പരിചയപ്പെടൂ-2

കളിക്കാരിലെ സൌഹൃദം ഇവിടെ പങ്കു വെയ്ക്കാം. ഇ-മെയില്‍ വിലാസവും ടെലിഫോണ്‍ നമ്പറും ഒഴിച്ച് എന്തും പങ്കു വെയ്ക്കാം.

part1: http://mashithantu.com/cw-discuss/?p=206
part2: http://mashithantu.com/cw-discuss/?p=903 (this one)

Tags:

  • anjanasatheesh

    ((((((((((((((((((((((((((((((o)))))))))))))))))))))))))))))))))))))))))))

    ഇപ്രാവശ്യം തേങ്ങ ഞാനങ്ങുടച്ചു , കഥാകാരാ,സലീല്‍ അവസരം നഷ്ടപ്പെടുത്തിയെങ്കില്‍ ക്ഷമിക്കുക

  • Jenish

    @Admin

    ഇതിന്റെ പാര്‍ട്ട്-1-ല്‍ പോകാ‍നെന്താ വഴി?

  • കഥാകാരന്‍

    തേങ്ങാക്കച്ചവടരംഗത്ത് മഹിളാമണികള്‍ക്കും സ്വാഗതം …

  • admin
  • mujeeb Rahman

    തേങ്ങയുടക്കാന്‍ പുതിയൊരാള്‍…..േതങ്ങയുടയ്ക്കല്‍ യൂണിയന്‍ സിന്ദാബാദ്!!!!!
    എല്ലാവര്‍ക്കും പരിചയപ്പെടൂ-2 വിലേക്ക് സ്വാഗതം………

  • jalaja

    ഇനി രണ്ടാമതും പരിചയപ്പെടണോ?

  • ബാലചന്ദ്രന്‍

    ഇതു തേങ്ങാക്കച്ചവടം ആയി ആരും തെറ്റിദ്ധരിക്കരുത് .തെങ്ങായുടപ്പ് ഒരു നേര്ച്ച മാത്രമാണ് .
    അതിനു ലോഡ് കണക്കിന് തെങ്ങായിറക്കി കച്ചവടം തുടങ്ങിയത് സലില്‍ മാത്രമാണ് .

    @അഡ്മിന് ,
    സംവാദം 1 ,സംവാദം 2 എന്ന് കൊടുത്തതുപോലെ
    പരിചയപ്പെടൂ 1 .2 എന്ന് കൊടുത്തുകൂടെ .ലിങ്ക് വേഗം കിട്ടുമല്ലോ .

  • സലില്‍

    മാഷേ… കച്ചവടമായീട്ടല്ല… ഒരു സഹായം…. പല നാട്ടില്‍ നിന്നും വരുന്നവരല്ലേ… തേങ്ങ കിട്ടാതെ കഷ്ടപ്പെടണ്ട എന്നു വിചാരിച്ചു…. :) :)

  • സലില്‍

    സ്വയം വെട്ടിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ… ഓഫീസിലെ അനാവശ്യ ഇന്റര്‍നെറ്റ് ഉപയോഗം തടയാനുള്ള ചുമതല ഐ ടി തലവനായ എനിക്ക്..ഇപ്പോഴാണ് അതിനു പറ്റിയ ഒരു സോഫ്റ്റ്‌വെയര്‍ കിട്ടിയത്.. അവസാനം മഷിത്തണ്ട് ഉപയോഗിക്കാന്‍ പറ്റാതായി അഥവാ ഉപയോഗിച്ചാല്‍ റിപ്പോര്‍ട്ട് ബോസ്സിനു പോകും…. ഇനിയുള്ള രാത്രികള്‍ മഷിത്തണ്ടിന് വേണ്ടി മാത്രം… :)

  • കാണി

    anjanasatheesh Says:
    August 21st, 2011 at 4:52 pm

    ((((((((((((((((((((((((((((((o)))))))))))))))))))))))))))))))))))))))))))

    ഇപ്രാവശ്യം തേങ്ങ ഞാനങ്ങുടച്ചു

    ഇനിയിപ്പോള്‍ ഇവിടെയും തല്ല് തീര്‍ത്താല്‍ തീരാതാവുമോ?!!

    . :) :)

  • ജിനു

    എല്ലവര്‍ക്കും നമസ്കാരം
    ‘പരിചയപ്പെടൂ-2′ ലെ ആദ്യത്തെ പരിചപ്പെടല്‍ എന്റെയാവാം
    ഞാന്‍ ജിനു. നാട് എറണാകുളം. ഇപ്പോള്‍ M Tech രണ്ടാം വര്‍ഷ വിദ്ധ്യാര്‍ത്ഥി.
    കുറച്ചു നാളായി മഷിത്തണ്ടിലെത്തിയിട്ട് എങ്കിലും പരിചയപ്പെടണം എന്നു തോന്നിയതു ഇപ്പോഴാണു. എന്തായാലും പത്താം ക്ലാസിനു ശേഷം മലയാളം പഠിക്കാന്‍ കിട്ടിയ ഒരു അവസരമായി ഇതിനെ കാണുന്നു. എല്ലവര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു….

  • jalaja

    ജിനു,
    surathkal എന്‍ ഐ ടിയിലാണോ എം ടെക്ക് ചെയ്യുന്നത്?

