രശ്നം എളുപ്പമാണോ വിഷമമാണോ എന്നതല്ല പ്രശ്നം. വേറെന്തോ ആണ്.

    എനിക്ക് തോന്നുന്നത് താല്പര്യക്കുറവ്, സമയക്കുറവ് ഇവയെല്ലാമാണെന്നാണ്.

    ഒരു അഭിപ്രായം കൂടിയുള്ളത് പദപ്രശ്നത്തിന്റെ പരസ്യം പ്രിന്റ് മീഡിയയില്‍ കൂടി വരേണ്ടതായിരുന്നു എന്നാണ്. കേരളത്തില്‍ അധികം പേരും വായിക്കുന്നത് അതല്ലേ?

  • Shanmukhapriya

    അഡ്മിന്‍,
    ഇനിമുതല്‍ IST 12PM, 4PM എന്നീ സമയങ്ങളില്‍ പദപ്രശ്നം ഉണ്ടാകില്ലേ?

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ/anthippozhan

    Admin(Dctionary),

    മഷിത്തണ്ട് നിഘണ്ടുവിൽ ‘Similar Words/സാമ്യമുള്ള പദങ്ങൾ’ എന്ന വിഭാഗത്തിൽ വരുന്ന പദങ്ങളിൽ ഡബിൾക്ക്ലിക്ക് ചെയ്താൽ റിസൽട്ടൊന്നും ലഭിക്കുന്നില്ല. അതേ വാക്ക് ടൈപ്പ് ചെയ്താൽ റിസൽട്ടുകിട്ടും.

    ‘ Similar Words/സാമ്യമുള്ള വാക്കുകൾ’-ൽ വരുന്നവയ്ക്ക് അവസാനത്തിൽ ആവശ്യത്തിലധികം space ഉൾപ്പെട്ടിരിക്കുന്നതായിക്കാണുന്നു. അതാവാം കാരണം.

    ഡബിൾക്ലിക്കിലൂടെത്തന്നെ റിസൽട്ട് ലഭിക്കുന്ന തരത്തിൽ പരിഷ്കരിക്കുന്നതു നന്നായിരിക്കും.

  • Prasad

    Admin: ഇന്ത്യന്‍ സമയം രാവിലെ 8നും രാത്രി 8നും ഇടയിലായിരിക്കും മത്സരം തുടങ്ങുക. (8AM, 12 NOON, 4PM, 8PM എന്നീ സമയങ്ങളില്‍ മാത്രമേ പദപ്രശ്നം ആരംഭിക്കുകയുള്ളൂ)

    12 NOON ഒഴിവാക്കിയ്യോ?

    —-admin says—
    not exactly.
    saturday/sunday we can use 8AM/12NOON
    Monday – Friday we can use 4PM/8PM

  • സുബൈര്‍

    —-admin says—
    not exactly.
    saturday/sunday we can use 8AM/12NOON
    Monday – Friday we can use 4PM/8PM

    ഇത് വല്യ ചതിയായിപ്പോയി!
    working days ലാണ് 12 noon ഏറ്റവുമധികം പ്രയോജനപ്പെട്ടിരുന്നത്.

    ഇനിയും പദപ്രശ്നത്തിന് ആളുകള്‍ കുറയട്ടെ എന്നാണോ?

    എന്തായാലും ഈ നടപടിയിലുള്ള പ്രതിഷേധം മൊത്തമായും ചില്ലറയായും രേഖപ്പെടുത്തുന്നു!
    :) :)

    —–admin says —
    കളിക്കാനുള്ള സ്ഥലം ഉണ്ടായാലല്ലേ, 12 noon നു കളിക്കാന്‍ പറ്റുള്ളൂ. :-)

  • സുബൈര്‍

    —–admin says —
    കളിക്കാനുള്ള സ്ഥലം ഉണ്ടായാലല്ലേ, 12 noon നു കളിക്കാന്‍ പറ്റുള്ളൂ.>>>

    മൂന്നാര്‍ മോഡലില്‍ ഇവിടെയും ആരെങ്കിലും സ്ഥലം കയ്യേറുന്നുണ്ടോ?!! :) :)

  • Vivek

    വളരെക്കാലമായി ഈ വഴിക്ക് വന്നിട്ട് …..

    അഡ്മിന്‍,

    പണ്ട് കുരുക്ഷേത്ര ലും മാതൃഭൂമിയുടെ മത്സരങ്ങളിലും ഇതിലുമെത്രയോ ആളുകള്‍ പങ്കെടുത്തിരുന്നു. അന്നൊന്നുമില്ലാത്ത പ്രശ്നം ഇപ്പോഴെങ്ങനെ ഉണ്ടായി? ഇടയ്ക്കു സെര്‍വര്‍ അപ്ഗ്രേഡ് ചെയ്തെന്നും കേട്ടു. പിന്നെയുമെന്തേ ഈ പ്രശ്നം?

    —-
    not enough. need more space.
    എല്ലാം ഒന്ന് പതുക്കെ ആക്കിയത് അത് കൊണ്ടാണ്.
    -അഡ്മിന്‍

  • Vivek

    അഡ്മിന്‍,

    ഓണത്തിന് മത്സരത്തിനൊഴിവൊന്നുമില്ലേ? പുതിയ പദപ്രശ്നങ്ങള്‍ ചെയ്തിരിക്കുന്നതില്‍ ചെറിയ മാറ്റം വരുത്തിയാല്, ത്രിശൂലവ്യൂഹം കഴിഞ്ഞ് വരുന്ന ഇടവേള ഓണാവധിയാക്കി മാറ്റാം.

    KRKT2/11/03TRISULA/25 – August 31 8 PM
    KRKT2/11/03TRISULA/26 – September 3 12 Noon
    KRKT2/11/03TRISULA/27 – September 7 4 PM >>>> Trisula Finishes

    So we can have 4-5 days break and can start the next event on 11 or 12th of september

    ——–

    ഇപ്പോള്‍ തന്നെ 4-5 days break വരുന്നില്ലേ? :-)
    -അഡ്മിന്‍

  • Vivek

    അന്തിപ്പോഴൻ/anthippozhan Says: August 14th, 2011 at 1:13 pm
    @Admin, New crossword building rules -

    Admin, is there any way to check the two-letter rule?

    ——-
    I will check.
    -admin

  • Prasad

    എത്ര മിനുട്ട് ഇടവേളകളില്‍ ആണ് clues പബ്ലിഷ് ചെയുനത്?

    —admin says—
    അങ്ങിനെ ഒരു പ്രത്യേക ഇടവേള ഒന്നും ഇല്ല. മൂന്നു മണിക്കൂര്‍ വരെ ഇടവേള പ്രതീക്ഷിക്കാം.

  • Jenish

    ഇന്നെന്തുപറ്റി!! പദപ്രശ്നം കളിക്കാന്‍ കഴിയുന്നില്ലല്ലോ?

  • ജിനു

    can you check the number of days left for the CW, KRKT2/11/04MANDALA/30 by aparichithan…in ‘play list’ page its showing ’341 days left’ whereas for other CWs, its 67 days…

  • Jenish

    @Admin

    ഇപ്പോ പദപ്രശ്നങ്ങള്‍ ആഴ്ചയിലൊരിക്കലാക്കിയോ?

    • admin

      “ഇപ്പോ പദപ്രശ്നങ്ങള്‍ ആഴ്ചയിലൊരിക്കലാക്കിയോ?”

      == shortage of approvers

  • vivek

    Admin says “It is on Thursaday”

    Schedule says “KRKT2/11/04MANDALA/34 <> 07-Oct-2011 12:00:00 PM”

    :) :)

    ഈ അഡ്മിന്റെ ഓരോ തമാശകളേ …. :)

  • vivek

    <<>>>

  • ഷണ്‍മുഖപ്രിയ

    Admin,
    Please see my request in the offline chat of KRKT2/11/04MANDALA/34.

  • ഷണ്‍മുഖപ്രിയ

    Thanks Admin :)

  • ജലജ

    മാതൃഭൂമിയുടെ ഇംഗ്ലീഷ് പദപ്രശ്നം 2012 ലേയുള്ളൂ? എന്തെങ്കിലും അറിയാമോ?

    • admin

      no idea. they might be waiting to create 10 crosswords and start the game.

  • Vivek

    പുതിയ മാറ്റത്തിനു ശേഷം മഷിത്തണ്ട്ന്റെ performance കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. ഇനി പന്ത്രണ്ട് മണിക്ക് പദ പ്രശ്നം schedule ചെയ്യുന്നുണ്ടോ (for testing)

  • ജലജ

    മാതൃഭൂമിയുടെ പദപ്രശ്നസൈറ്റ് ഇന്നലെ മുതല്‍ നെറ്റ്വര്‍ക്ക് എറര്‍ ആയിരുന്നു. ഇന്നും തഥൈവ. എന്തായാലും കഷ്ടമായിപ്പോയി.

  • vivek

    Can we include the option to delete (own) comments after posting? Is this feature not included in the “wordpress?”

    Or are we planning to move to another blog host?

  • Jenish

    @Vivek

    അത് നല്ലൊരു കാര്യമാണ്… മണ്ടത്തരങ്ങള്‍ എഴുന്നള്ളിച്ചിട്ട് കുറച്ചുകഴിയുമ്പോള്‍ പിന്‍‌വലിക്കാമല്ലോ… ;)

  • Vivek

    ഇന്നൊരു പണി കിട്ടിയതാ ….

    I am using Mashithant translator for typing in Malayalam, now a days.

    മറ്റൊരു ബ്ലോഗിന്റെ കമന്റ് പേജില്‍ paste ചെയ്യേണ്ടത് ഇവിടെ കൊണ്ടു വന്ന് paste ചെയ്തു. അതാണെങ്കിലോ നല്ല സംഭവവും. എന്നെ ban ചെയ്യാന്‍ വേറൊന്നും വേണ്ട.

  • സുരേഷ്

    കമന്റു പേജുകളിലെ നിരോധനാജ്ഞ എത്ര ദിവസം കൂടി തുടരും ?

    • admin

      ഏതു നിരോധനാജ്ഞ ?:-(

  • കഥാകാരന്‍

    നിരോധനാജ്ഞയൊന്നുമില്ല സുരേഷേ … ആരും കമന്റടിക്കാനില്ല അതാ. ചില പദപ്രശ്നം കഴിഞ്ഞാല്‍ പേജ് ഇങ്ങനെ വരണ്ടു കിടക്കും. ചിലത് കഴിഞ്ഞാല്‍ പ്രളയവും.

    ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് …. അല്ലെങ്കില്‍ പുല്ലിക്കാരന്റെ തന്നെ പുറത്ത്. ഇതാ ഇവിടുത്തെ ഒരു രീതി

    പാവം അഡ്മിന്‍ എന്തു പിഴച്ചു? (ഈ കാര്യത്തില്‍)

  • സുരേഷ്

    ബഹുമാനപ്പെട്ട അഡ്മിന്‍ മുമ്പാകെ സമര്‍പ്പിക്കുന്ന സങ്കടഹര്‍ജി,

    രണ്ടുമാസത്തോളമായി ഞാന്‍ നിര്‍മ്മിച്ച രണ്ട് പദപ്രശ്നങ്ങള്‍ ഡിലീറ്റ് ചെയ്യാനായി മാര്‍ക്കു ചെയ്തിട്ട് ഇതുവരെ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല. പദപ്രശ്ന നമ്പറുകള്‍ -

    1. CW-SET-000440.
    2. delete-this-003

    cw-admin നു മെയില്‍ അയച്ചിട്ടും , off line chat ലും അഭ്യര്‍ത്ഥിച്ചിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല.

    പദപ്രശ്നങ്ങള്‍ ഡിലീറ്റ് ചെയ്യാനായി എന്തെങ്കിലും സാങ്കേതിക തകരാറുണ്ടെങ്കില്‍ അതിന്റെ ഡിലീറ്റ് റെജെക്റ്റ് ചെയ്തിട്ടു edit തരൂ. മൊത്തം ചോദ്യവും മാറ്റി പുതിയതുണ്ടാക്കാം.

    താങ്കളുടെ വ്യക്തിപരമായ താത്പര്യം എടുത്ത് ഈ വിഷയത്തില്‍ എത്രയും വേഗം ഒരു തീരുമനമുണ്ടാക്കി സങ്കട നിവൃത്തി വരുത്തണമെന്നു താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു.

    എന്നു വിനീതന്‍

    സുരേഷ്

    :) -

    • admin

      suresh, it won’t make any problem to the system. you may consider it as deleted.

  • സുരേഷ്

    but these crosswords are still listed in “my accounts” section. Very irritating.

    Is it possible to sort the deleted crosswords and approved crosswords to the last of the list ?

  • Vivek

    I support Suresh. Why can’t those crosswords deleted. (Even I could see my previous requests for Mathrubhumi crossword admin aren’t yet fullfilled.)

    Just delete them. Atleast let the database be clean.

  • ജലജ

    I also support suresh &vivek

  • ഷണ്‍മുഖപ്രിയ

    I too support jalajechi, suresh &vivek

  • vivek

    Could we postpone the next crossword (42) to Thursday 4PM?
    The Mathrubhumi CW is at 1500 hrs on Wednesday.

  • സുരേഷ്

    Could we postpone the next crossword (42) to Thursday 4PM?
    The Mathrubhumi CW is at 1500 hrs on Wednesday.

    Why not on 8th instead ? As it is there is no much activity in comment page too.

  • admin

    postponing would be the better option.

  • Vivek

    So much gap between the crosswords because of kid’s competition?

    Any gap for non-competitional crosswords?

    My next fun CW is ready. Pisharody sir, kadhakaran, Suresh – Any quick fun crosswords?

    • admin

      Yes.for kids competition only .

  • കഥാകാരന്‍

    നോക്കട്ടേ, ഒരു പദപ്രശ്നം ഉണ്ടാക്കാമോന്ന് …

    പിഷാരടിച്ചേട്ടന്റെ കുസൃതി എവിടം വരെയായോ എന്തോ?

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ/anthippozhan

    കുട്ടികളുടെ പദപ്രശ്നം. നല്ലകാര്യം.
    ഇതിനെന്തെങ്കിലും പരസ്യം എവിടെങ്കിലും? വേണ്ടതല്ലേ?
     ഫോറത്തിലെ മുൻനിർദ്ദേശങ്ങൾ(incorporating schools or education department) ഇപ്പോഴും പ്രസക്തം.(Admin may remember)
    മാതൃഭൂമിപത്രത്തിൽ(not only online edition) നാലുപേർ കാണുംവിധം ഒരു വരി അറിയിപ്പു കൊടുക്കുമെന്നു വിശ്വസിക്കുന്നു.
    ഇപ്പോൾ ചെയ്യാവുന്നത്:-
     കുട്ടികളുടെ, സ്കൂളുകളുടെ  വെബ്സൈറ്റുകൾ,ബ്ലോഗുകൾ(കുട്ടികളും അദ്ധ്യാപകരും രക്ഷാകർത്താക്കളും എത്തുന്നയിടങ്ങൾ)ഇവിടങ്ങളിൽ മഷിത്തണ്ടിന്റെ പേരിൽ കമന്റ് രൂപത്തിൽ ഓരോ അറിയിപ്പെങ്കിലും.
    അഡ്മിനു തിരക്കാണെങ്കിൽ മഷിത്തണ്ടിലെ കളിസുഹൃത്തുക്കൾ തയ്യാറാകുമെന്നു പ്രതീക്ഷ.
     അറിയിപ്പ് content കൊടുത്ത് അഡ്മിനു് ആവശ്യപ്പെടാം. ഒരു മണിക്കൂർ മതി.

    —- admin says—
    Joju had sent the news to Mathrubhumi, Deepika, Manorama, desabhimani and club fm.
    ഏതിലൊക്കെ നാളെ വാര്‍ത്ത വരും എന്നറിയില്ല. പ്രിന്‍റ് എഡിഷനില്‍ നമ്മുടെ വാര്‍ത്ത കണ്ടാല്‍ പേജു നമ്പര്‍ സഹിതം അറിയിക്കുമല്ലോ.

    സ്കൂല്‍ വെബ് സൈറ്റില്‍ കമന്റു കൊടുക്കാന്‍ ഞങ്ങള്‍ വിചാരിച്ചാല്‍ ഒറ്റയ്ക്ക് നടക്കില്ല. സാധിക്കുന്നവര്‍ സ്വന്തം മക്കളുടെ സ്കൂളില്‍ വിളിച്ചു പറഞ്ഞാല്‍ ഉപകാരപ്പെടും. (പേപ്പറില്‍ വന്നാല്‍ ആ വിവരവും അവരെ ധരിപ്പിക്കാം)

    content ഇവിടെ നിന്നും ലഭിക്കും…
    http://www.facebook.com/mashithantu
    കുട്ടികളുടെ പദപ്രശ്നമത്സരം നവംബര്‍ 14 മുതല്‍ 30 വരെ.
    ലളിതമായ അഞ്ച് മലയാള പദപ്രശ്നങ്ങളായിരിക്കും മത്സരത്തില്‍ ഉണ്ടായിരിക്കുക.
    ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.
    മാതാപിതാക്കള്‍ക്ക്‌ കുട്ടികളെ സഹായിക്കാവുന്നതാണ്. തിങ്കളും വ്യാഴവും രാത്രി ഏഴുമണിക്കായിരിക്കും മത്സരങ്ങള്‍ .ഒന്നാം സമ്മാനം : ആയിരംരൂപയുടെ പുസ്തകങ്ങള്‍. ഇരുപത് പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.

  • സുരേഷ്

    Admin,

    FUN സീരീസിലേക്ക് കടങ്കഥയും പഴഞ്ചൊല്ലും എന്നതൊരെണ്ണം പബ്ലിഷ് ചെയ്തിട്ടുണ്ട്, മൂത്തവരുടെ പദപ്രശ്നത്തിനിടക്ക് ഒരു പാട് ഗ്യാപ്പ് വന്നിരിക്കയാണല്ലോ. വെറുതെ ഒരു നേരമ്പോക്കിനു ഒരു ഫണ്‍ കൂടി കിടക്കട്ടെ.

    വിവേകേ, ഞാനെന്റെ ഫണ്‍ വാഗ്ദാനം പാലിച്ചിരിക്കുന്നു.

    സ്വാമിശരണം. വൃതാനുഷ്ഠാനങ്ങളുടെ, വിശുദ്ധിയുടെ ഒരു നല്ല മണ്ഡലകാലം ആശംസിക്കുന്നു എല്ലാവര്‍ക്കും.

    • admin

      ഭൈരവന്‍ എന്ന ബ്ലോഗറെ അറിയുമോ? അല്ലെങ്കില്‍ ഇമെയില്‍ ഐഡി?
      അദ്ദേഹത്തിന് ഒരു പക്ഷെ നമ്മളെ സഹായിക്കാന്‍ കഴിഞ്ഞേക്കും.

  • കഥാകാരന്‍

    ഞാനും ഒരു പണിപ്പുരയിലാണ്. സമയക്കുറവിനാല്‍ പൂര്‍ത്തിയാക്കാനാകുന്നില്ല.(കുസൃതിയൊന്നും അല്ല. കഴിഞ്ഞ തവണത്തെപ്പോലെ ഒരു സംഭവം. മത്സരയോഗ്യമല്ല എന്നു തോന്നുന്നതിനാല്‍ FUN വിഭാഗത്തില്‍ ഇടുന്നു എന്നേയുള്ളൂ.)

  • കഥാകാരന്‍

    പഴഞ്ചൊല്ലുകളും കടങ്കഥയുമെല്ലാം കുസൃതിയായി കാണണോ? അവയെല്ലാം മത്സരവിഭാഗത്തില്‍ പെടുത്തിക്കൂടേ?

  • കഥാകാരന്‍

    “ഭൈരവന്‍ എന്ന ബ്ലോഗറെ അറിയുമോ? അല്ലെങ്കില്‍ ഇമെയില്‍ ഐഡി?
    അദ്ദേഹത്തിന് ഒരു പക്ഷെ നമ്മളെ സഹായിക്കാന്‍ കഴിഞ്ഞേക്കും”

    എന്തിലാണ് സഹായം വേണ്ടത് മോണിറ്ററേ?

    • admin

      ഇങ്ങളാണോ ഭൈരവന്‍ ? :-)
      അദ്ദേഹത്തിന്റെ കൈയ്യില്‍ സകല സ്ക്കൂളിന്റെയും ലിസ്റ്റു ഉണ്ടെന്നു പറയുന്നു. ഫോണ്‍ നമ്പര്‍ , അഡ്രസ്‌ സഹിതം.
      കിട്ടുമോ എന്ന് നോക്കാം.

