KRKT2/11/01MALA/02

KRKT2/11/01MALA/02
Topic :uncategorized
By :malini
Play This Crossword
Top Player’s List

  • Malini

    Congrats NILA
    ഏവര്ക്കും വിജയാശംസകള്‍

  • Malini

    നിള ഒഴിച്ച് ആരും പൂര്ത്തിയാക്കിയില്ലല്ലോ..
    പെട്ടെന്ന് തന്നെ എല്ലാരും പൂര്ത്തിയക്കുമെന്നാ ഞാന്‍ വിചാരിച്ചത്..
    ഇതിപ്പോ പടക്കങ്ങള്‍ ബോംബുകള്‍ ഒക്കെ പ്രതീക്ഷിക്കാമല്ലോ..

  • നിളാ പൗര്‍ണമി

    എല്ലാവര്‍ക്കും എന്ത് പറ്റി ?
    നൂറ് അടിക്കാത്തത്‌ എന്തേ ?
    ചില സൂചനകള്‍ നിളയെയും ചുറ്റിച്ചു .
    എങ്കിലും അല്പമൊന്നു ചിന്തിച്ചാല്‍
    കിട്ടുന്ന ഉത്തരങ്ങളെയുള്ളൂ .

  • jalaja

    6,9 നു ലൈഫ് ലൈന്‍ ചോദിക്കുമ്പോള്‍ 5,8 നു എന്നു വരുന്നതെന്താണ്? ഞാന്‍ വേറേ നമ്പറുകളും നോക്കി എല്ലാം വ്യത്യാസമായി വരുന്നു.

  • jalaja

    Planning to stop for the timebeing.
    Please give additional clues for the following
    25A
    11B
    10D
    16D
    17U
    Thank you

  • Shanmukhapriya

    pls help for 25A, 27B, 10B 3n letter……

  • Shanmukhapriya

    10B 2nd letter**

  • Jenish

    25A
    28A
    17U
    27B

    please give clue

  • ഉണ്ണികൃഷ്ണന്‍

    കറക്കി കുത്ത് എന്ന കലയില്‍ നൈപുണ്യം ഉള്ളവര്‍ക്ക് കളിക്കാന്‍ പറ്റിയ ഒരു പദപ്രശ്നം…തുടക്കത്തിലേ ചോദ്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി മാലിനി നേരത്തെ പറഞ്ഞ പോലെ ഒരു ‘കിടിലം’ പദപ്രശ്നം തന്നെയാണ് ഇതെന്ന്…എന്നാല്‍ മതിയായ ലിങ്കുകള്‍ ഇല്ലാതെ ഒരു വഴി,പെരുവഴി ആയിപ്പോയി അവസാനമായപ്പോള്‍!!…ശ്രീമാന്റെ ഒക്കെ രണ്ടാമത്തെ അക്ഷരം കറക്കി കുത്തി കണ്ടു പിടിച്ചു..അത് വെച്ച് മഷിത്തണ്ടില്‍ തപ്പി മൂന്നാമത്തെ അക്ഷരവും കണ്ടെത്തി..മഹാദേവിയെ കണ്ടെത്താന്‍ വേണ്ടി ഉള്ള അക്ഷരങ്ങള്‍ മുഴുവന്‍ നിരത്തി സ്വരവും, വ്യഞ്ജനവും ഒക്കെ കൂട്ടിക്കുഴച്ചു പലവ്യഞ്ജനങ്ങള്‍ ആക്കി ഓരോ അക്ഷരവും കണ്ടെത്തി…ഹോ ഇതൊരു സംഭവം തന്നെ..പിന്നെ ‘അല്‍പ്പ മയക്കം’ ഒരു ക്രിയ അല്ല, മയങ്ങുക എന്നതാണ് ക്രിയ…നാമത്തെ ക്രിയ ആക്കി മാറ്റിയതിനു പ്രത്യേക അഭിനന്ദനങ്ങള്‍!!..ഒരു സംശയം മയക്കം എന്ന് പറഞ്ഞാല്‍ തന്നെ ചെറിയ ഉറക്കം എന്നല്ലേ ??..അപ്പോള്‍ അല്‍പ്പം മയക്കം എന്ന് പറഞ്ഞാല്‍ ‘ഉമ്മിണി ചെറിയ മയക്കം’ എന്നാണോ മാലിനി???…

  • Malini

    Congrats Reshmi , Unni and Mujieeb
    I nver thought that this one will be so annoying..
    jalajechi…will provide clues…but my intuition was that u will be the first ranker

  • Malini

    @ADMIN
    wots the clue timing for this event?
    6 hrs or 12 hrs?

  • Malini

    @Rajesh
    Nice try my friend..
    U wr leading frm the beginning..

  • Malini

    Whatever I miss PREETHY
    wr is she ? any idea?

  • ampily

    25a. paramaSIVAN parvthideviyodu mantrangal othikoduthu…
    10d. other name of fish mathi + otherpart search mashithandu for ocean
    16d. centurian kodipathi
    17u.this people did some teruvunadakam /search kssp in google…
    11b. will get from 17u
    thx

  • Malini

    @ Jalajechi

    25 A — പുറത്ത് — അകത്ത്
    10D ധാരാളം കിട്ടുന്ന ഒരു മീന്‍ …ചേര്‍ന്ന ‘സമുദ്രം’ ഈ മീനിനു വിലയും കുറവാണ്
    16D സച്ചിന്‍ ഇതു കുറേ നേടിയിട്ടുണ്ട്, ഒരു ഡബിളുും
    17U യൂറിക്ക , ശാസ്ത്രഗതി
    11B ഇപ്പോള്‍ എളുപ്പമല്ലേ?

  • Malini

    Congrats AMPILY

  • Malini

    @ADMIN
    can u elaborate about this LIFELINE ???

  • beegees

    jalaja……….

    25A>ചേട്ട അകത്ത് ………..

    11B>no idea

    10D>വടക്കന് അറ്റ്ലാന്റിക്ക് 27

    16D> sports.mathrubhumi.com/story.php?id=191671

    17U>no idea

  • beegees

    jalaja ……
    17U>mashithandu dictionary “assembly of scholars”

  • admin

    @ADMIN
    wots the clue timing for this event?
    6 hrs or 12 hrs?

    == we can set it as 6 hrs.

    @ADMIN
    can u elaborate about this LIFELINE ???

    http://mashithantu.com/cw-discuss/?p=757

  • സുരേഷ്

    clues
    22a,
    30a,
    11d,
    10b second letter

  • Malini

    @Suresh

    22A അര്‍ദ്ധദ്വീപ്
    30A കം തകം.. അയ്യപ്പപണിക്കര്‍ ഇങ്ങനെ കവിത എഴുതി
    11D വന്യമായ പടിഞ്ഞാറ് എന്ന് English-ല്‍ ചിന്തിക്കൂ
    10B Sleep അല്ല Doze

  • Jenish

    28A
    27B

    pls help

  • jalaja

    സുരേഷ്,
    22a ഉപദ്വീപ് (ഇംഗ്ലീഷ് പദം)
    30a ഇത് പഴയ അടുക്കളകളില്‍ ഉണ്ടായിരുന്നു. അടുപ്പിനോട് ചേര്‍ന്നുള്ള ഭാഗം. കൊലയുമായും ബന്ധപ്പെടുത്താം. (പാതിയമ്പുറം എന്നും പറയാം)
    11d western america history, geography,culture,lifestyle ഇങ്ങനെ ഗൂഗിളില്‍ നോക്കൂ. ഞാന്‍ ഒരു പാട് കഷ്ടപ്പെട്ടു കണ്ടുപിടിച്ച ഉത്തരം.
    10b second lett പീച്ചാംകുഴലില്‍ നിന്ന് വെള്ളം ചീറ്റിക്കുന്നതിനെ ഇങ്ങനെ പറയും.( എനിക്ക് നിഘണ്ടുവില്‍ നിന്നാണ് ഉത്തരം കിട്ടിയത്)
    വിജയാശംസകള്‍!!!!!

  • jalaja

    ഷണ്മുഖപ്രിയ,
    25A ബീജീസ് എഴുതിയിട്ടുണ്ട്.
    27B ഇത് മലയാളത്തിലുപയോഗിക്കുന്ന ഒരു അറബിപദമാണ് . സമദാനി എന്നു ഗൂഗിളില്‍ തിരഞ്ഞുനോക്കൂ.
    10B 3n letter……നേരത്തെ എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • Shanmukhapriya

    ജലജ ചേച്ചി എനിക്ക് ഒന്നും കണ്ടെത്താന്‍ കഴിയുന്നില്ല, സഹായിക്കൂ :(

  • jalaja

    ജെനിഷ്,
    28A സദ്യക്ക് ഊണുകഴിക്കുന്നത് എന്തില്‍ വിളമ്പിയാണെന്ന് ആലോചിക്കൂ.
    27B നേരത്തെ എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • Shanmukhapriya

    plss help
    27B
    10B

  • Rajesh Krishna

    Malini, Thanks. :) I should kick myself for this. I was so ahead and I wasted a hell lot of time on Panditha Sabha and Palli Prabashanam. And it wasn’t such a difficult question either :( .

    Congrats Nila and other winners. Good going!!!

  • jalaja

    ഷണ്മുഖപ്രിയ,
    ക്ലൂ എഴുതിയിട്ടുണ്ട്. ഇനി എളുപ്പമാകും.
    വിജയാശംസകള്‍!!!

  • Krishna Kumar

    15A/D യുടെ first letter പിടി തരുന്നില്ല :(

  • jalaja

    കൃഷ്ണകുമാര്‍,
    ചാലക്കുടിക്കടുത്തുള്ള പ്രസിദ്ധമായ ധ്യാനകേന്ദ്രത്തിന്റെ പേര്
    വിജയാശംസകള്‍!!!!

  • Shanmukhapriya

    10B 2nd letter കിട്ടുന്നില്ല :(

  • jalaja

    ഷണ്മുഖപ്രിയ,
    ‘സാരിത്തുമ്പു’ നനയാതെ പീച്ചാം കുഴലില്‍ നിന്ന് വെള്ളം ചീറ്റിക്കുക.
    വിജയാശംസകള്‍!!!!

  • Krishna Kumar

    Oh! thanks Jalaja.. അതും തീവ്രവാദിയുമായുള്ള ബന്ധം മനസ്സിലായില്ല!

  • Shanmukhapriya

    ജലജ ചേച്ചി വളരെ വളരെ നന്ദി, ചേച്ചി സൂചന ഉടനെ തരാന്‍ വേണ്ടി ഇത്ര രാവിലെ ഇതിനു മുന്‍പില്‍ തന്നെ ഇരിക്കുന്നത് കൊണ്ട് രക്ഷപ്പെട്ടു :)

  • jalaja

    മാലിനി, അമ്പിളി &ബീജീസ്,
    ക്ലൂ തന്നതില്‍ വളരെ സന്തോഷം. അതുകൊണ്ടെനിക്ക് എട്ടാം റാങ്ക് കിട്ടി.
    മാലിനി, ഒന്നാം സ്ഥാനം ഉന്നമിട്ടു തന്നെയാണ് തുടങ്ങിയത്. പക്ഷേ അവസാനം ചില ക്ലൂസ് വേണ്ട രീതിയിലല്ല ആലോചിച്ചത്. ഇനി അടുത്തതിനു നോക്കാം.

  • jalaja

    കൃഷ്ണകുമാര്‍,
    അത് തീവ്രവാദനിരോധനനിയമമല്ലേ? കിട്ടിയ ഉത്തരം ഗൂഗിളില്‍ ഇട്ടുനോക്കാമായിരുന്നില്ലേ?

