========================= ഠോ ===================
നാളികേരം ഉടച്ചു അരച്ചു ചേര്‍ത്തു. അവിയലിനൊരു കുറവും വരണ്ട.
കഥാകാരന്‍
തേങ്ങ അടിക്കാനേല്‍പ്പിച്ച ആര്‍ക്കും ഒരുത്തരവാദിത്തമില്ല.
ഞാന്‍ തന്നെ അടിച്ചേക്കാം …
(((((((((((((( OOOO )))))))))))))))))
Baijo
വിവേകേ, അവിയലിനു എരിവോ പുളിയോ?
ജലജ
ഇതില്‍ തൈര്, പുളി, മാങ്ങ ഇവയില്‍ ഏതാണ് ചേര്‍ത്തിരിക്കുന്നത്? എനിക്ക് തൈരു ചേര്‍ത്തത് മാത്രമേയിഷ്ടമുള്ളൂ. മറ്റുള്ളവയാണെങ്കില്‍ ബഹിഷ്കരിക്കേണ്ടിവരുമല്ലോ.
Vivek
അവിയലിന് സ്വല്പം മധുരം കൂടിപ്പോയെന്നാണ് (എന്റെ കഴിഞ്ഞ പദപ്രശ്നം പോലെ) രുചി നോക്കിയ അപ്രൂവര്‍ പറഞ്ഞത്. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോന്ന് നോക്കട്ടെ. ചെറിയ മാറ്റങ്ങള്‍ വരുത്തി നോക്കാം.
എനിക്ക് അവിയലില്‍ തൈര് ചേര്‍ക്കുന്നതാണ് ഇഷ്ടം വാമഭാഗത്തിന് പുളിയും വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ട് അതും കഴിക്കും . എന്നാലും തൈരോ മാങ്ങയോ ഇട്ടാല്‍ കിട്ടുന്ന സ്വാദ് പുളിക്കില്ല. പിന്നെ വിവേക് പറഞ്ഞ മധുരിക്കുന്ന അവിയല്‍ ഞാന്‍ ഇത് വരെ കഴിച്ചിട്ടില്ല. ഇത്തവണ അതും ആകാം. തെക്കന്‍ ജില്ലകളില്‍ ചിലയിടങ്ങളില്‍ തെങ്ങയോടൊപ്പം ചുവന്നുള്ളി അരക്കാറുണ്ട് എന്ന് കാണുന്നു. എനിക്കിഷ്ടമണെങ്കിലും ജീരകവും മുളകും തെങ്ങയോടൊപ്പം അരച്ച് ചേര്‍ക്കുന്നതാണ് എനിക്കേറെ ഇഷ്ടം
ജലജേച്ചി പുളിയില്ലാത്ത തൈരു ആണെങ്കില്‍ മാങ്ങാ ചേര്‍ക്കുന്നത് കൊണ്ട് കുഴപ്പമില്ല. പിന്നെ പുലി ചേര്‍ക്കുന്നത് കഴിവതും ഒഴിവാക്കണം. സാമ്പാറില്‍ പോലും തക്കാളി ചേര്‍ത്താല്‍ പുളിയും കിട്ടും ശരീരത്തിന് കേടുമില്ല.
JINU,
ഇടക്ക് പാചകവും വാചകവും ഒക്കെ ആവുമ്പോഴല്ലേ രസം. അവിയലിന്റെ സൃഷ്ടാവ് ആരെന്നറിയാമോ?
vivek
കളിക്കുന്നതിനു മുന്പേ നല്ല വാക്ക് പറഞ്ഞ സുരേഷ് ഉള്പ്പെടെയുള്ള എല്ലാവര്ക്കും നന്ദി. (കളിച്ചു കഴിഞ്ഞ് തെറി പറയാതിരുന്നാല് മതി )
vivek
അവകാശവാദങ്ങളൊന്നുമില്ല (ആദ്യ പദപ്രശ്നം കഴിഞ്ഞ് ആ പരിപാടി നിറുത്തി ). എളുപ്പമായിരിക്കും എന്നു പ്രതീക്ഷിക്കാം. പ്രത്യേകിച്ച് രണ്ടുമൂന്ന് ഘടാഘടിയന് പദപ്രശ്നം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുമ്പോള്….(എന്നാലും എന്റെ കഴിഞ്ഞ പദപ്രശ്നത്തിന്റെയത്ര എളുപ്പമാകില്ല.അത് തീര്ച്ച).
നിഘണ്ടു ചോദ്യങ്ങള്ക്ക് നിഘണ്ടു ഉപയോഗിക്കേണ്ടിവന്നാല് ഓര്ത്തോളൂ, തനിക്കെന്തോ കുഴപ്പമുണ്ടെന്ന്. അത്ര സാമാന്യമായ പദങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. For other questions, use your common sense and general knowledge. Use “google” only for 6 questions (out of 38); if not remembering.
ഒരൊറ്റ ചോദ്യമേ പ്രശ്നമാകൂ (എന്ന് അപ്രൂവറും പറയുന്നു). അതായിരിക്കും വിധിനിര്ണ്ണായകം. തോന്നേണ്ടത് തോന്നേണ്ടപ്പോള് തോന്നിയാല് അതും എളുപ്പം.
vivek
മധുരം അല്പം കുറച്ചിട്ടുണ്ട്. എല്ലാം പാകത്തിനാകുന്നതല്ലേ രുചികരം?
സാഹിത്യം, കായികം, രാഷ്ട്രീയം, ചലച്ചിത്രം, കല, ചരിത്രം, നിഘണ്ടു, ശാസ്ത്രം, പൊതുവിജ്ഞാനം എല്ലാം ചേര്ത്തതിനാലാണ് അവിയല് എന്നു പേരിട്ടത് (അല്ലാതെ ഭക്ഷണസംബന്ധമായ മൂന്നാല് ചോദ്യങ്ങളുള്ളതിനാലല്ല)
അത് പദപ്രശ്നത്തിനു മുന്പേ അല്പം രസകരമായ ഒരു ചര്ച്ചയ്ക്ക് വഴി വെച്ചതില് സന്തോഷം
ഏതായാലും പദപ്രശ്നരംഗത്ത് “അവിയലിന്റെ” സൃഷ്ടാവ് ഞാന്‍ തന്നെ (ബാക്കിയെലാവരും ഉണ്ടാക്കിയത് “പലവക”, പൊതു വിജ്ഞാനം തുടങ്ങിയവ
vivek
@ Jenish
അവിയല്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട വിഭവങ്ങളിലൊന്നാണ്, പണ്ടു തൊട്ടേ. (ചില്ലി ചിക്കനും അങ്ങനെ തന്നെ).
അവിയല്‍ ശരിയായ രീതിയില്‍ ഉണ്ടാക്കിയെടുക്കാന്‍ അല്പം കഷ്ടപ്പാടാണ്. അല്പം മെനക്കെടണം. പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. എവിടെയെങ്കിലും ചെറിയ പിഴ വന്നാല്‍ അത് അവസാനം പ്രതിഫലിക്കുകയും ചെയ്യും, എന്തൊക്കെ കൈക്രിയകള്‍ ചെയ്താലും.
ജിനു
@ പിഷാരടി ചേട്ടന്‍
അവിയല്‍ ആദ്യമായി ഉണ്ടാക്കിയത് ഭീമന്‍ എന്നാണു എവിടെയോ വായിച്ച ഓര്‍മ്മ……
എന്റെ അഭിപ്രായത്തിലും ഈ കഥയ്ക്ക് വിശ്വാസ്യത പോര. ഇത്രയും നാളികേരം വടക്കുള്ളവര്‍ ഉപയോഗിക്കുമോ? അവിയലിന്റെ ഉപജ്ഞാതാവ് കേരളത്തിലെ ഒരു രാജകുടുംബത്തിലെ പാചകക്കാരന്‍ രാമയ്യനാണെന്ന കഥയാണ് കൂടുതല്‍ വിശ്വസനീയം.
