കുരുക്ഷേത്ര – മൂന്നിലേക്ക് വേണ്ട നിയമങ്ങള്‍ ഏവ?

krkt3- യിലേക്കുള്ള നിബന്ധനകള്‍ ഇപ്പോഴേ നിര്‍മ്മിക്കാം.
പദപ്രശ്നം നിര്‍മ്മിക്കാനുള്ള നിബന്ധനകളാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടത്.
അത് അനുസരിച്ചുള്ള പദപ്രശ്നങ്ങള്‍ മാത്രമേ അതില്‍ പരിഗണിക്കൂ. വ്യക്തമായ നിര്‍ദേശങ്ങള്‍ പറയുക.

ടൈം ബോണസും റാങ്ക് ബോണസും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതില്ലല്ലോ.

Tags:

  • സുരേഷ്

    ചില സംശയങ്ങളോടെ ഒരു തേങ്ങ ഉടക്കട്ടേ.
    ((((((((((((((((((((ഠോ))))))))))))))))))))))

    മാര്‍ക്കുകളെക്കുറിച്ചുള്ള കമന്റുകള്‍ വായിച്ചു. വാസൂന്റെ സംശയം ഇതൊക്കെയാണു.

    1. എല്ലാ ഉത്തരം അവസാനിക്കുമ്പൊഴും കറുത്ത കളം (ക-ക) വേണം.
    (അ) മൊത്തം പദപ്രശ്നത്തില്‍ ഒന്നോ രണ്ടോ ഉത്തരങ്ങളൊഴിച്ചു എല്ലാം പാലിച്ച വ്യക്തിക്കു എത്ര മാര്ക്കു കൊടുക്കും ?
    (ആ) ഉത്തരം അവസാനിക്കുന്നത് അവസാനത്തെ സെല്ലിലാണെങ്കില്‍ അതു ക-ക പാലിച്ചതായിട്ടു കൂട്ടുമൊ ഇല്ലയോ.
    (ഇ) സാധാരണ പദപ്രശ്നത്തില്‍ (പ-പ്ര) പുറകോട്ടെന്ന ഓപ്ഷന്‍ ഇല്ല, അതിനാല്‍ ക-ക പാലിക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. ക-ക പാലിച്ചാല്‍ പുറകോട്ടു ഓപ്ഷനു സാധ്യതകള്‍ കുറയില്ലേ, അല്ലെങ്കില്‍ മന:പൂര്‍വ്വം പിറകോട്ടുള്ള ഉത്ത്രങ്ങളും ക-ക യും വരുന്ന വിധം ചെയ്യേണ്ടി വരില്ലേ. അതിലും ഭേദം പുറകോട്ട് എന്ന ഓപ്ഷന്‍ തന്നെ വേണ്ടാ എന്നു വയ്ക്കുന്നതല്ലേ.

    2) സിമെട്രി & ലിങ്കുകളുടെ ശതമാനം – മൊത്തം പദപ്രശ്നത്തില്‍ ഒന്നോ രണ്ടോ ഉത്തരങ്ങളൊഴിച്ചു എല്ലാം പാലിച്ച വ്യക്തിക്കു എത്ര മാര്ക്കു കൊടുക്കും ? ഇതെല്ലാം വ്യക്തമാക്കിയില്ലേല്‍ പിന്നീടു തര്‍ക്കങ്ങളുണ്ടാവും.
    suggestions :-
    3) രണ്ടക്ഷര പദങ്ങള്‍ രണ്ടോ കൂടിയാല്‍ മൂന്നോ മതി – segment കണ്ടീഷന്‍ മറികടക്കാന്‍ ആവശ്യമാണെങ്കില്‍ മാത്രം . മൂന്നോ അതിലധികമോ ഉള്ള പദങ്ങള്‍ക്ക് ഒരക്ഷരം (minimum) സ്വതന്ത്രം (ലിങ്കുകളില്ലാത്തത്) ആവണം .
    4) അപൂര്‍ണ്ണപദങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
    5) വിദേശനാമങ്ങളും , സ്ഥലപ്പേരുകളും സാര്‍വ്വത്രികമായി പ്രചാരത്തിലിരിക്കുന്ന വിധം മാത്രം ഉപയോഗിക്കുക.
    6) പ-പ്ര നിര്‍മ്മിക്കുമ്പോള്‍ തന്നെ അതിന്റെ അവലംബം അഥവാ ടിപ്പണി എഴുതാനുള്ള സൗകര്യം ഒരുക്കുക. ഇതു തര്‍ക്കം ഉണ്ടാകുമ്പോള്‍ അവസാന വാക്കായി ഉപയോഗിക്കാം .
    7) പ-പ്ര നിര്‍മ്മിച്ചു publish ചെയ്തുകഴിഞ്ഞാലും edit അനുവദിക്കുക. approvers പണിതുടങ്ങുമ്പോള്‍ മാത്രം edit അനുവദിക്കാതിരിക്കുക. ഇതു പ-പ്ര മത്സരം നടക്കുന്ന സമയത്തുള്ള കമന്റുകള്‍ കണ്ടു വേണ്ട മാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍മ്മാതാവിനെ സഹായിക്കും.
    8) പ-പ്ര നിര്‍മ്മിച്ചു കഴിഞാല്‍ അതു ഹാര്‍ഡ് ഡിസ്കിലേക്കു save ചെയ്യാനുള്ള ഓപ്ഷന്‍ വേണം .

    സുരേഷ്

  • Vivek

    @ Jalaja – “ഈ പുതിയ രീതിയിലുള്ള പദപ്രശ്നനിര്‍മ്മാണം ഇത്തിരി ബുദ്ധിമുട്ടായിത്തോന്നി. നാലോ അഞ്ചോ പ്രാവശ്യം ഞാന്‍ ടൈപ്പ് ചെയ്തതാണ്.എല്ലാ തവണയും സെഗ്‌മന്റ് , കറുപ്പ്കളം, സിമട്രി അങ്ങനെ എവിടെയൊക്കെയോ പിഴവുകള്‍ വന്നു. കുറെയേറെ അഴിച്ച് പണിതാലേ പിഴവുകള്‍ നേരെയാക്കാന്‍ പറ്റൂ. എന്നാലും രണ്ടെണ്ണം ഒപ്പിച്ചെടുത്തു. ഇനി തെറ്റ് വല്ലതുമുണ്ടോ എന്നറിയില്ല. ഏറ്റവും കഷ്ടം ഉദ്ദേശിച്ച വാക്കുകളൊന്നും ഇടാന്‍ കഴിഞ്ഞില്ല എന്നതാണ്. പിന്നെ ഘടോത്‌കചന്റെ സഹായം വേണ്ടിവരുകയും ചെയ്തു. അതു പിന്നെ എന്റെ ശീലമല്ലേ???”

