മലയാളം , സാഹിത്യം -2

part 1:

http://mashithantu.com/cw-discuss/?p=881

Tags:

  • ബാലചന്ദ്രന്‍

    >>>നിദ്ര തന്‍ നീരാഴി നീന്തി ‘കടന്നപ്പോള്‍’

    വലിയ ചര്ച്ചയാണല്ലോ.
    മാലിനിയുടെ അഭിപ്രായത്തോട് യോജിക്കാന്‍ കഴിയുന്നില്ല .കഥാകാരന്റെ അഭിപ്രായത്തോട് യോജിക്കാനും കഴിയുന്നു .
    >>>>അകത്ത് നാടകം നടന്നപ്പോള്‍ പുറത്ത് മഴ പെയ്തു
    (നടന്നു കൊണ്ടേയിരുന്നപ്പോള്‍)
    എന്ന മാലിനിയുടെ അഭിപ്രായം തന്നെയല്ലേ അതിന്റെ ഉത്തരം .
    നാടകം നടന്നു കൊണ്ടേയിരുന്നപ്പോള്‍ .അതുപോലെ നീന്തിക്കൊണ്ടേയിരുന്നപ്പോള്‍.
    അതായത് നീന്തിക്കഴിഞ്ഞില്ല, നീന്തുക എന്ന പ്രവൃത്തി തുടരുകയായിരുന്നു. അപ്പോഴാണ്‌ സ്വപ്നത്തിന്റെ കളിയോടം കിട്ടിയത് .
    (അതായത് ഉറക്കം തുടങ്ങി കുറെ കഴിഞ്ഞാണ് സ്വപ്നം കണ്ടത് )
    മറ്റു ചില പ്രയോഗങ്ങള്‍ നോക്കൂ …
    റോഡില്‍ കൂടി നടന്നപ്പോള്‍ കാലില്‍ മുള്ള് കൊണ്ടു. (നടക്കുമ്പോള്‍ എന്നല്ലെങ്കിലും അര്‍ഥം വ്യക്തമല്ലേ )
    നീല്‍ ആംസ്ട്രോങ്ങ്‌ ചന്ദ്രനിലേക്ക് പോയപ്പോള്‍ ഒരു പ്രാവിനെ കണ്ടു .(പോകുന്നതിനിടയില്‍ എന്നര്‍ഥം )
    ഞാന്‍ ചോറ് തിന്നപ്പോള്‍ തൊണ്ടയില്‍ മുള്ള് കൊണ്ടു .(തിന്നു കഴിഞ്ഞപ്പോള്‍ എന്നല്ലല്ലോ ,തിന്നുക എന്ന പ്രവൃത്തി നടന്നുകൊണ്ടിരുന്നപ്പോള്‍ എന്നര്‍ഥം )
    ‘പത്ര സമ്മേളനം നടന്നപ്പോള്‍ പിണറായി തുമ്മി’ . (നടന്നു കൊണ്ടിരുന്നപ്പോള്‍ )

    രാമന്‍ രാവണനെ കൊന്നപ്പോള്‍ രാവണന് പത്തു തലയുണ്ടായിരുന്നു .( കൊന്നു കഴിഞ്ഞപ്പോള്‍,എന്നല്ലല്ലോ അര്‍ഥം )
    ഇവിടെയൊക്കെ ഒരു സംശയം വരാവുന്നത് ,
    കടന്നു + അപ്പോള്‍= കടന്നപ്പോള്‍ ,എന്ന് ഭൂതകാലം അല്ലെ ? അതിനാല്‍ കടന്നു കഴിഞ്ഞു എന്നല്ലേ അര്‍ഥം ?
    അല്ല .കടക്കുക എന്ന പ്രവൃത്തി ഭൂതകാലത്തില്‍ നടന്നു എന്നേ അര്ഥമുള്ളൂ.
    മറ്റുള്ളതിന്റെ അഭിപ്രായം താമസിയാതെ എഴുതാം .

  • Jenish

    @Mash

    >>>>അകത്ത് നാടകം നടന്നപ്പോള്‍ പുറത്ത് മഴ പെയ്തു

    ഇവിടെ “നടന്നപ്പോള്‍” എന്ന പ്രയോഗത്തെ ഒരു തെറ്റായിക്കണ്ട്, “അകത്ത് നാടകം നാടക്കുമ്പോള്‍ പുറത്ത് മഴ പയ്തു“ എന്ന് ശരിയായി പ്രയോഗിക്കുന്നതല്ലേ നല്ലത്?

  • malini

    >>>>അകത്ത് നാടകം നടന്നപ്പോള്‍ പുറത്ത് മഴ പെയ്തു
    (നടന്നു കൊണ്ടേയിരുന്നപ്പോള്‍)
    എന്ന മാലിനിയുടെ അഭിപ്രായം തന്നെയല്ലേ അതിന്റെ ഉത്തരം .

    നാടകത്തിന്റെ കാര്യത്തില്‍ അത് ശരിയാണ് മാഷെ..

    നീരാഴി ‘നീന്തിക്കടന്നപ്പോള്‍’…. അത് നീന്തിക്കൊണ്ടിരിക്കുമ്പോള്‍ എന്ന് എങ്ങനെ കാണും? സ്വാഭാവികമായും കടന്നു കഴിഞ്ഞപ്പോള്‍ എന്ന് തന്നെ ആണ് അതിന്റെ അര്‍ഥം…

    @ മറ്റു ചില പ്രയോഗങ്ങള്‍ നോക്കൂ …
    റോഡില്‍ കൂടി നടന്നപ്പോള്‍ കാലില്‍ മുള്ള് കൊണ്ടു. (നടക്കുമ്പോള്‍ എന്നല്ലെങ്കിലും അര്‍ഥം വ്യക്തമല്ലേ )
    നീല്‍ ആംസ്ട്രോങ്ങ്‌ ചന്ദ്രനിലേക്ക് പോയപ്പോള്‍ ഒരു പ്രാവിനെ കണ്ടു .(പോകുന്നതിനിടയില്‍ എന്നര്‍ഥം )

    അങ്ങനെയെങ്കില്‍ ‘നീന്തിക്കടക്കുമ്പോള്‍’ എന്ന് പ്രയോഗിക്കണം. അപ്പോള്‍ അര്‍ഥം വ്യക്തമാകും..

    >>>>അകത്ത് നാടകം നടന്നപ്പോള്‍ പുറത്ത് മഴ പെയ്തു

    ഇവിടെ “നടന്നപ്പോള്‍” എന്ന പ്രയോഗത്തെ ഒരു തെറ്റായിക്കണ്ട്, “അകത്ത് നാടകം നാടക്കുമ്പോള്‍ പുറത്ത് മഴ പയ്തു“ എന്ന് ശരിയായി പ്രയോഗിക്കുന്നതല്ലേ നല്ലത്?

    ആ പ്രയോഗം തെറ്റായി കണ്ടാല്‍ മതി …

    @ രാമന്‍ രാവണനെ കൊന്നപ്പോള്‍ രാവണന് പത്തു തലയുണ്ടായിരുന്നു

    കൊല്ലുമ്പോള്‍ – അല്ലേ ഭാഷാപരമായി ശരി?