ജലജ
ജിനു Says:
October 31st, 2011 at 10:46 pm edit
@ പിഷാരടി ചേട്ടന്‍
അവിയല്‍ ആദ്യമായി ഉണ്ടാക്കിയത് ഭീമന്‍ എന്നാണു എവിടെയോ വായിച്ച ഓര്‍മ്മ……
ജിനു എവിടെയോ എവിടെയാണെന്നോ? നമ്മുടെ പാചകം പേജ്.
സുബൈര്‍
പണ്ട്, സര്‍ക്കാര്‍ ആദിവാസികള്‍ക്ക് വീട് കെട്ടിക്കൊടുത്ത കഥ കേട്ടിട്ടുണ്ട്.
കുറെ ദിവസം താമസിച്ചതിനു ശേഷം എല്ലാവരും കാട്ടിലേക്ക് തന്നെ മടങ്ങിയത്രേ.
ഇവിടെയും അങ്ങിനെ ആയെന്നു തോന്നുന്നു.
ഓരോന്നിനും അനുവദിച്ച സ്ഥലം അനാഥമാക്കി ചര്‍ച്ചകളൊക്കെ ഇവിടേയ്ക്ക് തന്നെ മടങ്ങിവന്നല്ലോ!!
അവിയല് എന്ന ഏറ്റവും പോഷക സമൃദ്ധമായ കാരിയുടെ സൃഷ്ടാവ് ഭീമന്‍ തന്നെ. അഞ്ജാത വസക്കലാലത്ത് വിരട രാജധാനിയില്‍ എത്തിയ ഭീമന്‍ വലലന്‍ എന്ന പേരില്‍ കുക്ക് ആയി. അദ്ദേഹം രാജാവിനുള്ള പതിവ് കറികള്‍ ഒരുക്കിയ ശേഷം ബാക്കി വന്ന പച്ചക്കറികള്‍ എല്ലാം കൂടി ഒരുമിച്ചിട്ട് നാളികേരം അരച്ച് ചേര്‍ത്ത് ഒരു കറിയുണ്ടാക്കിയെന്നും അത് എല്ലാവര്‍ക്കും ഇഷ്ടമായെന്നും ആണ് കഥ.
കഥകള്‍ എന്തായാലും ഇതിന്റെ ക്രെഡിറ്റ് എല്ലാവരും ഭീമന് കൊടുത്താണ് കണ്ടിട്ടുള്ളത്.
vivek Says:
October 31st, 2011 at 10:28 pm
മധുരം അല്പം കുറച്ചിട്ടുണ്ട്. എല്ലാം പാകത്തിനാകുന്നതല്ലേ രുചികരം?
സാഹിത്യം, കായികം, രാഷ്ട്രീയം, ചലച്ചിത്രം, കല, ചരിത്രം, നിഘണ്ടു, ശാസ്ത്രം, പൊതുവിജ്ഞാനം എല്ലാം ചേര്ത്തതിനാലാണ് അവിയല് എന്നു പേരിട്ടത് (അല്ലാതെ ഭക്ഷണസംബന്ധമായ മൂന്നാല് ചോദ്യങ്ങളുള്ളതിനാലല്ല)
അത് പദപ്രശ്നത്തിനു മുന്പേ അല്പം രസകരമായ ഒരു ചര്ച്ചയ്ക്ക് വഴി വെച്ചതില് സന്തോഷം
>>>>>>>>ഓരോന്നിനും അനുവദിച്ച സ്ഥലം അനാഥമാക്കി ചര്‍ച്ചകളൊക്കെ ഇവിടേയ്ക്ക് തന്നെ മടങ്ങിവന്നല്ലോ!!
അഡ്‌മിന്‍ തിരക്കിലാണെന്ന് തോന്നുന്നു. ഇടയ്ക്ക് കമന്റൊന്നും കാണാത്തതുകൊണ്ട് ബിജോയും തിരക്കിലാണെന്ന് വിചാരിക്കാം.
ജലജ
വിരാടരാജ്യം രാജസ്ഥാനിലല്ലേ? അവിടെയുള്ളവര്‍ നാളികേരം ഉപയോഗിക്കുമോ? അതും കേരളീയരെപ്പോലെ?
Vivek
മതി മതി …. ഇലയിട്ടു … വിളമ്പാന്‍ പോകുകയാ … ഇനിയെല്ലാം കഴിച്ച് കഴിഞ്ഞ് ….
vivek
Congrats Malini !!!
Baijo
കുരങ്ങനും നോവലും പറ്റിച്ചു…
അഭിനന്ദനങ്ങള് മാലിനി…
Baijo
ജലജ Says:
November 2nd, 2011 at 4:14 pm
>>>>>>>>ഓരോന്നിനും അനുവദിച്ച സ്ഥലം അനാഥമാക്കി ചര്‍ച്ചകളൊക്കെ ഇവിടേയ്ക്ക് തന്നെ മടങ്ങിവന്നല്ലോ!!
അഡ്‌മിന്‍ തിരക്കിലാണെന്ന് തോന്നുന്നു. ഇടയ്ക്ക് കമന്റൊന്നും കാണാത്തതുകൊണ്ട് ബിജോയും തിരക്കിലാണെന്ന് വിചാരിക്കാം.
എന്നെയാണോ ഉദ്ദേശിച്ചത്???????????
vivek
Congrats NiLa, Baijo, Unnikrishnan & Ginu
vivek
After 30 minutes, Subair was in the first place. What happened Subair?
ജിനു
Vivek,
Thanks for an easy crossword…
Enough links…Clues were also good…
Also congrats for making this good crossword which was much tastier than ‘അവിയല്‍’
anjanasatheesh
maliniiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
what a come back……………….???????????
congratssssssssssssssssssss
@ vivek
very good crossword – congratulations
vivek
Congrats Jalajechi, Anjana
malini
congrats winners…nice and easy crossword vivek…
thank you anjana…
ജലജ
വിവേക് ,
അവിയല്‍ നന്നായിരിക്കുന്നു. ഇടയ്ക്ക് ഒരു പച്ചമുളക് കടിച്ചതുകാരണം കഴിച്ചു കഴിയാന്‍ അസാരം വൈകി.
കേരളത്തിലെ ഈ വിശേഷപ്പെട്ട ഗ്രാമം വിക്കിയിലെന്തേ ഇല്ലാത്തത്?
ജലജ
ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!!!!!!!!!!
ജലജ
>>>>>>Baijo Says:
എന്നെയാണോ ഉദ്ദേശിച്ചത്????
ബിജോയ് എന്നാണല്ലോ ഞാന്‍ എഴുതിയിരിക്കുന്നത്. എന്നുവച്ചാല്‍ അഡ്‌മിന്‍ തന്നെ. (ദ്വന്ദ്വവ്യക്തിത്വം)
ജലജ
സലില്‍,
കീമാനില്‍ ഇംഗ്ലീഷും മലയാളവും മാറ്റുന്ന വിദ്യ മനസ്സിലായി. ctrl+ shift clickചെയ്താല്‍ മതി. അറിയാതെ കൈതട്ടിയപ്പോള്‍ വന്നതില്‍ നിന്ന് മനസ്സിലായതാണ്. . എത്ര കാലമായി അന്വേഷിക്കുന്നതാണെന്നോ!!!!!
ഇനിയാ ഇന്‍സ്ക്രിപ്റ്റ് കൂടിയൊന്ന് ശരിയാക്കണം. അത് download ചെയ്യാന്‍ വേണ്ടി click ചെയ്താലുടനെ itunes വരും. പിന്നെന്തു ചെയ്യും?