  • സുബൈര്‍

    കുട്ടികളുടെ കളിസ്ഥലത്ത് വല്യ വല്യ ആള്‍ക്കാര്‍ കയറി നിരങ്ങുമ്പോള്‍ ഇനി സ്കൂളുകളുടെ ലിസ്റ്റ് എന്തിനാ അഡ്മിന്‍ സാറേ?

  • സുരേഷ്

    // പഴഞ്ചൊല്ലുകളും കടങ്കഥയുമെല്ലാം കുസൃതിയായി കാണണോ? അവയെല്ലാം മത്സരവിഭാഗത്തില്‍ പെടുത്തിക്കൂടേ?

    അത്രക്കുള്ള കോപ്പൊന്നും ആ പദപ്രശ്നത്തിനില്ലാത്തതിനാലാണു ഫുണ്‍ മതിയെന്നു പറഞ്ഞത്. പിന്നെ എതിരഭിപ്രായങ്ങള്‍ക്കു സാധ്യത് കൂടുതലും.

    ആത്മഗതം :- ഫണ്‍ ആകുമ്പോള്‍ നിര്‍ദ്ദോഷികള്‍ സഹിച്ചോളൂലോ.

  • http://nil മുജീബുര്‍ റഹ്മാന്‍

    admin Says:

    November 15th, 2011 at 7:17 am
    ഭൈരവന്‍ എന്ന ബ്ലോഗറെ അറിയുമോ? അല്ലെങ്കില്‍ ഇമെയില്‍ ഐഡി?
    അദ്ദേഹത്തിന് ഒരു പക്ഷെ നമ്മളെ സഹായിക്കാന്‍ കഴിഞ്ഞേക്കും.

    അഡ്മിന്‍ പറഞ്ഞ ഭൈരവനെ തപ്പി ഇന്നലെ മുഴുവന്‍ നടന്നു എങ്ങും കണ്ടെത്താനായില്ല!
    ഇയാളെ എവിടെ തപ്പിയാല്‍ കിട്ടുമെന്നൊരു സൂചന തരുമോ?

    അഡ്മിന്‍,
    കുട്ടികളുടെ പദപ്രശ്നത്തില്‍ കുട്ടികള്‍ എത്രപേര്‍ കളിച്ചു? മുതിര്‍ന്നവര്‍ എത്ര കളിച്ചു? വല്ല കണക്കുമുണ്ടോ?
    കളിച്ചവരുടെ ലിസ്റ്റ് നോക്കിയിട്ട് മുതിര്‍ന്നവരാണ് കൂടുതലെന്നു തോന്നുന്നു……..

  • Jenish

    @Admin

    “ഭൈരവസമാഹാരം“ ഇറക്കുന്ന ഭൈരവനെയാണോ തിരയുന്നത്. ആണെങ്കില്‍ അയാളുടെ വെബ്സൈറ്റ് http://www.bhairavan.in.

    ഇനി അതല്ലെങ്കില്‍ മറന്നേക്കൂ….. :) :)

    • admin

      yes. we will try to contact him

  • ജലജ

    കുട്ടികളുടെ പദപ്രശ്നം ഗസ്റ്റ് ലോഗിന്‍ ആയി കളിക്കാന്‍ തുടങ്ങിയതാണ്. അതില്‍ സ്കോര്‍ വരുന്നില്ല. എഴുതിയവ ശരിയാണോ എന്നറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അപ്പോള്‍ പിന്നെ താല്പര്യമില്ലാഞ്ഞിട്ടും ശരിക്ക് ലോഗ് ഇന്‍ ചെയ്തു തന്നെ പൂരിപ്പിച്ചു.
    ഗസ്റ്റ് ലോഗിനില്‍ എന്താണ് സ്കോര്‍ വരാത്തത്?

  • http://1 Jenish

    @jalaja

    എനിക്ക് സ്കോര്‍ വരുന്നുണ്ട്.. സ്കോര്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യണമെന്നേയുള്ളൂ…

  • ഷണ്‍മുഖപ്രിയ

    സെര്‍വറിന്റെ പ്രശ്നം കാരണം കുറേ നാളായി ശനിയും ഞായറും ഒഴികെ രാവിലെ 8 മണിക്ക് പദപ്രശ്നം ഉണ്ടായിരുന്നില്ലല്ലോ, വ്യാഴാഴ്ച ബുദ്ധിമുട്ടില്ലാതെ കളിക്കാന്‍ പറ്റുമോ!!

    • admin

      yes. we are in a cloud server.

  • Baijo

    @Admin,
    I was trying to save my answers for krkt2-45 for last 10 minutes,
    but each time I save, the answer for 9b was getting back to “senagal”, even after i replaced it many times.
    why?
    i lost my time bonus because of that :-(

    • admin

      Baijo, server load looks very normal. anyone face some issue like delayed response ?


      “but each time I save, the answer for 9b was getting back to “senagal”, even after i replaced it many times.”

      there are some Ctrl combination , Ctrl+X or Ctrl C, which may result in discarding the typed answer. did you pressed it accidentally.

      what kind of saving you did?
      clicked on “Save” button?
      or pressed Ctrl+Shift+S ?
      what was your score at that time? below 95 or above.
      we will check it after you confirm the details.

  • Vivek

    No .. I didn’t face any issues.

  • Baijo

    @Admin,
    I was at 97, and that was the last answer I was trying to use.
    I was using “save my answer” button

    • admin

      Baijo, thanks for the update. we will check it.

    • admin

      Baijo, thanks for the update. we will check it.
      use “Ctrl+Shift+S” for saving the answers if any problem occurs.

  • Baijo

    @Admin,
    thanks for the clue….

  • Jenish

    പദപ്രശ്നങ്ങള്‍ തമ്മിലുള്ള അവധികള്‍ കുറയ്ക്കാന്‍ ഒരു English പദപ്രശ്ന മത്സരം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതല്ലേ ആഡ്മിനേ.. :)

  • സുരേഷ്

    Admin,

    Since Children competition is already over and the crosswords are expired, why to keep their links in Comments main (home) page.

    Suresh

  • സുരേഷ്

    Admin,

    New crossword creation is not working. When save button is pressed, the screen gets refreshed to the create crossword screen with all data lost or blank page.

    Suresh

    • admin

      Sorry for that.
      It is fixed now.

      Suresh, Thanks for your immediate response.

  • vivek

    Hi Admin,

    The “More Clues” link is not working for CW 47 from the “Play List” Page. Also the link to the comment page is missing in the CW page. (I assume it was removed during the Mathrubhumi Competition.). Could we restore that?

    —–
    47 is fixed. “more clues” is available on playlist.

  • vivek

    Admin,

    That old ‘over lappping’ issue appeared again today (for the fun crossword). I’m not sure anybody else faced the same issue.

    Earlier the issue found with big sized CWs. However, today’s one was a smaller one.

  • സുബൈര്‍

    >>> I’m not sure anybody else faced the same issue. >>

    I too…

    • admin

      browser ?

  • Jenish

    Not for me..

    I was using Firefox…

    • admin

      tested in FF, IE, Chrome. it is working good for me. which versions are you using. any new versions? or very old versions?

  • Vivek

    I hv tested with IE 8 and chrome. The issue is the same.

    • admin

      100% reproducible? can you send us teh source of the page. (Ctrl+U on the page)

  • Vivek

    mail sent

  • ഷണ്‍മുഖപ്രിയ

    വജ്ര 50 കഴിഞ്ഞ് അടുത്ത പദപ്രശ്നം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് 11 ദിവസം കഴിഞ്ഞാണല്ലോ!! തെറ്റിപ്പോയതാണോ?? അതിനിടയ്ക്ക് 2 പദപ്രശ്നങ്ങളെങ്കിലും ആവാമായിരുന്നല്ലോ.

  • സുബൈര്‍

    8pm എന്ന സമയം പൂര്ണമായും ഒഴിവാക്കിയോ?

  • vivek

    why there is a big gap between CWs 50 and 51?

    Anything planned?

  • Jenish

    Christmas and Newyear vacation for Mashithandu ആണോ അഡ്മിനേ?

    • admin

      കുസൃതി ഇടയില്‍ കൊടുക്കാം.
      അപ്പ്രൂവര്‍ കുറച്ചു വിശ്രമം എടുക്കട്ടെ!

  • Vivek

    any കുസൃതി is ready?

    I think Suresh created one. anything else?

    We can schedule 2 fun CWs in the gap.

  • സുബൈര്‍

    Admin,
    I repeat, What about 8pm?

    • admin

      ഗാപ്പില്‍ ഇടാം. 8pm ഒഴിവാക്കിയിട്ടില്ലല്ലോ!

  • ഷണ്‍മുഖപ്രിയ

    KRKT2/11/05GARUDA/40-ആയി വിവേകിന്റെ അവിയല്‍ രുചിച്ച ശേഷം കുരുക്ഷേത്രയില്‍ മാത്രം 10 പദപ്രശ്നങ്ങള്‍ കഴിഞ്ഞു. പക്ഷേ 8PM ഒഴിവാക്കിയതു പോലെയാണല്ലോ!! (ഒഴിവാക്കിയിട്ടില്ലെന്നാണ് അഡ്മിന്‍ പറയുന്നത്) അപരിചിതന്‍ ഇടയ്ക്കൊന്നു ഓര്‍മ്മിപ്പിച്ചപ്പോള്‍ ഞാന്‍ കരുതി കുരുക്ഷേത്ര 51 എങ്കിലും ആ സമയത്തു വരുമെന്ന്, അപ്പോള്‍ ദേ തമാശ പ്രശ്നം ആ സമയത്താക്കി അഡ്മിന്‍ വാക്കുപാലിച്ചു :-D ന്നാലും അഡ്മിനേ ഇതുവല്യ കഷ്ടായിപ്പോയീ :( http://mashithantu.com/cw-discuss/?p=983#comment-17300 വിവേകിന്റെ ഈ കമന്റു കൂടി കണ്ടപ്പോള്‍ ശരിക്കും പേടിയാവുന്നൂ :-ss പുതുവര്‍ഷത്തില്‍ ആദ്യത്തെ പ്രശ്നം തന്നെ എല്ലാവരേയും അതിരാവിലെ എഴുന്നേല്‍പ്പിച്ചിരുത്തി ഒരു വഴിക്കാക്കുമോ എന്തോ :/

  • പോഴൻ/anthipozhan

    Dear Admin,
    A new member face problems to reach right place in Mashithantu.
    If one want to reach Quiz page there is no link on Mashithantu/Crossword home page.

    Forum link leads to its home page. There is a ‘quiz’ discussion link.
    But no link to the quiz even in discussion page.

    Admin used to give links as web address of some particular page in comments. It’s only useful for the members who visit comment pages daily. Non frequent visitors and new faces need links on the Home page itself.

    Please add the links of ALL OTHER PRODUCTS(CW,Dictionary, Harisree, Forum, Comments, Quiz, etc) in every Mashithantu page.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    അഡ്മിന്‍,
    ഏതെങ്കിലും പ പ്ര അവധി ദിവസം വരുമെന്ന് വെറുതെ ആശിച്ചു….. നാളെ റിപബ്ലിക് ദിവസവും ഒരു ഞായറാഴ്ചയും പ പ്ര പ്രതീക്ഷിച്ചു. പക്ഷെ ഇത്തവണയും വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ആണ് പ പ്ര വന്നത്.

  • സുബൈര്‍

    പോഴൻ പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തം.
    ക്വിസ്സ് പേജിലെത്താൻ വളഞ്ഞു മൂക്കു പിടിക്കേണ്ടിവരുന്നു.

  • ഷണ്‍മുഖപ്രിയ

    പിഷാരടി മാഷേ,
    ഏതെങ്കിലും പ പ്ര അവധി ദിവസം വരുമെന്ന് വെറുതെ ആശിച്ചു….. നാളെ റിപബ്ലിക് ദിവസവും ഒരു ഞായറാഴ്ചയും പ പ്ര പ്രതീക്ഷിച്ചു. പക്ഷെ ഇത്തവണയും വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ആണ് പ പ്ര വന്നത്.
    മാഷിന്റെ ആശ സഫലമായി. അവധി ഉള്ള ദിവസം പദ പ്രശ്നം വന്നില്ലെങ്കിലെന്താ, പദ പ്രശ്നമുള്ള ദിവസം അവധി വന്നില്ലേ!!!

  • സുബൈര്‍

    mashithandu toppers എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്താണ്? അതിലെ സ്കോര്‍ കണക്കാക്കുന്നതെങ്ങനെ? ഒരാളുടെ പ്രൊഫൈലിലെ ടോട്ടല്‍ സ്കോറും ഇതും വ്യത്യാസപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്?

    • admin

      അതില്‍ നിള/നളിനി സ്കോര്‍ പെടില്ല.

  • Vivek

    അതെന്താ നിള/നളിനി മഷിത്തണ്ടില്‍ പെടില്ലേ? ;(

    • admin

      അതിലെ ടോപ്പര്‍മാരെ കണ്ടുപിടിക്കാന്‍ ആണ് ഇങ്ങനെ ഒരു വേര്‍തിരിവ്‌ വച്ചത്.

  • നിളാ പൗര്‍ണമി

    ഞാന്‍ ഏതായാലും മഷിത്തണ്ടില്‍ ഉണ്ട് . ആ നളിനി എവിടെ ? മുങ്ങിയോ ?

  • ജലജ

    വജ്ര 57 വരെ എന്റെ റാങ്ക് 2 ആയിരുന്നു. മൂന്നാം സ്ഥാനക്കാരനുമായി 30ല്‍ താഴെ മാര്‍ക്കിന്റെ വ്യത്യാസമേയുണ്ടായിരുന്നുള്ളൂ എന്നാണോര്‍മ്മ. വജ്ര 58 കഴിഞ്ഞതോടെ എന്റെ റാങ്ക് 3 ആയി. അതുവരെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന വിനോദ് എന്നേക്കാളും 500 ല്‍ കൂടുതല്‍ മാര്‍ക്കുമായി രണ്ടാം സ്ഥാനത്ത്. ഈ കണക്കിലെ കളി അന്നുതന്നെ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കിലും ഇത്തിരി തിരക്കായിരുന്നതുകൊണ്ട് എഴുതാന്‍ കഴിഞ്ഞില്ല.

    എന്റെ പ്രൊഫൈലില്‍ ഇങ്ങനെ കൊടുത്തിരിക്കുന്നു.
    Total Score : 6706

    Crosswords Completed : 56
    Crosswords Played :60
    Crosswords Created :4

    Score Summary
    —————–
    Scored 100 : 56
    Rank 1 (bonus):26
    Other Rank (bonus):545
    Referral Bonus:0

    5600+26+545+460(score of 4 created cws)= 6631 അല്ലേ? അപ്പോള്‍ total score എങ്ങനെയാണ് 6706 ആയത്?

    എനിക്ക് എവിടെയെങ്കിലും തെറ്റിയതാണോ? അല്ലെങ്കില്‍ കണക്കിലെ ഈ കളികളൊക്കെയൊന്നു വിശദമാക്കാമോ?

    • admin

      ജലജേച്ചി, ഓര്‍മ്മപ്പെടുതലിനു നന്ദി.സ്പെഷ്യല്‍ ബോണസുകള്‍ , മെഗാ ബോണസുകള്‍ ഉണ്ട്.

      d) Mega Bonus (NEW)
      25 പദപ്രശ്നങ്ങളിലെങ്കിലും 1 ആം റാങ്ക് ലഭിക്കുകയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
      50 പദപ്രശ്നങ്ങളിലെങ്കിലും 11 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
      55 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
      60 പദപ്രശ്നങ്ങളിലെങ്കിലും 51 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 100 (one hundred) പോയിന്റ് അധികം നല്‍കും.

      ഇതൊക്കെ അപ്പൊള്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലേ !

  • ജലജ

    ഞാന്‍ മറ്റു ചിലരുടെ സ്കോര്‍ കണക്ക് കൂട്ടി നോക്കി അവയിലും തെറ്റുള്ളതായി കണ്ടു. എന്റെ കണക്കുകൂട്ടലിലെ പിഴവാണോ?

  • ജലജ

    മെഗാ ബോണസുകള്‍ എനിക്ക് കിട്ടാത്തതെന്താണ്? ആ വകയില്‍ ഒരു 600 കിട്ടേണ്ടതല്ലേ? അതെവിടെപ്പോയി?

    • admin

      75 കൂടുതല്‍ ഉണ്ട്.
      500 ലഭിക്കുവാന്‍ 55 എണ്ണം 21 റാങ്കില്‍ വരണം.
      പദപ്രശ്നം നിര്‍മ്മിച്ചത്‌ ഇതില്‍ വരില്ല. ഒരെണ്ണം കൂടി കഴിഞ്ഞാല്‍ 500 കൂടി കിട്ടും എന്ന് കരുതുന്നു. (എന്റെ കണക്ക്‌ തെറ്റിയിട്ടില്ലെങ്കില്‍ )

  • ജലജ

    >>>പദപ്രശ്നം നിര്‍മ്മിച്ചത്‌ ഇതില്‍ വരില്ല.<<<

    ഞാന്‍ ഇതും കണക്കുകൂട്ടി. അതാണ് തെറ്റിയത്.

  • പോഴൻ/anthipozhan

    Admin,
    KRKT2/11/07CHAKRA/62 is not accessible for verification. Pls check it out.
    A mail was sent for the same.

    • admin

      sorry jayakumar

  • Vivek

    ഞാനും ചുമ്മാതൊന്നു കൂട്ടി നോക്കി.

    http://mashithantu.com/cw-discuss/?p=752

    ഇതനുസരിച്ച് എനിക്ക് special bonus 100 കാണണം. എങ്ങനെ അറിയാന്‍ പറ്റും?

    മെഗാ ബോണസില്

    25 പദപ്രശ്നങ്ങളിലെങ്കിലും 1 ആം റാങ്ക് ലഭിക്കുകയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും. >> ഇത് കിട്ടി എന്നു തോന്നുന്നു
    50 പദപ്രശ്നങ്ങളിലെങ്കിലും 11 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും. >>> കിട്ടിയിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒന്നു നോക്കാമോ?

    ആകെ പദപ്രശ്നം 61
    ഞാന്‍ നിര്‍മ്മിച്ചത് – 4 (അതില്‍ തന്നെ KRKT2/11/05GARUDA/41 എന്റെ പ്രൊഫൈലില്‍ (Topper’s list) കാണുന്നില്ല)
    ബാക്കി 57ല്‍ എനിക്ക് പതിനൊന്നില്‍ താഴെ റാങ്ക് കിട്ടിയത് അഞ്ചെണ്ണത്തില്‍ മാത്രം(2, 44, 47, 54 & 55). അപ്പോള്‍ ഈ ബോണസിന് ഞാന്‍ അര്‍ഹനല്ലേ?

    • admin

      These is the current score card for vivek
      vivekrv 1 KRKT2BONUS REFBONUS
      vivekrv 115 KRKT2_GARUDAVYUHA CREATEBONUS
      vivekrv 115 KRKT2_MALAVYUHA CREATEBONUS
      vivekrv 115 KRKT2_TRISULAVYUHA CREATEBONUS
      vivekrv 115 KRKT2_VAJRAVYUHA CREATEBONUS
      vivekrv 453 KRKT2_CHAKRAVYUHA PLAYSCORE
      vivekrv 998 KRKT2_GARUDAVYUHA PLAYSCORE
      vivekrv 1018 KRKT2_MAKARAVYUHA PLAYSCORE
      vivekrv 779 KRKT2_MALAVYUHA PLAYSCORE
      vivekrv 1130 KRKT2_MANDALAVYUHA PLAYSCORE
      vivekrv 1020 KRKT2_TRISULAVYUHA PLAYSCORE
      vivekrv 1113 KRKT2_VAJRAVYUHA PLAYSCORE
      vivekrv 25 KRKT2 RANK1EXTRA
      vivekrv 25 KRKT2 RANK21EXTRA
      vivekrv 25 KRKT2 RANK101EXTRA
      vivekrv 25 KRKT2 RANKANYEXTRA
      vivekrv 500 KRKT2 RANK1MEGA
      vivekrv 500 KRKT2 RANK11MEGA
      vivekrv 500 KRKT2 RANK21MEGA

      —-
      Total Score : 8572

      Crosswords Completed : 58
      Crosswords Played :61
      Crosswords Created :4

      Score Summary
      —————–
      Scored 100 : 58
      Rank 1 (bonus):507
      Other Rank (bonus):204
      Referral Bonus:1

  • Vivek

    “PLAYSCORE” ഇതെന്താ?????

    • admin

      >>> “PLAYSCORE” ഇതെന്താ?????
      കളിച്ചു കിട്ടിയ മൊതല്

      ആകെ കൂട്ടി നോക്കി യോജിക്കുന്നുണ്ടോ എന്ന് നോക്കിയില്ല കേട്ടോ. നോക്കിയോ?

