KRKT2/11/06VAJRA/54

KRKT2/11/06VAJRA/54
Topic :പലവക
By :ponnilav
Play This Crossword
Top Player’s List

  • കഥാകാരന്

    ((((((((((O)))))))))))))

  • vivek

    Why there is no preview for this crossword :( ?

  • vivek

    Leaving the crossword after 30 minutes as I feel continuing this anymore against my ethics. Will finish after the first 11 ranks.

    Admin, check the mail. Sorry for the trouble. :(

    Wish all others good luck !!!

  • ജലജ

    വീണ്ടുമൊരു ഒന്നാം റാങ്ക് കൂടി വിവേകിന്റെ അഭാവത്തില്‍.

    ഇടയ്ക്ക് നാലഞ്ചു മിനിറ്റ് നെറ്റ്‌വര്‍ക്ക് എറര്‍. ഇടയ്ക്കിടെ സേവിങ്ങ് പ്രശ്നം വന്നതുകൊണ്ട് പല ഉത്തരങ്ങളും രണ്ടുപ്രാവശ്യവും ചിലവ മൂന്നുപ്രാവശ്യവും ടൈപ്പ് ചെയ്യേണ്ടിവന്നു. ആ പ്രശ്നങ്ങളില്ലായിരുന്നെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ തീര്‍ക്കാമായിരുന്നു.

    ഈ പ്രശ്നങ്ങള്‍ വന്നപ്പോള്‍ റാങ്ക് കീഴോട്ടു പോയിക്കാണും എന്നാണ് ഞാന്‍ വിചാരിച്ചത്.

  • ജലജ

    ലളിതമായ പദപ്രശ്നം. ഗൂഗിളിനെ അധികം ആശ്രയിക്കേണ്ടി വന്നില്ല

  • ജലജ

    ശ്രീയും ഉണ്ണികൃഷ്ണനും ഒരേ സമയത്ത് പൂര്‍ത്തിയാക്കിയല്ലോ. അഭിനന്ദനങ്ങള്‍!!!

  • Unnikrishnan

    @ജലജേച്ചി അഭിനന്ദനങ്ങള്‍….വിവേക്‌ ശര വേഗത്തില്‍ എണ്‍പത് കഴിഞ്ഞിരുന്നല്ലോ, പിന്നീട് എന്ത് പറ്റി????…അത്ര ലളിതമായിരുന്നോ??..കാമനെ ദഹിപ്പിച്ച ശിവന്‍ ശരിക്കും വട്ടം കറക്കി…പിന്നെ ഭാരത ക്ഷേത്രവും…ചില ഉത്തരങ്ങള്‍ എളുപ്പമായിരുന്നുവെങ്കിലും ഇന്ന് എന്‍റെ ‘ചിന്ത ശരിയായി പ്രവര്‍ത്തിക്കാത്തതു കൊണ്ട്’ സമയത്ത് കിട്ടിയില്ല….ശ്രീ ശോഭിന്‍ അഭിനന്ദനങ്ങള്‍, രണ്ടു പേര്‍ രണ്ടാം സ്ഥാനത്ത് എത്തിയത് ആദ്യമായാണ്‌ എന്ന് തോന്നുന്നു…എല്ലാവര്ക്കും ആശംസകള്‍…

  • anjana satheesh

    ന്റമ്മോ ന്നാലും നാലാം സ്ഥാനം കിട്ടീലോ….ഇതൊരു പദപ്രശ്നമല്ല ഒരൊന്നൊന്നര പദപ്രശ്നം തന്നേയയിരുന്നേ ……..(എന്നെ സംബന്ധിച്ച്) . പക്ഷേ പദപ്രശ്നം ചെയ്യുമ്പോഴുണ്ടാകുന്ന ആസ്വദ്യത അത് ലഭിച്ച ഒന്നു തന്നെ സംശയമില്ല

    അഭിനന്ദനങ്ങള്‍ നിള.
    ഉന്നതസ്ഥാനീയര്‍ക്കും അഭിനന്ദനങ്ങള്‍

  • ജലജ

    ഉണ്ണികൃഷ്ണന്‍ , എന്നെ സംബന്ധിച്ചിടത്തോളം ഈ പദപ്രശ്നം ലളിതം തന്നെയായിരുന്നു. ഉണ്ണികൃഷ്ണനെ വിഷമിപ്പിച്ചുവെന്ന് പറഞ്ഞ ആ രണ്ട് ഉത്തരങ്ങള്‍ എന്തുകൊണ്ടോ പെട്ടെന്നെനിക്ക് കിട്ടി.

  • നിളാ പൗര്‍ണമി

    ഇതു ചിഹ്നങ്ങള്‍ ഒഴിവാക്കി നിര്‍മ്മിച്ച ഒരു പദപ്രശ്നമായിരുന്നു.
    പരിശോധകന്‍ കൂട്ടിച്ചേര്‍ത്ത /മാറ്റിയ രണ്ടോ മൂന്നോ എണ്ണത്തിനൊഴികെ
    ബാക്കിയൊന്നിനും ചിഹ്നങ്ങള്‍ ഇല്ല. ആരും ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു കഷ്ടം.!

  • സുബൈര്‍

    പദപ്രശ്നം നന്നായിരുന്നു.
    പക്ഷെ അത്ര ലളിതമായി തോന്നിയില്ല.
    സ്കോർബോർഡിന്റെ മെല്ലെപ്പോക്ക് സൂചിപ്പിക്കുന്നതും അതു തന്നെ.