ജലജ
പിന്നെയാ ക്രിക്കറ്റര്‍ . ഇവര്‍ക്കൊക്കെ ക്രിക്കറ്റ് കളിച്ചാല്‍ പോരേ? എന്റെ സമയം മിനക്കെടുത്തണോ? ഞാനിങ്ങനെയൊരു ക്രിക്കറ്ററെക്കുറിച്ച് കേട്ടിട്ടില്ലേയില്ല. എന്നാലും നല്ല പേര്!!
@ ജലജ ചേച്ചീ…
സന്ധിയുടെ കാര്യം എനിക്കുറപ്പാണ്. വാസുദേവന്‍ മാഷിന്റെ നുള്ളിനു നല്ല വേദനയായിരുന്നു.
ജലജ
സുരേഷ്,
ഇടിയും മിന്നലുമൊക്കെയായി ശരിക്കും തുലാവര്‍ഷം തുടങ്ങിയോ?
Vivek
Congrats Pisharody sir, Vinod, Sureshji, Beegees and Cijil
Baijo
@വിവേക്,
പിക്കാറെസ്ക്ക് നോവല് സാഹസികനോവലാണോ?
ജലജ
ബൈജോ ,
എന്റെ സന്ധികള്‍ക്ക് തേയ്മാനം വന്നുതുടങ്ങി .
പിന്നെ അങ്ങനെയെങ്കിലും വന്ദ്യഗുരുനാഥന്‍മാരെ ഓര്‍ക്കുന്നുണ്ടല്ലോ.
നമ്മുടെ മാഷെയും നിളയെയും ആരും അങ്ങനെ പോലും ഓര്‍ക്കില്ല. കോളേജ് അദ്ധ്യാപകരല്ലേ
സുബൈര്‍
vivek Says:
November 2nd, 2011 at 8:52 pm
After 30 minutes, Subair was in the first place. What happened Subair?
വിവേക്,
അരമണിക്കൂറില്‍ തീരേണ്ടതായിരുന്നു.
എന്തുചെയ്യാന്‍, ഗണപതി തന്നെ വിഘ്നമായാല് പിന്നെന്തു രക്ഷ?!
രണ്ടു ചോദ്യങ്ങള്‍ക്ക് മാത്രമേ ഗൂഗിള്‍ നോക്കേണ്ടിവന്നുള്ളൂ.
പക്ഷെ ആ കുടവയറന്‍ കാരണം മുങ്ങിത്തപ്പി കുറേ വെള്ളം കുടിക്കേണ്ടി വന്നു.
അവസാനം കരകയറി വന്നപ്പോഴേക്കും അഞ്ചാറു പേര്‍ മുന്നില്‍ കയറിയിരുന്നു. സത്യം പറഞ്ഞാല്‍ ഇത്തിരി നിരാശ തോന്നി.
ആ പേര് എനിക്കറിയാത്തതായിരുന്നില്ല.
പക്ഷെ വേണ്ടത് വേണ്ടപ്പോള്‍ തോന്നേണ്ടേ?
എന്തായാലും കുറെയേറെ കയറ്റങ്ങള്ക്ക് ശേഷം
ഈയൊരിറക്കത്തിനു നല്ല സുഖമുണ്ടായിരുന്നു!!
@ജലജേച്ചി
കോളേജ് അധ്യാപകരെ ആരും ഓര്‍ക്കാറില്ല ?
വേല കയ്യിലിരിക്കട്ടെ .
കുട്ടികളെ നുള്ളിയിട്ട് വേണം
ഞാനിനി ഖത്തറിലെ ജയിലില്‍
കിടന്നു ഗോതമ്പുണ്ട തിന്നാന്‍ .
സുരേഷ്
തുലാവര്‍ഷക്കാഴ്ചകളും കുറെ ഓര്‍മ്മകളും .
ഉച്ച കഴിഞാല്‍ തുടങ്ങായി മഴ. അമൃതവര്‍ഷം.
ഇടിയും മിന്നലും അസമയത്തുള്ള കറന്റുപോക്കും എല്ലാം തുടങ്ങീരിക്ക്ണു. പഴയപോലെ ചിമ്മിനി വിളക്കുകളില്ല, മെഴുകുതിരികളുടെ പ്രകാശം സര്‍വ്വത്ര.
പെയ്തൊഴിയുന്ന ജലം പാഴാക്കേണ്ടാ എന്ന നയത്തിന്റെ ഭാഗായിട്ട് റോഡില്‍ തന്നെ താമരക്കുളങ്ങളുണ്ട്. രാത്രിയില്‍ കേള്‍ക്കാറുള്ള തവളയുടേയും , ചീവീടിന്റെയും സംഗീതം ഇപ്പോഴും കേള്‍ക്കുന്നുണ്ട് . എത്രകാലം കൂടിയെന്നറിയില്ല. പാടത്തു കാണാറുള്ള ഞവിഞ്ഞികളെ കാണാതായിരിക്കുന്നു. ട്രാക്ടറും രാസവളങ്ങളും കാരണം വംശനാശം വന്നിരിക്ക്ണൂന്നു നാട്ടാരു പറയണകേട്ടു.
കൊയ്ത്തുകാലത്തു കുളത്തിലേക്കു ചേക്കേറിയ മീനുകളൊക്കെ നാടു കഴിഞതോടെ തിരിച്ചു പോയിരിക്കുന്നു. നാടു കഴിഞു പച്ചവിരിച്ചു നില്‍ക്കുന്ന നെല്പാടത്തു നില്ക്കുമ്പോള്‍ അവയുടെ ആഹ്ലാദ തിമര്‍പ്പും കണ്ടു.
ചൂട്ടും വീശി നടക്കുന്ന വഴിപോക്കരും ഇല്ലെന്നുതന്നെ പറയാം , മൊബൈല്‍ ഫോണ്‍ ടോര്‍ച്ചിലെ പ്രകാശം തന്നെ എല്ലാവര്‍ക്കും ആശ്രയം . പഴമയുടെ ആകര്‍ഷകത്വങ്ങളിലും സാങ്കേതിക വിദ്യ ആധിപത്യം ഉറപ്പാക്കിയിരിക്കുന്നു.
ശാസ്ത്രവും മനുഷ്യനും ജയിച്ചു (?) പഴമ തോറ്റോ, അതോ വഴിമാറിയോ ?
http://1 Jenish
@Vivek
വളരെ നല്ല പദപ്രശ്നം… ചോദ്യങ്ങള്‍ക്കെല്ലാം കുസൃതിയും പുതുമയും… Congrats…..
ഷണ്‍മുഖപ്രിയ
നല്ല പദപ്രശ്നം!! ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍
ഷണ്‍മുഖപ്രിയ
കോളേജ് അധ്യാപകരെ ആരും ഓര്‍ക്കാറില്ല ?
വേല കയ്യിലിരിക്കട്ടെ .
കുട്ടികളെ നുള്ളിയിട്ട് വേണം
ഞാനിനി ഖത്തറിലെ ജയിലില്‍
കിടന്നു ഗോതമ്പുണ്ട തിന്നാന്‍ .
നിളാ ഖത്തറിലെ ജയിലില്‍ ഇപ്പോഴും ഗോതമ്പുണ്ടയാണോ!!! കേരളത്തിലെ ജയിലൊക്കെ ഇക്കാര്യത്തില്‍ പാടേ മാറിപ്പോയി, ഒമ്പത് മാസങ്ങള്‍ കൊണ്ട് ഒരു വിചാരണത്തടവുകാരന് വന്ന മാറ്റം പത്രത്തില്‍ കണ്ട് ഞാന്‍ ശരിക്കും അന്തം വിട്ടു. ഏതാണ്ട് സുഖവാസ കേന്ദ്രത്തില്‍ പോയി വന്ന മട്ടുണ്ട്. ജയിലിലെ ഭക്ഷണത്തിന്റെ പുതിയ മെനു വായിച്ചപ്പോള്‍ അത് ശരിക്കും ബോധ്യമായി
ബാലചന്ദ്രന്‍
വിവേക് ,
അവിയല്‍ രുചികരമായിരുന്നു . അഭിനന്ദനങ്ങള്‍ .