    - കുറച്ച് കൂടുതല്‍ മിനക്കെടണമെന്നേയുള്ളൂ …. വലിയ പ്രശ്നമുള്ളതായി എനിക്കു തോന്നിയില്ല. Symmetry മാത്രമേയുള്ളൂ കൂട്ടത്തില്‍ കടുപ്പം.

    അതാണ് വലിയ പോയിന്റ് വ്യത്യാസം വേണ്ട എന്നു ഞാന്‍ പറയുന്നതും. എല്ലാം ഒത്തു വന്നാല്‍ ഒരു 120 പോയിന്റ്. അത്രമാത്രം. ഇതൊന്നുമില്ലാത്തവര്‍ക്കും ജീവിക്കണ്ടേ? ;)

  • admin

    good “FAQ”. I will reply inline

    1. എല്ലാ ഉത്തരം അവസാനിക്കുമ്പൊഴും കറുത്ത കളം (ക-ക) വേണം.
    (അ) മൊത്തം പദപ്രശ്നത്തില്‍ ഒന്നോ രണ്ടോ ഉത്തരങ്ങളൊഴിച്ചു എല്ലാം പാലിച്ച വ്യക്തിക്കു എത്ര മാര്ക്കു കൊടുക്കും ?
    [admin] nothing extra.
    (ആ) ഉത്തരം അവസാനിക്കുന്നത് അവസാനത്തെ സെല്ലിലാണെങ്കില്‍ അതു ക-ക പാലിച്ചതായിട്ടു കൂട്ടുമൊ ഇല്ലയോ.
    [admin] Yes.
    (ഇ) സാധാരണ പദപ്രശ്നത്തില്‍ (പ-പ്ര) പുറകോട്ടെന്ന ഓപ്ഷന്‍ ഇല്ല, അതിനാല്‍ ക-ക പാലിക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. ക-ക പാലിച്ചാല്‍ പുറകോട്ടു ഓപ്ഷനു സാധ്യതകള്‍ കുറയില്ലേ, അല്ലെങ്കില്‍ മന:പൂര്‍വ്വം പിറകോട്ടുള്ള ഉത്ത്രങ്ങളും ക-ക യും വരുന്ന വിധം ചെയ്യേണ്ടി വരില്ലേ. അതിലും ഭേദം പുറകോട്ട് എന്ന ഓപ്ഷന്‍ തന്നെ വേണ്ടാ എന്നു വയ്ക്കുന്നതല്ലേ.
    [admin] Upto You. you may restrict yourself. Since we have an option, people may (or may not) use it.

    2) സിമെട്രി & ലിങ്കുകളുടെ ശതമാനം – മൊത്തം പദപ്രശ്നത്തില്‍ ഒന്നോ രണ്ടോ ഉത്തരങ്ങളൊഴിച്ചു എല്ലാം പാലിച്ച വ്യക്തിക്കു എത്ര മാര്ക്കു കൊടുക്കും ? ഇതെല്ലാം വ്യക്തമാക്കിയില്ലേല്‍ പിന്നീടു തര്‍ക്കങ്ങളുണ്ടാവും.
    [admin] nothing extra . one wrong dead cell destroy the symmetry beauty.

    suggestions :-
    3) രണ്ടക്ഷര പദങ്ങള്‍ രണ്ടോ കൂടിയാല്‍ മൂന്നോ മതി – segment കണ്ടീഷന്‍ മറികടക്കാന്‍ ആവശ്യമാണെങ്കില്‍ മാത്രം . മൂന്നോ അതിലധികമോ ഉള്ള പദങ്ങള്‍ക്ക് ഒരക്ഷരം (minimum) സ്വതന്ത്രം (ലിങ്കുകളില്ലാത്തത്) ആവണം .
    [admin] An ideal crossword means all letters in the crossword has two clues. but it is nearly impossible. we encourage more links to a word. what we say is minimum 25%.

    we thought about restricting two letters word. but it is not a really good idea. it might be required for meeting other rules.

    4) അപൂര്‍ണ്ണപദങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.
    [admin] do you mean part of a name? like first part, last part etc? we agree. but സച്ചിന്‍ is a part of a name. but looks very valid. something else in your mind?

    5) വിദേശനാമങ്ങളും , സ്ഥലപ്പേരുകളും സാര്‍വ്വത്രികമായി പ്രചാരത്തിലിരിക്കുന്ന വിധം മാത്രം ഉപയോഗിക്കുക.
    [admin] what is the criteria to meet this requirement? google-able? wiki? news-paper? or quiz books?

    6) പ-പ്ര നിര്‍മ്മിക്കുമ്പോള്‍ തന്നെ അതിന്റെ അവലംബം അഥവാ ടിപ്പണി എഴുതാനുള്ള സൗകര്യം ഒരുക്കുക. ഇതു തര്‍ക്കം ഉണ്ടാകുമ്പോള്‍ അവസാന വാക്കായി ഉപയോഗിക്കാം .
    [admin] shouldn’t we use offline chat option. we encourage all person to use this one. no need for moderator to ask them.

    7) പ-പ്ര നിര്‍മ്മിച്ചു publish ചെയ്തുകഴിഞ്ഞാലും edit അനുവദിക്കുക. approvers പണിതുടങ്ങുമ്പോള്‍ മാത്രം edit അനുവദിക്കാതിരിക്കുക. ഇതു പ-പ്ര മത്സരം നടക്കുന്ന സമയത്തുള്ള കമന്റുകള്‍ കണ്ടു വേണ്ട മാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍മ്മാതാവിനെ സഹായിക്കും.
    [admin] That is why we use two buttons. “Save-my-answers”, and “Publish-my-answers”.. when you click second button, it is implicit that you are done with your changes. is that ok?

    And we do not encourage editing clues/answers after game start.

    8) പ-പ്ര നിര്‍മ്മിച്ചു കഴിഞാല്‍ അതു ഹാര്‍ഡ് ഡിസ്കിലേക്കു save ചെയ്യാനുള്ള ഓപ്ഷന്‍ വേണം .
    [admin] I will ask them. as usual it may take a while. or shall I request or read-only preview option?

