സംവാദം / ചര്‍ച്ച

പദപ്രശ്നവുമായി നേരിട്ട് ബന്ധമില്ലാത്ത വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കാം.

പദപ്രശ്ന ലിങ്കില്‍ അതാത് പദപ്രശ്നത്തിലെ തെറ്റുകളോ പ്രശ്നങ്ങളോ മാത്രം ചര്‍ച്ച ചെയ്യാം. ഇവിടെ കൊടുക്കുന്ന കമന്റിന്റെ ലിങ്ക് മാത്രം മറ്റു സ്ഥലങ്ങളില്‍ കൊടുക്കുക.

Tags:

  • admin

    പദപ്രശ്നവുമായി നേരിട്ട് ബന്ധമില്ലാത്ത വിവരങ്ങള്‍ ഇവിടെ പങ്കുവയ്ക്കാം.

    പദപ്രശ്ന ലിങ്കില്‍ അതാത് പദപ്രശ്നത്തിലെ തെറ്റുകളോ പ്രശ്നങ്ങളോ മാത്രം ചര്‍ച്ച ചെയ്യാം. ഇവിടെ കൊടുക്കുന്ന കമന്റിന്റെ ലിങ്ക് മാത്രം മറ്റു സ്ഥലങ്ങളില്‍ കൊടുക്കുക.

  • Jenish

    സംസ്കാരം

    “ അന്യായകര്‍മ്മം മനസാ വാചാ ചെയ്യാതെകണ്ടു
    അന്വേഷാം ഹിതത്തിങ്കല്‍ ഈര്‍ഷ്യയുണ്ടാകാതെ
    ആര്യകര്‍മ്മണാ രഞ്ജിച്ചേറിയ സല്‍ക്കറ്മ്മണാ
    ധീരനായിരിപ്പവന്‍ സംസ്കാര ശ്രേഷ്ഠ്നല്ലോ? ”

    “സംസ്കാരം“ – ആ വാക്ക് കേള്‍ക്കാത്തവര് ഇല്ലതന്നെ. ധാരാളം സാംസ്കാരിക പരിപാടികളില് പങ്കെടുത്തിട്ടുള്ളവരാണ് അധികവും. സാംസ്കാരിക പ്രഭാഷണങ്ങള് ഒട്ടനവധി നാം കേട്ടിട്ടുണ്ട്.വളരെക്കൂടുതല് സാംസ്കാരിക നായകന്മാര് ഉണ്ടെന്നു കരുതുന്ന നാടാണ് നമ്മുടേത്. ഏന്നാല് നാം അറിയുന്ന സാംസ്കാരിക നായകന്മാരെല്ലാം സംസ്കാരസമ്പന്നരാണോ? അഴുക്കുപറ്റാത്ത വസ്ത്രങ്ങളും ശരീരവും, വിലകൂടിയ മറ്റനുബന്ധവസ്തുക്കളും ഉള്ളയാള്‍ സംസ്കാരസമ്പന്നനാകുമോ? വടിവൊത്തഭാഷയില് സാഹിത്യപരമായും ആലങ്കാരികമായും ഉന്നതമായ രീതിയില് പ്രഭാഷണം ചെയ്യുന്നയാളെ സാംസ്കാരസമ്പന്നന് എന്ന് കണക്കുകൂട്ടാമോ? സംസ്കാരത്തെപ്പറ്റി കൂടുതല് ചിന്തിക്കുമ്പോള്‍ ഇങ്ങനെയുള്ള് ചോദ്യങ്ങളും അവയുടെ ഉത്തരങ്ങള്‍ തേടിപ്പോകാനുള്ള താല്പര്യവും നമ്മില് ഉണ്ടാകാം!! ഇനി ആരംഭത്തില് കൊടുത്തിരിക്കുന്ന പദ്യം ഒന്നു ശ്രദ്ധിക്കാം…
    “അന്യായകര്‍മ്മം മനസാ വാചാ ചെയ്യാതെകണ്ടു“ – എന്താണ് അന്യായകര്‍മ്മം? ന്യായവും അന്യായവും എങ്ങനെയാണ് വേര്തിരിക്കുന്നത്? ഒരാളുടെ ന്യായം മറ്റൊരാല്ക്ക് അന്യായമായി വരുമോ? ഒരു വ്യക്തി ഇങ്ങനെ ചിന്തിക്കുന്നുവെന്നു കരുതുക…

    “തന്റെ കാര്യമഖിലം നടക്കണം
    തന്റെ ദാരസുതരും സുഖിക്കണം
    അന്യരാകെയതി ഖിന്നരാകണം
    തന്നെവന്നനുദിനം വണങ്ങണം”

    ഇങ്ങനെ ചിന്തിക്കുന്നയാളുകളെ നാം പല സന്ദര്ഭങ്ങളിലും കണ്ടിട്ടുണ്ടാകും. ഇവരെ നാം “സ്വാര്ത്ഥര്” എന്നു വിളിക്കും. എന്നാല് അയാളെ സംബന്ധിച്ചിടത്തോളം അതു ന്യായമാണ്. ഇങ്ങനെ ചിന്തിക്കുമ്പോള്‍ ന്യായാന്യായങ്ങള്‍ ആപേക്ഷികമാണെന്ന് തോന്നാം.
    ഈ അവസരത്തില് ഒരു സംഭവം ഇവിടെ കുറിക്കട്ടെ – ചരിത്രത്തിലെ “ചാണക്യന്” എന്ന് വ്യക്തിയെപ്പറ്റി നാമെല്ലാം കേട്ടിട്ടുണ്ട്. “വിഷ്ണുഗുപ്തന്” എന്ന ശുദ്ധബ്രാഹ്മണന് ചന്ദ്രഗുപ്ത മഹാരാജാവിന്റെ ഏറ്റവും വിശ്വസ്തനായ മന്ത്രിപ്രമുഖനായിരുന്നല്ലോ? ജീവിതാന്ത്യംവരെയും അതിന് ഒരു മാറ്റവും ഉണ്ടായില്ലാ. എന്തുകൊണ്ടാണ് മഹാരാജാവിന് ഇദ്ദേഹത്തില് ഇത്രയും വിശ്വാസ്യതയുണ്ടായത്? ദരിദ്രനും ശുദ്ധനുമായ ഇദ്ദേഹം, പണ്ഡിതരും കുബേരപ്രമാണിമാരുമായവരേക്കാള് രാജാവിന് ശ്രേഷ്ഠനായത് എന്ത് കാര്യംകൊണ്ടാണ്? രാജാവിന്റെ സാമന്തന്മാര്ക്കെല്ലാം ചാണക്യനോട് അസൂയയും വെറുപ്പുമായിരുന്നു. എങ്ങനെയെങ്കിലും അദ്ദേഹത്തെ പുകച്ചുപുറത്തു ചാടിക്കാനവര് ശ്രമിച്ചു. ചാണക്യന്റെ വീട്ടില് ചെന്ന് സൗഹൃതഭാവേന അദ്ദേഹത്തില് നിന്നും ഉള്ള വിവരങ്ങള് ശേഖരിക്കുക; അങ്ങനെ അദ്ദേഹത്തിനെതിരായി എന്തെങ്കിലും കിട്ടുമോയെന്നു ശ്രമിക്കുക. അതിനായി അവര് രണ്ടുപേരെ കണ്ടെത്തി. ചാണക്യനുമായി ശത്രുതയില്ലാത്ത വ്യക്തികള്. ചാണക്യന്റെ വ്യക്തിമാഹാത്മ്യം അറിയണമെന്ന് ആഗ്രഹമുള്ളവര്. നമ്മുടെ ചാനലുകാര് പലരേയും ഇന്റെര്‍വ്യൂ ചെയ്യുന്നതു കണ്ടിട്ടില്ലേ? അതുപോലെ. അതിലും സദുദ്ദേശവും ദുരുദ്ദേശവും ഉണ്ടല്ലോ? അങ്ങനെ അവര് രണ്ടുപേരും ചാണക്യന്റെ വീട്ടിലെത്തി. പനയോലകൊണ്ടുമേഞ്ഞ ചെറിയൊരു വീട്. മുന് വശത്ത് ഒരു ചെറിയ വരാന്ത. അകത്ത് ഒരു മുറി. ഒരു ചെറിയ വരാന്തയില് അടുക്കള. തീര്‍ന്നൂ മന്ത്രിപ്രമുഖന്റെ കൊട്ടരവിശേഷം. മുന് വശത്ത് വരന്തയില് ചാണക്യനിരുന്ന് പനയോലയില് എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. അദ്ദേഹം ആഗതരെ തലയുയര്‍ത്തി ഒന്നു നോക്കി. കയറിയിരിക്കാന് ആംഗ്യം കാണിച്ചു. പുല്ലുപായില് രണ്ടുപേരും കയറിയിരുന്നു. നിശബ്ദമായി അദ്ദേഹം എഴുതിക്കൊണ്ടിരുന്നു. മണ്‍ചുമരില് രണ്ടു കല് വിളക്കുകള്. അതില് ഒന്നില് നിന്നാണ് പ്രകാശം വരുന്നത്. അല്പസമയം കഴിഞ്ഞപ്പോള് അദ്ദേഹം എഴുത്തു നിര്‍ത്തി. എഴുതിയ ഓലകളെല്ലാം ഭംഗിയായി അടുക്കികെട്ടി പെട്ടീയില് വച്ചു. എന്നിട്ട് കത്തിക്കൊണ്ടിരുന്ന കല് വിളക്കില് നിന്നും മറ്റേ കല് വിളക്കിലേക്ക് ദീപം പകര്‍ന്നു. എന്നിട്ട് ആദ്യത്തെ കല് വിളക്കിലെ ദീപം അണച്ചു. പിന്നീട് വിശേഷങ്ങള്, നാട്ടുകാര്യങ്ങള്, രാജഭരണം, ജനങ്ങളുടെ ആവശ്യങ്ങള് എന്നിവയെപ്പറ്റിയെല്ലം വിശദമായി സംഭാഷണം നടത്തി. സംഭാഷണങ്ങള്‍ക്കൊടുവില് ഒരാള് ചാണക്യനോടു പറഞ്ഞു. “എനിക്കു അങ്ങയോട് അവസാനമായി ഒരു ചോദ്യം ചോദിക്കാനുണ്ട്. അങ്ങയ്ക്ക് ഇത്രയും വര്‍ഷം അസൂയയും ഈര്‍ഷ്യയും നിറഞ്ഞ ഈ കൊട്ടാരഭരണക്കാരുടെയിടയില് എങ്ങനെ രാജാവിന്റെ വിശ്വസ്തനായി കഴിയാന് സാധിച്ചു? ഇതിന്റെ രഹസ്യമെന്താണ്?” അപ്പോള് രണ്ടാമത്തെയാളും ഒരു ചോദ്യമുന്നയിച്ചു. “ഞങ്ങള് വന്നപ്പോള് ചുമരിലുണ്ടായിരുന്ന രണ്ട് കല് വിളക്കുകളില് ഒരെണ്ണം കത്തിക്കൊണ്ടിരുന്നു. അങ്ങയുടെ എഴുത്ത് കഴിഞ്ഞപ്പോള് ആദ്യം കത്തിക്കൊണ്ടിരുന്ന വിളക്കണച്ചിട്ട് രണ്ടാമത്തെ വിളക്ക് കത്തിച്ചു. ഇതെന്തിനായിരുന്നു?” ചാണക്യന് ചിരിച്ചുകൊണ്ട് പറഞ്ഞു. “ആദ്യത്തെ ചോദ്യത്തിനുത്തരം രണ്ടാമത്തെ ചോദ്യത്തിലുണ്ട്. ഞാന് രാജാവിന്റെ മന്ത്രിയാണല്ലോ! എനിക്ക് പല സാധനങ്ങളും കൊട്ടരത്തില് നിന്നും ലഭിക്കും. കൂടെ ഒരു മാസത്തേക്ക് രണ്ടേകാലിടങ്ങഴി എണ്ണയും വിളക്കുകത്തിക്കാന് കിട്ടിക്കൊണ്ടിരിക്കുന്നു. ആ എണ്ണയുപയോഗിച്ചാണ് ഞാന് ഒന്നാമത്തെ വിളക്ക് കത്തിച്ചുകൊണ്ടിരുന്നത്. അത് രാജ്യകാര്യങ്ങളും കണക്കുകളും രാജകല്പനകളും എഴുതാനാണുപയോഗിക്കുന്നത്. നാളെ ഡര്‍ബാറുള്ളതിനാല് അതിനുവേണ്ട വിളംബരങ്ങളും കണക്കുകളുമൊക്കെയാണ് എഴുതിക്കൊണ്ടിരുന്നത്. അത് കഴിഞ്ഞപ്പോള് നിങ്ങളുമായി സംസാരമായി. അത് എന്റെ മാത്രം കാര്യമാണ്‍. രാജ്യകാര്യത്തിനല്ലാ. അതുകൊണ്ടാണ് രാജ്യകാര്യത്തിനുമാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന വിളക്കുകെടുത്തി എന്റെ സ്വകാര്യ്വിളക്ക് തെളിയിച്ചത്. എന്റെ സഹധര്‍മിണിയും ഞാനുംകൂടി വനത്തില്‍പ്പോയി ശേഖരിക്കുന്ന കായ്കള് ആട്ടിയെടുത്ത എണ്ണയാണ് അതില് ഉപയോഗിക്കുന്നത്. രാജ്യകാര്യത്തിനുള്ളത് സ്വന്തം കാര്യങ്ങള്‍ക്കുപയോഗിക്കുന്നത് ന്യായമല്ലാ. അത് അന്യായമാണ്.”
    നോക്കൂ, അദ്ദേഹത്തിന്റെ ന്യായാന്യായത്തിന്റെ ഏറ്റവും തീഷ്ണമായ വീക്ഷണം. ഈ രീതിയില് പൊതുമുതലിനെ, രാജ്യസമ്പത്തിനെ കാണുന്ന എത്ര ഭരണാധിപന്മാര് ഭാരതത്തിലുണ്ടായിരിക്കുമെന്ന് നാം ചിന്തിച്ചു നോക്കുക. ഇതാണ് സംസ്കാരത്തിന്റെ ഒന്നാമത്തെ ലക്ഷണം. അന്യായമായകാര്യം ചിന്തകൊണ്ടോ, വാക്ക് കൊണ്ടോ, പ്രവൃത്തികൊണ്ടോ ചെയ്യാന് പാടില്ലാ. “ അന്വേഷാം ഹിതത്തിങ്കല് “, മറ്റുള്ളവരുടെ സുഖസൗകര്യങ്ങളില്, അവരുടെ ഉയര്‍ച്ചയില് “ ഈര്‍ഷ്യയുണ്ടാകാതെ “ അസംതൃപ്തിയുണ്ടാകാതെ, അസൂയയുണ്ടാകാതെ, ശ്രേഷ്ഠമായ കര്‍മ്മങ്ങള് മാത്രം ചെയ്ത് ആര്‍ക്കും ഒരുപദ്രവവുമുണ്ടാക്കാതെ ജീവിക്കുന്നയാളെ സംസ്കാരശ്രേഷ്ഠനായി പരിഗണിക്കാം.

    “ അര്‍ത്ഥമാകിലും ബലാദൈശ്വര്യമായീടിലും
    വിദ്യയാകിലും തനിക്കേറെയൊന്നുണ്ടായ് വന്നാല്
    എത്രയും വിനീതനായ സമുന്നുദ്ധനായ
    വിദ്വാനുസമമായിട്ടില്ല വിദ്വാന്മാരാരും! “

    ധനവും ഐശ്വര്യവും ധാരാളം കൈവന്നാലും, ലൗകികത്തിലേതായാലും ആദ്ധാത്മികത്തിലേതായാലും വിദ്യ തനിക്കേറെയുണ്ടായിരുന്നാലും ഏറ്റവും വിനീതനായി കാണപ്പെടുന്നവന് വിദ്വാന്മാരില് ശ്രേഷ്ഠനായിരിക്കും.
    “ നഷ്ടമായതു ചിന്തിച്ചേതുമേ ദുഃഖിയാതെ
    തുഷ്ടനായ് അപ്രാപ്യമായുള്ളതു കാമിയാതെ
    ആപത്തുവരുംകാലം ഏതുമേ ദുഃഖിയാതെ
    താപത്തെ ത്യജിപ്പവന്‍ സംസ്കാരശ്രേഷ്ഠനല്ലോ! ”
    നമുക്ക് എന്തുതന്നെ നഷ്ടപ്പെട്ടാലും, ധനം ആണെങ്കിലും വസ്തുവകകളാണെങ്കിലും ബന്ധുജനങ്ങളാണെങ്കിലും നഷ്ടപ്പെട്ടതിനെയോര്‍ത്ത് ദുഃഖിക്കരുത്. നഷ്ടപ്പെട്ടതൊന്നും നമ്മുടേതല്ലായെന്നുകരുതി അതിനെ മനസ്സില് നിന്നും മായിച്ചുകളയണം. അതുപോലെ ആപത്തുവരുമ്പോള് എന്തുചെയ്യണമെന്നു ചിന്തിക്കാന് കഴിയാതെ ഒന്നും ചെയ്യാന് കഴിയാത്തവനായി ഇരിക്കരുത്. ഏതാപത്തിനേയും അതിജീവിക്കാനുള്ള മനസ്സും ആര്‍ജ്ജവവും തനിക്കും മറ്റുള്ളവര്‍ക്കും ഉണ്ടാകത്തക്കവിധമായിരിക്കണം ഒരു സംസ്കാരസമ്പന്നന്റെ ചിന്തയും പ്രവൃത്തിയും.
    “ സമ്മാനത്തിങ്കലുള്ളില് സമ്മോദമുണ്ടാകാതെ
    നിര്‍മ്മൂലം അപമാനത്തിങ്കലും ഖേദിയാതെ
    അക്ഷോഭ്യനായ് ഗംഗ തന്നിലെ ഹൃദം പോലെ
    രക്ഷിച്ചു ധര്‍മ്മത്തേയും വാണീടുന്നവന് വിദ്വാന്! “
    നമുക്ക് കീര്‍ത്തി, പാരിതോഷികങ്ങള്, ആശംസകള്, പ്രത്യേകപരിഗണനകള്, ദേശീയഅന്തര്‍ദേശീയപുരസ്കാരങ്ങള് എന്നിവ വന്നുചേര്‍ന്നാലും അതില് അമിതമായി സന്തോഷിക്കുകയോ അഹങ്കരിക്കുകയോ മറ്റുള്ളവരോട് പുച്ഛഭാവമുണ്ടാകുകയോ അരുത്. കാരണം ഇതെല്ലാം ജീവിതത്തിലെ നൈമിഷിക അനുഭവങ്ങളാണ്. ലൗകിക ജീവിതത്തിന്റെ പരമകാഷ്ഠയിതല്ലായെന്ന് മനസ്സിലാക്കി അമിതമായി അതില് അഭിമാനമത്തനാകരുതെന്നുസാരം. അതുപോലെതന്നെ “ നിര്‍മ്മൂല അപമാനത്തിങ്കലും ” – കാരണമില്ലാതെയുണ്ടാകുന്ന അപമാനത്തിലും വൃധാ ആരോപണങ്ങള് പറഞ്ഞ് തന്നെ അപമാനിച്ചാലും അതില്‍ കോപഭാവമുണ്ടാകരുത്. രണ്ട് സന്ദര്‍ഭങ്ങളേയും സമഭാവത്തോടെ കാണാനുള്ള മനോനിലയുള്ള ആളായിരിക്കണം. ക്ഷോഭം ഇല്ലാത്തവനായിരിക്കണം. എന്തുകണ്ടാലും കേട്ടാലും പെട്ടന്ന് എടുത്തുചാടാതെ വലിയ പ്രശ്നങ്ങളേയും വളരെ ശാന്തതയോടെ കൈകാര്യം ചെയ്യണം. “ ഗംഗ തന്നിലെ ഹൃദം “, ഗംഗയിലെ അഗാധമായ കയം, താഴ്ചയുള്ളഭാഗം, പുറമേ നിശ്ചലമായിരിക്കും. എന്നാല് അഗാധമായ ആഴവുമുണ്ടായിരിക്കും. ആഴമില്ലാത്ത ചെറിയ കാട്ടരുവികള് വലിയ ശബ്ദത്തോടെ കുത്തിയൊഴുകി വലിയ ബഹളം വച്ചാണ് ഒഴുകിപ്പോകുന്നത്. ഇതുപോലെ സംസ്കാരസമ്പന്നരായവര് വളരെ ശാന്തരായി അഗാധമായ ജ്ഞാനം കൊണ്ട് ഏതിലും നിശ്ചലരായി നേരിടാന് കഴിവുള്ളവരായിരിക്കും.
    വിലകൂടിയ വസ്ത്രങ്ങള് ഒരു പൊടിപോലും പറ്റാതെ സൂക്ഷിച്ച്, വിലകൂടിയ ആഭരണങ്ങളും ധരിച്ച് വളരെ ഭംഗിയായ സംഭാഷണവും ചിട്ടയുമുള്ള ആളുകളെ കാണാം. മോശപ്പെട്ട വ്യക്തികളല്ലയവര്. അവരാണ് “പരിഷ്കാരികള്”. “Civilization – നാഗരികത” എന്ന വാക്കാ‍ണ് അതിന് യോജിച്ചത്. നല്ല പെരുമാറ്റവും ടേബിള് മാനേഴ്സും ഉള്ളവരെ സംസ്കാരസമ്പന്നര് എന്ന് കരുതാന് കഴിയില്ല. സംസ്കാരം മനസ്സിന്റെ ഉന്നതമായ ഒരു ഭാവമാണ്. അത് ആന്തരികമാണ്; ബാഹ്യമല്ല. ഒരു സംസ്കാരസമ്പന്നന് പരിഷ്കാരം ഉണ്ടായെന്നുവരില്ല. ആന്തരികമായും ബാഹ്യമായും സംസ്കാരമുള്ളയാളെ ഉത്തമനായും, ആന്തരികസംസ്കാരമില്ലാതയും എന്നാല് ബാഹ്യപരിഷ്കാരമുള്ളതുമായവരെ മധ്യമനായും ആന്തരികമായും ബാഹ്യമായും സംസ്കാരമില്ലാത്തയാളെ അധമനായും വിദ്വാന്മാര് നിര്‍വചിച്ചിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോള് ബാഹ്യമായ ശുദ്ധതയേക്കാള് ആന്തരിക ശുദ്ധതയാണ് ശ്രേഷ്ഠമെന്ന് കാണാം.
    “ What harm is there, if thy cloths become tortured and stain “ – ഗീതാഞ്ജലിയിലെ ഈ വരികള് നോക്കൂ. നിങ്ങളുടെ പരിശുദ്ധമായവസ്ത്രത്തില് അല്പം അഴുക്കോ പൊടിയോ കറയോ പറ്റിയാല് എന്തിനാണ് നിങ്ങല് വിഷമിക്കുന്നത്. അത് വീണ്ടും വീണ്ടും കഴുകിക്കളയാമല്ലോ! മനസ്സില് അഴുക്ക് പറ്റിയാലോ? അതാണ് നാം എപ്പോഴും ശ്രദ്ധിക്കേണ്ടത്.
    “ Wealth is lost, Nothing is lost ” – നിങ്ങള്‍ക്ക് കുറെ ധനം നഷ്ടപ്പെട്ടെങ്കില് വിഷമിക്കാനില്ല; അത് വീണ്ടുമുണ്ടാക്കാം.
    “ Health is lost, Something is lost “ – നിങ്ങള്‍ക്ക് ആരോഗ്യം നഷ്ടപ്പെട്ടുവെന്ന് വിചാരിക്കുക. രോഗങ്ങളോ ശാരീരിക അവശതകളോ ആണ് ഇവിടെ വിവക്ഷിക്കുന്നത്. ഇവിടെ നിങ്ങള്‍ക്ക് ചില നഷ്ടങ്ങള് തന്നെയാണ് ഉണ്ടായിരിക്കുന്നതെന്ന് കരുതാം.
    “ Character is lost, Everything is lost “ – നിങ്ങളുടെ സ്വഭാവമാണ് നഷ്ടപ്പെട്ടിട്ടുള്ളതെങ്കില്, നിങ്ങള്‍ക്കുള്ളതെല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതണം. ഇത് പരമമായ സത്യം തന്നെയാണ്. ആയതിനാല് എല്ലാവരും, വിശിഷ്യാ മാതാപിതാക്കള്, തങ്ങളുടെ കുഞ്ഞുങ്ങള് പരീക്ഷയില് എത്ര മാര്‍ക്ക് വാങ്ങി, എന്തെല്ലാം ഡിഗ്രികള് അവന് എടുത്തുവെന്ന് അഭിമാനിക്കുമ്പോള് അവന്റെ സ്വഭാവം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. അതാണ് കുടുംബജീവിതത്തില് മാതാപിതാക്കളുടെ പരമമായ കര്‍ത്തവ്യം. അങ്ങനെ സംസ്കാരസമ്പന്നരായ ഒരു ഭാവിതലമുറയെ നമുക്ക് രൂപപ്പെടുത്താന് ശ്രമിക്കാം…

  • Jenish

    എന്തായാലും ഒരു വഴിക്ക് പോകുവല്ലേ.. ഞാനൊന്നും ഇട്ടില്ലെന്നു വേണ്ട. :)

  • balachandran

    @ admin

    ഹോം പേജില്‍ നിന്നും ഡയറക്റ്റ് ലിങ്ക് ഇല്ലല്ലോ .
    അത് കൊടുത്ത് കു‌ടെ ?

    —–അഡ്മിന്‍ പറയുന്നു——-
    ശ്രദ്ധിക്കുക എന്ന വിഭാഗത്തില്‍ ലിങ്ക് ഉണ്ട്. [മുകളില്‍ വലത്ത് ഭാഗത്ത്‌]
    + ഇവിടെ പരിചയപ്പെടുക
    + സംവാദം / ചര്‍ച്ച ഇവിടെയാകാം
    + അഡ്മിന്റെ ശ്രദ്ധയില്‍ പെടുത്തുക

  • balachandran

    @ admin
    good. thanks

  • balachandran

    balachandran Says:

    July 5th, 2011 at 1:01 am
    സുഹൃത്തുക്കളേ,
    അക്ഷരത്തേ സംബന്ധിച്ച ചോദ്യത്തിന് ധാരാളം പേര്‍ പലവിധ ഉത്തരങ്ങള്‍ പറഞ്ഞു .
    പങ്കെടുത്ത എല്ലാവര്ക്കും നന്ദി .പ്രത്യേകിച്ച് ആരുടേയും പേരെടുത്തു പറയുന്നില്ലാ എങ്കിലും .അക്ഷരം ചോദിച്ച മാത്രയില്‍ “അമ്പത്തൊന്നക്ഷരാളീകലിതതനുലതേ…..
    എന്ന ശ്ലോകം “യാതോരക്ഷരത്തെറ്റും” കൂടാതെ എഴുതിയതിന് ജനീഷിനു പ്രത്യേകം അഭിനന്ദനം .(ലക്ഷ്മീ എന്ന് ദീര്‍ഘ‍മാണെഴുതിയതെങ്കില്‍ അതും ശരി.വ്യക്തമാകുന്നില്ല)
    അതുപോലെ മറ്റൊരു ശ്ലോകം കൂടിയുണ്ട്
    ……….അന്പത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി
    ലന്പോടു ചേര്ക്ക ഹരിനാരായണായനമ. (ഹരിനാമകീര്‍ത്തനം -എഴുത്തച്ഛന്‍ )

    ചേച്ചി എഴുതിയിരുന്നത് ശരിയാണ് .മാലിനി എഴുതിയതും.
    എങ്കിലും കുറച്ച്ചുകുടി സംശയലേശമെന്യേ ഗ്രഹിക്കേണ്ടതുണ്ട്‌.
    അതിനാല്‍ വിശദീകരിച്ചെഴുതാം .
    പണ്ട് അക്ഷരങ്ങള്‍ ഇങ്ങനെയെഴുതിയിരുന്നു —
    സ്വരാക്ഷരങ്ങള്‍ -ആകെ 18
    അ ആ ഇ ഈ ഉ ഊ ഋ ൠ ഌ ൡ
    എ ഏ ഐ ഒ ഓ ഔ അം അഃ
    വ്യഞ്ജനാനാക്ഷരങ്ങള്‍-ആകെ 36
    ക ഖ ഗ ഘ ങ
    ച ഛ ജ ഝ ഞ
    ട ഠ ഡ ഢ ണ
    ത ഥ ദ ധ ന
    പ ഫ ബ ഭ മ
    യ ര ല വ ശ ഷ സ ഹ ള ഴ റ
    ഇപ്പോള്‍ എത്രയായി 54 . പിന്നെ എഴുത്തച്ഛനും മറ്റും 51 എന്ന് എങ്ങനെ പറഞ്ഞു .
    അത് പരിശോധിക്കാം .
    ‘ൡ’ എന്ന സ്വരാക്ഷരം പണ്ടുമുതലേ പ്രചാരത്തിലില്ലാതായിരുന്നു.
    പഴയ മലയാളത്തില്‍ ‘ൡതം’ എന്നൊരു വാക്ക് ഉപയോഗത്തിലുണ്ടായിരുന്നു .
    ചിലന്തി (എട്ടുകാലി )എന്ന് അര്‍ഥം .പക്ഷേ എഴുത്തച്ഛന്റെ കാലമായപ്പോഴേക്കും
    ആ അക്ഷരവും വാക്കും ഇല്ലാതായിരുന്നു എന്ന് കരുതാം .
    അപ്പോള്‍ 54 – 1 =53
    ‘അം’ എന്നത് ഒരക്ഷരമല്ല .മലയാളത്തില്‍ – “ന്‍,ര്(റ),ത് (“അതില്‍ ‍ എന്നതിലെ അവസാനത്തേത് ),ണ്‍ ,ള്‍ എന്നീ ചില്ലക്ഷരങ്ങളേപ്പോലെ ‘ മ് ‘ എന്ന് ഒരു ചില്ല് കുടിയുണ്ട് .അതിന് മറ്റു ചില്ലുകളേപ്പോലെ സ്വതന്ത്രമായി നിലനില്പില്ല.
    .അപ്പോള്‍ ചിഹ്നം കാണിക്കുന്നതിനു വേണ്ടി ഒന്നാമത്തെ അക്ഷരമായ “അ”
    ഉപയോഗിച്ചു എന്ന് മാത്രമേയുള്ളൂ -അങ്ങനെയാണ് “അം” അക്ഷരപ്പട്ടികയില്‍ നിന്നും പുറത്താകുന്നത് .അതിനാല്‍ ഈ അക്ഷരത്തെ ‘അനുസ്വാരാക്ഷരം’ എന്ന് വിളിക്കാം
    ‘അം’എന്നതിലെ ‘ അ’ ആദ്യത്തെ അക്ഷരമാണ് അനുസ്വാരമാകട്ടെ മകാരച്ചില്ലാണ് .അപ്പോള്‍ അത് പ്രത്യേകം ഒരക്ഷരമല്ല 53-1 =52 .
    അടുത്തത്‌ “അഃ”
    സംസ്കൃത ഭാഷയിലെ വിസര്ഗ്ഗമാണ് ‘അഃ’ എന്നതില്‍ അവസാനം കാണുന്ന ചിഹ്നം .
    ഇതും വിസര്‍ഗച്ചിഹ്നം കാണിക്കാന്‍ വേണ്ടി ‘അ’ എന്നതിനോട് ചേര്‍ത്തു കാണിക്കുന്നെന്നേയുള്ളൂ. അതിനാല്‍ ‘അഃ’ എന്നതിനെ ‘വിസര്‍ഗ്ഗാക്ഷരം’ (ഹ്-എന്നുച്ചാരണം)
    എന്ന് വിളിക്കാം .സംസ്കൃതത്തില്‍ അനുസ്വാരവും വിസര്‍ഗ്ഗവും അക്ഷരങ്ങളായി കൊടുത്തിട്ടില്ല എന്ന് പ്രത്യേകം ഓര്‍ക്കുക .
    ഇപ്പോളെന്തായി 52 -1 = 51 എഴുത്തച്ഛനും മറ്റും പറഞ്ഞ 51 ഇതാണ്

  • balachandran

    ഇനി ഇപ്പോഴത്തെ അക്ഷരങ്ങളുടെ അവസ്ഥ ചര്‍ച്ചചെയ്യാം.
    മുന്‍പ് പറഞ്ഞ സ്വരാക്ഷരങ്ങളില്‍ ‘ഋ’വിനു ശേഷം വരുന്ന ‘ഋ’വിന്റെ ദീര്‍ഘമായ ‘ൠ’എന്ന സ്വരാക്ഷരം എഴുത്തച്ഛന്റെ കാലത്തുണ്ടായിരുന്നു .
    “ൠഭോഷനെന്നു ചിലര്‍ ഭാഷിക്കിലും ……..എന്ന് ഹരിനാമകീര്‍ത്തനത്തില്‍ കാണാം .
    ൠഭോഷനെന്ന വാക്കിന്, നിന്ദ്യനായ വിഡ്ഢി എന്നര്‍ഥം .പക്ഷേ മലയാളഭാഷയില്‍ ഇത്തരം വാക്കുകള്‍ വേറെയില്ലാത്തതിനാലും നിത്യവ്യവഹാരഭാഷയില്‍ ഇതുപയോഗിക്കാത്തതിനാലും കാലക്രമേണ ‘ൠ’എന്ന അക്ഷരവും ഭാഷയില്‍ നിന്ന് അപ്രത്യക്ഷമായി ഇപ്പോള്‍ 51 – 1 =50
    ഇനി “ഌ”
    “ഌസ്മാദി ചേര്‍ത്തൊരു പൊരുത്തം നിനയ്കിലു………..എന്ന് എഴുത്തച്ഛന്‍ പ്രയോഗിച്ചിട്ടുള്ളത് കേട്ടിരിക്കുമല്ലോ .(ഌസ്മാദി-ഒരു മന്ത്രം)
    പണ്ടൊക്കെ നമ്മുടെ നാട്ടില്‍ സഹകരണ സംഘങ്ങളുടെ ബോര്‍ഡ്കളില്
    ”സഹകരണ സംഘം ക്‌ഌപ്തം”‍ എന്നെഴുതിയിരുന്നത് ചിലരെങ്കിലും ശ്രധിച്ചിട്ടുണ്ടാകും .
    ‘ക്‌ഌപ്തം’എന്ന വാക്കിന് നിയന്ത്രിതം(limited) ലുപ്തം എന്നൊക്കെ അര്‍ഥം .
    ഇപ്പോഴും ചില സ്ഥലങ്ങളില്‍(അപൂര്‍വ്വം) ഇങ്ങനെ എഴുതുന്നത് കണ്ടിട്ടുണ്ട്,എങ്കിലും ഭൂരിഭാഗവും ‘ക്ലിപ്തം’എന്നാണെഴുതുന്നത്. ക്ലിപ്തം എന്നെഴുതുന്നതില്‍ തെറ്റ് കാണാനും കഴിയുന്നില്ല . “ഌ” എന്ന അക്ഷരം മലയാളത്തില്‍ മറ്റു പദങ്ങളിലൊന്നും ഉപയോഗിക്കുന്നില്ല.അതിനാല്‍ ഈ അക്ഷരവും ഭാഷയില്‍ നിന്നും ലോപിച്ചു പോയി (പ്രയോഗത്തിലില്ലാതായി) എന്ന് കണക്കു കൂട്ടുന്നു .
    അപ്പോള്‍ 50 – 1 = 49
    ഇനി വ്യഞ്ജനാക്ഷരങ്ങള്‍ നോക്കാം
    ക ഖ ഗ ഘ ങ
    ച ഛ ജ ഝ ഞ
    ട ഠ ഡ ഢ ണ
    ത ഥ ദ ധ ന
    പ ഫ ബ ഭ മ
    യ ര ല വ ശ ഷ സ ഹ ള ഴ റ
    ഇതെല്ലാം ഇതുപോലെ തന്നെ ഉപയോഗിക്കുന്നു.ഉപയോഗിക്കാം .
    അപ്പോള്‍ 49 അക്ഷരങ്ങളെയുള്ളോ.
    അല്ല.
    ആന,ചേന,പന,കാന എന്നതിലെ ‘ന’ യും നായര്‍,നമ്പി,നമ്മള്‍ ,നരകം തുടങ്ങിയവയിലെ
    ‘ന’ യും എഴുതുന്നത്‌ ഒരുപോലെയാണെങ്കിലും ഉച്ചരിക്കുന്നത് രണ്ടുതരത്തിലാണ് .
    ‘നയനം’,നളിനം,നന്ദനം തുടങ്ങിയവയില്‍ ഒരു പദത്തില്‍ തന്നെ രണ്ടും വരുന്നു .