  • jalaja

    ഷണ്മുഖപ്രിയ,
    ഇന്ന് നേരത്തെ ഇരുന്നത് എനിക്ക് ക്ലൂ കിട്ടാന്‍ വേണ്ടി കൂടിയാണ്. എന്റെ കഴിഞ്ഞപ്പോള്‍ എനിക്ക് കിട്ടിയ സഹായം തിരിച്ചു കൊടുക്കാമെന്നു വിചാരിച്ചു. ഇന്ന് ക്ലൂവിനു നല്ല മാര്‍ക്കറ്റാ. :)

  • jalaja

    ഉണ്ണികൃഷ്ണന്‍ Says:
    പിന്നെ ‘അല്‍പ്പ മയക്കം’ ഒരു ക്രിയ അല്ല, മയങ്ങുക എന്നതാണ് ക്രിയ

    വളരെ ശരി

  • നിളാ പൗര്‍ണമി

    എല്ലാവരെയും സഹായിക്കണം എന്നുണ്ട്. ജോലി കഴിഞ്ഞു തിരിച്ചു വന്നിട്ട് ആകട്ടെ. അത് വരെയും എല്ലാവര്ക്കും വിജയാശംസകള്‍. വിജയികള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍. ജലജേച്ചി അടുത്തതിനു ഒന്നാമതാവട്ടെ എന്നുകൂടി ആഗ്രഹം. ഇന്നലെ ശരിക്കും കഷ്ടപ്പെട്ടു. നിള ഒരു വ്യക്തി അല്ല, ഒരു പ്രസ്ഥാനം ആയതിനാല്‍ രക്ഷപ്പെട്ടു.

  • jalaja

    നിളാ പൌര്‍ണ്ണമി,
    ഞാനും ഇന്നലെ ഒരു പ്രസ്ഥാനമാവാമെന്നു വിചാരിച്ച് ഒരു കൃസ്ത്യനോട് പള്ളിക്കാര്യം ചോദിച്ചു. എന്തു കാര്യം? പള്ളിക്കാര്യം അള്ളായ്ക്കേ അറിയൂ എന്ന്‍ ഇന്ന് മനസ്സിലായി. (ഇന്നലെ കുറെ മുസ്ലീം പള്ളിക്കാര്യവും തിരഞ്ഞിരുന്നു.പക്ഷേ പ്രസ്ഥാനത്തിലേക്ക് ആരെയും കിട്ടിയില്ല).ഞാന്‍ ഒന്നാമതാവണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്നു കേള്‍ക്കുന്നതേ സന്തോഷം.ആവണമെങ്കില്‍ ഇപ്പോള്‍ കളിക്കുന്ന കുറേപ്പേര്‍ അവധിയെടുക്കേണ്ടി വരും. :)

  • jalaja

    മാലിനി,
    രണ്ട് വലിയ സംശയങ്ങള്‍.
    1. ഈ പള്ളിക്കാര്യം എന്താണ്?
    2. പശുവിനും കാളയ്ക്കും ഒരേപോലെ പ്രിയപ്പെട്ട ആ വസ്തു എന്താണ്? ‘ ആട് ജീവിത’ത്തിലാണ് ഞാനീ വാക്ക് ആദ്യമായി കണ്ടത്. നിഘണ്ടുവില്‍ നിന്ന് വേണ്ട അര്‍ഥം കിട്ടിയില്ല. പുല്ല്, വൈക്കോല്‍, പരുത്തിക്കുരു , കൃത്രിമകാലിത്തീറ്റ ഇവയൊക്കെയാണ് പണ്ട് പശുവിനു കൊടുത്തുകണ്ടിട്ടുള്ളത്.

  • parthan

    മലയാളിയുടെ സ്വന്തം ”ഓപ്പണ്‍ സോഴ്സ്” വികൃതി…………….?????

  • Jenish

    jalaja chechii,

    sadyakku oonu kazhikkunnathu “vaazhayilayil” allae?

  • Jenish

    അവസാനം കിട്ടി……..

    ജലജച്ചേച്ചീ, thanks

  • jalaja

    പാര്‍ഥന്‍,
    എസ് എം എസ് ജോക്ക്സിലെ മോന്‍. ഗ്രീറ്റിങ്ങ്സ്& സ്ക്രാപ് പേജിലും കാണാം.
    വിജയാശംസകള്‍!!!!!!!

  • Jenish

    ജലജച്ചേച്ചി, ചില ഇടങ്ങളില്‍ പുല്ലിന് ഇങ്ങനയും പറയാറുണ്ട്..

    പിന്നെ പള്ളിക്കാര്യം.. ഖുര്‍തുബ എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. ആ വാക്കിന്റെ മലയാളമായിരിക്കും…..

  • Jenish

    @parthan

    “പാട്ട” യെ രണ്ടുപ്രാവശ്യം ഇംഗ്ലീഷിലാക്കൂ!!!!!!!

  • Jenish

    @ parthan

    sorry..അത് വേറെ ഒരു ചോദ്യത്തിന്റെ clue ആണ്

  • Parthan

    thanks jalaja

  • Krishna Kumar

    “കൃഷ്ണകുമാര്‍,
    അത് തീവ്രവാദനിരോധനനിയമമല്ലേ? കിട്ടിയ ഉത്തരം ഗൂഗിളില്‍ ഇട്ടുനോക്കാമായിരുന്നില്ലേ?”

    ശ്ശോ.. അതെങ്ങനെ ഞാന്‍ മിസ്സ് ചെയ്തൂ!!!! ചില സമയത്ത് എന്റെ തല ശരിക്കു വര്‍ക്ക് ചെയ്യില്ല :) :) :)

  • PGR

    need clue for പനഞ്ചക്കര and 31A

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    31 a 2009 ല ഇറങ്ങിയ രണഭൂമി എന്ന ചിത്രത്തിലെ ………..പാടത്ത് എന്നതിലുണ്ട്
    പനച്ചക്കര ഉണ്ടാക്കുന്നത് ഈ കള്ളില്‍ നിന്നുമാണ് remember jayan movie as a toddy tapper.

    clue for 13d ? thannermukkam

  • jalaja

    പിജിആര്‍,
    പനംചക്കര എന്തില്‍ നിന്നാണ് ഉണ്ടാക്കുന്നത്? പാലക്കാട് ഭാഗത്ത് ധാരാളമുണ്ടായിരുന്ന ഒരു മരം. തുടര്‍ന്ന് ആലോചിക്കൂ.
    31എ നെല്ല് വിക്കിപീഡിയ നോക്കൂ നെല്ലിനങ്ങളുടെ ലിസ്റ്റ് ഉണ്ട്.
    വിജയാശംസകള്‍!!!

  • jalaja

    പിഷാരടി,
    തണ്ണീര്‍ മുക്കം എന്തിനാ‍ണ് പ്രശസ്തം? കേരളത്തില്‍ ഇത്തരം അണക്കെട്ടുകളാണ്‍് വേണ്ടത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഭാരതപ്പുഴയിലുമുണ്ട് ഇപ്പോള്‍ ഇത്തരം മണല്‍ക്കെട്ടുകള്‍ എന്നു തോന്നുന്നു.
    വിജയാശംസകള്‍!!!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    13 d got it….

  • PGR

    നന്ദി. ചാന്ദ്നി & ജലജേച്ചി
    13 d Bund

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ജലജേച്ചി ഒന്നാമത് തണ്ണീര്‍മുക്കം ഒരു അണക്കെട്ട് അല്ല. അതൊരു ബണ്ട് (ചിറ) ആണ്. ഉപ്പു വെള്ളം കയറാതിരിക്കുവാന്‍ കെട്ടിയ ഒരു ഷട്ടരുകളോട് കൂടിയ ഒരു ചിറ. വാക്യാര്‍ഥത്തില്‍ ചിറയെ അണകെട്ട് എന്ന് മഷിത്തണ്ടില്‍ കൊടുത്തു എങ്കിലും.

    പുല്ലിനു കൊല്ലം ആലപുഴ ജില്ലകളില്‍ പറയുന്ന പേരാണ് പോച്ച. (മോഹന്‍ലാല്‍ യോധയില്‍ റിം = പോച്ച എന്ന് പറയുന്ന രംഗം ഓര്‍ക്കൂ)

  • ഉണ്ണികൃഷ്ണന്‍

    പുല്ലിന് അങ്ങിനെയും ഒരു പേരുണ്ടെന്ന് ഇപ്പോഴാ അറിഞ്ഞേ…അല്ലെങ്കിലും ഈ കൊല്ലംകാരുടെ പോച്ചയൊക്കെ കേരളത്തിന്റെ വടക്കേ അറ്റത്ത്‌ ജനിച്ചു വളര്‍ന്ന എനിക്കെങ്ങിനെ അറിയാനാ… ഇനി ഞാന്‍ നിര്‍മ്മിക്കാന്‍ പോകുന്ന പദപ്രശ്നത്തില്‍ കാസര്‍ഗോഡ്‌ ജില്ലയിലെ പ്രാന്തപ്രദേശങ്ങളില്‍ മാത്രം സംസാരിക്കുന്ന ചില വാക്കുകള്‍ വെച്ച് കൊണ്ടുള്ള സൂചനകള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു…അങ്ങിനെ കൊല്ലംകാര്‍ക്ക് കാസര്‍ഗോഡ്‌ ഭാഷ പഠിക്കാനും ഒരു അവസരം ഉണ്ടാകുമല്ലോ!!!…’അല്‍പ്പ മയക്കത്തെ’ പറ്റി ആര്‍ക്കും ഒന്നും പറയാനില്ലേ??..

  • admin

    @ഉണ്ണികൃഷ്ണന്‍

    “പുല്ലിന് അങ്ങിനെയും ഒരു പേരുണ്ടെന്ന് ഇപ്പോഴാ അറിഞ്ഞേ ”

    അധികം കേട്ട് കേള്‍വി ഇല്ലാത്ത പദങ്ങള്‍ ഉപയോഗിക്കരുത് എന്നാണു നിയമം. പക്ഷെ പുല്ലിന്റെ ഈ പേര് യോദ്ധ എന്ന പ്രസിദ്ധമായ സിനിമയില്‍ ഉണ്ട്. അര്‍ത്ഥം സഹിതം.

  • neema

    pls give me clue for 28 A , 10 B 2nd letter , 31 B , 22 D and 23 D

  • ഉണ്ണികൃഷ്ണന്‍

    @അഡ്മിന്‍: റിമ്പോച്ചി – അത് ഞാന്‍ കേട്ടിട്ടുണ്ട് ..”റിമ്പോച്ചോ അതെന്തു പോച്ച്” എന്ന ജഗതിയുടെ ഡയലോഗും ഓര്‍ക്കുന്നു…പക്ഷെ അതിന്റെ അര്‍ഥം പുല്ലാണെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു…സത്യം പറഞ്ഞാല്‍ ഇത്തരത്തിലുള്ള പ്രാദേശിക സ്വഭാവമുള്ള വാക്കുകള്‍ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു…ഉദാഹരണത്തിന് നമ്മുടെ കാസര്‍ഗോഡ്‌ ഭാഗങ്ങളില്‍ വൃത്തിയെ ‘മനാരം’ എന്ന് പറയാറുണ്ട്‌…എനിക്ക് തോന്നുന്നില്ല ഈ വാക്ക് തെക്കന്‍ കേരളത്തിലെ ആരെങ്കിലും കേട്ടിട്ടുണ്ടാകും എന്ന്…

  • Jenish

    @ഉണ്ണികൃഷ്ണന്‍

    “പോച്ച” എന്ന പദം തെക്കന്‍ കേരളത്തില്‍ സാധാരണമായി ഉപയോഗിക്കുന്ന പദമാണ്.. ശബ്ദതാരാവലിയില്‍ വ്യക്തമായി അര്‍ത്ഥവും കൊടുത്തിട്ടുണ്ട്..