  • Vivek

    @ Suresh –

    “ഉത്തരം അവസാനിക്കുന്നത് അവസാനത്തെ സെല്ലിലാണെങ്കില്‍ അതു ക-ക പാലിച്ചതായിട്ടു കൂട്ടുമൊ ഇല്ലയോ?” – കൂട്ടും

    “സാധാരണ പദപ്രശ്നത്തില്‍ (പ-പ്ര) പുറകോട്ടെന്ന ഓപ്ഷന്‍ ഇല്ല, അതിനാല്‍ ക-ക പാലിക്കാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. ക-ക പാലിച്ചാല്‍ പുറകോട്ടു ഓപ്ഷനു സാധ്യതകള്‍ കുറയില്ലേ, അല്ലെങ്കില്‍ മന:പൂര്‍വ്വം പിറകോട്ടുള്ള ഉത്ത്രങ്ങളും ക-ക യും വരുന്ന വിധം ചെയ്യേണ്ടി വരില്ലേ. അതിലും ഭേദം പുറകോട്ട് എന്ന ഓപ്ഷന്‍ തന്നെ വേണ്ടാ എന്നു വയ്ക്കുന്നതല്ലേ.”>>>>>

    – ഒരിക്കലുമില്ല. പുറകോട്ടും മുകളിലോട്ടുമുള്ള ഓപ്ഷന്‍സ് ഉണ്ടെങ്കിലും “കറുത്ത കളം ” പാലിക്കാന്‍ ഒരു പ്രയാസവുമില്ല. Please see KRKT2/11/03TRISULA/19 (Only without Symmetry).

    - “രണ്ടക്ഷര പദങ്ങള്‍ രണ്ടോ കൂടിയാല്‍ മൂന്നോ മതി – segment കണ്ടീഷന്‍ മറികടക്കാന്‍ ആവശ്യമാണെങ്കില്‍ മാത്രം” –
    രണ്ടക്ഷര ഉത്തരങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം വേണ്ട. പക്ഷെ ഉള്ള ഉത്തരങ്ങള്‍ക്ക് രണ്ടക്ഷരത്തിനും ലിങ്ക് വേണം എന്നത് നിര്‍ബന്ധം.

    ബാക്കി അഭിപ്രായങ്ങളോട് വിയോജിപ്പില്ല.

  • ജലജ

    വിവേക് പറഞ്ഞപോലെ സിമട്രി ആണ് എനിക്കും വിഷമമായിട്ടു തോന്നിയത്. പിന്നെ പഴയപദപ്രശ്നനിര്‍മ്മാണത്തിന്റെ ഹാങ്ങോവറും(????). ഇടയ്ക്കൊക്കെ പദം കഴിഞ്ഞ് കറുപ്പ് കളം ഇടാന്‍ മറന്നു പോയി. ഇടത്തോട്ടുള്ള പദങ്ങള്‍ പ്രശ്നമായി തോന്നിയില്ല.
    ഞാന്‍ നിര്‍മ്മിച്ചതില്‍ രണ്ടക്ഷരപദങ്ങള്‍ മൂന്നുനാലെണ്ണമുണ്ട്. രണ്ടിനും ലിങ്ക് കൊടുത്തിട്ടുണ്ട്. വാസ്തവത്തില്‍ അങ്ങനെ ചെയ്യുമ്പോള്‍ ചോദ്യത്തിന്റെ എണ്ണംകൂടുകയാണ് ചെയ്യുന്നത്. വെറുതെ ലിങ്കിനു വേണ്ടി പദങ്ങള്‍ കൂട്ടേണ്ടി വരുന്നു.

  • ജലജ

    കഴിയുന്നതും അന്യഭാഷാപദങ്ങള്‍ ഒഴിവാക്കിയാല്‍ നന്ന്. സംജ്ഞാനാമങ്ങള്‍, തത്സമങ്ങള്‍ എന്നിവ ഉപയോഗിക്കാം. നിഘണ്ടുവിലില്ലാത്ത കുറച്ച് തത്സമങ്ങളും കാണും . ഉദാഹരണമായി സാരി ഒരു അന്യഭാഷാപദമാണെങ്കിലും തത്സമമായി വളരെ മുന്‍പ് തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞതാണ്. (നിഘണ്ടുവിലുണ്ടാകും) ഇപ്പോള്‍ ചുരിദാറിനും ആ അംഗീകാരം കൊടുക്കേണ്ടേ? നിഘണ്ടുവിലൊന്നും ഇത് ഉണ്ടാവില്ല.
    ചില ശാസ്ത്രപദങ്ങള്‍ക്ക് സമാനമായ മലയാളപദം ഉണ്ടായെന്നു വരില്ല. ഏറ്റവും എളുപ്പം അത്തരം പദങ്ങള്‍ വേണ്ടെന്ന് വയ്ക്കുന്നതാണ്. മലയാളവാക്കുകള്‍ക്കുണ്ടോ പഞ്ഞം. നമ്മുടെ മഷിനിഘണ്ടുവില്‍ തന്നെയുണ്ടല്ലോ ആയിരക്കണക്കിന്.

    എന്റെ ഒരു നിര്‍ദ്ദേശം മാത്രമാണേ…. ആലോചിച്ച് തീരുമാനിക്കാമല്ലോ.

  • ഷണ്‍മുഖപ്രിയ

    ജലജേച്ചീ സിമട്രി ശരിയാവാന്‍ ഞാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം ഇതാ ഈ ഉദാഹരണത്തിലേതുപോലെ പദപ്രശ്നം നിര്‍മ്മിക്കുക എന്നതാണ്….
    http://crossword.mashithantu.com/page.php?id=2

  • ഷണ്‍മുഖപ്രിയ

    ചേച്ചീ നേരത്തെ ഞാന്‍ തന്ന ലിങ്ക് മാറിപ്പോയി :( ഇത് നോക്കിക്കോളൂ……
    http://en.wikipedia.org/wiki/File:CrosswordUSA.svg

  • സുരേഷ്

    ബിജോയിയും മാഷും ലീവിലായതു നിങ്ങടെയൊക്കെ ഭാഗ്യം. ഇല്ലെങ്കില്‍ പുതിയ നിയമം പഴയനിയമം എന്നൊക്കെ പറഞ്ഞ് കംപ്ലീറ്റ് ബൈബിളും പഠിപ്പിച്ചേനെ. (അങ്ങിനെയെങ്കിലും ബൈബിളും ഗീതയും ഖുറാനുമൊക്കെ വായിക്കിന്നെങ്കില്‍ ആയിക്കോട്ടെ അല്ലേ അഡ്മിനേ.).

