മലയാളം , സാഹിത്യം

മലയാള, സാഹിത്യ വിദ്വാന്മാര്‍ക്ക് ഇവിടെ ചര്‍ച്ചകള്‍ നടത്താം.

Tags:

  • admin

    ആര്‍ക്കും സ്ഥലം കിട്ടിയില്ല എന്ന് പറയരുത്…

  • balachandran

    അഡ്മിന്‍
    പ്രത്യേകം ലിങ്ക് എല്ലാത്തിനും .
    അതങ്ങട് കലക്കി .

  • jalaja

    കലക്കീന്ന് പ്രത്യേകം പറയണോ!!!!!!!!!!

  • jalaja

    എന്നാലും അപ്പോള്‍ വിദുഷികളോ എന്നൊരു ചോദ്യം അവശേഷിക്കുന്നു…..:(

  • Jenish

    @Admin

    ഇതിപ്പം എവിടെ നോക്കണമെന്ന് ഒരു എത്തും പിടിയുമില്ല.. അധികമായാല്‍ അമൃതും വിഴം!!

  • jalaja

    അതു ശരിയാ എനിക്കും ആകെയൊരു കണ്‍ഫ്യൂഷന്‍

  • jalaja

    മാഷേ,
    ഞാന്‍ എന്റെ ചോദ്യം ഇതിലേയ്ക്ക് മാറ്റുന്നു.

    മാഷേ,
    ദുഃഖമുണ്ടെങ്കിലേ സുഖമുണ്ടാവൂ, ഇരുട്ടുണ്ടെങ്കിലേ വെളുപ്പുണ്ടാവൂ, കറുപ്പുണ്ടായാലേ വെളുപ്പുണ്ടാകൂ എന്നിങ്ങനെ പറയുന്നതിനെ പ്രതിദ്രവ്യം എന്നു പറയുന്നു. ഇത് മഞ്ച് സ്റ്റാര്‍ സിങ്ങറില്‍ ഗോപിനാഥ് മുതുകാട് ഒരു ദിവസം പറഞ്ഞതാണ്. കൂടുതല്‍ വിശദമാക്കാന്‍ കഴിയുമോ?

  • Jenish

    മദീയ ഒരു ബാലിശമായ മയക്ക്! എന്തിനാണ് മിറുക്കലില്‍ ഒരു ഭാരതിക്കുതന്നെ ഒരുപാട് അഭിധേയങ്ങള്‍. അതും പലതും തീര്‍ത്തും വ്യത്യസ്തവും. എവിടെ എങ്ങനെ ഉപയോഗിച്ചുവെന്ന് ദ്യുതബീജം നിരത്തേണ്ടിവരും. പ്രാണികളെ വനം കുടിപ്പിക്കാന്‍!!

  • Jenish

    “പ്രതിരോധവ്യവസ്ഥയുടെ കോശങ്ങളുമായി പ്രവർത്തിച്ച് അവയെ സംവേദനശീലമാക്കുകയും പ്രതിദ്രവ്യങ്ങളുടെ ഉല്പാദനത്തിനും ഉത്സർജ്ജനത്തിനും പ്രേരിപ്പിക്കുകയും അതേത്തുടർന്ന് പ്രതിദ്രവ്യങ്ങളാൽ ഉദാസീനമാക്കപ്പെടുകയോ (neutralize) കോശപ്രതലതന്മാത്രകളാൽ ബന്ധിക്കപ്പെടുകയോ ചെയ്യപ്പെടുകയും ചെയ്യുന്ന വസ്തുക്കളെയാണ് പ്രതിജനകങ്ങളെന്ന് പറയുന്നത്.“

    ചേച്ചിക്ക് മനസ്സിലായോ എന്തെങ്കിലും… ആന്റിബോഡികള്‍.. :)

  • നിളാ പൗര്‍ണമി

    @ എല്ലാവര്‍ക്കും
    (ആരും വായിക്കാതെയും മറുപടി അയക്കാതെയും പോകരുത് . please )

    നിള ഒരു വി ഐ പി ആയതു കൊണ്ട് ( ഡി സി ബുക്സിന്റെ ),അല്ലായിരുന്നു എങ്കിലും
    കുറച്ചു പുതിയ പുസ്തകങ്ങള്‍ വാങ്ങി കൊണ്ടുവരണമെന്ന്
    വിചാരിക്കുന്നുണ്ട് . സമീപ കാലത്ത് വായിച്ച നല്ല പുസ്തകങ്ങള്‍
    നിര്‍ദേശിക്കുക .നാട്ടില്‍ വന്നാല്‍ അധികം സമയം കിട്ടുമെന്ന് തോന്നുന്നില്ല
    അന്വേഷിച്ചു നടക്കാന്‍ . വിഷയം ഏതുമാവാം
    മുന്‍ഗണന: സാഹിത്യം( കഥ ,കവിത, നോവല്‍ ) , ചരിത്രം , യാത്രാവിവരണം ,
    (ബാലസാഹിത്യവും ആവാം കുഞ്ഞു നിളക്ക് വേണ്ടി )

    അരവിന്ദ അഡിഗയുടെ THE WHITE TIGER ആണ്
    നിള അവസാനം വായിച്ചത് . നേരത്തെ വായിക്കേണ്ടത് ആയിരുന്നു .
    എല്ലാവരും വായിക്കാന്‍ ശ്രമിക്കുക .വായിച്ചിട്ടുണ്ടാവുമല്ലേ ?

  • http://deleted Reshmi

    നിള,
    ഞാനും ഒരു വി.ഐ.പി. ഗോള്‍ഡ്‌ ആണ്. പക്ഷെ കഴിഞ്ഞ രണ്ടു വര്‍ഷമായി പുസ്തകമൊന്നും എടുക്കാന്‍ കഴിഞ്ഞിട്ടില്ല. നാട്ടിലെത്തിയാല്‍ സമയം കിട്ടാത്തത് തന്നെ കാരണം. അടുത്ത മാസം നാട്ടില്‍ പോവുന്നുണ്ട്. ഒരു ദിവസം കറന്റ് ബുക്സില്‍ ചിലവഴിക്കാനാണ് പരിപാടി.
    വൈറ്റ് ടൈഗര്‍ വായിച്ചു.
    ഇപ്പോള്‍ സീ ഓഫ് പോപ്പീസ് വായിച്ചു കൊണ്ടിരിക്കുന്നു, അമിതവ ഘോഷിന്റെ.
    മുകുന്ദന്റെ “പ്രവാസം” വായിച്ചിട്ടുണ്ടോ? നല്ല പുസ്തകമാണ്.

  • balachandran

    ദുഃഖമുണ്ടെങ്കിലേ സുഖമുണ്ടാവൂ, ഇരുട്ടുണ്ടെങ്കിലേ വെളുപ്പുണ്ടാവൂ, കറുപ്പുണ്ടായാലേ വെളുപ്പുണ്ടാകൂ എന്നിങ്ങനെ പറയുന്നതിനെ പ്രതിദ്രവ്യം എന്നു പറയുന്നു.

    ചേച്ചീ,
    ഇരുട്ടുണ്ടെങ്കിലേ വെളിച്ചമുണ്ടാകൂ എന്നല്ലേ ?
    ഇത് ആന്റി മാറ്റര്‍ എന്ന് പറയും പോലെ പ്രതി ചിന്തനം ആണ് .ഇതിനു പ്രതി ദ്രവ്യം (ആന്റി മാറ്റര്‍)എന്ന് പറയാന്‍ കഴിയുമോ എന്ന് സംശയം .
    കയറ്റം ഉണ്ടെങ്കില്‍ ഇറക്കവും ഉണ്ടാകും എന്ന് നമ്മള്‍ സാധാരണ പറയും പോലെ .
    ഇത് ഒരു പരിധി വരെ ശരിയാണ് .സുഖം അതിന്റെ യഥാര്‍ഥ രീതിയില്‍ അനുഭവിക്കണമെങ്കില്‍ ദുഃഖം എന്തെന്നറിഞ്ഞേ മതിയാവൂ .അതുപോലെ നമുക്ക് പ്രകാശം ഉള്ള അവസ്ഥ ശരിക്കും അനുഭവിക്കാന്‍ കഴിയുന്നത്‌ ഇരുട്ടിനെക്കുറിച്ചു ബോധമുള്ളതുകൊണ്ടാണ്
    തത്ത്വ ചിന്താപരമായി കുറച്ചുകൂടി ഉയര്‍ന്ന തലത്തിലുള്ളവര്‍ക്കെ ഇതിനേക്കാള്‍ കൂടുതലായി വ്യാഖ്യാനിക്കാന്‍ കഴിയു .

  • balachandran

    നിളാ,
    കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വായനയേ ഇല്ലെന്നു പറയാം-ദിനപ്പത്രങ്ങളല്ലാതെ.
    എങ്കിലും ശ്രദ്ധയില്‍ പെട്ട ഒന്ന് രണ്ടു പുസ്തകങ്ങള്‍ പറയാം
    താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം -ആലംകോട് ലീലാകൃഷ്ണന്‍. ചുരുക്കം വായിച്ചിടത്തോളം നല്ല പ്രതിപാദന ശൈലി .
    ദൈവത്തിന്റെ രാഷ്ട്രീയം – ഹമീദ് ചേന്നമങ്ങലുര്.(ലേഖനം)

  • സുരേഷ്

    ‘അടി’മിനെ,

    പറഞ്ഞപോലെ ചെയ്യുമെന്നെ സ്വപ്നേപി കരുതിയില്ല. ഇതിലും ഭേദം എല്ലാവര്‍ക്കും ഒരു പേജു കൊടുത്താമതിയായിരുന്നു. സത്യത്തില്‍ ഞാനിപ്പോള്‍ ധൃതരാഷ്ട്രരുടെ കൊട്ടാരത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയിലായി. ഒരു സ്ഥലജലഭ്രമം.

    —-

    ലോഡ്‌ ചെയ്യാനുള്ള ബുദ്ധിമുട്ട് തത്കാലം പരിഹരിക്കാന്‍ ഈ വഴിയെ കണ്ടുള്ളൂ.
    -അഡ്മിന്‍

  • balachandran

    എടീ എന്ന് പറഞ്ഞതില്‍ ആരും ദുഖിക്കേണ്ട .
    സ്ത്രീ എന്ന സംസ്കൃതം മലയാളത്തില്‍ “ഇത്തി”എന്നായി. അതിനു വന്ന രൂപഭേദങ്ങളാണ് എല്ലാം
    സ്ത്രീ >ഇത്തി > ത്തി > ഇച്ചി >ച്ചി >അച്ചി> ട്ടി > ടി >എടി > ഇ
    തടിയുള്ള സ്ത്രീ =തടിച്ചി (ച്ചി)
    പണിക്കാര+സ്ത്രീ =പണിക്കാരത്തി ,പണിക്കാരി (ത്തി ,ഇ )
    പുലയ + സ്ത്രീ = പുലച്ചി,പുലയി,പുലയത്തി(ച്ചി,ഇ,ത്തി)
    വയറ്റാട്ടി ,കണിയാട്ടി,ആശാരിച്ചി,അച്ചി,പറയി,മണ്ണാത്തി,പപ്പടക്കാരത്തി ,പപ്പടക്കാരി
    തുടങ്ങിയവ നോക്കൂ .

    “നീ” യ്ക് വന്ന വ്യത്യാസങ്ങള്‍ നോക്കൂ .
    നീ >നീയ് >ഇയ്‌>ഇജ്ജ്>ജ്ജ് (രണ്ടും മലപ്പുറം ഭാഷ).

  • balachandran

    ജ്യേഷ്ഠ+അന് = ജ്യേഷ്ടന്‍ > ചേട്ടന്‍ >ഏട്ടന്‍
    ജ്യേഷ്ഠ +സ്ത്രീ +ജ്യേഷ്ഠസ്ത്രീ > ചേട്ടത്തി >ചേട്ടച്ചി >ചേച്ചി

  • jalaja

    ജെനിഷ് & മാഷ്,
    പ്രതിദ്രവ്യം ആന്റിബോഡി ആണെന്നറിയാം. ഞാന്‍ പറഞ്ഞപോലെയുള്ള അര്‍ഥം ആ വാക്കിനുണ്ടോ എന്നാണറിയേണ്ടത്. അത് ശബ്ദതാരാവലിയിലോ മറ്റോ ഉണ്ടോ? വേറെ എവിടെയെങ്കിലും ഉള്ളതായി അറിയാമോ? രണ്ട് മലയാളം ടീച്ചര്‍മാരോട് ചോദിച്ചിരുന്നു. അവര്‍ക്കും അറിയില്ലായിരുന്നു. മുതുകാടിനെവിടെ നിന്നായിരിക്കുംകിട്ടിയത്?

  • Malini

    സത്യത്തില്‍ ഞാനിപ്പോള്‍ ധൃതരാഷ്ട്രരുടെ കൊട്ടാരത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയിലായി. ഒരു സ്ഥലജലഭ്രമം.
    ????????
    ആകെ ഭ്രമമായല്ലോ…പാണ്ഡവരുടെ കൊട്ടാരം എന്നാണേ

  • jalaja

    “എടീ എന്ന് പറഞ്ഞതില്‍ ആരും ദുഖിക്കേണ്ട”
    മാഷേ ദുഃഖമല്ല പ്രതിഷേധം ആണുള്ളത്. മാഷ് എഴുതിവച്ചിരിക്കുന്ന ‘ലാറ്റിന്‍’ മനസ്സിലാക്കിയിട്ടാണോ അഡ്മിന്‍ എഴുതിയത്? അല്ലല്ലോ.
    പിന്നെ ഇതുപോലെ ശാസ്ത്രം പറഞ്ഞുകൊണ്ടിരുന്നാല്‍ പഴങ്കഥയിലെ വിദ്വാനെപ്പോലെ വെള്ളത്തില്‍ വീഴാനായിരിക്കും യോഗം. :)

  • balachandran

    പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യം,സ്വാഗതം .
    എന്റെ വക ഒരു കീ ജയ് കൂടി. :)
    അഡ്മിന്‍ അതിന്റെ വ്യാഖ്യാനം പഠിക്കേണ്ടതില്ല .
    സ്കൂളില്‍ പോയിട്ടില്ലാത്ത ആള്‍ തടിച്ചി എന്ന് വിളിച്ചാല്‍ അര്‍ഥം തടിച്ച സ്ത്രീഎന്നല്ലേ .ഇതിനൊന്നും അഭ്യാസം വേണ്ട .സ്വതവേ കിട്ടും .അവരതിന്റെ ഉത്പ്പത്തി അറിയുന്നില്ല എന്നെ ഉള്ളൂ .
    അതറിയുന്നതു ഭാഷാ ശാസ്ത്രം പടിച്ചവരാകുമെന്നു മാത്രം.

    അയ്യോ എന്നെ വെള്ളത്തില്‍ തള്ളിയിടല്ലേ .:)
    വെള്ളത്തില്‍ വീഴുന്നതിനു മുന്‍പ് കുറെപ്പെര്‍ക്കെങ്കിലും ഇതുപോലെ കുറച്ചുകാര്യങ്ങള്‍ പറഞ്ഞുകൊടുത്തോട്ടെ

  • balachandran

    ചേച്ചീ ,
    പ്രതിദ്രവ്യം ആകാന്‍ സാധ്യത കുറവാണ് .മുതുകാടിനു തെറ്റാനാണ് സാധ്യത.
    പ്രതി ചിന്തനം എന്നാകാനാണ് സാധ്യത.
    ശബ്ദതാരാവലി ഉള്ളവര്‍ റെഫര്‍ ചെയ്യട്ടെ.

  • http://1 Jenish

    “പുരം ഭ്രാമം ഭ്രാമം മലയശിഖരിണ്യേഷ പവനഃ
    പുനഃ സ്പര്ശം സ്പര്ശം വനജവനമാത്താന് പരിമളാന്
    ഇദാനീം തന്വീനാമുപഹരതി സംസ്വിന്നവപുഷാം
    പ്രതിദ്രവ്യം ലിപ്സുര്മ്മുഖപരിമളാഖ്യം ദൃഢമിവ.“

    ഇത് എനിക്ക് സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയതാണ്.. ഈ ശ്ലോകത്തില്‍ പ്രതിദ്രവ്യം ഉപയോഗിച്ചു കാണുന്നു. മാഷേ, അര്‍ത്ഥം വിശദമാക്കാമോ?

  • jalaja

    ബാലചന്ദ്രന്‍, എടീ വിളിയെക്കുറിച്ച് എനിക്ക് ഭിന്നാഭിപ്രായമാണുള്ളത്. താങ്കളുടെ വാദമുഖങ്ങളേക്കാള്‍ കുറച്ചു കൂടി നന്നായിത്തോന്നിയത് സുരേഷ് പറഞ്ഞതാണ്.
    പ്രയോഗസാധുത എന്നൊക്കെ പറയുന്ന ഒന്നില്ലേ? അങ്ങനെ നോക്കുമ്പോള്‍ എടീ എന്ന വിളിക്ക് എന്താണര്‍ഥം. ? ആരെയൊക്കെയാണ് നാം അങ്ങനെ വിളിക്കുന്നത്.
    അഡ്‌മിന്‍ പ്രാസമൊപ്പിച്ചു എഴുതാന്‍ നോക്കിയപ്പോള്‍ പാചകമടി എന്നൊരു വാക്കില്ലല്ലോ എന്നുതോന്നിക്കാണും അപ്പോള്‍ ഒരു പുള്ളി ചേര്‍ത്തതായിരിക്കും, ഒരു പുള്ളിയല്ലേ എന്നും വിചാരിച്ചു കാണും. വാസ്തവത്തില്‍ പാചകമടി എന്നുതന്നെ എഴുതാമെന്നു തോന്നുന്നു.എന്നിട്ട് പാചകം ചെയ്യാനുള്ള മടി എന്നു വിഗ്രഹിക്കുകയും ചെയ്യാം.എന്റെ ആശയത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ മലയാളം അദ്ധ്യാപകരേ?

  • http://1 Jenish

    പ്രതിചിന്തനം ധ്യാനമാണ് മാഷേ..

  • http://1 Jenish

    Jenish Says:
    July 20th, 2011 at 4:32 pm

    മദീയ ഒരു ബാലിശമായ മയക്ക്! എന്തിനാണ് മിറുക്കലില്‍ ഒരു ഭാരതിക്കുതന്നെ ഒരുപാട് അഭിധേയങ്ങള്‍. അതും പലതും തീര്‍ത്തും വ്യത്യസ്തവും. എവിടെ എങ്ങനെ ഉപയോഗിച്ചുവെന്ന് ദ്യുതബീജം നിരത്തേണ്ടിവരും. പ്രാണികളെ വനം കുടിപ്പിക്കാന്‍!!

    Dictionary Edit ചെയ്തപ്പോള്‍ തോന്നിയതാണ്..

    “എന്റെ ഒരു ബാലിശമായ സംശയം! എന്തിനാണ് ഭാഷയില്‍ ഒരു വാക്കിനുതന്നെ ഒരുപാട് അര്‍ത്ഥങ്ങള്‍. അതും പലതും തീര്‍ത്തും വ്യത്യസ്തവും. എവിടെ എങ്ങനെ ഉപയോഗിച്ചുവെന്ന് കവടി നിരത്തേണ്ടിവരും. മനുഷ്യരെ വെള്ളം കുടിപ്പിക്കാന്‍”..

  • jalaja

    നിളാ പുതിയ പുസ്തകങ്ങളെക്കുറിച്ച് വലിയ വിവരമില്ല. ഇവിടെ കിട്ടാന്‍ വിഷമമായതുകൊണ്ട് വായന കുറവാണ്. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം -ആലംകോട് ലീലാകൃഷ്ണന്‍. ഇത് കലാകൌമുദിയിലോ മറ്റോ വന്നതല്ലേ? അത് അന്ന് വായിച്ചിട്ടുണ്ട്.

    പ്രവാസം ഞാനും വായിച്ചു എനിക്കു അത്രയ്ക്കങ്ങട് ബോധിച്ചില്യ. നല്ല പുസ്തകമാണെന്ന് കേട്ടിട്ട് വാങ്ങി യതാണ്. മുകുന്ദന്റെ പഴയ പുസ്തകങ്ങളുടെയത്ര വരില്ല. അതിലെ ഗള്‍ഫ് പ്രവാസം എനിക്ക് ഇഷ്ടപ്പെട്ടില്ല . ബാക്കിയൊക്കെ ഓക്കെ.

    പാലേരിമാണിക്യം സിനിമ കണ്ടശേഷം വായിച്ചതുകൊണ്ടാണെന്നു തോന്നുന്നു അത്ര ഫീല്‍ ചെയ്തില്ല.

    കുറച്ചുമുമ്പ് മാതൃഭൂമിയില്‍ വന്ന പ്രഥമപ്രതിശ്രുതി, സുവര്‍ണ്ണലത ,ബകുളിന്റെ കഥ ഇവ വായിച്ചിട്ടുണ്ടോ?

    ഈയിടെ ഡിസി കേരളത്തിലെ നാടോടിക്കഥകള്‍ ഐതിഹ്യങ്ങള്‍ എന്ന് പേരിലോ ഒരെണ്ണം ഇറക്കിയിരുന്നില്ലേ? അത് കോട്ടയ്ക്കലില്‍ വച്ച് കണ്ടിരുന്നു. കുറെയൊക്കെ നോക്കി. ആദ്യഭാഗം മുത്തശ്ശിക്കഥകള്‍ നന്നായിട്ടുണ്ട്. രണ്ടാം ഭാഗത്തിലെ കഥകള്‍ കുറെയൊക്കെ ഐതിഹ്യമാലയിലുള്ളവയാണ്. മൂന്നാം ഭാഗം വടക്കന്‍പാട്ടുകള്‍ അതില്‍ പുത്തൂരം കഥകള്‍ പാലാട്ട്കോമന്‍ . പിന്നെ ആമുഖത്തില്‍ എം ടി പറയുന്നതുപോലെ ഒതേനന്‍ എന്ന തെമ്മാടിയുടെ കഥകള്‍.

    ചന്ദ്രമതിയുടെ കഥകള്‍ എന്നപേരിലാണെന്നു തോന്നുന്നു അവരുടെ ഒരു കഥാസമാഹാരം ഉണ്ട്. അവരുടെ എല്ലാ കഥകളും അതില്‍ ഉണ്ട്. നല്ലതാണെന്നു പറയേണ്ടല്ലോ.

    ഇനി പിന്നെ.

  • നിളാ പൗര്‍ണമി

    @ജലജേച്ചി ,രശ്മി & മാഷ്‌ ,
    മറുപടിക്ക് നന്ദി .
    കൂടുതല്‍ പേരില്‍ നിന്നും മറുപടി പ്രതീക്ഷിക്കുന്നു

    ആശാപൂര്‍ണാദേവിയുടെ മലയാളത്തിലിറങ്ങിയ എല്ലാ നോവലുകളും
    വായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . അക്കൂട്ടത്തില്‍ ഇതും ഉണ്ട് .
    അക്ഷരലോകത്തെ എന്റെ ഓര്‍മ്മകള്‍ തുടങ്ങുന്നത്
    മാതൃഭൂമിയില്‍ ആണ് . അത് കൊണ്ട് തന്നെ ധാരാളം നല്ല കൃതികള്‍
    വായിക്കാന്‍ കഴിഞ്ഞു . ടി വി കൊച്ചുബാവയുടെ ‘വൃദ്ധസദനം’
    പോലെയുള്ള നോവലുകള്‍ ഞാന്‍ പഠിച്ചു കൊണ്ടിരുന്ന കാലത്ത്
    മാതൃഭൂമിയില്‍ വന്നതാണ് .
    അത് പോലെ ചന്ദ്രമതിയുടെയും ഗ്രേസിയുടെയും സാറാ ജോസഫിന്റെയും
    പുതിയ കഥാകാരികളുടെയും
    കൃതികള്‍ വിട്ടുകളയാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട് .
    (സ്ത്രീ എഴുത്തുകാരുടെ കൃതികള്‍ കൂടുതല്‍ സത്യസന്ധമാണ്‌ എന്ന അഭിപ്രായം നിളക്ക് ഉണ്ട് )

    രശ്മീ ,പ്രവാസം വായിച്ചു .
    ബന്യാമിന്റെ ‘ആടുജീവിതം’ വായിച്ചിട്ടുണ്ടാവുമല്ലോ അല്ലെ ?
    ഇല്ലെങ്കില്‍ തീര്‍ച്ചയായും വായിക്കുണം.
    പ്രവാസികള്‍ എന്ന നിലക്ക് വേദനപ്പെടാന്‍ നമുക്ക്
    അവകാശമില്ലെന്ന് മനസിലാവുന്നത് ഇത് പോലുള്ള കൃതികള്‍
    വായിക്കുമ്പോള്‍ ആണ് . നമുക്ക് നാടിനെക്കുറിച്ചുള്ള
    നൊസ്റ്റാള്‍ജിയ ഒരു പരിധി വരെ ‘കേരള കഫെ’
    അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്‌ പോലെയാണെന്ന് എനിക്ക്
    പലപ്പോഴും തോന്നിയിട്ടുണ്ട് .

    മാഷേ, പറഞ്ഞ രണ്ടു പുസ്തകങ്ങളും നിള വായിച്ചിട്ടില്ല .
    ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ തീര്‍ച്ചയായും വാങ്ങുന്നതാണ് ;
    വായിക്കുന്നതാണ് .

  • jalaja

    നിളാപൌര്‍ണ്ണമി,
    ഞാനും തുടങ്ങിയത് മാതൃഭൂമിയില്‍ തന്നെ. അവര്‍ പ്രിന്റ് ചെറുതാക്കിയതില്‍ പിന്നെ വായിക്കാറില്ല. അതു വരെ വായിച്ചിരുന്നു എന്നു മാത്രമല്ല ഏതാണ്ട് പത്തുകൊല്ലത്തെ ആഴ്ചപ്പതിപ്പിന്റെ ശേഖരവുമുണ്ടായിരുന്നു.

    ആടുജീവിതം എന്റെ കൈവശമുണ്ട്. അതിലെ നായകനെ പോലെയൊരാള്‍ ഗദ്ദാമയിലുണ്ട്. നൊസ്റ്റാല്‍ജിയ കേരളകഫെയില്‍ ശരിയായി കാണിച്ചിരിക്കുന്നു എന്നാണെനിക്കും തോന്നിയത്.

    white tiger ഇവിടെയുണ്ടെങ്കിലും വായിക്കാന്‍ കഴിഞ്ഞിട്ടില്ല.വളരെ ചെറിയ അക്ഷരമല്ലേ.

    mahatma versus gandhi എന്ന ഒരു പുസ്തകം ഉണ്ട്. അതെനിക്ക് ഇഷ്ടപ്പെട്ട പുസ്തകമാണ്.

    ഹൈമവതഭൂവില്‍ വായിച്ചിരിക്കും അല്ലേ?

    god of small things എ എസ് പ്രിയ വിവര്‍ത്തനം ചെയ്തത് അറിഞ്ഞിരിക്കുമല്ലോ.

    സുസ്മേഷ് ചന്ദ്രോത്തിന്റെയും സുഭാഷ് ചന്ദ്രന്റെയും ഓരോനോവല്‍ വന്നിട്ടുണ്ടെന്നു തോന്നുന്നു. അവ ഈയിടെ മാതൃഭൂമിയില്‍ വന്നവയാണ്.

  • നിളാ പൗര്‍ണമി

    @ജലജേച്ചി
    ഈയിടെ മാതൃഭൂമി വായിക്കാന്‍ കഴിയാറില്ല .
    ഇവിടെ കിട്ടാറില്ല .ആവശ്യക്കാര്‍ കുറവായത് കൊണ്ടായിരിക്കും .
    ഭാഷാപോഷിണി വല്ലപ്പോഴും കിട്ടും .
    ഞാന്‍ എത്തുമ്പോഴേക്കും തീരുന്നതാണോ എന്ന്
    അറിഞ്ഞുകൂടാ .

    ഇംഗ്ലീഷ് പുസ്തകങ്ങള്‍ വിവര്‍ത്തനങ്ങള്‍ വായിക്കാറില്ല .
    ഹൈമവതഭൂവില്‍ വായിച്ചു .
    സന്തോഷ്‌ ജോര്‍ജു കുളങ്ങര ‘സഞ്ചാരത്തിന്റെ അനുഭവങ്ങള്‍ എഴുതിയ
    “നടാഷയുടെ വര്‍ണബലൂണുകള്‍” എന്ന പുസ്തകം
    രസകരമായി വായിക്കാന്‍ പറ്റിയതാണ് .
    ഗദ്ദാമ കണ്ടു . ആടുജീവിതം ഓര്‍മിപ്പിച്ചു അതിലെ കഥാപാത്രം .

  • http://deleted Reshmi

    നിള,
    “ആടുജീവിതം” വായിച്ചിട്ടില്ല. ഇത്തവണ വാങ്ങാനിരിക്കുന്ന പുസ്തകങ്ങളുടെ പട്ടികയിലേക്ക് അത് കൂടി ചേര്‍ത്തിരിക്കുന്നു.
    മാതൃഭൂമി, ഭാഷാപോഷിണി,പച്ചക്കുതിര ഇത് മൂന്നും വായിക്കാറുണ്ട് .
    ഡല്‍ഹി ബുക്ക് ഫെയര്‍ വലിയൊരാശ്വാസമാണ്. മിക്കവാറും എല്ലാ പ്രസാധകരും ഉണ്ടാവും, എല്ലാ ഭാഷകളില്‍ നിന്നുമായി. മലയാളം മാഗസിനുകളൊക്കെ അങ്ങനെ ബുക്ക് ചെയ്യുന്നതാണ്‌.
    ടി.പി.രാജീവന്റെ രണ്ടു പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
    പുറപ്പെട്ടു പോകുന്ന വാക്ക് .
    വയല്ക്കരെ ഇപ്പോഴില്ലാത്ത. (കവിതകള്‍)
    അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം ഞാന്‍ വായിച്ചിട്ടില്ല.( പ്രണയശതകം – ഇംഗ്ലീഷിലും മലയാളത്തിലുമായി കവിതകള്‍.)

  • balachandran

    ജെനിഷ് ,
    ഒരരുകില്‍ നിന്നും മറുപടിയെഴുതി വരുന്നതേയുള്ളു .
    ഇനി CW നു ശേഷം .

  • jalaja

    നിളാ, കടയില്‍ ഏല്‍പ്പിച്ചാ‍ല്‍ അവര്‍ എടുത്തു വയ്ക്കുമല്ലോ. ഇവിടെ അങ്ങനെ പതിവുണ്ട്.

    രശ്മി, ഇവിടെയും ബുക്ക് ഫെയര്‍ ഉണ്ടാകാറുണ്ട് ഫയര്‍ പിടിച്ച വിലയായതുകൊണ്ട് വാങ്ങാറില്ല എന്നാലും കാണാന്‍ പോകും.

    ഈ വി ഐ പി സ്കീം ഇപ്പോഴുമുണ്ടോ? ഞാന്‍ വെബ്സൈറ്റില്‍ നോക്കിയിട്ട് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

  • jalaja

    നിളാ,
    കുഞ്ഞുനിളയ്ക്കു വേണ്ടി (ശരിക്കും പേരെന്താ, നിളാ പൌര്‍ണ്ണമി പോലെ ഒന്നാണോ?)
    മാണിക്യക്കല്ല്, മനസ്സറിയും യന്ത്രം, വികൃതിരാമന്‍ ഇവയൊക്കെയാണ് പണ്ടത്തെ നല്ല പുസ്തകങ്ങള്‍.

    മാതൃഭൂമി, കലാകൌമുദി, മലയാളം, ജനയുഗം ഇവയൊക്കെ സ്ഥിരമായി വായിച്ചിരുന്നതാണ് കുറെയേറെക്കാലം .പ്രിന്റ് ചെറുതാക്കിയതോടെ എല്ലാം നിര്‍ത്തേണ്ടിവന്നു.ഇപ്പോള്‍ വല്ലപ്പോഴും വാങ്ങും. കഴിഞ്ഞ മാതൃഭൂമിയിലൊരു പഴയ നോവലിനെക്കുറിച്ച് ഉണ്ട്. വായിച്ചിട്ടില്ല.

    അതെന്താണ് ഇംഗ്ലീഷ് പുസ്തകങ്ങളുടെ വിവര്‍ത്തനം വായിക്കാത്തത്? ഡോസ്റ്റോയെവ്സ്ക്കിയുടേതെല്ലാം ഞാന്‍ മലയാളത്തിലാണ് വായിച്ചിട്ടുള്ളത്. എനിക്ക് ഇംഗ്ലീഷ് വായിക്കാന്‍ മടിയാണ്. എന്നാലും ചിലതെല്ലാം വായിക്കാറുണ്ട്.

  • http://deleted reshmi

    ജലജേച്ചി,
    സ്കീം ഇപ്പോഴുമുണ്ട്. ഞാന്‍ വിളിച്ചു ചോദിച്ചപ്പോള്‍ pending ബുക്സ് വന്നെടുക്കാന്‍ പറഞ്ഞു .
    ഇവിടെ പുസ്തകങ്ങള്‍ക്ക് ഡിസ്കൌണ്ട് കിട്ടാറുണ്ട്. പ്രത്യേകിച്ചും ഫെയറിന്റെ അവസാന ദിവസങ്ങളില്‍ പോയാല്‍. കുറച്ച് അടിയുണ്ടാക്കണം എന്ന് മാത്രം. ഭയങ്കര തിരക്കായിരിക്കും. എന്നാലും പുസ്തകങ്ങള്‍ക്ക് വേണ്ടിയായതുകൊണ്ട് അതൊന്നും പ്രശ്നമാക്കാറില്ല.

  • balachandran

    ജനീഷ് ,
    പ്രതിചിന്തനം എന്ന വാക്കിന് ധ്യാനം എന്നര്‍ഥം ഉണ്ട് .
    ഇവിടെ ചിന്ത എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ,ഭൌതിക സുഖ ദു:ഖങ്ങളെക്കുറിച്ചുള്ള
    വിചാരമാണ് . അതിന്റെ കൂടെ “പ്രതി” എന്ന ഉപസര്‍ഗം ചേരുമ്പോള്‍ – മറുചിന്ത =ഭൌതിക വിചാരങ്ങളില്‍ നിന്ന് വേറിട്ട്‌ – ബ്രഹ്മ നിഷ്ടമായ,ഏകാഗ്രതയോടെയുള്ള വിചാരം =ധ്യാനം എന്നര്‍ഥം കിട്ടുന്നു
    അതുപോലെ -പ്രതി ചിന്തനം എന്ന വാക്കിനു -മറിച്ചുള്ള വിചാരം എന്ന്
    വാച്യാര്ഥം
    പ്രതിപക്ഷം = മറുപക്ഷം
    പ്രതിവീരന്‍ = ശത്രു (മറുപക്ഷത്തെ വീരന്‍)
    പ്രതിശബ്ദം =മാറ്റൊലി(മറു ശബ്ദം)
    പ്രതിയാനം=മടങ്ങിപ്പോക്ക് (യാനം=യാത്ര,പോക്ക് )

  • Jenish

    മാഷ് പറഞ്ഞത് ശരിയാണ്.. പക്ഷേ എവിടെയും അതിന് പ്രതിചിന്തനമെന്ന് പറയുന്നതായി കണ്ടിട്ടില്ല..

  • Jenish

    മാഷേ,

    ഏറ്റവും നല്ല മലയാളം സംസാരിക്കുന്നത് കൊട്ടാരക്കര-ആയൂര്‍-അഞ്ചല്‍-വെട്ടിക്കവല ഭാഗങ്ങളിലാണെന്ന് ഞാന്‍ പലയിടങ്ങളിലും കേള്‍ക്കാനിടയായി.. ഇതിനെക്കുറിച്ച് എന്താണ് അഭിപ്രായം..

    കേരളത്തിന്റെ ബാക്കി ഭാഗങ്ങളിലുള്ളവര്‍ മലയാളത്തെ വികലമാക്കുകയാണെന്നാണ് ശ്രുതി.. ഇവരെയൊക്കെ ഭാഷ പഠിപ്പിക്കാന്‍ മുകളില്‍ പറഞ്ഞ സ്ഥലങ്ങളിലുള്ളവരെ ഏര്‍പ്പെടുത്തേണ്ടി വരുമോ?

  • jalaja

    എനിക്ക് നല്ല അഭിപ്രായമാണ് ജെനിഷ്. ഇംഗ്ലീഷ് ടീച്ചറല്ലേ മലയാളം പഠിപ്പിക്കുന്നത്? :)

  • Jenish

    @മലയാളം മുന്‍ഷികള്‍

    ഈ മലയാളം മാഷന്മാരെക്കൊണ്ട് ഇവിടെ നിക്കാനും നടക്കാനും പറ്റാത്ത സ്ഥിതിയാണ്..

    ഭൂമിയുടെ സ്പന്ദനം മലയാളത്തിലല്ല, കണക്കിലാണ്.. ഓര്‍മ്മയിരിക്കട്ടെ!! :)

  • jalaja

    അത് ശരിയാണ് ജെനിഷ്. കണക്കാണ് എനിക്ക് പ്രിയപ്പെട്ട വിഷയം. അതില്‍ നിന്ന് ‘കാര്യമായി’ ഒന്നും പദപ്രശ്നത്തില്‍ ഇടാന്‍ കഴിയുന്നില്ലല്ലോ എന്ന സങ്കടവുമുണ്ട്.