പക്ഷേ വേവാന് ബുദ്ധിമുട്ടുള്ള ഒന്നു രണ്ടു കഷണം ഉണ്ടായിരുന്നു .
അത് ചവച്ചരയ്കാന് സമയം എടുത്തു .
ബാലചന്ദ്രന്‍
2 D -അദ്ദേഹത്തെ മാന്ത്രികന് എന്ന് വിശേഷിപ്പിക്കുന്നത് ശരിയാണോ ?
മാന്ത്രികന് = മന്ത്രവാദി .black magic – magic രണ്ടും ഒന്നാണോ ?
അല്ലെങ്കില്‍. ഫുട്ബാള്‍ മാന്ത്രികന്‍ എന്നൊക്കെ ഉപയോഗിക്കുന്നതുപോലെ, മായാജാല മാന്ത്രികന്‍ എന്ന് പറയേണ്ടി വരില്ലേ ?
കൂട്ടായി പരിശോധിക്കേണ്ടതാണെന്ന് തോന്നുന്നു .
“തിരോന്തരം ഭാഷകള്മായി”
ഭാഷകളുമായി
കൂട്ടക്ഷരങ്ങള്‍ സൗകര്യം പോലെ പിരിച്ചും കൂട്ടിയും എഴുതിയ രീതി (ഇജ് ജ്,ലോഡ്ജ് ഇങ്ങനെ പിരിച്ചും മത്തങ്ങ,തേങ്ങ എന്നിങ്ങനെ ചേര്‍ത്തും ) ഒഴിവാക്കേണ്ടതായിരുന്നു .
ശക്തന്‍ എന്നപേര് പൂര്‍ണ്ണമായ ഉത്തരമാണോ ? ശക്തന്‍ തമ്പുരാന്‍ എന്ന് വേണ്ടേ ?
“എല്ലാ കൊള്ളരുതായ്മകളുടേയും ഒരു മൂലകാരണം” പണം ആണെന്ന് പറയാന്‍ കഴിയുമോ ? മദ്യം, രതി എന്നിവയും പെടുകയില്ലേ ?
Yesterday after completing the crossword, I had put a comment but it is not shown here or i made a mistake ? Did I paste it somewhere else? Don’t know.
—admin says—
Please re-paste/re-type it if possible . I have no idea what happened.
രജിത്ത് രവി
1ഡി
anjanasatheesh
“എല്ലാ കൊള്ളരുതായ്മകളുടേയും ഒരു മൂലകാരണം” പണം ആണെന്ന് പറയാന്‍ കഴിയുമോ ? മദ്യം, രതി എന്നിവയും പെടുകയില്ലേ ?
ആവണമെന്നില്ല. ശേഷം പറഞ്ഞതോ അതിലൊന്നും പെടാത്തതോ ഒക്കെയാവാം കാരണങ്ങള്‍. പക്ഷേ ഇവിടെ പദപ്രശ്നം ആവശ്യപ്പെടുന്നതെന്താണോ അതാണ് ഉത്തരമായി സ്വീകരിക്കേണ്ടത്. വ്യത്യസ്തചിന്തകള്‍ ഉത്തരങ്ങള്‍ അവക്കിടയില്‍ നിന്ന് നമ്മള്‍ക്കു വേണ്ടവ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു
http://1 Jenish
@Mash
####“എല്ലാ കൊള്ളരുതായ്മകളുടേയും ഒരു മൂലകാരണം” പണം ആണെന്ന് പറയാന്‍ കഴിയുമോ ? മദ്യം, രതി എന്നിവയും പെടുകയില്ലേ ?
ഇവിടെ സൂചനയില്‍ കുഴപ്പമുണ്ടെന്ന് തോന്നുന്നില്ല… മദ്യം, രതി എന്നിവയും ഉള്‍പ്പെടാവുന്നതുകൊണ്ടല്ലേ “ഒരു മൂലകാരണമെന്ന്” എടുത്ത് പറഞ്ഞിരിക്കുന്നത്?
###ശക്തന്‍ തമ്പുരാന്‍
രാജാവായിരുന്നില്ലെങ്കില്‍ അദ്ദേഹം വെറും ശക്തനായിരുന്നേനെ… അപ്പോള്‍ “തമ്പുരാന്‍“ സ്ഥാനപ്പേരല്ലേ?
anjanasatheesh
തനിമ നഷ്ടപ്പെടുന്ന നമ്മുടെനാടിന്റെ മുഖഛായ ചെറുവരികളിലൂടെ സുരേഷ് കുറിച്ചിട്ടപ്പോള്‍ മനസ്സില്‍ നിറയുന്നത് ആര്‍ദ്രത, ഹൃദയതന്ത്രികളിലെവിടെയോക്കെയോ ഒരുള്‍വലിവിന്റെ വേദന.
ഇവിടെയാരാണ് ജയിക്കുന്നത് എന്നറിയുകയില്ല…ശാസ്ത്രമോ മനുഷ്യനോ അതോ രണ്ടും ഒരുമിച്ചോ ?. അതൊക്കെ എന്തുതന്നെയായാലും ഇപ്പോള്‍ ഈ കാലത്തിന്റെ കുത്തൊഴുക്കില്‍ മലയാളിക്ക് നഷ്ടപ്പെടുന്ന സ്വത്വം ………നല്ലമണ്ണിന്റെ മണം, കളകളം പൊഴിക്കുന്ന അരുവികള്‍,തോടുകള്‍,കാളവണ്ടികളുടെ കടകടാ ഒച്ചയും മണികിലുക്കവും, പച്ചവിരിച്ചും പിന്നെ സ്വര്‍ണ്ണം പൂശിയും പരന്നുകിടക്കുന്ന വയലുകള്‍, കാലാകാലം നിറഞ്ഞൊഴുകുന്ന പുഴകള്‍,ചെമ്മണ്‍ പാതകള്‍, തണല്‍മരങ്ങള്‍ ചിറക്കുവിരിച്ചിറങ്ങുന്ന വിദ്യാലയങ്ങള്‍ അവിടെ വിദ്യര്‍ത്ഥികളില്‍ ഒരുനുള്ളു പേടിയും അതിലേറെ സ്നേഹവും അധികാരവും കൈമുതലായുള്ള അദ്ധ്യാപകര്‍,അലക്കിതേച്ച ഒറ്റമുണ്ടും ഷര്‍ട്ടും, മുട്ടെത്താ പാവാടയും ജമ്പറും പിന്നെ ദാവണി ……കൂട്ടം കൂട്ടമായി പാടത്തും പറമ്പിലും പണിക്കു പോകുന്നവര്‍…കൊയ്ത്തുപാട്ടുകളുടെ ശീല്…പറഞ്ഞാല്‍ തീരാത്തത്ര…..ഒരിക്കലും തിരികെ കിട്ടാത്തവ . ഇവിടെ മലയാളി മരിക്കുകയാണ് സ്വന്തം ആത്മാവെന്തെന്ന് തിരിച്ചറിയാതെ. പുറംപൂച്ചുകള്‍ കണ്ട് ഭ്രമിച്ച് ജൈവികതയുടെ തീരത്തു നിന്നും എന്‍ഡോസള്‍ഫാന്‍ തീരങ്ങളിലേക്ക് ……………………..
ജലജ
രജിത്,
1D ചെമ്മീനിലെ പളനി
വിജയാശംസകള്‍!!!
