ഉടയ്ക്കുന്നത് അടയ്ക്ക അല്ല തേങ്ങ ആണെന്ന് ഉറപ്പിക്കാനാണോ തേങ്ങ എന്നെഴുതി വച്ചത്?
vivek
മറ്റൊരു പഴയ പദപ്രശ്നം കൂടി. നിങ്ങളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും എന്നു തന്നെയാണെന്റെ വിശ്വാസം . ചോദ്യങ്ങളിലെ വ്യത്യസ്തകളൊന്നും അങ്ങനെ കാണാനില്ല (രണ്ടു മൂന്നു കുനുഷ്ടു ചോദ്യങ്ങളൊഴിച്ചാല്‍). മുമ്പു പറയിച്ച നല്ല അഭിപ്രായങ്ങളൊക്കെ തിരിച്ചെടുക്കുവാനൊരവസരം. അതാണിത്.
പഴയ ഒരു കഠിന പദപ്രശ്നം (അതിന്റെ പേരു തന്നെ “വളഞ്ഞ വഴിയില്‍ ക്രിയ ചെയ്യുക” എന്നായിരുന്നു വേണ്ടത്) പിന്നീട് ലഘൂകരിച്ചത്. അമ്പത് ശതമാനം ലിങ്ക് ഉള്ളതിനാല്‍ കഷ്ടപ്പെടുത്തില്ല എന്നു കരുതാം (എന്നെക്കോണ്ടിത്രയൊക്കെയേ പറ്റൂ ).
എന്റെ അഭിപ്രായത്തില്‍ ആവറേജില്‍ താഴെയുള്ള ഒരെണ്ണം. അപ്പോള്‍ പിന്നെ നിങ്ങളുടെ കാര്യം പറയണ്ടല്ലോ.
vivek
ഉടച്ചത് തേങ്ങായായാലും കൊള്ളാം കലമായാലും കൊള്ളാം, എന്റെ തലയിലുടയ്ക്കരുത്. അത്രയേ എനിക്ക് പറയാനുള്ളൂ.
Vivek
Don’t worry. A lot of links. 50%
നിളാ പൗര്‍ണമി
ഇത് കളിക്കാന്‍ കഴിയില്ല .
എല്ലാവര്‍ക്കും വിജയാശംസകള്‍ .
ജലജ
അങ്ങനെ അപ്രതീക്ഷിതമായി ഒരു ഒന്നാം സ്ഥാനം. ഈ കുരുക്ഷേത്രത്തില്‍ ഇതു വരെ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞില്ലല്ലോ എന്ന ഖേദം ഒരു പരിധി വരെ തീര്‍ന്നു. വിവേക് ഉള്ള മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയാലേ അത് മുഴുവനും തീരൂ.
ഷണ്‍മുഖപ്രിയ
Congrajulations jalajechiiiii
http://na മുജീബുര്‍ റഹ്മാന്‍
ജലജേച്ചി,
KRKT 2 വില്‍ ആദ്യമായി ഒന്നാമത്തിയതില്‍ അഭിനന്ദനങ്ങള്‍ വിവേകിനെ തോല്‍പിക്കണമെന്നാണ് മനസ്സിലിരിപ്പ് അല്ലേ?
വിവേക് good crossword congrats.
ജലജ
ഒന്നോരണ്ടോ തെറ്റുകളൊഴിച്ചാല്‍ നല്ല പദപ്രശ്നം.എനിക്ക് ഒന്നാം സ്ഥാനം കിട്ടിയതിനാല്‍ വിശേഷിച്ചും .
ജലജ
കൊള്ളാം മുജീബ്. പദപ്രശ്നം വേഗം ചെയ്തു തീര്‍ക്കാന്‍ നോക്കാതെ കമന്റ് പേജ് വായനയും കമന്റെഴുത്തുമാണല്ലേ?
ഉണ്ണികൃഷ്ണന്‍
കൊള്ളാം വിവേക്, രസമുള്ള ഒരു പദപ്രശ്നം…നന്നായി തുടങ്ങാന്‍ കഴിഞ്ഞു എനിക്ക്..പക്ഷെ ഒന്‍പതു മണിക്ക് മുമ്പേ ഓഫീസിലേക്ക് ഇറങ്ങേണ്ടി വന്നതിനാല്‍ മുക്കാല്‍ മണിക്കൂറോളം നഷ്ടപ്പെട്ടു…ഒടുവില്‍ ഇവിടെ എത്തിയാണ് പൂര്‍ത്തിയാക്കിയത്…ഒന്നാമതെത്തിയ ജലജേച്ചിക്കും മറ്റു വിജയികള്‍ക്കും അഭിനന്ദനങ്ങള്‍…
anjanasatheesh
Good Crossword……….congrats Vivek & all winners
മാലിനി
എനിക്ക് രണ്ടു ഒന്നാം സ്ഥാനം കിട്ടി..
Jenish
@Vivek
നല്ല പദപ്രശ്നം..
@Jalaja
ചേച്ചിക്ക് അഭിനന്ദനങ്ങള്‍..
Vivek
ഇവിടെ താമസിച്ചെത്തിയതിന് ക്ഷമാപണം. പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.
ആദ്യമായി ഒന്നാമതെത്തിയ ജലജേച്ചിക്ക് പ്രത്യേക അഭിനന്ദനങ്ങള്
രണ്ടു മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍ ..
Well done ശ്രീ … You are only 3 minutes late.
Congrats Shanmukhapriya, Ajith, Subair, Ampili and Anjana. Good show.
Unnikrishnan, Anu and Varsha – You too did a good job
Jenish
@Malini
Congrats..
രണ്ട് ഒന്നാം സ്ഥാനം കിട്ടിയത് ഇങ്ങനല്ലേ.. 11
ഈ ഒന്നാം സ്ഥാനം ഞങ്ങളുടെ നാട്ടില്‍ പതിനൊന്ന്‍ എന്നൊരു പേരിലാണ് അറിയപ്പെടാറ്..
Neema
any chance to get clue for 6 A , 9 A , 6 D , 7D pls
Vivek
അടുത്ത തവണ ജലജേച്ചിയ്ക്ക് ഒന്നാം സ്ഥാനം കിട്ടുവാന്‍ ആശംസിക്കുന്നു
Vivek
ഉണ്ണികൃഷ്ണന്‍, ജെനീഷ്, അഞ്ജന, മുജീബ് – നല്ല വാക്കുകള്‍ക്ക് നന്ദി.
എനിക്കു തന്നെ തൃപ്തി ഇല്ലാത്ത ഒരു പദപ്രശ്നമായിരുന്നു ഇത്. തല പെരുപ്പിക്കുന്ന ഒന്ന്.
1 വലത്തോട്ട് – മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാനാവാര്‍ഡ് രണ്ടു തവണ നേടിയ ഒരു സംവിധായകന്; അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഒരു മുന്‍ നായികനടി ; അവരുടെ നിര്‍മ്മാതാവു കൂടിയായ ഭര്‍ത്താവ്
മുകളില്‍ കൊടുത്തതായിരുന്നു ആദ്യം കൊടുത്തിരുന്ന ചോദ്യം. എങ്ങനെയുണ്ട്? ഇതില്‍ കാണുന്ന എല്ലാ രണ്ടക്ഷര ഉത്തരങ്ങളും അവസാനം കൂട്ടിച്ചേര്‍ത്തതാണ് (കിങ്കിനു വേണ്ട്).
ജലജേച്ചീ, ചില സ്ഥലങ്ങളില്‍ ദീര്‍ഘം ഉപയോഗിച്ചില്ല, കൂട്ടക്ഷരം പിരിച്ചെഴുതി തുടങ്ങിയ കുറ്റങ്ങള്‍ എനിക്കു തന്നെയറിയാം. വേറെ വല്ലതുമുണ്ടെങ്കില്‍ ദയവായി എഴുതുക
Vivek
ഇതിനെ ഈ വഴിക്കെത്തിക്കാന്‍ സഹായിച്ച ജയകുമാറിനും പ്രത്യേക നന്ദി. ഇതിന്റെ last edit നടത്തിയത് ഇന്നു രാവിലെ ഏതാണ്ട് 7:50 നാണ്. നന്ദി പോഴന്‍. :0:)
താങ്കളില്ലായിരുന്നെങ്കില്‍ ഇവര് കുറേ കഷ്ടപ്പെട്ടേനെ.
Neema
only 6 A required pls
സുബൈര്‍
പദപ്രശ്നം നന്നായിരുന്നു.കുറേ നല്ല സൂചനകള്‍…
1A,4A,9A,14A,29A,34A,27B,3D,8D,12D,19D,26D,13U,24U….
എല്ലാം മികച്ചവ തന്നെ.
തിരക്കഥാകാരനും ‘തിരുമേനിമാരുടെ തമാശ’യുമാണ് ഇത്തിരി പ്രശ്നമായത്.
അഭിനന്ദനങ്ങള്‍,
വിവേകിനും ജലജേച്ചിക്കും മറ്റ് മുന്‍നിരക്കാര്‍ക്കും…..
പിന്നെ ഒരു സംശയം:
ആ ‘ധാതു’ ഇടയ്ക്ക് അപ്രത്യക്ഷമായതെന്തേ?
ജലജ
സുബൈര്‍ പറഞ്ഞ പോലെ അവ നല്ല സൂചനകള്‍ തന്നെ.
34ബി. ഉത്തരത്തിന്റെ അര്‍ത്ഥം പകര്‍ച്ച വ്യാധി എന്നാണ്. പെരുമഴ എന്ന് ല.ശ.താരാവലിയില്‍ ഇല്ല. മഷിത്തണ്ടിലും വിക്കിയിലും കണ്ടില്ല. പൊതുവേ പകര്‍ച്ചവ്യാധി എന്ന അര്‍ത്ഥത്തിലാണ് ഉപയോഗിച്ചുകണ്ടിട്ടുള്ളതും.
3ബി.The State Awards instituted the individual award in 1968 as the Bharat Award for the Best Actor; in 1975 it was renamed as the Rajat Kamal Award for the Best Actor. Until 1974, winners of this National Film Award of Merit received a figurine and certificate, but since 1975, they have been awarded with a Rajat kamal (silver lotus), certificate and a cash prize (50,000 in 2011).
78ലാണല്ലോ കൊടിയേറ്റത്തിലെ നടന് കിട്ടുന്നത്. അപ്പോള്‍ അതെങ്ങനെ അവസാനത്തെ ഭരത് അവാര്‍ഡ് ആകുമെന്ന് മനസ്സിലായില്ല. വിക്കിയുടെ ‘വികൃതി’ ആണോ?
അദ്ദേഹത്തിന്റെ പേരിന്റെ ആദ്യഭാഗം എന്നെഴുതിയിരുന്നെങ്കില്‍ ഒന്നുകൂടി നന്നായേനെ.
22ബി.പന്തലിന് ഇങ്ങനെയൊരര്‍ത്ഥം ഉണ്ടോ????
പദപ്രശ്നം ചെയ്യുമ്പോള്‍ സൂചനയില്‍ ഒരു അക്ഷരത്തെറ്റ് കണ്ടിരുന്നു. ഒരു ടൈപ്പിങ്ങ് തെറ്റ്. അതിപ്പോള്‍ ശരിയാക്കിയിട്ടുണ്ടല്ലോ.
FABNA
NEED CLUES FOR 6A
Rida
6A – 3rd letter pls….
ജിനു
plz help
1A,1D,17B 5th letter..
ജിനു
only 17B 5th letter..
ജിനു
got it!!!
Vivek
ജലജേച്ചീ, സുബൈര്
“ആ ‘ധാതു’ ഇടയ്ക്ക് അപ്രത്യക്ഷമായതെന്തേ?”