  • malini

    കടന്നപ്പോള്‍ , എങ്ങനെ കടന്നു ? നീന്തിക്കടന്നു.
    - നീരാഴി നീന്തിക്കടന്നപ്പോള്‍ കളിയോടം കിട്ടി.
    - ഒന്നാമതായി പുഴ നീന്തിക്കടന്നപ്പോള്‍ സമ്മാനം കിട്ടി.
    - അവന്‍ നദി നീന്തിക്കടന്നു.
    (ഇപ്പോഴും നീന്തിക്കൊണ്ടിരിക്കുക്കുയാണോ? )

    രാമന്‍ രാവണനെ കൊന്നപ്പോള്‍ ദേവന്മാര്‍ ആഹ്ലാദിച്ചു.
    (കൊന്നു കഴിഞ്ഞപ്പോള്‍, അല്ലാതെ യുദ്ധം നടക്കുമ്പോള്‍ ആഹ്ലാദിക്കാന്‍ പറ്റില്ലല്ലോ)

    എന്നാല്‍ ,
    ഞാന്‍ റോഡില്‍ നടന്നപ്പോള്‍ മഴ പെയ്തു.
    ഇതില്‍ അര്‍ഥം വ്യക്തമാണ്‌.

    ഞാന്‍ ചോറ് തിന്നപ്പോള്‍ തൊണ്ടയില്‍ മുള്ള് കൊണ്ടു

    ഞാന്‍ ചോറ് തിന്നുമ്പോള്‍ തൊണ്ടയില്‍ മുള്ളു കൊണ്ടു.

    ഞാന്‍ ബിരിയാണി തിന്നപ്പോള്‍ വിശപ്പ്‌ മാറി.
    (തിന്നു കൊണ്ടിരിക്കുമ്പോള്‍ വിശപ്പ്‌ മാറില്ലല്ലോ )

  • കഥാകാരന്‍

    @
    അയ്യോ വേണ്ട!! ശരിയായിരുന്നില്ല എന്ന് പറഞ്ഞാല് മതി!! –

    അതു പറ്റില്ലല്ലോ ജെനിഷേ …. ശരി എപ്പോളും ശരി മാത്രമായിരിക്കും. അതിനെ തെറ്റാണെന്ന് എത്ര വ്യാഖ്യാനിച്ചാലും ….

    @ മാലിനി

    ഇതു വരെ പറഞ്ഞു കഴിഞ്ഞ എല്ലാ ഉദാഹരണങ്ങളില് നിന്നും ഓരോ സന്ദര്ഭങ്ങളിലെ പ്രയോഗങ്ങളില് നിന്നും അര്ഥം വ്യക്തമാണ്. പിന്നെയും ആ ഗാനത്തില് മാത്രം നിങ്ങള്ക്ക് അര്ഥം തെറ്റായാണ് മനസ്സിലാകുന്നത് എന്നു വെച്ചാല് കഷ്ടം തന്നെ.

    മാഷ് കുറച്ച് വിശദീകരിച്ചിട്ടുണ്ട് . ഞാന് ഈ ഗാനത്തെ പറ്റിയുള്ള സംവാദം ഇവിടെ തത്കാലം നിറുത്തുന്നു.

  • കഥാകാരന്‍

    @ വിവേക്, ജലജേച്ചി

    ഞാനും പണ്ടു തൊട്ടേ കേള്ക്കുന്ന പാട്ട് (ആകാശവാണിയില്) ശരിയായ പാട്ടാണ്. അതിനാല് തെറ്റെന്താണെന്ന് മനസ്സിലായില്ല. (കാരണം വെളിവായതിനാല് കൂടുതല് discuss ചെയ്യേണ്ട ആവശ്യവുമില്ല)

  • കഥാകാരന്‍

    ലക്ഷാര്ച്ചന ഗാനത്തെപ്പറ്റി –

    “മല്ലീശ്വരന്” അല്ല “മല്ലീശരന്” എന്നാണ് ശരിയെന്ന് ഞാന് എവിടെയോ വായിച്ചിരുന്നു.

    മങ്കൊമ്പ് പറഞ്ഞതിനെപ്പറ്റി വായിച്ചപ്പോള് വീണ്ടുമുദിച്ച പണ്ടുകാലം മുതലുള്ള എന്റെ ഒരു സംശയം ഇവിടെ ചോദിക്കുന്നു.

    എന്താ പുതിയ വാക്കുകള് ഉണ്ടാകാന് പാടില്ലേ? ഒരു വാക്കിന് നിലവിലുള്ള അര്ഥത്തിന് പകരം വേറേ ഒരു അര്ത്ഥം പിന്നീട് കല്പ്പിച്ചു കൂടേ? അങ്ങനെയല്ലേ “നാനാര്ഥങ്ങള്” ഉണ്ടാകുന്നത്?

    “മല്ലി” – എന്ന വാക്കിനു തന്നെ എത്ര അര്ഥങ്ങള്

  • കഥാകാരന്‍

    മെനയുഴറലയതിനാല്‍ ഈ ഉപായത്തില്‍ രാക്ഷസനാണ്.

    അതിനാല്‍ മറുപടികള്‍ അപ്പോള്‍ മാത്രം

  • ജലജ

    നിദ്ര തന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍ സ്വപ്നത്തിന്‍ കളിയോടം കിട്ടി. ആ കളിയോടം തുഴഞ്ഞ് ( നീരാഴിയില്‍ കൂടിയല്ല. ) മറ്റാരും കാണാത്ത കരയില്‍ എത്തി.

    നിദ്രയും സ്വപ്നംകാണലും നടക്കുന്നത് വ്യത്യസ്തതലങ്ങളിലാണ്. ഉറങ്ങിക്കഴിഞ്ഞപ്പോള്‍ സ്വപ്നം കണ്ടു. ആ സ്വപ്നത്തിലൂടെ മറ്റാര്‍ക്കുമറിയാത്ത ഏതൊക്കെയോ സ്ഥലങ്ങളില്‍ ചെന്നെത്തി.
    ഉറക്കമായതോടെ നീരാഴി കടന്നു കഴിഞ്ഞു. പിന്നീടാണ് സ്വപ്നം. ആ കളിയോടത്തിലൂടെ പോകുന്നത് നീരാഴിയിലൂടെയല്ല . ( അല്ലെങ്കിലും നീരാഴി കളിയോടത്തില്‍ കടക്കാന്‍ പറ്റുമോ?)
    ഇങ്ങനെ അര്‍ത്ഥമെടുക്കാമോ?

    ഇതൊക്കെ കവിഭാവനയല്ലേ? അതിനു നമുക്ക് കാണാന്‍ കഴിയാത്ത തലങ്ങള്‍ ഉണ്ടായിക്കൂടെന്നില്ലല്ലോ.

    ( എന്റെ ഒരു സുഹൃത്തിനോട് കടപ്പാട്)

  • ജലജ

    കഥാകാരന്‍ Says:
    September 19th, 2011 at 9:09 pm
    മെനയുഴറലയതിനാല്‍ ഈ ഉപായത്തില്‍ രാക്ഷസനാണ്.

    അതിനാല്‍ മറുപടികള്‍ അപ്പോള്‍ മാത്രം

    ഇത് ഡീകോഡ് ചെയ്യാന്‍ ഇതുവരെ സാധിച്ചില്ല.

  • കഥാകാരന്‍

    ഇന്നു നല്ല കുട്ടികളെ ആരേയും കാണുന്നില്ലല്ലൊ? മാഷിനേയും …..

    @ജലജേച്ചി
    ശ്രമിച്ചു നോക്കൂ …

  • സുരേഷ്

    ????? (തിന്നു കൊണ്ടിരിക്കുമ്പോള്‍ വിശപ്പ്‌ മാറില്ലല്ലോ )
    കടലിന്റെയും , തോണിയുടെയും വ്യാകരണവും സാംഗത്യവും ഒന്നും ആ ഗാനത്തിന്റെ ഭംഗിയെ നശിപ്പിക്കുന്നില്ല.
    ‍‍പിന്നെ തിന്നു കൊണ്ടിരിക്കുമ്പോള്‍ വിശപ്പ്‌ മാറില്ലാന്ന് ആരാ പറഞേ, തിന്നുന്നതിനനുസരിച്ച് വിശപ്പിന്റെ അളവും കുറയില്ലേ ?
    അതോ, തിന്നു തീര്‍ന്നൂന്ന് പ്രഖ്യാപിക്കുമ്പോള്‍ വിശപ്പ് ഫുള്‍സ്റ്റോപ്പിടുമോ ?