ജലജ
>>>>>>@ജലജേച്ചി
കോളേജ് അധ്യാപകരെ ആരും ഓര്‍ക്കാറില്ല ?
വേല കയ്യിലിരിക്കട്ടെ .
കുട്ടികളെ നുള്ളിയിട്ട് വേണം
ഞാനിനി ഖത്തറിലെ ജയിലില്‍
കിടന്നു ഗോതമ്പുണ്ട തിന്നാന്‍ .
നിളാപൌര്‍ണ്ണമി,
ആ കമന്റ് എഴുതുമ്പോള്‍ ജയിലിന്റെ കാര്യം മനസ്സിലുണ്ടായിരുന്നതുകൊണ്ടാണ് ഇപ്പോഴത്തെ സ്കൂള്‍ അദ്ധ്യാപികാപദവി ഞാന്‍ വിട്ടുകളഞ്ഞത്.
ജലജ
19എ . ഇത് ഡോക്ടര്‍മാര്‍ മനസ്സിലാക്കേണ്ട കാര്യമാണ്. മഷിത്തണ്ടില്‍ ഏതെങ്കിലും ഡോക്ടര്‍ അംഗമാണോ?
malini
@അഞ്ജന
എനിക്കിത്രയേ പറയാനുള്ളൂ…
ഇനിയും നീ ഇത് വഴി വരില്ലേ ആനകളെയും തെളിച്ചു കൊണ്ട്…
ഹി ഹി
അപരാഹ്നത്തിന്റെ അനന്തപദങ്ങളിൽ അവൻ നടന്നകന്നു, ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു .സീതയുടെ മാറ് പിളർന്ന് ചോര കുടിച്ചു ദുര്യോധനൻ, ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്. അമ്പലത്തിന്റെ അകാൽ വിളക്കുകൾ തെളിയുന്ന സന്ധ്യയിൽ അവൾ അവനോട് ചോദിച്ചു, “ഇനിയും നീ ഇതുവഴി വരില്ലേ, ആനകളേയും തെളിച്ച് കൊണ്ട് ????
ഈ പദപ്രശ്നത്തില്‍ പറഞ്ഞതുപോലെ വേറെയും ചില വധങ്ങള്‍ അരങ്ങേറുന്നുണ്ട് ഈദ് പ്രോഗ്രാമില്‍.
സുബൈര്‍
32D മലബാറില്‍ എല്ലായിടത്തും ഇങ്ങനെയല്ല പറയുന്നത്.
വടക്കേ മലബാറില്‍ ‘ഞ്ഞി’ എന്നാണു പ്രയോഗം.
മലപ്പുറത്തുകാര്‍ക്കാവട്ടെ, ‘നീ’ എന്ന് പറയാന്‍ വിവേകിന്റെ ഉത്തരത്തിലെ അവസാന അക്ഷരം മാത്രം മതി.
മലപ്പുറം ശൈലിയില്‍ എനിക്ക് നീയും എന്ന് പറയാന്‍ വെറും രണ്ടക്ഷരം മതി:
“ച്ച് ജും ”
രജിത്ത് രവി
@ജലജേച്ചി വീണ്ടും നന്ദി
malini
ചേച്ചി ..അത് അഞ്ജനയുടെ എന്‍ഡോസള്‍ഫാന്‍ സാഹിത്യം കണ്ടപ്പോള്‍ ഉണ്ടായ ഒരു ഇണ്ടല്‍ ആണ്….ബോയിംഗ് ബോയിംഗ് സിനിമ തമാശ …വധം കാണാന്‍ പോണോ? അല്‍പ സമയത്തിനുള്ളില്‍ ഇവിടെ വധം അരങ്ങേറും…അഞ്ജന വരേണ്ട താമസം..
ജലജ
സുബൈര്‍ എങ്ങനെയാണ് പറയുന്നത്?
സുബൈര്‍ പറഞ്ഞ സ്ഥലങ്ങളില്‍ ജാതിമതഭേദമെന്യെ അങ്ങനെയാണോ പറയുന്നത്?
GK
33 U – clue please!!! Thanks
Pradeep
Can anybody tell me what is this ‘lifeline’ and how does it work in the english crossword?
Pradeep (knoradeep771 or pkn namboothiri)
Hi Guys, how are you all doing? do u guys remember me? i was one of the participants in the Kurukshetra 1 competition, and an active participants in these dialogues. but lack of time forced me to move to other things in between. hope can come back here and enjoy some good crosswords
ജലജ
ജികെ,
അഞ്ജു ബോബി ജോര്ജ് – സര്വ്വവിജ്ഞാനകോശം നോക്കൂ.
വിജയാശംസകള്‍!!!
ഈ പേജിന്റെ വലത്ത് മുകളില്‍ ശ്രദ്ധിക്കുക എന്നതിനടിയില്‍ english crossword ശ്രദ്ധിക്കൂ. അതില്‍ പോയി നോക്കൂ. പ്രദീപിനായി ഒരു കമന്റ് ഞാനൊരു രണ്ടുമണിക്കൂര്‍ മുന്‍പ് ഇട്ടിരുന്നു.
Vivek
കമന്റടിച്ചവര്‍ക്ക് നന്ദി. എല്ലാമൊന്നു വായിച്ചു നോക്കിയിട്ട് ഓരോന്നായി മറുപടിയെഴുതാം.
പ്രദീപിന് വീണ്ടും സ്വാഗതം.
Vivek
ഇതില്‍ കൂടുതല്‍ ആള്‍ക്കാര്‍ കളിച്ചിട്ടുണ്ടല്ലോ? മഷിത്തണ്ടയച്ച mail പ്രയോജനം ചെയ്തു എന്നു വേണം കരുതാന്‍
Baijo
ജലജ Says:
November 3rd, 2011 at 5:50 pm
പ്രദീപ്,
സ്വാഗതം! http://mashithantu.com/cw-discuss/?p=757 ഇത് നോക്കൂ. ലൈഫ്‌ലൈന്‍ പേജ് ആണ്.
ലൈഫ്‌ലൈന്‍ ഇംഗ്ലീഷ് പദപ്രശ്നത്തിനു ബാധകമല്ല.
lifeline is applicable for English CW also.
GK
Thanks Jalajachechi… Got it!!
Ramesh Raju PN
Further clues for 4A, 34A, 14B, 34U and 8D pls
ജിനു
Hi all,
വിവേക് ഉണ്ടാക്കിയ അവിയല്‍ രുചിച്ചു നോക്കാന്‍ ഇതു വരെ 89 പേര്‍ എത്തിയിരിക്കുന്നു… കഴിഞ്ഞ 20 പദപ്രശ്നങ്ങളിലും വെച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണ്….
അവിയലിന്റെ രുചിയാണോ അതോ അഡ്മിന്റെ മെയിലാണോ കാരണം…. എന്തായാലും ഇത് ഇനിയുള്ള എല്ലാ പദപ്രശ്നങ്ങളിലും കണ്ടാല്‍ മതിയായിരുന്നു….
Vivek
അഭിനന്ദനമറിയിച്ച എല്ലാവര്ക്കും നന്ദി.
Vivek
@ Baijo “പിക്കാറെസ്ക്ക് നോവല് സാഹസികനോവലാണോ?”
പിക്കാറക്സ് നോവലിന് സാഹസികരായ കള്ളന്മാരുടെയും മറ്റും കൗശലങ്ങളെ ആസ്പദമാക്കി രചിക്കുന്ന നോവല് എന്നാണ് നിര്വചനം കണ്ടത്. തെമ്മാടി നോവല് എന്നൊരു വിവര്ത്തനവും കണ്ടിട്ടുണ്ട്. ക്ഷമി ….
Vivek
@ Subair – “എന്തായാലും കുറെയേറെ കയറ്റങ്ങള്ക്ക് ശേഷം
ഈയൊരിറക്കത്തിനു നല്ല സുഖമുണ്ടായിരുന്നു!!
