(((((((((((((((((((OOOO))))))))))))))))))))))))))
എന്റെ ഗണപതി ഭഗവാനെ, ഈ തേങ്ങ ഉടച്ചത് വെറുതെയാകല്ലേ
Unnikrishnan
ആദ്യമായി ഒന്നാമതെത്താന്‍ കഴിഞ്ഞു…നന്ദി ഷിനോജ്, നല്ല പദപ്രശ്നം…എല്ലാവര്ക്കും ആശംസകള്‍..
നിളാ പൗര്‍ണമി
ഒരു എമര്‍ജെന്‍സി ബ്രേക്ക്. എട്ടു മണിക്കൂറിനു ശേഷം തുടരാം.
vivek
Congrats Unni
Congrats Shinoj … Some more links will be a plus
ഷണ്‍മുഖപ്രിയ
ചിലതിനൊക്കെ ലിങ്ക് കുറഞ്ഞുപോയെന്നതൊഴിച്ചാല്‍ വളരെ നല്ല പദപ്രശ്നം!!
ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
http://1 Jenish
@Shinoj
Good crossword..
Congrats Unnikrishnan & other toppers..
ഉണ്ണികൃഷ്ണന്‍
നന്ദി വിവേക്,ജെനീഷ്,പ്രിയ ..കണ്ണൂരിലെ കുന്നാവും ആളുകളെ അല്പം കുഴപ്പിച്ചത് എന്ന് തോന്നുന്നു…ഉത്തര മലബാറില്‍ നിന്നും ഉള്ള ആളായത് കൊണ്ട് അതെനിക്ക് എളുപ്പം കണ്ടു പിടിക്കാന്‍ കഴിഞ്ഞു…
സുബൈര്‍
ഷിനോജ്,
പദപ്രശ്നം നന്നായിരുന്നു.
സ്പോര്‍ട്സ് മുതല്‍ പുരാണം വരെ
വൈവിധ്യമുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചതിനു പ്രത്യേകം അഭിനന്ദനങ്ങള്‍!!
എന്നാലും ചില തെറ്റുകള്‍ ഇല്ലാതില്ല. അവ പിന്നീട് പറയാം…
ആദ്യമായി ഒന്നാമതെത്തിയ ഉണ്ണിക്ക്
ഇതുവരെ അതിനു കഴിയാത്ത ഈയുള്ളവന്റെ അഭിനന്ദനങ്ങള്‍…
ഒപ്പം വിവേകിനൊരു ഭീഷണിയാവട്ടെ എന്ന ആശംസകളും…
ജലജ
ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
എന്തുപറ്റിയെന്നറിയില്ല മഷിത്തണ്ട് കുറെ സമയം (ഒരു മണിക്കൂറിലധികം) പ്രശ്നം സൃഷ്ടിച്ചു. സേവ് ആകുന്നതേയുണ്ടായിരുന്നില്ല. നിഘണ്ടു തുറക്കാനും കഴിയുന്നുണ്ടായിരുന്നില്ല. പിന്നെ നോക്കിയപ്പോള്‍ ജിമെയിലും തഥൈവ .ഒരു 11 മണിയോടെ എല്ലാം ശരിയായി .ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. പദപ്രശ്നം ചെയ്യാനായി അതിരാവിലെ എഴുന്നേറ്റത് മാത്രം മിച്ചം.
മുരുകാ നീ തുണച്ചില്ലല്ലോ? എന്ത് പറ്റി? തേങ്ങ ഉടച്ചത് അനിയനയത് കൊണ്ടാണോ?
കഥാകാരന്‍
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
ആയിരമായിരമഭിവാദ്യങ്ങള്‍
ആദ്യമായിട്ടൊന്നാം സ്ഥാനം നേടിയ ഉണ്ണിക്കഭിവാദ്യങ്ങള്‍
സൂചന മാത്രം സൂചന മാത്രം സൂചന്‍ കണ്ട് പഠിച്ചോളൂ
സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ പിന്നെ പഠിക്കാനാവില്ല
നല്ല മലയാളം
—————
13 താഴോട്ട് – കളിച്ച എന്നു പോരേ?