  • Malini

    അബദ്ധം വാ സുബദ്ധം വാ :
    കുന്തീപുത്രോ വിനായക:
    :)
    ‘അല്‍പ മയക്കം’ അല്പം വലിയ തെറ്റു തന്നെ , ക്ലുവിനു ഭംഗി കൂട്ടാന്‍ അല്‍പ സമയത്തെ മയക്കം അല്‍പ മയക്കം ആക്കിയതാ.
    അബദ്ധം പറ്റിയതാണ്.സദയം ക്ഷമിക്കുക. :(

  • Jenish

    @ഉണ്ണികൃഷ്ണന്‍

    അങ്ങനെയാണെങ്കില്‍ മഹാദേവിയും പെണ്ണും കൂടി ഒഴിവാക്കേണ്ടിവരും..

    പുതിയ പുതിയ വാക്കുകള്‍ അറിയുന്നതും നല്ലതല്ലേ?

  • Jenish

    @ Neema

    28A – “വാഴയില” വിക്കി നിഘണ്ടുവില്‍ തിരയൂ!!

    10B – “doze” മഷിത്തണ്ടില്‍ തിരയൂ!!

    31B – സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയത്

    22D – ചോദ്യത്തിലെ രണ്ട് വാക്കുകള്‍ക്കും വേറെ പദങ്ങള്‍ ഉപയോഗിക്കൂ..

    23D – “woman” മഷിത്തണ്ടില്‍ തിരയൂ!!

  • Malini

    @NEEMA

    28A സാറേ സാറേ സമ്പാറെ …. …. നീട്ടി ഇരുന്നാട്ടെ …
    10B വീട്ടില്‍ ചെമ്പുകുട്ടകം ഉണ്ടോ?
    31B പ്രശസ്ത ബഷീറിയന്‍ കഥാപാത്രങ്ങളെ ഓര്‍ക്കൂ. ആനവാരി രാമന്‍ നായരും . ———– തോമയും.
    22D പെണ്‍ ഭരണം. രാജാവിനെ ‘അരശന്‍’ എന്ന് വിളിക്കാറില്ലേ?
    23D മഷിത്തണ്ടില്‍ tounge എന്നോ woman എന്നോ തിരയു.

  • Malini

    @neema

    **** tongue :)

  • ഉണ്ണികൃഷ്ണന്‍

    @ജെനിഷ് : തീര്‍ച്ചയായും പുതിയ വാക്കുകള്‍ അറിയാന്‍ പറ്റുന്നത് നല്ല കാര്യം തന്നെ…എന്നാല്‍ കൂടുതല്‍ പ്രാദേശികമായ പദങ്ങള്‍ പദപ്രശ്നത്തില്‍ ഉള്‍ക്കൊള്ളിക്കുന്നത് നല്ല പ്രവണത അല്ല എന്നാണ് എന്റെ അഭിപ്രായം…ആ വാക്ക് ഗൂഗിളില്‍ ഒന്നും സെര്‍ച്ച്‌ ചെയ്തു കണ്ടു പിടിക്കാന്‍ കഴിയില്ലല്ലോ..അങ്ങിനെ വരുമ്പോള്‍ ഒരിക്കലും അത് കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക് കറക്കി കുത്ത് ചെയ്യേണ്ടി വരുമല്ലോ?…അത് പദപ്രശ്നത്തിന്റെ രസം കൊല്ലും…

  • neema

    Hello,not getting 28 A . pls help

  • jalaja

    പോച്ചയുടെ അര്‍ഥം അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. നന്ദി. എന്റെ ലഘുശബ്ദതാരാവലിയില്‍ അങ്ങനെ ഒരു അര്‍ഥം കൊടുത്തിട്ടില്ല. യോദ്ധായിലെ റിമ്പോച്ച എന്ന വാക്ക് ഓര്‍മ്മയുണ്ട്. പുല്ലുമായി ബന്ധപ്പെടുത്തി പറയുന്നതോര്‍മ്മയില്ല. ഈ പദപ്രശ്നത്തില്‍ ആ വാക്ക് ഉപയോഗിച്ചത് നന്നായി . വിശേഷിച്ചും ഞാന്‍ തേടിക്കൊണ്ടിരുന്ന ഒരു വാക്കാണല്ലോ. (മഷിത്തണ്ട് നിഘണ്ടുവില്‍ ഈ വാക്കുണ്ടെന്നും അറിഞ്ഞു,ഇപ്പോള്‍ നോക്കിയപ്പോള്‍.)
    ഉണ്ണികൃഷ്ണന്‍, കാസര്‍കോട് ഭാഗത്തെ വാക്കുകളുമുപയോഗിക്കാം. ഇതില്‍ പോച്ച ഉപയോഗിച്ച പോലെ. എല്ലാ പദത്തിനും ലിങ്ക് കൊടുത്തുകൊണ്ട്. അങ്ങനെയാവുമ്പോള്‍ പ്രയാസമുണ്ടാവില്ല. പുതിയ വാക്കുകള്‍ പഠിക്കുകയുമാവാം.ഞാന്‍ ചില വാക്കുകള്‍ അങ്ങനെ ഇട്ടിട്ടുണ്ട്. പ്രാദേശികമായ വാക്കുകളല്ലെന്നു മാത്രം.
    പിഷാരടി,ബണ്ട് അറിയാമായിരുന്നു. കമന്റില്‍ ഉത്തരം വരാന്‍ പാടില്ലല്ലോ അതുകൊണ്ട് അങ്ങനെ എഴുതിയതാണ്. രാവിലെ കുറച്ചു തിരക്കുണ്ടായിരുന്നു. ഇത്തരം ചിറകളെക്കുറിച്ച് ശ്രീ ഭട്ടതിരി എഴുതിയത് വായിച്ചിട്ടുണ്ട്.
    പള്ളിപ്രഭാഷണം ഇപ്പോഴും ശരിക്കു മനസ്സിലായില്ല.
    22എ വേണ്ടായിരുന്നു എന്നു തോന്നി. എന്തിനാണ് മലയാളം പദപ്രശ്നത്തില്‍ ഇങ്ങനെ ഒരു ഇംഗ്ലീഷ് പദം? ഉപദ്വീപ് എന്ന് മലയാളം വാക്ക് പണ്ടു മുതലേ ഉണ്ടല്ലോ.പക്ഷിയുടെ പേരും ഇംഗ്ലീഷ് . അതു പിന്നെ സാരമില്ല. ആപേരു തന്നെയാണല്ലോ പൊതുവേ ഉപയോഗിക്കുന്നത്. അതിന്റെ മലയാളം പേര്‍് അറിയാന്‍ കഴിഞ്ഞു എന്നു വിചാരിക്കാം.

  • jalaja

    നീമ,
    ഈ ഇലയ്ക്ക് തുമ്പുള്ളതുകൊണ്ടാവാം ഇതിനെ തുമ്പില എന്ന് ചിലയിടത്ത് എഴുതിക്കണ്ടിട്ടുണ്ട്. തൂശനില എന്നും പറയും.
    വിജയാശംസകള്‍!!!

  • Malini

    @NEEMA

    28 A ‘നാക്കി’നു നല്ല സ്വാദല്ലേ ‘ഇല’യില്‍ വിളമ്പിക്കഴിച്ചാല്‍? ;)

  • Rajeev

    pls help me to do 13d and 27b.

  • admin

    “പ്രാദേശിക സ്വഭാവമുള്ള വാക്കുകള്‍ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു”

    I agree with you

  • malini

    @Rajeev

    13D ജല പ്രവാഹത്തെ ‘തട’ഞ്ഞു നിര്‍ത്താനല്ലേ ‘അണ’കെട്ടുന്നത്.

    27B മുസ്ലിം പ്രമുഖര്‍ അഭിസംബോധന ചെയ്യപ്പെടുന്നത് ഇങ്ങനെയല്ലേ

  • Jenish

    @ admin

    പ്രാദേശിക സ്വഭാവമായാലും നിഘണ്ടുവിലുള്ള വാക്ക് ഉള്‍പ്പെടുത്താം എന്നാണ് എന്റെ അഭിപ്രായം…

  • സുരേഷ്

    സുഹൃത്തുക്കളെ,
    കമന്റുകളൊഴിവാക്കണം എന്നു കരുതിയതാണ്. പദപ്രശ്നം ഒഴിവാക്കാനാവാത്ത ഒന്നായി കൂടിയിരിക്കുന്നതുകൊണ്ട് പറയാതിരിക്കാന്‍ വയ്യ. മഷിത്തണ്ടും അതിലെ പദപ്രശ്നങ്ങളും “മലയാളത്തിനായ്… മലയാളികള്‍ക്കായ്…” എന്നാണ് ഞാന്‍ മനസിലാക്കിയത്, അങ്ങിനെ തന്നെയാണ് വേണ്ടതും. ഈ പദപ്രശ്ന പരമ്പര മലയാളത്തിന്റെ ഉപയോഗത്തില്‍ വലിയ സംഭാവനയാണ് നല്‍കുന്നതും. ചില പദപ്രശ്നങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മനസ്സില്‍ തോന്നിയ ഒരു കാര്യം, മറ്റു ഭാഷാപദങ്ങള്‍ മലയാളീകരിച്ച് (പ്രയോഗത്തിലെഅനൌചിത്യം സാദരം മാപ്പാക്കുക) ഉത്തരങ്ങളായി വരുന്ന രീതിയില്‍ കൊടുക്കാറുണ്ട്. സ്ഥലനാമങ്ങളോ , പേരുകളോ അംഗീകരിക്കാമെങ്കിലും, സിനിമാപേരുകളും, മലയാള വാക്കുകളുടെ ആംഗല ഭാഷാ വിവര്‍ത്തനം മലയാളീകരിച്ച് കൊടുക്കുന്നതും ശരിയല്ല എന്നാണ് എന്റെ പക്ഷം. പെനിന്‍സുലയും, വൈല്‍ഡ് വെസ്റ്റും , കരോഷി, ഹം ദില്‍ ദേ ചുകേ സനം എന്നിവയും നിയമപരമായി ശരിയാണെങ്കില്‍ കൂടി ഒരു ഔചിത്യക്കുറവുണ്ടാക്കി. പദപ്രശ്നം നിര്‍മ്മിക്കുന്നവര്‍ ഒന്നു മനസ്സു വച്ചാല്‍ ഈ മത്സരം കുറെ കൂടി ശോഭയുള്ളതാവില്ലേ ?. ഇതിനു ശ്രമിക്കേണ്ടത് നിര്‍മ്മിക്കുന്നവര്‍ തന്നെയാണ്, നിയന്ത്രിക്കുന്നവരല്ല എന്നും അ​ഭിപ്രായമുണ്ട്.

    മറ്റൊന്ന് പദം പിരിക്കുന്നതിനെക്കുറിച്ചാണ്. കളങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള പരാക്രമം മനസ്സിലാക്കാം, എന്നാല്‍ ശ്വഫല്ക്കന്‍ എന്നുത്തരം വന്നപ്പോള്‍ അതുണ്ടാക്കിയ ആശയക്കുഴപ്പം ഏറെ ആയിരുന്നു, പകരം ശ്വഫല്‍ക്കന്‍ എന്നായിരുന്നെങ്കില്‍ ‘ന്‍’ എന്നത് കംസനിലെ ‘ന്‍’ നുമായി ലിങ്കും ആകുമായിരുന്നില്ലേ ? ഗ്രാന്റ് ഫ്ലവറിനെ ഗ്രാന്റ് ഫ് ള വ ര്‍ ആക്കിയിട്ട് ആശയക്കുഴപ്പത്തിനിടവരുത്തേണ്ടതുണ്ടോ ? നിര്‍മ്മിക്കുന്നവരുടെ മനോധര്‍മ്മം അംഗീകരിക്കുമ്പോഴും , സാര്‍വ്വത്രികമായി പ്രയോഗത്തിലിരിക്കുന്ന രീതിതന്നെ അവലംബിക്കുന്നതല്ലേ അഭികാമ്യം.