“പദപ്രശ്നം ചെയ്യുമ്പോള്‍ സൂചനയില്‍ ഒരു അക്ഷരത്തെറ്റ് കണ്ടിരുന്നു. ഒരു ടൈപ്പിങ്ങ് തെറ്റ്. അതിപ്പോള്‍ ശരിയാക്കിയിട്ടുണ്ടല്ലോ”
ഞാന്‍ പറഞ്ഞല്ലോ. ഇതിന്റെ അവസാന മിനുക്കുപണി ഞങ്ങള്‍ പദപ്രശ്നം തുടങ്ങുന്നതിന്റെ തൊട്ടു മുമ്പാണ് തീര്‍ത്തത്. അവസാന നിമിഷം ധാതുവിനെ ഞങ്ങള്‍ തട്ടി
Vivek
മഹാമാരി എന്ന വാക്കിന് പകര്‍ച്ചവ്യാധി എന്നാണ് സാധാരണ ഉപയോഗിക്കുന്ന അര്‍ഥമെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ അത് മാത്രമാണോ അര്‍ഥം?
മഹാ എന്നാല്‍ വലുത്. മാരി എന്നാല്‍ മഴ. അപ്പോള്‍ മഹാമാരി എന്ന വാക്കിന് വലിയ മഴ എന്നൊരര്‍ഥം derive ചെയ്യപ്പെടുന്നു. ശരിയല്ലേ?
നിഘണ്ടുക്കളില്‍ കാണുന്നത് മാത്രമാണ് അര്‍ഥമെന്ന യാഥാസ്ഥിതിക വാദത്തെ തിരുത്തിയെഴുതാന്‍ സമയമായി. സാമാന്യയുക്തിക്ക് നിരക്കുന്നതാണെങ്കില്‍ ഒരു വാക്കിനെ അംഗീകരിക്കുന്നതല്ലേ നല്ലത്? അങ്ങനെയല്ലേ ഭാഷ വളരുന്നത്? ഇന്നുപയോഗിക്കുന്ന പല വാക്കുകളും കാലാകാലങ്ങളായി പല കവികളും derive ചെയ്തതല്ലേ?
PS:
1. നിങ്ങളെ കൂടുതല്‍ കുഴയ്ക്കാതിരിക്കാന്‍ “പാലായിലെ മാണിക്യം” ഞാന്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്.
2. കഞ്ചുകം എന്ന വാക്കിന് പുതപ്പ് എന്നൊരര്‍ഥം ഏതെങ്കിലും നിഘണ്ടുവിലുണ്ടോ?
Vivek
Wiki should be wrong. (When I created this CW, the information what Jalajechi pasted was not there. It shoul have been edited later.).
സ്വന്തം പേരില്‍ ഭരത് എന്നു ഔദ്യോഗികമായി കൂട്ടിച്ചേര്‍ക്കാന്‍ ഗോപിയെ പ്രേരിപ്പിച്ച ഘടകമെന്താണ്? – ഭരത് അവാര്‍ഡ് നിറുത്തലാക്കിയിട്ടും (മികച്ച നടനുള്ള രജതകമലം അവാര്ഡാണ് ഇപ്പോള്‍ നല്കുന്നത്) മറ്റുള്ളവര്‍ തുടര്‍ന്നും ഭരത് എന്നുപയോഗിക്കുന്നതില്‍ പ്രതിഷേധിച്ചാണിതെന്ന് ഞാന്‍ വായിച്ചിട്ടുണ്ട് (തോമസ് ജേക്കബിന്റെ കഥക്കൂട്ടിലാണെന്നാണെന്റെ ഓര്‍മ്മ. പഴയ ഫയലുകള്‍ തപ്പണം). ഈ അടുത്ത കാലത്തെ സലീം കുമാറിന് അവാര്‍ഡ് കിട്ടിയപ്പോഴും ഈ സംവാദം നടന്നിരുന്നു. പദപ്രശ്നമുണ്ടാക്കിയത് കഴിഞ്ഞ കൊല്ലം ഡിസംബറിലാണെന്നു തോന്നുന്നു. ഞാന്‍ കരുതിയത് പുതിയ സംഭവ വികാസങ്ങള്‍ക്കു ശേഷം എല്ലാവര്‍ക്കും ആ ചോദ്യം എളുപ്പമായിരിക്കും എന്നാണ്.
(പിന്നെ പേരിന്റെ വാല്‍ ഒഴിവാക്കിയത് – അദ്ദേഹം ഒരിക്കലും ആ പേരില്‍ അറിയപ്പെട്ടിരുന്നില്ല. ഗോപി, കൊടിയേറ്റം ഗോപി, ഭരത് ഗോപി എന്നിങ്ങനെയല്ലാതെ യഥാര്‍ഥ നാമധേയം അധികം ഉപയോഗിച്ചു കണ്ടിട്ടില്ല. പിന്നെ വാലുണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്? അതേ സമയം “എം ടി വാസുദേവന്” എന്നുപയോഗിച്ചാല്‍ അതൊരു കല്ലു കടിയാണ്. )
Vivek
വിതാനം – വീണ്ടും ഞാന്‍ എന്റെ “മഹാമാരി” വാദം പുറത്തെടുക്കുന്നു. പരത്തി വിരിക്കുന്നത് എന്ന അര്‍ഥമാണ് സാധാരണയായി “വിതാനം” എന്ന വാക്കിന് നിഘണ്ടുക്കള്‍ കല്പിച്ചിരിക്കുന്നത്. അത് മുകളിലാണെങ്കില്‍ പന്തലായി എന്നു യുക്തി .
ബൈബിള്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഉത്പത്തിയിലെ ഈ ഭാഗം ഓര്‍മ്മ കാണും. (രണ്ടാം ദിവസം).അതില്‍ “ദൈവം വെള്ളത്തിനു പുറമെ ഒരു വിതാനമുണ്ടാക്കി അതിന് ആകാശം എന്നു പേരിട്ടു” എന്നു പറയുന്നുണ്ടെന്നാണെന്റെ ഓര്‍മ്മ. (നോക്കാന്‍ ഇപ്പോള്‍ എന്റെ കയ്യിലില്ല. ഉള്ളവര്‍ നോക്കി തെറ്റുണ്ടെങ്കില്‍ തിരുത്തുക)
Vivek
ലിങ്ക് കൂടുതലുള്ള വാക്കുകളിലാണ് എന്റെ പരാക്രമം എന്നു ഞാന്‍ വിനീതമായി ഓര്‍മ്മിപ്പിക്കുന്നു. ദയവായി ക്ഷമിക്കുക.
Vivek
@ subair – നല്ല സൂചനകള്‍…
1A,4A,9A,14A,29A,34A,27B,3D,8D,12D,19D,26D,13U,24U….
എല്ലാം മികച്ചവ തന്നെ.>>>>>>>>>>>>>
1A, 4A – these are fine tuned by Admin. 3D,8D etc. are added last night, if you believe.
1A – I already gave the original question. That was only related to “Dileep” Admin made it easy by linking with Adoor also. Thank you Pozhan
ഞാന്‍ വേറൊരു ചോദ്യം പറയാം – ഏത് ചോദ്യമാണ് അതിനെ replace ചെയ്തതെന്നു പറയാമോ?
“കൂടുതലുള്ളവരില്‍ കൂടുതലുള്ളവര്‍? ”
I personally like 14A, 12D, 29A, 31A (admin added “” to ease that a little bit), 8D, 26D, 24U, 36U and 22B. Because I expect those kind of questions in other’s crosswords
Vivek
Admin/moderator – Please publish the comments requested for moderation with proper content.
“Vivek Says: January 3rd, 2012 at 1:15 pm”
The head and tail of the above comment is not removed while publishing
ഷണ്‍മുഖപ്രിയ
നല്ലൊരു പദപ്രശ്നം!! രാവിലെ ഓഫീസില്‍ പോകാനുള്ള തിരക്ക് കാരണം വൈകിട്ട് അഭിപ്രായം എഴുതാം എന്ന് കരുതി. ലിങ്കുകള്‍ കൂടുതല്‍ ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് തീര്‍ക്കാന്‍ കഴിഞ്ഞു.
ത്രിഫലം എന്നാല്‍ മൂന്നിന്റേയും പേര് വരേണ്ടതല്ലേ?? ത്രിഫലങ്ങളില്‍ ഒന്ന് എന്ന സൂചനയായിരുന്നില്ലേ അനുയോജ്യം? ദശപുഷ്പങ്ങളില്‍ ഒന്ന്, നവരത്നങ്ങളില്‍ ഒന്ന് എന്നൊക്കെ മുന്‍പ് വന്നിട്ടുള്ളതു കൊണ്ടാണേ ഇങ്ങനെയൊരു സംശയം.
പോഴൻ/anthipozhan
അപ്രൂവർക്കു കിട്ടിയ കൊട്ടു്:
*****************
Pozhan agree with two points by Jalajachechi.
പെരുമഴയുടെ ഉത്തരം കിട്ടിയപ്പോൾ ആദ്യം തോന്നിയത് ജലജച്ചേച്ചി സൂചിപ്പിച്ചപോലെ രോഗത്തെപ്പറ്റിത്തന്നെയാണു്. അടുത്ത ആലോചനയിൽ തെറ്റില്ലെന്നു തോന്നി. മാരി എന്നതിനു മഴ, രോഗം എന്നു രണ്ടർത്ഥങ്ങൾ കല്പിക്കുന്നുണ്ട്. മഹാനാശം വിതയ്ക്കുന്ന രോഗത്തിനു് ഈ വാക്കുണ്ടായതുതന്നെ ‘രോഗാണുക്കളുടെ പെരുമഴ’യിൽ നിന്നാകണം. അപ്പോൾ അതു തെറ്റല്ല.
പിന്നെ, ജലജം എന്നതിനു ‘താമര’ എന്നർത്ഥം സ്ഥായിയായിരിക്കുന്നപോലെ ഇവിടെയുണ്ടോയെന്നതാണു ചോദ്യം. പേമാരി എന്നു മറ്റൊരു വാക്കുള്ളതിനാലാകാം, ഇവിടത്തെ വാക്ക് പകർച്ചവ്യാധിയെന്ന അർത്ഥത്തിൽ ഉറച്ചുവെന്നു പറഞ്ഞാൽ തെറ്റില്ല. അഥവാ എന്തെങ്കിലും ശേഷിച്ചിട്ടുണ്ടെങ്കിൽ അല്പകാലം കൂടി കഴിഞ്ഞാൽ ഉറച്ചുകിട്ടും.
(കാലപ്പകർച്ചയിൽ അർത്ഥവും മാറിവരും. ഭാഷയുടെ സജീവതയാണത്. അതതു കാലത്തുള്ള അർത്ഥം പിന്തുടരുകയാണഭികാമ്യം. ഇവിടെ വൈയാകരണന്മാരുടെ പിടിവാദങ്ങൾ തോൽക്കുമെന്നു വീണ്ടും പറയട്ടെ.)
പലർക്കും ഇപ്പോഴും ആശയക്കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ചലച്ചിത്രാവാർഡ് സംബന്ധിച്ച ഒരു വസ്തുതയിലേക്കും വഴികാട്ടിയതിനു ജലജച്ചേച്ചിക്കു നന്ദി.
ആധികാരികത എത്രത്തോളമെന്നു നിശ്ചയമില്ല. എങ്കിലും തെരഞ്ഞേടത്തോളം കിട്ടിയത്:-
1973ലാണു് ഭരത്, ഉർവ്വശി എന്ന പേരിൽ അവാർഡുകൾ അവസാനമായി നൽകിയത്-
പി.ജെ.ആന്റണി(നിർമ്മാല്യം), നന്ദിനി(കാട്-കന്നട) എന്നിവർക്ക്. http://iffi.nic.in/Dff2011/Frm21stNFAAward.aspx?PdfName=21NFA.pdf
1974 മുതൽ ‘രജത് കമൽ’(രജതകമലം) എന്നാണു പേർ. മറ്റു കാറ്റഗറിയിലും അവാർഡിന്റെ പേരിതു തന്നെ. ഏറ്റവും നല്ല ചലച്ചിത്രം ഉൾപ്പെടെ 4 അവാർഡുകൾ ‘സുവർണ്ണകമൽ’ എന്നപേരിലും. http://iffi.nic.in/Dff2011/Frm22ndNFAAward.aspx?PdfName=22NFA.pdf
പന്തലിന്റെ കാര്യത്തിൽ സംശയം വരാൻ കാരണമൊന്നും കാണുന്നില്ല.