അല്ലെങ്കിലും കയറ്റം കഴിഞ്ഞുള്ള ഇറക്കം നല്ലസുഖമാണ്! പ്രത്യേകിച്ച്, സൈക്കിളില് പോകുമ്പോള് …
ഞാന് കോളേജില് പഠിച്ചപ്പോള് (സോറി, പഠിക്കാന്‍ പോയിരുന്നപ്പോള്‍) ഊര്ജ്ജം നിര്മ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല എന്ന തത്വം (അങ്ങനെ തന്നെയല്ലേ?) പഠിപ്പിക്കാന് ഫിസിക്സ് പഠിപ്പിച്ചിരുന്ന ജേക്കബ് സാര് പറഞ്ഞ ഒരുദാഹരണമാണിത്. അന്ന് അദ്ദേഹത്തെ കളിയാക്കി എല്ലാവരും ചിരിച്ചെങ്കിലും ഇന്നും ഞാന് ഇത് ഓര്ത്തിരിക്കുന്നത് ആ ഉദാഹരണം മൂലമാണ്.
കോളേജില് പഠിപ്പിക്കുന്നവരെ ആരും ഓര്ക്കാറില്ലെന്ന് പറയുന്ന ജലജേച്ചീ, please note the point
Vivek
@ മാഷ് “പക്ഷേ വേവാന് ബുദ്ധിമുട്ടുള്ള ഒന്നു രണ്ടു കഷണം ഉണ്ടായിരുന്നു .
അത് ചവച്ചരയ്കാന് സമയം എടുത്തു “ – നോവലായിരുന്നോ ആ ചേനക്കഷ്ണം?
“അദ്ദേഹത്തെ മാന്ത്രികന് എന്ന് വിശേഷിപ്പിക്കുന്നത് ശരിയാണോ ?
മാന്ത്രികന് = മന്ത്രവാദി .black magic – magic രണ്ടും ഒന്നാണോ ? – മാന്ത്രികന് എന്നു വെച്ചാല് മജീഷ്യന് എന്നല്ലേ നമ്മള് സാധാരണ കല്പ്പിക്കുന്ന അര്ഥം? ”
>>>>>
Magician എന്നതിന് മാന്ത്രികന്, ജാലവിദ്യക്കാരന്,ഐന്ദ്രജാലികന് എന്നെല്ലാം അര്ഥം കാണുന്നു. Black magic എന്നതിന് മന്ത്രവാദം എന്നല്ലേ സാധാരണ പറയുന്നത്? അതു ചെയ്യുന്നയാള് മന്ത്രവാദി
തിരോന്തരം ഭാഷകള്മായി – ആ സംസാര ശൈലി എഴുത്തില് കൊണ്ടുവരാന് ശ്രമിച്ചു എന്നേയുള്ളൂ.
കൂട്ടക്ഷരങ്ങള് സൗകര്യം പോലെ പിരിച്ചും കൂട്ടിയും എഴുതിയ രീതി – പണ്ടുണ്ടാക്കിയ പദപ്രശ്നമല്ലേ … പുതിയ പദ പ്രശ്നങ്ങളില് ഈ പ്രശ്നം ഞാന് ഒഴിവാക്കിയിട്ടുണ്ട്. തന്നെയുമല്ല പിരിച്ചാണെഴുതിയിരിക്കുന്നതെന്ന സൂചന ചോദ്യത്തില് തന്നെ നല്കിയിരുന്നു താനും. (ഇനിയും പഴയ പദപ്രശ്നങ്ങള് വരാനുണ്ട് കേട്ടോ?)
Vivek
ഇനി ക്ലൂവിലെ പുതുമയെപ്പറ്റി. ചില ക്ലൂകള് അപ്രൂവറുടെ സംഭാവനയാണ്. (5D, 30U)
ചിലത് സംയുക്തം – 16A, 36U തുടങ്ങിയവ . അതിനാല് ആ അഭിനന്ദനങ്ങള് പങ്കു വെച്ചിരിക്കുന്നു.
ആര്ക്കെങ്കിലും ഓര്മ്മയുണ്ടോ എന്നറിയില്ല. കുരുക്ഷേത്ര ഒന്ന് കഴിഞ്ഞ് പുതിയ മത്സരങ്ങള് തുടങ്ങിയപ്പോള് (പുതിയ സമയ ബോണസ് നിയമങ്ങള് കൊണ്ടുവന്നപ്പോള്) എല്ലാവരും കഠിനമായ പദപ്രശ്നങ്ങള് നിര്മ്മിച്ചു തുടങ്ങി. ആ കൂട്ടത്തില് ഞാനും രണ്ടുമൂണ്ണെണ്ണം ഉണ്ടാക്കി. (ആരും എളുപ്പത്തില് പൂരിപ്പിക്കരുത് എന്ന ഉദ്ദേശത്തില് ഉണ്ടാക്കിയത്).
ഉദാഹരണം:
4 A – ഒരു പാത്രം (ഒറ്റ ലിങ്ക് മാത്രം – അവസാന അക്ഷരത്തിന്)
16A – ഈ രാജാവില്ലായിരുന്നെങ്കില് കാളിദാസന് അഭിജ്ഞാനശകുന്തളം എഴുതാന് കഴിയുമായിരുന്നോ? (ഒറ്റ ലിങ്ക് മാത്രം – അവസാന അക്ഷരത്തിന്)
34A – നെടുമുടി വേണു (രണ്ട് ലിങ്ക്)
14B – കാലം, കൃതി (രണ്ട് ലിങ്ക്)
സമൂലം അഴിച്ചു പണിതു. പകുതി ചോദ്യങ്ങള് ഒഴിവാക്കി. കൂടുതല് ലിങ്കുകള് കൂട്ടിച്ചേര്ത്തു. സൂചനകള് ലളിതമാക്കി. അങ്ങനെയാണീ അവിയലുണ്ടായത്
ആ ഒറിജിനല് പദപ്രശ്നമായിരുന്നെങ്കില് നിങ്ങളെല്ലാവരും കൂടി എന്നെ “ചമ്മന്തി”യാക്കിയേനെ
സുരേഷ്
എന്റെ ചമ്മന്തി ക്കൂട്ട് എന്തായി ?
സുരേഷ്
*** ആര്ക്കെങ്കിലും ഓര്മ്മയുണ്ടോ എന്നറിയില്ല. കുരുക്ഷേത്ര ഒന്ന് കഴിഞ്ഞ് പുതിയ മത്സരങ്ങള് തുടങ്ങിയപ്പോള് (പുതിയ സമയ ബോണസ് നിയമങ്ങള് കൊണ്ടുവന്നപ്പോള്) എല്ലാവരും കഠിനമായ പദപ്രശ്നങ്ങള് നിര്മ്മിച്ചു തുടങ്ങി. (ഇനിയും പഴയ പദപ്രശ്നങ്ങള് വരാനുണ്ട് കേട്ടോ?) *****
ഇതു പോലെ പലരുടെയും അനുമതി കാത്തു കിടക്കുന്നുണ്ടെന്നറിയാം !!! കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കിക്കുന്ന വിഷഹാരികളുണ്ടോ മഷി തറവാട്ടില്‍ ? ഹ ഹ ഹ ഹ !!!!!!!
