KRKT2/11/06VAJRA/49

KRKT2/11/06VAJRA/49
Topic :പാടാം നമ്മുക്കു പാടാം…..
By :anjana
Play This Crossword
Top Player’s List

  • കഥാകാരന്‍

    (((((((((((((((((((((((((തേങ്ങ)))))))))))))))))

    കളിക്കാരെയും പാടിക്കുമോ എന്തോ

  • സുബൈര്‍

    KRKT2/11/06VAJRA/49
    Topic :പാടാം നമ്മുക്കു പാടാം…..

    @അഞ്ജന/അപ്രൂവര്‍..
    തലക്കെട്ടെങ്കിലും തെറ്റുകൂടാതെ എഴുതേണ്ടേ?

    ‘നമുക്ക്’ ഇത്ര കട്ടി വേണോ? :)

  • Jenish

    @Subair

    പദപ്രശ്നം തുടങ്ങുന്നതിനു മുന്‍പ് തന്നെ തെറ്റ് കണ്ടെത്തിയോ? :)

  • anjanasatheesh

    പുതിയ രീതിയിലുള്ള എഴുത്തെനിക്കു പിടിയില്ല സുബൈറേ…………. ഞാനെഴുതിയതില്‍ തെറ്റുണ്ടെന്നു കരുതുന്നില്ല

    ഇവിടെ അമ്മയെ (“അമ” എന്നു മതിയോ എന്തോ ?) തല്ലിയാലും രണ്ടാണല്ലോ അഭിപ്രായം!!!!!!!!!!!!!!!1

  • Jenish

    @Anjana

    “ഞമ്മക്ക്” ആണ് കൂടുതല്‍ ശരി.. ;)

  • സുബൈര്‍

    അഞ്ജന,
    രീതി പുതിയതായാലും പഴയതായാലും ‘നമുക്ക്’ എന്ന് മതി.
    പണ്ടും ഇങ്ങിനെത്തന്നെയാണല്ലോ എഴുതിയിരുന്നത്.
    ‘നമ്മള്‍ക്ക്’ ശരി, ‘നമ്മുക്ക്’ തെറ്റ്.
    എന്തുകൊണ്ട് തെറ്റ് എന്ന് മാഷോ ടീച്ചറോ പറയും.
    ഇനി ഞാന്‍ പറഞ്ഞതാണ് തെറ്റ് എങ്കില്‍ അതും പറയുമല്ലോ. പിന്നെ ‘നമ്മുക്കെ’ന്താ പ്രശ്നം? :)

    ജെനീഷ്,
    കഴിഞ്ഞ തവണ അഞ്ജന എഴുതിയത് ഓര്‍മ്മയില്ലേ,
    അരിച്ചുപെറുക്കിയാല്‍ ഏത് കൊലകൊമ്പന്‍ പ.പ്രയിലും തെറ്റുണ്ടാവും,
    അത് മിനക്കെട്ട് കണ്ടുപിടിച്ചാല്‍ പിന്നെ കമന്റ് പേജ് വരണ്ടു പോവില്ല എന്നൊക്കെ!
    അങ്ങിനെ കിട്ടിയ ആദ്യ അവസരം തന്നെ അങ്ങുപയോഗിച്ചു. അത്രേയുള്ളൂ!!! :)

    ഏതായാലും ഇത്രയും പറഞ്ഞതല്ലേ, ഇത് കൂടി കിടക്കട്ടെ,
    “നമുക്ക് നാമേ പണിവതു നാകം,
    നരകവുമത് പോലെ ..”

  • Jenish

    @Subair

    അപ്പോള്‍, വടികൊടുത്തടി വാങ്ങിയതാണല്ലേ!! … :)

  • anjanasatheesh

    thank you , thank you

  • anjanasatheesh

    @ subair,

    enthoru orma sakthi………? Pakshe ormagal undayirikkanam ?

  • anjanasatheesh

    @ jenish,

    Venamenkil ” njammakku” thanne opayogicholoo……

  • നിളാ പൗര്‍ണമി

    @അഞ്ജന ,
    സുബൈര്‍ പറഞ്ഞതിനോട് യോജിക്കാതെ വയ്യ .
    നമുക്ക് എന്ന് തന്നെയാണ് ശരി .
    നമ്മള്‍ എന്നതില്‍ കൂട്ടക്ഷരം വേണം
    നമുക്ക് എന്നതില്‍ വേണ്ട .

    ######പുതിയ രീതിയിലുള്ള എഴുത്തെനിക്കു പിടിയില്ല സുബൈറേ………….
    ഞാനെഴുതിയതില്‍ തെറ്റുണ്ടെന്നു കരുതുന്നില്ല######

    അത് തെറ്റ് തന്നെയാണ് .