  • കഥാകാരന്‍

    സുരേഷേ, ചിലരങ്ങനെയാണ് ….

    “കാളിദാസന്റെ കല്‍പ്രതിമയില്‍ മാലയിട്ടു” എന്നു കവി പാടിയാല്‍ തെറ്റ്. മാല ചാര്‍ത്തി എന്നു വേണം. കല്ലിട്ടു, ചാണകമിട്ടു തുടങ്ങിയവയിലെ “ഇടല്‍” തന്നെയാണ് കവി ഇവിടെയും പറഞ്ഞിരിക്കുന്നത് എന്നിവര്‍ ശഠിക്കും.

    “തുമ്പക്കുടത്തിന്‍ തുഞ്ചത്തായി ഊഞ്ഞാലിടാം” തെറ്റ്. (തുമ്പക്കുടത്തില്‍ ആര്‍ക്കെങ്കിലും ഊഞ്ഞാലിടാന്‍ പറ്റുമോ?)

    “കാട് കറുത്ത കാട്” തെറ്റ്. കാടിനു നിറമുണ്ടോ? (“ഇരുണ്ട കാട്” എന്നായിരുന്നെങ്കില്‍ നല്ലതായിരുന്നു)

    ഇതൊക്കെയാണ് ഇവരുടെ വാദങ്ങള്‍ ….

  • ബാലചന്ദ്രന്‍

    മാലിനീ,
    സമയമില്ലായിരുന്നു മറുപടിയെഴുതാന്‍ .അതാണ്‌ വൈകിയത് .
    >>>>>നീരാഴി ‘നീന്തിക്കടന്നപ്പോള്‍’…. അത് നീന്തിക്കൊണ്ടിരിക്കുമ്പോള്‍ എന്ന് എങ്ങനെ കാണും? സ്വാഭാവികമായും കടന്നു കഴിഞ്ഞപ്പോള്‍ എന്ന് തന്നെ ആണ് അതിന്റെ അര്‍ഥം…

    അങ്ങനെയങ്ങ് വാശി പിടിക്കരുത് .
    ഞാന്‍ പുഴ നീന്തിക്കടന്നപ്പോള്‍ കാലില്‍ പാമ്പ്‌ കടിച്ചു.
    ഇതില്‍ എന്താണ് അര്ഥത്തിന് അവ്യാപ്തി.പുഴ നീന്തിക്കടന്നു കഴിഞ്ഞാണെങ്കില്‍
    ഈ വാചകം “ഞാന്‍ പുഴ നീന്തിക്കടന്നു കഴിഞ്ഞപ്പോള്‍ കാലില്‍ പാമ്പ്‌ കടിച്ചു”എന്ന് വരണം .
    മാലിനി പറഞ്ഞതുപോലെ നീന്തിക്കടക്കുംപോള്‍ എന്ന് വാക്യം വന്നാല്‍ അതില്‍ അര്ഥത്തിന് അതിവ്യാപ്തി വരും. അതായത് ‘കടക്കും’ എന്നത് ഭാവിയാണ്.
    ‘ഞാന്‍ നദി നീന്തിക്കടക്കുംപോള്‍ നീയൊന്നു ശ്രദ്ധിച്ചുകൊള്ളണം’ .
    ‘മോനേ വഴി മുറിച്ചു കടക്കുമ്പോള്‍ വണ്ടി വരുന്നുണ്ടോ എന്ന് നോക്കണേ’
    ‘ചൂര കഴിക്കുമ്പോള്‍ മുള്ള് കൊള്ളാതെ നോക്കണേ’
    ‘മറുപടി പറയുമ്പോള്‍ ആരെയും വേദനിപ്പിക്കാതെ നോക്കണം’
    തുടങ്ങിയ സ്ഥലങ്ങളില്‍ .പ്രവൃത്തി നടക്കുന്നതിനു മുന്‍പ് തന്നെ, അങ്ങനെ പ്രയോഗിക്കാം.അതാണ്‌ അര്ഥത്തിന് അതിവ്യാപ്തി വരും എന്ന് പറഞ്ഞത് .
    >>>>റോഡില്‍ കൂടി നടന്നപ്പോള്‍ കാലില്‍ മുള്ള് കൊണ്ടു. (നടക്കുമ്പോള്‍ എന്നല്ലെങ്കിലും അര്‍ഥം വ്യക്തമല്ലേ )
    നീല്‍ ആംസ്ട്രോങ്ങ്‌ ചന്ദ്രനിലേക്ക് പോയപ്പോള്‍ ഒരു പ്രാവിനെ കണ്ടു .(പോകുന്നതിനിടയില്‍ എന്നര്‍ഥം )
    അങ്ങനെയെങ്കില്‍ ‘നീന്തിക്കടക്കുമ്പോള്‍’ എന്ന് പ്രയോഗിക്കണം. അപ്പോള്‍ അര്‍ഥം വ്യക്തമാകും.

    ഇവിടെ ‘നടന്നപ്പോള്‍’,'നടക്കുമ്പോള്‍’ ഒരേ അര്‍ഥത്തില്‍ പ്രയോഗിക്കാമെങ്കിലും
    സൂക്ഷ്മമായി നോക്കുമ്പോള്‍, ഒന്നാമത്തേത് മുന്‍പ് സംഭവിച്ചതും രണ്ടാമത്തേത് ഭാവിയില്‍ നടക്കുന്നതോ അല്ലെങ്കില്‍ അടുത്ത സമയത്ത് നടന്നതോ എന്ന് അര്‍ഥം വരും .
    >>>>ഇവിടെ “നടന്നപ്പോള്‍” എന്ന പ്രയോഗത്തെ ഒരു തെറ്റായിക്കണ്ട്, “അകത്ത് നാടകം നാടക്കുമ്പോള്‍ പുറത്ത് മഴ പയ്തു“ എന്ന് ശരിയായി പ്രയോഗിക്കുന്നതല്ലേ നല്ലത്?
    ആ പ്രയോഗം തെറ്റായി കണ്ടാല്‍ മതി …

    ഇതിന്റെയൊക്കെ മറുപടി മേല്‍വരികളില്‍ ഉണ്ടല്ലോ .
    നമ്മള്‍ എഴുതിയത് ശരി, മറ്റുള്ളതൊക്കെ തെറ്റായി കണ്ടാല്‍ മതി എന്നാണോ ഉദ്ദേശിച്ചത് ? തെറ്റാകണമെങ്കില്‍ അതിനു തക്കതായ കാരണം വേണ്ടേ ? അതുകൂടി അവതരിപ്പിക്കൂ .
    >>>>ഞാന്‍ ബിരിയാണി തിന്നപ്പോള്‍ വിശപ്പ്‌ മാറി.
    (തിന്നു കൊണ്ടിരിക്കുമ്പോള്‍ വിശപ്പ്‌ മാറില്ലല്ലോ )

    എന്താണ് മാലിനീ ഇങ്ങനെയൊക്കെ പറയുന്നത് .
    വിശപ്പ്‌ മാറുന്നത് തിന്നു കഴിയുംപോഴാണോ? ആദ്യത്തെ ഒരുരുള കഴിക്കുമ്പോള്‍ തന്നെ വിശപ്പ്‌ മാറുകില്ലേ. പിന്നെ വയര്‍ നിറയുകയല്ലെയുള്ളൂ.ആലങ്കാരികമായി പറഞ്ഞാല്‍ ആഹാരം മുന്‍പില്‍ വരുമ്പോഴേ വിശപ്പ്‌ മാറും .
    (തുടരും)

  • കഥാകാരന്‍

    മാഷേ, വ്യാകരണപരമായി അത് വിശദീകരിച്ചതിന് വളരെ നന്ദി !!!! (അല്ലാതെ തെന്നെ അര്‍ഥം വ്യക്തമാണെങ്കിലും) ….