ഇതാ പുള്ളിയുടെ തന്നെ വേറൊരെണ്ണം (ക്ഷമിക്കണം … ഏതായാലും ഈ പേജ് ഒരവിയലായി. എന്നാല് പിന്നെ ഞാനും കൂടി കൂടിയേക്കാം)
കാപ്പി. – By Ponyboy
——-
ബ്രഹ്മദത്തനും സുഭദ്രയും കണ്ണില്ക്കണ്ണില് നോക്കി നിന്നു..ചുണ്ടില് വശ്യമായ ഒരു പുഞ്ചിരിയോടെ സുഭദ്ര ഒരു കപ്പ് കാപ്പി ബ്രഹ്മദത്തന് കൊടുത്തു.ബ്രഹ്മദത്തന് കാപ്പി കുടിച്ചുകൊണ്ടേയിരുന്നു…സുഭദ്ര കാപ്പി ഒഴിച്ചുകൊണ്ടേയിരുന്നു..അവസാനം കാപ്പി തീര്ന്നു !!
സുഭദ്രയ്ക്ക് വിഷമം തോന്നി..അത്രയും കാപ്പി കൊടുക്കേണ്ടിയിരുന്നില്ല..ബ്രഹ്മദത്തനും മനസ്സിന് വല്ലാത്ത സങ്കടം തോന്നി..അത്രയും കാപ്പി കുടീക്കേണ്ടിയിരുന്നില്ല..ഘനീഭവിച്ച മനസ്സുമായി ബ്രഹ്മദത്തന് തന്റെ തുണിസഞ്ചിയും എടുത്തുകൊണ്ട് നിലാവിന്റെ വെളുത്ത നാട പോലെയുള്ള നാട്ടുവഴിയിലൂടെ കവല ലക്ഷ്യമാക്കി നടന്നു..മാമംഗലം തറവാടിന്റെ പൂമുഖത്തെ പെന്ഡുലം ക്ലോക്കില് മണി പന്ത്രണ്ടടിച്ചു..
സുഭദ്ര കാപ്പിപ്പാട്ട തുറന്ന് നോക്കി.കൊയ്ത്ത് കഴിഞ്ഞ മുണ്ടകന്പാടം പോലെ ശാന്തം.. കാലി….
അവളുടെ ദുഖം ഇരട്ടിച്ചു..ഇനി ഈ വീട്ടില് കാപ്പിപ്പൊടിയില്ല…സംസാര ദു:ഖത്തിന്റെ മൂലകാരണം കാപ്പിപ്പൊടിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അവള് പൊട്ടിക്കരഞ്ഞുകൊണ്ടവള് കട്ടിലിലേക്ക് മറിഞ്ഞുവീണു..തേങ്ങലുകള് അടങ്ങി..
സാവധാനം എഴുന്നേറ്റിരുന്നു തന്റെ കരിംകൂവളമിഴികള് തുടച്ചുകൊണ്ടവള് ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞു വലിച്ചു……..പക്ഷേ പുഹ…
…അത് വന്നില്ല !!!!!..
ജലജ
മഷിത്തണ്ട് മെയില്‍ അയച്ചിരുന്നുവോ? വിവേകിനും ജിനുവിനും കിട്ടിയിരുന്നുവോ? എനിക്ക് കിട്ടിയില്ലല്ലോ.
ഇംഗ്ലീഷ് പദപ്രശ്നത്തിലെ കുറച്ചുപേര്‍ മലയാളം ചെയ്യാന്‍ തുടങ്ങിയതായികണ്ടു. നല്ല കാര്യം.
മലയാളം പദപ്രശ്നം ചെയ്യുന്നവരില്‍ കുറച്ച് പേര്‍ മാത്രമേ ഇംഗ്ലീഷ് ചെയ്യുന്നുള്ളൂ. കുറെപ്പേര്‍ കൂടി ചെയ്യുകയാണെങ്കില്‍ നല്ലതല്ലേ? ചെയ്യുന്നവരുടെ എണ്ണം കൂടിയാല്‍ മഷിത്തണ്ടിനു ഗുണമുണ്ടാകുമല്ലോ. അതിനു വേണ്ടിയെങ്കിലും.
—- admin says—
unsubscribe ചെയ്തിട്ടുണ്ടെങ്കില്‍ മെയില്‍ കിട്ടുകയില്ല. my account നോക്കൂ.
ജലജ
രമേഷ്,
4A,പുല്‍ത്തകിടിയിലെ പുല്ല് വെട്ടുന്ന യന്ത്രത്തിന്റെ ഇംഗ്ലീഷ് പേരാണ് അവസാനത്തെ മൂന്നക്ഷരങ്ങള്‍.ഇനി ആദ്യത്തെ അക്ഷരമല്ലേ വേണ്ടത്. ദോശ ഇംഗ്ലീഷില്‍ പറഞ്ഞുനോക്കൂ
34A,ഭഗവതീവിലാസം കാപ്പിക്ലബ്ബ് എന്നുപറയുന്നതുപോലെ ഒരു ലോഡ്ജിന്റെ പേര്‍. ഒരു ടെലിസിനിമയാണെന്ന് തോന്നുന്നു.
14B,ആനന്ദിന്റെ നോവല്‍
34U.മലയാളത്തില്‍ ചക്ക ഇംഗ്ലീഷില്‍ ആപ്പിള്‍.
8D ഇതുകഴിഞ്ഞിട്ടാണ് അനുപല്ലവി പാടുക.
വിജയാശംസകള്‍!!!
ജലജ
വിവേക്,
noted the point.
കഥാകാരാ,
ദേ വിവേക് വീണ്ടും തത്വവുമായി ഇറങ്ങിയിരിക്കുന്നു. ഇത്തിരി ശക്തിയില്‍ തത്ത്വം എന്ന് പറഞ്ഞുകൂടേ? വിവേകിനിങ്ങനെ തെറ്റുന്നത് മഷിത്തണ്ടിനു തന്നെ നാണക്കേടല്ലേ?
malini
@കഥാകാരന്‍
രണ്ടു കഥകളും കൊള്ളാം…രണ്ടാമത്തേത് ഉത്തരാധുനികം..ഹിഹി ആദ്യകഥ പണ്ടെങ്ങോ വായിച്ചതാണെന്ന് തോന്നുന്നു…
കലക്കി
റിയോ ഡീ ജെനീറോയില് അരാജകത്വം അഴിഞ്ഞാടി.അത് കണ്ട് സഹിക്കാനാവാതെ ഭീഷ്മപിതാമഹന് ക്യഷ്ണനെ നോക്കി അലറി…
“വിടടാ വണ്ടി മദ്രാസിലോട്ട്…എന്റെ പുള്ളാരും കാണട്ടടാ… മദ്രാസ്….”
സുബൈര്‍
ജലജ Says:
November 3rd, 2011 at 3:58 pm
സുബൈര്‍ എങ്ങനെയാണ് പറയുന്നത്?
സുബൈര്‍ പറഞ്ഞ സ്ഥലങ്ങളില്‍ ജാതിമതഭേദമെന്യെ അങ്ങനെയാണോ പറയുന്നത്?
ചേച്ചി,
ഇത് മലപ്പുറം ജില്ലയിലെ ചില ഭാഗങ്ങളില്‍ പ്രചാരത്തിലുള്ള ശൈലിയാണ്. അവിടങ്ങളില്‍ തന്നെ വ്യത്യസ്ത ജാതി മതക്കാരുടെ സംഭാഷണത്തിലും ചെറിയ വ്യതാസങ്ങളുണ്ട്.ഞങ്ങള്‍ മലപ്പുറം ജില്ലയിലാണെങ്കിലും കോഴിക്കോടുമായാണ് കൂടുതല്‍ അടുപ്പം. അതുകൊണ്ട് ഇതില്‍ പറഞ്ഞ പ്രയോഗങ്ങള്‍ മുഴുവന്‍ ഞങ്ങളുടെ നാട്ടില്‍ പ്രചാരത്തിലില്ല. എന്നാലും നീ എന്ന അര്‍ത്ഥത്തില്‍ ‘ജ് ‘, ‘യ്യ് ‘ എന്നൊക്കെ പറയാറുണ്ട്. എന്റെ സ്വന്തം കാര്യം പറയുകയാണെങ്കില്‍ സന്ദര്‍ഭത്തിനനുസരിച് പല രീതിയും സ്വീകരിക്കാറുണ്ട്. പക്ഷെ മറ്റു നാടുകളില്‍ നിന്നുള്ളവരുമായി സംസാരിക്കുമ്പോള്‍ മാനകഭാഷ തന്നെയാണ് ഉപയോഗിക്കാറുള്ളത്. ഒരാളുടെ പേരോ സംസാര രീതിയോ കൊണ്ട് ജാതിയോ മതമോ ദേശമോ തിരിച്ചറിയരുത് എന്നാണെന്റെ അഭിപ്രായം.