  • ബാലചന്ദ്രന്‍

    ‘നമ്മള്‍’ നല്ല ചര്‍ച്ചയാണല്ലോ.
    നിള എഴുതിയത് തന്നെ ശരി.

    വിശദീകരണം @ http://mashithantu.com/cw-discuss/?p=921#comment17223

  • anjanasatheesh

    @ nila

    I am ready to accept the mistake and thanks for the correction

  • anjanasatheesh

    പ്രിയരെ,

    “മലയാള” അതികായന്മാര്‍ക്കിടയിലേക്ക്, ഒരു ചെറു പദപ്രശ്നംകൂടിയിതാ………..
    ഭാഷയെ സൂചനകളിലൂടെയോ അവയ്ക്കുള്ള മറുപടികളിലൂടെയോ വേദനിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. വളരെ മുന്നെ നിര്‍മ്മിച്ചതാണീ പദപ്രശ്നം. അംഗീകാരകമ്മറ്റിയില്‍ നിന്നും യാതൊരു തിരുത്തും ആവശ്യപ്പെടുകയോ അവരാല്‍ തിരുത്തപ്പെടുകയോ ഉണ്ടായിട്ടില്ല. അംഗീകരിച്ചതിനുശേഷം ഞാന്‍ നിര്‍ദ്ദേശിച്ച രണ്ടുമൂന്നണ്ണമൊഴികെ. പിന്നെ മലയാള ഗാനങ്ങളെ കോര്‍ത്തിണക്കി കൊണ്ടായതിനാല്‍ അതിന്റെ പരിമിധികള്‍ സൂചനകളില്‍ ഉണ്ടായിരിക്കും.സദയം ക്ഷമിക്കുക. ഇതൊരു മുന്‍ക്കൂര്‍ ജാമ്യമായി ധരിക്കേണ്ടത്തില്ല. ആ ഉദ്ദേശത്തിലല്ല ഇതെഴുതുന്നതും. ഞാന്‍ അഞ്ജനയായതിനാലും എന്റെ പദപ്രശ്നമായതിനാലും പലരുടെയും ഹിറ്റ്ലിസ്റ്റില്‍ (അതിനും വേണ്ടേ ഒരു ഭാഗ്യം)ഉള്‍പ്പെട്ടിട്ടുള്ളതിനാലും എഴുതിയതാണ്. നാളെ പദപ്രശ്നസമയത്ത് വരാന്‍ പറ്റില്ല . വര്‍ഷാവസാനകണക്കെടുപ്പ് നടക്കയായതിനാല്‍.അഭിപ്രായങ്ങള്‍ പിന്നെ കണ്ടുകൊള്ളാം. എല്ലാവര്‍ക്കും എളുപ്പമായിരിക്കും.വിജയാശംസകള്‍

  • anjanasatheesh

    പദപ്രശ്നം ഇപ്പോള്‍ എടുത്തുനോക്കിയപ്പോള്‍ അംഗീകാരകമ്മറ്റിയുടെ ഇടപ്പെടലുകള്‍ നടന്നിട്ടുണ്ട്.മനോഹരം, സന്തോഷം…………….

  • vivek

    മനോഹരമായിരുന്നു. അഭിനന്ദനങ്ങള്‍

  • Jenish

    @Anjana

    നല്ല പദപ്രശ്നം.. അഭിനന്ദനങ്ങള്‍

  • ജലജ

    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

    പ്രതീക്ഷിച്ചതിലും എളുപ്പം തീര്‍ക്കാന്‍ പറ്റി.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    need clue for 28 d second letter

  • സുബൈര്‍

    പാട്ടും പാടി ചെയ്തു തീര്‍ക്കാവുന്ന ലളിതസുന്ദരമായ പദപ്രശ്നം…..
    അഭിനന്ദനങ്ങള്‍, അഞ്ജനക്കും മുന്പിലെത്തിയവര്‍ക്കും,
    വിശിഷ്യാ അരമണിക്കൂറിനകം തീര്‍ത്ത വിവേകിനും നിളയ്ക്കും!!!

    ഇതേ വിഷയത്തില്‍ കഥാകാരന്റെ കുസൃതി(?)പ്രശ്നം
    ഇതിലും കടുപ്പം കൂടിയതായിരുന്നു എന്ന് കൂടി പറയട്ടെ…

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    വളരെ എളുപ്പമുള്ള പ പ്ര. വളരെ നന്ദി പക്ഷെ എന്റെ അര മണിക്കൂര്‍ പോയത് ആ ഗായികയുടെ പേര് തപ്പിയാണ്. അതിനു മാത്രം ഗൂഗിള്‍ വേണ്ടി വന്നു എങ്കിലും കറക്കി കുത്തില്‍ കിട്ടി…. എല്ലാ മുന്‍പേ പറന്നെത്തിയ പക്ഷികള്‍ക്കും അനുമോദനങ്ങള്‍ ഒപ്പം അഞ്ജനയ്ക്ക് നന്ദിയും.