    ദേ വാസൂന് പിന്നേം സംശയം.
    http://crossword.mashithantu.com/page.php?id=2 ലെ മൂന്നാം പാര(?) :
    3.നെടുകെയോ കുറുകെയോ അടുപ്പിച്ച് മൂന്ന് കറുത്ത കളങ്ങള്‍ വരരുത്.
    ഇതൊന്നു മനസ്സിരുത്തി വായിച്ചോളീ, ന്ന്ട്ട് അടുത്തലിങ്ക് ഒന്നങ്ങ്ട്ട് തൊറക്ക്വാ,

    ചോദ്യം നമ്പര്‍ 29,30,31 & 50,51,52 ന്റെ കളങ്ങള്‍. മൂന്നു കര്‍ത്ത കളങ്ങള് ദാ കെടക്കണു അടുപ്പിച്ച് .

    വിക്യാരി കളോട് ഒരു ചോദ്യം – നമ്മള്‍ മഷി നിയമപ്രകാരമാണോ , വിക്കി നിയമ പ്രകാരമാണോ പ്രശ്നമുണ്ടാക്കേണ്ടത്.

    വിക്യാനന്ദന്‍ മാരോട് – ഇതുപ്രകാരമാണെങ്കില്‍ വലത്തോട്ടും താഴോട്ടും മാത്രല്ലേ ഉത്തരം വരാവൂ.
    //let us decide on a pattern first. decide the mark pattern after that. till such time ask people not to publish the CWs for KK3.//

    ജലജ ചേച്ചി പദപ്രശ്ന അവിയലുണ്ടാക്കാനറിയാമോ (ചക്ക, വെള്ളരിക്ക ആദിയായ പച്ചക്കറി അവിയലൊക്കെ പഠിച്ചു). അതിന്റെ കൂട്ടൊന്നു പറഞ്ഞുതരണേ. (തല്ലല്ലേ, ഞാന്‍ മുങ്ങി).

    http://en.wikipedia.org/wiki/File:CrosswordUSA.svg

  • Vivek

    അങ്ങനെ ചെയ്താല്‍ “ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര്” എന്നു പറഞ്ഞതു പോലെയാകില്ലേ?

  • Vivek

    <<<<<>>>>>>>>>>>

    @ Shanmughapriya – അങ്ങനെ ചെയ്താല്‍ “ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര്” എന്നു പറഞ്ഞതു പോലെയാകില്ലേ?

  • ഷണ്‍മുഖപ്രിയ

    പിന്നെയിപ്പോ എന്താ ചെയ്യുക വിവേക്, തിരിച്ചും മറിച്ചും തലകുത്തി നിര്‍ത്തിച്ചിട്ടും ഈ സിമട്രി എന്ന പാര മറികടക്കാന്‍ എനിക്കു കഴിയുന്നില്ല :( പാവം ജലജേച്ചിയും ഇതുപോലെ കഷ്ടപ്പെടുന്നത് കണ്ട് എന്റെ വക ഒരു ചെറിയ നിര്‍ദ്ദേശം അത്രേ ഉള്ളൂ!!! സൂചനകളും ഉത്തരങ്ങളുമെല്ലാം വ്യത്യാസമുള്ളതായിരിക്കുമല്ലോ പിന്നെ ഈ സിമട്രിയില്‍ തന്നെ വ്യത്യാസം വരുത്താവുന്നതുമാണ് അപ്പോള്‍ “ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര്” പോലെയാകുമോ.

  • Vivek

    @ ജലജേച്ചി, ഷണ്മുഖപ്രിയ

    ഞാന്‍ രണ്ടു തരത്തില്‍ ചെയ്യാറുണ്ട്-

    1. പദപ്രശ്നത്തെ രണ്ട് ഭാഗമായി വിഭജിക്കും (നെടുകെ). ഒരു വശത്തെ ഓരോ ഉത്തരത്തിനു ശേഷവും മറുവശത്ത് Symmetry ഒപ്പിച്ച് ഒരു ചോദ്യമുണ്ടാക്കും. ഇതില്‍ ലിങ്കിങ്ങിനായി കുറച്ചു മെനക്കെടേണ്ടിവരും. തന്നെയുമല്ല 10 X 10 12 X 12 14 X 14 തുടങ്ങിയവയ്ക്കേ ഇതു യോജിക്കൂ

    2. ഇതില്‍ ഓരോ ചോദ്യത്തിനു ശേഷവും symmetry ഒപ്പിച്ച് ഒരു കറുത്ത കളം മറുവശത്തും ഇട്ടിട്ട് മുമ്പോട്ടു പോകും. ലിങ്കിങ്ങ് automatic ആയി നടക്കും എന്നതാണ് ഒരു ഗുണം. മാനുവല്‍ symmetry സൂക്ഷിച്ച് ചെയ്യണം എന്നതും രണ്ടക്ഷര ലിങ്കുകളും കുറച്ച് പാടാണ് എന്നത് ദോഷം

  • ജലജ

    പദപ്രശ്നം തന്നെ ഒരു അവിയലല്ലേ സുരേഷ്.

    അവിയലില്‍ ഞങ്ങള്‍ വെള്ളരിക്ക ഇടില്ല, ഞങ്ങള്‍ കോവയ്ക്ക ഇടില്ല. ഞങ്ങള്‍ കയ്പയ്ക്ക ഇടില്ല. അഥവാ ഇവയൊക്കെ ഇടുകയാണെങ്കിലും ഇത്രയധികം ഇടില്ല. ഇതില്‍ ചില കഷണങ്ങളുടെ അളവ് കൂടിപ്പോയി. മുരിങ്ങക്കായയുടെ നീളം കൂടിപ്പോയി, ചേനയുടെ വീതികൂടിപ്പോയി അങ്ങനെയങ്ങനെ…………ഇതൊക്കെയല്ലേ അപ്പുറത്ത് കേള്‍ക്കുന്നത്. ചെവിയോര്‍ത്ത് നോക്കൂ…. :)

  • ജലജ

    ഞാന്‍ വിവേക് പറഞ്ഞ രണ്ടാമത്തെ രീതി ഉപയോഗിച്ചാണ് പദപ്രശ്നങ്ങള്‍ രണ്ടെണ്ണം നിര്‍മ്മിച്ചത്. ആദ്യത്തേത് നിര്‍മ്മിച്ച സമയത്ത് അവസാനം രണ്ടുമൂന്ന് കള്ളി ഒഴിവ് വന്നു . അവയെ കറുപ്പാക്കിയാല്‍ സിമട്രി ശരിയാവുകയുമില്ല. അങ്ങനെ കുറച്ച് പ്രശ്നം ഉണ്ടായി. പിന്നെ ശരിയാക്കിയെടുത്തു.