  • ജിനു

    നമ്മുടെ സ്വന്തം കോഴിക്കോട് എന്‍ ഐ ടി യിലാണു ഞാന്‍ പഠിക്കുന്നത്. electronics ആണ് വിഷയം. ഇപ്പോള്‍ project work ആണ്. അതുകൊണ്ട് തത്കാലം ബംഗലൂരുവിലാണ് താമസം.

  • jalaja

    ഞാന്‍ പറഞ്ഞ എന്‍ ഐ ടിയില്‍ എന്റെ ചേട്ടന്റെ മകള്‍ പഠിക്കുന്നുണ്ട്. അതുകൊണ്ട് ചോദിച്ചതാണ്.

  • ജിനു

    ok..

  • ബാലചന്ദ്രന്‍

    ജിനുവിനു സ്വാഗതം
    മലയാളം പഠിക്കാന്‍ ഞങ്ങളുടെ ഈ എളിയ ശ്രമം സഹായിക്കും എന്ന് തോന്നിയെങ്കില്‍, സന്തോഷമുണ്ട് .ശരിയായ മലയാളം പഠിക്കണം എന്ന് തോന്നിയതിലും .
    ആദ്യപാഠം ജിനു എഴുതിയതില്‍ നിന്ന് തന്നെയാകട്ടെ .
    “രണ്ടാം വര്‍ഷ വിദ്ധ്യാര്‍ത്ഥി”
    ‘വിദ്യാര്‍ത്ഥി’ എന്നോ ‘വിദ്യാര്‍ഥി’ എന്നോ ശരി .

  • http://kpcpisharody.blogspot.com Chandni, Bamboohillkavu,

    സലില്‍ Says:
    August 22nd, 2011 at 11:07 pm
    സ്വയം വെട്ടിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ… ഓഫീസിലെ അനാവശ്യ ഇന്റര്‍നെറ്റ് ഉപയോഗം തടയാനുള്ള ചുമതല ഐ ടി തലവനായ എനിക്ക്..ഇപ്പോഴാണ് അതിനു പറ്റിയ ഒരു സോഫ്റ്റ്‌വെയര്‍ കിട്ടിയത്.. അവസാനം മഷിത്തണ്ട് ഉപയോഗിക്കാന്‍ പറ്റാതായി അഥവാ ഉപയോഗിച്ചാല്‍ റിപ്പോര്‍ട്ട് ബോസ്സിനു പോകും…. ഇനിയുള്ള രാത്രികള്‍ മഷിത്തണ്ടിന് വേണ്ടി മാത്രം

    താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ എന്ന് കേട്ടിട്ടില്ലേ? ഇപ്പോള്‍ ബോധ്യായില്ലേ?

  • സലില്‍

    ശരിയ്ക്കും ബോധ്യായി…. എപ്പോ വേണേലും കളിക്കാം എന്നൊരു അഹംഭാവം ഉണ്ടായിരുന്നു… ഇപ്പോ അത് രാത്രിയിലേക്ക്‌ ചുരുങ്ങി..

  • സുരേഷ് കെ

    Malayalam Scraps At 123malayalamscrap.com

  • സുരേഷ് കെ

    Hoping Sincerely
    That This Eid Day Brings
    Warm,Happy Hours And
    Bright, Happy Things…
    Light Hearted Moments Of
    Friendship And Fun
    To Help Make Your Eid
    A Wonderful One..!!

  • ജലജ

    Eid Mubarak !!!!!!!!!!!!!!

  • സലില്‍

    ..ഈദ് മുബാറക് ..
    മനസ്സും ശരീരവും
    ശുദ്ധിയാക്കി റമദാന്‍
    വിട പറയുമ്പോള്‍
    ശവ്വാല്‍ നിലാവ് !
    ആത്മീയ സുഖത്തിന്റെ പാരമ്യതയാണ്
    ഈദുല്‍ ഫിതര്‍ അഥവാ ചെറിയ പെരുനാള്‍

    സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും
    ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍.

  • മുജീബുര്‍ റഹ്മാന്‍

    “Eid is the combination of 3 meaningful words
    E – “Embrace with open heart”
    I– “Inspire with impressive attitude”
    D – “Distribute pleasure to all.”

    എല്ലാ സുഹൃത്തുക്കള്‍ക്കും
    സാഹോദര്യത്തിന്റെ,
    സമാധാനത്തിന്റെ,
    ത്യാഗത്തിന്റെ,
    സന്ദേശവുമായെത്തിയ
    ഈദുല്‍ഫിത്തര്‍ ദിനാശംസകള്‍

  • ജലജ

    അങ്ങനെ അവസാനം എന്റെ മകളുടെ കുട്ടിക്ക് പേരിട്ടു. ആദിത്യ.

    നാമനിര്‍ദ്ദേശങ്ങള്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.