  • സുരേഷ്

    ഈ ടൊപ്പറമാരുടെ ലിസ്റ്റില്‍ (അതാത് വ്യൂഹത്തിന്റെ ) വരാന്‍ പോണ മത്സരത്തിന്റെ (ഷെഡ്യൂള്‍ഡ്) മാര്‍ക്ക് മതസരം തുടങ്ങീട്ടു കൊടുത്താല്‍ പോരേ. കുറച്ചു നേരത്തെക്കാണെങ്കിലും മെനക്കെട്ടു മാര്‍ക്ക് വാങ്ങുന്നവരുടെ സീഡിങ്ങില്‍ വെള്ളം ചേര്‍ക്കുന്നത് പോലെയല്ലേ അത് . ചക്രവ്യൂഹം ടൊപ്പര് ലിസ്റ്റ് ഇപ്പോ നോക്കിയാല്‍ ആ അനൌചിത്യം മനസ്സിലാവും .

  • Vivek

    There is a time difference between mashithant clock and the universal clock. The crosswords are starting about a minute before the schedule.

  • Jenish

    @Admin

    പദപ്രശ്നം 69 , 2013-ല്‍ ആണോ?

    • admin

      ശരിപ്പെടുത്തിയിട്ടുണ്ട്. :-)

  • സുരേഷ്

    അടുത്ത ഏതാനും ബെല്ലോട് കൂടി കുരുക്ഷേത്രം 2 തീരും അല്ലേ ? എഴുപതാം പദപ്രശനത്തില്‍ ഒരു കലാശക്കൊട്ടിനുള്ള സ്കോപ്പുണ്ടോ ?

  • സുരേഷ്

    അടുത്ത ഈവെന്‍റ് എന്നു തുടങ്ങും ? മാമോദീസ മുക്കിയോ ?

  • Vivek

    Hi Admin,

    The crosswords are starting a couple of minutes ahead of the scheduled timings. Please check.

    • admin

      Vivek, I will examine that.
      is it two minutes before or one minute?

      Suresh,

      Next event can be run by NILA/NALINI team. KRKT3 can be start by May/June.

  • ജലജ

    പദപ്രശ്നം ആദ്യമൊക്കെ കൃത്യസമയത്ത് തന്നെയായിരുന്നു തുടങ്ങിയിരുന്നത്. പിന്നീട് ഒരു മിനിറ്റ് നേരത്തെ തുടങ്ങിത്തുടങ്ങി.ഇപ്പോള്‍ അത് രണ്ടായി. ഇനി എന്നാണ് മൂന്നാകുന്നത് എന്ന് നോക്കിയിരിക്കുകയായിരുന്നു!!

    • admin

      >>>> പദപ്രശ്നം ആദ്യമൊക്കെ കൃത്യസമയത്ത് തന്നെയായിരുന്നു തുടങ്ങിയിരുന്നത്. പിന്നീട് ഒരു മിനിറ്റ് നേരത്തെ തുടങ്ങിത്തുടങ്ങി.ഇപ്പോള്‍ അത് രണ്ടായി. ഇനി എന്നാണ് മൂന്നാകുന്നത് എന്ന് നോക്കിയിരിക്കുകയായിരുന്നു!!>>>

      കോഡില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. സെര്‍വറിന്റെ സമയം നേരെത്തെ ഓടി തുടങ്ങിയോ?

  • സുരേഷ്

    പാവം സെര്‍വറിനെ പഴി പറയരുത് – സെര്‍വറുകള്‍.

    മഷിനഗരം :- സമയ മാറ്റം ഒരു ആഗോള പ്രതിഭാസമാണെന്നും അതിനാല്‍ ഇതിന്റെ പേരില്‍ സെര്‍വറിനെ കുറ്റം പറയുന്നത് സെര്‍വറിന്റെ വിവേചനാധികാരത്തിലുള്ള കൈകടത്തലും, അനാവശ്യ കടന്നുകയറ്റവും ആണെന്നു സെര്‍വറുകളുടെ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

  • Vivek

    പഴയ ഗ്രൂപ്പുകള്‍ പൊടി തട്ടിയെടുക്കാന്‍ സമയമായോ? :)

  • സുരേഷ്

    അപ്പോ ഇവിടെയും ഗ്രൂപ്പും വിഭാഗീയതയുമൊക്കെ ഉണ്ടല്ലേ !!

  • പോഴൻ/anthipozhan

    Admin,
    CWs 69 and 70 are not accessible. Pls do…

    • admin

      updated. please check.

  • സുബൈര്‍

    >>ഒരു പദപ്രശ്ന മത്സരം തുടങ്ങി 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌ >>>

    അഡ്മിൻ,
    ഈ നിയമം ഇപ്പോൾ നിലവിലുണ്ടോ?
    കഴിഞ്ഞ പല പദപ്രശ്നങ്ങളിലും 6മണിക്കൂർ തികയുന്നതിനു മുമ്പ് തന്നെ ക്ലൂ ചോദിക്കുകയും കൊടുക്കുകയും ചെയ്തിട്ടുണ്ട്.
    നാളെയും അങ്ങിനെയാവാമോ?

    • admin

      >>> >>ഒരു പദപ്രശ്ന മത്സരം തുടങ്ങി 6 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌ >>>

      moderation ഇല്ലാത്തതു കൊണ്ട് അവനവന്‍ സൂക്ഷിച്ചു കമന്റുക.

  • suresh

    CW-SET-000454 Topic: കടങ്കഥയും പഴഞ്ചൊല്ലും സംഭാവന ചെയ്തിരിക്കുന്നു. കുസൃതി ഇവെന്റിലേക്ക്.

  • ജലജ

    എന്റെ സുന്ദരി മതിയെങ്കില്‍ എടുത്തോളൂ.
    CW-SET-000504

    ചിരിക്കാനുള്ള വകയൊന്നുമില്ല.

  • ജലജ

    എന്റെ സുന്ദരി മതിയെങ്കില്‍ എടുത്തോളൂ.
    CW-SET-000504

    ചിരിക്കാനുള്ള വകയൊന്നുമില്ല. വെറുതെയൊരു കുസൃതി.

  • ജലജ

    സുബൈര്‍, 12 മണിക്കു തന്നെ ക്ലൂ കൊടുത്തുതുടങ്ങാമായിരുന്നില്ലേ? :)

  • Vivek

    Admin,

    Still the crosswords starting 2 minutes earlier. Any issue with system clock?

  • Vivek

    കുസൃതിപദപ്രശ്നങ്ങള്‍ വേണ്ടത്ര ഉണ്ടോ?

    • admin

      if anyone want to include their crossword, send a offline chat.

  • Vivek

    എന്റെ വക CW-SET-000512

    ഇപ്പോള്‍ രണ്ടു മൂന്നെണ്ണമായില്ലേ? ഒരു 4 ദിവസത്തെ ഇടവേളയില്‍ ഷെഡ്യൂള്‍ ചെയ്തു കൂടെ?

  • കഥാകാരന്‍

    ഞാനും ഒന്നിന്റെ പണിപ്പുരയിലാണ്

  • Vivek

    ഈ അഡ്മിനെക്കൊണ്ട് തോറ്റു.

    >>>>>>>>
    suresh Says: March 15th, 2012 at 3:53 am
    CW-SET-000454 Topic: കടങ്കഥയും പഴഞ്ചൊല്ലും സംഭാവന ചെയ്തിരിക്കുന്നു. കുസൃതി ഇവെന്റിലേക്ക്

    ജലജ Says: March 15th, 2012 at 2:17 pm
    എന്റെ സുന്ദരി മതിയെങ്കില്‍ എടുത്തോളൂ.
    CW-SET-000504
    ചിരിക്കാനുള്ള വകയൊന്നുമില്ല.
    >>>>>>>

    ഇതു കണ്ട് ഒരു കുസൃതിപദപ്രശ്നം തട്ടിക്കൂട്ടിയ ഞാനാരായി? ഇവരുടെ പദപ്രശ്നം ഷേഡ്യൂള്‍ ചെയ്യാതെ എന്റെ പദപ്രശ്നം ആദ്യമിട്ടു.

    • admin

      അത് പത്തു തികയ്ക്കാന്‍ ആണ്.

      അഞ്ചെണ്ണം വേറെ വരുന്നുണ്ട്.

  • Vivek

    ആരാ കണക്കു പഠിപ്പിച്ചത്?

    അഞ്ചെണ്ണം വേറെ വന്നാല്‍ ആറല്ലേ ആകൂ? പത്താകുമോ?

  • suresh

    എല്ലാ കണാക്കുകൂട്ടലും തെറ്റിയതൊണ്ടല്ലേ കാശിക്കു പോകാന്‍ തീരുമാനിച്ചത്. ഒറ്റക്കാലില്‍ തപസ്സുചെയ്ത് വരവും വാങ്ങി, വരും ഒരുനാള്‍ , പുതിയ കണക്കു പഠിക്കാനും പുതിയ ചില കണക്കു പഠിപ്പിക്കാനും , നീ പോ മൊനെ ദിനേശാ …….

  • ജലജ

    കാശിക്കു പോകുന്നവര്‍ തിരിച്ചുവരാറില്ലല്ലോ

    • admin

      ടൂര്‍ പോകുന്നവര്‍ക്ക് തിരിച്ചു വന്നു കൂടേ?
      (വരുമ്പോള്‍ എന്നേം കൂടി ഇവിടെ തിരിച്ചു എടുക്കണേ… മിയാ കുള്‍പ്പാ )

  • ജലജ

    കാശിക്ക് പോകുന്നത് ചെയ്ത പാപങ്ങള്‍ കഴുകിക്കളഞ്ഞ് മോക്ഷം നേടാനല്ലേ? മോക്ഷം കിട്ടിയാല്‍ പിന്നെ നേരെ സ്വര്‍ഗ്ഗത്തിലേയ്ക്കല്ലേ പോക്ക്! അതോ ഇനി കാശിയില്‍ പോയി കഴുകിക്കളഞ്ഞാലും തീരാത്ത പാപമുണ്ടോ അക്കൌണ്ടില്‍? :)

  • കഥാകാരന്‍

    എല്ലാരും കാശിക്കു പോയോ? പുതിയ പദപ്രശ്നങ്ങളൊന്നുമില്ലേ?

    • admin

      ഒരു പുതിയ മോഡല്‍ പരീക്ഷിക്കാം.

      രണ്ടോ മൂന്നോ പേരുടെ ഒരു ഈവന്റ്റ്‌.
      അതില്‍ ഈ മോടരെട്ടര്‍ മാരുടെ പദപ്രശ്നങ്ങള്‍ മാത്രമേ കാണൂ. അവര്‍ പരസ്പരം വെരിഫൈ ചെയ്യണം. അവര്‍ ആ ഈവേന്റില്‍ കളിക്കരുത്.

      ആദ്യ പരീക്ഷണം എന്ന നിലയില്‍ വിവേക്‌ , ജലജ എന്നിവര്‍ ഒരു ടീം ആവട്ടെ.
      അവരുടെ അഞ്ച് പദപ്രശ്നങ്ങള്‍ കളിക്കെടുക്കാം. അവര്‍ പരസ്പരം വെരിഫൈ ചെയ്യും.
      നോക്കാമോ?താത്പര്യമില്ലെങ്കില്‍ പറയണം

      അടുത്ത “കപ്പിള്‍സ്” നിങ്ങള്‍ തന്നെ തീരുമാനിക്കുമല്ലോ .
      ആദ്യം തന്നെ അറിയിച്ചാല്‍ അതിനു വേണ്ട മാറ്റങ്ങള്‍ വരുത്താം.

      സമ്മതമാണെങ്കില്‍ അറിയുക്കുമല്ലോ.

  • Vivek

    Yes, I am ready

  • ജലജ

    ഞാനും തയ്യാര്‍.
    പക്ഷേ ഏപ്രിലില്‍ പറ്റുമെന്ന് തോന്നുന്നില്ല. കുറച്ച് പദപ്രശ്നങ്ങള്‍ ഞാന്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അവ ഇതുവരെ ടൈപ്പ് ചെയ്തിട്ടില്ല.
    ഇന്ന് നാട്ടില്‍ നിന്നൊരാള്‍ ലാ‍ന്റ് ചെയ്തിട്ടുണ്ട്. മൂന്നുനാലുദിവസത്തിനുള്ളില്‍ രണ്ടുപേരുകൂടിയെത്തും. അവരെ ദുബായ് കാണിക്കുന്ന തിരക്കിലായിരിക്കും ഏപ്രില്‍ മുഴുവനും. ചുരുക്കത്തില്‍ ഏപ്രിലില്‍ പദപ്രശ്നം സമയത്ത് ചെയ്യാന്‍ തന്നെ കഴിയുമെന്ന് തോന്നുന്നില്ല.
    മേയ്-ജൂണ്‍ ആണെങ്കില്‍ പ്രശ്നമില്ല.

  • ജലജ

    അടുത്ത ‘കപ്പിള്‍സി’ന്റേത് ആയിക്കോട്ടെ ആദ്യം.

  • Vivek

    Okay … so I would like to moderate alone for the next event till JalajEchi available.

    BTW, there are three more FUN CWs ready (as per update from Suresh, JalajEchi and Kadhakaran). Why can’t we schedule theym one per week?

    • admin

      കുറച്ചു പദപ്രശ്നങ്ങള്‍ വിവേകിന്റെ പേരില്‍ കൊടുത്തിട്ടുണ്ട്‌. “നിള” യില്‍ . അത് അടുത്ത ഈവന്റ്റ്‌ ആക്കാം.

  • കഥാകാരന്‍

    എന്റെ പ്രശ്നം പകുതി വെന്തതേയുള്ളൂ. ഈയാഴ്ച തന്നെ തയാറാകുമെന്നു കരുതാം …

  • Vivek

    Thank you …. thank you …

  • Vivek

    Admin, CW-FUN-0011 >>>> “More Clues” link not working from crossword page and “Play list” page

  • Vivek

    Admin, Please check the mail.

  • ജലജ

    പദപ്രശ്നം എഡിറ്റ് ചെയ്യാൻ ലോഗിൻ ചെയ്യുന്നതെങ്ങനെയാണ്?

  • ജലജ

    കണ്ടുപിടിച്ചു.

  • http://na മുജീബുര്‍ റഹ്മാന്‍

    അഡ്മിന്‍ എനിക്ക് സമീക്ഷ 1 കളിക്കാന്‍ കഴിയുന്നില്ലല്ലോ.
    എന്താണ് കാരണം?

  • http://na മുജീബുര്‍ റഹ്മാന്‍

    എന്റെ പരാതിക്ക് മറുപടിയില്ലല്ലോ?
    അഡ്മിന്‍ സ്ഥലത്തില്ലേ?

  • Vivek

    Mujeeb, You are still part of Nalini Group. So you cannot play crosswords of Nalini group.

    Am I right Admin?

  • ജലജ

    അഡ്മ്ൻ,
    ഇന്നത്തെ പദപ്രശ്നത്തെക്കുറിച്ച് രാവിലെ ഒരു മെയിൽ അയച്ചിരുന്നു. കണ്ടുവോ?

    • admin

      അത് ശരിപ്പെടുത്തിയിട്ടുണ്ട്.

  • Jenish

    @admin

    ഇന്നത്തെ പദപ്രശ്നത്തിലേക്കുള്ള ലിങ്കിന് എന്തോ തകരാറുണ്ട്…

  • Jenish

    Sorry..

    പദപ്രശ്നത്തിലേക്കുള്ള ലിങ്കിനല്ല.. കമന്റ് പേജിലേക്കുള്ള ലിങ്കിനാണ് തകരാറ്…

  • ജലജ

    മാതൃഭൂമിയുടെ മത്സരത്തിന് അയച്ച ഒരു പദപ്രശ്നം പ്രസിദ്ധീകരിക്കാത്തത് ഉണ്ട്. ഇനി അവർ മത്സരം നടത്തിയാലും പുതിയ നിയമം അനുസരിച്ചുള്ളവയല്ലേ പരിഗണിക്കൂ. അതിനാൽ പഴയത് ഈ കൊച്ചുമത്സരങ്ങളിൽ ഉപയോഗിച്ചുകൂടെ?

  • ജലജ

    ഒരു പദപ്രശ്നം കൂടി കിട്ടിയിരുന്നെങ്കിൽ സമീക്ഷ പൂർത്തിയാക്കാമായിരുന്നു

  • Vivek

    Take one of mine ;)

  • സുരേഷ് കെ

    പ്രിയപ്പെട്ട അഡ്മിന്‍ ചേട്ടനും (ചേച്ചിയും ) അറിയാന്‍ സുരേഷ് എഴുതുന്നത് ,

    രണ്ടുകൊല്ലത്തോളമായി മഷിത്തണ്ടിലെ പദപ്രശ്നം ചെയ്തുകൊണ്ടിരിക്കുന്ന പദപ്രശ്നത്തൊഴിലാളിയാണ് ഞാന്‍,
    പണിയെടുക്കുന്ന സ്ഥാപനത്തിന്റെ ഉന്നമനത്തില്‍ ഏറ്റവും താഴെക്കിടക്കുന്ന തൊഴിലാളിക്കുപോലും ഉത്തരവാദിത്വമുണ്ട്ന്നു കരുതിയിട്ടാണ് ഇതെ ഴുതുന്നത് .

    പദപ്രശ്നത്താളുകളില്‍ നിറസാന്നിധ്യമായിരുന്ന പലരും ഇപ്പോള്‍ സുഷുപ്തിയിലോ നിര്‍വാണാവസ്ഥയിലോ ആയതിന്റെ കാരണങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ ? ഉദാഹരണത്തിന് :-

    - പി എസ് സി യെഴുതാന്‍ പോയ പ്രീതി !
    - വിദൂഷകനെ വളര്‍ത്തി നിഷ്കരുണം കൊന്ന് സ്ഥലം വിട്ട നിള.
    - മഷിത്തണ്ടിലെ വ്യാകരണാധ്യാപകന്‍ ബാലചന്ദ്രന്‍ മാഷ് (മാര്‍ക്കുകൊടുക്കാത്തതിനു വല്ല കുട്ട്യോളും പണികൊടുത്തോ ആവോ ) ?

    പദപ്രശ്നത്താളില്‍ കളിക്കുന്നവരുടെ എണ്ണവും കമന്റുന്നവരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസവും കാണുമ്പോള്‍ നേരത്തെ പലരും താങ്കളടക്കം പറഞ്ഞിട്ടുള്ള പഴയ പ്രശ്നത്തിലേക്ക് താങ്കളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്

    - പദപ്രശ്നം കളിക്കുന്നവരില്‍ എത്ര പേരുണ്ട് ഒറിജിനലായി ?

    അടുത്തതായി ലൈഫ് ലൈനിന്റെ ഇതുവരെയുള്ള പെര്‍ഫൊര്‍മെന്‍സ് വിലയിരുത്തുമ്പോള്‍ എനിക്കു തോന്നിയ ചില ചിന്തകള്‍ :-

    - മൂന്നു മണിക്കൂറ് മുതല്‍ ആറുമണിക്കൂര്‍ വരെ യുള്ള സമയത്ത് 6 ലൈഫ് ലൈനിനു സാധ്യത യുണ്ടെന്നിരിക്കെ പല പദപ്രശ്നത്തിലും രണ്ടോ മൂന്നോ അക്ഷരങ്ങള്‍ മാത്രമായി വരുന്നത് യഥാര്‍ത്ഥത്തില്‍ പ്രതീക്ഷിച്ച ഫലം തരുന്നുണ്ടോ ?
    - അടുത്ത് ഇവന്റിലോ , കുരുക്ഷേത്ര -3 (ഉണ്ടെങ്കില്‍ ) പുതിയ വല്ല ലൈഫ് ലൈന്‍ നിര്‍ദ്ദേശങ്ങളോ പരിഗണനയിലുണ്ടോ ?

    എന്ന് ഉപചാരപൂര്‍വ്വം
    സുരേഷ്

  • ജലജ

    സുരേഷിന്റെ ലിസ്റ്റിലേയ്ക്ക് എന്റെ വക

    മഷിത്തണ്ടിന്റെ ശൈശവദശ മുതൽ കൂടെയുണ്ടായിരുന്ന സന്ദീപ് വിശ്വം

    അരങ്ങത്തും അണിയറയിലും സജീവമായിരുന്ന ജയകുമാർ( പദപ്രശ്നമാണ് സ്വന്തം പോഴത്തം എന്നെങ്ങാനും കണ്ടുപിടിച്ചുവോ )

    വികാസിന് അരങ്ങത്ത് വരാമല്ലോ. ( കാലം ഉണക്കാത്ത മുറിവുകളില്ലെന്നൊക്കെ കേട്ടിട്ടുണ്ട്. ശരിയാണോ? ) തക്ക ഒരു എതിരാളിയെക്കിട്ടിയാൽ വിവേകിനും സന്തോഷമാകും.