    വലിയ പദങ്ങള്‍ ഒരേ എണ്ണം അക്ഷരമുള്ളവ കിട്ടാനിത്തിരി പാടുപേടേണ്ടി വന്നു. പിന്നെ ലിങ്കിങ്ങ് കുറച്ചു വിഷമമായിരുന്നു. ഓരോ കളം കഴിഞ്ഞും കറുപ്പ് വേണമല്ലോ. ലിങ്കുള്ള പദങ്ങള്‍ നോക്കിക്കണ്ടുപിടിക്കുക തന്നെ വേണം. കുറച്ച് പ്രാവശ്യം ചെയ്യുമ്പോള്‍ എളുപ്പമാകും എന്ന് പ്രതീക്ഷിക്കാം..

    നീളം കൂടിയ ഒരു പദത്തിന് ലിങ്ക് കുറവായപ്പോള്‍ അതിലെ റി യോട് ഉ ചേര്‍ത്ത് ഉറിയാക്കി. അപ്പോള്‍ ഉ വിനു ലിങ്കില്ല വീണ്ടും ഒരു വാക്ക് . അതിലെ രണ്ടാമക്ഷരം പദപ്രശ്നത്തിലെ ഒരു വാക്കുമായി ലിങ്ക് ചെയ്യാന്‍ പറ്റി. അങ്ങനെ ഒരു വാക്ക് (ഉറി) മതിയായിടത്ത് ആവശ്യമില്ലാതെ രണ്ട് വാക്ക് കൂടിയായി. അവിടെ മൂന്നോ നാലോ അക്ഷരമുള്ള പദം ചേര്‍ക്കാമെന്ന് വച്ചാല്‍ ബാക്കി സിമട്രി തെറ്റും.

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    അ – രണ്ടക്ഷര ഉത്തരങ്ങളുടെ എണ്ണം പരമാവധി മൂന്നു ആക്കുക.
    ആ – വിദേശീയരുടെ പേരുകള്‍ / സ്ഥലനാമങ്ങള്‍ ഉത്തരങ്ങളായി വരുമ്പോള്‍ കുറഞ്ഞത്‌ വികിപീഡിയയിലെങ്കിലും ഉച്ചാരണം നോക്കണം.
    ഇ – ആളുകളുടെ പേരുകള്‍ ആദ്യ ഭാഗവും അവസാന ഭാഗവും എന്ന് കൊടുക്കുന്നതിനോട് ഒരു അപേക്ഷ. വ്യക്തികളുടെ പേരുകള്‍ മുഴുവനായി തന്നെ കൊടുക്കുക അപ്പോള്‍ കൂടുതല്‍ ലിങ്കുകള്‍ കൊടുക്കാന്‍ കഴിയും
    ഈ – (വിവേകിന്റെ കമന്റ് – “രണ്ടക്ഷര പദങ്ങള്‍ രണ്ടോ കൂടിയാല്‍ മൂന്നോ മതി – segment കണ്ടീഷന്‍ മറികടക്കാന്‍ ആവശ്യമാണെങ്കില്‍ മാത്രം” –
    രണ്ടക്ഷര ഉത്തരങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം വേണ്ട. പക്ഷെ ഉള്ള ഉത്തരങ്ങള്‍ക്ക് രണ്ടക്ഷരത്തിനും ലിങ്ക് വേണം എന്നത് നിര്‍ബന്ധം.) ഇതിനോട് യോജിപ്പില്ല രണ്ടക്ഷരങ്ങള്‍ക്കും ലിങ്ക് കൊടുത്താല്‍ പിന്നെ ത്രില്‍ പോയില്ലേ. ഏതെങ്കിലും ഒരക്ഷരത്തിനു ലിങ്ക് ആയാല്‍ മറ്റേ അക്ഷരം കണ്ടു പിടിക്കുക എളുപ്പമാവില്ലേ?
    ഉ – (ജലജേച്ചി പറയുന്നു ഞാന്‍ നിര്‍മ്മിച്ചതില്‍ രണ്ടക്ഷരപദങ്ങള്‍ മൂന്നുനാലെണ്ണമുണ്ട്. രണ്ടിനും ലിങ്ക് കൊടുത്തിട്ടുണ്ട്. വാസ്തവത്തില്‍ അങ്ങനെ ചെയ്യുമ്പോള്‍ ചോദ്യത്തിന്റെ എണ്ണംകൂടുകയാണ് ചെയ്യുന്നത്. വെറുതെ ലിങ്കിനു വേണ്ടി പദങ്ങള്‍ കൂട്ടേണ്ടി വരുന്നു.) രണ്ടക്ഷര ഉത്തരങ്ങളില്‍ രണ്ടു അക്ഷരങ്ങള്‍ക്കും ലിങ്ക് കൊടുത്താല്‍ കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ടി വരും ശരിയല്ലേ?
    ഊ – ഷണ്മുഖ പ്രിയേ ഈ പറഞ്ഞ സിംമെട്രി അമേരികന്‍ മോഡല്‍ ഒരേ നിരയില്‍ മൂന്നു കളങ്ങള്‍ അടുപ്പിച്ച് ഡെഡ് സെല്‍ വരുന്നത് നമ്മുടെ നിയമങ്ങള്‍ക്കു എതിരല്ലേ? സിംമെട്രി ഇത്ര വല്യ കാര്യമാക്കാനുണ്ടോ.
    എ – ഇടത്തേക്കും (ബാക്ക്) മുകളിലേക്കും (അപ്പ്‌ ) താഴേക്കും (ഡൌണ്‍) ഉത്തരങ്ങള്‍ അവസാനിക്കുന്നിടത്ത് കറുത്ത കളം വരുന്നത് പടപ്രശ്നതിന്റെ ഭംഗി കൂട്ടില്ലേ? ഇശ്ശി വിഷമം പിടിച്ചാലും കളിക്കുമ്പോള്‍ ഒരു സുഖം തരും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