    ഇപ്പറഞ്ഞതിനോട് വിയോജിക്കാം അനുകൂലിക്കാം. പദപ്രശ്നം നിര്‍മ്മിക്കുക, അതു ദൃഢീകരിച്ച് മത്സരമാക്കി നടപ്പില്‍ വരുത്തുന്നതിന്റെ പിറകിലുള​ള പ്രയത്‌നം വളരെ മഹത്തരം തന്നെ എന്നു മനസ്സിലാക്കി പദപ്രശ്നം നിര്‍മ്മിക്കുമ്പോള്‍ കുറെ കൂടി ജാഗരൂകരാകേണ്ടത് എല്ലാ അംഗങ്ങളുടെയും പ്രതിബദ്ധതയാണെന്ന് എനിക്കു തോന്നിയതിനാലാണ് ഇത്രയും കുറിച്ചത്.

    എല്ലാവര്‍ക്കും സന്തോഷപ്രദവും, വിജ്ഞാനപ്രദവുമായ കരുക്ഷേത്ര രണ്ടാം യുദ്ധം ആശംസിച്ചുകൊണ്ട്

    സുരേഷ്.

  • Shanmukhapriya

    Admin,
    KRKT2/11/01MALAVYUHAM Topers list shows that everyone played only one game!!

  • beegees

    സുരേഷ് Says:
    June 14th, 2011 at 7:33 pm…………………….

    സുരേഷിന്റെ അഭിപ്രായത്തോടു പൂര്‍ണമായും യോജിക്കുന്നു ……….

  • admin

    Thanks Shanmukhapriya. it was big fault. minor mistake resulted in big fault.

  • ഉണ്ണികൃഷ്ണന്‍

    @സുരേഷ്: വളരെ വളരെ സത്യം..പൂര്‍ണ്ണമായും താങ്കളോട് യോജിക്കുന്നു…തലങ്ങും വിലങ്ങും അക്ഷരങ്ങള്‍ ചേരാന്‍ വേണ്ടിയാണ് പലപ്പോഴും പിരിച്ചെഴുതുകയും, വളച്ചെഴുതുകയും ഒകെ ചെയ്യുന്നത്…ശുദ്ധമായ മലയാളത്തെ ആണ് ഇവിടെ പ്രോത്സാഹിപ്പിക്കേണ്ടത് എങ്കില്‍ വാക്കുകളെ വികലമാക്കി പിരിച്ചെഴുതാണോ മാറ്റാനോ ഒരിക്കലും അനുവദിക്കരുത്…എന്ന് വെച്ചാല്‍ ആ പദപ്രശ്നം അപ്പ്രൂവ് ചെയരുത്…എന്റെ ഒരു അഭിപ്രായം രണ്ടക്ഷരങ്ങള്‍ മാത്രം ഉത്തരമായി വരുന്ന സൂചനകള്‍ കഴിയുന്നതും ഒഴിവാക്കപ്പെടെണം എന്നാണ് (മുമ്പും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്)…കളങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചക്കു വേണ്ടി എന്തെങ്കിലും രണ്ടക്ഷരം ചേര്‍ന്ന് വരുന്ന ഒരു വാക്ക് തപ്പിയെടുത്ത് ഒടുക്കം അതിന്റെ അര്‍ഥം ഗൂഗിളിലോ മറ്റോ തപ്പി കണ്ടു പിടിച്ചു സൂചന ആക്കി ഇവിടെ എഴുതുമ്പോഴേക്കും അത് “പാകിസ്ഥാനിലെ ഒരു സ്ഥലം, അമേരിക്കയിലെ ഒരു തടാകം, കോട്ടയത്തെ ഒരു സ്ഥലം, പശുവിന്റെ ഇഷ്ട ഭക്ഷണം….” എന്നൊക്കെ ആയി മാറി ഇവിടെ ഉള്ള പാവപ്പെട്ട കളിക്കാരെ തെക്ക് വടക്കിട്ടു ഓടിപ്പിക്കുന്ന അവസ്ഥയില്‍ എത്തും…സുരേഷ് പറഞ്ഞ പോലെ പദപ്രശ്നം നിര്‍മ്മിക്കുന്നവര്‍ ഒന്ന് മനസ്സു വെച്ചാല്‍ നേരെയാക്കാവുന്നതെയുള്ളൂ ഓരോ പദപ്രശ്നത്തിന്റെയും ഗുണനിലവാരവും സത്യസന്ധതയും…

  • admin

    good… ആരോഗ്യകരമായ ചര്‍ച്ച. keep it up

  • admin

    did anybody notice the new style of play page?

    if you feel any difficulty, click on “Play Old Style”.

    we are waiting for your feedback.

  • Shanmukhapriya

    സുരേഷിന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല കാരണം ലോക പ്രശസ്ത വ്യക്തികള്‍, സ്ഥലപ്പേരുകള്‍ എന്നിങ്ങനെ ലിപ്യന്തരണം വഴി മാത്രം എഴുതാന്‍ കഴിയുന്നവ ഉപയോഗിക്കുകയാണെങ്കില്‍ അങ്ങനെ മാത്രം എഴുതാന്‍ കഴിയുന്ന അന്യഭാഷാ പുസ്തകങ്ങള്‍, ചലച്ചിത്രങ്ങള്‍, എന്നിവയും ഉപയോഗിക്കണം അല്ലെങ്കില്‍ ഇവയെല്ലാം തന്നെ പൂര്‍ണ്ണമായും ഒഴിവാക്കണം. അതേ സമയം മലയാള പദങ്ങള്‍ ഉണ്ടായിട്ടു കൂടി ആ വാക്ക് ഒഴിവാക്കി അവിടെ അന്യഭാഷാ പദങ്ങള്‍ ഉപയോഗിക്കുന്നതും, അന്യഭാഷാ പദങ്ങളുടെ അര്‍ത്ഥം ചോദിക്കുന്നതുമായ ചോദ്യങ്ങള്‍ ഒഴിവാക്കണം എന്ന അഭിപ്രായം എനിക്കുമുണ്ട്. എന്നാല്‍ അന്യഭാഷാ പുസ്തകങ്ങള്‍, ചലച്ചിത്രങ്ങള്‍, ലോക പ്രശസ്ത വ്യക്തികള്‍, സ്ഥലപ്പേരുകള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുകയാണെങ്കില്‍ ഞാന്‍ അതിനോട് യോജിക്കുന്നു. എങ്കില്‍ ആ രീതി തീര്‍ച്ചയായും പാലിക്കപ്പെടും.

  • Junaith

    ബീജീസിന്റെ ക്ലൂവില്‍ നിന്നും മഹാദേവി കടാക്ഷിക്കുന്നില്ല..ആരെങ്കിലും ഒന്ന് സഹായിക്കൂ…25A 2 letters

  • Shanmukhapriya

    കളിക്കുന്ന പേജിന്റെ പുതിയ രീതി കൊള്ളാം ആവശ്യമുള്ളപ്പോള്‍ മാത്രം അക്ഷരമാല കീ ബോര്‍ഡ് ഉപയോഗിക്കുകയും ചെയ്യാം. എന്നാല്‍ ഇതേ രീതിയില്‍ സൂചനകള്‍ ഇടതു വശത്തും കളങ്ങള്‍ വലതു വശത്തും വരികയാണെങ്കില്‍ കുറച്ച് കൂടി നന്നായിരിക്കും എന്ന് തോന്നുന്നു. അത് പോലെ Search Help Desk കൂടി ചേര്‍ക്കാമായിരുന്നു.

  • jalaja

    ജുനൈത്,
    ബീജീസ് എഴുതിയ ചേട്ട പുറത്ത് എന്ന് ഗൂഗിളില്‍ എഴുതി നോക്കൂ,ഉടനെ ഉത്തരം കിട്ടും.
    വിജയാശംസകള്‍!!!

  • Vikas

    @Malini

    How do you feel now? :)

  • Jenish

    @സുരേഷ്:

    സുരേഷ് പറഞ്ഞതിനോട് യോജിക്കുന്നുവെങ്കിലും ഒരു കാര്യം സൂചിപ്പിക്കാതെ വയ്യ. മറ്റുഭാഷകളില്‍ നിന്നും ഒരുപാട് പദങ്ങള്‍ മലയാളികള്‍ സാധാരണയായി പ്രയോഗിക്കുന്നുണ്ട്.. അവയൊന്നും പദപ്രശ്നങ്ങളില്‍ ഉപയോഗിക്കരുതെന്ന് പറയുന്നത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം..
    മലയാളവാക്കുകള്‍ മാത്രം ഉപയോഗിക്കുന്ന പദപ്രശ്നങ്ങളാണ് നിര്‍മ്മിക്കുന്നതെങ്കില്‍ അത് നിഘണ്ടു എന്ന ചട്ടക്കൂട്ടില്‍ മാത്രം ഒതുങ്ങിപ്പോകും..
    വ്യക്തികള്‍, സ്ഥലനാമങ്ങള്‍, ശാസ്ത്രസംബന്ധിയായ പദങ്ങള്‍ തുടങ്ങിയവ മലയാളീകരിക്കുമ്പോള്‍ അല്പസ്വല്പം വ്യത്യാസങ്ങള്‍ വരുന്നത് സാധാരണമാണ്.. അത് ഒരുപാട് വികലമാകുമ്പോഴേ പ്രശ്നമുള്ളൂ..

  • Junaith

    ഹമ്മേ….ഹൊപ്പിച്ചു……………

  • സുരേഷ്

    സുഹൃത്തുക്കളെ,

    അന്യഭാഷാപദങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കണം എന്നല്ല പറഞ്ഞത്, തെറ്റിദ്ധാരണാജനകമായിട്ടുള്ളതോ, ആശയകുഴപ്പമുണ്ടാക്കുന്നതോ ആയ പദങ്ങള്‍ ഒഴിവാക്കണം എന്നാണ്. ഉദാഹരണത്തിനു് ഇതു ശ്രദ്ധിക്കുക
    NALINI/11/PULARI/10 ചോദ്യം 8 ഉത്തരം – അന്നാ കരേനിന
    KRKT2/11/01MALA/01 ചോദ്യം 1 – ഉത്തരം അന്നാ കരിനിന
    വ്യത്യാസം ശ്രദ്ധിച്ചുവല്ലോ. ഏതാണ് ശരിയെന്ന് സംശയം തോന്നിയാല്‍. wiki യിലാദ്യത്തെ രീതിയിലാണ് കൊടുത്തിട്ടുള്ളത്. wiki യും ശരിയാണോന്നറിയില്ല. അന്യ ഭാഷയിലെ പുസ്തകങ്ങളോ, വ്യക്തികളോ, സംഭവങ്ങളോ ചില സന്ദര്‍ഭങ്ങളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയുട്ടുണ്ടെങ്കില്‍ അവ ഉപയോഗിക്കുന്നതിന് ഞാനെതിരല്ല. പക്ഷേ സാര്‍വ്വത്രികമായി ഉപയോഗിച്ചുവരുന്ന അക്ഷരവിന്യാസം പിന്തുടരാനുള്ള ഔചിത്യം കാട്ടണമെന്നാണ് ഉദ്ദേശിച്ചത്.

    ഇത് വ്യക്തിപരമായ വിമര്‍ശനമായിട്ടെടുക്കരുതെന്ന് എല്ലാവരോടും ഒരപേക്ഷയുണ്ട്. ഇനി വരുന്ന ഓരോ പദപ്രശ്നവും നമ്മുടെ ഭാഷയെ അറിയാനും, ആസ്വദിക്കാനും ഉതകുന്നതാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്,

    സുരേഷ്

  • Malini

    Vikas..i have noticed some changes in clues… ;) ;) ;)

  • Suhail

    1A & 26A plzzzzz…………..

