പരിചയപ്പെടൂ

കളിക്കാരിലെ സൌഹൃദം ഇവിടെ പങ്കു വെയ്ക്കാം. ഇ-മെയില്‍ വിലാസവും ടെലിഫോണ്‍ നമ്പറും ഒഴിച്ച് എന്തും പങ്കു വെയ്ക്കാം.

 • admin

  പരസ്പരം പരിചയപ്പെടാന്‍ ഇവിടം പ്രയോജനപ്പെടുത്തുക

 • sanju

  താജ്,വിവാഹ മംഗളാശംസകള്‍…..

 • Beena George

  സഞ്ജൂ, അഭിനന്ദനങ്ങള്‍ ക്കു നന്ദി. വിശേഷങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം . ഞങ്ങളുടെ വീട് ആലപ്പുഴ ജില്ലയില്‍ കറ്റാനം എന്ന സ്ഥലത്താണ്. പക്ഷേ കഴിഞ്ഞ 22 വര്‍ ഷമായി അബുദാബിയിലാണു താമസ്സം .ജീവിതത്തില്‍ പകുതിയിലേറെ ആയി ഇവിടെ. ഭര്‍ ത്താവ് ജോജി , ജി.ഇ. ല്‍ ജോലി ചെയ്യുന്നു. മോന്‍ ജിജോ (21 വയസ്സ്) നാട്ടില്‍ സി. എ ഫൈനല്‍ പരീക്ഷക്കു ഒരുങ്ങുന്നു. ഞാന്‍ നാളെ നാട്ടില്‍ പോവുന്നുന്ട്. സഞ്ജുവിന്റെ ജോലി ഒക്കെ ഭം ഗിയായി പോകുന്നു എന്നു കരുതുന്നു. സ്നേഹത്തോടെ ബീന.

 • GK

  Thanks Admin, for arranging this wonderful platform.

  Hi Friends,

  My name is Govind (known within the friends circle as GK). Native place is Trichur. Presently in Geneva / Switzerland, working for the UN.

 • Jalaja

  താജ്, വിവാഹമംഗളാശംസകള്‍!!!
  ഈ സൌകര്യം ഏര്‍പ്പെടുത്തിയതിന് നന്ദി,അഡ്മിന്‍.
  മത്സരാര്‍ത്ഥികള്‍ സ്വയം പരിചയപ്പെടുത്തുമല്ലോ.

 • അനീഷ്‌ മേലാന്‍

  അനീഷ്‌
  മസ്കറ്റില്‍ ജോലി (പടം വര )
  മാതൃഭൂമി ഓണ്‍ലൈന്‍ കൂടിയാണ് ഈ പദപ്രശ്നത്തില്‍ വരുന്നത്
  വളരെ നല്ല ഒരു മല്‍സരം
  അതിലുപരി വിനോദവും വിജ്ജാനവും

 • binoy

  ഈ പദപ്രശ്നം തുടങ്ങിയതിനു ആദ്യമേ അഭിനന്ദനങ്ങള്‍.
  പേര് ബിനോയ്‌
  2 വര്‍ഷമായി USA -യില്‍ ആണ്. കേരളത്തില്‍ കാസറഗോഡ് ആണ് ദേശം.
  പോസ്റ്റ്‌ ഡോക്ടറേറ്റ് ചെയുന്നു.

 • rajeshvijay

  രാജേഷ്‌വിജയ്‌
  സൗദിയില്‍ ജുബൈലില്‍ ആയിരുന്നു
  ഇപ്പോള്‍ നാട്ടില്‍ ഉണ്ട്.( ശാസ്താംകോട്ട ,കൊല്ലം )
  വിവാഹിതന്‍. ഭാര്യ സ്മിത.

 • Rajesh

  Rajesh Krishna
  Trivandrum native, working in a Software company in Trivandrum.
  Married to Resmi and a proud father of a 4 month old son(Sidharth)

 • Beena George

  പ്രിയപ്പെട്ട ജി. കെ, അനീഷ്, ബിനോയി, രാജേഷ്, പരിചയപ്പെടുത്തിയതിനു നന്ദി. അനീഷിന്റെ ജോലി എനിക്കു ഇഷ്ട്ടപ്പെട്ടു. ജലജയുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നു. എന്നിട്ടു ജലജ എന്തേ സ്വയം പരിചയപ്പെടുത്തിയില്ല? പ്രതീക്ഷിക്കുന്നു. ബീന.

 • RJP

  നമസ്കാരം ബീന ചേച്ചി.

  ഞാന്‍ രാജേഷ്. തൃശ്ശൂര്‍ ആണു വീട്. ഞാനും അബുദാബിക്കാരനാണു. 2 മക്കള്‍ . ജോണ്സും ജെയിനും . ഒരാള്‍ കെ ജി വണ്ണില്‍ മറ്റേയാള്‍ നേഴ്സറിയില്‍ .

  നിസ്സാന്‍ ഡീലര്‍ ഷിപ്പില്‍ ജോലി ചെയ്യുന്നു.

 • Vikas

  നമസ്കാരം.

  ഞാന്‍ വികാസ്. സ്വദേശം മൂവാറ്റുപുഴ. ഇപ്പോള്‍ ബാംഗ്ലൂരിലാണ്.
  ഗൂഗ്‌ള്‍ ഉള്ളതുകൊണ്ട് (പദപ്രശ്നത്തില്‍) ജീവിച്ചുപോകുന്നു!

 • Jalaja

  ഞാന്‍ ജലജ. കെമിസ്ടി ബിരുദധാരിണി.വിവാഹശേഷം 19കൊല്ലത്തൊളം ദുബായിലായിരുന്നു. 14 കൊല്ലമായി ഷാര്‍ജയിലാണ്. വീട്ടമ്മ. ഒരു മകള്‍. അവള്‍ക്ക് ഒരു മകന്‍. അവന് നാലര വയസ്സ്. അവന്‍ ജനിച്ചതില്‍ പിന്നെ മകള്‍ ജോലിക്കു പോയിട്ടില്ല. രണ്ടുപേരുടെയും ഭര്‍ത്താക്കന്മാര്‍ ബിസിനസ്സുകാരാണ്. എല്ലാവരും കൂടി ഒരുമിച്ച് ഷാര്‍ജയില്‍ താമസിക്കുന്നു. വായനയും നെറ്റ് നോക്കലുമാണ് പ്രധാനപരിപാടി. കൂട്ടം, ഫേസ് ബുക്ക് ഇതിലൊക്കെ അംഗമാണ്.
  നാട്ടില്‍ തൃശ്ശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിയാണ് സ്വദേശം.

 • Shanmukhapriya

  നമസ്കാരം, ഞാന്‍ ഷണ്‍മുഖപ്രിയ, താമസം തിരുവനന്തപുരം . സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പില്‍ ജോലി ചെയ്യുന്നു.

 • sanju

  എല്ലാവര്‍ക്കുമായി,
  നമുക്കിത്തിത്തിരി കൂടി സജീവമാക്കിക്കൂടെ ഈ സൗഹൃദ വേദി?
  പുതിയ വിശേഷങ്ങളും,പുതിയ ആശയങ്ങളുമായി,ഒരു മഷിത്തണ്ട് കുടുംബം?
  പുതിയതായി ഇറങ്ങിയ ഒരു സിനിമയെക്കുറിച്ചൊ,ലോകകപ്പ് ഫുട്ബോളിനെക്കുറിച്ചോ,എന്തുമാവട്ടെ വിശേഷങ്ങള്‍…….
  ഇതെന്റെ ഒരു നിര്‍ദ്ദേശം മാത്രമാണ്,അഭിപ്രായങ്ങള്‍ അറിയിക്കുക…

 • rajeshvijay

  sanju

  enna pidicho Argentina kee jay………… lalettan kke jay

 • sanju

  സുഹൃത്തുക്കളേ,
  എനിക്കു വേണ്ടി,ഇവിടം സജീവമാക്കണമെന്നില്ല..ഞാന്‍ എന്റെ നിര്‍ദ്ദേശം തിരിച്ചെടുത്തിരിക്കുന്നു.. :-)

 • midhunkrishna

  നമസ്ക്കാരം സുഹ്രുത്തുകളെ,
  എന്റെ പേരു മിഥുന്‍ കൃഷ്ണ.തൃശ്ശൂര്‍ ജില്ലയിലെ കൊരട്ടി എന്ന ഗ്രാമമാണു സ്വദേശം.ഇപ്പോള്‍ തിരുവനന്തപുരത്ത് ടെലിക്കോം എന്‍ജിനീയറായി ജോലി ചെയ്യുന്നു.
  ഇങ്ങനെയൊരു സൗഹൃദ വേദി ഒരുക്കിയതിനു ജോജുവിനു പ്രത്യേകം നന്ദി

 • pradeep

  i am pradeep, sorry, no time to type in malayalam. so pls accept my apologies

  a mechanical engineer by profession, working for P&G in Malaysia/Singapore, hometown in thrissur district. born and brought up in ernakulam

  2 weeks back blessed with a baby girl on my wedding anniversary day. hence i was too busy to play the last crossword on time.

  thanks to joju and the participants for making this site a very lively one.

 • rajeshvijay

  ക്ഷമിക്കണം സുഹ്രുത്തുകളെ, ഞാന്‍ ആരെയും വേദനപ്പിക്കാന്‍ വേണ്ടി യല്ല കമന്റ്‌ എഴുതിയത് ,ദയവു ചെയ്തു തെറ്റിധരികരുത് ….

 • sanju

  അഡ്മിന്റെ അനുവാദത്തോടു കൂടി,ഈ സ്ഥലത്ത് ഒരു ആക്ടിവിടി സ്റ്റാര്‍ട്ട് ചെയ്തോട്ടെ?
  ഇവിടം ഒന്നു ലൈവാവാന്‍ വേണ്ടിയാ…എല്ലാരും സഹകരിച്ചാല്‍ പരിപാടി വിജയിക്കും,അല്ലേല്‍ ഫ്ലോപ്പാവും.
  കണ്‍സെപ്റ്റ് ഞാന്‍ പറയാം..
  ഏതേലും മലയാളം സിനിമയിലെ പ്രാധാന്യമുള്ള കഥാപാത്രത്തിന്റ പേര് ആരെങ്കിലും പോസ്റ്റ് ചെയ്യുന്നു.
  ആ കഥാപാത്രത്തെ,ഫിലിമില്‍ അവതരിപ്പിച്ച നടന്റെ അല്ലെങ്കില്‍ നടിയുടെ പേരും സിനിമയുടെ പേരും,അറിയുന്ന ആള്‍ അടുത്തതായി പോസ്റ്റ്ചെയ്യണം.
  ഈ ആള്‍ തന്നെ അതായത് ഉത്തരം പോസ്റ്റ് ചെയ്ത ആള്‍ തന്നെ അടുത്ത ചോദ്യവും പോസ്റ്റ് ചെയ്യട്ടെ.അതായത് മറ്റൊരു കഥാപാത്രത്തിന്റെ പേര്.
  ഉദാഹരണത്തിന് എ എന്ന ആള്‍ പോസ്റ്റ് ചെയ്യുന്നു ആദ്യം

  ജോജി

  ഉത്തരമറിയാവുന്ന ആള്‍ (ബി എന്ന ആള്‍) അത് പോസ്റ്റ് ചെയ്യുന്നു

  ജോജി-മോഹന്‍ ലാല്‍-കിലുക്കം

  അടുത്തതായി ബി ഒരു ചോദ്യം പോസ്റ്റ് ചെയ്യുന്നു.

  തളത്തില്‍ ദിനേശന്‍

  ഇങ്ങനെ അത് തുടരും.
  ഇഷ്ടമായെങ്കിലും ഇല്ലെങ്കിലും നിര്‍ദ്ദേശങ്ങള്‍ അറിയിക്കുക.

  പിന്നെ ഇത് എന്റെ തലയില്‍ ഉദിച്ചതൊന്നുമല്ല.ഒരു സ്ഥലത്തു നിന്നും അടിച്ചു മാറ്റിയതാ……….

 • admin

  sanju,

  ഞങ്ങള്‍ക്ക് പരാതിയൊന്നും ഇല്ല എന്ന് ആദ്യമേ പറയട്ടേ.പക്ഷേ…
  ഈ സ്ഥലത്തിനു പരിമിതിയുണ്ട്. അഡ്മിനിലെ ആരെങ്കിലും അപ്രൂവ് ചെയ്താലേ നിങ്ങളുടെ കമന്റ് പബ്ലിഷ് ആകുകയുള്ളൂ. അത് പങ്കെടുക്കുന്നവരുടെ ക്ഷമയെ പരീക്ഷിക്കും. ഓര്‍ക്കൂട്ടില്‍ ചെയ്യുന്നതാകും പങ്കെടുക്കുന്നവര്‍ക്ക് എളുപ്പം.
  http://www.orkut.co.in/Main#Community.aspx?cmm=90654752

  അല്ലെങ്കില്‍ “ഉണ്ണിക്കുട്ടന്റെ ലോകം“ എന്ന കമ്മ്യൂണിറ്റിയുണ്ട്…
  http://www.orkut.co.in/Main#Community?cmm=40752454

  തീരുമാനിക്കൂ.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  എല്ലാവർക്കും പ്രമാണം; സോറി,പ്രണാമം.
  ഈയിടെയായി ഈതണ്ടിൽ പിടിച്ചുതൂങ്ങാൻ തുടങ്ങിയവനാൺ. കൈവിടുവിച്ച് ഒന്നു കമന്റാൻ ഇപ്പൊഴേ തരമായുള്ളു.
  ഇവനെ പ്രത്യേകം പരിചയപ്പെടുത്തണോ? പേരുപറഞ്ഞാൽത്തന്നെ ധാരാളമായില്ലേ? ഇപ്പോൾ സൗദിയിൽ ദമാമിലെ ഒരു ’വൈദ്യശാല’യിലാണു നേരമ്പോക്ക്. കേരള’സർവ്വകലാപ’ശാലയിൽ മലയാള സാഹിത്യത്തിലൊന്നു പയറ്റിനോക്കിയിരുന്നു. നമുക്കുപറ്റിയപണീയല്ലെന്നു വകതിരിഞ്ഞപ്പോൾ ആയുധംവച്ചു കീഴടങ്ങി, ഈവഴിക്കു തിരിഞ്ഞു. അങ്ങനെ ജീവിതം കടലെടുത്തു വരുന്നു.(‘കര പിടിച്ചു’വരുന്നു എന്നു വാസ്തവമറിയാത്തവർ പറയും. അടുത്തിടെ അനിവാര്യമായ ആ ’അപകടം’ നടന്നു. വരാനുള്ളതു വരിഞ്ഞുകെട്ടിയാലും  വിമാനം കേറിയും വരുമല്ലോ. ഫാമിലിവിസയും ടിക്കറ്റും അയച്ചുകൊടുത്തിട്ടുണ്ട്. അടുത്താഴ്ചയെത്തും.)
  നാട്ടിൽ തെക്കനാണു. കൊല്ലൻ. മൂക്കനേക്കാൾ ഭേദമാണെന്ന് ആരോ അപവാദം പറഞ്ഞതുകൊണ്ടു കൊല്ലാതെവിട്ടു.
  ജോലി കിട്ടിയതിനു ശേഷം അല്പം ’ഫ്രീടൈം’ കിട്ടിത്തുടങ്ങിയപ്പോൾ ബ്ലോങ്ങാനിരുന്ന നായരുടെ നെറുകന്തലയിൽ നാരങ്ങാ വീണെന്നു പറഞ്ഞപോലായി. വീണതു വിദ്യയാക്കാൻ കഴിവില്ലാഞ്ഞതോണ്ട് www.anthippuzha.blogspot.com എന്ന ബ്ലോഗ് ഇപ്പോഴും കിടപ്പാണു. ഏതു നിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം.
  ഇവിടെ നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞതിൽ ബെരുത്തു തന്തോയം.എല്ലാവരെയും ബരിജയിച്ചു വരുന്നതേയുള്ളൂ. ഗൂഡുദൽ വഴിയെ ബ്രദീക്ഷിക്കുന്നു. 
  എന്നു സ്വന്തം 
  പോഴൻ

 • sanju

  ഈ ആര്‍ട്ടിക്കിള്‍ ഒന്നു നോക്കൂ…
  http://www.mathrubhumi.com/tech/article/113212

 • http://www.anthippuzha.blogspot.com anthippozhan

  Thanks Sanju for EPIC browser link. I’ve seen this news and already installed ‘Epic’. It’s cool one. I’m proud of India. ‘Mera Bharat mahaan…’
  Most useful is the simultaneous sub-window for another page like mails, facebook, etc. from the side bar.
  Added security by inbuilt Anti-virus program as Epic’s claim.
  The themes and wallpapers makes it very beautiful also.
  I recommend it for all including my non-indian friends.
  I had only one problem while using it. System got hanged after some time. But I’m not sure whether it was because of Epic. Other browsers also(Explorer and Firefox) also were opened same time for comparison.
  My first impression- it is the best browser so far.
  Website address- http://www.epicbrowser.com
  Jai Hind..!
  സ്വന്തം
  പോഴന്‍

 • http://www.kochumuthalali.blogspot.com Sharath Mohandas

  നമസ്കാരം.. ഞാന്‍ ശരത്ത് മോഹന്‍‌ദാസ്, ഇലട്രോണിക്സ് ബിരുദധാരി..
  സ്വദേശം പത്തനംതിട്ട ജില്ലയിലെ തിരുവല്ല…
  ഇപ്പോള്‍ ദുബായില്‍ ബിസിനസ്സ് ചെയ്യുന്നു..

 • sanju

  എല്ലാ മഷിത്തണ്ട് സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ സൗഹൃദ ദിനാശംസകള്‍……….

 • Shanmukhapriya

  നന്ദി സഞ്ജു, എല്ലാവര്‍ക്കും എന്‍റേയും സൗഹൃദ ദിനാശംസകള്‍…

 • dhanaraj..ksa

  IM DHANARAJ…FROM SAUDI ARABIA..FROM TODAY ONWARDS IM ALSO JOIN WITH YOUR FAMILY…

 • sanju

  Welcome Dhanaraj and thank u…..Where u r in saudi arabia,and which company?Tell more abt u

 • ഗോപകുമാര്‍

  നമസ്ക്കാരം സുഹൃത്തുക്കളേ! ഞാന്‍ ഗോപകുമാര്‍ (ഗോപന്‍ എന്ന് അപരനാമധേയം). കഴിഞ്ഞ രണ്ടു മാസമായി നിങ്ങളോടൊപ്പം മഷിത്തണ്ട്പദപ്രശ്നത്തിലും, നിഘണ്ടുവില്‍ പദസങ്കലന പ്രക്രിയയിലും ദൃശ്യാദൃശ്യനായി പങ്കെടുക്കുന്നു. ചെങ്ങന്നൂര്‍ താലൂക്കിലെ കൊല്ലകടവാണു സ്വദേശം. ദീര്‍ഘനാളായി ഒരു പ്രവാസി. ദുബായില്‍ ഒരു വിവിധരാജ്യപ്രവര്‍ത്തക കൂട്ടുസ്ഥാപനത്തില്‍ വൈദ്യുതശാസ്ത്രസാങ്കേതിക രൂപകല്പനാ വിദഗ്ദ്ധനായി ജോലി ചെയ്യുന്നു. കുടുംബസമേതം ഷാര്‍ജയില്‍ താമസം.