നിർമ്മാതാവിനേക്കാൾ തെറ്റുകളുടെ ഉത്തരവാദിത്തം അപ്രൂവർക്കാണു്. ബി കെയർ ഫൂ…..ൾ
vivek
@ഷണ്‍മുഖപ്രിയ – അങ്ങനെ വന്നു കരുതി അങ്ങനെയേ വരാവൂ എന്നില്ലല്ലോ :
vivek
പോഴനെ വീണ്ടും ഇവിടെ വരുത്താന്‍ എന്റെ പദപ്രശ്നം സഹായിച്ചെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി
vivek
“കഥക്കൂട്ട്” തപ്പാന്‍ സമയം കിട്ടിയില്ല. (കിട്ടിയാലും പഴയ പേപ്പര്‍ കട്ടിങ്ങായതിനാല്‍ പോസ്റ്റ് ചെയ്യാന്‍ പറ്റില്ലല്ലോ). പകരം ചുമ്മാ ഓണ്‍ലൈനില്‍ കിട്ടിയ രണ്ടുമൂന്നെണ്ണം കിടക്കട്ടെ.
ചോദ്യങ്ങളില്‍ തെറ്റൊന്നും ഞാന്‍ കണ്ടില്ല. ഉള്ളതൊക്കെ അപ്പോള്‍ തന്നെ തിരുത്തിയോ?
Rida
Hi
6A 3rd letter …. dint get clue
സുബൈര്‍
@Vivek
>>>ഞാന്‍ വേറൊരു ചോദ്യം പറയാം – ഏത് ചോദ്യമാണ് അതിനെ replace ചെയ്തതെന്നു പറയാമോ?
“കൂടുതലുള്ളവരില്‍ കൂടുതലുള്ളവര്‍? ” >>>
ഇതല്ലേ ആ ചോദ്യം?
“28A ഏറ്റവും വലിയ വിശ്വാസിസംഘടന ഇവരുടേതാണത്രേ”
Vivek
@ സുബൈര്‍ – ശരിയാണ്
കമന്റ് അപ്രൂവര്‍ ലീവിലായിരുന്നോ എന്തോ?
Vivek
@ Rida and all
6A – He is one of the brother’s of Sree Rama
Krishna Kumar
ഭരത് അവാര്‍ഡിന്റെ സൂചന sarcastic ആയിട്ടാണ് കൊടുത്തതെന്നാണ് ഞാന്‍ വിചാരിച്ചത്. അങ്ങനെ അല്ലായിരുന്നോ? ഗോപിക്കു ശേഷം ആരും ഭരത് അവാര്‍ഡിനു യോഗ്യരല്ല എന്നോ മറ്റോ ഈയിടക്ക് ആരോ പറഞ്ഞില്ലേ?(ജഗതി?)
ഓര്‍മ്മകളുണ്ടായിരിക്കണം … (കൊലവെറി പോലെ ഒരു ഇംഗ്ലീഷ് bit ഉണ്ടതില്‍)
Rida
Hi
Thanks to all…
ജലജ
@വിവേക് & ജയകുമാര്‍, മഹാമാരി–യോജിക്കുന്നു. എന്നാലും ഒരു സംശയം. ഒരു സ്കൂള്‍ പരീക്ഷയ്ക്ക് മഹാമാരിയുടെ അര്‍ത്ഥം പേമാരിയാണെന്നെഴുതിയാല്‍ മുഴുവന്‍ മാര്‍ക്കും കിട്ടുമോ? നിളാപൌര്‍ണ്ണമിയുടെ എത്ര മാര്‍ക്കിടും?
മാഷ് ഇതുവരെ എത്തിയില്ലല്ലോ.
ഗോപിയുടെ പേരില്‍ ഇനീഷ്യല്‍ ചേര്‍ത്ത സ്ഥിതിക്ക് വാലും ആവാമായിരുന്നു. അതു കൊടുക്കാത്ത സ്ഥിതിക്ക് അത് സൂചിപ്പിക്കാമായിരുന്നു. അല്ലെങ്കില്‍ ഇനീഷ്യലും ഒഴിവാക്കാമായിരുന്നു.ഇത് അത്ര സാരമുള്ള കാര്യമല്ല.
ബൈബിള്‍ വായിച്ചിട്ടു കുറെക്കാലമായി. മറക്കാന്‍ വേണ്ടത്ര കാലം.
ഇന്നലെ മുതല്‍ ഇത്തിരി തിരക്കിലാണ്. നാട്ടില്‍ നിന്ന് ചേച്ചിയുംചേട്ടനും വന്നതിന്റെ തിരക്ക്.
സ്കൂളില്‍ മാര്‍ക്ക് കൊടുക്കാന്‍ എന്തെങ്കിലും മാനദണ്ഡം ഉണ്ടാകുമല്ലോ? മലയാളത്തിന് അതുണ്ടെങ്കില്‍ നിളയ്ക്കറിയുമല്ലോ. ഓരോ ടീച്ചറും ഓരോ തരത്തില്‍ കൊടുക്കുന്നത് ശരിയല്ലല്ലോ.
Vivek
എന്തു മാനദണ്ഡം ജലജേച്ചീ, അദ്ധ്യാപകരുടെ മനോധര്‍മ്മമല്ലേ പ്രധാനം? പ്രത്യേകിച്ച് ഉയര്‍ന്ന ക്ലാസുകളില്‍ ….(ചെറിയ ക്ലാസുകളില്‍ തങ്ങളുടെ വിജ്ഞാനം അടിച്ചേല്‍പ്പിക്കും. പാഠപുസ്തകങ്ങളില്‍ ഉള്ളതില്‍ കൂടുതലോ കുറയാനോ അനുവദിക്കുന്ന അദ്ധ്യാപകര്‍ വിരളം
Jenish
@Jalaja
എന്തിനാ ചേച്ചീ വെറുതെ സ്കൂളും മാര്‍ക്കും ഒക്കെ പറഞ്ഞ് പേടിപ്പിക്കുന്നെ.. പദപ്രശ്നമല്ലേ ഇത്.. “പെരുമഴ” എന്ന് കണ്ടൊടനെ ശബ്ദതാരാവലി തിരയാന്‍ പോകാതെ വിവേക് എന്തെങ്കിലും കുസൃതി ഒപ്പിക്കും എന്ന് ചിന്തിച്ചുകൂടാരുന്നോ?
“മൂലധനം – മൂലയ്ക്ക് വച്ചിരിക്കുന്ന പൈസ“ എന്ന് സൂചന തന്നാലും പദപ്രശ്നം ആയതിനാല്‍ മുട്ടാത്തര്‍ക്കങ്ങള്‍ പറഞ്ഞ് നില്‍ക്കാം..
Nimi
Pls give clues for
9A
18A
12D
നിളാ പൗര്‍ണമി
കുട്ടികള്‍ സ്വയം കണ്ടുപിടിക്കുന്ന വാക്കിനു അര്‍ഥം ശരിയല്ലെങ്കില്‍ എങ്ങനെ മാര്‍ക്ക് കൊടുക്കും .?
ഒരു വാക്കിനു അര്‍ത്ഥമുണ്ടെന്ന് ഇരിക്കെ ഇല്ലാത്ത ഒരര്‍ത്ഥം പുതിയതായി കണ്ടുപിടിച്ചു കൊടുക്കണോ ?
വിവേക് ടീച്ചര്‍ ആയിരുന്നെങ്കില്‍ തീര്‍ച്ചയായും കൊടുക്കില്ല. എന്നല്ല കൊടുക്കാന്‍ സാധിക്കില്ല.
ഞാന്‍ കൊടുക്കില്ല.
തടില്ലത എന്നതിന് തടിയിലൂടെ പടര്‍ന്നു കയറിയ വള്ളിച്ചെടി എന്ന് അര്‍ഥം വരുമോ?
കടല്‍ ആടുന്നതാണോ കടലാടി ?
ശരിയാണ് ജലജേച്ചി മാര്‍ക്ക് കൊടുക്കുന്നതിനു നിയമമുണ്ട് . നിലവിലുള്ള വാക്കുകള്ക്കു
കൃത്യമായ അര്‍ത്ഥമുള്ളപ്പോള്‍ എന്തിനാണ് കുട്ടികളെ തെറ്റെഴുതാന്‍ ശീലിപ്പിക്കുന്നത്?
ഇങ്ങനെ വിഗ്രഹിക്കുമ്പോള്‍ കിട്ടുന്നതില്‍ നിന്ന് വ്യത്യസ്തമായ അര്‍ത്ഥമുള്ള ധാരാളം
സമസ്തപദങ്ങള്‍ ഉണ്ട്.
ജോലി മാറിയത് കൊണ്ട് ഒരു പ്രയാസം പ പ്ര സമയത്തിന് കളിക്കാന്‍ കഴിയില്ല എന്നതാണ്. ആവശ്യത്തിലേറെ ജോലി ഉള്ളതുകൊണ്ടും ജോലിയില്‍ പുതിയ ആള്‍ ആയതിനാലും കളിയ്ക്കാന്‍ വീടെ ശരണം. അതുകൊണ്ട് ഇനി റാങ്ക് നോക്കാതെ കളിക്കാം.
Vivek
യാഥാസ്ഥിതിക ടീച്ചര്‍മാരേ, നന്ദി
ഞാന്‍ തീര്‍ച്ചയായും മാര്‍ക്ക് കൊടുക്കുമായിരുന്നു എന്ന് വീണ്ടും പറയുന്നു.
ജലജ
നിമി,
നിമിയെ കുറെക്കാലം കണ്ടിരുന്നില്ലല്ലോ?
9A നമ്പൂതിരിമാരുടെ തമാശ
18Aകത്തിയവാര്‍ എന്നും പറയും. ഗുജറാത്ത് ഭാഗത്താണ്.
12D GT Road. ഉത്തരപാത
വിജയാശംസകള്‍!!!
ജലജ
ജെനിഷ്,
ഞാന്‍ ശബ്ദതാരാവലിയില്‍ നോക്കിയല്ല ഉത്തരം കണ്ടുപിടിച്ചത്. തെറ്റാണെന്ന് അറിയാമായിരുന്നതുകൊണ്ട് കമന്റ് എഴുതുന്നതിനു മുമ്പ് ശബ്ദതാരാവലി നോക്കിയെന്നേയുള്ളൂ.
ജലജ
പിഷാരടീ,
ഹൈടെക്കിലാണോ പുതിയ ജോലി?
6a, ക്ലൂ നേരത്തെ വന്നു
14a,ശ്ലോകത്തില്‍ സാധാരണ എത്ര വരിയുണ്ട്?
19a ശങ്കരാചാര്യര്‍ ജനിച്ച സ്ഥലം
, 4a ഈ വാക്ക് വിവേക് ഒരു കമന്റില്‍ എഴുതിയിട്ടുണ്ടല്ലോ.
31a മുകേഷിന്റെ ഭാര്യയായിരുന്ന നടിയുടെ പേര് ഇതാണ്.
നിളാപൌര്‍ണ്ണമി, എഴുതിയത് നന്നായി. എന്റെ അറിവും അത് ഒറ്റപ്പദമാണെന്നായിരുന്നു. അപ്പോള്‍ അത് ശരിയാണ് അല്ലേ?
http://na മുജീബുര്‍ റഹ്മാന്‍
ഇവിടെ ആകെ മുട്ടാത്തര്‍ക്കങ്ങളാണല്ലോ? ഒരു തെറ്റു പറ്റിയാല്‍ തിരുത്തിക്കൂടെ തെറ്റാര്‍ക്കും പറ്റാം!!!!
ജലജ
മുജീബ്, വാമനന്‍ ചോദിച്ച മൂന്നടി മണ്ണ് കാലടി കൊണ്ട് അളന്നു എന്നായിരിക്കണം.
ബാലചന്ദ്രന്‍
സുഹൃത്തുക്കളേ,
ചര്‍ച്ച സജീവമാകുന്നതില്‍ സന്തോഷം .
പ്രത്യേകിച്ചും വിവേക് പറഞ്ഞതുപോലെ പോഴനെ രംഗത്തിറക്കിയതില്‍ .
ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ പോഴനെന്താണ് തടസ്സം . അപ്രൂവര്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ല എന്ന് വല്ല നിയമവുമുണ്ടോ ?
