((((((((((((((((((((((((((O)))))))))))))))))))))))))))))))))
നിര്‍മ്മാതാവ് തന്നെ ഉടച്ചാല്‍ കൈപ്പുണ്യമുണ്ടോ,എന്നു നോക്കാമല്ലോ?
sorry കഥാകാരാ,സലീല്‍&അഞ്ജന
സലില്‍
(((((((((((((((((((((((((((((( O ))))))))))))))))))))))))))))))))))))
സലില്‍
ഈ അഡ്മിന്റെ ഒരു കാര്യം.. തേങ്ങയടിക്കുന്നതെങ്കിലും ഒന്ന് പെട്ടെന്ന് അപ്രൂവ് ചെയ്തു കൂടായിരുന്നോ…. ഇതിപ്പോ രണ്ടെണ്ണമായി… ഇനിയിപ്പോ ഇതിന്‍റെ കാര്യം എന്താകുമോ എന്തോ…
മല്‍സരം തുടങ്ങിയിട്ട് മൂന്നര മണിക്കൂറോളമായി..
ഒരാള്‍ മാത്രമേ കടന്നുകൂടിയിട്ടള്ളൂ!!!!
എന്താണ് പ്രശ്നം? കമന്റുകളും കാണുന്നില്ല .
പ്രശ്നമായോ? അതോ അഡ്മിന്‍ ഭക്ഷണം കഴിക്കാന്‍ പോയിട്ട് വരാത്തതോ?
മുജീബുര്‍ റഹ്മാന്‍
Vinod Congrats
vinod
Congrats Vivek . Mujib it was a tougher one
Some how completed it .
ജലജ
അങ്ങനെ ഒരു വിധം തീര്‍ന്നു. കുറെക്കാലമായി എളുപ്പമുള്ളത് ചെയ്ത് പെട്ടെന്ന് ഒരെണ്ണം ഇങ്ങനെ…… ഉത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ വളരെ ബുദ്ധിമുട്ടി. രണ്ട് ലൈഫ് ലൈന്‍ കിട്ടിയത് ഉപകാരമായി. ഇനി ഈ ഉത്തരങ്ങള്‍ എന്താണെന്ന് കണ്ടുപിടിക്കണം. പദപ്രശ്നത്തില്‍ എന്തൊക്കെയോ എഴുതിയെന്നേയുള്ളൂ.
അവസാനം മോപ്പെഡ് ആണ് കണ്ടുപിടിക്കാനുണ്ടായിരുന്നത്. ആദ്യത്തെ രണ്ടക്ഷരങ്ങള്‍ കിട്ടിയിട്ടും ഒരു രക്ഷയുമുണ്ടായില്ല. മകളുടെ ഒരു കൂട്ടുകാരിയോട് ചോദിച്ച് നോക്കി. ഒരു മണിക്കൂറോളം കഴിഞ്ഞപ്പോഴാണ് അനിയനോട് ചോദിക്കാമെന്ന് തോന്നിയത്. അവന്റെ ഈദ് അവധി കഴിഞ്ഞിട്ടില്ലെന്ന് അപ്പോള്‍ ആണോ ര്‍മ്മ വന്നത്. ഉത്തരം ഉടനെ കിട്ടുകയും ചെയ്തു. ഈ ഉത്തരം പലര്‍ക്കും എളുപ്പമായിരുന്നിരിക്കും അല്ലേ?
ചില ഉത്തരങ്ങളില്‍ അക്ഷരക്കസര്‍ത്ത് വേണ്ടി വന്നതും അന്യഭാഷാപദങ്ങളുടെയും പേരുകളുടെയും ധാരാളിത്തവും എനിക്ക് മടുപ്പുളവാക്കി.
Vivek
പദ വിന്യാസങ്ങളും, അന്യഭാഷാ പദങ്ങളും പേരുകളും നഗരങ്ങളും ഗോത്രങ്ങളും എല്ലാം പ്രശ്നങ്ങളായിരുന്നു മുജീബേ ….
Vivek
“Moped + ആദ്യത്തെ രണ്ടക്ഷരങ്ങള്‍” ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ഗൂഗിള്‍ automatic ആയി ഉത്തരം പറഞ്ഞുതരുമല്ലോ ജലജേച്ചീ.
Baijo
@admin,
cell 5,4 I typed the answer correctly earlier also, but it was showing red….
Baijo
@mujeeb,
really good one.
I stopped playing at 3 as I had to go out.
When I came back only 2 more people finished….
വിവേക്,
അതു ശരി. ഇപ്പോള്‍ ആണ് മനസ്സിലായത്. ഞാന്‍ പോപ്പുലര്‍ മോപ്പെഡ് ഇന്‍ ഇന്ത്യ അവാ എന്നെല്ലാമാണ് തിരഞ്ഞുകൊണ്ടിരുന്നത്. ഈ അറിവ് ഭാവിയിലുപകരിക്കുമെന്ന് വിശ്വസിക്കാം.
മുജീബുര്‍ റഹ്മാന്‍
Congrats Baijo
Thanks
Vivek
@ Baijo – “cell 5,4 I typed the answer correctly earlier also, but it was showing red….”
Admin, I face the same issue with 5,9.
മുജീബുര്‍ റഹ്മാന്‍
Vivek Says:
September 4th, 2011 at 5:43 pm
പദ വിന്യാസങ്ങളും, അന്യഭാഷാ പദങ്ങളും പേരുകളും നഗരങ്ങളും ഗോത്രങ്ങളും എല്ലാം പ്രശ്നങ്ങളായിരുന്നു മുജീബേ.
അന്യഭാഷാ പദങ്ങളും പേരുകളും നഗരങ്ങളും ഗോത്രങ്ങളും എല്ലാ പദപ്രശ്നങ്ങളിലുമുണ്ടല്ലോ വിവേക്.
പിന്നെ പദവിന്ന്യാസങ്ങള്‍ അത്ര കഠിനമുള്ളതുള്ളതായി എനിക്ക് തോന്നിയുമില്ല. വളരെ എളുപ്പമുള്ള പദപ്രശ്നമായിരിക്കുമെന്നാണ് വിചാരിച്ചതും.പിന്നെ, 41 ശതമാനത്തോളം ലിങ്കും ഉണ്ട്.
മുജീബുര്‍ റഹ്മാന്‍
Congrats Anjana
ഷണ്‍മുഖപ്രിയ
got 9D ,14D!!!
Baijo
@ ഷണ്‍മുഖപ്രിയ
1A search in English Philosopher searching honest man with lamp
3A ആകാശത്തെ പരീക്ഷണശാല
5A search പെരുമ നോവല്‍
28A ജീവന്റെ നദി = രക്തം
30A കേരളം – വിക്കിപീഡിയ
49A മായാവി കഥ
9D google “city of apple central asia”
14D amoeba respiration, english word
17D search surname of the director, kathak artist
19D List of World Heavyweight Champions (WWE) wikipedia
31D AIDS wikipedia, History and origin 2nd para
19U Another word for muslims
38U പകുതി എന്നതിന്റെ വാമൊഴിയും,
ഷണ്‍മുഖപ്രിയ
നന്ദി ബൈജോ, പക്ഷേ 38U, 28A കിട്ടുന്നില്ല
anjanasatheesh
എന്തു പറയാന്‍ ? ഇത്രയൊക്കെ നേരം കഴിഞ്ഞിട്ടും അഞ്ചാള്‍മാത്രം. ഇത് ഒരു പദ “പ്രശ്നം” തന്നെയായിരുന്നു. കഴിഞ്ഞ പദപ്രശ്നങ്ങളൊക്കെ എളുപ്പം എളുപ്പം എന്നു പറഞ്ഞവരൊക്കെ എന്തു പറയുന്നുവോ ആവോ ? ഇംഗ്ലീഷു പദങ്ങള്‍ മലയാളീകരിച്ചു മലയാളീകരിച്ചു എന്റെ മലയാളം നന്നാകും ഇക്കണക്കിനുപോയാല്‍ .
15A- യ്ക്ക് നല്ലമലയാളം ഉള്ളപ്പോള്‍ എന്തിനാണു ആംഗലേയ ഉത്തരം അങ്ങിനെ പലതും
മുജീബുര്‍ റഹ്മാന്‍ Says:
August 26th, 2011 at 9:14 pm
((((((((((((((((((((((((((O)))))))))))))))))))))))))))))))))
നിര്‍മ്മാതാവ് തന്നെ ഉടച്ചാല്‍ കൈപ്പുണ്യമുണ്ടോ,എന്നു നോക്കാമല്ലോ?
sorry കഥാകാരാ,സലീല്‍&അഞ്ജന
>>>>>>>>സ്വന്തമായ് തേങ്ങ ഉടച്ചതു നന്നായി <<<<<<<:):):)
Unnikrishnan
പാതി വഴിയില്‍ എത്തിയപ്പോള്‍ ശരിക്കും മടുത്തു തുടങ്ങി..വയ്യ എന്ന് കരുതി എല്ലാം നിര്‍ത്തി…ഇപ്പൊ വന്നു നോക്കിയപ്പോഴും നൂറടിച്ചവരുടെ എണ്ണം പത്തില്‍ താഴെ..അങ്ങിനെ വീണ്ടും തുടങ്ങി തീര്‍ത്തു…’വിസരണം’ എന്ന മലയാള പദം ഉണ്ടെന്നിരിക്കെ അതിന്റ ഇംഗ്ലീഷ് ഉപയോഗിച്ചത് അത്ര ഉചിതമായി തോന്നുന്നില്ല…
ഷണ്‍മുഖപ്രിയ
നന്ദി അഞ്ജന, ഹൊ അങ്ങനെ ഒരു വിധം പൂര്‍ത്തിയാക്കി…..
“അന്യഭാഷാ പദങ്ങളും പേരുകളും നഗരങ്ങളും ഗോത്രങ്ങളും എല്ലാ പദപ്രശ്നങ്ങളിലുമുണ്ടല്ലോ വിവേക്.”
പക്ഷേ എല്ലാം കൂടെ ഒരുമിച്ചു വന്നപ്പോള്‍ ഒരുവഴിക്കായി എന്ന് പറഞ്ഞാല്‍ മതിയല്ലോ മുജീബേ. അഭിനന്ദനങ്ങള്‍ മാത്രമേ ഉള്ളോ മുജീബ്, അധിക സൂചനയൊന്നും കണ്ടില്ലാല്ലോ തയ്യാറാക്കി വച്ചോളൂ അധികം പേര്‍ക്കും വേണ്ടി വരും എന്നാ തോന്നുന്നത്
ഇന്ന് അധിക സൂചന നല്കാന്‍ ജലജേച്ചിയെ കണ്ടില്ലാല്ലോ!!! പാവം ചേച്ചി കഠിന പ്രശ്നം വേണം, കഠിന പ്രശ്നം വേണം കടു കട്ടിയുള്ള ഒന്ന് കിട്ടിയപ്പോള്‍ ക്ഷീണിച്ചു പോയെന്നാ തോന്നുന്നത്
ജലജ
ഷണ്മുഖപ്രിയ,
ക്ഷീണിച്ചു എന്നു മാത്രമല്ല തലവേദനയും പിടിപെട്ടു. ഗുളിക കഴിച്ചു എന്നാലും കണ്ണിനിത്തിരി വിശ്രമം കൂടി ആയിക്കോട്ടെ എന്ന് കരുതി.
പദപ്രശ്നം ഇത്തിരി കഠിനം ആകുന്നതോടൊപ്പം രസകരം കൂടി ആകേണ്ടേ? ദൌര്‍ഭാഗ്യവശാല്‍ എനിക്ക് താല്പര്യമില്ലാത്ത വിഷയങ്ങളായിരുന്നു ഇന്നത്തെ പദപ്രശ്നത്തിലുണ്ടായിരുന്നത്. ബഹുജനം പലവിധം എന്നല്ലേ???
മുജീബുര്‍ റഹ്മാന്‍
anjanasatheesh Says:
September 4th, 2011 at 7:32 pm
15A- യ്ക്ക് നല്ലമലയാളം ഉള്ളപ്പോള്‍ എന്തിനാണു ആംഗലേയ ഉത്തരം അങ്ങിനെ പലതും
Anjana
4 d Please search http://www.madhyamam.com/news/55150/110305
അവസാന അക്ഷരത്തിന് 22 a യുടെ ലിങ്കുമുണ്ട്
ആംഗലേയം ഉപയോഗിച്ചത് ഇത്രവലിയ തെറ്റാവുമെന്ന് കരുതിയില്ല അത്രമാത്രം.