  • നിളാ പൗര്‍ണമി

    @JENISH
    എല്ലാ മലയാളിയും ചിന്തിക്കും താന്‍ പറയുന്ന മലയാളമാണ് കേമമെന്ന് .
    നിള പറയുന്നതാണ് നല്ല ശുദ്ധ മലയാളം .
    ഇനി അത് വേറെ ഒരിടത്തും അന്വേഷിക്കണ്ട .
    എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ അത്
    ഇംഗ്ലീഷ് മാഷ്‌ മലയാളം പഠിപ്പിച്ചത് കൊണ്ട് തോന്നുന്നതാണ്
    ജെനിഷേ

  • Jenish

    @jalaja

    ചേച്ചിയുടെ കണക്കിന്റെ വിശേഷം കഴിഞ്ഞ പദപ്രശ്നത്തില്‍ കണ്ടതാണ്.. പിന്നെയും കണക്കുമായി വരുകയാണോ?

    ബൈജോ, ഇത് നൂറ് ഏത്തത്തിലൊന്നും ഒതുങ്ങുന്ന ലക്ഷണം കാണുന്നില്ല… :)

  • jalaja

    നിളാ, അന്ധകാരനഴി—നോവല്‍ …ഇ സന്തോഷ് കുമാര്‍

    ഞാന്‍ വായിച്ചിട്ടില്ല

    സാറാ ജോസഫ് ഈ നോവലിനെ കുറിച്ച് പറഞ്ഞത്..

    “കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി. തൊട്ടുപിന്നില്‍ എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകള്‍ പതിഞ്ഞിരിക്കുന്ന അതിശക്തമായ ഒരു നോവല്‍ “

  • balachandran

    ജെനിഷ്,
    1 , “പ്രതി ചിന്തനം” സുഖത്തിനു ദുഃഖം ,കയറ്റത്തിനിറക്കം തുടങ്ങിയവയ്ക് മലയാളത്തില്‍ ഒരു ശൈലീ പ്രയോഗം -അതിനു പറ്റിയ ഒരൊറ്റ വാക്ക് ഞാന്‍ നോക്കീട്ട് ഇതേ കാണുന്നുള്ളൂ .ആരും പ്രയോഗിച്ചു കാണുന്നില്ലെങ്കിലും .പകരം മറ്റൊരു വാക്കും പ്രയോജിച്ചു കാണുന്നില്ല .
    2 , നല്ല മലയാളം .
    നിള പറഞ്ഞത് പോലെ എല്ലാവര്ക്കും അവനവന്‍ ഉപയോഗിക്കുന്ന ഭാഷ നല്ലതാണെന്ന് തോന്നും. പക്ഷേ നല്ല ഭാഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്,നിലവാരമുള്ളതും എല്ലാവര്ക്കും പൊതുവായി ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഭാഷ എന്നാണു .
    കൊട്ടാരക്കര പറഞ്ഞാല്‍ സമ്മതിക്കാം പക്ഷേ അതിനകത്തെങ്ങനെ വെട്ടിക്കവല വന്നു .:):)
    എന്റെ അഭിപ്രായത്തില്‍ ഏകദേശം ആയൂര്‍ മുതല്‍ വടക്കോട്ട്‌ ചെങ്ങന്നൂര്‍ വരെയുള്ള പ്രദേശത്ത്‌ (ചുറ്റുപാടും)95 % നിലവാരമുള്ള മലയാളമാണെന്ന് പറയാം.
    ഗ്രാമ്യ ഭേദങ്ങള്‍ വളരെ കുറവ് . തിരുവനന്ത പുരത്തെ ഗ്രാമ്യഭേദങ്ങള്‍ വളരെയുണ്ട് .
    “എന്തിരി ച്വോറ് കഴിച്ചെന്നോ തന്നെ,ച്വാച്ചി ക്വാഴിയുടെ പൊളപ്പന്‍ കറി വച്ചിട്ടൊണ്ട്,കഴിച്ചിട്ട് പോയീ,ഇല്ലെങ്കി ഒരു പോഞ്ചിയടിച്ചിട്ടു പോടാ പയലേ ” ,
    (എന്ത് ചോറ് കഴിച്ചെന്നോ.അങ്ങനെയാണോ ,ചേച്ചി നല്ല കോഴിക്കറി വച്ചിട്ടൊണ്ട്,
    കഴിച്ചിട്ട് പോ .അല്ലെങ്കില്‍ ഒരു നാരങ്ങാവെള്ളം കുടിച്ചിട്ട് പോടാ കുട്ടി(ചെറുക്കാ))
    നഗരത്തില് കുറച്ചു വ്യത്യാസമുണ്ട് (എല്ലാ നഗരങ്ങളിലും)
    പക്ഷേ കൊട്ടാരക്കരയെത്തുംപോഴേക്കും ക്രമാനുഗതമായി കുറഞ്ഞു വരുന്നുണ്ട് .
    അതിഞ്ഞോട്ടെടുത്തേരെ,നീയങ്ങോട്ടു പോയേരെ, സുഖമൊണ്ടോ,എന്തുവാ എന്നിങ്ങനെ ചെറിയ വ്യത്യാസങ്ങളില്‍ ഒതുങ്ങും .കരുനാഗപ്പള്ളി ഭാഗത്ത് രസകരമായ ഒരു പ്രയോഗം
    പടീറ്റെല്‍ (പടിഞ്ഞാറെ വീട്ടില്‍) ചെങ്ങന്നൂര്‍ കഴിയുമ്പോഴേക്കും “എന്തുവാ സുഖമല്ലിയോ’
    എന്നിങ്ങനെ ഒരുപാട് വ്യത്യാസങ്ങള്‍ വരുകയായി .
    വടക്കോട്ട്‌ തൃശ്ശൂര്‍ എത്തുമ്പോഴേക്കും പിന്നെ പറയണ്ടാല്ലോ,
    “മോറങ്ങേറെ വിയര്ക്ണോ വിശര്ണോ വീശ്വാള്‍ണോ വീശ്ണോ
    ഏര്ന്നെരായിര്‍ക്ണ് ല്ല്യേ കുത്ത്രുക്കനതെന്തേ ഭവാന്‍”
    എന്ന് തുടങ്ങിയ ശ്ലോകം പോരെ .വീണ്ടും വടക്കോട്ട്‌ പോയാല്‍ ,
    “തയക്കവും പയക്കവും കൊണ്ട് ജ്ജ് ബശക്കെടാക്കൊല്ലേ.ബിദ്യാബ്യാസം ഒനക്ക്‌ പയം തിന്നുന്നോലാ. മയയോട് മയ.”കണ്ണൂര്‍ ആകുമ്പോഴേക്കും പറഞ്ഞീന് ,കണ്ടീന് തുടങ്ങി ഒരുപാട് മാറ്റങ്ങള്‍ .( ഞാന്‍ പണ്ട് ആദ്യമായി കോഴിക്കോട്ടു പോയപ്പോള്‍ രാവിലെ
    ആഹാരം കഴിക്കാന്‍ ഒരു ഹോട്ടലില്‍ കയറി .supplier പുട്ട് വേണോ പൂരി വേണോ എന്ന് ചോദിച്ചത് എത്ര പ്രാവശ്യം ചോദിച്ചിട്ടും മനസ്സിലാക്കാന്‍ പറ്റിയില്ല .)

    ഇതൊക്കെ ഗ്രാമ്യ ഭേദങ്ങളാണ്.ഇതാണ് ഏതു ഭാഷയുടെയും ചൈതന്യവും.
    പക്ഷേ പത്രഭാഷ,എഴുത്ത് ഭാഷ ,തുടങ്ങിയവയ്ക് നിലവാരമുള്ള ഭാഷയേ പറ്റു.
    ഒരു പരിധി വരെ ആ ഭാഷ കൈകാര്യം ചെയ്യുന്നത് ആദ്യം പറഞ്ഞ സ്ഥലക്കാരാണെന്ന് പറയാം .

  • balachandran

    @ jenish & chechi
    കണക്കിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്
    ചേച്ചിയ്ക് ഇനിയും പദപ്രശ്നത്തില്‍ കാര്യമായി കണക്കു വേണോ?
    രണ്ടു രണ്ടര കണക്കു പോരെ ?
    ഇനിയും മതിയായില്ലെന്നുണ്ടോ?

  • balachandran

    നിളാ,
    ഉണ്ണികൃഷ്ണന്‍ പറഞ്ഞ കാര്യം സജീവമായി പരിഗണിക്കണം .തുടക്കം മുതല്‍ അത് പറയണമെന്നുദ്ദേശിച്ചതാണെങ്കിലും അത് ഏത് അര്‍ഥത്തില്‍ എടുക്കും
    എന്നറിയാഞ്ഞിട്ടാണ് എഴുതാഞ്ഞത് (പറയുന്നത് പോലെയല്ല എഴുതുമ്പോള്‍ )
    എല്ലാവര്ക്കും അവനവന്റെ പേരിനോട് ഒരു പ്രത്യേക മമത കാണും .പക്ഷേ എല്ലായിടത്തും നിള,നിള എന്ന് നിള തന്നെ ഉപയോഗിക്കുമ്പോള്‍ വായിക്കുന്നവര്‍ക്ക് ഒരു വല്ലായ്മ തോന്നും . ഞാനെന്ന ഭാവം കുറയാനെന്നാണെങ്കില്‍ അതും ശരിയല്ല .
    അത്മപ്രശംസയുടെ ധ്വനിയാണ് വായിക്കുന്നവര്‍ക്ക് തോന്നുക .”മരണവുമാത്മ പ്രശംസയുമൊക്കും”(കര്‍ണ്ണ പര്‍വ്വം)എന്ന് കേട്ടിട്ടില്ലേ .
    അതിനാല്‍ ഞാന്‍ ,എന്റെ,എന്നെ എന്നിങ്ങനെ സര്‍വനാമങ്ങളുപയോഗിച്ചാല്‍ നല്ലത് .
    തുറന്നെഴുതാന്‍ തയ്യാറായ ഉണ്ണികൃഷ്ണന് നന്ദി .

  • jalaja

    വടക്കോട്ട്‌ തൃശ്ശൂര്‍ എത്തുമ്പോഴേക്കും പിന്നെ പറയണ്ടാല്ലോ,
    “മോറങ്ങേറെ വിയര്ക്ണോ വിശര്ണോ വീശ്വാള്‍ണോ വീശ്ണോ
    ഏര്ന്നെരായിര്‍ക്ണ് ല്ല്യേ കുത്ത്രുക്കനതെന്തേ ഭവാന്‍”

    മാഷ്‌ടെ ഈ ഭാഷ എനിക്ക് മനസ്സിലായില്ലല്ലോ.

  • http://deleted reshmi

    മാഷെ,

    “മോറങ്ങേറെ വിയര്ക്ണോ വിശര്ണോ വീശ്വാള്‍ണോ വീശ്ണോ
    ഏര്ന്നെരായിര്‍ക്ണ് ല്ല്യേ കുത്ത്രുക്കനതെന്തേ ഭവാന്‍”

    ശ്ലോകം പണ്ട് പഠിച്ചിട്ടുണ്ട്. പക്ഷെ എപ്പോള്‍ എവിടുന്ന്, ഇതൊന്നും ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല.
    അതങ്ങനെ തന്നെയാണോ. ഞാന്‍ ചൊല്ലി നോക്കിയിട്ട് വിശര്ണോ മൂന്നാമതാണ് വരുന്നത്.
    ശരിയാണോ?

  • balachandran

    തൃശൂര്‍ ഭാഷയുടെ ഗ്രാമ്യ ഭേദത്തെ സൂചിപ്പിക്കാന്‍ വേണ്ടി വെണ്മണി നമ്പൂതിരി എഴുതിയ (ഓര്‍മ്മ)ഒരു ഒറ്റശ്ലോകത്തിന്റെ രണ്ടു വരി .
    മോറ് = ദേഹം ,ശരീരം
    വിയര്ക്ണോ = വിയര്‍ക്കുന്നുവോ
    വിശര്ണോ = വിശറി വേണോ
    വീശ്വാള്‍ണോ = വീശുപാള വേണോ
    വീശ്ണോ = വീശണോ
    ഏര്ന്നെരായിര്‍ക്ണ് ല്ല്യേ = ഏറെ നേരമായിരിക്കുന്നല്ലോ
    കുത്ത്രുക്കനതെന്തേ = കുത്തിയിരിക്കുന്നതെന്തേ
    ഇതാണ് തൃശൂര്‍ ഭാഷയുടെ ശൈലി എന്ന് പറയുന്നത് ശരിയല്ലേ .
    തെറ്റുണ്ടോ .പ്രത്യേകിച്ചും നമ്പൂതിരി ഭാഷ .

  • balachandran

    രശ്മീ,
    ഞാന്‍ എഴുതിയ രീതിയില്‍ തന്നെ. വിശര്ണോ ആദ്യം തന്നെ . പക്ഷേ അടുത്ത വരിയില്‍ ഒരല്‍പം വിട്ടു പോയി .അതാണ്‌ രണ്ടാം ഭാഗം എഴുതാഞ്ഞത്‌.
    “ചോര്‍ന് കറിണോ കണ്യാങ്ങണോ കപ്ലണോ ” എന്നിങ്ങനെയുള്ള വരികളില്‍ കുറച്ച്‌ ഓര്‍മയില്‍ നിന്ന് വിട്ടുപോയി .ഓര്‍ക്കുന്നവര്‍ എഴുതുക .

  • Jenish

    മോറങ്ങേറെ വിയര്‍ക്കിണോ, വിശറിണോ, വീശ്വാളണോ, വീശണോ
    ഏര്‍ന്നേരായിര്‍ക്ണ് ല്ല്യേ, വൃഥാ കുത്ത്‍റിക്ക്ണതെന്തേ ഭവാന്‍‌?
    നാര്‍ണോ, ന്നൂണിന്, ചോറണോ,ഥ കറിണോ കണ്യാങ്ങണോ, കപ്ലണോ…

    ഒരു ബ്ലോഗില്‍ കണ്ടതാണ്….

  • balachandran

    ജെനിഷ്
    കൊള്ളാം,ഒരുവരികൂടെയുണ്ടല്ലോ ?

  • jalaja

    മാഷേ വെണ്മണിക്കവിത തൃശ്ശൂര്‍ ടൌണിലുള്ളവരുടെ ഭാഷ ഇത്തിരി exaggerate ചെയ്തതാണ്. മോറ് എന്ന് സാധാരണ പറയുന്നത് മുഖത്തിനാണ്.
    എന്റെ അഭിപ്രായത്തില്‍ ആറ് മലയാളിക്ക് നൂറു മലയാളം എന്നതുതന്നെ യാണ് ശരി. മറ്റ് ഭാഷകളിലെ സ്ഥിതി എന്താണെന്നറിയില്ല. അവിടെയും ഇങ്ങനെയൊക്കെത്തന്നെയായിരിക്കും.

  • balachandran

    തീര്‍ച്ചയായും exaggeration ആണ് .അത് ഭാഷയുടെ രീതി മനസ്സിലാക്കാന്‍ വേണ്ടിയാണ് .
    തൃശ്ശൂര്‍ ടൌണിലുള്ളവരുടെ ഭാഷയാണോ .ഗ്രാമങ്ങളിലെതല്ലേ ?
    സാധാരണ നിലയില്‍ നഗരങ്ങളില്‍ കുറെയൊക്കെ നിലവാരമുള്ള ഭാഷയാകാറുണ്ട്,
    മോറ് മുഖമാണെന്നറിയാം.പക്ഷെ ആ ശ്ലോകത്തില്‍ ശരീരം എന്ന
    അര്ഥത്തിലാനെന്നു തോന്നുന്നു.
    തിരുവനന്തപുരത്തെ ഭാഷ ഞാനെഴുതിയിരുന്നത് exaggerated അല്ല .

    എല്ലാ ഭാഷകളിലും ഇങ്ങനെയുണ്ടാകാറുണ്ട്.എങ്കിലും chines ,japanese മുതലായ ഭാഷകളില്‍ ഇതു കുറവാണെന്നാണറിവ്. ജീവത് ഭാഷകളിലാണ് ഇതു കൂടുതല്‍ .ചില ഭാഷകള്‍ ഇപ്പോഴും പ്രാകൃത രീതിയില്‍ തന്നെ തുടരുന്നു .
    സ്ത്രീ >ഇത്തി > ത്തി > ഇച്ചി >ച്ചി >അച്ചി> ട്ടി > ടി >എടി > ഇ.
    ഇത്തരത്തിലുള്ള ഭാഷാ വ്യതിയാനങ്ങള്‍ ജീവത് ഭാഷകളിലെ ഉണ്ടാകു

  • കഥാകാരന്‍

    മാഷേ, കോട്ടയംകാര്‍ കേള്‍ക്കണ്ട. തങ്ങള്‍ പറയുന്നതാണ് അച്ചടി ഭാഷയോടടുത്ത് നില്‍ക്കുന്നത് എന്നാണ് പഹയന്മാരുടെ അഭിപ്രായം (വൈക്കവും കാഞ്ഞിരപ്പള്ളിയും ഒഴിച്ച്).

  • balachandran

    അത് ഞാന്‍ എഴുതിയിരുന്നല്ലോ ,ഓരോ ദേശക്കാരും അങ്ങനെ ധരിക്കുന്നു .
    എങ്കിലും തിരുവനന്തപുരം തൃശ്ശൂര്‍ കോഴിക്കോട് മലപ്പുറം കണ്ണൂര്‍ ഭാഷകളോട് താരതമ്യം ചെയ്യുമ്പോള്‍ കോട്ടയം ഭാഷ കൂടുതല്‍ നിലവാരമുള്ളതാണെന്ന് പറയാം

  • jalaja

    വെണ്മണിയുടെ കാലത്തെ പട്ടണമല്ലേ? അന്നത്തെ നമ്പൂതിരി ഭാഷയായിരുന്നിരിക്കണം.
    എന്തുട്ടാ എന്നത് ടൌണിലുള്ളവരുടെ ഭാഷയാണ്. എന്റെ വീട്ടില്‍ ആരും അത് പറയാറില്ല. വീട്ടിലെന്നല്ല തറവാട്ടില്‍ തന്നെ. പക്ഷേ തൊട്ടടുത്ത വീട്ടുകാര്‍ പറയുന്നത് ധാരാളം കേട്ടിട്ടുണ്ട്. എന്റെ ഭര്‍ത്തൃഗൃഹം തൃശ്ശൂര്‍ ടൌണിലാണ്. അവിടെ എല്ലാവരും എന്തുട്ടാ എന്നാണ് പറയുന്നത്. എനിക്ക് തോന്നുന്നത് ഓരോ മലയാളിക്കും ഓരോ ഭാഷയാണെന്നാണ്.

  • balachandran

    സ്ത്രീ സൌന്ദര്യ വര്‍ണ്ണന .

    ഉടുരാജമുഖീ മൃഗരാജകടീ
    ഗജരാജ വിരാജിത മന്ദ ഗതീ
    യതി സാ യുവതി ഹൃദയേ വസതി
    ക്വ ജപ: ക്വ തപ: ക്വ സമാധി വിധി .(കാളിദാസന്‍)

    സ്ഥിതാ ക്ഷണം പക്ഷ്മസു താടിതാധരാ:
    പയോധരോത്സേദ നിപാത ചൂര്‍ണിതാ:
    വലീഷു തസ്യാസ്കലിതാ പ്രപേദിരേ
    ചിരേണ നാഭിം പ്രഥമോദബിന്ദവ : (കാളിദാസന്‍-കുമാരസംഭവം)

    തന്വീ ശ്യാമാ ശിഖരി ദശനാ പക്വബിംബാധരോഷ്ടി :
    മദ്ധ്യേ ക്ഷാമാ ചകിത ഹരിണീ പ്രേക്ഷണാ നിമ്ന നാഭി:
    ശ്രോണീ ഭാരാദലസഗമനാ സ്തോക നമ്രാസ്തനാഭ്യാം
    യാ തത്രസ്യാദ്യുവതി വിഷയേ സൃഷ്ടിരാദ്യേവ ധാതു:(കാളിദാസന്‍-മേഘദൂതം)

    അര്‍ഥം ആര്കെങ്കിലും ആവശ്യം/താത്പര്യമുണ്ടെങ്കില്‍ മതിയല്ലോ ?

  • jalaja

    ഉഡുരാജമുഖി———മന്ദഗതി വരെ അറിയാം. ഹൃദയത്തില്‍ ഇങ്ങനെയുള്ള ഒരു യുവതി വസിക്കുന്നുണ്ടെങ്കില്‍ ജപമില്ല, തപമില്ല,സമാധി(ധ്യാനം)യുമില്ല ഇങ്ങനെ എന്തെങ്കിലുമാണോ പിന്നത്തെ രണ്ട് വരികള്‍?

  • balachandran

    ചേച്ചി പറഞ്ഞ അര്‍ഥം ശരി തന്നെ

    ഉടുരാജന്‍=ചന്ദ്രന്‍, മൃഗരാജന്‍= സിംഹം ,കടി = അരക്കെട്ട്
    ഗജരാജന്‍ =ആന
    ചന്ദ്രന്റെ മുഖവും സിംഹത്തെപ്പോലെ ഒതുക്കമുള്ള അരക്കെട്ടും
    ഗജരാജനെപ്പോലെ മന്ദ മന്ദമായ നടത്തയും ഉള്ള യുവതി ആരുടെ ഹൃദയത്തില്‍ ആണോ വസിക്കുന്നത്, അവനു പിന്നെ എന്തിനു ജപം,തപസ്സു,സമാധിവിധികള്‍ .
    (വരികള്‍ സൂക്ഷിച്ച്ചുപയോഗിക്കുക. ഗജരാജ കടി ,മൃഗരാജ വിരാചിത മന്ദ ഗതീ എന്നാകാതെ )

  • http://deleted reshmi

    ഓര്‍ക്കുന്നു ഞങ്ങളെന്നുമാ പച്ചപ്പും
    നിഴല്‍ വീണുറങ്ങുമാ നാട്ടു വഴികളും
    കൈത തന്‍ ഗന്ധവും, തുമ്പ തന്‍ ചന്തവും
    കിങ്ങിണി കണിക്കൊന്ന തന്‍ നാണവും .
    തിരികെ വിളിക്കയാണെന്നും നിന്നോര്‍മ്മകള്‍
    വീണ്ടുമാ മടിത്തട്ടിലേക്കാര്‍ദ്രമായ്
    നിശ്ചയമില്ലിനിയെന്നു മടക്കമെന്നാകിലും
    കരുതി വെക്കു നീ ഞങ്ങള്‍ക്കായ്
    നിന്‍ സൌഭാഗ്യമാം പച്ചയും,
    നിന്‍ സുഗന്ധവും സ്നേഹവും.

    മാഷെ, കവിത എങ്ങനെയുണ്ട് ?

  • http://deleted reshmi

    ജലജേച്ചി,കഥാകാരന്‍,മാഷ്,
    നന്ദി. കവിത എന്റേത് തന്നെ . ഡല്‍ഹിയില്‍ നിന്നും പുറത്തിറക്കുന്ന ഒരു സുവനീറില്‍ 2008ല്‍ പ്രസിദ്ധീകരിച്ചത്.
    അവസാനപേജ് കാലിയാണ് അതിലേക്ക് എന്തെങ്കിലും തരണം എന്ന്‍ ഭാരവാഹികള്‍ വിളിച്ചു പറഞ്ഞപ്പോള്‍
    കുത്തിക്കുറിച്ചു കൊടുത്തത്.

  • balachandran

    കരുതി വെക്കു നീ ഞങ്ങള്‍ക്കായ്……….
    ഇനിയും കവിതകള്‍
    മനസിലുള്ള ഭാവനകള്‍ കവിതകളായ് വിരിയട്ടെ .

  • jalaja

    രശ്മി, എഴുതാനുള്ള ഈ കഴിവ് വേണ്ട വിധം വിനിയോഗിക്കുന്നുണ്ടോ? ആരെങ്കിലും ചോദിക്കുമ്പോഴല്ലാതെ എഴുതാറില്ലേ? പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

  • jalaja

    മാഷേ , മാഷ്‌ക്കീ പരിപാടിയൊന്നുമില്ലേ? സാഹിത്യരചന?

  • jalaja

    രശ്മി, ഇടയ്ക്കിടെ ഓരോ കവിതകള്‍ ഇതിലും ഇടൂ. ഞങ്ങള്‍ക്കും വായിക്കാമല്ലോ. പദപ്രശ്നത്തില്‍ ഇടുകയും ചെയ്യാം. :)

  • http://deleted reshmi

    ജലജേച്ചി,
    എന്റെ പ്രസിദ്ധീകരിച്ച ആദ്യത്തെയും അവസാനത്തെയും കവിത ഇതാണ് .
    എന്റെ കഥകളും ലേഖനങ്ങളുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത് .
    പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ബി- സോണ്‍ കലോത്സവത്തില്‍ ചെറുകഥയ്ക്ക്
    രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
    പിന്നെ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ആദ്യത്തെ ചെറുകഥ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചു .
    അത് കഴിഞ്ഞ് ദേശാഭിമാനിയില്‍ തന്നെ വേറെയും ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു. അതില്‍ രണ്ടാമത്തെ കഥയ്ക്ക് നിരൂപകന്‍
    എം.കൃഷ്ണന്‍ നായര്‍ കത്തി വെച്ചു. ചെറുകഥയില്‍ ജേര്‍ണലിസത്തിന്റെ പ്രതിഫലനം വളരെയേറെയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അത് തെറ്റായിരുന്നു എന്ന് തെളിയിക്കാന്‍ ഒരവസരമുണ്ടായത് അദ്ദേഹം മരിക്കുന്നതിനു രണ്ടോ മൂന്നോ വര്ഷം മുന്‍പാണ് . ആ സമയത്ത് പ്രസിദ്ധീകരിച്ച എന്റെ ഒരു കഥയെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് അദ്ദേഹം കലാകൌമുദിയില്‍ എഴുതിയത്.
    ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങിയത് ഡല്‍ഹിയില്‍ വന്നതിനു ശേഷമാണ് .
    ഇപ്പോള്‍ കുറച്ചുകാലമായി ഒന്നും എഴുതാറില്ല.
    സമയമില്ലാത്തത് തന്നെ കാരണം .

  • balachandran

    ചേച്ചീ,
    എനിക്ക് സാഹിത്യ രചന ഒന്നും ഇല്ല.പഠിക്കുന്ന സമയത്ത് നാടകമൊക്കെ എഴുതിയിരുന്നു .പക്ഷെ അതിനു തക്ക ഭാവന ഉള്ളതായി തോന്നിയിട്ടില്ല .
    ശ്രമവും നടന്നിട്ടില്ല .കൈയെഴുത്തു മാസികകളില്‍ ലേഖനങ്ങള്‍ (ആനുകാലികം)ധാരാളം എഴുതിയിട്ടുണ്ട് .പക്ഷേ നല്ലയൊരു ആസ്വാദകാണാനെന്നു തോന്നിയിട്ടുണ്ട്

    പൊതുവേ ഇതിനൊന്നും പറ്റിയ അന്തരീക്ഷത്തിലല്ല ജനിച്ചതും വളര്‍ന്നതും . ഒരിടത്തരം കര്‍ഷക കുടുംബം ആയിരുന്നു .എല്ലാത്തിനും മീതെ കൃഷിയായിരുന്നു .
    വിദ്യാഭ്യാസമൊക്കെ ഒരു സബ് ആയിരുന്നു .പിന്നെ അതിനിടയിലൂടെ കുറെ പഠിക്കാനും വായിക്കാനും ശ്രമിച്ചു അത്ര മാത്രം .

  • balachandran

    രശ്മീ,
    സാഹിത്യ പ്രവര്‍ത്തനം നിര്‍ത്തിയത് ശരിയായില്ല .
    കുടുംബം കുട്ടികള്‍ തുടങ്ങിയ സാഹര്യങ്ങള്‍ കൊണ്ടാണെന്ന് കരുതുന്നു .

  • കഥാകാരന്‍

    രശ്മീ, ഏതു കൊല്ലമാണ് കഥകള്‍ പ്രസിദ്ധീകരിച്ചത്? പേരെന്തായിരുന്നു? (ഓണ്‍ ലൈന്‍ വേര്ഷന്‍ ഉണ്ടോ?. എന്റെ പഴയ ലൈബ്രറി ഒക്കെ തപ്പിയേടുക്കാന്‍ സമയമെടുക്കും)

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    സുരേഷ് Says:
    July 20th, 2011 at 9:23 pm
    ‘അടി’മിനെ,പറഞ്ഞപോലെ ചെയ്യുമെന്നെ സ്വപ്നേപി കരുതിയില്ല. ഇതിലും ഭേദം എല്ലാവര്‍ക്കും ഒരു പേജു കൊടുത്താമതിയായിരുന്നു. സത്യത്തില്‍ ഞാനിപ്പോള്‍ ധൃതരാഷ്ട്രരുടെ കൊട്ടാരത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയിലായി. ഒരു സ്ഥലജലഭ്രമം.

    you mean yudhisthiran?

  • സുരേഷ്

    // to chandni,

    Malini Says:
    July 20th, 2011 at 11:35 pm

    സത്യത്തില്‍ ഞാനിപ്പോള്‍ ധൃതരാഷ്ട്രരുടെ കൊട്ടാരത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയിലായി. ഒരു സ്ഥലജലഭ്രമം.
    ????????
    ആകെ ഭ്രമമായല്ലോ…പാണ്ഡവരുടെ കൊട്ടാരം എന്നാണേ.
    ####

    ഇതൊന്നും വയിച്ചില്ലേ ചാന്ദ്നി ച്ചേട്ടാ.
    സ്ഥലജലഭ്രമം കാരണം പേരു മാറിപ്പോയതാണേ.

  • balachandran

    തന്വീ ശ്യാമാ ശിഖരി ദശനാ പക്വബിംബാധരോഷ്ടി :
    മദ്ധ്യേ ക്ഷാമാ ചകിത ഹരിണീ പ്രേക്ഷണാ നിമ്ന നാഭി:
    ശ്രോണീ ഭാരാദലസഗമനാ സ്തോക നമ്രാസ്തനാഭ്യാം
    യാ തത്രസ്യാദ്യുവതി വിഷയേ സൃഷ്ടിരാദ്യേവ ധാതു:(കാളിദാസന്‍-മേഘദൂതം)

    ഇതിനു നല്ല ഒരു മലയാള പരിഭാഷയുണ്ട് ,തിരുനല്ലൂരിന്റെത് .
    അതിങ്ങനെ ,

    “ഉടലോതുങ്ങിയോള്‍ മദ്ധ്യം ചുരുങ്ങിയോള്‍
    ചൊടികള്‍ തൊണ്ടിപ്പഴം പോല്‍ വിളങ്ങുവോള്‍
    അരിയ വെള്ളരിപ്പല്ലും ഭയന്ന മാന്‍ മിഴികളും
    നിമ്ന നാഭിയുമുള്ളവള്
    ചെറുത്‌ ചായുവോള്‍ കൊങ്കയാല്‍ ശ്രോണിതന്‍
    ഗുരുത കാരണം മന്ദം നടക്കുവോള്‍
    അബലമാരില്‍ വച്ചീശന്റെ സൃഷ്ടിയില്‍
    പ്രഥമയാണ് നീ കാണുമാ ശ്യാമയാള്”

    കാളിദാസന്റെ മേഘദൂതത്തിനു ശ്രീ .തിരുനല്ലൂര്‍ കരുണാകരന്‍ എഴുതിയ വിവര്‍ത്തനത്തില്‍ നിന്ന് . (മേഘ സന്ദേശം) (ഓര്‍മ്മയില്‍ നിന്നാണ് വ്യത്യാസങ്ങള്‍ കണ്ടേക്കാം)

  • jalaja

    രശ്മി,
    രശ്മിയുടെ കഥകളൊന്നും വായിച്ചിട്ടില്ലെങ്കിലും എം. കൃഷ്ണന്‍‌നായര്‍ എഴുതിയ നിരൂപണം ഞാന്‍ വായിച്ചിട്ടുണ്ടാകും .കുറെക്കാലം ഞാന്‍ സ്ഥിരമായി കലാകൌമുദി വായിച്ചിരുന്നു.
    എഴുത്ത് തുടരാന്‍ ശ്രമിക്കൂ. പദപ്രശ്നത്തിനു വേണ്ടി സമയം കണ്ടെത്തുന്നില്ലേ. അതുപോലെ എഴുത്തിനും സമയംകണ്ടെത്തൂ.

  • jalaja

    Rajith Ravi Says:
    July 30th, 2011 at 6:01 pm edit
    പദപ്രശ്നവുമായി ബന്ധപ്പെട്ടതല്ല എന്നാലും പറയുന്നു

    മലയാളത്തെ വളര്‍ത്താന്‍ അല്ലേ നമ്മള്‍ ശ്രമിക്കുന്നത്

    അപ്പോള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനും(inscript) ഒരു ഓപ്ഷന്‍ വയ്ക്കേണ്ടതല്ലേ…

    മംഗ്ലീഷിനെ മാത്രം പ്രോത്സാഹിപ്പിക്കാതെ മലയാളം ടൈപ്പിംഗിനെയും പ്രോത്സാഹിപ്പിക്കേണ്ടത് തന്നെയല്ലേ…

    ഈ അഭിപ്രായത്തിന് പ്രതികരണങ്ങളൊന്നും കണ്ടില്ല???????????

    രജിത് , ഇത് കുരുക്ഷേത്രം പേജില്‍ എഴുതേണ്ടതായിരുന്നു.

  • jalaja

    രജിത് അത് വീണ്ടും കുരുക്ഷേത്രം പേജില്‍ എഴുതൂ

  • balachandran

    >>>>നമ്മുടെ നിത്യോപയോഗ പദങ്ങളായ ശാന്തത, വ്യത്യസ്തത, വിശ്വസ്തത, അവശത, മാനവികത, കവിത തുടങ്ങിയ ‘ത’- കളെല്ലാം തെറ്റായി വരുമോ?
    ജെനിഷ് ,
    അങ്ങനെ ‘ത’വരുന്നതെല്ലാം തെറ്റാണെന്നല്ല .
    പലപ്പോഴും ആവശ്യമില്ലാത്തിടത്തൊക്കെ ‘ത’ചേര്‍ക്കുന്നുണ്ട് .
    പി.ടി.ഉഷ വേഗത്തില്‍ (വേഗം+ഇല്‍)ഓടി .എന്നെഴുതിയാല്‍ മതി .പക്ഷേ പത്ര ഭാഷ ‘വേഗത’യില്‍ ഓടി എന്നാണു .
    വളരെ മന്ദമായി (മന്ദം+ആയി )തലോടി .എന്നതിന് ‘മന്ദത’യോടെ തലോടി എന്ന് വേണ്ടല്ലോ
    ലണ്ടന്‍ ശാന്തമായി (ശാന്തം+ആയി)എന്നതിന് ലണ്ടനില്‍ ശാന്തത കൈവന്നു എന്ന് വളയ്ക്കേണ്ട ആവശ്യം ഇല്ലല്ലോ .
    അതുപോലെ – വ്യത്യാസം ഉള്ള അവസ്ഥ >വ്യത്യസ്തം (വ്യത്യസ്തത അല്ല)
    വിശ്വാസം ഉള്ള അവസ്ഥ > വിശ്വസ്തം (വിശ്വസ്തത വേണ്ട )
    മനുഷ്യനെ സംബന്ധിക്കുന്നത് >മാനവികം (മാനവികത ആവശ്യമില്ല )
    പക്ഷേ ,വശം (സ്വാധീനം)ഇല്ലാത്തത് >അവശം. അവശമായ അവസ്ഥ > അവശത .
    അദ്ധ്യക്ഷന്‍ എന്ന അവസ്ഥ >അദ്ധ്യക്ഷത എന്നിവ ശരിയാണ് .
    ‘കവിത’ ‘മമത’ഇവയെല്ലാം ഒറ്റവാക്കായി നില്‍ക്കും .’കവിത ‘രചനാശൈലിയുടെ പേരാണ്
    കവിത എഴുതുന്നവന്‍ കവി .
    മമത >സംസ്കൃത വാക്ക് അതേപടി ഉപയോഗിക്കുന്നു അതിനാല്‍ തെറ്റല്ല .

  • jalaja

    മന്ദം തലോടി എന്നുപോരേ?

  • balachandran

    ചേച്ചി,
    കൂടുതല്‍ ശരി മന്ദമായി എന്നല്ലേ ?ആകുക എന്ന ക്രിയ ചേര്‍ക്കുന്നത് നല്ലതാണെന്ന് തോന്നുന്നു .കാരണം അതിന്റെ അര്‍ഥം നോക്കൂ –’തലോടല്‍ മന്ദം ആയിരുന്നു’ എന്നല്ലേ .
    കൂടാതെ ‘മൃദു’ എന്ന് പ്രയോഗിച്ചു നോക്കൂ ‘മൃദു തലോടി’ എന്ന് വരുമോ ?അര്‍ഥം മൃദു എന്ന സ്ത്രീ/വ്യക്തി തലോടി എന്നല്ലേ വരൂ .’മൃദുവായി’എന്നായാല്‍ ആ ദോഷം പരിഹരിക്കാം >

  • jalaja

    മന്ദം –പതുക്കെ എന്നല്ലേ അര്‍ത്ഥം എന്ന് വിചാരിച്ച് എഴുതിയതാണ്. മന്ദം മന്ദം എന്ന് പ്രയോഗിക്കാറുണ്ടല്ലോ.