മറ്റു തെറ്റൊന്നും കാണുന്നില്ല
ജലജ
ഇത്തിരി വ്യത്യസ്തമായ പദപ്രശ്നം. നന്നായിരിക്കുന്നു.
എനിക്ക് ഇത്തിരി ആലോചിക്കേണ്ടിവന്നത് കാര്‍ത്തികേയന്‍.
ഒത്തിരി തിരഞ്ഞത് ഐറിഷ് ഫുട്ബാളര്‍. എന്നിട്ടും അത് കിട്ടിയില്ല പിന്നെ കറക്കിക്കുത്തിയപ്പോള്‍ പെട്ടെന്ന് കിട്ടി. ഇടയ്ക്ക് കുറെ സമയം പോയതുകൊണ്ട് ആലോചിക്കാന്‍ ധാരാളം സമയം കിട്ടി.
Krishna Kumar
കണ്ണൂരിലെ കുന്നിന്‍ പ്രദേശം ഞാന്‍ ഉപേക്ഷിച്ചു
ജലജ
കഥാകാരാ,
എന്തായീ സൂചന്‍?
ആവേശം മൂത്ത് എഴുതിപ്പോയതാവും അല്ലേ ‘നല്ല മലയാളം’ കാരന്‍?
ഉണ്ണികൃഷ്ണന്‍
സുബൈര്‍ നന്ദി…വിവേകിന് ഭീഷണി ആവാനോ?..ഹ ഹ നല്ല കാര്യം…ഹാലിയുടെ ധൂമകേതു എഴുപതിയാറാണ്ടുകളില്‍ ഒരിക്കല്‍ അല്ലെ വരൂ…അതൊക്കെ ഓരോ ദിവസം പോലെ ഇരിക്കും സുബൈര്‍…ഇന്ന് എന്ത് കൊണ്ടോ ‘തിരച്ചില്‍’ എല്ലാം മര്‍മ്മത്തില്‍ തന്നെ കൊണ്ടു…കുറെ ഒക്കെ അറിയുന്നതും ആയിരുന്നു…എനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഒന്നാം സ്ഥാനം കിട്ടി എന്ന്..ഹി ഹി
ജലജ
ഉണ്ണികൃഷ്ണന്റെ ഈ ആദ്യനേട്ടത്തിന് തിളക്കം കൂടുതലുണ്ട്. 46 മിനിറ്റിനുള്ളില്‍ മുഴുവനാക്കിയല്ലോ. ഇത് ഒരു നല്ല തുടക്കമാവട്ടെ!!!
ജലജ
കൃഷ്ണകുമാര്‍,
കൊലപാതകം എന്ന് കേട്ട് പേടിച്ചിട്ടാണോ കുന്നിന്‍പ്രദേശം ഉപേക്ഷിച്ചത്?
എനിക്ക് വളരെ പെട്ടെന്ന് (ഗൂഗിള്‍ സഹായം കൊണ്ടുതന്നെ ) കിട്ടിയ ഉത്തരമാണ്. അതുകൊണ്ട് ഒന്നുകൂടി ശ്രമിച്ചോളൂ.
@കഥാകാരന്‍: നന്ദി…പക്ഷെ സൂചനയും മുദ്രാവാക്യവും ഒന്നും നടപ്പില്ല…ഹ ഹ
ഉണ്ണികൃഷ്ണന്‍
@ജലജേച്ചി: ഒരു പാട് നന്ദി ആ നല്ല വാക്കുകള്‍ക്ക്…ഒരു ഭാഗ്യം എന്നെ ഞാന്‍ കരുതുന്നുള്ളൂ ഈ ഒന്നാം സ്ഥാനം…:)
sham2010
Administrator.