മുജീബുര്‍ റഹ്മാന്‍
’Unnikrishnan Says:
September 4th, 2011 at 7:53 pm
വിസരണം’ എന്ന മലയാള പദം ഉണ്ടെന്നിരിക്കെ അതിന്റ ഇംഗ്ലീഷ് ഉപയോഗിച്ചത് അത്ര ഉചിതമായി തോന്നുന്നില്ല…
സൂചന ഏതാണെന്ന് മനസിലായില്ലേലോ ഉണ്ണികൃഷ്ണ.
ഷണ്‍മുഖപ്രിയ
സൂചന ഏതാണെന്ന് മനസിലായില്ലേലോ ഉണ്ണികൃഷ്ണ.
അമീബ
മുജീബുര്‍ റഹ്മാന്‍
എളുപ്പമുള്ള പദപ്രശ്നം നിര്‍മ്മിച്ചാല്‍ അത് ഈസിയാണ് കഠിനം വേണമെന്ന് കഠിനമായപ്പോള്‍ ആംഗലേയമായി സ്ഥലനാമമായി അങ്ങനെ പലതും.പദപ്രശ്നത്തില്‍ ആംഗലേയപദങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നു നിയമമുണ്ടോ? അങ്ങിനെയുള്ളതായി എനിക്കറിയില്ല.http://crossword.mashithantu.com/page.php?id=2
മുജീബുര്‍ റഹ്മാന്‍
ജലജച്ചേച്ചീ
പദപ്രശ്നം ഓരോരുത്തരുടെ ടേസ്റ്റനുസരിച്ചു നിര്‍മ്മിക്കുവാന്‍ കഴിയുമോ?
രസകരമായ പലതും ഉണ്ടായിരുന്നു വെന്നാണ് ഞാന്‍ കരുതിയത്.
ബഹുജനം പലവിധം എന്നല്ലേ?
കഥാകാരന്‍
@ Anjana – “GAON മലയാളീകരിക്കുമ്പോള്‍ ??” – “ഗാവ്” എന്ന വാക്ക് ആംഗലേയവത്കരിക്കുമ്പോള്‍ gaon ആണ് പ്രയോഗിച്ചുകണ്ടിരിക്കുന്നത്. മറ്റൊരുദാഹരണം – Gurgaon. (ഗുഡ്ഗാവ് എന്ന് തദ്ദേശീയം)
മാധ്യമം പത്രം മലയാളമെഴുത്തില്‍ വളരെ പിന്നോക്കം നില്‍ക്കുന്ന പത്രമാണ്. തന്നെയുമല്ല ആ രീതിയില്‍ മറ്റെവിടെയും എഴുതി കാണുന്നുമില്ല. അതുകൊണ്ടു തന്നെ അതു ശരിയല്ല എന്നുവേണം കരുതാന്‍
>>>>>>ആംഗലേയം ഉപയോഗിച്ചത് ഇത്രവലിയ തെറ്റാവുമെന്ന് കരുതിയില്ല അത്രമാത്രം<<<<<<
ആംഗലേയപദങ്ങള്‍ ആവാം അതിലെന്തുതെറ്റ് ? സ്ഥലനാമങ്ങളോ, ആളുകളുടേയോ മറ്റോ നാമങ്ങളോ ഒക്കെയാവുമ്പോള്‍ . ഇവിടെ 15A ചോദ്യത്തിനും 14D (ഉണ്ണി പറഞ്ഞത്) ചോദ്യത്തിനും ഒക്കെ ഉത്തരങ്ങളായ് നല്ല മലയാളപദങ്ങള്‍ ഉണ്ടല്ലോ അപ്പോള്‍ അതുപയോഗിക്കാമായിരുന്നു എന്നേ പറഞ്ഞുള്ളൂ.
ചോദ്യങ്ങളിലൊന്നും കാര്യമായ അക്ഷരത്തെറ്റുകളോ വ്യാകരണാപ്പിശകുകളോ കണ്ടുപിടിക്കാന്‍ പറ്റിയില്ല. എന്നാലും ചിലതിതാ …
1A – വിളക്കുമേന്തി കഴിഞ്ഞ് ഒരു അങ്കുശം ആകാമായിരുന്നു.
5A – “ഇവിടുത്തെ ‘പെരുമ’യെപ്പറ്റി” – ഇതിന്റെ പെരുമ എന്ന പ്രയോഗമല്ലേ കൂടുതല്‍ യോജ്യം?
13A – അഭേദ്യമായ not required/wrong
15A – “ഭൂമി നിര്‍മ്മിച്ചിരിക്കുന്ന” – നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന is the right usage
23A – “മലയാളിയായി ജനിച്ച്” – ജനിച്ചിട്ടും is the right one
26A – “ചേരുന്നതിവിടെ” – ഒത്തുചേരുന്നതിവിടെ എന്നതാണ് ശരി
52A – “ആഴ്വാഞ്ചേരി തമ്പ്രാക്കളെ വാഴിച്ചത് ” – എന്നു മതി
42D – “അമേരിക്കന്‍” – അമേരിക്കക്കാരന്‍ എന്നു മലയാളം
മുജീബുര്‍ റഹ്മാന്‍
കഥാകാരാ Thanks
ജലജ
മുജീബ്,
ഞാനും അതു തന്നെയല്ലേ പറഞ്ഞത്. ബഹുജനം പലവിധം എന്ന്.
ഇന്ന് ഒരു മൈഗ്രേന്‍ ദിവസമായതുകൊണ്ട് പദപ്രശ്നം രണ്ടാമത് നോക്കാന്‍ കഴിഞ്ഞിട്ടില്ല. അത് നാളെയാവാം.
സുരേഷ്
ഗംഭീരം. ഞാന്‍ നിറുത്തി. വേറെ പണിയുണ്ട് മാഷേ.
മലയാളത്തെ രക്ഷപ്പെടുത്തുന്നത് ഇങ്ങിനെ യാണെങ്കില്
ഈശ്വരാ മലയാളത്തെ നീ കാത്തോളണേ.
കഴിഞ്ഞ പദപ്രശ്നം പാതിയില്‍ നിര്‍ത്തിയതാ… ഇത് അടുത്തൊന്നും തുടങ്ങാന്‍ പറ്റുമെന്നും തോന്നുന്നില്ല…. ഒരു സെര്‍വര്‍ റിക്കവറി ചെയ്യുന്ന തിരക്കിലാണ്…. നാലു നാളായി ഊണും ഉറക്കവുമില്ല….
>>>>>>രസകരമായ പലതും ഉണ്ടായിരുന്നു വെന്നാണ് ഞാന്‍ കരുതിയത്.
ശരിയാണ് മുജിബ്, ഞാനും ഇങ്ങനെത്തന്നെയാണ് വിചാരിക്കാറുള്ളത്. മറ്റുള്ളവരുടെ മനസ്സറിയാന്‍ മനസ്സറിയും യന്ത്രമൊന്നും നമ്മുടെ കയ്യിലില്ലല്ലോ. (എന്റെ കയ്യില്‍ മനസ്സറിയും യന്ത്രം എന്ന പുസ്തകമൊരെണ്ണം ഉണ്ട്. ബാലസാഹിത്യം)
>>>>>>പദപ്രശ്നത്തില്‍ ആംഗലേയപദങ്ങള്‍ ഉള്‍പ്പെടുത്തരുതെന്നു നിയമമുണ്ടോ? അങ്ങിനെയുള്ളതായി എനിക്കറിയില്ല
ഇത് നിയമാവലിയില്‍ എഴുതേണ്ട ആവശ്യമുണ്ടോ? മലയാളം പദപ്രശ്നത്തില്‍ മലയാളം പദങ്ങളല്ലേ വേണ്ടത്? ആംഗലേയം മാത്രമല്ല മറ്റ് അന്യഭാഷാപദങ്ങളും കഴിയുന്നതും ഉണ്ടാകാന്‍ പാടില്ല. പിന്നെ സംജ്ഞാനാമങ്ങള്‍, തത്സമങ്ങള്‍ , തദ്ഭവങ്ങള്‍ ഇവ ഉപയോഗിക്കാം. ഇതിനു മുമ്പ് അന്യഭാഷാപദങ്ങള്‍ വന്നപ്പോഴും ഇതേ അഭിപ്രായം പലരും ഈ പേജില്‍ എഴുതിയിരുന്നു.
ഈ കാര്യത്തില്‍ കുരുക്ഷേത്ര 2 ല്‍ ഇനി ഒന്നും ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ല. വളരെ മുമ്പ് നിര്‍മ്മിച്ച പദപ്രശ്നങ്ങളാണല്ലോ. അവയില്‍ ഇനി മാറ്റം വരുത്താന്‍ പലപ്പോഴും വിഷമമായിരിക്കും. പുതിയതായി നിര്‍മ്മിക്കുന്നവയില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഓരോ തവണയും ഇത് ചൂണ്ടിക്കാണിക്കുന്നത്.
Rajith Ravi
ക്ലൂ ചോദിക്കാനാണേല്‍ പത്ത് പതിനഞ്ചെണ്ണം ചോദിക്കണം അതിനാല്‍ ചോദിക്കുന്നില്ല പിന്നെ എന്നേലും തീര്‍ക്കാന്‍ ശ്രമിക്കാം
ജലജ
കഥാകാരന്‍ എഴുതിയ വ്യാകരണപ്പിശകുകളോട് യോജിക്കുന്നു. എന്നാല്‍ 15എ തിരുത്തി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന എന്നെഴുതിയത് ശരിയായി തോന്നിയില്ല.ഭൂമിനിര്‍മ്മിതമായിരിക്കുന്ന (ഇത്തിരി കടപ്പാട് വിക്കിയോട്) എന്നെഴുതുന്നതായിരിക്കും കൂടുതല്‍ ശരിയെന്ന് തോന്നുന്നു. ഇനി മാഷ് പറയട്ടെ. അല്ലെങ്കില്‍ നിള ഉടനെയെത്തുമെന്ന് പ്രതീക്ഷിക്കാം. തന്നിരിക്കുന്ന സൂചനയനുസരിച്ച് ഭൂമിയാണ് ആ ഖരദ്രാവകവസ്തുക്കള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് തോന്നും. അങ്ങനെയല്ലല്ലോ വേണ്ടത്.
27ഡി സൂചനയുടെ വാക്യഘടന അത്ര നന്നായിത്തോന്നിയില്ല. ഈ സൂചനയനുസരിച്ച് ബാദുഷ അഭിനയിച്ച വേറെ ചിത്രത്തിലെ നായികയും ആവാം. ലിങ്ക് ഉണ്ടെന്നത് ശരിതന്നെ എന്നാലും ആ വാക്യം കുറച്ചുകൂടി ശരിയാക്കാമായിരുന്നു എന്നു തോന്നുന്നു.
26എ അവസാനത്തെ അക്ഷരത്തിന് കെട്ടുവള്ളിയെന്തിനാണ്? വള്ളി മാത്രമിട്ടാണല്ലോ സാധാരണ എഴുതുന്നത്.
കുറെയേറെ ഉത്തരങ്ങള്‍ ഇംഗ്ലീഷില്‍ തിരയേണ്ടിവന്നതും ഒട്ടും പരിചയമില്ലാത്ത എനിക്ക് താല്‍പ്പര്യം തോന്നാത്ത കുറെ പദങ്ങളുമാണ് ഈ പദപ്രശ്നം എനിക്ക് വിരസമായിത്തോന്നാന്‍ കാരണമെന്ന് തോന്നുന്നു. ഇംഗ്ലീഷില്‍ തിരയുന്നത് എന്നെ സംബന്ധിച്ചിടത്തോളം കണ്ണിന് വലിയ ആയാസമുണ്ടാക്കും. ( മനസ്സിന് മാത്രമേ വയസ്സാകാത്തതുള്ളൂ. കണ്ണുകള്‍ക്കായി. )
ഇത്തരം പദപ്രശ്നങ്ങള്‍ ഇഷ്ട പ്പെടുന്നവരും കാണും.( കമന്റ് പേജില്‍ പ്രത്യക്ഷപ്പെടാത്തവരുടെ അഭിപ്രായം എന്താണെന്ന് അറിയില്ലല്ലോ) ശരിക്കും വിവിധവിഷയങ്ങള്‍ സ്പര്‍ശിച്ചിട്ടുണ്ടല്ലോ.
ജലജ
രജിത്, കുറെ ക്ലൂ നേരത്തെ ഇട്ടിട്ടുണ്ടല്ലോ.അത് നോക്കിയില്ലേ?
Ranjith
Hi..
Pls help .
Clue needed for 7A, 23A, 33A, 43A, 9B, 16D second letter, 25D, 38U last letter
Prasad
7A-Search കൈവിരലിലെ നഖം in google
33A- female version of god of sky
43A-sultan of the Mamluk dynasty
9B- Name similar to pop singer (made in india)
38U- last letter “truth’
ഉണ്ണികൃഷ്ണന്‍
ഷണ്‍മുഖപ്രിയ Says:
September 4th, 2011 at 8:53 pm
സൂചന ഏതാണെന്ന് മനസിലായില്ലേലോ ഉണ്ണികൃഷ്ണ.