    ആപ്പീസ് തിരക്കുകളിൽ മുങ്ങിപ്പോയ സഞ്ജു ഇനിയും പൊങ്ങാത്തതെന്ത്?

    പ്രദീപ് മലയാളമുപേക്ഷിച്ചതെന്തിന്? ഇംഗ്ലീഷ് ചെയ്തിരുന്നുവല്ലോ.

    അനീഷ് മേലാ എന്നു പറഞ്ഞുസ്ഥലം വിട്ടോ?

    ഷൺമുഖപ്രിയ കമന്റ് പേജ് മറന്ന കൂട്ടത്തിലാണ്.

    ജിനു, ഗോപകുമാർ,സലിൽ,അജിലാബോബി, ഹിത,ബിൻജോസ്, ബൈജോ ജോയ് അങ്ങനെ എത്രയെത്ര പേർ?

    ആദ്യത്തെ അപ്രൂവർമാരിൽ വിവേക് മാത്രമേ ഇന്ന് കൂടെയുള്ളൂ!!!

  • Jenish

    ഇവരില്‍ പലരും ഫേസ്‌ബുക്കില്‍ സജീവമാണ്.. ചിലപ്പോള്‍ ഇവര്‍ക്കൊക്കെ പദപ്രശ്നങ്ങള്‍ കളിച്ച് മടുത്തു കാണും..

  • admin

    നിങ്ങള്‍ അവരെ സ്മരിക്കുന്നു എന്ന് അവരെ എങ്ങിനെ അറിയിക്കാം.

    മെമ്പര്‍മാര്‍ക്ക്‌ പരസ്പരം മെയില്‍ അയയ്ക്കാന്‍ ഉള്ള സംവിധാനം ഉണ്ടാക്കിയാലോ?

    —-

    കുരുക്ഷേത്ര – 3 നു വേണ്ട സംവിധാനങ്ങള്‍ നിങ്ങള്‍ തന്നെ പറയൂ.
    ലൈഫ്‌ ലൈന്‍ വേണ്ടെങ്കില്‍ എടുത്തു കളയാം.

  • admin

    നിങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്ക് ഐഡി cwadmin അറ്റ്‌ mashilabs ഡോട്ട് us ലേക്ക് അയയ്ക്കൂ. നിങ്ങളെ കാണാതാകുന്ന ദിവസം ആരെങ്കിലും അന്വേഷിച്ചു വരാതിരിക്കില്ല.

  • Vivek

    >>>>> ജലജ Says: June 27th, 2012 at 11:36 am >>>>

    ജലജേച്ചി എഴുതിയതില്‍ (എന്നെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നതില്‍) വസ്തുതാപരമായ രണ്ട് തെറ്റുകളുണ്ട്.

    1. <<<<>>>
    ഞാന്‍ ആദ്യം മുതലുള്ള ഒരു “അപ്രൂവര്‍” അല്ല. (അനില, ജോജു, ബിജോയ്, തുഷാര, ധനുഷ് തുടങ്ങിയവരാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കം മുതല്‍ പദപ്രശ്നം edit ചെയ്യാനുണ്ടായിരുന്നത്).

    2. <<<>>>

    വികാസ് തിരക്കു മൂലമാണ് മാറി നില്‍ക്കുന്നത് എന്നാണറിഞ്ഞത്. കുറേ കാലം പുറത്തായിരുന്നു. എന്നാലും കമന്റ് പേജില്‍ വന്നു നോക്കാറുണ്ടേന്നാണെന്നോട് പറഞ്ഞത്. ഇപ്പോള്‍ കുറച്ചു കാലമായി ഇടക്കിടയ്ക്ക് ഫേസ്ബുക്കിലല്ലാതെ മറ്റു താവളങ്ങളിലും (malayalasangeetham.info, etc) കാണാറില്ല. ബാംഗ്ലൂരില്‍ തിരിച്ചെത്തിയിട്ട് ഞാനൊന്ന് തപ്പി നോക്കട്ടെ.

  • Vivek

    മിക്കവരും തിരക്കു മൂലമാണ് സജീവമാകാത്തതെന്നു തോന്നുന്നു. എനിക്കു പിടി കിട്ടാത്തത് മൂന്നു പേരുടെ തിരോധാനമാണ്. ഇപ്പോള്‍ വരാം എന്നു പറഞ്ഞവരാണിവര്‍.

    1. പ്രീതി കെ പി – പി എസ് സി പരീക്ഷയ്ക്ക് വഴി ചോദിച്ച് നാളെ കഴിഞ്ഞ് കാണാം എന്നു പറഞ്ഞു പോയതാണ്.

    2. മാഷ് – തിരക്കിനിടയിലും പദപ്രശ്നം ചെയ്തു കൊണ്ടിരുന്നതാണ്. കുറേയധികം ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കാനുള്ളതിനാല്‍ മടങ്ങി വരും എന്നാണ് മാഷും പറഞ്ഞത്

    3. നിളാ പൗര്‍ണമി – ഉഴുതു കൊണ്ടിരുന്ന കാളയെ കള്ളന്‍ കൊണ്ടു പോയി എന്നു പറാഞ്ഞതു പോലെയാണ് നിളയെ കാണാതെ പോയത്. കഴിഞ്ഞ ഇവന്റിലെ സ്വന്തം പദപ്രശ്നത്തിന്റെ പേജിലും വന്നില്ല. (ചോദിച്ച ചില clarifications കിട്ടത്തതിനാല്‍ ഞാന്‍ തന്നെയാണ് നിളയുടേ പദപ്രശ്നം edit ചെയ്തത്.)

  • ജലജ

    വിവേകിനെപ്പറ്റി സൂചിപ്പിച്ചിരിക്കുന്നതിൽ രണ്ടാമത്തെ തെറ്റ് ഏതാണെന്ന് പറഞ്ഞില്ലല്ലോ.

    പദപ്രശ്നം കളിക്കാൻ വന്ന് അപ്രൂവർമാർ ആയവരുടെ കാര്യമാണ് ഞാൻ സൂചിപ്പിച്ചത്. അവരിൽ വിവേക് മാത്രമല്ലേയുള്ളൂ.

    കംപ്യൂട്ടർ ഇനി ഉണ്ടാവില്ല എന്ന് പ്രീതി പറഞ്ഞിരുന്നു. അത് ഇങ്ങനെ നീളുമെന്ന് കരുതിയില്ല.

    നിളയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നത് ആശങ്ക കൂട്ടുന്നു. നെല്ലി അരുണിനോട് ചോദിച്ചാലറിയാം.

    മാഷ് ഇവിടെയുള്ള ബിസിനസ്സ് അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് പോകുന്നു എന്ന് പറഞ്ഞതിൽപ്പിന്നെ ഒരു വിവരവുമില്ല.

  • Vivek

    ഓ അതോ ….. നല്ല എതിരാളികള്‍ വന്നാലും വലിയ സന്തോഷമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. :) :)

  • സുരേഷ് കെ

    കാണ്മാനില്ല – കാണ്മാനില്ല

    കഥാകാരനെ മഷിത്തണ്ടില്‍ നിന്നു പുറത്താക്കിയോ അഡ്മിനെ ? ഒളിവിലാണോ ? അതോ മുങ്ങിയതാണോ ?

    • admin

      കഥാകാരനെ പുറത്താക്കാനോ ! കക്ഷി കുറച്ചു റെസ്റ്റ് എടുക്കട്ടെന്നു.

  • Jenish

    തന്നേത്തന്നെ തനിക്ക് തന്റെ തന്നെ സൈറ്റില്‍ നിന്നും എങ്ങനെ പുറത്താക്കാന്‍ കഴിയുമെന്റെ സുരേഷേ?

  • ജലജ

    നിങ്ങള്‍ അവരെ സ്മരിക്കുന്നു എന്ന് അവരെ എങ്ങിനെ അറിയിക്കാം.

    അഡ്മിൻ തന്നെ ഓരോ മെയിൽ അയയ്ക്കൂ.

  • ജലജ

    >>>>> നല്ല എതിരാളികള്‍ വന്നാലും വലിയ സന്തോഷമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. <<<<

    മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ പദവി തന്നെ അഭികാമ്യം അല്ലേ? :)

  • ജലജ

    ഒരു fun അയച്ചിട്ടുണ്ട്.

  • vivek

    അടുത്ത event ഓണം കഴിഞ്ഞേ ഉള്ളോ?

    • admin

      അടുത്ത ഇവന്റ് ഓണം കഴിഞ്ഞാകാം. ആര് മോഡറേറ്റ് ചെയ്യും ഇവന്റിന്റെ പേര് എന്നിവ എഴുതി അറിയിക്കുമല്ലോ.

      • admin

        അടുത്ത പദപ്രശ്നം ആരു മോഡരേറ്റു ചെയ്യും? ജലജെച്ചിയെ നിര്‍ബന്ധിക്കുന്നില്ല. നിഘണ്ടുവുമായി ബിസ്സിയ്യാണ്.

        ഉണ്ണി? സുബൈര്‍ ? ഒരു കൈ നോക്കുന്നോ?

  • സുബൈര്‍

    ഒന്നോ രണ്ടോ കൈ നോക്കുന്നതിന്‌ വിരോധമില്ല. :)
    പക്ഷെ ചിലപ്പോൾ പ.പ്ര തമ്മിലുള്ള ഇടവേള കൂട്ടേണ്ടിവരും.
    സമയം പ്രശ്നമാവാനിടയുണ്ട് എന്ന്‌ ചുരുക്കം.

    • admin

      സുബൈര്‍ ,
      മോഡരേട്ടര്‍ ആക്കട്ടെ? പ്ലീസ്‌ കണ്‍ഫേം .

  • സുബൈര്‍

    @admin,

    മറ്റാരും തയ്യാറില്ലെങ്കിൽ ഞാൻ ചെയ്യാം..
    മുകളിൽ സൂചിപ്പിച്ചതു പോലെ ഷെഡ്യൂളിന്റെ കാര്യത്തിൽ ഇത്തിരി ഫ്ലെക്സിബിലിറ്റി വേണ്ടിവരുമെന്ന് മാത്രം..

    • admin

      Zubair, event name? you may suggest and it would be final.

      to verify crossword
      click on Your Group-> OWNER Panel -> UnApproved Crossword

      You may see
      Activate | Bounce | Play Test
      AnswerEdit | DateEdit

      Use AnswerEdit to edit the answers and press “Save Button”
      Use Chat to contact crossword compilers.
      and if every thing looks okay,
      go to DateEdit, and set “Approve States” as “approve ready” (save settings)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഈ പേജില്‍ വരാന്‍ വൈകി. പുതിയ പ പ്ര നോക്കി ഇരിക്കുകയായിരുന്നു. വരാന്‍ വൈകിയത് കാരണം ഈ പേജില്‍ വന്നു. പുതിയ പ പ്ര ഇനി എന്നാണ്? കുരുക്ഷേത്ര മൂന്നു ആണോ ഇനി തുടങ്ങുക?

    • admin

      സമ്മാനം കൊടുത്തു തീര്‍ന്നിട്ട് പോരെ അടുത്ത പദപ്രശ്നം?

      കുരുക്ഷേത്ര മൂന്നിനു വേണ്ട നിയമങ്ങളുടെ ചര്‍ച്ചയില്‍ ഒരു തീരുമാനമായോ? അതില്‍ എത്ര പദപ്രശ്നം നിര്‍മ്മിക്കാന്‍ പറ്റും എന്ന് നോക്കാം . നവംബറില്‍ തുടങ്ങാം. 50 പദപ്രശ്നങ്ങള്‍ ഉള്ളത് മതിയില്ലേ?

  • http://na mujeeburrahman

    >>>>>>>>>>>>കുരുക്ഷേത്ര മൂന്നിനു വേണ്ട നിയമങ്ങളുടെ ചര്‍ച്ചയില്‍ ഒരു തീരുമാനമായോ?<<<<<<<<<<<<<<

    Admin,
    കുരുക്ഷേത്ര 3 ലേക്കുള്ള ചര്‍ച്ച എന്നാണ് തുടങ്ങിയത്?

    ആരാണ് തുടങ്ങിയത്? എപ്പോള്‍ തുടങ്ങി?

    50 പദപ്രശ്നങ്ങള്‍ മതിയെന്നാണ് എന്‍റെ അഭിപ്രായം…..

  • സുബൈര്‍

    പുതിയ മത്സരത്തിന്‌ ‘വർഷം’ എന്ന് പേരിടാം.
    തുടർന്ന് വരുന്നവയ്ക്ക് മറ്റ് ഋതുക്കളുടെയും..
    ഗ്രീഷ്മം, ഹേമന്തം, വസന്തം,….എന്നിങ്ങനെ.

  • ജലജ

    വർഷം . നല്ല പേര്. എനിക്കിഷ്ടമുള്ള ഒരു കാലം. വിശേഷിച്ചും തുലാവർഷം.

    ഇതേത് വർഷമാണ്?

    എന്തായാലും ഈ വർഷത്തെ കാലവർഷം പോലെയാകാതിരുന്നാൽ മതി. :)

  • സുബൈര്‍

    @ജലജ ,
    >>>ഇതേത് വർഷമാണ്?
    1188/2012/1934/1433

  • ജലജ

    സുബൈർ,

    താങ്കൾ തന്നെ അതിലൊന്നു തീരുമാനിക്കൂ.

    നാട്ടിൽ കാലവർഷം തുടങ്ങിയെന്നു കേട്ടു.

  • സുബൈര്‍

    ഇതിലേത് വേണമെങ്കിലും സ്വീകരിക്കാം.
    എങ്കിലും മലയാളി എന്ന നിലയ്ക്ക് ആദ്യത്തേത് ആവാമെന്നാണെന്റെ അഭിപ്രായം.

    നാട്ടിൽ ഈ വർഷം നല്ലൊരു ‘വർഷം’ കാണുന്നതിപ്പോഴാണ്‌.
    ഓണത്തിന്‌ തകർപ്പൻ മഴയായിരുന്നു…

  • vivek

    Hi Admin,

    In the profile of a player, the bonus points are not displayed for his/her created crosswords. Can’t that be corrected?

    Also could you check the possibility of the below as well?

    - In some cases we need to enter english words in the clue feild (eg. in the current crossword (varsham 5) 18A, 19B etc). In the current system, we cannot use English letters in the clue section (only malayalam allowed in malayalam crosswords). CAn we allow English words as well as clues?

    • admin

      >>> In some cases we need to enter english words in the clue feild

      changes are done.
      Taipp~ malayaaLam //english// mix ===> ടൈപ്പ് മലയാളം english മിക്സ്
      reference : http://mashithantu.com/transliteration/

      basically it was blocked to avoid complicated behavior.
      be careful while editing such clues. you should put //ENGLISH-WORD// again.

  • vivek

    @ Admin – Not exactly there…. In the event details page.

    http://crossword.mashithantu.com//assets/user/view_profile.php?user=srjenish1&cwc=VARSHAM

    Check “Score Details”
    NALINI/12/VARSHAM/05 >>>>> See the bonus and score …. they should be 15 and 100 respectively ….

    • admin

      those bonus and score fetch from different table.
      create bonus in other table. (reason: some creators wont play their game)
      well, nothing is impossible. only need to join these tables.
      but does that changes really needed?

      [we will see if there is an easy way to do it]

  • vivek

    Thank you Admin :)

  • Vivek

    Why mails are not reaching players for new crosswords (atleast for when new event starts)?

  • Vivek

    4th Crossword missing for the event “incipience”

  • http://na mujeeburrahman

    admin
    NILA/12/SAMVEDAM/05
    Offline Chat ല്‍ ഒരു message അയച്ചിരുന്നു കണ്ടുവോ?

  • കഥാകാരന്‍

    കണ്ടു ….. അര മണിക്കൂര്‍ മുമ്പേ കാണണോ?

  • കഥാകാരന്‍

    നിര്‍മ്മാതാക്കള്‍ offline chat ശ്രദ്ധിക്കുക. ഒരോ പദപ്രശ്നത്തിനും 2-3 ദിവസം മുമ്പു മാത്രമേ അത് verify ചെയ്യാറുള്ളൂ. അതിനാല്‍ ക്ഷമയോടെ കാത്തിരിക്കൂ.

  • ജലജ

    CW-SET-000549
    Topic: fun/ഉദ്യാനശോഭ

    അടുത്ത Fun ആയിക്കോട്ടെ.

  • Vivek

    Admin,

    Instead of “Show Keyboard” it only shows “show” in the crossword page.

  • ജലജ

    അടുത്ത പദപ്രശ്നം 19 ന് 12 മണിക്ക്. ഇംഗ്ലീഷ് പദപ്രശ്നം അന്ന് രാവിലെ 10 മണിക്കും. test ആയതുകൊണ്ട് സൌകര്യം പോലെ ചെയ്താൽ മതി അല്ലേ?

    • admin

      ഒരെണ്ണം മാറ്റി ഷെഡ്യൂള്‍ ചെയ്യുവാന്‍ പറയാം.

  • beegees

    2013 ജനുവരി 1 ലെ പദപ്രശ്നം 8am നല്ലെ വേണ്ടത്?

    • admin

      ന്യൂ ഇയര്‍ രാത്രി ആഘോഷിക്കട്ടെ എന്ന് കരുതി. :-)

  • Jenish

    എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍‌..

    ക്രിസ്തുമസ് ദിനത്തില്‍ മഷിത്തണ്ടിന്റെ സമ്മാനങ്ങളെത്തിയത് ഇരട്ടി മധുരമായി… മഷിത്തണ്ടിന്റെ ഭാരവാഹികള്‍ക്ക് നന്ദി.. :) :) :)

  • beegees

    മഷിത്തണ്ടിന്റെ സമ്മാനം 24 നു കിട്ടി …..ഒരു പാടു നന്ദി …….പ്രായോജകര്‍ക്കും നന്ദി രേഖ പെടുത്തുന്നു .

  • സുബൈര്‍

    എനിക്ക് മാത്രം സമ്മാനങ്ങളൊന്നും കിട്ടിയില്ല.. :(

  • http://na മുജീബുര്‍റഹ്മാന്‍

    എനിക്കും കിട്ടിയില്ല! കിട്ടുമായിരിക്കും………….

  • vinodpl

    എനിക്കും കിട്ടിയില്ല

    • admin

      90 % പേര്‍ക്കും സമ്മാനങ്ങള്‍ അയച്ചിട്ടുണ്ട്. കിട്ടിയവര്‍ ഒരു കമന്റു ഇവിടെ ചേര്‍ക്കുക.

  • Jenish

    മാതൃഭൂമി സൈറ്റിലെപ്പോലെ മഷിത്തണ്ടിലെ ക്വിസ് ചോദ്യങ്ങളെന്താണ് ആട്ടോമാറ്റിക് ആയി മാറാത്തത്?

    • admin

      http://mashithantu.com/quiz/perday_external.php
      ഈ ലിങ്ക് ഒന്ന് റീഫ്രെഷ് ചെയ്‌താല്‍ മതി.

      ഉപയോഗിക്കാത്ത വേറൊരു ബ്രൌസര്‍ ഉപയോഗിച്ചാലും മതിയാകും.

  • Jenish

    അതല്ല ഞാന്‍ ഉദ്ദേശിച്ചത്.. മാതൃഭൂമി സൈറ്റില്‍ ഒരു ചോദ്യത്തിന് ഉത്തരം നമ്മള്‍ sent ചെയ്താല്‍ ഉടനെ തൊട്ട് മുന്‍പുള്ള ചോദ്യം വരും. മഷിത്തണ്ടില്‍ അങ്ങനെയൊരു മാറ്റം കാണുന്നില്ല…

    • admin

      മുകളില്‍ പറഞ്ഞത് ചെയ്തു നോക്കൂ. അല്ലെങ്കില്‍ ബ്രൌസര്‍ മാറ്റി പരീക്ഷിക്കൂ. രണ്ടു സൈറ്റിലും ആ മാറ്റങ്ങള്‍ വരേണ്ടതാണ്.

  • Jenish

    മുകളില്‍ പറഞ്ഞ ലിങ്കില്‍ ആട്ടോമാറ്റിക് ആയി മാറുന്നുണ്ട്.. പക്ഷേ മഷിത്തണ്ടില്‍ അത് സംഭവിക്കുന്നില്ല… ഞാന്‍ Firefox ആണ് ഉപയോഗിക്കുന്നത്….

  • Jenish

    BP അളക്കാനുള്ള ഉപകരണങ്ങളൊന്നും ശരിയായില്ലേ അഡ്മിനേ.. ;)

  • അബ്ദുല്‍ ബഷീര്‍

    ജെനിഷ്, വെറുതെ അഡ്മിന്റെ BP കൂട്ടാതെ… :-)

  • admin

    1) കരുക്ഷേത്ര മൂന്നിനു അഞ്ചു ഈവന്റുകള്‍ വയ്ക്കാം.