  • ബാലചന്ദ്രന്‍

    ചേച്ചീ,
    നല്ല പേര് ,നല്ല selection .
    സൂര്യനെപ്പോലെ ശോഭിക്കട്ടെ ,എല്ലാവര്ക്കും പ്രകാശം വിതറട്ടെ,ഊര്ജസ്രോതസ്സായി വര്‍ത്തിക്കട്ടെ .ആശംസകള്‍ .
    “അന്ധകാരാന്ത കരോനമ:
    ചിന്താമണേ ചിദാനന്തായ തേ നമ
    മോഹവിനാശകരായ തേ നമ ………(എഴുത്തച്ഛന്‍)

    സുരസൂര്യാര്യമാദിത്യ
    ദ്വാദശാത്മ ദിവാകരാ: ….(അമര കോശം )

  • ബാലചന്ദ്രന്‍

    എല്ലാവര്ക്കും എന്റെ ഓണാശംസകള്‍ (മുന്‍കൂറായി )

    മാതൃഭൂമിയേയും ഭാഷയേയും സ്നേഹിക്കാന്‍ ഓണം എന്ന കാര്‍ഷികോത്സവം പ്രചോദനമാകട്ടെ

  • ബാലചന്ദ്രന്‍

    നമ്മുടെ അമ്പിളിയും മറ്റു പലരും അമേരിക്കയിലാണ് ഉള്ളത് .
    അവരെയൊന്നും ചുഴലിക്കാറ്റു ബാധിച്ചിട്ടില്ല എന്ന് കരുതുന്നു .
    നിള പാലയില്‍ നിന്ന് ഇറങ്ങിയോ എന്തോ ?

  • ജലജ

    മാഷേ,
    വളരെ സന്തോഷം. മാഷ്‌ടെ ആശംസ ഫലിക്കട്ടെ!!!!!

  • സുരേഷ്

    അങ്ങിനെ ഒരു ഓണം കൂടി.
    സ്വദേശത്തുള്ളവര്‍ക്കും,വിദേശത്തുള്ളവര്‍ക്കും വിഭവസമൃദ്ധവും, സന്തോഷപ്രദവും, ഐശ്വര്യദായകവുമായ ഓണാശംസകള്‍.

    ഇന്നലെ അമ്മയെ അത്താണി മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇക്കൊല്ലത്തെ ഓണം മെഡിക്കല്‍ കോളേജിലാവും. അതില്നാല്‍ കമന്റാനും കളിക്കാനും ചെറിയ ഒരു വിരാമം ആയേക്കുമെന്നു കരുതുന്നു.

  • Vivek

    @ Suresh
    അമ്മയ്ക്കു വേഗം സുഖമായി ഓണമുണ്ണാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു ….

  • സുരേഷ്

    vivek – Thanks.

  • ജലജ

    സുരേഷ്,
    അമ്മയ്ക്ക് വേഗം സുഖമാവട്ടെ !! സുഖമാവും.

  • സുബൈര്‍

    പൊയ്പ്പോയ സമത്വ സുന്ദര മാവേലിക്കാലത്തിന്റെ
    ഓര്‍മ്മയുണര്‍ത്തി വീണ്ടുമൊരു ഓണക്കാലം കൂടി…

    ഓണക്കാലത്തിന്റെ ഓര്‍മ്മകള്‍
    എപ്പോഴും നഷ്ടങ്ങളുടെതുകൂടിയാണ്….
    വിസ്മൃതിയിലേക്ക് മറഞ്ഞുപോയ ഒരുപിടി പൂക്കളുടെ
    ഓര്‍മ്മകള്‍ സജീവമാകുന്ന കാലം..
    .
    പണ്ട്….
    തൂവെള്ളയുടെ പരിശുദ്ധിയുമായി തൊടിയിലെമ്പാടും തുമ്പപ്പൂക്കള്‍,
    കൊച്ചുകമ്മല്‍ പോലുള്ള സ്വര്‍ണവര്‍ണ്ണപ്പൂക്കളുമായി മതിലുകളിലും വരമ്പുകളിലും മുക്കുറ്റി,
    വേലിയില്‍ അരിപ്പൂവിന്റെ ചിരി,
    പൂട്ടിയിട്ട കണ്ടങ്ങളിലും പ്രസരിപ്പോടെ തലയുയര്‍ത്തി നില്‍ക്കുന്ന കാക്കപ്പൂക്കള്‍,
    വയലോരത്തെ പൊന്തക്കാടുകളില്‍ തെച്ചിയും പേരറിയാത്ത മറ്റനേകം പൂക്കളും….

    ഇപ്പോള്‍ ഇതൊന്നുമില്ല
    വയലുകളില്ല,
    മുള്‍വേലികളില്ല ,
    പൊന്തക്കാടുകള്‍ ഒട്ടുമില്ല.
    പക്ഷെ മറ്റൊന്നുണ്ട്,
    തമിഴന്റെ, രാസവള വീര്യമുള്ള ചെണ്ടുമല്ലിയും ജമന്തിയും വാടാമുല്ലയും!!!!

    എങ്കിലും…..
    ഓരോ ഓണക്കാലത്തും
    വംശനാശം വന്ന ഈ പാവം നാട്ടുപൂക്കളെ ഓര്‍മ്മിക്കാറുണ്ട്
    ഒപ്പം ആ കാഴ്ചകളൊക്കെ അനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാത്ത
    പുതുതലമുറയെ ഓര്‍ത്ത് ഇത്തിരി സങ്കടവും തോന്നാറുണ്ട്..

    മലയാളത്തെ, മലയാളമണ്ണിനെ, മലയാളിപ്പൂക്കളെ
    സ്നേഹിക്കുന്ന എല്ലാവര്ക്കും,
    നാട്ടുപൂക്കളുടെ സൌരഭ്യം നിറഞ്ഞ
    ഓണാശംസകള്‍!!!