  എല്ലാവര്‍ക്കും നന്ദി…….പ്രത്യേകിച്ച് ഈ സംരംഭത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഒരായിരം നന്ദി. ഉത്തരോത്തരം പടര്‍ന്നു വളരട്ടെ ഈ മഷിത്തണ്ട്.

 • Sooraj

  പ്രിയ സുഹൃത്തുക്കളെ …നമസ്കാരം …
  ഞാന്‍ സൂരജ് ,
  ഈ അടുത്താണ് മഷിതണ്ടു കൈയില്‍ കിട്ടിയത്..വളരെ സന്തോഷമായി ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത്..ആവേശം മൂത്ത് ഒരു ദിവസം രണ്ടും മൂന്നും ഒക്കെ വച്ച് പൂര്‍ത്തിയാക്കിയാണ് റാങ്ക് അല്പാല്പം മെച്ചപ്പെടുത്തിയത്..ഇതിനിടക്ക് പുറപ്പെട്ടു പോണം എന്ന തോന്നലുണ്ടാക്കിയ ജലജേച്ചിയുടെ ‘പാവയ്ക്കാ ‘ മരം എന്ന പദപ്രശ്നം എന്നെ ക്രുദ്ധനാക്കി …ശബ്ദ താരാവലി ഇല്ലാത്തവന്‍ പെട്ട് പോയത് കുരുക്ഷേത്രത്തിലാണ് , പിന്നെ എന്റെ കടുത്ത അദ്ധ്വാനം കൊണ്ടാണ് അത് പൂര്‍ത്തിയാക്കിയത്….അതിന്റെ വാശിക്ക് ഒരെണ്ണം ഞാന്‍ അഡ്മിന് തയ്യാറാക്കി കൊടുത്തിട്ടുണ്ട്‌…അത് വരുമ്പോള്‍ കാണാം എന്ന് വിചാരിക്കുന്നു…ഈ കൂട്ടായ്മ ഹൃദ്യമാണ് , അനുപമമാണ്.

  സ്വദേശം തിരുവനന്തപുരം ആണു. സാഹിത്യ പ്രേമി , അല്പം കുത്തിക്കുറിക്കലുകള്‍ ഒക്കെയുണ്ട്.
  കഴിഞ്ഞ എട്ടു വര്‍ഷമായി ദുബായില്‍ മീഡിയ ബിസിനസ്‌ ചെയ്യുന്നു.

 • Sooraj

  @admin,
  can you send me the sponsorship rates and criteria , i think i can be of help .
  thank you
  sooraj

 • Sooraj

  പ്രിയ സുഹൃത്തുക്കളെ …
  മഷിത്തണ്ടു കൂട്ടായ്മ ദുബായില്‍ സംഘടിപ്പിച്ചാലോ?
  എന്ത് പറയുന്നു ?

 • ഗോപകുമാര്‍

  സ്വാഗതം സൂരജ്.

 • Sooraj

  thank you gopan…

 • അനീഷ്‌ മേലാന്‍

  എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍

 • admin

  whose who missed news on time.

  http://www.youtube.com/watch?v=LLeYSP1CnqI
  (not so good quality)
  you may see Joju, Anila and Hannah there.

 • Shijin

  സുഹൃത്തുക്കളെ ,
  ഞാന്‍ ഷിജിന്‍, കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയാണ്. ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്നു..
  എല്ലാ അംഗങ്ങളെയും പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നു..

 • sandeep viswam

  മഷിത്തണ്ടില്‍ ഒരു വര്‍ഷത്തോളം ആയെങ്കിലും പരിചയപ്പെടാനുള്ള ഈ ലിങ്ക് എപ്പോഴാണ് കാണുന്നത്… അടിപൊളി…
  ജലജ ചേച്ചിയോട് മലയാളം ടീച്ചര്‍ ആണോ എന്ന് ചോദിക്കണം എന്ന് കരുതിയിരുന്നപ്പോഴാണ് ഇത് കണ്ടത്…
  അഡ്മിന്‍, സുര്യ ടി.വി. ന്യൂസ്‌-ന്റെ വീഡിയോ സുര്യ ടി.വി. യില്‍ ചോദിച്ചാല്‍ കിട്ടില്ലേ? കിട്ടിയാല്‍ യൂടുബില്‍ അപ്‌ലോഡ്‌ ചെയ്യുമല്ലോ… എന്നിട്ട് വേണം ഫ്രിണ്ട്സിനൊക്കെ ലിങ്ക് അയച്ചു കൊടുക്കാന്‍.

  എന്നെ പരിചയപ്പെടുത്താന്‍ മറന്നുപോയി… ഞാന്‍ സന്ദീപ്‌ വിശ്വം, ദുബായ്-ല്‍ ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്യുന്നു.

 • sandeep viswam

  സൂരജ്, എന്റെയും സ്വാഗതം

 • Jalaja

  സന്ദീപ് ,
  ഈ സംശയം പലര്‍ക്കുമുണ്ടാകാമെന്ന് എനിക്കു തന്നെ തോന്നിയതുകൊണ്ടാണ് ഞാന്‍ വിശദമായി എന്നെ പരിചയപ്പെടുത്തിയത്.

 • Dilip

  hi dear friends

  I am dilip, working in dubai and my native place is at kollam. I really like this and congrants everybody who contribute their knowledge in this site.

 • bindu

  hi friends,
  i am bindu,from sharjah, native place is vadakara-kozhikkode dist.last 13 years i am in sharjah.
  very good site. this helps to re collect the old memories of child hood reading -poompatta, balarama etc. thanks to all who flourishes the site with their knowledge.

 • sanju

  പല്ല്

  അമ്പ് ഏതു നിമിഷവും
  മുതുകില്‍ തറയ്ക്കാം
  പ്രാണനും കൊണ്ട് ഓടുകയാണ്
  വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
  എന്റെ രുചിയോര്‍ത്ത്
  അഞ്ചെട്ടു പേര്‍
  കൊതിയോടെ
  ഒരു മരവും മറ തന്നില്ല
  ഒരു പാറയുടെ വാതില്‍ തുറന്ന്
  ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
  അവന്റെ വായ്‌ക്ക് ഞാനിരയായി

  ചെന്നൈയില്‍ വച്ച് ആശാന്‍ പുരസ്കാരം ലഭിക്കുന്ന വേളയില്‍ അവതരിപ്പിക്കുവാന്‍ വേണ്ടി കവി,ശ്രീ എ അയ്യപ്പന് അദ്ദേഹത്തിന്റെ കൈമടക്കില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതാണീ കവിത.

  കവി എ അയ്യപ്പന് ആദരാഞ്ജലികള്‍…

 • Jalaja

  ഈ കവിത ഞാന്‍ വായിച്ചിരുന്നു.
  എ.അയ്യപ്പന് ആദരാഞ്ജലികള്‍!

 • sandeep viswam

  പുതിയ പദപ്രശ്നങ്ങളില്‍ കൂടുതലും ബുധനാഴ്ച ആണല്ലോ തുടങ്ങുന്നത്… പല ദിവസങ്ങളില്‍ ആകുന്നതല്ലേ കൂടുതല്‍ നല്ലത്? വെള്ളിയാഴ്ചയും ശനിയഴ്ചയുമൊക്കെ ആയിരുന്നെങ്കില്‍ ഗള്‍ഫുകാരായ ഞങ്ങള്‍ക്കൊക്കെ കൂടുതല്‍ സന്തോഷമായേനെ.
  ഒരു നിര്‍ദേശം കൂടി… പുതിയ പദപ്രശ്നം തുടങ്ങുമ്പോള്‍ സ്കോര്‍ പേജില് പുതിയ പദപ്രശ്നതിന്റെ സ്കോര്‍കൂടി പ്രത്യേകം കൊടുത്താല്‍ മാഷിതന്റില്‍ താമസിച്ചു ചേര്‍ന്ന് കളി തുടങ്ങിയവര്‍ക്ക് നിരാശ തോന്നില്ല.

 • admin

  @sandeep viswam

  ബുധന്‍ മാത്രമല്ല, പല ദിവസങ്ങളിലും പല സമയത്തും മത്സരം തുടങ്ങുന്നുണ്ടല്ലോ?

  “ഒരു നിര്‍ദേശം കൂടി… പുതിയ പദപ്രശ്നം തുടങ്ങുമ്പോള്‍ …”

  ടോട്ടല്‍ സ്കോര്‍ ടേബിള്‍ ഓരോ ഇരുപതു മിനിറ്റിലും പുതുക്കുന്നുണ്ട് എന്നാണെന്റെ അറിവ്‌.
  ഒരു പദപ്രശ്നത്തിന്റെ സ്കോര്‍ ടേബിള്‍ ഓരോ സെക്കന്റിലും പുതുക്കുന്നുണ്ട്.

  താങ്കള്‍ ഉദേസിക്കുന്നത് എന്താണെന്ന് മനസിലായില്ല.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  കവി അയ്യപ്പനു്‌ ഇവന്റെ പ്രണാമം ഇവിടെ-
  http://anthippuzha.blogspot.com/2010/10/blog-post.html

 • Baijo Joy

  ഞാന്‍ ബൈജോ ജോയ്
  കോഴിക്കോട് സ്വദേശം
  ബെംഗളരുവില്‍ വിമാന നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്നു

 • Baijo Joy

  സഞ്ജു
  നിങ്ങളുടെ നിര്‍ദ്ദേശം കണ്ടു.
  സിനിമാ കഥാപാത്രങ്ങളെക്കുറിച്ചുള്ളത്.
  ഞാനും അതില്‍ പങ്കുചേരുന്നു
  നമ്മള്‍ രണ്ടു പേരും കൂടി അങ്ങു കളിക്കാമെന്നേ, ആരെങ്കിലും കൂടാതിരിക്കില്ല

  തളത്തില്‍ ദിനേശന്‍ – ശ്രീനിവാസന്‍ – വടക്കുനോക്കിയന്ത്രം

  എന്റെ ചോദ്യം

  തേവള്ളിപ്പറമ്പില്‍ അലക്സ് ജോസഫ്

 • sanju

  ആയ്ക്കോട്ടെ,ഒരു കൈ നോക്കാം..

  തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സ് – മമ്മൂട്ടി – ദി കിംഗ്

  ഭരത പിഷാരടി

 • http://mathrubhumicrossword Mujeeb Rahman

  ജോയ്,
  ഇത് കൊള്ളാമല്ലോ!
  ഞാന്‍ മുജീബ്, പെരുമ്പാവൂര്‍ സ്വദേശി.
  പ്രൈവറ്റ് ഫേമില്‍ അക്കൗണ്ടന്‍റ്.
  ബാക്കി വഴിയെ പരിചയപ്പെടാം.
  എന്‍റെ ഉത്തരം ദി കിങ്ങ് – മമ്മുട്ടി
  ചോദ്യം – മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു.വരികളാരുടെ?

 • http://mathrubhumicrossword Mujeeb Rahman

  dear baijo joy,
  സോറി എന്‍റെ ചോദ്യം പിന്‍വലിക്കുന്നു. കാരണം സഞ്ചുവിന്‍റെ കമന്‍റ് ഞാന്‍ നോക്കിയിരുന്നില്ല……
  എന്‍റെ പുതയ ചോദ്യം
  ജയകൃഷ്ണൻ

 • Vikas

  ജയകൃഷ്ണൻ – മോഹൻ‌ലാൽ – തൂവാനത്തുമ്പികൾ :)

  ഇനി…

  കുവൈറ്റ് മണി

 • Jalaja

  ജയകൃഷ്ണന്‍–മോഹന്‍ലാല്‍—തൂവാനത്തുമ്പികള്‍

  ഭരതപിഷാരടി–മോഹന്‍ലാല്‍—വടക്കുംനാഥന്‍

 • Jalaja

  എന്റെ ചോദ്യം
  വേശാമണിയമ്മ

 • http://mathrubhumicrossword Mujeeb Rahman

  കുവൈറ്റ് മണി M.G.Soman – E Thanutha veluppan Kalathu

  Next – Adimakkannu

 • Jalaja

  ഒരു തിരുത്ത്
  വേശാമണിയമ്മാള്‍

 • sanju

  വേശാമണിയമ്മാള്‍ – നന്ദനം – സുബ്ബലക്ഷ്മി അമ്മാള്‍

 • Jalaja

  ശരിയാണ്

 • Baijo Joy

  കണ്ടില്ലേ സഞ്ജു നമ്മള്‍ തുടങ്ങാത്തതായിരുന്നു പ്രശ്നം.
  സഞ്ജു,പുതിയ ചോദ്യം എവിടെ

 • Baijo Joy

  mujeeb
  atimakkannu- jayan-ithikkarappakki
  സാഗര്‍ കോട്ടപ്പുറം

 • sanju

  സാഗര്‍ കോട്ടപ്പുറം – മോഹന്‍ ലാല്‍ – അയാള്‍ കഥ എഴുതുകയാണ്

 • Baijo Joy

  സഞ്ജു,പുതിയ ചോദ്യം എവിടെ?

 • sanju

  ഹരിഗോവിന്ദന്‍

 • Baijo Joy

  sanju sorry, failed for that one

 • sanju

  വെളിച്ചമേ നയിച്ചാലും….ഏവര്‍ക്കും ദീപാവലി ആശംസകള്‍…..

 • sanju

  ഒരു തിരുത്ത്
  ഹരിനാരായണന്‍

 • Shanmukhapriya

  ദീപാവലി ആശംസകള്‍…….

 • Shanmukhapriya

  ജലജ ചേച്ചി, ബ്ലോഗ് കണ്ടു!! എന്താ ചേച്ചി ഒന്നും എഴുതാന്‍ തുടങ്ങാത്തത്….

 • GK

  ഹരിനാരായണന്‍ – മധുപാല്‍ – രാവണപ്രഭു!!

 • GK

  New Question : വരുണന്‍

 • GK

  Hearty Deepavali greetings to all of you!!

 • Jalaja

  ഷണ്മുഖപ്രിയ,എഴുത്തിന്റെ ഉറവ് വറ്റിപ്പോയെന്നു തോന്നുന്നു.

 • Shanmukhapriya

  വരുണന്‍-ജഗതിശ്രീകുമാര്‍-യവനിക

  അടുത്ത ചോദ്യം-ഭദ്ര

 • Baijo Joy

  gk is he hero, villain or just a passerby?

 • sanju

  ജി.കെ..ഹോ സമ്മതിച്ചു..ശരിയാണോന്നറിയാന്‍ വേണ്ടി രാവണപ്രഭു ഒന്നൂടെ കാണേണ്ടി വന്നു.കാരണം ഞാന്‍ ചിന്തിച്ച ഉത്തരം വേറെയായിരുന്നു..ഹരിനാരായണന്‍ – ലാല്‍ – വണ്‍മാന്‍ ഷോ.ഇനി വരുണനെ തപ്പട്ടെ :)

 • sanju

  ഭദ്ര – കാവ്യാ മാധവന്‍ – മിഴി രണ്ടിലും

  അരവിന്ദന്‍

 • Shanmukhapriya

  Aravindan-Dilip-Chakkaramuthu

 • Shanmukhapriya

  New question-Vijayan

 • GK

  @ Sanju – Ravanaprabhu ella masathilum atleast once telecast undavum – thanks to Asianet Europe!! :) . So, this character was very familiar.

  Good work ShanmukhaPriya – itha vegam varunane kittum ennu karuthiyilla!!

 • GK

  അരവിന്ദന്‍ – ദിലീപ് – ചക്കരമുത്ത്

 • GK

  next question : കെ ജി പൊതുവാള്‍

 • GK

  Vijayan – Mohanlal – Naadodikkattu

 • Baijo Joy

  ദയവായി വായിക്കൂ

 • Baijo Joy

  ദയവായി വായിക്കൂ http://baijose.blogspot.com/

 • http://baijose.blogspot.com/ Baijo Joy

  എവിടുന്നാടോ ജി കെ ഇവരെയെല്ലാം തപ്പികണ്ടു പിടിക്കുന്നത്. ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ!

 • http://mathrubhumicrossword Mujeeb Rahman

  GK
  oduvil unnikkrishnan- thalayanamanthram
  next Question- sasi palarivattom

 • sanju

  കെ ജി പൊതുവാള്‍ – ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ – തലയണമന്ത്രം
  വിജയന്‍ – ശ്രീനിവാസന്‍ – നാടോടിക്കാറ്റ്

  എന്റെ ചോദ്യം – ഉമ

 • sanju

  ശശി പാലാരിവട്ടം – ജഗതി ശ്രീകുമാര്‍ – നന്ദനം

 • Shanmukhapriya

  ശശി പാലാരിവട്ടം-ജഗതി-നന്ദനം
  ഉമ-ദിവ്യ ഉണ്ണി-ഫ്രണ്ട്സ്

  എന്റെ ചോദ്യം-ഭാവന?

 • GK

  @Baijo – Just saw a beautiful comedy scene from the film ‘Sandesham’. Maammu Koya’s name is K.G. Pothuwal.

  Didnt know about Oduvil Unnikrishnan’s character in thalayanamanthram.

 • GK

  Bhavana – Samyuktha Varma – Veendum chila veettukaryangal.

 • GK

  Next Q : Advocate Nambishan

 • sanju

  ഭാവന – സംയുക്ത വര്‍മ്മ – വീണ്ടും ചില വീട്ടുകാര്യങ്ങള്‍

  രാമചന്ദ്രന്‍

 • http://mathrubhumicrossword Mujeeb Rahman

  ഭാവന – സംയുക്ത വർമ്മ – വീണ്ടും ചില വീട്ടുകാര്യങ്ങൾ
  My Question- Sasthrikal

 • sanju

  അഡ്വക്കേറ്റ് നമ്പീശന്‍ – ജഗതി ശ്രീകുമാര്‍ – കാക്കകുയില്‍

  തൊമ്മിച്ചന്‍??

 • sanjup

  എന്താ ആരും ഈ വഴി വരാത്തെ????:(
  ബൈജോ,ചുമ്മാ തുടങ്ങി അങ്ങ് പോയോ??ഇപ്പോള്‍ കാണാനില്ലാലോ..