  • Sandeep V

    1D second letter kittunnillallo…

  • സുരേഷ്

    സന്ദീപെ,
    1ഡി – 2 പിസ്തപോലെ ഒന്ന്
    സുഹൈലെ,
    1എ – ഇക്കണ്ട സ്ഥലത്തൊക്കെ ജയരാജ് വാരിയരെ തിരഞോളൂ
    26എ – തിണ്ണയിലിരുന്ന് തടി മിടുക്ക് കാണിക്കരുത്.

    സുരേഷ്

  • Vikas

    @Malini,

    Yes, that is the last defense.

  • Malini

    @Vikas
    No i wont do that..
    :)

  • jalaja

    രണ്ടുകാര്യങ്ങളിലും ഷണ്മുഖപ്രിയയോട് യോജിക്കുന്നു.
    ഒരു കാര്യം കൂടി. അനാവശ്യമായി കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതുന്നതു പോലെ അക്ഷരങ്ങള്‍ ചേര്‍ത്തെഴുതാനുള്ള ഒരു പ്രവണതയുംകണ്ടുവരുന്നുണ്ട്. പെട്ടെന്ന് ഓര്‍മ്മ വരുന്നത് ഒരു പദപ്രശ്നത്തില്‍ കണ്ട ഖ്സ ആണ്. ഞാന്‍ അന്നു തന്നെ ഇക്കാ‍ര്യം എഴുതിയിരുന്നു. അത് അംഗീകൃതമായ കൂട്ടക്ഷരങ്ങളില്‍ പെടുമോ?
    ഇത്തരം കാര്യങ്ങള്‍ നിര്‍മ്മാതാവ് തന്നെ ശ്രദ്ധിക്കണമെന്നാണെന്റെ അഭിപ്രായം. ഇത്തരം ന്യൂനതകള്‍ കാണുമ്പോള്‍ അപ്രൂവര്‍ അത് ചൂണ്ടിക്കാട്ടി പദപ്രശ്നം നിര്‍മ്മാതാവിന് തിരിച്ചയക്കണം. തിരുത്തേണ്ട ചുമതല നിര്‍മ്മാതാവിനാവട്ടെ.

  • sandeep viswam

    thank you jalajachechi,
    1Dയുടെ രണ്ടാമത്തെ അക്ഷരം തെറ്റല്ലേ? ഒരു N കൂടി വേണ്ടേ? I mean ‘–an’ instead of ‘–am’

  • Parthan

    പാര്‍ത്ഥന്‍ പറഞ്ഞോട്ടേ…….

    1. പള്ളിപ്രഭാഷണം – ഉത്തരം – അബദ്ധജടിലം – ഉത്തരവാദിത്വം ആര്‍ക്ക് ?
    തീര്‍ത്തും തെറ്റായ ഉത്തരം – നിര്‍മ്മാതാവിന്റെ ബോണസ്സ് മാര്‍ക്കുവെട്ടിക്കുറയ്ക്കേണ്ടതല്ലേ ?

    2. പണ്ഡിതസഭ – “……..ത്തിനെ” ഇത്തരത്തില്‍ എവിടെയാണ് വിശേഷിപ്പിച്ചിരിക്കുന്നത് ? അറിയാന്‍താല്‍പ്പര്യമുണ്ട് !!!!!!!!!!

    3. പദപ്രശ്നം മലയാളത്തിലോ – അതോ ആംഗലേയത്തിലോ ?
    ഇനിയിപ്പോ – ചോദ്യങ്ങള്‍/സൂചനകള്‍ : ഞാറപക്ഷിയുടെ ആംഗലേയപേര് മലയാളീകരിച്ചാല്‍ ഉപദ്വീപിന്റെ ആംഗലേയപദം എന്നൊക്കെ കാണേണ്ടി വരുമല്ലോ ?

  • Parthan

    പണ്ഡിതസഭ- രേവതിപട്ടത്താനം- ആണെന്നു അടിയന്റെജ്ഞാനം

  • admin

    @Parthan

    ഉത്തരവാദിത്വം അഡ്മിനു തന്നെയാണ്.

  • bijoy

    adding to above…

    @Parthan

    പള്ളിപ്രഭാഷണം – search in Mashithantu
    പണ്ഡിതസഭ – ഇതൊരു ക്വിസ്‌ അല്ലല്ലോ.
    യഥാര്‍ത്ഥ പണ്ഡിതസഭ- രേവതിപട്ടത്താനം- തന്നെയായിരിക്കും.
    …..തില്‍ ഉള്ളവര്‍ അതാത് വിഷയങ്ങളില്‍ പണ്ഡിതന്മാര്‍ എന്ന് തന്നെയല്ലേ വെപ്പ്?
    ഉദ്ദാ: ശാസ്ത്ര സാഹിത്യ …..
    അവര്‍ ഇനി അങ്ങിനെയാണോ എന്ന് അറിയില്ല.

  • jalaja

    അന്തര്‍ദ്ദേശീയ മുസ്ലിം പണ്ഡിതസഭ എന്നൊരെണ്ണമുണ്ട്.

  • Rajesh Krishna

    In Sabdatharavali, the meaning is given as ‘Matha Prabhashanam’, but I’ve no complaints with that.

    Penisnsula and Wild west were kind of misfits in a Malayalam crossword.

  • നിളാ പൗര്‍ണമി

    @ പാര്‍ഥന്‍
    പരിഷത്ത് എന്ന പദത്തിന് സഭ ,പണ്ഡിതസഭ
    എന്നീ അര്‍ത്ഥങ്ങളാണ് ശബ്ദതാരാവലി
    നല്‍കുന്നത്

  • Parthan

    ഈ ശബ്ദതരാവലിയുടെ ഒരുകാരൃം അതുകൈയ്യിലുണ്ടെങ്കില്‍ഞാനും ഒരുരാജാവായേനെ.

  • Parthan

    പള്ളിപ്രഭാഷണം ഇപ്പോഴും ഞാനിരുട്ടിലാണ്

  • Shanmukhapriya

    സുരേഷ് Says:
    June 14th, 2011 at 11:08 pm………..
    സുരേഷ് താങ്കള്‍ ഈ പറഞ്ഞതിനോട് യോജിക്കുന്നു, ഒരേ ഉത്തരം തന്നെ പല പദപ്രശ്നങ്ങളിലും പല രീതിയില്‍ എഴുതി കണ്ടിട്ടുണ്ട്. അതില്‍ ഏതാണ് ശരിയായ രീതി എന്ന് പലപ്പോഴും നിര്‍മ്മാതാവിനും അറിയില്ല കളിക്കുന്നവര്‍ക്കും അറിയില്ല!! ഇതൊരിക്കലും വ്യക്തിപരമായ വിമര്‍ശനമായി ഞാന്‍ കരുതുന്നില്ല, മറ്റുള്ളവരും അങ്ങനെയായിരിക്കും എന്ന് വിചാരിക്കുന്നു. എന്നാലും കരുതിയിരുന്നോളൂ ആരെങ്കിലും ചിലപ്പോള്‍ എഴുതിയാലോ “ഇത് എന്നെ ഉദ്ദേശിച്ചുള്ളതാണ്, എന്നെ ഉദ്ദേശിച്ചുള്ളതാണ്, എന്നെ മാത്രം ഉദ്ദേശിച്ചുള്ളതാണ്” ;)

  • Kishor

    കരുണാമയരായ മുന്‍ഗാമികളെ……. സാന്റിയാഗോയില്‍ കുറെ യാത്ര ചെയ്തു സ്വപ്നം കണ്ടു വടക്കന്‍ അറ്റ്ലാന്റിക്ക് സമുദ്രം വഴി കടവല്ലൂര്‍ എത്തി… 19A , 10D & 24D നു വേണ്ടി കാതിരിക്കുന്നൂ….

  • Kishor

    കിട്ടി …. കടവല്ലൂര്‍ ഒഴികെ എല്ലാം കിട്ടി 24D യില്‍ ജീവിതം കുരുങ്ങി കിടക്കുന്നു…

  • Kishor

    കിട്ടി …. എല്ലാം കിട്ടി thanks to all

  • Vikas

    I think wild west is a commonly used term which can be included in a crossword. :)

    Wild Westനു തത്തുല്യമായ ഒരു മലയാള പ്രയോഗം ഞാൻ കണ്ടെത്തിയിട്ടുണ്ട്. നമുക്കിനി മുതൽ അതുപയോഗിച്ചു ശീലിക്കാം. പദമേതാണെന്നല്ലേ? ധൃതി പിടിയ്ക്കാതെ! പറയാം!

    Wild West = കാടൻ കുടദിശ!

  • Sandeep V

    @ പാര്‍ത്ഥന്‍,
    11 B & 17 U – ഉത്തരം വെറുതെ ഗൂഗിളില്‍ ഒന്ന് സെര്‍ച്ച്‌ ചെയ്തു നോക്കു. പദപ്രശ്നത്തില്‍ വരുന്നതെല്ലാം താങ്കള്‍ക്കു അറിയുന്നതാവനം എന്നില്ലല്ലോ… അറിയാത്തത് സെര്‍ച്ച്‌ ചെയ്തു അറിവ് വര്‍ധിപ്പിക്കാന്‍ അല്ലെ ശ്രമിക്കേണ്ടത്? മഷിതന്റില്‍ പങ്കെടുക്കുന്നവരുടെ എല്ലാം കയ്യില്‍ ശബ്ദ താരാവലി കാണില്ല. പക്ഷെ ഈ ഉത്തരങ്ങള്‍ മഷിതണ്ടു നിഖണ്ടുവില്‍ കിട്ടും.
    ഇംഗ്ലീഷ് ഉത്തരങ്ങളുടെ കാര്യത്തില്‍ ഞാനും താങ്കളോട് യോജിക്കുന്നു.
    (പിന്നെ എന്റെ 4 മാസം പ്രായമായ മകന്റെ പേരും പാര്‍ത്ഥന്‍ എന്നാ…)
    @ സുരേഷ്
    സുരേഷിന് കൊടുക്കേണ്ട ഡാങ്ങ്സ് ജലജ ചേച്ചിക്ക് പോയി… ഷമി സുരേഷേ ഷമി…
    എന്നാലും 1Dയുടെ രണ്ടാമത്തെ അക്ഷരം തെറ്റല്ലേ? ഒരു N അല്ലെ വേണ്ടിയിരുന്നത്? I mean ‘–an’ instead of ‘–am’… സ്ഥാന്‍

  • Sandeep V

    @അഡ്മിന്‍,
    useful ആയിട്ടുള്ള പല ലിങ്ക്-കളും മഷിതണ്ടു സൈറ്റ്-ല്‍ ല്‍ തപ്പിയെടുക്കുക എളുപ്പമല്ല. ഉദാഹരണമായി http://mashithantu.com/cw-discuss/?p=757 . ഈ ലിങ്ക് സൈറ്റില്‍ എവിടെ നിന്നും കിട്ടുമെന്ന് എനിക്കറിയില്ല. അതുപോലെ keyboard ഉപയോഗിച്ച് എങ്ങെനെ ടൈപ്പ് ചെയ്യണം എന്ന് അറിയാനായി ഞാന്‍ തപ്പി നടന്നു മടുത്തു. ഓരോ കളത്തിലും ക്ലിക്ക് ചെയ്തു keyboard-il ടൈപ്പ് ചെയ്യുകയാണ് ഞാന്‍ ചെയ്യാറുള്ളത്. അപ്പോള്‍ ചില്ലക്ഷരം എങ്ങനെ ടൈപ്പ് ചെയ്യണം എന്ന് എനിക്കറിയില്ല. ഒരു കമന്റ്‌ പേജില്‍ ചോദിച്ചിട്ട് ആരും മറുപടി തന്നുമില്ല (admin-ന്റെ തിരക്ക് മനസിലാക്കുന്നു, എങ്കിലും… ) ഇത്തരം useful ആയിട്ടുള്ള കാര്യങ്ങള്‍ക്കു ഒരു ഈസി access link ഉണ്ടായിരുന്നെങ്കില്‍ എളുപ്പമായേനെ. എല്ലാ കളിക്കാരും എല്ലാ കമന്റ്‌ പേജ്കളും കാണുമെന്നു വിചാരിക്കരുത്… ഒപ്പം പുതുതായി ജോയിന്‍ ചെയ്യുന്ന കളിക്കാരുടെ പ്രശ്നങ്ങളും പരിഗനിക്കനമല്ലോ…

  • Sandeep V

    admin,
    http://crossword.mashithantu.com/page.php?id=9
    9.മഷിത്തണ്ട് ഉപയോഗത്താല്‍ നിങ്ങളുടെ കമ്പ്യൂട്ടറിനോ കണ്ണിനോ പൂച്ചയ്ക്കോ മറ്റുള്ളവയ്ക്കോ എന്തേങ്കിലും തകറാറു പറ്റിയാല്‍ അതിനു മഷിത്തണ്ട് ഉത്തരവാദികളായിരിക്കുകയില്ല.
    എന്താണ് പൂച്ച എന്നതുകൊണ്ടു ഉദ്ദേശിച്ചത്?