അമീബ
അത് തന്നെ പ്രിയ…
മുജീബ് ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കേണ്ടിടത്ത് ഉപയോഗിക്കുക തന്നെ വേണം…എന്നാല്‍ അതിനു തുല്യമായ നല്ല മലയാളം പദങ്ങള്‍ ഉണ്ടെങ്കില്‍ അതുപയോഗിക്കുന്നതായിരിക്കും ഉചിതം…’ഡിഫ്യൂഷന്’ എന്ന വാക്ക് ഒരു കണ്ഫ്യൂഷന്‍ ആണ് ഉണ്ടാക്കിയത്…വിസരണം എന്ന് മലയാളത്തില്‍ എഴുതുന്നതായിരുന്നു നല്ലത്..അമേരിക്കയുടെ ആദ്യത്തെ സ്പേസ് സ്റ്റേഷന്‍ എന്നതിന്റെ ഉത്തരം ‘സ്കൈ ലാബ്’ എന്ന് തന്നെ വേണം അല്ലാതെ ‘ആകാശ പരീക്ഷണ ശാല’ എന്നെഴുതാന്‍ നിര്‍ബന്ധം പിടിക്കുന്നില്ലല്ലോ…ഒഴിച്ച് കൂടാന്‍ വയ്യാത്ത സ്ഥലങ്ങളില്‍ മാത്രം ഇംഗ്ലീഷ് മതി എന്നാണു ഞാന്‍ കരുതുന്നത്…
anjanasatheesh
@ ranjith
7A – കൈവിരലിലെ നഖം- ഇതേപോലെ ഗൂഗില്‍ മലയാളത്തില്‍ തിരയൂ
23A -പാലക്കാടു നിന്ന് പ്രശസ്ത തമിഴ് നടി- ലേസ ലേസ എന്നചിത്രത്തിലുണ്ട്
33A- western direction എന്നു മഷിത്തണ്ടില്‍ തിരയൂ
43A – sultan,degree,shadow of god – ഇങ്ങനെ ഗൂഗിളില്‍ നോക്കു – അപ്പോള്‍ കിട്ടുന്ന General Studies History 4 Upsc – അവിടെകാണാം
9B – 6 year old girl in american terrorist list എന്നു തിരഞ്ഞു നോക്കൂ
16D – വി റ്റാ മിനില്‍ ഉണ്ട് ആ അക്ഷരം
ക്ലൂ ചോദിക്കാനനെങ്കില്‍ ഒരു പാടുണ്ട്. ഇന്നലെ വെല്ലിയച്ചന്റെ പെട്ടെന്നുള്ള മരണവും ശവ സംസ്കാരവും കഴിഞ്ഞു മടങ്ങി എത്തിയപ്പോള്‍ രാത്രി ഏറെ യായി. മുജീബിന്റെ പദപ്രശ്നം ആയത് കൊണ്ട് എന്തെങ്കിലും കടുപ്പം (ഗോത്രം) കാണും എന്ന് തോന്നിയിരുന്നു. ഇത് കണ്ടതോടെ കളിക്കാനുള്ള സകല മൂഡും പോയി. പിന്നെ ഇത് എന്ന് കമ്പ്ലീറ്റ് ചെയ്യണം എന്നൊന്നും അറിയില്ല.
രസകരം എന്ന് ഇതിനെ വിശേഷിപ്പിക്കാമോ എന്നറിയില്ല. എങ്കിലും പൊതുവേ വിജ്ഞാന പ്രദം എന്ന് പറയാം. മുന്‍പേ പറന്ന പക്ഷികള്‍ക്ക് അഭിനന്ദനങ്ങള്‍ ….
I NEED CLUE FOR
11 A FIRST 2 LETTERS
13 A FIRST & THIRD LETTERS
28 D FIRST LETTER
സുബൈര്‍
പദപ്രശ്നത്തിന് ഇത്രയും കടുപ്പം വേണോ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
കടിച്ചാല്‍ പൊട്ടാത്ത കടുപ്പം കാരണം,
പല്ല് കളയേണ്ടെന്നു കരുതി പലരും ഇടയ്ക്ക് നിര്ത്തിപ്പോയതായി കാണുന്നു.
അല്ലെങ്കില്‍ കൊഴിഞ്ഞുപോവുന്നവരുടെ പട്ടിക ഇനിയും നീണ്ടുപോയേക്കും!
വേറെ പണിയൊന്നുമില്ലാത്തവരല്ലല്ലോ ഇവിടെ കളിക്കാന്‍ വരുന്നത്.
@കഥാകാരന്‍,
താങ്കള്‍ കാണാതെ പോയ ചിലത് :
23A ‘അഭിനയിച്ചിട്ടില്ലാത്ത’ എന്നല്ലേ കൂടുതല്‍ നല്ലത്?
9D ‘തദ്ദേശ ഭാഷയില്‍’ എന്ന് പോരെ?
22D ‘ഇരുകരകളിലും’ എന്നുമതി.
31D ‘തുടക്കത്തില്‍’ എന്നത് കൊണ്ടുദ്ദേശിച്ചതെന്താണ് ? എയിഡ്സ്ന് അങ്ങിനെ ഒരു തുടക്കമുണ്ടോ?
‘ആദ്യകാലത്ത് ‘എന്നല്ലേ കൂടുതല്‍ നല്ലത്?
ഉത്തരങ്ങളെപ്പറ്റി മറ്റു ചിലത്,
25A സൂചനയില്‍ (2,2) എന്ന് കൊടുത്തത് തെറ്റ്. randiv എന്നത് ഒറ്റപ്പദമാണ്.
26A അവസാന അക്ഷരത്തിന് ദീര്‍ഘം ആവശ്യമില്ല. ലിങ്കിങ്ങിനു വേണ്ടി വാക്കുകളെ മാറ്റിമറിക്കുന്നത് ശരിയല്ല.
27D ആ സിനിമയിലെ നായിക ശോഭനയല്ലേ?
28D രണ്ടാമക്ഷരത്തിന് ദീര്‍ഘം വേണോ?
41A ഉത്തരത്തിലെ മൂന്നാമാക്ഷരം ഇരട്ടിക്കേണ്ടേ?
neema
pls provide some clue for 36 A , 14 D 2nd letter , 53 A pls
53a start with colo
36 a start with ni
14 d confushion theerkkaname third letter
anjanasatheesh
സുബൈര്‍ Says:
September 5th, 2011 at 2:56 pm
പദപ്രശ്നത്തിന് ഇത്രയും കടുപ്പം വേണോ എന്ന് ആലോചിക്കുന്നത് നന്നായിരിക്കും.
കടിച്ചാല്‍ പൊട്ടാത്ത കടുപ്പം കാരണം,
പല്ല് കളയേണ്ടെന്നു കരുതി പലരും ഇടയ്ക്ക് നിര്ത്തിപ്പോയതായി കാണുന്നു.
അല്ലെങ്കില്‍ കൊഴിഞ്ഞുപോവുന്നവരുടെ പട്ടിക ഇനിയും നീണ്ടുപോയേക്കും!
വേറെ പണിയൊന്നുമില്ലാത്തവരല്ലല്ലോ ഇവിടെ കളിക്കാന്‍ വരുന്നത്.
>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<
അങ്ങിനെ പറയല്ലേ സുബൈര്‍,
ഇതു ഞാന്‍ മുന്നേപറഞ്ഞപ്പോള്‍ പലരും എന്നെ വിമര്‍ശിച്ചു. സര്‍വ്വേ നടത്തി ഫലവും പറഞ്ഞു.പദപ്രശ്നങ്ങള്‍ ലളിതമാവണമെന്നില്ല പക്ഷേ എല്ലാറ്റിനും ഒരു കൈയ്യും കണക്കും വേണ്ടേ ? ഇതിപ്പോ ഗൂഗിളിലും വിക്കിയിലും തിരച്ചില്‍ നടത്തി കിട്ടുന്ന കുറെ പദങ്ങള്‍ ചേര്‍ത്തു വയ്ക്കുന്നു. അതും മണിക്കൂറുകള്‍ കളഞ്ഞ്.വയ്ക്കുന്നു. തീര്‍ച്ചയായും പദപ്രശ്ന "പൂതി" പലരും ഉപേക്ഷിക്കും എന്നതു സത്യം. അത് ആര്‍ക്കും ഒന്നുകൊണ്ടും മൂടിവയ്ക്കാന്‍ കഴിയുകയില്ല.
പിന്നെ മലയാളത്തിന്റെ പുനരുദ്ധാരണം (?) . ഇത്തരം പദപ്രശ്നങ്ങള്‍ കൊണ്ട് അതും സാധ്യമാകുമോ എന്നുകൂടി നാം ചിന്തിക്കുണം
ജിനു
41A and 16A 3rd letter plz..
ജിനു
only 41A..
ജിനു
30A attorney 2nd letter
സുബൈര്‍
@ജിനു
41a ജനകപുത്രി, ലക്ഷ്മണന്റെ ഭാര്യ
bijoy
I request you to stop fighting about non-mistakes in a crossword.
ഒരു മത്സരത്തില്‍ എളുപ്പമുള്ളതും കടുപ്പമുള്ളതും ആയ പദപ്രശ്നങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് എളുപ്പമുള്ളതാകും ഇഷ്ടം. ചിലര്‍ക്ക് കടുപ്പമുള്ളതാകും ഇഷ്ടം. ചിലര്‍ക്ക് വിജ്ഞാന പ്രദമായതാകും ഇഷ്ടം. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങള്‍ …
ഈ പദപ്രശ്നം എളുപ്പമുല്ലതാക്കുവാന്‍ വേണ്ടി അണിയറയില്‍ നടന്ന ത്രെഡ് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. അത്രയ്ക്ക് കഷ്ടപ്പെട്ടു രണ്ടു പേരും. അവരുടെ ശ്രമം വിജയിച്ചില്ലായിരിക്കും. കുറ്റം പറയുന്നതിന് ഒരു പരിധി വയ്ക്കുക. എല്ലാവര്ക്കും മറ്റൊരാളുടെ പദപ്രശ്നത്തെ കുറ്റം പറയാന്‍ നല്ല ആവേശം കാണുന്നു. സ്വന്തം പദപ്രശ്നത്തെ തൊട്ടാല്‍ കളിമാറി. മനുഷ്യ പ്രകൃതം തന്നെ. എങ്കിലും ഒരു പരിധി സ്വയം വയ്ക്കുക. മനപൂര്‍വ്വം ആരും കടുപ്പമേറിയ പദപ്രശ്നം നിര്‍മിക്കുന്നില്ല. അങ്ങിനെ ആയി പോകുന്നു എന്ന് മാത്രം.
പിന്നെ ഇത് ഒരു മത്സരമാണ്… ചില വിഷയങ്ങള്‍ ചിലപ്പോള്‍ കഠിനമായി എന്ന് വരാം. എല്ലാവര്‍ക്കും തുല്യ ചാന്‍സ് ആണ് ലഭിക്കുന്നത്. സെര്‍വര്‍ പണി മുടക്കിയാല്‍ പോലും അത് ഒരാളെ മാത്രമല്ല ബാധിക്കുന്നത്.
so be cool. complete whenever you get time.
സമ്മാനം മാത്രം പ്രതീക്ഷിച്ചല്ലല്ലോ നിങ്ങള്‍ കളിക്കുന്നത്… (ഈ നിലയില്‍ ആണെങ്കില്‍ എല്ലാവര്ക്കും സമ്മാനമുണ്ട്.) ആസ്വദിക്കുക ..പുതിയ പദങ്ങളും ..പുതിയ അറിവുകളും.
ഇംഗ്ലീഷിനു ഇവിടെ വിലക്ക് ഇല്ല. പക്ഷെ അത് സ്ഥല/വ്യക്തി പേരുകള്‍ക്ക് മാത്രമാക്കിയാല്‍ നല്ലതാണ് എന്ന് തോന്നുന്നു. do you want me to add it as a rule?
(personally) I support above average crosswords but well-linked, error-free. only a few is making such crosswords.
ജിനു
got it…
admin
—-the final word from the moderator. from discussion thread —–
Mujeeb,
വിദേശ(മലയാളമല്ലാത്ത)പദങ്ങൾ ഉള്ളിടത്തോളം പ്രശ്നങ്ങൾക്കു സാദ്ധ്യതയുണ്ട്. അത് ആരുടെയും കുറ്റമല്ല. കൃത്യമായ മാർഗ്ഗരേഖകൾ ഇല്ലാത്തകാലത്തോളം അങ്ങനെയാണു്. പലർക്കും പലരീതിയിൽ ഒന്നിനെ വിലയിരുത്താം.