 • GK

  രാമചന്ദ്രന്‍ – സിദ്ദിഖ് – രസതന്ത്രം

  Sasthrikal – Biju Menon – Mazha.
  തൊമ്മിച്ചന്‍ – രാഷ്ട്രം – സുരേഷ് ഗോപി

  New Question : പ്രേംകിഷന്‍

 • Shanmukhapriya

  രാമചന്ദ്രന്‍ , ശാസ്ത്രികള്‍ , തൊമ്മിച്ചന്‍ ഇതൊന്നും കണ്ടെത്താന്‍ കഴിയുന്നില്ല സഞ്ജു!! പിന്നെ എന്താ പറയുക???

 • http://baijose.blogspot.com/ Baijo Joy

  @sanjup
  i have not gone for hide yar.
  they are throwing the balls much above my height.
  unable to reach the charecters

 • GK

  New Question : പ്രേംകിഷന്‍

 • sanju

  GK…No Rakshaaaa

 • GK

  @Sanju – Clue : this character is in one superstar’s first film!!

 • http://mathrubhumicrossword Mujeeb Rahman

  premkishan- Shankar- manjilvirinjapookkal

  next Question – Jacob eraly

 • sanju

  ജേക്കബ് ഈരാളി – മമ്മൂട്ടി – യവനിക

  ദാസപ്പന്‍

 • GK

  Daasappan – Lal – Thenkashipattanam

 • GK

  Next Question : Dr. Rajagopal

 • Shanmukhapriya

  ലാല്‍-ദാസപ്പന്‍-തെങ്കാശിപ്പട്ടണം
  ഓമനക്കുട്ടന്‍

 • sanju

  ഡോക്ടര്‍ രാജഗോപാല്‍ – മമ്മൂട്ടി – തമ്മില്‍ തമ്മില്‍
  ഓമനക്കുട്ടന്‍ – ജഗദീഷ് – തില്ലാന തില്ലാന

  ഇന്ദുലേഖ

 • Shanmukhapriya

  ഡോ.രാജഗോപാല്‍-മമ്മൂട്ടി-തമ്മില്‍ തമ്മില്‍
  ഉമാ മഹേശ്വരി

 • sanju

  ഉമാമഹേശ്വരി – ശോഭന – മഴയെത്തും മുന്‍പേ

  ശിവകാമി

 • Shanmukhapriya

  ശിവകാമി-സ്മിതാപട്ടേല്‍-ചിദംബരം
  റെജി

 • sanju

  ഷണ്‍മുഘപ്രിയ,ചിദംബരം തമിഴ് സിനിമ ആണോ??ഏതായാലും ഉദ്ദേശിച്ചിരുന്നത് നവ്യാ നായര്‍,കളഭം എന്ന സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നു.

  റെജി – ജയറാം – മനസ്സിനക്കരെ

  ഇന്ദുലേഖ

 • Shanmukhapriya

  സഞ്ജു,
  പ്രശസ്ത സംവിധായകന്‍ ജി അരവിന്ദന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മലയാള ചലച്ചിത്രമാണ് ചിദംബരം.

 • sanju

  നന്ദി ഷണ്‍മുഘപ്രിയ.

 • sanju

  ഏവര്‍ക്കും ബക്രീദ് ആശംസകള്‍…

 • sanju

  ഏവര്‍ക്കും ബക്രീദ് ആശംസകള്‍

 • Jalaja

  ഈദ് മുബാരക്ക്!!!

 • അനീഷ്‌ മേലാന്‍

  ഈദ്‌ ആശംസകള്‍

 • GK

  Eid Mubarak !

 • sham2010

  I AM SHAJI M PILLAI. FROM ETTUMANOOR, KOTTAYAM. AT PRESENT WORKING IN RIYADH, SAUDI ARABIA. NICE TO HEAR FROM YOU ALL. WISH YOU ALL A GOOD LUCK. I THINK RAJESH VIJAY, DHANRAJ AND SANJU ALSO IN SAUDI ARABIA. I WOULD LIKE TO HAVE THEIR CONTACTS. THANKS AND REGARDS TO ALL

 • sanju

  ഹായ് ഷാജി,
  ഞാന്‍ ജിദ്ദയിലാണ്.ഇ മെയില്‍ വിലാസവും ഫോണ്‍ നമ്പറും ഇവിടെ നല്‍കരുതെന്നാണ് അഡ്മിന്‍ മാഷുടെ നിര്‍ദ്ദേശം :)

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  സ്വാഗതം ഷാജി.
   ആഹാ..,ഇവരൊക്കെ സൗദീലാ? ഇതിലൊന്നും പെടാത്ത ഒരു പോഴച്ചാരുമുണ്ടു്‌, ദമാമിൽ.
  ഒരല്പം ഐഡിയ പ്രയോഗിച്ചാൽ കിട്ടാത്ത ഐഡിയുണ്ടോ ഷാജീ?

 • sanju

  ഗ്വാങ്ഷുവില്‍ ഇന്ത്യ ‘സ്വര്‍ണ്ണം’ കൊണ്ട് ‘വെള്ളി’യാഴ്ച്ച തീര്‍ക്കുന്നു..കബഡിയില്‍ ഗോള്‍ഡന്‍ ഡബിള്‍ ,400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് ഗോള്‍ഡന്‍ ഹാട്രിക്ക്‌ ,വിജേന്ദറിന് സ്വര്‍ണം ..കുടെ പ്രീജയ്ക്ക് വെള്ളി,കവിതയ്ക്ക് വെങ്കലം..ഓരോ ഇന്ത്യക്കാരന്റെയും വിജയം..

 • http://baijose.blogspot.com/ Baijo Joy

  @such…
  a laudable performance than commonwealth games…
  here they won against a tough opposition.

 • sanju

  Yes Baijo..Remarkable performance..

 • കെ പി സി പിഷാരോടി

  ഞാന്‍ കൈലാസ പതി ചന്ദ്രചൂഡന്‍, സ്വദേശം പുതുപ്പള്ളി, കോട്ടയം, ജനനം ഒറിസ്സയില്‍
  വയസ്സ് 48 ഇപ്പോള്‍ ത്രിശ്ശുരിനടുത്തു മുളങ്ങുന്നതുകാവില്‍ 8 വര്‍ഷമായി സ്ഥിര താമസം.
  ഭാര്യ ഉമാദേവി സ്വദേശം ആറന്മുള ക്ഷേത്രത്തിനടുത്ത്. രണ്ടു കുട്ടികള്‍. ആദ്യതെത് മോള്‍. ദേവിക. രണ്ടാമത് കൃഷ്ണാനന്ദ്. ഞാന്‍ 1992 മുതല്‍ 2002 വരെ ബഹറിനില്‍ ആയിരുന്നു. ഇപ്പോള്‍ തൃശൂരില്‍ എം.ജി യുനിവേര്സിടിയുടെ ഓഫ്‌ ക്യാമ്പസ്‌ സെന്റെറില്‍ PRO ആയി വര്‍ക്ക്‌ ചെയ്യുന്നു.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  അങ്ങനെവരട്ടെ. ചുമ്മാതല്ല, അഞ്ജനയോടു ചോദ്യം ക്ഷീരബലയാക്കുന്നത്. 
  ഒരു സംശയം തോന്നീരുന്നു. ഇന്നത്തെ കമന്റു കൂടി കണ്ടപ്പോൾ(‘ഇതാ അല്‍ ഖോബാരിനടുതെതി’)മുമ്പു ഗൾഫിലാരുന്നോന്നു്‌ ചോയിക്കാതെ നിവൃത്തിയില്ല്യാന്നായി, . അപ്പോ ദേ കിടക്കുന്നു പരിചയപ്പെടുത്തൽ. പ്പോ ബോദ്ധ്യായി. 

  ഗുൾഫൊക്കെ ചുറ്റിയടിച്ചു നേരത്തേ നാട്ടിൽക്കൂടീരിക്യാ..ചുള്ളൻ.. :)
  ഷബാഷ് ഷാരടിച്ചേട്ടാ…!

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  പ്രൊഫൈലു വായിച്ചപ്പോ ഒരു ശൈലി ഓർമ്മവന്നു- അമ്പു കുമ്പളത്ത് വില്ലു ചേപ്പാട്ട് എയ്യുന്ന ’ഷാരടി മുളങ്കുന്നത്ത്.’ :)

  വീട്ടിൽ എല്ലാവരേയും ഒരു പോഴന്റെ സ്നേഹാന്വേഷണങ്ങൾ അറിയിച്ചാലും.

 • http://baijose.blogspot.com ബൈജൊ ജോയ്

  എന്റെ പിഷാരടിചേട്ടോ, അടുത്ത പദപ്രശ്നത്തില്‍ ശിവന്റെ പര്യായം ചോദിച്ചു കളയരുത് :D

 • Jalaja

  കൊള്ളാം ബൈജോ

 • GK

  Sharody chetta… Thrissuril evideyanu office? I’ll be in tcr from 12th this month.

 • http://baijose.blogspot.com ബൈജൊ ജോയ്

  ക്രോം ഒ. എസ്. വരുന്നൂ… :)

 • കെ പി സി പിഷാരോടി

  GK,
  അട്മിന്റെ കത്രിക വരുമോയെന്നറിയില്ല. GK ചോദിച്ചതിന്‍ പ്രകാരം വിശദമായി പറയാം. ഞാന്‍ തിശുരില്‍ ചുങ്കം (പടിഞ്ഞാറെ കോട്ട കഴിഞ്ഞു അയ്യന്തോള്‍ collectrate റൂട്ടില്‍ വലതു വശത്തായി , അല്പം പോയാല്‍ NSS സ്കൂള്‍, പിന്നെ varkeys സൂപ്പര്‍ മാര്‍ക്കറ്റ്‌ കാണാം. തൃശൂരില്‍ നിന്ന് M G റോഡ്‌ വഴി വരുമ്പോള്‍) ജൂണ്ച്റേനില്‍ നിന്ന് ശ്രീ കേരള വര്‍മ കല്ലെഗിലേക്ക് പോകുന്ന വഴിയിലാണ് ഓഫീസ്. ഒരു കോളേജ് ആണ്. യുനിവേര്സല്‍ എമ്പയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നാണ് പേര്.

  പോഴന്റെയും ബൈജോയുടെയും കമന്റ്സ് വായിച്ചു. ചിരിച്ചു കേട്ടോ. പിന്നെ പോഴന്‍, ഗള്‍ഫില്‍ ഏതെങ്കിലും ഒരു രാജ്യത്ത് വര്‍ക്ക്‌ ചെയ്തവരുടെ ഒരു ശീലമാണ് ആരെങ്കിലും ആ രാജ്യത്തു വര്‍ക്ക്‌ ചെയ്യുന്നു എന്ന് കേട്ടാല്‍ ഏതു കമ്പനി ആണെന്ന ചോദിക്കുക. എന്റെ ഇപ്പോഴത്തെ ജോബ്‌ അത്ര satisfied ഒന്നുമല്ല. പിന്നെ എകനോമിക് recession ഉം മറ്റും വന്നേക്കാം എന്ന് കരുതി നേരത്തെ പോന്നു എന്ന് മാത്രം, പിന്നെ കുറച്ചു nostalgic memories ഉം. മനസ്സിലായോ? ഇനി qatarilekku നോക്കുന്നു. ബഹറിനിലെ ഒന്ന് രണ്ടു പഴയ ബോസ്സുമാര്‍ വിളിക്കുന്നു. കുട്ടികളുടെ പഠിത്തം കുളമാക്കാതെ വരുന്ന offers സ്വീകരിക്കനമെന്നുണ്ട്. പോഴനും മറ്റുള്ളവരും പരിച്ചയപെടുതുമല്ലോ.

  എന്റെ ഫോണ്‍ നമ്പര്‍ തരുന്നതില്‍ അനിക്ക് മടിയില്ല. അഡ്മിന്‍ സമ്മതിക്കുമെങ്കില്‍.

 • http://baijose.blogspot.com ബൈജൊ ജോയ്

  ജലജ ചേച്ചീ നന്ദി…

 • കെ പി സി പിഷാരോടി

  ജലജേച്ചി, വടക്കാഞ്ചേരിയില്‍ എവിടെയാണ് താമസം? ഞാന്‍ കുറച്ചു കാലം കുണ്ടന്നൂര്‍ എന്നാ സ്ഥലത്ത് താമസിച്ചിരുന്നു. അവിടെ എന്റെ അളിയന്റെ തറവാട് ഉണ്ട്. അവിടെ ആരും താമസിക്കനില്ലതതിനാല്‍ പൂട്ടി കിടക്കുകയായിരുന്നു. ഒരു എട്ടുമാസം അവിടെ തങ്ങി. അപ്പോഴാണ് m g കാവില്‍ വീടും സ്ഥലവും കൂടി വാങ്ങിയത്. എട്ടു സെന്റ് സ്ഥലവും വീടും കൂടി കേരള സ്റ്റേറ്റ് ഹൌസിംഗ് ബോര്‍ഡ്‌ കോളനി ആണ്. കില യുടെ പുറകിലാണ്.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഞങ്ങളിൽ പലരുടേയും പരിചയം ഇതിന്റെ ആദ്യപേജിലുണ്ട്. 

  എല്ലാ നന്മകളും.!

 • GK

  Thanks Sharody chettan for the message. Me too staying near to your place (Poonkunnam). Will defenetly try to pass your office one day.

 • sanju

  നിങ്ങള്‍ തൃശൂര്‍ കാര്‍ യൂണിയന്‍ ഉണ്ടാക്കാന്‍ പോവ്വാണോ? :)

 • GK

  That’s the strength of Thrissur people Sanju!! :) You can also join us – always welcome!!!

 • sanju

  Thats nice GK…Let me think abt joining with u… :)

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  സഞ്ജു പറഞ്ഞ ’കാർ’ നാനോ ആണെങ്കിൽ ഒന്ന് പോഴനൂടെ. :)

 • sanju

  എഴുതിക്കഴിഞ്ഞ് ആ കാറിലേക്ക് ഞാനും ഒന്ന് സൂക്ഷിച്ചു നോക്കിയതാ,പിന്നെയങ്ങ് സബ്മിറ്റ് ചെയ്തു..
  പോഴനെന്തിനാ നാനോ?ഇപ്പോള്‍ മഷിത്തണ്ടില്‍ ജോലിയും കിട്ടി,ഇനി ഒരു ബെന്‍സ് വാങ്ങിക്കൂടെ B-)

 • Jalaja

  ഇടയ്ക്കിടെ ബെന്‍സ് ആയി മാറുന്ന നാനോ ആണത്.മഴക്കാ(കാ)ര്‍

 • G Gopakumar

  ഞാന്‍ ഗോപകുമാര്‍ , സ്വദേശം പത്തനംതിട്ട ജില്ലയിലെ കോന്നി………”പട്ടാള”ത്തിലാണു ജോലി. ഇപ്പോള്‍ കോയമ്പത്തൂരില്‍ ജോലിചെയ്യുന്നു.

 • manusreelakam

  ആഹ അപ്പൊ ഇവിടെ ഇങ്ങനെ ഒരു സാധനം ഉണ്ടല്ലേ …. എല്ലാവര്ക്കും നമസ്കാരം

  ഒരിക്കല്‍ പോഴനോട് പറഞ്ഞിരുന്നു വഴിയെ പരിചയപ്പെടാമെന്നു ,അതിനുള്ള ഒരു അവസരം കിട്ടിയത് ഏതായാലും നന്നായി

  എന്റെ പേര് മനു വീട്ടുപേരു കൂടെ ചേരുമ്പോള്‍ മനുശ്രീലകമായി .. ചിലരൊക്കെ ശ്രീകലം എന്നും വിളിക്കാരുന്ടെങ്കിലും :)

  ആലപ്പുഴ ജില്ലയിലെ ചേപ്പാട്/ഏവൂര്‍ എന്ന രാജ്യക്കാരനാണ്‌ .. ഇപ്പൊ പട്ടിണി കിടക്കാതിരിക്കാന്‍ ഖത്തറില്‍ വന്നു കിടക്കുന്നു ….

  ഓഫിസിലെ ജോലി ഭയങ്കര ബിസി ആയതു കൊണ്ടും ഓണ്‍ലൈനില്‍ പല പല പരിപാടികളില്‍ പങ്കെടുത്തിട്ടും ബാക്കിയായ സമയം എങ്ങനെ കളയും എന്നലോചിച് തലയും സിഗരറ്റും പുകച്ച് ജീവിക്കുമ്പോള്‍ ആണ് 13 x 13 കോളത്തില്‍ മനുഷ്യനെ മക്കാറക്കാന്‍ ഇങ്ങനെ ഒരു സാധനം ഉണ്ടെന്നു, എന്നെ പോലെ തന്നെ ഒട്ടും പണിയില്ലാത്ത നമ്മുടെ സെക്രട്ടറി പറയുന്നത് .. എന്നാ പിന്നെ കണ്ടിട്ടു തന്നെ കാര്യം എന്ന് പറഞ്ഞു വന്നപ്പോഴേക്കും 18 കളികള്‍ കഴിഞ്ഞു പോയിരുന്നു . രണ്ട്ട് മൂന്നു ദിവസം മിനക്കെട്ട് പഴയതൊക്കെ കളിച്ച് തീര്‍ത്തു..ബാക്കി ഉള്ളത് വരാന്‍ പിന്നെ നോക്കിയിരുപ്പായി

  കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്യുംന്നു പറഞ്ഞ പോലെ ഒന്ന് ഉഷാറായി വന്നപ്പോ ദാ കിടക്കുന്നു ചട്ടീം കലോം , കളി തീര്ന്നു പോയെന്ന്‍ :( .. ഏതായാലും എല്ലാരേം പരിചയപ്പെടാനും, ഇങ്ങനെ ഒരു സംഭവം ഇവിടെ ഉണ്ടെന്നു മനസിലാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം , ഇനിയും ഇത് പോലെ എന്തെങ്കിലും ഉണ്ടെങ്കില്‍ ഓഫിസില്‍ ഒരു പാട് തിരക്ക് പിടിച്ചു പണിയെടുക്കുന്ന എന്നെ പോലെ ഉള്ള പാവങ്ങള്‍ക്ക് ഉപകാരമായേനെ എന്ന് ആഗ്രഹിച്ച് കൊണ്ട് എല്ലാവര്ക്കും ഒരിക്കല്‍ കൂടെ നമസ്കാരം

 • manusreelakam

  ” അന്തിപ്പോഴൻ:
  December 7, 2010 at 4:42 pm

  പ്രൊഫൈലു വായിച്ചപ്പോ ഒരു ശൈലി ഓർമ്മവന്നു- അമ്പു കുമ്പളത്ത് വില്ലു ചേപ്പാട്ട് എയ്യുന്ന ’ഷാരടി മുളങ്കുന്നത്ത്.’ :)

  ചേപ്പാട് വില്ലല്ല ഈ പാവം ഞാനാ :)

 • http://mathrubhumicrossword Mujeeb Rahman

  Manu sreelakam,
  കളി തീര്‍ന്നിട്ടില്ല ശരിയായ കളി വരാന്‍ പോകുന്നതേയുള്ളു കഴിഞ്ഞത് ഒരു ടെസ്റ്റ്ഡോസ് മാത്രം!;”’

 • http://baijose.blogspot.com ബൈജൊ ജോയ്

  congratulations Saina Nehwal…

 • sanju
 • sanju

  എന്തുകൊണ്ട് ഞാനിങ്ങനെ? – അപൂര്‍വ്വമായ ഒരു അഭിമുഖം
  Pls check this link..
  http://www.mathrubhumi.com/books/story.php?id=415&cat_id=498

 • Shanmukhapriya

  Thanks alot for this link Sanju!!!