    നായര്‍ തുടങ്ങിയവയിലെ നകാരം ഉച്ചരിക്കുമ്പോള്‍ നാക്ക് പല്ലില്‍ (ദന്തം)തട്ടും അതിനാല്‍
    ‘ത ഥ ദ ധ ന’ എന്നിവ ദന്ത്യാക്ഷരങ്ങള്‍ എന്നറിയപ്പെടുന്നു .
    പക്ഷേ ആന എന്നതിലെ ‘ന’ ഉച്ചരിക്കുമ്പോള്‍ നാക്ക്‌ ഊനിലാണ് (താലുപ്രദേശം)തട്ടുക .
    അതിനാല്‍ ഇതു താലവ്യാക്ഷരമാണ് .
    അപ്പോള്‍ അതിനെ ഒരക്ഷരമായി പരിഗണിക്കണം . 49+1 =50
    ഇനി ‘റ്റ’
    ചിലരൊക്കെ ധരിച്ചിരിക്കുന്നത് ഇതു ‘റ’ യുടെ ഇരട്ടിപ്പ് ആണെന്നാണ് .
    ആറില്‍-ആറ്റില്‍ ,നീറുക-നീറ്റുക തുടങ്ങിയവയില്‍ ഇങ്ങനെ കാണുന്നുവെങ്കിലും ,
    കാറ്-കാറ്റ്,കറ്റ,ചെറ്റ,പറ്റ്,കുറ്റം,പാറ്റ തുടങ്ങിയവയിലൊന്നും കാണുന്ന ‘റ്റ’ റ യുടെ ഇരട്ടിപ്പല്ല .അത് പ്രത്യേകം ഒരക്ഷരം തന്നെയാണ് .
    ഇതിനെയും അക്ഷരമായി പരിഗണിക്കണം .
    അതിനാല്‍ 50+1 =51 .
    ഈ രണ്ടക്ഷരങ്ങള്‍ക്കും കേരള പാണിനി രണ്ടു ചിഹ്നങ്ങള്
    നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും ‍ അത് സാര്‍വത്രികമാക്കാന്‍ കഴിഞ്ഞില്ല .
    ഭാഷാ വിദ്യാര്‍ഥികള്‍ പഠനത്തിനു മാത്രം ഉപയോഗിക്കുന്നു .
    മേല്‍പ്പറഞ്ഞതൊക്കെ അക്ഷരങ്ങളാണ് . അതെഴുതിക്കാണിക്കുന്നതിന്‌ ഉപയോഗിക്കുന്ന ചിഹ്നങ്ങളെ ലിപികള്‍ എന്ന് പറയാം .(‘അ’എന്ന് പറയുന്നത് അക്ഷരം, ‘അ’ എന്നെഴുതുന്നത് ലിപി )

    അപ്പോള്‍ നമുക്ക് ഇങ്ങനെ ഉപസംഹരിക്കാം
    മലയാളത്തില്‍ അക്ഷരങ്ങള്‍ 51
    ലിപിയുള്ളവ 49

    സംശയങ്ങള്‍ ,അഭിപ്രായങ്ങള്‍ ഇവ എഴുതുക .

  • വിവേക്‌

    നന്ദി ബാലചന്ദ്രന്‍ മാഷേ …..

    അപ്പോള്‍ ‘റ്റ’ ഒരു ലിപിയല്ലേ മാഷേ …..

  • http://1 Jenish

    @Balachandran

    ചില ബാലിശമായ സംശയങ്ങള്‍ ..

    ചില്ലക്ഷരങ്ങളെ എന്തുകൊണ്ട് അക്ഷരങ്ങളായി കണക്കാക്കുന്നില്ല. അവയ്ക്ക് പ്രത്യേകം ലിപി ഉണ്ടല്ലോ?

    “ക്ഷ” കൂട്ടക്ഷരമാണോ?

    “ന” – ഌ വലതുവശത്തെ ചുനുപ്പില്ല
    “റ്റ“ – ഥ ചെറിയ വ്യത്യാസം ഇവയാണോ കേരളപാണിനി കൊണ്ടുവന്ന ചിഹ്നങ്ങള്‍?

    അക്ഷരങ്ങളെക്കുറിച്ച് വളരെ വിശദമായി പറഞ്ഞുതന്നതിന് നന്ദി…

  • balachandran

    @ Janish & vivek
    Thank u

    “റ്റ” എന്നത് ലിപിയല്ലേ എന്നാണോ സംശയം .സ്വാഭാവികമായും ആ സംശയം ശരിയാണ് .
    പക്ഷേ “റ്റ” എന്നത് രൂപത്തില്‍ ‘റ’ യുടെ ഇരട്ടിപ്പായി തോന്നുന്നതിനാലാണ് കേരള പാണിനി പോലും “റ്റ” യെ ഈ രൂപത്തില്‍ ലിപിയായി പരിഗണിക്കാഞ്ഞതും സമാന്തരമായി വേറെ ഒരു ലിപി രൂപം നിര്‍ദ്ദേശിച്ചതും .(അതിവിടെ എഴുത്തിക്കാണിക്കാന്‍ നിര്‍വാഹമില്ല) തന്നെയുമല്ല മലയാളത്തിന്റെ ലിപി പരിഷ്കരണത്തില്‍ “റ്റ” യെ “റ് റ”എന്നാക്കി മാറ്റിയത് കൂടുതല്‍ സംശയത്തിനിടവരുത്തുകയും ചെയ്തു .
    ‘ജനീഷിന്റെ’”എന്റെ” തുടങ്ങിയ വാക്കുകളില്‍ അവസാനം വരുന്നത് യഥാര്‍ഥത്തില്‍ “റ്റ” യുടെ ഇരട്ടിക്കാത്ത രൂപമാണ് .പക്ഷേ എഴുതുന്നത്‌ ‘റ’ യുടെ ലിപിയും . അതുകൊണ്ടൊക്കെ യാണ്, ലിപിയില്ല എന്ന് പറയുന്നത് .

    ജനീഷിന്റെ ചോദ്യങ്ങള്‍ ബാലിശമല്ല
    ചില്ലക്ഷരങ്ങള്‍ അക്ഷരമായി പരിഗനിക്കത്തതിനു വ്യക്തമായ കാരണമുണ്ട് .
    മലയാളത്തില്‍ “ത,ന,ള,ര,ണ”എന്നീ അക്ഷരങ്ങളുടെ അരയക്ഷരത്തിന് സ്വന്തമായി നിലനില്പ്പുള്ളതുകൊണ്ടാണ് ചില്ലുകള്‍ എന്ന് വിളിക്കുന്നത്‌ .
    യഥാര്‍ഥത്തില്‍ അവ “ത,ന,ള,ര,ണ” തന്നെയാണ് .
    ഒന്നുകൂടി വിശദീകരിക്കാം .
    “വ്യഞ്ജനം” എന്ന വാക്കിന്റെ അര്‍ഥം മറ്റൊന്നിന്റെ സഹായത്താല്‍ മാത്രം
    വ്യഞ്ജിക്കുന്നത് – തിളങ്ങുന്നത് എന്നാണ് .
    സ്വരാക്ഷരങ്ങളുടെ സഹായത്തോടു കൂടി മാത്രമേ അവയ്ക്ക് നിലനില്പുള്ളൂ
    ‘ക് എന്നാണ് അക്ഷരം പക്ഷേ ‘അ’ചേര്‍ന്നാണ് ‘ക’ എന്നാകുന്നത് .അതുപോലെ മറ്റുള്ളവയും
    ചില്ലുകള്‍ക്കുള്ള ഏക വ്യത്യാസം സ്വരങ്ങള്‍ ചേരാതെ അവയ്ക്ക് സ്വന്തമായി (അരയക്ഷരം)നില്ക്കാന്‍ കഴിയുമെന്നുള്ളതാണ്‌.
    പക്ഷേ അക്ഷരം “ത,ന,ള,ര,ണ”തന്നെയാണ് .അതുകൊണ്ടാണ് അവയെ പ്രത്യേകം അക്ഷരങ്ങളായി പരിഗണിക്കാത്തത് .

    ജനീഷ് പറഞ്ഞത് തന്നെയാണ് കേരളപാണിനി കൊണ്ടുവന്ന ലിപികള്‍ .
    ‘റ്റ’ ഥ എഴുതുന്നതുപോലെയല്ല വ്യത്യാസമുണ്ട് .

    ‘ക്ഷ’കൂട്ടക്ഷരമാണ് .പഴയകാലത്ത് അക്ഷരം പഠിപ്പിച്ചിരുന്നവര്‍ “ക്ഷ ,ത്ര ,ജ്ഞ”എന്നിവകൂടി അവസാനത്തെ അക്ഷരങ്ങളായി പഠിപ്പിച്ചിരുന്നു .അത് കൂട്ടക്ഷരത്തിന്റെ സാമ്പിള്‍ കാണിക്കാനായിരുന്നു .
    പഠിപ്പിച്ച ഭൂരിഭാഗവും അത് അക്ഷരങ്ങളാണെന്നു തെറ്റിദ്ധരിച്ച്ചുതന്നെയാണ്
    പഠിപ്പിച്ചത് .പഠിച്ചവരാകട്ടെ അങ്ങനെ തന്നെ ധരിക്കുകയും അറുപതു കഴിഞ്ഞാലും അക്ഷരം ചോദിച്ചാല്‍ “ജ്ഞ”വരെ കൊണ്ട് നിര്‍ത്തുകയും ചെയ്തിരുന്നു .
    യഥാര്‍ഥത്തില്‍ ക് +ഷ്+അ =ക്ഷ
    ‘ക് +ഷ്+അ’-ഇതു മൂന്നും അക്ഷരമാലയില്‍ നേരത്തെ വന്നു കഴിഞ്ഞതല്ലേ .

  • balachandran

    ginu Says:

    July 5th, 2011 at 5:14 pm
    മാഷേ,
    ഉള്ളത് പറഞ്ഞാല്‍ ‘ഋ’ കഴിഞ്ഞുള്ള 3 അക്ഷരങ്ങള്‍ ഞാന്‍ കേട്ടിട്ട് പോലുമില്ല….:)
    സ്കൂളില്‍ പഠിപ്പിച്ചിട്ടില്ല എന്നാണ് തോന്നുന്നത്. പുതിയ അറിവിന്‌ നന്ദി..
    ഈ അക്ഷരങ്ങള്‍ ഇപ്പോള്‍ ഉപയോഗിച്ച് കാണുന്നില്ലല്ലോ.
    ഇവ ഉപയോഗിച്ചുള്ള കുറച്ചു വാക്കുകള്‍ പറഞ്ഞു തന്നാല്‍ വളരെ ഉപകാരമായിരിക്കും

    @ Ginu

    താങ്കളുടെ സംശയങ്ങള്‍ക്ക് പരിഹാരമായിക്കാ‍ണും എന്ന് കരുതുന്നു

  • balachandran

    മലയോളം ഉയരത്തിലെന്‍ മലയാളം

    Posted on: 07 Jul 2011

    എം.പി. അബ്ദുസ്സമദ് സമദാനി

    മാതൃഭാഷയെ കൈവെടിയുന്നതുകൊണ്ട് സ്വന്തം ഭാഷ മാത്രമല്ല നഷ്ടമാകുന്നത്. സ്വന്തം സംസ്‌കാരത്തെയും അത് ശിഥിലമാക്കുന്നു. ജീവിതത്തിന്റെയും പെരുമാറ്റത്തിന്റെയും രീതിശാസ്ത്രങ്ങളെയെല്ലാം ചിട്ടപ്പെടുത്തുന്നതില്‍ മാതൃഭാഷയ്ക്ക് അനല്പമായ പങ്കുണ്ട്. മലയാളത്തെ അവഗണിക്കുന്നതിന് വലിയ വില കൊടുക്കേണ്ടതായിവരുമെന്ന പാഠം അഭിനവമലയാളി സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്

    ഹിന്ദുസ്താന്‍ ഹമാരാ

    ലോകത്തെവിടെയും മാതൃഭാഷയ്ക്ക് മാനവസംസ്‌കാരവുമായുള്ള പൊക്കിള്‍ക്കൊടിബന്ധം സുവിദിതമാണ്. മാതാവും മാതാവിന്റെ ഭാഷയും മനുഷ്യസ്വഭാവത്തിന്റെ രൂപകല്പനയില്‍ വഹിക്കുന്ന അതിപ്രധാനമായ പങ്കിനുപകരം മറ്റൊന്നില്ല. മാതൃത്വം മാനവത്വത്തിന്റെ ആദിമമായ ആത്മവിദ്യാലയമാകയാല്‍ മാതൃഭാഷ ആത്മാവിന്റെ ഭാഷയും സ്വത്വത്തിന്റെ ആവിഷ്‌കാരവുമായിരിക്കുന്നു.

    (തുടര്‍ന്ന് വായ്ക്കാന്‍ ഇന്നത്തെ മാതൃഭൂമി ഓണ്‍ ലൈന്‍ എഡിഷന്‍ നോക്കുക)

  • http://1 Jenish

    @balachandran

    വളരെ നന്ദി മാഷേ. മാഷിന്റെ വിശദീകരണത്തിലൂടെയാണ് അക്ഷരങ്ങളെക്കുറിച്ച് ഒരു വ്യക്തത വന്നത്.

    “റ്റ” യഥാര്‍ത്ഥത്തില്‍ ലിപിയായി കണക്കാക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം.
    ‘ക’ -യുടെ ചില്ല് മറന്നോ മാഷേ. “ക്‍ “

  • http://1 Jenish

    @balachandran

    ഒരു സംശയം കൂടി ബാക്കി..

    ല്‍ – ഇത് ‘ത’ യുടെ ചില്ലിനേക്കാള്‍ ‘ല‘ യുടെ ചില്ല് എന്ന് പറയുന്നതല്ലേ വ്യക്തം! ലിപി ‘ത’ യോട് സാമ്യം, ഉച്ചാരണം ‘ല’ യോടും!! :)

  • balachandran

    @Jenish
    ഐക്യകേരളത്തിന്റെ യഥാര്‍ഥ ശില്പി മാര്ത്താണ്ഡവര്മ്മ തന്നെയല്ലേ .വേണാട് ,കിളിമാന്നൂര്‍ ,ചിറക്കല്‍, കായംകുളം,കൊട്ടാരക്കര (ഇളയിടത്തുസ്വരൂപം),കോട്ടയം,ചങ്ങനാശ്ശേരി,അമ്പലപ്പുഴ,മീനച്ചല്‍ എന്നിങ്ങനെ തമ്മിലടിച്ചു കഴിഞ്ഞിരുന്ന നാട്ടുരാജ്യങ്ങളേയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്നത് മാര്ത്താണ്ഡവര്മ്മയായിരുന്നു .ഒരു പക്ഷേ സാമുതിരിയുമായി
    സന്ധിചെയ്തില്ലായിരുന്നുവെങ്കില്‍ തിരുവിതാന്കുരിന്റെ അതിര്‍ത്തി വടക്കേയറ്റം വരെ നീളുമായിരുന്നു.കേരളചരിത്രത്തിലെ ദുരന്ത അധ്യായമായി മാറിയ ഹൈദരിന്റെയും ടിപ്പുവിന്റെയും ആക്രമണങ്ങളെ ചെറുക്കാന്‍ തുടര്‍ന്നുവന്ന രാജാക്കന്മാര്‍ക്ക്
    ഊര്‍ജ്ജം പകര്‍ന്നതും അദ്ദേഹമായിരുന്നു .പാലക്കാട്‌-കോഴിക്കോട് രാജക്കാന്‍ മാര്‍ തമ്മിലുള്ള ഒടുങ്ങാത്ത വൈരമാണ് ഹൈദരിന്റെയും തുടര്‍ന്ന് ടിപ്പുവിന്റെയും ക്രൂരതകള്‍ക്ക് മലബാര്‍ ഇരയാകാന്‍ കാരണം .ഇന്നു നാം കാണുന്ന മുസ്ലിം ജന വിഭാഗങ്ങളില്‍ ഭൂരിപക്ഷവും ഹൈടരും ടിപ്പുവും നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തിയവരുടെ അനന്തരതലമുറകളാണ്.
    A broad picture of atrocities as described by a Muslim officer of Mysore army in his diary and as edited by Ghulam Muhammad Sultan Sahib, only surviving son of Tipu Sultan, is given as

    “ Nothing was to be seen on the roads for a distance of four leagues, nothing was found but only scattered limbs and mutilated bodies of Hindus. The country of Nairs was thrown into a general consternation which was much increased by the cruelty of the Mappilas who followed the invading cavalry of Hyder Ali Khan and massacred all those who escaped without sparing even women and children; so that the army advancing under the conduct of this enraged multitude Mappilas instead of meeting with continued resistance, found villages, fortresses, temples and every habitable place forsaken and deserted. ”

    Writing on January 19, 1790, to Badroos Saman Khan, Tipu Sultan said;[34]

    “ I have achieved a great victory recently in Malabar and over four lakh Hindus were converted to Islam. I am now determined to march against the cursed Raman Nair (Dharma Raja Karthika Thirunal Rama Varma). ”

    Fr. Bartolomaco, a Portuguese traveller and historian, claims;[35]

    “ First a corps of 30,000 barbarians who butchered everybody on the way… followed by the field-gun unit under the French Commander, M. Lally. Tipu was riding on an elephant behind which another army of 30,000 soldiers followed. Most of the men and women were hanged in Calicut, first mothers were hanged with their children tied to necks of mothers. That barbarian Tipu Sultan tied the naked Christians and Hindus to the legs of elephants and made the elephants to move around till the bodies of the helpless victims were torn to pieces. Temples and churches were ordered to be burned down, desecrated and destroyed. Christian and Hindu women were forced to marry Mohammadans and similarly their men were forced to marry Mohammadan women. Those Christians who refused to be honoured with Islam, were ordered to be killed by hanging immediately. These atrocities were told to me by the victims of Tipu Sultan who escaped from the clutches of his army and reached Varappuzha, which is the centre of Carmichael Christian Mission. I myself helped many victims to cross the Varappuzha river by boats
    ഇത്തരത്തിലുള്ള എല്ലാ വിപത്തുകളില്‍ നിന്നും ആലുവാപ്പുഴവരെയുള്ള കേരളത്തെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞത് മാര്ത്താണ്ഡവര്മ്മയുടെ ദീര്‍ഘ വീക്ഷണം കൊണ്ട് മാത്രമായിരുന്നു.ഇപ്പോള്‍ നോക്കൂ മലബാറിനെ ഹൈടെരും ടിപ്പുവും കൊളളയടിച്ച്ചപ്പോള്‍ തിരുവിതാംകൂറിന്റെ സമ്പത്ത് ഏതാക്രമണത്തെയും ചെറുക്കത്തക്ക രീതിയില്‍ എങ്ങനെ സംരക്ഷിരുന്നുവെന്ന്.ചുരുക്കത്തില്‍ കേരളം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആദ്യം പരിശ്രമിച്ച ഭരണാധികാരി അദ്ദേഹം തന്നെയായിരുന്നു .
    സാന്ദര്‍ഭികമായി ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ .ഈയിടെ (april-28)ഞാന്‍ കേരളാ നിയമസഭാ മ്യുസിയം സന്ദര്‍ശിച്ചിരുന്നു .അവിടെയില്ലാത്ത രാജാക്കന്മാരുടെയും മന്ത്രിമാരുടെയും ഗവര്‍ണര്‍മാരുടെയും, ചിത്രവും ചരിത്രവും കുറയും ,
    ഒരാളുടെതൊഴിച്ച്ചു “മാര്ത്താണ്ഡവര്മ്മയുടെ” എന്തുചെയ്യാം. അവസാനം അവിടത്തെ ക്യുറെട്ടര്‍ക്ക് ക്ലാസ്സെടുക്കേണ്ടി വന്നു.

  • balachandran

    @Jenish
    എന്തുകൊണ്ട് ‘റ്റ’ ലിപിയാകുനില്ല എന്ന് ഞാന്‍ വിശദീകരിച്ച്ചല്ലോ .എന്റെ മാത്രമല്ല മലയാളത്തിലെ എല്ലാ ഭാഷാപണ്ഡിതന്മാരുടെയും അഭിപ്രായം ഇതു തന്നെ .

    ‘ക്‌’ ചില്ലല്ല .വ്യഞ്ജനാക്ഷരങ്ങളെല്ലാം നില്‍ക്കുന്നത് അങ്ങനെയാണ് .
    ക്‌,ഖ്,ഗ്,ഘ്,ങ്ങ് എന്നിങ്ങനെ .അതോടൊപ്പം അ ചേര്‍ന്നാണ് ക ഖ ഗ ഘ ങ
    എന്നാകുന്നത്‌ .
    അതൊന്നും ചില്ലല്ല .ചൊല്ലല്‍ ,നമ്മള്‍ ,കണ്ണന്‍ ,എന്നിങ്ങനെയൊക്കെ പറയാം .’ക്‌’എന്ന് ചേര്‍ത്തു പരക് ,നിനക് എന്നൊന്നും ഒറ്റയ്ക്ക് പറയാന്‍ പറ്റില്ലല്ലോ .മറ്റൊന്നിന്റെ കൂടെ ചേര്‍ക്കാതെ .
    പിന്നെയുള്ളത് മകാരച്ചില്ലാണ് .അത് ഞാന്‍ നേരത്തേ പറഞ്ഞിട്ടുണ്ട് .’അം’എന്നതില്‍ .
    “ത’ യുടെ ചില്ല് തന്നെയാണ് .’ല’യുടെയല്ല .അങ്ങനെ തെറ്റായി തോന്നുന്നതാണ് .
    ഉത്പാദനം ,ഉല് ‍പാദനം ആകുകയില്ല .
    കല്‍പ്പാത്തി യ്ക് കത്പാത്തി എന്നും എഴുതുകയില്ലല്ലോ .
    ഇതും ഞാന്‍ നേരത്തേ എഴുതിയിട്ടുണ്ട് .

  • http://1 Jenish

    @balachandran

    മാര്‍ത്താണ്ഡവര്‍മ്മയെപ്പറ്റിയുള്ള വിശദീകരണത്തിന് വളരെ നന്ദി. ഇനി PSC ചോദ്യം തപ്പി നടക്കാതെ കഴിഞ്ഞല്ലോ!! :)

    ചില്ലക്ഷരങ്ങള്‍ 6 എണ്ണമെന്നാണ് ചില പുസ്തകങ്ങളില്‍.

    ണ്‍ ന്‍ ര്‍ ള്‍ ല്‍ ക്‍

    ഇതില്‍ അവസാനത്തേത് ഉപയോഗിച്ചുകണ്ടിട്ടില്ല.

  • സുരേഷ്

    ## …….. ഒരാളുടെതൊഴിച്ച്ചു “മാര്ത്താണ്ഡവര്മ്മയുടെ” എന്തുചെയ്യാം. അവസാനം അവിടത്തെ ക്യുറെട്ടര്‍ക്ക് ക്ലാസ്സെടുക്കേണ്ടി വന്നു. ###

    മാഷേ,

    താങ്കളുടെ വിജ്ഞാനത്തിനും, സാമുഹിക പ്രതിബദ്ധതക്കും മുമ്പില്‍ ഈയുള്ളവന്റെ പ്രണാമം. മറ്റുള്ളവര്‍ക്ക് അറിവു പകരുന്ന താങ്കളുടെ ഈ തുലിക (കീബോര്‍ഡ്) അനവരതം ചലിക്കട്ടെ. നന്ദി.

    സുരേഷ്

  • balachandran

    @Jenish
    ഏതു പുസ്തകത്തില്‍ അങ്ങനെ കൊടുത്തിട്ടുണ്ടെങ്കിലും തെറ്റാണു .’ക്’ചില്ലല്ല .
    ആറ് എന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മകാരച്ചില്ലുകൂടി (അനുസ്വാരം )ചേര്‍ത്താണ് .
    യഥാര്‍ഥത്തില്‍ ത് എന്ന ചില്ല് UNICODE ല്‍ എഴുതുമ്പോള്‍ ‘ല്’എന്നായിപ്പോകുന്നത് മറ്റൊരു തെറ്റായേ പരിഗണിക്കാന്‍ കഴിയുകയുള്ളൂ .

    മാര്‍ത്താണ്ഡവര്‍മ്മയെക്കുറിച്ച് ധാരാളം പറയാനുണ്ട് .പക്ഷേ സ്ഥല-സമയപരിമിതികള്‍ കൊണ്ട് എഴുതുന്നില്ലെന്നെയുള്ളൂ.

  • നിളാ പൗര്‍ണമി

    @ balachandran
    ലൂത എന്ന വാക്ക് കുമാരനാശാന്‍
    ഉപയോഗിച്ചതിന്റെ ഭംഗിയെക്കുറിച്ച്
    പറയാതെ വയ്യ .

    “ആഹാ! രചിച്ചു ചെറുലൂതകളാശു നിന്റെ
    ദേഹത്തിനേകി ചരമാവരണം ദുകൂലം “

  • balachandran

    @Suresh
    നല്ല വാക്കുകള്‍ക്കു നന്ദി.
    ഇനിയും നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി തരാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു .
    അക്ഷരങ്ങളെ സംബന്ധിച്ച വിശദീകരണം എല്ലാവര്ക്കും തൃപ്തികരമായിരുന്നു എന്ന് കരുതുന്നു .ശബ്ദതാരാവലി digitalise ചെയ്യുന്നതിന്റെ തിരക്കിലാണ് പലരും.

  • balachandran

    നിളാ പൗര്‍ണമി Says:

    July 7th, 2011 at 7:03 pm
    @ balachandran
    ലൂത എന്ന വാക്ക് കുമാരനാശാന്‍
    ഉപയോഗിച്ചതിന്റെ ഭംഗിയെക്കുറിച്ച്
    പറയാതെ വയ്യ .

    “ആഹാ! രചിച്ചു ചെറുലൂതകളാശു നിന്റെ
    ദേഹത്തിനേകി ചരമാവരണം ദുകൂലം “

    @നിളാ പൗര്‍ണമി
    ആശാന്റെ വീണപൂവിലെ ‘ൡതം’ എന്നപ്രയോഗം ഓര്‍മ്മയില്‍ വന്നിരുന്നില്ല .
    അതോര്‍മ്മിപ്പിച്ചതിന് വളരെ നന്ദി

  • balachandran

    നിളാ,
    എഴുതാന്‍ മറന്നു പോയ മറ്റൊരു കാര്യം കൂടി ,
    അവിടെ ൡതം എന്ന പ്രയോഗത്തിനു പകരം ചിലന്തിയുടെ
    ഏതു പര്യായങ്ങള്‍ വച്ചാലും ആ സൌന്ദര്യം കിട്ടുമായിരുന്നില്ല

  • balachandran

    സുഹൃത്തുക്കളേ ‍

    സംവാദത്തിലും ചര്‍ച്ചയിലും ഒന്നും ഈയിടെയായി ആരെയും കാണുന്നില്ല .എല്ലാവരും മടുത്തോ ആവോ ?

  • Jenish

    സുഹൃത്തുക്കളേ,

    എന്റെ ബ്ലോഗ്ഗില് പുതിയൊരു ലേഖനം ഞാന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    “കാര്യകാരണ സിദ്ധാന്തവും ഹിന്ദുമതവും“

    വായിക്കുവാന് സമയം കണ്ടെത്തുമല്ലോ!!

    lekhanangal-jenish.blogspot.com

  • balachandran

    കാലഗണന-ഭാരതീയ പുരാണങ്ങളില്
    7 1/2 നാഴിക – 1 യാമം
    4 യാമം – 1 പകല്‍
    8 യാമം – 1 ദിവസം
    15 അഹോരാത്രം – 1 പക്ഷം
    2 പക്ഷം – 1 ചാന്ദ്രമാസം
    2 ചാന്ദ്രമാസം – 1 ഋതു
    6 ഋതു – 1 മനുഷ്യവര്‍ഷം
    360 മനുഷ്യവര്‍ഷം – 1 ദേവവര്‍ഷം
    12000 ദേവവര്‍ഷം – 1 ചതുര്യുഗം
    71 ചതുര്യുഗം – 1 മന്വന്തരം
    14 മന്വന്തരം – 1 കല്പം (ബ്രഹ്മാവിന്റെ ഒരു പകല്‍ )
    2 കല്പം – 1 ബ്രഹ്മദിവസം
    360 ബ്രഹ്മദിവസം – 1 ബ്രഹ്മ വര്ഷം
    120 ബ്രഹ്മവര്‍ഷം – 1 ബ്രഹ്മായുസ്സു (30,09,17,376 മനുഷ്യവര്‍ഷം)
    2 ബ്രഹ്മായുസ്സു – 1 വിക്ഷ്ണുവിന്റെ ആയുസ്സ്
    2 വിക്ഷ്ണുവിന്റെ ആയുസ്സ് – 1 ശിവന്റെ ആയുസ്സ്

    ശിവന്റെയും അന്ത്യത്തിനുശേഷം,എത്രകാലം പ്രപഞ്ചം നിലനിന്നുവോ അത്രയും കാലം ശൂന്യതയില്‍ വിഷ്ണു ചൈതന്യം ആലിലയില്‍ പ്രപഞ്ചത്തില്‍ കുടികൊള്ളും . അതിനുശേഷം വീണ്ടും പ്രപഞ്ച സൃഷ്ടി .പുരാണങ്ങള്‍ അനുസരിച്ച് പ്രപഞ്ചം ഉണ്ടായിട്ട് ഏകദേശം 1300 കോടി വര്‍ഷങ്ങളായി .ഈ കാലഗണന ഇപ്പോഴും കണക്കു കൂട്ടിക്കൊണ്ടിരിക്കുന്നു .ഇതു കലിയുഗം 5112 -ആം വര്‍ഷമാണ്‌ .(കലിയുഗം കണ്ടുപിടിക്കുന്നതിനുള്ള വിദ്യ പിന്നീട് പഠിപ്പിക്കാം).
    ഈ കാലഗണനയൊക്കെ കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് അതിശയവും ,ചിലര്‍ക്ക് തമാശയും ഒക്കെ തോന്നിയേക്കാം .എന്നാല്‍ ഇതൊന്നു നോക്കൂ,
    The Big Bang model or theory is the prevailing cosmological theory of the early development of the universe. According to the Big Bang model, the universe was originally in an extremely hot and dense state that expanded rapidly. This expansion caused the universe to cool and resulted in the present diluted state that continues to expand today. Based on the best available measurements as of 2010[update], the original state of the universe existed around 13.7 billion years ago, which is often referred to as the time when the Big Bang occurred. The theory is the most comprehensive and accurate explanation supported by scientific evidence and observations.(wiki)

    Big-bang (Encyclopædia Britannica)
    widely held theory of the evolution of the universe. Its essential feature is the emergence of the universe from a state of extremely high temperature and density—the so-called big bang that occurred at least 10,000,000,000 years ago. Although this type of universe was proposed by Alexander Friedmann and Abbé Georges Lemaître in the 1920s, the modern version was developed by George Gamow and colleagues in the 1940s.

    ഭാരതീയ പുരാണങ്ങള്‍ പറയുന്ന1300 കോടിയാണോ ആധുനിക ശാസ്ത്രം പറയുന്ന 1000 മുതല്‍ 1370 വരെയാണോ ശരി.ഭാരതീയ മഹര്ഷിമാര്‍ക്ക് പ്രപഞ്ചത്തെക്കുറിച്ച് ആധുനികശാസ്ത്രത്തോളമോ അതിലുപരിയോ വിജ്ഞാന മുണ്ടായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ ?

    Big bang തിയറിയുടെ പ്രയോക്താക്കളില്‍ ഒരാളായ
    ഡോ.കാള്‍ സാഗന്‍(Carl Edward Sagan)1985-ല്‍(ഓര്‍മ്മ)തിരുവനതപുരത്തെത്തിയിരുന്നു .അദ്ദേഹം പറഞ്ഞത് പ്രപഞ്ചം ഉണ്ടായിട്ടു ഏതാണ്ട് 1500 കോടി വര്‍ഷമാകുന്നു.(കലാകൌമുദിയ്ക്കനുവദിച്ച അഭിമുഖത്തില്‍) ഇതാര്‍ക്കെങ്കിലും നേരത്തെ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നോ എന്ന ലേഖകന്റെ
    ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ഭാരതീയര്‍ക്കു ചിന്തിക്കാന്‍ കഴിഞ്ഞിരുന്നു ,അവര്‍ 1300 കോടി വര്ഷം എന്നഭിപ്രായപ്പെട്ടത്‌ ശാസ്ത്ര നിരീക്ഷണങ്ങളോട് അടുത്തു വരുന്നു ,പക്ഷേ ബൈബിള്‍ രചയിതാവിന് 4000 (വെറും നാലായിരം) വര്‍ഷത്തിനപ്പുറത്തേക്ക് കാണാന്‍ കഴിഞ്ഞില്ല.

  • balachandran

    @jenish

    എപ്പോഴേ വായിച്ചു കഴിഞ്ഞു .ലേഖനം ഇഷ്ടപ്പെട്ടു .
    ആനുകാലികങ്ങളോടൊപ്പം ഇത്തരത്തിലുള്ളവയും എഴുതുക .ഒന്നുകൂടി ചുരുക്കി പ്രതിപാദിച്ചാല്‍ നന്നായിരുന്നു .
    “യദിഹാസ്തി തദന്യത്ര ………എന്ന വരികള്‍ മഹാഭാരതത്തെക്കുറിച്ച് വ്യാസന്‍ പറഞ്ഞിട്ടുള്ളതാണ് .

  • കഥാകാരന്‍

    “ഭാരതീയ പുരാണങ്ങള്‍ പറയുന്ന1300 കോടിയാണോ ആധുനിക ശാസ്ത്രം പറയുന്ന 1000 മുതല്‍ 1370 വരെയാണോ ശരി.ഭാരതീയ മഹര്ഷിമാര്‍ക്ക് പ്രപഞ്ചത്തെക്കുറിച്ച് ആധുനികശാസ്ത്രത്തോളമോ അതിലുപരിയോ വിജ്ഞാന മുണ്ടായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റുണ്ടോ?”

    മാഷേ,

    ഓരോ മതവും (സംസ്കാരവും) തങ്ങളുടെതാണ് ഏറ്റവും ശ്രേഷ്ടവും സത്യസന്ധവുമായ പാരമ്പര്യം എന്ന് സ്ഥാപിക്കുവാനും മറ്റുള്ളവയ്ക്ക് മേല്‍ അധീശത്വം ഉറപ്പിക്കുവാനുമുള്ള ശ്രമങ്ങള്‍ക്ക് മതങ്ങളോളം തന്നെ പഴക്കമുണ്ട്. പണ്ടുകാലത്ത് ശക്തി പരീക്ഷണങ്ങളായിരുന്നു മുഖ്യം. “സംസ്കാര സമ്പന്നമായ” ഇന്നത്തെ കാലത്ത് അതിനു പ്രസക്തി ഇല്ലാത്തതിനാല്‍ പകരം വാഗ് യുദ്ധങ്ങള്‍ സ്ഥാനം പിടിച്ചു എന്ന് മാത്രം.

    ഇന്ന് കണ്ടുപിടിക്കപ്പെടുന്നതും ഇനി കണ്ടു പിടിക്കാനുള്ളതും പണ്ട് കാലത്തേ അറിയാമായിരുന്നു അല്ലെങ്കില്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ടായിരുന്നു എന്നുള്ള വ്യാഖ്യാനം സ്ഥിരം കേട്ടുവരാറുള്ള ഒന്നാണ്. ഈ വ്യാഖ്യാതാക്കളാണ് യതാര്‍ത്ഥത്തില്‍ മതങ്ങളെയും മതഗ്രന്ഥങ്ങളെയും പരിഹാസ പാത്രങ്ങളാക്കുന്നത്.

    പുരാതന ഭാരതീയ സംസ്കാരം മഹത്തരമായിരുന്നു എന്നുള്ളതില്‍ സംശയതിനിടയില്ല. അത് പോലെ തന്നെ പല പുരോഗമന സംസ്കാരങ്ങളും ലോകത്തിന്റെ പല കോണുകളിലും നിലവിലുണ്ടായിരുന്നു. ഇവയെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പുരോഗതി കൈവരിച്ചിരുന്നു. ഉദാഹരണം : ചൈന, ഈജിപ്ത്, ഗ്രീക്ക്, പേര്‍ഷ്യന്‍ (മോസ്പ്പോട്ടെമിയന്‍), മായന്‍, അറബി, പലതരം യൂറോപ്പ്യന്‍ സംസ്കാരങ്ങള്‍. ഇവയെല്ലാം പരിശോധിച്ചാല്‍ മാനവവളര്‍ച്ചയുടെ പല രീതിയിലുള്ള പുരോഗമനത്തിന്റെ നല്ലതും ചീത്തയുമായ അടയാളങ്ങള്‍ കാണാന്‍ കഴിയും. എന്തിന്‌, ഇന്ന് ഭാരതീയ സംസ്കാരമെന്നറിയപ്പെടുന്ന ആര്യസംസ്ക്കാരത്തിന് മുന്പ് ഭാരതത്തില്‍ നിലവിലുണ്ടായിരുന്ന ദ്രാവിഡ സംസ്കാരവും വളരെ പുരോഗതി കൈവരിച്ചിരുന്നു. ദൌര്‍ഭാഗ്യവശാല്‍ പലതും രേഖപ്പെടുത്തിയിട്ടില്ല അല്ലെങ്കില്‍ രേഖകള്‍ നശിപ്പിക്കപ്പെട്ടു.

    ഇതിനെപ്പറ്റി പറഞ്ഞു പോകുവാനാണെങ്കില്‍ ധാരാളമുണ്ട്. ഈ പേജു തന്നെ മതിയാകുമെന്ന് തോന്നുന്നില്ല. മാഷ്‌ പറഞ്ഞ പോയിന്റിലേക്ക് വരാം.

    ഭാരതീയ പുരാണങ്ങളനുസരിച്ച്പ്രപഞ്ചം ഉണ്ടായിട്ടു ഏതാണ്ട് 1000 – 1300 കോടി വര്‍ഷങ്ങളായി. Big Bang തിയറിയും ഇത് തന്നെ പറയുന്നു. (പ്രപഞ്ചോത്പത്തിയെക്കുറിചുള്ള ഏറ്റവും പുതിയ തിയറിയാണ് Big Bang. ഇത് വരെ ഇത് തെളിയിക്കപ്പെട്ടിട്ടില്ല എന്നത് ശരി തന്നെ). ഇത് സമ്മതിച്ചാല്‍ ഒരു ചെറിയ കുഴപ്പമില്ലേ മാഷേ?