  • ഷണ്‍മുഖപ്രിയ

    എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍ :)

  • ജലജ

    എല്ലാവരുടെയും ഓണം ഐശ്വര്യസമൃദ്ധമാകട്ടെ!!!!!!!!!!

    ഹൃദയം നിറഞ്ഞ ഓണാശംസകള്‍!!!!

  • Vikas

    മഷിത്തണ്ടിലെ സുഹൃത്തുക്കള്ക്കെന്റെ ഓണാശംസകള്‍ :)

  • സുരേഷ് കെ

    ജലജ – നന്ദി.

  • ജലജ

    വികാസ്,

    മാവേലിക്ക് സ്വാഗതം!!!!!!! :)

    നാലോണം വരെ ഇവിടെയൊക്കെ കാണുമല്ലോ അല്ലേ???? :)

  • ജലജ

    സുബൈര്‍,
    മുക്കുറ്റിയും തുമ്പയുമൊക്കെ എന്റെ വീട്ടില്‍ ഇപ്പോഴും ധാരാളമുണ്ട്. കാശിത്തുമ്പ പണ്ടത്തെപ്പോലെയില്ല. അതാണ് ഞങ്ങള്‍ പൂക്കളത്തില്‍ മുഖ്യമായി ഇടുന്നത്. അതിനിപ്പോള്‍ ക്ഷാമമായി.

  • ബാലചന്ദ്രന്‍

    എല്ലാവര്ക്കും സമൃദ്ധവും സന്തോഷകരവുമായ ഓണം ആശംസിക്കുന്നു

  • ബാലചന്ദ്രന്‍

    സുബൈര്‍,
    ഏറ്റവും നല്ല ,ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണാശംസ അവതരിപ്പിച്ചത് താങ്കളാണ് .നന്ദി .

  • സുബൈര്‍

    ഓണാവധി കഴിഞ്ഞ് തിരികെയെത്തുന്നത്‌ ഇന്നാണ്.

    ജലജേച്ചി,
    എന്റെ വീടിന്റെ പരിസരങ്ങളിലൊന്നും
    തുമ്പയും മുക്കുറ്റിയും ഇപ്പോള്‍ കാണാനേയില്ല.
    അത് മാത്രമല്ല,
    ഒരുപാട് ചെറിയ സസ്യങ്ങളും
    (കിഴാര്‍നെല്ലി, വാതംകൊല്ലി, നന്നാറി, മുത്തങ്ങ, തുടങ്ങിയ)
    തൊടിയിലോ പാടത്തോ കാണാനില്ല.
    ഇനി തിരിച്ചുവരുമെന്നും തോന്നുന്നില്ല.
    ഒരു കാലത്ത് എന്റെ വീടിനു തൊട്ടു താഴെ
    നോക്കെത്താ ദൂരത്തോളം വയലുകളായിരുന്നു.
    ഇപ്പോഴും ‘നോക്കെ’ത്തില്ല…..,
    നിറയെ വീടുകളുടെ മേല്‍ക്കൂരകള്‍ മാത്രം!!.
    വയലിന് നടുവിലൂടെ റോഡ്‌ വന്നത് മുതല്‍ ഭൂപ്രകൃതി തന്നെ മാറിപ്പോയി.
    എന്തിനധിനകം, കൊക്കുകളും പൊന്മാനും വരെ അപൂര്‍വമായ കാഴ്ചയായി മാറിയിരിക്കുന്നു.
    നിരന്തരമായി ‘പ്രതിഷേധസ്വരം’ മുഴക്കിക്കൊണ്ട് കാക്കകള്‍ മാത്രം എത്ര വേണമെങ്കിലുമുണ്ട് !!!

    മാഷ്‌,
    നല്ല വാക്കുകള്‍ക്ക് നന്ദി.

  • സുരേഷ്

    മുക്കുറ്റിയും, കീഴാര്‍നെല്ലിയും, കഞുണ്ണിയും, നിലപ്പനയും, കൊറ്റിയും, പൊന്മാനും, മയിലും, കൊളത്തിലെ നീര്‍കൊലിയും, പറമ്പിലെ ചേരയും, ബലിക്കാക്കയും, മുത്തങ്ങയും എല്ലാം നാട്ടിലെ ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ആകെ നഷ്ടമായത് നിളയിലെ (പൗര്‍ണ്ണമി മുതല്‍ പൗര്‍ണ്ണമി വരെ) പഞ്ചസാര മണല്‍ മാത്രം. ഇന്നു പുഴയിലാകെ കുറ്റിച്ചെടികള്‍ മാത്രം.

    ഈ പഞ്ചസാര മണലിലേക്കു ആര്‍ത്തിയോടെ വന്നിരുന്ന സന്ദര്‍ശകരുടെയും, സിനിമാക്കാരുടേയും ആരവങ്ങളിന്നില്ല. തെറ്റായ വികസന വീക്ഷണങ്ങളും , മണലൂറ്റിക്കിട്ടുന്ന പണത്തിന്റെ കൊതിയും കത്തിവച്ചത് ഒരു പുഴയുടെ വശ്യ ഭംഗിയിലും, ആകാര സൗഭാഗ്യത്തിലുമാണ്.