 • sanju
 • sanju
 • അനീഷ്‌ മേലാന്‍

  ക്രിസ്മസ് ആശംസകള്‍

 • http://mathrubhumicrossword Mujeeb Rahman

  ലീഡര്‍ കെ.കരുണാകരന് ആദരാഞ്ജലികള്‍

 • sanju

  എല്ലാ സുഹൃത്തുക്കള്‍ക്കും ക്രിസ്തുമസ്-പുതുവത്സര ആശംസകള്‍.

 • http://mathrubhumicrossword Mujeeb Rahman

  ക്രിസ്തുമസ്-പുതുവത്സര ആശംസകള്‍.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  സ്നേഹവും സന്തോഷവും പ്രതീക്ഷയും വിളംബരം ചെയ്യുന്ന ഒരു ക്രിസ്മസ് കൂടി…!
  ഇവയെല്ലാം അനുഭവിക്കാൻ ഒരു പുതുവൽസരം കൂടി വരവായി….!!
  മഷിത്തണ്ടിനും എല്ലാ സുഹൃത്തുക്കൾക്കും നിറഞ്ഞ ആശംസകൾ…ഹൃദയത്തിൽ നിന്നു്‌….!!!

 • നിളാ പൗര്‍ണമി

  എല്ലാ സുഹൃത്തുക്കൾക്കും
  സ്നേഹവും
  സന്തോഷവും
  പ്രതീക്ഷയും
  നിറഞ്ഞ
  ക്രിസ്തുമസ്-പുതുവത്സര ആശംസകള്‍

 • വിനോദ് കുമാര്‍ ( RAJ )

  മനസ്സില്‍
  സുഖമുള്ള നിമിഷങ്ങളും
  നിറമുള്ള സ്വപ്നങ്ങളും
  നനവാര്‍ന്ന ഓര്‍മ്മകളും ബാക്കിയാക്കി
  ഒരു ഡിസംബര്‍ കൂടി മറയുന്നു ……….
  പുതിയ പ്രതീക്ഷകളുമായി
  ഒരു പുതുവര്‍ഷം കടന്നെത്തുന്നു….
  എല്ലാവര്‍ക്കും പ്രതീക്ഷാനിര്‍ഭരമായ
  പുതുവര്‍ഷം ആശംസിക്കുന്നു….

 • Jalaja

  കൂട്ടുകാരെ,
  പുതുവത്സരം സന്തോഷം നിറഞ്ഞതാകട്ടെ!!!
  എന്റെ ആശംസകള്‍!!!

 • കെ പി സി പിഷാരോടി

  എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും എന്റെയും കുടുംബത്തിന്റെയും നവ വത്സരാശംസകള്‍.
  ഈ പുതു വര്ഷം എല്ലാവര്ക്കും സമാധാനത്തിന്റെയും, സന്തോഷതിന്റെയും ഒരായിരം പൂക്കള്‍ സമ്മാനിക്കട്ടെ എന്ന് ഹൃദയംഗമായീ ആശംസിക്കുന്നു.

 • കെ പി സി പിഷാരോടി

  മാതൃഭൂമി ഓണ്‍ലൈന്‍ പദപ്രശ്‌നമത്സരവിജയികളെ പ്രഖ്യാപിച്ചു
  Posted on: 23 Dec 2010

  കോഴിക്കോട്: ഓണ്‍ലൈന്‍ മലയാളത്തിന്റെ പ്രചാരത്തിനായി മാതൃഭൂമിയും മഷിത്തണ്ട് ഡോട്ട് കോമും സംയുക്തമായി നടത്തിയ പദപ്രശ്‌നമത്സരത്തില്‍ ബാംഗ്ലൂര്‍ സ്വദേശി വികാസ് വി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. 25 പദപ്രശ്‌നങ്ങളില്‍ നിന്നും 2699 പോയിന്റ് നേടിയാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ വികാസ് ഒന്നാമത് എത്തിയത്. 2668 പോയിന്റോടെ രണ്ടാം സ്ഥാനം നേടിയ ആര്‍.വി.
  വിവേകും ബാംഗ്ലൂര്‍ സ്വദേശിയാണ്. ദുബായിയില്‍ നിന്നും മത്സരിച്ച ജലജ പി. 2654 പോയിന്റ് നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

  തൃശ്ശൂര്‍ നെല്ലായി സ്വദേശി പ്രദീപാണ് മികച്ച പദപ്രശ്‌നം നിര്‍മ്മാതാവ്.

  പദപ്രശ്‌നനിര്‍മ്മാണം, പദപ്രശ്‌നമത്സരം എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായിട്ടായിരുന്നു മത്സരം. മത്സരാര്‍ത്ഥികള്‍ തന്നെ തയ്യാറാക്കിയ
  പദപ്രശ്‌നങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 25 പദപ്രശ്‌നങ്ങളാണ് മത്സരത്തിലുണ്ടായിരുന്നത്. ഓണ്‍ലൈനിലെ മലയാളഭാഷയുടെ പ്രചാരത്തിനായാണ് മഷിത്തണ്ട് ഡോട്ട് കോമിന്റെ സഹകരണത്തോടെ മാതൃഭൂമി പദപ്രശ്‌നമത്സരങ്ങള്‍ നടത്തുന്നത്. 2010 മേയിലും
  ഒക്ടോബറിലുമായി നടത്തിയ പദപ്രശ്‌നമത്സരങ്ങളില്‍ പതിനായിരത്തിലെറെ പേരാണ് രജിസ്റ്റര്‍ ചെയ്തത്.

  എല്ലാ വിജയികള്‍ക്കും അനുമോദനങ്ങള്‍.

 • കെ പി സി പിഷാരോടി

  ടീം ഇന്ത്യക്ക് എല്ലാ വിജയാശംസകളും. ദക്ഷിണ ആഫ്രിക്കയില്‍ ഒരു പരമ്പര വിജയം അതാവട്ടെ 2011 ലെ ഇന്ത്യയുടെ തുടക്കം.

 • http://mathrubhumicrossword Mujeeb Rahman

  മഷിത്തണ്ടിനും എല്ലാ സുഹൃത്തുക്കൾക്കും ഹൃദയംനിറഞ്ഞ പുതുവല്‍സരാശംസകള്‍…..

 • Kumar

  when we can expect new crosswords?

 • admin

  ജനുവരി രണ്ടാമത്തെ ആഴ്ച തുടങ്ങാം.

 • Shinoj

  Admin,

  Can we create CWs in the new game also?

 • admin

  yes. size limit: 11×11,12×12,13×13,14×14

 • pkn

  when are u going to announce the winners and prizes for kurukshetra?

 • admin

  സമ്മാനങ്ങള്‍ എന്ത് വേണം എന്ന് തീരുമാനിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നാം സമ്മാനം ഒഴിച്ച് ബാക്കിയുള്ള സമ്മാനങ്ങള്‍ എന്ത് വേണം ? എത്ര വില വരും ? നിങ്ങളുടെ അഭിപ്രായം അറിയിച്ചാല്‍ അതിനനുസരിച്ച് വാങ്ങിക്കാം. ടോപ്പ്‌ ലിസ്റ്റ് ഉള്ള നിലയ്ക്ക് ആര്‍ക്കൊക്കെ സമ്മാനം ഉണ്ടായിരിക്കും എന്ന് പ്രത്യേകം പറയണ്ടല്ലോ.

 • sanju

  ഗാനഗന്ധര്‍വന് പിറന്നാള്‍ ആശംസകള്‍

 • Shanmukhapriya

  ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍!!!! ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും :)

 • http://royvargheseleo@gmail.com Roychen

  Dear All

  I am Roy varghese working in Dubai. wife and two kids.
  schools- st josph TVM college- Goverment Arts College TVM
  B.com. And enjoying with മഷിത്തണ്ട

 • സുരേഷ്

  ഞാന്‍ –
  ജന്മസ്ഥലം പ്രൊഫൈലിലുണ്ട്. വിമുക്ത ഫടന്‍. ആന്ധ്രാ ബാങ്കിലാണു പണി. ഒരു ഭാര്യയും രണ്ടു പെണ്‍കുട്ടികളും സ്വന്തമായി ഉണ്ട്. ഫേസ്ബുക്കിലും, ഓര്‍ക്കുട്ടിലും സജീവമല്ലെങ്കിലും ഉണ്ട്.
  bye.

 • Jenish

  Me Jenish. Working in Saudi..

  Living with wife and son…

  Mashithantu kollaam… Good for refreshing mind!!

 • ampily

  എല്ലാവര്ക്കും നമസ്കാരം..
  ഞാന്‍ ഇപ്പോളാണ് ഇങ്ങനെ ഒരു പേജ് കണ്ടത്. മഷിത്തണ്ടില്‍ കുറെ നാളായി ഇങ്ങനെ പരത്തി നടക്കാറുണ്ടായിരുന്നു. അങ്ങിനെയാണ് ഈ പടപ്രഷങ്ങള്‍ കണ്ടത്. കുറച്ചെണ്ണം ആദ്യം തമാശയായി ചയ്തു തുടങ്ങി ഇപ്പോള്‍ അത് ഒരു ജ്വരം ആയി മാറിയിരിക്കുന്നു. മിക്കവാറും എല്ലാം ചെയ്യാന്‍ ശ്രമിക്കാറുണ്ട്.
  പരിചയ പ്പെടുത്താന്‍ മറന്നു. ഞാന്‍ അമ്പിളി സ്വദേശം കോട്ടയത്ത് വാഴൂര്‍ എന്നൊരു സ്ഥലത്ത് ചാമംപതാല്‍ എന്നൊരു ചെറിയ ഗ്രാമം ആണ്. അവിടെത്തന്നെ ഉള്ള എന്‍ എസ് എസ് കോളേജില്‍ നിന്നും കണക്കില്‍ ബിരുദം , കോട്ടയത്തെ പ്രമുഖമായ സി എം എസ് കോളേജില്‍ നിന്നും ബിരുദാന്തര ബിരുദം, പിന്നെ അല്പം പത്ര പ്രവര്‍ത്തനം ,പിന്നെ അല്പം കമ്പ്യൂട്ടര്‍ പഠനം . അങ്ങിനെ ഇരുന്നപ്പോള്‍ പത്തനം തിട്ടയിലെ തിരുവല്ല പട്ടണത്തിനു അടുത്തുള്ള കവിയൂര്‍ എന്നൊരു പ്രദേശത്ത് നിന്നും ഒരു കല്യാണ ആലോചന വന്നു ചെറുക്കന്‍ മനോജ്‌ അമേരിക്കയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ . വീട്ടുകാര്‍ അത് നടത്തി. 2004 മെയില്‍ കല്യാണം കഴിഞ്ഞു ജൂണില്‍ ഞാന്‍ അമേരിക്കയില്‍ എത്തി. ഇപ്പോള്‍ അമേരിക്കക്കാരി എന്ന് വേണേല്‍ പറയാം . ഒരു മോള്‍ മൈത്രി അഞ്ച് വയസ്.
  അമേരിക്കയില്‍ New Hampshire എന്ന സ്റ്റേറ്റ് ല്‍ Nashua എന്ന സ്ഥലത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ജീവിക്കുന്നു.

 • bijoy

  സഞ്ചു ,പ്രദീപ്‌,പ്രീതി,

  എവിടെ പോയി? ബിസിയാണോ?

 • Jenish

  അടുത്ത എന്റെ പദപ്രശ്നത്തിലെ ഒരു ചോദ്യം കിട്ടി…

  അമേരിക്കയിലെ ഒരു സ്ഥലം (3)

 • http://www.vakkumnokkum.blogspot.com Renji

  ഞാന്‍ റെഞ്ചി. പത്തനംതിട്ട ജില്ലയില്‍ വെച്ചൂച്ചിറ സ്വദേശി. മൂന്നു വര്‍ഷമായി ഖത്തറില്‍ ജോലി ചെയ്യുന്നു. നാട്ടില്‍ സര്‍ക്കാര്‍ ജോലിയില്‍ നിന്നും അവധി എടുത്തു വന്നതാണ്‌. ഇവിടം മടുത്തു. എത്രയും പെട്ടെന്ന് രക്ഷപെടണം എന്ന വിചാരമാണ്. ചെറിയ ജോലിയാണെങ്കിലും നാട്ടില്‍ തന്നെയാണ് നല്ലത്.

 • shabeer…

  എന്നേം കൂട്ടുമോ???????????????????????

  ഞാന്‍: ഷബീര്‍,
  സ്വദേശം:മലപ്പുറം ജില്ല്യില്‍ പൊന്നാനി.
  സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം.ഹാര്‍ഡ് വെയര്‍ എന്ഞ്ചിനീയര്‍.
  ജോലി:വായു ഭാരതത്തില്‍ ‍‍(AirIndia,Dubai).Sales dept ല്‍.

  ഇങ്ങിനെ option ഉള്ള കാര്യം ഇപ്പോഴാണ് അറിഞ്ഞത്…!!

 • balachandran

  സുഹൃത്തുക്കളേ,
  ഞാന്‍
  ബാലചന്ദ്രന്‍
  സ്ഥലം : കൊല്ലം ജില്ലയില്‍ കൊട്ടാരക്കര
  വയസ്‌ : 47
  വിദ്യാഭ്യാസം : Kerala university യില്‍ നിന്നും 1987 -ല് ബിരുടാനന്തരബിരുടം
  ജോലി : 1998 മുതല്‍ ദുബായില്‍ 2 വര്ഷം. അതിനുശേഷം ഷാര്‍ജയില്‍ ഖോര്‍ഫക്കാന്‍ എന്നസ്ഥലത്ത് സ്വന്തമായി ചെറിയ ഒരു കമ്പനി നടത്തുന്നു .
  വിവാഹിതന്‍.കുട്ടികള്‍ :ഒരാണും ഒരു പെണ്ണും .
  മകന്‍ : തിരുവനന്തപുരത്തു ലോ കോളേജില്‍ രണ്ടാം വര്ഷം എല്‍.എല്‍.ബി യ്ക് പഠിക്കുന്നു
  മകള്‍ : തിരുവനന്തപുരം കോട്ടന്ഹില്ലില്‍ പ്ലസ്‌ 1 നു
  കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ സൌകര്യാര്‍ത്ഥം ഇപ്പൊള്‍ ഫ്ലാറ്റ് എടുത്തു തിരുവനന്തപുരത്തു താമസിക്കുന്നു

 • balachandran

  സുഹൃത്തുക്കളേ,
  പരിചയപ്പെട്ടല്ലോ .ഇനി എന്റെ വക നിര്‍ദ്ദേശങ്ങള്‍ .
  അപരിചിതന്‍ സൂചിപ്പിച്ചതുപോലെ ഇതൊരു വിജ്ഞാനപ്രദമായ പങ്ക്തിയാക്കി മാറ്റാം .
  അതിനുള്ളശ്രമങ്ങള്‍ നിങ്ങള്‍ കഴിഞ്ഞ വര്‍ഷമേ തുടങ്ങിയിരുന്നു .മി.സഞ്ജു തുടങ്ങിവച്ചു .നിങ്ങള്‍ തുടര്‍ന്നു .പക്ഷേ ഡിസംബറിനു മുന്‍പ് നിലച്ചു.അതിന്റെ കാരണം അത് സിനിമാ നടന്മാരുടെ പേരും സിനിമാപ്പേരുമൊക്കെയായതുകൊണ്ടാനെന്നുതോന്നുന്നു .
  അത് അത്ര വിജ്ഞാനപ്രദമാണെന്നു തോന്നുന്നില്ല (എനിക്ക്)
  ഞാന്‍ ചാര്‍വാക ദര്‍ശനത്തെ കുറിച്ചെഴുതിയപ്പോള്‍ നല്ലപ്രതികരണം കണ്ടു
  നമുക്ക് ആ വഴി നീങ്ങിയാലോ
  ഞാനിന്നു ഒരുദാഹരണം അവതരിപ്പിക്കാം
  അതിന്റെ സംശയങ്ങളും മറ്റുള്ളവര്‍ക്ക് ചോദിക്കാം
  അടുത്തത്‌ മറ്റുള്ളവര്‍ക്ക് അവതരിപ്പിക്കാം
  ഇന്നത്തെ വിഷയം :
  ഭാരതീയ ദര്‍ശനങ്ങള്‍
  എല്ലായിടത്തും മിക്കവരും ഉപയോഗിക്കാറുള്ളതാണ്.പക്ഷെ പലര്‍ക്കും അതു ഏതോക്കെയാണെന്നറിയാമോ എന്നൊരു സംശയം
  അതിതൊക്കെയാണ്‌
  സാംഖ്യം – കപിലമഹര്‍ഷി (mathematics)
  ന്യായം – ഗൌതമന്‍ (vedanta)
  യോഗം -പതഞ്‌ജലി
  വൈശേഷികം -കണാദന്‍ (അണ്ഉക്കളെക്കുറിച്ച്ചുള്ള പഠനം)
  പൂര്‍വ മീമാംസ -
  ഉത്തരമീമാംസ – ജൈമിനിമഹര്ഷി (ഇതു രണ്ടും നാസ്തിക ദര്‍ശനങ്ങളാണ്)
  (നാസ്തികദര്‍ശനം =ചാര്‍വാക ദര്‍ശനം )

 • balachandran

  ഇവയെ ഷഡ് ദര്സനങ്ങള്‍ എന്നറിയപ്പെടുന്നു

 • Jenish

  @balachandran

  എന്റെ സ്ഥലം വെട്ടിക്കവലയാണ്………..

 • balachandran

  @ JENISH
  THANK U
  അമ്പലത്തിനടുത്താണോ .

 • Jenish

  @Balachandran

  yes…

  അമ്പലത്തിന് കിഴക്ക്.. താങ്കള്‍ എവിടെയാണ്?