    - ശരിയാണ് എന്ന് നമ്മള്‍ അംഗീകരിച്ചാല്‍ പുരാണങ്ങളുടെ ആണിക്കല്ലായ “ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചു” എന്നതിന് ഇളക്കം തട്ടില്ലേ? (Don’t tell me the GOD initiated the Big bang. I am damn sure that there will be something mentioned in any of the holy books that can support this.)

    - ഇനി ബിഗ്‌ ബാന്ഗ് തിയറിയെ നമ്മള്‍ അംഗീകരിക്കുന്നില്ല എന്ന് പറഞ്ഞാല്‍, അതില്‍ പറഞ്ഞ കാലഗണനയും പുരാണങ്ങളിലെ കാലഗണനയും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ എന്ത് പ്രസക്തി?

    (In the ancient world, we (the human beings) are unaware of a lot of things and the simple solution to all of them is the God. (Still we are not clear, how the universe emerged. The science may discover it or may not. May it be in the next centuray or it may in AD 50000). പഴയകാലത്ത് അറിയപ്പെടാത്ത പലതിനും ഇന്ന് വിശദീകരണമുണ്ട്. (ഉദാ: വസൂരി. ദൈവകൊപമാണ് ഇതിനു കാരണമെന്നായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി വരെ വിശ്വാസം. ഇന്നത്‌ പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ പോലും വിശ്വസിക്കില്ല). ഇന്നറിയപ്പെടാത്ത രഹസ്യങ്ങള്‍ നാളെ അറിയപ്പെട്ടേക്കാം. അതറിയാന്‍ നമ്മള്‍ ഉണ്ടാവില്ല എന്ന് മാത്രം.

  • balachandran

    കഥാകാരന് ,
    അഭിപ്രായങ്ങള്‍ സ്വാഗതം ചെയ്യുന്നു.
    പക്ഷേ താങ്കള്‍ മതങ്ങളെ അടിസ്ഥാനമാക്കിയാണ് ചിന്തിക്കുന്നതെന്ന് തോന്നുന്നു .
    ആര് പറഞ്ഞു ഭാരതീയദര്ശനങ്ങള്‍ മതാധിഷ്ടിതങ്ങളാണെന്ന്.ഭാരതീയ ദര്‍ശനങ്ങള്‍ മാതാധിഷ്ടിതങ്ങളല്ല.ഭാരതീയ ദര്‍ശനങ്ങളില്‍ പലതും നാസതികദര്‍ശനങ്ങളായിരുന്നു .
    മഹര്‍ഷി എന്നാല്‍ സന്യാസിയല്ല .ഋഷി എന്നാല്‍ ജ്ഞാനി എന്നര്ധം മഹാന്‍+ഋഷി =മഹത്തായ ജ്ഞാനമുള്ളവന്‍-മഹര്‍ഷി. അത് ദൈവികമായ ജ്ഞാനമല്ലെന്നുള്ളതിന്റെ തെളിവാണ് നാസ്തിക ദര്‍ശനത്തിന്റെ ആവിഷ്കര്‍ത്താവായ ജൈമിനിയെയും വൈശേഷികദര്‍ശനത്തിന്റെ ആവിഷ്കര്‍ത്താവായ കണാദനെയും മഹര്‍ഷി എന്ന് വിളിച്ചത് .
    ഭാരതത്തിന്റെ ദര്‍ശനങ്ങള്‍ മതദര്‍ശനങ്ങളാകുന്നത് എങ്ങനെയാണ് ? മറ്റു മതങ്ങളെപ്പോലെ ഭാരതത്തില്‍ ഉണ്ടായിരുന്ന സംസ്കാരത്തിന് പില്‍ക്കാലത്ത് ഹിന്ദു എന്ന പേര് വിളിച്ചുവെന്നെയുള്ളൂ.അല്ലാതെ ഹിന്ദുമതം എന്നൊരു മതമോ,ഇല്ലാത്ത ആ മതത്തിന് ഒരാചാര്യനോ,ഒരുമത ഗ്രന്ഥമോ ഇല്ല. രാമായണത്തെ മതഗ്രന്ഥമെന്നാരെങ്കിലും കരുതുന്നെങ്കില്‍ തെറ്റാണ് . രാമായണമാദികാവ്യം എന്ന് കേട്ടിട്ടില്ലേ .അതേയുള്ളൂ രാമായണം കവിഭാവനയില്‍ വിരിഞ്ഞ ഒരു കവിത .വാല്മീകിയുടെ കവിതയ്ക്ക് എഴുത്തച്ഛനും കമ്പരും തുളസീദാസും ആധ്യാത്മികത കൂട്ടിച്ചേര്‍ത്തെന്നുമാത്രം.
    മഹാഭാരതമോ, രാജവംശങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെയും യുദ്ധങ്ങളുടെയും ഒരാഖ്യാനം .ഭഗവത്ഗീത ഭാരതത്തിലുണ്ടായ ഏറ്റവും നല്ല ഒരു philosophical text .അതൊന്നും ബൈബിള്‍ ,ഖുറാന്‍ ,ഗുരുഗ്രന്ഥസാഹിബ് പോലെ മതഗ്രന്ഥങ്ങളല്ല .അപ്പോള്‍ ഭാരതീയദര്‍ശനങ്ങളെ, മറ്റ് ആധുനികമതസിദ്ധാന്തങ്ങളുമായി കൂട്ടിക്കുഴയ്കരുത്.
    ലോകത്തു ഭാരതത്തിനല്ലാതെ മറ്റേതു സംസ്കാരത്തിനാണ് പാലാഴിയെക്കുറിച്ച് പറയാന്‍ കഴിഞ്ഞിട്ടുള്ളത്‌.നാം ബി.സി യില്‍ പറഞ്ഞ പേരുതന്നെയാണ് ആധുനികശാസ്ത്രം നല്‍കിയിരിക്കുന്നതും .
    പാലാഴി >ക്ഷീരപഥം>ആകാശഗംഗ >milky way.
    പ്രശ്നം അതിന്റെയല്ല ആധുനിക മതങ്ങള്‍ പ്രചരിച്ചപ്പോള്‍ നമ്മുടെ നേട്ടങ്ങളെ
    നേട്ടങ്ങളല്ലെന്നു കാണിക്കാനുള്ള ഒരു പ്രവണത,അല്ലെങ്കില്‍ എന്താണെന്നു മനസിലാക്കാനുള്ള അറിവില്ലായ്മ .പാലാഴി കടഞ്ഞപ്പോള്‍ ചന്ദ്രനെ കിട്ടി എന്ന് പറഞ്ഞാല്‍,ആകാശഗംഗ ഭൂമിയിലെക്കൊഴുകി എന്ന് പറഞ്ഞാല്‍ ഭൂമിയും ചന്ദ്രനും milky way യികെ അംഗങ്ങളാണെന്ന് ഗ്രഹിക്കണം.ശിവന്റെ തലയില്‍ പാമ്പും ,ശിവന്റെ വാഹനം കാളയും മകനായ ഗണപതിക്ക്‌ പാമ്പിന്റെ ഇരയായ എലിയും കാര്‍ത്തികേയനു പാമ്പിന്റെ ശത്രുവായ മയിനെയും സങ്കല്പിച്ചത്, ഇതുകണ്ട് അയ്യേ എന്ന് പറയാനല്ല ,ecological balance കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത നമ്മെ ബോധ്യപ്പെടുത്താനാണ് .സാധാരണക്കാര്‍ക്ക് ഈ ശാസ്ത്ര സത്യങ്ങള്‍ ഗ്രഹിക്കാന്‍ പ്രയാസമായതുകൊണ്ട് അതിനെയൊക്കെ കഥാരൂപത്തിലും ഭക്തി കലര്‍ത്തിയും അവതരിപ്പിച്ച്ചുവേന്നെയുള്ളൂ .ഈ തത്ത്വങ്ങള്‍ നമ്മള്‍ ആധുനിക കാലത്ത്
    തള്ളിക്കളഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ നമ്മുടെ കാവുകള്‍ സംരക്ഷിക്കാന്‍ ജപ്പാന്‍ കാരന്റെ സഹായം വേണ്ടിവന്നത് . പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന പ്രപഞ്ച സത്യങ്ങള്‍ കഥാരൂപത്തിലായതാണെന്നു തോന്നുന്നു എല്ലാവര്ക്കും സംശയമുണ്ടാക്കിയത് .നമ്മളൊന്ന് ചിന്തിച്ചാല്‍ പോരെ,മുപ്പതു കോടി വര്ഷം
    ജീവിച്ചിരിക്കുന്ന ബ്രഹ്മാവോ ?എന്ന് ചിന്തിച്ചാല്‍ തന്നെ അതിന്റെ അന്തര്‍ധാര പിടികിട്ടില്ലേ .
    Big bang തിയറി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലേ ?എന്റെ അറിവില്‍
    1 Hubble’s law and the expansion of space
    2 Cosmic microwave background radiation
    3 Abundance of primordial elements
    4 Galactic evolution and distribution
    തുടങ്ങിയ തെളിവുകള്‍ വച്ച് Big bang theory 99 % ശരിയാണെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടെന്നാണ്. ഇല്ലെങ്കില്‍ തന്നെ ഭാരതീയന്റെ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെ (ജ്യോതിഷമല്ല)എങ്ങനെ തള്ളിക്കളയും .ഗലീലിയോ ദൂരദര്‍ശിനി കണ്ടുപിടിക്കുന്നതിനും എത്രയോ മുന്‍പ് ഗ്രഹങ്ങളുടെ ചലനങ്ങള്‍ നാം കൃത്യമായി മനസിലാക്കിയിരുന്നു.ഭൂമി ഉരുണ്ടതാണെന്ന് മനസിലാക്കാന്‍ മറ്റ് സംസ്കാരങ്ങള്‍ക്ക്‌,ഗലീലിയോയെ കാത്തിരിക്കെണ്ടിവന്നെങ്കില്‍ ഭൂമി ഉരുണ്ടതാണെന്നല്ല,മുട്ടയുടെ ആകൃതിയിലാനെന്നു ഭാരതീയര്‍ ബി സി യില്‍ പറഞ്ഞിരുന്നു .ഭാരതീയ ക്ഷേത്രങ്ങളില്‍ വരാഹം പൊക്കിക്കൊണ്ടുവരുന്ന ഭൂമിയുടെ രൂപം ശ്രദ്ധിക്കു .അല്ലെങ്കില്‍ “അണ്ഡാകടാഹ:”എന്ന പ്രയോഗം നോക്കു. ഇതെല്ലാം കണ്ടിട്ടും ഇതിനെയൊക്കെ,” മതങ്ങള്‍ പലതും പറയും” എന്നൊരു പുച്ച്ച ഭാവേന തള്ളിക്കലയുന്നതിലാണ് സങ്കടം .
    എഴുതിയാല്‍ തീരുന്ന വിഷയമല്ലെന്നു താങ്കള്‍ക്കും അറിയാമല്ലോ .
    ഇതു വായിക്കുമ്പോള്‍ തോന്നിയേക്കും ഞാനൊരു കടുത്ത ഹിന്ദുമത വിശ്വാസിയാണെന്ന് .
    എന്നാല്‍ അല്ല .കേരള യുക്തിവാദിസംഘത്തിന്റെ ഒരംഗവും തീര്‍ത്തും ജാതകപ്പൊരുത്തമില്ലെന്നു ഉറപ്പാക്കിയതിനു ശേഷം കല്യാണം കഴിച്ച നിരീശ്വരവാദിയുമാണ് ഞാന്‍ .പക്ഷേ ഭാരതീയന്റെ നേട്ടങ്ങളെ പാശ്ചാത്യര്‍ക്കുവേണ്ടി താമസ്കരിച്ച്ചുകാണിക്കാന്‍ കുറച്ചു ബുദ്ടിമുട്ടുണ്ട്

  • Jenish

    @Balachandran

    ഇപ്പോഴാണ് ലേഖനത്തെപ്പറ്റിയുള്ള comment ശ്രദ്ധയില്‍ പെട്ടത്. എന്റെ ബ്ലോഗിലുള്ള സംസ്കാരം, മതങ്ങള്‍, കാര്യകാരണസിദ്ധാന്തം എന്നീ ലേഖനങ്ങള്‍ എന്റെ അച്ഛനെഴുതിയവയാണ്. അച്ഛന്റെ കുറച്ച് ലേഖനങ്ങള്‍ ചേര്‍ത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള സംരംഭത്തിലാണ്. അതിനിടയില്‍ type ചെയ്തവ ബ്ലോഗില്‍ ഉള്‍പ്പെടുത്തി.

    ലേഖനത്തിന്റെ വലിപ്പത്തെക്കുറിച്ച് ഞാനും ചോദിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആശയങ്ങള്‍ പലതും വളരെ ഗഹനവും സാധാരണക്കാര്‍ക്ക് പെട്ടന്ന് മനസ്സിലാക്കാന്‍ കഴിയാത്തതുമാണ്. നേരത്തെ അറിഞ്ഞവര്‍ക്കും വായിച്ചിട്ടുള്ളവര്‍ക്കും കൂടുതല്‍ വിശദീകരണം വേണമെന്നില്ല. പക്ഷേ, ആദ്യമായി വായിക്കുന്നവര്‍ക്കും മനസ്സിലാകണമല്ലോ. ഇതാണ് എനിക്ക് കിട്ടിയ മറുപടി. ശരിയാണെന്ന് എനിക്കും തോന്നി.

    എന്തായാലും അഭിപ്രായങ്ങള്‍ക്ക് നന്ദി!! :)

  • Jenish

    @Balachandran

    താങ്കള്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ഭാരതീയ ദര്‍ശനങ്ങള്‍ പലതും ആധുനിക ശാസ്ത്രത്തിന് അപ്രാപ്യമോ എത്തിച്ചേരാന്‍ ഒരുപാട് കാലം വേണ്ടി വരുന്നവയോ ആണ്. പക്ഷേ, അവ സാധാരണക്കാര്‍ക്കു കൂടി മനസ്സിലാകാന്‍ വേണ്ടി കഥാരൂപത്തിലും മറ്റുമാണ് വിവരിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ അവയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാതെ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവര്‍ക്ക് അതെല്ലാം കുട്ടിക്കഥകളായും തമാശക്കഥകളായുമേ തോന്നുകയുള്ളൂ.

    ഇതിനോട് കൂട്ടി വായിക്കാന്‍ ഒരു സംഭവം പറയാം. കഴിഞ്ഞ ദിവസം എന്റെ സുഹൃത്തായ ഒരു വിദേശി കുറച്ചേറെ അത്ഭുതത്തോടെ എന്നോട് ചോദിച്ചു, ‘വിമാനം’ എന്താണെന്ന് അറിയാമോയെന്ന്. അയാള്‍ അടുത്തിടയ്ക്ക് ഒരു ഇംഗ്ലീഷ് ഡോക്യുമെന്ററി കാണുവാനിടയായി. അതില്‍ “രുദ്ര വിമാന”ത്തെക്കുറിച്ചും മറ്റും വിശദമായി പ്രതിപാദിച്ചിരുന്നു. ഡാവിഞിയോ റൈറ്റ് സഹോദരന്മാരോ സ്വപ്നം കാണുന്നതിന് എത്രയോ മുന്‍പ് നമ്മുടെ ദാര്‍ശനികര്‍ അതിനെക്കുറിച്ചെല്ലാം വിശദമായി പറഞ്ഞിരിക്കുന്നു. വിമാനം നിര്‍മ്മിക്കുന്നതിനുള്ള അളവുകള്‍ ഉള്‍പ്പെടെ!! ഇതൊരുദാഹരണം മാത്രം. ആ ഡോക്യമെന്ററിയുടെ അവസാനം ഇംഗ്ലീഷുകാരനായ അവതാരകന്‍ പറയുന്നത് ഇങ്ങനെയാണ്: “ആധുനിക ശാസ്ത്രം കണ്ടെത്തിക്കൊണ്ടിരിക്കുന്ന പല പുതിയ കാര്യങ്ങളും നിങ്ങള്‍ ഇന്ത്യയില്‍ ചെന്ന് സാധാരണക്കാരുടെ മുന്‍പില്‍ അവതരിപ്പിച്ചാല്‍ പോലും അവര്‍ പറയും ഇതിലെന്താണ് പുതുമയിരിക്കുന്നതെന്ന്“! ശരിക്കും ഒരു ഇന്ത്യക്കാരനാണ് ഞാനെന്ന് പറയാന്‍ അഭിമാനം തോന്നുന്ന നിമിഷങ്ങള്‍! :)

    ശാസ്ത്രപുരോഗതികളെ ഇങ്ങനെ വിലയിരുത്താം. നാം കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുവാന്‍ തീരുമാനിക്കുന്നുവെന്ന് കരുതുക! നടന്നാണ് പോകുന്നത്. ഒരൊ അടി വയ്ക്കുമ്പോഴും അവിടുത്തെ മണ്ണ്, മരങ്ങള്‍, ജീവജാലങ്ങള്‍, വായു തുടങ്ങിയവയെക്കുറിച്ച് വിശദമായി നിരീക്ഷിച്ച് പഠിച്ചിട്ടാണ് യാത്ര. എന്ന് തിരുവനന്തപുരത്ത് എത്തുമോ എന്തോ! :)

  • jalaja

    കൊള്ളാം. നന്നായിരിക്കുന്നു.

  • balachandran

    ജെനിഷേ ,
    അഭിപ്രായങ്ങള്‍ക്ക് നന്ദി .ലേഖനം വായിച്ചപ്പോള്‍ ജനിച്ച സംശയമായിരുന്നു, ജെനിഷിന്റെതല്ല ലേഖനമെന്ന് .അത് ശരിയായിരുന്നല്ലോ.അച്ഛനെന്താണ് ജോലി ?

    കാര്യ കാരണ സിദ്ധാന്തം സമര്‍ഥിക്കുന്നതിനായി “യത്ര യത്ര ധൂമ: തത്ര തത്ര വഹ്നി: ”
    “പര്‍വതോ വഹ്നിമാന്‍ ധൂമാത്” “ക്ഷിത്യങ്കുരാദികം കര്തൃ ജന്യം കാര്യത്വാദ് ഘടവത്”
    എന്നിവ കൂടി വ്യാഖ്യാനിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു .(അച്ഛന് മനസ്സിലാകും )

    അതിരിക്കട്ടെ ശ്ലോകം പറഞ്ഞത് അമ്മ ,ലേഖനമെഴുതിയത് അച്ഛന് .ജെനിഷിന്റെതായി എന്തുണ്ട് :) :)

    ഞാനെഴുതിയ വിഷയത്തെക്കുറിച്ച് തുടര്‍ന്നെഴുതുന്നുണ്ട് .സമയക്കുറവു കൊണ്ടാണ് .

  • balachandran

    ജലജച്ചേച്ചി ,
    ഇങ്ങനെ ഒറ്റവാക്കില്‍ അഭിപ്രായം പറഞ്ഞാല്‍ പറ്റില്ല .
    അക്ഷരം മുതല്‍, എഴുതിയ ഒന്നിനും ചേച്ചിയുടെ അഭിപ്രായം കണ്ടില്ല .

  • balachandran

    വിമാനത്തെ ക്കുറിച്ചു പുരാതന ഭാരതീയര്‍ക്കു വ്യക്തമായ ധാരണയുണ്ടായിരുന്നു എന്ന് എനിക്ക് പറയാന്‍ പറ്റില്ല.പക്ഷികളെപ്പോലെ പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹത്തില്‍ നിന്നാണ് അങ്ങനെ ഒരു സങ്കല്പ്പമുണ്ടായതും ഇന്നത്തെ വിമാനം യധാര്ധ്യമായതും.

    ശാസ്ത്രമെന്നു പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും ഒരു ധാരണയുണ്ട് ,അമേരിക്കക്കാരനും
    യുറോപ്യന്മാരും ആധുനിക സംവിധാനങ്ങളുപയോഗിച്ച് കണ്ടുപിടിക്കുന്നതെല്ലാം ശാസ്ത്രം,മറ്റുള്ളവയെല്ലാം അശാസ്ത്രീയം .അങ്ങനെയാവരുത് .ചിന്തകള്‍ യുക്തിക്ക് നിരക്കുന്നതായിരിക്കണം എപ്പോഴും. ഇന്ന് നാം കാണുന്ന ശാസ്ത്ര നേട്ടങ്ങളെല്ലാം കാലാകാലമായി ക്രമാനുഗതമായി മനുഷ്യന്‍ വളര്‍ത്തിക്കൊണ്ടു വന്ന ഗവേഷണങ്ങളുടെ അനന്തരഫലങ്ങളാണ്. കണാദന്റെ വൈശേഷിക സിദ്ധാന്തത്തില്‍ എട്ടു നിലയുള്ള അമിട്ടുകളെക്കുറിച്ച് പറഞ്ഞിട്ടുണ്ട് ,ബി സി യില്‍ തന്നെ ചൈനക്കാര്‍ ഇത്തരത്തിലുള്ള കരിമരുന്നു പ്രയോഗം നടത്തിയിരുന്നു,ഭാരതീയരും. അവിടെ നിന്നിങ്ങോട്ടു വളര്‍ന്നു വന്ന ഗവേഷണങ്ങളുടെ ഫലമാണ് ഇന്നത്തെ ബഹിരാകാശ ശാസ്ത്രം . ഗവേഷണം എന്ന വാക്ക് തന്നെയുണ്ടായത് എങ്ങനെയാണെന്നറിയുമോ.പുരാതനകാലത്ത്‌ കാലികളെ മേയ്ച്ചു നടന്നിരുന്ന ആദിതലമുറ,കാണാതാകുന്ന പശുക്കളെ അന്വേഷിക്കുന്ന പ്രക്രിയയാണ് ഗവേഷണം .ഗോ: + ഈഷണം =ഗവേഷണം .

    കോടിക്കണക്കിനു സസ്യ ലതാദികളില്‍ നിന്നും “കീഴാര്‍ നെല്ലി “യാണ് മഞ്ഞപ്പിത്തത്തിനു പറ്റിയ ഔഷധം എന്നും “കുരുന്തോട്ടി”യാണ് വാതത്തിന് പറ്റിയതെന്നും research ചെയ്തു കണ്ടുപിടിച്ച ഭാരതീയ scientist കളെ (ചരകന്‍,സുശ്രുതന്‍ etc.) ആധുനിക ശാസ്ത്രജ്ഞന്മാര്‍ അപരിഷ്കൃതരെന്നു പറഞ്ഞാല്‍ എങ്ങനെയുണ്ടാകും.
    രണ്ടുദാഹരണം പറഞ്ഞെന്നേയുള്ളൂ .ആയിരക്കണക്കിനുദാഹരണങ്ങളുണ്ട് .

    പതഞ്ജലിയുടെ യോഗം എത്ര കാലത്തെ ഗവേഷണങ്ങള്‍ കൊണ്ട് ഉണ്ടായതായിരിക്കും.
    ഇന്ന് ആഫ്രിക്ക മുതല്‍ അമേരിക്ക വരെ യോഗയുടെ പുറകെയാണെന്നോര്‍ക്കുക.ഇതൊന്നും മഹര്‍ഷിമാര്‍ക്കു ബോധോദയം കൊണ്ടുണ്ടായതല്ല .നീണ്ട research കളിലൂടെ നേടിയതാണ്.ആ researchers ണെ പണ്ട് മഹര്‍ഷി ഇന്ന് വിളിച്ചതാണ് ആകെയുള്ള കുഴപ്പം . ഇത്തരം ഗവേഷണങ്ങളൊന്നും ഈശ്വരാധിഷ്ടിതമല്ലായിരുന്നു . കുറെപ്പേര്‍ ദൈവവിശ്വാസികളായിരുന്നിരിക്കാം . അതിന്നുമുണ്ടല്ലോ .മനുഷ്യ ശരീരത്തിന് ഒരാവശ്യവുമില്ലാത്ത appendix ശസ്ത്രക്രിയയിലൂദെ നീക്കം ചെയ്യുന്ന ഡോക്ടര്‍മാരില്‍ ചിലര്‍ പറയുന്നില്ലേ “ഞാന്‍ ചെയ്യാനുള്ളത് ചെയ്തു ഇനിയെല്ലാം മുകളിലുള്ള ആളുടെ കയ്യില്‍ “എന്ന് .മുകളിലുള്ള ആളാണ്‌ ഇതൊക്കെ ചെയ്യുന്നതെങ്കില്‍ ആവശ്യമില്ലാത്ത ഈ അവയവം എന്തിനു നമുക്ക് തന്നു എന്ന് ആ ഡോക്ടര്‍ ചിന്തിക്കുന്നില്ലല്ലോ.അതുപോലെ .

    സിന്ധുനദീതട സംസ്കാരത്തിന്റെ ആദ്യ കാലങ്ങളില്‍ സാധാരണ എല്ലാവര്ക്കും ഉണ്ടാകുന്നതുപോലെ അവര്‍ക്കും സംശയങ്ങളായിരുന്നു .കാട്ടുതീ എങ്ങനെയുണ്ടാകുന്നു ,മഴപെയ്യുന്നതെങ്ങനെ,പ്രപഞ്ചം എങ്ങനെയുണ്ടായി എന്നിങ്ങനെയുള്ള സംശയങ്ങള്‍ . കര്‍ഷകരായിരുന്ന ആ ജനത കാലക്രമേണ ഇതിന്റെ സത്യം അറിയാനായി അവരുടെ ഇടയിലുള്ള താരതമ്യേന ബുദ്ധികൂടിയ ഒരു വിഭാഗത്തെ നിയോഗിച്ചു . കാലങ്ങള്‍ നീണ്ട ഗവേഷണങ്ങള്ക്കൊടുവില്‍ അവര്‍ കണ്ടെത്തിയ സത്യങ്ങള്‍ കര്‍ഷകരായ ഒരു ജനതയ്ക് അതേപടി മനസിലാക്കാന്‍ പ്രയാസമായിരുന്നു .അതുകൊണ്ട് അവരത് സാധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക വിധത്തില്‍ കഥകളായി അവതരിപ്പിച്ചു . ഇന്നു നമ്മുടെ ക്ഷേത്രങ്ങളില്‍ കാണുന്ന ഉത്സവങ്ങളിലും ഗണപതി ആരാധനയിലും ആനയെഴുന്നള്ളിപ്പിലും കൊടിയേറ്റിലും എല്ലാമുള്ളത് ഈ ദ്രാവിഡ സ്വാധീനമാണ് .
    ആ ഗവേഷണങ്ങള്‍ നടത്തിയിരുന്ന ബുദ്ധിമാന്മാരായ ഒരു വിഭാഗമായിരുന്നു ഇന്നത്തെ ബ്രാഹ്മണരുടെ പൂര്‍വികര്‍ . കാലിമേയ്പ് പ്രധാന തൊഴിലായിരുന്ന ആര്യന്മാര്‍ ഇവരുടെ ഗവേഷണ ഫലങ്ങള്‍ തങ്ങളുടെതായി അവതരിപ്പിച്ചു. മധ്യേഷ്യയില്‍ നീന്നുളള ആര്യന്മാരുടെ വരവിനെ എതിര്‍ക്കുന്ന ചരിത്രകാരന്മാരും ഉണ്ടെന്നോര്‍ക്കുക .
    എങ്ങനെയോ തകര്‍ന്നു പോയ ദ്രാവിഡ സംസ്കാരത്തിന്റെ അവശേഷിപ്പുകളുമായി
    ദ്രാവിഡര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കു ചിതറിപ്പോയി .ജര്‍മന്‍,ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ സംസ്കൃത സ്വാധീനം അങ്ങനെയുണ്ടായതാണ് .
    three – ത്രീണി ,dental -ദന്തം ,september -സപ്ത .november -നവ december -ദശ ഇങ്ങനെ എത്ര ഉദാഹരണങ്ങള്‍ .(പണ്ട് റോമില്‍ റോമുലസിന്റെ കാലത്ത് വര്‍ഷത്തില്‍ പത്തു മാസമേയുണ്ടായിരുന്നുള്ളൂ.ബി സി 700 – ല്‍ റോമിലെ രാജാവായിരുന്ന ‘നൂമാ’ യാണ് 12 മാസം വേണമെന്ന് നിശ്ചയിച്ചതും ജനുവരി യും ഫെബ്രുവരിയും നടപ്പിലാക്കിയതും. അതുകൊണ്ടാണ് സപ്ത,നവ, ദശ മുന്നോട്ടു മാറിയതും .

  • balachandran

    @ jenish
    എഴുതാന്‍ വിട്ടുപോയ ഒരു കാര്യം .
    കാര്യകാരണ സിദ്ധാന്തത്തില്‍ എനിക്ക് വിയോജിപ്പുള്ള ഒരുപാട് കാര്യങ്ങളുണ്ട് .അത് എഴുതിത്തീര്‍ക്കാന്‍ സമയം കിട്ടില്ല എന്നതിനാലാണ് അതിനു മുതിരാത്തത് .

  • http://1 Jenish

    @Balachandran

    അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു.

    മാഷേ.. എന്റേതല്ലേ അവര്‍ രണ്ടുപേരും.. പിന്നെന്തു വേണം!! :)

  • കഥാകാരന്‍

    @ ജെനീഷ് – വിമാനത്തിന്റെ കാര്യം പറഞ്ഞല്ലോ ….

    പറക്കുന്നതായി സ്വപ്നം കണ്ടത് ഭാരതീയര്‍ മാത്രമാണെന്ന് വിശ്വസിക്കരുത്. ഇന്നത്തെ പല കണ്ടുപിടിത്തങ്ങളുടെയും പ്രചോദനം മനുഷ്യന്റെ ആഗ്രഹങ്ങള്‍ തന്നെയാണ്. പറന്നു നടക്കുന്ന പക്ഷികളെ നോക്കി ആദിമ മനുഷ്യന്‍ കൊതിയോടെ നോക്കി നിന്നിരുന്നത് സങ്കല്‍പ്പിക്കാന്‍ പാടുന്നില്ലേ? എന്തിനു, ജെനീഷ് തന്നെ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോള്‍ പറന്നു നടക്കുന്നതായി സങ്കല്പ്പിചിരുന്നില്ലേ? മനുഷ്യന്റെ ഭാവനകള്‍ക്ക് അതിരില്ല. ഒന്ന് യാഥാര്‍ത്ഥ്യമായാല്‍ അടുത്തത്. അനുസ്യൂതമായ ഈ ചിന്തകളും ഭാവനകളുമാണ് മനുഷ്യകുലത്തിനെ മുമ്പോട്ട്‌ നയിക്കുന്നത്.

    ഒരു കാര്യം മറക്കരുത്. രേഖപ്പെടുത്തിയ അറിവുകള്‍ മാത്രമേ ഇന്ന് നമ്മുടെ മുന്നിലുള്ളൂ. (അതും പില്‍ക്കാലഭരണാധികാരികളും എന്തിനു ചരിത്ര പണ്ഡിതരും നടത്തിയ തിരുത്തലുകള്‍ക്കും വളച്ചൊടിച്ചിലുകള്ക്കും ശേഷം) തങ്ങളുടെ അറിവുകളും ഭാവനകളും വരും തലമുറകള്‍ക്കായി രേഖപ്പെടുത്തിയ സംസ്കാരങ്ങള്‍ വളരെ ചുരുക്കമാണ്. എത്രയോ സംസ്കാരങ്ങള്‍ ഒരു അടയാളങ്ങളും ശേഷിപ്പിക്കാതെ മണ്ണടിഞ്ഞു പോയിരിക്കുന്നു. അവരുടെ സര്‍വ്വസ്വവും അവര്‍ക്കൊപ്പം എന്നെന്നേക്കുമായി അപ്രത്യക്ഷമായി. ഇതിലേതെങ്കിലും സംസ്കാരത്തില്‍ പല ആധുനിക സംവിധാനങ്ങളും ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞു കൂടാ.

    താങ്കളുടെ കമന്റില്‍ നിന്നും എന്റെ മനസ്സിലുയര്‍ന്ന ബാലിശമെന്നു തോന്നാവുന്ന രണ്ടു മൂന്നു ബാലിശമായ ചോദ്യങ്ങളിതാ.

    1. രുദ്ര വിമാനത്തിന്റെ കണക്കുകളുള്‍പ്പെടെ നമ്മുടെ കയ്യിലുണ്ടായിട്ടും ഒരു വിമാനം നിര്‍മ്മിക്കാന്‍ എന്തേ റൈറ്റ് സഹോദരന്മാര്‍ വേണ്ടി വന്നു?
    2. കപ്പലിനെ പറ്റി എന്തെങ്കിലും പരാമര്‍ശം ഉണ്ടായിരുന്നോ? പോട്ടെ, സൈക്കിളിനെ പറ്റി ….

    “ശാസ്ത്രപുരോഗതികളെ ഇങ്ങനെ വിലയിരുത്താം. നാം കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുവാന്‍ തീരുമാനിക്കുന്നുവെന്ന് കരുതുക! നടന്നാണ് പോകുന്നത്. ഒരൊ അടി വയ്ക്കുമ്പോഴും അവിടുത്തെ മണ്ണ്, മരങ്ങള്‍, ജീവജാലങ്ങള്‍, വായു തുടങ്ങിയവയെക്കുറിച്ച് വിശദമായി നിരീക്ഷിച്ച് പഠിച്ചിട്ടാണ് യാത്ര. എന്ന് തിരുവനന്തപുരത്ത് എത്തുമോ എന്തോ” – ഇത് കളിയാക്കലാണോ എന്നറിയില്ല. എന്തായാലും പറയട്ടെ……

    എത്തിയേക്കാം എത്താതിരിക്കാം. എന്നാല്‍അവരുടെ നിരീക്ഷണങ്ങളും പഠനങ്ങളും അവരുടെ പിന്നില്‍ വരുന്നവരെ കൂടുതല്‍ എളുപ്പത്തിലും സുരക്ഷിതമായും തിരുവനന്തപുരത്തെത്താന്‍ സഹായിക്കും. തന്നെയുമല്ല അവരെ എല്ലാവരും ഓര്‍ത്തിരിക്കും. ചുമ്മാ പോകുന്ന നമ്മളെക്കൊണ്ട് ആര്‍ക്കെന്തു പ്രയോജനം?

  • balachandran

    എന്റെ കയ്യില്‍ നിന്നും പിടി പോയെന്നാ തോന്നുന്നെ.:):)

    മറുപടി ജെനിഷ് തന്നെ പറയട്ടെ .

  • balachandran

    :)

  • കഥാകാരന്‍

    ബാലന്‍ മാഷേ ….

    ഭാരതീയര്‍ സംസ്കാരപരമായി മുന്നിലായിരുന്നു എന്ന കാര്യം ഞാന്‍ നിഷേധിചില്ലല്ലോ? ഞാന്‍ പറഞ്ഞ പോയിന്റ്സ് ഇവയാണ്.

    1. മറ്റു സംസ്കാരങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പുരോഗതി കൈവരിച്ചിരുന്നു. (ഉദാഹരണം വേണ്ടല്ലോ, മാഷിന്റെ തന്നെ കമന്റില്‍ അവ വേണ്ടത്രയുണ്ട്.)

    2. മതങ്ങളെ അടിസ്ഥാനമാക്കി തന്നെയാണ് ഇന്ന് പൌരാണിക ഭാരതീയ സംസ്കാരം അറിയപ്പെടുന്നത്. കണാദാനെയും ചാര്‍വകനെയും എത്ര പേര്‍ക്കറിയാം? താങ്കള്‍ പറഞ്ഞ ഉദാഹരണത്തിലെ ബ്രഹ്മാവും വിഷ്ണുവും ശിവനും ഹൈന്ദവ ആരാധനാപാത്രങ്ങള്‍ (ദൈവങ്ങള്‍) ആണ്. അപ്പോള്‍ അതിനെ അടിസ്ഥാനമാക്കി നടത്തുന്ന ഒരു പ്രസ്താവന തീര്‍ച്ചയായും മത സംബണ്ടാമാണ് എന്ന് പറയേണ്ടി വരും. (പിന്നെ, പുരാണങ്ങളും മറ്റും സാധാരണ മനുഷ്യര്‍ക്ക്‌ മനസ്സിലാകാന്‍ വേണ്ടി എഴുതപ്പെട്ടതാണെന്ന വാദം ഞാന്‍ അംഗീകരിക്കാം. പക്ഷെ ഇന്ന് വേറെ എത്ര പേര്‍ അത് സമ്മതിച്ചു തരും? രാമനും കൃഷ്ണനും സാംകല്പ്പിക കഥാപാത്രങ്ങലാണെന്ന് ആരെങ്കിലും സമ്മതിക്കുമെന്ന് മാഷ്‌ വിശ്വസിക്കുന്നുണ്ടോ?). മാഷ്‌ നിരീശ്വര വാദിയാണോ അല്ലയോ എന്നത് ഇതില്‍ പ്രസക്തമല്ല. താങ്കള്‍ ഉദ്ധരിച്ച ഭാഗം എവിടെ നിന്നെടുത്തു എന്നതാണ് കാര്യം

    3. ജ്യോതിശാസ്ത്ര രംഗത്ത് ഭാരതീയര്‍ക്കുണ്ടായ പുരോഗതി വേദകാല്തിനു ശേഷമാണ് ഉണ്ടായത്. വേദങ്ങളിലും പുരാണങ്ങളിലും പരാമര്ഷിചിരിക്കുന്നതിനു ഘടക വിരുദ്ധമാണ് ആര്യഭടന്റെയും ഭാസ്കരയുടെയും മറ്റും കണ്ടു പിടുത്തങ്ങള്‍. (ജ്യോതിഷം വേദകാല ജ്യോതിശാസ്ത്രത്തെ അടിസ്ധാനമാക്കിയാണ് ഇന്നും നില നില്‍ക്കുന്നത്).