What happened…. when I am typing the letters are not coming in the columns
സുബൈര്‍
>>>കണ്ണൂരിലെ കുന്നിന്‍ പ്രദേശം ഞാന്‍ ഉപേക്ഷിച്ചു >>
കൃഷ്ണകുമാര്‍,
വെറുതെ പാട്ടും പാടി നടന്നാല്‍ തന്നെ കിട്ടുമല്ലോ അത്?:)
സുബൈര്‍
ഇനി വിശദമായ അഭിപ്രായം അഥവാ തെറ്റ് കണ്ടു പിടിക്കല്‍:
‘നല്ല മലയാളം’ കഥാകാരന്‍ കൊട്ടേഷനെടുത്തത് കൊണ്ട്
ആ വക കാര്യങ്ങളൊന്നും പറയേണ്ട എന്ന് കരുതിയതാണ്.
പക്ഷെ ചിലത് പറയാതിരിക്കാന്‍ അട്യേന്റെ പഴമനസ്സ് സമ്മതിക്കുന്നില്ല.
>>13 താഴോട്ട് – കളിച്ച എന്നു പോരേ?>>
‘കളിച്ച’ എന്നാണെങ്കില്‍ പിന്നെ ‘ഈ’ എന്തിന്?
20D ‘അമൂല്യം’ അക്ഷരത്തെറ്റ് . ‘ല’ ഇരട്ടിക്കേണ്ട.
അമൂല്യം= മൂല്യം കണക്കാക്കാനാവാത്തത്/വില മതിക്കാന്‍ കഴിയാത്തത്
സ്വര്‍ണവും ….വും മൂല്യം കണക്കാക്കാന്‍ കഴിയുന്നതാണ്.
അതിനാല്‍ ‘സ്വര്‍ണത്തേക്കാള്‍ മൂല്യം കൂടിയത്” എന്നായിരുന്നു കൂടുതല്‍ യോജിക്കുക.
14A തപസ്സ് : ശരീരത്തെ തപിപ്പിച്ചു കൊണ്ട് ചെയ്യുന്ന ധ്യാനം
അപ്പോള്‍ ‘തപസ്സിലൂടെ ധ്യാനം’ എന്ന പ്രയോഗം ശരിയോ?
29U ആ ആഭരണശാലയുടെ പേരിലെ മൂന്നാമക്ഷരം ഇരട്ടിക്കുന്നില്ല.
Krishna Kumar
@Jalaja, Subair,
thanks. കിട്ടി. ഈ അക്ഷരം കൊടുത്തതായിരുന്നു. എന്തോ, അപ്പോള്‍ കളം ചുകപ്പായി തന്നെ നിന്നു. ഇപ്പോള്‍ ശരിയാവുകയും ചെയ്തു. English വിക്കിയില്‍ കണ്ണൂരിന്റെ പേജില്‍ ഈ സ്ഥലനാമം കണ്ടിരുന്നു. പക്ഷേ, ടവര്‍ഗ്ഗം മുഴുവന്‍ ഒറ്റക്കും ഇരട്ടക്കും പരീക്ഷിച്ചിട്ടും ഒന്നും നടക്കാത്തതു കൊണ്ട് ഉപേക്ഷിക്കേണ്ടി വന്നതാണ്!
ഒരു പാട് തിരക്കിനിടയിലും പ പ്ര മുഴുവനാക്കി. ഷിനോജെ… നല്ല പ പ്ര ക്ക് അഭിനന്ദനങ്ങള്‍… ഒപ്പം അട്ടിമറി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഉണ്ണികൃഷ്ണനും മറ്റു വിജയികള്‍ക്കും. ഐറിഷ് കളിക്കാരനും മുരുകനും ചുറ്റിച്ചു.
