കുരുക്ഷേത്ര-2
മഷിത്തണ്ടിന്റെ നേതൃത്വത്തില്‍ വീണ്ടും കുരുക്ഷേത്ര പദപ്രശ്ന യുദ്ധം പുനരവതരിക്കുന്നു. 70 സെറ്റ് പദപ്രശ്നമത്സരങ്ങള്‍ ആകെ ഇതിനുണ്ടാകും. അത് 7 ഈവെന്റുകള്‍ ആയാണ് നടത്തുക. ഈവെന്റുകളുടെ പേരും അതില്‍ അടങ്ങുന്ന പദപ്രശ്നങ്ങളുടെ എണ്ണവും ബ്രാക്കറ്റില്‍ .
1. മാല വ്യൂഹം MALAVYUHA (8)
2.മകരവ്യൂഹം MAKARAVYUHA (9),
3.ത്രിശൂല വ്യൂഹം TRISULAVYUHA(10) ,
4.മണ്ഡലവ്യൂഹം MANDALAVYUHA(10),
5.ഗരുഡവ്യൂഹം GARUDAVYUHA(10),
6.വജ്രവ്യൂഹം VAJRAVYUHA(11),
7.ചക്രവ്യൂഹം CHAKRAVYUHA(12).
മികച്ച അഞ്ചു പദപ്രശ്ന നിര്‍മാതാക്കള്‍ക്കും ഒരോ ഈവെന്റ് വിജയിക്കും സമ്മാനം ഉണ്ടായിരിക്കും. 70 സെറ്റ് പദപ്രശ്നമത്സരങ്ങളില്‍ നിന്ന് ലഭിച്ച പോയിന്റിന്റെ അടിസ്ഥാനത്തില്‍ ആദ്യ നൂറു പേര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.
1. ആഴ്ചയില്‍ രണ്ടോ മൂന്നോ വീതം 70 (seventy) പദപ്രശ്നങ്ങള്‍ മത്സരത്തിനുണ്ടാകും.റെജിസ്ട്രേഷന്‍ ഫീസ് ഇല്ല.
2. ഒരു പദപ്രശ്നം മുഴുവല്‍ ശരിയായി പൂരിപ്പിച്ചാല്‍ ഒരാള്‍ക്ക് 100 പോയ്ന്റ് കിട്ടും.
a)Rank Bonus
ആദ്യം 100 ലഭിക്കുന്ന ആള്‍ക്ക് ബോണസ് ആയി 10 പോയിന്റ് ലഭിക്കും.
(ഇദ്ദേഹമാണ് ഈ പദപ്രശ്നത്തിന്റെ ഒന്നാം റാങ്കുക്കാരന്‍ ).
2 മുതല്‍ 11 വരെ റാങ്കുക്കാര്‍ക്ക് ബോണസ് ആയി 8 പോയിന്റ്.
12 മുതല്‍ 21 വരെ റാങ്കുക്കാര്‍ക്ക് ബോണസ് ആയി 7 പോയിന്റ്.
22 മുതല്‍ 51 വരെ റാങ്കുക്കാര്‍ ബോണസ് ആയി 4 പോയിന്റ്.
52 മുതല്‍ 101 വരെ റാങ്കുക്കാര്‍ ബോണസ് ആയി 2 പോയിന്റ്.
b) Special Bonus
5 പദപ്രശ്നങ്ങളിലെങ്കിലും 1 ആം റാങ്ക് ലഭിക്കുകയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
20 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
30 പദപ്രശ്നങ്ങളിലെങ്കിലും 101 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
40 പദപ്രശ്നങ്ങളിലെങ്കിലും 100 പോയിന്റ് നേടുകയാണെങ്കില്‍ 25 പോയിന്റ് അധികം ലഭിക്കും .
c) Time Bonus (NEW)
ആദ്യ 30 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 5 പോയിന്റ്.
ആദ്യ 60 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 4 പോയിന്റ്.
ആദ്യ 3 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 3 പോയിന്റ്.
ആദ്യ 6 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 2 പോയിന്റ്.
ആദ്യ 12 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 1 പോയിന്റ്.
d) Mega Bonus (NEW)
25 പദപ്രശ്നങ്ങളിലെങ്കിലും 1 ആം റാങ്ക് ലഭിക്കുകയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
50 പദപ്രശ്നങ്ങളിലെങ്കിലും 11 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
55 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 500 (five hundred) പോയിന്റ് അധികം നല്‍കും.
60 പദപ്രശ്നങ്ങളിലെങ്കിലും 51 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 100 (one hundred) പോയിന്റ് അധികം നല്‍കും.