    ഇനി മാഷ് ഇന്ന് പറഞ്ഞ ചില കാര്യങ്ങളെ പറ്റി ചിന്തിച്ചാല്‍ ….

    - “അതുകൊണ്ട് അവരത് സാധാരണക്കാര്‍ക്ക് മനസ്സിലാകത്തക്ക വിധത്തില്‍ കഥകളായി അവതരിപ്പിച്ചു” : വേദ കാലഘട്ടത്തില്‍ അറിവ് കര്‍ഷകര്‍ക്ക് (ശൂദ്രര്‍ക്ക് ) കിട്ടാക്കനിയായിരുന്നു. ഏകാലവ്യനെയും വേദം പഠിച്ചതിനു ശൂലത്തില്‍ തറച്ച ശൂദ്രനെയും പറ്റി പുരാണങ്ങള്‍ തന്നെ നമ്മോടു പറയുന്നു.

    - Regarding Milky Way, I urge you please go through the link
    http://en.wikipedia.org/wiki/Milky_Way_(mythology)

  • കഥാകാരന്‍

    വളരെ കാര്യങ്ങള്‍ എഴുതാനുണ്ട്. ഒന്നാമത്, സമയക്കുറവ്. പിന്നെ ഇതൊരു പബ്ലിക്‌ ഫോറമാണ്. എഴുതുന്ന പല കാര്യങ്ങളും sensitive ആകാന്‍ സാധ്യതയുണ്ട്. നമുക്കൊരു സംവാദത്തിനു വേദി ഒരുക്കിത്തന്ന മഷിതന്റിനു അതൊരു ഭാരമായി തീരരുതല്ലോ. അതിനാല്‍ മറ്റുള്ളവരുടെ വികാരങ്ങളെ കഴിയുന്നത്ര വേദനിപ്പിക്കാതെ അഭിപ്രായങ്ങള്‍ എഴുതാനാണ് എന്റെ ശ്രമം.

  • Jenish

    @കഥാകാരന്‍

    വിമാനത്തെക്കുറിച്ചുള്ള നിങ്ങള്‍ രണ്ടുപേരുടേയും അഭിപ്രായങ്ങളോട് വിയോജിപ്പുണ്ട്!! സായിപ്പന്മാര്‍ അംഗീകരിച്ചാലും ഇന്ത്യക്കാരുടെ മുറ്റത്തെ മുല്ലയ്ക്ക് ഇപ്പോഴും മണമില്ലല്ലോ. :) ആ documentary-ല്‍ പ്രതിപാദിച്ചിരുന്നത് രുക്മ വിമാനത്തെക്കുറിച്ചാണ്. രുദ്ര വിമാനം എന്ന് എഴുതിയതില്‍ ക്ഷമിക്കുക.

    പറക്കുന്നതിനെക്കുറിച്ച് ഞാനും ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട്. എല്ലാപേരും കുട്ടിക്കാലത്ത് കണ്ടുകാണണം. പക്ഷേ അതിനെക്കുറിച്ച് സ്വപ്നം കണ്ട ഡാവിഞ്ചിയെ മാത്രം എന്താണ് ആദ്യത്തെ വിമാന designer ആയി കണക്കാക്കുന്നത്. അതോ അതിനു മുന്‍പ് ജീവിച്ചിരുന്നവര്‍ ആരും സ്വപ്നം കാണുകയോ പക്ഷികള്‍ പറക്കുന്നത് കാണുകയോ ചെയ്തില്ലെന്നാണോ? കാരണം മറ്റൊന്നാണ്. അദ്ദേഹത്തിന്റെ design ആധുനിക വൈമാനികശാസ്ത്ര സിദ്ധാന്തങ്ങളുമായി ഒരളവുവരെ പൊരുത്തപ്പെടാന്‍ സാദ്ധ്യതയുള്ളതായിരുന്നു. റൈറ്റ് സഹോദരന്മാര്‍ക്ക് മുന്‍പ് തന്നെ പലരും നിങ്ങള്‍ പറഞ്ഞതുപോലെ സ്വപ്നം കണ്ട് പക്ഷികളുടെ തൂവല്‍ വെച്ചുകെട്ടി മലയുടെ മുകളില്‍ നിന്നും താഴേക്ക് ചാടുകയുണ്ടായി.

    ഇതൊന്നുമല്ല ഇവിടെ പറയാന്‍ ഉദ്ദേശിച്ചത്. :) പൌരാണിക ഭാരതീയ ചിന്തകരുടെ പല എഴുത്തുകളിലും വിവിധങ്ങളായ വിമാനങ്ങളെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്കിയിട്ടുണ്ട്. “ഭഗവത് പുരാണത്തില്‍“ ഒരു രാജവിന്റെ കയ്യില്‍ (സാല്വന്‍ ആണെന്ന് തോന്നുന്നു) ലോഹത്താല്‍ നിര്‍മ്മിതമായ വിമാനം ഉണ്ടായിരുന്നുവെന്ന് പ്രതിപാദിച്ചുകാണുന്നു.

    “Mr. G. R. Josyer, Director of the International Academy of Sanskrit Research in Mysore, in the course of an interview recently, showed some very ancient manuscripts which the Academy had collected. He claimed that the manuscripts were several thousands of years old, compiled by ancient rishis, Bharadwaja, Narada and others, dealing, not with the mysticism of ancient Hindu philosophy of Atman or Brahman, but with more mundane things vital for the existence of man and progress of nations both in times of peace and war. [...] One manuscript dealt with Aeronautics, construction of various types of aircraft for civil aviation and for warfare. [...] Mr. Josyer showed some types of designs and drawing of a helicopter-type cargo-loading plane, specially meant for carrying combustibles and ammunition, passenger aircraft carrying 400 to 500 persons, double and treble-decked aircraft. Each of these types had been fully described.“

    അതൊക്കെ അവിടെ നില്‍ക്കട്ടെ.. രാമായണമെന്ന സംഭവം നടക്കാന്‍ ഒരു വിമാനത്തിന്റെ പ്രാധാന്യം എത്രയാണെന്ന് ഒന്ന് ചിന്തിച്ചു നോക്കൂ. വിമാനമില്ലായിരുന്നുവെങ്കില്‍ രാവണന്‍ എങ്ങനെ സീതയെ അടിച്ചോണ്ട് പോയേനെ!!

    ഈ ഭൌതികലോകത്തിലെ ഓരോ വസ്തുവും സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്ന് അവസ്ഥകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ഈ സംസാരചക്രത്തിലെ അവസ്ഥകളുടെ പ്രതീകങ്ങളാണ് ബ്രഹ്മാവും, വിഷ്ണുവും, മഹേശ്വരനും. അവകളെ കുറ്റം പറഞ്ഞാലും ചീത്തവിളിച്ചാലും ജ്ഞാനികളായ ആരും തല്ലാനോ കൊല്ലാനോ കൈവെട്ടാനോ വരില്ല. Trinity എന്ന ഈ ആശയം പല മതങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. പല പേരുകളിലാണെന്ന് മാത്രം. പിന്നെ രാമനും കൃഷ്ണനും.. വിക്രമാതിത്യന്‍, അക്ബര്‍ മുതലായ രാജാക്കന്മാരുടെ കൂട്ട് അവരും പണ്ട് ചില നാട്ടുരാജ്യങ്ങള്‍ ഭരിച്ചിരുന്നു. തീര്‍ന്നില്ലേ കഥ.

    ഓ..ഒരു കാര്യം വിട്ടുപോയി. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റ് ഉടനെ പുറപ്പെടുന്നതാണ്. പോകേണ്ടവര്‍ ബസ്സില്‍ കയറി ടിക്കറ്റ് എടുത്താല്‍ മാത്രം മതി. ഒന്നര മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം ദര്‍ശിക്കാം.. :)

    ശുഭം

  • jalaja

    വിമാനത്തെക്കുറിച്ച് എന്റെ ചോദ്യവും ഇതാണ്. എന്തുകൊണ്ട് ഭാരതീയരാരും ഒരു വിമാനം ഉണ്ടാക്കിയില്ല?എന്തിന്റെ കുറവ് കൊണ്ടായിരുന്നു? അതോ ഉണ്ടാക്കിനോക്കിയിട്ട് പരാജയപ്പെട്ടതാണോ? അതിന്റെ രേഖകളില്ലാത്തതാണോ? ഒരെണ്ണം ഉണ്ടാക്കിക്കാണിച്ചിരുന്നെങ്കില്‍ പാശ്ചാത്യര്‍ അംഗീകരിച്ചേനെ യോഗ അംഗീകരിച്ചതുപോലെ.

  • jalaja

    ജെനിഷ്,
    പോകുന്ന വഴിക്കുള്ള വഴിക്കുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചുമുള്ള പഠനം നല്ലതല്ലേ? പിന്നാലെ വരു ന്നവര്‍ക്ക് അത് സഹായകമായിരിക്കില്ലേ?

    തിരുവനന്തപുരത്തെത്തിയാല്‍ ചുരുങ്ങിയ പക്ഷം ആ ശരപ്പൊളിമാലയെങ്കിലും ഒന്നു കാണാന്‍ പറ്റുമോ? :)

  • jalaja

    കപ്പല്‍ രാമായണകാലത്ത് ഉണ്ടായിരുന്നില്ല ( വിമാനമുണ്ടായിരുന്നുവെങ്കിലും) ഉണ്ടായിരുന്നുവെങ്കില്‍ സേതുബന്ധനത്തിന്റെ ആവശ്യമെന്ത്?

  • jalaja

    ജെനിഷിന്റെ ബ്ലോഗ് ഞാനും സന്ദര്‍ശിച്ചിരുന്നു. ഇത്ര നീണ്ടവ നെറ്റില്‍ വായിക്കാനെനിക്കു ബുദ്ധിമുട്ടായതുകൊണ്ട് ഓടിച്ചുനോക്കിയതേയുള്ളൂ.

  • jalaja

    ബാലചന്ദ്രന്‍,
    പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ മറ്റു വസ്തുക്കളുടെ കാര്യവും ഒന്നു പറയാമോ? ഇത്തരത്തില്‍ ഞാന്‍ ചിന്തിച്ചിട്ടോ വായിച്ചിട്ടോ ഇല്ല. അതു പോലെ മുന്നൂറു വര്‍ഷം ജീവിച്ചിരിക്കുന്ന ബ്രഹ്മാവിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? (പാലാഴി പോലെ) അതിനെ സാഹിത്യത്തിലെ മാജിക്കല്‍ റിയലിസം എന്നു പറയാമോ

  • jalaja

    ഉണ്ണികൃഷ്ണനെ കുറച്ചുനാളായി കാണാനില്ലല്ലോ. ഉണ്ണികൃഷ്ണന്‍ ഉണ്ടായിരുന്നെങ്കില്‍ ഇതില്‍ അഭിപ്രായം എഴുതിയേനെ.

  • jalaja

    മാഷേ
    അം,അഃ ഇവ എഴുത്തച്ഛന്റെ കാലത്തുതന്നെ സ്വരങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍ പിന്നെങ്ങനെ നമ്മളെല്ലാം അക്ഷരമാലയില്‍ ഇവ സ്വരങ്ങളായി പഠിച്ചു?

  • http://K ചാന്ദ്നി, മുളങ്കുന്നതുകാവ്

    @ ജലജേച്ചി

    രാമായണ കാലത്ത് വിമാനമേ ഉണ്ടായിരുന്നുള്ളു കപ്പല്‍ ഉണ്ടായിരുന്നില്ല. എന്ന പ്രസ്താവന തെറ്റാണ്. കാരണം അയോധ്യയില്‍ നിന്നും സ്വയം നിഷ്കാസിതനായ ഭഗവാനും സീതയും ചിത്രകൂടാചലത്തിലെക്കുള്ള മാര്‍ഗമധ്യേ ഗുഹന്റെ സഹായത്താല്‍ തോണിയിലെറി ഗംഗ കടന്നു എന്ന് പറയുന്നുണ്ട്. ഗംഗയുടെ

    മംഗലേദവതയാകിയ സീതെയ
    കയ്യും പിടിച്ചു കരെറ്റി ഗുഹനുടെ
    കയ്യും പിടിച്ചു താനും കരേറിനാന്‍
    ആയു ധ്മെല്ലമെടുത്തു സൌമിത്രിയും
    മായതമാെയാരു േതാണി കരേറിനാര്‍

  • jalaja

    പിഷാരടി,
    അത് തോണിയല്ലേ? അതില്‍ സമുദ്രം കടക്കാന്‍ പറ്റുമോ?

  • Jenish

    @jalaja

    ചേച്ചീ, വിമാനത്തിന്റെ പേറ്റന്റ് നമുക്ക് കിട്ടാത്തതും മഞ്ഞളിന്റെ പേറ്റന്റ് അമേരിക്കയ്ക്ക് കിട്ടിയതും സംഖ്യകളെ ‘അറബിക് സംഖ്യകള്‍‘ എന്ന് വിളിക്കുന്നതുമെല്ലാം ഒരുമിച്ച് ചിന്തിക്കേണ്ടതാണ്…

    ലോകത്തിലെ തന്നെ ആദ്യ സര്‍വ്വകലാശാലകള്‍ നിലനിന്നിരുന്ന രാജ്യമാണ് നമ്മുടേത്…

    അന്തരംഗം അഭിമാനപൂരിതമായില്ലെങ്കിലും അപമാനഭാരമേറിയതാവരുതെന്നേയുള്ളൂ!!

  • jalaja

    ജെനിഷ്,
    അന്തരംഗം അഭിമാനപൂരിതം തന്നെ. പിന്നെ വിമാനം , മഞ്ഞള്‍ ഇവയുട കാരണം നമ്മുടെ സാമര്‍ത്ഥ്യക്കുറവ്, അവരുടെ ദുസ്സാമര്‍ത്ഥ്യം.

  • balachandran

    ചര്‍ച്ചയ്ക്ക് കൂടുതല്‍ ആളുകള്‍ എത്തിയല്ലോ .സന്തോഷം .ഞാന്‍ വിചാരിച്ചു ആരും
    പുതിയ ഈ ലിങ്ക് ശ്രദ്ധിക്കുന്നില്ലെന്ന്.
    വലിയ വലിയ മറുപടികള്‍ പിന്നിടാകട്ടെ .സമയം അതിനു കൂടുതല്‍ വേണമല്ലോ .
    ചെറിയ ചെറിയ കാര്യങ്ങള്‍ക്കാകാം ആദ്യം .
    @ Jalaja
    മാഷേ
    അം,അഃ ഇവ എഴുത്തച്ഛന്റെ കാലത്തുതന്നെ സ്വരങ്ങളില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍ പിന്നെങ്ങനെ നമ്മളെല്ലാം അക്ഷരമാലയില്‍ ഇവ സ്വരങ്ങളായി പഠിച്ചു?
    എന്നെ എന്റെ ആശാന്‍ പഠിപ്പിച്ചിരുന്നത് അ മുതല്‍ അം വരെയും ക മുതല്‍ ക്ഷ,ത്ര.ജ്ഞ
    വരെയും ആയിരുന്നു .
    അനുസ്വാരത്തിന്റെയും വിസര്‍ഗത്തിന്റെയും ചിഹ്നം കാണിക്കാന്‍ അ എന്ന
    അക്ഷരം ഉപയോഗിച്ച്ചുവേന്നെയുള്ളൂ. സ്വതന്ത്രമായ അക്ഷരങ്ങളല്ല അവ രണ്ടും .
    അതുകൊണ്ട് അക്ഷരങ്ങളായി പരിഗണിക്കാന്‍ കഴിയില്ലല്ലോ .
    യഥാര്‍ഥത്തില്‍ മലയാളപദങ്ങളില്‍ വിസര്‍ഗം നേരിട്ടുപയോഗിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ ഇല്ല.ഉള്ളത് സംസ്കൃത പദങ്ങളില്‍ മാത്രം. അതും മലയാളത്തിലേക്ക് മാറുമ്പോള്‍ രേഫമോ,സകാരമോ ഒക്കെയായി മാറും.
    പലരും ഇതിനെ തെറ്റായുപയോഗിച്ചു കാണുന്നുണ്ട് . ഒരു സിനിമയുടെ പേര് തന്നെ അമൃതം ഗമയ: എന്നാണ് ,ഗുരു: ദേവോ: മഹേശ്വര: എന്ന് ഒരു പുസ്തകത്തില്‍ കണ്ടു
    ഗുരുര്ദേവോമഹേശ്വര എന്ന് വേണം .സംസ്കൃത ഭാഷ ഉദാത്തമാണെന്നൊരു ധാരണയില്‍ ഒരു ഗമയ്കു വേണ്ടി വിസര്‍ഗമിടുന്നവരാന് പലരും

  • സുരേഷ്

    കഥാകാരനും , കഥയില്ലാത്തവര്‍ക്കും , നിരൂപകനും , ബാക്കി അഖിലാണ്ഡകോടി ബ്രഹ്മാണ്ഡത്തിലെ സകലമാന കമന്ററന്മാര്‍ക്കും

    ഒരു ഇമ്മിണി വല്യ നന്ദി. വെറുതെ ചക്കളത്തി പോരുനടത്താതെ വിജ്ഞാനപ്രദമായ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനു.

    “സോദരര്‍ തമ്മിലെ പോരൊരു പോരല്ല
    സൗഹൃദത്തിന്റെ കലങ്ങി മറിയലാം .”

  • balachandran

    @ Jalaja & others

    വിമാനം ഭാരതത്തിലുണ്ടായിരുന്നോ എന്നത് യഥാര്‍ഥത്തില്‍ മറുപടി പറയാന്‍ പ്രയാസമുള്ള ചോദ്യമാണ് .സങ്കല്പമായിരുന്നു എന്ന് ഞാന്‍ പറയാനുള്ള കാരണം ബി സി യിലൊന്നും (വേദകാലഘട്ടത്തില്‍)ഏതെങ്കിലും തരത്തിലുള്ള engine കണ്ടു പിടിച്ചിരുന്നതായി യാതൊരു തെളിവും ഇതുവരെ കിട്ടിയിട്ടില്ല .ഒരു engine ഇല്ലാതെ വിമാനം പറക്കാന്‍ പ്രയാസമല്ലേ .

    പക്ഷെ പുരാണങ്ങളില്‍ വിമാനങ്ങളെ സംബന്ധിച്ചും അതിന്റെ ലോഹക്കൂട്ടുകളെ സംബന്ധിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
    അതിങ്ങനെയാണ് .
    നാല് യുഗങ്ങളില്‍ ആദ്യത്തെ യുഗമായ കൃതയുഗത്തില്‍ വിമാനം ഉണ്ടായിരുന്നില്ല .
    ത്രേതായുഗത്തില്‍ മാന്ത്രിക വിമാനങ്ങളും ദ്വാപരയുഗത്തില്‍ താന്ത്രിക വിമാനങ്ങളും ഉണ്ടായിരുന്നു .കലിയുഗത്തില്‍ (അതായത് 5112 വര്‍ഷങ്ങള്‍ക്കകത്ത്) കൃതക (കൃത്രിമ )
    വിമാനങ്ങളാണ്ഉണ്ടായിരുന്നത്.
    അവയിതൊക്കെ .ശകുനം,സുന്ദരരുക്മം,മണ്ഡലം ,വക്രതുണ്ടം,ഭദ്രകം,
    രുചകം,വൈരാജം,ഭാസ്കരം,ഗജാവര്‍ത്തം,പൌഷ്കലം,വിരിഞ്ചി,നന്ദകം,കുമുദം,മന്ദരം,ഹംസം,ശുകാസ്യം,സോമകം,ക്രൌഞ്ചകം,പത്കം,സിംഹികം,പഞ്ചബാണം,ഔര്യായണം പുഷ്കരം ,കോദണ്ടം എന്നിവ .

    വിമാനങ്ങളുണ്ടാക്കാനുപയോഗിച്ചിരുന്ന ലോഹങ്ങള്‍-
    സോമകം,സൌന്ദലികം,മൌര്ത്വികം എന്നിവയും ഇവയുടെ കൂട്ട് ലോഹങ്ങളും .

    പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ -
    വിമാനചന്ദ്രിക – നാരായണന്‍
    വ്യോമയാന തന്ത്രം -ശൌനകന്‍
    യന്ത്രകല്‍പ്പം – ഗാര്‍ഗന്‍
    യാനബിന്ദു – വാചസ്പതി
    ഖേടയാനപ്രദീപിക – ചക്രായണി
    വ്യോമയാന അര്കപ്രകാശം – ധുന്ദീനാഥന്‍ .
    ആകാശത്തെ അഞ്ചു മേഖലകളായി തിരിച്ച്‌, ആകാശ മാര്‍ഗങ്ങളും പ്രതിപാദിച്ചിരുന്നു .
    ഇപ്പോഴത്തെപ്പോലെ തന്നെ പലവിധ മേഘങ്ങളെക്കുറിച്ചും,വായുവിനെക്കുറിച്ചും പ്രതിപാദിച്ചിരുന്നു. ഈ ഗ്രന്ധങ്ങളെക്കുറിച്ചു പ്രസ്താവിച്ചിട്ടുന്ടെന്നല്ലാതെ ലഭിച്ചിട്ടില്ല
    എന്തായാലും വിമാനം ഉണ്ടായിരുന്നാലും ഇല്ലാതിരുന്നാലും വിശദമായ ഗവേഷണങ്ങള്‍ നടന്നിരുന്നു എന്ന് കരുതാം .

    Engine റോള്‍സ് റോയ്സ് ആണോ അതോ L.G യാണോ എന്ന് പറഞ്ഞിട്ടില്ല . :) :)

  • balachandran

    ജലജച്ചേച്ചിയ്ക്,
    സമുദ്രം കടക്കാന്‍ കപ്പല്‍ വേണ്ട .
    പായ് വഞ്ചികളില്‍ സിന്ധു നദീതട സംസ്കാര ജനത, അറേബ്യയുമായും ഈജിപ്റ്റ്‌ വരെയും നിരന്തര വ്യാപാരം നടത്തിയിരുന്നതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ട് .
    ലങ്കയിലെക്കും രാമന് തോണിയില്‍ പോകാമല്ലോ .സേതു ബന്ധനം നടത്തിയിരുന്നതിനും തെളിവ് ബുദ്ധിമുട്ടാണ് . ധനുഷ്കോടിയില്‍ കാണുന്ന നിരന്ന പാറക്കൂട്ടങ്ങള്‍ മനുഷ്യനിര്‍മിതമല്ല .

  • balachandran

    jalaja Says:
    July 12th, 2011 at 11:16 am
    ബാലചന്ദ്രന്‍,
    പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ മറ്റു വസ്തുക്കളുടെ കാര്യവും ഒന്നു പറയാമോ? ഇത്തരത്തില്‍ ഞാന്‍ ചിന്തിച്ചിട്ടോ വായിച്ചിട്ടോ ഇല്ല. അതു പോലെ മുന്നൂറു വര്‍ഷം ജീവിച്ചിരിക്കുന്ന ബ്രഹ്മാവിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? (പാലാഴി പോലെ) അതിനെ സാഹിത്യത്തിലെ മാജിക്കല്‍ റിയലിസം എന്നു പറയാമോ

    ജലജച്ചേച്ചിയ്ക്,
    പാലാഴി കടഞ്ഞപ്പോള്‍ കിട്ടിയ വസ്തുക്കള്‍ .
    1 , കാമധേനു
    2 , വാരുണീ ദേവി (വരുണന്റെ പുത്രി )
    3 , പാരിജാതം
    4 , അപ്സര സ്ത്രീകള്‍
    5 , ചന്ദ്രന്‍
    6 , കാളകൂട വിഷം
    7 , ധന്വന്തരി (കയ്യില്‍ അമൃത കുംഭവുമായി)
    8 , മഹാലക്ഷ്മി

    ഇതിന്റെ യൊക്കെ കുറെ വ്യാഖ്യാനങ്ങള്‍ തരാം സമയം പോലെ

  • Jenish

    @Balachandran

    “A team from the Centre for Remote Sensing (CRS) of Bharathidasan University, Tiruchi led by Professor S.M. Ramasamy in 2003 said “the land/beaches were formed between Ramanathapuram and Pamban because of the long shore drifting currents which moved in an anti-clockwise direction in the north and clockwise direction in the south of Rameswaram and Talaimannar about 3,500 years ago.” and, “as the carbon dating of the beaches roughly matches the dates of Ramayana, its link to the epic needs to be explored”.[48] A former director of the Geological Survey of India, S. Badrinarayanan, claims that such a natural formation would be impossible.”

  • jalaja

    ബാലചന്ദ്രന്‍,
    ഈ വസ്തുക്കളുടെ കാര്യം എനിക്കറിയാം. പാലാഴിയെ മില്‍ക്കിവേ ആയി വ്യാഖ്യാനിക്കുന്നതുപോലെ ഇവയെ വ്യാഖ്യാനിക്കുന്നതെങ്ങനെ? ലിസ്റ്റില്‍ ഐരാവതം , ഉച്ചൈശ്രവസ്സ് ഇവ കൂടി വേണ്ടേ?

  • jalaja

    ബാലചന്ദ്രന്‍,
    ഭരദ്വാജമഹര്‍ഷിയുടെ വൈമാനികശാസ്ത്രത്തിന്റെ കാ‍ര്യം വിട്ടുപോയല്ലോ.

  • നിളാ പൗര്‍ണമി

    ചര്‍ച്ച കണ്ടു നിള ആകെ ആശങ്കയിലാണ് .
    കപ്പല് കേറണോ വിമാനം കേറണോ എന്നാണ് സംശയം .
    വൈദികകാലത്തെക്കുറിച്ച് കൂലങ്കഷമായി പഠിക്കാതിരുന്നത്‌
    ഒരു കുറവായിപ്പോയോ എന്ന ഒരു വ്യാകുലത .
    എന്നാല്‍ കമന്റടിക്കാതിരിക്കാന്‍ പറ്റുന്നുമില്ല .
    നമ്മുടെ പൂര്‍വികര്‍ അധ്വാനിക്കാന്‍ താല്പര്യമില്ലാത്ത
    വെറും വാചകമടിക്കാരായിരുന്നല്ലേ?
    വിമാനത്തെക്കുറിച്ച് മാത്രം എന്തെല്ലാം വാചകമടി .
    എന്നിട്ട് ഒരു പട്ടമെങ്കിലും ഉണ്ടാക്കിയോ അതുമില്ല .
    പണം ഇല്ലാത്തത് കൊണ്ടായിരുന്നോ ? ബുദ്ധിയില്ലാഞ്ഞിട്ടായിരുന്നോ ?
    പണിയാന്‍ ആളില്ലാഞ്ഞിട്ടായിരുന്നോ ?
    ഇവരുടെ പിന്‍ഗാമികളായ നാമെങ്ങനെ രക്ഷപ്പെടാനാണ് ?

    ചുമ്മാ ചിന്തിച്ചു കാട് കയറി അന്തരംഗം അഭിമാനപൂരിതമാക്കുക
    തന്നെ . അല്ലാതെ എന്ത് ചെയ്യാന്‍ ?

    യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ
    എന്ന് അറിയാഞ്ഞിട്ടാണോ അവസരം കിട്ടുമ്പോഴും
    അവസരം ഉണ്ടാക്കിയും നാരികളെ ഭാരതം അപമാനിക്കുന്നത് ?
    നാരികളെ ഉപദ്രവിക്കുന്നതില്‍ ലോകറാങ്കിങ്ങില്‍ നാലാം സ്ഥാനം
    നേടാന്‍ നമുക്കായി .അഭിമാനിക്കാം !!!!!!!!!!!!!!!!!!
    മറ്റു സംസ്ഥാനത്തെ ഒഴിവാക്കി കേരളത്തെ മാത്രം
    പരിഗണിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനം
    ആരും കൊണ്ടുപോകില്ലായിരുന്നു .
    നമുക്കൊരു കേസ് കൊടുത്താലോ ?

    സകല ഭാരതീയരോടും ക്ഷമ ചോദിച്ചു കൊണ്ട്
    പറയട്ടെ നിളക്ക് അന്തരംഗം അഭിമാനപൂരിതം
    ആക്കാന്‍ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല .
    നമ്മുടെ പൂര്‍വികരുടെ ദീര്‍ഘവീക്ഷണം
    അഭിനന്ദനീയം തന്നെ .
    ക്ലോണിങ്ങും ടിഷ്യു കള്‍ച്ചറും വിമാനവും പ്ലാസ്റ്റിക്‌ സര്‍ജറി
    പട്ടിക തീരുന്നില്ല .
    ആര്യന്മാരുടെ വിജ്ഞാന വിനോദ കൌതുകത്തിനപ്പുറം
    എന്ത് പ്രസക്തിയാണ് അതിനു ?
    സാധാരണക്കാരുടെ ചെവിയില്‍ ഈയമോഴിച്ചും
    കഴുത്ത്‌ വെട്ടിയും സൂക്ഷിച്ച ആ ഗ്രന്ഥശേഖരത്തെ
    നൂലിഴ കീറി വ്യാഖ്യാനിച്ചു അഭിമാനം കൊണ്ടിട്ടെന്തു കാര്യം .
    സ്ത്രീകളെയും സാധാരണ പൌരനേയും
    തരം താഴ്ത്തിയിരുന്ന ഒരു സമൂഹത്തിന്റെ ശേഷിപ്പുകള്‍ .
    ( രാമായണത്തില്‍ വിമാനം ഉപയോഗിക്കപ്പെട്ടത്
    ഉത്തമയായ സ്ത്രീയെ തട്ടിക്കൊണ്ടു പോകാനായിരുന്നല്ലോ .കഷ്ടം !!!!!!!!!!
    നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും നമുക്ക് നിര്‍മിക്കാന്‍ കഴിയാതെ പോയ
    ആധുനിക വാഹനം തന്നെ
    സീതയെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വാത്മീകിയുടെ
    ക്രാന്ത ദര്‍ശന പാടവം എങ്ങനെ അഭിനന്ദിച്ചാലാണ് മതിയാവുക !!!!!!)

    പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട് .
    പക്ഷെ നല്ല ഒരു ചര്‍ച്ചയുടെ ഇടക്ക് നിഷേധിയാവാന്‍
    നിളക്ക് മടിയുണ്ട് .
    കാണിച്ച നിഷേധത്തിന് എല്ലാവരും ക്ഷമിക്കുക .

  • jalaja

    നിളാപൌര്‍ണ്ണമി,
    വളരെ നന്നായി. ഇന്നുള്ളവര്‍ക്കു് വിജ്ഞാനവിനോദകൌതുകത്തിനു പുറമേ ന്റുപ്പൂപ്പായ്ക്കൊരാനേണ്ടാര്‍ന്നു എന്നു പറയാനുള്ള ഒരു രസം കൂടിയുണ്ട്.
    നേരത്തെ വന്ന മാഷ്‌ടെ ഒരു ചോദ്യം. ” ശ്ലോകം പറഞ്ഞത് അമ്മ ,ലേഖനമെഴുതിയത് അച്ഛന് .ജെനിഷിന്റെതായി എന്തുണ്ട് ?” ജെനിഷിന്റെ ഉത്തരം ”മാഷേ.. എന്റേതല്ലേ അവര്‍ രണ്ടുപേരും.. പിന്നെന്തു വേണം!!’
    ഇതു തന്നെ നടക്കുന്നത് ഇവിടെയും .നമ്മുടേതായി എന്തുണ്ട്? വേദങ്ങള്‍,പുരാണങ്ങള്‍ ഇതിഹാസങ്ങള്‍ . പക്ഷേ ആധുനികമായി എന്തുണ്ട്? ആ പൌരാണികതയൊക്കെയും ഇപ്പോഴും നമ്മുടേതാണല്ലോ. അതുകൊണ്ടാണ് മഞ്ഞളിന്റെ പേറ്റന്റ് നമുക്ക് നഷ്ടപ്പെട്ടത്.

  • jalaja

    മഹാഭാരതത്തിന്റെ ഒരു പുതിയ വ്യാഖ്യാനം വായിക്കണമെന്നുള്ളവര്‍ സന്ദര്‍ശിക്കുക (ചിലപ്പോള്‍ പലരും വായിച്ചിട്ടുള്ളതാകാം) കൃഷ്ണയാനം in
    http://meriajnabi.blogspot.com/2009/05/blog-post.html

  • balachandran

    കഥാകാരന്,
    താങ്കളുടെ 1 – ന് മറുപടി വേണ്ടാല്ലോ.ഒരുപാട് സംസ്കാരങ്ങള്‍ പുരോഗതി പ്രാപിച്ചിരുന്നു,പക്ഷെ അതിനോടോപ്പമോ അതില്‍ കൂടുതലോ ഭാരതീയ സംസ്കാരവും പുരോഗതി പ്രാപിച്ചിരുന്നു .
    2 , പൌരാണിക ഭാരതീയ സംസ്കാരം എതുമതത്തെ അടിസ്ഥാനമാക്കിയായിരുന്നു എന്നുകൂടി പറയുക . ഹിന്ദുമതം എന്ന വാക്ക് വേദങ്ങളിലോ ഉപനിഷത്തുക്കളിലോ എവിടെയെങ്കിലും പ്രതിപാദിച്ചിരുന്നോ?
    ചരിത്രകാരന്മാര്‍ പറയുന്നത് ഇവിടെയെത്തിയ വിദേശികള്‍ (അറബികളാകാം)
    സിന്ധു നദി ഒഴുകുന്ന നാടിനെ വിളിച്ചിരുന്ന പേരാണ് . sindhu>indhu >hindhu .
    അപ്പോള്‍ വൈദിക കാലത്ത് ഹിന്ദുമതം എന്ന പേരില്‍ ഒരു മതം ഉണ്ടായിരുന്നില്ല .
    ചാര്‍വാകന്മാരെയും കണാദനെയും എത്ര പേര്‍ക്കറിയാം എന്ന് ചോദിച്ചാല്‍ , വേദാന്ത ദര്‍ശനക്കാരനായ ഗൌതമനെയും ,പതഞ്ജലിയെയും എല്ലാം അതുപോലെ മാത്രമേ സാധാരണക്കാര്‍ക്കറിയാവൂ .സാധാരണക്കാരെല്ലാവരും ആചാര്യന്മാരെ അറിയുന്നില്ല വിഗ്രഹങ്ങളുടെ പുറകെയാണ്.അതുകൊണ്ട് ആ വിഷയത്തെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന നമ്മെപ്പോലെയുള്ളവര്‍ യാഥാര്ധ്യത്തെ തിരിച്ചറിയാതെയിരിക്കെണ്ടതില്ല. ഭാരതീയന്റെ ദര്‍ശനങ്ങള്‍, നിരീക്ഷണങ്ങള്‍ എല്ലാം തന്നെ ഒരു മതത്തിനും അവകാശപ്പെട്ടതല്ല ,ഒരു സംസ്കാരത്തിന്റെ ഭാഗമാണ്
    വേദിക്‌ കാലഘട്ടത്തെ മൊത്തത്തില്‍ മത സംബന്ധിയായതെന്നു പറഞ്ഞാല്‍ ,ചാര്‍വാകന്മാരെയും മറ്റും ഏത് മതത്തില്‍ ഉള്‍പ്പെടുത്തും? ഇനി ഒരുമതത്തെ അനുബന്ധിച്ചാണെന്ന് വരുന്നത് കൊണ്ട് ഒരു സംസ്കാരത്തിന്റെ അറിവുകളെ നമുക്ക് എഴുതിത്തള്ളാന്‍ പറ്റുമോ. കാലഗണനയില്‍ ,ബ്രഹ്മാവ്‌,വിഷ്ണു,ശിവന്‍ എന്നീ ദൈവങ്ങളുടെ പേരുവന്നാല്‍ അതൊക്കെ മതങ്ങളുടെ അഭിപ്രായങ്ങളാണെന്നു തള്ളിക്കളയുന്നത് ശരിയല്ല.
    ആ ദൈവങ്ങളുടെ പേര് മാറ്റിനിര്‍ത്തിയിട്ടു അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എങ്ങനെ ആധുനിക ശാസ്ത്രവുമായി ചേര്‍ന്ന് നില്‍ക്കുന്നു എന്ന് നോക്കൂ .
    പുരാണങ്ങളെ സംബന്ധിച്ച് എത്ര പേര്‍ അംഗീകരിക്കും എന്ന് ചോടിക്കുന്നതില്‍ എന്ത് അര്‍ഥം . സോക്രടീസ് ഭൂമിയുരുണ്ടതാണെന്ന് പറഞ്ഞപ്പോള്‍ എത്ര പേര്‍ അംഗീകരിച്ച്ചു .എന്ന് കരുതി സത്യം സത്യമല്ലാതെയാകുന്നതെങ്ങനെ.
    രാമനും കൃഷ്ണനും സാങ്കല്‍പ്പിക കഥാപാത്രങ്ങളാണെന്നു നമ്മള്‍ മനസ്സിലാക്കിയാല്‍ (വിശ്വസിച്ചാലല്ല) പിന്നെ മറ്റുള്ളവര്‍ അതങ്ഗീകരിക്കണമെന്നു നിര്‍ബന്ധമുണ്ടോ ?
    രാമനും കൃഷ്ണനും വെറും കഥാപാത്രങ്ങളല്ല,രാജാക്കന്മാരായിരുന്നു എന്നുവേണം കരുതാന്‍.ബാക്കിയെല്ലാം മനുഷ്യന്‍ ചാര്‍ത്തിക്കൊടുത്തതാണ് .വാല്മീകി രാമായണം മൂലം വായിച്ചാല്‍ അത് മനസിലാകും .
    കഥാപാത്രങ്ങളെ ആരാധിക്കുന്നതില്‍ ഇന്നും മനുഷ്യര്‍ മോശമാണോ .
    മേനി പ്രദര്‍ശനത്തില്‍ കഴിവ് പ്രദര്‍ശിപ്പിച്ച കുശ്ബുവിനെയും കഥാപാത്രങ്ങളെ അവതരിപ്പിച്ഛതുകൊണ്ടുംമാത്രം പ്രശസ്തനായ എം ജി ആര്‍ നെയും അമ്പലം പണിഞ്ഞു വച്ചു പൂജിക്കുന്നില്ലേ .കേരളക്കാരും ഇക്കാര്യത്തില്‍ മോശമല്ല .വിഗ്രഹാരാധന പാടില്ലെന്ന് പറഞ്ഞു കണ്ണാടിപ്രതിഷ്ടിച്ച്ച ശ്രീനാരായണഗുരുവിനെ വിഗ്രഹമാക്കി പൂജിക്കുന്നില്ലേ .(അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠ ബ്രാഹ്മണമേധാവിത്വത്തെ വെല്ലുവിളിക്കാന്‍ വേണ്ടി മാത്രമായിരുന്നു )
    R.K.Narayanan ന്റെ മാല്‍ഗുഡിക്കഥകള്‍ വായിച്ചിട്ട് ആ സാങ്കല്പിക ഗ്രാമമന്വേഷിച്ച്ചു എത്രയോ വിദേശികള്‍ വരുന്നു .