ഇന്നെന്താ അഡ്മിന്‍ ചില കളങ്ങളില്‍ ടൈപ്പ് ചെയ്തു വന്നപ്പോഴും റോസ് നിറം കാണിച്ചു. കണ്ണൂരെ കുന്ന് രണ്ടാം അക്ഷരം കുറച്ചു സമയം കൊണ്ടേ ശരിയായുള്ളൂ . എന്റെ നെറ്റിന്റെ സ്പീഡ് കുറവാണെന്നാണ് വിചാരിച്ചത്. ഇന്ന് വിവേകിന് എന്ത് പറ്റി? ഉണ്ണി പറഞ്ഞ ഉപമ ഇഷ്ടായി….
പേര്‍ഷ്യന്‍ കവി “ഒ” എന്നാണ് തുടങ്ങുന്നത് എന്ന് കരുതി “ഉ” ശ്രമിക്കാന്‍ വൈകി
Shinoj
ചങ്ങാതിമാരേ, നല്ല വാക്കുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി.
എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍.
@Subair, i agree with most of your points. I admit the errors in 29U & 20D. I should have been a bit more precise on that.
13D, you are right, I was very clear on that clue. I didn’t want the clue to be as in a quiz program. Thats y i made it so.
14A, it seems an attempt by our Kathakaran to give the actual clue an artistic touch.
And dear kathakaran, thank you for your effort in verifying and correcting this CW.
രജിത്ത് രവി
സഹായം
5ഡി
22യു
നിളാ പൗര്‍ണമി
നല്ല പദപ്രശ്നം .
സമയത്തിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
കളിക്കാനുള്ള ആഗ്രഹം മൂലം രാവിലെ ഒന്ന് തുറന്നു നോക്കി.
അമ്പതു മാര്‍ക്ക് ആയപ്പോഴേക്കും സ്കൂള്‍ ബസ് വന്നു .
നാളെ മുതല്‍ അവധിയാണ് . പത്ത് ദിവസം .
Vivek
@ ചാന്ദ്നി
പനിയും ട്രയിനിങ്ങും ചുറ്റിച്ചു. (അല്ലെങ്കില്‍ അങ്ങോട്ട് ഒലത്തുമായിരുന്നു). രണ്ടാം സ്ഥാനം തന്നെ കിട്ടിയത് ഭാഗ്യം.
ഉണ്ണി സ്ഥിരതയുള്ള കളിക്കാരനാണെന്ന് പോയിന്റ് നില കാണുമ്പോഴറിയാം. ഒന്നാം സ്ഥാനം ആദ്യമായി കിട്ടിയതാണെന്നുള്ള അറിവ് എനിക്ക് അതിശയമായി.
ഇതൊരു തുടക്കമാകട്ടെ. ഒരിക്കല്‍ ഒന്നാം സ്ഥാനം കിട്ടിയാല്‍ ആത്മ വിശ്വാസത്തിന് വന്‍ ഉയര്‍ച്ചയാണുണ്ടാവുക.
@അഡ്മിന്, ചുവപ്പുകള പ്രശ്നമുണ്ടായിരുന്നു. ആദ്യം ഇട്ടിട്ടെടുക്കാത്തതെല്ലാം പിന്നെ ശ്രമിച്ചപ്പോള്‍ ശരിയായി.
എന്നാലും നാല്പത്തഞ്ച് മിനുറ്റില്‍ ഇത് തീര്‍ത്ത ഉണ്ണിക്ക് ഒരു virtual shake hand.
Vivek
ജലദോഷം, പനിയും ചുമയുമായി മാറിക്കഴിഞ്ഞു. മരുന്നു കഴിച്ചാല്‍ വെറും ഒരാഴ്ച കൊണ്ടു മാറിയേനെ. കഴിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലാത്തതിനാല്‍ ഏഴു ദിവസം എടുക്കും
സുബൈര്‍
>>>dear kathakaran, thank you for your effort in verifying and correcting this CW>>>.
കഥാകാരന്റെ കുപ്പായത്തില്‍ ഒളിച്ചിരിക്കുന്ന ‘വേണാട്ടു’കാരനെ
ഇപ്പോള്‍ എല്ലാവര്ക്കും പിടി കിട്ടിക്കാണുമല്ലോ?