ബാലചന്ദ്രന്‍
മഹാമാരിയെക്കുറിച്ച് .
ഒരു പദപ്രശ്നത്തില്‍ അങ്ങനെയൊരു സൂചന തന്നു , അതിന് അങ്ങനെയൊരു ഉത്തരവും ലിങ്കുകള്‍ കൊണ്ട് ഒപ്പിച്ചു, എന്നതില്‍ കവിഞ്ഞ് അതിന് പ്രാമാണ്യം കൊടുക്കാന്‍ നിര്‍വാഹമില്ല .
‘പശുപതി’ എന്ന് ചോദ്യം തന്നിട്ട് കുട്ടികള്‍ ‘കാള’ എന്നെഴുതിയാല്‍ വിവേക് മാര്‍ക്ക് കൊടുക്കുമോ ? എങ്കില്‍ ഇതും ശരി എന്നംഗീകരിക്കാം .
ചോദ്യം അതേ സൂചനകൊണ്ടാകാം . കേരളത്തില്‍ 1960 -കളില്‍ പടര്‍ന്നുപിടിച്ച മഹാമാരി ഏത് ? എന്ന ചോദ്യത്തിന് ‘വസൂരി’ എന്നതിന് പകരം ,’ഇടവപ്പാതി’എന്ന് ഉത്തരം എഴുതിയാല്‍ ആരെങ്കിലും മാര്‍ക്ക് കൊടുക്കുമോ ?
പദങ്ങള്‍ കൂടിച്ചേര്‍ന്ന്, മറ്റൊരു അര്‍ഥം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പഴയ വാക്കുകള്‍ക്ക് പ്രസക്തിയില്ല .’നീരക്ഷീരന്യായം’പോലെയാണത് (പാലും വെള്ളവും കൂടിച്ചേര്‍ന്നാല്‍ പിന്നെ വേര്‍തിരിക്കാന്‍ കഴിയില്ല എന്ന ന്യായം ). നിള പറഞ്ഞ കടലാടിയും ജെനീഷ് പറഞ്ഞ മൂലധനവും അതുപോലെയാണ് .
ബാലചന്ദ്രന്‍
>>>>നിളാ പൗര്‍ണമി Says:
കുട്ടികള്‍ സ്വയം കണ്ടുപിടിക്കുന്ന വാക്കിനു അര്‍ഥം ശരിയല്ലെങ്കില്‍ എങ്ങനെ മാര്‍ക്ക് കൊടുക്കും .?
***കൊടുക്കാന്‍ കഴിയില്ല .
>>>>Vivek Says:
എന്തു മാനദണ്ഡം ജലജേച്ചീ, അദ്ധ്യാപകരുടെ മനോധര്‍മ്മമല്ലേ പ്രധാനം? പ്രത്യേകിച്ച് ഉയര്‍ന്ന ക്ലാസുകളില്‍ ….(ചെറിയ ക്ലാസുകളില്‍ തങ്ങളുടെ വിജ്ഞാനം അടിച്ചേല്‍പ്പിക്കും. പാഠപുസ്തകങ്ങളില്‍ ഉള്ളതില്‍ കൂടുതലോ കുറയാനോ അനുവദിക്കുന്ന അദ്ധ്യാപകര്‍ വിരളം.
***മനോധര്‍മ്മമല്ല പ്രധാനം .ഉയര്‍ന്ന ക്ലാസുകളിലാണെങ്കില്‍ മനോധര്‍മ്മത്തിനു തീരെ പ്രാധാന്യമില്ല .വിഷയവുമായി പരീക്ഷാര്ധിക്ക് നല്ല ബന്ധമുന്ടെന്കിലെ മാര്‍ക്ക് കിട്ടു .ചെറിയ ക്ലാസുകളിലാണെങ്കില്‍ ഒരു പരിധിവരെ സാമ്യം വന്നാല്‍ മാര്‍ക്ക് കൊടുത്തെന്നു വരും .
ഇതിന് കേരളാ വിദ്യാഭ്യാസ വകുപ്പ് ,ഉദാരീകരണത്തിന്റെ പേരില്‍ നടപ്പിലാക്കിയിരിക്കുന്ന ഒരു രീതികൂടി ഈയവസരത്തില്‍ ഓര്‍ക്കാം .
ചോദ്യം: പെരുമഴ .ശരിയുത്തരം : ഇടവപ്പാതി
ഇടവപ്പാതി എന്നെഴുതിയാല്‍ മുഴുവന്‍ മാര്‍ക്ക് .അക്ഷരത്തെറ്റ് ഉണ്ടെങ്കിലും .
ഇടവപ്പാ,ഇടവ,ഇട എന്നിവ എഴുതിയാല്‍ ,കുട്ടിക്ക് ഉത്തരം അറിയാമായിരുന്നു എന്നും സാഹചര്യത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് എഴുതാന്‍ കഴിയാതെ പോയതാണെന്നും മനസ്സിലാക്കി മുഴുവന്‍ മാര്‍ക്കും കൊടുക്കണം .
ഇ -എന്ന് എഴുതിയാലും മേല്‍പ്പറഞ്ഞ കാരണത്താല്‍ പകുതി മാര്‍ക്കും കൊടുക്കാം .
ഇതാണ് രീതി .ഇങ്ങനെയാണ് വിജയ ശതമാനം കൂടുന്നത് .
‘ഇ’ എഴുതിയാല്‍ അരമാര്‍ക്കെങ്കിലും കിട്ടും .പക്ഷേ ‘മ’ (മഹാമാരി എന്ന് ഉത്തരമാക്കിയാല്‍ )എന്നെഴുതിയാല്‍ ആ അര പോലും കിട്ടില്ല .
ബാലചന്ദ്രന്‍
>>>Vivek Says:
യാഥാസ്ഥിതിക ടീച്ചര്‍മാരേ, നന്ദി
ഞാന്‍ തീര്‍ച്ചയായും മാര്‍ക്ക് കൊടുക്കുമായിരുന്നു എന്ന് വീണ്ടും പറയുന്നു
*** ഈ അഭിപ്രായവും ശരിയല്ല .ഇതിനകത്ത് യാഥാസ്ഥിതിതികതയുടെ പ്രശ്നമില്ല .
നിള പറഞ്ഞതുപോലെ, കൃത്യമായ അര്‍ത്ഥമുള്ളപ്പോള്‍ എന്തിനാണ് കുട്ടികളെ തെറ്റെഴുതാന്‍ ശീലിപ്പിക്കുന്നത്? അത് യാഥാസ്ഥിതികത കൊണ്ടല്ല .കുട്ടികള്‍ ശരി മനസ്സിലാക്കാന്‍ വേണ്ടിയാണ് .
പശുപതി = കാള ,കടലാടി = തിരമാല ,മൂലധനം = മൂലയ്ക്കിരിക്കുന്ന പണം,
മഴവില്ല് = മഴയത്തുപയോഗിക്കുന്ന വില്ല് ,കാളകൂടം= എരുത്തില്‍ (കൂടം=പുര, എന്ന അര്‍ഥത്തില്‍) എന്നിങ്ങനെയൊക്കെ എഴുതിയാല്‍ വിവേക് തീര്‍ച്ചയായും മാര്‍ക്ക് കൊടുക്കുമോ ?
ബാലചന്ദ്രന്‍
ഇതിന് രസകരമായ മറ്റൊരു ഉദാഹരണം ഈ പദപ്രശ്നത്തില്‍
തന്നെ ഉണ്ട് .
‘ഗോരോചനം’ ഗോ: + രോചനം = ഗോക്കള്‍ക്ക് രുചിയുണ്ടാക്കുന്നത്= പിണ്ണാക്ക് .ഉത്തരം ശരിയാവുമല്ലോ .മാര്‍ക്ക് തന്നുകൂടെ ?
ബാലചന്ദ്രന്‍
>>>കഥാകാരന്‍ Says:
ചോദ്യങ്ങളില്‍ തെറ്റൊന്നും ഞാന്‍ കണ്ടില്ല. ഉള്ളതൊക്കെ അപ്പോള്‍ തന്നെ തിരുത്തിയോ?
***എന്താണ് മിസ്റ്റര്‍ കഥാകാരന്‍ .
തെറ്റില്ലാത്ത പദപ്രശ്നമുണ്ടോ ?
1 , അറബിക്കടലിന്റെ തീരത്തെ എന്ന് ശരി .
2 , പൊന്മാന്‍ ഇതു നോക്കിയിരിക്കുന്നത് കാണാറില്ലേ
‘ഇത് ‘ എന്ന സര്‍വ്വനാമം ഇവിടെ ഒരു വസ്തുവിനെ സൂചിപ്പിക്കുന്നു . പക്ഷേ ഉത്തരം ഒരു വസ്തു അല്ല .
3 ,പൂക്കള്‍ മഞ്ഞ; ഇലകള്‍ ….
ഇലകള്‍ പച്ച എന്ന് കൂടുതല്‍ ശരി .
കാരണം, മഞ്ഞ എന്ന് മലയാളം അതിന് പച്ച എന്ന മലയാളം തന്നെ ശരി .
അല്ലെങ്കില്‍ പൂക്കള്‍ പീതം ഇലകള്‍ ഹരിതം, എന്ന് രണ്ടും സംസ്കൃതം ആകണമായിരുന്നു .
4 ,ലോകത്തിന്റെ ചക്രവര്‍ത്തി, കൊട്ടാരത്തിന്റെ ഓമനയ്ക്കായി ….
ഈ പ്രയോഗം സാധുവാണോ എന്ന് സംശയം . കൊട്ടാരത്തിന്റെ ഓമനയോ?
5 , ‘കൃത’ വിശേഷണം മാത്രമാണ് .കൃതം = ഉണ്ടാക്കിയ . ഇപ്പോള്‍ മാത്രമേ നാമം ആകുകയുള്ളൂ . ‘കൃത ‘ നാമമാകുംപോള്‍ ,ഉണ്ടാക്കിയ എന്നല്ല ,ഹസ്തരേഖ എന്നാണ് അര്‍ഥം വരുക .
6 , നതം, തലകുനിക്കുന്നതിനു മാത്രമല്ല ,എന്തുകുനിഞ്ഞാലും താഴ്ന്നാലും നതം ആണ് .
നതോന്നതം ശ്രദ്ധിക്കുക .അതുകൊണ്ട് സൂചന ,’കുനിഞ്ഞത്’ എന്ന് മാത്രം മതിയായിരുന്നു .
പിന്നെ ചില അക്ഷരപ്പിശാചുക്കളും
ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും നല്ല പദപ്രശ്നമായിരുന്നു.
വിവേകിന് അഭിനന്ദനങ്ങള് .
I am working in West Fort Hospital at West Fort, Not in Hightec. But I am trying to get a transfer to their College soon. With in a day or two the result will come.
“മങ്കൊമ്പ് പറഞ്ഞതിനെപ്പറ്റി വായിച്ചപ്പോള് വീണ്ടുമുദിച്ച പണ്ടുകാലം മുതലുള്ള എന്റെ ഒരു സംശയം ഇവിടെ ചോദിക്കുന്നു.
എന്താ പുതിയ വാക്കുകള് ഉണ്ടാകാന് പാടില്ലേ? ഒരു വാക്കിന് നിലവിലുള്ള അര്ഥത്തിന് പകരം വേറേ ഒരു അര്ത്ഥം പിന്നീട് കല്പ്പിച്ചു കൂടേ? അങ്ങനെയല്ലേ “നാനാര്ഥങ്ങള്” ഉണ്ടാകുന്നത്? ”
“ഗാനങ്ങളിലെ തെറ്റുകളി”ല് ഞാന്‍ ചോദിച്ച ഒരു ചോദ്യം ഇവിടെ പ്രസക്തമാണ്. അന്നതിനാരും മറുപടി പറഞ്ഞില്ല. ഇപ്പോള്‍ ഇതിനിടയ്ക്ക് അതു വീണ്ടും എടുത്ത് ചോദിക്കുന്നു.
മാഷ്, നിള, ജലജേച്ചി, ജെനീഷ്, മുജീബ്, വിവേക്, സുബൈര്‍ – എന്താണ് നിങ്ങളുടെ അഭിപ്രായം?