    2) 12 പദപ്രശ്നങ്ങള്‍ വീതം. 60 എണ്ണം.

    3) ഇവന്ടുകള്‍ക്ക് പേരിടണം.

    4) ബുക്ക് പോയിന്റില്‍ ഒരു ഐറ്റം കൂടി കയറ്റം.

    താഴെ കാണുന്ന പ്രത്യേകതകള്‍ പദപ്രശ്നത്തിനു ഉണ്ടെങ്കില്‍ 20bp കൂടുതല്‍ ലഭിക്കും (അതായത് 30bp)
    Good Link Strength: 40% കൂടുതല്‍
    Dark Cell Percentage: 10-15% ഇടയില്‍
    All answers are strongly connected
    List of answer without a boundary: None
    Symmetry Success

    5) പ.പ്ര. ഉണ്ടാക്കുവാനുള്ള നിയമാവലി പുതക്കണം എങ്കില്‍ പറയുക.

    6) തുടങ്ങുന്ന ദിവസം: ജനുവരി 26 നു ആക്കിയാലോ? അല്ലെങ്കില്‍ 28 , 29

  • ജലജ

    3.വ്യൂഹങ്ങൾ ഇനിയുമുണ്ടല്ലോ. അവ തന്നെ പോരേ?

    4. പദപ്രശ്നങ്ങൾ അയച്ചിട്ടുകാലം കുറെ ആയല്ലോ. ഇനി ബി പി കൂട്ടുന്നതെങ്ങനെ? ഈ അഞ്ചു സവിശേഷതകളും ഒന്നിച്ചുവേണമോ?

  • admin

    പഞ്ചു ഉള്ള വ്യൂഹങ്ങള്‍ ബാക്കിയുണ്ടോ?

    സ്ത്രീ രത്നങ്ങളുടെ പേര് കൊടുത്താലോ.
    ഗാന്ധാരി, പാഞ്ചാലി, ഉത്തര എന്നിങ്ങനെ..

  • ജലജ

    ക്രൌഞ്ചം,കൂർമ്മം,സൂചീമുഖം,മണ്ഡലം,ചന്ദ്രക്കല,ശകടം,സൂചി,സർപ്പം,സുരം,അസുരം എന്നിങ്ങനെ കുറെ വ്യൂഹങ്ങൾ കൂടിയുണ്ട്. പഞ്ച് മതിയോ എന്നറിയില്ല.

  • അബ്ദുല്‍ ബഷീര്‍

    ഗാന്ധാരി, പാ… പഞ്ച് പോരാ..
    ലൈല അലി, മേരി കോം എന്നൊക്കെ ആയിരുന്നെങ്കില്‍ നല്ല പഞ്ച് കിട്ടിയേനെ. :-)

  • ജലജ

    All answers are strongly connected
    List of answer without a boundary: None
    Symmetry Success

    എന്റെ മിക്കവാറും പദപ്രശ്നങ്ങളിൽ ഇവ മൂന്നും ഉണ്ട്.

    Good Link Strength: 40% കൂടുതല്‍
    Dark Cell Percentage: 10-15% ഇടയില്‍

    ഇവ ഉണ്ടെന്ന് ഉറപ്പില്ല. അപ്പോൾ സിമട്രിക്കു വേണ്ടി കഷ്ടപ്പെട്ടത് വെറുതെയായി അല്ലേ? :)

  • ജലജ

    പാഞ്ചാലിയെ ദ്രൌപദിയാക്കിയാൽ പഞ്ച് ഇത്തിരി കൂടുമെന്നുതോന്നുന്നു.

  • Jenish

    List of answer without a boundary: None + Symmetry = കഠിനം.

    ഏതെങ്കിലും ഒന്ന് പോരേ… :) :)

    ഇവയെല്ലാം ഒന്നിച്ച് വരുന്ന പദപ്രശ്നങ്ങള്‍ക്ക് മാറ്റ് കുറയും.. ട്യൂണിട്ടിട്ട് പാട്ടെഴുതുന്നതുപോലെ…

  • Jenish

    Good Link Strength: 40% കൂടുതല്‍ ………… 4 BP
    Dark Cell Percentage: 10-15% ഇടയില്‍………….. 4BP
    All answers are strongly connected …………. 4BP
    List of answer without a boundary: None …………… 4BP
    Symmetry Success ………… 4BP

    അകെ മൊത്തം Total ……. 20 BP

    ഇങ്ങനെയാണോ കണക്ക്???

    • admin

      അങ്ങിനെ തിരഞ്ഞു പിടിക്കാന്‍ പോയാല്‍ ബുദ്ധിമുട്ടാകും. എല്ലാം കൂടി 20 അല്ലെങ്കില്‍ 0.

      >>>> ക്രൌഞ്ചം,കൂർമ്മം,സൂചീമുഖം,മണ്ഡലം,ചന്ദ്രക്കല,ശകടം,സൂചി,സർപ്പം,സുരം,അസുരം എന്നിങ്ങനെ കുറെ വ്യൂഹങ്ങൾ കൂടിയുണ്ട്. പഞ്ച് മതിയോ എന്നറിയില്ല. >>>>

      മണ്ഡലം എടുത്തു എന്ന് തോന്നുന്നു.
      ഇവയൊന്നും കേള്‍ക്കാത്തതിനാല്‍ ഉള്ള പഞ്ച് കുറവ്‌ മാത്രം. പത്മവ്യൂഹം പോലെ ഒരെണ്ണം കിട്ടുവാന്‍ ബുദ്ധിമുട്ടാണ്.

      യുദ്ധത്തില്‍ ഉപയോഗിച്ച മൃഗങ്ങളുടെ, കുതിരയുടെ പേരോ ആനയുടെ പേരോ ഉണ്ടെങ്കില്‍ അതും ഉപയോഗിക്കാം.

  • admin

    >>> ലൈല അലി, മേരി കോം എന്നൊക്കെ ആയിരുന്നെങ്കില്‍ നല്ല പഞ്ച് കിട്ടിയേനെ

    :-)

  • admin

    ചെറിയ മാറ്റം വരുത്താം .
    Table Size : 11×11 or 13×13 or 15×15 Only
    Good Link Strength: 30% കൂടുതല്‍
    Dark Cell Percentage: 10-20% ഇടയില്‍
    All answers are strongly connected (2 exception Maximum)
    List of answer without a boundary: (2 exception Maximum)
    Symmetry Success

    ഇങ്ങനെ ആക്കിയാലോ?

  • ജലജ

    >>>>ട്യൂണിട്ടിട്ട് പാട്ടെഴുതുന്നതുപോലെ…<<<>>>പത്മവ്യൂഹം പോലെ ഒരെണ്ണം കിട്ടുവാന്‍ ബുദ്ധിമുട്ടാണ്.<<<<

    പദ്മവ്യൂഹം പോലെയുള്ളത് ചക്രവ്യൂഹം മാത്രം. രണ്ടും ഒന്നുതന്നെ.

  • suresh

    നിയമാവലി പുതുക്കുന്നതില്‍ തെറ്റില്ല.

    ലൈഫ് ലൈനിന്റെ രീതി മാറ്റേണ്ടേ ! പലപ്പോഴും ലൈഫ് ലൈനിന് ശ്രമിക്കുമ്പോള്‍ ചോദിച്ചത് കിട്ടാതെ വേറെ എന്തെങ്കിലും കിട്ടണ അവസ്ഥയോ അല്ലെങ്കില്‍ കിട്ടാതിരിക്കലോ ആണ് ഫലം

    ആദ്യത്തെ മൂന്ന് ലൈഫ് ലൈന്‍ 3 മണിക്കൂര്‍ , മൂന്നര മണിക്കൂര്‍ , നാലു മണിക്കൂര്‍ തീരുമ്പോള്‍ ഇപ്പോഴുള്ള നിലക്കും
    അടുത്ത മൂന്നെണ്ണം വ്യക്തിഗത ചോയ്സനുസരിച്ചും ലഭിക്കണ രീതിയില്‍ ആക്കിക്കൂടെ (നാലര, അഞ്ച്, അഞ്ചര) . ഒരേ വ്യക്തി പല ഐഡിയില്‍ കളിക്കുന്നുണ്ടെങ്കില്‍ തന്നെ ഈ സഹായം നാലര മണിക്കൂറ് കഴിഞ്ഞല്ലേ കിട്ടത്തുള്ളൂ .

    അതുപോലെ ഇപ്പോള്‍ പബ്ളിഷ് ചെയ്ത പദപ്രശ്നങ്ങള്‍ ഒന്നൂടെ എഡിറ്റിംഗ് നടത്തി റീ പബ്ലിഷ് ചെയാനാവശ്യപ്പെട്ടൂടെ ?

  • Jenish

    ##Table Size : 11×11 or 13×13 or 15×15 Only

    ഇരുട്ടടിയായിപ്പോയി അഡ്മിനേ… :) എന്റെ 9×9 ഒക്കെ ഞാന്‍ എവിടെക്കൊണ്ട് തള്ളും…

  • ജലജ

    >>>>ട്യൂണിട്ടിട്ട് പാട്ടെഴുതുന്നതുപോലെ…<<>>പത്മവ്യൂഹം പോലെ ഒരെണ്ണം കിട്ടുവാന്‍ ബുദ്ധിമുട്ടാണ്.<<<>>>ട്യൂണിട്ടിട്ട് പാട്ടെഴുതുന്നതുപോലെ…<<>>

    നല്ല ഉപമ.

    അഞ്ചാറെണ്ണം ആയതോടെ എനിക്ക് മതിയായി ഈ ട്യൂണിട്ടുള്ള പാട്ടെഴുത്ത്.

    ഇങ്ങനെ എന്തോ ആണ് ഞാനെഴുതിയിരുന്നത്.

  • ജലജ

    >>>>ഇപ്പോള്‍ പബ്ളിഷ് ചെയ്ത പദപ്രശ്നങ്ങള്‍ ഒന്നൂടെ എഡിറ്റിംഗ് നടത്തി റീ പബ്ലിഷ് ചെയാനാവശ്യപ്പെട്ടൂടെ ?<<<<

    നല്ല കാര്യം. മാപ്പുസാക്ഷിക്ക് തലവേദന കുറയും.

    ഇത്തവണ ആരെയാണ് മാപ്പുസാക്ഷിയായി ഒഴിവു കണ്ടിരിക്കുന്നത്?

  • ജലജ

    ഒന്നാം സ്ഥാനം നേടിയ സൂരജിനും രണ്ടാം സ്ഥാനം നേടിയ എനിക്കും ബോണസ് 4. മൂന്നാം സ്ഥാനക്കാരനും നാലാം സ്ഥാനക്കാരനും അഞ്ചാം സ്ഥാനക്കാരനും ബോണസ് 5. ഇതെങ്ങനെ?

    പദപ്രശ്നം മുമ്പൊരിക്കൽ വന്നതാണെന്നുള്ളത് എല്ലാവർക്കും ഒരേ പോലെ ബാധകമല്ലേ?

    ആരോട് പറയാൻ?

    മഷിത്തണ്ട് അഡ്മിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ?

    • admin

      ടെക്നിക്കല്‍ പ്രശ്നങ്ങള്‍ / ബോണസ് മാറ്റം മഷിത്തണ്ടിന് ചെയ്യാന്‍ പറ്റും. സോറി. അങ്ങിനെ ഒരു പ്രശ്നം ശ്രദ്ധിയില്‍ പെട്ടിരുന്നില്ല.

      ജനീഷ്‌ ,
      നിര്‍മാതാക്കള്‍ക്ക് ഉറപ്പായും BP ഉള്ളത് കൊണ്ടാണ് അങ്ങിനെ ചെയ്തത് എന്ന് തോന്നുന്നു. പണ്ട് അതുണ്ടായിരുന്നില്ലല്ലോ.

      വിവേക്‌,
      മുമ്പ്‌ ഷെഡ്യൂള്‍ പ്രകാരം മാതൃഭൂമി കളി തുടങ്ങിയില്ല. അവസാന നിമിഷംദിവസം മാറ്റി.
      അത് അനൌണ്സ് ചെയ്തിരുന്നില്ല എങ്കിലും 15 പേര്‍ കളിച്ചു. അതാണ് ഈ റാങ്ക് വ്യത്യാസങ്ങള്‍ വന്നത് എന്ന് തോന്നുന്നു.

      എല്ലാ മത്സരങ്ങളും ബുധനാഴ്ച 10 AM മാത്രമേ ഉണ്ടാകൂ.
      ————————
      അബ്ദുല്‍ ബഷീര്‍ ,
      കുരുക്ഷേത്ര എന്ന് പേരിട്ടു പോയില്ലേ. ഇനി പൂവിന്റെ പേരിട്ടാല്‍ ഒരു ചേര്‍ച്ച കുറവ്‌ വരില്ലേ?

      വിവേക്‌,

      പ്രത്യേക നിയമങ്ങള്‍ ഇല്ലാതെ ഉള്ള പ.പ്ര. 11×11 ആയി നിശ്ചയിക്കാം.
      കറുത്ത കളങ്ങള്‍ അടക്കം സിമിട്രിയും മറ്റു നൂലാമാലകളും ഉള്ള പ.പ്ര. ക്ക് 11×11, 13×13 എന്നിവ അനുവദിക്കാം.

      ലൈഫ് ലൈന്‍ പരിഷകരിക്കാന്‍ സമയം വൈകി എന്നാണു തോന്നുന്നത്. വോട്ടിംഗ് എടുത്തു കളഞ്ഞു മൂന്നു മണിക്കൂറിനു ശേഷം രണ്ടു ലൈഫ്‌ ലൈന്‍ കൊടുത്തു നോക്കാം. രണ്ടേ രണ്ടു. അതും 80% പൂര്‍ത്തിയായവര്‍ക്ക്. ഇത് പോലെ മതിയെങ്കില്‍ പറയൂ. പരിഷ്കരിക്കാന്‍ പറയാം.

  • Jenish

    BP കൂടിയാ പോരേ ചേച്ചീ, മാര്‍ക്കെന്തിനാ..??? :)

  • ജലജ

    ബി പി ഇപ്പോൾ തന്നെ ഇത്തിരി കൂടിയെന്നുതോന്നുന്നു. ഇതു തുടർന്നാൽ മരുന്നിന്റെ ഡോസ് കൂട്ടേണ്ടിവരില്ലേ? ഇവിടെ മരുന്നിനൊക്കെ എന്താ വില!!!

  • അബ്ദുല്‍ ബഷീര്‍

    അഡ്മിന്‍,

    അക്രമവാസന കൂടി വരുന്ന ഈ കാലത്ത് നമ്മള്‍ യുദ്ധങ്ങളുടെയും വ്യൂഹങ്ങളുടെയും യുദ്ധത്തില്‍ ഉപയോഗിച്ച മൃഗങ്ങളുടെയും പുറകെ പോകാതെ പൂക്കളുടെയും നദികളുടെയും ഒക്കെ പേരിട്ടു കൂടേ? കുരുക്ഷേത്രയും കുരിശുയുദ്ധവും ഒഴിവാക്കി മഹോത്സവങ്ങളെയോ മഹാരഥന്മാരെയോ സ്മരിച്ചു കൂടേ? ഈ യുദ്ധങ്ങളും അതു നയിച്ച നായകന്മാരും നമ്മുടെ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അഭിവാജ്യ ഘടകങ്ങള്‍ ആണെന്നുള്ള ബോധ്യത്തോടെ തന്നെയാണു ഈ അഭിപ്രായം പറയുന്നത്.

    ചേച്ചീ,
    കഷ്ടമായിപ്പോയി. മാതൃഭൂമിക്കും മഷിത്തണ്ടിനുമൊക്കെ എന്തുമാകാമല്ലോ !!! :-)
    ഇനി റീവാലുവേഷ്വന്റെ മാര്‍ക്ക് വരുമ്പോള്‍ ചേച്ചിക്ക് കൂടാനും ഞങ്ങള്‍ക്ക് കുറയാതിരിക്കാനും പ്രാര്‍ത്ഥിക്കുന്നു.

  • ജലജ

    ബഷീർ,
    ആരും ജയിക്കാത്ത എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തിയ ആ യുദ്ധത്തിന്റെ പേര് നമുക്ക് വേണോ എന്ന് കുരുക്ഷേത്ര തുടങ്ങുന്നതിനുമുമ്പ് നടന്ന ചർച്ചയിൽ ഞാൻ ചോദിച്ചതാണ്.

    പഞ്ച് ഉള്ള പേരുകൾ ഇല്ലാത്തതുകൊണ്ടാണ് അന്ന് കുരുക്ഷേത്ര തന്നെ മതിയെന്ന് വച്ചതെന്നു തോന്നുന്നു.

  • ജലജ

    പ്രാർത്ഥിച്ചു ജയിക്കുന്നതിലും നല്ലത് കളിച്ചുജയിക്കുന്നതല്ലേ ബഷീറേ

  • ജലജ

    ഞാൻ ബി പി നോക്കി ഒന്നാം സ്ഥാനത്തിനു 3 ബിപിയുണ്ട്. അപ്പോൾ നഷ്ടം സൂരജിനാണ്. എനിക്ക് 2 ബിപി തന്നെയേ ഉണ്ടാവൂ എന്നു തോന്നുന്നു.

  • Jenish

    നിര്‍മ്മാതാവിന് 4 ബോണസ്.. കളിച്ചാല്‍ 7 വരെ കിട്ടാം.. നിര്‍മ്മാതാക്കളോട് എന്തിനീ അനീതി… :) :) :)

  • Vivek

    Kurukshethra – 3

    നിയമാവലി പരിഷ്കരിക്കണം. കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടി വരും.

    തന്നെയുമല്ല, 15X15 പദപ്രശ്നം അരമണിക്കൂറില്‍ തീര്‍ക്കാന്‍ പാടാണ്. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് പാടില്ലല്ലോ? ഓരോ പദപ്രശ്നത്തിനും വെവ്വേറെ time bonus കൊടുക്കാന്‍ പറ്റുമോ?

    life line നിയമ പരിഷ്കരിക്കണ്ടേ? ഒരോരുത്തര്‍ക്കും വേണ്ട ഒന്നോ രണ്ടോ cell മൂന്നു മണിക്കൂറിനു ശേഷം കൊടുത്തു കൂടേ? എന്തിനാണ് ഒരു voting system?

  • Vivek

    Can start on January 23/24/25/26 – Any days

  • Jenish

    ##15X15 പദപ്രശ്നം അരമണിക്കൂറില്‍ തീര്‍ക്കാന്‍ പാടാണ്.

    അരമണിക്കൂറില്‍ തീര്‍ത്തിട്ട് എവിടെപ്പോകുന്നു.. പതുക്കെ തീര്‍ത്താലും പോരേ?? :) :) :)

    life line ചോദിക്കുന്നവര്‍ക്കെല്ലാം വാരിക്കോരി കൊടുക്കണമെന്നാണ് എന്റെയും അഭിപ്രായം.. 95-ല്‍ കൂടുതല്‍ സ്കോറില്‍ എത്തിയവര്‍ക്കേ life line -ന് അര്‍ഹതയുണ്ടാകൂ എന്നൊരു നിയമമായാലോ? ഓരോ അരമണിക്കൂര്‍ കൂടുമ്പോള്‍ 1 എണ്ണം കിട്ടും. അങ്ങനെ ആകെ 5 ലൈഫ് ലൈന്‍ എല്ലാവര്‍ക്കും.. :)

    ഇംഗ്ലീഷ് പദപ്രശ്നങ്ങളിലെപ്പോലെ സ്കോര്‍ ഒളിപ്പിച്ച് വയ്ക്കുന്ന പരിപാടിക്ക് ആര്‍ക്കും താല്പര്യമില്ലേ? എല്ലാ പദപ്രശ്നങ്ങള്‍ക്ക് Link % അനുസരിച്ച് റിവീലിംഗ് സ്കോര്‍ സെറ്റ് ചെയ്താല്‍ പദപ്രശ്നങ്ങളുടെ കാഠിന്യം ഏകദേശം ഒരുപോലെ ആക്കാം..

  • suresh

    ## മൂന്നു മണിക്കൂറിനു ശേഷം രണ്ടു ലൈഫ്‌ ലൈന്‍ കൊടുത്തു നോക്കാം. രണ്ടേ രണ്ടു. അതും 80% പൂര്‍ത്തിയായവര്‍ക്ക്.

    Yes !

  • ജലജ

    >>>>ഇംഗ്ലീഷ് പദപ്രശ്നങ്ങളിലെപ്പോലെ സ്കോര്‍ ഒളിപ്പിച്ച് വയ്ക്കുന്ന പരിപാടിക്ക് ആര്‍ക്കും താല്പര്യമില്ലേ<<<<

    എനിക്ക് താല്പര്യമുണ്ട്.