    ഞാന്‍ നിരീശ്വരവാടിയാണോ എന്നത് വിഷയത്തില്‍ പ്രസക്തമല്ലെന്നു എനിക്കുമറിയാം,പക്ഷെ ഞാനൊരു മതത്തിന്റെ വക്താവല്ല എന്നെടുത്ത് കാണിക്കാന്‍ വേണ്ടിയാനത് പറഞ്ഞത് .

    3 , വേദ കാലഘട്ടത്തിനു ശേഷമാണ് ജ്യോതിശാസ്ത്രത്തിന് പുരോഗതിയുണ്ടായതെന്നു സമ്മതിച്ചാല്‍ തന്നെ അത് ഭാരതീയ സംസ്കാരത്തിന്റെ ഭാഗമല്ലാതാകുന്നില്ലല്ലോ. ഇന്നും പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്ന് പറഞ്ഞുകൂടെ . പ്ലൂട്ടോയെ നമ്മള്‍ ഇപ്പോഴല്ലേ പുറന്തള്ളിയുള്ളൂ. വേദ കാലത്തെ astronomy യും ഇന്നത്തെതും തമ്മില്‍ വ്യത്യാസമുണ്ടാകാം,ഇനിയോരന്പതു വര്ഷം കഴിയുമ്പോള്‍ ഇന്നത്തേതില്‍ നിന്ന് വളരെ വ്യത്യാസമാകും .രണ്ടു വര്ഷം മുന്‍പ് ഗ്രഹങ്ങള്‍ ഒന്പതെന്നു എഴാം ക്ലാസില്‍ പഠിച്ച ഒരു കുട്ടി ഇപ്പൊള്‍ ഒന്‍പതാം ക്ലാസില്‍ എത്തിയപ്പോള്‍ ഗ്രഹങ്ങള്‍ എട്ട് എന്ന് പഠിക്കുമ്പോഴുള്ള മാറ്റമില്ലേ അതുപോലെ . അത് മനുഷ്യന്‍ നേടുന്ന ക്രമാനുഗതമായ പുരോഗതിയുടെ നിദരശനങ്ങളാണ്. ഇതൊന്നും പുരാതന കാലം മുതല്‍ ഭാരതീയന്‍ നേടിയ പുരോഗതിയെ നിഷേധിക്കാന്‍ പര്യാപ്തമല്ല .

    ശൂദ്രന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നു എന്നത് എടുത്തു കാണിച്ചു പലരും വൈദിക കാലഘട്ടത്തെ മോശമായി ചിത്രീകരിക്കുന്നുണ്ട് .
    അതിനുപോല്‍ബലകമായ ശ്ലോകം ഇതാണ് -”ശൂദ്രമക്ഷരസംയുക്തം ദൂരതപ്പരിവര്ജ്ജയേത് ”
    ഇതിനു അര്‍ഥം ഇങ്ങനെ കല്പ്പിച്ചുകൂടെ – അക്ഷരം മാത്രം പഠിച്ച (അല്പ്പജ്ഞാനിയായ) ശൂദ്രനെ ദൂരെ വച്ചു തന്നെ ഉപേക്ഷിക്കണം .എന്ന് .
    അല്ലെങ്കില്‍ “ശൂദ്രം വിജ്ഞാന സംയുക്തം”എന്നുപറയണമായിരുന്നു.അങ്ങനെയല്ലല്ലോ .
    കോതമംഗലത്തും പറവൂരും സ്വന്തം പിതാക്കന്മാര്‍ തന്നെ പെണ്മക്കളെ പീഡിപ്പിച്ചു കൊണ്ടുനടന്നു വിറ്റു എന്നൊരു വാര്‍ത്ത, ഇരുനൂറു വര്‍ഷത്തിനു ശേഷം ഒരു ചരിത്ര വിദ്യാര്‍ഥി എടുത്തു വച്ചിട്ട് കേരളം പണ്ട് ആകെയിങ്ങനെയായിരുന്നു എന്നൊരു നിഗമനത്തിലെത്തിയാല്‍ എങ്ങനെയിരിക്കും .കഴിഞ്ഞ മാസം ബുധിമാന്ദ്യമുളള ഒരു കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ ചൂടുവെള്ളമൊഴിച്ചു,പ്രസവിക്കാന്‍ കിടന്ന ഗര്‍ഭിണിയുടെ വായില്‍ തുണികുത്തിക്കയറ്റി തുടങ്ങിയവ കണ്ടിട്ട് വേദകാലഘട്ടത്തെക്കാള്‍ സംസ്കാരശൂന്യമാണ് ഈ കാലഘട്ടം എന്ന് നമുക്ക് വേണമെങ്കില്‍ പറയാമല്ലോ .
    വേദകാലഘട്ടത്തില്‍ അറിവ് കര്‍ഷകര്‍ക്ക് കിട്ടാക്കനിയായിരുന്നു എന്നല്ല യഥാര്‍ഥത്തില്‍ പറയേണ്ടത് . കാര്‍ഷിക വിദ്യ ഇന്നത്തെക്കാളുപരി മാഹാത്മ്യമുള്ള ഒരു തൊഴിലായി അന്ന് കരുതിയിരുന്നു . “അന്നം ന നിന്ദ്യാത്” തുടങ്ങിയ പ്രസ്താവങ്ങള്‍ അതാണ്‌ വെളിവാക്കുന്നത് .ഇന്നും ഒരു സാധാരണ കര്‍ഷകനെ സംബന്ധിച്ചു ഏത് വിഷയത്തിലാണ് ഗാഢമായ അറിവുള്ളത് .പണ്ടും അവന്റെ അറിവ് കൃഷിയിലും ആഹാരസംപാടനത്തിലും മാത്രമായിരുന്നു . അറിവ് എന്നതുകൊണ്ടുദ്ദേശിക്കുന്നതെന്താണ്? പുസ്തകം വായിച്ചുനേടുന്നതോ,അതോ സയന്സിലുള്ള അറിവോ ? കൃഷിയെ സംബധിച്ച്ചുള്ള അറിവ് അറിവല്ലേ .പാവലിന് ഏത് വളമിടണം,എത്ര ദിവസം കൊണ്ട് കാ പറിക്കാം എന്ന അറിവ് കൃഷിക്കാരന്,അതറിഞ്ഞുകൂടാ എന്ന് കരുതി മാധവന്‍നായര്‍ അറിവില്ലത്തവനാകില്ല,മറിച്ചും .

    താങ്കള്‍ പറഞ്ഞതുപോലെ – ചൂണ്ടിക്കാണിച്ചത് പോലെ milky way യെക്കുറിച്ച് പലരും പണ്ട് മുതലേ പറഞ്ഞിരുന്നു .ശരിയാണ് എന്തുകൊണ്ട് അവരൊന്നും ഭൂമിയുരുണ്ടതാണെന്ന് പറഞ്ഞില്ല ,പരന്നതാണെന്നു പറഞ്ഞു .അതിന്റെയര്ധം അവരൊക്കെ നക്ഷത്ര സമൂഹങ്ങള്‍ കണ്ടു അതിനെ മനസിലാക്കാന്‍ ശ്രമിച്ചിരുന്നു .ഭാരതീയരാകട്ടെ കുറച്ചു കൂടി മനസിലാക്കിയിരുന്നു എന്ന് തന്നെയല്ലേ .

    ഉദാഹരണങ്ങള്‍ സഹിതം ഒരുപാടെഴുതാനുള്ളതാണ്.സമയക്കുറവും മറ്റുമാണ് ചുരുക്കാന്‍ കാരണം .

  • കഥാകാരന്‍

    മറുപടി പറയാനുള്ളതിന്നും ഇന്ന് കാണുന്നില്ലല്ലോ? ചിലതെല്ലാം ജലജേച്ചിയും മാഷും പിന്നെ നിളയും പറഞ്ഞു കഴിഞ്ഞു.

    ജെനീഷേ,
    സങ്കുചിതമായി ചിന്തിക്കാതെ. ഭാരതം മോശമാണെന്നോ ഒന്നുമല്ല പറഞ്ഞു വരുന്നത്. പൌരാണിക ഭാരതം മാത്രമാണ് നല്ലത് എന്ന് പറയുന്നതിനെ ആണ് എതിര്‍ക്കുന്നത്. പിന്നെ സായിപ്പ് പറഞ്ഞാലേ നമുക്ക് തൃപ്തി വരൂ എന്നത് എന്നെ സംബന്ധിച്ചിടത്തോളം തെറ്റാണ്. എന്റെ അഭിപ്രായത്തില്‍ തങ്ങള്‍ക്കു എന്തെങ്കിലും ഗുണമുണ്ടെന്നു കണ്ടാല്‍ സായിപ്പല്ല നമ്മള്‍ പോലും നമ്മളെപ്പറ്റി നല്ലത് പറയും :) . പിന്നെ എന്റെ അഭിപ്രായത്തില്‍ “മേരാ ഭാരത്‌ ഒണ്‍ലി മഹാന്‍” ആള്‍ക്കാര് മാത്രമാണ് തൊട്ടതിനും പിടിച്ചതിനും സായിപ്പിനെ ഉദ്ധരിക്കുന്നത്.

    @ നിലാപൌര്‍ണമി
    അധികാരത്തിന്റെ ദുര്‍ നടത്തങ്ങളെ ചോദ്യം ചെയ്യുന്നവരാണ് നിഷേധികള്‍, ഒഴുക്കിനൊത്ത് നീങ്ങാതവരും. ഈ ലോകത്ത് എന്തെങ്കിലും മാറ്റം വരുത്തിയവരെല്ലാം ഒരു കാലത്ത് നിഷേധികളായിരുന്നു, കാലം അവരെ മഹാന്മാര്‍ എന്ന് വിളിച്ചു.

    മാഷേ, പായ്ക്കപ്പല്‍ ഉണ്ടായത് വേദകാലത്തിനൊക്കെ എത്രയോ ശേഷമാണ്.

    പിന്നെ ക്ഷീരപഥത്തിന്റെ കാര്യം.

    Milky Way യുടെ പദാനുപദ ത്ര്‍ജ്ജിമയാണ് ക്ഷീരപഥം. അല്ലാതെ തിരിച്ചല്ല എന്നാണ് എന്റെ വിശ്വാസം.
    പാലാഴി എന്ന് വെച്ചാല്‍ പാല്‍ക്കടല്‍. പഥം എന്ന വാക്കിനു വഴി എന്നല്ലേ അര്‍ഥം? (ഇനി വേറെ വല്ല അര്‍ത്ഥവും ശബ്ദതാരാവലി പറയുന്നുണ്ടോ ആവൊ? :-) . മാനത്ത് നിന്ന് ഭഗീരഥന്‍ ഭൂമിയിലെത്തിച്ച ഗംഗയുമായി ഇതിനു വല്ല ബന്ധവുമുണ്ടോ എന്നെനിക്കറിയില്ല. )

    The Greek name for the Milky way (Γαλαξίας Galaxias) is derived from the word for milk (γάλα, gala). One legend explains how the Milky Way was created by Heracles when he was a baby. His father, Zeus, was fond of his son, who was born of the mortal woman Alcmene. He decided to let the infant Heracles suckle on his divine wife Hera’s milk when she was asleep, an act which would endow the baby with godlike qualities. When Hera woke up and realized that she was breastfeeding an unknown infant, she pushed him away and the spurting milk became the Milky Way.

    മുകളില്‍ പറഞ്ഞതാണ് ആ പേരിന്റെ ഉദ്ഭവത്തിന് പിന്നില്‍ എന്നാണു എന്റെ അഭിപ്രായം

  • balachandran

    ജലജച്ചേച്ചിയ്ക്,
    മഹാഭാരതത്തെയും,പാലാഴിമഥനത്തെയും ഒക്കെ ഇങ്ങനെ വ്യാഖ്യാനിക്കുന്നതെങ്ങനെ എന്നാണോ ? അത് നിസ്സാരമല്ലേ .ആദ്യമായി നമ്മള്‍ ഒരു കാര്യം ശ്രദ്ധിക്കുക ,വേദങ്ങളില്‍ ,പുരാണങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നോക്കിയാല്‍ ആയിരക്കണക്കിന് വര്ഷം ജീവിച്ചിരുന്നവര്‍ ,സൂര്യനില്‍ നിന്ന് ഗര്‍ഭം ധരിച്ചവര്‍ എന്ന് വേണ്ടാ, അബദ്ധ ജടിലങ്ങല്ലായ ഒരുപാട് കാര്യങ്ങളുണ്ട്.അപ്പോള്‍ പിന്നെ ഇതിന്റെ അന്തര്‍ധാര എന്താണെന്നു ചിന്തിച്ചാല്‍ നമുക്ക് മനസിലാകും ഇതൊക്കെ വെറും കഥകളും ഇതിന്റെയെല്ലാം പിന്നില്‍ വിപുലമായ വിജ്ഞാനങ്ങളുമാണെന്നു.
    ശിവന്‍ , കൃഷ്ണന്‍ എന്നൊക്കെയുള്ള പേരുകള്‍ മാറ്റി നിര്‍ത്തിയിട്ട്‌ അതില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങളെന്തെന്നു നോക്ക്. കഥകള്‍ വായിച്ചു അതില്‍ അഭിരമിക്കാതെ അന്തര്‍ധാര ഉള്‍ക്കൊള്ളുക .ഉദാഹരണം പറയാം പഞ്ചതന്ത്രം വായിച്ചിട്ട് കാക്കയുടെയും പൂച്ചയുടെയും കഥ എന്നുപറഞ്ഞാലെങ്ങനെയിരിക്കും.പക്ഷേ ഒരു രാജ്യം ഭരിക്കാനുള്ള എല്ലാ തന്ത്രങ്ങളും ആ കഥകളിലടങ്ങിയിരിപ്പില്ലേ .
    ഭഗവത് ഗീത വായിച്ചിട്ട് യുദ്ധം നടക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനുപദേശിച്ച കാര്യങ്ങള്‍ എന്ന് പറഞ്ഞു തള്ളിക്കളയാന്‍ പറ്റുമോ .ലോകം കണ്ടതില്‍ വച്ചേറ്റവും ബൃഹത്തായ philosophyയല്ലേ ഭഗവത്ഗീത. അത് ശ്രീകൃഷ്ണന്‍ യുദ്ധ സമയത്ത് പറഞ്ഞതാനെന്നു പറയുന്നത് തന്നെ അതിനൊരു ചട്ടക്കൂട് കൊടുക്കാന്‍ വേണ്ടി മാത്രമാണ് .എഴുത്തച്ചന്‍ കിളിയെ ക്കൊണ്ട് പറയിച്ചില്ലേ.കിളി കവിത ചൊല്ലുമോ .പിന്നെന്താണ്. ഒരു വ്യത്യസ്തത,നേരിട്ട് പറയാതെ ഒരു പ്രത്യേക സാഹചര്യം സൃഷ്ടിച്ചു പറയല്‍ ഇതൊക്കെയാണ് ലക്‌ഷ്യം .പുരാണ കഥാപാത്രങ്ങളെയും കഥകളെയും ഇത്തരത്തില്‍ വ്യത്യസ്തമായ വീക്ഷനകോണില്‍ നിന്ന് കാണുക

  • balachandran

    ജലജച്ചേച്ചിയ്ക്,

    ഉച്ചൈശ്രവസ്സിന്റെ കാര്യം വിട്ടുപോയതാണ് .ഐരാവതത്തിന്റെ കാര്യം പറയാഞ്ഞത് മനപ്പൂര്‍വമാണ്‌ .കാരണം പാലാഴിമഥനത്തിനു കാരണം ഐരാവതം ആയിരുന്നു .പിന്നെ അതേ ഐരാവതം പാലാഴിയില്‍ നിന്ന് ഉയര്‍ന്നു വരുന്നതെങ്ങനെ .
    ഭരദ്വാജ മഹര്‍ഷിയെ വിട്ടു പോയിരുന്നു .

  • balachandran

    @ Jenish
    രാമസേതുവിനെ സംബന്ധിച്ച് താങ്കളുടെ അഭിപ്രായം തള്ളിക്കളയുന്നില്ല .
    പല ശാസ്ത്രജ്ഞന്മാരും പല തരത്തില്‍ പറഞ്ഞിട്ടുണ്ട് . coral reaf കള്‍ കൊണ്ട് സ്വതവേ ഉയര്‍ന്നിരുന്ന ഭാഗത്ത് മനുഷ്യനിര്‍മിതമായ ബന്ടുണ്ടായിരുന്നിരിക്കാം .
    satelite picture കള്‍ കണ്ടാല്‍ മനുഷ്യനിര്മിതമെന്നു നമുക്ക് തന്നെ സംശയം തോന്നാം

  • balachandran

    ജലജച്ചേച്ചിയ്ക്,

    ഇതു തന്നെ നടക്കുന്നത് ഇവിടെയും .നമ്മുടേതായി എന്തുണ്ട്? വേദങ്ങള്‍,പുരാണങ്ങള്‍ ഇതിഹാസങ്ങള്‍ . പക്ഷേ ആധുനികമായി എന്തുണ്ട്? ആ പൌരാണികതയൊക്കെയും ഇപ്പോഴും നമ്മുടേതാണല്ലോ. അതുകൊണ്ടാണ് മഞ്ഞളിന്റെ പേറ്റന്റ് നമുക്ക് നഷ്ടപ്പെട്ടത്.

    അങ്ങനെയൊന്നും നിരാശപ്പെടണ്ട.നമ്മുടെതായും പലതുമുണ്ട് .ബഹിരാകാശ ശാസ്ത്രം, missile technology, കപ്പല്‍ നിര്‍മ്മാണം മറ്റു സാങ്കേതിക വിദ്യകള്‍,അണുശക്തി ഗവേഷണം ഇവയിലൊന്നും ഇന്ത്യ പിന്നിലല്ല .ചാന്ദ്രയാനെക്കുരിച്ചാലോചിക്കൂ .
    പല രാജ്യങ്ങളും വാര്‍ത്താവിനിമയത്തിനുപയോഗിക്കുന്ന ഉപഗ്രഹച്ചാനലുകള്‍ നമ്മള്‍ നിര്‍മ്മിച്ച ഉപഗ്രഹങ്ങളുടെതാണ് .ഇതെല്ലാം ലോകത്ത് അഞ്ചോ ആറോ രാജ്യങ്ങള്‍ മാത്രം മേധാവിത്തം പുലര്‍ത്തുന്ന മേഖലകളാണ്. big bang theory യുടെ പരീക്ഷണങ്ങളില്‍
    ഇന്ത്യ വഹിച്ച പങ്കും ,അതിനു കല്‍ക്കട്ടയില്‍ വച്ചുനടത്തിയ വിജയകരമായ പരീക്ഷണങ്ങളും ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന്റെ നേട്ടമായിരുന്നു .Large Hadron Collider ന്റെ പരീക്ഷണങ്ങളില്‍ ഇന്ത്യ വലിയ പങ്കു വഹിക്കുന്നു എന്നതും മറക്കണ്ട .
    ഇന്നത്തെ ലോകത്ത് പണവും അധികാരവുമാണ് എല്ലാം നിയന്ത്രിക്കുന്നത്‌ എന്നതിനാല്‍ കുറച്ചു തിരിച്ചടികളും നേരിട്ടുണ്ട് എന്നത് ശരിയാണെങ്കിലും . അമേരിക്കയുടെ പല കണ്ടുപിടിത്തങ്ങളുടെയും പിന്നില്‍ ഇന്ത്യക്കരുന്ടെന്നുള്ളതും വിസ്മരിക്കരുത് .

  • balachandran

    മാഷേ, പായ്ക്കപ്പല്‍ ഉണ്ടായത് വേദകാലത്തിനൊക്കെ എത്രയോ ശേഷമാണ്
    കഥാകാരന്,
    വേദിക് കാലഘട്ടത്തിനു മുന്‍പുതന്നെ harappans sea trade പായ്ക്കപ്പല്‍ ഉപയോഗിച്ച് നടത്തിയിരുന്നു .Wiki അത്ര ആധികാരികമല്ല പലപ്പോഴും. അതുകൊണ്ടാണ് കഴിവതും ആധികാരികതയ്കു വേണ്ടി Encyclopædia Britannica കൂടി ഉദ്ധരിക്കുന്നത് .

    During 4300–3200 BCE of the chalcolithic period (copper age), the Indus Valley Civilization area shows ceramic similarities with southern Turkmenistan and northern Iran which suggest considerable mobility and trade. During the Early Harappan period (about 3200–2600 BCE), similarities in pottery, seals, figurines, ornaments, etc., document intensive caravan trade with Central Asia and the Iranian plateau.
    Judging from the dispersal of Indus civilisation artifacts, the trade networks, economically, integrated a huge area, including portions of Afghanistan, the coastal regions of Persia, northern and western India, and Mesopotamia.
    There is some evidence that trade contacts extended to Crete and possibly to Egypt.

    There was an extensive maritime trade network operating between the Harappan and Mesopotamian civilizations as early as the middle Harappan Phase, with much commerce being handled by “middlemen merchants from Dilmun” (modern Bahrain and Failaka located in the Persian Gulf). Such long-distance sea trade became feasible with the innovative development of plank-built watercraft, equipped with a single central mast supporting a sail of woven rushes or cloth.

    Several coastal settlements like Sotkagen-dor (astride Dasht River, north of Jiwani), Sokhta Koh (astride Shadi River, north of Pasni), and Balakot (near Sonmiani) in Pakistan along with Lothal in India testify to their role as Harappan trading outposts. Shallow harbors located at the estuary of rivers opening into the sea allowed brisk maritime trade with Mesopotamian cities.
    (WIKI )

    Mesopotamian trade documents, lists of goods, and official inscriptions mentioning Meluhha (the ancient Akkadian name for the Indus region) supplement Harappan seals and archaeological finds. Literary references to Meluhhan trade date from the Akkadian, Ur III, and Isin-Larsa Periods (i.e., c. 2350–1800 BC), but as texts and archaeological data indicate, the trade probably started in the Early Dynastic Period (c. 2600 BC). During the Akkadian Period, Meluhhan vessels sailed directly to Mesopotamian ports, but by the Isin-Larsa Period, Dilmun (modern Bahrain) was the entrepôt for Meluhhan and Mesopotamian traders. By the subsequent Old Babylonian period, trade between the two cultures evidently had ceased entirely.
    (Encyclopædia Britannica )

    The Vedic Period (or Vedic Age) is the period during which the Vedas were being composed, during the period of roughly 1500 BC to 500 BC.(WIKI )

    The only extant Vedic materials are the texts known as the Vedas, which were written down over a period of about 10 centuries, from about the 15th to the 5th century BC, this being the period when Vedism was a living force. The Vedic corpus is written in an archaic Sanskrit.
    Encyclopædia Britannica )

  • balachandran
  • balachandran

    കഥാകാരന്,

    Both the Rig Veda and Brahmanda Purana describe a universe that is cyclical or oscillating and infinite in time. The universe is described as a cosmic egg that cycles between expansion and total collapse. It expanded from a concentrated form — a point called a Bindu. The universe, as a living entity, is bound to the perpetual cycle of birth, death, and rebirth.

    The Padma Purana discusses about the number of different types of life-forms in the universe. According to the Padma Purana, there are 8,400,400 life-form species, 900,000 of which are aquatic ones; 2,000,000 are trees and plants; 1,100,000 are small living species, insects and reptiles; 1,000,000 are birds; 3,000,000 are beasts and 400,000 are human species. [8]

    താങ്കള്‍ ഉദ്ധരിച്ച ആര്ടിക്കിളിന്റെ ബാക്കിഭാഗം നോക്കൂ

    There are many creation myths around the world which explain the origin of the Milky Way and give it its name. The English phrase is a translation from Ancient Greek Γαλαξίας, Galaxias, which is derived from the word for milk (γάλα, gala). This is also the origin of the word galaxy. In Greek myth, the Milky Way was caused by milk spilt by Hera when suckling Heracles.

    In Sanskrit and several other Indo-Aryan languages, the Milky Way is called Akash Ganga (आकाशगंगा, Ganges of the heavens). The milky way is held to be sacred in the Hindu scriptures known as the Puranas, and the Ganges and the Milky Way are considered to be terrestrial-celestial analogs of each other.However, the term Kshira (क्षीर, milk) is also used as an alternative name for the milky way in Hindu texts.
    As Aristotle (384-322 BC) informs us in Meteorologica (DK 59 A80), the Greek philosophers Anaxagoras (ca. 500–428 BC) and Democritus (450–370 BC) proposed the Milky Way might consist of distant stars. However, Aristotle himself believed the Milky Way to be caused by “the ignition of the fiery exhalation of some stars which were large, numerous and close together” and that the “ignition takes place in the upper part of the atmosphere, in the region of the world which is continuous with the heavenly motions.”[79] The Neoplatonist philosopher Olympiodorus the Younger (c. 495-570 A.D.) criticized this view, arguing that if the Milky Way were sublunary it should appear different at different times and places on the Earth, and that it should have parallax, which it does not. In his view, the Milky Way was celestial. This idea would be influential later in the Islamic world.[80]

    വേദിക് കാലഘട്ടം 1500 ബി.സി മുതല്‍ 500 ബി.സി വരെയെന്നു നേരത്തെ പറഞ്ഞിരുന്നല്ലോ
    അരിസ്ടോട്ടില്‍ ബി.സി 384 -322 .അപ്പോള്‍ milky way ,greek ല്‍ നിന്നും ഇങ്ങോട്ട് വന്നോ ,അതോ സംസ്കൃതത്തില്‍ നിന്നും അങ്ങോട്ടുപോയോ എന്ന് നമുക്ക് ഊഹിച്ചുകൂടെ.

  • കഥാകാരന്

    മാഷേ, ഞാന് പറയുന്നത് ആ പേരിന്റെ സാംഗത്യത്തെ കുറിച്ചാണ്.

    The name “Milky way” should have been accepted from the Greek/Roman Mythology only. It is different that others might have known it before (as mentioned in the same article).

    Still, I am not convinced with the connection between ആകാശഗംഗ and Milky way.

    I strongly agree that the information shared in Wiki are not 100% accurate too.

    Another Article reads as below:
    An interesting fact related to this is that the word galaxy actually comes from the Greek word, galactos for milk! The Latin version of Milky Way is Via Lactea, with “Via” meaning “Way” or “Road” and “Lactea” meaning “Milk”. The reference given to “Coming of Age in the Milky Way” by Timothy Ferris, c1988, Anchor Books, ISBN 0-385-26326-0

  • balachandran

    കഥാകാരന്
    ഞാന്‍ quote ചെയ്തതും അത് തന്നെ word base .
    ഞാന്‍ quote ചെയ്തതെല്ലാം വായിച്ചില്ലെന്നു തോന്നുന്നു .
    എടുത്തു കാണിക്കാം .In Sanskrit and several other Indo-Aryan languages, the Milky Way is called Akash Ganga (आकाशगंगा, Ganges of the heavens). The milky way is held to be sacred in the Hindu scriptures known as the Puranas, and the Ganges and the Milky Way are considered to be terrestrial-celestial analogs of each other.However, “the term Kshira (क्षीर, milk) is also used as an alternative name for the milky way in Hindu texts.”(wiki)

  • jalaja

    ഷണ്മുഖപ്രിയയെ ഇതു വരെ ഈ പേജില്‍ കണ്ടില്ലല്ലോ. അതുപോലെ മാലിനി, അഞ്ജന, രശ്മി ,ഹിത, അമ്പിളി തുടങ്ങിയവരെല്ലാം എവിടെ ? ഈ ചര്‍ച്ചയില്‍ പങ്കെടുത്തുകൂടെ?

  • Shanmukhapriya

    ജലജേച്ചി, KRKT2/11/01MALA/08 പൂര്‍ത്തിയാക്കിയ ശേഷം കംപ്യൂട്ടര്‍ കേടായി, ശരിയാക്കി കിട്ടിയത് 11 നാണ്!! അന്ന് രാത്രി KRKT2/11/02MAKARA/09 കളിച്ചു അതിനു ശേഷമാണ് ഇങ്ങനെയൊന്ന് കാണുന്നത് ഇതുവരെയും ഇതെല്ലാം മുഴുവനായി വായിക്കാന്‍ കഴിഞ്ഞിട്ടില്ല :( ഈ കഴിഞ്ഞ ഒരാഴ്ച നടന്നതു മുഴുവന്‍ വായിച്ചു കൊണ്ടിരിക്കുകയാണ് ഞാന്‍!!!

  • നിളാ പൗര്‍ണമി

    @കഥാകാരന്‍
    കഥാകാരന്‍ പേര് മാറ്റി കവി എന്നോ കവിതാകാരന്‍ എന്നോ
    ആക്കേണ്ടതാണ് എന്ന് തോന്നുന്നു .
    അല്ലെങ്കില്‍ ഉടനെ രണ്ടു കഥ കൂടി എഴുതേണ്ടി വരും
    കഥാകാരനായി തുടരാന്‍ .
    മുദ്രാവാക്യ രചന തുടങ്ങിയതിനാലും
    ലക്ഷം ലക്ഷം പിന്നാലെ ഉള്ളതിനാലും
    രാഷ്ട്രീയക്കാരന്‍ എന്നാക്കിയാല്‍ കുഴപ്പമില്ല .
    പിന്നാലെയുള്ള ലക്ഷങ്ങളെ വിടാതെ പിടിച്ചോ
    രാഷ്ട്രീയത്തിലും ഒരു കൈ നോക്കാം .

    @ മാലിനി
    എവിടെപ്പോയി .കാണാനില്ലല്ലോ .?
    പ്രീതിയെ അന്വേഷിച്ചു മടുത്തു
    പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാന്‍
    തീരുമാനിച്ചു .
    അഞ്ജന വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിട്ടു
    കൈകഴുകിയിരിക്കുന്നു .

  • balachandran

    ചാന്ദ്നീ,
    ‘ങ്കു’ കണ്ടു ,നന്ദി.പക്ഷെ അതുമാത്രം പോരാല്ലോ .’മുങ്കുന്നത്തുകാവ്’ എന്ന് വേണം “ത്തു”.
    കുന്നത്ത്,വരമ്പത്ത്,നിലത്ത്‌,കാറ്റത്ത്‌,മഴയത്ത്,ഇറയത്ത്,തലപ്പത്ത്,കയറ്റത്ത്,ഇറക്കത്ത് എന്നിങ്ങനെയല്ലേ രൂപങ്ങള്‍. ഇതൊന്നും – കുന്നത്,മഴയത്,ഇറയത്,തലപ്പത് എന്നിങ്ങനെ വരുകയില്ലല്ലോ .

  • jalaja

    പിഷാരടീ മൊളൊത്താവ് എന്നെഴുതിയാലും മതി. അതല്ലേ നാടന്‍പ്രയോഗം? പിഷാരടി നാട്ടിലെ ബോര്‍ഡ് ഒന്നുമിതേ വരെ ശ്രദ്ധിച്ചിട്ടില്ലേ? മുളംകുന്നത്തുകാവ് എന്നല്ലേ അവിടെയെല്ലാം എഴുതിയിരിക്കുന്നത്?

  • സലില്‍ പി കെ

    ഞമ്മടെ ലീഗിന്റെ കോണി ഇങ്ങള് ഏണി ആക്കി…… രണ്ടും ഒന്ന് തന്നെ ന്നാലും…..

  • സലില്‍ പി കെ

    ജലജ ചേച്ചീ,

    അഡ്മിന്റെ പേജ് വേണ്ട എന്ന് വെച്ചു… Any Help… Any time… round the clock.. 24/7… that’s our policy… and life too…

  • സുരേഷ്

    ചാന്ദ്നീ,

    ങ്ങള് മുള—(i dont know how write it now, confused) കാവില്‍ നിന്നു മാറി, തിരൂരൊ, കോലഴീലോ, അത്താണീലേക്കോ മാറേണ്ടി വരും.

    എന്റെ ശിവനേ, ലവന്മാരടെ കാത്തോളണേ.

    good night.

  • balachandran

    @ salil
    ‘ജ്ജ് ബേജാറാവാണ്ടിരി,ഞമ്മക്ക് ഏണിയെ കോണിയാക്കാന്ന്,
    ഓള് ഇസ്കൂളിപ്പോയിട്ടിലല്യാന്നെ
    കവ (കവട്ട,കവരം)=മരത്തിന്റെ രണ്ടായി പിരിയുന്ന തടി-കൊമ്പ്‌.
    കവ + ഏണി >കവയേണി > കോവണി >കോണി .
    ഏണിയും കോണിയും രണ്ടാന്ന് ങ്ങള് ബിചാരിച്ചോളി.
    ഒറ്റമുളകൊണ്ടുണ്ടാക്കുന്നത്-ഏണി
    രണ്ടെണ്ണം സമാന്തരമായി വച്ചുണ്ടാക്കുന്നത്- കോണി
    (ചില സ്ഥലങ്ങളില്‍ രണ്ടും ഒരേ അര്‍ഥത്തില്‍ പ്രയോഗിക്കുന്നു )
    ഇപ്പം ജ്ജിന് ബോധിച്ചോ .ഇല്ലെങ്കി ഇന്നാ പിടിച്ചോളി
    “ചെമ്പരത്തിപ്പുഗ്ഗെ ചൊല്ല് ദേവനെ ജ്ജ് കണ്ടോ
    അംബലത്തിലിന്നല്യെ സ്വര്‍ണരത ഘോശം” :) :)):))

  • balachandran

    ചാന്ദ്നിയ്ക് ,
    ശ്രിതകമലാകുചമണ്ഡല ധൃതകുണ്ഡല കൃഷ്ണ
    (കൃഷ്ണാ എന്ന് ദീര്‍ഘം വേണം )
    കലിതലളിതവനമാല ജയ ജയദേവ ഹരേ
    (വനമാലാ എന്ന് ദീര്‍ഘം )
    ദിനമണിമണ്ഡലമണ്ഡന ഭവഖണ്ഡന കൃഷ്ണ
    (കൃഷ്ണാ എന്ന് ദീര്‍ഘം )
    മുനിജനമാനസഹംസ ജയ ജയദേവ ഹരേ
    ത്രിഭുവനഭവനനിധാന ജയ ജയദേവ ഹരേ
    ശ്രീജയദേവകവേരിദം കുരുതേ മുദം കൃഷ്ണ
    (കൃഷ്ണാ എന്ന് ദീര്‍ഘം )
    മംഗളമുജ്ജ്വലഗീതം ജയ ജയദേവ ഹരേ
    കൃഷ്ണാ…കൃഷ്ണാ…കൃഷ്ണാ

    (ആദ്യമേ പറയട്ടെ സംസ്കൃതത്തില്‍ വലിയ അറിവൊന്നുമില്ല .തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക )
    ആദ്യം നമുക്കിതിനെ ഒന്ന് പിരിക്കാം .
    ശ്രിത+കമലാകുച+മണ്ഡല + ധൃത + കുണ്ഡല +കൃഷ്ണാ
    കലിത + ലളിത + വനമാലാ +ജയ+ജയ+ദേവ +ഹരേ
    ദിനം+അണി+മണ്ഡല+മണ്ഡന+ഭവ+ഖണ്ഡന+കൃഷ്ണാ
    മുനി ജന മാനസ ഹംസ +ജയ+ജയ+ദേവ +ഹരേ
    ത്രിഭുവന+ഭവന+നിധാന+ ജയ+ ജയ+ദേവ+ ഹരേ
    ശ്രീജയദേവകവേ:+ഇദം+കുരുതേ+ മുദം+ കൃഷ്ണാ
    മംഗളം+ഉജ്ജ്വലഗീതം+ ജയ+ ജയ+ദേവ+ഹരേ
    അര്‍ഥം .
    ലക്ഷ്മി ദേവിയുടെ കുച മണ്ഡലത്തെ(സ്തനം) പ്രാപിച്ച്‌ (ശ്രിതം)
    (നൈരന്തര്യം സൂചിപ്പിക്കുന്നു )
    അതിനെ കുണ്ഡലങ്ങളായി(കമ്മല്‍)അണിയുന്നവനേ,
    ലളിതമായ പുഷ്പമാല അണിഞ്ഞവനേ,
    അല്ലയോ കൃഷ്ണാ,ഹരേ, ദേവാ ജയിച്ചാലും ജയിച്ചാലും.
    ദിനന്തോറും സൂര്യമണ്ഡലത്തെ(മണ്ഡലം)ആഭരണമായി (മണ്ഡനം)
    അണിയുന്നവനേ,സംസാരദു:ഖത്തെ(ഭവ)നശിപ്പിക്കുന്നവനേ(ഖണ്ഡന)
    മുനിജനങ്ങളുടെ മാനസങ്ങള്‍ക്ക് ഹംസമായിട്ടുള്ളവനേ
    അല്ലയോ കൃഷ്ണാ,ഹരേ, ദേവാ, ജയിച്ചാലും ജയിച്ചാലും.
    മൂന്നു ലോകത്തിലേയും ഭവനങ്ങള്‍ക്ക് ആശ്രയമായിട്ടുള്ളവനേ
    അല്ലയോ ഹരേ, ദേവാ ജയിച്ചാലും ജയിച്ചാലും.
    ശ്രീജയദേവ കവിയുടെ മംഗളകരവും ഉജ്ജ്വലവുമായ ഈ (ഇദം)ഗീതം
    അല്ലയോ കൃഷ്ണാ,അങ്ങേയ്ക് സന്തോഷത്തെ(മുദം) ചെയ്യട്ടെ.
    അല്ലയോ ഹരേ, ദേവാ ജയിച്ചാലും ജയിച്ചാലും.