    ഇതിന് തുടക്കമിട്ട പിഷാരടി സാറിനെ ഇവിടെയെങ്ങും കാണാനുമില്ല.

    മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന മറ്റു ഗാനങ്ങളെ പറ്റി എന്തെങ്കിലും അഭിപ്രായം?

  • കഥാകാരന്‍

    @ ജലജേച്ചി – സുഹൃത്തിന്റെ അഭിപ്രായം കുറച്ചു കടന്നു പോയില്ലെ?

    @ മാഷ്

    മുകളില്‍ ചോദിച്ച ഒരു ചോദ്യം എടുത്തെഴുതാം

    എന്താ പുതിയ വാക്കുകള് ഉണ്ടാകാന് പാടില്ലേ? ഒരു വാക്കിന് നിലവിലുള്ള അര്ഥത്തിന് പകരം വേറേ ഒരു അര്ത്ഥം പിന്നീട് കല്പ്പിച്ചു കൂടേ? അങ്ങനെയല്ലേ “നാനാര്ഥങ്ങള്” ഉണ്ടാകുന്നത്?

  • ജലജ

    കഥാകാരാ,
    എനിക്കങ്ങനെ തോന്നിയില്ല.
    നല്ലതായിത്തോന്നിയതുകൊണ്ടാണ് ഞാനത് ഇതില്‍ എഴുതിയത്.

    കഥാകാരന്റെ നാനാര്‍ത്ഥങ്ങള്‍ എനിക്കുമിഷ്ടപ്പെട്ടു. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട് ഈ വേഗത, മന്ദത പോലുള്ള പദങ്ങള്‍ ശരിയാണെന്നംഗീകരിച്ചുകൂടേ എന്ന്.

  • ജലജ

    നിളാപൌര്‍ണ്ണമിയുടെ അഭിപ്രായമെന്താണ്? മടിച്ചിരിക്കാതെ എഴുതൂ.

  • കഥാകാരന്‍

    ജലജേച്ചി, എല്ലവര്‍ക്കും തിരക്കാണെന്നു തോന്നുന്നു. അതോ മൗനം ഭൂഷണമെന്നു കരുതുന്നുവോ എന്തോ?

  • കഥാകാരന്‍

    @ ജലജേച്ചി –

    “മെനയുഴറലായതിനാല്‍ ഈ ഉപായത്തില്‍ രാക്ഷസനാണ്” -ഇത് ഡീകോഡ് ചെയ്യാന്‍ ഇതുവരെ സാധിച്ചില്ല

    ഡീക്കോഡ് ചെയ്യാന്‍ മഷിത്തണ്ട് നിഘണ്ടുവും അല്പം ചിന്തയും പ്രയോഗിക്കൂ (മെന, ഉഴറല്‍, ഉപായം, രാക്ഷസന്‍)

  • ജലജ

    കഥാകാരാ, എനിക്ക് മനസ്സിലാവാത്തത് ഈ ആണ്. ഈ ഉപായം. ഏത് ഉപായം?

  • കഥാകാരന്‍

    @ ജലജേച്ചി

    മെന = ജോലി
    ഉഴറല്‍ = ബദ്ധപ്പാട്, തിരക്ക്
    ഉപായം = വഴി
    രാക്ഷസന്‍ = രാത്രീഞ്ചരന്‍

    ഇപ്പോളോ?

  • malini

    @എന്താണ് മാലിനീ ഇങ്ങനെയൊക്കെ പറയുന്നത് .
    വിശപ്പ്‌ മാറുന്നത് തിന്നു കഴിയുംപോഴാണോ? ആദ്യത്തെ ഒരുരുള കഴിക്കുമ്പോള്‍ തന്നെ വിശപ്പ്‌ മാറുകില്ലേ. പിന്നെ വയര്‍ നിറയുകയല്ലെയുള്ളൂ.ആലങ്കാരികമായി പറഞ്ഞാല്‍ ആഹാരം മുന്‍പില്‍ വരുമ്പോഴേ വിശപ്പ്‌ മാറും .

    അപ്പോള്‍ ഹോട്ടലില്‍ ചില്ലുകൂട്ടിലെ ഭക്ഷണം കണ്ടാലും വിശപ്പ്‌ മാറുമല്ലേ?

    ആദ്യത്തെ ഒരുരുള കഴിക്കുമ്പോള്‍ തന്നെ വിശപ്പ്‌ മാറുകില്ലേ
    അപ്പോള്‍ പിന്നെ അടുത്ത ഉരുളക്കു എന്ത് പ്രസക്തി.?

  • ജലജ

    കഥാകാരാ, മനസ്സിലായി. ഉപായത്തിന് കൌശലം എന്ന് അര്‍ത്ഥമെടുത്തതുകൊണ്ടാണ് നേരത്തെ മനസ്സിലാവാതിരുന്നത്.

  • ബാലചന്ദ്രന്‍

    >>>>>കഥാകാരന്‍ Says:
    September 21st, 2011 at 2:13 pm
    മാഷേ, വ്യാകരണപരമായി അത് വിശദീകരിച്ചതിന് വളരെ നന്ദി !!!! (അല്ലാതെ തെന്നെ അര്‍ഥം വ്യക്തമാണെങ്കിലും) ….
    ഇതിന് തുടക്കമിട്ട പിഷാരടി സാറിനെ ഇവിടെയെങ്ങും കാണാനുമില്ല.
    മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന മറ്റു ഗാനങ്ങളെ പറ്റി എന്തെങ്കിലും അഭിപ്രായം?

    എല്ലാത്തിനെപ്പറ്റിയും എനിക്കും ധാരാളം അഭിപ്രായങ്ങളുണ്ട് .
    സമയം പോലെ എഴുതാം .

  • കഥാകാരന്

    എല്ലാ സംവാദം പേജുകളും അനാഥമാണല്ലോ ….

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    ഇപ്പോഴാണ്‌ വഴിതെറ്റി വന്നവനെ പ്പോലെ ഇവിടെ എത്തിയത്. കമന്റ് പേജ് അനാഥം എന്ന കഥാകാരന്റെ പ്രസ്താവന ഉചിതമോ? ഇവിടെ ഇപ്പോള്‍ ധാരാളം പേര്‍ എത്തിയിട്ടുണ്ടല്ലോ . എനിക്ക് രണ്ടു പരീക്ഷകള്‍ ഉള്ളതിനാല്‍ ഒക്ടോബറിലെ പ പ്ര ഗോവിന്ദാ ഗോവിന്ദാ.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്,

    കഥാകാരന്‍ Says:
    September 14th, 2011 at 10:27 pm
    @ @ ചാന്ദ്നി “നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
    സ്വപ്നത്തിന്‍ കളിയോടം കിട്ടി” – നീരാഴി നീന്തി കടന്നു കഴിഞ്ഞപ്പോള്‍ കളിയോടം കിട്ടിയിട്ടെന്തു കാര്യം ?