3. പദപ്രശ്നം ഉണ്ടാക്കുന്നതിനു ബോണസായി 115 ലഭിക്കും .
a)നിര്‍മ്മിക്കാനുതകുന്ന നിയമാവലിയുണ്ട്. അതിനനുസൃതമായി പദപ്രശ്നം ഉണ്ടാക്കണം. (നിയമാവലി ഇവിടെ ലഭ്യമാണ്). മൂന്നാമത്തേയും ആറാമത്തേയും നിയമം ശ്രദ്ധിക്കുക
b) തെറ്റായ സൂചനകള്‍ വരുത്താതെ നോക്കണം. തെറ്റുകളുടെ ആധിക്യം പദപ്രശ്നം റദ്ദാക്കുന്നതില്‍ കലാശിക്കും.
c) ഒരാള്‍ക്ക് പരമാവധി 5 പദപ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാം.
d) 11×11 വലിപ്പമുള്ള പദപ്രശ്നമാണ് നിര്‍മ്മിക്കേണ്ടത്.
e) ജൂണ്‍ 10 നു മുമ്പ് നിങ്ങളുടെ പദപ്രശ്നങ്ങള്‍ സമര്‍പ്പിക്കണം
4. അങ്ങിനെ എല്ലാ മത്സരത്തില്‍ നിന്നും ലഭിച്ച ആകെ പോയിന്റ് നോക്കി വിജയിയെ തീരുമാനിക്കും.
5. സമനില കൈവരിച്ചാല്‍ ലഭിച്ച റാങ്കുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ചയാള്‍ വിജയിയാകും. അതായത് സമനില കൈവരികയാണെങ്കില്‍ കൂടുതല്‍ തവണ ഒന്നാം റാങ്ക് നേടിയ വ്യക്തി ഒന്നാമതാകും. അതിലും സമനിലയാണെങ്കില്‍ അതിന്റെ അടുത്ത ഗ്രേഡ് റാങ്കുകള്‍ പരിഗണിക്കും. (ഒളിമ്പിക്സ് മെഡല്‍ പട്ടിക രീതിയില്‍ )
6. ഒരു യൂസറുടെ റെഫറല്‍ ആയി ഒരാള്‍ റെജിസ്റ്റര്‍ ചെയ്താല്‍ ആ യൂസര്‍ക്ക് ബോണസ് ആയി 1 പോയിന്റ് ലഭിക്കുമെങ്കിലും സമനിലവരുന്ന ഘട്ടത്തിലേ അതു ഉപയോഗിക്കുകയുള്ളൂ.
7. മത്സരം തുടങ്ങി ആറു മണിക്കൂര്‍ കഴിഞ്ഞാല്‍ അധിക ക്ലൂ ചോദിക്കാം/ കൊടുക്കാം. അതിനു മുമ്പ് അധിക ക്ലൂ ചോദിക്കരുത്/കൊടുക്കരുത്. ആദ്യത്തെ ആറു മണിക്കൂറില്‍ ഓരോ മണിക്കൂറിലും ഓരോ ലൈഫ് ലൈന്‍ ലഭിക്കും . (6 lifelines)
8. Prizes
a) First Prize : 2000RS (Books/Electronic Items)
Second Prize : 1000Rs (Books/Electronic Items)
Third Prize : 500Rs (Books/Electronic Items)
40 consolation prizes (40x 100Rs ) (books)
45 Mashithantu Mementos/Certificates
b) 7 event topper prizes (7x 500 Rs ) (books)
c) 5 Best Crosswords Awards (5x200Rs) (books)
(Total 100 prizes, 15000Rs worth)
NOTE:
a) പണമായിട്ട് സമ്മാനങ്ങള്‍ കൊടുക്കുന്നതല്ല
b) ഒരാള്‍ക്ക് ഒരു സമ്മാനത്തിനേ അര്‍ഹതയുണ്ടാകൂ. (വലിയത് തിരഞ്ഞെടുക്കാം)
c) സമ്മാനം ലഭിക്കണമെങ്കില്‍ 70 പദപ്രശ്നങ്ങളില്‍ നിന്നായി ചുരുങ്ങിയത് 5000 പോയിന്റു ലഭിക്കണം.
9. Schedule
a) June 10നു തുടങ്ങും.
b) പദപ്രശ്നത്തിന്റെ ലഭ്യത അനുസരിച്ച് Scheduled Items ല്‍ ഒരു ദിവസം മുമ്പ് പദപ്രശ്നം പ്രത്യക്ഷ്യപ്പെടും.
c) ഇന്ത്യന്‍ സമയം രാവിലെ 8നും രാത്രി 8നും ഇടയിലായിരിക്കും മത്സരം തുടങ്ങുക. (8AM, 12 NOON, 4PM, 8PM എന്നീ സമയങ്ങളില്‍ മാത്രമേ പദപ്രശ്നം ആരംഭിക്കുകയുള്ളൂ)
d) ഏകദേശം ഒരു മാസമായിരിക്കും ഒരോ ഈവന്റുകളുടെ കാലാവധി.
d) December 30 ന് മത്സരം തീരുന്നതായിരിക്കും
10. മുകളില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്താന്‍ മഷിത്തണ്ട് അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കും.