    വേനല്‍ ക്കാലത്ത് എന്നും കയങ്ങളിലെ വെള്ളം ഞങ്ങള്‍ക്ക് കുളിക്കാനും, ജീവിക്കാനുമുള്ള വെള്ളത്തിന്റെ ഭണ്ഡാരങ്ങളായിരുന്നു. ഇന്നു ധനുമാസം കഴിഞ്ഞാല്‍ പുഴയില്‍ കുളിക്കാന്‍ പോകുന്നവര്‍ ഒരു കൈക്കോട്ടും കൊണ്ടുപോകേണ്ട സ്ഥിതിയാണ്`.

    പുഴയില്‍ കിണറെടുത്തു കുളിക്കേണ്ടീ വരുന്ന ഗ്രാമീണന്റെ വ്യഥയാരറിഞ്ഞൂ.

  • ജലജ

    സസ്യങ്ങള്‍ കുറെയൊക്കെ ഇപ്പോഴുമുണ്ടെങ്കിലും കൊറ്റിയും പൊന്മയുമൊക്കെ അപൂര്‍വ്വം തന്നെ. പുഴയില്‍ പലപ്പോഴും വെള്ളമില്ലാത്തതും വീട്ടിലെ കുളം തൂര്‍ത്തതും ഒരു കാരണമാകാം. കാക്കയ്ക്കു പോലും ക്ഷാമം. ചാത്തത്തിന് ബലിച്ചോറുതിന്നാന്‍ കാക്ക വന്നാല്‍ ഭാഗ്യം . അത്ര തന്നെ. പണ്ട് വീട്ടില്‍ എല്ലാദിവസവും രാവിലെ കാക്കയ്ക്ക് ചോറുകൊടുക്കുന്ന ഒരു പതിവ് ഉണ്ടായിരുന്നു. അതു കൊടുത്തിട്ടേ ഞങ്ങള്‍ കഴിക്കൂ. കാക്കകള്‍ വരാത്തതുകൊണ്ട് ഈ പതിവ് കുറെയായി മുടങ്ങിയിട്ട്. എന്നാല്‍ പുതിയതായി മയില്‍, കുരങ്ങന്‍ ഇവയെ ഇടയ്ക്ക് വച്ച് ഒരിക്കല്‍ വളപ്പില്‍ കാണുകയുണ്ടായത്രേ.

    ഞാന്‍ ഷൊറണൂര്‍ കെ എ സമാജത്തില്‍ ഇടയ്ക്ക് കുറച്ച് ദിവസമുണ്ടായിരുന്നു. ഭാരതപ്പുഴയുടെ തീരത്താണല്ലോ എന്ന സന്തോഷത്തിലാണ് ചെന്നത്. എന്റെ കോട്ടേജിന്റെ തൊട്ടുപിന്നിലായിരുന്നു ഭാരതപ്പുഴ. എന്നിട്ടും പുഴയെവിടെ എന്ന് അവിടെയുള്ളവരോട് ചോദിക്കേണ്ടിവന്നു. വെള്ളമില്ലാത്ത സ്ഥിതിക്ക് മണലിലെങ്കിലും ഒന്നിറങ്ങിനടക്കണമെന്നുണ്ടായിരുന്നു. കുറ്റിച്ചെടികള്‍ മാത്രമല്ല വലിയ മരങ്ങളുമായി പുഴ കാടുപിടിച്ചുകിടക്കുകയായിരുന്നു. പിന്നെങ്ങനെ ഇറങ്ങാന്‍!

  • GK

    (Belated) ONAM Wishes to all. എല്ലാവരും ഓണം നന്നായി ആഘോഷിച്ചിരിക്കുമല്ലോ? ഇവിടത്തെ ആഘോഷം ശനിയാഴ്ച (10/09) ആയിരുന്നു. അടിച്ചുപൊളിച്ചു!!!

  • നിളാ പൗര്‍ണമി

    മഴയില്‍ കുതിര്‍ന്ന ഓണദിനങ്ങള്‍ കഴിഞ്ഞു …
    വീണ്ടും ദോഹയിലെ ചൂടിലേക്ക് ..
    മനസ് നാടിന്‍റെ കുളിര്‍മയില്‍ നിന്ന് ഉണരാന്‍ മടിച്ച്
    ഓര്‍മകളുടെ പുതപ്പിനുള്ളില്‍ത്തന്നെ ചുരുണ്ട് കൂടുന്നു .

    നാളെ മുതല്‍ ഞാനും പദപ്രശ്നത്തിലേക്ക് ….
    മഷിത്തണ്ട് സൗഹൃദത്തിലേക്ക് ….