ഇപ്പോഴത്തെ നിലയിൽ ഇതു രണ്ടും പരിഹാരമില്ലാത്തതാണു്. സാമാന്യ ബുദ്ധിയിൽ ഏറ്റവും അനുയോജ്യമെന്നു തോന്നുന്നതു ചെയ്യുകയേ നിർവാഹമുള്ളൂ. അതു സാധിച്ചിട്ടുണ്ട്.
ചില ഇംഗ്ലീഷ് പദങ്ങൾ ഒഴിവാക്കുക വയ്യ. പ്രത്യേകിച്ച് സാങ്കേതികപദങ്ങൾ. അങ്ങനെയാണു് ഡിഫ്യൂഷൻ ഉൾപ്പെട്ടത്. (മറ്റൊരു പദപ്രശ്നത്തിൽ ഒരു വാക്ക് മലയാളമല്ലാത്തതിനാൽ ഒഴിവാക്കിയിരുന്നു)
മുമ്പു പലരോടും പറഞ്ഞതാണു്- പല വിമർശനങ്ങളും ഒരു കഴമ്പുമില്ലാത്തതാണു്. ഇതൊരു പദപ്രശ്നമാണെന്നും സൂചനകൾ ഉത്തരങ്ങളിലേക്കുള്ള വഴികാട്ടികളാണെന്നും മറന്നുപോകുന്നവരാണു പലരും. ഉത്തരം കിട്ടാത്തവർ കുറ്റം പറയും. പറയുന്നവർ പറഞ്ഞിട്ടുപോട്ടെന്നു വയ്ക്കുക. കാര്യമുള്ളവ മാത്രം പരിഗണിക്കുക.
ഒരു ഫൂൾപ്രൂഫ് അസാദ്ധ്യമാണു്. ബഹുജനം പലവിധം എന്നല്ലേ.
2011-09-04 05:58:20 GMT
സുബൈര്‍
ആകെയുള്ള 61 ചോദ്യങ്ങളില്‍ മലയാളം/സംസ്കൃതം പദങ്ങളോ മലയാളികളുടെ പേരുകളോ ഉത്തരമായി വരുന്നത് 27 മാത്രം. അതായത് വെറും 44 % !!! ഒരു പദപ്രശ്നത്തില്‍ മിനിമം 60% എങ്കിലും മലയാളം വാക്കുകള്‍ വേണം, എന്നൊരു നിബന്ധന കൊണ്ടുവന്നാല്‍ നന്നായിരിക്കും.
മുജീബുര്‍ റഹ്മാന്‍
സുരാവിലെ മുതല്‍ പവര്‍ക്കട്ടായിരുന്നതുകൊണ്ട് ഈ പേജിലേക്കു വരാന് കഴിഞ്ഞില്ല സുരേഷ്,ജലജച്ചേച്ചി,ഉണ്ണികൃഷ്ണന്‍,anjanasatheesh,സുബൈര്‍,Chandnichettanതുടങ്ങിയവരുടെ കമന്‍റുകള്‍ വായിച്ചു.അധികംപേരും ഈ പദപ്രശ്നത്തെക്കുറിച്ച് മൗനം പാലിക്കുന്നതായി തോന്നുന്നു. അതിന്റെ കാരണവും മനസ്സിലായി.
ഈ പദപ്രശ്നം നിര്‍മ്മിച്ചത് 2010 ജൂലൈ മാസത്തിലാണ്. ആംഗലേയപദങ്ങള്‍ കടന്നുകൂടിയാല്‍ ഇത്രവലിയ പ്രശ്നങ്ങള്‍ മല്‍സരാര്‍ത്ഥികള്‍ക്കുണ്ടാവുമെന്ന് കരുതിയുമില്ല.അതായത്,കുരുക്ഷേത്ര 1 നുവേണ്ടിയുണ്ടാക്കിയ പദപ്രശ്നം പബ്ലിഷ് ചെയ്ത് കുരുക്ഷേത്ര 2ല്‍.
അപ്രൂവ് ചെയ്യുന്ന സമയത്ത് അപ്രൂവര് ഇതിനെപ്പറ്റി സൂചിപ്പിക്കുകയും ചെയ്തിരുന്നു. പദപ്രശ്നം നീര്മ്മിക്കുമ്പോള് ഇതില്കൂടുതല് ആംഗലേയവും അന്യഭാഷ പദങ്ങളും ഉണ്ടായിരുന്നു കുറെയൊക്കെ അപ്രൂവര്ന്റെ നിര്ദ്ദേശപ്രകാരം മാറ്റുകയായിരുന്നു. അതേപടി ഈ പദപ്രശ്നം പബ്ലിഷ് ചെയ്തിരുന്നെങ്കിലത്തെ അവസ്ഥയെപ്പറ്റി ചിന്തിക്കാന്കൂടി വയ്യ.
മല്‍സരാര്‍ത്ഥികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കും സമയനഷ്ടത്തിനും ക്ഷമ ചോദിക്കുന്നു.
ഒരു പദപ്രശ്നത്തെ പറ്റി വിമര്‍ശിക്കുന്നത് നല്ലതാണ്,വിമര്‍ശിക്കുമ്പോള്‍ പദപ്രശ്നത്തിലുള്ള ചില നല്ലവശങ്ങള്‍ കൂടി വിമര്‍ശിക്കുന്നവര്‍ പറയുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. കുറച്ച്(അധികം) തെറ്റുകള്‍ ഉണ്ടെന്നുള്ളതു ശരിതന്നെ, ഈ പദപ്രശ്നം വിജ്ഞാനപ്രദം എന്നുപറഞ്ഞത് ഒന്നോ രണ്ടോ പേരെ ഉള്ളൂവെന്നാണ് എനിക്കു തോന്നുന്നത്.
admin
നല്ല നിര്‍ദ്ദേശമാണ് സുബൈര്‍ … എന്നാലും അത് കൊണ്ടൊന്നും കാഠിന്യം കുറയുവാന്‍ പോകുന്നില്ല. താരാവലി എന്നി ഘടോല്‍കചനെ ഒഴിവാക്കി ഒരു കുരുക്ഷേത്ര യുദ്ധം അസാധ്യമാണല്ലോ
krkt3- യിലേക്കുള്ള നിബന്ധനകള്‍ ഇപ്പോഴേ നിര്‍മ്മിക്കാം. അത് അനുസരിച്ചുള്ള പദപ്രശ്നങ്ങള്‍ മാത്രമേ അതില്‍ പരിഗണിക്കൂ. വ്യക്തമായ നിര്‍ദേശങ്ങള്‍ പറയുക.
admin
krkt3- യിലേക്കുള്ള നിബന്ധനകള്‍ ഇപ്പോഴേ നിര്‍മ്മിക്കാം. അത് അനുസരിച്ചുള്ള പദപ്രശ്നങ്ങള്‍ മാത്രമേ അതില്‍ പരിഗണിക്കൂ. വ്യക്തമായ നിര്‍ദേശങ്ങള്‍ പറയുക.
bijoyയുടെയും admന്റയും കമന്റുകള്‍ക്ക് മുന്‍പ് ടൈപ്പ് ചെയ്താണ് മുകളില്ലത്തെ കമന്റ്.
admiന്റെ കമന്‍റ് അപ്രൂവ് ചെയ്യുന്നതിനു മുമ്പ് അപ്രൂവര്‍ offline chat ല്‍ പറഞ്ഞത്.
മുജീബുര്‍ റഹ്മാന്‍
എന്‍റെ അടുത്തപദപ്രശ്നം ആംഗലേയമോ അന്യഭാഷ പദങ്ങളോ ഒന്നും ഇല്ലാത്തതായിരിക്കും.
പഴയതൊരെണ്ണം bounce ചെയ്യിച്ച് പുനര്‍നിര്‍മ്മിച്ചതാണ്. പുതിയ നിയമത്തില്‍ നിര്‍മ്മിച്ചതാണ്. അപ്രൂവിനയച്ചിട്ടുണ്ട്.അപ്രൂവ് കിട്ടുമോ,എന്തോ?
ഇതുകൊണ്ടാണ് സൂചനകളിലെ തെറ്റുകളെപ്പറ്റി പറഞ്ഞത്. അവ പദപ്രശ്നത്തിലെ തെറ്റുകളായി കാണേണ്ട. മലയാളഭാഷയിലെ തെറ്റുകളായി കാണുക. ഇതിനു മുമ്പുള്ള പദപ്രശ്നങ്ങളിലും ഇത്തരംകാര്യങ്ങളെക്കുറിച്ച് എഴുതാറുണ്ടായിരുന്നുവല്ലോ.
>>>>>>കുറച്ച്(അധികം) തെറ്റുകള്‍ ഉണ്ടെന്നുള്ളതു ശരിതന്നെ. ഉണ്ടോ? 26എ യിലെ തെറ്റ് മാത്രമേ ഞാന്‍ കണ്ടുള്ളൂ. പിന്നെ 27ഡിയിലെ നായിക ശോഭനയല്ലേ എന്ന ചോദ്യം എന്റെ മനസ്സിലും ഉണ്ട്.
>>>>>>>വിമര്‍ശിക്കുമ്പോള്‍ പദപ്രശ്നത്തിലുള്ള ചില നല്ലവശങ്ങള്‍ കൂടി വിമര്‍ശിക്കുന്നവര്‍ പറയുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.
ഇത് ഞാന്‍ ഇടയ്ക്ക് വച്ച് ചെയ്തിരുന്നു. പിന്നെങ്ങെനെയോ നിന്നു പോയി. ചെയ്തിരുന്ന സമയത്ത് ആര്‍ക്കും താല്പര്യം കണ്ടതുമില്ല.
എന്റെ പദപ്രശ്നത്തില്‍ കുരുക്ഷേത്രയുദ്ധം നടന്നിരുന്ന സമയത്തൊന്നും അപ്രൂവര്‍ (ശ്രീകൃഷ്ണനായി) പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോള്‍ കണ്ടില്ലേ????? മുജിബിന്റെ ഭാഗ്യം. എനിക്ക് പരാതി ഒന്നുമില്ല ട്ടോ. തമാശയായി എഴുതിയതാണ്. എന്തായാലും ഇതിന്റെ അപ്രൂവര്‍ ജയകുമാറാണെന്ന എന്റെ ഊഹം തെറ്റിയില്ല.
admin
>>> എന്റെ പദപ്രശ്നത്തില്‍ കുരുക്ഷേത്രയുദ്ധം നടന്നിരുന്ന സമയത്തൊന്നും അപ്രൂവര്‍ (ശ്രീകൃഷ്ണനായി) പ്രത്യക്ഷപ്പെട്ടിട്ടില്ല.
പ്രയോഗം എനിക്കിഷ്ടപ്പെട്ടു
ചേച്ചിക്ക് “അടിക്കു തട” എന്ന അസ്ത്ര പ്രയോഗം അറിയാം എന്ന് ശ്രീ കൃഷ്ണന് അറിയാമല്ലോ.
പിന്നെന്തിനു ഒരു സാരോപദേശം വേസ്റ്റ് ആക്കണം..
Prasad
This crossword is വിജ്ഞാനപ്രദം except ആംഗലേയവും അന്യഭാഷ പദങ്ങളും
ജലജ
വാസിം,
11a,spain chess എന്ന് ഗൂഗിളില്‍ നോക്കുമ്പോള്‍ വരുന്ന വിക്കി പേജില്‍ ഉണ്ട്.
16a,gangotri iron and steel company ltd — google search
20a
,6d,astuttgart germany indian flag—-google search
21d ആദ്യത്തെ അക്ഷരമല്ലേ ഇനി വേണ്ടത്? ‘ചിന്തിക്കാതെ’ എഴുതൂ.
,25d,അതലം വിക്കിപീഡിയ
19uമുസ്ലീങ്ങളെ ഇങ്ങനെയും പറയാറുണ്ട്. തുടക്കം മനസ്സിലാക്കാന്‍ എന്റെ പേര് നോക്കുക
,24a ക്ലൂ അറിയില്ല വേറെ ആരെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കാം.
വിജയാശംസകള്‍!!!