ഇനിയും പ്രച്ഛന്നവേഷം ആവശ്യമുണ്ടോ കഥാകാരാ?
ഷിനോജ്,
പിഴവുകള്‍ തുറന്ന മനസ്സോടെ ഏറ്റെടുത്ത
താങ്കളുടെ ആര്‍ജവത്തെ അഭിനന്ദിക്കുന്നു.
‘എന്റെ മുയലിനു മൂന്നല്ല, നാല് കൊമ്പുണ്ട്’
എന്ന് പറയുന്ന പലര്‍ക്കും ഇതൊരു മാതൃകയാവട്ടെ…
ഷിനോജ് ഈ കളരിയിലെ പഴയൊരു പുലിയാണെന്നറിയാം.
ഇപ്പോള്‍ ഈ കമന്റ് പേജിലൊന്നും കാണാറേയില്ലല്ലോ.
എന്ത് പറ്റി?
സുബൈര്‍
5ഡി കണ്ണിന്റെ പര്യായം (3 അക്ഷരം ആദ്യാക്ഷരവും മൂന്നാമാക്ഷരവും ഒന്ന് തന്നെ) + സുന്ദരിയുടെ പര്യായം (ഗവാസ്കറുടെ പേര് expand ചെയ്‌താല്‍ കിട്ടും!
അല്ലെങ്കില്‍
“…………… നിന്‍ മനോരഥത്തില്‍
മലരോടു മലര്‍തൂവും മണിമഞ്ചത്തേരില്‍
മയങ്ങുന്ന മണിവര്‍ണ്ണനാരോ
ആരാധകനാണോ ഈ ആരാധകനാണോ?”
എന്ന പാട്ട് ഓര്‍ത്താലും മതി.)
22യു മഴ പെയ്യുമ്പോള്‍ പൊഴിയുന്നത്.(“……………പെറുക്കാന്‍ പീലിക്കുട നിവര്‍ത്തി”)
വര്‍ഷ
രജിത്ത് രവി
5D – കണ്ണ് + സുന്ദരി
22U – Search ‘indra’ in Mashithantu Dictionary. (മൂന്നാമത്തെ അക്ഷരത്തിന് ചെറിയ മാറ്റം വേണ്ടി വരും)
ആശംസകള്‍ !
Shinoj
@രഞ്ജിത്ത്,
5ഡി :കണ്ണിന്റെ പര്യായവും ഭംഗിയുള്ളവളുടെ പര്യായവും ഒന്നു കൂട്ടിക്കലര്‍ത്തി നോക്കൂ.
22യു: ആകാശവും ഈശ്വരനും ഒന്നു കൂട്ടിക്കലര്‍ത്തി നോക്കൂ.
രജിത്ത് രവി
വര്‍ഷ ഷിനോജ്
നന്ദി
ഉണ്ണികൃഷ്ണന്‍
@വിവേക്, പ്രോത്സാഹന വാക്കുകള്‍ക്കു ഒരു പാട് നന്ദി…മരിച്ചു ശ്രമിച്ചിട്ടും ഇന്നേ വരെ ഒന്നാം സ്ഥാനം നേടാന്‍ എനിക്ക് കഴിഞ്ഞില്ല എന്ന് പറയുമ്പോള്‍ തന്നെ ഊഹിക്കാമല്ലോ വിവേക് അടക്കമുള്ള പുലികളുടെ ശൌര്യം..:)…വിവേക് എനിക്കെന്നും ഒരു അത്ഭുതം തന്നെയാണ്…എങ്ങിനെയാണ് ഇത്രയ്ക്കും എളുപ്പത്തില്‍ എല്ലാം തീര്‍ക്കുന്നത് എന്നാലോചിക്കുമ്പോള്‍ തന്നെ അതിശയമാവുന്നു…അടുത്തയാള്‍ നിളയും,പിന്നെ ജലജേച്ചിയും ആണ്…വിനോദ്,ജിനു,അഞ്ജന,സുബൈര്‍, ജെനീഷ്,പ്രിയ ഇവരോടൊക്കെ കൊമ്പു കോര്‍ത്ത് ഒന്നാമതെത്തുക എന്ന് പറഞ്ഞാല്‍ സംഭവം ചില്ലറ അല്ല…:P
Shinoj
Subair,
“Experience teaches slowly and at the cost of mistakes” – James A. Froude
, I do believe strongly in admitting my mistakes and errors, and apologizing if it caused any harm to anybody.
