കുരുക്ഷേത്ര – 3
1. ആഴ്ചയില്‍ രണ്ടോ മൂന്നോ വീതം 60(sixty) പദപ്രശ്നങ്ങള്‍ മത്സരത്തിനുണ്ടാകും.റെജിസ്ട്രേഷന്‍ ഫീസ് ഇല്ല.
ഈവന്റ്റ് (പ.പ്ര. എണ്ണം) താഴെ കൊടുക്കുന്നു.
ക്രൗഞ്ചവ്യൂഹം (12)
കൂര്‍മവ്യൂഹം (12)
സൂചീവ്യൂഹം (12)
ചന്ദ്രകലാവ്യൂഹം(12)
ചയനവ്യൂഹം (12)
2. ഒരു പദപ്രശ്നം മുഴുവല്‍ ശരിയായി പൂരിപ്പിച്ചാല്‍ ഒരാള്‍ക്ക് 100 പോയ്ന്റ് കിട്ടും.
a)Rank Bonus
ആദ്യം 100 ലഭിക്കുന്ന ആള്‍ക്ക് ബോണസ് ആയി 10 പോയിന്റ് ലഭിക്കും.
(ഇദ്ദേഹമാണ് ഈ പദപ്രശ്നത്തിന്റെ ഒന്നാം റാങ്കുക്കാരന്‍ ).
2 മുതല്‍ 11 വരെ റാങ്കുക്കാര്‍ക്ക് ബോണസ് ആയി 8 പോയിന്റ്.
12 മുതല്‍ 21 വരെ റാങ്കുക്കാര്‍ക്ക് ബോണസ് ആയി 7 പോയിന്റ്.
22 മുതല്‍ 51 വരെ റാങ്കുക്കാര്‍ ബോണസ് ആയി 4 പോയിന്റ്.
52 മുതല്‍ 101 വരെ റാങ്കുക്കാര്‍ ബോണസ് ആയി 2 പോയിന്റ്.
b) Special Bonus
5 പദപ്രശ്നങ്ങളിലെങ്കിലും 1 ആം റാങ്ക് ലഭിക്കുകയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
20 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
30 പദപ്രശ്നങ്ങളിലെങ്കിലും 101 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
40 പദപ്രശ്നങ്ങളിലെങ്കിലും 100 പോയിന്റ് നേടുകയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
c) Time Bonus
ആദ്യ 30 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 5 പോയിന്റ്.
ആദ്യ 60 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 4 പോയിന്റ്.
ആദ്യ 3 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 3 പോയിന്റ്.
ആദ്യ 6 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 2 പോയിന്റ്.
ആദ്യ 12 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 1 പോയിന്റ്.
d) Mega Bonus
25 പദപ്രശ്നങ്ങളിലെങ്കിലും 1 ആം റാങ്ക് ലഭിക്കുകയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
50 പദപ്രശ്നങ്ങളിലെങ്കിലും 11 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
55 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
60 പദപ്രശ്നങ്ങളിലെങ്കിലും 51 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 100 (five hundred) പോയിന്റ് അധികം നല്‍കും.
3. പദപ്രശ്നം ഉണ്ടാക്കുന്നതിനു ബോണസായി 115 ലഭിക്കും .
a)നിര്‍മ്മിക്കാനുതകുന്ന നിയമാവലിയുണ്ട്. അതിനനുസൃതമായി പദപ്രശ്നം ഉണ്ടാക്കണം. (നിയമാവലി ഇവിടെ ലഭ്യമാണ്). മൂന്നാമത്തേയും ആറാമത്തേയും നിയമം ശ്രദ്ധിക്കുക
b) തെറ്റായ സൂചനകള്‍ വരുത്താതെ നോക്കണം. തെറ്റുകളുടെ ആധിക്യം പദപ്രശ്നം റദ്ദാക്കുന്നതില്‍ കലാശിക്കും.
c) ഒരാള്‍ക്ക് പരമാവധി 5 പദപ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാം.
d) 11×11 , 13×13 വലിപ്പമുള്ള പദപ്രശ്നമാണ് നിര്‍മ്മിക്കേണ്ടത്.