ജലജ
മുജീബ്,
മലയാളവുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും നല്ലതു തന്നെ. അവ അധികവും എളുപ്പവുമായിരുന്നു. ഏറ്റവുമിഷ്ടപ്പെട്ടത് രത്നം തന്നെ. ലിങ്ക് ധാരാളമുണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് കിട്ടുകയും ചെയ്തു.( അതൊരെണ്ണം കിട്ടിയിരുന്നെങ്കില്‍ എല്ലാവര്‍ക്കുമിഷ്ടപ്പെടുന്ന ഒരു പദപ്രശ്നം ഉണ്ടാക്കാ മായിരുന്നു അല്ലേ? )
പിന്നെ ബംഗാളിലെ ഈ ഗോത്രക്കാരെ കഥാപാത്രങ്ങളാക്കി വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ ഒരു നോവല്‍ ഞാന്‍ പണ്ട് വായിച്ചിട്ടുണ്ട്. ഗോത്രദാഹം. അതുകൊണ്ട് ആ ഉത്തരം എനിക്ക് പെട്ടെന്ന് കിട്ടി.
28Aക്ലൂ കണ്ടപ്പോള്‍ എന്ത് ആനക്കാര്യമാണാവോ എന്ന് വിചാരിച്ചു. ലിങ്ക് കിട്ടിയപ്പോള്‍ ഉത്തരം എളുപ്പമായി. ആദ്യം ഗൂഗിളില്‍ ചെറുതായൊന്നു തിരഞ്ഞതായിരുന്നു.
അനന്തമായ സമയം ഏതു പുസ്തകത്തില്‍ നിന്നാണ്?
ജലജ
അഡ്മിന്‍,
ഭീമന്‍ ( ഒരിക്കലും തിരിഞ്ഞു നോക്കാത്ത അച്ഛന്‍) സ്മരിക്കുന്ന മാത്രയില്‍ എത്തിക്കൊള്ളാമെന്ന് ഘടോത്‌കചന്റെ ഒരു വാഗ്‌ദാനമുണ്ട്. അതുപോലെ താരാവലിയും സ്മരിക്കുന്ന മാത്രയില്‍ എത്തും എന്നാണോ താങ്കള്‍ ഉദ്ദേശിച്ചത്?
ജലജ
അഡ്മിന്‍,
ഞാന്‍ രണ്ടെണ്ണം നിര്‍മ്മിച്ചുകഴിഞ്ഞു .മൂന്നാമത്തേത് തുടങ്ങുകയും ചെയ്തു. ഇനിയാണോ പുതിയ നിയമങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നത്????????
വേഗം തീരുമാനിച്ചാല്‍ മാറ്റം എന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍ വരുത്താമായിരുന്നു.
ഈ പുതിയ രീതിയിലുള്ള പദപ്രശ്നനിര്‍മ്മാണം ഇത്തിരി ബുദ്ധിമുട്ടായിത്തോന്നി. നാലോ അഞ്ചോ പ്രാവശ്യം ഞാന്‍ ടൈപ്പ് ചെയ്തതാണ്.എല്ലാ തവണയും സെഗ്‌മന്റ് , കറുപ്പ്കളം, സിമട്രി അങ്ങനെ എവിടെയൊക്കെയോ പിഴവുകള്‍ വന്നു. കുറെയേറെ അഴിച്ച് പണിതാലേ പിഴവുകള്‍ നേരെയാക്കാന്‍ പറ്റൂ. എന്നാലും രണ്ടെണ്ണം ഒപ്പിച്ചെടുത്തു. ഇനി തെറ്റ് വല്ലതുമുണ്ടോ എന്നറിയില്ല. ഏറ്റവും കഷ്ടം ഉദ്ദേശിച്ച വാക്കുകളൊന്നും ഇടാന്‍ കഴിഞ്ഞില്ല എന്നതാണ്. പിന്നെ ഘടോത്‌കചന്റെ സഹായം വേണ്ടിവരുകയും ചെയ്തു. അതു പിന്നെ എന്റെ ശീലമല്ലേ???
Baijo
To All,
When you are putting Sabthathaaravali as the sole base for a crossword, there is no chance for anyone, who is staying in hostels, or out of home. But crosswords like this will give us a chance to fight. So please don’t discourage the authors who are trying to create some crosswords which are general in nature. Atleast Google and Wiki works for everyone, right?
സുരേഷ്
പലരുടെയും കമന്റുകള്‍ വായിച്ചപ്പോള്‍ ഞാന്‍ ഇടക്കുവച്ചു നിറുത്തിയതു
തെറ്റിദ്ധരിക്കപ്പെട്ടോ എന്നൊരു സംശയം. ഇതു വ്യക്തിപരമാ തീരുമാനമാണു.
പദപ്രശ്നം മോശമാണെന്നോ, അബദ്ധജടിലമാണെന്നോ ഞാന്‍ ധരിക്കുന്നില്ല.
ഇതിനു വേണ്ടി നാലഞ്ച് മണിക്കൂര്‍ ചിലവാക്കാനില്ലാത്തതിനാലാണ് സുല്ലു പറഞ്ഞത്.
അത്രയും സമയം നിഘണ്ടുവിനു നല്കാനായാല്‍ അതല്ലേ നല്ലത്.
പിന്നെ പദപ്രശ്നം ലളിതമാക്കിയാലോ, കഠിനമാക്കിയാലോ കളിക്കുന്നവരുടെ എണ്ണം
കൂടുമെന്നു തോന്നുന്നില്ല. രണ്ടാം കുരുക്ഷേത്ര യുദ്ധം ആറുമാസത്തേക്കല്ലേ പ്ലാന്‍ ചെയ്തിരിക്കുന്നേ,
അത്രയും സമയം ഇതിനുവേണ്ടി മാറ്റിവക്കാന്‍ ഇല്ലാത്തതിനാലാകും ആളുകള്‍ പിരിഞ്ഞു പോകുന്നത്.
പദപ്രശ്നം എന്നതില്‍ മാത്രം ഒതുങ്ങി നില്ക്കാതെ , പുതിയ ഇതിവൃത്തങ്ങളിലേക്കിറങ്ങേണ്ട സമയമായി.
ഒരു പക്ഷെ, ഇതൊരു പൂരിതാവസ്ഥയാകുന്നതാകാം.
എന്നാലും മനസ്സിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ :-
1) മൊബൈലിലൂടെ കളിക്കുവാനുള്ള ഒരു പൊതുവായ പ്രതലം. ജാവയൊ, അന്‍ഡ്രൊയ്ഡോ, വിന്‍ഡോസോ, ഏതു OS ആയാലും കളിക്കാനാവുന്നവിധത്തില്‍.
2) കുട്ടികള്‍ക്കു കളിക്കുവാനായി ഒരു ഭാഗം. പ്രത്യേകിച്ചും മലയാളഭാഷയുമായി ബന്ധപ്പെടുത്തി.
3) ഫ്രീ ആയി കിട്ടാവുന്നത്ര മലയാള പുസ്തക്ങ്ങളുടെ ഇ-ബുക്ക് എഡിഷന്‍ ഒരു online വായനശാല പോലെ.
4) ഇങ്ങിനെ കട്ടും , ചേര്‍ത്തും (cut & paste) കമന്റുകളെഴുതുന്നതു ഒരു പോരായ്മ തന്നെയാണു. കമന്റു പേജില്‍ മലയാളം transliteration ഉടനെ അനുവദിക്കുക. (??????)
5) കഴിയാവുന്നത്ര e-mail കൂട്ടങ്ങളിലേക്കു ഒരു link (interface), linux ലെ evolution , kopte പൊലെയോ ഉള്ള ഒരു ഏര്‍പ്പാട് transliteration നോടു കൂടി. മലയാളം മെയിലയക്കാനുള്ള ഏറ്റവും നൂതനമായ മാര്‍ഗ്ഗം.
6) മഷി നിഘണ്ടുവിന്റെ മൊബൈല്‍ ഭാഷ്യം . online search ആയാലും തരക്കേടില്ല.
ഇത്രയും സമ് വിധാനങ്ങള്‍ ഒരുക്കുവാനായാല്‍ മഷിത്തണ്ടിലേക്കുള്ള ജന പ്രവാഹം കുറച്ചെങ്കിലും വര്‍ദ്ധിക്കുമെന്നാണെന്റെ അഭിപ്രായം. ഇവ ഒരുക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലക്കുന്നു, എന്നാലും വെറുതെ മോഹിക്കുവാന്‍ മോഹം.
നോട്ട് :- മഷിത്തണ്ടിലെ ഇപ്പോഴേ പിടിപ്പതു പണിയുള്ള ടെക്കികളോട് ഒരപേക്ഷ. ദേഹോപദ്രവം ഏല്പ്പിക്കരുതു. ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുത്തു.
ഏതൊക്കെ വിഷയങ്ങള്‍ വേണം.
എത്ര ചോദ്യങ്ങള്‍ ഒരു സെറ്റില്‍ വേണം?
പോയിന്റ് എത്ര വേണം.
സമയം എത്ര വേണം?
admin
like vivek, kathakaran do, all are welcome with fun/kids crosswords. any size with minimum 9×9.
the main rule is …
it should be simple!
sounds good?
admin
suresh,
1) മൊബൈലിലൂടെ കളിക്കുവാനുള്ള ഒരു പൊതുവായ പ്രതലം. ജാവയൊ, അന്‍ഡ്രൊയ്ഡോ, വിന്‍ഡോസോ, ഏതു OS ആയാലും കളിക്കാനാവുന്നവിധത്തില്‍.
[admin] can anybody try playing crossword in andriod?
2) കുട്ടികള്‍ക്കു കളിക്കുവാനായി ഒരു ഭാഗം. പ്രത്യേകിച്ചും മലയാളഭാഷയുമായി ബന്ധപ്പെടുത്തി.
[admin] crossword for kids? or any other game?
3) ഫ്രീ ആയി കിട്ടാവുന്നത്ര മലയാള പുസ്തക്ങ്ങളുടെ ഇ-ബുക്ക് എഡിഷന്‍ ഒരു online വായനശാല പോലെ.
[admin] google or amazon has that facility .
4) ഇങ്ങിനെ കട്ടും , ചേര്‍ത്തും (cut & paste) കമന്റുകളെഴുതുന്നതു ഒരു പോരായ്മ തന്നെയാണു. കമന്റു പേജില്‍ മലയാളം transliteration ഉടനെ അനുവദിക്കുക. (??????)
[admin] shall ask them to ingrate just google transliterator ? it would be easier to integrate.
5) കഴിയാവുന്നത്ര e-mail കൂട്ടങ്ങളിലേക്കു ഒരു link (interface), linux ലെ evolution , kopte പൊലെയോ ഉള്ള ഒരു ഏര്‍പ്പാട് transliteration നോടു കൂടി. മലയാളം മെയിലയക്കാനുള്ള ഏറ്റവും നൂതനമായ മാര്‍ഗ്ഗം.
[admin] I didn’t understand.
6) മഷി നിഘണ്ടുവിന്റെ മൊബൈല്‍ ഭാഷ്യം . online search ആയാലും തരക്കേടില്ല.
[admin] this is in the middle and I heard that it has been suspended because a non-universal standard like unicode font for all mobile.
Baijo
@Suresh,
Great………… Simply great………
സുരേഷ്
>> like vivek, kathakaran do, all are welcome with fun/kids crosswords.
shall i try with പഴംചൊല്ലുകള്‍ ?
—admin—
Yes
മുജീബുര്‍ റഹ്മാന്‍
ജലജച്ചേച്ചി,പ്രസാദ്,മറ്റുള്ളവര്‍ നല്ലവാക്കുകള്‍ക്ക് നന്ദി.
ജലജച്ചേച്ചി,
അനന്തമായ സമയം ഏതു പുസ്തകത്തില്‍ നിന്നാണ്?
ഇത് പുസ്തകത്തിലുള്ളതല്ല Please see this article: http://www.mathrubhumi.com/books/special/basheer/article6.html
പിന്നെ ആ സിനിമയില്‍ശോഭനക്ക് കുറച്ചു റോളുകളല്ലേ ഉള്ളൂ. ആദ്യാവസാനം ഉള്ളവരെയല്ലേ നായികയായി പരിഗണിക്കേണ്ടത്.അതുകൊണ്ടാണ് ഞാന്‍ അങ്ങനെ ഇട്ടതെന്നു മാത്രം.
മുജീബുര്‍ റഹ്മാന്‍
നമ്മുടെ മാഷിനെ ഇതുവരെ കണ്ടില്ലല്ലോ? അദ്ദേഹം തിരക്കിലായിരിക്കുമെന്നു തോന്നുന്നു.
അല്ലെങ്കില്‍ ഇന്നലെ തന്നെ പ്രത്യക്ഷപ്പെട്ടേനെ.
Ramesh Raju PN
Clue for 36A and 46A pls
Vivek
മുജീബേ, താങ്കളുടെ പദപ്രശ്നം മോശമായിരുന്നെന്ന് ഞാന്‍ പറയില്ല. ഝാന്‍സിയെ നീട്ടി വിളിച്ചതൊഴിച്ചാല്‍ മറ്റു തെറ്റൊന്നും ഞാന്‍ ഓര്‍ക്കുന്നുമില്ല. (ഇതിലും കൂടുതല്‍ തെറ്റ് ഞാനുള്‍പ്പെടെയുള്ള പലരുടേയും പദപ്രശ്നങ്ങളിലും കാണാറുണ്ട്. ഒന്നാമത്തെ പദപ്രശ്നം തന്നെ ഉദാഹരണം. ) .