    - പിഷാരടി സാര്‍ തമാശയായിട്ടാണോ ഇതു പറഞ്ഞതെന്നറിയില്ല.
    ഏതായാലും ഒരു വിശദീകരണം ഇതാ ….

    ഇതിലെവിടെയാണ് നീരാഴി കടന്നു കഴിഞ്ഞാണ് കളിയോടം കിട്ടിയതെന്നു പറയുന്നത്? നീന്തുകയായിരുന്നു … അപ്പോളതാ ഒരു കളിയോടം … അതില്‍ കയറി …. തുഴഞ്ഞു (അല്ലെങ്കിലും വഞ്ചി കിട്ടിയാല്‍ പിന്നെ ആരെങ്കിലും നീന്തുമോ? )… മറുകരയെത്തി ….

    ഇതാണ് എനിക്കു മനസ്സിലായത്. ഇനി ഞാന്‍ മലയാളം മീടിയത്തില്‍ പഠിച്ചതിന്റെ കുഴപ്പമാണോ എന്നറിയില്ല

    ഇനി ഇംഗ്ലീഷില്‍ പറഞ്ഞാല്‍, (തര്‍ജ്ജിമ ക്ഷമിക്കുക)

    While swimming across the sea of Sleep
    I got the yacht of dream
    Rowing slowly, I reached the land of unknown

    ഗിന്നസ് ബുക്കുകാര്‍ കാണണ്ട. ഒരു മലയാളഗാനം മലയാളികള്‍ക്കായി ഇംഗ്ലീഷില്‍ വിശദീകരിച്ച ആദ്യത്തെ മനുഷ്യന്‍ ഞാനായിരിക്കും

    നിങ്ങളുടെ ഒക്കെ മനസ്സിലിരുപ്പ് കൊള്ളാം.. ചുളുവില്‍ ഗിന്നസ് ബുക്കില്‍ കേറാനാ പരിപാടി. ഞാന്‍ എന്നെ അതില്‍ കയറി…

    ഉറക്കത്തെ സമുദ്രമായി കരുതി ആ സമുദ്രം നീന്തി കടന്നപ്പോള്‍ എന്ന് വ്യക്തമായി കവി പറഞ്ഞിട്ടുണ്ട്. കടന്നപ്പോള്‍ എന്ന പദത്തിന് പകരം കടക്കുമ്പോള്‍,,, കടക്കുവാന്‍ എന്നെ പദങ്ങളായിരുന്നെങ്കില്‍ കുറച്ചു കൂടി മനസ്സിലാകുമായിരുന്നു?
    കവിയുടെ ഭാവനയെ ഞാന്‍ ചോദ്യം ചെയ്യാന്‍ ആളല്ല. തല്ക്കാലം ഞാന്‍ ഈ തര്‍ക്കം നിര്‍ത്തി ഈ നല്ല ഗാനം കേള്‍ക്കുവാന്‍ പോകുന്നു

  • കഥാകാരന്‍

    @ പിഷാരടി സാര്‍
    പശുവും ചത്തു, മോരിന്റെ പുളിയും പോയി … അപ്പോള്‍ ദാ ഒരാള്‍ ആ പശുവിന്റെ വാലില്‍ പുള്ളിയുണ്ടായിരുന്നെന്നും പറഞ്ഞു വരുന്നു ….

    “കവിയുടെ ഭാവനയെ ഞാന്‍ ചോദ്യം ചെയ്യാന്‍ ആളല്ല. ” – അവരു പറഞ്ഞത് വേറൊന്നാണെന്ന് വ്യാഖ്യാനിക്കാതിരുന്നാല്‍ മതി ….

  • കഥാകാരന്‍

    @ മാഷ്

    “എല്ലാത്തിനെപ്പറ്റിയും എനിക്കും ധാരാളം അഭിപ്രായങ്ങളുണ്ട് .
    സമയം പോലെ എഴുതാം ” –

    ഈ പേജ് പൂട്ടുന്നതിന് മുമ്പുണ്ടാകുമോ എന്തോ? :) :)

  • സുരേഷ്

    കാക്കാനാടന്‍ അന്തരിച്ചു. മഹാനായ ആ സാഹിത്യകാരന്` ആദരാഞ്ജലികള്‍ !

  • ജലജ

    കാക്കനാടന് ആദരാഞ്ജലികള്‍!!!

  • anjanasatheesh

    ഞാന്‍ അടുത്തിടെ കേള്‍ക്കാനിടയായ ഒരു മാപ്പിളപ്പാട്ടിന്റെ വരി

    ” കുമ്പളമാംസക്കറിയുണ്ടാക്കി ഉപ്പാക്കു പകുതി ഉമ്മാക്കു പകുതി” – അരിപ്പോ തരിപ്പോ എന്നു തുടങ്ങുന്ന വളരെ ഹിറ്റായ പാട്ടിന്റെ ഒരു വരിയാണിത്. പക്ഷേ എന്താണീ “കുമ്പളമാംസം” ……? കൂടുതല്‍ മലയാളം അറിയുന്നവര്‍ പറഞ്ഞു തരും എന്നു കരുതുന്നു

    ചര്‍ച്ച ഇവിടെ തുടങ്ങട്ടെ .

  • കഥാകാരന്‍

    അതൊരു പഴയ കളിയിലെ പാട്ടല്ലേ അഞ്ജനേ … അതോ മാപ്പിളപ്പാട്ടോ?

    reference ഉണ്ടോ? മുഴുവന് കേള്ക്കാനോ കാണാനോ പറ്റുമോ?

  • ജലജ

    എന്റെ ശബ്ദതാരാവലി ഇങ്ങനെ പറയുന്നു.

    മാംസം = ഇറച്ചി,ദശ,പുഷ്ടി

    ദശ = ചത, മാംസം, മാംസളഭാഗം

    അപ്പോള്‍ കുമ്പളങ്ങയുടെ മാംസളഭാഗം ആകാം. ഇത്തരം പ്രയോഗം (കഴമ്പ് എന്ന അര്‍ഥത്തില്‍ മാംസം എന്ന് ഉപയോഗിക്കുന്നത്) അപൂര്‍വമായി കേട്ടിട്ടുണ്ട്.

  • സലില്‍
  • anjanasatheesh

    @ കഥാകാരന്‍

    മാപ്പിളപ്പാട്ടാണ് . ഞാന്‍ റേഡിയോ ഏഷ്യയിലൂടെ കേട്ടതാണ്

    @ ജലജ

    വിശദമാക്കിയതിന് നന്ദി

  • ജലജ

    ഫ്രാന്‍സിസ് ഇട്ടിക്കോര നല്ല പുസ്തകമാണെന്ന് ഒരിക്കല്‍ സുബൈര്‍ എഴുതിയിരുന്നു. അതുകൊണ്ട് കോട്ടയ്ക്കല്‍ ലൈബ്രറിയില്‍ നിന്ന് ആ പുസ്തകം തന്നെ ആദ്യം എടുത്തു.

    എനിക്കും പുസ്തകം ഇഷ്ടമായി( 65%.). നല്ല readability ഉണ്ട്.

    ഇത് മാജിക്കല്‍ റിയലിസത്തില്‍ പെടുമോ? മലയാളത്തില്‍ ഇത്തരം കൃതികള്‍ കുറവാണല്ലോ(ഉണ്ടോ എന്നു തന്നെ സംശയം).