e) പ്രത്യേക നിയമങ്ങള്‍ (15bp അധികം ലഭിക്കും )
Good Link Strength: 40% കൂടുതല്‍
Dark Cell Percentage: 10-15% ഇടയില്‍
All answers are strongly connected
List of answer without a boundary: (2 exceptions)
Symmetry Success
(ഇതില്‍ ആദ്യത്തെയും അവസാനത്തെയും പ്രത്യേകതകള്‍ ഉണ്ടെങ്കില്‍ , പ.പ്ര. വളരെ നല്ലത് എന്ന് മോഡരേട്ടര്‍ക്കും അഡ്മിനും ബോധ്യമുണ്ടെങ്കില്‍ 5bp കൊടുക്കാവുന്നതാണ്. )
4. അങ്ങിനെ എല്ലാ മത്സരത്തില്‍ നിന്നും ലഭിച്ച ആകെ പോയിന്റ് നോക്കി വിജയിയെ തീരുമാനിക്കും.
5. സമനില കൈവരിച്ചാല്‍ ലഭിച്ച റാങ്കുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ചയാള്‍ വിജയിയാകും. അതായത് സമനില കൈവരികയാണെങ്കില്‍ കൂടുതല്‍ തവണ ഒന്നാം റാങ്ക് നേടിയ വ്യക്തി ഒന്നാമതാകും. അതിലും സമനിലയാണെങ്കില്‍ അതിന്റെ അടുത്ത ഗ്രേഡ് റാങ്കുകള്‍ പരിഗണിക്കും. (ഒളിമ്പിക്സ് മെഡല്‍ പട്ടിക രീതിയില്‍ )
6. ഒരു യൂസറുടെ റെഫറല്‍ ആയി ഒരാള്‍ റെജിസ്റ്റര്‍ ചെയ്താല്‍ ആ യൂസര്‍ക്ക് ബോണസ് ആയി 1 പോയിന്റ് ലഭിക്കുമെങ്കിലും സമനിലവരുന്ന ഘട്ടത്തിലേ അതു ഉപയോഗിക്കുകയുള്ളൂ.
7. മൂന്നു മണിക്കൂര്‍ കഴിഞ്ഞാല്‍ , 95 % മാര്‍ക്കുണ്ടെങ്കില്‍ , രണ്ടു ലൈഫ് ലൈനുകള്‍ ലഭിക്കും. (NEW)
ഇവിടെ നോക്കുക http://mashithantu.com/crossword/page.php?id=12
കൂടാതെ മത്സരം തുടങ്ങി ആറു മണിക്കൂര്‍ കഴിഞ്ഞാല്‍ അധിക ക്ലൂ ചോദിക്കാം/ കൊടുക്കാം. അതിനു മുമ്പ് അധിക ക്ലൂ ചോദിക്കരുത്/കൊടുക്കരുത്.
8. Prizes
Player can earn Book Points from each crosswords/events
detailed it here…
http://mashithantu.com/crossword/page.php?id=13
9. Schedule
a) ഫെബ്രുവരി 11നു തുടങ്ങും.
b) പദപ്രശ്നത്തിന്റെ ലഭ്യത അനുസരിച്ച് Scheduled Items ല്‍ ഒരു ദിവസം മുമ്പ് പദപ്രശ്നം കാണാവുന്നതാണ്.
c) ഇന്ത്യന്‍ സമയം രാവിലെ 8നും രാത്രി 8നും ഇടയിലായിരിക്കും മത്സരം തുടങ്ങുക. (8AM, 12 NOON, 4PM, 8PM എന്നീ സമയങ്ങളില്‍ മാത്രമേ പദപ്രശ്നം ആരംഭിക്കുകയുള്ളൂ)
d) ഏകദേശം രണ്ടു മാസമായിരിക്കും ഒരോ ഈവന്റുകളുടെ കാലാവധി.
d) Oct 30 ന് മത്സരം തീരുന്നതായിരിക്കും
10. മുകളില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്താന്‍ മഷിത്തണ്ട് അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കും.
Pingback: One Man and a Mower
Pingback: Brazilian Virgin Hair