ഇതൊരു നടയ്ക്കു പോവില്ല . പതുക്കെ ഓരോന്നായി നോക്കട്ടെ.
Vivek
സന്തോഷമായി. കമന്റു പേജ് സജീവമാക്കാന്‍ എനിക്കു സാധിച്ചല്ലോ
ആദ്യമായി ഒന്നു പറയട്ടെ – മഹാമാരി എന്ന വാക്ക് ഞാന്‍ കണ്ടു പിടിച്ചതല്ല. പേമാരി എന്ന അര്ഥാത്തില്‍ പലരും ഉപയോഗിച്ചു വരുന്ന ഒരു വാക്ക് മാത്രമാണത്. (തെറ്റായാലും ശരിയായാലും
Vivek
മാഷേ – യാഥാസ്ഥിതികമാണ് ആ വാദഗതികള്‍ എന്ന എന്റെ കാഴ്ചപ്പാട് മാറ്റാനുള്ള കാരണമൊന്നും കാണുന്നില്ല.
Vivek
നിള, ജലജേച്ചീ, മാഷ് – ഒന്നു ചോദിച്ചോട്ടേ?
1. “മഹാ” എന്ന വാക്ക് “വലിയ” എന്ന അര്ഥേത്തില്‍ എത്രയോ വാക്കുകളോട് കൂട്ടിച്ചേര്ക്കു ന്നു? അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം ഈ “മഹാമാരി”ക്കുണ്ടാകാന്‍ കാരണമെന്ത്? എന്താണതിലെ വ്യാകരണം?
2. വാക്കുകള്ക്ക് ഒരര്ഥംു ഉണ്ടെങ്കില്‍ മറ്റൊരര്ഥംത കല്പിക്കാന്‍ പാടില്ലേ? കാലക്രമേണ ഒരു വാക്കിന് പുതിയരര്ഥംഒ ഉണ്ടാകുന്നത് തെറ്റാണോ?
അങ്ങനെയെങ്കില്‍ “മഹാകായം” എന്ന വാക്കിന് ആന എന്ന അര്ഥരത്തിനു പുറമേ “വലിയശരീരം” എന്നര്ഥഉമില്ലേ? പെരുങ്കായം എന്നൊരര്ഥപവും കാണുന്നു. ഈ മൂന്നര്ഥ്ങ്ങളും ഒരേ ദിവസം ഒരേ സമയം കല്പിക്കപ്പെട്ടതാണോ?
തീര്ന്നി ല്ല – മഹാകായന്‍ എന്ന വാക്കിന് ഇതൊന്നുമല്ലാത്ത എത്ര അര്ഥിങ്ങള്‍?
ആന, ശിവന്‍, വിഷ്ണു, ഭീമന്‍ എന്നിങ്ങനെ …
3. മഹാകവി എന്നതിന് മഹാനായ കവി എന്നും മഹാകാവ്യം എഴുതിയ കവിയെന്നും അര്ഥഎമില്ലേ? ഇതിലൊരര്ഥം പിന്നീടുണ്ടായതല്ലേ?
(ഇതിനെപ്പറ്റി കൂടുതല്‍ പറയാനുണ്ട്, പക്ഷെ നിറുത്തുന്നു.- നിഘണ്ടു കയ്യിലുള്ളവര്ക്ക് “മഹാ” എന്ന വാക്കില്‍ തുടങ്ങുന്ന വാക്കുകള്‍ നോക്കാം.)
4. “മാരിക്കാലം” എന്ന വാക്കിന് (suffixed കാലം to “മാരി“) “മഴക്കാലം” എന്നും “പകര്ച്ച്വ്യാധികള്‍ പടര്ന്നു പിടിക്കുന്ന കാലം” എന്നും അര്ഥംപ കാണുന്നു. പിന്നെന്താണ് pre-fix ആയി അതേ വാക്കുകളോട് “മഹാ” ചേര്ക്കു മ്പോള്‍ ഉണ്ടാകുന്ന തെറ്റ്?
5. മാരി എന്ന വാക്കിനും മഹാമാരി എന്ന വാക്കിനും പകര്ച്ച്വ്യാധി എന്നാണോ അര്ഥംാ? ആണെങ്കില്‍ “ആവര്ത്ത്നം” എന്ന ദോഷം ഉണ്ടാവില്ലേ?
6. മാരി എന്ന വാക്കിന് പകര്ച്ചെവ്യാധി എന്നല്ല വസൂരി എന്നായിരുന്നു ആദ്യകാലത്ത് കല്പിക്കപ്പെട്ടിരിക്കുന്ന അര്ഥം എന്നു തോന്നുന്നു. മാരിയമ്മ (കാളി) എന്ന വാക്ക് അതാണ് സൂചിപ്പിക്കുന്നത്. (വസൂരിയുടെ ദേവത കാളിയാണെന്നാണല്ലോ വെയ്പ്)?
ആരെങ്കിലും തൃപ്തികരമായി ഒരു മറുപടി തരുമെന്നു കരുതുന്നു.
Vivek
@ “നിലവിലുള്ള വാക്കുകള്ക്കു കൃത്യമായ അര്ത്ഥുമുള്ളപ്പോള്‍ എന്തിനാണ് കുട്ടികളെ തെറ്റെഴുതാന്‍ ശീലിപ്പിക്കുന്നത്?
ഇങ്ങനെ വിഗ്രഹിക്കുമ്പോള്‍ കിട്ടുന്നതില്‍ നിന്ന് വ്യത്യസ്തമായ അര്ത്ഥ മുള്ള ധാരാളം സമസ്തപദങ്ങള്‍ ഉണ്ട്”
നിളാ പൗര്ണ്മി, ഇതു തെറ്റാണെന്ന് വിശദീകരിക്കണ്ടേ. ആരും സാധാരണയായി അങ്ങനെ ഉപയോഗിക്കുന്നില്ല എന്നു കരുതി അതു തെറ്റായി മാറുമോ? ഞാന്‍ ഇന്നലെ പറഞ്ഞത് തന്നെയാണതിന്റെ കാരണം – പാഠപുസ്തകങ്ങളില്‍ ഉള്ളത് മതി (കൂടുതലും വേണ്ട, കുറവും വേണ്ട) എന്നതാണ് മിക്ക അധ്യാപകരുടേയും ലൈന്‍
(അധ്യാപകര്‍ പ്രകോപിക്കാന്‍ വേണ്ടി പറഞ്ഞതല്ല.:( അങ്ങനെയാണ് കണ്ടു വരുന്നത്)
അങ്ങനെ വിഗ്രഹിക്കാവുന്ന സമസ്തപദങ്ങളുമുണ്ടല്ലോ? (ഞാന്‍ മുകളില്‍ വിശദമായി പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു കാണുമെന്നു കരുതുന്നു.) ഇനി ഈ പദം അങ്ങനെ വിഗ്രഹിക്കാന്‍ പറ്റില്ല എന്നു വല്ല വ്യാകരണനിയവുമുണ്ടെങ്കില്‍ അതറിയാനാണെന്റെ ശ്രമം
മുജീബേ മുട്ടാത്തര്ക്കം് പറയുന്നത് ഞാനല്ല. (തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞാല്‍ തിരുത്താന്‍ ഒരു മടിയുമില്ല).
മൂലധനം, പശുപതി,തടില്ലത, കടലാടി, ഗോരോചനം തുടങ്ങിയ പദങ്ങള്‍ ഇവിടെ കൊണ്ടുവരുന്നത് ബാലിശമാണ്. നിള തന്നെ പറഞ്ഞതു പോലെ എല്ലാവാക്കുകളും ഒരുപോലെയാണോ വിഗ്രഹിക്കുന്നത്? അരിയെത്ര പയറഞ്ഞാഴി എന്ന ന്യായമായേ ഇതിനെ കാണാന്‍ പറ്റൂ. മാഷ്, നിള തുടങ്ങിയവര്‍ ഇങ്ങനെ പറയുന്നത് ശരിയല്ല. സാധാരണക്കാരായിരുന്നെങ്കില്‍ വിട്ടു കളയാമായിരുന്നു.
@ ജെനീഷ് – “മൂലധനം” – എന്ന വാക്കിനെ മൂലയ്ക്കിരിക്കുന്ന ധനം എന്നു വിഗ്രഹിച്ചത് തമാശയാണെന്നെനിക്കറിയാം. മൂലമാകുന്ന ധനം എന്നാണതിനര്ഥംത. മൂലം എന്നതിന് ഇവിടെ വേര് അല്ലെങ്കില്‍ അടിസ്ഥാനം എന്നര്ഥംന. മനസ്സിലായിക്കണുമെന്നു തോന്നുന്നു. ഇതില്‍ കൂടുതല്‍ പറഞ്ഞു തരാന്‍ എനിക്കറിയില്ല
Vivek
മഴവില്ല് = മഴയത്തുപയോഗിക്കുന്ന വില്ല് ,കാളകൂടം= എരുത്തില്‍ (കൂടം=പുര, എന്ന അര്ഥെത്തില്‍) എന്നിങ്ങനെയൊക്കെ എഴുതിയാല്‍ വിവേക് തീര്ച്ചമയായും മാര്ക്ക് കൊടുക്കുമോ?
ഇല്ല. കാരണം ഞാന്‍ പറഞ്ഞതു പോലെ അത് യുക്തിക്ക് നിരക്കുന്നതല്ല. പക്ഷെ മഴ പെയ്യുമ്പോള്‍ കാണുന്ന വില്ല് എന്നായിരുന്നെങ്കില്‍ കൊടുത്തേനെ. മഹാമാരി എന്നത് മഹാ – മാരി എന്നു പറയുന്നതും ഇതും തമ്മിലുള്ള ബന്ധം എനിക്ക് പിടികിട്ടുന്നില്ല.
പശുപതി – പശുവിന്റെ പതി എന്നു തന്നെയാണതിനര്ഥംന. പതി എന്ന വാക്കിന് ‘യജമാനന്‍” എന്ന അര്ഥം കൊടുക്കണമെന്നു മാത്രം.
കടലാടി – കട ആടി
കാളകൂടം – കാള = കറുത്ത, കൂടം = വഞ്ചന
ഇങ്ങനെ താരതമ്യം ചെയ്തിട്ട് മഹാമാരിയും അതുപോലെയാണ് എന്നു പറഞ്ഞാല്‍ അതിനു മറുപടി വേണ്ട.. പ്രത്യേകിച്ച് പണ്ഡിതര്ക്ക്ി
http://1 Jenish
@Vivek
##പദങ്ങള്‍ കൂടിച്ചേര്‍ന്ന്, മറ്റൊരു അര്‍ഥം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പഴയ വാക്കുകള്‍ക്ക് പ്രസക്തിയില്ല .’നീരക്ഷീരന്യായം’പോലെയാണത് (പാലും വെള്ളവും കൂടിച്ചേര്‍ന്നാല്‍ പിന്നെ വേര്‍തിരിക്കാന്‍ കഴിയില്ല എന്ന ന്യായം ).
മാഷിന്റെ ഈ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു..
മഹാമാരി = മഹാ+മാരി
മഹാ = വലിയ
മാരി = വസൂരി, പകര്‍ച്ചവ്യാധി, മഴ
അതായത് മഹാമാരിക്ക് പകര്‍ച്ചവ്യാധിയെന്നോ പെരുമഴയെന്നോ പറയാമെന്നാണ് വിവേകിന്റെ വാദം.
മഹാപ്രളയം= മഹാ+പ്രളയം
പ്രളയം=വെള്ളപ്പൊക്കം, മരണം, മോഹാലസ്യം
അപ്പോ മഹാപ്രളയത്തിന് കൂട്ടമരണമെന്നോ brain death എന്നോ അര്‍ത്ഥം വരുമോ?
പ്രസവവേദന= പേറ്റുനോവ്
വേദന= അറിവ്, ധാരണ, നോവ്, ധനം, നേട്ടം, ദാനം, വിവാഹം
ഇതില്‍ ‘നോവി‘ന്റെ കൂടെയല്ലാതെ മറ്റുള്ളവയുടെ കൂടെ ‘പ്രസവ‘ ചേര്‍ത്ത് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ?:)
ജലജ
ജെനിഷ്, മഹാപ്രളയം എന്ന് പറഞ്ഞാല്‍ ലോകാവസാനം അതായത് കൂട്ടമരണം തന്നെ അല്ലേ?