  • സുബൈര്‍

    കൂടുതല്‍ ആളുകളെ കളിക്കാന്‍ പ്രേരിപ്പിക്കുന്നത് പോലെ തന്നെ
    പദപ്രശ്ന നിര്‍മ്മിതിയിലും പങ്കാളികളാക്കുന്നതല്ലേ ഇതിന്റെ ഭാവിക്ക് ഗുണം ചെയ്യുക?
    പിന്നെഎന്തിനാണ് പദപ്രശ്നങ്ങള്‍ കൂടുതല്‍ കൂടുതല്‍ സങ്കീര്ണമാക്കുന്നത് ?
    ഇവിടെയും സായിപ്പിന്റെ നിയമം അതേപടി സ്വീകരിക്കാതെ നമുക്ക് നമ്മുടെ രീതിയില്‍ പോയിക്കൂടെ?
    ഈ സിമ്മെട്രി ഒപ്പിക്കുന്നതിനായി ചെരിപ്പിനനുസരിച്ച് കാലു മുറിക്കേണ്ടി വരില്ലേ? അത് സ്ഥിതി പിന്നെയും വഷളാക്കില്ലേ?

    ‘പാവപ്പെട്ടവനും’ പദപ്രശ്നം നിര്‍മ്മിക്കാന്‍ സാധിച്ചിരുന്ന ആ നല്ല നാളുകള്‍ എന്നേക്കുമായി അവസാനിച്ചുവോ? . :) . :)

    പദപ്രശ്നം കൂടുതല്‍ ജനകീയമാക്കുക! . :) നിയമങ്ങള്‍ ലളിതമാക്കുക! . :)

  • Vivek

    “രണ്ടക്ഷര ഉത്തരങ്ങളില്‍ രണ്ടു അക്ഷരങ്ങള്‍ക്കും ലിങ്ക് കൊടുത്താല്‍ കൂടുതല്‍ ചോദ്യങ്ങള്‍ വേണ്ടി വരും ശരിയല്ലേ?”

    - രണ്ടക്ഷര ഉത്തരത്തിന് ഒരു ചോദ്യം കൂടുതല്‍ വരും. (മൂന്നക്ഷര ചോദ്യമായാലും നാലക്ഷരചോദ്യമായാലും വരുന്നതു പോലെ തന്നെ ….)

    ഈ രണ്ടക്ഷര വാക്കുകള്‍ക്ക് എന്താ ഒരു അയിത്തം?

    മലയാളികള്‍ ആദ്യം വിളിക്കുന്ന വാക്ക് രണ്ടക്ഷരം ….
    ആദ്യം പഠിക്കുന്ന വാക്കുകളെല്ലാം രണ്ടക്ഷരം…..
    പിന്നെ പദപ്രശ്നത്തില്‍ മാത്രമെന്തിന് മാറ്റി നിറുത്തണം? എന്തെങ്കിലും തക്കതായ കാരണം?

  • Vivek

    @ സുബൈര്‍

    പഴയ രീതിയിലും പദപ്രശ്നം നിര്‍മ്മിക്കാം എന്നായിരുന്നു പഴയ തീരുമാനം (മാറ്റിയോ എന്തോ?). പോയിന്റില്‍ ചെറിയ കുറവു വരും എന്നു മാത്രം.

    ചര്‍ച്ച നടക്കുന്നതല്ലേ ഉള്ളൂ …

  • സുരേഷ്

    ചാന്ദ്നി സാറേ,

    അ, ആ, ഇ , ഈ, ഉ, ഊ – ഇതൊക്കെ തന്നയല്ലെ മാസങ്ങളായി ഞാന്‍ പറഞ്ഞോണ്ടിരിക്കുന്നത്. ഞാനെന്റെ ലൈന്‍ മാറ്റി. ഒരക്ഷരമുള്ള പദം പിരിച്ചു രണ്ടാക്കിയാല്‍ പോലും പരാതിയില്ല.
    നിര്മ്മാതാക്കള്‍ അവരുടെ മനോധര്‍മ്മം പോലെ ചെയ്യട്ടേ. അവനാന്റെ പ പ്ര ത്തിലല്ലെ പറ്റത്തുള്ളൂ. ജനാധിപത്യവും, സോഷ്യലിസവും, പ പ്ര ത്തില്‍ നടക്കില്ല ചേട്ടാ. സ്വത്വവാദം വിജയിക്കട്ടേ.

  • ഷണ്‍മുഖപ്രിയ

    ഊ – ഷണ്മുഖ പ്രിയേ ഈ പറഞ്ഞ സിംമെട്രി അമേരികന്‍ മോഡല്‍ ഒരേ നിരയില്‍ മൂന്നു കളങ്ങള്‍ അടുപ്പിച്ച് ഡെഡ് സെല്‍ വരുന്നത് നമ്മുടെ നിയമങ്ങള്‍ക്കു എതിരല്ലേ? സിംമെട്രി ഇത്ര വല്യ കാര്യമാക്കാനുണ്ടോ.

    അപ്പോ പദപ്രശ്നത്തിലും അമേരിക്കന്‍ മോഡല്‍ ഇന്ത്യന്‍ മോഡല്‍ എന്നൊക്കെയുണ്ടോ, കുടുങ്ങിയതു തന്നെ :( പക്ഷേ പുതിയ രീതിയില്‍ പദപ്രശ്നം നിര്‍മ്മിച്ചപ്പോള്‍, അടുപ്പിച്ച് 3 കറുത്ത കളം കൊടുത്തിട്ട് വെരിഫൈ ചെയ്തപ്പോള്‍ തെറ്റായി ഒന്നും കണ്ടില്ലാലോ!!