    തൃശൂരിലെ തീർത്ഥാടനകേന്ദ്രം തേടി ഒരുപാടലഞ്ഞു.
    ആരും വഴി കാട്ടാതിരുന്നതിനാല്‍ അകക്കണ്ണിന്റെ വെളിച്ചം തുണയായി. (എന്നു വെച്ചാൽ ഊഹക്കച്ചവടം രക്ഷിച്ചൂന്ന് തന്നെ.) :)
    പിന്നെ ഓരിലയുടെ ‘ഓര്‌’ കിട്ടാനും കാടും മലയും തപ്പേണ്ടി വന്നു. ഇതിനെക്കാളൊക്കെ ഗംഭീരനായിരുന്നു ‘കാമനെ ചുട്ട ശിവൻ.’
    ബൂലോകം മുഴുവൻ അരിച്ചു പെറുക്കിയിട്ടും പിടി തന്നില്ല.
    ഒടുവിൽ ഓരോ അക്ഷരങ്ങളെയും ധ്യാനിച്ചു വരുത്തി.
    ഒന്നു രണ്ടു തവണ ശരിയായ അക്ഷരം കൊടുത്തിട്ടും
    കളം മുഖം ചുവപ്പിച്ചു തന്നെ നിന്നു. അങ്ങിനെയും പോയി കുറേ സമയം….
    എന്തായാലും മൂന്നു മണിക്കൂർ തികയുന്നതിനു മുൻപേ
    ഒരു വിധം ഒപ്പിച്ചൂന്ന് പറഞ്ഞാൽ മതിയല്ലോ.

    ഇത്ര വേഗം ഈ പ.പ്ര പൂർത്തിയാക്കിയതിന്‌
    ജലജേച്ചിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ.!!!
    കൂടാതെ ഉണ്ണി,ശ്രീ, അഞ്ജന എന്നിവർക്കും
    ഇതിന്റെ സ്രഷ്ടാവായ നിളറ്റീച്ചർക്കും അഭിനന്ദനങ്ങൾ!!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    clue for 40 a 3rd & 4th letters only on 98… gud night

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    what is the use of life line?

  • ഷണ്‍മുഖപ്രിയ

    ശരിക്കുമൊരു ഗംഭീര പദപ്രശ്നം തന്നെ!! 98 വരെ ആസ്വദിച്ചു ചെയ്തു. പിന്നേ ദേ കിടക്കുന്നു തലയും കുത്തി :( ഒരു മണിക്കൂര്‍ വേണ്ടിവന്നു, അകത്ത് വഹിക്കുന്ന ആ നാലക്ഷര സംഭവത്തിന്റെ അവസാന രണ്ടക്ഷരങ്ങളും കാമനെ ദഹിപ്പിച്ച ശിവനിലെ ദഹനത്തിന്റെ തുടക്കവും കണ്ടുപിടിക്കാന്‍ !!! അങ്ങനെ ഒരു മണിക്കൂര്‍ കൊണ്ട് കറക്കിക്കുത്തിയെടുത്തു!!!

    കാമദേവനെ ദഹിപ്പിച്ച ശിവന്‍ എന്ന അര്‍ത്ഥത്തിലുള്ള ശിവന്റെ പേര് മഷിത്തണ്ടില്‍ ഉണ്ടെങ്കിലും പദപ്രശ്നത്തില്‍ കൊടുത്തിട്ടുള്ള പേര് മഷിയിലെന്നല്ല ഈ വല വീശിയിടത്തൊന്നും കണ്ടതേയില്ല. അതുകൊണ്ട് അങ്ങനെയൊരു വാക്ക് ഇല്ലെന്നല്ല, ലഘു, ഗുരു നിഘണ്ടുവില്‍ കാണും എന്ന് കരുതുന്നു. അത് കയ്യിലുള്ളവര്‍ ഒന്ന് നോക്കി പറഞ്ഞു തരണേ…..

    ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദങ്ങള്‍ :)

  • പോഴൻ /anthipozhan

    സ്വരചിഹ്നങ്ങളില്ലാത്ത പദങ്ങൾ കൊണ്ടൊരു പദപ്രശ്നമെന്ന നിളാ പൗർണമിയുടെ പരിശ്രമം അഭിനന്ദനമർഹിക്കുന്നു.
    ഓഫ് ലൈൻ ചാറ്റിൽ ആ അദ്ധ്വാനം സൂചിപ്പിക്കുന്ന ഒരു കമന്റുണ്ടായിരുന്നെങ്കിലും തലയ്ക്കു മുകളിലൂടെ അതു കടന്നുപോയി. ഇപ്പോഴേ അതു തിരിച്ചറിയാൻ പറ്റിയുള്ളൂ. വെരിഫിക്കേഷൻ വൈകിയതിനാൽ വേണ്ടത്ര ശ്രദ്ധകൊടുക്കാൻ കഴിഞ്ഞില്ല.നിളയുടെ തിരക്കുമൂലമാകാം ഓഫ് ലൈൻ ചാറ്റിൽ പ്രതികരണമൊന്നും കണ്ടില്ല.

    അമൂല്യമായ ആ പ്രയത്നം തിരിച്ചറിയാതിരിക്കുകയും വേണ്ടത്ര അവധാനതയില്ലാതെ ഇതരപദങ്ങളാൽ അർഹമായ വിശിഷ്ടതയെ ഉല്ലംഘിക്കുകയും ചെയ്ത പരിഹാരമില്ലാത്ത പോഴത്തത്തിനു നിർവ്യാജം ക്ഷമചോദിക്കുന്നു. :(

  • Suresh

    28U – second letter
    2D – second third letters
    12b – second third letters
    4a –
    38a -

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ജലജെചിക്ക് അഭിനന്ദനങ്ങള്‍ പെട്ടെന്ന് ഒന്നാം സ്ഥാനതെതിയത്തിനു. എന്നെ വലച്ചത് ആത്മനാശമാണ്. മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും ലൈഫ് ലൈന്‍ വരാത്തതും പറ്റിച്ചു. നല്ല എളുപ്പമുള്ള പ പ്ര.