  • ഷണ്‍മുഖപ്രിയ

    വളരെ മനോഹരമായ പദപ്രശ്നത്തിനു നന്ദി അഞ്ജന :)
    എല്ലാ ഉന്നത വിജയികള്‍ക്കും അഭിനന്ദനങ്ങള്‍!!!

  • സുരേഷ്

    anjana – you did it. congrats. and thanks too.

  • മാലിനി

    Anjana….cool one ;) ;) ;)

  • മാലിനി

    >>>>>>>>>>>>>>>>>
    @
    ഞാന്‍ അഞ്ജനയായതിനാലും എന്റെ പദപ്രശ്നമായതിനാലും പലരുടെയും ഹിറ്റ്ലിസ്റ്റില്‍ (അതിനും വേണ്ടേ ഒരു ഭാഗ്യം)

    വേണം വേണം :)

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    പ പ്ര നിര്‍മിച്ച ആള്‍ക്കും ഒന്നാമത് എത്തിയ ആള്‍ക്കും പതിനഞ്ചു പോയിന്റ്‌ ബോണസ് ?. അങ്ങനെയാണോ പുതിയ നിയമം?

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    പ പ്ര തുടങ്ങി രണ്ടു മണിക്കൂറിനകം 29 പേര്‍ നൂറു കടന്നു. പൊയ്പോയ വസന്ത കാലം തിരിച്ചു വരുന്നു….?

  • സുബൈര്‍

    >>>ചാന്ദ്നി, മുളങ്കുന്നത്തുകാവ് Says:
    December 19th, 2011 at 2:05 pm

    പ.പ്ര തുടങ്ങി രണ്ടു മണിക്കൂറിനകം 29 പേര്‍ നൂറു കടന്നു. പൊയ്പോയ വസന്ത കാലം തിരിച്ചു വരുന്നു….?>>>>

    @ ചാന്ദ്നി,
    അടുത്ത പ.പ്ര കഴിയുമ്പോഴും ഇത് തന്നെ പറയണം. :) :)

  • കഥാകാരന്‍

    @ Subair – “ഇതേ വിഷയത്തില്‍ കഥാകാരന്റെ കുസൃതി(?)പ്രശ്നം
    ഇതിലും കടുപ്പം കൂടിയതായിരുന്നു എന്ന് കൂടി പറയട്ടെ”

    ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായ ……………….

    :) :) :) :) :) :) :)

    തെറ്റുകളൊന്നും കാണാനില്ല. ഉണ്ടെങ്കിലും ക്ഷമിച്ചു.

  • Jenish

    @Kadhakaran

    ആരെയാ ഈ പേടിക്കുന്നെ… :)

  • Rida

    12 U – 2nd letter,
    24 D, 15B, 18 D.. clue pls

  • anjanasatheesh

    പ്രിയരെ,
    പദപ്രശ്നം എളുപ്പമുള്ളതായിരുന്നൂ എന്നറിയാമായിരുന്നു. പക്ഷേ ഒരു വ്യത്യസ്തമായ ഒന്ന് അത്രയേകരുതിയുള്ളൂ. പിന്നെ എന്നും ഈ വൃത്തവും വ്യാകരണവും പുസ്തകവും എഴുത്തുകാരും ഓട്ടക്കാരും ചാട്ടക്കാരും സ്ഥലങ്ങളും നാമങ്ങളും ഏല്ലാറ്റില്‍ നിന്നൊരു മോചനം . ഈ പദപ്രശ്നം വിവേകിന്റെ “പാടാത്ത ഗാനങ്ങള്‍” വരുന്നതിനുമുന്നെ ഉണ്ടാക്കി അയച്ചതായിരുന്നു. പക്ഷേ വിവേക് “ഓവര്‍ടേക്ക്” ചെയ്തുകളഞ്ഞു കുസൃതിയിലൂടെ………

    വിജയികള്‍ക്കെല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ………..അഭിവാദ്യങ്ങള്‍

  • anjanasatheesh

    @ rida,

    12U – http://www.carnatic.com/carnatic/ragalist.htm – ചിലയക്ഷരങ്ങള്‍ കൈയ്യിലുണ്ടല്ലോ അതു വച്ചു തിരയൂ