  • vivek

    <<<<>>>>>

    @ ഷണ്‍മുഖപ്രിയ
    അല്ലെങ്കിലും അടുപ്പിച്ചുള്ള കറുത്ത കളങ്ങള്‍ software പരിശോധിക്കറില്ലെന്നു തോന്നുന്നു. Manual ആയി വേണം verify ചെയ്യാന്‍. അപ്രൂവര്‍ തിരിച്ചിട്ടില്ലെങ്കില്‍ ഭാഗ്യം :)

  • ജലജ

    >>>>>ഇവിടെയും സായിപ്പിന്റെ നിയമം അതേപടി സ്വീകരിക്കാതെ നമുക്ക് നമ്മുടെ രീതിയില്‍ പോയിക്കൂടെ?
    ഈ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാലും നല്ലതു സ്വീകരിക്കുന്നതില്‍ തെറ്റില്ലല്ലോ. സിമട്രി പദപ്രശ്നചതുരത്തിന്റെ ഭംഗി കൂട്ടുന്നതിനാല്‍ അത് സ്വീകരിക്കാം. ഓരോ കളം കഴിഞ്ഞും കറുത്ത കളത്തിന്റെയാവശ്യമെന്താണ്? അവ ള്‍ മ്മന, ത വണ ക്കം എന്നിങ്ങനെയൊക്കെയുള്ള നല്ല ലിങ്കുകള്‍ ഈ നിയമം കാരണം നഷ്ടപ്പെടും. ഈ നിബന്ധനയില്ലെങ്കില്‍ കൂടുതല്‍ ഭംഗിയുള്ള സിമട്രികള്‍ നിര്‍മ്മിക്കാന്‍ എളുപ്പമാവുമെന്ന് തോന്നുന്നു. ഉണ്ടാക്കിനോക്കിയാല്‍ തന്നെയേ ഉറപ്പിച്ച് പറയാന്‍ പറ്റൂ.

  • മുജീബുര്‍ റഹ്മാന്‍

    കറുത്തകളങ്ങള്‍ വേണമെന്നുള്ളതാണ് എന്‍റെ അഭിപ്രായം ക.ക.പദപ്രശ്നത്തിന്റെ ഒരഴകു തന്നെയാണ്.
    <<<>>>>
    ഈ ലിങ്കുകള്‍ നഷ്ടപ്പെടില്ലല്ലോ ജലജേചേച്ചി അങ്ങിനെയുള്ള ലിങ്കുകള്‍ up and down എന്നീ സൂചനകളില്‍ വേണമെങ്കില്‍ ഉപയോഗിക്കാമല്ലോ?പുതിയ നിയമ്മത്തില്‍ ഞാനൊരെണ്ണം നിര്‍മ്മിച്ചു approve ന് അയച്ചിട്ടുമുണ്ട് .രണ്ടെണ്ണം പണിപ്പുരയിലുമുണ്ട് സിമട്രി ഒരു പ്രശ്നമായിട്ട് എനിക്ക് തോന്നിയിട്ടില്ല.

  • Vivek

    @ Jalajechi -”അവ ള്‍ മ്മന, ത വണ ക്കം എന്നിങ്ങനെയൊക്കെയുള്ള നല്ല ലിങ്കുകള്‍ ഈ നിയമം കാരണം നഷ്ടപ്പെടും.”

    മനസ്സിലായില്ല…. ഒന്നു വിശദീകരിക്കാമോ?

  • admin

    ചില കാര്യങ്ങള്‍ വ്യക്തമാക്കാമോ?

    ഒന്ന്) രണ്ടക്ഷരമുള്ള പദങ്ങള്‍ നിയന്ത്രിക്കണം എന്ന് പറയുന്നതിന്‍റെ കാരണമെന്താണ്?

    രണ്ട്) രണ്ടക്ഷരമുള്ളവയില്‍ രണ്ടിനും ലിങ്ക് കൊടുത്താല്‍ നന്ന്. ഇല്ലെങ്കില്‍ അതില്‍ തെറ്റ് എന്താണ്?
    അമ്പത് ശതമാനം ലിങ്ക് അപ്പോഴും കിട്ടുമല്ലോ?

    മൂന്ന്) അടുപ്പിച്ച് 3 കറുത്ത കളം വരരുത് എന്ന നിയമം വളരെ പഴയതാണ്.
    കറുത്ത കളങ്ങള്‍ നിയന്ത്രിക്കാന്‍ ഉള്ള നിയമം.
    എല്ലാ ഉത്തരതിന്റെയും അവസാനം കറുത്ത കളം വരുന്ന നിയമം പാലിക്കുന്നെങ്കില്‍ മൂന്നു കറുത്ത കളത്തിന്റെ നിയമം എടുത്ത് കളയേണ്ടി വരും.

    >>> ഈ സിമ്മെട്രി ഒപ്പിക്കുന്നതിനായി ചെരിപ്പിനനുസരിച്ച് കാലു മുറിക്കേണ്ടി വരില്ലേ? അത് സ്ഥിതി പിന്നെയും വഷളാക്കില്ലേ? ‘പാവപ്പെട്ടവനും’ പദപ്രശ്നം നിര്‍മ്മിക്കാന്‍ സാധിച്ചിരുന്ന ആ നല്ല നാളുകള്‍ എന്നേക്കുമായി അവസാനിച്ചുവോ?

    നെവര്‍ … പഴയ രീതിയിലും ഫുള്ളി കണക്റ്റ്‌ ആയി പദപ്രശ്നം നിര്‍മിക്കാവുന്നതാണ്. അധിക പോയിന്റ് ലഭിക്കണമെങ്കില്‍ കൂടുതല്‍ നിയമങ്ങള്‍ പാലിക്കണം .

  • ജലജ

    വിവേക്, അവള്‍ (എ), നമ്മള്‍(ബി) ആയി എഴുതുമ്പോള്‍ ‘ള്‍’ ഒരെണ്ണം മതിയല്ലോ. അതുപോലെ തവണ വണക്കം . ‘വണ’ ഒരു തവണ മതിയല്ലോ. ഇത്തരം ലിങ്കുകളുടെ കാര്യമാണ് ഞാന്‍ എഴുതിയത്. മുജീബ് ഇതില്‍ ആദ്യത്തേത് അപ്പ് & ഡൌണില്‍ ചെയ്യാന്‍ പറ്റും. മറ്റേത് പറ്റില്ലല്ലോ. കറുത്തകളങ്ങള്‍ ഇടാന്‍ വിഷമമുണ്ടായിട്ടല്ല . സിമട്രി മാത്രമേ എന്നെ അല്പം ബുദ്ധിമുട്ടിച്ചുള്ളൂ. അതും ആദ്യത്തേതില്‍ മാത്രം. രണ്ടെണ്ണം നിര്‍മ്മിച്ചതോടെ ഇനി എളുപ്പമായിരിക്കും എന്നാണ് വിചാരിക്കുന്നത്. സിമട്രിയില്‍ എന്തായാലും കറുത്ത കളങ്ങള്‍ വരുമല്ലോ. എന്നാലും മലയാളത്തിന് മലയാളത്തിന്റേതായി ഒരു നിയമം ആവാമല്ലോ.