    (ഭവം=സംസാരദു:ഖം. സംസാരദു:ഖത്തെ ഉണ്ടാക്കുന്നതെന്തോ അത് =ഭവനം.
    വനമാല =പുഷ്പമാല . വനമാലി=വനമാലയണിഞ്ഞവന്‍
    ‘തുളസീ കുന്ദ മന്ദാര പാരിജാത സരോരുഹ:
    എതദ്വിരചിതാ മാലാ വനമാലാത്യഭീര്യതേ”
    തുളസി,കുന്ദം(കുരുക്കുത്തിമുല്ല)മന്ദാരം,പാരിജാതം,സരോരുഹം(താമര)
    ഇവയാല്‍ ഉണ്ടാക്കിയ മാലയെ വനമാല എന്ന് പറയപ്പെടുന്നു ,എന്നര്‍ഥം
    (സംസ്കൃതമെഴുതിയാല്‍ അരഥം എഴുതണമെന്നു ചേച്ചിയുടെ ഓര്‍ഡര്‍ ആണ് )

  • സലില്‍ പി കെ

    ബാലേട്ടാ.. അതു കലക്കി… പുതിയൊരു അറിവായി…..

  • സലില്‍ പി കെ

    ബാലന്‍ മാഷേ…

    ത്രയമ്പകം ആണോ ത്രയംബകം ആണോ ശരി… വെറുതെ അറിയാനാ … രണ്ടു പ്രശ്നങ്ങള്‍ ഇതേ പോലെ കണ്ടു…

  • jalaja

    ത്രയംബകം ആണ് ശരി എന്നാണെന്റെ വിശ്വാസം.

  • jalaja

    ഷണ്മുഖപ്രിയ & സലില്‍, ഞാനുപയോഗിക്കുന്നത് ഗൂഗിള്‍ ക്രോം ആണല്ലോ.

  • balachandran

    @ Jalaja & Salil
    സ്ഥലത്തുണ്ടായിരുന്നില്ല അതിനാലാണ് താമസിച്ചത് .
    (എതെഴുതിക്കഴിഞ്ഞിട്ടു റോളയിലേക്ക് വരുന്നു.ചേച്ചി റോളയിലാണോ )

    നിങ്ങള്‍ എഴുതിയത് രണ്ടും ശരിയല്ല .കഴിഞ്ഞ പ്രാവശ്യമേ ചൂണ്ടിക്കാണിക്കാന്‍ തുടങ്ങിയതായിരുന്നു .പിന്നെ എല്ലാത്തിന്റെയും പിറകെ കടിച്ചുതൂങ്ങണ്ട എന്ന് കരുതി .
    ഇപ്പോള്‍ തന്നെ ഈ ചര്‍ച്ചകള്‍ ബാലിശം ആണെന്ന് പറഞ്ഞുതുടങ്ങി .
    ചോദിച്ചതുകൊണ്ട് എഴുതാം .
    ത്രി+അംബക: = ത്ര്യംബക:,അംബകം = കണ്ണ്
    (ത്രീണി അംബകാനി യസ്യ സഹ ത്ര്യംബക:,എന്ന് സംസ്കൃതം)
    ത്ര്യംബകം ഉള്ളവന്‍ ആരോ അവന്‍ ത്രൈയംബകന്‍(മുക്കണ്ണന്‍)
    ത്രൈയംബകന്റെ വില്ലേതോ അത് “ത്രൈയംബകം”
    മലയാളത്തില്‍ “ത്രയ്യംബകം” എന്നെഴുതിയാലും ശരി
    ത്രയംബകം തെറ്റ് .

  • Malini

    @നിള & ജലജ ചേച്ചി
    നോം ഇവിടൊക്കെ തന്നെയുണ്ട് …മൗനം മന്ദനു ഭൂഷണം എന്നുണ്ടല്ലോ
    :)
    ബാലചന്ദ്രന്‍ മാഷ്‌ മഷിത്തണ്ടില്‍ നിറഞ്ഞു നില്‍ക്കുന്നു..വളരെ സന്തോഷം..എനിക്ക് വളരെ ഇഷ്ടപ്പെട്ട വിഷയം ആണ് ഇപ്പോള്‍ ചര്‍ച്ചയില്‍…അഭിപ്രായങ്ങള്‍ പിന്നീട്.
    ഏവര്‍ക്കും ആശംസകള്‍

  • jalaja

    മാഷേ,
    ഞാന്‍ ഇത്രയും കാലം ത്രയംബകം ആണ് ശരി എന്നാണ് വിചാരിച്ചിരുന്നത്. ലഘുശബ്ദതാരാവലിയില്‍ ഈ വാക്ക് ഇല്ല എന്നാണ് വിചാരിച്ചിരുന്നത്. ത്ര നോക്കി ഇല്ല എന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ ത്ര്യ ഭാഗത്ത് നോക്കിയപ്പോള്‍ അവിടെയുണ്ട്. ത്ര്യംബകം—ചെമ്പ്, ശിവന്റെ വില്ല്, തേങ്ങ, ത്ര്യംബകന്‍—-ശിവന്‍, ത്ര്യംബക—മൂന്നുകണ്ണുള്ള , പാര്‍വതി, ദുര്‍ഗ്ഗ, ത്ര്യംബകഫലം– തേങ്ങ.
    മാഷ് പറഞ്ഞതുമായി ഇത്തിരി വ്യത്യാസമുണ്ട് അല്ലേ?
    ഈ വാക്കിന് ഇങ്ങനെ ഒരര്‍ത്ഥമുണ്ടെന്നും അറിയുകയില്ലായിരുന്നു. സലില്‍ ചോദിച്ചതു നന്നായി.ഇല്ലെങ്കില്‍ ഞാന്‍ മൂഢവിശ്വാസത്തില്‍ മുറുകെപ്പിടിച്ചിരുന്നേനെ.

    ആരാണപ്പാ ഈ ചര്‍ച്ച ബാലിശമാണെന്ന് പറഞ്ഞത്? ബാലരമയോ? :)

    ഞാന്‍ റോളയില്‍ അല്ല .അബു ഷഗാരയിലാണ്. അല്‍ വാഹ്ദ റോഡ്

  • സലില്‍ പി കെ

    സ്കൂളില്‍ പോയപ്പോ പഠിച്ചില്ലേലും ഇപ്പോ അതിനുള്ള അവസരം കിട്ടി. :)

    മാഷ്ക്ക് പ്രണാമം….. ചേച്ചിക്കും……

  • സലില്‍ പി കെ

    ചേച്ചീ, ഈ ഷോര്‍ട്ട് കട്ട് പൊതുവേ എല്ലാ ബ്രൌസറിലും ഒന്നാണ്. ctrl പ്രസ്സ് ചെയ്ത് മൌസിന്‍റെ വീലിലും അഡ്ജസ്റ്റ് ചെയ്യാവുന്നതേ ഉള്ളൂ….. (scroll)

  • Shanmukhapriya

    സലില്‍ പി കെ Says:
    July 13th, 2011 at 10:38 pm

    Shanmukhapriya,

    It is working in Internet explorer and firefox as well. Which browser are you using?

    Reply at സംവാദം / ചര്‍ച്ച.. അല്ലെങ്കില്‍ അഡ്മിന്‍ ചീത്ത പറയും :) :)

    ഞാന്‍ വീട്ടില്‍ Internet explorer and firefox രണ്ടും ഉപയോഗിക്കുന്നുണ്ട്, എന്നാല്‍ സലില്‍ എഴുതിയതു പോലെ ഫോണ്ട് ചെറുതാക്കാനും വലുതാക്കാനും firefox-ല്‍ മാത്രമേ കഴിയുന്നുള്ളൂ!! പക്ഷെ എന്റെ ഓഫീസില്‍ firefox-ലും ഇത് ചെയ്യാന്‍ കഴിയുന്നില്ല :( മറ്റെന്തെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ടാകാം എന്ന് കരുതുന്നു.

  • Shanmukhapriya

    ബാലന്‍ മാഷേ
    ‘ത്രയ്യംബകം’ ആണ് ശരി എന്ന് പറഞ്ഞു തന്നതിന് വളരെ നന്ദി, മുന്‍പ് ഞാനും ഈ തെറ്റ് ആവര്‍ത്തിച്ചിരുന്നു, പിന്നീട് ജലജേച്ചി പറഞ്ഞത് പോലെയാണ് ശരി എന്ന് കരുതിയിരുന്നു!

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    പായ് വഞ്ചിയില്‍ ലോകം ചുറ്റുന്നില്ലേ? ജലജേച്ചി ശ്രീരാമന്‍ ദൈവം ആയിരുന്നു എങ്കിലും മനുഷ്യന്റെ എല്ലാ വീക്നെസ്സ്കളും പ്രകടിപ്പിച്ച ഒരു വ്യക്തിയാണ്. സീതയെ രാവണന് കട്ട് കൊണ്ട് പോകുവാന്‍ വേണ്ടി മാറിനിന്ന അദ്ദേഹം അതിനു ശേഷം വിലപിക്കുന്ന രംഗം എത്ര ഭംഗിയായി എഴുത്തശ്ശന്‍ വിവരിച്ചിട്ടുണ്ട്? രാമന് വേണമെങ്കില്‍ ഒരു വലിയ തോണി നിര്‍മിക്കാന്‍ കഴിയുമായിരുന്നു എങ്കിലും കൂടെയുള്ള വാനരന്മാരായി വേഷം എടുത്ത ദേവന്മാര്‍ക്ക് ഒരു പണി കൊടുത്തതല്ലേ ചിറ കെട്ടല്‍ എന്ന് സംശയിക്കാം.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    ഇവിടെ (തൃശ്ശൂരില്‍) കോരി ചൊരിയുന്ന മഴ.. ഈ മഴയെ അപ്‌ലോഡ്‌ ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    മാഷെ,

    നന്ദി നമോവാകം. നമിച്ചു ഞാന്‍ …… ഇത്രയും ഭംഗിയായി ഇതിന്റെ അര്‍ഥം ഗ്രഹിക്കാന്‍ പറ്റുമെന്ന് സ്വപ്നേപി നിരീച്ചില്ല.
    എനിക്കാണ് വ്യാഖ്യാനിച്ചു തന്നതെങ്കിലും ഈ പീയുഷ ധാര എല്ലാവരും ആസ്വദിക്കണം എന്നാണെന്റെ പക്ഷം.

    സമസ്ത ലോകാന്‍ സുഖിനോ ഭവന്തു…

  • jalaja

    പിഷാരടീ , മഴയുടെ കാര്യം പറഞ്ഞ് കൊതിപ്പിക്കല്ലേ…

  • balachandran

    @ jalaja,shanmukhapriya,salil,pisharadi…..
    നന്ദി.
    ചേച്ചി പറഞ്ഞതുപോലെ മഴയുടെ കാര്യം പറഞ്ഞു ഞങ്ങളെ കൊതിപ്പിക്കാതെ .ഞങ്ങള്‍ പൊതുവേ ഗൃഹാതുരത്വം കൂടുതലുള്ളവരാണ്
    ചാന്ദ്നിയുടെ നമോവാകം അംഗീകരിക്കണമെങ്കില്‍ “മുളങ്കുന്നതുകാവ്”ശരിയാക്കണം അതിനെക്കുറിച്ചു പലരും പറഞ്ഞതൊന്നും വായിച്ചില്ലേ ?
    അതോ “തിരൂരൊ, കോലഴീലോ, അത്താണീലേക്കോമാറേണ്ടി വരും.” എന്ന് സുരേഷ് പറഞ്ഞതുപോലെ .മാറാന്‍ തീരുമാനിച്ചോ ?
    അയ്യോ!എനിക്ക് പണിയുണ്ടാക്കി വയ്ക്കല്ലേ.
    അല്ലെങ്കില്‍ ചേച്ചി പറഞ്ഞതുപോലെ ” മൊളൊത്താവ്” എന്നാക്കു .
    “ലോകാ: സമസ്താ: സുഖിനോ ഭവന്തു”എന്ന് പോരെ

  • balachandran

    ത്രി+അംബക: = ത്ര്യംബക:,അംബകം = കണ്ണ്
    (ത്രീണി അംബകാനി യസ്യ സഹ ത്ര്യംബക:,എന്ന് സംസ്കൃതം)
    ത്ര്യംബകം ഉള്ളവന് ആരോ അവന് ത്രൈയംബകന്(മുക്കണ്ണന്)
    ത്രൈയംബകന്റെ വില്ലേതോ അത് “ത്രൈയംബകം”
    മലയാളത്തില് “ത്രയ്യംബകം” എന്നെഴുതിയാലും ശരി
    ത്രയംബകം തെറ്റ് .

    ഇപ്പോള് ത്ര്യ ഭാഗത്ത് നോക്കിയപ്പോള് അവിടെയുണ്ട്. ത്ര്യംബകം—ചെമ്പ്, ശിവന്റെ വില്ല്, തേങ്ങ, ത്ര്യംബകന്—-ശിവന്, ത്ര്യംബക—മൂന്നുകണ്ണുള്ള , പാര്വതി, ദുര്ഗ്ഗ, ത്ര്യംബകഫലം– തേങ്ങ.
    മാഷ് പറഞ്ഞതുമായി ഇത്തിരി വ്യത്യാസമുണ്ട് അല്ലേ?
    ഈ വാക്കിന് ഇങ്ങനെ ഒരര്ത്ഥമുണ്ടെന്നും അറിയുകയില്ലായിരുന്നു. സലില് ചോദിച്ചതു നന്നായി.ഇല്ലെങ്കില് ഞാന് മൂഢവിശ്വാസത്തില് മുറുകെപ്പിടിച്ചിരുന്നേനെ

    ചേച്ചീ,
    ശബ്ദതാരാവലിയില്‍ പറഞ്ഞിരിക്കുന്നെങ്കില്‍ ത്ര്യംബകവും ശരിയാണെന്ന് പറയേണ്ടിവരും
    അത് ശരിയാകുന്നതിങ്ങനെ
    ത്ര്യംബക: = മുക്കണ്ണന്‍
    ത്ര്യബക = മുക്കണ്ണ്‍
    ത്ര്യംബകം =മുക്കണ്ണ്‍ ഉള്ളത് (വസ്തു-വ്യക്തിയല്ല)-തേങ്ങാ
    വില്ലാകുമ്പോള്‍, മൂന്ന് കണ്ണ്, വില്ലിനാകും.അത് പിന്നെ ശിവന്റെ വില്ലാകുന്നത്
    ലക്ഷണാവ്യാപാരം കൊണ്ടാണ്
    (ലക്ഷണാവ്യാപാരം – അഭിധ,ലക്ഷണ,വ്യഞ്ജന എന്ന് ശബ്ദ വ്യാപാരങ്ങള്‍ മൂന്ന്.
    വാച്യാര്‍ഥത്തിനു പുറമേ അതിനോട് ബന്ധപ്പെട്ടതും പരോക്ഷമായ മറ്റൊരു അര്‍ഥം ദ്യോതിപ്പിക്കുന്നതുമാണ് ലക്ഷണാവ്യാപാരം.ജലത്തില്‍ ആമ്പല്‍,കളകള്‍,മറ്റനേകം സസ്യങ്ങള്‍,കക്ക,ശംഖ് തുടങ്ങിയവ ഉണ്ടാകുമെന്നിരിക്കെ താമരയ്ക്കു മാത്രം ജലജം (ജലത്തിലുണ്ടാകുന്നത്)എന്ന് പേര് കിട്ടുന്നതങ്ങനെയാണ് .)
    ത്ര്യംബകം – സംസ്കൃതം ആണെന്നെടുത്തു പറഞ്ഞിരിക്കും .
    ത്രൈയംബകം,ത്രയ്യംബകം ഇവയെക്കുറിച്ചെന്തു പറഞ്ഞിരിക്കുന്നു ?
    ത്രയംബകം,ത്രയമ്പകം ഇവയെക്കുറിച്ചോ? രൂപഭേദംഅല്ലെങ്കില്‍ വികലരൂപം (രൂ.ഭേ,വി.രൂ)എന്ന് കൊടുത്തിരിക്കാന്‍ സാധ്യത .

  • balachandran

    ഈ ചര്‍ച്ചകള്‍ കൊണ്ട് നിങ്ങളേക്കാള്‍ എനിക്കുള്ള ഒരു ഗുണം,എന്നോ ആഴങ്ങളിലേക്ക് മറഞ്ഞുപോയിരുന്ന എന്തെല്ലാം കാര്യങ്ങള്‍ ഉയര്‍ത്തെഴുന്നേറ്റു വരുന്നു നന്ദി .
    എല്ലാവര്ക്കും അത് പ്രയോജനം ചെയ്യുന്നുണ്ട് എന്ന് കരുതുന്നു .
    ഏതെല്ലാം വാക്കുകളുടെ അര്‍ഥ വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നു .
    എനിക്ക് ഇവിടെ റഫറന്സ് ഇല്ല എന്നതാണ് ഇപ്പോള്‍ ഉള്ള പരിമിതി .

  • balachandran

    ജലജച്ചേച്ചിയ്ക്,
    ഞാനിന്നലെ രാത്രി പത്തു മണി വരെ അബു ഷഗാരയില്‍ ഉണ്ടായിരുന്നു .
    പാര്‍ക്കിനടുത്ത്‌.എന്റെ ഒരു സഹോദരന്‍ അവിടെയുണ്ട്.

  • balachandran

    @ ADMIN
    അവസാനത്തെ ഇരുപതോ മുപ്പതോ കമന്റുകള്‍ മാത്രം കൊടുത്തിട്ട് ബാക്കിയുള്ളവ older entries എന്ന ലിങ്ക് ഇട്ടു കൊടുത്താല്‍ പോരേ

    —admin—
    തുറന്നു വരാന്‍ സമയം എടുക്കുന്നു അല്ലേ…? തീം മാറ്റേണ്ടി വരും എന്ന് തോന്നുന്നു.

  • balachandran

    @ ADMIN
    തുറന്നു വരാന്‍ സമയമെടുക്കുന്നത് മാത്രമല്ല ,മുകളില്‍ നിന്നും താഴെ വരെ സ്ക്രോള്‍ ചെയ്തുവരാനും സമയമെടുക്കുന്നു .
    എന്നും ശ്രദ്ധിക്കുന്നവര്‍ക്ക് വലുപ്പം പ്രശ്നമല്ലെങ്കിലും പുതുതായി വരുന്നവര്‍ ഇതിന്റെ വലിപ്പം കണ്ടാല്‍ വായിക്കാന്‍ ശ്രമിച്ചെന്ന് വരില്ല.

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    മാഷെ
    എന്റെ വ്യാഖ്യാനം – തെറ്റാണെങ്കില്‍ ക്ഷമിക്കുക,.

    ലോകാ: സമസ്താ സുഖിനോ ഭവന്തു: ഈ ലോകത്തിലുള്ള എല്ലാവര്ക്കും (മനുഷ്യന്‍, പട്ടി പൂച്ച ആദിയായുള്ള മൃഗങ്ങള്‍, മരങ്ങള്‍, തുടങ്ങി ചരാചരങ്ങള്‍ എല്ലാം) സുഖം ഭവിക്കട്ടെ.

    സമസ്ത ലോകാ: സുഖിനോ ഭവന്തു. സമസ്ത ലോകങ്ങളിലുമുള്ള സമസ്ത ജീവ ജാലങ്ങള്‍ക്കും സുഖം ഭവിക്കട്ടെ… ഇതല്ലേ കൂടുതല്‍ നല്ലത്?

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    ഞാന്‍ ഇനിയും നിങ്ങളെ കൂടുതല്‍ നോസ്ടാല്‍ജിക് ആക്കാം…

    ഇന്നലെ വൈകീട്ട് ആറു മണിയോടെ വീട്ടിലെത്തി,
    ഉമ (ഭാര്യ) തന്ന ചൂട് കട്ടന്‍ കാപ്പി (വിത്തൌട്ട് – നിളയെ പോലെ ഞാനും ഒരു പഞ്ചസാര ഫാക്ടറി ആണ്.) പക്ഷെ കാപിയും ചായയും മാത്രം മധുരമില്ലാതെ കഴിക്കും… സദ്യക്ക് പോയാല്‍ പാലട എത്ര തെറ്റി എന്ന് വിളംബിയവനോട്‌ ചോദിച്ചാല്‍ മതി)
    മെല്ലെ ഊതി ഊതി കുടിച്ച് ചക്ക വറുത്തതും തിന്ന്…… അങ്ങനെ പുറത്തു തിമര്‍ത്തു പെയ്യുന്ന മഴയെ നോക്കി നോക്കി…ഹാ…

    എനിക്ക് നഷ്ടപ്പെട്ട് പോയ (കേരളത്തിന് പുറത്ത് ജീവിച്ച ആ നല്ല വര്‍ഷങ്ങള്‍) ആ നല്ലകാലത്തെ അയവിറക്കി ഇരിക്കവേ ഞാന്‍ ചൂട് മരുഭുമിയില്‍ എ/സി യില്‍ ഇരുന്നു ടി വി യില്‍ ഓണവും വിഷുവും കണ്ട് (നഷ്ടബോധം തോന്നാന്‍ ആണ് എഴുതുന്നത്‌) ജലജേച്ചി കേരളത്തിലെ കാര്യങ്ങള്‍ ഓര്‍ത്ത് കുറച്ചു ഗൃഹാതുരത്വം തോന്നട്ടെ….

  • http://kpcpisharody.blogspot.com/ ചാന്ദ്നി, മുളങ്കുന്നതുകാവ്

    തെറ്റി എന്നല്ല തന്നു എന്ന് തിരുത്തി വായിക്കുക

  • jalaja

    ബാലചന്ദ്രന്‍, ഞാനും പാര്‍ക്കിനടുത്തു തന്നെയാണ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എതിര്‍വശം.

  • jalaja

    പിഷാരടി,
    ഒരു ശരിയായ പഞ്ചസാര ഫാക്ടറി തന്നെ.

    മഴയുടെ കാര്യം പോരാഞ്ഞ് പാലടയുടെ കാര്യം കൂടി പറയുന്നോ?

  • jalaja

    “ബഹിരാകാശ ശാസ്ത്രം, missile technology, കപ്പല്‍ നിര്‍മ്മാണം മറ്റു സാങ്കേതിക വിദ്യകള്‍,അണുശക്തി ഗവേഷണം ഇവയിലൊന്നും ഇന്ത്യ പിന്നിലല്ല .ചാന്ദ്രയാനെക്കുരിച്ചാലോചിക്കൂ”.
    മാഷേ ഇതൊക്കെ ഞാനും സമ്മതിക്കുന്നു. പക്ഷേ ഇത്ര മതിയോ?

    “ അമേരിക്കയുടെ പല കണ്ടുപിടിത്തങ്ങളുടെയും പിന്നില്‍ ഇന്ത്യക്കരുന്ടെന്നുള്ളതും വിസ്മരിക്കരുത്” .

    ഇന്ത്യക്കാര്‍ എന്തിനു പിന്നില്‍ നില്‍ക്കണം? ഇന്ത്യയില്‍ അവര്‍ക്ക് മുന്നില്‍ നില്‍ക്കാനുള്ള സാഹചര്യങ്ങള്‍ വേണ്ടതല്ലേ?

  • http://kpcpisharody.blogspot.com/ ചാന്ദ്നി, Bamboohill kavu

    @ ജലജേച്ചി…

    നമ്മള്‍ ഇന്ത്യക്കാര്‍ ഒന്നിനും ആരുടേയും പിന്നിലല്ല. പക്ഷെ എന്തോ ഒന്നിന്റെ കുറവ്… കര്‍ണനു കിട്ടിയ ഗുരുശാപം പോലെ എന്തോ ഒന്ന്. അല്ലെങ്കില്‍ ഇപ്പോള്‍ ഈ വൈകിയ വേളയില്‍ ഇന്ത്യന്‍ ഗവ. മഞ്ഞളിന്റെയും മറ്റു ആയുര്‍വേദ ഔഷധങ്ങളുടെയും പെടന്റ്റ് യൂറോപ്യന്‍സ് തട്ടി എടുക്കാതിരിക്കാന്‍ വേണ്ടി ഓടുമായിരുന്നോ? ആരുടെ കണ്ടുപിടുത്തങ്ങള്‍ ആയാലും അതിന്റെ പിറകില്‍ ഒരു ഭാരതീയന്റെ കരങ്ങള്‍ ഉണ്ടാവും.. ഇത് ഒരു റിസര്‍ച് ടോപ്പിക്ക് ആയി എടുക്കേണ്ടതാണ്.

  • സലില്‍ പി കെ

    ഇനി bamoohill നും ചര്‍ച്ച കാണുമോ … :)

  • സുരേഷ്

    ## ഇനി bamoohill നും ചര്‍ച്ച കാണുമോ …

    മലയാളം – ഇംഗ്ലീഷ് നിഘണ്ടു ക്കാരുടെ ശ്രദ്ധക്ക്,

    കാവിന്റെ ഇംഗ്ലീഷ് പദം എത്രയും പെട്ടന്നു കണ്ടുപിടിച്ച് ചാന്ദ്നി ക്കുകൊടുക്കുക.
    പല്ലൂരിനെ ടൂത്ത്ലാന്റ് എന്നും , ദേശമംഗലത്തെ ലാന്‍ഡ് മാരേജെന്നും വിളിക്കാവോ ആവോ. ###

    മാന്യരേ,

    ഡി സി ബുക്സ് നാട്ടറിവുകളും , പഴംചൊല്ലുകളും , കടംകഥകളും അടങ്ങുന്ന 6 വാല്യമുള്ള (6000 പേജ്) ഒരു പുസ്തക സമാഹാരം “നമ്മെ നാമാക്കിയ പൈതൃകം ” ഉടനെ പ്രസിദ്ധീകരിക്കുന്നു. pre publication വില ആദ്യത്തെ 10000 പേര്‍ക്ക് 1499 രൂപ.

    vip silver & vip gold ബൂക്ക് ക്ലബ്ബ് മെമ്പര്‍ ഷിപ്പും പുനരാരംഭിചിട്ടുണ്ട് . പുസ്തകങ്ങളെ സ്നേഹിക്കുന്ന, ആദരിക്കുന്ന , എല്ലാവര്‍ക്കുമായി ഈ ഇന്‍ഫോ പങ്കു വെക്കുന്നു.

    *** i am not advertising it nor a part of dc publishing in any way.

  • balachandran

    ചാന്ദ്നീ,
    ചേച്ചി പറഞ്ഞതുപോലെ മഴയുടെ കാര്യം പറഞ്ഞത് ഞങ്ങള്‍ സഹിച്ചു ,അതും പോരാഞ്ഞു ഞങ്ങളെ പ്രകോപിപ്പിക്കാന്‍ പാലടയുടെ കാര്യം കൂടി പറയുന്നോ ?
    ഇനിയും ഇതു തുടര്‍ന്നാല്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു കളയും.പറഞ്ഞേക്കാം (ആത്മഹത്യാപരം ).
    സമസ്ത ലോകാ: എന്നെഴുതിയാലും അര്‍ഥത്തില്‍ കുഴപ്പമുണ്ടാകുമെന്ന് തോന്നുന്നില്ല .അര്‍ഥം ഒന്ന് തന്നെ .സംസ്കൃതത്തില്‍ മലയാളത്തിലെപ്പോലെയല്ല പദ്യങ്ങളിലെ രചനാശൈലി .ഗാന സുഖത്തിനുവേണ്ടി പദങ്ങളെ മാറ്റി പ്രയോഗിക്കും.പിന്നീട് അര്‍ഥം മനസ്സിലാക്കാന്‍ പദങ്ങളെ യഥാര്‍ഥ സ്ഥാനത്തെത്തിക്കണം .
    ഇതിന്‌ അന്വയിക്കുക എന്ന് പറയും .(അന്വയം)
    ഒരുദാഹരണം പറയാം .”അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ
    ഹിമാലയോ നാമ നഗാധിരാജ:
    പൂര്‍വാപരൌ തോയനിധിം വഗാഹ്യ
    സ്ഥിത പ്രിധിവ്യാമിവ മാനദണ്ട:” (കുമാരസംഭവം,ഒന്നാം ശ്ലോകം )
    ഇതില്‍ ആദ്യത്തെ രണ്ടുവരി ഇങ്ങനെ പിരിക്കാം-
    അസ്തി+ഉത്തരസ്യാം+ദിശി+ഹിമാലയ:+നാമ+നഗാധിരാജ.
    അര്‍ഥം പറയുമ്പോള്‍ ഇങ്ങനെ -
    ഉത്തരസ്യാം ദിശി ഹിമാലയ:നാമനഗാധിരാജ:അസ്തി.
    ഉത്തരദിക്കില്‍(ഭാരതത്തിന്റെ)ഹിമാലയം എന്ന് പേരായ പര്‍വത രാജന്‍ ഉണ്ട്
    (അസ്തി =ഉണ്ട്)
    ഇങ്ങനെയാണ് സംസ്കൃതത്തിന്റെ രീതി .അതുകൊണ്ടാണ് സമസ്ത ലോകര്‍ക്കും എന്നതിന് ലോകാ: സമസ്താ എന്ന് വരുന്നത് .
    മുന്‍പ് പറഞ്ഞ ഒരുദാഹരണം
    “ശൂദ്രമക്ഷര സംയുക്തം ദൂരത: പരിവര്‍ജയേത്”
    അര്‍ഥം പറയുമ്പോള്‍ “അക്ഷരസംയുക്തം ശൂദ്രം ദൂരത: പരിവര്‍ജയേത്”.

  • balachandran

    സുരേഷ്,
    BAMBOO HILL നെക്കുറിച്ച് ചര്‍ച്ചയില്ല . ഒരുപേരിന്റെ പുറകെ ഒരുപാട് ചര്‍ച്ച വേണ്ട . നമ്മള്‍ ശരി പറഞ്ഞു കൊടുത്തിട്ടുണ്ട്.
    your information about the text is valuble.thank u

  • balachandran

    ഇന്ത്യക്കാര്‍ എന്തിനു പിന്നില്‍ നില്‍ക്കണം? ഇന്ത്യയില്‍ അവര്‍ക്ക് മുന്നില്‍ നില്‍ക്കാനുള്ള സാഹചര്യങ്ങള്‍ വേണ്ടതല്ലേ?

    ശരിയാണ്,പക്ഷേ,എന്തുകൊണ്ടോ അങ്ങനെയായി .
    എന്റെ വീക്ഷണം ഞാന്‍ പറയാം .
    പുരാതന കാലത്ത് തന്നെ ലോകത്ത് മറ്റേതു ജനവിഭാഗങ്ങളെക്കാള്‍ നാം മുന്‍പിലായിരുന്നു(മേസോപ്പോട്ടെമിയന്‍-സിന്ധൂനദീതട താരതമ്യം പിന്നീടൊരിക്കല്‍ പറയാം)
    പക്ഷേ മറ്റു സംസ്കാരങ്ങള്‍ ഭൌതിക സുഖങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തപ്പോള്‍,ഭാരതത്തില്‍ അതോടൊപ്പം തത്ത്വ ചിന്തകള്‍ കൂടുതലായി വളര്‍ന്നു വന്നു .ഭൌതിക സുഖം നൈമിഷികമാണെന്നും മരണം ഒരു പ്രപഞ്ച സത്യമാണെന്നും
    ഉള്ള ചിന്തകള്‍ക്ക് പ്രാധാന്യം ലഭിച്ചു . ഭൂരിപക്ഷം ദര്‍ശനങ്ങളും ഇവയ്ക് പ്രാധാന്യം കൊടുത്തു.തുടര്‍ന്ന് വന്ന ബുദ്ധ മതമാകട്ടെ ഇതിനെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയും
    ചെയ്തു.അങ്ങനെ ഭൌതിക പുരോഗതിയില്‍ മുന്നേറുന്നതിനു പകരം ആത്മീയ പുരോഗതി നേടുന്നതിനു മുന്‍തൂക്കമുണ്ടായി.ഇതേ സമയം മറ്റു സംസ്കാരങ്ങള്‍ ഭൌതിക പുരോഗതിയില്‍ മുന്നേറി .ആധുനിക കാലത്താകട്ടെ ജനാധിപത്യത്തിന്റെ പരിമിതികള്‍
    ചില തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു .വിദ്യാഭ്യാസ സംവിധാനത്തില്‍ രാഷ്ട്രസ്നേഹം വളര്‍ത്താനുള്ള മാര്‍ഗങ്ങളും ഇല്ല. ഭാരതീയ ക്ലാസ്സിക് കൃതികളെക്കാള്‍ പ്രാധാന്യം പാശ്ചാത്യ ക്ലാസിക്കുകള്‍ക്ക് നല്‍കുന്നു .കാളിദാസന്റെ ശാകുന്തളം എന്തെന്നറിയാത്ത ഇന്ത്യന്‍ കുട്ടികള്‍ക്ക് shakespeare കൃതികള്‍ അറിയാം എന്നത് ശ്രദ്ധിക്കുക .
    ചുരുക്കത്തില്‍ നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗ ഭാഗഭാക്കുകളാകാന്‍ ചില തടസ്സങ്ങള്‍
    ആധുനിക കാലത്തുണ്ടായിരിക്കുന്നു .പക്ഷേ മാറ്റമുണ്ടാകും,അടുത്ത യുഗം നമ്മുടെതായിരിക്കും .

  • balachandran

    ചേച്ചീ,
    ഞാന്‍ എത്തിയിരുന്നത് മദീന സൂപ്പര്‍ മാര്‍ക്കെറ്റിനടുത്തായിരുന്നു .

  • balachandran

    ഇന്നു പകല്‍ ഞാന്‍ യാത്രയിലാണ് .

  • Jenish

    @Balachandran

    ലോകാ സമസ്താ – ലോകത്തിലെ സമസ്തവും

    സമസ്ത ലോകാ – എല്ലാ ലോകങ്ങളും

    ഇതിനു രണ്ടിനും വ്യത്യാസമില്ലേ മാഷേ!!

  • jalaja

    ബാലചന്ദ്രന്‍,
    മദീന സൂപ്പര്‍മാര്‍ക്കറ്റിനടുത്തു തന്നെയാണ്.

  • bindu

    nice discussion. enjoying same as crossword. filled with lot of knowledge. thank u balan master, jalajechi and all. jaljechi i think iam ur neighbour. in abushaghara. staying behind honda showroom.

  • jalaja

    ബിന്ദു,
    അപ്പോള്‍ വളരെ അടുത്താണല്ലോ. ലുലുവിന്റെ എതിരെയുള്ള ഒമാനി സ്വീറ്റിന്റെ പിന്നിലെ ബില്‍ഡിങ്ങിലാണ് ഞാന്‍. ചിലപ്പോള്‍ തമ്മില്‍ കണ്ടിട്ടുണ്ടാകും അല്ലേ?

  • കഥാകാരന്‍

    അങ്ങനെ രണ്ടു അയല്‍പക്കക്കാര്‍ ആദ്യമായി കണ്ടുമുട്ടി. ഇനി അവരായി അവരുടെ പാടായി…… നമ്മളെ ഒക്കെ ഗൌനിക്കുമോ എന്തോ?

  • കഥാകാരന്‍

    മാഷേ,

    http://en.wikipedia.org/wiki/Pallikkoodam പിന്നെയും തിരുത്തിയിട്ടുണ്ടല്ലോ ….

  • jalaja

    നമ്മളെ ഒക്കെ ഗൌനിക്കുമോ എന്തോ?
    അതാണ് ഞാനും ആലോചിക്കുന്നത്. ഗൌനിക്കണോ വേണ്ടയോ?

  • balachandran

    Jenish Says:

    July 16th, 2011 at 9:54 am
    @Balachandran

    ലോകാ സമസ്താ – ലോകത്തിലെ സമസ്തവും

    സമസ്ത ലോകാ – എല്ലാ ലോകങ്ങളും

    ഇതിനു രണ്ടിനും വ്യത്യാസമില്ലേ മാഷേ!!