    സ്നേഹപൂര്‍വ്വം
    നിളാ പൗര്‍ണമി

  • ഷണ്‍മുഖപ്രിയ

    ശരിയാണ് സസ്യങ്ങള്‍ പലതും ഇപ്പോഴും നഗര മധ്യത്തിലുള്ള എന്റെ വീടിന്റെ പറമ്പിലും കാണാം, അത് പോലെ തന്നെ കൊറ്റിയും പൊന്മാനും മണ്ണാത്തിയും മൈനയും തത്തമ്മയുമൊക്കെ ഇടയ്ക്കിടെയെങ്കിലും കണ്‍മുന്നില്‍ എത്തുന്നുണ്ട്. നിളയും അതിന്റെ പെരുമയും കുഞ്ഞുന്നാള്‍ മുതല്‍ അറിവുള്ളതല്ലാതെ ഒരിക്കലും അതിനടുത്തെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരിക്കല്‍ തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ ആരോ പറഞ്ഞു ഇതാണ് ഭാരതപ്പുഴ എന്ന്. കേട്ടപാടേ വേഗമെണീറ്റ് എത്തിത്തിരിഞ്ഞൊക്കെ നോക്കീട്ടും അവിടെ ഒരു പുഴ പോയിട്ട് ഒരു നീര്‍ച്ചാലുപോലും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ഞാന്‍ കരുതി ആരെങ്കിലും വെറുതെ പറഞ്ഞതാകും ഇതാണ് ഭാരതപ്പുഴ എന്ന്. അതിനാല്‍ സ്വയം വിശ്വസിപ്പിച്ചു അതൊരു പുഴയൊന്നുമല്ല എന്ന്!!! പക്ഷേ പിന്നീട് മനസ്സിലായി ആ പേരുകേട്ട നിളയുടേ ഒരു ഭാഗം തന്നെയായിരുന്നു അതെന്ന്. നിളയെന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും ആ ദൃശ്യമാണ് കണ്‍മുന്നില്‍ തെളിയുന്നത്.

  • ഷണ്‍മുഖപ്രിയ

    യഥാര്‍ഥ നിളയെക്കുറിച്ച് എഴുതിയതേയുള്ളല്ലോ നമ്മുടെ മഷിത്തണ്ടിന്റെ സ്വന്തം നിളയെത്തിയിരിക്കുന്നു!! ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ നിളക്കുട്ടിക്ക് സ്വാഗതം :)

  • http://1 Jenish

    സ്നേഹിതരേ,

    ഞാനും തിരിച്ചെത്തി… ഓണം ഓടിപ്പോയ വിഷമത്തോടെ..

    മാഷ്,

    വീട് കണ്ടുപിടിച്ചല്ലോ…(മൂന്നല്ല, രണ്ടാമത്തെ വിട്) പക്ഷേ, ഓണത്തല്ലിനു മുന്‍പ് ഞാന്‍ തിരിച്ചുപോന്നു… കഷ്ടമായിപ്പോയി… എങ്കിലും വെട്ടിക്കവല പോകുകയാണെങ്കില്‍ വീട്ടിലേക്ക് പോകാന്‍ സമയം കണ്ടെത്തണേ.. ഞാന്‍ ഒഴികെ എല്ലാവരുമുണ്ട് അവിടെ!! :)

    എന്റെ ഒരു cousin മാഷിന്റെ ശിഷ്യനാണ്… പേര് “രൂപേഷ്”. കവിതകള്‍ മനോഹരമായി പാടാറുള്ള മാഷിനെക്കുറിച്ച് പുള്ളിക്കാരന്‍ പറഞ്ഞത് “കിടു” എന്നാണ്‍… :) എന്തായാലും മാഷിന് അഭിമാനിക്കാം.. പുള്ളിയും ഒരു മലയാളം മുന്‍ഷി ആയി…

  • ഷണ്‍മുഖപ്രിയ

    Welcome back Jenish :)

  • നിളാ പൗര്‍ണമി

    അവധി ദിനങ്ങള്‍ കഴിഞ്ഞു .
    ഇനി പരീക്ഷയുടെ (പരീക്ഷണത്തിന്റെ )ദിനങ്ങള്‍-
    കുട്ടികള്‍ക്കും അധ്യാപകര്‍ക്കും .
    അതിനിടയില്‍ മഷിത്തണ്ടിനുള്ള സമയം കുറഞ്ഞിരിക്കുന്നു .
    കമന്റുകള്‍ ഒരു വിധം വായിച്ചു തീര്‍ത്തു.
    പദപ്രശ്നങ്ങള്‍ കളിച്ചു തീര്‍ത്തു .
    എല്ലാം നല്ല പദപ്രശ്നങ്ങള്‍ – തെറ്റില്ലാത്തത് , ലളിതമായത് .

  • ജലജ

    അങ്ങനെ പ്രതിപക്ഷനേതാവ് എത്തി.

    നിള വീണ്ടും ഒഴുകാന്‍ തുടങ്ങി.

  • http://1 Jenish

    ഷണ്‍മുഖപ്രിയ,
    Thanks… :)

    Jalaja,

    അഞ്ജനയെപ്പോലെ ഞാനും നല്ലകുട്ടിയായി ചേച്ചീ… :)

  • ജലജ

    ജെനിഷ്,
    വേണ്ടായിരുന്നു. :)

  • ബാലചന്ദ്രന്‍

    ജെനിഷ് ,
    തിരികെപ്പോയി എന്നറിഞ്ഞതില്‍ വിഷമമുണ്ട് .പല തിരക്കുകള്‍ കൊണ്ടാണ്
    വെട്ടിക്കവലയ്കു വരാന്‍ താമസിച്ചത്. എന്തായാലും ജെനിഷ് നാട്ടിലില്ലെങ്കിലും വീട്ടില്‍ പോകുന്നുണ്ട് .
    അഭിനന്ദനങ്ങള്‍ക്ക് നന്ദി .

  • ബാലചന്ദ്രന്‍

    ആള്‍ക്കാര്‍ നല്ലകുട്ടികളാകാന്‍ ചേച്ചി സമ്മതിക്കത്തില്ലേ ?

  • ബാലചന്ദ്രന്‍

    തിരിച്ചെത്തിയതിന് നിളയ്കും ജെനിഷിനും അഭിനന്ദനങ്ങള്‍ .