  • സുരേഷ് കെ

    ഒറ്റ കറുത്തകളമില്ലെങ്കിലും സിമെട്രി ശരിയാവൂലോ, ഇല്ലേ ?

  • Vivek

    @ Suresh – കുരുക്ഷേത്ര – 2 പേജില്‍ ഇതൊക്കെ ചെയ്തതതാണ്

    vivek Says: July 19th, 2011 at 9:33 am
    @ Admin,

    Is the symmetry rule only applicable if the dead-cell-end-of-each-answer rule applied?

    —admin—
    for simplicity, all rules are independent until unless specified.
    in this case, we may set a rule saying that minimum 10% dark cell should be present.
    otherwise a crossword table without a dark cell is symmetric.

    Vivek Says: July 19th, 2011 at 3:40 pm

    My plan was to create a CW with a black cell exactly in the middle to get the “symmetry” points

  • ഷണ്‍മുഖപ്രിയ

    ഞാന്‍ പുതിയ നിയമം അനുസരിച്ച് 15*15 വലിപ്പത്തില്‍ ഒരു പദപ്രശ്നം നിര്‍മ്മിച്ചു. വെരിഫൈ ചെയ്തപ്പോള്‍ കിട്ടിയത്
    Link Strength 35%
    Dark Cell Percentage: 15%
    All answers are strongly connected
    All answers are with a boundary
    Symmetry Success
    ഇങ്ങനെയാണ്.
    ഇതിനി അപ്രൂവിന് അയയ്ക്കാമോ??

  • ജലജ

    ഷണ്മുഖപ്രിയ,
    അടുത്ത കുരുക്ഷേത്രത്തിന് ഇനിയും കാലമെത്ര കിടക്കുന്നു. പബ്ലിഷ് ചെയ്യാതിരുന്നാല്‍ അതുവരെ തുടച്ചും മിനുക്കിയുമിരിക്കാം.

  • Vivek

    Admin,

    രണ്ട് പദപ്രശ്നത്തിന്റെ slot കാലിയുണ്ടെന്ന് പറഞ്ഞിരുന്നു. വല്ലതും തീരുമാനമായോ?

    ഒരു event സ്വന്തമായി നടത്താനുള്ള പദപ്രശ്നം എന്റേത് കിടപ്പുണ്ട്. ;)

    • admin

      vivek,
      കുരുക്ഷേത്ര കഴിഞ്ഞുള്ള ഇവന്‍റ് മൊത്തം വിവേകിന്റെ പേരില്‍ നടത്താം.
      അടുത്തത് അഞ്ജനയുടെ പേരില്‍
      അതിന്റെ അടുത്തത് ജെനീഷിന്റെ പേരില്‍ …
      അടുത്തത് ….
      അങ്ങിനെ എല്ലാം നമുക്ക്‌ ഒരു ഓളമാക്കിയാലോ ?

  • ജലജ

    അഡ്‌മിന്‍,

    അപ്പോള്‍ നല്ല പദപ്രശ്നനിര്‍മ്മാതാവിനുള്ള സമ്മാനമോ?

    ഒരു മഷിത്തണ്ട് അംഗത്തിന്റെ ഓണ്‍ലൈന്‍ നിഘണ്ടു അല്ലേ ഓളം.

    —-admin says—
    umm… some people are regularly creating crosswords.
    how to consider them? take two/three crossword of each leading compilers.

    5 people x 2 crossword
    or take 3×3 + 1 crossword?

  • admin

    >>രണ്ട് പദപ്രശ്നത്തിന്റെ slot കാലിയുണ്ടെന്ന് പറഞ്ഞിരുന്നു. വല്ലതും തീരുമാനമായോ?

    മറുപടി പറയാത്ത പദപ്രശ്നങ്ങള്‍ തള്ളി കളഞ്ഞു കൊണ്ടിരിക്കുന്നു. അത് കൊണ്ട് കൂടുതല്‍ ഒഴിവുകള്‍ വരുന്നുണ്ട്. എല്ലാവര്‍ക്കും തുല്യമായ പരിഗണന കൊടുക്കാന്‍ ഞാന്‍ പാടുപെടും :-(

  • Jenish

    @admin

    അതായത് എപ്പോഴും പദപ്രശ്ന ചാറ്റ് ശ്രദ്ധിച്ചുകൊണ്ടിരിക്കണമെന്നര്‍ത്ഥം… അല്ലെങ്കില്‍ സൃഷ്ടി തള്ളും.. പലരും പദപ്രശ്നം schedule ആയതിനുശേഷമായിരിക്കും ശ്രദ്ധിക്കുക.. വായിക്കാത്ത message ഉള്ള പദപ്രശ്നങ്ങളുടെ പേരിന് വല്ല നിറം മാറ്റം ഉണ്ടായിരുന്നെങ്കില്‍ എളുപ്പമായിരുന്നു.. :)

    —-
    Recent Chat History Nokkuka,
    -Admin

  • Vivek

    @ Admin – “മറുപടി പറയാത്ത പദപ്രശ്നങ്ങള്‍ തള്ളി കളഞ്ഞു കൊണ്ടിരിക്കുന്നു”

    അതു ശരി …. ഞാന്‍ offline chat ഇല്‍ ചോദിച്ചിട്ടും ഒരു മറുപടിയുമില്ല …. അല്ലെങ്കിലും അഡ്മിനൊക്കെ എന്തുമാകാമല്ലോ :)

  • ഷണ്‍മുഖപ്രിയ

    ജെനിഷ്, ചാറ്റ് ശ്രദ്ധിച്ചില്ലെങ്കിലും പ്രശ്നമല്ല, ഇ-മെയില്‍ വരുമല്ലോ. അല്ലാ ജെനിഷ് ഇ-മെയിലും ചെക്ക് ചെയ്യാറില്ലേ!!!!

  • http://1 Jenish

    @Shanmukhapriya

    :) ഒരുപാട് ഇ-മെയില്‍ ഉണ്ട്.. ഞാന്‍ കൊടുത്തത് ഏതാണെന്ന് എനിക്കുതന്നെ നല്ല തിട്ടമില്ല… അല്ലെങ്കില്‍തന്നെ പിടിപ്പതു പണിയുള്ളപ്പോള്‍ ഇ-മെയില്‍ ഒക്കെ ആര് നോക്കാനാ???