    @jenish
    തികച്ചും ന്യായമായ സംശയം .
    സംസ്കൃതത്തിലെ അറിവ് പരിമിതമാണ് ,എങ്കിലും പറയാം .
    ‘ലോക:’ എന്നു പറയുമ്പോള്‍ ജനങ്ങളെ/സസ്യജീവജാലങ്ങളെയല്ല ഉദ്ദേശിക്കുന്നത്.
    ‘ഈരേഴു പതിന്നാലു ലോകങ്ങളില്’‍ എന്നു പറഞ്ഞാല്‍ ലോകങ്ങളെ മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ.
    മറിച്ച് ‘ലോകാ:’ എന്നാല്‍ ലോകത്തിലുള്ള ജനങ്ങളെ/സസ്യജീവജാലങ്ങളെയെല്ലാം ഉദ്ദേശിക്കുന്നു.
    ത്രിലോക: =മൂന്നു ലോകം
    ത്രിലോകാ: = മൂന്നു ലോകത്തിലുള്ളവരും
    ലോകാ: സമസ്താ:= ലോകത്തിലുള്ള എല്ലാവരും
    സമസ്‌ത ലോകാ: എന്നു വരുമ്പോള്‍ ‘സമസ്ത’യ്കു ദീര്‍ഘം ആവശ്യമില്ല.
    സമസ്‌തലോകാ: എന്നത് ഒറ്റവാക്കായി വരും .ദീര്‍ഘം അന്ത്യത്തില്‍ മതി .
    അര്‍ഥം രണ്ടിനും ഒന്ന് തന്നെ .ഒന്നാമത്തേത് കാവ്യ ഭാഷ ,രണ്ടാമത്തേത് ഗദ്യഭാഷ .

  • balachandran

    കഥാകാരന്‍ Says:

    July 16th, 2011 at 11:01 pm
    മാഷേ,

    http://en.wikipedia.org/wiki/Pallikkoodam പിന്നെയും തിരുത്തിയിട്ടുണ്ടല്ലോ ….

    കഥാകാരന്
    അതിശയമായിരിക്കുന്നു .നമ്മുടെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുന്ന വിക്കിയുടെ Editors ആരോ ഉണ്ടല്ലോ ?
    അതോ കഥാകാരന്റെ കൈകള്‍ വല്ലതുമുണ്ടോ ഇതിനുപിന്നില്‍.

    ഞാന്‍ കമന്റു എഴുതിയ സമയം നോക്കൂ
    July 16th, 2011 at 12:35 am
    വിക്കി അത് തിരുത്തിയ സമയം നോക്കൂ
    at 00:52, 16 July 2011
    വെറും പതിനേഴു മിനിട്ടിനകം .അതിശയം എന്നല്ലാതെ എന്ത് പറയാന്‍ .

    ഞാന്‍ തിരുത്ത് കൊടുത്തിരുന്നത് at 08:40, 26 January 2010 ആയിരുന്നു

    July 16th, 2011 at 12:35 am വരെ യുള്ള ലേഖനം താഴെ കൊടുക്കുന്നു

    “In Kerala, schools are popularly known as ‘Pallikkoodam’. Even though, many people really don’t know how this name came into existence, they use it as an alias name for schools or any any place of learning.
    The real meaning of ‘Pallikkoodam’ is ‘a place for education established by and adjacent to a Church’. The word “Pallikkoodam” originates from the Malayalam root words – “Palli” meaning ‘Church’ and “Koodam” meaning ‘room/hall’.
    Blessed Kuriakose Elias Chavara was the pioneer who made education accessible to students of all walks of life by issuing a Pastoral letter to the Catholics instructing them to start schools in every parish along with their churches. That is how in Kerala schools are popularly called “Pallikkoodam” – a place for education attached to the church.

    The opening of “Pallikkoodam”s, at the instruction of Blessed Kuriakose Elias Chavara (1805 – 1871), triggered an educational revolution in Kerala. Till then, education was the monopolic right of the uppercasts. The struggeles of Sri Narayana Guru(1856 to 1928), to open temples and schools for lowercasts of Kerala, is a testimony of these hardships. From the very beginning itself these institutions have been opened for all students irrespective of religion or cast.

    The opening of “Pallikkoodam”s was a revolution which started(1805 – 1871) even before the beginning of the British Raj (1858 – 1947). Since then, these schools are open for all students irrespective of cast and religion and it pave way for a modern and educated Kerala. Now, Kerala has the highest percentage of literate people in India.

    ഇതു വായിച്ചാല്‍ ചാവറ കുര്യാക്കോസ് അച്ഛനാണ് പള്ളിക്കൂടം എന്ന സങ്കല്പം തന്നെ കൊണ്ടുവന്നത് എന്നല്ലേ തോന്നൂ .

    എന്തായാലും Wiki അത് തിരുത്താന്‍ തയ്യാറായല്ലോ .നല്ലത് തന്നെ .
    തിരുത്തിയ രൂപത്തിന് കഥാകാരന്‍ തന്ന ലിങ്ക് നോക്കുക .

    അത് ശ്രദ്ധിച്ച്ചതിനും എനിക്ക് റെഫര്‍ ചെയ്തതിനും കഥാകാരന് പ്രത്യേകം അഭിനന്ദനം .

  • Jenish

    @Balachandran

    വളരെ നന്ദി വിശദമാക്കിയതിന്.. എനിക്ക് സംസ്കൃതം അറിയുകയേ ഇല്ല..

    മാഷ് പറഞ്ഞ രീതി വച്ച്

    ത്രിലോക = മൂന്നു ലോകം
    ത്രിലോകാ = മൂന്നു ലൊകത്തിലുള്ള
    ത്രിലോകാ സമസ്താ = മൂന്നു ലോകത്തിലുള്ള എല്ലാം

    സമസ്താ ത്രിലോകാ = എല്ലാം മൂന്നുലോകത്തിലുള്ള

    മലയാളഭാഷയില്‍ വാക്യ ഘടനയുള്ളതുപോലെ സംസ്കൃതത്തില്‍ ഇല്ലേ?

    ഇപ്പോള്‍ ഇറങ്ങുന്ന പല ലേഖനങ്ങളിലും (ശ്രീ സത്യസായി പബ്ലിക്കേഷന്റേതുള്‍പ്പെടെ) “സമസ്ത ലോകാ” എന്ന് ഉപയോഗിച്ചു കാണുന്നു. അത് അവരുടെ വ്യാഖ്യാനമായേ കാണാന്‍ കഴിയൂ. എന്റെ ചിന്ത “ലോകം” എന്ന വാക്കിന് കാലാന്തരത്തില്‍ ഉണ്ടായ വ്യതിയാനത്തെ അടിസ്ഥാനമാക്കിയാല്‍ “സമസ്ത ലോകാ” ആണ് കൂടുതല്‍ അഭികാമ്യം. :)

    പണ്ട് ഇതുപോലെ വേദാന്തത്തിലെ ഒരു വാക്യത്തെ ചൊല്ലി വാദപ്രതിവാദങ്ങളുണ്ടായി. “സത് ഏകം അദ്വിതീയം ബ്രഹ്മഃ” എന്നതില്‍ “ഏകവും” “അദ്വിതീയവും“ ഉപയോഗിച്ചിരിക്കുന്നതിനാല്‍ അതിന് പുനരുക്തി ദോഷം ഉണ്ട് എന്ന് പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടു. എന്നാല്‍ ശ്രീ ശങ്കരാചാര്യര്‍, അങ്ങനെ ഉപയോഗിച്ചിരിക്കുന്നതിന്റെ ഉദ്ദേശം വ്യക്തമാക്കുകയും വേദാന്തത്തില്‍ ഒരു വാക്കും തെറ്റായോ വെറുതെയോ ഉപയോഗിച്ച് കാണുന്നില്ല എന്ന് പ്രഖ്യാപിക്കുകയുമുണ്ടായി..

    എന്തായാലും ഉപ്പോളം വരില്ല ഉപ്പിലിട്ടത്.. :)

  • സുരേഷ്

    മാഷ് (guru) ജി, ജലജേച്ചി, ജനീഷ് (കുട്ടാ/ഏട്ടാ),

    തത്ത്വമസി – എല്ലാം നീയാണ്
    സര്‍വ്വം ഖല്വിദമേവാഹം നാന്യദസ്തി സനാതനം . – ഞാന്‍ താനിതെല്ലാം ഈ സനാതനത്തില്‍ മറ്റൊന്നില്ല. (ഇതു പണ്ട് കോളേജിലായിരുന്നപ്പോള്‍ പാറമേക്കാവ് അമ്പലത്തിലെ മേല്‍ക്കൂരയില്‍ കണ്ടതാണു്)

    വിശദീകരിക്കാമോ ?

  • balachandran

    ജെനിഷ്,
    മലയാള ഭാഷയിലെ വാക്യ ഘടന സംസ്കൃതത്തെതില്‍ നിന്ന് വ്യത്യസ്തമാണ് .
    വ്യാകരണ കാര്യങ്ങളില്‍ കടുകട്ടിയാണ് . പാണിനിയുടെ വ്യാകരണ തത്ത്വങ്ങളും,അതിനു പതഞ്‌ജലി,കാത്യായനന്‍ എന്നിവരെഴുതിയ ഭാഷ്യങ്ങളും എല്ലാം കൂടി തികച്ചും ദുര്ഗ്രഹം എന്ന് പറയാവുന്ന ഒരവസ്ഥ . വ്യാകരണത്തിലുള്ള ഈ നിര്‍ബന്ധങ്ങളാണ്,സംസ്കൃതത്തെ സാധാരണ ജനങ്ങളില്‍ നിന്ന് അകറ്റിയതും പില്‍ക്കാലത്ത് ഭാഷ അന്യം നിന്ന് പോകുന്ന അവസ്ഥയിലെക്കെത്തിച്ച്ചതും .
    കേരളപാണിനി(പേരുകിട്ടിയത് പാണിനിയില്‍ നിന്നും)”പദാന്തേ വ്യഞ്ജനം വന്നാല്‍ സംവൃതം ചേര്‍ത്തു ചൊല്ലുക ” എന്നൊക്കെയുള്ള നിയമങ്ങള്‍ പറഞ്ഞു വച്ചത് പാണിനീയ രീതിയിലാണ് . ഇതിനു “സൂത്രങ്ങള്‍”എന്നറിയപ്പെടുന്നു. ഒരുദാഹരണം പറയാം
    “ഇകോയണചി” ഇക:+യണ്+അചി.
    അച് = സ്വരാക്ഷരങ്ങള്‍,ഇക:=ഇകാരം,യണ് = യകാരം .
    പദാന്തത്തിലുള്ള ‘ഇ’ കാരത്തിനുശേഷം ‘അ’കാരം വന്നാല്‍ ‘യ’ കാരം ആദേശമായി വരും . തടി+അല്ല=തടിയല്ല (മലയാളംഉദാഹരണം)
    ഇത്തരത്തിലാണ് സംസ്കൃതത്തിന്റെ പോക്ക് .പാണിനിയുടെ വ്യാകരണ ഗ്രന്ഥം “അഷ്ടാദ്ധ്യായി” ആണ് .ഇതില്‍ മേല്‍പ്പറഞ്ഞ തരത്തിലുള്ള 3959 സൂത്രങ്ങള്‍ അടങ്ങിയിരിക്കുന്നു .phonetics ല്‍ ലോകത്ത് ആദ്യത്തേതും വിശദമായതുമായ
    ഗ്രന്ഥമാണ് “അഷ്ടാദ്ധ്യായി” .അതും ബി .സി .നാലാം നൂറ്റാണ്ടില്‍ .

    ലോകാ: സമസ്താ: എന്നത്,എന്തുകൊണ്ട് അങ്ങനെ,എന്നത് ഉള്ളിന്റെയുള്ളില്‍ എനിക്കറിയാം .പക്ഷേ അതിനു വേണ്ട സംസ്കൃത സൂത്രങ്ങള്‍ അറിയില്ല ,അതിനാല്‍ തന്നെ വിശദീകരിക്കാനും .

  • balachandran

    സുരേഷ്,
    പണ്ട് സാംബശിവന്റെ കഥാപ്രസംഗത്തിനിടയില്‍ അദ്ദേഹം പറഞ്ഞ ഒരു നര്‍മമുണ്ട്.
    ഒരു ക്ഷേത്രത്തില്‍ വെളിച്ചപ്പാട് തുള്ളുന്നു . ആര്‍ക്കും എന്തും ചോദിക്കാം.ഉത്തരം റെഡി .ഒരുചോദ്യത്തിനു പത്തുപൈസ (പണത്തിനു വേണ്ടിയാണല്ലോ എല്ലാം )
    ആള്‍ക്കാര്‍ക്കിടയില്‍ നിന്ന് വിദ്യാഭ്യാസമുള്ള ഒരാള് ഒരു ചോദ്യം ചോദിച്ചു .”കെന്നടിയെ കൊന്നതാരാണ്”?
    ഒരു വെളിച്ചപ്പാടിനും ഉത്തരം പറയാന്‍ കഴിയില്ലല്ലോ .
    തുള്ളിക്കൊണ്ട്‌ വെളിച്ചപ്പാടിങ്ങനെ മറുപടി പറഞ്ഞു,
    “വലയ്കുന്ന ചോദ്യം ചോദിക്കരുത് ……..”

    എനിക്കും അതേ പറയാനുള്ളൂ . എന്തെങ്കിലുമൊക്കെ മുറി സംസ്കൃതം പറയുന്നു എന്ന് കരുതി കൂടുതലൊന്നും അറിയില്ല .

    താങ്കള്‍ എഴുതിയിരുന്ന അര്‍ഥം ശരിയാണല്ലോ .
    ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന്റെ ഉപദേശമല്ലേ,
    അദ്ധ്യായവും ബാക്കി ഭാഗവും മറന്നു പോയി

    “സര്‍വ്വം ഖല്വിദമേവാഹം നാന്യദസ്തി സനാതനം”
    സര്‍വം+ഖലു+ഇദം+ഏവ+അഹം+ന+അന്യദ്+അസ്തി+സനാതനം
    ഇദം സനാതനം സര്‍വം അഹം ഏവ ഖലു.അന്യദ് ന അസ്തി (അന്വയം)
    ഇപ്രകാരം ശാശ്വതമായിട്ടുള്ളതെല്ലാം ഞാന്‍ തന്നെയാണ്.മറ്റൊന്നില്ല .(അര്‍ഥം)
    ഞാന്‍ തന്നെയാണ് പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പൊരുള്‍- ബ്രഹ്മം(ആശയം)

  • balachandran

    സുരേഷ് Says:
    July 17th, 2011 at 2:16 pm
    മാഷ് (guru) ജി, ജലജേച്ചി, ജനീഷ് (കുട്ടാ/ഏട്ടാ),
    തത്ത്വമസി – എല്ലാം നീയാണ്

    @ സുരേഷ്,
    പുതിയ പുതിയ വിശേഷണങ്ങളൊന്നും വേണ്ടാ.ഉള്ളതൊക്കെത്തന്നെ ധാരാളം.
    രണ്ടും കൂടി ചേര്‍ത്തു ജെനിഷ്നെ കുട്ടേട്ടാ (കുട്ടാ+ഏട്ടാ)എന്നാക്കിയാലോ?:)
    തത്ത്വമസി – തദ്‌+ത്വം+അസി ,അത് നീയാണ് എന്ന് വാച്യാര്ഥം.
    ഛന്ദോക്യോപനിഷത്തില്‍ നിന്നെടുത്തിട്ടുള്ളതാണിത്.
    ഉദ്ദാലക മഹര്‍ഷി,മകനായ ശ്വേതകേതുവിനോട് ഉപദേശിക്കുന്നതായാണ് പ്രതിപാദ്യം .
    ബ്രഹ്മം എന്താണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ‘അത് നീയാണ്’.അതെങ്ങനെ ഞാനാകും എന്ന സംശയം നിവര്‍ത്തിക്കുകയാണ് മുനിയിവിടെ .
    ഒരു ആല്‍ വൃക്ഷത്തെക്കുറിച്ച്ചു ചിന്തിക്കുക,വെറും നിസ്സാരമെന്നു തോന്നാവുന്ന വളരെ ചെറിയ ഒരു ആല്‍ വിത്ത്‌ കിളിര്‍ത്തു വലുതായിയാണ് ബൃഹത്തായ ,പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഒരാല്‍ വൃക്ഷമായി, അതില്‍ കോടാനുകോടി വിത്തുകള്‍ ഉണ്ടായി കോടാനുകോടി ആല്വൃക്ഷങ്ങളുണ്ടാകുന്നത്.അപ്പോള്‍ ഈ കോടാനുകോടി ആല്വൃക്ഷങ്ങളുടെയെല്ലാം ആത്മാവ് ആദ്യം നാം കണ്ട ചെറിയ കുരുവിലടങ്ങിയിരുന്നില്ലേ .അതുപോലെ ഓരോ കുരുവിലും അടങ്ങിയിരിക്കുന്നില്ലേ .ഇതുപോലെ പ്രപഞ്ചം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന പരമമായ ബ്രഹ്മത്തിന്റെ(എന്റെ ഭാഷ്യത്തില്‍ energy) അംശം
    നമ്മിലോരോരുത്തരിലുമുണ്ട്.അപ്പോള്‍ ആ ബ്രഹ്മം ഞാന്‍ ആണല്ലോ.
    ഇങ്ങനെ സംശയങ്ങളിലൂടെയും അതിന്റെ നിവാരണത്തിലൂടെയും മുനി സമര്ഥിക്കുംപോള്‍ സംവാദത്തിന്റെ അവസാനം ശിഷ്യന് (ശ്വേതകേതു)ഉണ്ടാകുന്ന സ്വാനുഭവമാണ് “അഹം ബ്രഹ്മാസ്മി” (ഞാന്‍ ബ്രഹ്മമാകുന്നു)എന്ന ജ്ഞാനം .
    ഇതാണ് ‘തത്ത്വമസി’.അത് നീയാണ് എന്ന വ്യാഖ്യാനത്തിലൊന്നും ഒതുങ്ങുന്നതല്ല അതിന്റെ അര്‍ഥം.

  • jalaja

    പിഷാരടി,
    പുസ്തകങ്ങളെക്കുറിച്ച് പിഷാരടി പറഞ്ഞതു വളരെ ശരി. എന്നാലും ഭഗവദ്‌ ഗീതയ്ക്ക് കുറച്ചുകൂടി ആഴത്തില്‍ സഹായിക്കാന്‍ കഴിയും എന്നെനിക്കു തോന്നുന്നു.

  • നിളാ പൗര്‍ണമി

    @Jalajechi
    നിള ഭഗവദ്ഗീത കൊണ്ടുവന്നില്ല .
    ഇത്തവണ വരുമ്പോള്‍ മറക്കാതെ കൊണ്ടുവരാം .

  • jalaja

    നിളാപൌര്‍ണ്ണമി,
    എന്റെ കയ്യിലുള്ള ഭഗവദ് ഗീതയില്‍ സംസ്കൃതശ്ലോകം, മലയാളത്തില്‍ അര്‍ത്ഥം(പരാവര്‍ത്തനം ), വ്യാഖ്യാനം ഇവയുണ്ട് .വായിച്ചാലും മനസ്സിലാകില്ല എന്നതുകൊണ്ട് ശ്ലോകം സാധാരണ വായിക്കാറില്ല. പരാവര്‍ത്തനം വായിക്കും. വ്യാഖ്യാനം വായിക്കേണ്ട ആവശ്യം വരാറില്ല. വായിക്കാറുമില്ല. പിന്നെ എനിക്കറിയുന്ന രീതിയില്‍ ഒരിത്തിരി മനനം( വലിയ വാക്കായിപ്പോയി അല്ലേ) ചെയ്യും.

  • സുരേഷ്

    അഡ്മിനു,

    അടുത്തുതന്നെ താഴെ പറയുന്ന ചര്‍ച്ചാവേദി വേണ്ടിവരും ,

    അ) ഭക്ഷണം പാചകം ചെയ്യാത്തത്
    ആ) പാചകകല വിദേശത്തും നാട്ടിലും
    ഇ) ആദ്ധ്യാത്മകം
    ഈ) സാംസ്കാരികം
    ഉ) കുസൃതി

    –> ഞാന്‍ ജാമ്യം എടുത്തു.

    @ ഉണ്ണി കൃഷ്ണന്
    പുതിയ കോട്ട (ഹൊസദുര്‍ഗ്ഗ്) മാരിയമ്മ അമ്പലത്തിനടുത്ത്.

    @ മാഷ്ക്ക്

    നന്ദി. ഇതിലെ വൈരുധ്യത്തിലെ ഏകത്വമാണു അറിയേണ്ടത്

  • balachandran

    സുരേഷ്,
    ചോദ്യം ഒന്നുകൂടി വിശദമാക്കാമോ ?

  • balachandran

    ഇപ്പോഴത്തെ ചര്ച്ചയിലൊന്നും ഇടപെടാഞ്ഞത് ,അടുക്കളക്കാര്യങ്ങളില്‍ ഇടപെടണ്ട എന്ന് കരുതിയാണ് .:)
    എന്തായാലും കുറച്ചു പുതിയ വാക്കുകള്‍ കിട്ടി .
    “മുളകോഷ്യം,മുളക് വറുത്ത പുളി, ഇഞ്ചംപുളി,തറവാട്ടുപുളി”:)
    ഒരുകാര്യം കൂടി മനസ്സിലായി,
    ആഹാരം ,പാചകരീതി തുടങ്ങിയ വിഷയങ്ങളാണെങ്കില്‍ ചര്‍ച്ചയ്ക്ക് താത്പര്യം കൂടുതലാണ്.:)

  • നിളാ പൗര്‍ണമി

    മാഷേ ,
    ആഹാരം അതുതന്നെയാണ് പ്രധാനം .
    “അന്നം ബ്രഹ്മേതി വ്യജാനാത് “എന്നാണല്ലോ
    തിത്തിരീയോപനിഷത് പറഞ്ഞിരിക്കുന്നത്
    .”അന്നം ബ്രഹ്മേതി വ്യജാനാത്
    അന്നാദ്ധ്യേവ ഖല്വിമാനി ഭൂതാനി ജായന്തേ
    അന്നേന ജാതാനി ജീവന്തി ”
    (അവന്‍ അന്നത്തെ ബ്രഹ്മമായിട്ടറിഞ്ഞു. എന്തെന്നാല്‍
    അന്നത്തില്‍ നിന്നാണല്ലോ ഈ ഭൂതങ്ങളെല്ലാം ഉണ്ടാകുന്നത് )
    “അന്നാത്ത് ഭവന്തി ഭൂതാനി “എന്ന് ഗീത .
    അന്നം ,പ്രാണന്‍ ,മനസ് , വിജ്ഞാനം , ആനന്ദം ഈ ക്രമത്തിലാണ്
    ഉപനിഷദ് ബ്രഹ്മത്തെ വ്യക്തമാക്കുന്നത് .

    ഓര്‍മയില്‍ നിന്നാണ് ശരിയെന്നു കരുതുന്നു .
    നിളക്ക് മറവിശക്തി കൂടിയിട്ടുണ്ട് .
    ഇപ്പോള്‍ ഇത് വെറും അടുക്കളക്കാര്യം അല്ലാതായി മാറിയില്ലേ ?

  • നിളാ പൗര്‍ണമി

    തൈത്തിരീയോപനിഷദ്

  • http://1 Jenish

    അന്നവിചാരം മുന്നവിചാരം,പിന്നെവിചാരം,കാര്യവിചാരം എന്നാണല്ലോ!!

    അപ്പോ, ഇഷ്ടം പോലെ വെട്ടിവിഴുങ്ങിക്കൊള്ളാനാണ് ഉപനിഷത്തില്‍ പറഞ്ഞിരിക്കുന്നത്..

    എന്തായാലും ആഹാരകാര്യമല്ലേ…

    സ്ത്രീപ്രിയ എന്നാല്‍ “മാവ്” എങ്കില്‍ “പുരുഷപ്രിയ“ എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ?

  • Shanmukhapriya

    @Nila
    ഇപ്പോള്‍ ഇത് വെറും അടുക്കളക്കാര്യം അല്ലാതായി മാറിയില്ലേ ?

    തീര്‍ച്ചയായും :)

    ന്നാലും അടുക്കളക്കാര്യം അത്ര ചെറിയ കാര്യമാണോ!!! തറവാട്ടുപുളി, മുളകൂഷ്യം ഇതിനെക്കുറിച്ചൊക്കെ കേട്ടപ്പോള്‍ ഞാന്‍ കരുതി ഇനിയും മറ്റ് പല അടുക്കള കാര്യങ്ങളും ഉണ്ടാവും എന്ന് :) ഇനീപ്പോ ആരും ഇതിനെക്കുറിച്ചൊന്നും മിണ്ടത്തീലെന്നാ തോന്നണത് :(

  • സുരേഷ്

    മാഷേ,

    തലപുകക്ക്, ഒരു ക്ലൂവും ഞാന്‍ തരില്ല. മറ്റാര്ക്കെങ്കിലും കുസൃതി മനസ്സിലായോന്നു് നോക്കട്ടെ.

  • balachandran

    Nila,
    congratulation
    മറുപടി പറയുന്നെങ്കില്‍ ഇങ്ങനെ വേണം .വിശദമായി.

    അടുക്കളക്കാര്യം(ആഹാരകാര്യം)മോശമാണെന്ന അര്‍ഥത്തില്‍ അല്ല പറഞ്ഞത് ,
    എനിക്കറിഞ്ഞുകൂടാത്ത കാര്യം എന്ന നിലയിലാണ്.
    കഴിക്കുന്ന കാര്യം മാത്രമാണെങ്കില്‍ ചര്‍ച്ചയ്ക് ഞാനും കൂടിയേനെ .
    “അന്നാദ്ധ്യേവ ഖല്വിമാനി ഭൂതാനി ജായന്തേ”
    “അന്നാദ്യേവ” എന്ന് തിരുത്ത് .

    അര്‍ഥം-മറ്റുള്ളവര്‍ക്ക് വേണ്ടി
    (അന്നം ബ്രഹ്മ: ഇതി വിജാനാത് =അന്നത്തെ ബ്രഹ്മം എന്ന് അറിഞ്ഞാലും .
    അന്നാദ് ഏവ ഖലു ഇമാനി ഭൂതാനി ജായന്തേ =അന്നത്തില്‍ നിന്ന് തന്നെയാണ് ഈ പ്രാണികളെല്ലാം ജനിക്കുന്നത് .
    ജാതാനി ജീവന്തി =ജനിച്ചവ ജീവിക്കുന്നതും .)

    ‘അന്നം ന നിന്ദ്യാത് തത്വ്രതം’
    അന്ന വിചാരം മുന്നവിചാരം (ഭാഷ)എന്നിങ്ങനെയും ചൊല്ലുകള്‍ .

  • balachandran

    നിളാ,
    ഇത്രയും എഴുതിയിട്ട് പിന്നെ ഓര്‍മ്മശക്തിയില്ല എന്നുകൂടി പറയരുത് .
    ഇതില്‍ കൂടുതലെന്തോര്‍മ്മ ?

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    എന്താ കഥ ?!!
    പോഴൻ ഒന്നു മുങ്ങിയപ്പോഴേക്കും ഇവിടമാകെയങ്ങു കൊഴുത്തല്ലോ.
    ബാലചന്ദ്രൻ, ജനീഷ്, സുരേഷ്, കഥാകാരൻ, … എല്ലാവരും തകർക്കുന്നു. (അപ്പോ പോഴൻ ഗുഡ്ബൈ പറഞ്ഞാൽ ‘മഷിത്തണ്ടു’ നന്നാവുമെന്നുറപ്പ്.)
    ഇവരുടെയൊക്കെയിടയിൽക്കയറി എന്തെങ്കിലുമൊക്കെ പോഴത്തം എഴുന്നെള്ളിക്കാൻ വല്ലാതെ ആഗ്രഹമുണ്ട്. പക്ഷേ ഒന്നും ചുരുക്കിപ്പറയാനറിയാത്തതുകൊണ്ടും ഒരു വരിയെഴുതാൻ ഒരു മണിക്കൂറെടുക്കുമെന്നതുകൊണ്ടും അതടക്കാൻ ശ്രമിക്കുന്നു. (ഓഫീസുപണിപോലും താറുമാറാകുമെന്നു തോന്നിയപ്പോഴാണു്‌ ഒന്നു മുങ്ങാൻ തീരുമാനിച്ചത്. ചിലതു കണ്ടാൽ അഭിപ്രായം പറഞ്ഞുപോകുമെന്നതുകൊണ്ടു കമന്റ് വായിക്കുന്നതും നിർത്തി. മറ്റു ചിലതിൽ മനസ്സു കൊടുക്കാനുമുണ്ട്. പക്ഷേ കണ്മുന്നിലൂടെ സമയം പ്രവഹിക്കുന്നതു കാണുകയല്ലാതെ ഒന്നും നടക്കുന്നില്ല).
    സംവാദം/ചർച്ച ഒരു നല്ല ആശയമാണു്‌. അതെങ്കിലും വായിക്കാൻ ശ്രമിക്കുന്നു. ചില ചർച്ചകളും അഭിപ്രായങ്ങളുമൊക്കെ നോക്കിവരുന്നേയുള്ളൂ.
    മീണ്ടും സന്തിപ്പോം വണക്കം!

  • balachandran

    സുരേഷ്,
    നാനാത്വത്തിലെ ഏകത്വം എന്ന് താങ്കള്‍ ഉദ്ദേശിച്ചത് എന്താണെന്നു, ഏതു തരത്തിലാണെന്നു പറയാന്‍ സാധ്യമല്ല .ഞാന്‍ മനസ്സിലാക്കിയത് പറയാം .തത്ത്വമസി,അഹം ബ്രഹ്മാസ്മി ഇവ രണ്ടും വിപരീതങ്ങളാണല്ലോ.അവ എങ്ങനെ ഏകം ആകുന്നു എന്നല്ലേ ?
    അതിനു മറുപടി എന്റെ വ്യാഖ്യാനത്തില്‍ തന്നെയുണ്ട്‌ .

  • നിളാ പൗര്‍ണമി

    @ Shanmukhapriya
    അങ്ങനെ മിണ്ടാതിരിക്കാന്‍ പറ്റുമോ ?
    ഇനി അതാവട്ടെ അടുത്ത ചര്‍ച്ച .
    ഭീമസേനന്‍ (വലലന്‍) ആണ് കണ്ടുപിടിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന
    അവിയല്‍ എന്ന തനി കേരള വിഭവം ആകട്ടെ ആദ്യത്തെ ഇനം .
    പുളി ചേര്‍ത്ത അവിയല്‍ , തൈര് ചേര്‍ത്ത അവിയല്‍ , മാങ്ങ ചേര്‍ത്ത അവിയല്‍ ,
    ചക്ക അവിയല്‍ , പാവക്ക അവിയല്‍ , കപ്പ അവിയല്‍ , കൂര്‍ക്ക അവിയല്‍
    എത്രയും തരം അവിയലുണ്ടാക്കാന്‍ നിളക്ക് അറിയാം .
    കൂടുതല്‍ അറിയാവുന്നവര്‍ വിവരം തരണം .
    അവിയലാണ് നിളയുടെ ഇഷ്ട പാചക ഇനം .
    ഇന്നുണ്ടാക്കിയ മീന്‍ അച്ചാറിന്റെ വിവരം
    മോളുടേം മോളുടെ അച്ഛന്റേം പ്രതികരണമറിഞ്ഞിട്ടു
    പറയാം .
    തറവാട്ടു പുളി നാളെ ഉണ്ടാക്കാം ജലജേച്ചി

  • jalaja

    നിളാപൌര്‍ണ്ണമി,
    എന്റെ പ്രിയപ്പെട്ട അവിയലിനു ഇത്ര അധികം രൂപാന്തരങ്ങള്‍ ഉണ്ടെന്നോ? ആദ്യത്തെ മൂന്നെണ്ണം അറിയാം. മറ്റുള്ളവയെക്കുറിച്ച് ഒരു വിവരവുമില്ല. ആദ്യത്തെ മൂന്നെണ്ണത്തില്‍ തൈര്/പുളി/ മാങ്ങ ഇവയുടെ സ്ഥാനത്ത് തക്കാളി ചേര്‍ത്താലും മതിയെന്ന് എന്റെ വക ഒരു കണ്ടുപിടുത്തവുമുണ്ട്. അവിയല്‍ ഭീമന്റെ വകയാണോ? തിരുവിതാംകൂറിലെ (ഷണ്മുഖപ്രിയയ്ക്ക് പരിചയമുണ്ടാവും) ഒരു രാമയ്യന്റെ വകയാണെന്ന് ഒരിക്കല്‍ വായിച്ചതോര്‍ക്കുന്നു. അപ്പോള്‍ അവിയലിനു വ്യാസന്റെയാണെന്നന്നും പറയാം അല്ലേ?
    ഞാന്‍ ഒരു പാവം സസ്യഭുക്ക് ആയതുകൊണ്ട് മീന്‍ അച്ചാറിന്റെ കാര്യത്തില്‍ തീരെ താല്‍പ്പര്യമില്ല.
    ഇന്നലെ എഴുതാന്‍ വിട്ടുപോയ ഒരു കാര്യം. തറവാട്ടുപുളിക്ക് കായ ഉപ്പേരിയും (മെഴുക്കുപുരട്ടി) പപ്പടവും ആണ് കോമ്പിനേഷന്‍.:)

  • നിളാ പൗര്‍ണമി

    @ജലജേച്ചി
    ഞാനും സസ്യഭുക്ക് തന്നെ.
    പാലാക്കാരന്‍ സമ്മതിക്കുന്നില്ല
    മീനച്ചാറും മീനച്ചിലാറും വിട്ടൊരു കളിയില്ലത്രേ .

  • നിളാ പൗര്‍ണമി

    @ ജലജേച്ചി
    കുട്ടിക്കാലത്ത് കേട്ടിട്ടുള്ള ഒരു കഥയാണ് അത് .
    ഭീമന്‍ പാചകമെല്ലാം ചെയ്തു കഴിഞ്ഞപ്പോള്‍
    കുറെ പച്ചക്കറികള്‍ ബാക്കിയായി .
    എല്ലാം കൂടി വെട്ടി അരിഞ്ഞിട്ട് ബാക്കിയുണ്ടായിരുന്ന
    തേങ്ങയും ചേര്‍ത്ത് ഒരു കറിയുണ്ടാക്കി.
    അതാണത്രേ അവിയല്‍ .
    (എല്ലാത്തിനെയും പുരാണത്തോട് കൂട്ടിക്കെട്ടുന്നതാണല്ലോ
    നമ്മുടെ ശീലം )
    അവിയല്‍ ഇനിയുമുണ്ട് മീന്‍ അവിയല്‍ (പാലാ സ്പെഷ്യല്‍ )
    ചീര അവിയല്‍ , ചേമ്പ്‌ അവിയല്‍ ………………..
    അവിയല്‍ ഉണ്ടാക്കുമ്പോള്‍ വെള്ളം അല്പവും ചേര്‍ക്കരുത് .
    രുചി കൂടും.

  • jalaja

    ഇതേ കഥ തന്നെയാണ് ഞാനും കേട്ടിട്ടുള്ളത്. ഭീമനു പകരം രാമയ്യന്‍. ഇതും നമ്മുടെ പതിവാണല്ലോ.

  • jalaja

    പിഷാരടീ,
    നെല്ലിക്ക വെറുതെ ഉപ്പിലിട്ടുവച്ചാല്‍ സോഫ്റ്റ് ആവില്ലല്ലോ? അതു കൊണ്ടെന്തു ചെയ്യും?

  • jalaja

    പിഷാരടീ,
    reiki ഞാന്‍ പഠിച്ചിട്ടുണ്ട്. first 2 levels. ഇപ്പോള്‍ ഇവിടെയിരുന്ന് പിഷാരടിയെ ചികിത്സിക്കാനുള്ള കോഴ്‌സ് പഠിച്ചിട്ടുണ്ട്. അങ്ങനെ കുറെ നല്ല കാര്യം ഒക്കെ ചെയ്യാമെന്നു വിചാരിച്ചിട്ടു കൂടിയാണ് പഠിച്ചത്.

    ഇതു പോലെ mind power matrics എന്ന ഒരെണ്ണവും ചെയ്തിട്ടുണ്ട്.

    ഇതൊക്കെ ദിവസവും വിശ്വാസപൂര്‍വ്വം ചെയ്താല്‍ ഫലമുണ്ടാവുമെന്ന് പറയുന്നു. എന്തെങ്കിലും ഫലമുണ്ടായാല്‍ വിശ്വാസം തനിയെ വന്നേനെ എന്നെനിക്കു തോന്നുന്നു.