പിന്നെ അഭിപ്രായം ഒന്നും പറയാഞ്ഞത് മനപ്പൂര്‍വമാണ്. ഞാന്‍ വളരെക്കാലമായി അഭിപ്രായപ്രകടനം നിറുത്തി വച്ചിരിക്കുകയാണ്. ജെനീഷും മാഷും, നിളയും കഥാകാരനും പിന്നെ നമ്മുടെ ജലജേച്ചിയും എല്ലാവരുമുള്ളപ്പോള്‍ അതിന്റെ ആവശ്യവുമില്ല. അറിവുള്ളവര്‍ പറയുന്നതുപോലല്ലല്ലോ ഞാന്‍ പറയുന്നത്.
അതിനാല്‍ വല്ലപ്പോഴും കമന്റ് പേജില്‍ വന്നു പോകുന്നതല്ലാതെ ഒന്നും എഴുതാറില്ല. (പലയിടത്തും എന്റെ പേര് പൊങ്ങി വന്നത് കണ്ടിരുന്നെങ്കിലും അവഗണിച്ചുകളഞ്ഞത് അതു കൊണ്ടു തന്നെ) .
Ramesh Raju PN
36 എ 46എ എന്നിവക്ക് എന്തെങ്കിലും സൂചന……
Vivek
എളുപ്പമുള്ളതും കഠിനമുള്ളതുമായ പദപ്രശ്നങ്ങളെ ഒരേ രീതിയിലാണു ഞാന്‍ കാണുന്നത്. ശരിക്കും എന്റെ വ്യക്തിപരമായ ഇഷ്ടം ഇങ്ങനെ ക്വിസ്/നിഘണ്ടു പദപ്രശ്നങ്ങളോടല്ലെന്നു മാത്രം. ക്ലൂ ശരിക്കും നമ്മളെ ചിന്തിപ്പിക്കുന്നതാകണം. നിര്‍മ്മാതാവ് ഉദ്ദേശിക്കുന്നതെന്തെന്ന് കണ്ടെത്തിയതിനു ശേഷം വേണമെങ്കില്‍ ഒരു നെറ്റ്-തിരയല്‍ ആകാം, സ്വന്തം ബുദ്ധിയും ഓര്‍മ്മയും സഹായിച്ചില്ലെങ്കില്‍.
പക്ഷെ എനിക്കു പോലും അത്തരം ചോദ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയാറില്ല, പരമാവധി ശ്രമിക്കാറുണ്ടെങ്കിലും. (ജയകുമാര്‍ അതിലൊരു താരമാണെന്നെനിക്കറിയാം. ചില പദപ്രശ്നങ്ങളിലെ ക്ലൂകള്‍ കാണുമ്പോള്‍ അതിന്റെ അപ്രൂവര്‍ ആരെന്നറിയാനും പെട്ടെന്ന് സാധിക്കും) .
ഇത്തരം ക്ലൂകള്‍ ഇഷ്ടപ്പെടാത്തവരും ഉണ്ടെന്ന് അത്തരം പദപ്രശ്നങ്ങളുടെ കമന്റ് പേജ് വായിച്ചാല്‍ അറിയുകയും ചെയ്യാം.
വീണ്ടും ബഹുജനം പലവിധം ….
Vivek
കുസൃതി പ്രശ്നങ്ങളുണ്ടാക്കാന്‍ എല്ലാവരും തയാറാകൂ. ഒന്നോ രണ്ടോ കുസൃതിയും കൂടി ഉണ്ടാകാനുള്ള മരുന്ന് എന്റെ കയ്യിലുള്ളൂ.
(സുരേഷ് പറഞ്ഞ പഴഞ്ചൊല്ല് വിഷയം ഞാന്‍ പകുതിയാക്കി നിറുത്തിവെച്ചിരിക്കുകയാണ്. അത് കുസൃതിയായിട്ടല്ല ഞാന്‍ ഉണ്ടാക്കുന്നത് എന്നു മാത്രം. പുതിയ നിയമാവലി ഉപയോഗിച്ചാണ്. )
പദപ്രശ്നമത്സരത്തില്‍ തന്നെ fun കൊണ്ടുവന്നാല്‍ പിന്നെ പ്രത്യേകം ഫണ്ണിന്റെ ആവശ്യമില്ലല്ലോ ….
46A – Search google with “a pivotal figure in the history of Kathakali, having played a crucial role in remoulding and refining its grammar in the famed Kalluvazhi tradition of the classical dance-drama from Kerala in south India”
സുരേഷ്
## കഴിയാവുന്നത്ര e-mail കൂട്ടങ്ങളിലേക്കു ഒരു link (interface),
for example :- in ubuntu linux using evolution or empathy you can configure your email to it. i am proposing such an interface with compose will have transliterated text where you can enter text in malayalam easily. this will enable users to use malayalam without creating a new email id. there may be applications / sites supporting this , but our intention is to increase the number of people visiting mashithantu.
[admin] google or amazon has that facility .- Is that a barrier for us have a such a facility ?. why because our intention is to increase the number of people visiting mashithantu.
also – why cant we have a interface for malayalam SMS text mode similar to Way2SMS or 160by2. technical issues (not covered in this suggestion).
ജലജ
>>>>>> ചില പദപ്രശ്നങ്ങളിലെ ക്ലൂകള്‍ കാണുമ്പോള്‍ അതിന്റെ അപ്രൂവര്‍ ആരെന്നറിയാനും പെട്ടെന്ന് സാധിക്കും) .
ശരിയാണ്. പക്ഷേ ജയകുമാറിനെ മാത്രമേ എനിക്ക് മനസ്സിലാക്കാന്‍ കഴിയാറുള്ളൂ
bijoy Says:
September 5th, 2011 at 4:30 pm
I request you to stop fighting about non-mistakes in a crossword.
ഒരു മത്സരത്തില്‍ എളുപ്പമുള്ളതും കടുപ്പമുള്ളതും ആയ പദപ്രശ്നങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് എളുപ്പമുള്ളതാകും ഇഷ്ടം. ചിലര്‍ക്ക് കടുപ്പമുള്ളതാകും ഇഷ്ടം. ചിലര്‍ക്ക് വിജ്ഞാന പ്രദമായതാകും ഇഷ്ടം. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങള്‍ …
ഈ പദപ്രശ്നം എളുപ്പമുല്ലതാക്കുവാന്‍ വേണ്ടി അണിയറയില്‍ നടന്ന ത്രെഡ് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. അത്രയ്ക്ക് കഷ്ടപ്പെട്ടു രണ്ടു പേരും. അവരുടെ ശ്രമം വിജയിച്ചില്ലായിരിക്കും. കുറ്റം പറയുന്നതിന് ഒരു പരിധി വയ്ക്കുക. എല്ലാവര്ക്കും മറ്റൊരാളുടെ പദപ്രശ്നത്തെ കുറ്റം പറയാന്‍ നല്ല ആവേശം കാണുന്നു. സ്വന്തം പദപ്രശ്നത്തെ തൊട്ടാല്‍ കളിമാറി. മനുഷ്യ പ്രകൃതം തന്നെ. എങ്കിലും ഒരു പരിധി സ്വയം വയ്ക്കുക. മനപൂര്‍വ്വം ആരും കടുപ്പമേറിയ പദപ്രശ്നം നിര്‍മിക്കുന്നില്ല. അങ്ങിനെ ആയി പോകുന്നു എന്ന് മാത്രം.
പിന്നെ ഇത് ഒരു മത്സരമാണ്… ചില വിഷയങ്ങള്‍ ചിലപ്പോള്‍ കഠിനമായി എന്ന് വരാം. എല്ലാവര്‍ക്കും തുല്യ ചാന്‍സ് ആണ് ലഭിക്കുന്നത്. സെര്‍വര്‍ പണി മുടക്കിയാല്‍ പോലും അത് ഒരാളെ മാത്രമല്ല ബാധിക്കുന്നത്.
so be cool. complete whenever you get time.
സമ്മാനം മാത്രം പ്രതീക്ഷിച്ചല്ലല്ലോ നിങ്ങള്‍ കളിക്കുന്നത്… (ഈ നിലയില്‍ ആണെങ്കില്‍ എല്ലാവര്ക്കും സമ്മാനമുണ്ട്.) ആസ്വദിക്കുക ..പുതിയ പദങ്ങളും ..പുതിയ അറിവുകളും.
ഇംഗ്ലീഷിനു ഇവിടെ വിലക്ക് ഇല്ല. പക്ഷെ അത് സ്ഥല/വ്യക്തി പേരുകള്‍ക്ക് മാത്രമാക്കിയാല്‍ നല്ലതാണ് എന്ന് തോന്നുന്നു. do you want me to add it as a rule?
(personally) I support above average crosswords but well-linked, error-free. only a few is making such crosswords.
എല്ലാവര്ക്കും ഇഷ്ടപെടുന്ന രീതിയില്‍ പദപ്രശ്നം നിര്‍മിക്കുക എന്നത് തികച്ചും അസംഭവ്യം തന്നെ. ഓരോരുത്തരുടെ രുചിക്കനുസരിച്ച് പദപ്രശ്നം കളിക്കുക. ഒന്നാമത് എത്തുന്നതോ സമ്മാനം നേടുന്നതിനുള്ള ഉള്ള ആഗ്രഹം ഏവര്‍ക്കും ഉണ്ടാവാം. സുബൈര്‍ എഴുതിയത് പോലെ (പിന്നെ ഇത് ഒരു മത്സരമാണ്… ചില വിഷയങ്ങള്‍ ചിലപ്പോള്‍ കഠിനമായി എന്ന് വരാം. എല്ലാവര്‍ക്കും തുല്യ ചാന്‍സ് ആണ് ലഭിക്കുന്നത്. സെര്‍വര്‍ പണി മുടക്കിയാല്‍ പോലും അത് ഒരാളെ മാത്രമല്ല ബാധിക്കുന്നത്.)
സുബൈറിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഇവിടെ കളിക്കുന്ന പലരും ഇല്ലാത്ത സമയം ഉണ്ടാക്കി സമയം കണ്ടെത്തുന്നത് മഷിതണ്ടിന്റെ പദപ്രശ്നം എന്നും നില നില്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് മാത്രമാണ്. എന്റെ പരിമിതികള്‍ എനിക്കറിയാം. ഓഫീസില്‍ മാത്രം നെറ്റ് ഉള്ള വ്യക്തിഎന്ന നിലയില്‍ എനിക്ക് ഒട്ടേറെ പരിമിതികളെ മറി കടന്നാണ് ഞാന്‍ കളിക്കുന്നത്. പുതിയ ജോലിയില്‍ പ്രവേശിച്ചാല്‍ പിന്നെ അതും നടക്കുമോ എന്ന് കണ്ടറിയണം. അപ്പോള്‍ പിന്നെ മറ്റു പടപ്രശ്നങ്ങളെ വിമര്‍ശിക്കുവാന്‍ എവിടെ സമയം …. അതിന്റെ ആവശ്യമുണ്ടോ. എല്ലാവര്‍ക്കും തന്റെ സൃഷ്ടി മഹാത്താണെന്ന് തോന്നുന്നത് സ്വാഭാവികം. മറ്റുള്ളവരുടെ വിമര്‍ശനം അവരുടെ പുരികം ചുളിയാന്‍ ഇടയാക്കുന്നത് സ്വാഭാവികം. അതുകൊണ്ട് സ്വന്തം കണ്ണിലെ കോലെടുത്തിട്ട് അന്യന്റെ കണ്ണിന്റെ കരടെടുക്കാന്‍ ശ്രമിക്കുക എന്ന് പഴമക്കാര്‍ പറയാറുണ്ട്.
ഓരോരുത്തരുടെയും കാഴ്ചപാടുകള്‍ വ്യത്യസ്തമാകുന്നത് പോലെ അറിവിലും ഏറ്റകുറച്ചിലുകള്‍ കാണാം. അറിവുകള്‍ പങ്കു വെയ്ക്കുക എന്ന ആശയം മാത്രം മതി മഷിതണ്ടിന്റെ ഈ സ്വപ്ന പദ്ധതിയെ മല്ലുസ് തോളിലേറ്റാന്‍. നമുക്ക് നാമേ പണിവതു നാകം നരകവും അത്പോലെ പിന്നെന്തിനീ അധര വ്യായാമങ്ങള്‍ ?