ജലജ
എന്തായാലും അദ്ധ്യാപകര്‍ വന്ന് വിശദമാക്കിയത് നന്നായി. എനിക്ക് ഇങ്ങനെ പറഞ്ഞുതരാനൊന്നുമറിയില്ല.
അപ്പോള്‍ മലയാളം അക്ഷരത്തെറ്റോടെ എഴുതുന്നതില്‍ തെറ്റില്ല അല്ലേ? ഇതൊക്കെ ആരു കൊണ്ടുവരുന്ന നിയമങ്ങളാണ്? മലയാളം അദ്ധ്യാപകര്‍ക്ക് ഇതൊക്കെ ചെറുക്കാന്‍ കഴിയില്ലേ? എന്തുകൊണ്ടവരതു ചെയ്യുന്നില്ല?
ജലജ
പിഷാരടീ,
അവര്‍ക്കും കോളേജ് ഉണ്ടോ? അതെവിടെ?
17b. താജ്‌മഹലിന്റെ ശില്‍പ്പി. വിക്കിയിലുണ്ട്.
വിജയാശംസകള്‍!!!
ജലജ
>>>>എന്താ പുതിയ വാക്കുകള് ഉണ്ടാകാന് പാടില്ലേ? ഒരു വാക്കിന് നിലവിലുള്ള അര്ഥത്തിന് പകരം വേറേ ഒരു അര്ത്ഥം പിന്നീട് കല്പ്പിച്ചു കൂടേ? അങ്ങനെയല്ലേ “നാനാര്ഥങ്ങള്” ഉണ്ടാകുന്നത്? ”<<<<
പുതിയ വാക്കുകള്‍ ഉണ്ടാകുന്നുണ്ടല്ലോ. ഉദാ : അടിപൊളി. എന്നാലും ഇത്തരം വാക്കുകള്‍ക്ക് അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അത് ചെയ്യേണ്ടത് മലയാളഭാഷാഇന്‍സ്റ്റിട്യൂട്ട് ആയിരിക്കണം.ലിപി പരിഷ്കരണം കൊണ്ടുവന്നത് അവരല്ലേ? എനിക്ക് വലിയ അറിവ് ഇല്ല.നാം ഈ മഷിത്തണ്ടില്‍ എഴുതിയതുകൊണ്ടോ മഷിനിഘണ്ടുവില്‍ ചേര്‍ത്തതുകൊണ്ടോ അവ ആധികാരികമാകുമെന്ന് തോന്നുന്നില്ല.
കൂടുതല്‍ അറിവ് ഇല്ല.
http://1 Jenish
@Jalaja
വെട്ടിക്കവലയില്‍ വിഷമദ്യം കഴിച്ച് മഹാപ്രളയം..
‘അടിപൊളി’ ശബ്ദതാരാവലിയില്‍ ഉണ്ട്…
ജലജ
കമന്റ് പേജ് സജീവമാക്കിയതിലും ജയകുമാറിനെ മാളത്തില്‍ നിന്ന് പുറത്ത് ചാടിച്ചതിലുമുള്ള എന്റെ പങ്കിനെക്കുറിച്ച് എന്താണ് ആരുമൊന്നും പറയാത്തത്???
ജലജ
>>>>വെട്ടിക്കവലയില്‍ വിഷമദ്യം കഴിച്ച് മഹാപ്രളയം..<<<<<
ഛര്‍ദ്ദിയുടെ മഹാപ്രളയം?
എന്റെ ശബ്ദതാരാവലി വളരെ പഴയതാണ്. അന്ന് അടിപൊളി എന്ന വാക്ക് ജനിച്ചിട്ടില്ല.
Vivek
@ ബാലചന്ദ്രന്‍ മാഷ്
1 , അറബിക്കടലിന്റെ തീരത്തെ എന്ന് ശരി . >>> അറബിക്കടല്‍ത്തീരത്തെ എന്നായാലും പോരേ? അതോ കടലിന് പേര്` ചേരുമ്പോള്‍ അങ്ങനെ പ്രയോഗിച്ചുകൂടേ? ദയവായി വിശദീകരിക്കൂ
2 , പൊന്മാന്‍ ഇതു നോക്കിയിരിക്കുന്നത് കാണാറില്ലേ
‘ഇത് ‘ എന്ന സര്‍വ്വനാമം ഇവിടെ ഒരു വസ്തുവിനെ സൂചിപ്പിക്കുന്നു . പക്ഷേ ഉത്തരം ഒരു വസ്തു അല്ല . >>>>>> സമ്മതിക്കുന്നു. പക്ഷേ, ആ ചോദ്യത്തില്‍ വ്യാകരണത്തിനു സ്ഥാനമില്ലല്ലോ? (‘ഇത്’ എന്ന വാക്കിനു പകരം എന്താണ് ഉപയോഗിക്കേണ്ടിയിരുന്നതെന്ന് ഒന്നു പറഞ്ഞുതരാമോ? ഭാവിയില്‍ ആവശ്യം വന്നാലോ?)
3 ,പൂക്കള്‍ മഞ്ഞ; ഇലകള്‍ ….
ഇലകള്‍ പച്ച എന്ന് കൂടുതല്‍ ശരി .
കാരണം, മഞ്ഞ എന്ന് മലയാളം അതിന് പച്ച എന്ന മലയാളം തന്നെ ശരി .
അല്ലെങ്കില്‍ പൂക്കള്‍ പീതം ഇലകള്‍ ഹരിതം, എന്ന് രണ്ടും സംസ്കൃതം ആകണമായിരുന്നു . >>> ഇതും ശരിയാണ്. പക്ഷെ ഇവിടെയും ആ വാക്കിനോട് ബന്ധമുള്ള മറ്റൊരു വാക്കിനെയാണ് സൂചിപ്പിക്കുന്നത്. ഒരു indirect ചോദ്യം.
4 ,ലോകത്തിന്റെ ചക്രവര്‍ത്തി, കൊട്ടാരത്തിന്റെ ഓമനയ്ക്കായി ….
ഈ പ്രയോഗം സാധുവാണോ എന്ന് സംശയം . കൊട്ടാരത്തിന്റെ ഓമനയോ?>>>> എന്താ കുഴപ്പമെന്നു മനസ്സിലായില്ല. വിശദീകരിക്കാമോ? കൊട്ടാരത്തിന്റെ ഓമന എന്നതിന് കൊട്ടാരത്തിലുള്ളവരുടെ ഓമന എന്നല്ലേ അര്‍ഥം?
5 , ‘കൃത’ വിശേഷണം മാത്രമാണ് .കൃതം = ഉണ്ടാക്കിയ . ഇപ്പോള്‍ മാത്രമേ നാമം ആകുകയുള്ളൂ . ‘കൃത ‘ നാമമാകുംപോള്‍ ,ഉണ്ടാക്കിയ എന്നല്ല ,ഹസ്തരേഖ എന്നാണ് അര്‍ഥം വരുക . >>> വളരെ ശരി. ലിങ്കിനു വേണ്ടി പിന്നീട് ചേര്‍ത്ത ചോദ്യമായിരുന്നത്. ഞങ്ങള്‍ അത് കണ്ടതുമാണ്. എന്തോ കാരണവശാല്‍ അതങ്ങു വിട്ടു പോയി
6 , നതം, തലകുനിക്കുന്നതിനു മാത്രമല്ല ,എന്തുകുനിഞ്ഞാലും താഴ്ന്നാലും നതം ആണ് . നതോന്നതം ശ്രദ്ധിക്കുക .അതുകൊണ്ട് സൂചന ,’കുനിഞ്ഞത്’ എന്ന് മാത്രം മതിയായിരുന്നു . >>> ആയിരിക്കാം (അല്ല അതെ). പക്ഷെ എന്റെ ചോദ്യത്തിനുള്ള ഉത്തരം ശരിയല്ലേ? (മുഖം പൊക്കിപ്പിടിക്കുന്നതിനെ “ഉന്നതം” എന്നാണ് അഭിനയത്തില്‍ പറയുന്നത്. ഉയര്‍ന്നത് എന്നാണ് എല്ലാവരും ഉപയോഗിക്കുന്ന അര്‍ഥം. എനിക്ക് പദപ്രശ്നത്തില്‍ ഉന്നതം എന്ന വാക്കുപയോഗിച്ചാല്‍ അതിന്റെ ചോദ്യം “ഉയര്‍ന്നത്” എന്നത് മാത്രമേ ആയിരിക്കാവൂ എന്നുണ്ടോ?
പിന്നെ ചില അക്ഷരപ്പിശാചുക്കളും >> വേറെ എന്തെങ്കിലും കണ്ടാല്‍ ദയവായി ചൂണ്ടിക്കാണിക്കൂ
Vivek
@ Jenish,
“##പദങ്ങള്‍ കൂടിച്ചേര്‍ന്ന്, മറ്റൊരു അര്‍ഥം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ പഴയ വാക്കുകള്‍ക്ക് പ്രസക്തിയില്ല .’നീരക്ഷീരന്യായം’പോലെയാണത് (പാലും വെള്ളവും കൂടിച്ചേര്‍ന്നാല്‍ പിന്നെ വേര്‍തിരിക്കാന്‍ കഴിയില്ല എന്ന ന്യായം ).”
ഇവിടെ എങ്ങനെയാണ് ഈ ന്യായം പ്രാവര്‍ത്തികമാകുന്നത്? ഇവിടെ ഈ രണ്ട് വാക്കുകളും (മഹാ, മാരി) വേറെ വേറെ നില്‍ക്കുന്നുണ്ടല്ലോ? ഇവിടെ വെള്ളവും പാലുമല്ല, മറിച്ച് വെള്ളവും എണ്ണയുമാണ് കൂടിച്ചേര്‍ന്നിരിക്കുന്നത്.
Vivek
@ Jenish – “മഹാപ്രളയം= മഹാ+പ്രളയം
പ്രളയം=വെള്ളപ്പൊക്കം, മരണം, മോഹാലസ്യം
അപ്പോ മഹാപ്രളയത്തിന് കൂട്ടമരണമെന്നോ brain death എന്നോ അര്‍ത്ഥം വരുമോ?
പ്രസവവേദന= പേറ്റുനോവ്
വേദന= അറിവ്, ധാരണ, നോവ്, ധനം, നേട്ടം, ദാനം, വിവാഹം
ഇതില്‍ ‘നോവി‘ന്റെ കൂടെയല്ലാതെ മറ്റുള്ളവയുടെ കൂടെ ‘പ്രസവ‘ ചേര്‍ത്ത് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ടോ?:)” >>>>>>
മറ്റൊരു ബാലിശമായ വാദം എന്നേ എനിക്കു പറയാന്‍ പറ്റൂ.
പ്രളയം എന്ന വാക്കിന് ആരെങ്കിലും മരണം, മോഹാലസ്യം എന്നീ അര്‍ഥങ്ങള്‍ സാധാരണ ഉപയോഗിക്കാറുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും മഹാപ്രളയത്തിന് മറ്റൊരു അര്‍ഥം കൈ വന്നേനേ. അതു പോലെ തന്നെയാണ് വേദനയുടെ കാര്യവും. നോവ് എന്ന അര്‍ഥമല്ലാതെ അതിലേതെങ്കിലും അര്‍ഥം സാധാരണ പ്രയോഗത്തിലുണ്ടോ ജെനീഷേ? എനിക്ക് വേദനയുണ്ട് എന്നാരെങ്കിലും പറഞ്ഞാല്‍ എനിക്ക് അറിവുണ്ടോ എന്നാണോ സാധാരണ മനസ്സിലാക്കുക?
അതു പോലെയല്ലല്ലോ മാരി എന്ന വാക്ക്? അതിന്റെ മഴ എന്ന അര്‍ഥമല്ലേ കൂടുതല്‍ പ്രചാരത്തില്‍?
Vivek
ഞാന്‍ മുകളില്‍ പറഞ്ഞിട്ടുള്ളതു പോലെ മഹാ എന്നു തുടങ്ങുന്ന വാക്കുകള്‍ എടുത്തു നോക്കിയാല്‍ കുറച്ചുകൂടി വ്യക്തമാകും.