  • admin

    “എന്താണ് പൂച്ച എന്നതുകൊണ്ടു ഉദ്ദേശിച്ചത്?”

    :-) Use it on your own risk എന്നതിന്റെ മറ്റൊരു (ഹാസ്യ)രൂപം. എലി (മൌസ്) എന്ന് കൊടുത്താല്‍ ഒന്ന് കൂടി നന്നായേനെ എന്ന് തോന്നുന്നു.

    “useful ആയിട്ടുള്ള പല ലിങ്ക്-കളും മഷിതണ്ടു സൈറ്റ്-ല്‍ ല്‍ തപ്പിയെടുക്കുക എളുപ്പമല്ല. ”

    എല്ലാം ഉപയോഗപ്രദമായ ലിങ്കുകളും കൂടി ഒരു ഹെല്‍പ്‌ ബ്ലോഗ്‌ ഉണ്ടാക്കാം.

    Sandeep നു കഴിയുമെങ്കില്‍ ഒരു ഡ്രാഫ്റ്റ്‌ അയച്ചു തരൂ.
    കൂറെ ഫയലുകള്‍ ഈ പേജില്‍ ബ്രൌസ് ചെയ്‌താല്‍ കിട്ടും.
    http://crossword.mashithantu.com/page.php?id=3 (Prev,Next Pages)

  • Parthan

    എന്റെ പൊന്നു സന്ദീപേ താങ്കളെന്തിനാണ് എന്നോടുകയര്‍ക്കുന്നത്. എനിക്കറിയാവുന്നതേ പദപ്രശ്നത്തില്‍ വരാവൂ എന്നു ഞാന്‍ താങ്കളോടാവശ്യപ്പെട്ടുവോ ? ഇല്ലല്ലോ പിന്നെന്തിനാണാവോ ഈ മുഷ്ക്ക് ????

    അറിയാത്തത് അറിയാനും അറിഞ്ഞതിനെപ്പറ്റി കൂടുതല്‍ തേടികണ്ടുപ്പിടിക്കാനുമുള്ള സാമാന്യബുദ്ധിയൊക്ക എനിക്കുണ്ടെന്ന് അതിയായി അഹങ്കരിക്കുന്നവന്‍ തന്നെയാണു ഞാന്‍. താങ്കളുടെ ഉപദേശത്തിനു നന്ദി.പിന്നെ ശബ്ദതാരാവലി- അതൊന്നു കൈയ്യിലുണ്ടെങ്കില്‍ നന്നായിരുന്നേനെ എന്നാണു ഞാന്‍ പറഞ്ഞത്. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ പരിധികള്‍ നല്ലതായിരിക്കും എന്നുതോന്നുന്നു.

    17U – എന്റെ സംശയം നിളപൗര്‍ണ്ണമി ദുരീകരിച്ചു തന്നിരുന്നു. താങ്കളും കണ്ടിരിക്കും എന്നുകരുതുന്നു
    11B – ഉത്തരം തെറ്റാണ് എന്നിപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. ആ ഉത്തരം വച്ച് തിരയുന്ന ആര്‍ക്കും അത് വളരെ പെട്ടെന്ന് മനസ്സിലാകും.
    കുവൈത്ത് – എന്നരാജ്യത്തെ വാര്‍ത്താശകലത്തില്‍ അച്ചടിപ്പിശകായി വന്നതാണ് അത്. രിക്കു അന്വേഷിച്ചുനോക്കൂ താങ്കളും. പിന്നെയതു മഷിത്തണ്ടിലെങ്ങിനെ വന്നൂ എന്നത് അന്വേഷിക്കേണ്ടകാര്യമാണ്. മഷിത്തണ്ടിന്റെ ആധികാരികത പലപ്പോഴായി ഈവേദിയില്‍ തന്നെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്

    “പിന്നെ എന്റെ 4 മാസം പ്രായമായ മകന്റെ പേരും പാര്‍ത്ഥന്‍ എന്നാ”………സന്തോഷം …………..കൊച്ചുമോന് നല്ലജീവിതം ആശംസിക്കുന്നു പ്രാര്‍ത്ഥിക്കുന്നു

  • Jaimon

    Help needed for 14D …

  • jalaja

    ജയ്‌മോന്‍,
    എസ് എം എസ് ജോക്ക്സില്‍ , ഗ്രീറ്റിങ്സ് & സ്ക്രാപ്സില്‍ ഒക്കെ കാണാവുന്ന ഒരു അധികപ്രസംഗി മോന്‍.
    വിജയാശംസകള്‍!!!

  • Jaimon

    thank you jalaja. I got it

  • jalaja

    മാലിനി,
    ക്ലൂസ് എഴുതുന്നതിന്റെ തിരക്കില്‍ ഒരു കാര്യം എഴുതാന്‍ മറന്നു പോയി.

    ചില ന്യൂനതകളുണ്ടായിരുന്നെങ്കിലും പദപ്രശ്നം കൊള്ളാമായിരുന്നു. ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. ചിലവ ഓര്‍മ്മയില്‍ കൊണ്ടുവന്നു.

    പൊന്നാര്യന്‍ നെല്ലിന്റെ പേരാണെന്നറിയാമായിരുന്നു. പാടശേഖരത്തിനും അങ്ങനെ പറയുമെന്നറിയില്ലായിരുന്നു.
    ഭാവുകാശംസകള്‍!!!

  • shabeer

    dear rank holders could u pleas help me………………………
    25a…?
    30a…?
    23d…?
    24d…?

  • jalaja

    സന്ദീപ്,
    സുരേഷിനുള്ളതാണെന്നറിയാമായിരുന്നതുകൊണ്ട് ഞാന്‍ എടുത്തില്ല.
    1ഡി എന്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പഠിച്ചത് ഇങ്ങനെത്തന്നെയാണെന്നാണോര്‍മ്മ. ചില സൈറ്റുകളില്‍ എന്‍ ചേര്‍ത്തുകണ്ടു. ഇംഗ്ലീഷിലും എന്‍ ഉണ്ട് . എന്നാലും ഇതിലെ പ്രയോഗം ശരിയാണെന്നു തന്നെയാണ് തോന്നുന്നത്.

  • jalaja

    ഷബീര്‍,
    25a…? jalaja Says:
    June 14th, 2011 at 10:18 pm edit
    ജുനൈത്,
    ബീജീസ് എഴുതിയ ചേട്ട പുറത്ത് എന്ന് ഗൂഗിളില്‍ എഴുതി നോക്കൂ,ഉടനെ ഉത്തരം കിട്ടും.

    jalaja Says:
    June 14th, 2011 at 8:37 am edit
    സുരേഷ്,
    22a ഉപദ്വീപ് (ഇംഗ്ലീഷ് പദം)
    30a ഇത് പഴയ അടുക്കളകളില്‍ ഉണ്ടായിരുന്നു. അടുപ്പിനോട് ചേര്‍ന്നുള്ള ഭാഗം. കൊലയുമായും ബന്ധപ്പെടുത്താം. (പാതിയമ്പുറം എന്നും പറയാം)

    23d…?പെണ്ണ് എന്നു മഷിനിഘണ്ടുവില്‍ നോക്കുക. കിട്ടിയ ഇംഗ്ലീഷ് അര്‍ഥത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
    24d…?വേദപാഠശാല എന്ന് ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ കിട്ടുമല്ലോ. വരരുചിയുടെ (പഞ്ചമിയുടെയും) ഒരു പുത്രനാണ് ഇത് സ്ഥാപിച്ചത്.

    വിജയാശംസകള്‍!!!

  • കാണി

    11B – ഉത്തരം തെറ്റാണ് എന്നിപ്പോഴും ഞാന്‍ വിശ്വസിക്കുന്നു. ആ ഉത്തരം വച്ച് തിരയുന്ന ആര്‍ക്കും അത് വളരെ പെട്ടെന്ന് മനസ്സിലാകും.
    I agree 100%
    that word has no relation with the clue. I think Mr mujeeb can give some additiional information.

    ###പക്ഷേ സാര്‍വ്വത്രികമായി ഉപയോഗിച്ചുവരുന്ന അക്ഷരവിന്യാസം പിന്തുടരാനുള്ള ഔചിത്യം കാട്ടണമെന്നാണ് ഉദ്ദേശിച്ചത്.###
    വളരെ ശരി

  • നെല്ലി അരുണ്‍

    സുഹൃത്തുക്കളെ, ഇവിടെ പുതിയ ആള്‍ ആണെങ്കിലും ഒരു കാര്യം പറഞ്ഞോട്ടെ. ഈയിടെ നമ്മുടെ ഗദ്ദാഫി യെ ക്കുറിച്ച് വായിച്ചതാണ്. അദ്ദേഹത്തിന്റെ പേര് ഇംഗ്ലിഷില്‍ ആയിരം രീതിയില്‍ എഴുതാമെന്ന്.. eg : Gaddaffi , Qaddaffi , khadhafi , khwadhwaphi etc . etc . എന്തിനു നമ്മുടെ “കൊണാര്‍ക്ക്‌” പോലും കുറഞ്ഞ പക്ഷം മുപ്പതു രീതിയിലെങ്കിലും എഴുതാം – മലയാളത്തില്‍ പോലും. അതുകൊണ്ട് ചെറിയ ചില അക്ഷര മാറ്റങ്ങളെ തീവ്ര വികാരങ്ങളാക്കി മാറ്റേണ്ട. എന്താ….??

  • abhi

    24 d…..first letter…?pls

  • Parthan

    “വൈത്തി”നെക്കുറിച്ച് നാം സംസരിക്കുന്നത് ഇന്നത്തെ കാലത്തെ സാദാപ്രസംഗംപോലെ തന്നെയാവുന്നു. ഉത്തരം പറയേണ്ടവര് ‍അറക്കകത്ത് ഒളിച്ചിരിപ്പാണൊ ? അത് നിര്‍മ്മാതാവോ അപ്രൂവറോ, മുഖ്യകാര്യദര്‍ശ്ശികളോ ആരാണെങ്കില്ലും ?

  • സുരേഷ്

    പ്രിയപ്പെട്ട അഡ്മിന്‍,

    താങ്കളുടെ ദീര്‍ഘവീക്ഷണത്തെ അഭിനന്ദിക്കുന്നു. 13 നു വന്ന പദപ്രശ്നത്തിനുശേഷം നാലുദിവസത്തെ ഇടവേള ! ഇത്ര മാത്രം അഭിപ്രായങ്ങളും ചര്‍ച്ചകളും എങ്ങിനെ മുന്‍കൂട്ടി കണ്ടു ? ഏതായാലും ഇടദിവസങ്ങള്‍ വിരസമാകാതെയിരുന്നതില്‍ സന്തോഷം. നിലവാരവും ഭേദപ്പെട്ടതായിരുന്നു.

    സുരേഷ്

  • Vikas

    സുഹൃത്തുക്കളേ, മി. പാർത്ഥാ!