  • jalaja

    സിദ്ധസമാധി യോഗ എന്ന ഒരെണ്ണം ഉണ്ട്. ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ അനിയന്‍ ആയിരിക്കും. ആര്‍ട്ട് ഒഫ് ലിവിങ് ഞാന്‍ ചെയ്തിട്ടില്ല. പക്ഷേ സിദ്ധസമാധി യോഗ ചെയ്തിട്ടുണ്ട്. ഇതു ചെയ്താലും രോഗങ്ങള്‍ പമ്പ കടക്കുമത്രെ. സത്യം പറയാലോ ചിലരുടെയൊക്കെ പ്രമേഹം പമ്പ കടന്നിട്ടുണ്ട്. കാശിക്കു പോയാല്‍ തിരിച്ചു വരില്ല എന്നു പറയുന്നതുപോലെ പമ്പ കടന്നാല്‍ തിരിച്ചു വരാന്‍ പാടില്ല എന്നൊന്നുമില്ലല്ലോ. എന്റെ ഭര്‍ത്തൃസഹോദരന്‍ ഇതു ചെയ്ത ശേഷം ഗുളിക വേണ്ട എന്ന നിലയിലൊക്കെയെത്തിയതാണ്. പക്ഷേ ഇപ്പോള്‍ ഗുളിക കഴിക്കുന്നുണ്ട്.
    എന്തായാലും ഇതു ചെയ്താല്‍ പ്രമേഹം കുറയുമെന്ന് ഉറപ്പ്. കാരണം raw foods അതും വളരെക്കുറച്ച് മാത്രമേ കഴിക്കാവൂ. പിന്നെ പ്രമേഹം കുറയാതിരിക്കുമോ? ഈ ഭക്ഷണം മാത്രം കഴിച്ച് എത്ര നാള്‍ ജീവിക്കും? റെയ്ക്കിയില്‍ ഭക്ഷണക്രമീകരണം ഒന്നും വേണ്ട.

  • നിളാ പൗര്‍ണമി

    @ ജലജേച്ചി ,
    തറവാട്ടുപുളി ഗംഭീരം . നന്ദി .
    ഇനിയും നാടന്‍ വിഭവം ഉണ്ടെങ്കില്‍ പറയണം .
    നിളക്ക് പാചകം വലിയ ഇഷ്ടമാണ്
    ഏകദേശം ഇതേ സ്വാദുള്ള ഒരു കറി
    ഉഡുപ്പി റസ്റ്ററന്റില്‍ പോയപ്പോള്‍ നോട്ടമിട്ടിരുന്നതാണ് .
    അതില്‍ വഴുതനങ്ങ ചേര്‍ത്തിരുന്നു .
    @ പ്രിയ
    എവിടെപ്പോയി അടുക്കളക്കാര്യം തുടരുന്നു എന്ന വിവരം
    അറിഞ്ഞില്ലേ എന്തോ ?

  • jalaja

    ഷണ്മുഖപ്രിയയോട് എനിക്കും രണ്ട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്.

  • jalaja

    ഇനി പ്രമേഹം ശരിക്കും മാറ്റിയവരുടെ കാര്യം എഴുതട്ടെ. എന്റെ സഹോദരീഭര്‍ത്താവ് രണ്ട് ഗുളികയില്‍ നിന്ന് അരഗുളികയിലേക്കെത്തി അത് തുടരുന്നു വളരെക്കാലമായി.ഇത് ഭക്ഷണക്രമീകരണം മാത്രം കൊണ്ടാണ്. നിളയ്ക്ക് ഇതിനു കഴിഞ്ഞെന്നു വരില്ല. പക്ഷേ പിഷാരടിക്ക് തീര്‍ച്ചയായും കഴിയും, കഴിയേണ്ടതാണ്.

  • jalaja

    നിളാ, ഉഡുപ്പിയിലേത് പുളിക്കുളമ്പ് ആയിരുന്നിരിക്കും.

  • നിളാ പൗര്‍ണമി

    @ ജലജേച്ചി
    ആഹാര നിയന്ത്രണവും വ്യായാമവും സ്വയം രോഗിയാണെന്ന്
    അംഗീകരിക്കലും ആണ് പ്രമേഹം കുറയാന്‍ വേണ്ടത് .
    എല്ലാ കോഴ്സിന്റെയും അടിസ്ഥാനം ഇത് തന്നെ .
    മറ്റുള്ളവര്‍ എത്ര നിര്‍ബന്ധിച്ചാലും മധുരം
    കഴിക്കില്ല എന്ന് തീരുമാനിക്കാന്‍ ആദ്യം ശീലിക്കണം .
    നിളക്ക് ആദ്യം ബുദ്ധിമുട്ടായിരുന്നു .എന്റെ പ്രായത്തില്‍ ഇങ്ങനെ
    വരാന്‍ സാധ്യത ഇല്ലെന്നു കരുതി എല്ലാവരും നിര്‍ബന്ധിക്കുമായിരുന്നു .
    ആരോഗ്യം നോക്കാന്‍ ഒരു മാസം ലീവെടുത്ത് തിരിച്ചു ചെന്നപ്പോള്‍
    മുതല്‍ നിള വേണ്ട എന്ന് പറയാന്‍ ശ്രദ്ധിച്ചു .
    ഇപ്പോള്‍ നല്ല മാറ്റമുണ്ട് . മരുന്നിന്റെ ഡോസ് പകുതിയിലധികം കുറച്ചു .

    @ പിഷാരടി ചേട്ടാ ,
    ഏത് അമ്പലത്തിലെ പ്രസാദമാണെങ്കിലും മനസ് കൊണ്ടേ കഴിക്കാറുള്ളൂ .
    ആരോഗ്യത്തിനു അതാണ്‌ നല്ലത് എന്ന് നിള പഠിച്ചു .

  • നിളാ പൗര്‍ണമി

    ജലജേച്ചി ,
    നിളക്ക് കഴിയും .കഴിഞ്ഞു .ആ ആത്മ വിശ്വാസമാണ് ഇന്ന് എന്നെ
    പിടിച്ചു നിര്‍ത്തുന്നത് .
    ഡോക്ടര്‍ നിര്‍ദേശിച്ച ആഹാരം മാത്രമേ നിള കഴിക്കൂ .
    എത്ര ഇഷ്ടമുള്ള ആഹാരവും പാകം ചെയ്യുകയല്ലാതെ
    കഴിക്കില്ല . പാവക്ക മാത്രം നിള കഴിക്കില്ല .
    ബാക്കി എല്ലാ പ്രമേഹ നിയന്ത്രണ പച്ചക്കറികളും കഴിക്കും .

  • നിളാ പൗര്‍ണമി

    @ജലജേച്ചി
    പുളിക്കുളമ്പിന്റെ വിദ്യ പറഞ്ഞു തരണേ

  • Shanmukhapriya

    @ നിളാ
    എവിടെപ്പോയി അടുക്കളക്കാര്യം തുടരുന്നു എന്ന വിവരം
    അറിഞ്ഞില്ലേ എന്തോ ?

    അടുക്കള കാര്യം തുടരുന്ന വിവരം ഇപ്പോഴാ അറിഞ്ഞത്!! ഇന്ന് രാവിലെ കുറച്ച് സമയം കിട്ടിയപ്പോള്‍ പുതിയ പ്രശ്നം ഒന്ന് പയറ്റി നോക്കി, പക്ഷെ പകുതിയാക്കാനേ കഴിഞ്ഞുള്ളൂ…അത് കഴിഞ്ഞ് ഓഫീസിലേക്കുള്ള ഓട്ടമായിരുന്നു. ഭീമന്‍ ആണ് കൂട്ടവിയല്‍ ഉണ്ടാക്കിയത് എന്ന കഥയാണ് ഞാനും കേട്ടിട്ടുള്ളത്, രാമയ്യനെക്കുറിച്ച് കേട്ടിട്ടില്ല. കൂട്ടവിയല്‍ ഒഴിച്ച് ബാക്കിയെല്ലാ അവിയലും എനിക്കിഷ്ടമാണ്, നിളയെപ്പോലെ പാവയ്ക്കായും എന്റെ ഭക്ഷണ മെനുവില്‍ ഇല്ല.

    ജലജേച്ചി എന്താണ് ആ രണ്ടു ചോദ്യങ്ങള്‍?? ഒരു മുന്‍ കൂര്‍ജാമ്യം എടുക്കുന്നു :P പാചക വിദ്യ എനിയ്ക്കത്ര വശമില്ല ചേച്ചി :( ന്നാലും ഇഷ്ടമാണ് :)

  • നിളാ പൗര്‍ണമി

    @പ്രിയ
    പാവക്ക അധികമായാല്‍ വാതത്തിന്റെ ഉപദ്രവം ഉണ്ടാകുമെന്നൊരു
    കിംവദന്തി നാട്ടില്‍ പ്രചരിക്കുന്നതായി അറിഞ്ഞു .അല്ലെങ്കിലും
    അധികമായാല്‍ അമൃതും വിഷമാണല്ലോ ,പിന്നെയല്ലേ
    വിഷം മുക്കി വളര്‍ത്തുന്ന പാവക്ക ?
    ഹായ് ഹായ് ! പാവക്ക തിന്നാതിരിക്കാന്‍ ഒരു കാരണമായില്ലേ!!!!!!!!!!!!

  • Shanmukhapriya

    നിളാ, പാവയ്ക്കാ മാത്രമല്ല എല്ലാ പഴ വര്‍ഗ്ഗങ്ങളും പച്ചക്കറികളും വിഷത്തില്‍ പൊതിഞ്ഞതാണെന്നാണ് ഇപ്പോഴുള്ള അറിവ്, ഈ പേടി കാരണം മാമ്പഴക്കാലത്ത് പണ്ടത്തെപ്പോലെ മാമ്പഴം കഴിക്കാനേ കഴിഞ്ഞില്ല :( പാവയ്ക്കാ നീര്‍ കുടിച്ചാല്‍ പ്രമേഹം കുറയുമെന്നത് ശരിയാണേ, പക്ഷെ വൃക്കയ്ക്ക് കുഴപ്പമാണെന്ന് പറയുന്നത്. അധികമായാല്‍ അമൃതും വിഷം അത് തന്നെ :) പാവക്ക തിന്നാതിരിക്കാന്‍ ഒരു കാരണം കൂടി കിട്ടീല്ലേ എന്താ :P

  • നിളാ പൗര്‍ണമി

    @ പ്രിയ
    പാവക്ക കൊണ്ട് കരളിനാണോ പ്രശ്നം .
    ഇനി ഒരിക്കലും കഴിക്കുന്ന പ്രശ്നമേയില്ല .
    തമ്മില്‍ ഭേദം പ്രമേഹം തന്നെ .

  • jalaja

    ഞങ്ങള്‍ സാമ്പാറിലും അവിയലിലുമൊക്കെ കയ്പക്ക എന്ന പാവയ്ക്ക നിര്‍ബന്ധമായും ചേര്‍ക്കും. എന്നാലേ അവയ്ക്ക് പൂര്‍ണ്ണത ലഭിക്കൂ.
    കൂര്‍ക്ക ,കപ്പ,ചക്ക അവിയലുകളെക്കുറിച്ച് എനിക്കും അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
    പാചകം എനിക്കും താല്പര്യമുള്ള വിഷയമായിരുന്നു. പക്ഷേ ഇപ്പോള്‍ മടുത്തു.

    ഷണ്മുഖപ്രിയയോടുള്ള ചോദ്യം
    1 പണ്ട് ഏതോ ഒരു പുസ്തകത്തില്‍ ചേമ്പ് അസ്ത്രം എന്ന് കണ്ടിട്ടുണ്ട്. അത് ഒരു കറിയാണെന്ന് അറിയാം. കൂടുതല്‍ അറിവ് പകരാനാകുമോ?
    2. ശരപ്പൊളിമാലയുടെ ആകൃതിയെക്കുറിച്ചെന്തെങ്കിലും? ഒരു പക്ഷേ ഇതിന് ഞങ്ങള്‍ പറയുന്നത് വേറെ എന്തെങ്കിലും പേരായിരിക്കും. ഇത് പണ്ട് കെ സുരേന്ദ്രന്റെ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്. ഇപ്പോള്‍ പിന്നെ വാര്‍ത്താപ്രാധാന്യവുമായല്ലോ.

  • കഥാകാരന്‍

    കൊള്ളാം …

    വികാസും നിളയും നാട്ടുകാര് ….. അന്തിപ്പോഴനും ബാലന് മാഷും നാട്ടുകാര് … പിഷാരടിയും പിന്നെ കുറെ ഏറ്റുമാനൂര് – കിടങ്ങൂര് ക്കാരും ….. ജലജേച്ചിയ്ക്കും കിട്ടി അയല്ക്കാരി ബിന്ദുവിനെ …..

    ഇതെന്താ നാട്ടുകൂട്ടമോ ?

    ചര്ച്ച്യാകട്ടെ പാചക സംബന്ധിയും … അതിനാല് എനിക്ക് അഭിപ്രായവുമില്ല. (തിന്നുന്ന കാര്യമാണെങ്കില് അരക്കൈ നോക്കാമായിരുന്നു).

    മനുഷ്യന് അവശ്യം അറിഞ്ഞിരിക്കേണ്ട പല വിദ്യകളില് ഒന്നാണ് പാചകം. (നീന്തല്, ഡ്രൈവിംഗ്/സൈക്ലിംഗ് മുതലായവയെപ്പോലെ). അതില് പ്രാഗത്ഭ്യമുള്ളവരെ ഞാന് നമിക്കുന്നു. പക്ഷെ സ്നേഹപൂര്വ്വം ആരെന്തു വെച്ചാലും അതിനു രുചി കാണുമെന്ന പക്ഷക്കാരനാണ് ഞാന്. ഒരിക്കല് വച്ച വിഭവം രണ്ടാമത് വെയ്ക്കാന് ആര്ക്കും കഴിയില്ല എന്ന അഭിപ്രായക്കാരനും

  • Jenish

    ചേച്ചിക്ക്,

    അസ്ത്രം ചേരുവകള്‍

    1.കാച്ചില്‍ തൊലി ചെത്തി അര ഇഞ്ച് കനത്തില്‍ ഒരു ഇഞ്ച് നീളത്തില്‍ അരിഞ്ഞത്- 1kg
    വറ്റല്‍ മുളക് – 8 എണ്ണം (അരച്ചത്‌)
    മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍
    കറിവേപ്പില – രണ്ടു ഇതള്‍

    2.തേങ്ങ – ഒരണ്ണം
    ജീരകം – അര ടീസ്പൂണ്‍
    മോര് – മുക്കാല്‍ ലിറ്റര്‍

    3.വെളിച്ചെണ്ണ – കാല്‍ കപ്പ്‌
    കടുക് – ഒരു ടീസ്പൂണ്‍
    മുളക് – രണ്ടണ്ണം
    കറിവേപ്പില – 3 ഇതള്‍
    ഉപ്പ് – പാകത്തിന്

    ഒന്നാമത്തെ ചേരുവകള്‍ നികക്കെ വെള്ളമൊഴിച്ച് വേവിക്കുക. വേവുമ്പോള്‍ രണ്ടാമത്തെ ചേരുവകള്‍ നന്നായി അരച്ച് മോരില്‍ കലക്കി ചേര്‍ക്കുക. തിളയക്കുമ്പോള്‍ മൂന്നാമത്തെ ചേരുവകള്‍ കടുകുവറുത്തു ചേര്‍ത്ത് വാങ്ങുക. അസ്ത്രത്തിനു വെള്ളം വളരെ കുറഞ്ഞിരിക്കണം

    ഇത് ഉണ്ടാക്കി കഴിച്ച് പ്രസ്കന്ദനം പിടിച്ചാല്‍ എന്നെ കുറ്റം പറയരുതേ!! :) എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഐറ്റംസ് ആണ് പച്ചക്കറികള്‍.. വല്ല കപ്സയോ ബര്‍ഗ്ഗറോ ആണെങ്കില്‍ എത്ര വേണമെങ്കിലും തിന്നാം…. ;)

  • jalaja

    ജെനിഷ്,
    ഇത് ഞങ്ങളുടെ മോരൊഴിച്ച കൂട്ടാനാണല്ലോ.
    പണ്ട് പാറപ്പുറത്തിന്റെ നോവലില്‍ കണ്ട ചേമ്പസ്ത്രവും കൂട്ടി കഞ്ഞികുടിച്ചു എന്ന വാക്യത്തിന്റെ അര്‍ഥം അങ്ങനെ മുഴുവനായും പിടി കിട്ടി. ഞങ്ങള്‍ ചേന, ചേമ്പ്, വെള്ളരിക്ക ,നേന്ത്രക്കായ ഇവ കൊണ്ടൊക്കെയാണുണ്ടാക്കുന്നത്.
    കാച്ചില്‍ എന്ന വസ്തു ഞങ്ങള്‍ക്ക് അപരിചിതമായിരുന്നു. ഇവിടെ വന്നശേഷമാണ് കണ്ടത്. ഇടയ്ക്കൊക്കെ വിചാരിക്കാറുണ്ട് വാങ്ങിനോക്കണമെന്ന്.
    പാചകക്കുറിപ്പിന് നന്ദി. നല്ല പ്രഫഷണല്‍ ടച്ച് ഉണ്ടല്ലോ കുറിപ്പിന്. കടപ്പാട് ? ശരി ചോദിക്കുന്നില്ല. അപ്പം തിന്നാല്‍ മതിയല്ലോ സ്വയം ഉണ്ടാക്കാതെ.:)
    പിന്നെ ഇതു കഴിച്ചാല്‍ പ്രസ്കന്ദനം പിടിക്കുമോ, അതെന്താ മണിച്ചിത്രത്താഴിലെ പപ്പുവിനെപ്പോലെയാകുമോ ചാടിക്കടക്കാന്‍. പ്രസ്കന്ദിക വരാതെ ഞാന്‍ സൂക്ഷിച്ചുകൊള്ളം.കാച്ചിയ മോര് ( തിളപ്പിച്ച മോര്) പ്രസ്കന്ദികയ്കുള്ള മരുന്നാണെന്നറിയില്ല അല്ലേ? :)

  • jalaja

    കഥാകാരാ, ഒരു സദ്യ വിധിയാംവണ്ണം ഉണ്ണുന്നതെങ്ങനെയാണെന്നു പറയൂ. സദ്യയില്‍ ഓലന്റെ ധര്‍മ്മം എന്താണ്? തിന്നുന്ന കാര്യമാണെങ്കില് അരക്കൈ നോക്കാമായിരുന്നു എന്നു പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്

  • jalaja

    മാഷേ,
    ദുഃഖമുണ്ടെങ്കിലേ സുഖമുണ്ടാവൂ, ഇരുട്ടുണ്ടെങ്കിലേ വെളുപ്പുണ്ടാവൂ, കറുപ്പുണ്ടായാലേ വെളുപ്പുണ്ടാകൂ എന്നിങ്ങനെ പറയുന്നതിനെ പ്രതിദ്രവ്യം എന്നു പറയുന്നു. ഇത് മഞ്ച് സ്റ്റാര്‍ സിങ്ങറില്‍ ഗോപിനാഥ് മുതുകാട് ഒരു ദിവസം പറഞ്ഞതാണ്. കൂടുതല്‍ വിശദമാക്കാന്‍ കഴിയുമോ?

  • jalaja

    “.വിദ്യാഭ്യാസ സംവിധാനത്തില്‍ രാഷ്ട്രസ്നേഹം വളര്‍ത്താനുള്ള മാര്‍ഗങ്ങളും ഇല്ല. ഭാരതീയ ക്ലാസ്സിക് കൃതികളെക്കാള്‍ പ്രാധാന്യം പാശ്ചാത്യ ക്ലാസിക്കുകള്‍ക്ക് നല്‍കുന്നു .കാളിദാസന്റെ ശാകുന്തളം എന്തെന്നറിയാത്ത ഇന്ത്യന്‍ കുട്ടികള്‍ക്ക് shakespeare കൃതികള്‍ അറിയാം എന്നത് ശ്രദ്ധിക്കുക” .

    ഇതിനോട് യോജിക്കുന്നു. മാത്രമല്ല ഞാന്‍ വേറൊരു കാര്യവും ശ്രദ്ധിച്ചിട്ടുണ്ട്. ലോകചരിത്രവും ഇന്ത്യന്‍ ചരിത്രവും പഠിച്ചിട്ടുള്ള നാം കേരളചരിത്രം എത്രത്തോളം പഠിച്ചിട്ടുണ്ട്? എന്തുകൊണ്ടാണങ്ങനെ?

  • jalaja

    ഇവിടെ നളന്‍, കുക്ക് ഭീമന്‍, രാമയ്യര്‍ ഇവരുടെ പിന്‍ഗാമികളൊന്നും ഇല്ലേ?
    നിളാ,
    പുളിക്കുളമ്പ് എനിക്ക് അറിയില്ല ശരവണഭവനില്‍ നിന്ന് കഴിച്ചിട്ടുണ്ട്. അവര്‍ അതില്‍ ചുണ്ടങ്ങക്കൊണ്ടാട്ടം ചേര്‍ക്കും. തമിഴ് പാചകമാണ്. ഇനിയിപ്പോള്‍ അടുത്തൊന്നും ശരവണ സന്ദര്‍ശനം ഉണ്ടാവില്ല ഇല്ലെങ്കില്‍ അവരോട് തന്നെ ചോദിക്കാമായിരുന്നു.

    പകരം വേറൊരെണ്ണം എഴുതാം നാളെ.

  • നിളാ പൗര്‍ണമി

    @ ജെനിഷ് , ജലജേച്ചി
    ഈ അസ്ത്രം ഞാനുമുണ്ടാക്കാറുണ്ട്
    പേര് മാറും എന്ന് മാത്രം .
    മോരുകറി ആകും എന്ന് മാത്രം .

  • നിളാ പൗര്‍ണമി

    @ജലജേച്ചി
    ഷേക്സ്പിയര്‍ കൃതികള്‍ അവര്‍ക്ക് വായിക്കാന്‍ കഴിയും ചേച്ചി
    ഇംഗ്ലീഷ് അറിയാമല്ലോ .
    ശാകുന്തളം എങ്ങനെ വായിക്കാനാണ് ? കാളിദാസന്റെ
    ശാകുന്തളത്തേക്കാള്‍ കടുകട്ടിയല്ലേ വിവര്‍ത്തനത്തിനു .
    ഏ ആറിന്റെ വിവര്‍ത്തനം തന്നെ നല്ലത് .
    അത് കൊണ്ടാണ് പാഠപുസ്തകത്തില്‍ അത് ഉള്‍പ്പെടുത്തിയിരിക്കുന്നത് .

  • കഥാകാരന്‍

    ജലജേച്ചി, ഹോ എന്നെ കൊന്നു കൊല വിളിച്ചേ അടങ്ങൂ അല്ലെ?

    ഞാന് പല തരം സദ്യകള് കഴിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും. സസ്യവും സസ്യേതരവും. പക്ഷെ ചേച്ചി ഉദ്ദേശിക്കുന്നത് നമ്മുടെ നാടന് സദ്യയാനെന്നെനിക്കറിയാം. കേരളത്തില് തന്നെ പല നാട്ടിലും പല തരത്തിലാണല്ലോ സദ്യ. കറികളും വ്യത്യാസം കാണും. സദ്യയെ പറ്റിയുള്ള തരക്കേടില്ലാത്ത ഒരു വിവരണം ഇവിടെ കാണാം. http://ml.wikipedia.org/wiki/%E0%B4%B8%E0%B4%A6%E0%B5%8D%E0%B4%AF

    അതിനാല് ഞാന് എങ്ങനെയാണ് സദ്യ കഴിക്കുന്നതെന്നു പറയാം. എന്റെ അറിവുകളും (വിധിയാം വണ്ണം ആണോ എന്ന് പറയാന് ഞാന് ആളല്ല).

    ഇല (വൃത്തിയാക്കിയ പാളയം കോടന് ഇളം തൂശനില ഇടത്തോട്ടു വാല് വരത്തക്കവണ്ണം ഇട്ടതു കിട്ടിയാല് കൊള്ളാം)

    ഇടത്ത് നിന്ന് – പലതരം ഉപ്പേരി (കായ വറുത്തതും ശര്ക്കര ഉപ്പേരിയും), അതിനു മുകളില് രണ്ടു പപ്പടം, പിന്നെ അച്ചാറുകള് (മാങ്ങയും നാരങ്ങയും) ,ഇഞ്ചി ക്കറി. അതിനു ശേഷം ഓലന്, പച്ചടി, കിച്ചടി, തോരന്, അവിയല് എന്നിവ.

    ചോറിട്ടത്തിന് ശേഷം പരിപ്പ് ഒഴിച്ച് അതിനു മുകളില് അല്പ്പം നെയ്യ്. പിന്നെ ഒരു പപ്പടം പൊടിച്ചു ചേര്ത്ത് ഒരു ട്രിപ്പ് ചോറ് ഉണ്ണും. പിന്നെ സാമ്പാര് ഒഴിച്ച് രണ്ടാം ട്രിപ്പ്, കാളന് ഒഴിച് മൂന്നാമതെത്. (അടുത്തത് രസം. ഞാന് കുടിക്കാരെ ഉള്ളൂ. ഇലയില് ഒഴിക്കാറില്ല. തന്നെയുമല്ല വീട്ടിലുണ്ടാകുമ്പോഴല്ലാതെ സദ്യകളില് കഴിക്കാറുമില്ല).

    പിന്നെ പായസം വരവായി. അട പ്രഥമന് ഉണ്ടെങ്കില് ഇലയില് ഒഴിച്ച് പപ്പടവും പഴവും നാരങ്ങാക്കറിയും ചേര്ത്ത് ഒരു പിടിത്തം. (ശേഷം ബാക്കി പായസങ്ങള് ഉണ്ടെങ്കില് അത് ഗ്ലാസില് വാങ്ങി കുടിക്കും.). അവസാനം സംഭാരം കുടിക്കും (വീണ്ടും ചോറ് വാങ്ങി, ഇലയിലോഴിച്ചോന്നുമല്ല, വെറുതെ ഗ്ലാസ്സില്.) ഇതിനിടയില് തോന്നുമ്പോഴെല്ലാം വെള്ളവും കുടിക്കും). അത്ര തന്നെ.

    ഇത്രയുമായാല് എനിക്കിഷ്ടപ്പെട്ട ഒരു സദ്യയായി. കൂടുതലും വേണ്ട കുറവും വേണ്ട.

    പിന്നെ ഓലന് – അതൊരു സാത്വിക ഭക്ഷണമാണ്. It is used for balancing the PH factor. (This is my understanding. I expect others will add their inputs here).

  • കഥാകാരന്‍

    ആരെങ്കിലും വി കെ എന് – ന്റെ ഭക്ഷണവിവരണം വായിച്ചിട്ടുണ്ടോ? അദ്ദേഹത്തിന്റെ മിക്ക കഥകളിലും ഇത് കാണാറുണ്ട്. ഇത്ര മനോഹരമായി, വായനക്കാരുടെ വായില് വെള്ളമൂറുന്ന തരത്തില് വര്ണ്ണിക്കുന്ന വേറൊരു സാഹിത്യകാരന് മലയാളത്തിലില്ല (ലോകത്തില് തന്നെ കാണില്ല).

    ഒരുദാഹരണം ഇതാ ..

    “നാടുവാഴിത്തകാലത്തെ സദ്യകളെ ഓര്മിപ്പിക്കുന്ന ശാപ്പാട്. മോരൊഴിച്ച ഒന്നാംതരം കൂട്ടാന്. ഇളം മഞ്ഞ നിറമായ അസ്സല് അവിയല്. കറിവേപ്പിലയും വാഴയ്ക്കയും മുരിങ്ങയ്ക്കയും പച്ചമുളകും തലങ്ങും വിലങ്ങും പച്ചനിറത്തില് കിടക്കുന്ന ഉഗ്രന് ഉപദംശം. കേമന് മെഴുക്കുപുരട്ടി. പച്ചമാങ്ങ ചെറുതായി ചതുരത്തില് മുറിച്ച് മുളകും ഉപ്പും കായവും തിരുമ്പി അന്നു നിര്മിച്ച ഉപ്പിലിട്ടത്. പൊള്ളം നിറഞ്ഞു പപ്പടം. മുഷിയാത്ത മോര്… “ (കടപ്പാട് – മാതൃഭൂമി ബുക്സ്)

    രാവിലെ ചായക്കടയില് ഒളിച്ചു കയറിയ വിപ്ലവകാരി ദോശ തന്നത്താന് ചുട്ടു തിന്നു കൊണ്ടിരുന്നു പോയതിനാല് പോലീസ് പിടിയിലായ ഒരു കഥയുണ്ട് അദേഹത്തിന്റെതായി. നമ്മള് സാധാരണ കഴിക്കുന്ന ദോശയും ചമ്മന്തിയുമാണോ അതെന്നു സംശയം തോന്നും വിവരണം കേട്ടാല്. അങ്ങനെ നിരവധി.

  • നിളാ പൗര്‍ണമി

    മാഷേ,
    വിഷയം ഏതു ആയാലും
    sportsman spirit അതാണ്‌ പ്രധാനം .
    വരട്ടെ പുതിയ വിഷയം വരട്ടെ
    അപ്പോഴറിയാം അതിലുള്ള spirit

  • Pingback: മഷിത്തണ്ട് പദപ്രശ്നം » Blog Archive » സംവാദം / ചര്‍ച്ച 2

  • jalaja

    നിളാ, അത് മാഷ്‌ടെ അഭിപ്രായം ഞാന്‍ എടുത്തെഴുതിയതാണ്.അതിന്റെ ചിഹ്നം ഇട്ടിട്ടുണ്ടല്ലോ.

  • Shanmukhapriya

    @ പ്രിയ
    പാവക്ക കൊണ്ട് കരളിനാണോ പ്രശ്നം .
    ഇനി ഒരിക്കലും കഴിക്കുന്ന പ്രശ്നമേയില്ല .
    തമ്മില്‍ ഭേദം പ്രമേഹം തന്നെ .

    എന്ത് പറ്റി നിളക്കുട്ടീ ഞാന്‍ കരളിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലാലോ!!!!

  • http://www.meriajnabi.blogspot.com mrithi

    ithu vazhi orupaadu kalathinu sesham kitiya oralpam samayath alanju nadanapo kandathaa ee mashithand.. ningalude charchakal ishtapettu…” alaukikathayil ninnu nerit laukikathayilekk.” pakshe nalla resamund vayikkan… aareyum ariyilla. varshathil orikalo rando thavana mathram ee boolokangalil karanguna oru branthananu…. charchakalkku budhimutayengil kshemikuka… bhavukangal….

  • Pingback: nike pas cher

  • Pingback: oakley radar pas cher

  • Pingback: nike air max bw

  • Pingback: nike shox pas cher

  • Pingback: ray ban aviator miroir

  • Pingback: saint francois de longchamp

  • Pingback: lunette soleil oakley pas cher

  • Pingback: chaussures louboutin pas cher

  • Pingback: louboutin pas cher homme

  • Pingback: jordan 6 carmine

  • Pingback: eso gold

  • Pingback: jordan 6 carmine

  • Pingback: jordan 4 columbia

  • Pingback: jordan 4 columbia

  • Pingback: jordan 4 columbia

  • Pingback: cheap sunglasses

  • Pingback: cheap Oakley glasses

  • Pingback: ray ban sunglasses for sale

  • Pingback: Low Bred 11s 2015

  • Pingback: Air Jordan 11 Low Bred

  • Pingback: jordan 11 retro Low Bred

  • Pingback: buy Low Bred 11s

  • Pingback: pre order jordan 11 Low Bred

  • Pingback: Low Bred 11s

  • Pingback: Jordan 11 Low

  • Pingback: Jordan 11 Low for sale

  • Pingback: jordan Low Bred 11s

  • Pingback: Toms norge butikk Online butikker 69% Off

  • Pingback: Toms Sko barn Kvinner Online Billige

  • Pingback: Toms Sko kvadrat Salg Tilbud Norge

  • Pingback: autentisk billig toms Sko

  • Pingback: Hvor Kj酶pe Billige Toms Sko

  • Pingback: ray ban glasses for sale

  • Pingback: jordan 13 Low Bred for sale

  • Pingback: buy ray ban sunglasses

  • Pingback: Oakley sunglasses 2015

  • Pingback: Toms Sko salg

  • Pingback: cheap Jordan 13 Low Bred

  • Pingback: sko Toms norge

  • Pingback: Billige Toms Sko pa nett

  • Pingback: toms Sko

  • Pingback: Billige Toms schuhe Outlet Online 2015

  • Pingback: toms Sko

  • Pingback: toms shoes for sale

  • Pingback: jordan 11 Low Bred for sale

  • Pingback: Toms sko norge

  • Pingback: toms barnesko

  • Pingback: Toms Sko norge

  • Pingback: toms autentisk Sko

  • Pingback: Toms sko norge

  • Pingback: jordan 7 french blue

  • Pingback: air jordan 5

  • Pingback: cheap jordans 11

  • Pingback: cheap jordan 11 space jam

  • Pingback: retro jordan 3s

  • Pingback: infrared 6s for sale

  • Pingback: air jordans 10 for sale

  • Pingback: jordan retro 5 for cheap

  • Pingback: jordan raging bull 5 for sale

  • Pingback: cheap jordans 10

  • Pingback: cheap jordan 6 retro

  • Pingback: retro 3 black cement for sale

  • Pingback: air jordan 6 cheap

  • Pingback: retro 3 true blue for sale

  • Pingback: cheap jordan 7 raptor

  • Pingback: buy jordan spizike

  • Pingback: jordan son of mars for sale

  • Pingback: jordan retro 4 for sale

  • Pingback: cheap playoff 12s

  • Pingback: retro flint 13s

  • Pingback: jordan 28

  • Pingback: jordans 8 for sale

  • Pingback: jordan 3 true blue online

  • Pingback: air jordan shoes for sale

  • Pingback: air jordan shoes for sale

  • Pingback: cheap air jordan alpha 1

  • Pingback: jordan 9

  • Pingback: jordans online

  • Pingback: air jordan 1 cheap

  • Pingback: cheap jordan cement 3 for sale

  • Pingback: son of mars jordan

  • Pingback: jordan retro 12 playoffs

  • Pingback: doernbecher 4s for sale

  • Pingback: retro jordans for sale

  • Pingback: black jordan 6 infrared

  • Pingback: Black Red 13s

  • Pingback: jordan 5 raging bull

  • Pingback: Anonymous

  • Pingback: buy air jordan 3 black cement

  • Pingback: jordan retro 6 for sale

  • Pingback: order jordan 8 playoff

  • Pingback: jordan sneakers

  • Pingback: authentic white cement 3s

  • Pingback: Anonymous

  • Pingback: cheap jordan 11

  • Pingback: authentic white cement 3s

  • Pingback: where to buy jordans

  • Pingback: where to get jordans

  • Pingback: black grape 5

  • Pingback: air jordan 13 he got game

  • Pingback: jordan 11 concord

  • Pingback: jordan 8 retro playoffs

  • Pingback: retro 5 for sale

  • Pingback: jordan 13 playoffs for sale

  • Pingback: jordan 8 playoffs online

  • Pingback: buy jordan retro 7

  • Pingback: jordan 6 history of jordan

  • Pingback: jordan flint 13

  • Pingback: retro white black red 9s

  • Pingback: jordan 5 black grape 2013

  • Pingback: jordan sneakers for sale

  • Pingback: where can i buy jordans

  • Pingback: retro 11 sale

  • Pingback: jordan shoes outlet

  • Pingback: air jordan 13 retro flint

  • Pingback: jordans store

  • Pingback: jordan 3 true blue for sale

  • Pingback: cheap air jordan 11

  • Pingback: bred 11s 2012

  • Pingback: cement 3s for sale

  • Pingback: chaussures air jordan

  • Pingback: jordan retro 8 playoff

  • Pingback: air jordan metallic 5 for sale

  • Pingback: buy jordan

  • Pingback: wolf grey 5 s for sale

  • Pingback: buy jordan 7

  • Pingback: jordan 4 military blue for sale

  • Pingback: buy jordan 10

  • Pingback: buy jordan spizikes

  • Pingback: cement 4s for sale

  • Pingback: cheap jordan for sale

  • Pingback: jordan 5 for sale

  • Pingback: jordan retro 3 sale

  • Pingback: Jordan 7 Bordeaux

  • Pingback: buy jordans 11

  • Pingback: Billige Toms Skor pa nett

  • Pingback: jordan shoes outlet

  • Pingback: black metallic 5s

  • Pingback: Toms Skor norge

  • Pingback: jordan for cheap

  • Pingback: jordan 4 cement

  • Pingback: buy air jordan spizike

  • Pingback: Toms norge salg

  • Pingback: jordan 11 gamma blue

  • Pingback: order jordan 13 playoffs

  • Pingback: jordan 11 gamma blue

  • Pingback: Barn Sko

  • Pingback: toms Sko uttak

  • Pingback: jordan 1 for sale

  • Pingback: buy jordan 5 retro metallic

  • Pingback: jordans outlet

  • Pingback: chaep Jordan 6 Low Infrared 23

  • Pingback: Toms Sko pa nett

  • Pingback: jordan outlet

  • Pingback: Jordan 6 Low Infrared 23 for sale

  • Pingback: Jordan 7 Bordeaux online

  • Pingback: Toms Sko storrelse

  • Pingback: Bordeaux 7s for sale

  • Pingback: Toms norge nettbutikk

  • Pingback: toms sko salg

  • Pingback: jordans outlet

  • Pingback: Toms

  • Pingback: Jordan 7 Bordeaux online

  • Pingback: Toms Sko outlet

  • Pingback: toms sko norge

  • Pingback: Toms

  • Pingback: toms sko nettbutikk

  • Pingback: Billige Toms Sko

  • Pingback: toms sko salg

  • Pingback: Toms Sko

  • Pingback: toms sko salg

  • Pingback: toms sko salg

  • Pingback: cheap Bordeaux 7s

  • Pingback: Bordeaux 7s for sale

  • Pingback: toms Skor utl酶p

  • Pingback: Toms Skor Kvadrat

  • Pingback: Toms

  • Pingback: Billige Toms Sko

  • Pingback: toms sko norge

  • Pingback: Toms Skor norge

  • Pingback: Toms Sko

  • Pingback: toms sko norge

  • Pingback: toms sko norge

  • Pingback: Low 11s

  • Pingback: Buy TOMS Shoes