മഹാകായം എന്ന വാക്കു നോക്കൂ. കായം എന്ന വാക്കിന്റെ പ്രചാരത്തിലുള്ള അര്‍ഥങ്ങളുപയോഗിച്ചാണ് ‘മഹാ’ ചേര്‍ക്കുമ്പോഴും
അര്‍ഥം കല്പിച്ചിരിക്കുന്നത്
Vivek
@കഥാകാരന്‍ – “>>>>എന്താ പുതിയ വാക്കുകള് ഉണ്ടാകാന് പാടില്ലേ? ഒരു വാക്കിന് നിലവിലുള്ള അര്ഥത്തിന് പകരം വേറേ ഒരു അര്ത്ഥം പിന്നീട് കല്പ്പിച്ചു കൂടേ? അങ്ങനെയല്ലേ “നാനാര്ഥങ്ങള്” ഉണ്ടാകുന്നത്?”
തീര്‍ച്ചയായും ഉണ്ടാകാം. (നാനര്‍ഥങ്ങള്‍ മാത്രമല്ല ചില പുതിയ പദങ്ങളും ഉണ്ടാകാം. ഉണ്ടാകണം. പഴയ വാക്കുകള്‍ക്ക് പുതിയ അര്‍ഥങ്ങള്‍ ഉണ്ടാകുകയും ചെയ്യാം. ഭയങ്കരം എന്ന വാക്കിന് വലിയ, അത്ഭുതം ജനിപ്പിക്കുന്നത് എന്നീ അര്‍ഥങ്ങള്‍ ഇപ്പോള്‍ കിട്ടിയിരിക്കുന്നത് അങ്ങനെയല്ലേ?
@ ജലജേച്ചി – ” എന്നാലും ഇത്തരം വാക്കുകള്‍ക്ക് അംഗീകാരം ലഭിക്കേണ്ടതുണ്ടെന്ന് തോന്നുന്നു. അത് ചെയ്യേണ്ടത് മലയാളഭാഷാഇന്‍സ്റ്റിട്യൂട്ട് ആയിരിക്കണം”
ഈ ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടൊക്കെ എന്നാ ഉണ്ടായേ?
ജലജ
ഭയങ്കരം പോലെയാണ് പ്രമാദവും എന്ന് പറയാം.
“ അത് ചെയ്യേണ്ടത് മലയാളഭാഷാഇന്‍സ്റ്റിട്യൂട്ട് ആയിരിക്കണം“
എനിക്ക് ശരിക്ക് അറിയില്ല എന്നും ഞാന്‍ എഴുതിയിരുന്നു.
ജലജ
പ്രമാദം, പ്രാസംഗികന്‍ എന്നിങ്ങനെയുള്ള വാക്കുകളുടെ കാര്യമോ?
വിവേക്,
ഞാന്‍ മഹാ എന്ന് തുടങ്ങുന്ന വാക്കുകള്‍ എന്റെ നിഘണ്ടുവിലുള്ളത് നോക്കുകയായിരുന്നു. വിവേക് പറയുന്നതുപോലെയുള്ള കുറെ വാക്കുകള്‍ ഉണ്ട്. അല്ലാത്തവയും ഉണ്ട്. അവ exceptions ആയിരിക്കും ചിലപ്പോള്‍.
ഇല്ല ചേച്ചീ.. അതുതന്നെയല്ലേ ഞാന്‍ ചൂണ്ടിക്കാണിച്ചത്…
http://1 Jenish
@Vivek, Mash
###3 ,പൂക്കള്‍ മഞ്ഞ; ഇലകള്‍ ….
ഇലകള്‍ പച്ച എന്ന് കൂടുതല്‍ ശരി .
കാരണം, മഞ്ഞ എന്ന് മലയാളം അതിന് പച്ച എന്ന മലയാളം തന്നെ ശരി .
അല്ലെങ്കില്‍ പൂക്കള്‍ പീതം ഇലകള്‍ ഹരിതം, എന്ന് രണ്ടും സംസ്കൃതം ആകണമായിരുന്നു . >>> ഇതും ശരിയാണ്. പക്ഷെ ഇവിടെയും ആ വാക്കിനോട് ബന്ധമുള്ള മറ്റൊരു വാക്കിനെയാണ് സൂചിപ്പിക്കുന്നത്. ഒരു indirect ചോദ്യം.###
ഞാനല്ല. എനിക്കറിയുകയുമില്ല. മാഷ് പറഞ്ഞതല്ലേ ശരിയായിരിക്കും എന്നേതണ്ടുറപ്പാ. സംസ്കൃതമാണെന്നാണെനിക്കും തോന്നുന്നത്. ഹിന്ദിയിലും ആ വാക്കുണ്ടല്ലോ
സുബൈര്‍
>>> “മഹാ” എന്ന വാക്ക് “വലിയ” എന്ന അര്ഥേത്തില്‍ എത്രയോ വാക്കുകളോട് കൂട്ടിച്ചേര്ക്കു ന്നു? അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നം ഈ “മഹാമാരി”ക്കുണ്ടാകാന്‍ കാരണമെന്ത്? എന്താണതിലെ വ്യാകരണം?>>>
വിവേകിന്റെ വാദത്തോട് യോജിക്കാനാവുന്നില്ല. ‘മഹാ’ എന്ന വാക്ക് മറ്റ് വാക്കുകളോട് കൂട്ടിച്ചേർക്കുമ്പോൾ എല്ലായ്പ്പോഴും ‘വലിയ’ എന്നർത്ഥ്ത്തിൽ മാത്രമാണെങ്കിൽ ‘മഹാമാരി വാദം’ ശരിയാണെന്നു പറയാമായിരുന്നു. അതങ്ങനെയല്ലെന്ന് നേരത്തെ തന്നെ ജലജേച്ചി സൂചിപ്പിച്ചിട്ടുണ്ട്.
കുറേക്കൂടി ഉദാഹരണങ്ങൾ കാണൂ:
മഹാവര= കറുകപ്പുല്ല് (വലിയ വര എന്നല്ല)
മഹാമുഖം= മുതല (വലിയ മുഖം എന്നല്ല)
മഹാസാരം=കരിങ്ങാലി, പീനാറി
മഹാലോലം=കാക്ക
മഹാനാഗം=ഒരിനം പുന്ന
മഹാകല=അമാവാസി
മഹാശയം=കടൽ
മഹാവപുസ്സ്=ഒട്ടകം
വിവേക് പറഞ്ഞ പ്രകാരമാണെങ്കിൽ മഹാനാഗത്തിന് പെരുമ്പാമ്പ് എന്നോ നാഗരാജാവ് എന്നൊക്കെ അർത്ഥം പറയാമല്ലോ?
http://1 Jenish
@Vivek
മലയാളം നിഘണ്ടുവിലുണ്ടല്ലോ.. പിന്നെങ്ങനെ അത് മലയാളം അല്ലാതാകും?
ബാലചന്ദ്രന്‍
52 പൂരിപ്പിക്കേണ്ടി വന്നതിനാലും സമയം കൂടുതല്‍ വേണം എന്നതിനാലും
ചര്‍ച്ചയില്‍ ഇന്നു പങ്കെടുക്കാന്‍ കഴിയുന്നില്ല . നാളെ ആകാം
പക്ഷേ പലരും (സുബൈര്‍ ,ജെനിഷ് ,ചേച്ചി) ഉദാഹരണ സഹിതം
സമര്ഥിച്ചിരിക്കുന്നു .കൊള്ളാം.
സുബൈര്‍ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങള്‍ വളരെ ശ്രദ്ധേയം .
കഥാകാരന്‍
ഇരുന്നൂറടിക്കുമോ
Vivek
@ ജെനീഷ് “മലയാളം നിഘണ്ടുവിലുണ്ടല്ലോ.. പിന്നെങ്ങനെ അത് മലയാളം അല്ലാതാകും” >>>>>>>.
Vivek
@സുബൈര്‍
താങ്കളും കാര്യങ്ങള്‍ മനസ്സിലാക്കിയില്ല എന്നു തോന്നുന്നു. (ഇതേ തരത്തിലുള്ള ചോദ്യത്തിന് ജെനീഷിനും മറ്റും ഞാന്‍ മറുപടി കൊടുത്തു കഴിഞ്ഞതാണ്).
എന്റെ സംശയം വളരെ സിമ്പിളാണ്.
മഹാ എന്ന വാക്ക് കൂട്ടിച്ചേര്ക്കാതിരിക്കാന്‍ “മാരി” എന്ന വാക്കിന് എന്താണ് കുഴപ്പം? വ്യാകരണപരമായോ മറ്റോ എന്തെങ്കിലും പ്രശ്നം ഉണ്ടോ? മഹാ ചേര്ക്കുമ്പോള്‍ അര്ഥം മാറുന്ന വാക്കുകള്‍ ഉണ്ടെന്ന് നിങ്ങള്‍ സമര്ഥിക്കുന്നു. (ഇല്ലെന്നു ഞാന്‍ പറയുന്നില്ല. താഴെ വിശദമായി കൊടുത്തിട്ടുണ്ട്)
എനിക്കറിയേണ്ടത് എന്തുകൊണ്ടാണ് മാരി എന്ന വാക്കിനോട് മഹാ ചേര്ക്കുമ്പോള്‍ അതിന് മഴ എന്ന അര്ഥം വരാതെ പകര്‍ച്ചവ്യധി എന്ന അര്ഥം മാത്രം വരുന്നത്? എന്താണിവിടുത്തെ logic?
(പണ്ടു തൊട്ടേ ഇങ്ങനെയാണ്, അവ പാലും വെള്ളവുമാണ് മുതലായ ന്യായങ്ങളല്ല ഞാന്‍ പ്രതീക്ഷിക്കുന്നത്)
ഇനി സുബൈര്‍ തന്നെ പറഞ്ഞ ഉദാഹരണങ്ങളെടുക്കാം
മഹാവര – ഇത് മഹാ + വര എന്നു തന്നെയാണ്. വര എന്നതിന് ശ്രേഷ്ഠം എന്നു കൂടിയുണ്ടര്ഥം
മഹാമുഖം – വലിയ മുഖം ഉള്ളവന്‍ എന്ന അര്ഥ്ത്തിലല്ലേ മുതലക്ക് ആ പേരു കിട്ടിയത്?
മഹാവപുസ് – വലിയ വടിവ്
സാരം എന്ന വാക്കിന് കറ, വെള്ളം, കാതല്‍ എന്നെല്ലാമുള്ള അര്ഥേങ്ങളില്ലേ? അവ ഉപയോഗിച്ചല്ലേ മഹാസാരം എന്ന വാക്കിന് കരിങ്ങാലി, പീനാറി എന്നിങ്ങനെ വ്യത്യസ്ഥ അര്ഥങ്ങളുണ്ടായത്. (ഒരേ പദത്തിന് വ്യത്യസ്ഥമായ അര്ഥങ്ങളില്ലേ? പിന്നെയെന്താണ് മഹാമാരി എന്ന വാക്കിന് മറ്റൊരര്ഥം കൊടുത്താല്‍ കുഴപ്പം?)
മഹാ + ആശയം – ആശയം എന്ന വാക്കിന് ഉള്ക്കൊള്ളുന്നത്, പാത്രം, സംഭരണി തുടങ്ങിയ അര്ഥങ്ങളുമുണ്ട്.
വലിയ ഇളക്കക്കാരന്‍ എന്ന അര്ഥ്ത്തില്‍ മഹാലോലം
കല എന്ന വാക്കിനും കറുത്ത അടയാളം എന്നുള്ള അര്ഥമില്ലേ? അങ്ങനെയെന്തെങ്കിലുമായിരിക്കും ആ വാക്കിനു പിന്നില്‍. (കൂടുതല്‍ പറയാനുള്ള അറിവില്ല)
“മഹാനാഗത്തിന് പെരുമ്പാമ്പ് എന്നോ നാഗരാജാവ് എന്നൊക്കെ അർത്ഥം പറയാമല്ലോ” – തീര്ച്ചായായും അങ്ങനെ അര്ഥമുണ്ടല്ലോ? ഉത്തരേന്ത്യയിലെ മഹാനാഗ അമ്പലങ്ങളെപ്പറ്റി ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടും.