    കൂടുതല്‍ ഇഷ്ടപ്പെട്ട ഭാഗം ഗണിതം തന്നെ . പിന്നെ കുന്നംകുളവും സമീപപ്രദേശങ്ങളും. വാസ്തവത്തില്‍ ഒരു കോരപ്പാപ്പന്‍ ഉണ്ടായിരുന്നുവോ? കുന്നംകുളത്ത് നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും കൂടെ പഠിച്ച ആരെങ്കിലും എപ്പോഴെങ്കിലും ഈ പേര് പറയുന്നതു കേട്ടിട്ടുണ്ടോ എന്ന് കുറെ ആലോചിച്ചുനോക്കി. അവിടത്തെ ഏതെങ്കിലും പ്രാദേശിക മിത്തിലെ കഥാപാത്രമാണോ? മഷിത്തണ്ടില്‍ കുന്നംകുളത്തുകാര്‍ ആരെങ്കിലുമുണ്ടോ?

    ഇഷ്ടപ്പെടാതിരുന്നത്. ലൈംഗികതയുടെ അതിപ്രസരവും കാനിബാളിസവും.

    പിന്നെ നമ്മുടെ ഗണിതശാസ്ത്രജ്ഞരെയെല്ലാം മോശമാക്കിക്കളഞ്ഞതും.

    എന്താണ് നിങ്ങളുടെ അഭിപ്രായം?

  • സുരേഷ്

    കോരപ്പാപ്പന്‍ എന്നൊരാളില്ല എന്ന രീതിയില്‍ തന്നെ യാണു മാതൃഭൂമിയില്‍ വന്ന കെ ഡി രാമകൃഷ്ണന്റെ ഇന്റര്‍വ്യൂവിലും പറഞിരിക്കുന്നത്. ബാക്കി സ്ഥലങ്ങലുമ്, പള്ളികളും എല്ലാം ഉണ്ടെങ്കിലും.

  • കഥാകാരന്‍

    സ്വാഗതം ജലജേച്ചി …..

    നരഭോജികള്‍ എന്ന നല്ല വാക്കുള്ളപ്പോള്‍ എന്തിനാണൊരാംഗലേയോപയോഗം?

  • ജലജ

    കഥാകാരാ, എനിക്ക് ആവാക്ക് പറയാന്‍ ഏതു ഭാഷയിലാണെങ്കിലും ഇഷ്ടമല്ല . അതുകൊണ്ട് ആംഗലേയം മതിയെന്ന് വച്ചു.

  • admin
  • ബാലചന്ദ്രന്‍

    >>>സുബൈര്‍ Says:
    December 10th, 2011 at 11:10 pm
    സത്യത്തില്‍ ‘കൊല്ലങ്ങള്‍ വേണ്ടേ’ എന്ന് ചോദിച്ചത് അങ്ങിനെ വേണം എന്ന് ഉറപ്പില്ലാത്തത് കൊണ്ട് തന്നെയാണ്. (അതൊരു സംശയമായിരുന്നു എന്ന് ചുരുക്കം.)പക്ഷെ മാഷും ചേച്ചിയും കൂടുതല്‍ വിശദീകരിച്ചപ്പോള്‍ എനിക്ക് പിന്നേം സംശയം:
    5തേങ്ങകള്‍, 12 കൊല്ലങ്ങള്‍ എന്നൊക്കെ പറയുന്നത് തെറ്റോ?
    ‘നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ നാട്ടിലേക്ക് തിരിച്ചു വരികയാണ്’
    എന്ന രീതിയില്‍ പലയിടത്തും പ്രയോഗിച്ചു കണ്ടിട്ടുണ്ടല്ലോ?
    അതൊക്കെ തെറ്റാണെന്ന് പറയാമോ?
    ***** ഞാന്‍ ഉദ്ധരിച്ച കേരളപാണിനിയുടെ അഭിപ്രായം ,ചേച്ചി പറഞ്ഞതുപോലെ വ്യക്തമായി ശ്രദ്ധിക്കൂ .മറുപടി അതില്‍ തന്നെയുണ്ട്‌ . നപുംസക നാമങ്ങളില്‍ ബഹുവചനം ചേര്‍ക്കേണ്ടതില്ല ,അതായത് ചേര്‍ത്താലും അത് തെറ്റാണ് എന്ന് പറയാന്‍ കഴിയില്ല എന്നര്‍ഥം .ബഹുവചനം ചേര്‍ക്കാതെ തന്നെ നപുംസക നാമങ്ങളില്‍ ബഹുവചന പ്രതീതി ഉണ്ടാകുമെന്നിരിക്കെ വീണ്ടും ബഹുവചനം പ്രയോഗിക്കുന്നത് ഭംഗിയല്ല എന്ന് സാരം .”ഞാന്‍ അഞ്ചു തേങ്ങാ വാങ്ങി” അര്‍ഥത്തില്‍ ബഹുവചന പ്രതീതി ഉണ്ടെന്നിരിക്കെ, പിന്നെന്തിന് “ഞാന്‍ അഞ്ചു തേങ്ങകള്‍ വാങ്ങി ” എന്ന് ഭംഗിയില്ലാത്ത വാചകം പ്രയോഗിക്കണം . എന്നാല്‍ നപുംസകം അല്ലെങ്കില്‍ ബഹുവചനം ചേര്‍ക്കുക തന്നെ വേണം . ” മൂന്ന് ജയരാജന്മാരാണ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ശാപം” എന്നതിന് പകരം “മൂന്ന് ജയരാജനാണ്” എന്നെഴുതിയാല്‍ അര്‍ഥം ശരിയാകില്ലല്ലോ ?
    ഇപ്പോള്‍ വ്യക്തമായിക്കാണും എന്ന് കരുതുന്നു .
    അതിനാല്‍ നാല് ചായകളും മൂന്ന് പരിപ്പുവടകളും പോരട്ടെ

  • ബാലചന്ദ്രന്‍

    >>>ജലജ Says:
    December 14th, 2011 at 1:36 pm
    സുബൈര്‍,
    എന്നാലും നിയമം പറയുമ്പോള്‍ അങ്ങനെയേ പറയാവൂ. കേരളപാണിനിയെ ചോദ്യം ചെയ്യാന്‍ നമ്മള്‍ ആര്? നമുക്കെന്തു അര്‍ഹത? വേറൊരു സംശയമുന്നയിച്ച വേളയില്‍ അതേ റ്റീച്ചര്‍ തന്നെ പറഞ്ഞു തന്നതാണ് . ഇന്നു തന്നെ.
    ***** എനിക്ക് അതിനോട് ചെറിയ വിയോജിപ്പുണ്ട് . കേരള പാണിനിയുടെ വാക്കുപോലും അവസാന വാക്കല്ല . പ്രയോഗത്തിലിരിക്കുന്ന ഭാഷ എന്ത് നിയമങ്ങള്‍ സ്വയം അനുസരിക്കുന്നു ,അവയ്ക്ക് അര്‍ഥപരമായി വല്ല വ്യതിയാനവും പ്രയോഗവ്യത്യാസം കൊണ്ട് ഉണ്ടാകുന്നുണ്ടോ ? ഇവയൊക്കെയാണ് വൈയ്യാകരണന്മാര്‍ ചെയ്യുന്നത് .അവര്‍ക്കും മനുഷ്യ സഹജമായ തെറ്റുകളും വിട്ടുപോകലും എല്ലാം ഉണ്ടാകാം .
    ഉദാ: “വിശേഷണവിശേഷ്യങ്ങൾ
    പൂർവ്വോത്തരപദങ്ങളായ്
    സമാസിച്ചാലിരട്ടിപ്പൂ
    ദൃഢം പരപദാദിഗം.”എന്ന് കേരള പാണിനീയം .
    പക്ഷേ നോക്കൂ ..കാട്+കിളി =കാട്ടുകിളി. ഇവിടെ പരപദാദിയിലുള്ള ‘ക’ അല്ല ഇരട്ടിക്കുന്നത് .പൂര്‍വ പദത്തിലുള്ള ഖരാക്ഷരമാണ് ഇരട്ടിച്ചത് .
    കൂടാതെ ,ചൂണ്ടിപ്പറയുന്നതാണ് ചുട്ടെഴുത്തെന്നു കേരള പാണിനി . “അ,ഇ,എ” എന്നിവ ചുട്ടെഴുത്തുകള്‍. അവിടെ ,ഇവിടെ (അ ,ഇ) രണ്ടും ചൂണ്ടിപ്പറയാം. പക്ഷേ ‘എവിടെ’ എന്നതിന് എങ്ങോട്ട് ചൂണ്ടും ?മുന്പോട്ടോ ?പിന്പോട്ടോ ?മുകളിലേക്കോ ?താഴേയ്കോ?
    ഇങ്ങനെ പല വ്യത്യാസങ്ങളും വരാം . അവയെ നമ്മള്‍ മനസ്സിലാക്കുക .

