Lifeline

നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഒരു കളം കിട്ടുന്നില്ല. ആ അവസരത്തില്‍ ഒരു ലൈഫ്‌ ലൈന്‍ വേണമെന്ന് തോന്നിയിട്ടുണ്ടോ?

ഉണ്ടെങ്കില്‍ ഈ മത്സരത്തിലും ലൈഫ്‌ ലൈന്‍ കൊണ്ട് വരുന്നു.ഒരു പ്രത്യേക രീതിയില്‍ . നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നിയ കളത്തില്‍ ക്ലിക്ക് ചെയ്തതിനു ശേഷം “LifeLine” ബട്ടണ്‍ ക്ലിക്ക് ചെയ്യുക. അങ്ങിനെ ക്ലിക്ക് ചെയ്യപ്പെടുന്ന കളങ്ങളില്‍ നിന്ന്, ഏറ്റവം കൂടുതല്‍ പേര്‍ ആവശ്യപ്പെട്ട കളം അടുത്ത മണിക്കൂറില്‍ നിങ്ങളുടെ മുമ്പില്‍ അനാവരണം ചെയ്യപെടും. അതിന്റെ അടുത്ത മണിക്കൂറില്‍ അപ്പോള്‍ ലഭ്യമായിട്ടുള്ളവയില്‍ നിന്ന് മുന്നില്‍ നില്‍ക്കുന്ന കളം നിങ്ങള്‍ക്ക്‌ മുമ്പില്‍ തുറക്കപ്പെടും. അങ്ങിനെ ഓരോ മണിക്കൂറില്‍ ഓരോ കളങ്ങള്‍ തെളിയും. പരാവധി ആറെണ്ണം അങ്ങിനെ തുറക്കപ്പെടും. ചുരുങ്ങിയത് മൂന്ന് വോട്ട് ഒരു കളത്തിനു ലഭ്യമായില്ലെങ്കില്‍ ആ മണിക്കൂറില്‍ ലൈഫ്‌ ലൈന്‍ ഉണ്ടാവുകയില്ല. നിങ്ങള്‍ക്ക്‌ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ വോട്ടു മാറ്റി വേറൊന്നു ക്ലിക്ക് ചെയ്യാം. [ലൈഫ്‌ ലൈനില്‍ പങ്കെടുക്കണമെങ്കില്‍ കുറഞ്ഞത് ഒരു മാര്‍ക്ക്‌ ലഭിച്ചിരിക്കണം. അതിനു ശേഷം ഒരു തവണ "Save-My-Answers" ക്ലിക്ക് ചെയ്യണം. അതിനു ശേഷം നിങ്ങള്‍ക്ക്‌ ലൈഫ്‌ ലൈനില്‍ പങ്കെടുക്കാം.]

“പുലരി”യില്‍ തന്നെ ഇനിയുള്ള പദപ്രശ്നങ്ങളില്‍ “LifeLine” പരീക്ഷിക്കുന്നതായിരിക്കും. അതിനു ശേഷം കുരുക്ഷേത്രയില്‍ കൊണ്ട് വരും.

  • admin

    നിങ്ങള്‍ എത്ര ശ്രമിച്ചിട്ടും ഒരു കളം കിട്ടുന്നില്ല. ആ അവസരത്തില്‍ ഒരു ലൈഫ്‌ ലൈന്‍ വേണമെന്ന് തോന്നിയിട്ടുണ്ടോ?

  • Shanmukhapriya

    തീര്‍ച്ചയായും ഇത് വളരെ നല്ല തീരുമാനമാണ് :)

  • Vivek

    :) :) :)

    Can we reduce that to 30 minutes?