ഈയിടെ വന്ന മൂന്നു നാല് പദപ്രശ്നങ്ങള്‍ എളുപ്പമുള്ളവയായിരുന്നു. എന്നിട്ടും ആളുകള്‍ കുറഞ്ഞു വരുന്നു. പദപ്രശ്നം 25 ചെയ്തത് 62 പേരാണെങ്കില്‍ താരതമ്യേന ബുദ്ധിമുട്ടുള്ള 26, 59 പേര്‍ ചെയ്തു. 3 പേരുടെ കുറവ്. അതിലൊന്ന് മാഷാണ്. അപ്പോള്‍ രണ്ടുപേരുടെ കുറവ്.
കുറെപ്പേര്‍ വെറുതെ ഒരു രസത്തിനു വേണ്ടി ചിലത് ചെയ്തു നോക്കുന്നതാകും. അവര്‍ അത് തുടരുന്നുണ്ടാവില്ല. അത്തരം ഒരു ഉദ്ദേശത്തിലല്ലായിരിക്കും അവര്‍ തുടങ്ങിയത്. ചിലര്‍ ഇടയ്ക്ക് സൌകര്യം കിട്ടുമ്പോള്‍ മാത്രം ചെയ്യുന്നുണ്ടാവും. ശരിക്കും ഇഷ്ടവും താല്പര്യവും ഉള്ളവര്‍ തുടരുന്നു. അവര്‍ക്ക് പദപ്രശ്നത്തിന്റെ ഗുരുത്വലഘുത്വങ്ങള്‍ കാര്യമാക്കുന്നില്ല.
എത്രയോപേര്‍ ക്ലൂ ചോദിച്ച് 100ല്‍ എത്തുന്നു. എന്നാല്‍ 90നു മുകളില്‍ എത്തിയിട്ടും ക്ലൂ ചോദിക്കാതെ നിര്‍ത്തുന്നവരുമുണ്ട്. അത്രയ്ക്കൊക്കെ മതിയെന്ന് വിചാരിച്ചിട്ടാവും. അല്ലെങ്കില്‍ ക്ലൂ ചോദിച്ചുകൂടേ ? പലപ്പോഴും ആ 90ല്‍ എത്തിയത് കമന്റ് പേജിലുള്ള ക്ലൂകളുടെ സഹായത്തോടെയുമാവും .( അതില്‍ യാതൊരു തെറ്റുമില്ല). പക്ഷേ സ്ഥിരം നൂറിലെത്തുന്നവര്‍ അതിലെത്തുന്നതു വരെ ക്ലൂ ചോദിക്കുകയല്ലേ പതിവ്. ( അധികസൂചനകളില്ലായിരുന്നെങ്കില്‍ എത്ര 100 ഉണ്ടാകുമായിരുന്നു എന്ന് ചിന്തിച്ചുനോക്കുന്നത് രസാവഹമാണ്. )
ഇത്തവണ സമ്മാനത്തിന്റെ എണ്ണം കൂടിയെങ്കിലും വണ്ണം കുറഞ്ഞത് ചിലരുടെ താല്‍പ്പര്യം കെടുത്തിയിരിക്കാനും സാദ്ധ്യതയുണ്ട്.
ഞാന്‍ പറയുന്നത് ഇതൊക്കെ ഓരോരുത്തരുടെ താല്പര്യങ്ങള്‍ അനുസരിച്ചായിരിക്കും എന്നാണ്. ഇത്തവണ സീരിയസ് ആയി കളിക്കുന്നവര്‍ കുറവാണ്.
കൂടുതല്‍ പേരില്‍ വിവരം എത്തിക്കാന്‍ സാധിച്ചാല്‍ നല്ലതാണ്. ഞാന്‍ ഫേസ് ബുക്കിലും ട്വിറ്ററിലും നേരത്തെ തന്നെ ഇട്ടിരുന്നു. കൂട്ടത്തിലും ഇട്ടിരുന്നു. കൂട്ടത്തില്‍ ലക്ഷക്കണക്കിനു മലയാളികള്‍ ഉള്ളതുകൊണ്ട് അതിന്റെ ഹോം പേജില്‍ ഒരു അറിയിപ്പ് ഇടാന്‍ കഴിഞ്ഞാല്‍ കുറെപ്പേരെങ്കിലും വായിക്കാതിരിക്കില്ല. അത് നല്ല ഒരു പരസ്യമായിരിക്കും.
മാതൃഭൂമിപോലും ഈ വാര്‍ത്ത ഇടാന്‍ താല്പര്യം കാണിക്കാതിരുന്നതെന്താണാവോ!!!!!!!
admin
>>മാതൃഭൂമിപോലും ഈ വാര്‍ത്ത ഇടാന്‍ താല്പര്യം കാണിക്കാതിരുന്നതെന്താണാവോ!!!!!!!
മാതൃഭൂമി ഓണ്‍ ലൈനില്‍ എപ്പോള്‍ വേണമെങ്കിലും മഷിത്തണ്ട് വാര്‍ത്ത കൊടുക്കുവാന്‍ അവര്‍ തയ്യാറാണ്. മഷിത്തണ്ട് ഇന്നത്തെ പോപുലാരിറ്റിയില്‍ എത്തുവാന്‍ മാതൃഭൂമിയും (പിന്നെ) ദീപികയും സഹായിച്ചിട്ടുണ്ട്. ഞാന്‍ പറഞ്ഞത് പ്രിന്‍റ് എഡിഷനില്‍ ആരും കൊടുക്കുന്നില്ല എന്നാണ്. ഓരോ ഇഞ്ചും അവര്‍ക്ക് വിലപ്പെട്ടതാണ്. ക്വിസ് വരുമ്പോള്‍ ഒന്ന് കൊടുത്തു നോക്കാം. കിട്ടിയാല്‍ കിട്ടി.
ജലജ
സുരേഷ്, നല്ല നിര്‍ദ്ദേശങ്ങളാണല്ലോ.
ജലജ
ഞാനുമൊരിക്കല്‍ കടംകഥ വച്ചും വിപരീതം മാത്രം വച്ചും പദപ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചതാണ്. വേണ്ടത്ര വാക്കുകള്‍ കിട്ടിയില്ല. പിന്നെ കിട്ടിയത് മിക്കവാറും രണ്ടക്ഷര, മൂന്നക്ഷര പദങ്ങളും.
ജലജ
അഡ്‌മിന്‍,
മാതൃഭൂമിയുടെയും മനോരമയുടെയും പ്രിന്റ് എഡിഷനില്‍ വന്നാല്‍ നല്ല ഗുണമുണ്ടായേനെ. അതിന് അവസരമില്ല അല്ലേ?
ഇനി കൂട്ടം ശ്രമിച്ചുനോക്കൂ.
ജലജ
സന്ദീപ് വിശ്വമിനെ കണ്ടിട്ട് കുറച്ച് കാലമായല്ലോ. ത്രിശൂലത്തിന്റെ ആദ്യത്തെ പദപ്രശ്നത്തിനുശേഷം ഇങ്ങോട്ട് കടന്നിട്ടേയില്ലെന്ന് തോന്നുന്നു. ലീവിലാണോ?
മഷിത്തണ്ടിന്റെ യു എന്‍ കണക്‍ഷന്‍ ജികെ ഇപ്പോള്‍ ഒരു മെല്ലെപ്പോക്കുനയം സ്വീകരിച്ചിരിക്കുകയാണോ? അതോ ജോലിത്തിരക്കാണോ?
അജിലാബോബിയെ കുറച്ചുകാലമായി മുന്‍നിരയില്‍ കാണാനില്ലല്ലോ. എന്തു പറ്റി? സമയം കിട്ടുന്നില്ലേ?
സുബൈര്‍
@മുജീബ്
>>>>ഒരു പദപ്രശ്നത്തെ പറ്റി വിമര്‍ശിക്കുന്നത് നല്ലതാണ്,വിമര്‍ശിക്കുമ്പോള്‍ പദപ്രശ്നത്തിലുള്ള ചില നല്ലവശങ്ങള്‍ കൂടി വിമര്‍ശിക്കുന്നവര്‍ പറയുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. കുറച്ച്(അധികം) തെറ്റുകള്‍ ഉണ്ടെന്നുള്ളതു ശരിതന്നെ, ഈ പദപ്രശ്നം വിജ്ഞാനപ്രദം എന്നുപറഞ്ഞത് ഒന്നോ രണ്ടോ പേരെ ഉള്ളൂവെന്നാണ് എനിക്കു തോന്നുന്നത്.>>>
മുജീബേ, വിമര്‍ശനത്തില്‍ ഇത്ര തളരേണ്ട കാര്യമെന്ത്?
പറയുന്നതില്‍ കാര്യമുണ്ടോ എന്ന് നോക്കുക.
മറുപടി പറയേണ്ടതാണെങ്കില്‍ പറയുക,
ഇല്ലെങ്കില്‍ അര്‍ഹമായ അവജ്ഞയോടെ അവഗണിക്കുക. ഇത്രേയുള്ളൂ കാര്യം!!
പിന്നെ ഈ പദപ്രശ്നത്തില്‍ വലിയ തെറ്റുകളുണ്ട് എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ.
ചോദ്യങ്ങളിലെ വ്യാകരണത്തെറ്റുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഭാവിയില്‍ അതും ഒഴിവാക്കാന്‍ സഹായിക്കില്ലേ?
സുബൈര്‍
എന്റെ മുന്‍ കമന്റ് പലര്‍ക്കും തെറ്റിദ്ധാരണ ഉണ്ടാകിയെന്നു തോന്നുന്നതിനാല്‍ ചിലത് പറയേണ്ടി വരുന്നു.
വാസ്തവത്തില്‍ പദപ്രശ്നം വളരെ ലളിതമാവരുത് എന്നുതന്നെയാണ് എന്റെയും അഭിപ്രായം.
മുജീബിന്റെ പദപ്രശ്നം ഇത്തിരി കടുപ്പം കൂടിയതാണ് എന്ന് പറഞ്ഞത് കമന്റ് പേജിലെ പ്രതികരണങ്ങള്‍ കൂടി മനസ്സില്‍ വച്ചുകൊണ്ടാണ്. (കടുപ്പം കൂടിയ പദപ്രശ്നങ്ങള്‍ എന്നെപ്പോലെ സമയത്തിന് കളിക്കാന്‍ പറ്റാത്തവര്‍ക്കും മികച്ച റാങ്ക് കിട്ടാന്‍ അവസരമൊരുക്കും എന്നൊരു ഗുണവുമുണ്ട്.) പക്ഷെ തുടര്‍ന്നും കളിക്കാന്‍ താല്പര്യം ജനിപ്പിക്കുന്നതാവണം ഒരു നല്ല പദപ്രശ്നം. പലപ്പോഴും ഇത്തരം പദപ്രശ്നങ്ങള്‍ തീര്‍ത്തു കഴിയുമ്പോള്‍ ഒരുതരം മടുപ്പാണ് തോന്നാറ്. (ഇപ്പറഞ്ഞത് തികച്ചും വൈയക്തികമാവാം )
പദപ്രശ്നത്തെപ്പറ്റി എന്റെ ചില സങ്കല്‍പ്പങ്ങള്‍ പങ്കു വയ്ക്കട്ടെ,
1.ഉത്തരങ്ങള്‍ക്കായി നെറ്റിനെ ആശ്രയിക്കാമെങ്കിലും
എല്ലാ ഉത്തരങ്ങളും വല വീശി യാല്‍ കിട്ടണമെന്ന് വാശി പിടിക്കരുത്.
2.ഒറ്റ വായനയില്‍ എല്ലാ ഉത്തരങ്ങളും കിട്ടാവുന്നത്ര ലളിതമാവരുത്. ഒരു ചോദ്യത്തിന് പല ഉത്തരങ്ങള്‍ക്ക് സാധ്യത ഉണ്ടായിരിക്കണം. ആദ്യവായനയില്‍ പിടി തരാത്ത ചില ചോദ്യങ്ങളെങ്കിലും പുനര്‍വായനയില്‍ പുതുതായി വല്ലതും നല്‍കുന്നുവെങ്കില്‍ അത്തരം ചോദ്യങ്ങള്‍ കൂടുതല്‍ നന്നാവും.
നല്ല ചോദ്യങ്ങള്‍ക്ക് ഈ പദപ്രശ്നത്തില്‍ തന്നെ മാതൃകകളുണ്ട്. ഉദാ ; 41A ,32B, 9B, 18U
3.പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയുള്ള പദപ്രശ്നങ്ങളൊഴികെയുള്ളവയില്‍ അന്യഭാഷാപദങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കണം.