  • http://na മുജീബുര്‍ റഹ്മാന്‍

    നല്ല പദപ്രശ്നം
    കൂട്ടക്ഷരങ്ങള്‍ ഇല്ലെന്നു വേണമെങ്കില്‍ പറയാം (രണ്ടോ, മൂന്നോ മാത്രം),
    എന്തായാലും ചുറ്റിക്കുന്നതല്ല.
    അഭിനന്ദനങ്ങള്‍ നിളടീച്ചര്‍, ജലജേച്ചി മറ്റു മുന്‍ നിരക്കാര്‍

  • http://na മുജീബുര്‍ റഹ്മാന്‍

    പോഴത്തരത്തിന്റെ മറ്റൊരു മുഖം പോഴനും അഭിനന്ദനങ്ങള്‍!:)

  • ജിനു

    @ Suresh

    28U search ‘heart’ in mashi dictionary
    2D first three letters is a season
    12B search “കേരളീയതാളങ്ങൾ” in malayalam wiki
    4A search “കഞ്ഞി വാർക്കാൻ കലത്തിൻറെ വായ്‌വട്ടം അടച്ചുപിടിക്കുന്നതിന് ഉപയോഗിക്കുന്ന പലക”
    38A one+leaf (small modification in lat letter)

    good luck…

  • സുരേഷ്

    8a, second and third letter
    46A not (4a was my mistake)
    38a – clue not understood – first , second and last letter

  • ജലജ

    കാമനെ ദഹിപ്പിച്ച ആള്‍ എന്ന അര്‍ത്ഥത്തിലുള്ള പേര് ലഘുവിലുണ്ട്. എന്നാലും എനിക്ക് കിട്ടിയതവിടെ നിന്നല്ല. ദഹിപ്പിച്ച സ്ഥിതിക്ക് ദഹനന്‍ ആവും എന്നൊരു തോന്നല്‍ .എഴുതിയപ്പോള്‍ ഒരക്ഷരം മാത്രം തെറ്റ്. (അങ്ങനെയും ഒരു പര്യായമുണ്ട്) അവിടെ മ ശരിയാകുമെന്ന് തോന്നി. ആദ്യഭാഗം മന്മഥ (കാമന്റെ പര്യായം) എന്നെഴുതിനോക്കിയപ്പോള്‍ ഒരു അക്ഷരം ശരിയായി. പിന്നെന്താ വിഷമം? രമണന്റെ സുഹൃത്തിന്റെ പേരിന്റെ അര്‍ത്ഥവും കാമദേവന്‍ എന്നാണല്ലോ.

    40Aആദ്യത്തെ രണ്ടക്ഷരങ്ങള്‍ കിട്ടിയപ്പോള്‍ ലഘു നോക്കി.
    ഓരിലയും രണ്ട് കളങ്ങള്‍ കിട്ടിയതോടെ എളുപ്പമായി. ചിത്രാ എന്നു തുടങ്ങുന്ന പദം വിക്കിയിലുണ്ടല്ലോ. പിന്നെ ഒരിലയുടെ കാര്യമല്ലേ എന്നു വിചാരിച്ചു.

    ഞാന്‍ കൂടുതല്‍ നേരമെടുത്തത് 29D പ്രിയതമ(ന്‍), മദ്യം ദോഷകരം കണ്ടുപിടിക്കാനാണ്. മദ്യത്തിന്റെയും ദോഷകരത്തിന്റെയും ഇടയ്ക്ക് അങ്കുശമില്ല എന്നത് ഞാന്‍ ആദ്യം ശ്രദ്ധിച്ചില്ല. അതുകൊണ്ട് മൂ‍ന്ന് അര്‍ത്ഥവുമുള്ള ഒരു വാക്ക് കണ്ടുപിടിക്കാനായിരുന്നു ആദ്യശ്രമം.
    തൃശ്ശൂരിലെ തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പേര് ഗൂഗിളില്‍ നിന്ന് പെട്ടെന്ന് കിട്ടി.

    പിന്നെ ഗ്രഹങ്ങളെല്ലാം (പ്ലൂട്ടോ അടക്കം) എന്നെ അനുകൂലിച്ചാണ് നിന്നിരുന്നത് എന്നതും ഒരു വലിയ കാര്യമാണ്. :)

  • http://1 Jenish

    24A-

    32B-

    please..

  • ജലജ

    സുരേഷ്,
    8a, second and third letter തമിഴില്‍ ആഭരണത്തിന് പറയുന്ന വാക്കിനോട് സാമ്യമുണ് ആ രണ്ടക്ഷരങ്ങള്‍ക്ക്
    46A not (4a was my mistake) വഞ്ചിക്കുന്ന ആളാണ്. അപ്പോള്‍ അവസാനത്തെ നാലക്ഷരമായി. മമ്മൂട്ടി, ശാന്തികൃഷ്ണ എന്നിവരഭിനയിച്ച ഒരു ബാലചന്ദ്രമേനോന്‍ സിനിമയുണ്ടല്ലോ.——–വ്യക്തമാക്കുക എന്നാണ് പെരെന്ന് തോന്നുന്നു.അപ്പോള്‍ ആദ്യഭാഗവും ആയി.
    38a – clue not understood – first , second and last letter ഓരില വിക്കിയില്‍ നോക്കുക .അവസാന ഭാഗം കിട്ടും. പിന്നെ ഒന്ന് എന്ന അര്‍ത്ഥത്തിലുള്ള ഒരു വാക്ക് ആദ്യം ചേര്‍ക്കൂ.
    വിജയാശംസകള്‍!!!