 • balachandran

  @Jenish
  ഞാന്‍ കൊട്ടാരക്കര എന്ന് പറഞ്ഞുവെങ്ങ്കിലും,പുത്തൂര്‍ ആണ് .ഈ വര്‍ഷത്തെ ഉത്സവത്തിന് വെട്ടിക്കവലയില്‍ വന്നിരുന്നു ,ചില ബന്ധുക്കള്‍ ഉണ്ടവിടെ .തന്നെയുമല്ല ഞാന്‍ 87 മുതല്‍ 96 വരെ കൊട്ടാരക്കര കിങ്ങ്സ് കോളേജില്‍ പഠിപ്പിച്ചിരുന്നതിനാല്‍ സുഹൃത്തുക്കളും,വിദ്യാര്‍ഥികളും ധാരാളം വെട്ടിക്കവലയില്‍ .കൂടാതെ എപ്രില്‍ 24 നു അവിടെ അമ്പലത്തില്‍ വച്ച് ഒരു കല്യാണമുണ്ടായിരുന്നു.അതിനും വന്നിരുന്നു .

 • shabeer…

  @admin….
  ചെറിയൊരു സംശയം.
  എന്‍റെ റാങ്ക് 137 ആയിരുന്നു. ഇപ്പോള്‍ 167എന്നു കാണുന്നു.
  അതുപോലെ total പോയിന്‍റ്സ് കുറഞ്ഞതായും കാണുന്നു.
  ഒരേസമയം എത്ര മല്‍സരങ്ങള്‍ നടക്കുന്നുണ്ട്?
  കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.പഴയ CW reveal ചെയ്ത് പൂരിപ്പിച്ചിരുന്നു.
  is it because of that ????????????????????????

 • jalaja

  ബാലചന്ദ്രന്‍,
  പതഞ്ജലി യോഗം ഞാന്‍ കുറച്ചു പഠിച്ചിട്ടുണ്ട്.
  അപ്പോള്‍ ചാര്‍വ്വാകദര്‍ശനം ഇതില്‍ പെടില്ലേ?

 • balachandran

  എന്റെ അറിവ് വച്ച് തീര്‍ത്തും ഇല്ല
  പതഞ്ജലി യോഗം നാസ്തികദര്‍ശനം അല്ല
  യുജ് ധ്യാനെ -യുജ് എന്ന ധാതുവിന് ധ്യാനം(meditation) എന്നര്‍ഥം
  യുജ് ധാതുവില്‍ നിന്നാണ് യോഗ എന്ന ശബ്ദമുണ്ടായത്
  “യമനിയമാസന പ്രാണായാമ പ്രത്യാഹാര ധാരണ ധ്യാന സമാധി: ”
  യമം,നിയമം,ആസനം ,പ്രാണയാമം ,പ്രത്യാഹാരം,ധാരണ,ധ്യാനം,സമാധി എന്നിവയാണ് അഷ്ടാംഗയോഗങ്ങള്‍ .അതായത് യമം ,നിയമം തുടങ്ങിയ യോഗചര്യകളിലൂടെ സമാധി(മോക്ഷം )എന്ന പരമമായ അവസ്ഥയിലെത്തിച്ചേരണമെന്ന് പതഞ്‌ജലി നിര്‍ദ്ദേശിക്കുന്നു .
  മോക്ഷ്ത്തിലെത്തിച്ചേരാനുപദേശിക്കുന്ന യോഗദര്‍ശനം ആസ്തിക ദര്‍ശനം തന്നെ .
  ചാര്‍വ്വാകദര്‍ശനം തീര്‍ത്തും നാസ്തിക ദര്‍ശനമാണ്‌
  ആസ്തികര്‍ =ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നവര്‍
  നാസ്തികര്‍ =ദൈവത്തിന്റെ അസ്തിത്വത്തെ അംഗീകരിക്കാത്തവര്‍

 • balachandran

  കഴിഞ്ഞ പതിനാലോളം വര്‍ഷങ്ങളായി വായന വളരെ കുറവാണ് .ഇപ്പോള് ‍റഫറന്‍സ് തീരെ ഇല്ലതാനും .അതിനാല്‍ ഞാന്‍ എഴുതുന്നതില്‍ തെറ്റുന്ടെങ്കില്‍ അറിവുള്ളവര്‍ ക്ഷമിക്കുക, ചൂണ്ടിക്കാണിക്കുക .

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  @ balachandran

  പരിചയപെട്ടതില്‍ നന്ദി…സന്തോഷം

  ഞാന്‍ ഒരു NEWCHURCH കാരനാണ്. ഇപ്പോള്‍ BAMBOOHILLKAVIL താമസിക്കുന്നു. വയസ്സ് 49

 • balachandran

  @ thank u
  പുത്തന്‍ പള്ളിക്കാരാ………..
  മുളന്ക്കുന്നത്തുകാവ് എവിടെയാണ്

 • അപരിചിതന്‍

  @ചാന്ദ്നി, മുളങ്ങുന്നതുകാവ്
  ‘മുളങ്കുന്നത്തുകാവ്” എന്നല്ലേ ശരി?

  @ ബാലന്‍ മാഷ്
  മുളങ്കുന്ന് = മുളയുള്ള കുന്ന് എന്നും’ മുളങ്കുന്നത്തുകാവ് = മുളയുള്ള കുന്നിലെ കാവ് എന്നും പറയാമോ?

 • ചാന്ദ്നി, മുളങ്ങുന്നതുകാവ്

  @ അപരിചിതന്‍,
  പെട്ടെന്ന് ടൈപ്പ് ചെയ്തപ്പോള്‍ ങ്ക യ്ക് പകരം ങ്ങ ആയി പോയതാണ്.
  @ മാഷ്
  തൃശൂര്‍ ഷോര്‍ണൂര്‍ റൂട്ടില്‍ പത്തു കി മി വന്നാല്‍ മുളംകുന്നതുകാവായി. ഈ പേരില്‍ ഒരു റെയില്‍വേ സ്റെഷനും ഉണ്ട്.
  ഒന്നോ രണ്ടോ പാസ്സെഞ്ചര്‍ വണ്ടികള്‍ മാത്രം നിര്ത്തുന്നു.

  ഇവിടെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അട്മിനിസ്റെശന്‍ എന്ന സ്ഥാപനം ഉണ്ട് . അതിനു പിറകില്‍ കേരള സ്റ്റേറ്റ് ഹൌസിംഗ് ബോര്‍ഡ് പണി തീര്‍ത്ത 183 വീടുകളുടെ കോളനി. അതില്‍ 58 ആം നമ്പര്‍ ഈയുള്ളവന്റെ ആണ്.
  മുലംകുന്നതുകാവ് മെഡിക്കല്‍ കോളേജ് വെറും മൂന്നു കി മി ദൂരത്താണ്.

 • http://K ചാന്ദ്നി, മുളംകുന്നതുകാവ്

  MULAMKUNNATHUKAAV മുന്നതുകാവ U

 • സലില്‍ പി കെ

  നമസ്കാരം :)

  സലില്‍
  സ്വദേശം: പരപ്പനങ്ങാടി , മലപ്പുറം ജില്ല
  നെറ്റ്വര്‍ക്ക് എന്‍ജിനീയര്‍ ബാംഗ്ലൂര്‍
  നല്ല പാതി : സുസ്മിത

 • balachandran

  @ salil
  :) :) :)

 • നിളാ പൗര്‍ണമി

  ഈ വേദി വായിച്ചു എല്ലാവരെയും പരിചയപ്പെട്ടതിന്നാണ് .
  രാമായണം മുഴുവന്‍ വായിച്ചിട്ട് രാമന്‍ സീതയുടെ ആരാണ്
  എന്ന് ചോദിക്കുന്നതുപോലെ ആയിപ്പോകുമോ എന്തോ ?
  എങ്കിലും നിള ഒന്ന് പരിചയപ്പെടുത്തട്ടെ .

  പേര് ഇനി പറയുന്നില്ല .
  വീട് തൃപ്പൂണിത്തുറ , ഹില്‍ പാലസിനടുത്ത് നാട് മൂവാറ്റുപുഴ . ഇപ്പോള്‍ ഖത്തറില്‍ ജോലി ചെയ്യുന്നു .
  ഒരു aided college ല്‍ അധ്യാപികയാണ് . അഞ്ചു വര്‍ഷത്തേക്ക് ലീവെടുത്ത് ഇങ്ങോട്ട് പൊന്നു .
  നല്ലപാതി അരുണ്‍ ഒരു പാവം പാലാക്കാരന്‍, ഖത്തര്‍ കെമിക്കല്‍
  കമ്പനിയില്‍ ജോലി ചെയ്യുന്നു .പദപ്രശ്നം കളിയ്ക്കാന്‍ സമയം കിട്ടാറില്ല കമന്റ് പേജിന്റെ
  ആരാധകനാണ് .
  കൊച്ചുപാതി പൊന്നമ്മു നാലാം ക്ലാസ്സില്‍ പഠിക്കുന്നു.കുട്ടികള്‍ക്ക് വേണ്ടി മഷിത്തണ്ട് പദപ്രശ്നം ഉണ്ടോ എന്ന് തിരക്കിക്കൊണ്ടിരിക്കുന്നു

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  പുതുസുഹൃത്തുക്കൾക്കെല്ലാം സ്വാഗതം…..!!

  ബാലചന്ദ്രൻ മാഷേ,
  അടുത്തിടെയാണിങ്ങനെയൊരാൾ, ഒരു നാട്ടുകാരൻ, ഉള്ള വിവരം ശ്രദ്ധിക്കുന്നത്.
  ഇപ്പോൾ ഞാങ്കടവ് പാലം വന്നതിനുശേഷം ഐവർകാല തന്നെ പുത്തൂർ എന്നു രൂപകാലങ്കാരം
   പോലെയായിരിക്കുന്നു.

  കേരളസർവ്വകലാശാലയ്ക്കുപറ്റിയ ഒരു കൈപ്പിഴയിൽ മലയാളഭാഷയിൽ ഒരു ബിരുദം
  ഒരജാഗളസ്തനം പോലെ പേറുന്നവനാണീ പോഴൻ. (പാഠപുസ്തകങ്ങളൊഴികെ ഒരു പുസ്തകവും
  വായിക്കാതെ ബിരുദം നേടാമെന്നുള്ളതിനു തെളിവു്‌). അതാവർത്തിക്കാൻ ബിരുദാനന്തരബിരുദത്തിന്റെ
  കാര്യത്തിൽ കലാശാല ഇടയാക്കിയില്ല.

  താങ്കളെപ്പോലൊരാളുടെ അഭാവം ‘മഷിത്തണ്ടി’നുണ്ടായിരുന്നു. അത്യാവശ്യം അറിവും അതു കൃത്യമായും
  വ്യക്തമായും അവതരിപ്പിക്കാനുമാകുന്നതും ശ്ലാഘനീയമാണു്‌.
  -സസ്നേഹം,
  പാങ്ങോട് കുഴിക്കലിടവക ഹൈസ്കൂളിൽ പഠിച്ചെങ്കിലും സംസ്കൃതം പഠിക്കാൻ പറ്റാതെപോയ
  സങ്കടത്തോടെ സൗദിയിലെ ദമ്മാമിൽ നിന്ന് ഒരു ഐവർകാലക്കാരൻ.
  (ഒരാശ്വാസമുള്ളത്, വീട്ടിൽ സംസ്കൃതത്തിന്റെ ഒരന്തരീക്ഷമുണ്ടായിരുന്നതുകൊണ്ട് സംസ്കൃതമെന്നു കേട്ടാലൊന്നും ബോധക്കേടു വരുകയോ വഴിമാറിനടക്കുകയോ ചെയ്യേണ്ടിവരാറില്ലെന്നതാണു്‌. )

  നിള,
   ലീവെടുത്തുപോയവർക്കുവേണ്ടി സർക്കാരിന്റെ അടുക്കളയിൽ എന്തൊക്കെയോ ’ഒരുങ്ങുന്നൂ’ന്നു കേട്ടു.
   ഒന്നു ശ്രദ്ധിച്ചോളൂ, ട്ടോ.

 • നിളാ പൗര്‍ണമി

  @ അന്തിപോഴന്‍
  അടുക്കളയില്‍ ഒരുങ്ങുന്നത് ചൂടോടെ കഴിക്കാം .
  അല്ലാതെന്തു നിവൃത്തി

 • balachandran

  അന്തിപ്പോഴന്‍ ,
  അത്ഭുതം എന്നല്ലാതെ എന്താണ് പറയുക .
  ഐവര്കാല എന്ന് പറഞ്ഞാല്‍ എനിക്ക് സ്വന്തം നാടല്ലെ .
  എന്റെ നാട്ടുകാരായി ആകെ ജെനീഷാണ് ആകെയുണ്ടായിരുന്നത് .
  ഇപ്പോള്‍ തീര്‍ത്തും പരിചയക്കാരന്‍ തന്നെയായല്ലോ.
  തീര്‍ച്ചയായും നാം തമ്മില്‍ അറിയും .കുറച്ചു നാള്‍, ഞാന്‍ ഐവര്‍കാലയില്‍
  സ്ഥിരമായി ഉണ്ടായിരുന്നു .
  ഐവര്കാലയില്‍ എവിടെ വിശദമാക്കാമോ?
  ഏപ്രില്‍ 30 നാണ് ഞാന്‍ ഐവര്‍കാലയില്‍ അവസാനം എത്തിയത് .
  ദമ്മാമില്‍ എത്ര വര്‍ഷമായി ?

  എന്നെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ക്ക് നന്ദി .

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ബാലേന്ദ്രൻ മാഷ് അറിയാൻ വഴിയുണ്ട്. വീട്ടുപേർ അന്തിപ്പുഴയ്ക്കൽ.
   ’ഗാനകോകിലം പണ്ഡിറ്റ്’ കെ.എസ്സ്.നായർ എന്നായിരുന്നു നോന്റെ അപ്ഫൻ തമ്പുരാൻ അറിയപ്പെട്ടിരുന്നത്. പുരാണപാരായണം, മതപ്രഭാഷണം, മുമ്പ് ഹരികഥാപ്രവചനം തുടങ്ങിയ ചില്ലറ കൈവേലകളും.
   ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഒരു തലമുറമുമ്പുള്ളവർക്കു തീർച്ചയായും അറിയാം. ആറ്റുവാശ്ശേരി സ്കൂളിൽനിന്നു സംസ്കൃതാദ്ധ്യാപകനായി വിരമിച്ചതിനാൽ ’അന്തിപ്പുഴയ്ക്കലെ സാറു്‌’ എന്നും നാട്ടുകാർ വിളിച്ചിരുന്നു. 

  93 മുതൽ പാങ്ങോട് ബ്രില്ല്യന്റ് കോളജിൽ പോഴൻ മലയാളവും ചേട്ടൻ രവി സംസ്കൃതവും പഠിപ്പിച്ച് കുട്ട്യോളെ ഒരു വഴിക്കാക്കിയിരുന്നു.

  അൽഖോബാറിലും ദമാമിലുമായി മൂന്നുവർഷം പിന്നിട്ടു.
  ഏപ്രിൽ 30നു നോനും നാട്ടിലുണ്ടായിരുന്നു. മെയ് 1നു നാട്ടിൽ വേണ്ടപ്പെട്ട ഒരു പെങ്കുട്ടിയുടെ കല്യാണത്തിൽ പങ്കെടുത്ത്(വരൻ പുത്തൂരിലെ ഒരു ട്യൂട്ടോറിയലിൽ ക്ലാസെടുക്കുന്നുണ്ട്) 5നു മടങ്ങിയെത്തി.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ഷബീർ,
  വായുഭാരതത്തിലെ പണിക്കാരാ,
  സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും ഹാർഡ്‍വെയർ എഞ്ചിനീയറുമായ 
  ഒരാൾക്ക് ഒരു മുങ്ങുന്ന കപ്പലിൽത്തന്നെ പണിചെയ്യണമെന്നുണ്ടോ? രക്ഷപ്പെട്ടൂകൂടേ?

  റെഞ്ചീ,
  ഒരു സർക്കാർ ജോലി കാത്തിരിക്കുന്നതുകൊണ്ടാവും ഖത്തർ മടുത്തത്.
  എത്രയും വേഗം നാട്ടിൽ സെറ്റിൽ ചെയ്യണമെന്നുപറഞ്ഞുവന്ന് 25-30 വർഷമായി  ഇവിടെത്തന്നെത്തങ്ങുന്ന കുറച്ചു സുഹൃത്തുക്കൾ പോഴനുണ്ട്. അവർ ഇപ്പോഴും പ്ലാൻ വിട്ടിട്ടില്ല. :)  :)

 • balachandran

  അന്തിപ്പോഴന്‍,
  രണ്ടുദിവസമായി സമയക്കുറവുണ്ടായിരുന്നു.
  താങ്കളുടെ വീട് മനസ്സിലായി ,കളീക്കലേത്തു മുക്കില്‍ നിന്നും തെക്കോട്ട്‌ പോകുമ്പോള്‍
  കടവിന്റെ ഭാഗം കഴിഞ്ഞ്. അച്ഛന്റെ പേര് ശങ്കരപിള്ള എന്നല്ലായിരുന്നോ അതിന്റെ ഷോര്‍ട്ട് ആണോ കെ.എസ്? വിജയലക്ഷ്മി എന്നാണോ സഹോദരിയുടെ പേര് ?
  ആണെങ്കില്‍ ഞാന്‍ പഠിപ്പിച്ചിട്ടുണ്ട് .

  ഇപ്പോള്‍ പുത്തൂര്‍ പഠിപ്പിക്കുന്ന പുതിയ തലമുറയെ അറിയാന്‍ വിഷമമാണ് .

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  മാഷ് പറഞ്ഞതൊക്കെ കൃത്യമായിരിക്കുന്നു. ‘വിജയ’ അല്ല രാജലക്ഷ്മി.
  എങ്ങനെ ഓർത്തിരിക്കുന്നു ഇത്രയും? കളീക്കലേത്ത്മുക്കിലെ ദേവരാജൻ അണ്ണന്റെ ഒരു സ്ഥാപനമുണ്ടായിരുന്നു അവിടെയാണോ പഠിപ്പിച്ചത്? മലയാളം തന്നെയോ? അവൾ പ്രീഡിഗ്രിക്ക് അവിടെയും, ഡിഗ്രിക്ക് കൊട്ടാരക്കരയിലും(NSS)ശാസ്താംകോട്ടയിലുമായിരുന്നു.