Thank you for your kind words.
ജോലിത്തിരക്കാണു പ്രധാന കാരണം. അതുകൊണ്ടു തന്നെ പലപ്പോഴും അഞ്ചാമത്തേയോ ആറാമത്തേയോ ശ്രമത്തിലാണു മിക്ക പദപ്രശ്നങ്ങളും മുഴുമിപ്പിക്കുന്നത് – അതും കമന്റ് പേജിന്റെ സഹായത്താല്‍.
പിന്നെ , ഈ ലാപ്ടോപ് സ്ക്രീനില്‍ നോക്കി നോക്കി കണ്ണ് കട്ടപ്പുറത്തായി. അടുത്തു തന്നെ ഒരു സോഡാക്കുപ്പി കണ്ണട വയ്ക്കേണ്ടി വരും.
And a special congrats to Unni, u made it look so easy.
ബാലചന്ദ്രന്‍
ഷിനോദ് ,
പദപ്രശ്നം പൊതുവേ നന്നായിരുന്നു .അഭിനന്ദനങ്ങള്‍ .
സുബൈര്‍ ചൂണ്ടിക്കാണിച്ചവ ശരിയാണ് . ചിലത് ഞാനും സൂചിപ്പിക്കട്ടെ .
1 , മുളക്കുളത്തു ജനിച്ച് ആക്ഷേപഹാസ്യകൃതികളിലൂടെ…..
‘ജനിച്ച്’-കഴിഞ്ഞ് അങ്കുശം വേണ്ടിയിരുന്നു .
2 . ഫാത്തിമ റഷീദ് – ഫാത്തിമാറഷിദ്
3 , വീടിന്റെ ഒരവിഭാജ്യ ഭാഗം – ഭാഗം എന്നതിനേക്കാള്‍ ഘടകം എന്നായിരുന്നു കൂടുതല്‍ ശരി .
4 ,ശിവന്റെ അഷ്ടമൂര്‍ത്തികളില്‍ ഒന്ന്.
ചോദ്യത്തില്‍ അപാകതയില്ലേ ? അഷ്ടമൂര്‍ത്തി = ശിവന്‍ .പിന്നെ ആ ഇരട്ടിപ്പ് വേണോ ?
5 , യഥാര്‍ത്ഥവസ്തുവില്‍ ദുരുദ്ദേശത്തോടെ നടത്തുന്ന മാറ്റം
ഉദാ; യഥാര്‍ത്ഥ വസ്തു – മുള.ചില കൃത്രിമമായ മാറ്റങ്ങള്‍ വരുത്തി ഞാന്‍ പേപ്പര്‍ ഉണ്ടാക്കി .അത് ദുരുദ്ദേശത്തോടെയാണ് എന്ന് വരുമോ ?
യഥാര്‍ത്ഥ വസ്തു -മണല്‍ . ചില കൃത്രിമമായ മാറ്റങ്ങള്‍ വരുത്തി ഞാന്‍ ഗ്ലാസ് ഉണ്ടാക്കി .ഗ്ലാസ്സില്‍ ഒരു പെഗ് അടിച്ചു വീശുക എന്ന സദുദ്ദേശമേ എനിക്കുണ്ടായിരുന്നുള്ളൂ .അതും ദുരുദ്ദേശമായി വ്യാഖ്യാനിക്കരുതേ .