  • ജലജ

    ജെനിഷ്,
    24Aകോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ വേട്ട നടത്തിയ ഷൂട്ടിങ്ങ് താരം.
    32B കല്ലു വച്ച് എറ്റുന്ന ഒരു കളിപ്പാട്ടം. ചവണയുടെ റൈമിങ്ങ് വാക്ക്
    വിജയാശംസകള്‍!!!

  • സുരേഷ്

    8a, second and third letter തമിഴില്‍ ആഭരണത്തിന് പറയുന്ന വാക്കിനോട് സാമ്യമുണ് ആ രണ്ടക്ഷരങ്ങള്‍ക്ക് – ?????????????????????

  • http://1 Jenish

    32D- please..

  • Prasad

    Pls give clue for
    23A
    26A
    40A
    7D

  • ജലജ

    സുരേഷ്,
    ഹിരണ്യാക്ഷന്‍ വിക്കിപീഡിയ നോക്കൂ. സനാതനന്‍, സനല്‍ക്കുമാരന്‍ തുടങ്ങിയവരിലൊരാള്‍ക്ക് ഈ പേരുണ്ട്.
    മലയാളത്തിലെ നഖത്തിനോട് സാമ്യമുള്ള ഒരു വാക്കല്ലേ ആഭരണത്തിന് തമിഴില്‍ പറയുന്നത്?

    വിജയാശംസകള്‍!!!

  • ജലജ

    ജെനിഷ് ,
    ശബരിമല പോലെ ഒരു മല. സ്വര്‍ണ്ണം കൊണ്ടാണ്.
    കൊടകരയ്ക്കടുത്താണ്.
    വിജയാശംസകള്‍!!!

  • സുരേഷ്
  • സുരേഷ്

    jalajachechi, jinu

    thanks

  • ജലജ

    പ്രസാദ്,
    23A പി കെ ബാലകൃഷ്ണന്റെ ഇതേപേരിലുള്ള നോവലിലെ പ്രധാന കഥാപാത്രം. മഹാഭാരതത്തിലെ സൂതപുത്രന്‍
    26A മഷി നിഘണ്ടുവില്‍ sinless നോക്കൂ.
    40A ആദ്യത്തെ രണ്ടക്ഷരം കിട്ടിയിരിക്കുമല്ലോ. പ്രതികാരം എന്ന് മഷിനിഘണ്ടുവില്‍ നോക്കൂ ബാക്കി കിട്ടും.
    7D——സുരവധം എന്ന ഒരു കഥകളിയുണ്ട്. ശത്രുഘ്നന്‍ ആണ് ഈ അസുരനെ കൊല്ലുന്നത്. ശത്രുഘ്നന്‍ വിക്കിയില്‍ നോക്കൂ.
    വിജയാശംസകള്‍!!!

  • http://1 Jenish

    ജലജച്ചേച്ചീ, സുരേഷ് നന്ദി..

    അടിപൊളി പദപ്രശ്നം.. നിള കുറച്ച് കഷ്ടപ്പെട്ടിട്ടുണ്ടാകുമല്ലോ ഈ വാക്കുകള്‍ കണ്ടെത്താന്‍‌. അഭിനന്ദനങ്ങള്‍ .. അങ്ങനെ പുതിയ പുതിയ പരീക്ഷണങ്ങള്‍ വരെട്ടെ.. :)

  • സുരേഷ്

    അഡ്മിന്‍ ,

    ലൈഫ് ലയിന്‍ എന്ന പ്രതിഭാസം ഒരു തരം മൈക്രൊസൊഫ്റ്റ് രീതിയിലാണെന്നു പറയുന്നതില്‍ പരിഭവിക്കരുത്. ചില പദപ്രശ്നങ്ങളില്‍ ഒരു ലൈഫ് ലയിന്‍ മാത്രമേ വന്നു കാണാറുള്ളൂ. പിന്നീട് എത്ര തവണ ആവശ്യപ്പെട്ടാലും. ഇതു ശരിക്കു പറഞ്ഞാല്‍ ആവശ്യമുള്ളവര്ക്ക് എത്രത്തോളം ഉപകരിക്കുന്നു എന്നു ഒന്നു അന്വേഷിക്കുന്നതു നന്നാവും എന്നൊരു അഭിപ്രായം ഉണ്ട് .

    നിലവിലുള്ള രീതിക്കൊരു മാറ്റം വേണോ എന്നൊരു ചര്ച്ച ആയിക്കൂടേ ?

    Suresh

    • admin

      ലൈഫ്‌ ലൈന്‍ ആദ്യ മൂന്നു മണിക്കൂര്‍ മാത്രമേ ഉപകരിക്കൂ എന്ന് തോന്നുന്നു.അതിന്റെ ഉള്ളില്‍ ആരും ഉപയോഗിച്ചില്ലെങ്കില്‍ സംഗതി ഉപയോഗ ശൂന്യമാണ് .

  • Prasad

    Thanks jalaja chechi

  • Ranjith

    please give clue for 48A 5th letter…

  • സുബൈര്‍

    @Ranjith,
    48A ആദ്യത്തെ മൂന്നക്ഷരങ്ങള്‍ തിരിച്ചിട്ടാല്‍ അടുത്ത മൂന്നക്ഷരങ്ങള്‍ കിട്ടും.

  • anjanasatheesh

    vivek Says:
    January 11th, 2012 at 8:41 pm
    Leaving the crossword after 30 minutes as I feel continuing this anymore against my ethics. Will finish after the first 11 ranks.

    Admin, check the mail. Sorry for the trouble.

    Wish all others good luck !!!

    Vivek…………What happened ?