    പരഭാഗശോഭ എന്നതിന്റെ അര്‍ത്ഥം ഒന്നു വിശദമാക്കാമോ?

  • balachandran

    പരഭാഗശോഭ എന്നതിന്,പരഭാഗം=മറു ഭാഗം (എതിര്‍ ഭാഗം)
    പരഭാഗത്തു ചേരുന്നത് കൊണ്ടുണ്ടാകുന്ന ശോഭ എന്ന് വാച്യാരഥം.
    വിപരീത ഗുണം ആണെങ്കിലും തമ്മില്‍ ചേരുമ്പോള്‍ ശ്രേഷ്ടമായ ഗുണങ്ങള്‍ ഉണ്ടായാല്‍
    അത് പരഭാഗ ശോഭ.
    ഉദാ:-കാര്‍ കൂന്തലിന്റെയും(മുടി) പരിജാതത്തിന്റെയും ഗുണവും ധര്മങ്ങളും വിപരീത മായിരിക്കെ,മുടിയില്‍ പാരിജാതം ചൂടുമ്പോള്‍ മുടിക്കുണ്ടാകുന്ന ഗുണമേന്മ .

  • കഥാകാരന്‍

    @Balachandran
    “ലണ്ടന്‍ ശാന്തമായി (ശാന്തം+ആയി)എന്നതിന് ലണ്ടനില്‍ ശാന്തത കൈവന്നു എന്ന് വളയ്ക്കേണ്ട ആവശ്യം ഇല്ലല്ലോ” “പക്ഷേ ,വശം (സ്വാധീനം)ഇല്ലാത്തത് >അവശം. അവശമായ അവസ്ഥ > അവശത”

    എന്തിനാണീ ഇരട്ടത്താപ്പ്? മാഷ് പറഞ്ഞതു പോലെയാണെങ്കില്, അവന്‍ അവശനായി (അവള്‍ അവശയായി) എന്നു പ്രയോഗിച്ചാല്‍ പോരെ? അവശത എന്ന വാക്ക് അനാവശ്യമല്ലേ?

  • Jenish

    @Mash

    കഥാകാരന്‍ പറഞ്ഞതുപോലെ ഇതൊരു ഇരട്ടത്താപ്പായാണ് തോന്നുന്നത്.. ചില പദങ്ങള്‍ക്ക് അങ്ങനെ ആകാം ചില പദങ്ങള്‍ക്ക് അങ്ങനെ ആയിക്കൂടാ‍ എന്ന് പറയുന്നതിലെ യുക്തി എന്താണ്?

    ഉദാ:- Tranquil(n) = calm=ശാന്തം ; Tranquility(n) = State of being tranquil=ശാന്തം

    Then, Tranquilly(adj) and Tranquilness(adj) എന്തായിരിക്കും? ഒരു പദത്തിനു തന്നെ എന്തുമാത്രം രൂപാന്തരങ്ങളാണ് മറ്റ് ഭാഷകളില്‍.. എന്തുകൊണ്ട് മലയാളത്തിനായിക്കൂടാ? അങ്ങനെ രൂപാന്തരങ്ങള്‍ ഉണ്ടാകുന്നത് തെറ്റെന്ന് കരുതുന്നതിനു പകരം ഭാഷയുടെ വളര്‍ച്ചയായി കരുതിക്കൂടേ?

    “എനിക്ക് കുറച്ച് സ്വസ്തത തരൂ“ എന്ന വാക്യവും “എനിക്ക് കുറച്ച് സ്വസ്തം തരൂ“ എന്ന വാക്യവും നോക്കൂ!! രണ്ടും ശരിയാണോ? അതോ ഇങ്ങനെയുള്ള വാക്യഘടനയേ തെറ്റാ‍ണോ?

    കവിയുടെ രചന “കാവ്യം“ അല്ലേ? അങ്ങനെയാണെങ്കില്‍ “കാവ്യത” അല്ലേ “കവിത“ ആയി മാറിയത്? അപ്പോ അതും തെറ്റാവുകയില്ലേ?

    മലയാളഭാഷയേക്കുറിച്ചുള്ള അറിവ് ശുഷ്കമായതിനാല്‍ സംശയങ്ങള്‍ ഒരുപാട്.. നമുക്ക് ഒരു മാഷും ടീച്ചറുമുള്ളപ്പോള്‍ എന്തിനാണ് ചോദിക്കാതിരിക്കുന്നത്.. :)

  • balachandran

    കഥാകാരന്‍& ജെനിഷ് ,
    മറുപടി കുറച്ചു വിശദമായി വേണം .അതിനാല്‍ സമയം കൂടുതല്‍ വേണം .
    കാത്തിരിക്കുക .

  • balachandran

    കഥാകാരന്‍& ജെനിഷ് ,
    രണ്ടുപേര്‍ക്കും ഒന്നിച്ചുള്ള മറുപടി മതിയെന്ന് കരുതുന്നു .
    >>>>എന്തിനാണീ ഇരട്ടത്താപ്പ്? മാഷ് പറഞ്ഞതു പോലെയാണെങ്കില്, അവന്‍ അവശനായി (അവള്‍ അവശയായി) എന്നു പ്രയോഗിച്ചാല്‍ പോരെ? അവശത എന്ന വാക്ക് അനാവശ്യമല്ലേ?
    താങ്കള്‍ പറഞ്ഞത് ശരിയാണെന്ന് തോന്നാം .പക്ഷെ അങ്ങനെയല്ല. കാരണം
    അവന്‍ അവശനാണ് എന്നുപറയുമ്പോള്‍ അവശ-അവശം അവിടെ വിശേഷണം ആണ് .
    അത് നാമമാകുന്നത് ‘അവശത’എന്നാകുമ്പോഴാണ്.
    ലണ്ടന്‍ ശാന്തം ആയി എന്ന് പറയുമ്പോള്‍ അവിടെ ‘ശാന്തം’വിശേഷണമാണ് .നാമമാകുമ്പോള്‍ ‘ശാന്തി’എന്ന് രൂപം .
    ദീനന്റെ ഭാവം ദീനത-ദൈന്യം(ദൈന്യത തെറ്റ് ) എന്നീ രണ്ടു നാമങ്ങളാകും.പക്ഷേ അവശന്റെ ഭാവം ‘അവശത’ എന്ന് ഒരു നാമമേ ആകൂ .മറ്റൊരു രൂപം മലയാളത്തിലില്ല (സ്വരം ആദ്യമിരിക്കുന്നത് കൊണ്ടാകാം മറ്റൊരു രൂപം ഉണ്ടാകാതെ പോയത് ).
    ‘ആവശ്യം’ എന്നാക്കിയാല്‍ അര്‍ഥം മാറുമല്ലോ.
    ‘മന്ദമായി തലോടി’ എന്നതില്‍ ‘മന്ദം’, തലോടി എന്ന ക്രിയയുടെ വിശേഷണമാണ്.നാമമാകുമ്പോള്‍ ‘മാന്ദ്യം’എന്ന് നില്‍ക്കും .
    .ഇതിനകത്ത് ഇരട്ടത്താപ്പിന്റെ പ്രശനമില്ല.
    എല്ലാ ഭാഷകള്‍ക്കും നിയതമായ ചില നിയമങ്ങളുണ്ട് .അതനുസരിച്ചു മാത്രമേ പദങ്ങള്‍
    രൂപപ്പെടൂ .സംസ്കൃതത്തില്‍ നിന്നും വന്നിട്ടുള്ള പദങ്ങള്‍ക്കും അല്ലാത്തവയ്കും വ്യത്യാസങ്ങള്‍ ഉണ്ടാകും .
    >>>> ഒരു പദത്തിനു തന്നെ എന്തുമാത്രം രൂപാന്തരങ്ങളാണ് മറ്റ് ഭാഷകളില്‍.. എന്തുകൊണ്ട് മലയാളത്തിനായിക്കൂടാ? അങ്ങനെ രൂപാന്തരങ്ങള്‍ ഉണ്ടാകുന്നത് തെറ്റെന്ന് കരുതുന്നതിനു പകരം ഭാഷയുടെ വളര്‍ച്ചയായി കരുതിക്കൂടേ?

    ആ അഭിപ്രായവും ശരിയല്ല .ഇംഗ്ലീഷില്‍ spelling mistake എന്ന് പറഞ്ഞാല്‍ എന്താണ് ?knowledge എന്നത് യഥാര്‍ഥത്തില്‍ noleg എന്നല്ലേ ഉച്ചരിക്കുന്നത്.
    noleg എന്നെഴുതിയാല്‍ ഉച്ചാരണം ശരിയാകുന്നതുകൊണ്ട് അങ്ങനെ എഴുതിയാല്‍ ഇംഗ്ലീഷ് കാര്‍ സമ്മതിക്കുമോ ? night – nyt ,machine-mesheen എന്നൊക്കെ പോരെ ?

    നമ്മുടെ ഭാഷയിലുമുള്ള അക്ഷരത്തെറ്റുകളാണ് ഇതെല്ലാം .
    അപ്പോള്‍ എല്ലാവരുടെയും സംശയം അര്‍ഥം മനസിലാകുമെങ്കില്‍ അന്ഗീകരിച്ച്ചുകൂടെ എന്നാണ് .എല്ലാവര്ക്കും ഒരുപോലെ മനസിലാകണം എന്നതാണ് പ്രശ്നം. അതിനൊരുദാഹരണം പറയാം .(പത്രത്തില്‍ കണ്ടത്) “കോടതി ഉത്തരവ് മാനിക്കണം”
    സാധാരണക്കാര്‍ എന്ത് മനസിലാക്കും .”കോടതിയുടെ ഉത്തരവ് എല്ലാവരും മാനിക്കണം” എന്നല്ലേ.പക്ഷേ ഞാന്‍ മനസിലാക്കുന്നത്‌ അങ്ങനെയല്ല “കോടതി മറ്റുള്ളവരുടെ എല്ലാ ഉത്തരവുകളും മാനിക്കണം “എന്നാണ് .എന്റെ ധാരണയില്‍ തെറ്റുണ്ടോ ?
    ആദ്യത്തെ അര്‍ഥം ഞാന്‍ മനസിലാക്കണമെങ്കില്‍ .”കോടതിയുടെ ഉത്തരവ് മാനിക്കണം”
    എന്ന് തന്നെ വേണം. നിസാരമായ വ്യത്യാസങ്ങള്‍ കൊണ്ട് വിപരീത അര്‍ഥം വരും .
    കൊട്ടാരക്കര ബസ്‌ സ്റ്റാന്‍ഡില്‍ മുന്‍പ് ഒരു ബോര്‍ഡ് വച്ചിരുന്നു “പോക്കറ്റടിക്കാരേ സൂക്ഷിക്കുക ” എന്താണ് അര്‍ഥം. ഒരു ചെറിയ ദീര്‍ഘത്തിന്റെ കുഴപ്പത്തില്‍ മുന്നറിയിപ്പ് യാത്രക്കാര്‍ക്കല്ല ,പോക്കറ്റടിക്കാര്‍ക്കായി.
    ഭാഷയുടെ വികാസം തെറ്റുകള്‍ ഉള്‍ക്കൊണ്ടുകൊണ്ടല്ല വേണ്ടത് .’നിഘണ്ടു’ എന്നതിന് പകരം നിഘണ്ഡു, നിഹണ്ടു,നിഘണ്ഢു,നിഹണ്ഡു എന്നൊക്കെ എഴുതിയാലും അര്‍ഥം മനസിലാകും അതിനാല്‍ ഭാഷ വികസിക്കട്ടെ എന്ന് പറഞ്ഞു ഇതിനെ ശരിയാണെന്ന്
    അംഗീകരിക്കണോ ?
    ഭാഷയില്‍ തെറ്റേത് ശരിയേത് എന്നതിന് നിയതമായ വ്യവസ്ഥ വേണം- ഉണ്ട് .
    അതാണ്‌ വ്യാകരണം . നമ്മുടെ കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തില്‍ മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കിയാല്‍ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാവുന്നതേയുള്ളൂ .അത് വേണ്ടവിധം നിര്‍വഹിക്കാന്‍ ഭരണ കര്‍ത്താക്കളും വിദ്യാഭ്യാസ വിചക്ഷണന്മാരും പരാജയപ്പെടുന്നതാണ് നമ്മുടെ കുഴപ്പം .അപ്പോഴാണ്‌ തലമുറകള്‍ ഏതു ശരി ഏതു തെറ്റ് എന്നറിയാതെ കുഴങ്ങുന്നത് .

    >>> അങ്ങനെ രൂപാന്തരങ്ങള്‍ ഉണ്ടാകുന്നത് തെറ്റെന്ന് കരുതുന്നതിനു പകരം ഭാഷയുടെ വളര്‍ച്ചയായി കരുതിക്കൂടേ?

    “വളരുന്ന ഭാഷ (പറയുന്നതും എഴുതുന്നതും )ശുദ്ധവും വ്യാകരണ നിബദ്ധവും ആകണം .അങ്ങനെയുള്ള ഭാഷയ്കെ നിലനില്‍പ്പുള്ളൂ .” തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു ഭാഷ ശുദ്ധീകരിക്കേണ്ട ചുമതല ഭാഷാധ്യാപകര്‍ക്കുള്ളതാണ് .
    (തുടരും)

  • balachandran

    >>>“എനിക്ക് കുറച്ച് സ്വസ്തത തരൂ“ എന്ന വാക്യവും “എനിക്ക് കുറച്ച് സ്വസ്തം തരൂ“ എന്ന വാക്യവും നോക്കൂ!! രണ്ടും ശരിയാണോ? അതോ ഇങ്ങനെയുള്ള വാക്യഘടനയേ തെറ്റാ‍ണോ?
    ‘സ്വസ്ഥം’(സ്വസ്തം തെറ്റ്) എന്നത് വിശേഷണം .അത് നാമമാകുമ്പോള്‍ ‘സ്വാസ്ഥ്യം’എന്നാകും .ജെനിഷ് എഴുതിയ വാക്യ ഘടന മാറ്റണം .
    “എനിക്ക് കുറച്ചു സ്വസ്ഥമായിരിക്കണം” ” എനിക്ക് സ്വാസ്ഥ്യം വേണം” എന്നിങ്ങനെ ആയാല്‍ മതിയല്ലോ ?
    സംസ്കൃത വാക്കായതിന്നാല്‍ “സ്വസ്ഥതാ” എന്ന് (സംസ്കൃതത്തില്‍)പ്രയോഗമുണ്ട് .

    >>>കവിയുടെ രചന “കാവ്യം“ അല്ലേ? അങ്ങനെയാണെങ്കില്‍ “കാവ്യത” അല്ലേ “കവിത“ ആയി മാറിയത്? അപ്പോ അതും തെറ്റാവുകയില്ലേ?

    അല്ല കാവ്യവും കവിതയും തമ്മില്‍ വ്യത്യാസമുണ്ട് .കാവ്യമെന്നാല്‍ പലതരത്തില്‍
    -ഖണ്ഡകാവ്യം,മഹാകാവ്യം എന്നിങ്ങനെ .
    കാവ്യം ബൃഹത്താണ്.കവിത അങ്ങനെയല്ല .വയലാറിന്റെ ആയിഷ ഖണ്ഡകാവ്യമാണ്.പക്ഷേ വയലാറിന്റെ തന്നെ ‘എനിക്ക് മരണമില്ല’,'സര്‍ഗസംഗീതം’
    എന്നിവയെയൊന്നും നമ്മള്‍ ഖണ്ഡകാവ്യം എന്ന് പറയില്ലല്ലോ. കവിത എന്നല്ലേ പറയൂ .
    പല കവിതകള്‍ ചേര്‍ന്നാല്‍ അതും കാവ്യമാകില്ല .കവിതാസമാഹാരം മാത്രമേ ആകൂ .
    ഒരൊറ്റ ശ്ലോകമോ (കുഞ്ഞുണ്ണിക്കവിത ),ഏതാനും ശ്ലോകങ്ങളോ കവിതയാകാം .പക്ഷേ അത് കാവ്യമാകില്ല .
    കവിത,കാവ്യം എന്നിവ എഴുതുന്നവന്‍ കവി . കവി എഴുതുന്നത്‌ കാവ്യം- കവിത എന്ന ചിന്ത അതിന്റെ രണ്ടാമത്തെ ഭാവമാണ് .അതായത് ഒരാള്‍ കവിത എഴുതിക്കഴിഞ്ഞാല്‍ മാത്രമേ അയാള്‍ കവി ആകുന്നുള്ളൂ .കവി ആയതിനു ശേഷമല്ല എഴുതുന്നത്‌ .ഒരെണ്ണം എഴുതി കവിയായാല്‍ പിന്നെ വേണമെങ്കില്‍ നമുക്ക് പറയാം കവി എഴുതിയ കവിത എന്ന് . അതുപോലെ കഥ എഴുതിക്കഴിഞ്ഞാല്‍ മാത്രമേ “കഥാകാരന്”‍ ആകൂ .കഥാകാരന്‍ ആയതിനു ശേഷമല്ല അയാള്‍ ആദ്യത്തെ കഥ എഴുതുന്നത്‌.

    ജെനിഷ് പറഞ്ഞ ടീച്ചറെ കാണാനേയില്ല .ഇങ്ങനെയുള്ള വിഷയങ്ങളില്‍ എന്നെ സഹായിക്കാനും തിരുത്താനും ഒക്കെ ആ ടീച്ചര്‍ വരേണ്ടതല്ലേ ? ഷുഗര്‍ കൂടിയതാവുമോ എന്തോ ?

  • jalaja

    പക്ഷേ നമ്മുടെ കഥാകാരന്‍ ഒരു അപവാദമാണ് . അദ്ദേഹം കഥയെഴുതുന്ന കാര്യം ആലോചിക്കുന്നതേയുള്ളൂ. അതോ ആലോചിച്ചിട്ടേയില്ല എന്നാണോ? :)

  • Jenish

    @Mash

    കവിയുടെ രചനയെ കാവ്യം എന്ന് തന്നെയാണ് വിളിക്കേണ്ടത്.. കാവ്യത്തിന് മൂന്ന് വിഭാഗങ്ങള്‍

    ഗദ്യം, പദ്യം, മിശ്രം…

    മഹാകാവ്യം, ഖണ്ഡകാവ്യം, ലഘുകാവ്യം എന്നിവ ഉപവിഭാഗങ്ങളാണ്..(അവലംബം നിഘണ്ടുക്കള്‍)

    കവിതയ്ക്ക് കാവ്യം എന്നും ഒരു പേരുണ്ട്….

  • balachandran

    ചെറിയ തെറ്റുകള്‍ (ഉച്ചാരണത്തില്‍ പോലും )വന്നാല്‍ അത് വിപരീത ഗുണം ചെയ്യും എന്നതിന് സംസ്കൃതത്തില്‍ ഒരു ശ്ലോകമുണ്ട് .
    “ദുഷ്ട: ശബ്ദ: സ്വരതോ വര്‍ണതോ വാ
    മിജ്യാപ്രയുക്തേ ന തമര്‍ഥമാഹ
    സ വാഗ് വജ്രോ യജമാനം ഹിനസ്തി
    യധേന്ദ്ര ശത്രുര്‍ വര്ധസ്വ .”
    (തെറ്റായ ശബ്ദം സ്വരമായോ വര്‍ണ്ണമായോ പ്രയോഗിച്ചാല്‍ പോലും അത് വാക്കാകുന്ന വജ്രായുധമായിത്തീര്‍ന്നിട്ടു യജമാനനെത്തന്നെ കൊല്ലും.അതിനുവേണ്ടിപ്പറയുന്നു “ഇന്ദ്ര ശത്രുര്‍ വര്ധസ്വ”)
    പണ്ട് അസുരന്മാര്‍ ഒരു യാഗം നടത്തി “ഇന്ദ്ര ശത്രുര്‍ വര്ധസ്വ” എന്നായിരുന്നു മന്ത്രം .
    (ഇന്ദ്രന്റെ ശത്രുക്കള്‍ വര്‍ദ്ധിക്കട്ടെ) ഇന്ദ്രന്റെ ശത്രുക്കളായ അസുരന്മാരുടെ ശക്തി വര്‍ദ്ധിക്കുകയും അങ്ങനെ ഇന്ദ്രനെ തകര്‍ക്കുകയും ചെയ്യുക എന്നതായിരുന്നു ലക്‌ഷ്യം .
    പക്ഷേ യാഗം കഴിഞ്ഞപ്പോള്‍ വര്‍ധിച്ചത് ഇന്ദ്രന്റെ ശക്തിയായിരുന്നു .ശക്തി വര്‍ധിച്ച ഇന്ദ്രന്‍ അസുരന്മാരെ കൊന്നൊടുക്കി .
    ഇതെങ്ങനെ സംഭവിച്ചു. “ഇന്ദ്ര ശത്രുര്‍ വര്ധസ്വ” എന്ന പദത്തിന് ഉച്ചരിക്കുമ്പോള്‍ കൊടുക്കുന്ന തീവ്രതയും ലാളിത്യവും അനുസരിച്ച് രണ്ടു തരത്തില്‍ അര്‍ഥം വരാം .
    ‘ഇന്ദ്രശത്രു:’എന്ന് ചേര്‍ത്തുച്ചരിച്ചാല്‍ “ഇന്ദ്രനാകുന്ന ശത്രു” എന്നും അത് തന്നെ തീവ്രമായി ഉച്ചരിച്ചാല്‍ “ഇന്ദ്രന്റെ ശത്രു” എന്നും അര്‍ഥം വരും .
    അവര്‍ മന്ത്രം ഉച്ചരിച്ചത് ആദ്യം പറഞ്ഞ തരത്തിലായിരുന്നു .അങ്ങനെ ഇന്ദ്രന്റെ ശക്തി തന്നെ വര്‍ധിച്ചു .
    ഉച്ചാരണത്തില്‍ വരുന്ന പിഴവ് പോലും ഉപയോഗിക്കുന്നവനെ (യജമാനന്‍ )ത്തന്നെ കൊല്ലാന്‍ പര്യാപ്തമാണ് .അപ്പോള്‍ പദത്തിലും വാചകത്തിലും വരുന്ന തെറ്റുകളെക്കുറിച്ചു പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

    ( തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് ബുദ്ധിമുട്ടായി ആര്‍ക്കെങ്കിലും തോന്നുന്നു വെങ്കില്‍ ഒരു വാക്ക് പറഞ്ഞാല്‍ മതി (ഒരാള്‍ പോരാ പലരും )അപ്പോള്‍ ഞാന്‍ എന്റെ ശ്രമത്തില്‍ നിന്നും പിന്തിരിയാം .)

  • balachandran

    @Jenish
    >>>കവിയുടെ രചനയെ കാവ്യം എന്ന് തന്നെയാണ് വിളിക്കേണ്ടത്..

    എന്താ ജെനിഷേ ഇത്‌.കവിയുടെ രചനയെ കാവ്യം എന്ന് വിളിക്കണ്ട എന്ന് ഞാന്‍ പറഞ്ഞോ ?
    പക്ഷേ കവിയുടെ രചനയെ കവിത എന്നുംകൂടി വിളിച്ചോട്ടെ .
    അതില്‍ വിഷമം തോന്നരുത് .കാരണം
    “പൂച്ച നല്ല പൂച്ച
    വൃത്തിയുള്ള പൂച്ച
    പാലു വച്ച പാത്രം
    വൃത്തിയാക്കി വച്ചു.” എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത കണ്ടിട്ട് അതിനെക്കേറി കുഞ്ഞുണ്ണി മാഷിന്റെ കാവ്യം എന്ന് പറയാന്‍ ബുധിമുട്ടുള്ളതുകൊണ്ടാണ്.

    >>>> കാവ്യത്തിന് മൂന്ന് വിഭാഗങ്ങള്‍
    ഗദ്യം, പദ്യം, മിശ്രം…
    ആയിക്കോട്ടെ, അതിലെന്തു തര്‍ക്കം.ഗദ്യകാവ്യം,പദ്യകാവ്യം,മിശ്രകാവ്യം (ചമ്പു).ഇതിനെയെല്ലാം കാവ്യം എന്ന് പറയാമല്ലോ.

    >>>കവിതയ്ക്ക് കാവ്യം എന്നും ഒരു പേരുണ്ട്….
    ഇത്‌ വായിച്ചപ്പോള്‍ തോന്നിയത് മറ്റൊരു ഉദാഹരണമാണ് .
    “മനുഷ്യന്‍ ജന്തുവാണ്‌”. എന്ന് പറഞ്ഞാല്‍ എല്ലാ ജന്തുക്കളും മനുഷ്യരാണെന്നര്‍ഥം വരുമോ ?
    എന്ന് പറഞ്ഞാല്‍ കാവ്യം കവിതയാണ് ,പക്ഷേ എല്ലാ കവിതയും കവ്യമാകില്ല .
    കുഞ്ഞുണ്ണിയുടെ ഒറ്റ വരിക്കവിതയുണ്ട് – ‘എന്നിലുണ്ടെന്തുമെല്ലാരുമെല്ലാടവും‘
    ഇതിനെ കാവ്യം എന്ന് പറയാമോ ?
    ഓ.എന്‍.വി യുടെ ഭൂമിക്കൊരു ചരമഗീതം,ഉപ്പ് ഇവയെയൊക്കെ കാവ്യം എന്ന് പറയാമോ ?
    ആശാന്റെ ചിന്താവിഷ്ടയായ സീത ,കരുണ ഇവയെ ഒന്നും ആരും കവിത എന്ന് വിളിച്ചുകണ്ടിട്ടില്ല. ഖണ്ഡകാവ്യം എന്നാണു കണ്ടിട്ടുള്ളത് .അത് ചിന്തിച്ചാല്‍ പോരെ .

  • balachandran

    എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ .
    അഴിമതിരഹിത നവ ഭാരതത്തിനുവേണ്ടി നമുക്കൊത്തൊരുമിച്ചു പ്രയത്നിക്കാം .
    ജനാധിപത്യത്തിന്റെ മൂല്യങ്ങളും സ്വാതന്ത്ര്യവും ഒരിക്കലും നഷടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. ജയ് ഹിന്ദ്‌ .

  • കഥാകാരന്‍

    കഥ എഴുതിയിട്ടുണ്ട് ജലജേച്ചീ, പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും …

    പിന്നെ ഈ വ്യാകരണം എല്ലാം പഠിച്ചിട്ട് കഥ എഴുതാന്‍ പേടിയാകുന്നു. (മര്‍മ്മമറിഞ്ഞവന് തല്ലാന്‍ പറ്റില്ല എന്നതുപോലെ).

    മാഷേ, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് തുടരൂ ….
    റ്റീച്ചര്‍ സ്വന്തം പദപ്രശ്നം കഴിഞ്ഞതോടെ ഒതുങ്ങിപ്പോയി എന്നു തോന്നുന്നു. ;) ;)

  • കഥാകാരന്‍

    “‘കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പരമേശ്വരന്‍ ആണ്‘ ഇതിന്റെ അര്‍ഥം പരമേശ്വരന് നിയമസഭയില്‍ പോകാന്‍ സമയമില്ലാത്തതിനാല്‍ നിയോജക മണ്ഡലത്തെ പ്രതിനിധിയാക്കി അയച്ചു എന്നാണു. ” ???????????

    ആ മണ്ഡലം (ആ സ്ഥലം )ഒന്നാകെ നിയമസഭയില്‍ ചെല്ലണം.ചെറിയ വ്യത്യാസം വരുത്തിയാല്‍ പ്രശ്നം ഒഴിവാക്കാം. ‘കുന്നത്തുനാട് നിയോജകമണ്ഡലം പ്രതിനിധീകരിക്കുന്നത് പരമേശ്വരനെ ആണ് ‘
    ഇപ്പോള്‍ നിയോജകമണ്ഡലം പരമേശ്വരനെ പ്രതിനിധിയാക്കി അയച്ചു എന്നര്‍ഥം കിട്ടി” ?????

    ഇതങ്ങോട്ടു ബോധിച്ചില്ലല്ലോ മാഷേ ….

  • Jenish

    @Mash

    തെറ്റുകള്‍ ചൂണ്ടിക്കാണിക്കരുതെന്ന് ആരും പറയുമെന്ന് തോന്നുന്നില്ല… മാഷ് ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ.. ഞാന്‍ പ്രതിപക്ഷത്തുണ്ടാകും.. :)

    “കവിത” യ്ക്ക് “കാവ്യം” എന്നാണ് നിഘണ്ടുക്കളില്‍ അര്‍ത്ഥം കൊടുത്തിരിക്കുന്നത്..

    കവി എഴുതുന്നത് എല്ലാം “കാവ്യം” എന്ന് സാമാന്യവല്‍ക്കരിക്കാമെന്നാണ് ഞാന്‍ പറഞ്ഞത്..

    ഗദ്യം, പദ്യം, മിശ്രം എന്നിവയില്‍ ഏതിലെങ്കിലും ഉള്‍പ്പെടണം മാഷിന്റെ “കവിത”. :)

  • jalaja

    പിന്നെ ഈ വ്യാകരണം എല്ലാം പഠിച്ചിട്ട് കഥ എഴുതാന്‍ പേടിയാകുന്നു. (മര്‍മ്മമറിഞ്ഞവന് തല്ലാന്‍ പറ്റില്ല എന്നതുപോലെ).
    ശരിയാണ് കഥാകാരാ.

  • jalaja

    “‘കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പരമേശ്വരന്‍ ആണ്‘

    “‘കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരന്‍ ആണ്” എന്നായാലും പോരേ?

  • നിളാ പൗര്‍ണമി

    @കഥാകാരാ,
    ഞാന്‍ ഒരെണ്ണം കൊണ്ട് അങ്ങനെ ഒതുങ്ങാനോ.
    അപ്പോള്‍ പുറകെവരുന്നതെല്ലാം എന്ത് ചെയ്യും?
    നാളെ നാട്ടില്‍ പോകുന്നു . അതുകൊണ്ട്
    അല്പം തിരക്കായി .
    ഇനി ഓണം കഴിഞ്ഞേ ഇത് വഴി വരാന്‍
    കഴിയൂ എന്ന് തോന്നുന്നു .
    തൃപ്പൂണിത്തുറ ,മൂവാറ്റുപുഴ , പാല വഴി
    തിരിച്ചു ഖത്തറില്‍ എത്തിയിട്ട് ബാക്കി ….
    അതുവരെ
    നാട് ,വീട് , മഴ , ഓണം (മധുരമില്ലാത്തത് )

  • jalaja

    പിന്നെ മാഷേ ഒരു ചോദ്യം. ഇത്തരം തെറ്റുകള്‍ പരീക്ഷാപേപ്പറിലായിരുന്നെങ്കില്‍ മാര്‍ക്ക് കുറയ്ക്കുമായിരുന്നോ? ഞാന്‍ വിദ്യാര്‍ത്ഥിനിയായിരുന്ന കാലത്ത് കുറയ്ക്കുമായിരുന്നു.( 1947 എന്നെഴുതിയതിനടിയില്‍ ചുവന്ന മഷികൊണ്ട് വരച്ചതിന്റെ കാരണം ആരാഞ്ഞപ്പോള്‍ അത് അക്ഷരത്തിലെഴുതണമായിരുന്നു എന്നു മലയാളം ലക്‌ചറര്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു.) ഇപ്പോള്‍ കുറയ്ക്കുന്നില്ലല്ലോ. അപ്പോള്‍പ്പിന്നെങ്ങനെ മലയാളം ശരിക്ക് എഴുതാനറിയും?

    ഉദ്ദേശം 18 കൊല്ലം മുന്‍പായിരിക്കും. ഇവിടെ കേരള സിലബസ്സ് പഠിപ്പിക്കുന്ന ഒരു സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ഉത്തരക്കടലാസ്സ് ഞാന്‍ കാണുകയുണ്ടായി. പത്തുമാര്‍ക്കുള്ള ഒരു ഉത്തരത്തിന് 6 മാര്‍ക്ക് കൊടുത്തിട്ടുണ്ട്. ഞാന്‍ ആ ഉത്തരം വായിച്ചുനോക്കി. ശരിയുത്തരം തന്നെ അക്ഷരത്തെറ്റില്ലായിരുന്നെങ്കില്‍. അക്ഷരത്തെറ്റില്ലാത്ത ഒരു വാക്കു പോലും അതില്‍ ഇല്ലായിരുന്നു. ടീച്ചര്‍ ശരിയാണെന്ന് പറഞ്ഞത് തെറ്റാണെന്നു മറ്റുള്ളവര്‍ പറഞ്ഞാല്‍ രണ്ടാം ക്ലാസ്സിലെ കുട്ടിയ്ക്ക് ബോദ്ധ്യപ്പെടുമോ?

    2000 ത്തിലോ മറ്റോ നടന്ന ഒരു സംഭവം. മലയാളത്തില്‍ ഒരു വാക്യം പോലും തെറ്റു കൂടാതെ എഴുതാന്‍ അറിയാത്ത ഒരാള്‍ക്ക് കോഴിക്കോട് സര്‍വ്വകലാശാലയുടെ ബിരുദം രണ്ടാം വര്‍ഷം സെക്കന്‍ഡ് ലാംഗ്വേജ് മലയാളം പരീക്ഷയില്‍ തേഡ് പേപ്പറില്‍ 70+ മാര്‍ക്ക് !!!!!!!

    കൃത്യസമയത്ത് വേണ്ട തിരുത്തലുകള്‍ അദ്ധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായിരുന്നെങ്കില്‍ ഇങ്ങനെ വരുമായിരുന്നോ. മലയാളം ഇഷ്ടപ്പെടുന്നവരും പഠിക്കാന്‍ താല്പര്യമുള്ളവരും ഇതേ തെറ്റുകള്‍ തന്നെ പഠിച്ചു വയ്ക്കുന്നു. ഇവര്‍ പ്രത്യക്ഷപ്പെടുന്ന മാദ്ധ്യമങ്ങള്‍ എഴുതുന്ന ഭാഷ അതിവിചിത്രമാകുന്നതില്‍ എന്തദ്ഭുതം?

  • jalaja

    നിളാപൌര്‍ണ്ണമി,
    നല്ല ഒരു ഒഴിവുകാലം ആശംസിക്കുന്നു.
    പാല വഴിയാണോ ഖത്തറില്‍ എത്തുന്നത്? യക്ഷിയായിട്ടാണോ? :)

  • Jenish

    @Nila

    നല്ലൊരു വെക്കേഷന്‍ ആശംസിക്കുന്നു… ഒരാഴ്ച കഴിഞ്ഞ് ഞാനും ഓണമുണ്ണാന്‍ നാട്ടിലെത്തും.. പഞ്ചസാരയില്‍ കുളിച്ച ഓണം:)

  • നിളാ പൗര്‍ണമി

    @മാഷ്‌ ,
    ഷുഗര്‍ കൂടിയിട്ടില്ല .
    തിരക്കായിപ്പോയത് കൊണ്ടാണ്
    ഇതിലെ വരാന്‍ കഴിയാത്തത് . ക്ഷമിക്കുക .

    പിന്നെ ഇങ്ങനെയുള്ള വിഷയങ്ങളില്‍
    സഹായിക്കാനും തിരുത്താനും മാത്രമുള്ള കഴിവ് ഉണ്ടോ
    എന്ന് ഞാന്‍ സംശയിക്കുന്നു .
    എന്റെ താല്പര്യം ഭാഷയല്ല ;സാഹിത്യമാണ് .
    ആശയവിനിമയത്തിനുള്ള ഭാഷയെ വെറും വ്യാകരണത്തിന്റെ മാത്രം
    ചട്ടക്കൂടില്‍ ഒതുക്കി നിര്‍ത്തി വിശകലം ചെയ്യുന്നതിനോട് ,
    വിമര്‍ശിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല .
    മാനകഭാഷയെക്കാള്‍ പ്രാദേശിക ഭാഷയല്ലേ ആകര്‍ഷകം .
    പ്രയോഗത്തിന്റെ സൌകര്യത്തിനനുസരിച്ചു
    ഭാഷയുപയോഗിക്കുന്ന ആ രീതി തന്നെ ഉചിതം .
    പുതിയ പദങ്ങളെയോ പുതിയ രീതിയിലുള്ള പ്രയോഗങ്ങളേയോ
    തള്ളിക്കളയേണ്ട കാര്യമില്ല
    നിയമത്തെ അനുസരിക്കുന്നവന്‍ എന്ന അര്‍ത്ഥത്തില്‍ ഉണ്ടായ
    ചട്ടമ്പി എന്ന പദം എന്ന് എവിടെ നില്‍ക്കുന്നു .
    നിഘണ്ടു പരിഷ്കരിക്കുമ്പോള്‍ അതില്‍
    പുതിയ പദങ്ങള്‍ ചേര്‍ക്കുന്നത് അതുകൊണ്ടാണ് .
    നിയമങ്ങള്‍ മുറുകെ പിടിച്ചാല്‍ ഭാഷ പുരോഗമിക്കുന്നതെങ്ങനെ ?
    വിശ്വസ്തത ,മാനവികത ഈ പദങ്ങള്‍ക്ക് ഒന്നും കുഴപ്പം തോന്നുന്നില്ല .
    പഠിപ്പിക്കുന്ന പുസ്തകങ്ങളില്‍
    സ്ഥിരമായി കാണുന്നത് കൊണ്ടാവാം .
    പദങ്ങള്‍ ചേര്‍ത്ത് വാക്യമുണ്ടാക്കുമ്പോള്‍ അതില്‍
    വ്യാകരണത്തെറ്റ് ഉണ്ടാകരുത് എന്നത് ആണ് പ്രധാനം .