  • ജലജ

    മാഷേ,
    സ്വന്തമായി ഒരു വ്യക്തിത്വം ഉണ്ടാകുന്നതല്ലേ എപ്പോഴും നല്ലത്.

  • Jenish

    @Jalaja

    സ്വന്തമായി ഒരു വ്യക്തിത്വം എന്ന് പറയുമ്പോള്‍ ഒരു ഗുണ്ട എപ്പോഴും ഗുണ്ടയായും ഒരു കള്ളന്‍ എപ്പോഴും കള്ളനായും നിലനില്‍ക്കണമെന്നാണോ? :)

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ നന്നായി… തിരിച്ചു വന്നതിനുശേഷം എന്നെ കണ്ടവരെല്ലാം പറഞ്ഞതങ്ങനെയാണ്..

  • ജലജ

    അങ്ങനെയല്ല ജെനിഷ്. വേറൊരാളെപ്പോലെ നന്നാവുകയോ ചീത്തയാവുകയോ വേണ്ട. സ്വന്തം നിലയ്ക്ക് മതി അത്. ഒരാളെപ്പോലെ വേറൊരാള്‍ എന്തിന്?

    നാട്ടില്‍ തീറ്റ തന്നെയായിരുന്നോ പരിപാടി . എല്ലാവരും നന്നായി എന്നു പറഞ്ഞതു കൊണ്ട് ചോദിച്ചതാ……

  • Jenish

    @Jalaja

    ഓണം ഉണ്ടാല്‍ ആരാ ചേച്ചീ നന്നാവാത്തെ… എന്റെ നാട്ടിലെ കാക്കകള്‍ വരെ കൊഴുത്തുരുണ്ടു.. പിന്നെയാണോ ഈ പാവം ജനിഷ്? :)

  • കഥാകാരന്‍

    @ ജെനീഷ്

    ജെനീഷ് എങ്ങനെ തുടരണമെന്ന് സ്വയം തീരുമാനിക്കൂ ;)

  • ജലജ

    വെട്ടിക്കവലയിലേയ്ക്ക് പോകുന്നെന്നും ജെനിഷിന്റെ വീട്ടില്‍ തീര്‍ച്ചയായും കയറുമെന്നും പറഞ്ഞതില്‍ പിന്നെ മാഷെ കണ്ടിട്ടില്ല.ഇതില്‍ എന്തോ ദുരൂഹതയില്ലേ??????????

  • http://1 Jenish

    @Jalaja

    ചേച്ചീ, മാഷിന്റെ തിരോധാനവുമായി എനിക്കോ എന്റെ ഗുണ്ടകള്‍ക്കോ യാതൊരു പങ്കുമില്ലെന്ന് അറിയിക്കട്ടേ…

    നിങ്ങള്‍ എല്ലാവരുംകൂടി മാഷിനെ ചോദ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടിച്ചു.. ഞാന്‍ അപ്പൊഴേ വിചാരിച്ചതാ മാഷ് നാടുവിട്ടുപോകുമെന്ന്.. :)

  • ജലജ

    ജെനിഷ്,
    എഴുതിയത് നന്നായി. ഇനിയിപ്പോള്‍ രണ്ട് പേരെമാത്രമേ സംശയിക്കാനുള്ളൂ.

  • Jenish

    @Jalaja

    ആരാണ് ആ രണ്ടുപേര്‍.. പാവം ബാലകൃഷ്ണപിള്ളയും മകനുമാണോ?

  • ജലജ

    ഏയ് ആ പാവങ്ങളല്ല.

    അവര്‍ മഷിത്തണ്ട് അംഗങ്ങളല്ലല്ലോ.

  • കഥാകാരന്‍

    മാഷുമായി എനിക്ക് ഒരു പ്രശ്നവുമില്ലെന്ന് ഞാന്‍ ആണയിടുന്നു. എന്റെ ഒരു നല്ല സുഹൃത്താണദ്ദേഹം

    ഇനി വല്ല പോലീസും പിടിച്ച് കാണുമോ ;)

  • ജലജ

    കഥാകാരാ………

    തലയില്‍ തപ്പി……..

  • ജലജ

    അങ്ങനെ രണ്ടുപേര്‍ കൈ കഴുകി. പാവം മൂന്നാമന്‍!!

  • കഥാകാരന്‍

    മൂന്നാമന്‍ ആരാ? (അതോ അവളോ ?)