  • സുബൈര്‍

    @Ranjith,
    Sorry! മുകളില്‍ എഴുതിയത് തെറ്റിപ്പോയി.
    ആദ്യാക്ഷരം തന്നെ അഞ്ചാമക്ഷരവും…

  • anjanasatheesh

    @ Ranjith,

    48A – ആ ഉത്തരത്തിന്റെ തുടക്കത്തില്‍ തന്നെയുണ്ട്

  • http://na മുജീബുര്‍ റഹ്മാന്‍

    ranjith
    ആദ്യ അക്ഷരത്തിലുണ്ട് അതൊന്ന് പരീക്ഷിച്ചു നോക്കിയാല്‍ നന്ന്!!!!!
    വിജയാശംസകള്‍!!!

    Admin,
    life line ചിലദിസങ്ങളില്‍ വെറും നോക്കുകുത്തി, സുരേഷിന്‍റെ അഭിപ്രായത്തോട് യോചിക്കുന്നു …….. ആവശ്യകതയെക്കുറിച്ചൊരു ചര്‍ച്ചയാവാം!!!

  • സുബൈര്‍

    vivek Says:
    January 11th, 2012 at 8:41 pm

    Leaving the crossword after 30 minutes as I feel continuing this anymore against my ethics. Will finish after the first 11 ranks.

    Admin, check the mail. Sorry for the trouble

    ????????????????????????????????

  • Vivek

    പോഴന്‍, പകുതി കുറ്റമേ താങ്കള്‍ ചെയ്തിട്ടുള്ളൂ. ബാക്കി പകുതി ചെയ്തത് ഞാനാണ്. പണ്ട് (കുരുക്ഷേത്രയ്ക്ക് മുന്പ്) ഈ പദപ്രശ്നം ‘നളിനി’ ഗ്രൂപ്പിന്റെ പരിഗണനയ്ക്കു വന്നിരുന്നു. മോഡറേറ്റ് ചെയ്തപ്പോള്‍ ഇതിന്റെ പ്രത്യേകത എന്റെ കണ്ണില്‍ പെട്ടില്ല. അതിനാല്‍ ചില ഉത്തരങ്ങളും സൂചനകളും ഞാനാണന്നു കൂട്ടിച്ചേര്‍ത്തത് (ചിഹ്നങ്ങളുള്ളവയും അതില്‍ പെടും). പക്ഷെ ഏതാണ്ട് പത്തോളം ഉത്തരങ്ങള്‍ വേരിഫൈ ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല. കാരണം അവയെല്ലാം ശബ്ദതാരാവലി, പുരാണിക് എന്സൈക്ലോപീഡിയ തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്റെ കയ്യില്‍ അവയില്ലാത്തതിനാല്‍ ഞാന്‍ തിരിച്ച് വികാസിനു കൊടുത്തു. പിന്നെയതിനെ കണ്ടില്ല. മറ്റു പദ പ്രശ്നങ്ങളുമായി മുമ്പോട്ടു പോകുകയും ചെയ്തു.
    പിന്നെ ഇതിനെ കാണുന്നത് ഇന്നലെയാണു. കളിച്ചു തുടങ്ങിയപ്പോള്‍ നല്ല പരിചയം തോന്നി. എല്ലാം കണ്ടു മറന്ന ചോദ്യങ്ങള്‍. എന്റെ തന്നെ ചില ക്ലൂകള്‍ കണ്ടപ്പോള്‍ സംഗതി കത്തി. നിറുത്തുകയും ചെയ്തു.

    ചിഹ്നങ്ങളൊന്നുമില്ലാത്ത പദപ്രശ്നമായിരുന്നു അതെന്ന് നിള പറഞ്ഞതോര്‍ക്കുന്നു. അതിനെ ഈ വിധമാക്കിയതില്‍ എന്റെ പങ്ക് അംഗീകരിക്കുന്നു. മാപ്പ്. കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടിയാല്‍ ഇങ്ങനെയിരിക്കും

  • ജലജ

    പദപ്രശ്നം ചെയ്തുകഴിഞ്ഞ് രണ്ടാമതൊന്ന് നോക്കുന്നതിനു മുമ്പ് തന്നെ നിളയുടെ അറിയിപ്പ് വന്നു. ഇല്ലെങ്കില്‍ ഈ പദപ്രശ്നത്തിന്റെ സവിശേഷത കണ്ണില്‍ പെടുമായിരുന്നുവോ ? എനിക്ക് വലിയ ഉറപ്പില്ല. സിനിമാപ്പേരുകള്‍ മാത്രം ഉത്തരമായ ഒരു പദപ്രശ്നം വന്നപ്പോള്‍ പോലും അത് ശ്രദ്ധിച്ചത് വളരെക്കുറച്ച് പേരാ‍ണ്.
    ഈ ശ്രമം അഭിനന്ദനീയം തന്നെ. മലയാളം അദ്ധ്യാപികയായത് നല്ലവണ്ണം തുണച്ചിരിക്കും അല്ലേ?
    വീണ്ടും ഇത്തരം വ്യത്യസ്തമായ പദപ്രശ്നങ്ങള്‍ സ്വാഗതം ചെയ്യുന്നു.

    ഞാനൊരെണ്ണം നിര്‍മ്മിച്ചിട്ടുണ്ട്, ഫണ്‍ സീരീസില്‍ ഇടാന്‍. ഉണ്ടാക്കാനും ചെയ്യാനും എളുപ്പമായ ഒന്ന്.

  • സുബൈര്‍

    >>>പദപ്രശ്നം ചെയ്തുകഴിഞ്ഞ് രണ്ടാമതൊന്ന് നോക്കുന്നതിനു മുമ്പ് തന്നെ നിളയുടെ അറിയിപ്പ് വന്നു.>>>

    ശരിയാണ്. പ.പ്ര വിശദമായി നോക്കാന്‍ അവസരം കിട്ടും മുന്‍പേ ‘രഹസ്യം’ വെളിപ്പെടുത്തേണ്ടിയിരുന്നില്ല.