    മാഷേ വിശദമായി എഴുതിയാല്‍ കൊള്ളാമെന്നുണ്ട് എന്റെ അറിവില്ലായ്മകള്‍ .
    പക്ഷെ സമയം അനുവദിക്കുന്നില്ല .

  • നിളാ പൗര്‍ണമി

    ജലജേച്ചി ,
    എം. ജി . സര്‍വകലാശാല പി .ജി. ക്ക് ഒന്നാം റാങ്കു തന്നിട്ടും
    മലയാളഭാഷയെക്കുറിച്ച് സംസാരിക്കാന്‍ എനിക്കുള്ള പേടി
    തന്നെ ഇന്നത്തെ ഭാഷാ പഠനത്തിന്റെ പോരായ്മക്ക്‌
    ഒന്നാന്തരം ഉദാഹരണമായി തോന്നാറുണ്ട് പലപ്പോഴും .
    കഴിഞ്ഞ പതിനൊന്നു വര്‍ഷമായി മലയാളം പഠിപ്പിക്കുന്നു .
    എന്നാലും മലയാളം എഴുതുമ്പോഴും സംസാരിക്കുമ്പോഴും ഒരു പേടി .
    എന്നു മാറുമോ എന്തോ ?

  • നിളാ പൗര്‍ണമി

    ജലജേച്ചി & ജെനിഷ്,
    ആശംസകള്‍ക്ക് നന്ദി .
    ചെല്ലുന്ന അന്ന് തന്നെ ചോറ്റാനിക്കരയില്‍
    പോയി യക്ഷിയെ തളക്കും.
    അതാണ്‌ പതിവ് .
    എങ്കിലും വെറുതെ പാലയില്‍ ഒന്ന് കേറി
    നോക്കാമല്ലോ ജലജേച്ചി .

    ജെനിഷ് ,
    പഞ്ചാരയിലും ചക്കരയിലും മഴയിലും സ്നേഹത്തിലും
    കുളിച്ച ഓണം ആശംസിക്കുന്നു

  • Vivek

    @ Nila, Jalajechi,

    it is പാലാ , not പാല ….

  • jalaja

    വിവേക്, അതറിയാവുന്നതുകൊണ്ടല്ലേ ഞാന്‍ യക്ഷിയുടെ കാര്യം ചോദിച്ചത്

  • നിളാ പൗര്‍ണമി

    @ വിവേക് ,
    അറിയാതെയല്ല . അക്ഷരപ്പിശാച് പിടിച്ചതാണ് .
    ജലജേച്ചിക്ക് അറിയാതെയല്ല കളിയാക്കിയതാണ്
    എന്ന് മനസിലാക്കിയാണ് മറുപടിയും അതേ രീതിയില്‍
    നല്‍കിയത് .

    @ജലജേച്ചി ,
    അത് എനിക്കും അപ്പോഴേ മനസ്സിലായി . പോസ്റ്റ്‌ ചെയ്തു കഴിഞ്ഞാണ്
    പാലാ വെറും യക്ഷിയുടെ പാലയായത് കണ്ടത് .
    പിന്നെ ചോറ്റാനിക്കരയമ്മയാണല്ലോ ഒരു രക്ഷ എന്ന് കരുതി .

  • balachandran

    സുഹൃത്തുക്കളേ,
    എത്ര ടെന്‍ഷനും,തിരക്കുമുന്ടെങ്കിലും നമ്മുടെ കമന്റു പേജുകള്‍ ഒന്നോടിച്ച്ചുനോക്കിയാല്‍ സകല ടെന്‍ഷനും മാറിക്കിട്ടും .അത്രയ്ക് രസകരവും ചിന്തിപ്പിക്കുന്നതുമാണ് ഓരോരുത്തരുടെയും അഭിപ്രായങ്ങള്‍.
    മറുപടിപറഞ്ഞ, സംശയങ്ങള്‍ വീണ്ടും ചോദിച്ച എല്ലാവര്ക്കും നന്ദി.

  • balachandran

    നമ്മുടെ ‘പാലയിലെ യക്ഷി’ പോയോ അതോ ഖത്തറില്‍ ഉണ്ടോ ? :) :) :) :) )
    നിളാ,ജെനിഷ്,
    ഓണം ,മഴ,നാട്,വീട് എന്നൊന്നും പറഞ്ഞു കൊതിപ്പിക്കാന്‍ നോക്കണ്ട ഞാനും ഓണത്തിനു നാട്ടിലെത്തും .പക്ഷേ നിങ്ങളെപ്പോലെ എപ്പോള്‍ എന്നുള്ളത് മുന്കൂട്ടിപ്പറയാന്‍ പറ്റത്തില്ല എന്നേയുള്ളു .മൂന്നോ നാലോ മണിക്കൂര്‍ മുന്‍പേ തീരുമാനിക്കു.എന്തായാലും ഈ ഓണം നാട്ടില്‍ തന്നെ.

  • balachandran

    @ചേച്ചി & കഥാകാരന്‍
    >>>“‘കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പരമേശ്വരന്‍ ആണ്‘
    “‘കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരന്‍ ആണ്” എന്നായാലും പോരേ?
    >>>>ഇതങ്ങോട്ടു ബോധിച്ചില്ലല്ലോ മാഷേ ….
    ബോധിപ്പിക്കാം .
    ചേച്ചി എഴുതിയതും ശരിയല്ല .
    പ്രതിനിധീകരിക്കുക എന്ന് പറഞ്ഞാല്‍ പ്രതിനിധിയാക്കിച്ചെയ്യുക എന്നര്‍ഥം .
    ശുദ്ധീകരിക്കുക = ശുദ്ധമുള്ളതാക്കി ചെയ്യുക
    ചിത്രീകരിക്കുക = ചിത്രമുള്ളതാക്കി ചെയ്യുക
    ഭസ്മീകരിക്കുക = ഭസ്മമാക്കി ചെയ്യുക/മാറ്റുക
    പ്രസിദ്ധീകരിക്കുക = പ്രസിദ്ധമാക്കി ചെയ്യുക /മാറ്റുക .
    അടൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പ്രകാശ് ആണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം ,പ്രകാശ്‌, അടൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധി ആക്കി മാറ്റിയിരിക്കുന്നു എന്നാണു .(പ്രതിനിധി =പകരക്കാരന്‍ ) അതായത് പ്രതിനിധി ഇപ്പോള്‍ അടൂര്‍ നിയോജകമണ്ഡലമാണ്.പ്രകാശ്‌ അല്ല .പ്രകാശ് നിയോജകമണ്ഡലത്തോട് നിര്‍ദ്ദേശി
    ക്കുകയാണ് നിയമസഭയില്‍ പോകാന്‍ .അല്ലാതെ നിയോജകമണ്ഡലം പ്രകാശിനോട് നിര്‍ദ്ദേശിക്കുകയല്ല ഇവിടെ.
    ഇതു ചെറിയ ഒരു തെറ്റല്ല .വലിയ തെറ്റാണ് .
    ‘നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്’ എന്നായാലും അര്‍ഥം ഒന്ന് തന്നെ .
    പ്രധിനിധാനം ചെയ്യുക = പകരം വയ്കുക ,
    പ്രതിനിധീകരിക്കുക = പകരക്കരനാക്കി ചെയ്യുക .രണ്ടും അര്‍ഥം ഒന്ന് തന്നെ .
    ശരിയായ രൂപങ്ങള്‍ –
    ‘അടൂര്‍ നിയോജക മണ്ഡലം പ്രതിനിധീകരിക്കുന്നത് പ്രകാശിനെയാണ് ‘
    ‘പ്രകാശിനെ പ്രതിനിധീകരിക്കുന്നത് അടൂര്‍ നിയോജകമണ്ഡലമാണ്’
    ‘അടൂര്‍ നിയോജകമണ്ഡലത്തിന്റെ പ്രതിനിധി പ്രകാശ്‌ ആണ് ‘.
    ഇപ്പോള്‍ വ്യക്തമായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.ഇല്ലെങ്കില്‍ പറയുക .

  • mujeeb Rahman

    “സജി സുരേന്ദ്രനാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്”
    ശരിയാണോ? മാഷെ
    ചെറിയൊരു സംശയം മാത്രം.

  • balachandran

    നിളാ,
    >>>ഞാന്‍ ഒരെണ്ണം കൊണ്ട് അങ്ങനെ ഒതുങ്ങാനോ.
    അപ്പോള്‍ ഇനിയും വിടുന്ന ലക്ഷണമില്ല അല്ലെ ? അയ്യോ ചതിക്കല്ലേ ഒരെണ്ണത്തിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല .

    ഭാഷയില്ലാതെ എന്ത് സാഹിത്യം നിളേ.
    വ്യാകരണ ചട്ടക്കൂടില്ലാത്ത ഭാഷ എന്ത് ഭാഷ.
    അത് ആര്‍ക്കും കയറി മേയാവുന്ന ഒരു മേച്ചില്‍പ്പുറം ആകുകയെ ഉള്ളു .
    അത്തരം ഭാഷയ്ക് നിലവാരമുള്ള ഭാഷ എന്ന് പറയുകയില്ല .
    ഭാഷയുടെ നിലവാരം ഇല്ലാതാക്കാന്‍ ആരും താത്പര്യപ്പെടാത്തതുകൊണ്ടാണ് ഇപ്പോഴും ഇംഗ്ലീഷ്കാര്‍ സ്പെല്ലിംഗ് മിസ്റ്റെക്കിലും grammer mistake ലും മുറുകെ പിടിക്കുന്നത്‌.ഇന്ഗ്ലിഷിനു ആഗോള സ്പെല്ലിംഗ് competition വര്ഷം തോറും നടത്തുന്നുണ്ട് എന്നോര്‍ക്കുക .(അതില്‍ ഒരു മലയാളി ടോപ്‌ ആയി എന്നത് രസകരം )
    നമ്മുടെ പ്രധാന പ്രശ്നം വേണ്ട തരത്തില്‍ സ്കൂളുകളില്‍ ചെറിയ ക്ലാസ്സുകളില്‍ തുടങ്ങി ഭാഷാപരിശീലനം കൊടുക്കുന്നില്ല എന്നതാണ് .കൂടാതെ പ്രൈമറി ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് നല്ല പരിശീലനം കൊടുക്കണം .അവര്‍ക്ക് ഉയര്‍ന്ന ശമ്പളവും കൊടുക്കണം .കാരണം ഒരു കുട്ടി എന്താകണം ,ആരാകണം എന്ന് തീരുമാനിക്കുന്നത് പ്രൈമറി തലത്തില്‍ വച്ചാണ്. അവനെ/ അവളെ രാജ്യത്തിന്റെ സമ്പത്താക്കിമാറ്റാന്‍ ആ ഘട്ടത്തില്‍ വച്ചു രൂപപ്പെടുത്തണം .
    ജപ്പാന്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ പ്രൈമറി അധ്യാപകര്‍ക്ക് ഡോക്ടര്‍ ,എന്‍ജിനീയര്‍ തുടങ്ങിയവര്‍ക്ക് തുല്യമായ ശമ്പളവും ജീവിത സാഹചര്യങ്ങളുമാണ് കൊടുക്കുന്നത് .
    നമ്മളാകട്ടെ പ്രൈമറി അധ്യാപകരെ തരം താഴ്ന്ന നിലവാരത്തിലാണ് കാണുന്നത്.
    ബാക്കി ചര്‍ച്ചയൊക്കെ പിന്നെ .നില ഓണമൊക്കെ ആസ്വദിച്ചിട്ടു വരൂ .ആശംസകള്‍ .

  • balachandran

    ജെനിഷ് ,
    താങ്കള്‍ പ്രതിപക്ഷത്തുള്ളതുകൊണ്ടാണ് പലപ്പോഴും ചര്‍ച്ചകള്‍ മുന്നോട്ടു പോകുന്നത് .
    പലരും കാഴ്ചക്കാരായി നോക്കി നില്‍പ്പേ ഉള്ളു .ഒരുതരത്തില്‍ പറഞ്ഞാല്‍ ഇന്നാണ് ഇത്രയും പേര്‍ പ്രതികരിക്കുന്നത് തന്നെ കണ്ടത് .
    പക്ഷേ എന്നും ഇങ്ങനെ പ്രതിപക്ഷ ബെഞ്ചില്‍ ഇരുന്നാല്‍ മതിയോ ?:) :)

    കവി എഴുതുന്നത് എല്ലാം “കാവ്യം” എന്ന് സാമാന്യവല്‍ക്കരണവും ശരിയല്ല .
    (കവി- കാവ്യ-കവിത എല്ലാം ഇന്നലെ വിശദീകരിച്ചല്ലോ)
    >>>>ഗദ്യം, പദ്യം, മിശ്രം എന്നിവയില്‍ ഏതിലെങ്കിലും ഉള്‍പ്പെടണം മാഷിന്റെ “കവിത”.
    കവിതയെ പദ്യം എന്ന് പ്രത്യക്ഷത്തില്‍ വിളിക്കാം .പക്ഷേ പരോക്ഷമായി ശരിയല്ല .
    കാരണം പദ്യം പാദ നിബദ്ധമാകണം.അതായത് നാല് വരി (പാദം=കാല്‍,നാല്കാല്‍ഭാഗം= ഒന്ന് )കൃത്യമായ അക്ഷര വര്‍ണ്ണ വ്യവസ്ഥകളും പദ്യത്തില്‍ നിര്‍ബന്ധം .കവിതയില്‍ ഈ നിര്‍ബന്ധങ്ങളില്ല .അപ്പോള്‍ പദ്യം കവിതയാണ് പക്ഷേ എല്ലാ കവിതയും പദ്യമാകില്ല .
    അതൊക്കെ പോകട്ടെ, കവിത എഴുതുന്നവനെയും കൂടി കവി എന്നോ,കവി കവിതയും ഏഴുതും എന്നോ പറയാന്‍ ഇത്ര വിഷമിക്കുന്നതെന്തിന് ? ധൈര്യമായി പറഞ്ഞോളു “കുഞ്ഞുണ്ണി മാഷ് കവിതയെഴുതിയിട്ടുണ്ട് .അദ്ദേഹം അതിനാല്‍ കവിയാണ്‌ .”

  • balachandran

    ചേച്ചിയ്ക്,
    ഇത്തരം തെറ്റുകള്‍ പരീക്ഷാ പേപ്പറില്‍ വന്നിരുന്നുവെങ്കില്‍ ചെറിയ തോതില്‍ മാത്രമേ ഞാന്‍ മാര്‍ക്ക് കുറയ്കു.ഉത്തരം ശരിയാണെങ്കില്‍ പരമാവധി മാര്‍ക്ക് കൊടുക്കും .കാരണം പരീക്ഷ എന്നത് കുട്ടികള്‍ക്ക് നിരുത്സാഹം ആകരുത് .ഞാന്‍ പഠിച്ചിരുന്ന സമയത്ത് ഡിഗ്രിയ്ക് സെക്കന്റ്‌ ക്ലാസിലായിരുന്നു റാങ്ക് .കാരണം അക്കാലത്ത് യാഥാസ്ഥിതിക ചിന്താഗതികള്‍ വച്ചുപുലര്‍ത്തിയിരുന്ന കുറെ അധ്യാപകരുടെ പിടിവാശിയിലായിരുന്നു കാര്യങ്ങള്‍ . അതേ സമയം ഹിന്ദി യൊക്കെ എടുത്തു പഠിച്ചവര്‍ കെട്ടിത്തൂക്കി എന്തെഴുതിവച്ചാലും ക്ലാസ് മാര്‍ക്ക് കൊടുത്ത് വിജയിപ്പിക്കുമായിരുന്നു .( എന്റെ കൂടെ പ്രീ-ഡിഗ്രിയ്ക് പഠിച്ചു second language മലയാളം പോലും ജയിക്കാഞ്ഞ ഒരു കുട്ടി ,ഹിന്ദി വിദ്വാന്‍,ഭൂഷണം എന്നീ പരീക്ഷകള്‍ നിസാരമായി ക്ലാസോടുകൂടി പാസ്സായി ഇപ്പോള്‍ H.S.A ആയി ജോലി ചെയ്യുന്നു) ക്രമേണ മലയാളത്തോട് വിദ്യാര്ധികള്‍ക്ക് താത്പര്യം കുറഞ്ഞു .പക്ഷേ പിന്നീട് മാറ്റം വന്നു .ഞാന്‍ പഠിപ്പിച്ചിരുന്ന സമയം ആയപ്പോഴേക്കും first class ഒരു സാര്‍വത്രിക പ്രതിഭാസമായി മാറി .
    വിദ്യാര്ധികള്‍ക്ക് താത്പര്യം ജനിച്ച് പഠിക്കാന്‍ വന്നെങ്കില്‍ മാത്രമേ അവരെ ശരി പഠിപ്പിക്കാനുള്ള അവസരം നമുക്ക് കിട്ടുകയുള്ളൂ .പക്ഷെ ശരി പഠിപ്പിക്കാന്‍ അറിയാവുന്ന അധ്യാപകര്‍ വേണമെന്ന് മാത്രം .അത് മിക്ക സ്കൂളുകളിലും ഇല്ലെന്നതാണ് ഇന്നത്തെ അവസ്ഥ .ഇന്ന് ‘രൂപ താ’ സ്കൂളുകള്‍ ആണല്ലോ കൂടുതലും.

  • balachandran

    >>>മാഷേ, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത് തുടരൂ ….
    കഥാകാരന്,
    ഇത്തരത്തിലുള്ള പ്രോത്സാഹനങ്ങള്‍ വീണ്ടും വീണ്ടും എഴുതാനുള്ള ഊര്ജമാകുന്നു .നന്ദി .

  • നിളാ പൗര്‍ണമി

    @ മുജീബ് ,
    സാഹിത്യമാണ് എന്റെ താല്പര്യം എന്ന് വ്യക്തമാക്കിയെന്നു മാത്രം .
    (ശുദ്ധമായ ഭാഷ ഉപയോഗിക്കാന്‍ അറിയില്ല എന്ന് ശരിയായ അര്‍ഥം .)
    അക്ഷരത്തെറ്റും വ്യാകരണതെറ്റും (വാക്യത്തിലെ ) തിരുത്തുന്നതാണല്ലോ എന്റെ ജോലി .
    അത് ഭംഗിയായി ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് .

    പിന്നെ മാര്‍ക്കിനു വേണ്ടി മാത്രം മത്സരിക്കുന്ന ഇക്കാലത്ത് ആര്‍ക്കാണ്
    വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ താല്പര്യം .
    വാക്യത്തില്‍ പ്രയോഗിക്കുക പോലും ബോര്‍ഡില്‍ എഴുതിയിട്ട് കൊടുത്തു പഠിപ്പിച്ചു
    നൂറില്‍ നൂറു മാര്‍ക്ക് മാര്‍ക്ക് നല്‍കി നാം ഭാഷയെ എങ്ങനെ വളര്‍ത്തും ?
    കുറ്റം പറയേണ്ടത് കുട്ടികളെ അല്ല ;അധ്യാപകരെയും .
    അധ്യാപകന്റെ ശമ്പളം കൂട്ടിയാല്‍ തീരുന്നതല്ല പ്രശ്നം . ശമ്പളം കുറഞ്ഞത്‌ കൊണ്ട്
    അവര്‍ ശരിയായി പഠിപ്പിക്കാതിരിക്കുന്നില്ല.
    കൂട്ടിയാല്‍ ഇനി മുതല്‍ ഞാന്‍ നന്നായി പഠിപ്പിക്കാം
    എന്ന് കരുതുകയുമില്ല .
    സമൂഹത്തില്‍ പൊതുവായി ഉണ്ടായിട്ടുള്ള കച്ചവടമനോഭാവം
    വിദ്യാഭ്യാസത്തെയും ബാധിച്ചിരിക്കുന്നു .
    മാര്‍ക്ക് വാങ്ങാനുള്ള ഉപകരണങ്ങള്‍ മാത്രമായി
    കുട്ടികള്‍ മാറിയിരിക്കുന്നു .
    അവരെ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍
    മാത്രമായി അധ്യാപകരും . അവിടെ ഭാഷയുമില്ല സാഹിത്യവുമില്ല വ്യാകരണവുമില്ല .
    ഉള്ളത് ചോദ്യങ്ങളും ഉത്തരങ്ങളും മാര്‍ക്കുകളും മാത്രം .
    പരീക്ഷക്ക്‌ സഹായകമല്ലാത്തതൊന്നും വേണ്ടാത്ത( കഥകള്‍ പോലും )
    കുട്ടികളെ ശാകുന്തളത്തിലെ ശ്ലോകം എങ്ങനെ പഠിപ്പിക്കും ?
    ഇത് ഞാന്‍ ഇവിടെ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് .
    എന്ത് പഠിപ്പിച്ചാലും ഇതു എത്ര മാര്‍ക്കിന്റെ ചോദ്യമായിരിക്കും
    എന്ന് ചോദിക്കുന്ന കുട്ടികള്‍ .
    മലയാളം മാത്രമല്ല ഈ പ്രശ്നം നേരിടുന്നത് .
    കുട്ടികള്‍ക്ക് മാര്‍ക്ക് ജീവന്‍ മരണപ്രശ്നമാണ് .
    മാതാപിതാക്കളുടെ ഭീഷണിയും പ്രലോഭനവും ( രണ്ടിനും എവിടെ ഒരര്‍ത്ഥം തന്നെ )
    അവരെ യന്ത്രമാക്കുന്നു .
    അമ്മയുടെ തല്ലില്‍ നിന്ന് രക്ഷപ്പെടാന്‍ അര മാര്‍ക്കിനു വേണ്ടി
    കരയുന്ന ഒമ്പതാം ക്ലാസ്സുകാരന്‍ ,
    അച്ഛന്‍ വാഗ്ദാനം ചെയ്ത മൊബൈല്‍ നഷ്ടപ്പെടാതിരിക്കാന്‍
    ഒരു മാര്‍ക്കിനു വേണ്ടി യാചിക്കുന്ന പത്താം ക്ലാസ്സുകാരന്‍ ……
    ഇതെല്ലാം എന്റെ അനുഭവമാണ് .
    കൂടുതല്‍ എഴുതണമെന്നുണ്ട് .
    ഇനി തിരിച്ചു വന്നിട്ട് .

  • balachandran

    >>>>സമൂഹത്തില്‍ പൊതുവായി ഉണ്ടായിട്ടുള്ള കച്ചവടമനോഭാവം
    വിദ്യാഭ്യാസത്തെയും ബാധിച്ചിരിക്കുന്നു .
    മാര്‍ക്ക് വാങ്ങാനുള്ള ഉപകരണങ്ങള്‍ മാത്രമായി
    കുട്ടികള്‍ മാറിയിരിക്കുന്നു .
    അവരെ മാര്‍ക്ക് വാങ്ങാന്‍ സഹായിക്കുന്ന ഉപകരണങ്ങള്‍
    മാത്രമായി അധ്യാപകരും . അവിടെ ഭാഷയുമില്ല സാഹിത്യവുമില്ല വ്യാകരണവുമില്ല .
    ഉള്ളത് ചോദ്യങ്ങളും ഉത്തരങ്ങളും മാര്‍ക്കുകളും മാത്രം .
    പരീക്ഷക്ക്‌ സഹായകമല്ലാത്തതൊന്നും വേണ്ടാത്ത( കഥകള്‍ പോലും )
    കുട്ടികളെ ശാകുന്തളത്തിലെ ശ്ലോകം എങ്ങനെ പഠിപ്പിക്കും ?
    ഇത് ഞാന്‍ ഇവിടെ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് .
    എന്ത് പഠിപ്പിച്ചാലും ഇതു എത്ര മാര്‍ക്കിന്റെ ചോദ്യമായിരിക്കും
    എന്ന് ചോദിക്കുന്ന കുട്ടികള്‍ .
    മലയാളം മാത്രമല്ല ഈ പ്രശ്നം നേരിടുന്നത് .
    കുട്ടികള്‍ക്ക് മാര്‍ക്ക് ജീവന്‍ മരണപ്രശ്നമാണ് .
    മാതാപിതാക്കളുടെ ഭീഷണിയും പ്രലോഭനവും ( രണ്ടിനും എവിടെ ഒരര്‍ത്ഥം തന്നെ )
    അവരെ യന്ത്രമാക്കുന്നു .
    അമ്മയുടെ തല്ലില്‍ നിന്ന് രക്ഷപ്പെടാന്‍ അര മാര്‍ക്കിനു വേണ്ടി
    കരയുന്ന ഒമ്പതാം ക്ലാസ്സുകാരന്‍ ,
    അച്ഛന്‍ വാഗ്ദാനം ചെയ്ത മൊബൈല്‍ നഷ്ടപ്പെടാതിരിക്കാന്‍
    ഒരു മാര്‍ക്കിനു വേണ്ടി യാചിക്കുന്ന പത്താം ക്ലാസ്സുകാരന്‍ ……
    ഇതെല്ലാം എന്റെ അനുഭവമാണ് .
    കൂടുതല്‍ എഴുതണമെന്നുണ്ട് .
    ഇനി തിരിച്ചു വന്നിട്ട് .

    സുഹൃത്തുക്കളേ,
    നിള ഈ എഴുതിയതുണ്ടല്ലോ .ഇതാണ് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥ മുഖം .ഞാന്‍ രണ്ടു വാക്യത്തിലെഴുതിയപ്പോള്‍ നിള വിശദമായി പ്രതിപാദിച്ചു .
    നിളയ്ക് എല്ലാവരും നീണ്ട ഒരു കൈയടി കൊടുക്കുക . =d> =d> =d>
    ആദ്യ ഭാഗത്തെഴുതിയതിന് എനിക്ക് ചില അഭിപ്രായങ്ങളുണ്ട് .അത് നിള പോയി വരുന്ന മുറയ്ക്‌ എഴുതാം.

  • കഥാകാരന്‍

    @ Mujeeb – “സജി സുരേന്ദ്രനാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്” ശരിയാണോ? മാഷെ … ചെറിയൊരു സംശയം മാത്രം”

    സംശയിക്കേണ്ട മുജീബേ തെറ്റാണ് – ശരിയുത്തരം – വി പി സജീന്ദ്രന്‍

    സജി സുരേന്ദ്രന്‍ രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?

  • അപരിചിതന്‍

    വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്താവണം എന്നത് സംബന്ധിച്ച്
    മുമ്പ് ഉദാത്തമായ ചില കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഇന്നോ?
    വിദ്യാഭ്യാസം വന്‍ മുതല്‍ മുടക്കുള്ള വ്യവസായമായി മാറിയപ്പോള്‍ വിദ്യാര്‍ഥി വെറുമൊരു ഉത്പന്നമായി.
    വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ള ഉല്‍പന്നമുണ്ടാക്കുകയാണല്ലോ വ്യവസായികളുടെ ലക്ഷ്യം.
    അതിനനുസരിച്ച് ക്രമപ്പെടുത്തിയ ഒരു പാഠ്യക്രമത്തില്‍ മലയാളം ആര്‍ക്കു വേണം?

    മലയാളത്തിനെക്കുറിച്ച് വിലപിക്കുമ്പോഴും നാം നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പറഞ്ഞയക്കുന്നു.
    SSLC വരെ നിവൃത്തികേട് കൊണ്ട് മലയാളം പഠിക്കുന്നവരും പിന്നീട് ഹിന്ദിയിലേക്ക് കൂട് മാറുന്നു.
    മലയാളത്തിനെ ഒന്നാം ഭാഷയാക്കാന്‍ 55 വര്‍ഷം കാത്തിരിക്കേണ്ടിവന്നത് തന്നെ
    നമ്മുടെ ആത്മാര്‍ത്ഥതയ്ക്ക് മികച്ച ഉദാഹരണം.
    വിദേശഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നിര്‍വഹിക്കുന്ന ഒരു സമൂഹം മറ്റെവിടെയെങ്കിലും കാണുമോ?
    എന്നിട്ടും നമ്മള്‍ മലയാളത്തിനു ക്ലാസ്സിക്കല്‍ പദവി ആവശ്യപ്പെടുന്നു!

    കേരളത്തിലെ വിവിധ സ്ഥലങ്ങളിലൂടെ യാത്ര ചെയ്തുനോക്കൂ.
    ബാര്‍ബര്‍ ഷോപ്പ് മുതല്‍ ബാര്‍ഹോട്ടല്‍ വരെയുള്ള സ്ഥാപനങ്ങളുടെ പേരുകള്‍
    ഇംഗ്ലീഷില്‍ മാത്രം എഴുതി വച്ചിരിക്കുന്നത് എത്ര വേണമെങ്കിലും കാണാന്‍ കഴിയും.
    അപ്പോള്‍ പിന്നെ ആര്‍ക്കാണ് മലയാളം വേണ്ടത്?

    മലയാളം കൃത്യമായി വായിക്കാന്‍ പോലും അറിയാത്ത എത്രയോ കുട്ടികള്‍ ഡിഗ്രീ ക്ലാസ്സുകളില്‍ പോലുമുണ്ടെന്ന് ഒരധ്യാപകന്‍ പറഞ്ഞുകേട്ടപ്പോള്‍ അതിശയം തോന്നിയില്ല.
    സ്കൂളില്‍ പഠിക്കുമ്പോള്‍ മലയാളം ഒട്ടും പഠിക്കാത്ത സ്പെഷ്യല്‍ ഇംഗ്ലീഷ് , ഓറിയെന്റല്‍ സിലബസ്സുകാരനും TTC എടുത്ത് പ്രൈമറി സ്കൂളില്‍ മലയാളം അധ്യാപകനാകുന്ന നാട്ടില്‍ മറ്റെന്തു പ്രതീക്ഷിക്കാന്‍?
    ഉച്ചാരണത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.
    ‘ഫ’ എന്ന അക്ഷരം തെറ്റുകൂടാതെ പറയാനാ റിയുന്നവര്‍ എത്ര പേരുണ്ട്?
    മലയാളം ഏറ്റവും കുറച്ച് പറഞ്ഞു മലയാളത്തില്‍ സംസാരിക്കുന്നവരെയാണ് എല്ലാ ചാനലുകാര്‍ക്കും
    ‘അവതാര’ങ്ങളായി വേണ്ടത്. അവിടെയും മലയാളം പഠിച്ചവര്‍ പുറത്ത്!

    മലയാളത്തെ ദൈവം രക്ഷിക്കട്ടെ!!

  • jalaja

    ‘മലയാളത്തിനെ ഒന്നാം ഭാഷയാക്കാന്‍ 55 വര്‍ഷം കാത്തിരിക്കേണ്ടിവന്നത് തന്നെ
    നമ്മുടെ ആത്മാര്‍ത്ഥതയ്ക്ക് മികച്ച ഉദാഹരണം.”
    അ.പരിചിതാ ഇത് മനസ്സിലായില്ലല്ലോ.
    ഞാന്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ മലയാളം ഒന്നാം ഭാഷയായിരുന്നു.

  • jalaja

    മാഷേ,

    ഭാസ്ക്കരന്‍, സ്കൂള്‍ എന്നൊക്കെയെഴുതുമ്പോള്‍ ക ഇരട്ടിക്കണോ? അതോ രണ്ടും ശരിയാണോ?

    തകഴി ശിവശങ്കരപ്പിള്ള എന്ന് വടക്കര്‍ എഴുതുമ്പോള്‍ ശിവശങ്കരപിള്ള എന്നേ തെക്കര്‍ എഴുതൂ ( അല്ലെങ്കില്‍ നേരെ തിരിച്ച്) . ഇങ്ങനെയെന്തോ സാഹിത്യവാരഫലത്തില്‍ വായിച്ച ചെറിയ ഒരോര്‍മ്മയുണ്ട്.
    അതൊന്നു വിശദമാക്കാമോ? അതുപ്രകാരം രാമപ്പൊതുവാളും രാമപൊതുവാളും ശരിയാകും അല്ലേ?

  • balachandran

    ചേച്ചീ,
    >>>ഭാസ്ക്കരന്‍, സ്കൂള്‍ എന്നൊക്കെയെഴുതുമ്പോള്‍ ക ഇരട്ടിക്കണോ? അതോ രണ്ടും ശരിയാണോ?
    ഇരട്ടിക്കേണ്ട അത്യാവശ്യം ഇല്ല.കാരണം ‘ഭാസ്ക്കരന്’ എന്ന് ‘ക’കാരത്തിനു കനം കൊടുത്ത് ഉച്ചരിക്കാറില്ലല്ലോ. അതിനാല്‍ ‘ഭാസ്കരന്‍’ ‘പുഷ്കരന്’എന്നിങ്ങനെ ‘ക’ഇരട്ടിക്കാത്ത രൂപം മതി .
    ‘സ്കൂളി’ല്‍ ക ഇരട്ടിക്കുകയേ വേണ്ട .അങ്ങനെ ഉച്ചരിക്കാറേ ഇല്ലല്ലോ. ‍
    പക്ഷേ അപ്പുക്കുട്ടന്‍ മണിക്കുട്ടന്‍ തുടങ്ങിയവയില്‍ ക ഇരട്ടിക്കണം .കാരണം സമസ്തരൂപമാണ് .കൂടാതെ കട്ടിയായി ഉച്ചരിക്കുന്നുണ്ടല്ലോ .
    ശിവശങ്കരപ്പിള്ള യും സമസ്തരൂപമാണ് .പ ഇരട്ടിക്കണം (നല്ലത്)
    രാമപ്പൊതുവാളിലും ഇരട്ടിക്കണം .പൊതുവാളിന്റെ വിശേഷണമാണ് രാമ.

  • balachandran

    കഥാകാരന്,
    വാക്യത്തിലെ തെറ്റുകള്‍ക്ക് നല്ല ഒരുദാഹരണമാണ് താങ്കള്‍ എഴുതിയതിലുള്ളത് .
    >>>>>സജി സുരേന്ദ്രന്‍ രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?
    ചലച്ചിത്ര സീരിയല്‍ താരങ്ങളുടെ നീളം (ആറടി എന്ന് പറയുന്നതുപോലെ )രണ്ടു രണ്ടരമണിക്കൂര്‍ ആയിപ്പോയി .
    യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത് ചിത്രത്തിന്‍റെ നീളമല്ലെ? അപ്പോള്‍ വിശേഷണം അതിനോടനുബന്ധിച്ചു വേണം .
    “സജി സുരേന്ദ്രന്‍, സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള ചിത്രം പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?” എന്ന് വേണം .
    “പെട്ടെന്നുണ്ടായ ഭാര്യയുടെ മരണം അയാളെ തളര്‍ത്തി ” എന്നതുപോലെ യാണിത്‌ .
    ഭാര്യ പെട്ടെന്നുണ്ടായതായിരുന്നു എന്നര്‍ഥം .ഭാര്യ പെട്ടെന്ന് മരണപ്പെട്ടു എന്ന അര്‍ഥത്തില്‍ ‘ഭാര്യയുടെ പെട്ടെന്നുണ്ടായ മരണം അയാളെ തളര്‍ത്തി’ എന്നാണ്.

  • jalaja

    >സജി സുരേന്ദ്രന്‍ രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?

    ഇതില്‍ മാഷ് പറഞ്ഞ തെറ്റുണ്ടെന്നെനിക്ക് തോന്നുന്നില്ല.
    >സജി സുരേന്ദ്രന്‍ രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്‍, ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ? ഈ കോമയിട്ടത് ശരിയാണോ എന്നറിയില്ല. പക്ഷേ ഒന്നറിയാം മാഷ് ഉദ്ദേശിച്ച അര്‍ത്ഥമല്ല കഥാകാരന്‍ ഉദ്ദേശിച്ചത് അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയത്.

    രണ്ടരമണിക്കൂര്‍ കൊണ്ടു തീരുന്ന സീരിയല്‍ പോലെയുള്ള സിനിമയാണ് സജിയുടേത്. ചലച്ചിത്രതാരങ്ങള്‍ അഭിനയിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. എന്താ ശരിയല്ലേ കഥാകാരന്‍?

    ഇനി ഈ അര്‍ത്ഥം വരാന്‍ ആ വാക്യത്തില്‍ ചെയ്യേണ്ടതെന്താണ്? ഞാനിട്ട കോമ മതിയോ? അതോ ചലച്ചിത്രതാരങ്ങളെ വച്ച് പിടിച്ച രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്‍ തിയേറ്ററില്‍ കാണിക്കുന്നയാളാണ് സജി എന്നോ?

  • jalaja

    വിമര്‍ശനങ്ങള്‍ വരുന്നു… നിര്‍മ്മാതാവോ മറ്റുള്ളവരോ വ്യക്തമായി അതിന് മറുപടി നല്‍കുന്നു.. ഒന്നുകില്‍ വിമര്‍ശകന്‍ അപ്രത്യക്ഷനാകുന്നു

    വളരെ ശരി അത് കൊണ്ടാണ് കഴിഞ്ഞ പദപ്രശ്നത്തില്‍ എന്റെ മറുപടി ചോദ്യകര്‍ത്താക്കള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ഞാനാവശ്യപ്പെട്ടത്. എന്നിട്ടും പ്രതികരിക്കാത്തവര്‍ ഉണ്ട്. ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ് പ്രധാനം ഉത്തരങ്ങള്‍ കണ്ടെത്തുകയല്ല എന്ന് പണ്ട് ഒരു സിനിമയുടെ പരസ്യത്തില്‍ കണ്ടിരുന്നത് വിശ്വസിക്കുന്നവരാവാം. :)

  • കഥാകാരന്‍

    ഞാനുദ്ദേശിച്ചത് അപരിചിതന്‍ പറഞ്ഞതാണ്.

    രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്‍, ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ സജി സുരേന്ദ്രന്‍?

    ഇപ്പോള്‍ ശരിയായോ മാഷേ

  • കഥാകാരന്‍

    ജോണ്‍സണ്‍ മാഷിന് വേദനയോടെ വിട …

    1980 – 90 കളിലെ മലയാള ചലച്ചിത്ര സംഗീതത്തിന്റെ സുവര്‍ണ്ണകാലത്തിന്റെ വക്താക്കളില്‍ ഒരാള്‍ കൂടി അപ്രത്യക്ഷനായി.

    ദേവരാജന്‍ മാഷ് കഴിഞ്ഞാള്‍ ഏറ്റവുമധികം ഗാനങ്ങള്‍ക്കീണം നല്‍കിയ പ്രതിഭാധനന്‍, സര്‍വ്വോപരി ഒരു നല്ല മനുഷ്യന്‍ …..
    എന്റെ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകന്‍ …

    അക്ഷരാര്‍ത്ഥത്തില്‍ എന്റെ കണ്ണു നിറഞ്ഞു പോയി …

    ഒരപകടത്തിനു ശേഷം സജീവമല്ലാതിരുന്ന അദ്ദേഹം കൈരളിയുടെ ഗന്ധര്‍വ്വസംഗീതം റിയാലിറ്റിഷോവിലൂടെയാനു തിരിച്ചു വന്നത് … ഗുല്‍മോഹാര്‍, ഫോട്ടോഗ്രാഫര്‍ തുടങ്ങിയ ചിത്രങ്ങളിലെ നല്ല ഗാനങ്ങളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു

  • mujeeb Rahman

    മലയാളത്തിന് മറക്കാനാവാത്ത ഒത്തിരി ഗാനമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഒരു കലാകാരന്‍കൂടി അരങ്ങൊഴിഞ്ഞു………
    ജോണ്‍സണ്‍ മാഷിന് ആദരാഞ്ജലികള്‍……..
    വേദനയോടെ വിട …

  • അപരിചിതന്‍

    കഥാകാരന്‍ Says:
    August 19th, 2011 at 11:20 am

    ഞാനുദ്ദേശിച്ചത് അപരിചിതന്‍ പറഞ്ഞതാണ്.

    മനസ്സിലായില്ലല്ലോ കഥാകാരാ?

  • balachandran

    >>>കഥാകാരന്‍ Says:
    August 19th, 2011 at 11:30 am
    ജോണ്‍സണ്‍ മാഷിന് വേദനയോടെ വിട
    ദേവരാജന്‍ മാഷ് കഴിഞ്ഞാള്‍ ഏറ്റവുമധികം ഗാനങ്ങള്‍ക്കീണം നല്‍കിയ പ്രതിഭാധനന്‍,

    ‘പനിനീര്‍ പോന്മുകുളം കൊഴിഞ്ഞു’ മലയാള സിനിമയ്ക്ക് നഷ്ടങ്ങളുടെ കണക്കാണ് ഈയിടെ ലഭിക്കുന്നത് .

  • balachandran

    ബാക്കിയുള്ളതിന് മറുപടി പിന്നീട്

  • കഥാകാരന്‍

    ഞാനുദ്ദേശിച്ചത് ജലജേച്ചി പറഞ്ഞതാണ് എന്നു മാറ്റി വായിക്കൂ

    jalaja Says: August 19th, 2011 at 11:04 am

  • അപരിചിതന്‍

    jalaja Says:
    August 18th, 2011 at 10:06 pm

    ‘മലയാളത്തിനെ ഒന്നാം ഭാഷയാക്കാന്‍ 55 വര്‍ഷം കാത്തിരിക്കേണ്ടിവന്നത് തന്നെ
    നമ്മുടെ ആത്മാര്‍ത്ഥതയ്ക്ക് മികച്ച ഉദാഹരണം.”
    അ.പരിചിതാ ഇത് മനസ്സിലായില്ലല്ലോ.
    ഞാന്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ മലയാളം ഒന്നാം ഭാഷയായിരുന്നു.

    ‘മലയാളം ഒന്നാം ഭാഷ’ എന്ന് ഗൂഗിളില്‍ തെരഞ്ഞുനോക്കൂ

    >>>>ജോണ്‍സണ്‍ മാഷിന് വേദനയോടെ വിട
    ദേവരാജന്‍ മാഷ് കഴിഞ്ഞാള്‍ ഏറ്റവുമധികം ഗാനങ്ങള്‍ക്കീണം നല്‍കിയ പ്രതിഭാധനന്‍,>>>>

    മലയാളത്തിനു പിന്നെയും നഷ്ടങ്ങള്‍.
    ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാവുന്ന ഒരു പാട് ഗാനങ്ങളിലൂടെ
    അദ്ദേഹം നമ്മുടെയൊക്കെ ഉള്ളില്‍ ഇനിയും ജീവിക്കും.

  • balachandran

    @ subair
    മലയാള ഭാഷയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് താങ്കള്‍ എഴുതിയത് വാസ്തവം തന്നെയാണ് .അഭിനന്ദനങ്ങള്‍ ,ഇത്തരത്തില്‍ ചിന്തിച്ചതിന്.
    >>>>മലയാളം കൃത്യമായി വായിക്കാന്‍ പോലും അറിയാത്ത എത്രയോ കുട്ടികള്‍ ഡിഗ്രീ ക്ലാസ്സുകളില്‍ പോലുമുണ്ടെന്ന് ഒരധ്യാപകന്‍ പറഞ്ഞുകേട്ടപ്പോള്‍ അതിശയം തോന്നിയില്ല.

    മലയാളം അക്ഷരം അറിയാത്തവര്‍ മലയാളം ഡിഗ്രി ക്ലാസ്സുകളില്‍ പഠിക്കുന്നുണ്ട് എന്നത് എന്റെ അനുഭവമാണ് . കുട്ടികള്‍ മാത്രമല്ല അധ്യാപകരും ഇതില്‍ ഉത്തരവാദികളാണ് .

    >>>ഉച്ചാരണത്തിന്റെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്.
    ‘ഫ’ എന്ന അക്ഷരം തെറ്റുകൂടാതെ പറയാനാ റിയുന്നവര്‍ എത്ര പേരുണ്ട്?

    എന്റെ കൂടെ ജോലി ചെയ്തിരുന്ന ഒരാള്‍ പറഞ്ഞതാണ്(ഹൈദരാലി -മലപ്പുറം) ‘നിങ്ങള്‍ തെക്കന്‍മാരൊക്കെ ‘ബാര്യയ്ക്’ ‘ഫാര്യ’ എന്നാണ് പറയുന്നത് ‘
    >>>>മലയാളത്തെ ദൈവം രക്ഷിക്കട്ടെ!!
    അങ്ങനെ ദൈവത്തിനു വിട്ടുകൊടുത്തു കൈയൊഴിയുവാന്‍ പാടില്ല . നമ്മളാണ്,നമ്മള്‍ മാത്രമാണ് മലയാളത്തെ പ്രോത്സാഹിപ്പിക്കാനുള്ളത്.അതിനാല്‍ നമ്മള്‍ക്ക്, ആകുന്ന തരത്തില്‍ നല്ല മലയാളം പ്രചരിപ്പിക്കുക .നാം ഇവിടെ നടത്തുന്ന ശ്രമങ്ങള്‍ ആ നിലയിലുള്ളതാണ് .

  • balachandran

    >>>ഇതില്‍ മാഷ് പറഞ്ഞ തെറ്റുണ്ടെന്നെനിക്ക് തോന്നുന്നില്ല.
    സജി സുരേന്ദ്രന്‍ രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്‍, ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ? ഈ കോമയിട്ടത് ശരിയാണോ എന്നറിയില്ല. പക്ഷേ ഒന്നറിയാം മാഷ് ഉദ്ദേശിച്ച അര്‍ത്ഥമല്ല കഥാകാരന്‍ ഉദ്ദേശിച്ചത് അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയത്.

    കഥാകാരന്‍ ഉദ്ദേശിച്ചത് ഞാന്‍ പറഞ്ഞ തരത്തിലല്ല എന്നെനിക്കറിയാം .പക്ഷേ അര്‍ഥം ഞാന്‍ പറഞ്ഞ തരത്തിലാണ് കിട്ടുക .
    നമ്മള്‍ മിക്കപ്പോഴും ചര്‍ച്ച ചെയ്യുന്നത് പദഘടനയിലെ തെറ്റുകളെക്കുറിച്ചാണ്.
    പക്ഷേ വാക്യ ഘടനയിലെ തെറ്റുകള്‍ ആരും കാര്യമായി ശ്രദ്ധിക്കാറില്ല .
    അതിനാണ് ,അവസരം കിട്ടിയപ്പോള്‍ ഞാന്‍ ചൂണ്ടിക്കാണിച്ചത് .
    ‘നളന്‍ ശബ്ദമുണ്ടാക്കാതെ ഉറങ്ങുന്ന അരയന്നത്തെ സമീപിക്കുന്നു ‘എന്ന ഉദാഹരണത്തില്‍
    അരയന്നം ശബ്ദം ഉണ്ടാക്കാതെയാണ് ഉറങ്ങിയത് .നളന്‍ അതിനെ സമീപിക്കുന്നു എന്ന് അര്‍ഥം വരും .എഴുതിയ ആള്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെങ്കിലും .
    വാക്കുകള്‍ വേണ്ട സ്ഥാനത്തു ഘടിപ്പിക്കുന്നതില്‍ വന്ന വ്യത്യാസം കൊണ്ടാണ് മറിച്ച് അര്‍ഥം തോന്നിയത് .
    യഥാര്‍ഥ അര്‍ഥം കിട്ടാന്‍ “നളന്‍ ഉറങ്ങുന്ന അരയന്നത്തെ ശബ്ദമുണ്ടാക്കാതെ സമീപിക്കുന്നു”എന്നെഴുതിയാല്‍ മതി ‘
    ‘നളന്‍ ശബ്ദമുണ്ടാക്കാതെ, ഉറങ്ങുന്ന അരയന്നത്തെ സമീപിക്കുന്നു’എന്ന് അങ്കുശം (കോമ)ഇട്ടും ശരിയാക്കാം .പക്ഷേ ഘടന നന്നായിരിക്കുന്നതാണ് നല്ലത് .
    ‘ഏറ്റവും വലിയ എഴുത്തുകാരുടെ സംഘടനയാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം’ ഇവിടെ വലിയ എഴുത്തുകാരുടെ സംഘടന എന്നര്‍ഥം കിട്ടും. ചെറിയ എഴുത്തുകാര്‍ക്കൊന്നും രക്ഷയില്ല .ഉദ്ദേശിച്ചത് ‘എഴുത്തുകാരുടെ ഏറ്റവും വലിയ സംഘടനയാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം’ എന്നാണ് .ഇതും അന്കുഷമിട്ടു ശരിയാക്കാം ‘ഏറ്റവും വലിയ, എഴുത്തുകാരുടെ’എന്ന് .വിശേഷണം സ്ഥാനം മാറിക്കിടക്കുന്നതാണ് ഇത്തരം വാക്യങ്ങളില്‍ പ്രശ്നം .
    ഇതുപോലെയാണ് ഞാന്‍ ചൂണ്ടിക്കാണിച്ച ഉദാഹരണം .
    സജി സുരേന്ദ്രന്‍ രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?
    ഇവിടെ രണ്ടുകാര്യങ്ങളാണ് നമുക്ക് പ്രതിപാദിക്കാനുള്ളത് 1 . സജി സുരേന്ദ്രന്‍ സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പടം പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളാണ്.
    2 .ആ പടം രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ളതാണ്.
    ഇതിനെ തമ്മില്‍ ചേര്‍ക്കുമ്പോള്‍ ‘രണ്ടു രണ്ടര മണിക്കൂര്‍ നീളം’ എന്ന വിശേഷണം
    പടത്തിനായിരിക്കണം .അപ്പോളിങ്ങനെ ‘സജി സുരേന്ദ്രന്‍ സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള പടം പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളാണ്’
    ചേച്ചിയും കഥാകാരനും പറഞ്ഞതുപോലെ അങ്കുശമിട്ടു ശരിയാക്കാം .അതിങ്ങനെ .
    സജി സുരേന്ദ്രന്‍,രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള, സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?

    പക്ഷേ ഇത്തരത്തില്‍ അങ്കുശമിട്ടു ശരിയാക്കുന്നതിനേക്കാള്‍ എപ്പോഴും നല്ലത് വാക്യ ഘടന ശരിയായി എഴുതുകയാണ് .

  • balachandran

    എല്ലാവര്ക്കും

    ഇന്ന് അവധിയായിരുന്നതിനാല്‍ എല്ലാത്തിനും ഒരുവിധം മറുപടി എഴുതിയെന്നു കരുതുന്നു .ടൈപ്പ്‌ ചെയ്ത് കണ്ണും കൈയും സ്വാഹ .അതിനാല്‍ അടുത്ത പദപ്രശ്നം വരെ കമന്റുന്നത് നിര്‍ത്തുന്നു .
    നമസ്കാരം .

  • balachandran

    കുറച്ചുനാളായി അറുപതില്‍ കിടന്ന സാഹിത്യം സ്വര്‍ണ്ണത്തിന്റെ വില കയറിയതുപോലെയല്ലേ 135 ലെത്തിയത് .ഇനി പുരാണത്തേക്കൂടി ഒന്ന് രക്ഷ പെടുത്തണം

  • jalaja

    സജി സുരേന്ദ്രന്‍,രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള, സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?

    ഇങ്ങനെയല്ല മാഷേ. സജി പിടിക്കുന്ന സിനിമയ്ക്ക് സീരിയലിന്റെ നിലവാരമാണ്. അതില്‍ സിനിമാതാരങ്ങള്‍ അഭിനയിക്കുന്നു, തിയേറ്ററില്‍കളിക്കുന്നു ഇങ്ങനെ രണ്ട് വ്യത്യാസം മാത്രം . അപ്പോള്‍ നീളമുള്ള കഴിഞ്ഞുള്ള കോമ ശരിയാകുമോ?

  • Jenish

    @All

    എന്തെല്ലാം വിവാദങ്ങളാ‍ണ് ഓരോ പദപ്രശ്നം കഴിയുമ്പോഴും ഉയര്‍ന്നുവരുന്നത്!! രാഷ്ട്രീയത്തിലെ കുംഭകോണങ്ങളെപ്പോലെ.. “കനോപ്പി” വിവാദം … “കന്ദര” വിവാദം… ഇനിയെന്താണ് വരാനിരിക്കുന്നതെന്ന് ആര്‍ക്കറിയാം… “ക” യില്‍ തുടങ്ങിയാല്‍ വിവാദമാകും എന്നാകുമോ സ്ഥിതി? ഈ രണ്ട് വിവാദങ്ങളെക്കുറിച്ച് ഒരു ചെറിയ അവലോകനം നടത്തിയാലോ..

    കനോപ്പി വിവാദം : ഈ വിവാദത്തിന്റെ പര്യവസാനം എങ്ങനെയായിരുന്നാലും ഒരു കാര്യം വ്യക്തമാണ്.. മലയാള‍ത്തെക്കുറിച്ച് വാതോരാതെ വ്യാകുലപ്പെടുന്നവര്‍ അവസാനം “കനോപ്പി” എന്ന ഇംഗ്ലീഷ് വാക്കിനുമുന്‍പില്‍ മുട്ടുമടക്കി പറഞ്ഞു, ഇതിന് തുല്യമായി മലയാളത്തില്‍ വാക്കില്ല. ഉണ്ടെങ്കില്‍ത്തന്നെ അവ ഉപയോഗിച്ചാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാക്കാന്‍ പ്രയാസം.. അവസാനം ഞാനും കനോപ്പിയെ മലയാളത്തിലേക്ക് ദത്തെടുത്തു.. :) മലയാളം വികസിക്കട്ടെ

    കന്ദര വിവാദം:

    ഇതിന്റെ കാര്യത്തില്‍ മാഷിനെ അഭിനന്ദിക്കാതെ തരമില്ല!! നളിനിയെ ഇത്തരത്തില്‍ വ്യാഖ്യാനിച്ച് ഒരു double വിശേഷണവും കൊണ്ടുവന്ന് “കന്ദര” യെ വിശേഷണമാക്കാന്‍ മാഷ് പെട്ട പാട് ചില്ലറയല്ല.. ഇപ്പോള്‍ “കന്ദര” ആരായി? നാമമോ, വിശേഷണമോ, അവ്യയമോ, ഘടകപദമോ, ക്രിയയോ? എന്തും ആയിക്കൊള്ളട്ടേ.. “കന്ദര”യുടെ അര്‍ത്ഥം എന്താണ്?

    ഇനി പലരും ശ്രേഷ്ഠമെന്ന് വിശേഷിപ്പിച്ച ഡി.സി യുടെ പുതിയ ശബ്ദതാരാവലിയെക്കുറിച്ച് പറയാം.. പാവം ചെറിയ നിഘണ്ടുക്കളില്‍ പോലും ഓരോ പദത്തിന്റെയും വിഭിന്ന രൂപങ്ങള്‍ വ്യക്തമായി രേഘപ്പെടുത്തിക്കാണാറുണ്ട്.. ആ പദം എവിടെ നിന്ന് വന്നുവെന്നും വ്യക്തമാക്കറുണ്ട്.. “കംദരാ” എന്ന സംസ്കൃത പദത്തില്‍ നിന്നാണ് “കന്ദര” വന്നത് എന്ന് അവയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.. പക്ഷേ നമ്മുടെ ശ്രേഷ്ഠ ശബ്ദതാരാവലിയില്‍ “കന്ദര” യും “കന്ദരി” യും ഇല്ല… “കന്ദര” നാമമോ വിശേഷണമോ എന്തും ആയിക്കൊള്ളട്ടെ, അതിനെക്കുറിച്ച് സൂചിപ്പിക്കാത്ത നിഘണ്ടു എന്ത് നിഘണ്ടുവാണ്? അപ്പോള്‍പ്പിന്നെ പുതിയ പതിപ്പുകള്‍ നല്ലതെന്നാണോ മോശമെന്നാണോ പറയേണ്ടത്?

    മലയാള്‍ത്തില്‍, ഒരേ പദം തന്നെ വിശേഷണമായും നാമമായും ഉപയോഗിക്കുന്നത് കാണുന്നു.. മലയാള്‍ത്തില്‍ മാത്രമല്ല,എല്ലാ ഭാഷകളിലുമുണ്ട്.. ഇങ്ങനെ ഉപയോഗിക്കുന്നത് തെറ്റാണോ? “ജലജ” എന്ന പദം സന്ദര്‍ഭോചിതമായി നാമമായും വിശേഷണമായും ഉപയോഗിക്കുന്നു.. ഇങ്ങനെ 100-കണക്കിന് പദങ്ങളുണ്ട് മലയാളത്തില്‍.. അവയെല്ലാം തെറ്റെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കും… :)

    ഇവയെല്ലാം എന്റെ വികടനായ മനസ്സിന്റെ ജല്‍പ്പനങ്ങള്‍… വിവാദങ്ങള്‍ ഇനി വിട!! :)

  • jalaja

    അപ്പോള്‍ മദ്ധ്യ എന്നത് prefix മാത്രമായേ ഉപയോഗിക്കാന്‍ പറ്റൂ എന്നാണോ?

    ആ പദം ഈ പദപ്രശ്നത്തിലെ രീതിയനുസരിച്ച് ഉപയോഗിക്കാം എന്ന് പറഞ്ഞതിന്റെ പൊരുള്‍ വിശദമാക്കാമോ? ഇതുവരെ മലയാളം അദ്ധ്യാപകര്‍ ഇതില്‍ ഉണ്ടായിരുന്നില്ലല്ലോ.

    നിഘണ്ടുവില്‍ കാണുന്ന വാക്കുകള്‍ വിശ്വസിക്കുകയല്ലേ സാധാരണക്കാരന് തരമുള്ളൂ. പദാദ്യ എന്ന് കൊടുക്കാതെ മദ്ധ്യ എന്നതിന് വിശേഷണമായും നാമമായും ഉള്ള അര്‍ത്ഥങ്ങള്‍ കൊടുത്തിരിക്കുന്നു. അപ്പോള്‍ അതെടുത്ത് പദപ്രശ്നത്തിലിടുന്നത് ശരിയല്ല എന്ന് വിചാരിക്കാന്‍ കഴിയുമോ? അങ്ങനെയും ഒരു പ്രയോഗം മദ്ധ്യ യ്ക്കുണ്ടെന്നല്ലേ വിചാരിക്കൂ.

  • jalaja

    കന്ദര വാതില്ക്കലഞ്ചാറു നാൾ. നിന്നിട്ടുമെങ്ങുമേ കണ്ണനെക്കാണാഞ്ഞു. ഖിന്നരായെല്ലാരും പിന്നെപ്പോയി. ദ്വാരകവാസികളായവരോടെല്ലാം. വാരിജലോചനൻ വാർത്തചൊന്നാർ. ദേവകിമുമ്പായ ദേവിമാരെന്നപ്പോൾ. വേദന വാരിധിതന്നിൽ വീണാർ. …

    ഇവിടെ കന്ദര നാമമാണല്ലോ അല്ലേ?

  • സുബൈര്‍

    @മാഷ്‌,
    നല്ല വാക്കുകള്‍ക്ക് നന്ദി

    >>>അങ്ങനെ ദൈവത്തിനു വിട്ടുകൊടുത്തു കൈയൊഴിയുവാന്‍ പാടില്ല . നമ്മളാണ്,നമ്മള്‍ മാത്രമാണ് മലയാളത്തെ പ്രോത്സാഹിപ്പിക്കാനുള്ളത്.അതിനാല്‍ നമ്മള്‍ക്ക്, ആകുന്ന തരത്തില്‍ നല്ല മലയാളം പ്രചരിപ്പിക്കുക .നാം ഇവിടെ നടത്തുന്ന ശ്രമങ്ങള്‍ ആ നിലയിലുള്ളതാണ് .>>>

    മലയാളത്തിനു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന പലരും
    സ്വന്തം കാര്യം വരുമ്പോള്‍ മറുകണ്ടം ചാടുന്നത് കണ്ട് പറഞ്ഞുപോയതാണ്.
    എംടി യുടെ മകള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചത് കാരണം അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും
    വായിച്ചിട്ടില്ല എന്നൊരു അഭിമുഖത്തില്‍ കണ്ടിട്ടുണ്ട്.
    അവനവന്റെ കാര്യം വരുമ്പോള്‍ ആദര്‍ശത്തിനെ സൌകര്യപൂര്‍വ്വം മറക്കാം.
    (അണ്ടിയോടടുക്കുമ്പോഴാണല്ലോ മാങ്ങയുടെ പുളിയറിയുന്നത്!)
    എന്തായാലും മലയാളത്തിനു വേണ്ടി പറ്റുന്നതൊക്കെ ചെയ്യാന്‍ സന്തോഷമേയുള്ളൂ.
    (സത്യത്തില്‍ ഇങ്ങിനെ മലയാളത്തില്‍ നാല് വരി കുറിക്കാന്‍ ഒരവസരമായല്ലോ
    എന്നുകൂടി വിചാരിച്ചാണ് ഇവിടെ ചിലതൊക്കെ കമന്റുന്നത് തന്നെ.)

    ഒരു നിര്‍ദ്ദേശം കൂടി:
    കമന്റ് പേജില്‍ മാഷടക്കമുള്ള സ്ഥിരം കമന്റടിക്കാര്‍ക്കൊക്കെ സ്വന്തം പേര് എന്തുകൊണ്ട് മലയാളത്തിലെഴുതിക്കൂടാ? NILAPOURNAMI എന്ന് ഇംഗ്ലീഷില്‍ എഴുതിയാല്‍ “നിലാപൌര്‍ണമി” എന്ന് വയിക്കാനിടയില്ലേ?

  • സുബൈര്‍

    @ജെനീഷ് ,

    >>>ഇനി പലരും ശ്രേഷ്ഠമെന്ന് വിശേഷിപ്പിച്ച ഡി.സി യുടെ പുതിയ ശബ്ദതാരാവലിയെക്കുറിച്ച് പറയാം.. പാവം ചെറിയ നിഘണ്ടുക്കളില്‍ പോലും ഓരോ പദത്തിന്റെയും വിഭിന്ന രൂപങ്ങള്‍ വ്യക്തമായി രേഘപ്പെടുത്തിക്കാണാറുണ്ട്.. ആ പദം എവിടെ നിന്ന് വന്നുവെന്നും വ്യക്തമാക്കറുണ്ട്.. “കംദരാ” എന്ന സംസ്കൃത പദത്തില്‍ നിന്നാണ് “കന്ദര” വന്നത് എന്ന് അവയില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.. പക്ഷേ നമ്മുടെ ശ്രേഷ്ഠ ശബ്ദതാരാവലിയില്‍ “കന്ദര” യും “കന്ദരി” യും ഇല്ല… “കന്ദര” നാമമോ വിശേഷണമോ എന്തും ആയിക്കൊള്ളട്ടെ, അതിനെക്കുറിച്ച് സൂചിപ്പിക്കാത്ത നിഘണ്ടു എന്ത് നിഘണ്ടുവാണ്? അപ്പോള്‍പ്പിന്നെ പുതിയ പതിപ്പുകള്‍ നല്ലതെന്നാണോ മോശമെന്നാണോ പറയേണ്ടത്?>>>>

    ശബ്ദതാരാവലിയെക്കുറിച്ച് ഒരക്ഷരം പറഞ്ഞുപോവരുത്!!!!!!!

  • സുബൈര്‍

    @ മാഷ്‌,
    >>>>ചേച്ചിയും കഥാകാരനും പറഞ്ഞതുപോലെ അങ്കുശമിട്ടു ശരിയാക്കാം .അതിങ്ങനെ .
    സജി സുരേന്ദ്രന്‍,രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള, സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?>>>

    ഇവിടെ ഉദ്ദേശിച്ച അര്‍ഥം കിട്ടണമെങ്കില്‍ സീരിയല്‍ കഴിഞ്ഞിട്ടല്ലേ അങ്കുശം വേണ്ടത്?

    @ജലജേച്ചി
    jalaja Says:
    August 20th, 2011 at 10:39 am

    കന്ദര വാതില്ക്കലഞ്ചാറു നാൾ. നിന്നിട്ടുമെങ്ങുമേ കണ്ണനെക്കാണാഞ്ഞു. ഖിന്നരായെല്ലാരും പിന്നെപ്പോയി. ദ്വാരകവാസികളായവരോടെല്ലാം. വാരിജലോചനൻ വാർത്തചൊന്നാർ. ദേവകിമുമ്പായ ദേവിമാരെന്നപ്പോൾ. വേദന വാരിധിതന്നിൽ വീണാർ. …

    ഇവിടെ കന്ദര നാമമാണല്ലോ അല്ലേ?

    ഇവിടെ ‘കന്ദര വാതില്കല്‍’ എന്നുപറഞ്ഞാല്‍ ‘ഗുഹാകവാടത്തില്‍’ എന്നല്ലേ അര്‍ഥം? ‘കന്ദരവാതില്കല്‍’ എന്നത് ഒറ്റപ്പദമല്ലേ?

  • Jenish

    @Subair

    പുതിയ ശബ്ദതാരാവലിയെക്കുറിച്ച് ഞാന്‍ മിണ്ടുന്നില്ലേ…… :)

    ശരിയാണ് വാതിലിന്റെ വിശേഷണമാണല്ലോ “ഗുഹ”.. വാതിലില്ലാതെ എന്ത് ഗുഹ.. :)

  • ജലജ

    കമന്റ് പേജില്‍ മാഷടക്കമുള്ള സ്ഥിരം കമന്റടിക്കാര്‍ക്കൊക്കെ സ്വന്തം പേര് എന്തുകൊണ്ട് മലയാളത്തിലെഴുതിക്കൂടാ?

    ഇത് ഞാനൊരിക്കല്‍ ആലോചിച്ചിരുന്നു. ജലജ says എന്ന് എഴുതുന്നത് ഒരു സുഖമുള്ള കാര്യമായി തോന്നിയില്ല. അതുകൊണ്ടാണ് ചെയ്യാതിരുന്നത്. ഏതായാലും ഇപ്പോള്‍ മാറ്റിയിരിക്കുന്നു.

    ജെനിഷ് വിശേഷണമാക്കുന്നതിനുമുമ്പ് ഞാന്‍ നാമമാക്കി. :)

    കന്ദര വാതില്ക്കല്‍ —സുബൈര്‍ പറഞ്ഞതാണ് ശരി

  • jalaja

    ഞാന്‍ കന്ദരയുടെ വാതില്ക്കല്‍ എന്നാണ് ആദ്യം വിചാരിച്ചത്. കന്ദരത്തിന്റെ വാതില്ക്കല്‍ എന്നായിരിക്കണം എന്ന് സുബൈര്‍ പറഞ്ഞപ്പോള്‍ തോന്നുന്നു.

  • Shanmukhapriya

    കമന്റ് പേജില്‍ മാഷടക്കമുള്ള സ്ഥിരം കമന്റടിക്കാര്‍ക്കൊക്കെ സ്വന്തം പേര് എന്തുകൊണ്ട് മലയാളത്തിലെഴുതിക്കൂടാ?

    കമന്റ് പേജില്‍ മാത്രമാക്കാതെ, എല്ലാവര്‍ക്കും സ്വന്തം പ്രൊഫൈലില്‍ പേര് മലയാളത്തിലാക്കാമല്ലോ, അപ്പോള്‍ സ്കോര്‍ ബോര്‍ഡ് കാണാന്‍ എത്ര മനോഹരമായിരിക്കും!!!!

  • jalaja

    ഷണ്മുഖപ്രിയ , ഇതാ ആക്കിക്കഴിഞ്ഞു

  • ജലജ

    ഷണ്മുഖപ്രിയ , ഇതാ ആക്കിക്കഴിഞ്ഞു, കണ്ടില്ലേ?

  • balachandran

    ഓഹോ …
    ‘കന്ദര’യുടെ സ്ഥാനം മാറിയെന്നേയുള്ളൂ,അല്ലേ. ഞാനത് കണ്ടില്ല .
    >>>>>ഇതിന്റെ കാര്യത്തില്‍ മാഷിനെ അഭിനന്ദിക്കാതെ തരമില്ല!! നളിനിയെ ഇത്തരത്തില്‍ വ്യാഖ്യാനിച്ച് ഒരു double വിശേഷണവും കൊണ്ടുവന്ന് “കന്ദര” യെ വിശേഷണമാക്കാന്‍ മാഷ് പെട്ട പാട് ചില്ലറയല്ല.. ഇപ്പോള്‍ “കന്ദര” ആരായി?
    ജെനിഷ് ,
    വേണിയാകിയ വെളുത്ത നിര്‍ഝര-
    ശ്രേണി ചിന്നിവിരഹാര്‍ത്തിയാര്‍ന്നു താന്‍
    ക്ഷോണി കന്ദര നിരുദ്ധകണ്ഠയായ്
    കേണിതാ മുറയിടുന്നു കേള്‍ക്ക നീ!
    നളിനിയുടെ വിയോഗത്തില്‍ കേഴുന്ന ദിവാകര യോഗിയുടെ ആത്മവിലാപമാണിത് .
    ക്ഷോണി മുറയിട്ടു കേഴുന്നത്(അലമുറയിട്ടു കരയുന്നത് )നീ (നളിനി )കേള്‍ക്കുക.
    ബാക്കിയെല്ലാം ക്ഷോണിയുടെ കരച്ചിലിന് ചേര്‍ക്കുന്ന വിശേഷണങ്ങളാണ് .
    ക്ഷോണി എങ്ങനെ കരഞ്ഞു. മുടിയുലച്ചു ചിതറിക്കൊണ്ട്.ഭൂമിയുടെ മുടിയെന്നു പറഞ്ഞാല്‍ എന്താണ്,വെളുത്ത ജലപ്രവാഹത്തിന്റെ നിരയാണ് മുടി .
    ഭൂമിക്കു കരയാന്‍ ഒരു തൊണ്ട വേണമല്ലോ .ഗുഹയാകുന്ന തൊണ്ടയാണ് ഭൂമിക്കുള്ളത് .അത് ദുഃഖം കൊണ്ടിടറിപ്പോയി .

    ചുരുക്കത്തില്‍ വെളുത്ത ജലപ്രവാഹത്തിന്റെ നിരയാകുന്ന മുടി ചിതറിക്കൊണ്ട്,ഗുഹയാകുന്ന ഇടറിയ തൊണ്ട കൊണ്ട്, ഭൂമീദേവി നിന്റെ വിയോഗത്തില്‍ അലമുറയിട്ടു കരയുന്നത് നീ കേള്‍ക്കുക എന്നര്‍ഥം .”

    ഈ വ്യാഖ്യാനം കണ്ടിട്ട് ഞാന്‍ പാട് പെട്ടു എന്ന് പറയുന്നതില്‍ ജെനിഷിനോട് സഹതപിക്കാനേ കഴിയുന്നുള്ളൂ .

    ഇങ്ങനെയല്ലാതെ ജെനിഷ് പറഞ്ഞതുപോലെ
    “നിരുദ്ധകണ്ഠയായ്” എന്നതിന്റെ അര്‍ത്ഥം “ഇടറിയകണ്ഠമുള്ളവളെപ്പോലെ.
    ഇവിടെ കവി വെള്ളച്ചാട്ടത്തേയും ഗുഹയേയും ഉപമിക്കുകയാണ്… ഗുഹയിലൂടെ വായൂസഞ്ചാരമുണ്ടാകുമ്പോഴുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തെ ഇടറിയകണ്ഠത്തോടുകൂടിയവളുടെ നിലവിളിയായി ഉപമിക്കുന്നു… “”

    എന്നൊക്കെ എഴുതി വയ്കണമെങ്കില്‍ ഞാന്‍ പഠിച്ചതൊക്കെ തലച്ചോറില്‍ നിന്ന് മായ്ച്ചുകളയാന്‍ പറ്റുന്ന ഏതെങ്കിലും eraser കണ്ടുപിടിക്കേണ്ടിവരും.

    >>>>അവസാനം ഞാനും കനോപ്പിയെ മലയാളത്തിലേക്ക് ദത്തെടുത്തു.. മലയാളം വികസിക്കട്ടെ.

    ഒരുപദത്തെയും ദത്തെടുക്കണ്ട . മലയാളത്തില്‍ തന്നെ ആയിക്കോട്ടെ .
    ജെനിഷ് ഓണത്തിനു നാട്ടില്‍ ചെല്ലുമ്പോള്‍ പീതാരുണവര്‍ണ്ണ ത്വരിത ഗമന മത്തേഭാങ്കിത ശകടത്തില്‍ കൊട്ടാരക്കരയെത്തി, അവിടെ വൈദ്യുതി സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കടയില്‍ കയറി, ഒരു വൈദ്യുത ഗമനാഗമന നിയന്ത്രണക്കുറ്റിയും കമ്പിയും ഉരുണ്ട വൈദ്യതി വിളക്കും വാങ്ങി വീട്ടില്‍ കൊണ്ടുപോയി സ്ഥാപിക്കൂ . ഇരുകാലില്‍ ആസനം താങ്ങിയുടെ മുകളില്‍ കയറി സ്ഥാപിക്കുമ്പോള്‍ സൂക്ഷിക്കണേ .

    >>>> പാവം ചെറിയ നിഘണ്ടുക്കളില്‍ പോലും ഓരോ പദത്തിന്റെയും വിഭിന്ന രൂപങ്ങള്‍ വ്യക്തമായി രേഘപ്പെടുത്തിക്കാണാറുണ്ട്.. ആ പദം എവിടെ നിന്ന് വന്നുവെന്നും …..