  • ബാലചന്ദ്രന്‍

    സുഹൃത്തുക്കളേ,
    ഊഹാപോഹങ്ങള്‍ക്ക് വിട .ഞാന്‍ തിരികെയെത്തി .
    അഭാവം ശ്രദ്ധിക്കപ്പെടുന്നതില്‍ സന്തോഷമുണ്ട് .
    വളരെ തിരക്കുപിടിച്ച ദിനങ്ങളായിരുന്നു . അതിനാല്‍ പേരിനുപോലും പ്രത്യക്ഷപ്പെടാന്‍ പറ്റിയില്ല . കുറച്ചു വസ്തുക്കളുള്ളതിന്റെ അതിര്‍ത്തി കെട്ടിക്കുന്നതിന്റെ പ്രശ്നത്തില്‍ കുറെ ദിവസം തിരക്കായി .തമാശയായി നിങ്ങള്‍ എഴുതിയതെങ്കിലും ആ വിഷയത്തില്‍ പൊലിസ് സ്റ്റേഷനിലും കയറേണ്ടിവന്നു.
    അതുകഴിഞ്ഞപ്പോള്‍, അനിയത്തിയുടെ ഭര്‍ത്താവിനു ബ്രെയിന്‍ ട്യുമര്‍ .അതിന്റെ പുറകെയും കുറെ ദിവസം പോയി .
    ഇക്കാരണങ്ങളാല്‍ സെപ്റ്റംബര്‍ 30 നു വരാന്‍ തീരുമാനിച്ചിരുന്നത് നീട്ടിവയ്കേണ്ടി വന്നു .ഇന്നു രാവിലെ തിരികെയെത്തി .
    കുറച്ചുദിവസം തിരക്കുണ്ടാകുമെങ്കിലും പങ്കെടുക്കാന്‍ കഴിയും എന്നു പ്രതീക്ഷിക്കുന്നു .

    ജനീഷ് ക്ഷമിക്കുക, മേല്‍പ്പറഞ്ഞ തിരക്കുകള്‍ കാരണം പറഞ്ഞ വാക്ക് പാലിക്കാന്‍ കഴിഞ്ഞില്ല . വലിയ താമസം ഇല്ലാതെ വീണ്ടും നാട്ടില്‍ പോകും .അന്ന് വാക്ക് പാലിക്കാം .

  • മുജീബുര്‍ റഹ്മാന്‍

    welcome back
    ബാലന്‍ മാഷ്
    മാഷ് പോലീസ് സ്റ്റേഷനില്‍ കയറുന്ന സമയത്ത് നമ്മുടെ വെട്ടിക്കവലക്കാരന്‍ നാട്ടിലുണ്ടായിരുന്നല്ലോ?വിളിക്കരുതായിരുന്നോ എല്ലാം വെട്ടിനിരത്തി വെടിപ്പാക്കി തരുമായിരുന്നല്ലോ?!!!!!!!!!!!!!!!!!

  • http://1 Jenish

    @Mash

    ചുരുക്കം പറഞ്ഞാല്‍ ഈ ഓണം സുഖകരമായിരുന്നില്ല അല്ലേ? എന്റെയും കാര്യം അങ്ങനെത്തന്നെയായിരുന്നു… ഒരു മരണവും അതിന്റെ ചടങ്ങുകളും പിന്നെ കുറേ രോഗങ്ങളും.. കഴിഞ്ഞു, ഒരു വര്‍ഷത്തെ കാത്തിരുപ്പ്.. പ്രവാസിയെ ആരും കാത്തിരിക്കാന്‍ പഠിപ്പിക്കേണ്ട.. നമുക്കും കാത്തിരിക്കാം അടുത്ത അവധിക്ക്.. :)

    എന്തായാലും മാഷ് തിരിച്ചെത്തിയത് നന്നായി.. എല്ലാവരും കൂടി എന്നെ പ്രതിയാക്കിയേനെ.. ഇപ്പോ കൊട്ടാരക്കരയുടെ പരിസരപ്രദേശങ്ങളിലെ മാഷന്മാര്‍ക്ക് നല്ലകാലമല്ലെന്ന് തോന്നുന്നു!!

  • ജലജ

    മാഷേ,

    വരൂ വരൂ സന്തോഷം

  • ജലജ

    കഥാകാരന്‍ Says:
    October 8th, 2011 at 9:37 pm edit
    മൂന്നാമന്‍ ആരാ? (അതോ അവളോ ?)

    ഈ മാഷ് എന്തിനാ ഇത്ര വേഗം തിരിച്ചെത്തിയത്? ഒരു നല്ല ചര്‍ച്ചയുടെ സാംഗത്യം നഷ്ടപ്പെട്ടുപോയില്ലേ??

    ചിലപ്പോള്‍ മൂന്നാമന്‍ വേഗം വിട്ടയച്ചതായിരിക്കുമോ സ്വന്തം പേര്‍ പുറത്ത് വരാതിരിക്കാനായി.

  • ജലജ

    >>>>>> ഇപ്പോ കൊട്ടാരക്കരയുടെ പരിസരപ്രദേശങ്ങളിലെ മാഷന്മാര്‍ക്ക് നല്ലകാലമല്ലെന്ന് തോന്നുന്നു!

    ആരുടെ കയ്യിലിരിപ്പിന്റെ ഗുണമാണാവോ? അദ്ധ്യാപകരുടെയോ ശിഷ്യരുടെയോ?

  • ജലജ

    കേരളപ്പിറവിദിനാശംസകള്‍!!!

  • ജലജ

    ഇന്ന് മഷിത്തണ്ടിന്റെ പിറന്നാളല്ലേ

    പിറന്നാളാശംസകള്‍!!!

    ഒരു പാടൊരുപാട് പിറന്നാളുകള്‍ ആഘോഷിക്കാന്‍ കഴിയട്ടെ!!!!!!!

    എന്താണ് പായസം? അല്ലെങ്കില്‍ ഏതാണ് കേയ്ക്ക്?

  • suresh

    Many many return of this day !!! Mashithantu. !!!

  • anjanasatheesh

    Many many return of this day !!! Mashithantu. !!!

  • ജലജ

    ഈദ് ആശംസകള്‍!!!

  • സുരേഷ്

    ഈദ് ആശംസകള്‍!!!

  • admin