    പലവിധങ്ങളായ തിരക്കുകളില്‍പ്പെട്ടതിനാൽ ഇവിടെ വിശദമായ അഭിപ്രായങ്ങളെഴുതാൻ കഴിഞ്ഞില്ല. വൈത്തിനെക്കുറിച്ചുമാത്രം പറഞ്ഞുകൊണ്ട് ഈ പ്രഭാഷണം അവസാനിപ്പിച്ചേക്കാം.

    ഈ പദപ്രശ്നത്തിന്റെ മോഡറേറ്ററും എഡിറ്ററും എന്ന നിലയ്ക്ക് വൈത്തിന്റെ ഉത്തരവാദിത്തം എനിക്കേറ്റെടുക്കാമായിരുന്നു. പക്ഷേ, എന്തിനു്? ആ പദം ശബ്ദതാരാവലിയിലുണ്ടല്ലോ. ഡിസി പ്രസിദ്ധീകരിച്ച ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ (പുതിയ എഡിഷൻ) പേജ് 1821 പരിശോധിക്കൂ. ഇതിൻ പ്രകാരം വൈത്ത് എന്നത് മതപ്രഭാഷണം എന്നർത്ഥം വരുന്ന ഒരറബിക്ക് (അറബി) വാക്കാണ്. പള്ളിയിൽ നടത്തുന്നതൊക്കെ മതപ്രഭാഷണമാണോ, മതപ്രഭാഷണം പള്ളിയിൽ മാത്രമേ നടത്താൻ പാടുള്ളോ എന്നൊക്കെ ഇനി നിങ്ങൾ തീരുമാനിച്ചോളൂ. :)

  • Vikas

    ലോകത്തെ സകലമാന വിഷയങ്ങളും വിവരങ്ങളും മണ്ടത്തരങ്ങളും പോക്കണം കേടുകളും ഇന്റർനെറ്റിൽ തിരഞ്ഞേ കണ്ടെത്തൂ എന്ന ബൂർഷ്വാ ചിന്താഗതി നല്ലതിനല്ല മക്കളേ! അനേകായിരം വർഷങ്ങളായി മനുഷ്യൻ മനനം ചെയ്തതും കണ്ടെത്തിയതും സൃഷ്ടിച്ചതുമായ വിവരങ്ങളത്രയും ഉൾക്കൊള്ളാൻ മാത്രം പ്രാപ്തി ഈ കുന്ത്രാണ്ടത്തിനില്ല. അതിനിനിയും ഭഗീരഥന്മാർ ജനിക്കേണ്ടിയിരിക്കുന്നു.

    വൈത്ത് തിരഞ്ഞപ്പോൾ കിട്ടിയത് കുവൈത്താണുപോലും! കണക്കായിപ്പോയി (Take it easy). ഇതെല്ലാം കേട്ടയുടനെ എറിയാൻ കല്ലു തിരഞ്ഞുപോയവരേ, നിങ്ങൾ വേഗം തിരിച്ചുവന്നാലും. രണ്ടുകൊണ്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ലെന്നായിരിക്കുന്നു.

    And that is the end of this news bulletin.

  • Vivek

    ഹോ ഞാന്‍ മടങ്ങി വന്നപ്പോഴേയ്ക്കും എല്ലാവരും അടി നിറുത്തി പോയോ ….

    ആര്‍ക്കും വേണ്ടെങ്കിലും എന്റെ അഭിപ്രായങ്ങള്‍ താഴെ.

    1. സര്‍വ്വസാധാരണമായ മലയാളം വാക്കുകള്‍ ഉള്ളപ്പോള്‍ അതിന്റെ ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കുന്നതാണ് കീഴ്വഴക്കം. സ്ഥലങ്ങള്‍, പുസ്തകങ്ങള്‍, സിനിമ മുതലായ പേരുകള്‍ ഒഴികെ. (22 A തെറ്റ്‌. 19 A ശരി. 11D – ഇതിനെ പറ്റി ഒരു വിവരവുമില്ല)

    2. പ്രാദേശികമായ പദങ്ങള്‍ക്ക് നിയന്ത്രണം വേണം. അത്‌ നിഘണ്ടുവില്‍ ഉള്ളതാണെങ്കില്‍ OK.

  • Vivek

    @ admin – പദ പ്രശ്നത്തിന്റെ പുതിയ അവതാരം കണ്ടിട്ട് കൊള്ളാം. കളിച്ചു നോക്കി പിന്നെ അഭിപ്രായം പറയാം.

  • Vivek

    പിന്നെ ആരും പറയാത്ത ഒരു കാര്യം.

    16d – ടണ്‍ എന്നാല്‍ ആയിരം എന്നാ ഞാന്‍ പഠിച്ചിട്ടുള്ളത്. ഇനി പുസ്തകം മാറിയോ എന്തോ?

  • Vivek

    @ സന്ദീപ്‌ – “അപ്പോള്‍ ചില്ലക്ഷരം എങ്ങനെ ടൈപ്പ് ചെയ്യണം എന്ന് എനിക്കറിയില്ല.” – If you want to type “ന്‍” type “n” and press “space bar” (wont work with IE 9).

    ണ്‍ – “N” + “space”
    ല്‍ – “l” + “space”
    ള്‍ – “L” + “space”
    ര്‍ – “r” +

  • Sandeep V

    @ പാര്‍ത്ഥന്‍,
    മുഷ്ക് കാണിച്ചു എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. താങ്കളോട് കയര്തിട്ടുമില്ല. പരിധി വിട്ടു എന്നും എനിക്ക് തോന്നുന്നില്ല. വളരെ മാന്യമായ ഭാഷയില തന്നെയാണ് ഞാന്‍ കമന്റ്‌ ഇട്ടതു. കയര്‍ക്കുകയും കടിപിടി കൂടുകയും ഒക്കെ ചെയ്യുന്നത് എങ്ങനെയാണെന്ന് കമന്റ്‌ പേജ് സ്ഥിരമായി വായിക്കാരുന്റെങ്കില്‍ താങ്കള്‍ക്കു മനസ്സിലാകും. ശരിയായ ഉത്തരത്തിനെ അബദ്ധ ജടിലം എന്നും നിര്‍മ്മാതാവിന്റെ ബോനസ് മാര്‍ക്ക് വെട്ടി കുറക്കണം എന്ന് ആവശ്യപ്പെടുകയും ഒക്കെ ചെയ്ത താങ്കള്‍ അല്ലെ യഥാര്‍ത്ഥത്തില്‍ മുഷ്ക് കാണിച്ചത്.
    അതിയായ അഹങ്കാരം അത്ര നന്നല്ല എന്ന് വികസിന്റെ കമന്റില്‍ നിന്നും താങ്കള്‍ക്കു മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.
    @വിവേക്, വളരെയധികം നന്ദി… ഒരുപാടു അന്വേഷിച്ചു നടന്ന ഇന്‍ഫര്‍മേഷനാണ് കിട്ടിയത്.

  • jalaja

    വിവേക്,
    ആരും പറയാത്ത ആ കാര്യം ഇതിലുണ്ട്.

    http://en.wikipedia.org/wiki/Century_(cricket)

    അപ്പോള്‍ ആ സൂചനയും ഉത്തരവും വളരെ ശരിയല്ലേ?

  • വിവേക്

    ജലജേച്ചിയെ സമ്മതിച്ചിരിക്കുന്നു. നന്ദി …………

  • jalaja

    വിവേക്,
    ഈ ഒരു സംശയം എന്റെ മനസ്സിലുമുണ്ടായിരുന്നതുകൊണ്ട് ഞാന്‍ അത് തിരഞ്ഞുനടക്കുകയായിരുന്നു. എന്റെ കയ്യിലുള്ള രണ്ട് നിഘണ്ടുവിനും എന്നെ സഹായിക്കാന്‍ കഴിഞ്ഞില്ല. നെറ്റിലും നിഘണ്ടുവില്‍ മാത്രമേ ഇന്നലെ വരെ നോക്കിയുള്ളൂ. ഇന്നാണ് ഗൂഗിളില്‍ നോക്കിയത്. ഇനി ചിലപ്പോള്‍ നിഘണ്ടുവിലും കണ്ടുപിടിക്കാന്‍ കഴിഞ്ഞേക്കും.

  • കാണി

    ശബ്ദതാരാവലിയിലെ ‘വൈത്ത് ഞാനും കണ്ടിട്ടുണ്ട്
    വൈത്തിന്റെ കാര്യത്തില്‍ Parthan പറഞ്ഞത് തീര്‍ത്തും തെറ്റാണെന്ന് വിചാരിക്കുന്നവര്‍ പള്ളിയുമായി ബന്ധമുള്ള ആരോടെങ്കിലും ചോദിച്ചു നോക്കൂ പള്ളിയില്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ക്കെല്ലാം ‘വൈത്ത് ‘ എന്നാണോ പറയുന്നതെന്ന് ?
    ഖുതുബ എന്നാണ് പള്ളിപ്രഭാഷണങ്ങള്‍ക്ക് പറയുക.
    .
    മുന്‍പൊരിക്കല്‍ സക്കാത്ത് എന്ന വാക്കും ഇത് പോലെ വിവാദമായിരുന്നു എന്ന് ചിലര്‍ക്കെങ്കിലും ഓര്‍മ്മ കാണും

    ഞാന്‍ പിടിച്ച മുയലിനു മാത്രം മൂന്നു കൊമ്പായാല്‍ മതിയെന്നാണോ?

  • shabeer

    25a……..?

  • shabeer

    27b…………?

  • shabeer

    25a…..?
    25d…?

  • jalaja

    ഷബീര്‍,
    25എ. പൊട്ടി പുറത്ത് ———അകത്ത്. ഗൂഗിള്‍ സെര്‍ച്ച് ചെയ്യൂ.
    25D.?????????????
    വിജയാശംസകള്‍!!!!!!!!!!!

  • shabeer

    i ddnt get u jalaja,

  • jalaja

    ഷബീര്‍,
    പൊട്ടി പുറത്ത് എന്ന് ഗൂഗിളില്‍ എഴുതി സെര്‍ച്ച് ചെയ്യൂ. അപ്പോള്‍ എന്താണ് അകത്ത് എന്നു മനസ്സിലാവും.
    25ഡി ഇങ്ങനെ ഒരു ചോദ്യം എവിടെ എനിക്കു കാണാന്‍ കഴിയുന്നില്ല.
    .

  • shabeer

    sorry jalaja 24d…?

  • jalaja

    ഷബീര്‍,
    24D ഇതിന്റെ ക്ലൂ മുന്‍പെഴുതിയിട്ടുണ്ടല്ലോ. മുന്‍‌കമന്റ്സ് നോക്കൂ.
    വിജയാശംസകള്‍!!!

  • shabeer

    nooooooooooo raksha jalaja

  • shabeer

    entammmmeeeeeeeeeee got it.

  • shabeer

    thanks jalaja 24d……………….?

  • shabeer

    kadavallur and Sreeman…….?

  • jalaja

    ഷബീര്‍,
    പറയി പെറ്റ പന്തിരുകുലം എന്നു പറയാറില്ലേ? അതിലൊരാള്‍. അലക്കുകാരന്‍ . വാക്കിന്റെ അര്‍ത്ഥവും അലക്കുകാരന്‍ എന്നു തന്നെ.
    വിജയാശംസകള്‍!!!

  • shabeer

    jalaja i wnt to disrb u again for Sreeman …..thanks

  • shabeer

    ആെരങ്കിലും ഓടിവരൂ എന്നെ രക്ഷിക്കൂ……….

  • jalaja

    ഷബീര്‍,
    ഇത് ഞാന്‍ നേരത്തെ എഴുതിയ അധികസൂചനയാണല്ലോ. കമന്റ് പേജ് വായിച്ചു നോക്കിയാല്‍ കിട്ടാവുന്നതേയുള്ളൂ. സമദാനി എന്നു ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടാന്‍ സാദ്ധ്യതയുണ്ട്.
    വിജയാശംസകള്‍!!!!