4.ചോദ്യങ്ങള്‍ ചിന്തയുടെ വാതിലുകള്‍ തുറക്കാന്‍ പര്യാപ്തമായിരിക്കണം. (‘എലി’യെ ഞെക്കി ഞെക്കി കണ്ണും മനസ്സും തളര്ത്തുന്നതാവരുത്!)
5.ഉത്തരങ്ങള്‍ തമ്മില്‍ നല്ല ബന്ധം(link) ഉണ്ടായിരിക്കണം. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ഏതെങ്കിലുമൊക്കെ വഴി തുറക്കാനാവണം.
………………………….ഇനിയുമുണ്ട്. അത് പിന്നീട് പറയാം. ഇപ്പോള്‍ സമയക്കുറവുണ്ട്.
മുജീബുര്‍ റഹ്മാന്‍
ഇപ്പോഴാണ് സമയം കിട്ടിയത്
വിവേക്,ചാന്ദ്നിച്ചേട്ട നല്ലവാക്കുകള്‍ക്ക് ന്ന്ദി.
@സുബൈര്‍
വിമര്‍ശനങ്ങളില്‍ ഒട്ടും തളര്‍ന്നിട്ടില്ല കേട്ടോ.
പദപ്രശ്നം അല്പം കഠിനമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നല്ലാതെ ആംഗലേയവും അന്യഭാഷ പദങ്ങളും മറ്റുള്ളവരെ ഇത്രയധികം ചുറ്റിക്കുമെന്ന് വിചാരിച്ചില്ല.
ഒരു പ. പ്ര. നിര്‍മ്മിക്കുമ്പോള്‍ നിര്‍മ്മാതാവ് പുതുമയുള്ള ഒരെണ്ണം നിര്‍മ്മിക്കുവാനണല്ലോ ശ്രമിക്കുന്ന്നത് അതായത് മറ്റു പ.പ്ര ങ്ങളില്‍ ഇല്ലാത്ത സൂചനയും ഉത്തരങ്ങളും, ഞാനത്തരമൊരു ശ്രമം നടത്തിയെന്നുമാത്രം .
അല്ലാതെ പ.പ്ര കളിക്കുന്നവരെ ചുറ്റിക്കാനോ,അവരുടെ പ.പ്ര ത്തോടുള്ള താല്‍പര്യത്തെ തകര്‍ക്കുവാനൊ വേണ്ടിയിട്ടല്ല.ചിലരുടെ കമന്‍റ് വായിച്ചപ്പോള്‍ ഇങ്ങനെയൊരു പ.പ്ര കളിച്ചാല്‍ മലയാള ഭാഷയ്കുതന്നെ ദോഷം സംഭവിക്കുമെന്ന മട്ടിലാണ്,ഒരാള്‍ ഇടയ്ക് നിര്‍ത്തിപ്പോകുകയും ചെയ്തു .( ഞാനിതൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല ). മലയാള ഭാഷ മുജീബിന്റെ ഒരു പ.പ്ര കൊണ്ടു തകര്‍ന്നു പോകുന്ന ഒന്നാണോ?
നല്ലവാക്കുകള്‍ക്ക് ഒരിക്കല്‍കൂടി നന്ദീ. ബാക്കി പിന്നീട് സമയം കമ്മി.
സുരേഷ്
for those looking for interesting games with words
>>>>>>When you are putting Sabthathaaravali as the sole base for a crossword, there is no chance for anyone, who is staying in hostels, or out of home.
ആദ്യം രണ്ടുദാഹരണം എഴുതട്ടെ.
താമര– നിഘണ്ടുവിലുള്ള പര്യായങ്ങള്‍- അഞ്ചെണ്ണം മാത്രം. മഷിനിഘണ്ടുവില്‍ 60ല്‍ കൂടുതല്‍. മറ്റ് ഓണ്‍ലൈന്‍ നിഘണ്ടുക്കളിലും ഇതു തന്നെ സ്ഥിതി.
ജലം നിഘണ്ടുവില്‍ നാലു പര്യായം. മഷിയില്‍ 60ല്‍ കൂടുതല്‍.
ദോശച്ചട്ടി ചോദ്യം വന്നപ്പോള്‍ നിഘണ്ടു കയ്യിലുണ്ടായിട്ടും അതില്‍ സ്വേദനി– ദോശച്ചട്ടി എന്നുണ്ടായിട്ടും എനിക്ക് ക്ലൂ ചോദിക്കേണ്ടി വന്നു. ഏത് വാക്കിന്റെയായാലും അവസാനാക്ഷരം മാത്രം കിട്ടിയാല്‍ നിഘണ്ടുവില്‍ നിന്ന് കണ്ടുപിടിക്കാന്‍ എളുപ്പമാണോ? നിഘണ്ടു മുഴുവനു വായിക്കേണ്ടിവരില്ലേ?? ഇംഗ്ലീഷ് വാക്ക് അറിയാമെങ്കില്‍ ഓണ്‍ ലൈന്‍ നിഘണ്ടു അപ്പോഴും സഹായിക്കും.
നിഘണ്ടു കയ്യിലുണ്ടെങ്കിലും പദപ്രശ്നസമയത്ത് ഞാന്‍ നോക്കുന്നത് ഓണ്‍ലൈന്‍ നിഘണ്ടുക്കളാണ്. ഒന്നോ രണ്ടൊ മൂന്നോ പ്രാവശ്യം ക്ലിക്കിയാല്‍ പര്യായങ്ങളുടെ മണിച്ചെപ്പ് തുറക്കുകയല്ലേ.
പദപ്രശ്നനിര്‍മ്മാണസമയത്ത് നിഘണ്ടു സഹായിക്കാറുണ്ട്. വേണമെങ്കില്‍ ഓണ്‍ലൈന്‍ നിഘണ്ടുവും സഹായിക്കും.) പിന്നെ ശബ്ദതാരാവലി കുറച്ചുകൂടി ആധികാരികമാണെന്ന് പറയാം. കുറച്ച് കാലം കഴിയുമ്പോള്‍ ഈ ഓണ്‍ലൈന്‍ നിഘണ്ടുക്കളായിരിക്കും കൂടുതല്‍ ആധികാരികം.
ചില അഭിപ്രായഭേദങ്ങള്‍..
വെറുതെ കളിച്ചവരുടെ എണ്ണം മാത്രം നോക്കി ഇങ്ങിനെയൊരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്ന് തോന്നുന്നു. കൃത്യമായി പറയണമെങ്കില്‍ ഓരോ പദ പ്രശ്നത്തിലും പങ്കെടുത്തവരുടെ പേര് വിവരം കൂടി പരിശോധിക്കേണ്ടി വരും. പദപ്രശ്നം ഏതു തരത്തിലുള്ളതയാലും വെറുതെ വന്നു തല കാണിച്ചു പോകുന്നവരുണ്ടാവാം. അത്തരക്കാര്‍ ഇത് ഗൌരവമായി എടുക്കാത്തവരാണ്. അതേ സമയം പുതുതായി കളിക്കളത്തിലേക്ക് വരുന്ന ഒരാള്‍ കഠിനമായ പദപ്രശ്നം അഭിമുഖീകരിച്ചിട്ടും രംഗത്ത് തുടരുന്നുണ്ടോ ഇല്ലയോ എന്നാണു പ്രശ്നം. ഞാന്‍ ആദ്യമായി മാതൃഭുമിയുടെ പദപ്രശ്നമാണ് നേരിട്ടത്. വളരെ പ്രയാസം തോന്നിയതിനാല്‍ മുഴുമിക്കാതെ നിര്‍ത്തി. പിന്നെ കുറേക്കാലം കഴിഞ്ഞു കുരുക്ഷേത്രയില്‍ എത്തിയപ്പോള്‍ കുറേക്കൂടി എളുപ്പമുള്ള പദപ്രശ്നങ്ങള്‍ കണ്ടു. അത് ചെയ്തു തീര്‍ത്തപ്പോള്‍ പിന്നെ വരുന്നവക്കായി കാത്തിരിക്കാന്‍ തുടങ്ങിയെന്ന് മാത്രമല്ല, പഴയവ കഴിയാവുന്നത്ര ചെയ്തുതീര്‍ക്കാനും ആവേശമായി. പിന്നെ, പിന്നെ, ഇതൊരു ഒഴിയാബാധയായി കൂടെ വന്നു. അപ്പോള്‍ പിന്നെ ലളിതം, കഠിനം തുടങ്ങിയ വ്യത്യാസങ്ങളൊക്കെ അപ്രസക്തമായി.
ചുരുക്കത്തില്‍ ഇതിനോട് യഥാര്‍ത്ഥ താല്പര്യം ഉണ്ടായാല്‍ പിന്നെ കൊഴിഞ്ഞുപോക്ക് കുറയും എന്നുതന്നെ.
ആദ്യ ശ്രമത്തില്‍ ചൂടുവെള്ളത്തില്‍ വീണാല്‍ പിന്നെ പച്ചവെള്ളവും പേടിപ്പിക്കില്ലേ?
മറ്റൊരു ഉദാഹരണം കൂടി,
sreedevi Says:
June 24th, 2011 at 4:08 pm
priya aparichitha thangale psc question paper thayyarakkan kshanichal ella udhyogarthikkalum thottu thoppiyidum
ഇത് KRKT2/11/01MALA/04 നെ പ്പറ്റി ഒരു നവാഗത എഴുതിയ കമന്റാണ്. ഈ കക്ഷി ഇതുവരെ മറ്റൊരു പദപ്രശ്നവും കളിച്ചിട്ടില്ലെന്നു കൂടി അറിയുക!
ഇക്കാര്യം പറയണമെന്ന് ഞാനും വിചാരിച്ചതാണ്. മുമ്പ് പലരും നിഷ്കരുണം ‘വധിക്ക’പ്പെട്ടപ്പോഴോന്നും എഴയലത്തു കൂടി കാണാതിരുന്ന അഡ്മിന്‍ ഇവിടെ ‘അടിയന്‍ ലച്ചിപ്പോം’ എന്നുപറഞ്ഞ് ചാടി വീണത് മുജീബിനോടുള്ള പ്രത്യേക സ്നേഹം കൊണ്ടാണോ ആവോ!!!
ജലജ
സുബൈര്‍,
താങ്കള്‍ എഴുതിയത് തന്നെയല്ലേ ഞാനും സൂചിപ്പിച്ചത്. കോട്ടക്കലില്‍ വച്ച് എന്റെ നിര്‍ബന്ധം കൊണ്ട് ഒരു വിദ്യാര്‍ത്ഥി ഒരെണ്ണം കുറച്ച് പൂരിപ്പിക്കുകയുണ്ടായി. അത്തരക്കാരെയൊന്നും എണ്ണത്തില്‍ കൂട്ടാന്‍ പറ്റില്ല.
മുജീബുര്‍ റഹ്മാന്‍
സുബൈര്‍ Says:
September 7th, 2011 at 12:54 pm
“മുമ്പ് പലരും നിഷ്കരുണം ‘വധിക്ക’പ്പെട്ടപ്പോഴോന്നും എഴയലത്തു കൂടി കാണാതിരുന്ന അഡ്മിന്‍ ഇവിടെ ‘അടിയന്‍ ലച്ചിപ്പോം’ എന്നുപറഞ്ഞ് ചാടി വീണത് മുജീബിനോടുള്ള പ്രത്യേക സ്നേഹം കൊണ്ടാണോ ആവോ!!! ”
സ്നേഹംകൊണ്ടൊന്നമല്ല സുബൈര്‍, അപ്രൂവ് ചെയ്യുന്നതിനു മുന്‍പ് പ.പ്ര.ത്തെക്കുറി ച്ച് അപ്രൂവറോട് ഞാന്‍ അഭിപ്രായം ചോദിച്ചപ്പോള്‍ അപ്രൂവറുടെ അഭിപ്രായം offline chat ലൂടെ വന്നത് കമന്‍റ് പേജിലൂടെ അഡ്മിന്‍
പ്രസിദ്ധപ്പെടുത്തിയെന്നു മാത്രം.adminന് അതിന് എന്‍റെ പേരില്‍ ഒരു പ്രത്യക thanks.
ബാലചന്ദ്രന്‍
സുഹൃത്തുക്കളേ,
എല്ലാവരും ധാരാളം അഭിപ്രായങ്ങള്‍ എഴുതിയിട്ടുണ്ട് .
എനിക്കും അഭിപ്രായങ്ങളുണ്ട് .സമയച്ചുരുക്കം കൊണ്ടാണ് എഴുതാത്തത് .
വിശദമായി പിന്നീട് എഴുതുന്നതാണ് .
പദപ്രശ്നത്തില്‍ ചില പ്രശ്നങ്ങളുണ്ടെങ്കിലും ,പുതിയ അറിവുകള്‍ പ്രദാനം ചെയ്തതില്‍ മുജീബിനു നന്ദി .
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us