  • ജലജ

    അങ്ങനെ എന്റെയും സൂരജിന്റെയും score കൂടി. കരയുന്ന കുട്ടിക്കേ പാലുണ്ടാകൂ എന്ന് തോന്നിയതെത്ര ശരി.

    >>>>കുരുക്ഷേത്ര എന്ന് പേരിട്ടു പോയില്ലേ<<<<<
    എന്താ ഒരു പശ്ചാത്താപലൈൻ?

    പേരിനിയും വേണമെങ്കിൽ മാറ്റാമല്ലോ?

    കല്യാണസൌഗന്ധികം, പാരിജാതം ഇവ മഹാഭാരതത്തിലെ പൂക്കളാണല്ലോ.

    15×15 പദപ്രശ്നം കണ്ണിനു ആയാസമുണ്ടാക്കുന്നതുകൊണ്ട് അവ ഇല്ലാതിരിക്കുന്നതു തന്നെ നല്ലത്.

    ആറു മണിക്കൂർ കഴിഞ്ഞശേഷവും ലൈഫ്​ലൈൻ ജീവനോടെയിരിക്കുകയാണെങ്കിൽ നല്ലത്. ക്ലൂ ചോദിക്കലും കിട്ടാൻ കാത്തിരിപ്പും ക്ലൂ കൊടുക്കലുമൊക്കെ ഒഴിവാക്കാമല്ലോ.

  • Vivek

    @ Admin

    “പ്രത്യേക നിയമങ്ങള്‍ ഇല്ലാതെ ഉള്ള പ.പ്ര. 11×11 ആയി നിശ്ചയിക്കാം.
    കറുത്ത കളങ്ങള്‍ അടക്കം സിമിട്രിയും മറ്റു നൂലാമാലകളും ഉള്ള പ.പ്ര. ക്ക് 11×11, 13×13 എന്നിവ അനുവദിക്കാം.” – 15×15 എന്നാണോ ഉദ്ദേശിച്ചത് ?

  • Vivek

    life line ഓരോരുത്തര്‍ക്കും പ്രത്യേകമാക്കിയാല്‍ പദപ്രശ്നം തീര്‍ക്കുന്നതു വരെ നിലനിറുത്താന്‍ പ്രശ്നമൊന്നുമില്ലെന്നു കരുതുന്നു.

    അതു പോലെ ഒരു കളം reveal ചെയ്യുന്ന ഒരു സംവിധാനവും നല്ലതാണ്. (99 mark കിട്ടിയവര്‍ക്ക് മാത്രം). ഒരക്ഷരത്തിനു വേണ്ടി സമയം കളയുന്നവരെ സഹായിക്കും

  • admin

    >>>> അങ്ങനെ എന്റെയും സൂരജിന്റെയും score കൂടി. കരയുന്ന കുട്ടിക്കേ പാലുണ്ടാകൂ എന്ന് തോന്നിയതെത്ര ശരി. >>>

    വെറുതെ കരഞ്ഞാല്‍ കിട്ടില്ല. :-) കാരണ സഹിതം ആര്‍ക്കു വേണമെങ്കിലും പരാതി പെടാം :) )

    hidden score
    ————–

    40% ആകിയാലോ?

    പേര്
    ——-
    കുരുക്ഷേത്ര തന്നെ. വേറെ പഞ്ചു ഉള്ള പേര് കിട്ടുന്ന വരെയെങ്കിലും. സ്ത്രീ രത്നങ്ങളെ ആരുക്കും താത്പരയമില്ലെന്കില്‍ പൂക്കളുടെയോ , സ്ഥലങ്ങലുടെയോ എന്നിവയുടെ പേര് വയ്ക്കാം.

    Life Line
    ———
    start after one hour.
    reveal one cell after 80% score
    Reveal next after 98% score. (രണ്ടു കളത്തില്‍ ഒന്ന് കിട്ടിയാല്‍ രക്ഷപെടുന്നെന്കില്‍ പോട്ടെ)

    size
    —-
    11×11 without rule
    11×11, 13×13 with rule (more BP)
    15×15 may avoid.

  • സുബൈര്‍

    ലൈഫ് ലൈൻ മൂന്ന് മണിക്കൂറിന്‌ ശേഷം തന്നെ മതി.

  • Jenish

    കഴിഞ്ഞ പദപ്രശ്നത്തിനിടയില്‍ മഷിത്തണ്ടിന്റെ ഓണ്‍ലൈന്‍ കീബോര്‍ഡ് പലപ്പോഴും പണിമുടക്കി.. ക്ലിക്ക് ചെയ്താലും ഒന്നും വരാതെ നില്‍ക്കും.. കുഴപ്പം എന്റെയോ അതോ മഷിത്തണ്ടിന്റെയോ?

  • http://na മുജീബുര്‍റഹ്മാന്‍

    ADMIN
    ഞാന്‍ 12*12,13*13,14*14,15*15 തുടങ്ങിയവയുടെ പണിപ്പുരയിലാണല്ലോ ഇതൊക്കെ സ്വീകാര്യമാണൊ? എല്ലാം WITH RULE.

    hidden score നല്ലതു തന്നെ,

    ലൈഫ് ലൈൻ മൂന്ന് മണിക്കൂറിന്‌ ശേഷം OK

    • admin

      >>> 12*12,13*13,14*14,15*15

      കുരുക്ഷേത്ര കഴിഞ്ഞും നമുക്ക്‌ ഉപയോഗിക്കാമല്ലോ.
      പിന്നെ അതൊക്കെ അപ്പ്രോവരുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കാം.

  • ജലജ

    CW-SET-000549
    Topic: fun/ഉദ്യാനശോഭ

    അടുത്ത fun ഇതായിക്കോട്ടെ!

  • Vivek

    ഇതൊക്കെ തീരുമാനമായോ?

    1. എന്നു തുടങ്ങും?
    2. 5 X 10 = 50 പദപ്രശ്നം പോരേ?
    3. ആരാണ് approver?
    4. life line ശരിയായോ?
    5. time bonus എല്ലാ പദപ്രശ്നങ്ങള്‍ക്കും ഒരുപോലെ മതിയോ?

  • admin

    ആര്‍ക്കും ഈ നിയമങ്ങളില്‍ താത്പര്യമില്ലെ. യുദ്ധം തുടങ്ങിയാല്‍ പിന്നെ നിയമം മാറ്റുവാന്‍ പറ്റുകയില്ല.

  • Jenish

    മൌനം സമ്മത എന്നല്ലേ…

  • കഥാകാരന്‍

    എല്ലാം തീരുമാനമായോ ആവോ. എന്തരോ എന്തോ …

    ആരെങ്കിലും ഒരാള്‍ കൂടെയുണ്ടെങ്കില്‍ മാപ്പുസാക്ഷിയാകാന്‍ ഞാന്‍ റെഡി

  • Vivek

    ഞാന്‍ മതിയോ?

    • admin

      എന്നാല്‍ പിന്നെ വിവേകും കഥാകാരനും നിയന്ത്രണം ഏറ്റെടുക്കൂ.

  • അബ്ദുല്‍ ബഷീര്‍

    scheduled items ഒഴിഞ്ഞു കിടക്കുന്നു, fun-നു ക്ഷാമമാണെങ്കില്‍ എന്റെ വക ഒരു കുസൃതി (CW-SET-000612) ഉണ്ട്.

    മറ്റുള്ളവരും ഒരു കുസൃതിയായെടുത്താല്‍ മതിയായിയിരുന്നു.

  • Vivek

    Okay …. I am ready. Please consolidate the rules and set the start date.

    I am already on the job of verifying the crosswords.

  • Jenish

    ഞാന്‍ ഇന്നലെ ഒരു ‘ഫണ്‍‘ നിര്‍മ്മിച്ചു.. ഇപ്പൊ അത് കാണുന്നില്ല… വല്ല ഹാക്കറും കൊണ്ടുപോയോ?

    • admin

      ഞാന്‍ ഇന്നലെ ഇട്ട കമന്റും കാണുന്നില്ല. എനിക്ക് ഈ ഗതിയനെന്കില്‍ … :-(

    • admin

      അതിന്റെ ഒറിജിനല്‍ കൈയ്യില്‍ ഉണ്ടോ? ചൊവ്വ ദിവസങ്ങളില്‍ ഒരു അപ്ഗ്രേഡ് നടത്താറുണ്ട്. അതില്‍ നഷ്ടപ്പെട്ടോ എന്ന് സംശയം.

  • Jenish

    Hahaha… :)

    I have the original..

  • കഥാകാരന്‍

    ഇവിടെ അനക്കമൊന്നുമില്ലല്ലോ….. കുരുക്ഷേത്രയുദ്ധം തുടങ്ങാനെന്താ ഒരു താമസം ?

  • കഥാകാരന്‍

    ഇത്രയും ഫണ്‍ പദപ്രശ്നമുണ്ടായിരുന്നെങ്കില്‍ അതിന്റെ ഒരു ഇവന്റ് കൂടി നടത്താമായിരുന്നു

  • ജലജ

    കുരുക്ഷേത്രത്തെക്കുറിച്ചും ഫൺ പദപ്രശ്നത്തെക്കുറിച്ചും കമന്റ് എഴുതാൻ വന്നതാണ് അപ്പോൾ ഇതാ ഞാൻ എഴുതാനുദ്ദേശിച്ചതു തന്നെ കഥാകാരൻ എഴുതിയിരിക്കുന്നു!

    കുരുക്ഷേത്രത്തിന്റെ ആരവമോ ശംഖൊലിയോ കേൾക്കാത്തതിനാൽ ഞാൻ ഒരു കടംകഥ പദപ്രശ്നം ഉണ്ടാക്കി Funലേക്കായി. ടൈപ്പുചെയ്തു തീർന്നില്ല.

  • Vivek

    Admin,

    I cannot play the last crossword. Could you check?

    • admin

      വിവേക്‌, താന്കള്‍ ഇപ്പോള്‍ മോടരെട്ടര്‍ ആയത് കൊണ്ടാകും.

  • Vivek

    Daily Quiz 54:

    The director’s name is T V Chandran. (Not C V)

    • admin

      thanks vivek

  • Vivek

    Also in the crossword palying page, only “show” is written on the button for “show keyboard”.

  • SuReSh

    12X12 സൈസില്‍ ലോക്കു ചെയ്ത ഒര് പദപ്രശ്നം എഡിറ്റുചെയ്യാന്‍ കിട്ടിയിട്ടുണ്ട് . സൈസു മാറ്റാനെന്തെങ്കിലു വഴി ഉണ്ടോ ?

    • admin

      12X12 സൈസില്‍ നിന്ന് മാറ്റുവാന്‍ പറ്റില്ല. പുതിയത് ഉണ്ടാക്കേണ്ടി വരും. സോറി.

  • SuReSh

    കുരുക്ഷേത്ര മൂന്നിലേക്കു പരിഗണിക്കാനുള്ള പദപ്രശ്നങ്ങളെല്ലാം 11X11 സൈസിലാവണമെന്നു നിര്‍ബന്ധമുണ്ടോ ?

  • Jenish

    Please check offline chat…

  • suresh

    There is no KRAUNCHA/11 in the play list !

  • http://NA മുജീബുര്‍റഹ്മാന്‍

    Admin,
    പ്രത്യേക നിയമങ്ങള്‍ അനുസരിച്ച് പ.പ്ര.ഉണ്ടാക്കിയാല്‍ ബി.പി കൂട്ടികിട്ടുമെന്ന് പറയുന്നതുകേട്ടു.
    KRKT3/01KRAUNCHA/10 അതനുസരിച്ചുള്ളതാണെന്നു തോന്നുന്നു ബി.പി കൂടിയതായികണ്ടില്ല.

  • Vivek

    I did not assign special book points to any CWs I verified. So you(and others too) are seeing the basic points (15) only.

    Will assign points as per merit soon.

  • അബ്ദുല്‍ ബഷീര്‍

    മുജീബ്,

    പ പ്ര കളിച്ചവര്‍ക്കെല്ലാം BP കൂടിയിട്ടുണ്ട്. അത് വേണമെങ്കില്‍ തന്നേക്കാം :-)

  • http://NA മുജീബുര്‍റഹ്മാന്‍

    B P കൂട്ടിക്കിട്ടി ………..

  • SuReSh

    ആഡ്മിന്‍ ,

    അങ്ങിനെ കുരുക്ഷേത്രത്തിലെ ആദ്യത്തെ ഇവന്റ് തീരാറായി. കഴിഞ്ഞ തവണ കുട്ടികള്‍ക്കായി ഒരു മത്സരം നടത്തിയത് ഓര്‍മ്മയില്ലേ ! അതു പോലൊന്ന് ഇക്കൊല്ലവും വേണ്ടേ ? കഴിഞ്ഞതവണ എല്ലാ പദപ്രശ്നവും ഒന്നിനു പിറകേ ഒന്നെന്ന ക്രമത്തില്‍ കുട്ടികളുടെ ഇവന്റ് വന്നത് അതിനു പകരമായി കുരുക്ഷേത്ര ഇവന്റുകളുടെ ഇടവേളകളില്‍ ഈരണ്ട് പദപ്രശ്നങ്ങള്‍ എന്ന രീതിയില്‍ ആയാല്‍ രണ്ട് ഇവന്റും ഒപ്പം തീരും വലിയവരുടേയും കുട്ടികളുടേയും വിജയികളെ ഒന്നിച്ച് പ്രഖ്യാപിക്കുകയും ആയിക്കൂടേ ?

    ഒരു ഇവന്റിലെ പദപ്രശ്നം തുടങ്ങുന്നതിനു മുന്‍പ് നിര്‍മ്മാതാവിന് അതിന്റെ മാര്‍ക്ക് പോസ്റ്റു ചെയ്യുന്നത് ശരിയാണോ ! അല്ലെന്നാണെന്റെ പക്ഷം – ഉദാഹരണത്തിന് ഇവന്റ് ടോപ്പറ് പോയിട്ട് ഒരു പദപ്രശ്നത്തിന്റെ ടോപ്പറുപോലുമാകാത്ത ഞാന്‍ ക്രൗഞ്ച വ്യൂഹത്തിന്റെ ടോപ്പറായിട്ട് വിലസാന്‍തുടങ്ങിയിട്ട് ഒരാഴ്ചയായി – വിരോധാഭാസം .

    സുരേഷ്

    • admin

      കുട്ടികള്‍ക്ക്‌ വേണ്ടി മത്സരം നടത്തുന്നത് പ്രയോഗിഗം അല്ല. മത്സരം കഴിയുമ്പോള്‍ വിജയികള്‍ പറയും കളിച്ചത് മുതിര്‍ന്നവരാന് അടുത്ത ആള്‍ക്ക്‌ പ്രൈസ്‌ കൊടുത്തു കൊള്ളൂ എന്ന്.
      പിന്നെ അവരോടു ചോദിച്ചാല്‍ അവര്‍ക്കും പറയാന്‍ കാരണങ്ങള്‍ . അപ്പോള്‍ പിന്നെ അത് വേണോ?

  • Jenish

    ഒരു വ്യൂഹത്തിൽ നിന്നും അടുത്തതിലേക്ക് പോകുന്നതിനു മുന്നോടിയായി ഒരു “ഫൺ” നല്ലതല്ലേ? :)

  • കഥാകാരന്‍

    ഫണ്ണന്മാര്‍ ആരെയും കാണുന്നില്ലല്ലോ? എന്താ ജെനീഷേ, ഒരു കൈ നോക്കുന്നോ? (അടുത്ത ഗ്യാപ്പില്‍ നോക്കാം).

  • Jenish

    കഥാകാരോ,

    ഞാൻ തമാശ പറഞ്ഞാലും സീരിയസ്സായേ പലർക്കും തോന്നാറുള്ളൂ.. ;)

    ആരുടെയും “ഫൺ” ഇല്ലെങ്കിൽ എന്റെ ഒരു “സീരിയസ്സ് ഫൺ” അപ്രൂവൽ കാത്ത് കിടപ്പുണ്ട്!!

  • അബ്ദുല്‍ ബഷീര്‍

    Admin,

    In scheduled items,

    1. koorma 14 is miising
    2. koorma 15 is scheduled on 10-Apr-2014 next year.

    Please arrange to correct it.
    —-admin says—
    done.
    14th need some more editting

  • ജലജ

    എന്റെ ഒരു കടംകഥ പദപ്രശ്നം ഉണ്ട്. fun ആക്കാൻ വിരോധമില്ല.

  • ജലജ

    ഇംഗ്ലീഷ് പദപ്രശ്നം

    എന്റെ പേജിൽ bookpoint earned 0 എന്നു കൊടുത്തിരിക്കുന്നു. അതെന്താണങ്ങനെ?

  • Jenish

    പണ്ട് ശ്രീകണ്ഠേശ്വരവും ഇംഗ്ലീഷിൽ പൂജ്യനായിരുന്നിരിക്കും.. അപ്പോപ്പിന്നെ ശ്രീകണ്ഠേശ്വരിയുടെ കഥ പറയേണ്ടതുണ്ടോ :)

  • ജലജ

    ശ്രീകണ്ഠേശ്വരം എന്റെ കൈയിലെത്തിയിട്ട് ആറു മാസം പോലുമായിട്ടില്ല.

  • ജലജ

    1. koorma 14 on April 5 Friday

    2. koorma 15 on April 9 Tuesday

    ഇങ്ങനെയല്ലേ പതിവ്. കൂർമ്മ 15 ഏപ്രിൽ 10 ബുധനാഴ്ചയാക്കിയതെന്താണ്?

    രാവിലെ 8 മണിക്ക് മലയാളം, 10മണിക്ക് ഇംഗ്ലീഷ്. പ്രശ്നമാകുമല്ലോ. :)

  • ഷണ്‍മുഖപ്രിയ

    കുരുക്ഷേത്ര 2-ലേയും പുലരിയിലേയും സമ്മാനങ്ങള്‍ കിട്ടി. മഷിത്തണ്ടിനു നന്ദി!!!

  • അബ്ദുല്‍ ബഷീര്‍

    കളിക്കാരെ വലക്കാനായി മനപ്പൂര്‍വം കഠിനമാക്കിയതാണെന്നു
    പലര്‍ക്കും തോന്നുന്ന രീതിയിലുള്ള പ പ്ര ങ്ങള്‍ ഈയിടെയായി തുടരെ വരുന്നത്.

    പ പ്ര ങ്ങള്‍ കുറച്ചു കൂടി സൗഹൃദപരമാക്കാന്‍
    നിര്‍മ്മാതാവിന്റെ ബോണസ് പോയിന്റ് മത്സരത്തിലെ
    ഉന്നത വിജയികളുടെ ബോണസ് പോയിന്റുമായി
    ബന്ധപ്പെടുത്തിയാല്‍ മതിയെന്നൊരു അഭിപ്രായമുണ്ട്.
    ഉദാഹരണത്തിന്, ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തിയവര്‍ക്ക്
    ശരാശരി 12 പോയിന്റ് ലഭിച്ചാല്‍ നിര്‍മ്മാതാവിന്‍ 14 / 15 പോയിന്റ് കൊടുക്കുക.
    കൂടുതല്‍ പോയിന്റ് വേണ്ടവര്‍ കുറച്ചു കൂടി എളുപ്പമുള്ള പപ്ര നിര്‍മ്മിക്കും.
    (നിലവാരം ഉറപ്പു വരുത്താന്‍ അപ്പ്രൂവറുടെ സേവനമുണ്ടാകണം)

    മകനെ കൊന്നിട്ട് മരുമകളെ കരയിക്കുന്നവര്‍ക്കങ്ങനെയുമാകാം :-)

  • Jenish

    എന്റെ അഭിപ്രായത്തിൽ ടൈം ബോണസ് എടുത്ത് കളഞ്ഞിട്ട് ആദ്യം എത്തുന്ന മുറയ്ക്ക് പോയിന്റ് നൽകണം..

    ഒന്നാമൻ – 115 രണ്ട് -114 മൂന്ന് -113 അങ്ങനെ ആദ്യ 15 പേർക്ക് പോയിന്റ് കൊടുക്കണം.. ബാക്കിയുള്ളവർക്കെല്ലാം 100..

    അങ്ങനെയാകുമ്പോൾ പദപ്രശ്നത്തിന്റെ കാഠിന്യം മൂലം സമയം നഷ്ടപ്പെട്ട് പോയിന്റ് കുറയുമെന്ന് പരാതി വരില്ല!!

    • admin

      ടൈം ബോനസിന്റെ സമയം ദീര്ഘിപ്പിക്കാം.
      ഇപ്പോള്‍ ഉള്ളത് 30, 60, 180, 360, 720 യഥാക്രമം. 5, 4, 3, 2, 1 പോയിന്റുകള്‍ ആണ്.
      അത് ==> 90,180,360,720,1440 minutes എന്നിങ്ങനെ ആക്കാം .
      എളുപ്പം/കഠിനം എന്നതിന്റെ അന്തരം കുറയ്ക്കാം.