  • ബാലചന്ദ്രന്‍

    ജലജ Says:
    December 11th, 2011 at 5:20 പം
    അതുപോലെ അന്‍പതോളം എന്നുപറഞ്ഞാല്‍ 51, 52 കൂടി ആയിക്കൂടേ? എന്റെ അറിവ് അങ്ങനെയായിരുന്നു.
    *** അത് ശരിയല്ല .’ഓളം’ എന്ന അവ്യയത്തിന് ‘വരെ’ എന്നെ അര്‍ഥം വരൂ .അപ്പോള്‍ അന്‍പതിനു മുകളിലുള്ളതിന് ഓളം ചേര്‍ത്തു പറയുന്നത് ശരിയല്ല .അങ്ങനെ വേണ്ടപ്പോള്‍ ഏകദേശം അന്‍പത് എന്നോ ,അന്‍പതിനു മുകളില്‍ എന്നോ ഉപയോഗിക്കുന്നത് നന്ന് .

  • ബാലചന്ദ്രന്‍

    ഷിനോജ് ,
    >>>>ഫാത്തിമ റഷീദ് എന്നു പറയുന്നതില്‍ തെറ്റുണ്ടോ? അവരെപ്പറ്റിയുള്ള മലയാളം വിക്കി ഒന്നു നോക്കിയാലും.
    ****വിക്കിയെപ്പറ്റി ഒരക്ഷരം(ക,മ)മിണ്ടിപ്പോകരുത്‌. :)
    പദങ്ങള്‍ തമ്മില്‍ ചേരുമ്പോള്‍ ചില വ്യവസ്ഥകള്‍ പാലിക്കണം .അല്ലെങ്കില്‍ അര്‍ഥത്തിനു ദോഷം വരും .ഈ വിഷയം മുന്‍പ് വിശദമായി ചര്‍ച്ച ച്ര്യ്തതാണ് .
    എങ്കിലും ചുരുക്കിപ്പറയാം .
    ‘രമ ഗോവിന്ദന്‍ ഗീത മോഹന്‍ദാസ്‌ ലത സുരേഷ് ഫാത്തിമ റഷിദ്‌ എന്നിവര്‍ സിനിമയ്ക്ക് പോയി ‘
    എന്നൊരു വാക്യം കണ്ടാല്‍ എത്ര പേര്‍ സിനിമയ്ക്ക് പോയി എന്ന് നമ്മള്‍ വിചാരിക്കും .നാല് പേരോ അതോ എട്ടു പേരോ .ഞാന്‍ ധരിക്കുന്നത് എട്ടുപേര് എന്നാണ്.അങ്കുശം ഇടാതെ തന്നെ ആ പേരുകള്‍ അവിടെ വേറിട്ട്‌ നില്‍ക്കുന്നു .
    യഥാര്‍ഥത്തില്‍ നാല് പെണ്ണുങ്ങളാണ് സിനിമയ്ക്ക് പോയത്.ഇവിടെ ഒരു പേര് മറ്റൊരു പേരുമായി ചേരാതെ (സന്ധി )നില്‍ക്കുന്നത് കൊണ്ടാണ് എട്ടു പേര്‍ എന്ന് ഉദ്ദേശിക്കാന്‍ കാരണം
    ഗോവിന്ദന്റെ ഭാര്യ രമ =രമാഗോവിന്ദന്‍ (ഇപ്പോള്‍ ഒരാളായി )
    മോഹന്‍ദാസിന്റെ ഭാര്യ ഗീത = ഗീതാമോഹന്‍ദാസ്‌
    സുരേഷിന്റെ മകള്‍ ലത =ലതാസുരേഷ്
    റഷീദിന്റെ മകള്‍ ഫാത്തിമ =ഫാത്തിമാറഷിദ്
    എന്നീ നാല് പേരാണ് സിനിമയ്ക്ക് പോയത് .ഇപ്പോള്‍ അര്‍ഥം വ്യക്തമാകുമല്ലോ .

    പിന്നെ വിക്കി -അത് നമ്മളെപ്പോലെ ഓരോരുത്തര്‍ എഴുതുന്ന ലേഖനങ്ങളാണ് .സിനിമയെ സംബന്ധിച്ച് എഴുതുന്ന ആള്‍ക്ക് അതിനെക്കുറിച്ച് വലിയ അറിവുണ്ടാകാം .പക്ഷേ ‌അയാള്‍ ഭാഷാപരമായി വളരെ പിന്നോക്കമായിരിക്കാം .അപ്പോള്‍ തെറ്റുകള്‍ വരുക സ്വാഭാവികം .അങ്ങനെയുള്ള ലേഖനങ്ങള്‍ കണ്ടിട്ട് അതില്‍ പ്രയോഗിച്ചിരിക്കുന്നതെല്ലാം ശരിയാണെന്ന് ധരിക്കരുത് .
    അനുഭവത്തില്‍, തെറ്റുകളുടെ കൂമ്പാരമാണ് വിക്കി .

  • ബാലചന്ദ്രന്‍

    ഷിനോജ് ,
    >>>ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ ഉണ്ട്; സൂക്ഷ്മമായ മലയാള വ്യാകരണം ഇപ്പോഴും എന്റെ പേടിസ്വപ്നമാണ്. പത്താം ക്ലാസ് വരെയുള്ള മലയാളം പരീക്ഷയെ ഭയക്കാനും, അതിനു ശേഷമുള്ള പ്ലസ് ടു മലയാളം ക്ലാസുകളും പരീക്ഷകളും ഇഷ്ടപ്പെടാനും ഉള്ള കാരണം ഇതേ വ്യാകരണപ്പേടി തന്നെ.
    ****ശ്രമിച്ചാല് വിജയിക്കാത്ത കാര്യമുണ്ടോ? മലയാള വ്യാകരണം വളരെ ലളിതമാണ് .‍
    നാം എപ്പോഴും ഉപയോഗിക്കുന്ന വാക്കുകള്‍ക്കിടയില്‍ തന്നെ അതൊളിഞ്ഞിരിപ്പുണ്ടല്ലോ.അത് സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ 40 % .ബാക്കി 40 %പ്രയത്നം കൊണ്ട് നേടാം .20 % കാലക്രമേണ ലഭിക്കും .
    താങ്കള്‍ പത്താം ക്ലാസ് വരെയും പിന്നെ +2 വിനും മലയാളം പഠിച്ചിട്ടുണ്ടല്ലോ .ഞാന്‍ പ്രീഡിഗ്രി വരെ മലയാളം പഠിച്ചിട്ടില്ല എന്നുകൂടി പറയട്ടെ .പക്ഷേ M A ക്ലാസുകളില്‍ വരെ മലയാള വ്യാകരണം പഠിപ്പിച്ചിരുന്നു .