  • നിളാ പൗര്‍ണമി

    സമയമില്ലാത്തത് കൊണ്ടാണ് രഹസ്യം പരസ്യമാക്കിയത് .
    ക്ഷമിക്കുക.
    ഇന്നും സമയമില്ല. ദാ ഇപ്പോള്‍ തന്നെ പോകണം .
    കുട്ടികളെക്കുറിച്ചുള്ള മാതാപിതാക്കളുടെ ആവലാതികള്‍ക്കാണ്
    ഇന്നത്തെ തണുത്ത സായാഹ്നം . (parent- teacher)
    കുട്ടികളുടെ ഭാഷയില്‍ 2012 ലെ ആദ്യത്തെ പാര.
    അതിനിടയില്‍ ഇവിടുന്നു കിട്ടുന്നത് പോരട്ടെ എന്ന് കരുതി കയറിയതാണ് .
    പ്രതീക്ഷിച്ച പോലെ ഒന്നും കാണുന്നില്ല .
    അഭിനന്ദനങ്ങള്‍ക്ക് നന്ദി.
    ഇനിയും ഇതുപോലുള്ള പാരകള്‍ വരും .
    കാത്തിരിക്കുക
    ( കണ്ണില്‍ എണ്ണ ഒഴിക്കണ്ട .മുഴുവന്‍ മായമാണ് )

    ജലജേച്ചിക്ക് അഭിനന്ദനങ്ങള്‍
    ( താമസിച്ചതിനാല്‍ പലിശയും കൂട്ടുപലിശയും ചേര്‍ത്ത് )

    പോഴന്റെ പോഴത്തത്തിനു നന്ദി ; വിവേകിന്റെയും .
    കുറച്ചു പരാതികള്‍ക്കുള്ള സാധ്യത അതില്‍ തട്ടി പോയല്ലോ .

    നിളയെ ടീച്ചര്‍ എന്ന് വിളിക്കരുത് എന്ന് ഒരു അപേക്ഷ ഇവിടെ സമര്‍പ്പിക്കുന്നു
    .( വക്കീലില്ല .സ്വയം വാദിച്ചോളാം)
    മുജീബ് ,സുബൈര്‍ എന്നീ പ്രതികള്‍ കുറ്റം ഏറ്റെടുത്തു ആ വിളി പിന്‍വലിക്കണം .
    നിളാ, നിളേ ,നിളാ പൗര്‍ണമി എന്നൊക്കെ വിളിക്കാം എന്നാണ് ഹര്‍ജിക്കാരിയുടെ വാദം .
    താനൊരു നല്ല അധ്യാപിക ആയിട്ടില്ല എന്നും ശ്രമം തുടരുന്നതെയുള്ളൂ
    എന്നും ഹര്‍ജിക്കാരി കോടതിയെ ബോധിപ്പിക്കുന്നു.
    ആ വിളി താന്‍ സ്വീകരിച്ചിട്ടില്ല എന്ന് ഇതിനാല്‍ ബോധിപ്പിച്ചു കൊള്ളുന്നു
    സ്നേഹത്തോടെ

    നിളാ പൗര്‍ണമി
    ( ഒപ്പ് )

  • Vivek

    Admin, I think we should change the rule for lifeline. Continuing to http://mashithantu.com/cw-discuss/?p=752

  • സുബൈര്‍

    വിവേക്,

    താങ്കൾക്ക് ഈ പദപ്രശ്നം മുൻപരിചയമുണ്ടെന്ന കാര്യം മറ്റാരും അറിയാനിടയില്ലാഞ്ഞിട്ടും കളിയിൽ നിന്ന് സ്വയം പിന്മാറി ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഈ പ്രവൃത്തി തീർച്ചയായും ശ്ലാഘിക്കപ്പെടേണ്ടതാണ്‌.
    മുന്നിലെത്താൻ ഏതു വഴിയും സ്വീകാര്യമാവുന്ന ഇക്കാലത്ത്
    ഈ മാതൃക എല്ലാ മഷിത്തണ്ടരുടെയും അഭിമാനമേറ്റുന്നു.

  • suresh

    # ലൈഫ്‌ ലൈന്‍ ആദ്യ മൂന്നു മണിക്കൂര്‍ മാത്രമേ ഉപകരിക്കൂ എന്ന് തോന്നുന്നു.അതിന്റെ ഉള്ളില്‍ ആരും ഉപയോഗിച്ചില്ലെങ്കില്‍ സംഗതി ഉപയോഗ ശൂന്യമാണ് .

    എങ്കില്‍ അതൊരു വേസ്റ്റ് തന്നെ , ആദ്യത്തെ മൂന്നു മണിക്കൂറു കഴിഞ്ഞു കളിതുടങ്ങുന്ന നിര്‍ദ്ദോഷികള്‍ക്ക് ഇതു കൊണ്ടെന്തു പ്രയോജനം ? :O
    ഞാനൊരു സജഷന്‍ തരാം :-

    ആദ്യത്തെ ക്ലൂ – 3 മണിക്കൂറാകുമ്പോള്
    തുടര്‍ന്ന് ഓരോ അര മണിക്കൂറിലും ഒരു ക്ലൂ വീതമ്
    മൊത്തം ആറു ക്ലൂ നിര്‍ബന്ധമായും നല്കുക. :-W