  • http://mashithanducrossword mujeeb rahman

    ഇതൊരു നല്ല തീരുമാനം തന്നെ…

  • jalaja

    ഇത് വേണോ? കളിക്കുന്നതിന്റെ ത്രില്‍ കുറയില്ലേ? വേണമെങ്കില്‍ തന്നെ രണ്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞ ശേഷം ആവാം. അപ്പോള്‍ തനിയെ ചെയ്യാന്‍ കഴിയുന്നവര്‍ക്ക് അതിനവസരം ലഭിക്കുമല്ലോ. ഇന്നു വരെ വന്ന എല്ലാ പദപ്രശ്നങ്ങളും ചുരുങ്ങിയത് രണ്ടുപേരെങ്കിലും അധികസൂചനകള്‍ ഇല്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ടല്ലോ.
    പിന്നെ സ്കോര്‍ 95 നു മീതെ എത്തി അധികം പേരും തടഞ്ഞു നില്‍ക്കുകയാണെങ്കില്‍ അപ്പോള്‍ ഒരെണ്ണം കൊടുക്കുകയാണെങ്കില്‍ നല്ലതു തന്നെ.

  • admin

    “ഇത് വേണോ? കളിക്കുന്നതിന്റെ ത്രില്‍ കുറയില്ലേ? വേണമെങ്കില്‍ തന്നെ രണ്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞ ശേഷം ആവാം.”

    രണ്ടോ മൂന്നോ ആള്‍ക്കാര്‍ മാത്രമാണ് ആദ്യ രണ്ടു മണിക്കൂറില്‍ ഇത് ഉപയോഗിച്ചത് തന്നെ. ഇതുവരെ അഞ്ചു ശ്രമങ്ങളില്‍ ലഭിച്ചത് ഒരു ലൈഫ്‌ ലൈന്‍ മാത്രം. ഒരെണ്ണം കൂടിയേ ഇനി ലഭിക്കൂ. ഒരു പക്ഷെ എങ്ങിനെ ഉപയോഗിക്കണം എന്നതിനെ പറ്റി കളിക്കുന്നവര്‍ക്ക് അറിയിലായിരിക്കും.

    അടുത്ത മത്സരത്തില്‍ മൂന്നു മണിക്കൂര്‍ ഇടവേള കൊടുക്കാം. പരമാവധി 5 ലൈഫ്‌ ലൈനും . അങ്ങിനെ വരുമ്പോള്‍ ആദ്യ മൂന്നു മണിക്കൂറില്‍ സ്വയം പരിശ്രമിക്കുന്നവര്‍ക്ക് പ്രശ്നം ഉണ്ടാകില്ല.

  • Vivek

    Admin,

    What is the response to the Lifeline?
    How many are used this option till now?
    How many of them are benefited?

  • admin

    12 പേര്‍ മാത്രമേ ഇത് ഉപയോഗിച്ചിട്ടുള്ളൂ . ഉപയോഗിക്കുവാന്‍ അറിയാത്തത് കൊണ്ടാണോ എന്നറിയില്ല. യൂസര്‍ ഫ്രെണ്ട്ലി അല്ല എന്ന് തോന്നുന്നു. ഒരു പക്ഷെ ലൈഫ്‌ ലൈന്‍ ഉപയോഗിക്കുവാന്‍ താത്പര്യമിലാത്തത് കൊണ്ടാകാം. അല്ലെങ്കില്‍ പോയിന്റു കുറയുമെന്ന് തെറ്റി ധരിച്ചിട്ടാണോ എന്നും അറിയില്ല.

  • Vivek

    I used thrice and got answer once (in the 8th CW)

  • admin

    ലൈഫ് ലൈന്‍ എങ്ങിനെയാണ്‌ ഉപയോഗിക്കേണ്ടത്? (update)

    click on on the cell you want to know the answer. and then click on lifeline button.
    on every half-an-hour , system will check the maximum number of votes for a cell. and reveal the answer for that cell. and display it when player click on lifeline button next time.

    so keep on clicking lifeline button in every 30 minutes.
    You may change the cell whenever you feel to change.
    lifeline checking will start after 3 hours end after 6 hour.
    so you will get maximum 6 lifelines.