    24D – ലോകം മുഴുവന് സുഖം പകരാനായ് സ്നേഹദീപമേ മിഴിതുറക്കൂ

    15B- രാത്രി വണ്ടിക്കു വേണ്ടി പി ഭാസ്കരനും ബാബു രാജും ചേര്ന്ന് ഒരുക്കിയ ഗാനം

    18D – ഇല്ല 18B ആണോ – സിനിമ- ചീനവല

  • കഥാകാരന്‍

    @ ജെനീഷ്

    പേടിയോ എനിക്കോ? എന്റെ നിഘണ്ടുവില്‍ ആ വാക്കില്ല (ഡീസീയുടെ ശബ്ദതാരാവലി).

  • ബാലചന്ദ്രന്‍

    അഞ്ജനാ,
    നല്ല പദപ്രശ്നം .പറയത്തക്ക യാതൊരു തെറ്റുമില്ല .
    കൂടാതെ, പഴയ പല ഗാനങ്ങളിലേക്കും ഒന്നെത്തി നോക്കാന്‍ അവസരം ഉണ്ടാക്കിയതില്‍
    അഭിനന്ദിക്കുന്നു .

    വെറും 19 : 12 മിനിട്ട് കൊണ്ട് പൂര്‍ത്തിയാക്കിയ വിവേകിനും ഫോട്ടോ ഫിനിഷിങ്ങില്‍ കൂടെയെത്തിയ മറ്റുള്ളവര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ .

  • കഥാകാരന്‍

    ഇപ്പോള്‍ എനിക്കും കണ്‍ഫ്യൂഷന്‍ ആയല്ലോ :( …. ശരിക്കും ഞാന്‍ ആരാ? ഇനിയിപ്പോള്‍ ഒന്നിലധികം ആള്‍ക്കാരുണ്ടോ?

    ഒരസ്തിത്വപ്രശ്നമായി മാറിക്കഴിഞ്ഞ സ്ഥിതിക്ക് ഇതിനൊരുത്തരം നല്‍കാന്‍ യഥാര്‍ത്ഥ കഥാകാരനേ കഴിയൂ. അയാള്‍ എവിടെയാണാവോ?

  • കഥാകാരന്‍

    “anjanasatheesh Says: December 18th, 2011 at 7:28 pm”

    “പ്രിയരെ,

    “മലയാള” അതികായന്മാര്‍ക്കിടയിലേക്ക്, ഒരു ചെറു പദപ്രശ്നംകൂടിയിതാ………..
    ഭാഷയെ സൂചനകളിലൂടെയോ അവയ്ക്കുള്ള മറുപടികളിലൂടെയോ വേദനിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. വളരെ മുന്നെ നിര്‍മ്മിച്ചതാണീ പദപ്രശ്നം. അംഗീകാരകമ്മറ്റിയില്‍ നിന്നും യാതൊരു തിരുത്തും ആവശ്യപ്പെടുകയോ അവരാല്‍ തിരുത്തപ്പെടുകയോ ഉണ്ടായിട്ടില്ല. അംഗീകരിച്ചതിനുശേഷം ഞാന്‍ നിര്‍ദ്ദേശിച്ച രണ്ടുമൂന്നണ്ണമൊഴികെ. പിന്നെ മലയാള ഗാനങ്ങളെ കോര്‍ത്തിണക്കി കൊണ്ടായതിനാല്‍ അതിന്റെ പരിമിധികള്‍ സൂചനകളില്‍ ഉണ്ടായിരിക്കും.സദയം ക്ഷമിക്കുക. ഇതൊരു മുന്‍ക്കൂര്‍ ജാമ്യമായി ധരിക്കേണ്ടത്തില്ല. ആ ഉദ്ദേശത്തിലല്ല ഇതെഴുതുന്നതും. ഞാന്‍ അഞ്ജനയായതിനാലും എന്റെ പദപ്രശ്നമായതിനാലും പലരുടെയും ഹിറ്റ്ലിസ്റ്റില്‍ (അതിനും വേണ്ടേ ഒരു ഭാഗ്യം)ഉള്‍പ്പെട്ടിട്ടുള്ളതിനാലും എഴുതിയതാണ്. നാളെ പദപ്രശ്നസമയത്ത് വരാന്‍ പറ്റില്ല . വര്‍ഷാവസാനകണക്കെടുപ്പ് നടക്കയായതിനാല്‍.അഭിപ്രായങ്ങള്‍ പിന്നെ കണ്ടുകൊള്ളാം. എല്ലാവര്‍ക്കും എളുപ്പമായിരിക്കും.വിജയാശംസകള്‍”

    പദപ്രശ്നത്തില്‍ തെറ്റൊന്നും കാണാന്‍ കഴിഞ്ഞില്ലെങ്കിലും ഈ കമന്റില്‍ പതിനഞ്ചോളം തെറ്റ് ഞാന്‍ കണ്ടു.