6 , “അക്ഷീണാദ്ധ്വാനത്തെ സൂചിപ്പിക്കുന്ന ആലങ്കാരിക പദം ”
ഉത്തരം തെറ്റാണ് …….ഥം ,എന്ന് പറഞ്ഞാല്‍, ഭംഗിയുള്ള രഥം എന്നേ അര്‍ഥം വരൂ .
ഉദ്ദേശിക്കുന്ന ഉത്തരം വരണമെങ്കില്‍ ……ഥ പ്രയത്നം, എന്ന് വരണം .
7 , കളിച്ചു ഈ അയര്‍ലന്റ് …… ‘കളിച്ചു’കഴിഞ്ഞ് അങ്കുശം .അല്ലെങ്കില്‍ ‘ഈ’ ഉപേക്ഷിച്ച്, ‘കളിച്ച അയര്‍ലന്റ്…..” എന്ന് .
8 ,ഒമര്‍-ഓമര്‍ നെ ഉമര്‍ ആക്കേണ്ടിയിരുന്നോ ?
9 ,….പക്ഷേ പലരും പല രൂപത്തില്‍ കാണുന്നു.”
ആര് കാണുന്നു?.കണ്ടവരാരെങ്കിലും ഉണ്ടോ ? അപ്പോള്‍ പലരൂപത്തില്‍ സങ്കല്‍പ്പിക്കുന്നു ,അല്ലെങ്കില്‍ പറയുന്നു എന്ന് മതിയായിരുന്നു .
10 ,”ദേവന്‍മാരുടെ രാജാവുമാണു്”-
മറ്റെന്താണ് .സ്ത്രീലമ്പടനും എന്നാണോ ഉദ്ദേശിച്ചത് . “ദേവന്മാരുടെ രാജാവാണ്” അത്രയും മതിയായിരുന്നു .
മുകളില്‍ സൂചിപ്പിച്ചതില്‍ 8 ഡി യുടെ ഉത്തരം ഒഴികെ മറ്റൊന്നിനോടും എനിക്ക് എതിരഭിപ്രായം ഇല്ല . നിസാരമായവയാണ്.
ജലജ
മാഷെയും നിളയെയും കാത്ത് ഒരു ഖരന്‍ പുരാണം പേജില്‍ തപസ്സിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി . ഇനിയെങ്കിലും പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചുകൂടേ? വരം കൊടുക്കുമ്പോള്‍ സൂക്ഷിക്കണേ.
ഇനിയും പ്രസാദിച്ചില്ലെങ്കില്‍ അടുത്ത പദപ്രശ്നകമന്റ് പേജില്‍ കാണേണ്ടിവരും.
ഉണ്ണികൃഷ്ണാ, എന്റെ കാര്യം ഞാന്‍ പറയാം. പദപ്രശ്നം തുടങ്ങിയാല്‍ അത് കഴിഞ്ഞിട്ടേ ഞാന്‍ വേറൊരു കാര്യം ചെയ്യൂ.
ജലജ
>>>>>>>കഥാകാരന്റെ കുപ്പായത്തില്‍ ഒളിച്ചിരിക്കുന്ന ‘വേണാട്ടു’കാരനെ
ഇപ്പോള്‍ എല്ലാവര്ക്കും പിടി കിട്ടിക്കാണുമല്ലോ?
കഥാകാരന്‍ വിവേകാണെന്ന് മുമ്പൊരു ശ്രുതിയുണ്ടായിരുന്നു. ഇപ്പോളിതാ വികാസാണെന്ന് പറയുന്നു. ഏതാണ് ശരി? ഞാന്‍ രണ്ടും വിശ്വസിക്കാമെന്ന് തീരുമാനിച്ചു. രണ്ടിലും വി ഉണ്ടല്ലോ.( v for victory)
എന്നാലും സംശയം. തിരുത്തുന്ന പ്രശ്നങ്ങളില്‍ കഥാകാരന്‍ പിന്നീട് തെറ്റുകണ്ടുപിടിക്കുന്നതെന്തിന്?