 • balachandran

  ഞാന്‍ പറഞ്ഞത് കൃത്യമായിരുന്നു അല്ലേ.
  കളീക്കലേത്തു മുക്കിലെ സ്ഥാപനം ദേവരാജന്റെതല്ല,എന്റേതായിരുന്നു .
  ദേവരാജന്‍ ഒരു വര്ഷം അവിടെ പഠിപ്പിച്ചിരുന്നു എന്നേയുള്ളു .
  മലയാളം ആയിരുന്നു .
  താങ്കളുടെ വീടു വരെ എന്റെ ഓര്‍മയിലുണ്ട് .ഒരു തവണയേ കണ്ടതുള്ളൂ എങ്കിലും
  നിങ്ങളുടെ അച്ഛനെയും ഓര്‍മയിലുണ്ട് .ഇരുപത്തൊന്നു വര്ഷം മുന്‍പാണെങ്കിലും
  മറന്നിട്ടില്ല.
  ഇതുപോലെ ഒരു സംഭവം ഈയിടെ വേറെയുണ്ടായി.
  കൊട്ടാരക്കര കിംഗ്സ് കോളേജില്‍ ഞാന്‍ 1996 വരെയുണ്ടായിരുന്നു .അക്കാലത്ത് പ്രീഡിഗ്രി മുതല്‍ പി.ജി വരെ രണ്ടായിരത്തോളം കുട്ടികള്‍ അവിടെ പഠിച്ചിരുന്നു .
  എന്റെ ഒരു അകന്ന ബന്ധു കല്യാണം കഴിച്ചതു ഞാന്‍ പഠിപ്പിച്ച അതിലൊരു കുട്ടിയെ ആയിരുന്നു .കല്യാണത്തിലോന്നും പങ്കെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല .കുറെ നാള്‍ കഴിഞ്ഞ് ഒരിക്കല്‍ ഞാന്‍ ഒരു സന്ധ്യയ്ക്ക് അവരുടെ വീട്ടില്‍ വച്ച് ആകുട്ടിയെ കണ്ടപ്പോള്‍ ഞാന്‍ ഭാര്യയോടു പറഞ്ഞു, ഞാന്‍ പടിപ്പിച്ചതാണെന്നു.ദുബായില്‍ വച്ച് അതിന്റെ ഭര്‍ത്താവിനോടും പറഞ്ഞു .എല്ലാവരും പറഞ്ഞു അതിനു സാധ്യതയില്ലെന്ന് .
  കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ രണ്ടു പേരും കൂടി വീട്ടില്‍ വന്നു .അപ്പോഴാണ്‌ ആകുട്ടിയ്കു എന്നെ മനസ്സിലായത്‌ .അത് പഠിച്ച ക്ലാസ്സും ബെഞ്ചും വരെ പറയാന്‍ എനിക്ക് കഴിഞ്ഞു.എപ്പോഴും ഇതുപോലെ ഓര്‍ക്കണമെന്നില്ല എങ്കിലും കുറെയൊക്കെ കഴിയുന്നു .അധ്യാപനം ഒരു മികച്ച കലയാണ്‌,അത് അനുഭവിക്കുക തന്നെ വേണം

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ /anthippozhan

  വളരെ ശരി. ആ അദ്ധ്യാപനത്തിന്റെ അനുഭവം ഉൾക്കൊള്ളാൻ കഴിയാഞ്ഞതിനാലാകാം പോഴനു്‌ വളരെ സ്പെഷലായ രണ്ടോ മൂന്നോ കുട്ടികളുടെ പേരേ ഓർമ്മയുള്ളൂ. അന്നുമിന്നും. :(

  ഇക്കാര്യത്തിൽ മുമ്പ് ഒരിക്കൽ എന്നെ അമ്പരപ്പിച്ചത് അപ്പൻ സാറായിരുന്നു. പ്രൊഫ.കെ.പി.അപ്പൻ. ആദ്യദിവസം ഒരു പേപ്പറിൽ ക്ലാസിലെല്ലാവരുടെയും പേർ എഴുതിവാങ്ങിക്കൊണ്ടുപോയിരുന്നു. അടുത്ത ക്ലാസുമുതൽ ഞങ്ങളിലോരോരുത്തരെയും പേരു ചൊല്ലി വിളിക്കാൻ തുടങ്ങിയപ്പോഴുണ്ടായ അമ്പരപ്പ് ഇതുവരെയും മാറിയിട്ടില്ല. ‘ക്ഷോഭിക്കുന്നവരുടെ സുവിശേഷ’മെഴുതിയിട്ടും ശാന്തതയുടെ പര്യായമായ പാവം സാറിന്റെ ഓർമ്മകൾക്കുമുന്നിൽ നമോവാകം..! നിത്യശാന്തി..!

  സ്ഥാപനത്തിന്റെ ഉടമസ്ഥത പുതിയ അറിവാണു മാഷേ. ഇതുവരെ ധരിച്ചിരുന്നതു മറിച്ചായിരുന്നു. അന്നൊന്നും അവിടേക്കു വലിയ സഹകരണവുമില്ലായിരുന്നു. എന്തായാലും വളരെ സന്തോഷം.

 • jalaja

  നിളാ, എംജിയൂണിവേഴ്സിറ്റിയിലാണോ പഠിച്ചത്? ഏതു വര്‍ഷം? എന്റെ മകളും അവിടെ പഠിച്ചിരുന്നു.

 • നിളാ പൗര്‍ണമി

  @ജലജേച്ചി ,
  ഞാന്‍ എംജിയൂണിവേഴ്സിറ്റിയില്‍ അല്ല പഠിച്ചത് .
  മൂവാറ്റുപുഴയില്‍ ആണ് . നിര്‍മല കോളേജില്‍ .
  ഇപ്പോള്‍ റിസര്‍ച്ച് ചെയ്യുന്നത് അവിടെയാണ് .

 • jalaja

  എല്ലാവര്‍ക്കും എന്റെ റമദാന്‍ ആശംസകള്‍!!!!

 • mujeeb Rahman
 • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohillkavu

  കമന്റ്സ് വായിക്കുന്നുണ്ട്… പക്ഷെ സജീവമായി ഇടപെടല്‍ ഫോണ കോളുകള്‍ അനുവദിക്കുന്നില്ല. ഓഗസ്റ്റ്‌ 28 നാണു എം ജി യുടെ എന്ട്രന്‍സ്. അത് കഴിഞ്ഞു സജീവമാകാം

 • jalaja

  ആഗസ്റ്റ് മൂന്നാംതിയതി അതിരാവിലെ എന്റെ മകള്‍ക്ക് ഒരു മകന്‍ ജനിച്ച സന്തോഷം എല്ലാവരുമായി പങ്കുവയ്ക്കാന്‍ അതിയായ സന്തോഷമുണ്ട്.

  പേരിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.!!!!!

 • കഥാകാരന്‍

  അമ്മൂമ്മയ്ക്ക് എല്ലാവിധ ആശംസകളും …

  ആര്‍ക്കും വിരോധമില്ലെങ്കില്‍എന്റെ പേരിട്ടോളൂ …..

 • jalaja

  കഥാകാരാ, സന്തോഷം !!! കഥാകാരന്‍ എന്ന് പേരിടാന്‍ ബുദ്ധിമുട്ടാണെങ്കിലും അവന്‍ ലോകപ്രശസ്തനായ ഒരു കഥാകാരനാകുമെങ്കില്‍ സന്തോഷം തന്നെ.

  നേരത്തെ ഒരു കാര്യം എഴുതാന്‍ വിട്ടുപോയി . ബാലചന്ദ്രന്‍, സന്ദീപ്, വിവേക് , അജിത് ഇവരൊക്കെ ഓരോന്ന് വീട്ടിലുള്ളത്കൊണ്ട് ആ പേരുകള്‍ പരിഗണിക്കുന്നതല്ല

 • mujeeb Rahman

  ജലജഅമ്മുമയ്ക്ക് ആശംസകള്‍ !!!!!!!!!!!
  സന്തോഷത്തില്‍ ഞാനും പങ്കുചേരുന്നു………….

 • http://1 Jenish

  @Jalaja

  അമ്മൂമ്മയ്ക്ക് ആശംസകള്‍… :)

  എന്റെ പേരിട്ടോളൂ… ഒന്നുമില്ലെങ്കിലും വെടക്കത്തരമെങ്കിലും കിട്ടിയിരിക്കും….

 • jalaja

  മുജീബ്, ജെനിഷ്,

  വളരെ സന്തോഷം.

 • admin

  ജലജ ചേച്ചിയെ ആദ്യമായാണോ ഒരാള്‍ “അമ്മൂമ്മേ” എന്ന് വിളിക്കുവാന്‍ പോകുന്നത്?

  കൊച്ചിനും കൊച്ചിന്റെ അമ്മയ്ക്കും കൊച്ചിന്റെ അമ്മൂമ്മയ്ക്കും എല്ലാ ആശംസകളും നേരുന്നു.

 • salil

  അമ്മൂമ്മയ്ക്കും മകള്‍ക്കും പേരക്കുട്ടിക്കും ആശംസകള്‍……

 • balachandran

  ചേച്ചീ,
  അമ്മൂമ്മേ എന്ന് വിളിക്കാന്‍ ഒരാള്‍ കൂടി വന്ന സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു .
  അമ്മയ്കും കുഞ്ഞിനും സുഖം എന്ന് വിശ്വസിക്കുന്നു .
  പേരിന് എന്റെ നിര്‍ദ്ദേശം – ഋഷി ,മഹര്‍ഷി,ശൗരി (അപൂര്‍വ്വം)
  അടുത്ത തലമുറയില്‍ പുതുമയുണ്ടാകാവുന്നവ – കേശവന്‍,ഗോവിന്ദന്‍,നാരായണന്‍,പദ്മനാഭന്‍ .
  വെറും നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് .കുട്ടികള്‍ക്ക് പേരിടുക മാതാപിതാക്കളുടെ പൂര്‍ണ്ണ മനസും അവകാശവുമാണ് .

 • ampilymanoj

  Jelechi
  Congrats ….

 • jalaja

  അഡ്മിന്‍, സലില്‍, മാഷ്, അമ്പിളി,

  നന്ദി. നന്ദി നന്ദി.

  അഡ്മിന്‍, എന്നെ അമ്മൂമ്മേ എന്ന് ആദ്യമായി വിളിച്ചയാള്‍ (വിഷ്ണു) ഇപ്പോള്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നു.

 • ajith raj

  ജലജാമ്മൂമ്മേയ്………………
  അഭിനന്ദനങ്ങള്‍….നല്ലോരു പേരു ഒന്നുള്ളതിന്റെ പേരില്‍ പരിഗണിക്കാനാവതെ പോയല്ലോ…

  എന്റെ പേര് : അജിത്..
  ഉദ്യോഗം : ബാംഗലൂരുവില്‍ sasken എന്ന കമ്പനിയില്‍ സോഫ്റ്റ്​വേര്‍ ലീഡ് എന്‍ഞ്ചിനീയര്‍ ആയി ജോലി നോക്കുന്നു..
  വയസ്സ് : 28
  സ്വദേശം : എറണാകുളം ജില്ലയില്‍ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂര്‍..
  കുടുംബം : നല്ലപാതി “ആശ” ബാംഗലൂരുവില്‍ TCS എന്ന കമ്പനിയില്‍ സോഫ്റ്റ്​വേര്‍ ലീഡ് എന്‍ഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു.. കൊച്ചു പാതി “അദ്വൈത്” ഒരൊന്നൊര വയസ്സുകാരന്‍ കാര്യസ്ഥനായി നടക്കുന്നു….

 • Hitha

  അയ്യോ!! ഇവിടെ ഇങ്ങനെ ഒരു പരിചയപ്പെടല്‍ നടക്കുന്നതറിഞ്ഞു ഞാന്‍ എത്തുമ്പോഴേക്കും എല്ലരും പരിചയപ്പെറ്റലും കഴിഞ്ഞു കളിയും വിശേഷം പറച്ചിലുമൊക്കെ തുടങ്ങിയോ???!! സാരമില്ല, കുറച്ചു late ആണെങ്കിലും latest ആയി ഞാനും വരുന്നു…

  പേര് ഹിത. പാലക്കാട് സ്വദേശം. ബാംഗ്ലൂരില്‍ പ്രവാസം (അങ്ങനെ പറയാമോ?). software engineer ആണ്‌. അത്യാവശ്യം എഴുതും (അത്യാവശ്യം എന്നു പറയുമ്പോള്‍… പച്ചക്കറി/ പലചരക്ക് ലിസ്റ്റ്, ഷോപ്പിങ് മോളുകളിലെ ഗിഫ്റ്റ് കൂപ്പണുകള്‍ അങ്ങനെ അങ്ങനെ…).

  പണ്ട് കുറച്ചു ബ്ലോഗിന്റെ അസ്കിതയൊക്കെയുണ്ടായിരുന്നു (http://thonnyaaksharangal.blogspot.com/) നാട്ടുകാരുടെ പ്രാര്‍ഥന കൊണ്ടാകും, ആ സൂക്കേട് ഇപ്പോള്‍ കമ്പ്ലീറ്റ് ആയി മാറി!

 • നിളാ പൗര്‍ണമി

  ജലജേച്ചി
  അമ്മൂമ്മയ്ക്ക് ആശംസകള്‍.
  കൊച്ചുമകന് ആയുരാരോഗ്യസൗഖ്യം
  ആശംസിക്കുന്നു ,പ്രാര്‍ഥിക്കുന്നു .

 • സുരേഷ്

  ജലജ ചേച്ചിക്ക്,

  കുടുംബത്തിലെ സന്തോഷം പങ്കുവെച്ചതിനു നന്ദി. ജനിച്ച പുതിയ വാവക്ക് എല്ലാവിധ സൗഭാഗ്യങ്ങളും നേരുന്നു. കമന്റിന്റെ കാര്യത്തില്‍ മെല്ലെ പോക്കു നയത്തിലായതിനാലാണ് പ്രതികരിക്കാന്‍ വൈകിയത്.

  സുരേഷ്

 • Hitha

  ജലജ ചേച്ചീ. അഭിനന്ദനങ്ങള്‍!! (നല്ല പേരു വല്ലതും തടഞ്ഞുവോ?)

 • Shanmukhapriya

  ജലജേച്ചീ അഭിനന്ദങ്ങള്‍ :)

 • beegees

  കഴിഞ്ഞ ഒക്ടോബര്‍ -ലാണെന്നു തോന്നുന്നു മാതൃഭൂമി-മഷിതണ്ടു
  പദപ്രശ്നങ്ങള്‍ കളിക്കാന്‍ തുടങ്ങിയത്.ആദ്യമൊക്കെ തോന്നിയിരുന്നു “ഇത്” നമുക്കൊന്നും പറ്റിയ പണിയല്ല എന്ന്. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലായി നമുക്കും വഴങ്ങുമെന്ന്…
  ഏതായലും ഈ വൈകിയ വേളയിലെന്കിലും പരിചയപെടുത്തട്ടെ…..

  ഞാന്‍ ബീന ..സ്വദേശം കണ്ണൂര്,,,,,,കണ്ണുര്‍ സറ്വകലാശാലയില്‍ സെക്ഷന്‍ ഓഫീസര്‍ ആയി ജോലി നോക്കുന്നു…
  ഭര്ത്താവ് – ഗോപി
  മകള്‍ – ഗീതിക -XI-ല്‍ പഠിക്കുന്നു…..
  “ഈ പേരെല്ലാം ചേര്ന്നതു ബീജീസ്”……
  പിന്നെ എനിക്കിഷ്ടപ്പെട്ട ഒരു പ്രശസ്ത പോപ്പ് ബാന്ഡ്….

 • salil

  അപ്പൊ ഗള്‍ഫുകാര് മാത്രമല്ല… ബങ്കലൂരുകാരും കുറച്ചു പെരുണ്ടല്ലേ…. :) :)

 • Prasad

  ജലജ ചേച്ചി അഭിനന്ദനങ്ങള്‍

 • Vivek

  ജലജ ചേച്ചി അഭിനന്ദനങ്ങള്‍

 • balachandran

  @admin
  പരിചയപ്പെടുത്തല്‍ കോളം 200 വച്ച് older entry link ആക്കിക്കൂടെ ?
  ഓപ്പണ്‍ ആകാന്‍ സമയമെടുക്കുന്നു .

 • jalaja

  അജിത്,ശരിയാണ് പരിഗണിക്കാന്‍ കഴിയാതെപോയി. എന്റെ ചേച്ചിയുടെ മകന്റെ പേരാണ്.. ഇതിപ്പോള്‍ അടുത്ത തലമുറയായില്ലേ? എന്തായാലും ലിസ്റ്റില്‍ അദ്വൈത് സ്ഥാനം പിടിച്ചിട്ടുണ്ട്.

  ഹിത, ബ്ലോഗിന് പരസ്യം കൊടുത്തിരുന്നുവോ നാട്ടുകാര്‍ വായിച്ച് പൂട്ടിക്കാന്‍? :)

  പേരൊന്നും ഇതുവരെ തീരുമാനമായില്ല. മൂത്തകുട്ടിയുടേത് പേരിടുന്ന ദിവസത്തിന്റെ തലേ ദിവസം രാത്രിയാണ് തീരുമാനിച്ചത്. എന്തുകുട്ടിയാണെന്നത് നാലാം മാസത്തിലോ മറ്റോ അറിഞ്ഞതാണ്. പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഹിത എന്റെ നിര്‍ദ്ദേശങ്ങളിലൊന്നായേനെ.

  നിള ,സുരേഷ്, ഷണ്മുഖപ്രിയ,പ്രസാദ്, വിവേക്,

  നന്ദി. നന്ദി. നന്ദി നന്ദി നന്ദി!!!!!

 • jalaja

  സലില്‍,
  ബങ്കലൂരുകാര്‍ക്കും പ്രത്യേകിച്ച് പണിയൊന്നുമില്ല അല്ലേ? :)

 • http://1 Jenish

  @Jalaja

  ചേച്ചീ, അപ്പോ ഒരു പണിയുമില്ലാത്തവരാണോ പദപ്രശ്നം കളിക്കുന്നത്? :)

 • salil

  ചേച്ചീ … ഞങ്ങളുടെ കഷ്ടപ്പാട് ഞങ്ങള്‍ക്കല്ലേ അറിയൂ.. :)

 • Baijo

  @Salil,
  The topper of Mashithantu is from Bengaluru, Vivek RV. :)
  Then me, you, Hitha, Ajith…
  Not bad….