      എന്ത് പറയുന്നു?
      അന്തിമ തീരുമാനം ജോജു, വിവേക്‌, കഥാകാരന്‍ എന്നിവരുടെ തീരുമാനത്തിന് വിട്ടു കൊടുക്കാം.

  • സുബൈര്‍

    അഡ്മിൻ,
    ഒരു മത്സരം തുടങ്ങിയതിനുശേഷം നിയമങ്ങളിൽ മാറ്റം വരുത്തുന്നത് ശരിയോ?
    ഇനി മാറ്റുകയാണെങ്കിൽത്തന്നെ താങ്കളുടെ നിർദ്ദേശത്തോട് യോജിക്കാനാവുന്നില്ല. ആറുമണിക്കൂർ മുതൽ ക്ലൂ കൊടുക്കാമെന്നിരിക്കെ അതിനുശേഷവും ടൈംബോണസ് കൊടുക്കുന്നതിൽ കാര്യമില്ല. ഇതിനെക്കാളും നല്ല രീതി മുൻപ് ജേക്കബ് നിർദ്ദേശിച്ചതല്ലേ?

    • admin

      ജേക്കബ്‌ നിര്‍ദ്ദേശിചത് നടപ്പില്‍ വരുത്തുവാന്‍ കോഡ് മാറ്റണം.
      ടൈം ബോനസിന്റെ കാര്യത്തില്‍ കോണ്‍ഫിഗറേഷന്‍ മാറ്റിയാല്‍ മതി.
      മത്സരത്തിന്റെ ഇടയില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ എനിക്കും യോജിപ്പില്ല.
      കധിനം / ലളിതം. എന്റെ മാര്‍ക്ക്‌ അങ്ങിനെ പോയി, ഇങ്ങനെ പോയി എന്ന് കേട്ടപ്പോള്‍ എളുപ്പം ഉള്ളത് ചെയ്യാം എന്ന് കരുതുന്നു.

  • സുബൈര്‍

    അഡ്മിൻ,
    രണ്ട് പദപ്രശ്നങ്ങൾക്കിടയിൽ ചുരുങ്ങിയത് നാലുദിവസം ഇടവേളയുണ്ടാവുന്നതു തന്നെ നല്ലത്. KRKT3/02KOORMA/19നും KRKT3/02KOORMA/20നും ഇടയിൽ മാത്രം ഇത് 3 ദിവസമാക്കിയത് ശരിയായില്ല.

    • admin

      May 1 ഒഴിവു ദിനമാണല്ലോ . അത് ഉപയോഗപ്പെടുത്തി എന്ന് മാത്രം.

  • ജലജ

    മലയാളവും ഇംഗ്ലീഷും കളിക്കുന്നവർക്ക് നാളെ സവ്യസാചിയാകേണ്ടിവരുമോ? :)

  • Vivek

    No need to change the rules now … We can consider Jacob’s suggestion after this event.

    Or can remove the time bonus concept itself.

  • Jenish

    ഒരു ‘ഫൺ’ നിർമ്മിക്കാനുള്ള മൂഡിലായിരുന്നു.. നശിപ്പിച്ചു!! :) :)

    എനിക്ക് വിലക്കുണ്ടല്ലോ!!

    “Too many crosswords waiting for approval”

  • Vivek

    hampampada Jenishe…………………

  • Jenish

    ലോഗിൻ ചെയ്യാതെ ഞാനൊരു പ.പ്ര നിർമ്മിച്ച് പബ്ലിഷ് ചെയ്തു.. :)

    എവിടെപ്പോയോ എന്തോ?

  • SuReSh

    ലോഗിൻ ചെയ്യാതെ ഞാനൊരു പ.പ്ര നിർമ്മിച്ച് പബ്ലിഷ് ചെയ്തു.. :)

    ഇതേതാണ്ട് പാറപ്പുറത്തു നീന്തലു പഠിപ്പിച്ചപോലായല്ലോ ? പാവം അഡ്മിൻ , ഒരോരുത്തര് ഓരോന്നൊപ്പിച്ചു വക്കും , പിന്നെ അഡ്മിൻ കിടന്നു തപ്പണം !

  • ഷണ്‍മുഖപ്രിയ

    കുറേ ദിവസങ്ങളായി ഒരു അവധി ദിനത്തില്‍ പദപ്രശ്നം വന്നിട്ട്, അവധി ദിനത്തില്‍ മാത്രം പദപ്രശ്നം വരണമെന്നാണ് ആഗ്രഹമെങ്കിലും അത് നടക്കില്ലെന്നറിയാം പക്ഷേ മുറ പ്രകാരം അവധി ദിനത്തില്‍ വരുന്ന പദപ്രശ്നം ഒരു ദിവസം മുന്നോട്ട് നീട്ടി അതു മാറ്റുന്നതില്‍ അതിയായ വിഷമമുണ്ട്. 19 ലുള്ള പദപ്രശ്നം 20 ലേക്ക് മാറ്റിയപ്പോള്‍ അവധി ദിനമായ 23 നുള്ളത് 24 ലേക്കു മാറ്റി. ഇതിലേക്ക് ഒന്ന് ശ്രദ്ധ ചെലുത്തണമെന്ന് അഡ്മിനോട് ഒരപേക്ഷ :(

    • admin

      ശ്രമിക്കാം. നാല് ദിവസം കൂടുമ്പോള്‍ ഒന്ന് എന്നേ നോക്കാറുള്ളൂ എന്നാണു തോന്നുന്നത്.

  • http://NA മുജീബുര്‍റഹ്മാന്‍

    admin,
    എന്‍റെ 200 bp ആരൊ കട്ടുകൊണ്ടു പോയല്ലോ,രണ്ട് ദിവസമായിട്ട് കാണുന്നില്ല!!!!!!!!!!!!!!1

  • Jenish

    ഹഹഹ…

    BP കക്കാനും ആളോ? :)

  • ജലജ

    മഴയത്ത് ഒലിച്ചുപോയതായിരിക്കും മുജീബ്.

  • Vivek

    Mine also missing; not sure exact points though.

  • ജലജ

    ഇവിടത്തെ ചൂടിൽ ചിലതെല്ലാം ആവിയായിപ്പോയോ എന്നെനിക്കും സംശയമുണ്ട്.:)

  • admin

    കളവു പോയത് mt.mathrubhumi.com ല്‍ ആണോ അതോ നമ്മുടെ സ്വന്തം മഷിത്തണ്ടിലോ?

  • vinodpl

    @admin

    Is there any order in selecting crosswords?

    Some of the crosswords were preferred over other?

    My corssword was selected for the event whereas few crosswrods are appaearing afer a gap of 7 to 8 crosswords

  • Vivek

    BP missing in Mashithantu site only.

    For example BP of the last event (100) missing, which I am aware of.

    • admin

      last event means? KOORMA or KRAUNCHA?

      • admin

        individual BP for each crossword is missing. will fix it

  • vinodpl

    please ignore earlier message

    Is there any order in selecting crosswords?

    Some of the crosswords were preferred over other?

    My crossword was not selected for the event whereas few crosswords are appearing afer a gap of 7 to 8 crosswords only

  • അബ്ദുൽ‌ ബഷീർ‌

    എനിക്കാണെങ്കില്‍ BP ഒരുപാട് കൂടിയിട്ടുണ്ട്, സത്യമായിട്ടും ഞാന്‍ മോഷ്ടിച്ചതല്ല, പിടിക്കപ്പെടുമെന്നു കരുതി ആരോ എന്റെ അക്കൗണ്ടില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതാണെന്നു ഞാന്‍ സംശയിക്കുന്നു…

    (കൂടുതല്‍ കൊടുത്തതിനും പരാതിയോ? – അഡ്മിന്റെ ആത്മഗതം കേള്‍ക്കാന്‍ പറ്റുന്നുണ്ട്.) :-)

  • Vivek

    Not KRKT – I was talking about the one before KRKT

  • Jenish

    അഡ്മിന്റെ പേര് “Dr. Admin” എന്നാക്കിയാലോ?

  • Vivek

    Just researching after Vinod’s complaint:

    There are three Vyuhas completed (or scheduled). Out of 36 crosswords,

    The following players have their CWs in all of them.

    menonjalaja, vivekrv, srjenish1, Mujined, anjana, fab

    Two crosswords each: pisharody, vinod, ponnilav, aparichithan, suresh_1970, shinoj

    So I beleive the priority for next schedule should be any new players or players with single crossword. The next would be those with two CWs each.

    • admin

      വിനോദ്, എല്ലാവരുടെയും നാല് പ.പ്ര വരുതക്ക വിധമാണ് ക്രമീകരണം. മൂന്നോ നാലോ പേരുടെ അഞ്ചെണ്ണം വരാം.

  • ജലജ

    മാതൃഭൂമിയുടെ ബി പി യിലും ചെറിയ വ്യതിയാനം കണ്ടു.

  • http://NA മുജീബുര്‍റഹ്മാന്‍

    >>>കളവു പോയത് mt.mathrubhumi.com ല്‍ ആണോ അതോ നമ്മുടെ സ്വന്തം മഷിത്തണ്ടിലോ?<<<<<<<<
    Admin,
    നമ്മുടെ സ്വന്തം മഷിത്തണ്ടില്‍ തന്നെ………

    കളവു പോയതാണൊയെന്നൊന്നും അറിയില്ല 507 BP ഉണ്ടായിരുന്നത് ഇപ്പോള്‍ 307 ആണ് കാണുന്നത് ഇടക്കൊരുദിവസ് 807 ലേക്ക് കയറിയതാണ് അന്ന് തന്നെ അത് 507 ലേക്ക് താഴുകയും ചെയ്തു. ഇപ്പോള്‍ നില 307 ആണ്.

  • Ginu

    പ്രിയപ്പെട്ട അഡ്മിന്‍,

    ഒരു സംശയം…
    KRKT3 event ന്റെ BP ഇപ്പൊള്‍ ഇടുന്നതാണോ ഈ പ്രശ്നത്തിനു കാരണം..? അടിക്കടി സ്ഥാനങ്ങള്‍ മാറുമ്പോള്‍ BPയും മാറില്ലേ…? പ്രത്യേകിച്ച് ആദ്യത്തെ കുറച്ച്​ സ്ഥാനക്കാരുടെ…..

    എല്ലാ പ.പ്ര യും കഴിയുമ്പോള്‍ KRKT3 യുടെ BP ഇടുന്നതല്ലേ അതിന്റെ ശരി…..?

    ഒരു സംശയം മാത്രമാണേ…..

    • admin

      BP പ്രശ്നം പരിഹരിക്കാവുന്നതെ ഉള്ളൂ. krkt3 യിലെ ആദ്യ വ്യൂഹം കഴിഞ്ഞപ്പോള്‍ മുതലാണ്‌ ഈ പ്രശ്നം എന്നാണു പ്രാഥമിക നിഗമനം. അതെ പ്രശ്നം മറ്റേ സൈറ്റിലും ഉണ്ടാകാം.

      KRKT3 യിലെ എല്ലാ പ.പ്ര. കഴിഞ്ഞിട്ട് BP കൊടുക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു.
      എന്തുകൊണ്ടാണ് അങ്ങിനെ കൊടുത്തത് എന്ന് അറിയില്ല. പരിശോധിക്കാന്‍ പറയാം.

  • അബ്ദുൽ‌ ബഷീർ‌

    ജിനു സൂചിപ്പിച്ചതാണു ബി പി വ്യതിയാനങ്ങള്‍ക്ക് പിന്നില്‍. എന്റെ പ പ്ര സൂചിവ്യൂഹത്തില്‍ ഉള്‍പ്പെടുത്തിയതോടെ ഒന്നാം സ്ഥാനത്തേക്ക് ഞാന്‍ ഓടിക്കയറിയതാണു എനിക്ക് ബി പി കൂടാനും അതു വരെ മുമ്പില്‍ നിന്ന മുജീബിന്റെ ബി പി കുറയാനും കാരണം. ബി പി ചാഞ്ചാടുമെന്നു ഭിഷഗ്വരന്മാര്‍ പറയുന്നതില്‍ വിശ്വസിക്കേണ്ടിവരും. :-)

    മുജീബ് (എന്നോടും),
    എല്ലാം മായയാണു, അര്‍ഹതപ്പെട്ടത് നിന്നേ തേടി വരും മറ്റെല്ലാം നിന്നെ വിട്ടകന്നു പോകുക തന്നെ ചെയ്യും

  • Vivek

    @ Admin,

    My ‘missing’ book points are visible under “book points” section. Only the issue is it is not seen in “My account” – “BookPoint History” which is the default page.

    Is the issue the same for others too?

  • beegees

    KRKT3/04CHANDRAKALA/38 കേരള നിയമസഭ ,രാഷ്ട്രീയം vinodpl (
    Mon) 15-Jul-2013 12:00:00 PM
    രാത്രി 8 മണിയല്ലെ വേണ്ടത്? (8PM)

  • സുബൈര്‍

    beegees,

    അഡ്മിനെ കാണാനില്ലെന്ന് തോന്നുന്നു. ഇവിടെയും അവിടെയും (KRKT3/04CHANDRAKALA/38) കമന്റിയിട്ടും രക്ഷയില്ല!!

    • admin

      സുബൈര്‍ , എട്ടു മണിക്ക് തന്നെ ആക്കിയിട്ടുണ്ട്.

  • ജലജ

    എന്റെ പദപ്രശ്നങ്ങളുടെ offline chat നോക്കിയാലും അഡ്മിൻ..

  • ജലജ

    ഇന്നലെ തീയതി 16. അതനുസരിച്ച് അടുത്ത പദപ്രശ്നം 20നല്ലേ വരേണ്ടത്? പിന്നെന്തിനാണ് 21ലേക്ക് മാറ്റിയത്?

    ഈ കണക്ക് നോക്കിയിട്ടാണ് നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്.( ഉദ്ദേശിച്ചതിലും ഒരു ദിവസം മുന്നേ) .ഇതിപ്പോൾ എനിക്ക് രണ്ട് പദപ്രശ്നവും സമയത്ത് ചെയ്യാൻ കഴിയില്ല എന്ന സ്ഥിതിയായി. 20ന് പദപ്രശ്നം കഴിയുമല്ലോ എന്നുവിചാരിച്ച് 21 ന് വേറെ കാര്യങ്ങൾ ഏർപ്പാടാക്കി. ഇംഗ്ലീഷ് പദപ്രശ്നം എന്തായാലും നഷ്ടപ്പെടുമെന്ന് അറിയാമായിരുന്നു.

  • Jenish

    ടിക്കറ്റ് ബുക്ക് ചെയ്യുന്നതും മഷിത്തണ്ട് നോക്കി…. ;) കാലം പോയ പോക്കേ…

  • ജലജ

    അത് അഡ്​മിൻ മനസ്സിലാക്കണ്ടേ?

  • ജലജ

    ജെനിഷ്,
    ഇത്തവണ ദൈവങ്ങളുടെ യാഗം വല്ലതും കാണാൻ സാധിച്ചുവോ?
    യാഗഭൂമിയിൽ നിന്ന് മരുഭൂമിയിൽ എത്തിയല്ലോ അല്ലേ?

  • Jenish

    യാഗങ്ങളൊന്നും കണ്ടില്ലെങ്കിലും മഴ കണ്ട് മനം കുളിർത്തു… മരുഭൂമിയിലെത്തിയ വിഷമം തീർക്കാൻ ‘വസന്തം’ കളിച്ച് വഴിയാധാരവുമായി…

  • ജലജ

    ഗ്രീഷ്മത്തിലും വർഷത്തിലും വസന്തം വന്നാൽ എങ്ങനെയിരിക്കുമെന്ന് മനസ്സിലായല്ലോ. :)

  • Vivek

    Crosswords are normally scheduled after 24 hours of the last crossword in the next available slot (the slots are 8AM, 12 noon, 4PM and 8PM).

    The last crossword was on 16th (8PM). . So the next crossword would be 21st since the next slot is only at 8AM (on next day).

    This rule is followed by the last 2 years at least… No idea why Jalajechi missed it.

  • ജലജ

    cw no 37—11/7
    cw no 38 15/07 15+4 ——-19
    cw no 39 19/07 19+4——–23
    cw no 40 23/07 23+4——–27
    cw no 41 27/07 27+4——–31
    cw no 42 31/07 31+4———4
    cw no 43 04/08 4+4 ——–8
    cw no 44 08/08 8+4——–12
    cw no 45 12/08 12+4——–16
    cw no 46 16/08 16+4——-20
    ഇങ്ങനെയാണ് ഞാൻ എപ്പോഴും നോക്കാറുള്ളത്.
    വിവേക് പറഞ്ഞതനുസരിച്ച് നോക്കുമ്പോൾ 31ലെ പദപ്രശ്നത്തിനു ശേഷം 5 ലല്ലേ വരേണ്ടത്? അതോ എനിക്ക് തെറ്റിയോ?

  • Vivek

    അഡ്മിനെ കണക്കു പഠിപ്പിച്ചത് മലയാളം മാഷാണോ എന്ന് ആരോ ചോദിച്ചത് ഞാനോര്‍ക്കുന്നു. എന്നെ കണക്ക് പഠിപ്പിച്ചത് മലയാളം/സയന്‍സ്/ഇംഗ്ലീഷ്/സാമൂഹ്യപാഠം മാഷന്മാരാണ്!

    ഞാനൊന്നും പറഞ്ഞിട്ടുമില്ല, ജലജേച്ചി ഒന്നും കേട്ടിട്ടുമില്ല. എല്ലാം മായ്ച്ചു കള … :-)

  • ജലജ

    എന്നെ പഠിപ്പിച്ചതും അവരൊക്കെത്തന്നെ. :)

  • vinodpl

    request to postpone crossword scheduled on 15th. Instead few fun cross words can be included during onam

  • Priyashanmukha Kerala

    ഓണം നാളുകളില്‍ ഫണ്‍ മാത്രം ഷെഡ്യൂള്‍ ചെയ്യണമെന്നൊരപേക്ഷയുണ്ട്

  • Vivek

    Hi Admin,

    Can we go back to the old style for this comment page?

    Also I am unable to save fun crosswords. Can you check?

    • jojujohnc

      do you mean avoid disqus from this comment blog? or only restrict disqus from admin-page?

      fun crossword is a part of mashithantu group. and you are a moderator. that is why you are not able to save the crossword.

      • Vivek

        Yes – I feel the old version of comment page was more friendly. Even posting a comment is bit difficult. (Kindly go with the majority ofcrs).

        Hm…. I would like to play the fun crosswords. Can you create a separate group for fun crosswords?

        • സുബൈര്‍

          >>I feel the old version of comment page was more friendly.>>

          I too…

  • Priyashanmukha Kerala

    അഡ്മിന്‍, കുരുക്ഷേത്ര-3 ല്‍ 53-മത്തെ പദപ്രശ്നം 3 മണിക്കൂര്‍ നേരം കൊണ്ടുള്ള എന്റെ പരിശ്രമത്തില്‍ ഞാന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എനിക്ക് പന്ത്രണ്ടാം സ്ഥാനം. ആ സ്ഥാനം കിട്ടിയപ്പോഴുള്ള വിഷമത്തേക്കാള്‍ വലുത് അത്രയും നേരം എന്നോടൊപ്പം തന്നെ പരിശ്രമിച്ച ഒരാള്‍ക്കല്ല, മറിച്ച് ഉത്തരങ്ങള്‍ എല്ലാം പരിശ്രമിക്കാതെ തന്നെ അറിയുവാന്‍ കഴിയുമായിരുന്ന ഒരാള്‍ക്കു ലഭിച്ചു എന്നു മനസ്സിലായപ്പോഴാണ് ( ശ്രീ പിഷാരോടി ആറാം സ്ഥാനം നേടി 6 മണിക്കു മുന്‍പു തന്നെ പദപ്രശ്നം പൂര്‍ത്തിയാക്കിയിരുന്നു എന്ന് കാണാവുന്നതാണ് ) ഇത് തികച്ചും തെറ്റായ ഒരു കീഴ്വഴക്കം തന്നെയാണ്. ഞാന്‍ മുന്‍പും ഇക്കാര്യം താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നിട്ടും വീണ്ടും ഇങ്ങനെ സംഭവിക്കുന്നത് വളരെ കഷ്ടം തന്നെയാണ്. ഇതിലേക്ക് താങ്കളുടെ ശ്രദ്ധപതിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

    • jojujohnc

      the day 1 rule is that people from same family should use single login. or should wait till rank 21.

  • Priyashanmukha Kerala

    the day 1 rule is that people from same family should use single login. or should wait till rank 21……….

    പക്ഷേ ചിലര്‍ ഈ നിയമം പാലിക്കുന്നില്ലല്ലോ, അതുകൊണ്ടാണ് ഈ പ്രശ്നം എനിക്കു വീണ്ടും താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടി വന്നത്!!!!