ചുരുക്കിപ്പറഞ്ഞാല്‍ താങ്കള്‍ എന്നെ പിന്താങ്ങുകയാണ് ചെയ്തത്
Vivek
നിങ്ങളിങ്ങനെയുള്ള വാക്കുകള്‍ തപ്പി സമയം കളയാതെ മറ്റുള്ള വാക്കുകള്‍ കാണൂ. അതല്ലേ എളുപ്പം ?
മഹാംഗം – ഒട്ടകം, പെരുച്ചാഴി, ചുവന്ന കൊടുവേലി, വലിയ ഞെരിഞ്ഞില്
മഹാകന്ദം-വെളുത്തുള്ളി, ചുവന്നുള്ളി, വലിയ ചേമ്പ്, വലിയ മുള്ളങ്കി
മഹാകച്ഛം – കടല്‍, പര്വ്തം
മഹാകായന്‍- ശിവന്‍, വിഷ്ണു, കൊമ്പനാന
മഹാകര – വലിയ കയ്യുള്ളവന്‍, ധാരാളം കരം കൊടുക്കുന്നവന്‍
മഹാകായം- ആന, ഒട്ടകം, വലിയ ശരീരം, പെരുങ്കായം
ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍. ഇവയ്ക്കെല്ലാം പല അര്ഥങ്ങളാകാമെങ്കില്‍ പിന്നെ മഹാമാരിക്കെന്താ കൊമ്പുണ്ടോ?
Vivek
@ ബാലചന്ദ്രന്‍ “പക്ഷേ പലരും (സുബൈര്‍ ,ജെനിഷ് ,ചേച്ചി) ഉദാഹരണ സഹിതം സമര്ഥിച്ചിരിക്കുന്നു .കൊള്ളാം. സുബൈര്‍ ചൂണ്ടിക്കാണിച്ച ഉദാഹരണങ്ങള്‍ വളരെ ശ്രദ്ധേയം” –
എല്ലാത്തിലുമുള്ള എന്റെ നിരീക്ഷണങ്ങള്‍ ഞാനും കുറിച്ചിട്ടുണ്ട്. നോക്കി അഭിപ്രായം പറയണേ …..
http://na മുജീബുര്‍ റഹ്മാന്‍
എന്തായാലു ‘മഹാമാരി’ കമന്‍റ് പേജിനേയും പിടിച്ചിട്ടുണ്ട്, അതിന് കാരണഭൂതനായ വിവേകിന് അഭിനന്ദനങ്ങള്‍. അതിന് തുടക്കമിട്ട ജലജേച്ചിക്ക് ഒരു ക്ലാപ്പടിയും =D>
ബാലചന്ദ്രന്‍
>>>>എല്ലാത്തിലുമുള്ള എന്റെ നിരീക്ഷണങ്ങള്‍ ഞാനും കുറിച്ചിട്ടുണ്ട്. നോക്കി അഭിപ്രായം പറയണേ …..
തീര്‍ച്ചയായും .
ബാലചന്ദ്രന്‍
ഞാന്‍, എത്തിയപ്പോഴേക്കും വളരെ താമസിച്ചു പോയതിനാല്‍
ഇന്ന് കുറച്ച് എഴുതാം .
ആദ്യമേ തന്നെ ഈ ചര്‍ച്ചയുടെ ചില ഗുണങ്ങള്‍ പറയട്ടെ .
1 , ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ മടിച്ചിരുന്ന വിവേക് അതില്‍ സജീവമായി .
2 ,മലയാളം നിഘണ്ടുക്കളില്‍ ‘മഹാ’ യില്‍ തുടങ്ങുന്ന ഏതാണ്ടെല്ലാ വാക്കുകളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് പഠിക്കാന്‍ കഴിഞ്ഞു
തുടങ്ങി പലതും .
ബാലചന്ദ്രന്‍
ഒരു വസ്തുവിന് ഇന്ന പേര് എന്നു കല്‍പ്പിക്കുന്നത് ഒരു ദിവസം ,ഒരു വ്യക്തിയോ കുറച്ചാളുകളോ അല്ല .ഒരു സമുദായം അവരുടെ നിരന്തര വ്യവഹാരത്തിലൂടെ രൂപപ്പെടുത്തുന്ന-രൂപപ്പെടുന്ന ശബ്ദ സമുച്ചയമാണ് അത് . അതേ വസ്തുവിന് മറ്റൊരു സമുദായം രൂപപ്പെടുത്തിയ ശബ്ദസമുദായമാണ് അതിന്റെ അര്‍ഥം എന്ന നിലയില്‍ നാം പരിഗണിക്കുന്നത് . തറ തൂക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ഒരു വസ്തുവിന് തിരുവനന്തപുരത്തുകാര്‍ ഉപയോഗിക്കുന്ന ഒരു പേര് ‘തുറപ്പ’എന്നാണ്.പക്ഷേ മറ്റൊരു ദേശക്കാരന് അത് സാധനം എന്താണെന്നറിയില്ല. ആ വസ്തുവിന് മറ്റൊരു ദേശക്കാരന്‍ കല്‍പ്പിച്ച ശബ്ദ സമുച്ചയം ‘ചൂല്’ എന്നാണ് .അപ്പോള്‍ അത് അതിന്റെ അര്ഥമാകും.
അപ്പോള്‍ പുതിയ പദങ്ങള്‍ ഉണ്ടാകില്ലേ ? തീര്‍ച്ചയായും. സാഹചര്യമാണ് പദങ്ങളെ സൃഷ്ടിക്കുന്നത് . ബസ്, കാര്‍,സ്വിച്ച് ഇവയെല്ലാം അങ്ങനെ സാഹചര്യം കൊണ്ട് തത്സമം ആയി രൂപപ്പെട്ടതാണ് .സാഹചര്യം കൊണ്ട് അങ്ങനെ പല പദങ്ങളും ഉണ്ടാകുന്നുണ്ട് .’ചെത്ത്’ (ചെത്തി നടക്കുക ) ആദ്യത്തെ കുവൈറ്റ് – ഇറാക്ക് യുദ്ധസമയത്ത് ‘സ്കഡ്’ മിസ്സൈല്‍ ഇറാക്ക് പ്രയോഗിച്ചപ്പോള്‍ ഉണ്ടായ വാര്‍ത്താ പ്രാധാന്യത്തില്‍ നിന്നും മലയാളത്തില്‍ രൂപപ്പെട്ടതാണ് .
അത് ഒരു സമുദായം വളരെ വേഗം സ്വീകരിച്ചു .മാധ്യമങ്ങള്‍ അതിന് വലിയ പങ്കു വഹിച്ചു .
ഇങ്ങനെയൊന്നും അല്ലാതെ മഷിത്തണ്ടില്‍ പങ്കെടുക്കുന്ന നാല് പേര്‍ ഇന്നു പറയുകയാണ് ഈ വാക്കുകള്‍ക്ക് ഈ അര്‍ഥം കിട്ടുന്നുണ്ടല്ലോ അത് കൊണ്ട് ഈ വാക്ക് ഈ അര്‍ഥത്തില്‍ ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ് .അതുകൊണ്ട് ഇന്നുമുതല്‍ മഹാമാരി എന്നു പറഞ്ഞാല്‍ പെരുമഴ എന്നും കൂടി അര്‍ഥം .അത് അംഗീകരിച്ചാല്‍ മറ്റൊരു കുഴപ്പം വരും . പെരുമ്പാമ്പ് എന്നു നമ്മള്‍ വ്യവഹരിക്കുന്ന വാക്ക് ഒരു പ്രത്യേകതരം
പാമ്പിനെ സൂചിപ്പിക്കാന്‍ നമ്മള്‍ പ്രയോഗിക്കുന്നതാണ്. സമുദായം അതംഗീകരിച്ചു .ആ ജീവിക്ക് ആ പദം നാമമായി പതിഞ്ഞു .ഞാന്‍ നാളെ വേറൊരു ഇനത്തില്‍ പെട്ട വലിയ പാമ്പിനെ കണ്ടിട്ട് ഹായ് പെരുമ്പാമ്പ് എന്നു പറഞ്ഞാല്‍ സമുദായം അംഗീകരിക്കുമോ ?
അര്ഥത്തിന്‍ ഒരു കുഴപ്പവുമില്ല .പെരും=വലിയ ,പാമ്പ്.സമൂഹം പറയും അല്ല അത് പെരുമ്പാമ്പല്ല,രാജവെമ്പാലയാണ്.
ആമ്പലിനെ കണ്ടിട്ട് ഞാന്‍ പറയുന്നു പങ്കജം ,പായല്‍ ,കക്ക എന്നിവയ്ക്കും ഞാന്‍ പങ്കജം എന്നേ പറയൂ എന്നു നിര്‍ബന്ധം പിടിച്ചാല്‍ പ്രശ്നമാകില്ലേ .
അര്ഥത്തിന്‍ എന്താണ് കുഴപ്പം .പങ്കം = ചെളി ,പങ്കത്തില്‍ നിന്ന് ജനിച്ചത് , താമര ,ആമ്പല്‍ ,കക്ക മുതലായവ .
പക്ഷേ പങ്കജം എന്ന പേര് താമരയ്ക് മാത്രമായി സമൂഹത്തില്‍ ഉറച്ചുപോയി .പിന്നെ ഞാന്‍ മാത്രമായി ഒരു ദിവസം പറഞ്ഞാല്‍ ശരിയാകുമോ ?
ഇങ്ങനെയൊക്കെ, അര്ഥത്തിന്‍ വ്യത്യാസം ഇല്ല, അതുകൊണ്ട് ശരിയാണ് എന്നു പറഞ്ഞു കൊണ്ട്, .ആല്‍മരത്തെ പെരുമരം എന്നും സ്രാവിനെ പെരുമീന്‍ എന്നും ജിറാഫിനെ മഹാഗളം(ഒട്ടകം) എന്നുമൊക്കെ ആള്‍ക്കാര്‍ പറയാന്‍ തുടങ്ങിയാല്‍ ഭാഷകളുടെ സ്വാഭാവികമായ നിലനില്‍പ്പ് അപകടത്തിലാകും .
(തുടരും )
Jenish
@Mash
മാഷ് പറഞ്ഞതിനോട് യോജിക്കുന്നു.. പക്ഷേ, ഒരാള്‍ ഉപയോഗിച്ചു തുടങ്ങിയ പദങ്ങള്‍ പലപ്പോഴും സമൂഹം ഏറ്റെടുത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടല്ലോ.. ഷെക്സ്പിയറിന്റെ നാടകങ്ങളിലെ എത്ര വാക്കുകളാണ് ഇംഗ്ലീഷ് ഭാഷ കടമെടുത്തത്.. അങ്ങനെ വരുമ്പോള്‍ വിവേക് ഇന്ന് “മഹാമാരി” സൃഷ്ടിച്ചത് നാളെ സമൂഹം ഏറ്റെടുത്തേക്കാം.. വിവേക് പ്രശസ്തനായാല്‍ മതി..
Vivek
കണ്ടോ കണ്ടോ ജെനീഷിനും സംശയം തുടങ്ങി …..
മഹാമാരി എന്ന വാക്ക് ഞാനല്ല ആദ്യം പ്രയോഗിച്ചതെന്നു പറഞ്ഞല്ലോ ജെനീഷേ ….
മാഷിനെക്കണ്ടില്ലല്ലോ ….. Waiting for him to continue.
കഥാകാരന്
ഇതൊനൊരനക്കമില്ലല്ലോ? ഞാനിടപെടണോ?
http://na മുജീബുര്‍ റഹ്മാന്‍
മഹാമാരി പെയ്തൊഴിഞ്ഞെന്നാ തോന്നണെ:)
abhishekr
ദയവുചെയ്ത് give clue for 28A—
abhishekr
Thanks… kitti.. But.. 17B 5th letter confusing me….
ജലജ
അഭിഷേക്,
നല്ല ചൂടുള്ള എന്തിലെങ്കിലും കൈ തട്ടിയാല്‍ നാം പെട്ടെന്ന് പറഞ്ഞുപോകുന്നത്.
വിജയാശംസകള്‍!!
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us