    ഏതാണാവോ ശബ്ദതാരാവലിയല്ലാതെ മലയാളത്തില്‍ പാവം ചെറിയ നിഘണ്ടു ?
    മഷിത്തണ്ടോ ? അതോ വിക്ഷണറിയോ ?
    പലരും പലയിടത്തിരുന്നു തോന്നിയതുപോലെ എഡിറ്റ്‌ ചെയ്ത അതൊക്കെ ആധികാരികമോ? കൊള്ളാം .
    നിങ്ങളെല്ലാം കൂടിയല്ലേ മഷിത്തണ്ടില്‍ ഇപ്പോള്‍ കൂട്ടിച്ചേര്‍ക്കുന്നത് .പ്രവൃത്തിയും പ്രവര്‍ത്തിക്കുകയും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്കറിയില്ല . അങ്ങനെയുള്ള നിങ്ങളെപ്പോലുള്ളവര് എഡിറ്റ്‌ ചെയ്‌താല്‍ , മറ്റുള്ളവര്‍ മഷിത്തണ്ടിനെ പ്രമാണമാക്കിയാല്‍ എങ്ങനെയിരിക്കും .?
    ( ക്ഷമിക്കുക മഷിത്തണ്ട് നിഘണ്ടുവിന്റെ നിര്‍മ്മാണത്തിലെര്‍പ്പെട്ടിട്ടുള്ളവരെ നിരുത്സാഹപ്പെടുത്തുകയല്ല)

  • Shanmukhapriya

    കണ്ടു ചേച്ചീ :)

  • balachandran

    >>>>jalaja Says:
    August 20th, 2011 at 10:39 am
    കന്ദര വാതില്ക്കലഞ്ചാറു നാൾ. നിന്നിട്ടുമെങ്ങുമേ കണ്ണനെക്കാണാഞ്ഞു. ഖിന്നരായെല്ലാരും പിന്നെപ്പോയി. ദ്വാരകവാസികളായവരോടെല്ലാം. വാരിജലോചനൻ
    >>>>ഇവിടെ ‘കന്ദര വാതില്കല്‍’ എന്നുപറഞ്ഞാല്‍ ‘ഗുഹാകവാടത്തില്‍’ എന്നല്ലേ അര്‍ഥം? ‘കന്ദരവാതില്കല്‍’ എന്നത് ഒറ്റപ്പദമല്ലേ? (സുബൈര്‍)

    ചേച്ചീ ,
    കന്ദര വാതുക്കല്‍ എന്നതിന്റെ അര്‍ഥം കന്ദരത്തിന്റെ വാതുക്കല്‍ .( ഗുഹാകവാടത്തില്‍-ഗുഹയുടെ കവാടത്തില്‍) .വാതിലാണ് അവിടെ നാമം .എന്തിന്റെ വാതിലില്‍ എന്ന ചോദ്യത്തിന് കിട്ടിയ ഉത്തരമാണ്- കന്ദരത്തിന്റെ .അത് വിശേഷണം .
    വാതില്‍ നാമമായി നില്‍ക്കുമ്പോള്‍ തന്നെ, വിശേഷണം നമുക്കിഷ്ടമുള്ളതാക്കാം.
    വീട്ടു വാതുക്കല്‍ ,പടിവാതുക്കല്‍ എന്നിങ്ങനെ .
    കന്ദരത്തിന്റെ വാതുക്കല്‍ എന്നത് സമസ്ത പദമായപ്പോഴാണ് കന്ദര വാതുക്കല്‍ ആയത്.
    ഉമ്മറപ്പടിയില്‍ എന്ന ഉദാഹരണം നോക്കൂ .പടിയാണ് നാമം .’ഉമ്മറ’ വിശേഷണം .(ഉമ്മറത്തിന്റെ പടിയില്‍ )
    ആ വിശേഷണത്തെ നാമമാക്കുംപോള്‍ ‘ഉമ്മറം’ എന്നാകും . അത് നാമമാകുംപോഴും
    ‘ഉമ്മറ’ എന്ന് തന്നെ നില്‍ക്കണമെന്ന് വാശി പിടിക്കരുത് .

    സുബൈര്,‍
    ‘കന്ദരവാതില്കല്‍’ ഇപ്പോള്‍ ഒറ്റപ്പദം ആണ് .നാമവും നാമവിശേണവും ചേര്‍ന്ന് ഒന്നായ രൂപം .അതിനെ പിരിച്ചാണ് നമ്മള്‍ എവിടെ വ്യാഖ്യാനിക്കുന്നത് .
    ‘കന്ദര’ എന്ന പദം വിശേഷണമായല്ലാതെ വിശേഷ്യമായി പ്രയോഗിക്കുന്ന,ഒരു സന്ദര്‍ഭവും എനിക്കിതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല . കാണുമ്പോള്‍ നമുക്കതിനെ കന്ദരം എന്നതുപോലെ ഗുഹ എന്ന അര്‍ഥത്തില്‍ ‘കന്ദര’ എന്ന് നാമമായി പരിഗണിക്കുന്ന കാര്യം ആലോചിക്കാം .
    അതുവരെ ‘കന്ദര’ ഗുഹ എന്ന അര്‍ഥത്തില്‍ വിശേഷണമായി നില്‍ക്കട്ടെ.’കന്ദരം’നാമവും .
    കാരണം വിശേഷണത്തെ നാമമാക്കുംപോള്‍ പദങ്ങളില്‍ അര്ഥ വ്യത്യാസം വരുന്നവ ധാരാളമാണ് . രമ്യം = മനോഹരം ,രമ്യ = രാത്രി ,സുന്ദരി ,
    കുടവയര്‍ – നാമം> വയര്‍,വിശേഷണം>കുടം
    കുടവയര്‍ എന്നതിലെ ‘കുട’ അതേപടി നാമമാക്കിയാലോ അര്‍ഥം മാറിയില്ലേ.
    കുറ്റവാളി – കുറ്റം എന്നല്ലാതെ ,’കുറ്റ’ തന്നെ നാമമായാല്‍ അത് മീന്റെ പേരാകും .ഒരു കുറ്റവും ചെയ്യാത്ത മീന്‍ .

  • balachandran

    >>>jalaja Says:

    August 20th, 2011 at 10:30 am
    അപ്പോള്‍ മദ്ധ്യ എന്നത് prefix മാത്രമായേ ഉപയോഗിക്കാന്‍ പറ്റൂ എന്നാണോ?
    ആ പദം ഈ പദപ്രശ്നത്തിലെ രീതിയനുസരിച്ച് ഉപയോഗിക്കാം എന്ന് പറഞ്ഞതിന്റെ പൊരുള്‍ വിശദമാക്കാമോ? ഇതുവരെ മലയാളം അദ്ധ്യാപകര്‍ ഇതില്‍ ഉണ്ടായിരുന്നില്ലല്ലോ.
    നിഘണ്ടുവില്‍ കാണുന്ന വാക്കുകള്‍ വിശ്വസിക്കുകയല്ലേ സാധാരണക്കാരന് തരമുള്ളൂ. പദാദ്യ എന്ന് കൊടുക്കാതെ മദ്ധ്യ എന്നതിന് വിശേഷണമായും നാമമായും ഉള്ള അര്‍ത്ഥങ്ങള്‍ കൊടുത്തിരിക്കുന്നു. അപ്പോള്‍ അതെടുത്ത് പദപ്രശ്നത്തിലിടുന്നത് ശരിയല്ല എന്ന് വിചാരിക്കാന്‍ കഴിയുമോ? അങ്ങനെയും ഒരു പ്രയോഗം മദ്ധ്യ യ്ക്കുണ്ടെന്നല്ലേ വിചാരിക്കൂ.

    ചേച്ചീ ,
    ചേച്ചിയുടെ സംശയം ശരിയാണ് .ഞാന്‍ മുകളില്‍ പറഞ്ഞത് കൂടി ശ്രദ്ധിക്കുക .
    മധ്യ എന്ന വാക്ക് അതേപടി നാമമാകും . മധ്യത്തില്‍ എന്നര്‍ഥം വരുകയില്ല .അര്‍ഥം മാറും .നടുവിരല്‍ ,നടുവ് ,ഋതുമതി എന്നിങ്ങനെ അര്‍ഥം കിട്ടും .രണ്ടിറെയും ഇടയ്ക് ,ഇടത്തരം ,നടുക്ക് (നടുവ് അല്ല )എന്നിവ വരണമെങ്കില്‍ മദ്ധ്യം എന്ന് നാമം വരണം .

  • കഥാകാരന്‍

    @ Jenish

    മാഷിനൊരള്ളുണ്ട് (He has a point)

  • Jenish

    @Mash

    “കന്ദര” – വിശേഷണമാണെങ്കില്‍ താങ്കള്‍ പറയുന്ന ശബ്ദതാരാവലിയില്‍ കാണേണ്ടതല്ലേ? അതു മാത്രമേ ഞാന്‍ സൂചിപ്പിച്ചുള്ളൂ.. ചേച്ചിയുടെ “ലഘു” വില്‍ പോലും അത് കൊടുത്തിട്ടുണ്ടെന്ന് ഓര്‍ക്കുക…

    കനോപ്പി – മാഷ് വെറുതെ എഴുതാപ്പുറം വായിക്കാതെ.. ബസ്സും കാറും പോലെയാണോ കാട്.. മലയാളം ഉണ്ടാകുന്നതിനു മുന്‍പേ കാടുണ്ട്.. അപ്പോ പിന്നെ ഇംഗ്ലീഷുകാര് പറഞ്ഞുതരണൊ അതിന്റെ പേര്..

    മഷിത്തണ്ട് എഡിറ്റ് ചെയ്യുന്നതില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അഡ്മിന്‍ പറയട്ടേ.. അപ്പോള്‍ നിര്‍ത്താം.. :)

  • jalaja

    .പ്രവൃത്തിയും പ്രവര്‍ത്തിക്കുകയും തമ്മിലുള്ള ബന്ധം നിങ്ങള്‍ക്കറിയില്ല .

    അറിയാഞ്ഞിട്ടല്ല മാ‍ഷേ ചിലയിടത്ത് മനഃപൂര്‍വ്വം പറയാതിരിക്കുകയാണ്. അതാണ് നല്ലതെന്ന് നേരത്തെ പഠിച്ചു കഴിഞ്ഞതാണ്. മഷിത്തണ്ടില്‍ കുറെ നേരത്തെ എത്തിയതല്ലേ? :) എന്നിട്ടും ചിലപ്പോള്‍ അറിയാതെ പറഞ്ഞുപോകാറുണ്ട് എന്ന് മാത്രം. സ്വഭാവം മാറ്റാന്‍ കഴിയണ്ടേ? :)

  • jalaja

    കന്ദരയെപ്പറ്റി ജയകുമാറിന്റെ അഭിപ്രായം എന്താണാവോ? സംസ്കൃതം അറിയുന്നയാളല്ലേ?

  • Jenish

    @Admin

    ഡി.സി ബുക്കിന്റെ പുതിയ ശബ്ദതാരാവലി കയ്യിലുള്ളവര്‍ മാത്രം മഷിത്തണ്ട് തിരുത്തിയാല്‍ മതിയെന്നാണെങ്കില്‍ അറിയിക്കണേ… :)

    —admin says—
    :-)

  • jalaja

    മദ്ധ്യ –നടുവിലുള്ള; ഇടയ്ക്കുള്ള; നിഷ്പക്ഷമായ. നാമം. നടുവിരല്‍, ഋതുമതി (മദ്ധ്യ)കക്ഷ്യം—ഇടക്കെട്ട്, – ( മദ്ധ്യ)കര്‍ണ്ണം-വ്യാസാര്‍ദ്ധം (മദ്ധ്യ)ക്ഷാമ –സുന്ദരി

    മദ്ധ്യം–നടുവ്, അരക്കെട്ട് ,ഉദരം,ഉള്ള്,ഇട,ഇടത്തരം, ഒരു മാത്രാനിയമം, ഒരു വലിയ സംഖ്യ, കുതിരയുടെ പാര്‍ശ്വം .

    മദ്ധ്യദേശം— നടുപ്രദേശം, ആര്യാവര്‍ത്തം, അരക്കെട്ട്, വയറ്‌ .

    ഇങ്ങനെയാണ് എന്റെ നിഘണ്ടുവില്‍ കൊടുത്തിരിക്കുന്നത്. ഇതിലെ ആദ്യത്തെ രണ്ടുവരിയും ഒരുമിച്ചാണ് കൊടുത്തിരിക്കുന്നത്. അതായത് മദ്ധ്യ എന്നത് പ്രീഫിക്സ് ആയി ഉപയോഗിച്ച വാക്കുകളാണ് മദ്ധ്യകക്ഷ്യം, മദ്ധ്യകര്‍ണ്ണം മുതലായവ. മദ്ധ്യ എന്ന വിശേഷണത്തിന്റെ അര്‍ത്ഥം കൊടുത്തിട്ടുണ്ട്. അപ്പോള്‍ നമുക്ക് ആ മദ്ധ്യ ( വിശേഷണം) പദപ്രശ്നത്തിലിടാമല്ലോ. സൂചന നടുവിലുള്ള, നിഷ്പക്ഷമായ എന്ന് (നിഘണ്ടുവി ല്‍ കൊടുത്ത അര്‍ത്ഥം) കൊടുത്തുകൊണ്ട്. തെറ്റുണ്ടോ മാഷേ?

    മദ്ധ്യം എന്നത് പ്രീഫിക്സ് ആയി ഉപയോഗിച്ചിട്ടുള്ള പദങ്ങളാണ് മദ്ധ്യദേശം,മദ്ധ്യപഞ്ചമൂലം, മദ്ധ്യപ്രദേശം തുടങ്ങിയവ.

    വേറെയും ഒരു പ്രശ്നമുള്ളത് ഇതാണ്. സാധാരണ ആരും ഒരു പദം പദപ്രശ്നത്തിലിടുന്നതിനു മുമ്പ് ഇങ്ങനെ വ്യാഖ്യാനിച്ചുനോക്കാറില്ല. അതിനുകഴിയുകയുമില്ല. നിഘണ്ടു പറയുന്നത് ശരിയെന്ന് വിചാരിക്കും. മദ്ധ്യ, കന്ദര എന്നിവയ്ക്ക് പുറമേ വേറെയും വാക്കുകള്‍ കാണുമല്ലോ.അതിനെന്തു ചെയ്യും?
    മാഷ് തന്നെ എഴുതിയിരിക്കുന്നു.‘ അതുവരെ ‘കന്ദര’ ഗുഹ എന്ന അര്‍ഥത്തില്‍ വിശേഷണമായി നില്‍ക്കട്ടെ.’കന്ദരം’നാമവും.’ അപ്പോള്‍ ആ വിശേഷണം പദപ്രശ്നത്തിലിട്ടുകൂടേ? അതോ പ്രീഫിക്സ് ആയി മാത്രമേ ഉപയോഗിക്കാവൂ എന്നാണോ?

  • Jenish

    @Mash

    >>കാണുമ്പോള്‍ നമുക്കതിനെ കന്ദരം എന്നതുപോലെ ഗുഹ എന്ന അര്‍ഥത്തില്‍ ‘കന്ദര’ എന്ന് നാമമായി പരിഗണിക്കുന്ന കാര്യം ആലോചിക്കാം .
    അതുവരെ ‘കന്ദര’ ഗുഹ എന്ന അര്‍ഥത്തില്‍ വിശേഷണമായി നില്‍ക്കട്ടെ.’കന്ദരം’നാമവും .

    ഇപ്പോള്‍ മാഷ് ഏകദേശം കാര്യത്തോടടുക്കുന്നു… പക്ഷേ എന്നാലും ഒരു കുഴപ്പമുണ്ട്.. ഡി.സിയുടെ പുതിയ ബൃഹത് ശബ്ദതാരാവലിയില്‍ ‘കന്ദര‘ എന്ന വാക്കില്ല… പുതുക്കിയപ്പോള്‍ ആവശ്യമില്ലാത്തവ എടുത്തുകളഞ്ഞതായിരിക്കാം.. അപ്പോള്‍പ്പിന്നെ അങ്ങനെ ഒരു പ്രയോഗം തന്നെ തെറ്റല്ലേ? :)

  • Jenish

    @Mash

    ഇനി “കന്ദര” വിശേഷണമാണെങ്കില്‍പ്പിന്നെ പദപ്രശ്നത്തില്‍ ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്.. പലപ്പോഴും ക്രിയയും വിശേഷണവുമെല്ലാം പദപ്രശ്നത്തില്‍ വരാറുണ്ടല്ലോ.. അപ്പോള്‍പ്പിന്നെ ആ വാക്കിന് സ്വന്തമായി നിലനില്‍പ്പില്ലെന്നും പറഞ്ഞ് അഞ്ജനയെ വിമര്‍ശിച്ചതെന്തിന്? ഈ ചര്‍ച്ച തന്നെ ഒഴിവാക്കാമായിരുന്നില്ലേ? :)

  • balachandran

    >>>>അപ്പോള്‍പ്പിന്നെ ആ വാക്കിന് സ്വന്തമായി നിലനില്‍പ്പില്ലെന്നും പറഞ്ഞ് അഞ്ജനയെ വിമര്‍ശിച്ചതെന്തിന്? ഈ ചര്‍ച്ച തന്നെ ഒഴിവാക്കാമായിരുന്നില്ലേ?
    ജെനിഷ് ,
    ഇതിന്റെയെല്ലാം ഉത്തരം പലയിടത്തായി എഴുതിയിട്ടുണ്ട് .
    എന്നാലും .വിശേഷണം സ്വയം നില്‍ക്കില്ല ,മറ്റൊന്നിനോട് ചേര്‍ന്നേ നില്‍ക്കൂ .
    ചോദ്യം – ഗുഹ .അതിവിടെ ഒരു നാമമാണ് .അതിനുത്തരം നാമമായിരിക്കണം .
    വിശേഷണമാണെങ്കില്‍ ഇങ്ങനെ സൂചനതന്നാല്‍ മതി-……………വാതില്‍ക്കല്‍ ?.അപ്പോള്‍ കന്ദര,ഉമ്മറ,വീട്ടു,ഒക്കെയെഴുതാം .(വീട് എന്നെഴുതാന്‍ പറ്റില്ല എന്നോര്‍ക്കുക )

    എന്റെ ഉദ്ദേശത്തില്‍ വിശേഷണം എന്ത് വിശേഷ്യം എന്ത് എന്ന് ജെനിഷിനിതുവരെ തിരിച്ചറിയില്ല .അറിയാമായിരുന്നെങ്കില്‍
    “നിരുദ്ധകണ്ഠയായ്” എന്നതിന്റെ അര്‍ത്ഥം “ഇടറിയകണ്ഠമുള്ളവളെപ്പോലെ.
    ഇവിടെ കവി വെള്ളച്ചാട്ടത്തേയും ഗുഹയേയും ഉപമിക്കുകയാണ്… ഗുഹയിലൂടെ വായൂസഞ്ചാരമുണ്ടാകുമ്പോഴുണ്ടാകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തെ ഇടറിയകണ്ഠത്തോടുകൂടിയവളുടെ നിലവിളിയായി ഉപമിക്കുന്നു… “”
    ഇങ്ങനെ എഴുതി വയ്കുമായിരുന്നില്ല . ഒരു ‘പോലെ’ എന്നോ ‘ഉപമ’ എന്നോ എവിടെയെങ്കിലും ചേര്‍ത്താല്‍ അര്ഥമാകുമെന്ന് ധരിക്കരുത്.
    പിന്നെ ഈ വാക്കിനെക്കുറിച്ച് ഇനി കൂടുതല്‍ വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല .
    കാരണം പേജു കണക്കിന് മറുപടിയെഴുതാന്‍ വേറെ കിടക്കുന്നു .
    ജെനിഷിനു ഇഷ്ടമുള്ളതുപോലെ ആ വാക്ക് ഉപയോഗിച്ചോളൂ .അവ്യയമായിട്ടു വേണമെങ്കിലും ഉപയോഗിച്ചോളൂ .
    ബാലിശം എന്ന് എനിക്ക് തോന്നുന്ന,വാദത്തിനു വേണ്ടിയുള്ള വാദങ്ങള്‍ക്ക് വീണ്ടും വീണ്ടും മറുപടിയെഴുതാന്‍ ബുദ്ധിമുട്ടുണ്ട് .

  • balachandran

    ചേച്ചീ,
    >>>>അപ്പോള്‍ നമുക്ക് ആ മദ്ധ്യ ( വിശേഷണം) പദപ്രശ്നത്തിലിടാമല്ലോ. സൂചന നടുവിലുള്ള, നിഷ്പക്ഷമായ എന്ന് (നിഘണ്ടുവി ല്‍ കൊടുത്ത അര്‍ത്ഥം) കൊടുത്തുകൊണ്ട്. തെറ്റുണ്ടോ മാഷേ?

    തീര്‍ച്ചയായും ഇടാം.
    >>>>>മാഷ് തന്നെ എഴുതിയിരിക്കുന്നു.‘ അതുവരെ ‘കന്ദര’ ഗുഹ എന്ന അര്‍ഥത്തില്‍ വിശേഷണമായി നില്‍ക്കട്ടെ.’കന്ദരം’നാമവും.’ അപ്പോള്‍ ആ വിശേഷണം പദപ്രശ്നത്തിലിട്ടുകൂടേ? അതോ പ്രീഫിക്സ് ആയി മാത്രമേ ഉപയോഗിക്കാവൂ എന്നാണോ?
    അല്ല സൂചന ആ തരത്തില്‍ ആക്കിയാല്‍ മതി .
    ………….വയറന്‍ ? ഉത്തരം ‘കുട’ .ഇവിടെ കുട വിശേഷണമായി നില്‍ക്കും .
    വയറിനെ ഇതിനോടുപമിക്കുന്നു? ഉത്തരം ‘കുടം’(ഇവിടെ നാമം ആയി )
    ……… കുടുംബം? ഉത്തരം ‘രാജ’ (വിശേഷണം)[ഇപ്പോള്‍ ടി.വി .യില്‍ കണ്ടത് ]
    പഴയ കാലത്തെ ഭരണാധികാരി ? രാജാവ് (നാമം)

    >>>>>അറിയാഞ്ഞിട്ടല്ല മാ‍ഷേ ചിലയിടത്ത് മനഃപൂര്‍വ്വം പറയാതിരിക്കുകയാണ്. അതാണ് നല്ലതെന്ന് നേരത്തെ പഠിച്ചു കഴിഞ്ഞതാണ്. മഷിത്തണ്ടില്‍ കുറെ നേരത്തെ എത്തിയതല്ലേ? എന്നിട്ടും ചിലപ്പോള്‍ അറിയാതെ പറഞ്ഞുപോകാറുണ്ട് എന്ന് മാത്രം. സ്വഭാവം മാറ്റാന്‍ കഴിയണ്ടേ?
    അതില്‍ കാര്യമില്ല ചേച്ചീ .പറയേണ്ടത് പറയുക തന്നെ വേണം .ആരോടായാലും .
    പക്ഷേ അനാവശ്യ വിമര്‍ശനങ്ങളും കഥയില്ലാത്ത ചോദ്യങ്ങളും മടുപ്പുണ്ടാക്കും എന്നത് ശരിയാണ് .അതിനൊക്കെ മറുപടിയെഴുതാന്‍ വിലപ്പെട്ട സമയം കളയേണ്ടിവരുന്നതിലാണ് വിഷമം .

  • balachandran

    >>>>> മലയാളം ഉണ്ടാകുന്നതിനു മുന്‍പേ കാടുണ്ട്.. അപ്പോ പിന്നെ ഇംഗ്ലീഷുകാര് പറഞ്ഞുതരണൊ അതിന്റെ പേര്..

    ജെനിഷ് ,

    എന്തുമാത്രം തെറ്റായ ധാരണകള്‍ .
    ഇംഗ്ലിഷ്കാര്‍ കേരളത്തില്‍ വന്നതിനു ശേഷമാണോ ചക്ക കണ്ടത് ?ചക്കയെ jack ആക്കാന്‍ .ഇംഗ്ലിഷ്കാര്‍ ‘മെത്ത’ കണ്ടത് ഇന്ത്യയില്‍ വന്നതിനു ശേഷമാണോ . ഇഞ്ചി ഇന്ഗ്ലിഷ് കാര്‍ ഇവിടെ വരുന്നതിനു മുന്‍പ് കണ്ടിട്ടില്ലായിരിക്കാം ginger ആക്കാന്‍ .
    കടലില്‍ കൂടി അവര്‍ ഇവിടെ വന്നു .പക്ഷേ അവര്‍ കട്ടമരം – katamarine ആക്കിയത്.
    പിന്നെയാണോ ?
    പദങ്ങള്‍, എല്ലാ ഭാഷകളും അങ്ങോട്ടുമിങ്ങോട്ടും കടം കൊള്ളും.ആ വസ്തു ഭൂമിയുണ്ടായ കാലം മുതല്‍ അവിടെയുണ്ടായിരുന്നു എന്നല്ല അതിന്റെ മറുപടി .
    ഇന്ത്യയില്‍ വരുന്നതിനു മുന്‍പ് ‘മാങ്ങാ’ അവര്‍ കണ്ടിട്ടില്ല എന്നാവുമോ ?

  • http://1 Jenish

    @Mash

    ഈ ചര്‍ച്ചകളൊക്കെ ഇത്ര വൈകാരികമായി എടുക്കണ്ട കാര്യമുണ്ടോ മാഷ്… വിഷമിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുക..

    ഓണത്തിന് നാട്ടില്‍ പോകുമെന്നല്ലേ പറഞ്ഞത്.. വെട്ടിക്കവല വരികയാണെങ്കില്‍ വീട്ടിലേക്ക് ക്ഷണിക്കുന്നു.. “സോമദാസ് സാറിന്റെ” വീടേതെന്ന് ചോദിച്ചാല്‍ മതി, ആരും പറഞ്ഞുതരും.. :)

    ഇനി ഒരു മാസത്തേക്ക് മഷിത്തണ്ടിനോട് വിട :)

  • ബാലചന്ദ്രന്‍

    സുബൈര്‍ & പ്രിയാ
    എന്തുകൊണ്ട് കമന്റു പേജില്‍ മലയാളത്തില്‍ പേരെഴുതിക്കൂടാ?
    വളരെ ശരി .ഞാന്‍ ഒരു computer വിദഗ്ധനൊന്നുമല്ല. പണ്ട് മഷിത്തണ്ടില്‍ രജിസ്ടര്‍ ചെയ്ത സമയത്ത് unicode പോലും ഡൌണ്‍ ലോഡ് ചെയ്തിരുന്നില്ല .ഈ കമന്റു കളെഴുതാന്‍ മാത്രമാണ് ഡൌണ്‍ ലോഡ് ചെയ്തത് .
    അതിനുശേഷം എന്റെ ധാരണ registration മാറ്റാന്‍ കഴിയില്ല എന്നായിരുന്നു .
    എന്തായാലും ആവിഷയത്തിലേക്ക് ശ്രദ്ധ കൊണ്ടുവന്നതിനു നന്ദി .
    ഇതാ മാറ്റിക്കഴിഞ്ഞു .

  • സുബൈര്‍

    Shanmukhapriya Says:
    August 20th, 2011 at 7:05 pm

    കമന്റ് പേജില്‍ മാത്രമാക്കാതെ, എല്ലാവര്‍ക്കും സ്വന്തം പ്രൊഫൈലില്‍ പേര് മലയാളത്തിലാക്കാമല്ലോ, അപ്പോള്‍ സ്കോര്‍ ബോര്‍ഡ് കാണാന്‍ എത്ര മനോഹരമായിരിക്കും!!!!

    ഞാനിതാ മാറ്റിക്കഴിഞ്ഞു. ശ്രദ്ധിക്കാതെ പോയ കാര്യം ഓര്‍മിപ്പിച്ചതിനു നന്ദി.
    പക്ഷെ ഈ കമന്റിലും Shanmukhapriya എന്നാണല്ലോ കാണുന്നത്!!!

    @മാഷ്‌
    എന്റെ ഒരു സംശയം മുകളില്‍ എഴുതിയത് മാഷ്‌ വിട്ടുപോയെന്നു തോന്നുന്നു. ആവര്‍ത്തിക്കട്ടെ,
    >>>>ചേച്ചിയും കഥാകാരനും പറഞ്ഞതുപോലെ അങ്കുശമിട്ടു ശരിയാക്കാം .അതിങ്ങനെ .
    സജി സുരേന്ദ്രന്‍,രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള, സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?>>>

    ഇവിടെ ഉദ്ദേശിച്ച അര്‍ഥം കിട്ടണമെങ്കില്‍ സീരിയല്‍ കഴിഞ്ഞിട്ടല്ലേ അങ്കുശം വേണ്ടത്?

  • ബാലചന്ദ്രന്‍

    >>>>>Jenish Says:
    August 21st, 2011 at 10:08 pm
    @Mash
    ഈ ചര്‍ച്ചകളൊക്കെ ഇത്ര വൈകാരികമായി എടുക്കണ്ട കാര്യമുണ്ടോ മാഷ്… വിഷമിപ്പിച്ചുവെങ്കില്‍ ക്ഷമിക്കുക..
    ഓണത്തിന് നാട്ടില്‍ പോകുമെന്നല്ലേ പറഞ്ഞത്.. വെട്ടിക്കവല വരികയാണെങ്കില്‍ വീട്ടിലേക്ക് ക്ഷണിക്കുന്നു.. “സോമദാസ് സാറിന്റെ” വീടേതെന്ന് ചോദിച്ചാല്‍ മതി, ആരും പറഞ്ഞുതരും..
    ഇനി ഒരു മാസത്തേക്ക് മഷിത്തണ്ടിനോട് വിട

    ജെനിഷ്,
    വിഷമിപ്പിച്ചതൊന്നുമില്ല.പക്ഷേ പൊതുവില്‍ നല്ല തിരക്കിലാണ് .അതിനിടയില്‍ വളരെ ബുദ്ധിമുട്ടിയാണ് ഇതിനുവേണ്ടി സമയം കണ്ടെത്തുന്നത് .അപ്പോള്‍ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് .
    ക്ഷണം സ്വീകരിച്ചിരിക്കുന്നു .(ക്ഷണനം അല്ല ) സമയം പോലെ, തീര്‍ച്ചയായും വെട്ടിക്കവലയില്‍ എത്തും.
    സന്തോഷ പ്രദമായ ഒഴിവുകാലവും ഓണവും ആശംസിക്കുന്നു .

  • ബാലചന്ദ്രന്‍

    സജി സുരേന്ദ്രന്‍,രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള, സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?
    >>>>ഇവിടെ ഉദ്ദേശിച്ച അര്‍ഥം കിട്ടണമെങ്കില്‍ സീരിയല്‍ കഴിഞ്ഞിട്ടല്ലേ അങ്കുശം വേണ്ടത്?

    സുബൈര്‍ @ ചേച്ചീ ,
    മറുപടി എഴുതാന്‍ വിട്ടുപോയിരുന്നു .ഓര്‍മ്മിപ്പിച്ചതിനു നന്ദി .
    1 . സീരിയല്‍ കഴിഞ്ഞല്ല അങ്കുശം വേണ്ടത് .കാരണം ‘സീരിയല്‍ ചലച്ചിത്ര താരങ്ങള്’ എന്നെഴുതുമ്പോള്‍ ‘കള്‍’ എന്ന ബഹുവചന പ്രത്യയം അന്ത്യത്തില്‍ വരുന്നതിനാല്‍
    സീരിയല്‍ താരങ്ങളും ചലച്ചിത്ര താരങ്ങളും എന്ന് അര്‍ഥം ഗ്രഹിക്കും .ഇവിടെ ‘സീരിയല്‍ ചലച്ചിത്ര താരങ്ങള്’ സമസ്ത രൂപമായി നില്‍ക്കും .’ച’ ഇരട്ടിച്ചാല്‍ നന്ന് .പക്ഷേ ഉച്ചാരണത്തില്‍ , ‘ച’ യ്ക് ഇരട്ടിപ്പ് വരാത്തതിനാല്‍ നിര്‍ബന്ധമില്ല .

    പക്ഷിമൃഗാദികള്‍ എന്നെഴുതുമ്പോള്‍ പക്ഷികള്‍ മൃഗങ്ങള്‍ തുടങ്ങിയവ എന്നര്‍ഥം വരുന്നില്ലേ, അങ്കുശം ഇല്ലാതെ .ആടുമയിലൊട്ടകം എന്ന് പറഞ്ഞാല്‍ ആടും മയിലും ഒട്ടകവും എന്നര്‍ഥം കിട്ടുമല്ലോ .
    “സിദ്ധഗന്ധര്‍വ വിദ്യാധരഗുഹ്യക-
    യക്ഷഭുജംഗാപ്സരോവൃന്ദവും
    കിന്നരചാരണ കിമ്പുരുഷന്മാരും
    പന്നഗതാപസ ദേവസമൂഹവും” (എഴുത്തച്ഛന്‍)

    2 . ‘നീളമുള്ള’എന്നിടത്ത് അങ്കുശം ചേര്‍ക്കുന്നത്, ‘രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള’
    എന്ന, പടത്തിന്റെ വിശേഷണം ,താരങ്ങള്‍ക്കാകാതിരിക്കുന്നതിനാണ്.ഇങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടാണ് , വാക്യങ്ങള്‍ ദുര്ഗ്രഹം ആകാതിരിക്കാന്‍ കഴിവതും ഘടന ശരിയാക്കുന്നതാണ് അങ്കുശം ചേര്‍ക്കുന്നതിനേക്കാള്‍ നല്ലത് എന്ന് പറയുന്നത് .

  • കഥാകാരന്‍

    അതു ശരി, മാഷിനെ വീട്ടില്‍ ചെന്നു തല്ലാന്‍ വെല്ലു വിളിച്ചിരിക്കുകയാണോ ജെനീഷ്?

    വിട്ടു കൊടുക്കരുത് മാഷേ….. ഇതിനൊരു തീര്‍പ്പുണ്ടാക്കിയിട്ടേ വരാവൂ …

  • ബാലചന്ദ്രന്‍

    കഥാകാരന്,
    തല്ലാന്‍ വിളിച്ചിരിക്കുകയാണോ എന്ന് എനിക്കും ഒരു സംശയം ഇല്ലാതില്ല .
    അതിനാല്‍ വേണ്ട മുന്‍കരുതല്‍ എടുക്കുന്നുണ്ട് . ആയുധങ്ങള്‍ ,സംരക്ഷകര്‍ എന്നിവരെ കൂടെ കൂട്ടാം . ആളുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മഷിത്തണ്ടിനു ഒരാളെക്കൂടി നഷ്ടപ്പെടരുതല്ലോ !!

  • സുബൈര്‍

    >>>>2 . ‘നീളമുള്ള’എന്നിടത്ത് അങ്കുശം ചേര്‍ക്കുന്നത്, ‘രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള’
    എന്ന, പടത്തിന്റെ വിശേഷണം ,താരങ്ങള്‍ക്കാകാതിരിക്കുന്നതിനാണ്.ഇങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടാണ് , വാക്യങ്ങള്‍ ദുര്ഗ്രഹം ആകാതിരിക്കാന്‍ കഴിവതും ഘടന ശരിയാക്കുന്നതാണ് അങ്കുശം ചേര്‍ക്കുന്നതിനേക്കാള്‍ നല്ലത് എന്ന് പറയുന്നത് .>>>

    മനസ്സിലായില്ലല്ലോ മാഷേ?

    >>>ഇവിടെ രണ്ടുകാര്യങ്ങളാണ് നമുക്ക് പ്രതിപാദിക്കാനുള്ളത് 1 . സജി സുരേന്ദ്രന്‍ സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പടം പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളാണ്.
    2 .ആ പടം രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ളതാണ്.>>>>

    ഇവിടെ കഥാകാരന്‍ ഉദ്ദേശിച്ചത് “രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്‍” എന്നുതന്നെയാണ് എന്നാണെന്റെ വിശ്വാസം. സീരിയല്‍ തന്നെ സിനിമാരൂപത്തിലാക്കുന്നു എന്നര്‍ത്ഥം.അല്ലാതെ മാഷ്‌ പറഞ്ഞ പോലെ “സീരിയല്‍-സിനിമാ താരങ്ങളെ” എന്നല്ല.

    @കഥാകാരന്‍,
    താങ്കളുടെ വിശദീകരണം പ്രതീക്ഷിക്കുന്നു.

  • jalaja

    മാഷേ,
    വെട്ടിക്കവലയിലെ ഓണത്തല്ല് ടിവിയില്‍ ലൈവ് ആയി കാണിക്കുമോ?

  • jalaja

    . സീരിയല്‍ കഴിഞ്ഞല്ല അങ്കുശം വേണ്ടത് .കാരണം ‘സീരിയല്‍ ചലച്ചിത്ര താരങ്ങള്’ എന്നെഴുതുമ്പോള്‍ ‘കള്‍’ എന്ന ബഹുവചന പ്രത്യയം അന്ത്യത്തില്‍ വരുന്നതിനാല്‍
    സീരിയല്‍ താരങ്ങളും ചലച്ചിത്ര താരങ്ങളും എന്ന് അര്‍ഥം ഗ്രഹിക്കും .ഇവിടെ ‘സീരിയല്‍ ചലച്ചിത്ര താരങ്ങള്’ സമസ്ത രൂപമായി നില്‍ക്കും .

    മാഷേ,
    സീരിയല്‍ ചലച്ചിത്രതാരങ്ങള്‍ എന്ന സമസ്തരൂപം ഇവിടെ ആവശ്യമില്ല്ലല്ലോ. സീരിയല്‍ താരങ്ങളും ചലച്ചിത്രതാരങ്ങളും എന്ന അര്‍ത്ഥത്തിലല്ലല്ലോ അത് കഥാകാരന്‍ എഴുതിയത്. സജി ഒരു സീരിയല്‍ സംവിധായകനാണ് അദ്ദേഹത്തിന്റെ സിനിമകളും സീരിയല്‍ പോലെയാണ്. ഇത്തിരി നീളം കുറയും . സീരിയല്‍ താരങ്ങള്‍ക്ക് പകരം ചലച്ചിത്രതാരങ്ങള്‍ അഭിനയിക്കും. അത്രയേ വ്യത്യാസമുള്ളൂ. നീളമുള്ള എന്നത് സീരിയലിന്റെ വിശേഷണമാണ്. അതായത് സജിയുടെ സിനിമ നീളം കുറഞ്ഞ ഒരു സീരിയലാണെന്ന്.( കഥാകാരന്‍ കളിയാക്കിയതാണ്.)