    • mashithantuadmin

      തീര്‍ച്ചയായും . ചെറിയ കറക്ടീവ് ആക്ഷന്‍ എടുക്കുന്നു. സ്കോര്‍ മാറ്റിയിട്ടുണ്ട്.

  • Priyashanmukha Kerala

    ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവര്‍ക്കും സ്വന്തം കുടുംബാങ്ങളെക്കോണ്ട് ഓരോ ഐഡിയുണ്ടാക്കി കളിക്കാവുന്നതാണല്ലോ, അതു കൊണ്ട് ഇക്കാര്യത്തില്‍ കര്‍ശനമായ നടപടിയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു….

    • mashithantuadmin

      കടുത്ത നടപടികളിലേക്ക് കടക്കുന്നതിനു മുമ്പ് ചെറിയ കറക്ടീവ് ആക്ഷന്‍ എടുക്കുന്നു. സ്കോര്‍ മാറ്റിയിട്ടുണ്ട്.

  • മുജീബുര്‍റഹ്മാന്‍

    എന്‍റെ അഭിപ്രായത്തിലും പഴയതുതന്നെ നല്ലത്!!!!!!!!!!!!

  • Jenish

    കണ്ണുമടച്ച് പുതിയ കമന്റ് പേജിനെ വിമർശിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല..

    സ്വന്തം കമന്റുകൾ എഡിറ്റ് ചെയ്യാനുള്ള അവസരത്തിനു വേണ്ടി ഒരുപാട് നാൾ കാത്തിരുന്നതാണ്.. ഇപ്പോൾ അത് പ്രാബല്യത്തിൽ വന്നിരിക്കുന്നു. പിന്നെ കമന്റുകളെ like, dislike ചെയ്യാനുള്ള ഓപ്ഷനും നല്ലതു തന്നെ. ‘Arrow’ യ്ക്ക് പകരം ‘Thumb up’ ആയിരുന്നെങ്കിൽ നന്നായിരുന്നു..

    എനിക്ക് ആകെ ഇതിൽ പ്രശ്നമായി തോന്നിയത് Reply ഓപ്ഷനാണ്.. പല കമന്റുകളും പലയിടത്തായി വരുന്നതുകൊണ്ട് കണ്ടുപിടിക്കാൻ കുറച്ചു പ്രയാസമാണ്..

  • mashithantuadmin
  • mashithantuadmin

    പഴയ കമന്റു പേജില്‍ ഉണ്ടായിരുന്ന സൌകര്യങ്ങള്‍ എന്തൊക്കെയാണ്? അവ പുതിയതിലേക്ക് കൊണ്ട് വന്നാല്‍ പോരേ? ജെനിഷ് പറഞ്ഞ പോലെ പല ഗുണങ്ങളും disqus നു ഉണ്ട്.

    മാതൃഭൂമി പോലുള്ള പത്രങ്ങള്‍ പോലും disqus ഉപയോഗിക്കുന്നുണ്ട്. അതാണ്‌ ഇത് ഇവിടെയും ഉപയോഗിക്കാന്‍ തുനിഞ്ഞത്.

  • Priyashanmukha Kerala

    KRKT3/05CHAYANA/56 ഒക്ടോബര്‍ 3 ന്12AM എന്നാണല്ലോ ഷെഡ്യൂളില്‍ കാണുന്നത്!! യഥാര്‍ത്ഥത്തില്‍ ഒക്ടോബര്‍ 2 ന് 12PM എന്നല്ലേ വരേണ്ടത്??

    • mashithantuadmin

      മാറ്റിയിട്ടുണ്ട്.

  • Jenish

    അഡ്മിൻ,

    ‘CW-FUN-0026‘ എനിക്ക് ‘save’ ചെയ്യാൻ പറ്റുന്നില്ല..

    • jojujohnc

      it is your crossword. you can’t publish it I think

      • Jenish

        Normally it is possible..

  • Jenish

    അഡ്മിൻ,

    CW-FUN-0027…

    ഇതും സേവ് ചെയ്യാൻ പറ്റുന്നില്ല….

    • jojujohnc

      ohh…the event/group is misplaced. you may save it now. sorry.

  • Jenish

    Admin,

    Please note that CW-SET-000657 is a Fun

  • ജലജ

    CW-SET-000624
    Topic: Fun/കടംകഥയും മറ്റു ചിലതും

    പണ്ടെപ്പോഴോ നിർമ്മിച്ച ഒരു fun crossword.
    ഇപ്പോൾ പബ്ലിഷ് ചെയ്തത്.

  • Jenish

    Admin,

    The comment page of CW-FUN-0029 had some problem…

  • മുജീബുര്‍റഹ്മാന്‍

    Admin,

    CW-SET-000488
    കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിച്ചതാണ് FUN ലേക്ക് മാറ്റണമെങ്കില്‍ മാറ്റാം, FUN അല്ലെങ്കിലും……………………..

    Thanks

  • ജലജ

    fun ലേക്ക് എന്റെ സംഭാവന. തമാശയൊന്നുമുണ്ടാവില്ല. വെറുമൊരു നേരമ്പോക്ക് ആയാൽ ഭാഗ്യം.

    CW-SET-000551
    Topic: ശൈലികളും മറ്റു ചിലതും

  • Jenish

    MBI/ENG/00404
    Ars magna
    vivekrv
    (Wed) 22-Jan-2014 10:00:00 PM

    12+hour(s)

  • beegees

    english crossword സമയം രാത്രിയാക്കിയോ?(Wed) 22-Jan-2014 10:00:00 PM

  • Abdul Basheer

    Next Wed (05-feb-2013), we have two CWDs (Mashithantu and Mathrubhumi) starting at the same time 10 AM.

    • ജലജ

      സവ്യസാചിയാകൂ….

  • ജലജ

    നാലാം കുരുക്ഷേത്രം ആരംഭിക്കുന്നതിനു മുമ്പ് ബി പി കൂട്ടിവച്ചാൽ നന്ന്.

  • M Shanmukhapriya

    ഏപ്രില്‍ ഒന്ന് പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായതിനാല്‍ വളരെയേറെ തിരക്കുള്ള ദിവസമാണ്. ആയതിനാല്‍ അടുത്ത പദപ്രശ്നം ഏപ്രില്‍ രണ്ടിലേക്ക് മാറ്റണമെന്ന് ചെറിയ ഒരപേക്ഷയുണ്ട്. ബുദ്ധിമുട്ടില്ലെങ്കില്‍ പരിഗണിക്കുമെന്നു പ്രതീക്ഷിക്കുന്നു

  • M Shanmukhapriya

    കുരുക്ഷേത്ര 4 തുടങ്ങുന്നതിനു മുമ്പുള്ള പദപ്രശ്നങ്ങള്‍ കളിക്കുമ്പോള്‍ ശരിയുത്തരം ലഭിക്കുന്ന ചോദ്യം പച്ച നിറത്തില്‍ കാണുമായിരുന്നു. അങ്ങനെ വരുമ്പോള്‍ ഇന്നത്തെപ്പോലെയുള്ള വലിയ പദപ്രശ്നങ്ങളില്‍ ഏതെല്ലാം ചോദ്യങ്ങളുടെ ശരിയുത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞു എന്ന് പെട്ടെന്നു മനസ്സിലാകുമായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെ കാണുന്നില്ല. ഇത് കണ്ണിനു പ്രശ്നമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ട് ആ പഴയ രീതി പുന:സ്ഥാപിക്കണമെന്ന് അപേക്ഷിക്കുന്നു.

  • വിനോദ് കുമാര്‍

    KRKT4/01VIRADA/05 പദപ്രശ്നം

    സ്കോർ 38 ന് ശേഷം സേവ് ചെയ്യാൻ പറ്റുന്നില്ല….Please Help..

  • M Shanmukhapriya

    കുരുക്ഷേത്ര 4 തുടങ്ങുന്നതിനു മുമ്പുള്ള പദപ്രശ്നങ്ങള്‍ കളിക്കുമ്പോള്‍
    ശരിയുത്തരം ലഭിക്കുന്ന ചോദ്യം പച്ച നിറത്തില്‍ കാണുമായിരുന്നു. അങ്ങനെ
    വരുമ്പോള്‍ ഇന്നത്തെപ്പോലെയുള്ള വലിയ പദപ്രശ്നങ്ങളില്‍ ഏതെല്ലാം
    ചോദ്യങ്ങളുടെ ശരിയുത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞു എന്ന് പെട്ടെന്നു
    മനസ്സിലാകുമായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെ കാണുന്നില്ല. ഇത് കണ്ണിനു
    പ്രശ്നമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ട് ആ പഴയ രീതി
    പുന:സ്ഥാപിക്കണമെന്ന് അപേക്ഷിക്കുന്നു….

    Admin please consider my request as soon as possible

    • jojujohnc

      I am working on it. but I see green color quiestion when I complete the clues. :-(

      • M Shanmukhapriya

        I played in chrome and firefox, but I dint get green colour questions of completed clues in both of them.

      • M Shanmukhapriya

        അഡ്മിന്‍ ഈ പ്രശ്നം ഇതുവരെ ശരിയായിട്ടില്ലാലോ :(

        • jojujohnc

          fixed it now. thanks. missed to update the original site

  • Abraham Vadakethadom

    I have also the same request of M Shanmukhapriya. I had sent my request before also.

  • സുബൈര്‍

    പദപ്രശ്നങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് ഒരു ‘വ്യവസ്ഥയും വെള്ളിയാഴ്ച’യും ഇല്ലാതായോ?
    VIRADA/10 വൈകുന്നേരം നാലിന്. അപ്പോള്‍ VIRADA/11 വരേണ്ടിയിരുന്നത് രാത്രി എട്ടിന്. പകരം വന്നത് 12 മണിക്ക്. അങ്ങനെയാവുമ്പോള്‍ അടുത്ത പ.പ്ര വേണ്ടത് വൈകുന്നേരം നാലിനല്ലേ?

    പഴയതിന്റെ തുടര്‍ച്ചയാണെങ്കില്‍ രാവിലെ എട്ടിനും..

    പക്ഷെ ഷെഡ്യൂള്‍ പ്രകാരം VIRADA/11 രാത്രി എട്ടിന്!!!

    • jojujohnc

      trying for a formula now

      cw-number % 4 == 1 ==> 8AM
      cw-number % 4 == 2 ==> 12PM
      cw-number % 4 == 3 ==> 4PM
      cw-number % 4 == 0 ==> 8PM

      • M Shanmukhapriya

        ഈ ഫോര്‍മുല പിടികിട്ടുന്നില്ലാലോ! എന്തായാലും ഈ ഫോര്‍മുലയിലും രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്, രാത്രി ഈ ക്രമം തന്നെയാണല്ലോ വരുന്നത്. സുബൈര്‍ ചോദിച്ച സംശയം എനിക്കുമുണ്ട്. പക്ഷേ അതിനുള്ള ഉത്തരമായ ഈ ഫോര്‍മുല പ്രകാരമല്ലായിരുന്നല്ലോ കഴിഞ്ഞ കുറച്ചു പദപ്രശ്നങ്ങള്‍

        • jojujohnc

          ആദ്യത്തെ കുറച്ചു പ.പ്ര. ഷെഡ്യൂള്‍ ചെയ്യുന്നതില്‍ കുഴപ്പം കണ്ടുപിടിച്ചപ്പോഴാണ് ഈ ഫോര്‍മുല പരീക്ഷിക്കാം എന്ന് കരുതിയത്‌. അപ്പോള്‍ പിന്നെ തലേ പ.പ്ര എന്നാണ് ഷെഡ്യൂള്‍ ചെയ്തത് എന്ന് ഓര്‍ത്തിരിക്കേണ്ട കാര്യം ഇല്ലല്ലോ.

  • M Shanmukhapriya

    അഡ്മിന്‍, പുതിയൊരു ടൂള്‍ ബാര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ടി എനിക്കു മെയില്‍ അയച്ചിട്ടുണ്ടോ? മറ്റൊന്നും കൊണ്ടല്ലാ, അഡ്മിന്റെ പേരില്‍ വൈറസ് മെയില്‍ എന്തെങ്കിലും വന്നതാകുമോ എന്ന സംശയം ദൂരികരിക്കാന്‍ വേണ്ടിയാണ് ഈ ചോദ്യം. ഇനിയൊരു സങ്കടം അറിയിക്കലും അപേക്ഷയും ആണ്. കേള്‍ക്കുമോ എന്നറിയില്ല, എന്നാലും അറിയിക്കാം. ഏത് ഞായറാഴ്ചയാണ് പദപ്രശ്നം ഷെഡ്യൂള്‍ പ്രകാരം വരുന്നത് എന്ന് ഇടയ്ക്കിടെ കണക്കാക്കി നോക്കാറുണ്ട്. കാരണം പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസിലെ ജോലിയും വീട്ടു ജോലിയും ഒരുതരത്തില്‍ ഒഴിവാക്കി, അതിനു പല ഭാഗത്തു നിന്നും ചീത്ത കേട്ടിട്ടായാലും എങ്ങനേയും പദപ്രശ്നം കളിക്കും. അപ്പോള്‍ ഞായാറാഴ്ചകളിലും അവധി ദിവസങ്ങളിലും പദപ്രശ്നം വരുന്നത് സന്തോഷം തന്നെയാണല്ലൊ. പക്ഷേ ഈ ഞായറാഴ്ച പദപ്രശ്നം ഉണ്ടാവുമെന്ന് കണക്കു കൂട്ടി സന്തോഷിച്ചത് വെറുതേ ആയി!! ഇന്നു നോക്കിയപ്പോള്‍ അത് തിങ്കളാഴ്ച ഷെഡ്യൂള്‍ ചെയ്തിരിക്കുന്നു എന്തു ചെയ്യാന്, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല. എന്നിരുന്നാലും ഷെഡ്യൂള്‍ ചെയ്ത പദപ്രശ്നം മാറ്റണമെന്ന അഭിപ്രായമില്ല. പക്ഷേ ഒരപേക്ഷയുണ്ട്, ഞായറാഴ്ചയോ അവധി ദിവസങ്ങളിലോ വരുന്നവ മാറ്റരുത്, മുറ പ്രകാരം ശനിയാഴ്ചയോ തിങ്കളാഴ്ചയോ വരുന്നവ ഞായാറാഴ്ചയാക്കിയാല്‍ എനിക്കും എന്നെപ്പോലെ മറ്റാരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്കും ഒന്നു സന്തോഷിക്കാം അത്രേയുള്ളൂ……………..

    • ജലജ

      ഞാൻ ആ ടൂൾബാർ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞല്ലോ. പുലിവാലായോ? :)

      • jojujohnc

        മലയാളത്തില്‍ സ്പാമുകള്‍ വന്നു തുടങ്ങിയിട്ടില്ല. അതും വ്യക്തമായ ഇമെയില്‍ ഐഡികളില്‍ നിന്ന്.

    • jojujohnc

      പ്രത്യേക ദിവസങ്ങളെ ഒഴിവാക്കുകയോ അനുവദിക്കുകയോ ചെയ്യാറില്ല.

    • ജലജ

      ഞാനുമിതു പോലെ കണക്കുകൂട്ടിയാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കഴിഞ്ഞ പദപ്രശ്നം ഒരു ദിവസം വൈകിയിരുന്നു. അതനുസരിച്ചായിരിക്കും ഞായറിലെ പ പ്ര തിങ്കളിലേക്ക് മാറിയത്.

  • jojujohnc

    പൂര്‍ത്തിയാക്കിയ ചോദ്യങ്ങള്‍ പച്ച നിറത്തില്‍ വന്നിരുന്നത് ഇടയ്ക്ക് വച്ച് നിലച്ചു പോയതില്‍ ഖേദിക്കുന്നു. ഇപ്പോള്‍ അത് ശരിയാക്കിയിട്ടുണ്ട്.

    ഇതിന്റെ പേരില്‍ എന്തൊക്കെ പണിമുടക്കി എന്ന് അറിയാന്‍ വേണ്ടി ഒരു ടെസ്റ്റ്‌ പ.പ്ര കൊടുക്കാം. FUN PLAY യ്ക്ക് വേണ്ടി എതെങ്കിലും പദ പ്രശ്നം ഉണ്ടെങ്കില്‍ അത് ആ പ.പ്ര ചാറ്റില്‍ ഇടുമല്ലോ.

    • M Shanmukhapriya

      വളരെ വളരെ നന്ദി, ഈ പ്രശ്നം വളരെ പ്രയാസമുണ്ടാക്കിയിരുന്നു, പ്രത്വേകിച്ച് കറുത്ത കളങ്ങളില്ലാത്ത വലിയ പദപ്രശ്നങ്ങള്‍. ഇന്നലേയും അതു പോലെയായിരുന്നു. പക്ഷേ കുറേ നാളായി ഈ പ്രശ്നത്തില്‍ മാറ്റമൊന്നും വരാത്തതിനാല്‍ ഇനി ശരിയാകില്ല എന്നു കരുതിയിരിക്കുകയായിരുന്നു. ഇപ്പോള്‍ ഇത് പരിഹരിച്ചതില്‍ വളരെ സന്തോഷം!!!!!

    • Abdul Basheer

      Admin,
      I did not see any change with respect to changing the fill color of the correctly answered questions …
      (Using IE 8) it is working with English CWs initially (until the scores are hidden). As the scores are not hidden for Malayalam CWs from the beginning itself, probably the color fill is not working for them at all.

  • Vivek

    The lifeline is not working. Not sure whether it is a bug or just disabled for fun crosswords.

    • jojujohnc

      from the logs and database, a few people are used one or two lifelines.mujined, kpcpisharody did you see the lifelines?

      • Vivek

        It is working :)

  • jojujohnc

    lifeline is working for me.

  • M Shanmukhapriya

    അഡ്മിന്‍, കുരുക്ഷേത്ര4-പാഞ്ചാല 35 അര്‍ദ്ധരാത്രിയാണല്ലോ വരുന്നത്!! ഒന്നു ശ്രദ്ധിക്കുമല്ലോ……

  • M Shanmukhapriya

    Admin, Its happy to see that today’s cw is postpone. But I have a request to postpone it on next week. Because this week is onam vacation days. So all are engaged on many programmes. I humbly request that the cw on 11th September may be postpone to 15th or 16th of next week.

    • M Shanmukhapriya

      Admin, Thanks for consider my request!

      • ജലജ

        അതേയതേ, രണ്ടുദിവസവും പദപ്രശ്നം ചെയ്യാൻ തയ്യാറായി വന്ന ഞാൻ വിഡ്ഢിയായി. :) :)

  • kpc

    I have played 3 crosswords in English and got 308 points but it is not mentioned in my account why? please forward this comment to Mathrubhumi if possible.

  • ജെനിഷ്

    Dear Admin,

    I have a correction in the English Crossword chartered for tomorrow. Please check..

  • Jenish

    അഡ്മിൻ,

    കമന്റുകളൊന്നും സമയത്ത് display ആകുന്നില്ല…

  • M Shanmukhapriya

    അഡ്മിന്‍ അടുത്ത പദപ്രശ്നം ഉച്ചയ്ക്ക് 12 മണിയ്ക്കല്ലേ വരേണ്ടത്!!!

  • M Shanmukhapriya

    എന്നാലും അഡ്മിന്‍ ജീ ഇത് വളരെ കഷ്ടമായിപ്പോയി :( ഇരുന്നിരുന്നൊരു ഞായാറാഴ്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ആയിരിക്കും പദപ്രശ്നം എന്നു കരുതിയപ്പോള്‍ അത് പാടേ തെറ്റി! അത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരും കണ്ടില്ല. ഇപ്പോള്‍ അടുത്ത പദപ്രശ്നം രാത്രി 8 മണിയ്ക്കു പകരം ഉച്ചയ്ക്ക് 12 മണിയ്ക്കു പോസ്റ്റ് ചെയ്തിരിക്കുന്നു..ചിലരെങ്കിലും അടുത്ത കളി രാത്രി 8 മണിയ്ക്കായിരിക്കുമെന്ന് പ്രതീക്ഷിച്ചു വരുമ്പോള്‍ കളി കഴിഞ്ഞിരിയ്ക്കുമല്ലോ……..

  • ജെനിഷ്

    Admin,

    There is some problem in the comment page of Fun -061..

  • ജെനിഷ്

    Admin,

    There is some problem in the comment page of Fun -072

  • ജലജ

    ഞാൻ ഒരു ഫൺ പദപ്രശ്നം അയച്ചിരുന്നു.

  • Jenish

    Admin,

    Please check 1D of MBI/ENG/01009

    seems like there is some problem with the third letter…

  • ജലജ

    സമ്മാനപ്പൊതി കിട്ടി. വളരെ സന്തോഷം…. :) :)