വാല്‍ക്കഷ്ണം:”ആറു മലയാളിക്ക് നൂറു മലയാളം” (കുഞ്ഞുണ്ണി മാഷ് )
സുബൈര്‍
>>>>അവൾ അവനോട് ചോദിച്ചു, “ഇനിയും നീ ഇതുവഴി വരില്ലേ, ആനകളേയും തെളിച്ച് കൊണ്ട് ????>>>
ഇതിന്റെ ഒരു മലപ്പുറം വേര്‍ഷന്‍:
ഓന്‍ ഓളോട് ചോയ്ച്ചി: “ഞ്ഞും ജ്ജി ഈ ബയി ബെരൂലേ, ആനകളിം തൊളിച്ചൂണ്ട് ?”
ബൈജോ,
പറഞ്ഞത് നന്നായി. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ നാലാമത്തെ പദപ്രശ്നത്തില്‍ എനിക്ക് ചിലപ്പോള്‍ കുറെക്കൂടി ഉയര്‍ന്ന റാങ്ക് കിട്ടിയേനെ.
പ്രദീപ് ബൈജോവിന്റെ കമന്റ് കൂടി വായിക്കുമെന്ന് പ്രതീക്ഷിക്കാം.
http://nil മുജീബുര്‍ റഹ്മാന്‍
എന്തായാലും വിവേകിന്‍റെ അവിയല്‍ ശരിക്കും ഏറ്റെന്നു തോന്നുന്നു ഇതേവരെ 115 പേര്‍ കളിച്ചിരിക്കുന്നു!!!!!!!!!!!!!!!!!!!!!!!!!!!!
CONGRATS Vivek
Vivek
>>>>> DELETE THE ABOVE COMMENT >>>>>
@ മുജീബ് – അത് അവിയലിന്റെ മിടുക്കൊന്നുമല്ല. മഷിത്തണ്ടിന്റെ reminder mail ചെന്നതു കൊണ്ടാ. ഏതായാലും 120 പേര്‍ പങ്കെടുത്തു കണ്ടതില്‍ സന്തോഷം. എത്ര പേര്‍ തുടര്‍ന്നും കളിക്കുമോ എന്തോ?
Vivek
@ കധാകരന്‍ , ജല്‍ജേചി
ഭവിയില്‍ അക്സരതെറ്റുകല്‍ വരുതാത്തെ നൊക്കം.
സുരേഷ്
VATICAN HUMOUR
After Getting all of Pope Benedict’s luggage loaded into the limo, (and he doesn’t travel light), the driver notices the Pope is still standing on the curb.
‘Excuse me, Your Holiness,’ says the driver, ‘Would you please take your seat so we can leave?’
‘Well, to tell you the truth,’ says the Pope, ‘they never let me drive at the Vatican , and I’d really like to drive today..’
‘I’m sorry, Your Holiness, but I cannot let you do that. I’d lose my job! What if something should happen?’ protests the driver, wishing he’d never gone to work that morning..
‘Who’s going to tell?’ says the Pope with a smile.
Reluctantly, the driver gets in the back as the Pope climbs in behind the wheel. The driver quickly regrets his decision when, after exiting the airport, the Pontiff floors it, accelerating the limo to 205 kms.. (Remember, the Pope is German..)
‘Please slow down, Your Holiness!’ pleads the worried driver, but the Pope keeps the pedal to the metal until they hear sirens.
‘Oh, dear God, I’m going to lose my license — and my job!’ moans the driver.
The Pope pulls over and rolls down the window as the cop approaches, but the cop takes one look at him, goes back to his motorcycle, and gets on the radio.
‘I need to talk to the Chief,’ he says to the dispatcher.
The Chief gets on the radio and the cop tells him that he’s stopped a limo going 205 kph.
‘So bust him,’ says the Chief.
‘I don’t think we want to do that, he’s really important,’ said the cop.
The Chief exclaimed,’ All the more reason!’
‘No, I mean really important,’ said the cop with a bit of persistence.
The Chief then asked, ‘Who do you have there, the mayor?’
Cop: ‘Bigger.’
Chief: ‘A senator?’
Cop: ‘Bigger.’
Chief: ‘The Prime Minister?’
Cop: ‘Bigger.’
‘Well,’ said the Chief, ‘who is it?’
Cop: ‘I think it’s God!’
The Chief is even more puzzled and curious, ‘What makes you think it’s God?’
Cop: ‘His chauffeur is the Pope!’
Give me a sense of humor, Lord,
Give me the grace to see a joke,
To get some humour out of life,
And pass it on to other folk .
I HAVE CHECKED MY ACCOUNT. BUT I REMEMBER I NEVER UNSUBSCRIBED IT. THAT LINK IS THERE. I AM SCARED TO CLICK ON THAT. I DON’T KNOW WHAT WILL HAPPEN?
ANY WAY I THANK ADMIN TO SEND THE ‘WAKENING CALLS’ TO THE SLEEPING GUYS.
ജലജ
അഡ്‌മിന്‍,
ഞാന്‍ സബ് സ്ക്രൈബ് ചെയ്തു
ജലജ
>>>>>>>ഒരാളുടെ പേരോ സംസാര രീതിയോ കൊണ്ട് ജാതിയോ മതമോ ദേശമോ തിരിച്ചറിയരുത് എന്നാണെന്റെ അഭിപ്രായം.
സുബൈര്‍,
അഭിപ്രായം കൊള്ളാം. അങ്ങനെ വന്നാല്‍ ചിലരൊക്കെ വല്ലാതെ കഷ്ടപ്പെട്ടുപോകും. ജാതി നേരെ ചോദിക്കാന്‍ വയ്യാത്തതുകൊണ്ട് വളഞ്ഞ വഴികള്‍ തേടുന്ന ധാരാളം പേരെ കണ്ടിട്ടില്ലേ? അവരിനി മതമറിയാനും വളഞ്ഞ വഴികള്‍ തേടേണ്ടിവരില്ലേ?
റിദാ,
1 A സിനിമ പോട്ടാ പോട്ടി. പേരിന്റെ രണ്ടാം ഭാഗം കെ പി സി സിയുടെ പ്രസിഡന്റിന്റെ പേരാണ്.
9D മികച്ച നടനുള്ള ദേശീയ അവാര്‍ഡ് 2002ല്‍ നെയ്ത്തുകാരനിലെ അഭിനയത്തിന് ലഭിച്ചു.
വിജയാശംസകള്‍!!!
Abhishekr
Pls give clue for 22A, 38B, 5D, 23D.. Pls help me..
ജലജ
അഭിഷേക്,
22A ബോസ്‌ലെയും മങ്കേഷ്ക്കറും വേണ്ടെന്ന് വയ്ക്കൂ.
38B, നല്ല ധൈര്യമുള്ളയാള്‍ എന്ന് അര്‍ത്ഥം. വി എം എന്ന് ഇനീഷ്യല്‍
5D,എന്‍ഗേജ്‌മെന്റ്
23D മാമാട്ടിക്കുട്ടിയമ്മ, അനിയത്തിപ്രാവ്
വിജയാശംസകള്‍!!!
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us