 • jalaja

  ആപ്പീസില്‍ കാര്യമായ പണിയുണ്ടെങ്കില്‍ എങ്ങനെ അതിനിടയില്‍ പദപ്രശ്നംകളിക്കുന്നു?? ഞാനും ഒരു ജോലിക്ക് ശ്രമിക്കുന്നുണ്ട്. വെറുതെ ഇത്തിരി പദപ്രശ്നം കളിച്ച് ശമ്പളം വാങ്ങാന്‍ വേണ്ടി മാത്രം. :) :)

 • Jenish

  ചേച്ചി പറഞ്ഞത് ആരും കേള്‍ക്കുന്നില്ലേ? ഇപ്പോ നമ്മള്‍ ആരായി……. :) :)

  ചേച്ചീ, ഇത്രയും പണികളുണ്ടായിട്ടും കഷ്ടപ്പെട്ട് സമയം കണ്ടെത്തി പദപ്രശ്നം കളിക്കുന്നുവെന്ന് ചിന്തിച്ചുകൂടേ.. പിഷാരടിച്ചേട്ടനെ നോക്കൂ.. അഡ്മിഷന്‍ തിരക്കുകളെല്ലാം ഉണ്ടായിട്ടും അദ്ദേഹം മഷിത്തണ്ടിനെ മറക്കുന്നുണ്ടോ? :)

 • jalaja

  ഞാനും അങ്ങനെ തന്നെ ജെനിഷ്. എത്ര വലിയ തിരക്കുണ്ടെങ്കിലും മഷിത്തണ്ടിനെ മറക്കാറില്ല. അഡ്മിന്‍ പറഞ്ഞപോലെ അഡിക് ഷന്‍ തന്നെ. എന്നാലും അഡ്മിന്റെ അഡിക് ഷന്‍ ടെസ്റ്റ് ഞാന്‍ പാസ്സായി. ആസ്പത്രിയിലായിരുന്നല്ലോ ഞാന്‍ ആ സമയത്ത്.

 • Baijo

  @Jenish, Jalaja
  you can try to get a job in my company, where even mobile phone is banned. Matter of national security, so that you can play in office…

 • Jenish

  @Baijo

  Thanks for the offer.. പക്ഷേ വേണ്ട.. ഇവിടെ എല്ലാ സ്വാതന്ത്ര്യത്തോടെ ഓഫീസിലിരുന്ന് കളിക്കാന്‍ കഴിയുന്നുണ്ട്.. പദപ്രശ്നവും കൊണ്ട് വീട്ടിലോട്ട് ചെന്നാലേയുള്ളു പ്രശ്നം.. നല്ലപാതിയും കുഞ്ഞുപാതിയും കൂടി ഓടിക്കും.. :)

 • Baijo

  @Jenish
  …………… :(

 • jalaja

  ബൈജോ

  ഓഫര്‍ കൊള്ളാമല്ലോ. എന്റെ പേരക്കുട്ടി ഒന്ന് വലുതായിക്കോട്ടെ എന്നിട്ട് ഒരു അപേക്ഷ അയയ്ക്കാം. മൊബൈലിന്റെ ശല്യം ഇല്ലാത്ത ഒരു സ്ഥലത്ത് കുറച്ചുനേരംകഴിയാമല്ലോ.

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

  ജലജച്ചേച്ചി,
  ഒരിക്കൽക്കൂടി മുത്തിയമ്മയായെന്നറിഞ്ഞതിൽ സന്തോഷം. കമന്റുകൾ വായിക്കുന്നതു മിക്കവാറും നിന്നുപോയതിനാൽ അറിവുകൾ വൈകുന്നു. പേരുകൾ അന്വേഷിച്ചുവല്ലോ. ഇതാ പോഴന്റെ വകയും ഏതാനും-
  വിഷ്ണുവിന്റെ അനിയനായതിനാൽ ‘ജിഷ്ണു’.
  പോരെങ്കിൽ- വംശി, വിശു, വിധു, വിധാത്, വിലോക്, വൈഭവ്, വൈഷ്ണവ്. വേണമെങ്കിൽ ‘കൃഷ്ണ’, ‘വിദ്യ’ ഇവയും ആൺകുട്ടികൾക്കു ചേരും; പ്രത്യേകിച്ചു കോമ്പിനേഷൻ പേരുകൾക്ക്.

 • അപരിചിതന്‍

  ജലജച്ചേച്ചി,
  വൈകിയാണെങ്കിലും ഒരു ആശംസ വരവു വയ്ക്കുമല്ലോ?
  കൊച്ചുമകനും അമ്മയ്ക്കും അമ്മൂമ്മയ്ക്കും നന്മകള്‍ നേരുന്നു.

  ഇനി ഒരു നാമനിര്‍ദ്ദേശ പത്രിക;

  ആകാശ് , ഗഗന്‍, നീരജ്, നിരഞ്ജന്‍, സംഗീത്, സാരംഗ്

 • http://www.anthippuzha.blogspot.com അന്തിപ്പോഴൻ/anthippozhan

  Baijo, Salil,
  തീർന്നില്ല, മഷിത്തണ്ടിന്റെ പിന്നിലെ ജൂറാസിക് ടീം, പിന്നെ പഴയ ടോപ്പ്കളിക്കാരൻ അപ്പ്രൂവർ വികാസ് (ഇപ്പോ തേങ്ങയെറിഞ്ഞു കളി(പ്പി)ക്കുന്നു?)- ഇവരൊക്കെ ബങ്കിൽ ഊരുന്നതുകൊണ്ടല്ലേ എല്ലാവരും പദപ്രശ്നം കളിക്കുന്നത്?
  അപ്പോ ബങ്കലൂരുവിന്റെ കാര്യം not bad അല്ല, very good തന്നെ. :)

 • jalaja

  ജയകുമാര്‍, അ.പരിചിതന്‍,
  വളരെ സന്തോഷം.
  പേരുകളുടെ ലിസ്റ്റ് മകള്‍ക്ക് കൊടുത്തിട്ടുണ്ട്.

 • jalaja

  ജയകുമാര്‍,
  അപ്പോള്‍ വികാസ് ആണ് കഥാകാരന്‍ എന്ന പേരില്‍ നാളികേരബിസിനസ്സ് നടത്തുന്നതെന്നാണോ താങ്കള്‍ പറയുന്നത്? വികാസിനെ കുറെക്കാലമായി കാണാറില്ല എന്നത് സത്യം തന്നെ. എന്നാലും വികാസ് കഥയെഴുതുമോ? ബ്ലോഗില്‍ ആത്മകഥ മാത്രമേ കണ്ടുള്ളൂ.

 • Vivek

  ഏതാ വികാസിന്റെ ബ്ലോഗ്?

 • jalaja

  എനിക്കതിന്റെ പേരോര്‍മ്മയില്ല. വേറെവിടുന്നോ ഞാന്‍ അതിലെത്തിയതാണ്. പണ്ടെന്നോ എഴുതിയ രണ്ടോ മൂന്നോ ലേഖനങ്ങള്‍ മാത്രമേയുള്ളൂ. ആക്റ്റീവ് ബ്ലോഗ് അല്ല.

 • salil

  ആള്‍മാറാട്ടത്തിനു കേസ്‌ കൊടുക്കേണ്ടിവരും… :) :)

 • mujeeb Rahman

  Born As “Indian”
  Live As “Indian”
  Die As “Indian”
  B Preoud To B
  “Indian”
  Wish All an
  ” Happy Idipendence Day”

 • jalaja

  സ്വാതന്ത്ര്യദിനാശംസകള്‍!!!!!!!!!!

 • Jenish

  @All

  സ്വാതന്ത്ര്യദിനാശംസകള്‍… :) :)

 • Shanmukhapriya

  എല്ലാ ഇന്ത്യാക്കാര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍ :)

 • സുരേഷ്

  =–..__..-=-._.
  !=–..__..-=-._;
  !=- -..(*..-=_;
  !=–..__..-=-._;
  !
  i
  i
  Let’s Take Decision
  To Value Our Nation
  Won’t Forget Those Sacrifices,
  Who Gave Us Freedom
  Now Its Our Turn
  To Have A Reformation.:)
  Happy 65th Independence Day to All :) .
  Lets Celebrate This Day.
  The Day That Gave Us The Freedom Of Thought, Action, Faith n Speech.

 • കഥാകാരന്‍

  @ Shanmughapriya – “എല്ലാ ഇന്ത്യാക്കാര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍”

  ദേ ഇവിടെയും തെറ്റ് :) :)

  ഷണ്മുഖപ്രിയയെന്താ ഇന്ത്യക്കാരിയല്ലേ?

  “എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍” ഇത്രയും മതി. അല്ലേ മാഷേ? ….

 • balachandran

  >>>>>കഥാകാരന്‍ Says:
  August 15th, 2011 at 11:12 pm
  @ Shanmughapriya – “എല്ലാ ഇന്ത്യാക്കാര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകള്‍”
  ദേ ഇവിടെയും തെറ്റ്
  ഷണ്മുഖപ്രിയയെന്താ ഇന്ത്യക്കാരിയല്ലേ?
  “എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍” ഇത്രയും മതി. അല്ലേ മാഷേ?

  എന്താണ് കഥാകാരാ ഇത്. ഊണിലും ഉറക്കത്തിലും അത് തെറ്റല്ലിയോ, ഇതു ശരിയാണോ
  എന്ന് ചോദിച്ചു നടപ്പായോ? :) :) :)
  ചേച്ചി ഇന്നലെ പറഞ്ഞതാണ് കഥാകാരന് കഥയില്ലെന്ന്. :) :) :)
  ‘എല്ലാ ഇന്ത്യാക്കാര്‍ക്കും’ എന്ന് പറഞ്ഞാല്‍ ഒരു വിദേശി പറഞ്ഞു എന്ന് ചിന്തിക്കണ്ട,
  ‘ഞാനുള്‍പ്പെടെ(ഷ.പ്രി)യുള്ള എല്ലാ ഇന്ത്യാക്കാര്‍ക്കും’ എന്ന് ഗ്രഹിക്കാമല്ലോ .
  “എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍”എന്ന് പറഞ്ഞാല്‍ ഇന്ത്യാക്കാരല്ലാത്തവര്‍ക്കും എന്ന് ഗ്രഹിക്കും .നമ്മുടെ സ്വാതന്ത്ര്യത്തില്‍ മറ്റുള്ളവര്‍ക്കെന്തു കാര്യം ,എന്ത് സന്തോഷം ?

 • http://kpcpisharody.blogspot.com Chandni, Bamboohillkavu,

  Jenish Says:
  August 8th, 2011 at 10:02 am
  ചേച്ചി പറഞ്ഞത് ആരും കേള്‍ക്കുന്നില്ലേ? ഇപ്പോ നമ്മള്‍ ആരായി…….

  ചേച്ചീ, ഇത്രയും പണികളുണ്ടായിട്ടും കഷ്ടപ്പെട്ട് സമയം കണ്ടെത്തി പദപ്രശ്നം കളിക്കുന്നുവെന്ന് ചിന്തിച്ചുകൂടേ.. പിഷാരടിച്ചേട്ടനെ നോക്കൂ.. അഡ്മിഷന്‍ തിരക്കുകളെല്ലാം ഉണ്ടായിട്ടും അദ്ദേഹം മഷിത്തണ്ടിനെ മറക്കുന്നുണ്ടോ”

  Thank you Jenish for remembering me.
  I am here.
  Tomorrow I have to go to Kottayam (MG University) Actually I was suppose to travel on Saturday but I made it for Friday bcoz u know the reason . Saturday at 4 pm (If net Permit me) I have to be in the office to play the CW. I am addicted to it. In front of me a boy is sitting. He is filling his application form for admission. I am loyal to my boss and company but I can’t forget mazhithandu, bcoz I got a lot of knowledge from it since I begun the play.

  Thanks a lot for those who still remember me,

 • http://kpcpisharody.blogspot.com Chandni, Bamboohillkavu,

  Jalajechi,
  വീണ്ടും ഒരു മുത്തശ്ശി ആയതില്‍ അഭിനന്ദിക്കുന്നു. .എന്നായിരുന്നു? ട്രീറ്റ് പ്രതീക്ഷിക്കുന്നു.

 • jalaja

  പിഷാരടി,
  നന്ദി, നന്ദി, നന്ദി.
  ആഗസ്റ്റ് 3 പുലരുന്നതിന് മുമ്പ് 1.50ന് . ജ്യോതിഷം അറിയുമോ?

 • http://kpcpisharody.blogspot.com Chandni, Bamboohillkavu,

  അജിത്‌ രാജ്,
  എന്റെ കൂടെ ബഹറിനില്‍ രണ്ടു കടുങ്ങല്ലൂര്‍ കാരുണ്ടായിരുന്നു. ഒന്ന് ഒരു അശോക്‌ കുമാര്‍ (കക്കു എന്ന് വിളിക്കും) അവിടെ ഫ്രീ ലാന്‍സ് ആയി വര്‍ക്ക് ചെയ്യുന്നു. മറ്റൊരാള്‍ വിജയകുമാര്‍ ആള്‍ ഒരു കമ്പനിയില്‍ ആണ്. ഞാന്‍ കടുനഗല്ലുര്‍ വന്നിട്ടുണ്ട്. ആലുവ പറവൂര്‍ റൂട്ടിലല്ലേ?

 • http://kpcpisharody.blogspot.com Chandni, Bamboohillkavu,

  jalaja Says:
  August 4th, 2011 at 4:35 pm
  ആഗസ്റ്റ് മൂന്നാംതിയതി അതിരാവിലെ എന്റെ മകള്‍ക്ക് ഒരു മകന്‍ ജനിച്ച സന്തോഷം എല്ലാവരുമായി പങ്കുവയ്ക്കാന്‍ അതിയായ സന്തോഷമുണ്ട്.

  പേരിനുള്ള നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.!!! my date of birth is also August 03… but it was 50 years back. My relatives celebrated it on Augut 2nd, the 50th birthday in this earth.

 • അപരിചിതന്‍

  @Jenish,പിഷാരടി,
  ജോലിസമയത്ത് പദപ്രശ്നം കളിക്കുന്നതിന്റെ എത്തിക്സ് കൂടി ചര്‍ച്ച ചെയ്യേണ്ടതല്ലേ?

 • http://kpcpisharody.blogspot.com Chandni, Bamboohillkavu,

  @ JALAJECHI,

  ഓഗസ്റ്റ്‌ 3 ഉത്രം 39 5 /8 നാഴികക്ക് ഉണ്ട് . പക്ഷെ അത് ഉദയാല്‍ പരം ആയിരിക്കാനാണ്‌ സാധ്യത. അങ്ങനെ വരുമ്പോള്‍ മോന്‍ പൂരം ആവാനാണ് സാധ്യത, അങ്ങനെ എങ്കില്‍ 20 വര്‍ഷക്കാലത്തെ ശുക്രദശ. ഗര്ഭശിഷ്ടം പത്തു വയസ്സ് വരെയേ കാണൂ. എന്റെ നാളും പൂരം ആണ്. പൂരം പൊതുവേ ആണുങ്ങള്‍ക്ക് നല്ലതാണു എന്ന് പറയുന്നു. (എന്റെ കാര്യത്തില്‍ അങ്ങനെ അല്ലെങ്കിലും)(ജ്യോതിഷികള്‍ പൊതുവേ അവരുടെ കണ്ടും കെട്ടുമുള്ള പരിചയത്തില്‍ ഉള്ള അറിവും വച്ചാണ് ജാതകം എഴുതുന്നത്‌) ഞാന്‍ ഒരു സാമാന്യ വിവരം പറഞ്ഞെന്നെ ഉള്ളൂ. ജാതകം ഒരു നല്ല ജ്യോതിഷിയെ വച്ച് എഴുതുന്നത്‌ നല്ലത്. എന്റെ രണ്ടു കുട്ടികളുടെയും ജടകം എഴുതിച്ചിട്ടില്ല. ജ്യോത്സ്യം സത്യമാണ് പക്ഷെ ജാതകം ഇരുപത്തഞ്ചു ശതമാനം സത്യമായാല്‍ ഭാഗ്യം.

  പൂരമാണ്‌ നക്ഷത്രമെങ്കില്‍ ഏകദേശം 10 വയസ്സുവരെ ശുക്രദശ.ജനിച്ച നക്ഷത്രം എത്ര നാഴിക നില്‍ക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഗര്‍ഭ ശിസ്തം കണക്കാക്കുക.

  പിന്നെ ആറു വര്‍ഷം സൂര്യ ദശ അതായതു 16 വയസ്സ് വരെ
  പിന്നെ പത്തു വര്‍ഷം ചന്ദ്ര ദശ അത് 26 വയസ്സ് വരെ
  പിന്നെ ഏഴു വര്‍ഷം ചൊവ്വ ദശ അതായതു 33 വരെ
  പിന്നീട് പതിനെട്ടു കൊല്ലം ഏകദേശം 51 വയസ്സ് വരെ രാഹുര്‍ ദശ
  പിന്നെ പതിനാറു കൊല്ലം വ്യാഴം ഏകദേശം 67 വരെ
  പിന്നെ 19 കൊല്ലം ശനിദശ എന്നിങ്ങനെ വരും

 • http://kpcpisharody.blogspot.com Chandni, Bamboohillkavu,

  അപരിചിതാ,

  തീര്‍ച്ചയായും!!!!!!!!!!!!!!!!
  ഓഫീസില്‍ നിങ്ങള്‍ എത്ര മാത്രം വിശ്വസ്തനും ഒഴിവാക്കാന്‍ പറ്റാത്ത ആളും ആണ് എന്നതിനെ ആശ്രയിച്ചിരിക്കും എത്തിക്സ് ഒക്കെ. എന്നെ കമ്പനി ഏല്‍പ്പിക്കുന്ന എല്ലാ കാര്യങ്ങളും ഒരു പക്ഷെ അതിനു മുപരി അവര്‍ നാളെ പറഞ്ഞെക്കാവുന്ന കാര്യവും കൂടി ഞാന്‍ തീര്‍ത്തു വച്ചിട്ടെ മറ്റു പണിക്കു പോകൂ. നിങ്ങള്‍ ഒരു ജോലി ചെയ്യുമ്പോള്‍ ഹനുമാനെ പോലെ ആയിരിക്കണം എന്ന് ഞാന്‍ 1982 ല്‍ എന്റെ ജോലി തുടങ്ങുമ്പോള്‍ അന്നത്തെ ബോസ്സ് ( ബോംബയില്‍ ) പറഞ്ഞത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. അത് എല്ലാവര്ക്കും ബാധകം ആണ്. ഹനുമാനോട് ശ്രീരാമന്‍ ലങ്കയില്‍ പോയി സീതയെ കണ്ടു വരുവാനെ പറഞ്ഞുള്ളൂ. ലങ്കയെ ദഹിപ്പിച്ചു അവരുടെ ആല്‍മവിശ്വാസം മുഴുവന്‍ തകര്‍ത്തു വരാന്‍ രാമന്‍ പറഞ്ഞില്ലെങ്കിലും ഹനുമാന്‍ അത് ചെയ്തത് വഴി രാവണ നിഗ്രഹം വിചാരിച്ചതിലും എളുപ്പംയി.