Shinoj
@Balachandran,
രസകരമായിരിക്കുന്നു താന്കളുടെ അഭിപ്രായങ്ങള്‍…
ആദ്യമേ ഒരു തിരുത്ത്, എന്റെ പേര് ഷിനോജ് എന്നാണ്, അര്‍ത്ഥമൊന്നും ചോദിക്കരുത്.
ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ ഉണ്ട്; സൂക്ഷ്മമായ മലയാള വ്യാകരണം ഇപ്പോഴും എന്റെ പേടിസ്വപ്നമാണ്. പത്താം ക്ലാസ് വരെയുള്ള മലയാളം പരീക്ഷയെ ഭയക്കാനും, അതിനു ശേഷമുള്ള പ്ലസ് ടു മലയാളം ക്ലാസുകളും പരീക്ഷകളും ഇഷ്ടപ്പെടാനും ഉള്ള കാരണം ഇതേ വ്യാകരണപ്പേടി തന്നെ.
1. മുന്‍കൂര്‍ ജാമ്യം എടുത്തതാണ്.
2. ഫാത്തിമ റഷീദ് എന്നു പറയുന്നതില്‍ തെറ്റുണ്ടോ? അവരെപ്പറ്റിയുള്ള മലയാളം വിക്കി ഒന്നു നോക്കിയാലും.
4. മുന്‍കൂര്‍ ജാമ്യത്തിന്റെ സംരക്ഷണം.
5. സത്യത്തില്‍ ഇതിനേക്കാള്‍ തലതിരിഞ്ഞതായിരുന്നു എന്റെ ആദ്യത്തെ സൂചന. കഥാകാരന്റെ നല്ല മനസ്സാണ് ഇത്രയെന്കിലും അതിനെ മെനയാക്കിയെടുത്തത്.
6. മുന്‍കൂര്‍ ജാമ്യം???
7. മുന്‍കൂര്‍ ജാമ്യം എടുത്തതാണ്.
8. പദപ്രശ്നം നിര്‍മ്മിക്കുന്ന നേരം ഈ രണ്ടു പേരുകളും ശ്രദ്ധയില്‍പ്പെട്ടു. പക്ഷേ, ഇപ്പോള്‍ മനസ്സിലായി ഉമര്‍ **** എന്ന ആള്‍ ഒരു ശാസ്ത്രഞ്ജന്‍ ആണെന്ന്. അശ്രദ്ധ എന്റെ തെറ്റ്. ശിക്ഷ വിധിച്ചാലും.
9. <> മാതാപിതാക്കളെ ദൈവമായി കാണുന്നവരില്ലേ? (ഈ ഞാനും ആ ഗണത്തില്‍ പെടുന്നു) അപ്പോള്‍ നമുക്കു വേണമെന്കില്‍ ദൈവത്തിനെ കാണാം. .
10. Out of syllabus.
ജലജ
6A,26A,22D,31Uഇവ നല്ല സൂചനകളാണ്. നല്ല ഉത്തരങ്ങളും.
bindu
please help 2d &13d….
Shinoj
Thank you Jalaja chechi
Ramesh Raju
Additional clue for 19U pls….
കഥാകാരന്‍
എനിക്കൊന്നേ പറായാനുള്ളൂ (പാടാനുള്ളൂ)
ഒന്നായ എന്നെയിഹ രണ്ടെന്നു കണ്ടളവിലുണ്ടായൊരിണ്ടല്‍
ബത മിണ്ടാവതല്ല മമ
ഏതായാലും കാര്യങ്ങള്‍ക്കൊരു തീരുമാനമായല്ലോ അല്ലേ? ഇനി തപ്പി നടന്നു വിഷമിക്കണ്ടല്ലൊ
beegees
bindu…..
2d> search in mashithantu dictionary separately “dreadful” and “spiritual power” and join “them”
13d>”an Irish professional footballer” search in google (John)
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us