    ക്ലൂ വരേണ്ട / കണ്ടുപിടിക്കേണ്ട രീതി – കളിതുടങ്ങി 3 മണിക്കൂറാകുമ്പോള്‍ കളിച്ചു ബാക്കി നില്ക്കുന്ന (100 ആകാത്ത ) കളിക്കാരുടെ ഉത്തരം നിറക്കാത്ത സെല്ലുകളുടെ കൗണ്ട് എടുത്ത് റാണ്ടമായി ഒരു സെല്ല് കൊടുക്കുക. ഇതു ളോട്ടറി അടിക്കുന്ന പോലിരിക്കും. ആകെ വ്യത്യസം നിറക്കാത്ത സെല്ലുകല്‍ മിക്കവാറും കഠിനമായ സെല്ലാകും എന്ന ഒരു നിഗമനത്തിന്റെ അടിസ്ത്താനത്തില്‍. ഇതു പിന്നീടുള്ള ഓരോ അര മണിക്കൂറിലും തുടരുക. ;) )

    കോഡിങ്ങ് ചെയ്യുന്ന ആ നല്ല മനുഷ്യര്‍ക്ക് എന്റെ വിലാസം നല്‍കരുത്, വെറുതെയെന്തിന അവരെ ചീത്തയാക്കുന്നത് :-) )

  • suresh

    vivek, its simply great behaviour. I am proud to be playing with such people. Keep it up.

  • സുബൈര്‍

    >>നിളയെ ടീച്ചര്‍ എന്ന് വിളിക്കരുത് എന്ന് ഒരു അപേക്ഷ ഇവിടെ സമര്‍പ്പിക്കുന്നു
    മുജീബ് ,സുബൈര്‍ എന്നീ പ്രതികള്‍ കുറ്റം ഏറ്റെടുത്തു ആ വിളി പിന്‍വലിക്കണം >>>

    കുറ്റസമ്മതം:
    കുറ്റം ഏറ്റുപറഞ്ഞ് ക്ഷമ ചോദിക്കുന്നു. മേൽ നടപടികളിൽ നിന്നും ഒഴിവാക്കിത്തരേണമെന്ന്‌ സവിനയം അപേക്ഷിക്കുന്നു. :-)

    പ്രതിയുടെ വിശ്ദീകരണം:
    യുവർ ഓണർ, ഈ വിളി അത്ര മോശമാണോ?
    ഞങ്ങൾ സ്നേഹാദരവുകളോടെ ഗുരുജനങ്ങളെ സംബോധന ചെയ്യുന്നത്
    മാഷ്,ടീച്ചർ എന്നൊക്കെയാണ്‌. പ്രായത്തിൽ താഴെയുള്ളവരെപ്പോലും അങ്ങിനെ വിളിയ്ക്കാറുണ്ട്. തികഞ്ഞ ബഹുമാനത്തോടെ തന്നെ.
    എന്തായാലും ഉദ്ദേശശുദ്ധിക്ക് മാപ്പ് നല്കുക.

    ഔപചാരികം:
    തെറ്റ് പറ്റിയതിൽ നിർവ്യാജം ഖേദിക്കുന്നു. :(
    .

  • http://1 Jenish

    ഇപ്പോഴത്തെ ലൈഫ് ലൈന്‍ റൂള്‍സ് തന്നെയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം.. :)

  • കഥാകാരന്‍

    നല്ല മലയാളം – (ആരുടെ തെറ്റായാലും :) )
    —————-

    4a – നിത്യോപയോഗ ഉപകരണമായിരുന്നു – “നിത്യോപയോഗോപകരണമായിരുന്നു”
    24A- രാജീവ് ഗാന്ധി ഖേല്‍ രത്ന ലഭിക്കാത്തതില്‍ അതൃപ്തി രേഖപ്പെടുത്തി ഈ താരം – “രാജീവ് ഗാന്ധി ഖേല്‍ രത്ന ലഭിക്കാത്തതില്‍ ഈ താരം അതൃപ്തി രേഖപ്പെടുത്തി.
    16A – കലാസംവിധാനത്തിനുള്ള അവാര്‍ഡ് നേടി ഈ പ്രതിഭ (മുകളില്‍ പറഞ്ഞത് തന്നെ)

  • ജലജ

    Vivek,
    Keep it up in all walks of your life .
    Congratulations!!!

  • ജലജ

    ദളവ, ദളവാ ഇങ്ങനെ രണ്ടു പ്രയോഗങ്ങളും ശരിയാണോ?

  • ജലജ

    ചിഹ്നങ്ങളില്ലാത്ത വാക്കുകള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ ഇന്നലെ ഒരു ശ്രമം നടത്തിനോക്കി. അപ്പോഴാണ് നിള അനുഭവിച്ച കഷ്ടപ്പാട് ശരിക്ക് മനസ്സിലായത്.

  • നിളാ പൗര്‍ണമി

    ജലജേച്ചി ,
    എനിക്ക് അല്പവും പ്രയാസം തോന്നിയില്ല .
    ഇനിയും ഒരു പദപ്രശ്നം കൂടി ഉണ്ടാക്കാനുള്ള
    വാക്കുകള്‍ ഉണ്ട് . ഇപ്പോള്‍ ചിഹ്നമില്ലാത്ത
    വാക്കുകള്‍ എവിടെ കേട്ടാലും പദപ്രശ്നം ആണ് മനസ്സില്‍
    .ഉടനെ ഒന്നുകൂടി ആവാം അല്ലേ

  • ജലജ

    നിളാ, തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്തതുകൊണ്ട് ഞാന്‍ നിഘണ്ടു നോക്കി കുറച്ച് പദങ്ങള്‍ കണ്ടുപിടിച്ചു. ഇനിയും കുറെയെണ്ണംകൂടി കിട്ടിയേക്കും. ഇതുവരെ കിട്ടിയവയില്‍ പദപ്രശ്നത്തിലിടാന്‍ പറ്റിയവ വളരെ കുറച്ചേയുള്ളൂ.