  എന്റെ കരീയര്‍ തുടങ്ങി ഇരുപത്തെട്ടു വര്‍ഷമായെങ്കിലും ഞാന്‍ ജോലിയില്‍ ഒരിക്കലും അലംഭാവം
  കാട്ടിയിട്ടില്ല. ഇപ്പോള്‍ ജോലീ ചെയ്യുന്ന സ്ഥാപനം ഞാന്‍ വിടാന്‍ ഉദ്ദേശിക്കുന്നു. കാരണം കഴിഞ്ഞ അഞ്ചു വര്‍ഷമായി നോ INCREMENT , നോ BONUS , നോ PF ഒണ്‍ലി ശമ്പളം. പിന്നെന്താ വിടാത്തത്‌ എന്ന് ചോദിച്ചാല്‍ കമ്മിട്മെന്റ്സ് എന്ന ഒരുത്തരം. ഒന്‍പതു വര്‍ഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തെ ഞാന്‍ ഉപേക്ഷിച്ചു എന്നാരും പറയരുത് എന്ന് വിചാരിച്ച. പിന്നെ എനിക്ക് 50 വയസ്സായി.(എനിക്ക് കഴിഞ്ഞ വര്‍ഷം ഖതരിലേക്ക് ഒരു ജോലിക്ക് ഓഫര്‍ വന്നപ്പോള്‍ അമ്മ സമ്മതിച്ചില്ല. അമ്മക്കും എണ്പതു വയസ്സായി. എനിക്ക് പതിനഞ്ചു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ച ശേഷം വളര്‍ത്തി വലുതാക്കിയ അമ്മയുടെ വാക്കുകള്‍ തള്ളാന്‍ പറ്റില്ലല്ലോ) ഈ പ്രായത്തില്‍ മറ്റൊരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ട്. പിന്നെ ഇനിയൊരു വിദേശ വാസം പറ്റില്ല. ഷുഗറും ഒക്കെയായി .ഇനി ഒരു ജോലി കിട്ടിയാലും തൃശ്ശൂരിനു പുറത്തേക്കു പോകാന്‍ തല്പ്പരിയം ഇല്ല. അതൊക്കെയാണ്‌ കാരണം. ഇനി ഒരു മാസം കൂടി കഴിഞ്ഞാല്‍ ഡിസംബര്‍ വരെ ഫ്രീ ആണ്. പിന്നെ പരീക്ഷ ഫീസ്‌ അടക്കുന്ന സമയം ആയാല്‍ ജനുവരി കൂടി തിരക്കാവും. ഇപ്പോള്‍ മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.

 • അപരിചിതന്‍

  പിഷാരടിച്ചേട്ടാ, താങ്കളുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്തതല്ല. ഇവിടെ പദപ്രശ്നം കളിക്കാന്‍ തുടങ്ങിയപ്പോള്‍ തൊട്ട് എനിക്ക് തോന്നിയ സംശയമാണ്. എല്ലാവരും ജോലിയുള്ളവര്‍. എന്നിട്ടും ഏതുനേരത്തുള്ള പദപ്രശ്നങ്ങളിലും ഒരേയാളുകള്‍ തന്നെ മുന്നിലെത്തുന്നു. ഇവര്‍ക്കൊക്കെ വേറെ പണിയൊന്നുമില്ലേ എന്ന് തോന്നുന്നത് സ്വാഭാവികമല്ലേ?
  (അല്പം അസൂയയും ഉണ്ടെന്നു കൂട്ടിക്കോളൂ!! )

  എന്തായാലും അന്നം നല്‍കുന്ന ജോലിക്ക് തന്നെയാവട്ടെ പ്രഥമപരിഗണന!!

  താങ്കള്‍ക്ക് കൂടുതല്‍ നല്ല ജോലി കിട്ടട്ടെ എന്നാശംസിക്കുന്നു.

 • jalaja

  പിഷാരടി,
  ജ്യോതിഷവിവരങ്ങള്‍ക്ക് നന്ദി. നാള്‍ ഉത്രമാണെന്നാണറിവ്. കൂടുതല്‍ അതിനെപ്പറ്റി ചിന്തിച്ചില്ല. ഇനി പൂരമായാലും കുഴപ്പമില്ല. 27 നാളും നല്ലതു തന്നെ. പിന്നെ ജാതകം കല്യാണസമയത്തല്ലേ ആവശ്യമുള്ളൂ.

  അ. പരിചിതാ എന്നോട് അസൂയ വേണ്ട ട്ടോ. എന്റെ ഉദ്യോഗസമയം 24 മണിക്കൂര്‍ ആയതുകൊണ്ട് പദപ്രശ്നം കളിക്കാന്‍ വേണ്ടി ലീവെടുക്കുകയാണ് പതിവ്.

 • കഥാകാരന്‍

  അഭിനന്ദനങ്ങള്‍ പിഷാരടി മുത്തച്ഛാ ….

  നാളേതായാലും മനുഷ്യന്‍ നന്നായാല്‍ മതി …..

 • jalaja

  കഥാകാരാ, പിഷാരടിയുടെ കുട്ടികള്‍ സ്കൂളില്‍ പഠിക്കുകയല്ലേ? ഇപ്പോഴേ മുത്തശ്ശനാക്കണോ?

 • അപരിചിതന്‍

  balachandran Says:
  August 19th, 2011 at 12:41 am

  പരിചയമില്ലാത്ത (അപരിചിതന്‍)തുകൊണ്ട് ഇങ്ങനെയൊക്കെ എഴുതിയതാണോ

  ഇനിയും അപരിചിതനായി തുടരുന്നത് ശരിയല്ലെന്ന് തോന്നുന്നു. ആയതിനാല്‍ അടിയന്‍ സ്വയം വെളിപ്പെടുത്തുകയാണ് . പേര് സുബൈര്‍. മലപ്പുറം ജില്ലയില്‍ കോഴിക്കോട് സര്‍വ്വകലാശാലക്ക് സമീപമുള്ള ചേലേമ്പ്ര പഞ്ചായത്തിലാണ് ജനനവും ജീവിതവും. കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നില്‍ ഉദ്യോഗം. ഭാര്യ ഒന്ന്, മക്കള്‍ രണ്ട്!

 • balachandran

  ഇപ്പോഴാണ് അതിനൊരു ഭംഗി വന്നത് .അപരിചിതനായി തുടരുന്നത് നന്നല്ലല്ലോ .
  ഞാനും എല്ലാം തമാശയായിട്ടേ എടുത്തിട്ടുള്ളൂ .പിന്നെ അന്ജനയ്കു നേരെ ഞാനാണ് വിമര്‍ശനങ്ങള്‍ കൂട്ടുന്നത്‌ എന്നൊരു ധ്വനി വന്നതുകൊണ്ട് എന്റെ നേരെ ആയിരിക്കും എന്ന് കരുതി മറുപടി പറഞ്ഞതാണ് .
  അപരിചിതന്റെ (ക്ഷമിക്കണം സുബൈര്‍) നിഷ്പക്ഷമായ അഭിപ്രായങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ട് .ഇനിയും ഉണ്ടാകും എന്ന് കരുതുന്നു .

 • balachandran

  >>>>ജ്യോത്സ്യം സത്യമാണ്
  ചാന്ദ്നീ,
  എങ്ങനെ സത്യമാകും എന്ന്, ഒന്ന് വിശദീകരിച്ചു തന്നാല്‍ കൊള്ളാം.
  സമയം കിട്ടുമ്പോള്‍ മതി .

 • http://1 Jenish

  ‌@Aparichithan

  അങ്ങനെ ഒരാള്‍ കൂടി വെളിച്ചത്ത് വന്നു… ഇനി “കഥാകാരന്‍”

  സുബൈറിന് സ്വാഗതം!! :)

 • കഥാകാരന്‍

  @ Jenish

  ഞാന്‍ കഥാകാരന്‍ …

  Born and brought up in Sao Tome. തപാലില്‍ മലയാളം പഠിച്ചു.

  Hobby – ചൂണ്ടയിടല്‍
  Favourite Author – Olinda Beja

  കല്യാണം കഴിച്ചിട്ടില്ല.

  ഇത്രയും മതിയോ?

 • സുബൈര്‍

  മാഷ്‌, ജെനീഷ്

  നന്ദി. പിന്നെ കമന്റ് പേജില്‍ നിങ്ങളെക്കാളും ജൂനിയറാണെങ്കിലും പദപ്രശ്നക്കളരിയില്‍ സീനിയര്‍ നോം തന്ന്യാണേ! ആ നിലയ്ക്ക് ഇനിയും സ്വാഗതവചനങ്ങള്‍ വേണമോ?

 • jalaja

  Born and brought up in Sao Tome. തപാലില്‍ മലയാളം പഠിച്ചു.

  Hobby – ചൂണ്ടയിടല്‍
  Favourite Author – Olinda Beja

  കല്യാണം കഴിച്ചിട്ടില്ല.

  ഇത്രയും മതിയോ?

  പോര, കല്യാണം കഴിക്കണം. :)

 • http://1 Jenish

  @Aparichithan

  അപരിചിതനെയല്ല ഞാന്‍ സുബൈറിനെയാണ് സ്വാഗതം ചെയ്തത്… :)

  @Jalaja

  അതുകലക്കി.. എന്നിട്ടുവേണം പാവം കിടന്ന് കഷ്ടപ്പെടാന്‍.. അല്ലേ ചേച്ചീ… :)

 • balachandran

  >>>ഞാന്‍ കഥാകാരന്‍ …
  Born and brought up in Sao Tome. തപാലില്‍ മലയാളം പഠിച്ചു.
  Hobby – ചൂണ്ടയിടല്‍

  അതും തപാലിലാണോ പഠിച്ചത് ?നെറ്റില്‍ ചൂണ്ടയിടാനുള്ള കോഴ്സ്.(ഫിഷിംഗ്) :) :)

 • balachandran

  സുബൈര്‍,
  ഞാന്‍ ചേലമ്പ്ര,ചെളാരിയൊക്കെ,തേഞ്ഞിപ്പാലം ഒക്കെ വന്നിട്ടുണ്ട്.

 • കഥാകാരന്‍

  ഇവിടുത്തെ കണക്കനുസരിച്ച് കല്യാണപ്രായമായില്ല … അതാ ..

 • salil

  കല്യാണം കഴിക്കാനും കണക്ക്‌ നോക്കണോ…

 • Jenish

  @Jalaja

  ചേച്ചി വീണ്ടും മറക്കുന്നൂ‍…. ഭൂമിയുടെ സ്പന്ദനം കണക്കിലാണ്… :)

 • jalaja

  ജെനിഷ്, ഞാന്‍ എപ്പോഴാണത് മറന്നത്?

 • Jenish

  @Jalaja

  :) :) :) ഇപ്പോ മനസ്സിലായി…

  ചേച്ചിക്കിപ്പോ വന്നുവന്ന് പദപ്രശ്നത്തിലും ശ്രദ്ധയില്ല കന്റാനും ശ്രദ്ധയില്ല…. പേരക്കുട്ടി ഒരു വേന്ദ്രനാണെന്ന് തോന്നുന്നു… :)

 • ജലജ

  പേരക്കുട്ടിക്ക് ഉറങ്ങാന്‍ തന്നെ സമയം തികയുന്നില്ല. പ്രതികരണശേഷി ആയിട്ടില്ലാത്തതുകൊണ്ട് അത്തരം പ്രശ്നവുമില്ല. മുന്‍പൊരിക്കല്‍ സൂചിപ്പിച്ചതുപോലെ രണ്ടു മൂന്ന് കമന്റ് പേജ് (സ്ക്രോളിങ്ങ് ഒഴിവാക്കാന്‍) തുറന്ന് വയ്ക്കുന്നതുകൊണ്ടുള്ള പ്രശ്നമാണ്.

  പദപ്രശ്നത്തില്‍ എനിക്ക് ശ്രദ്ധയില്ലാഞ്ഞിട്ടല്ല. പഴയതുപോലെ ചെയ്യാന്‍ ഇപ്പോള്‍പറ്റുന്നില്ല.ടൈപ്പ് ചെയ്യുമ്പോള്‍ സ്പീഡ് തീരെ കിട്ടുന്നില്ല.

 • http://kpcpisharody.blogspot.com Chandni, Bamboohillkavu,

  കഥാകാര, അ പരിചിതാ, ജലജേച്ചി,

  സമയകുറവു കാരണം ഇപ്പോഴേ വരാന്‍ പറ്റിയുള്ളൂ. കമന്റ്സുകള്‍ക്ക്(നല്ലതായാലും അല്ലെങ്കിലും) നന്ദി… അ പരിചിതാ അസൂയക്കും കഷണ്ടിക്കും മരുന്നായില്ല മോനെ ദിനേശാ……

 • സുബൈര്‍

  balachandran Says:
  August 19th, 2011 at 7:14 pm

  സുബൈര്‍,
  >>>ഞാന്‍ ചേലമ്പ്ര,ചെളാരിയൊക്കെ,തേഞ്ഞിപ്പാലം ഒക്കെ വന്നിട്ടുണ്ട്.>>>
  (ചേലമ്പ്ര അല്ല; ചേലേമ്പ്ര)

  മാഷേ ഇനിയും ഈ വഴിയൊക്കെ വരണം.

 • http://kpcpisharody.blogspot.com Chandni, Bamboohillkavu,

  മാഷെ..

  ജ്യോത്സ്യം സത്യമാണെന്ന് പറയാന്‍ കാരണം എന്റെ അച്ഛന്റെ ഒരു സുഹൃത്തായിരുന്ന മിത്രന്‍ നമ്പൂതിരിപ്പാടിന്റെ ഒരു കഥ പറയാം. അദ്ദേഹം ജനിച്ച സമയത്ത് മുത്തശ്ശന്‍ ഒരു പ്ലാവ് വച്ചുവത്രേ. അതിനു മിത്രന്‍ എന്നും പേരിട്ടു. മിത്രന്‍ നമ്പൂതിരിപ്പാടിന്റെ ജാതകവശാല്‍ ആറാം വയസ്സില്‍ മൃത്യു ഭവിക്ക്കും എന്നുണ്ട്. അതും ഇടി മിന്നലേറ്റ്. മുത്തശ്ശന്റെ ദീര്‍ഘ വീക്ഷണത്തെ അഭിനന്ദിച്ചേ മതിയാവൂ. കാരണം നമ്പൂതിരിപ്പാടിലേക്ക് ആറാം പിറന്നാള്‍ ദിവസത്തില്‍ പെട്ടെന്ന് ഒരു ഇടി വെട്ടുകയും ആ പ്ലാവ് കത്തി കരിഞ്ഞു പോകുകയും ചെയ്തു എന്നത് ചരിത്രം. പിന്നീട് മിത്രന്‍ നമ്പൂതിരിപ്പാട്‌ പ്രശസ്തനായതും ചരിത്രം.

  പാഴൂര്‍ പടിപ്പുരയില്‍ ബുധനും ശുക്രനും ഇന്നും ഉണ്ടെന്നു വിശ്വസിക്കുന്നു. ഒരിക്കല്‍ അവര്‍ രണ്ടുപേരും ചെറുപ്പക്കാരായ ബ്രാഹ്മണ കുമാരന്മാരുടെ വേഷത്തിലെത്തി പ്രശ്നം വെക്കണം എന്ന് പറയുകയും അതിനനുസരിച്ച് പ്രശ്ന സമയത്ത് അവരവരുടെ സ്ഥാനത് നിന്ന് മാറി മാറി ഇരിക്കുകയും ചെയ്യുമ്പോള്‍ അതിനനുസരിച്ച് കവിടിയിലും സ്ഥാന ഭ്രംശം ഉണ്ടെയെന്നും അത് മനസ്സിലാക്കിയ തിരുമേനി മടങ്ങി വരും വരെ പടിപ്പുരയില്‍ ഇരിക്കണം എന്ന് പറഞ്ഞു അവരെ കൊണ്ട് സമ്മതിപ്പിച്ചിട്ടു അകത്തു പോയി ആല്‍മഹത്യ ചെയ്തു.

  ഇനി ജാതകത്തിന്റെ ദോഷം പറയാം. വിവാദത്തിനു പറ്റിയ വിഷയമായത് കൊണ്ട് കൂടുതല്‍ ചര്‍ച്ചക്ക് ഞാനില്ല. (മൌനം വിധ്വന്മാര്‍ക്ക് മാത്രമല്ല ഒന്നും അറിയാത്തവര്‍ക്കും ഭൂഷണം എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാന്‍.) ഒരാളുടെ – കുഞ്ഞിന്റെ – തല പുറത്തു വരുന്ന സമയമാണ് യദാര്‍ത്ഥ ജനന സമയം എന്ന് പറയപ്പെടുന്നു. ഒരേ സമയം പത്തു പേരുടെ വാച്ചുകള്‍ നോക്കിയാല്‍ പല സമയമായിരിക്കും.എന്നത് പോലെ ശരിയായ ജനന സമയം ഇല്ലാതെ ശരിയായ ജാതകം എഴുതാന്‍ കഴിയില്ല. അത് കൊണ്ടാണ് ജാതകത്തില്‍ എനിക്ക് വിശ്വാസം ഇല്ലെന്നു. പറയാന്‍ കാരണം. പിന്നെ. ഇന്ന് കണ്ടു വരുന്ന ഒരു പ്രവണത. തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള കാര്യങ്ങള്‍ ഒക്കെ ഒരു ജ്യോത്സ്യനെ കേള്‍പ്പിച്ചാല്‍ അവര്‍ അവരുടെ യുക്തിക്കും ഭാവനക്കും മറ്റും തോന്നിയ രീതിയില്‍ ഒരു കുറിപ്പ് എഴുതി തരും. നമ്മള്‍ അത് ദിവ്യം എന്ന് കരുതി കക്ഷതിലാക്കി പോരികയും ചെയ്യും… ഉത്രത്തില്‍ മുക്കാല്‍ പെണ്‍കുട്ടികള്‍ക്ക് വളരെ വിശേഷപ്പെട്ട ഒരു സമയം ആണ്. ഇന്ദിര ഗാന്ധി ജനിച്ച അതെ സമയത്ത് ജനിച്ച എത്രയോ പെണ്‍കുട്ടികളില്‍ ഇന്ദിരയ്ക്കു മാത്രമേ ഇന്ത്യയെ നയിക്കാന്‍ കഴിഞ്ഞുള്ളൂ. കാരണം എന്ത് തന്നെ ആയാലും.

 • കഥാകാരന്‍

  പിഷാരടി സാറേ, ഈ കഥയിലെ ചില സംശങ്ങള്‍ തീര്‍ത്തു തരാമോ? സംവാദം പേജിലേക്ക് പറിച്ചു നടുന്നു ….

 • admin