    സന്തോഷമായോ ജെനീഷേ? :) :)

  • http://na മുജീബുര്‍ റഹ്മാന്‍

    സമയത്തു കളിക്കാന്‍ കഴിഞ്ഞില്ല.
    നല്ല പദപ്രശ്നം..
    അഞ്ജനയ്ക്കും മുന്‍നിര വിജയികള്‍ക്കും അഭിനന്ദനങ്ങള്‍!

    തെറ്റുകളൊന്നും കാണാനില്ല. ഉണ്ടെങ്കിലും ക്ഷമിച്ചു.
    എന്തിനു ക്ഷമിക്കണം ധൈര്യമായി പറയൂ കഥാകാരാ

  • Jenish

    @Kadhakaran

    ഇല്ല… :)

    @Anjana

    എന്തായാലും ആരും കുറ്റം പറയുന്നില്ല.. എന്നാല്‍ പിന്നെ ഞാന്‍ എങ്കിലും പറഞ്ഞോട്ടേ.. ;)

    10D-ഉത്തരത്തില്‍ അക്ഷരത്തെറ്റ്

    29U-ചോദ്യം ശരിയല്ല

    21U-എന്റെ അയല്‍വാസിയായ ഇക്കയെ ഓര്‍മ്മവന്നു.. പലയിടത്തും അപൂര്‍ണ്ണമായ വാക്കുകള്‍ ഉത്തരമായി ചോദിച്ചിരിക്കുന്നു.

    35B-അഞ്ജനയെ വിമര്‍ശിച്ച എന്റെ പേര് “വെട്ടിക്കവല” എന്ന് മതിയോ, “വെട്ടിക്കവല ജനിഷ്” എന്ന് വേണ്ടേ..

  • vivek

    ദേ പിന്നെയും ഞാന്‍ ……………

    ഞാനാണ് കഥാകാരനെന്ന് അഞ്ജനയ്ക്ക് തോന്നാന്‍ എന്താണാവോ കാരണം?

    വിവേക് പറയേണ്ടത് “വിവേക്” പറയുന്നത് തന്നെയാണ് നല്ലത്. അതിന് മറ്റു പേരുകളുടേ ആവശ്യമുണ്ടോ?

  • anjanasatheesh

    Oh my God again I typed “Vivek” instead of “Kadhakaran” Sorry Mr. Vivek……But I don’t why ? May be that is coming automatically or trying to say the TRUTH

  • anjanasatheesh

    @ jenish,

    I am ready to argue with you, and I am accepting………..
    You know, “പലയിടത്തും അപൂര്‍ണ്ണമായ വാക്കുകള്‍ ഉത്തരമായി ചോദിച്ചിരിക്കുന്നു” I am not agree with the same. You may please check old CWs . The same type of answers we are used lot of time. But I know this CW from Anjana !!!

    35B-അഞ്ജനയെ വിമര്‍ശിച്ച എന്റെ പേര് “വെട്ടിക്കവല” എന്ന് മതിയോ, “വെട്ടിക്കവല ജനിഷ്” എന്ന് വേണ്ടേ..
    Please explain, I cant understand ? Another thing is I don’t know the exact details of your name !!!!!!!

  • കഥാകാരന്‍

    വെട്ടുകവല ജെനീഷ് എന്ന ഗുണ്ട മുഴക്കിയ ഭീഷണി സധൈര്യം നേരിടുന്ന അഞ്ജനയ്ക്ക് അഭിവാദ്യങ്ങള്‍

    അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരമഭിവാദ്യങ്ങള്‍

  • കഥാകാരന്‍

    “May be that is coming automatically or trying to say the TRUTH”

    ഹിതു കലക്കി. അഞ്ജനേ ധൈര്യപൂര്‍വ്വം ആരോപണങ്ങളിലുറച്ചു നില്‍ക്കൂ. ഞാനുണ്ട് കൂടെ. ഇതാരാണെന്ന് കണ്ടു പിടിച്ചിട്ടു തന്നെ കാര്യം.

    ഏതായാലും അഞ്ജന വേണ്ടി വന്നു ഈ കമന്റു പേജിന് ജീവന്‍ വെയ്ക്കാന്‍

  • സുബൈര്‍

    @ jenish,

    I am ready to argue with you…..

    jeneesh,

    ജാഗ്രതൈ!!! :)