  • ബാലചന്ദ്രന്‍

    ചേച്ചീ,കഥാകാരന്‍,സുബൈര്‍ ,
    ഇങ്ങനെയൊരു സംഭവം എനിക്കറിയില്ലായിരുന്നു .കളിയാക്കിയതാണെങ്കില്‍ കൂടി
    അതെന്തൊരു സീരിയലാണ് .എത്ര ഭാഗം ഉണ്ടാകും അഞ്ചോ ?
    ഈ സജി സുരേന്ദ്രനെ എനിക്കറിയില്ലായിരുന്നു .സീരിയലുകള്‍ കാണാറുമില്ല.
    ഞാന്‍ ധരിച്ചത്, സീരിയല്‍ താരങ്ങളെയും ചലച്ചിത്ര താരങ്ങളെയും ഒക്കെ കൂട്ടിക്കലര്‍ത്തി
    നിലവാരം കുറഞ്ഞ,രണ്ടരമണിക്കൂര്‍ നീളമുള്ള ചലച്ചിത്രം നിര്‍മ്മിക്കുന്ന ആളാണ്‌ അദ്ദേഹം എന്നാണു .’രണ്ടരമണിക്കൂര്’‍ ആണ് എന്നെ തെറ്റിച്ചത്.
    നിങ്ങള്‍ പറഞ്ഞ തരത്തിലാണെങ്കില്‍ (ചലച്ചിത്ര താരങ്ങളെ വച്ച് സീരിയല്‍ )’സീരിയല്‍’ കഴിഞ്ഞു തന്നെ അങ്കുശം വേണം .

  • ബാലചന്ദ്രന്‍

    ചേച്ചീ ,
    ഓണത്തല്ല് പ്രതീക്ഷിക്കാം .അതിനുശേഷം തോളില്‍ കൈയിട്ടു നില്‍ക്കുന്നതും ലൈവ് ആയി കാണാം .ലൈവ് ആയി കാണിക്കാന്‍ കഴിയുമോ എന്ന് ഏതെങ്കിലും ചാനലു കാരോട് ചോദിച്ചുനോക്കട്ടെ . :) :)

  • ബാലചന്ദ്രന്‍

    “സജി സുരേന്ദ്രന്‍ രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?’
    ആദ്യം തന്നെ,സീരിയല്‍ കഴിഞ്ഞ് അങ്കുശം ഇട്ടിരുന്നെങ്കില്‍ എനിക്ക് സംശയം വരുമായിരുന്നില്ല .അര്‍ഥം അവിടെ വെച്ച് വിഭജിക്കുമായിരുന്നു.വേണ്ടിടത്ത് ചിഹ്നം ചെര്‍ക്കാതിരുന്നാലുള്ള പ്രശ്നം .
    അതൊക്കെ പോകട്ടെ.സീരിയല്‍ നിലവാരമുള്ള ഇത് സിനിമയാണ് അദ്ദേഹത്തിന്റേത് ?
    രണ്ടാമത് വായിച്ചപ്പോഴാണ് സീരിയലല്ല,സിനിമാ തന്നെയാണെന്ന് മനസിലായത് .

  • കഥാകാരന്‍

    സുബൈറേ, ഇതിനുള്ള മറുപടി ഞാന്‍ പണ്ട് അപരിചിതനോടു (ആളു മാറി) പറഞ്ഞിരുന്നു. വീണ്ടും സുബൈറിനോടു പറയാം – താങ്കള്‍ പറഞ്ഞതാണ് ഞാന്‍ ഉദ്ദേശിച്ചത്.

  • കഥാകാരന്‍

    എന്റെ വിഷമം അതല്ല – ഇതിന്റെ ഉപജ്ഞാതാവായ മുജീബിന്റെ ചോദ്യത്തിന് (വ്യാകരണപരമായി) ഉത്തരം നല്‍കാന്‍ ഇതു വരെ ആരും മിനക്കെട്ടില്ല. ഇതൊരു മാതിരി മലയാള മാധ്യമസംസ്കാരമായിപ്പോയി. (യതാര്‍ഥ പ്രശ്നത്തെ വളച്ചൊടിക്കുകയോ, വഴി തിരിക്കുകയോ പാര്‍ശ്വവത്കരിക്കുകയോ ചെയ്യുക. അല്ലെങ്കില്‍ പുതിയൊരു വിവാദമുണ്ടാക്കി ആദ്യത്തേതിനെ പാതി വഴിയിലുപേക്ഷിക്കുക) അതിനാല്‍ ഞാന്‍ മുജീബിന്റെ ചോദ്യത്തെ വീണ്ടും താഴെ പറിച്ചു നടുന്നു.

    “സജി സുരേന്ദ്രനാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്”
    ശരിയാണോ മാഷെ ? ചെറിയൊരു സംശയം മാത്രം.

  • ബാലചന്ദ്രന്‍

    >>>“സജി സുരേന്ദ്രനാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്”
    ശരിയാണോ മാഷെ ? ചെറിയൊരു സംശയം മാത്രം.

    കഥാകാരന്,
    നെറ്റില്‍ ചുറ്റിക്കറങ്ങുന്നവരാണ് മഷിത്തണ്ടിലുള്ളവരില്‍ ഭൂരിഭാഗവും .
    അപ്പോള്‍ പിന്നെ ഇത്ര നിസ്സാരമായ കാര്യം കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് കരുതിയാണ് മറുപടിയെഴുതാതെ വിട്ടത്.ഇനിയിപ്പോള്‍ അത് വേണ്ട .

    വി.പി.സജീന്ദ്രന്‍
    കോണ്‍-ഐ
    കൈപ്പത്തി
    ഭൂരിപക്ഷം 8732

    ഫലം 2006 »എം.എം. മോനായി LDF ഭൂരിപക്ഷം : 2057

  • സലില്‍

    എന്‍റെ മാഷേ…. ആ വാചകം ശരിയാണോ എന്നാ ചോദിച്ചത്……

  • കഥാകാരന്‍

    ഈ മാഷിനെക്കൊണ്ട് തോറ്റു. ഈ ഉത്തരം ഞാന്‍ ആദ്യമേ കൊടുത്തതാണ്. ആ വാചകത്തില്‍ വ്യാകരണപരമായി എന്തെങ്കിലും തെറ്റുണ്ടോ എന്നാണ് ചോദ്യം

  • ബാലചന്ദ്രന്‍

    ഇപ്പോള്‍ തോറ്റത് ഞാന്‍ നിങ്ങളെക്കൊണ്ടാണ്.
    എത്രയോ വിശദമായി ഇതു നേരത്തെ പറഞ്ഞതാണ് അത് തന്നെ വീണ്ടും ഇവിടെ ആവര്‍ത്തിക്കാം .(അതിലെ പേര് മാറ്റിയാല്‍ പോരെ )
    >>>“സജി സുരേന്ദ്രനാണ് കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്”
    (ഇതില്‍ പേര് ആദ്യം ചേര്‍ത്തു എന്നല്ലേ ഉള്ളു .പേരിലല്ലല്ലോ തെറ്റ് .”നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുക “എന്നതിലല്ലേ )
    >>>>balachandran Says:
    August 15th, 2011 at 9:28 pm
    @ചേച്ചി & കഥാകാരന്‍
    >>>“‘കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പരമേശ്വരന്‍ ആണ്‘
    “‘കുന്നത്തുനാട് നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് പരമേശ്വരന്‍ ആണ്” എന്നായാലും പോരേ?
    >>>>ഇതങ്ങോട്ടു ബോധിച്ചില്ലല്ലോ മാഷേ ….
    ബോധിപ്പിക്കാം .
    ചേച്ചി എഴുതിയതും ശരിയല്ല .
    പ്രതിനിധീകരിക്കുക എന്ന് പറഞ്ഞാല്‍ പ്രതിനിധിയാക്കിച്ചെയ്യുക എന്നര്‍ഥം .
    ശുദ്ധീകരിക്കുക = ശുദ്ധമുള്ളതാക്കി ചെയ്യുക
    ചിത്രീകരിക്കുക = ചിത്രമുള്ളതാക്കി ചെയ്യുക
    ഭസ്മീകരിക്കുക = ഭസ്മമാക്കി ചെയ്യുക/മാറ്റുക
    പ്രസിദ്ധീകരിക്കുക = പ്രസിദ്ധമാക്കി ചെയ്യുക /മാറ്റുക .
    അടൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് പ്രകാശ് ആണ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം ,പ്രകാശ്‌, അടൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധി ആക്കി മാറ്റിയിരിക്കുന്നു എന്നാണു .(പ്രതിനിധി =പകരക്കാരന്‍ ) അതായത് പ്രതിനിധി ഇപ്പോള്‍ അടൂര്‍ നിയോജകമണ്ഡലമാണ്.പ്രകാശ്‌ അല്ല .പ്രകാശ് നിയോജകമണ്ഡലത്തോട് നിര്‍ദ്ദേശി
    ക്കുകയാണ് നിയമസഭയില്‍ പോകാന്‍ .അല്ലാതെ നിയോജകമണ്ഡലം പ്രകാശിനോട് നിര്‍ദ്ദേശിക്കുകയല്ല ഇവിടെ.
    ഇതു ചെറിയ ഒരു തെറ്റല്ല .വലിയ തെറ്റാണ് .
    ‘നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്’ എന്നായാലും അര്‍ഥം ഒന്ന് തന്നെ .
    പ്രധിനിധാനം ചെയ്യുക = പകരം വയ്കുക ,
    പ്രതിനിധീകരിക്കുക = പകരക്കരനാക്കി ചെയ്യുക .രണ്ടും അര്‍ഥം ഒന്ന് തന്നെ .
    ശരിയായ രൂപങ്ങള്‍ –
    ‘അടൂര്‍ നിയോജക മണ്ഡലം പ്രതിനിധീകരിക്കുന്നത് പ്രകാശിനെയാണ് ‘
    ‘പ്രകാശിനെ പ്രതിനിധീകരിക്കുന്നത് അടൂര്‍ നിയോജകമണ്ഡലമാണ്’
    ‘അടൂര്‍ നിയോജകമണ്ഡലത്തിന്റെ പ്രതിനിധി പ്രകാശ്‌ ആണ് ‘.
    ഇപ്പോള്‍ വ്യക്തമായിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.ഇല്ലെങ്കില്‍ പറയുക .

  • സുബൈര്‍

    മാഷേ, നേരത്തെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം കൂടി പറയട്ടെ,

    >>>സജി സുരേന്ദ്രന്‍,രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള, സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?>>>

    ഇങ്ങിനെ ഏഴുതിയാലും മാഷ്‌ ഉദ്ദേശിച്ച അര്‍ഥം വരില്ലല്ലോ?
    …..സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്നതെന്താണെന്ന് കൂടി പറയേണ്ടേ?

    ‘സജി സുരേന്ദ്രന്‍,രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള, സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പടം പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?’

    ഇത് പോലെ?

  • സുബൈര്‍

    @മാഷ്‌

    ‘സജി സുരേന്ദ്രന്‍,രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള, സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പടം പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?’

    ഈ വാക്യം ഇങ്ങിനെ തിരുത്തി വായിക്കുക:

    ‘സജി സുരേന്ദ്രന്‍,രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള പടം, സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?’

  • കാണി

    പാവം സജി സുരേന്ദ്രന്‍! ഇനിയെങ്കിലും അങ്ങേരെ വെറുതെ വിട്ടുകൂടേ?
    :) :) :)

  • ജലജ

    കഥാകാരന്‍ ശരിയായ ഒരു കാര്യം എഴുതി. ഒരു കോമയിടാന്‍ വിട്ടുപോയി .ഇതൊക്കെ മനസ്സിലാക്കി വാ‍യിക്കാന്‍ മാഷ്‌മാര്‍ക്ക് കഴിയേണ്ടതല്ലേ?

    എനിക്കും സുബൈറിനും കഥാകാരനും വളയമില്ലാതെയും ചാടാന്‍ കഴിയുമെന്ന സ്ഥിതിയാണല്ലേ?

    സുബൈര്‍, പടം എന്നൊക്കെയെഴുതി ആ വാക്യത്തിന്റെ ഭംഗി കളയേണ്ട. തിയേറ്ററില്‍ കാണിക്കുന്നത് സിനിമയാണെന്നത് പറയേണ്ട കാര്യമില്ല.

    കഥാകാരാ, ഞാന്‍ നിര്‍ത്തി.

  • ജലജ

    സീരിയല്‍ സിനിമയ്ക്ക് അത്യാവശ്യം പരസ്യം കിട്ടിയല്ലോ.

  • ബാലചന്ദ്രന്‍

    >>>>ഇങ്ങിനെ ഏഴുതിയാലും മാഷ്‌ ഉദ്ദേശിച്ച അര്‍ഥം വരില്ലല്ലോ?
    …..സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്നതെന്താണെന്ന് കൂടി പറയേണ്ടേ?

    സുബൈര്‍ ,
    അതുകൊണ്ടല്ലേ ഞാന്‍ മനസ്സിലാക്കിയ തരത്തില്‍ എഴുതിയപ്പോള്‍ , പടം എന്ന് നേരത്തെ കൂട്ടിച്ചേര്‍ത്തത് .
    balachandran Says:
    August 19th, 2011 at 9:08 pm
    ………ഇവിടെ രണ്ടുകാര്യങ്ങളാണ് നമുക്ക് പ്രതിപാദിക്കാനുള്ളത് 1 . സജി സുരേന്ദ്രന്‍ സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് പടം പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളാണ്.
    2 .ആ പടം രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ളതാണ്.
    ഇതിനെ തമ്മില്‍ ചേര്‍ക്കുമ്പോള്‍ ‘രണ്ടു രണ്ടര മണിക്കൂര്‍ നീളം’ എന്ന വിശേഷണം
    പടത്തിനായിരിക്കണം .അപ്പോളിങ്ങനെ ‘സജി സുരേന്ദ്രന്‍ സീരിയല്‍ ചലച്ചിത്ര താരങ്ങളെ വെച്ച് രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള പടം പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളാണ്’
    ——————————————————————–
    പക്ഷേ, ആ ചിത്രങ്ങളുടെ നിലവാരം സീരിയലുകള്‍ക്ക് തുല്യമാണ് എന്ന അര്‍ഥത്തില്‍ വരുമ്പോള്‍, പടം എന്ന് ചേര്‍ക്കേണ്ടതില്ല .കാരണം അയാള്‍ തീയറ്ററില്‍ കാണിക്കുന്നത് സീരിയല്‍ ആണ് എന്ന് അര്‍ഥം വരുന്നുണ്ടല്ലോ.
    യഥാര്‍ഥ വാക്യ ഘടന -‘സജി സുരേന്ദ്രന്‍, ചലച്ചിത്ര താരങ്ങളെ വെച്ച്, രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്‍ പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളാണ്’

    നിങ്ങള്‍ പറഞ്ഞതുപോലെ അങ്കുശം ഇട്ട്-‘സജി സുരേന്ദ്രന്‍,രണ്ടു രണ്ടര മണിക്കൂര്‍ നീളമുള്ള സീരിയല്.‍ ചലച്ചിത്ര താരങ്ങളെ വെച്ച് പിടിച്ച് തീയേറ്ററില്‍ കാണിക്കുന്ന ആളല്ലേ?’(കാരണം സീരിയല് ആണ് കാണിക്കുന്നത് പടം അല്ല )

  • ബാലചന്ദ്രന്‍

    കാണി,
    സജിസുരേന്ദ്രനെ വിട്ടു. പോരെ .നമ്മുടെ സംശയം തീര്‍ക്കണ്ടേ .ഇപ്പോള്‍ അങ്ങനെയൊരു സംവിധായകനെക്കുറിച്ച്‌ അറിഞ്ഞല്ലോ .

    ചേച്ചി പറഞ്ഞതുപോലെ അയാള്‍ പോലും അറിയാതെ, അയാള്‍ ഇത്രയും പേരുടെ ഇടയില്‍ പ്രശസ്തനായില്ലേ .

  • സുരേഷ്

    പടച്ചോനാണ് നേര്, ഞാനീ ചങ്ങായീന്റെ സില്‍മ കാണില്ല. ഒരു വരീലന്നെ ഇത്രേം പ്രസ്നം , അപ്പൊ ഓന്റെ ഒരു മുയ്മന്‍ സില്‍മ എന്തേരിക്കും.

  • സുബൈര്‍

    മാതൃഭാഷയ്ക്ക് പിഴ: കുട്ടികള്‍ക്ക് ശിക്ഷയില്ല, പിഴപ്പണം തിരിച്ചുനല്‍കും

    Posted on: 27 Aug 2011

    മാള: മാതൃഭാഷ സംസാരിച്ചതിന് പിഴചുമത്തിയ ഹോളിഗ്രേസ് സി.ബി.എസ്.ഇ. സ്‌കൂള്‍ അധികൃതര്‍ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് ചുവടുമാറ്റി. പിഴയായി ചുമത്തിയ തുക തിരിച്ചുനല്‍കാനും ഇപ്പോഴത്തെ ശിക്ഷാനടപടികളില്‍നിന്ന് വിദ്യാര്‍ഥികളെ ഒഴിവാക്കാനും അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍, തുടര്‍ന്നും ഈ ശിക്ഷ നല്‍കണമോയെന്ന കാര്യം ആലോചിച്ചേ തീരുമാനിക്കാനാകൂവെന്ന നിലപാടിലാണ് അധികൃതര്‍.

    സ്‌കൂള്‍ പരിസരത്ത് മലയാളം സംസാരിച്ചതിന് കഴിഞ്ഞദിവസമാണ് പ്ലസ്‌വണ്‍, പ്ലസ്ടു ക്ലാസുകളിലെ 80-ലധികം വിദ്യാര്‍ഥികളോട് പിഴയടയ്ക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ആയിരം രൂപ പിഴയായി ആവശ്യപ്പെട്ടുവെങ്കിലും പിന്നീടത് 250 രൂപയാക്കി ചുരുക്കി. 16 പേര്‍ പിഴ അടയ്ക്കുകയും ചെയ്തു. 11 പേരൊഴികെ മറ്റുള്ളവര്‍ പിഴയടയ്ക്കാമെന്ന് സമ്മതിച്ചതിനെത്തുടര്‍ന്ന് ക്ലാസുകളില്‍ കയറ്റുകയും ചെയ്തു. എന്നാല്‍, പിഴ ഒടുക്കുവാന്‍ വിസമ്മതിച്ച 11 പേരെ ക്ലാസില്‍ കയറ്റാന്‍ അനുവദിച്ചതുമില്ല.

    സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ വ്യാപകമായ പ്രതിഷേധമാണുണ്ടായത്. ബി.ജെ.പി., കെ.എസ്.യു. എന്നീ സംഘടനകള്‍ മാര്‍ച്ച് നടത്തി. എങ്കിലും രക്ഷിതാക്കളുടെ അംഗീകാരത്തോടെ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് മാതൃഭാഷ സംസാരിച്ചതിനുള്ള പിഴചുമത്തലെന്ന് സ്‌കൂള്‍ ഭരണസമിതി ചെയര്‍മാന്‍ അഡ്വ. രാജു ഡേവിസ് പെരേപ്പാടന്‍ പിന്നീട് പറഞ്ഞു. മലയാളം നിര്‍ബന്ധവിഷയമായി പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പക്ഷേ, ഈ ശിക്ഷ ഇനിയും നടപ്പാക്കണമോയെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നാണ് ചെയര്‍മാന്‍ പിന്നീട് പറഞ്ഞത്.

    സ്‌കൂളിനെതിരെ നടപടി വേണം-അഴീക്കോട്

    തൃശ്ശൂര്‍: ബ്രിട്ടീഷ് ഭരണകാലത്തുപോലും നടക്കാത്തവിധം മലയാളഭാഷയെ അപമാനിച്ചതായി പറയുന്ന മാളയിലെ സ്‌കൂളിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവിലെ ഒപ്പിന്റെ മഷിമായുംമുമ്പ് ഇത്തരം കൃത്യം ചെയ്ത സ്‌കൂളിന്റെ അംഗീകാരം റദ്ദാക്കുകയാണ് വേണ്ടത്. കുറഞ്ഞപക്ഷം ഇതിന്റെ മാനേജ്‌മെന്റ് ബോഡിയെ അയോഗ്യരായി പ്രഖ്യാപിക്കുകയെങ്കിലും വേണം. ഒഴിവുസമയത്തുപോലും ഇംഗ്ലീഷ് സംസാരിക്കണമെന്ന ശാഠ്യം പഴയ കൊളോണിയലിസത്തിന്റെ പ്രേതബാധയാണ്. മറ്റാരും ഇതിന് മുതിരാത്തവിധം കര്‍ശന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അഴീക്കോട് പറഞ്ഞു.

    ഇങ്ങിനെയാണ്‌ നമ്മള്‍ ഭാഷയെ സ്നേഹിക്കുന്നത്!:)

    ഈയൊരു വാര്‍ത്ത കണ്ടിട്ടും പ്രതികരിക്കാന്‍
    ഒരു അഴീക്കോടിനെ മാത്രമേ കണ്ടുള്ളൂ.

    മാതൃഭാഷയില്‍ സംസാരിക്കുന്നവന് പിഴ ചുമത്തുന്ന,
    തല മുണ്ഡനം ചെയ്യുന്ന
    ഈ ദൈവരാജ്യത്തില്‍
    ഇനി മലയാളത്തില്‍ ചിന്തിക്കുന്നതും ശിക്ഷാര്‍ഹാമായേക്കും! :)
    മലയാളത്തിനു വേണ്ടി പെടാപ്പാടു പെടുന്ന മണ്ടന്മാര്‍ ജാഗ്രതൈ! :) :)

  • ജലജ

    >>>>>> മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവിലെ ഒപ്പിന്റെ മഷിമായുംമുമ്പ്

    മുമ്പൊരിക്കല്‍ സുബൈര്‍ ഇത് ഗൂഗിളില്‍ നോക്കാന്‍ പറഞ്ഞിരുന്നു. നോക്കിയിട്ട് എനിക്ക് വ്യക്തമായില്ല. മലയാളം എന്നു മുതലാണ് കേരള പാഠ്യപദ്ധതിയില്‍ മലയാളം മീഡിയത്തില്‍ ഒന്നാംഭാഷയല്ലാതായത്? ഞാന്‍ പത്താം ക്ലാസ്സ് വരെയും മലയാളം ഒന്നാം ഭാഷയായിത്തന്നെയാണ് പഠിച്ചത്. വേണമെന്നുള്ളവര്‍ക്ക് സംസ്കൃതം, അറബി,തമിഴ് തുടങ്ങിയവ ഒന്നാം ഭാഷയായി പഠിക്കാമായിരുന്നു. സുബൈര്‍ അന്നെഴുതിയ 50ല്‍ പരം കൊല്ലങ്ങളുടെ കണക്ക് മനസ്സിലായില്ല.( ആ കമന്റ് ഏതു പേജിലാണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.)

  • സുബൈര്‍

    @ജലജ
    ഇപ്പോള്‍ സമയമില്ല. വിശദമായ മറുപടി പിന്നീട് ..

  • സലില്‍
  • ബാലചന്ദ്രന്‍

    >>>> സുബൈര്‍ Says:
    August 27th, 2011 at 1:55 pm
    മാതൃഭാഷയ്ക്ക് പിഴ: കുട്ടികള്‍ക്ക് ശിക്ഷയില്ല, പിഴപ്പണം തിരിച്ചുനല്‍കും
    Posted on: 27 Aug 2011
    മാള: മാതൃഭാഷ സംസാരിച്ചതിന് പിഴചുമത്തിയ ഹോളിഗ്രേസ് സി.ബി.എസ്.ഇ…………………………..
    **********************
    സുബൈര്‍ ,
    ഇത്തരത്തില്‍ ഒരു വാര്‍ത്ത എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നതിനു നന്ദി .
    ഇങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടാണ് മലയാളത്തെ പ്രോത്സാഹിപ്പിക്കാന്‍ നമ്മള്‍ നമ്മളെക്കൊണ്ടാകുന്ന തരത്തില്‍ ശ്രമിക്കണം എന്ന് ഞാന്‍ പറഞ്ഞത് .
    ഇതു കേരളത്തില്‍ പല സ്കൂളുകളിലും നടക്കുന്നുണ്ട് .
    പലയിടത്തും നല്ല പ്രതിഷേധവും നടന്നിട്ടുണ്ട് .ഇപ്പോള്‍ അഴിക്കോട് മാഷ്‌ അല്ലാതെ ആരും അധികം പ്രതികരിച്ചില്ല എന്നറിയുന്നതില്‍ അങ്ങേയറ്റം സങ്കടമുണ്ട് .

  • ബാലചന്ദ്രന്‍

    എല്ലാവര്ക്കും എന്റെ ഓണാശംസകള്‍ (മുന്‍കൂറായി )

    മാതൃഭൂമിയേയും ഭാഷയേയും സ്നേഹിക്കാന്‍ ഓണം എന്ന കാര്‍ഷികോത്സവം പ്രചോദനമാകട്ടെ .

  • ബാലചന്ദ്രന്‍

    ഓണത്തല്ല് ലൈവ് ആയി കാണണം എന്നുള്ളവര്‍ കൊട്ടാരക്കര വഴി വെട്ടിക്കവലയ്ക്കുള്ള ബസ്സില്‍ കയറുക .

  • ബാലചന്ദ്രന്‍

    ഒരു ചെറിയ ഇടവേളയ്ക് ശേഷം ,’വീണ്ടും സന്തിപ്പോം’
    ഒരിക്കല്‍ കൂടി നന്ദിയറിയിച്ചുകൊണ്ട്
    ബാലചന്ദ്രന്‍ .

  • സുബൈര്‍

    ജലജ Says:
    August 27th, 2011 at 4:21 pm

    >>>>>> മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവിലെ ഒപ്പിന്റെ മഷിമായുംമുമ്പ്

    മുമ്പൊരിക്കല്‍ സുബൈര്‍ ഇത് ഗൂഗിളില്‍ നോക്കാന്‍ പറഞ്ഞിരുന്നു. നോക്കിയിട്ട് എനിക്ക് വ്യക്തമായില്ല. മലയാളം എന്നു മുതലാണ് കേരള പാഠ്യപദ്ധതിയില്‍ മലയാളം മീഡിയത്തില്‍ ഒന്നാംഭാഷയല്ലാതായത്? ഞാന്‍ പത്താം ക്ലാസ്സ് വരെയും മലയാളം ഒന്നാം ഭാഷയായിത്തന്നെയാണ് പഠിച്ചത്. വേണമെന്നുള്ളവര്‍ക്ക് സംസ്കൃതം, അറബി,തമിഴ് തുടങ്ങിയവ ഒന്നാം ഭാഷയായി പഠിക്കാമായിരുന്നു. സുബൈര്‍ അന്നെഴുതിയ 50ല്‍ പരം കൊല്ലങ്ങളുടെ കണക്ക് മനസ്സിലായില്ല.( ആ കമന്റ് ഏതു പേജിലാണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.)

    ജലജേച്ചി,
    കുറച്ചു ദിവസങ്ങള്‍ അവധിയായിരുന്നു. അതാണ്‌ മറുപടി വൈകിയത്.
    ഞാനും ഒന്നാം ഭാഷയായി മലയാളം തന്നെയാണ് പഠിച്ചത്. പക്ഷെ
    നമ്മളൊക്കെ പഠിച്ചിരുന്ന കാലത്തൊന്നും മലയാളം നിര്‍ബന്ധമായി പഠിക്കേണ്ട വിഷയമായിരുന്നില്ല.
    ചില സ്കൂളുകളില്‍ പകരമായി സ്പെഷ്യല്‍ ഇംഗ്ലീഷ്, അറബിക് എന്നീ വിഷയങ്ങള്‍
    പഠിച്ചാലും മതിയായിരുന്നു. അതായത് മലയാളം തീരെ പഠിക്കാതെ
    സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അവസരമുണ്ടായിരുന്നു.
    ഇപ്പോള്‍ മലയാളം നിര്‍ബന്ധ ഒന്നാം ഭാഷയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
    ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല എന്നാണറിവ്.
    ഫലം ഇനി ഏതു സ്കൂളില്‍ പഠിച്ചാലും മലയാളം നിര്‍ബന്ധമായും പഠിക്കേണ്ടി വരും.
    ഈ ഉത്തരവ് CBSE സ്കൂളുകള്‍ക്കും ബാധകമാക്കും എന്ന് കേള്‍ക്കുന്നു. (നടക്കുമോ എന്ന് കണ്ടറിയണം!)
    ഇനി 55ന്റെ കണക്ക്:
    വളരെ ലളിതം, 2011 -1956 = 55
    ഇപ്പോള്‍ കാര്യങ്ങള്‍ ഒരുവിധം മനസ്സിലായിട്ടുണ്ടാവുമെന്നു കരുതുന്നു.

    ഒരു കാര്യം കൂടി, ഇവിടെ രണ്ടിടത്തും ഞാന്‍ സൂചിപ്പിച്ച പ്രധാന വിഷയത്തെപ്പറ്റി അഭിപ്രായമൊന്നും എഴുതിക്കണ്ടില്ല. പ്രതികരണം ഒന്നാം ഭാഷയില്‍ മാത്രം പരിമിതപ്പെടുത്തിയത് മനപ്പൂര്‍വ്വമാണോ?

  • ജലജ

    മാഷേ, ഷാര്‍ജയില്‍ ഈ ബസ്സിന്റെ സ്റ്റോപ്പ് എവിടെയാ‍????????????

  • ജലജ

    സുബൈര്‍,
    ഞാന്‍ പഠിക്കുമ്പോഴും മലയാളത്തിനു പകരം സംസ്കൃതം, അറബി തുടങ്ങിയവ പഠിക്കാമായിരുന്നു. എന്നാലും മലയാളം ഉപപാഠപുസ്തകം അവര്‍ക്കും പഠിക്കണമായിരുന്നു എന്നു തോന്നുന്നു. ഈ സംസ്കൃതം തുടങ്ങിയിരുന്നത് അഞ്ചാം ക്ലാസ്സിലായിരുന്നു. അതുവരെ മലയാളം പഠിച്ചല്ലേ പറ്റൂ. എന്റെ അറിവില്‍ ഇംഗ്ലീഷ് മീഡിയവും അഞ്ചാം ക്ലാസ് മുതലാണ് തുടങ്ങിയിരുന്നത്.(100% ഉറപ്പ് പറയാന്‍ പറ്റില്ല) സ്പെഷല്‍ ഇംഗ്ലീഷ് ഇംഗ്ലീഷ് മീഡിയത്തില്‍ ഉണ്ടായിരുന്നു, മലയാളം ഉപപാഠത്തിനു പകരമായി. അവര്‍ക്കും മലയാളം ഒന്നാം പേപ്പര്‍ ഉണ്ടായിരുന്നു. അതിനു പകരം സംസ്കൃതം എടുക്കുന്നവരുടെ മലയാളത്തിന്റെ കാര്യം അറിയില്ല. നാലാം ക്ലാസ്സ് വരെ അവര്‍ പഠിക്കുന്നുണ്ടോ എന്നറിയില്ല. അന്ന് ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ വളരെ കുറവായിരുന്നു. ചില സ്കൂളുകളില്‍ ഒരു ഡിവിഷന്‍ ഇംഗ്ലീഷ് മീഡിയം ഉണ്ടായിരിക്കും.

    മലയാളം സംസാരിച്ചതിനു ശിക്ഷയായി ഏതോ കുട്ടിയുടെ തല മുണ്ഡനം ചെയ്ത കഥ മുമ്പ് കേട്ടിട്ടുണ്ട്. അന്ന് കുറച്ച് പ്രതികരണങ്ങള്‍ ഉണ്ടായി. എന്തു ഫലം. ഇന്ന് അത് വേറെ രൂപത്തില്‍ ആവര്‍ത്തിക്കുന്നു. പ്രതികരണശേഷിയുള്ളവര്‍ പോലും പ്രതികരിക്കാത്തത് അതുകൊണ്ടാവും.
    ചെറുപ്പം മുതലേ മലയാളികള്‍ കേള്‍ക്കുന്ന ഒരു കാര്യം കേരളത്തില്‍ നിന്നിട്ട് കാര്യമില്ല , ജോലി കിട്ടണമെങ്കില്‍ മറുനാട്ടില്‍ പോകണം എന്നാണ് . അതുകൊണ്ടായിരിക്കണം അന്യഭാഷാപഠനത്തിനു പ്രിയമേറിയത്. ഇതിനു മാതാപിതാക്കളെ പറഞ്ഞിട്ടേ കാര്യമുള്ളൂ. അവരാണല്ലോ സ്കൂളില്‍ കൊണ്ടു പോയി ചേര്‍ക്കുന്നത്.
    >>>>മലയാളത്തിനെക്കുറിച്ച് വിലപിക്കുമ്പോഴും നാം നമ്മുടെ കുട്ടികളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ പറഞ്ഞയക്കുന്നു.
    ഇംഗ്ലീഷ് മീഡിയം എന്നു മാത്രമല്ല അവയില്‍ തന്നെ നല്ലത് എന്ന് പറഞ്ഞ് ദൂരെയുള്ള സ്കൂളിലേയ്ക്ക് അയയ്ക്കുന്നു. പഠനം പീഡനമാകാതിരിക്കുന്നതെങ്ങനെ?

  • ജലജ

    മലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനം ശ്ലാഘനീയം തന്നെ . അത് തുടര്‍ന്നുകൊണ്ടുപോകാനുള്ള ആര്‍ജ്ജവവും ഗവണ്മെന്റ് കാണിക്കണം. അല്ലാതെന്തു കാര്യം. ഗള്‍ഫില്‍ നിന്ന് വരുന്നവരുടെ സൌകര്യത്തിനാണല്ലോ പണ്ട് അഡീഷണല്‍ ഇംഗ്ലീഷ് തുടങ്ങിയത്. ഇനിയും അതുപോലെയൊക്കെ സംഭവിച്ചുകൂടായ്കയില്ല.

  • ജലജ

    മാലിനി,
    ആട്ടക്കഥ സാഹിത്യത്തില്‍ പെടുന്നതുകൊണ്ട് മറുപടി ഇവിടെക്കിടക്കട്ടെ.

    ഈ ഗാനം പാടുന്നത് പുരുഷനാണ്. അപ്പോള്‍ സ്വയം അര്‍ജ്ജുനനായിക്കൊണ്ട് ഉത്തരയെപ്പറ്റി അങ്ങനെയൊക്കെ സങ്കല്‍പ്പിക്കാം.( പിന്നീട് രണ്ടാമൂഴവും അങ്ങനെ പറയുന്നു.)

    പഴയ ഒരോര്‍മ്മയില്‍ നിന്ന് പറയട്ടെ ഉത്തരയ്ക്ക് ബൃഹന്നളയോട് താല്പര്യം ഉണ്ടായിരുന്നു. അര്‍ജ്ജുനനാണ് ശിഷ്യ പുത്രീതുല്യയാണെന്ന് പറഞ്ഞ് അഭിമന്യുവിനെക്കൊണ്ട് കല്യാണം കഴിപ്പിക്കുന്നത്. അതങ്ങനെയല്ല എന്ന് ആദ്യമായി വായിച്ചത് രണ്ടാമൂഴത്തിലാണ്. അതിനുമുമ്പ് വന്ന ഈ പാട്ടിലും അങ്ങനെ തന്നെ. (മുമ്പ് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല.)

    ശ്രീകുമാരന്‍ തമ്പിയോട് തന്നെ ചോദിച്ചാലോ?

  • കഥാകാരന്‍

    @മാലിനി – വീണിടത്ത് കിടന്നുരുണ്ടു എന്ന പ്രയോഗം അല്പം കടന്നു പോയില്ലേ?

    ഉത്തരാസ്വയം വരം എന്ന കഥകളിയെ അടിസ്ഥാനമാക്കീയാണ് ആ ഗാനം. അല്ലാതെ വ്യാസഭാരതത്തെ അടിസ്ഥാനമാക്കിയല്ല. ഉത്തരാ സ്വയം വരം കഥകളി കാണുകയോ അല്ലെങ്കില്‍ ആട്ടക്കഥ വായിക്കുകയോ ചെയ്യുന്നത് നന്നായിരിക്കും. സംശയങ്ങള്‍ മാറിക്കിട്ടും.

    കൂടാതെ കഥാസന്ദര്‍ഭത്തിന് വളരെ യോജിച്ച ഒരു ഗാനവും കൂടിയാണത്

  • കഥാകാരന്‍

    @ @ ചാന്ദ്നി “നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
    സ്വപ്നത്തിന്‍ കളിയോടം കിട്ടി” – നീരാഴി നീന്തി കടന്നു കഴിഞ്ഞപ്പോള്‍ കളിയോടം കിട്ടിയിട്ടെന്തു കാര്യം ?

    - പിഷാരടി സാര്‍ തമാശയായിട്ടാണോ ഇതു പറഞ്ഞതെന്നറിയില്ല.
    ഏതായാലും ഒരു വിശദീകരണം ഇതാ ….

    ഇതിലെവിടെയാണ് നീരാഴി കടന്നു കഴിഞ്ഞാണ് കളിയോടം കിട്ടിയതെന്നു പറയുന്നത്? നീന്തുകയായിരുന്നു … അപ്പോളതാ ഒരു കളിയോടം … അതില്‍ കയറി …. തുഴഞ്ഞു (അല്ലെങ്കിലും വഞ്ചി കിട്ടിയാല്‍ പിന്നെ ആരെങ്കിലും നീന്തുമോ? )… മറുകരയെത്തി ….