  • http://na മുജീബുര്‍ റഹ്മാന്‍

    നിളടീച്ചര്‍ എന്ന് വിളിച്ച ത് അവിവേകമായി ഹര്‍ജിക്കാരിക്ക് തോന്നിയെങ്കില്‍ നിരൂപാതികം പിന്‍വലിക്കുന്നു.കോടതിയോട് മാപ്പ് തരണമെന്നപേക്ഷിക്കുന്നു……..[-O<
    നിളാ, നിളേ ,നിളാ പൗര്‍ണമി എന്നൊക്കെ വിളിക്കാം എന്നാണ് ഹര്‍ജിക്കാരിയുടെ വാദം.
    കുട്ടികളെ പഠിപ്പിക്കുന്നു എന്നറിഞ്ഞതിനാലാണ് ടീച്ചര്‍ എന്നു വിളിച്ചത്, തന്നില്‍ മൂത്തയാളായത്കൊണ്ട് മുകളില്‍ പറഞ്ഞതിന്‍റെ കൂടെ 'ചേച്ചി' എന്നുകൂട്ടി വിളിക്കാന്‍ അനുവാദം തരണമെന്ന് ബഹുമാനപ്പെട്ട കോടതിയോടഭ്യര്‍ത്ഥിക്കുന്നു!!!!![-O<

  • http://na മുജീബുര്‍ റഹ്മാന്‍

    Jenish Says
    ഇപ്പോഴത്തെ ലൈഫ് ലൈന്‍ റൂള്‍സ് തന്നെയാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം..

    ഇപ്പോഴത്തെ ലൈഫ് ലൈന്‍ റൂള്‍സ്നല്ലതു തന്നെയാണ്.എല്ലാവരും ഉപയോഗിച്ചാല്‍. പക്ഷെ അതെല്ലാവരും ഉപയോഗിക്കാത്തതുകൊണ്ടല്ലേ ഇങ്ങ നെവരുന്നത്. അപ്പോള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഗുണംകിട്ടത്തക്ക രീതിയില്‍ ഇതൊന്നു പരിഷ്കരിച്ചാല്‍ നന്നായിരുന്നു…..

  • fabna

    20A,24A,27A,28A,40A,16B,24B,26B,7D,24D,25D clues pls………..

  • anjanasatheesh

    @ Fabna,

    20A- വന ത്തിലൂടെ ചരിക്കുന്നവന്‍

    24A – കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണ വേട്ട നടത്തിയ ഷൂട്ടിങ്ങ് താരം.

    28A – temples in kerala search in Google

    40A- മനസ്സിനുള്ളില്‍ കൊണ്ടുനടക്കുന്നതാണ്, ആനയ്ക്ക് ഇത് കൂടുതലെന്ന് വെപ്പ്

    16B- വെങ്കലം,തകര,അമരം,വടക്കാഞ്ചേരി

    24B- astrologer എന്നു മഷിത്തണ്ടില്‍ നോക്കൂ

    26B – തിരുവനന്തപുരത്ത് കാണാം ശയിക്കുന്നത്, പത്മ്നാഭസ്വമിക്ഷേത്രത്തില്‍

    7D – ഉപ്പ് + എന്‍ = ഉപ്പന്‍ അതായത് ഉപ്പ് “————-” ആണല്ലോ പിന്നെ എന്‍ കൂടി ചേര്‍ക്കൂ

    24D – ശ്രീബുദ്ധന്‍

    25D – എന്തു സൂചന തരും- ഇവിടെ “സൂചന” എന്നവാക്കിനു താഴെ ഒരു വരയിട്ടാല്‍

  • Rida

    @Fabna

    24A – ആകാശത്തില്‍ താമസിക്കുന്നവന്‍ എന്ന് ചിന്തിച്ചു നോക്കൂ
    28A – Search sree Bharatha Temple
    40A – മനസ്സിനകത്ത് പകയും വിദ്വേഷവും വച്ച് നടക്കുന്നത് ശരിയല്ല
    16B – Slow Moving Charector ആണ് അധികവും
    24B – രണ്ടും ഒരേ ഗണത്തില്‍ പെട്ടതാണ്, ഒന്ന് ഗണിച്ചു നോക്കു കിട്ടാതിരിക്കില്ല
    26B – search in mashithandu

    all de best

  • Neema

    28 A , 29 D , 38 A last letter clue pls

  • http://na മുജീബുര്‍ റഹ്മാന്‍
  • http://na മുജീബുര്‍ റഹ്മാന്‍

    26 b ക്ക് തന്നിരിക്കുന്നത് 24 b യുടേതാണ്
    26 B http://dictionary.mashithantu.com/dictionary/%E0%B4%86%E0%B4%A6%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D
    Sorry

  • Rajith Ravi

    4ഡി രണ്ടാമത്തെ അക്ഷരം സൂചന വേണം

  • Neema

    29 D pls

  • ജലജ

    രജിത്,
    4ഡി രണ്ടാമത്തെ അക്ഷരം തവര്‍ഗ്ഗത്തിലെ അവസാനത്തേത്. വിജയാശംസകള്‍!!!

    നീമാ,
    29ഡി. നമ്മുടെ ഏത് അവയവത്തിനാണ് മദ്യം ദോഷകരം ?
    വിജയാശംസകള്‍!!!

  • nimi

    pls give clue for 50A

  • സുബൈര്‍

    nimi,

    search ‘veena’ in mashitandu

  • nimi

    thank you subair…
    pls give clue for 52A

  • സുബൈര്‍

    @ nimi
    translate “richman”