  • കഥാകാരന്‍

    “അനുഭവത്തില്‍, തെറ്റുകളുടെ കൂമ്പാരമാണ് വിക്കി”

    സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ കടമെടുത്താല്‍

    “വിക്കിയില്‍ തെറ്റുണ്ടെന്നു കരുതി അതില്‍ കാണുന്നതെല്ലാം തെറ്റാണെന്നു ധരിക്കരുത്”

  • സുരേഷ്

    വിക്കിയില്‍ തെറ്റുണ്ട്ന്നു കരുതി എല്ലാ തെറ്റും വിക്കിയാണെന്നു പറഞ്ഞാല്‍ വീക്കു കിട്ടും !!! :) )-

  • Jenish

    @Mash

    ##ഞാന്‍ പ്രീഡിഗ്രി വരെ മലയാളം പഠിച്ചിട്ടില്ല എന്നുകൂടി പറയട്ടെ .പക്ഷേ M A ക്ലാസുകളില്‍ വരെ മലയാള വ്യാകരണം പഠിപ്പിച്ചിരുന്നു .

    പാവം പിള്ളേര്‍. ;)

  • ബാലചന്ദ്രന്‍

    ഞാന്‍ + കള്‍ എന്നാണ് അതിന്റെ ആദിരൂപം .’ഞാന്’‍ എന്ന സര്‍വ്വനാമം ‘കള്‍ ‘എന്ന ബഹുവചന പ്രത്യയം ചേര്‍ത്തു ബഹുവചനമായി ഉപയോഗിച്ചു . പിന്നീട് കാലക്രമത്തില്‍ അതിനു വന്ന മാറ്റങ്ങള്‍ ഇങ്ങനെ….
    ഞാന്‍+ കള്‍ = ഞാങ്കള്‍ > ഞാങ്ങള്‍ > ഞങ്ങള്‍ > നങ്ങള് >നമ്മള്‍ .(ആദേശസന്ധി ,അനുനാസികാതിപ്രസരം)
    നമ്മള്‍ എന്ന രൂപത്തില്‍ നിന്നും ‘നാം’ എന്ന പൂജക ബഹുവചനം ഉണ്ടായി .(നോം എന്നും പ്രയോഗം )’നാം’ എന്ന പൂജക ബഹുവചനത്തോട് ‍ ‘‍ക്ക്’ എന്ന ഉദ്ദേശികാ വിഭക്തിയുടെ പ്രത്യയം ചേര്‍ന്നാണ് നാം+ക്ക് =നമുക്ക് എന്ന രൂപം ഉണ്ടായത്
    (ഞാന്‍ എന്നതിലെ ദീര്‍ഘം ലോപിച്ചതുപോലെ,സന്ധി വന്നപ്പോള്‍ ‘നാം’ എന്നതിലെ ദീര്‍ഘം ലോപിച്ചു. സന്ധിച്ചില്ലെങ്കില്‍ ‘നം’ എന്ന് ഒറ്റയ്ക് നില്‍ക്കുകയുമില്ല)
    രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലായിക്കാണും എന്ന് കരുതുന്നു .ഒന്നില്‍ ബഹുവചന പ്രത്യയവും രണ്ടില്‍ വിഭക്തി പ്രത്യയവുമാണ് ഉള്ളത്.
    നാങ്കള്‍ ,ഞാങ്കള്‍,ഞാങ്ങള്‍ എന്നിങ്ങനെയുള്ള പരിഷ്കൃതമാകാത്ത രൂപങ്ങള്‍,
    പടയണി പ്പാട്ട്,കോലംതുള്ളല്‍ തുടങ്ങിയ നാടന്‍ കലാരൂപങ്ങളിലും ആദിവാസി ഭാഷകളിലും അതുപോലെ തന്നെ ഉപയോഗിക്കുന്നുണ്ട്
    @ അഞ്ജന ,
    അമ്മയും ഇതും തമ്മിലുള്ള വ്യത്യാസം കൂടി പറയാം.
    അമ്മയിലുള്ള ‘മ’ മാതൃ ശബ്ദത്തില്‍ നിന്നുണ്ടായതാണ് മാ = മാതാവ് .സംസ്കൃതത്തിലെ ദീര്‍ഘ രൂപങ്ങള്‍ മലയാളത്തില്‍ കുറുക്കി ഉപയോഗിക്കുമ്പോള്‍ ‘മ’
    (ജലജാ – സംസ്കൃതം
    ജലജ -മലയാളം
    അഞ്ജനാ -സംസ്കൃതം
    അഞ്ജന -മലയാളം)
    “സംസ്കൃതപ്രഥമാരൂപം
    നാമപ്രകൃതി ഭാഷയില്‍.
    ദീര്‍ഘാന്തം ഹ്രസ്വമാക്കേണ-
    മനേകാക്ഷരമാവുകില്‍” (കേരളപാണിനി )
    ‘അ’ എന്ന ചുട്ടെഴുത്തിനോടൊപ്പം ‘മ’ ചേരുമ്പോള്‍ ‘മ ‘ ഇരട്ടിക്കും =അമ്മ .
    “ചുട്ടെഴുത്തിനു പിന്‍ വന്നാല്‍ മെയ്യേതും ദ്വിത്വമാര്‍ന്നിടും”(കേരള പാണിനി)
    അ +മാതിരി =അമ്മാതിരി ,ഇ + കണ്ട =ഇക്കണ്ട ,അ +കാലം =അക്കാലം …..
    ഇപ്പോള്‍ നമുക്ക് ,നമ്മള്‍ ,അമ്മ എല്ലാം വ്യക്തമായല്ലോ .

    • admin

      ഈ ചര്‍ച്ച ഫോറത്തില്‍ തുടരൂ.
      അവിടെ നിങ്ങളുടെ കമന്റുകള്‍ അപ്പ്രൂവരെ കാത്തു കിടക്കില്ല.
      പതിനഞ്ചു മിനിട്ടിനുള്ളില്‍ തിരുത്തലുകള്‍ നടത്തുവാന്‍ നിങ്ങള്‍ക്ക്‌ സാധിക്കും.
      വേണമെങ്കില്‍ ഡിലീറ്റ്‌ ചെയ്യുവാനും കഴിയും.

  • ബാലചന്ദ്രന്‍

    >>>>Jenish Says:
    December 17th, 2011 at 10:03 am
    @Mash
    ##ഞാന്‍ പ്രീഡിഗ്രി വരെ മലയാളം പഠിച്ചിട്ടില്ല എന്നുകൂടി പറയട്ടെ .പക്ഷേ M A ക്ലാസുകളില്‍ വരെ മലയാള വ്യാകരണം പഠിപ്പിച്ചിരുന്നു .
    പാവം പിള്ളേര്‍.

    ******കുഴപ്പമില്ല ജെനീഷേ ,ഞാന്‍ വ്യാകരണം പഠിപ്പിച്ചു തുടങ്ങിയ വര്ഷം തന്നെ (93 -94 ) എസ്.ജി .കോളേജില്‍ മലയാളത്തിനു കിട്ടിയ ഒന്‍പതു ഫസ്റ്റ് ക്ലാസ്സുകളില്‍ എട്ടും ഞാന്‍ പഠിപ്പിച്ച കുട്ടികള്‍ക്കായിരുന്നു.(ബിരുദം)

  • Jenish

    @Mash

    :) :) :)