    ഇതാണ് എനിക്കു മനസ്സിലായത്. ഇനി ഞാന്‍ മലയാളം മീടിയത്തില്‍ പഠിച്ചതിന്റെ കുഴപ്പമാണോ എന്നറിയില്ല ;)

    ഇനി ഇംഗ്ലീഷില്‍ പറഞ്ഞാല്‍, (തര്‍ജ്ജിമ ക്ഷമിക്കുക)

    While swimming across the sea of Sleep
    I got the yacht of dream
    Rowing slowly, I reached the land of unknown

    ഗിന്നസ് ബുക്കുകാര്‍ കാണണ്ട. ഒരു മലയാളഗാനം മലയാളികള്‍ക്കായി ഇംഗ്ലീഷില്‍ വിശദീകരിച്ച ആദ്യത്തെ മനുഷ്യന്‍ ഞാനായിരിക്കും

  • സുരേഷ്

    കഥാകാരാ………

    നന്നായി.
    കഥയുണ്ടായിട്ടും കഥ പറയാത്തവരും,
    കഥയില്ലാത്ത കഥ പറയുന്നവരും,
    കഥയറിയാതെ ആട്ടം കാണുന്നവരും, ആടുന്നവരും,
    വളയമില്ലാതെ ചാടുന്നവരും,
    വെള്ളമില്ലാതെ നീന്തുന്നവരും ചേര്‍ന്നൊരുക്കുന്ന
    വേഷപ്പകര്‍ച്ചകളല്ലേ ഇതെല്ലാം.
    ക്ഷമീരെടോ.

  • കഥാകാരന്‍

    അങ്ങനെ ക്ഷമിക്കാം പറ്റുമോ സുരേഷേ …

    വയലാര്‍, പി ഭാസ്കരന്‍, ഓ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, കാവാലം തുടങ്ങിയ കവികളായ ഗാന രചയിതാക്കളെ ബഹുമാനിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഇത്രയെങ്കിലും ഞാന്‍ ചെയ്യണ്ടേ? ഇവരുടെ “മുക്കാലേ മുണ്ടാണി” ഗാനങ്ങളും മികച്ചതാണ്, അല്ലെങ്കില്‍ തെറ്റുകളില്ലാത്തതാണ്.

    അടുത്ത തലമുറയിലെ ബിച്ചു തിരുമല, എസ് രമേശന്‍ നായര്, ഷിബു ചക്രവര്‍ത്തി മുതലായവരുടെ പകുതി ഗാനങ്ങളെയും ആ ഗണത്തില്‍ കൂട്ടാം.

    കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയുമുള്‍പ്പെട്ട ഇളമുറക്കാരുടെ ആദ്യകാല ഗാനങ്ങള്‍ തരക്കേടില്ല. പക്ഷെ അവരുടെ ഭാവനയും വറ്റുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

    ഏറ്റവും പുതിയ ആള്‍ക്കാരില്‍ (ശരത് വയലാര്‍, അനില്‍ പനച്ചൂരാന്‍, സന്തോഷ് വെര്‍മ്മ മുതലായവര്‍) റഫീഖ് അഹമ്മദ് മാത്രമാണ് സ്ഥിരതയുള്ളത്.

    മുകളില്‍ പറഞ്ഞത് എന്റെ അഭിപ്രായം മാത്രമാണ്. അതില്‍ എതിരഭിപ്രായമുള്ളവര്‍ക്ക് സംവാദം പേജിലേക്ക് സ്വാഗതം. (അതിനു വേണ്ടി വേറെ കമന്റ് പേജ് തുറക്കണമെങ്കില്‍ അങ്ങനെ)

  • സുരേഷ്

    Storyteller , you are appreciated.

  • സുബൈര്‍

    >>>>കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയുമുള്‍പ്പെട്ട ഇളമുറക്കാരുടെ ആദ്യകാല ഗാനങ്ങള്‍ തരക്കേടില്ല. പക്ഷെ അവരുടെ ഭാവനയും വറ്റുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.>>>>

    @കഥാകാരന്‍,
    അങ്ങിനെ അടച്ചാക്ഷേപിക്കാമോ? പുത്തഞ്ചേരി അവസാനകാലത്ത് എഴുതിയതല്ലേ ‘അമ്മമഴക്കാറിന് കണ്‍ നിറഞ്ഞു’ എന്ന ഗാനം? അതിനെപ്പറ്റി എന്തുപറയുന്നു?

    ഇനി ഓഎന്‍വിയുടെ പാട്ടിലെ തെറ്റ് നോക്കൂ:

    “കാണാനഴകുള്ള മാണിക്യക്കുയിലേ.. കാടാറുമാസം കഴിഞ്ഞില്ലേ
    കാണാനഴകുള്ള മാണിക്യക്കുയിലേ.. കാടാറുമാസം കഴിഞ്ഞില്ലേ
    അങ്കണത്തൈമണിമാവിന്റെ കൊമ്പില്… പെണ്‍‌കുയിലാളൊത്തു വന്നാട്ടെ
    നിന്റെ പെണ്‍‌കുയിലാളൊത്തു വന്നാട്ടെ
    കാണാനഴകുള്ള മാണിക്യക്കുയിലേ.. കാടാറുമാസം കഴിഞ്ഞില്ലേ

    കല്ലിന്നുള്ളിലെ ഉറവയുണര്‍ന്നു ലല്ലലമൊഴുകീ കുളിരരുവീ..
    കല്ലിന്നുള്ളിലെ ഉറവയുണര്‍ന്നു ലല്ലലമൊഴുകീ കുളിരരുവീ
    കല്ലുമലിയുന്ന പാട്ടുചുരത്തുന്ന ചെല്ലക്കുടവുമായ് വന്നാട്ടേ
    കല്ലുമലിയുന്ന പാട്ടുചുരത്തുന്ന ചെല്ലക്കുടവുമായ് വന്നാട്ടേ…
    നിന്റെ പുള്ളോ‍ക്കുടവുമായ് വന്നാട്ടെ

    കാണാനഴകുള്ള മാണിക്യക്കുയിലേ.. കാടാറുമാസം കഴിഞ്ഞില്ലേ

    അമ്പലനടയിലെ ചമ്പകത്തില്‍ മലരമ്പനും പൊറുതിക്കായ് വന്നിറങ്ങീ‍
    അമ്പലനടയിലെ ചമ്പകത്തില്‍ മലരമ്പനും പൊറുതിക്കായ് വന്നിറങ്ങീ‍
    മാവായ മാവെല്ലാം പൂത്തിറങ്ങീ മണമുള്ള മാണിക്യപ്പൂത്തിരികള്‍
    മാവായ മാവെല്ലാം പൂത്തിറങ്ങീ മണമുള്ള മാണിക്യപ്പൂത്തിരികള്‍
    നിന്റെ മാരനെ എതിരേല്‍ക്കും പൂത്തിരികള്‍

    കാണാനഴകുള്ള മാണിക്യക്കുയിലേ.. കാടാറുമാസം കഴിഞ്ഞില്ലേ
    അങ്കണത്തൈമണിമാവിന്റെ കൊമ്പില്… പെണ്‍‌കുയിലാളൊത്തു വന്നാട്ടെ
    നിന്റെ പെണ്‍‌കുയിലാളൊത്തു വന്നാട്ടെ
    വന്നാട്ടെ വന്നാട്ടെ വന്നാട്ടെ
    വന്നാട്ടെ വന്നാട്ടെ വന്നാട്ടെ ”

    ‘നിന്റെ പെണ്‍‌കുയിലാളൊത്തു വന്നാട്ടെ’ എന്ന് ആദ്യം പറയുന്നു.
    അതായത് ആണ്‍ കുയിലിനോടാണ് കവി പറയുന്നത് എന്ന് വ്യക്തം.
    പിന്നീട് ‘
    മാവായ മാവെല്ലാം പൂത്തിറങ്ങീ മണമുള്ള മാണിക്യപ്പൂത്തിരികള്‍
    നിന്റെ മാരനെ എതിരേല്‍ക്കും പൂത്തിരികള്‍ …. ‘
    എന്ന് പറയുമ്പോള്‍ അത് പെണ്‍കുയിലി നോടാണെന്നും വരുന്നു.
    ഇവിടെ എത്തിയപ്പോഴേക്കും ആണ്‍ കുയിലിനെ വിളിച്ചാണ് തുടങ്ങിയതെന്ന കാര്യം കവി മറന്നു പോയതാവാം.

    തെറ്റുകള്‍ ആര്‍ക്കും പറ്റാം എന്ന് മനസ്സിലാക്കുക.!

  • ജലജ

    വയലാര്‍, പി ഭാസ്കരന്‍, ഓ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി, കാവാലം തുടങ്ങിയവരെയൊക്കെ തന്നെയാണെനിക്കുമിഷ്ടം. ഒരു സംശയം തോന്നിയിട്ടുള്ള പാട്ടിതാണ്.

    മല്ലികാബാണന്‍ തന്റെ വില്ലെടുത്തു
    മന്ദാരമലര്‍ കൊണ്ടു ശരം തൊടുത്തു

    മല്ലികാബാണന്‍ എന്തേ പഞ്ചശരങ്ങളും വേണ്ടെന്ന് വച്ച് മന്ദാരം ഉപയോഗിച്ചത്?

  • vivek

    ബിച്ചു തിരുമലയുടേയും രമേശന്‍ നായരുടേയും ആദ്യകാലഗാനങ്ങള്‍ നനായിരുന്നുവെങ്കിലും കഴിഞ്ഞ കുറേക്കാലഗാനങ്ങളെല്ലാം മോശം എന്നു തന്നെ പറയണം.

    ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവുമെല്ലാം അവരുടേതായ വ്യക്തിത്വം എല്ലാകാലത്തും കാത്ത് സൂക്ഷിച്ചു.

    എല്ലാവരുടേയും എല്ലാഗാനങ്ങളും ശ്രേഷ്ഠമൊന്നുമല്ല. പിന്നെ പഴയ കാലത്ത് ഗാനമെഴുതി ഈണം കൊടുക്കുകയായിരുന്നു. അതിനാല്‍ കവികള്‍ക്ക് അവരുടെ ഭാവനയെ ചിറകൂരി വിടാമായിരുന്നു. എന്നാല്‍ ഇന്ന്, സംഗീത സംവിധായകന്‍ നല്‍കുന്ന ഈണത്തിനനുസരിച്ച് വാക്കുകള്‍ ഉപയോഗിക്കുകയാണ്. (ഒരു മാതിരി പദപ്രശ്നം തന്നെ. കറുത്ത കളം, സിമെട്രി, 35 ലിങ്ക്, രണ്ടക്ഷര പദം, മണ്ണാങ്കട്ട ) എന്നിട്ടും മനോഹരമായ ഗാനങ്ങള്‍ ഇടയ്ക്കെങ്കിലും ഉണ്ടാകുന്നുണ്ട്.

    അവരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്.

  • vivek

    താഴെ പറയുന്നവ ഒന്നു വിശദീകരിക്കാമോ? (ഗാനം താരകരൂപിണി – ശ്രീകുമാരന്‍ തമ്പി)

    ഭാവനരോമാഞ്ചം
    ഏകാന്തചിന്തതന്‍‍ ചില്ല
    മാകന്ദ മഞ്ജരി

  • malini

    വിവേക്
    അതില്‍ വലിയ തെറ്റ് കാണുന്നുണ്ടോ?
    എന്നും നീ എന്റെ ഭാവനയ്ക്ക് രോമാഞ്ചം ആയിരിക്കും…
    എന്റെ ഏകാന്ത ചിന്തകളില്‍ പൂക്കുന്ന പാലപ്പൂവായിരിക്കും …
    പുതുതായി തളിര്‍ത്ത തേന്മാവിന്‍ പൂങ്കുല ആയിരിക്കും…
    സഹിക്കബിള്‍ അല്ലെ?
    ;)

  • malini

    @കഥാകാരന്‍
    ഇതിലെവിടെയാണ് നീരാഴി കടന്നു കഴിഞ്ഞാണ് കളിയോടം കിട്ടിയതെന്നു പറയുന്നത്? നീന്തുകയായിരുന്നു … അപ്പോളതാ ഒരു കളിയോടം … അതില്‍ കയറി …. തുഴഞ്ഞു (അല്ലെങ്കിലും വഞ്ചി കിട്ടിയാല്‍ പിന്നെ ആരെങ്കിലും നീന്തുമോ? )… മറുകരയെത്തി ….
    ————————–
    നീന്തിക്കടന്നപ്പോള്‍ – ആണ് , നീന്തിക്കടക്കുമ്പോള്‍ അല്ല കളിയോടം കിട്ടിയത്. നീന്തിക്കടക്കുമ്പോള്‍ എന്നായാല്‍ ശരിയയേനെ.

  • Jenish

    @Kadhakaran

    പിഷാരടിച്ചേട്ടന്റെയും മാലിനിയുടെയും അഭിപ്രായത്തോട് യോജിക്കുന്നു…

    കടന്നു + അപ്പോള്‍ = കടന്നപ്പോള്‍ അല്ലേ? :)

  • ജലജ

    സുബൈര്‍ പറഞ്ഞ തെറ്റ് ചിലപ്പോള്‍ പിന്നെപ്പോഴെങ്കിലും ഒ എന്‍ വി മനസ്സിലാക്കിയിട്ടുണ്ടാവാം. വളരെക്കുറച്ച് സമയം കൊണ്ട് on the spot ആയി എഴുതുമ്പോള്‍ സംഭവിക്കുന്നതാണിതെല്ലാം. ( ഒ എന്‍ വി ക്ക് അങ്ങനെ തെറ്റുപറ്റാന്‍ പാടില്ലായിരുന്നു, ഒരു കോളേജ് പ്രൊഫസ്സര്‍ അല്ലേ?) രചയിതാവ്, സംഗീതസംവിധായകന്‍, ഗായകന്‍,ഗായിക എന്നിങ്ങനെ മറ്റുപലരുമുണ്ടായിട്ടും ഇവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഇങ്ങനെ ഒരു പാട്ടിനെക്കുറിച്ച് ഒരിക്കല്‍ ശ്രീ യേശുദാസ് പറഞ്ഞിരുന്നു. ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍…..എന്ന പാട്ടിനെക്കുറിച്ച്.

  • കഥാകാരന്‍

    @ Subair – “അങ്ങിനെ അടച്ചാക്ഷേപിക്കാമോ? പുത്തഞ്ചേരി അവസാനകാലത്ത് എഴുതിയതല്ലേ ‘അമ്മമഴക്കാറിന് കണ് നിറഞ്ഞു’ എന്ന ഗാനം? അതിനെപ്പറ്റി എന്തുപറയുന്നു?”

    അടച്ചാക്ഷേപിച്ചില്ലല്ലോ? അവരുടെ നിലവാരം കുറഞ്ഞു എന്നല്ലേ പറഞ്ഞത്

    @ Vivek – “ഗിരീഷ് പുത്തഞ്ചേരിയും കൈതപ്രവുമെല്ലാം അവരുടേതായ വ്യക്തിത്വം എല്ലാകാലത്തും കാത്ത് സൂക്ഷിച്ചു.”

    എന്നു പറയാന് പറ്റില്ല …. തൊണ്ണൂറുകളിലെ അവരുടെ ഗാനങ്ങളുടെ ഏഴയലത്തെത്തില്ല രണ്ടായിരത്തിലെ “മുക്കാലേ മുണ്ടാണി” ഗാനങ്ങളും

    എനിക്കിഷ്ടപ്പെട്ട ഗിരീഷിന്റെ ചില അവസാനകാല ഗാനങ്ങളിതാ

    1. പിന്നെ എന്നോടൊന്നും പറയാതെ
    പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ്
    2. എന്തെടീ എന്തെടീ പനങ്കിളിയേ

    ഇവയിലും സംഗീതത്തിന്റെ ഇമ്പമാണ് സാഹിത്യ ഭംഗിയേക്കാള് മുമ്പിലെന്നു തോന്നുന്നു

    “അമ്മ മഴക്കാറിനു കണ് നിറഞ്ഞു” – കൊള്ളാം …. സംഗീതവും ആലാപവും. ഗിരീഷ് പുത്തഞ്ചേരിക്ക് അഭിമാനിക്കാനുള്ളതൊന്നും വരികളിലുള്ളതായി എനിക്ക് തോന്നിയിട്ടില്ല. (ആദ്യ വരി കൊള്ളാം, അവസാന അനുപല്ലവിയും.)

    ഗിരീഷ് പുത്തഞ്ചേരിയുടെ ഒരു ദൗര്ബല്യമായി ഞാന് കാണുന്നത് മഴയോടനുബന്ധ ബിംബങ്ങളുടെ അമിതോപയോഗമാണ് (മഴ, മഴക്കാറ്, മഴവില്ല്, മിന്നല്, കാറ്റ് …..) അതിലൊന്നു പോലും ഉപയോഗിക്കാത്ത ഗാനങ്ങള് വിരളമാണ് (പ്രത്യേകിച്ചും അവസാന കുറേ വര്ഷങ്ങളില്).

    (അതു പോലെ തന്നെ ചെകിടിപ്പിക്കുന്ന ഒന്നാണ് എസ് രമേശന് നായരുടെ പ്രേമ / ഉത്സവ ഗാനങ്ങള്. രാധയും കൃഷ്ണനും വൃന്ദാവനവുമില്ലാതെ ഇല്ലാതെ ഒരു ഗാനം പോലുമില്ല.)

  • കഥാകാരന്‍

    @ ജലജേച്ചി

    “മല്ലികാബാണന് എന്തേ പഞ്ചശരങ്ങളും വേണ്ടെന്ന് വച്ച് മന്ദാരം ഉപയോഗിച്ചത്?”

    അഞ്ച് ശരങ്ങളും പോരാഞ്ഞിട്ടാവും ജലജേച്ചി ;) ….( By the way, ‘കാമദേവ’ ഗാനങ്ങളില് അഞ്ചു ശരങ്ങളും പോരാതെ (യൂസഫലി) is my favorite song)

    ഈ കൊടുത്തിരിക്കുന്ന സംവാദം ഒന്നു വായിച്ചു നോക്കൂ …. രസകരമായിരിക്കുന്നു. അല്ലേ?
    http://www.m3db.com/node/17307

  • കഥാകാരന്‍

    @ Subair”തെറ്റുകള് ആര്ക്കും പറ്റാം എന്ന് മനസ്സിലാക്കുക” –

    എന്റെ “മുക്കാലി മുണ്ടാണി” പ്രയോഗം ഓര്ക്കുക. അവര്ക്ക് തെറ്റുകള് അപൂര്വമായിരിക്കും എന്നാണ് ഞാന് പറഞ്ഞത്.

    “അമ്പലനടയിലെ ചമ്പകത്തില്‍ മലരമ്പനും പൊറുതിക്കായ് വന്നിറങ്ങീ‍
    മാവായ മാവെല്ലാം പൂത്തിറങ്ങീ മണമുള്ള മാണിക്യപ്പൂത്തിരികള്‍
    നിന്റെ മാരനെ എതിരേല്‍ക്കും പൂത്തിരികള്‍ ”

    - മാരന്‍ എന്ന വാക്കിന് ഭര്‍ത്താവ് എന്നു മാത്രമല്ല “കാമദേവന്‍” എന്നും അര്‍ഥമുണ്ടെന്ന് മറക്കരുത്, പ്രത്യേകിച്ചും “മലരമ്പന്‍” വരുന്നകാര്യമാണ് ആ ചരണത്തില്‍ പറയുന്നതും. (“നിന്റെ” എന്ന വാക്കാണ് confusion ഉണ്ടാക്കുന്നതെന്നു തോന്നുന്നു. )

  • കഥാകാരന്‍

    @ വിവേക്
    “എന്നാല്‍ ഇന്ന്, സംഗീത സംവിധായകന്‍ നല്‍കുന്ന ഈണത്തിനനുസരിച്ച് വാക്കുകള്‍ ഉപയോഗിക്കുകയാണ്.”

    ഇല്ല. പക്ഷെ, സലില്‍ ചൗധരി, രവി ബോംബെ തുടങ്ങിയവരുടെ ഈണങ്ങളില്‍ പഴയ കാലത്ത് രചിക്കപ്പെട്ട ഗാനങ്ങള്‍ ഒന്ന് കേട്ടു നോക്കൂ …

  • കഥാകാരന്‍

    @ Malini

    എന്നും നീ എന്റെ ഭാവനയ്ക്ക് രോമാഞ്ചം ആയിരിക്കും…
    എന്റെ ഏകാന്ത ചിന്തകളില്‍ പൂക്കുന്ന പാലപ്പൂവായിരിക്കും …
    പുതുതായി തളിര്‍ത്ത തേന്മാവിന്‍ പൂങ്കുല ആയിരിക്കും…
    സഹിക്കബിള്‍ അല്ലെ?

    :) :) :)

  • കഥാകാരന്‍

    @ വിവേക്

    ഭാവനരോമാഞ്ചം – ഭാവനാരോമാഞ്ചം എന്നു വേണമായിരിക്കും. മാഷ് പറായട്ടെ

    ഏകാന്തചിന്ത – ഏകാന്തമായിരിക്കുമ്പോളുണ്ടാകുന്ന ചിന്ത

    മാകന്ദമഞ്ജരി ഒരു വൃത്തമാണ്

  • കഥാകാരന്‍

    പ്രാദേശികമായിട്ടുള്ള പ്രയോഗങ്ങളുടെ വ്യത്യാസമാണെന്ന് തോന്നുന്നു.

    ഞങ്ങളുടെ നാട്ടില്‍ “ബസ്സില്‍ പോയപ്പോള്‍ ഒരാനയെ കണ്ടു” എന്നു പറഞ്ഞാല്‍ അത് “ബസ്സിറങ്ങിയതിനു ശേഷം ആനയെ കണ്ടു” എന്നല്ല. ബസില്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ ആനയെ കണ്ടു എന്നാണ്

  • കഥാകാരന്‍

    “ഒ എന്‍ വി ക്ക് അങ്ങനെ തെറ്റുപറ്റാന്‍ പാടില്ലായിരുന്നു, ഒരു കോളേജ് പ്രൊഫസ്സര്‍ അല്ലേ?” – അതെന്താ കോളേജ് പ്രൊഫസര്‍മാര്‍ മനുഷ്യരല്ലേ? ;)

    “ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍” ജലജേച്ചി, ഒന്നു വിശദമാക്കാമോ?

  • കഥാകാരന്‍

    “രചയിതാവ്, സംഗീതസംവിധായകന്‍, ഗായകന്‍,ഗായിക എന്നിങ്ങനെ മറ്റുപലരുമുണ്ടായിട്ടും ഇവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു” –

    സാന്ദര്‍ഭികമായി വേറൊരു കാര്യം പറയട്ടേ …. Ego മൂലം മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാത്തവരുമുണ്ട്. (കാസറ്റുകളില്‍ ഗായകരുടേയും രചയിതാക്കളുടേയും പേരുകള്‍ മാറ്റുന്നതും ഉള്‍പ്പെടുത്താത്തതും മറ്റും ഓര്‍ക്കുക). ദേവരാജന്‍ മാസ്റ്ററും ശ്രീകുമാരന്‍ തമ്പിയുമായുള്ള വഴക്കും, പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ യേശുദാസ് പാടാത്തതും, പി ജയചന്ദ്രന്‍ Re-take എടുക്കാന്‍ വിസമ്മതിച്ച ഗാനം സ്വയം ആലപിച്ച് M ജയചന്ദ്രന്‍ നല്ല ഗായകനുള്ള അവാര്‍ഡ് നേടിയതും ഈ ഗണത്തില്‍ പെടുത്താം ….

  • malini

    ”കാവ്യവൃത്ത”ങ്ങളിലോമനേ നീ നവ
    മാകന്ദമഞ്ജരിയായിരിക്കും..

  • malini

    @കഥാകാരന്‍
    ഞങ്ങളുടെ നാട്ടില്‍ “ബസ്സില്‍ പോയപ്പോള്‍ ഒരാനയെ കണ്ടു” എന്നു പറഞ്ഞാല്‍ അത് “ബസ്സിറങ്ങിയതിനു ശേഷം ആനയെ കണ്ടു” എന്നല്ല. ബസില്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍ ആനയെ കണ്ടു എന്നാണ്

    ;) അത് വേ ഇത് റെ

  • കഥാകാരന്‍

    “അത് വേ ഇത് റെ” –

    വേറെയല്ല … അതങ്ങനെ തന്നെയാണ് മാലിനി …..

    വഴിയില്‍ നടക്കുമ്പോള്‍ കാലില്‍ മുള്ള് കൊണ്ടു.
    അകത്ത് നാടകം നടന്നപ്പോള്‍ പുറത്ത് മഴ പെയ്തു

    ഇതിലെല്ലാമുള്ള അര്‍ഥമല്ലാതെ മറിച്ചൊന്നും എനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല.

    “നിദ്രതന്‍ നീരാഴി നീന്തിക്കടന്നപ്പോള്‍
    സ്വപ്നത്തിന്‍ കളിയോടം കിട്ടി…
    കളിയോടം മെല്ലെത്തുഴഞ്ഞു ഞാന്‍ മറ്റാരും
    കാണാത്ത കരയില്‍ ചെന്നെത്തി”
    എന്നു കവി പറയുമ്പോള്‍, അത് വ്യക്തമാണ്.

    നിങ്ങള്‍ക്കെന്താ വേണ്ടത്? ഇത് തെറ്റാണെന്ന് ഞാന്‍ പറയണോ?

    (കടപ്പാട്: നടി ശോഭന – “നിങ്ങള്‍ക്കെന്താ വേണ്ടത്? എനിക്ക് ക്ഷമയില്ലെന്ന് ഞാന്‍ പറയണോ? ” http://www.youtube.com/watch?v=5xGIiuUHGtc)

  • കഥാകാരന്‍

    @ Jenish

    കടന്നു + അപ്പോള്‍ = കടന്നപ്പോള്‍

    എങ്കില്

    കടക്കുമ്പോള്‍ = കടക്കും + അപ്പോള്‍

  • malini

    @കഥാകാരന്‍
    നിദ്ര തന്‍ നീരാഴി നീന്തി ‘കടന്നപ്പോള്‍’ , ( ‘നീന്തുമ്പോള്‍’ അല്ലല്ലോ)
    നീന്തിക്കൊണ്ടിരുന്നപ്പോള്‍ , കടക്കുമ്പോള്‍ ഒക്കെ ആകുമ്പോള്‍ താങ്കള്‍ പറയുന്നത് ശരി ആകും…

    @ വഴിയില്‍ ‘നടക്കുമ്പോള്‍’ കാലില്‍ മുള്ള് കൊണ്ടു. (അങ്ങനെയെങ്കില്‍ കടക്കുമ്പോള്‍ എന്ന് വേണം )
    അകത്ത് നാടകം നടന്നപ്പോള്‍ പുറത്ത് മഴ പെയ്തു
    (നടന്നു കൊണ്ടേയിരുന്നപ്പോള്‍)

    @ ഇതിലെല്ലാമുള്ള അര്‍ഥമല്ലാതെ മറിച്ചൊന്നും എനിക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല.

    :) അത് എന്റെ തെറ്റല്ല.. :) : ) :)

  • malini

    പരീക്ഷ എന്ന കടമ്പ കടന്നപ്പോള്‍ …( ഇവിടെ പരീക്ഷ നടന്നു കൊണ്ടിരിക്കുയല്ലല്ലോ ).
    നീന്തിക്കടന്നു , നീന്തിക്കടന്നപ്പോള്‍ എന്നിവയും നടക്കുമ്പോള്‍ ഓടുമ്പോള്‍ , പെയ്യുമ്പോള്‍ എന്നിവയും തമ്മിലുള്ള കാല വ്യത്യാസം ശ്രദ്ധിക്കു.

  • ജലജ

    വിവേക്,
    `ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍, ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍” ഇങ്ങനെ ഒരു വരിയുണ്ടതില്‍.

    കൂടുതല്‍ വിവരങ്ങള്‍ക്ക്

    http://paattezhuthu.blogspot.com/2011/03/blog-post.html

    മാതൃഭൂമിയില്‍ പാട്ടെഴുത്ത് എഴുതിയിരുന്ന രവിമേനോന്റെ ബ്ലോഗ് ആണ്. ഉത്തരാസ്വയംവരത്തെക്കുറിച്ചും അതിലുണ്ട്. വേറെ ചില ഗാനങ്ങളെക്കുറിച്ചും.

  • malini

    @ജലജചേച്ചി
    ഗാനങ്ങളിലെ പിഴവ് ചൂണ്ടിക്കാണിക്കുന്ന ലേഖനത്തിലും പിഴവ്…

    :- പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമക്ക് വേണ്ടി ഗിരീഷ്‌ പുത്തഞ്ചേരി എഴുതിയതും (ഗാനം ഒലിവ് ബുക്സ് പുറത്തിറക്കിയ സമാഹാരത്തില്‍) ഗാനഗന്ധര്‍വന്‍ പാടിയതും “ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍, ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം” എന്നായിരിക്കാം. പക്ഷെ ആ പാട്ട് വേദികളിലും ചാനലുകളിലും “ആരോ വിരല്‍ മീട്ടി” എന്നേ പാടിക്കേള്‍ക്കാറുള്ളൂ.
    :-
    ഗാനരചയിതാവ് സച്ചിദാനന്ദൻ പുഴങ്കര ആണ്.
    അത് കുറെ കാലമായി പലരും തിരുത്തുന്നു. ഈയടുത്ത് മാതൃഭുമിയിലും ഇതേ പിഴവ് കണ്ടു…ഏറെ രസകരം ആയി തോന്നിയത് സച്ചിദാനന്ദന്‍ കുറിച്ചുള്ള ലേഖനത്തില്‍ ഈ തെറ്റ് അവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് എന്നുള്ളതും …

    ശ്രീകുമാരന്‍ തമ്പിയുടെയും മങ്കൊമ്പിന്റെയും വിശദീകരണങ്ങള്‍ വായിച്ചപ്പോളും വീണിടത്ത് കിടന്നുരുളുന്ന പ്രതീതി തന്നെ ..തെറ്റ് സമ്മതിക്കാനും വേണം ഒരു ധീരത

  • Jenish

    @Kadhakaran,

    ##നിങ്ങള്‍ക്കെന്താ വേണ്ടത്? ഇത് തെറ്റാണെന്ന് ഞാന്‍ പറയണോ?”

    അയ്യോ വേണ്ട!! ശരിയായിരുന്നില്ല എന്ന് പറഞ്ഞാല്‍ മതി!! :)

  • ബാലചന്ദ്രന്‍

    സാഹിത്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കുന്നത് എപ്പോഴാണ് കണ്ടത് .ശ്രദ്ധിക്കാന്‍ സമയമില്ലായിരുന്നു . നല്ല ചര്‍ച്ചകള്‍ . ഞാനും കൂടുന്നു നിങ്ങളോടൊപ്പം .

  • Pingback: മഷിത്തണ്ട് പദപ്രശ്നം » Blog Archive » മലയാളം , സാഹിത്യം -2

  • ജലജ

    ജലജ Says:
    September 18th, 2011 at 11:46 pm
    വിവേക്,
    `ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍, ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍” ഇങ്ങനെ ഒരു വരിയുണ്ടതില്‍.

    വിവേക് എന്നത് കഥാകാരന്‍ എന്ന് തിരുത്തിവായിക്കാനപേക്ഷ.

    സോറി വിവേക്. :)

    സോറി കഥാകാരന്‍. :)

  • admin

    may continue this thread on …
    http://mashithantu.com/cw-discuss/?p=921

  • ജലജ

    >>>>>>“ഒ എന്‍ വി ക്ക് അങ്ങനെ തെറ്റുപറ്റാന്‍ പാടില്ലായിരുന്നു, ഒരു കോളേജ് പ്രൊഫസ്സര്‍ അല്ലേ?” – അതെന്താ കോളേജ് പ്രൊഫസര്‍മാര്‍ മനുഷ്യരല്ലേ?

    എനിക്ക് തെറ്റിപ്പോയി. ഒ എന്‍ വി കോളേജ് പ്രൊഫസ്സര്‍ ആയതുകൊണ്ടായിരിക്കും തെറ്റ് ശ്രദ്ധയില്‍ പെടാഞ്ഞത്. സ്കൂള്‍ ടീച്ചര്‍ ആയിരുന്നുവെങ്കില്‍ തെറ്റ് പെട്ടെന്ന് കണ്ണില്‍പ്പെട്ടേനെ. അവരുടെ ഒരു പ്രധാനജോലി തിരുത്തലായതുകൊണ്ട് തെറ്റ് പെട്ടെന്ന് അവരുടെ കണ്ണില്‍പ്പെടും.

  • Vivek

    @

    സോറി വിവേക്

    It’s OK ജലജേച്ചി

    നല്ല കുട്ടിയായിരിക്കുന്ന എന്നെയും ആരും വെറുതേ വിടുന്നില്ലല്ലോ എന്നൊരു വിഷമം മാത്രം.

    പിന്നെ, ഞാന്‍ കേട്ടിരിക്കുന്ന പാട്ട് ഇതാണ്

    ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍
    ഒടുവില്‍ നീയെത്തുമ്പോള്‍ ചൂടിക്കുവാന്‍

  • കഥാകാരന്‍

    @ വിവേക്

    ഭൂതകാലം വേട്ടയാടും എന്നു കേട്ടിട്ടില്ലേ ? ;) (സിനിമകളില് ഗുണ്ട നല്ലവനായി മാറിയിട്ടും പിന്നെയും സമൂഹം അവനെ ഗുണ്ടയായി കണക്കാക്കി പെരുമാറുന്നത് ഓര്ക്കൂ …)

  • സുരേഷ്

    കവി മുല്ലനേഴിക്ക് ആദരാഞ്ജലികള്‍ !!!!!!

    തൃശ്ശൂര്‍: കവിയും ഗാനരചയിതാവുമായ മുല്ലനേഴി നീലകണ്ഠന്‍ (63) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യആസ്പത്രിയില്‍ ഇന്നുപുലര്‍ച്ചെ 3.30 നായിരുന്നു അന്ത്യം. നെഞ്ചുവേദനയെതുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

    കവി, ഗാനരചയിതാവ്, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. 1995ലെയും 2010ലെയും കേരളസാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഉള്ളൂര്‍ കവിമുദ്ര പുരസ്‌കാരം എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

    1976 ല്‍ ലക്ഷ്മി വിജയം എന്ന ചലച്ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നിര്‍വഹിച്ചത്. ഇന്ത്യന്‍ റുപ്പിയാണ് അദ്ദേഹത്തിന്റെ അവസാനചിത്രം. 22 ചലച്ചിത്രങ്ങള്‍ക്കായി 69ലേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി കവിതകളും ആല്‍ബം ഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

    പിറവി, ഉപ്പ്, കഴകം എന്നീ ചലച്ചിത്രങ്ങളിലും അടുക്കളയില്‍നിന്നും അരങ്ങത്തേക്ക്, ചാവേര്‍പട എന്നീനാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ചു.

    1948 മേയ് 16ന് ആവണിശ്ശേരി മുല്ലനേഴി മനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. രാമവര്‍മ്മപുരം ഹൈസ്‌ക്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു അദ്ദേഹം. 1980 മുതല്‍ 83 വരെ കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു.

    സംസ്‌കാരം വൈകീട്ട് അഞ്ചരയ്ക്ക് തൃശ്ശൂര്‍ ആവണിശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും.

  • ബാലചന്ദ്രന്‍

    മുല്ലനേഴിയുടെ വിയോഗത്തില്‍ എന്റേയും അനുശോചനം രേഖപ്പെടുത്തുന്നു .വൈകിയാണെങ്കിലും .
    ഇനിയൊരുപക്ഷേ 2011 – 2012 മലയാള സാഹിത്യത്തിന് നഷ്ടങ്ങളാകുമോ ?
    കാക്കനാടന്‍, മുല്ലനേഴി .
    അതും കവി അയ്യപ്പന്‍റെ ചരമ വാര്‍ഷികത്തില്‍ മുല്ലനേഴിയും

  • സുബൈര്‍

    സുരേഷ്, മാഷ്‌
    സാഹിത്യം രണ്ടാം ഭാഗത്തിലേക്ക് കടന്നതറിഞ്ഞില്ലേ?

    admin Says:
    September 19th, 2011 at 10:58 am

    may continue this thread on …
    http://mashithantu.com/cw-discuss/?p=921

  • സുരേഷ്

    $$$ സുരേഷ്, മാഷ്‌
    സാഹിത്യം രണ്ടാം ഭാഗത്തിലേക്ക് കടന്നതറിഞ്ഞില്ലേ?

    ആദ്യത്തെ ഭാഗത്തിനു തന്നെ ഒരു തീരുമാനമാകട്ടേ, എന്നിട്ടടുത്ത ഭാഗം ! ങാ ഹാ ! ;) ;)

  • സുബൈര്‍

    സുരേഷ് Says:
    July 15th, 2011 at 9:59 pm

    admin,

    since it takes lot of time to load comments page when more than 100 comments are there, is it possible to sort it the otherway round, like the recent comment at the top and oldest comment at the last ?
    or else use next page – prev page funda with coming to the last page by default.

    :) :) :)

  • admin