  • anjanasatheesh

    Vikas Says:
    June 16th, 2011 at 9:39 pm

    സുഹൃത്തുക്കളേ, മി. പാർത്ഥാ!

    പലവിധങ്ങളായ തിരക്കുകളില്‍പ്പെട്ടതിനാൽ ഇവിടെ വിശദമായ അഭിപ്രായങ്ങളെഴുതാൻ കഴിഞ്ഞില്ല. വൈത്തിനെക്കുറിച്ചുമാത്രം പറഞ്ഞുകൊണ്ട് ഈ പ്രഭാഷണം അവസാനിപ്പിച്ചേക്കാം.

    ഈ പദപ്രശ്നത്തിന്റെ മോഡറേറ്ററും എഡിറ്ററും എന്ന നിലയ്ക്ക് വൈത്തിന്റെ ഉത്തരവാദിത്തം എനിക്കേറ്റെടുക്കാമായിരുന്നു. പക്ഷേ, എന്തിനു്? ആ പദം ശബ്ദതാരാവലിയിലുണ്ടല്ലോ. ഡിസി പ്രസിദ്ധീകരിച്ച ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ (പുതിയ എഡിഷൻ) പേജ് 1821 പരിശോധിക്കൂ. ഇതിൻ പ്രകാരം വൈത്ത് എന്നത് മതപ്രഭാഷണം എന്നർത്ഥം വരുന്ന ഒരറബിക്ക് (അറബി) വാക്കാണ്. പള്ളിയിൽ നടത്തുന്നതൊക്കെ മതപ്രഭാഷണമാണോ, മതപ്രഭാഷണം പള്ളിയിൽ മാത്രമേ നടത്താൻ പാടുള്ളോ എന്നൊക്കെ ഇനി നിങ്ങൾ തീരുമാനിച്ചോ

    Vikas Says:
    June 16th, 2011 at 9:46 pm

    ലോകത്തെ സകലമാന വിഷയങ്ങളും വിവരങ്ങളും മണ്ടത്തരങ്ങളും പോക്കണം കേടുകളും ഇന്റർനെറ്റിൽ തിരഞ്ഞേ കണ്ടെത്തൂ എന്ന ബൂർഷ്വാ ചിന്താഗതി നല്ലതിനല്ല മക്കളേ! അനേകായിരം വർഷങ്ങളായി മനുഷ്യൻ മനനം ചെയ്തതും കണ്ടെത്തിയതും സൃഷ്ടിച്ചതുമായ വിവരങ്ങളത്രയും ഉൾക്കൊള്ളാൻ മാത്രം പ്രാപ്തി ഈ കുന്ത്രാണ്ടത്തിനില്ല. അതിനിനിയും ഭഗീരഥന്മാർ ജനിക്കേണ്ടിയിരിക്കുന്നു.

    വൈത്ത് തിരഞ്ഞപ്പോൾ കിട്ടിയത് കുവൈത്താണുപോലും! കണക്കായിപ്പോയി (Take it easy). ഇതെല്ലാം കേട്ടയുടനെ എറിയാൻ കല്ലു തിരഞ്ഞുപോയവരേ, നിങ്ങൾ വേഗം തിരിച്ചുവന്നാലും. രണ്ടുകൊണ്ടില്ലെങ്കിൽ ഉറങ്ങാൻ പറ്റില്ലെന്നായിരിക്കുന്നു.

    And that is the end of this news bulletin.

    ശ്രീമാന്‍ വികാസിന്റെ പരിഹാസം നിറഞ്ഞ അഭിപ്രായങ്ങള്‍ കണ്ടു. സന്തോഷം. അപ്പോള്‍ മലയാളം പദപ്രശ്നത്തില്‍ അറബിവാക്ക് ആവാം അല്ലേ ? എന്തൊരുവിരോധാഭാസം!!!!!!!!!!!!!!

    “ഡിസി പ്രസിദ്ധീകരിച്ച ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലിയിൽ (പുതിയ എഡിഷൻ) പേജ് 1821 പരിശോധിക്കൂ”

    ഇനി പദപ്രശ്നത്തിന്റെ പേരുമാറ്റി “ശബ്ദതാരാവി പദങ്ങള്‍’ എന്നാക്കാം എന്നു തോന്നുന്നു.

    മണ്ടത്തരങ്ങളും പോക്കണം കേടുകളും ” ” വൈത്ത്” എതുവിഭാഗത്തില്‍ പ്പെടും ശ്രീമാന്‍ വികാസ് ?

    പിന്നെ ” വൈത്ത്” നിര്‍മ്മാതാവിന്റെ ക്രിയയാണോ അതോ അപ്രൂവേഴ്സിന്റെ കൂട്ടിചേര്‍ക്കലോ ? നിര്‍മ്മാതാവിന്റെയാണെങ്കില്‍ അതെവിടെനിന്നും കിട്ടിയെന്ന് നിര്‍മ്മാതാവ് പറയട്ടെ (സ്വതന്ത്രമായി- സത്യ സന്ധമായി).

    പദപ്രശ്നം കളിക്കുന്ന എല്ലാവരും ഇന്റര്‍നെറ്റ് ശൃംഗല വളരെനന്നായി ഉപയോഗിക്കുന്നവരാണ്, അതില്‍ കിട്ടുന്നതെല്ലാം സത്യമാണെന്ന് വികാസ് കരുതുന്നുണ്ടോ ? അതുപോലെത്തന്നെ ഈപറഞ്ഞ താരാവലിയും ഇങ്ങിനെ ആശ്രയിക്കാമോ ? പള്ളിപ്രഭാഷണവും , മതപ്രഭാഷണവും രണ്ടാണോ ഒന്നാണോ എന്നൊക്കെ താങ്കള്‍ തന്നെ പറഞ്ഞാട്ടെ അതും തരാവലിയില്‍ കാണാതിരിക്കില്ല. ഇന്റര്‍നെറ്റില്‍ നോക്കല്ലേ ദയവായി.

    മലയാളത്തില്‍ തന്നെ ലക്ഷകണക്കിന് വാക്കുകളും അര്‍ത്ഥങ്ങളും ഉള്ളപ്പോള്‍ ഈ അറബിവാക്കുപയോഗിക്കാന്‍ എങ്ങിനെ കഴിഞ്ഞു എന്നും ചിന്തനീയം

  • anjanasatheesh

    ഇതുകൂടിയെഴുതാന്‍ മറന്നുപോയി പാവം പാര്‍ത്ഥന്‍ ഒന്നും എഴുതി കണ്ടില്ല അതാ ഇത്രയും എഴുതി ഞാന്‍ തിരിച്ചെത്തിയത് എന്ന് സ്വന്തം അഞ്ജന

  • shaabir

    jalajaaaaaaaaaaa got it …thnks for your support

  • Aaron

    bundhi vacho ennu samsayichu. evide?

  • Vikas

    അഞ്ജന,

    വൈത്ത് എന്ന പദം അറബിയിൽ നിന്നും മലയാളത്തിലെത്തിയതാണ്.
    കസേര എന്ന പദം പോർച്ചുഗീസിൽ നിന്നും മലയാളത്തിലെത്തിയതാണ്.
    മേശ എന്ന പദം പോർച്ചുഗീസിൽ നിന്നും മലയാളത്തിലെത്തിയതാണ്.
    റങ്ക് എന്ന പദം അറബിയിൽ നിന്നും മലയാളത്തിലെത്തിയതാണ്.
    റാന്തൽ എന്ന പദം ഇംഗ്ലീഷിൽ നിന്നും മലയാളത്തിലെത്തിയതാണ്.
    റാത്തൽ എന്ന പദം പോർച്ചുഗീസിൽ നിന്നും മലയാളത്തിലെത്തിയതാണ്.

    ഇനിയും എത്രയോ പദങ്ങൾ മറ്റുഭാഷകളിൽനിന്നും മലയാളത്തിലെത്തിയവയാണ്. മലയാളമെന്നു പറഞ്ഞുപയോഗിക്കുന്ന പല വാക്കുകളും സംസ്കൃതജന്യങ്ങളല്ലേ? ഒരു ഭാഷയുടെ വളർച്ചയിൽ, മറ്റുഭാഷയിൽ നിന്നു കടം കൊണ്ട പല പദങ്ങളും സഹായകരമാകും. അഞ്ജന എഴുതിയ കമന്റിൽത്തന്നെ എത്ര അന്യഭാഷാപദങ്ങളുണ്ടെന്നാലോചിച്ചുനോക്കൂ.

    മലയാളം മാത്രമല്ല, മറ്റു പല ഭാഷകളും ഇതുപോലെ തന്നെയാണ്. ഇംഗ്ലീഷിന്റെ കാര്യം തന്നെയെടുക്കൂ. ആയിരക്കണക്കിന് ഫ്രഞ്ചുപദങ്ങളും, അത്രയോളം ലാറ്റിൻപാദങ്ങളും ഇംഗ്ലീഷ് ഡിക്ഷ്നറിയിൽ കാണാം. അവയൊക്കെ ഇംഗ്ലീഷ് പദങ്ങളായിത്തന്നെയാണ് ഉപയോഗിച്ചുപോരുന്നത്.

    ശബ്ദതാരാവലിയിൽ ഒരു വാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ളതുകൊണ്ട് അത് പദപ്രശ്നത്തിലുപയോഗിച്ചുകൂടെ? അങ്ങനെയാണെങ്കിൽ പദപ്രശ്നം ഉണ്ടാക്കാൻ തന്നെ പ്രയാസമായിരിക്കും.

    എന്റെ മുൻ കമന്റിൽ പരിഹാസമുണ്ടായിട്ടുണ്ടെങ്കിൽ അത് പാർത്ഥന്റെ കമന്റിനുനേരെ മാത്രമാണ്! വൈത്ത് സെർച്ചു ചെയ്തപ്പോൾ കുവൈത്ത് കിട്ടി; അതിനാൽ വൈത്ത് എന്ന പദമില്ല എന്നൊക്കെ പറഞ്ഞാൽ പിന്നെന്തു ചെയ്യും? പള്ളിയിൽ നടത്തുന്നതൊക്കെ മതപ്രഭാഷണമാണോ എന്നു പറയാനുള്ള അറിവെനിക്കില്ല. ആ സൂചനയിൽ അപാകതയുണ്ടെന്ന് വിശ്വസിക്കുന്നുമില്ല. ആ സൂചന ആരുടെ സൃഷ്ടിയാണ് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല.

    അഞ്ജനയ്ക്കൊരിക്കലും മനസ്സിലാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതാത്ത ഒരു കാര്യമുണ്ട് – വികൃതവും അവ്യക്തമായ (തെറ്റായ) സൂചനകൾ നിറഞ്ഞതുമായ ഒരു പദപ്രശ്നത്തെ ഉപയോഗയോഗ്യമാക്കിയെടുക്കാൻ അപ്രൂവേഴ് എന്നു നിങ്ങൾ പലപ്പോഴും പുച്ഛത്തോടെ വിശേഷിപ്പിക്കുന്നവരുടെ അദ്ധ്വാനം. മനസ്സിലാക്കിക്കൊള്ളണമെന്ന് യാതൊരു വാശിയുമില്ല. പരിഹാസം നിറഞ്ഞ വാക്കുകൾ കൂടുതലുപയോഗിക്കുന്നതാരെന്ന് ഒരാത്മപരിശോധന നടത്തുന്നതു നന്നായിരിക്കും. താങ്കളുടെ ‘മതം‘ താങ്കളെ രക്ഷിക്കട്ടെ!

  • Vikas

    ‘നിള’യിലെ ഒരു പദപ്രശ്നത്തിൽ സക്കത്ത്/സക്കാത്ത് എന്നൊരു പദമുപയോഗിച്ചതും അഞ്ജനയല്ലേ? ആ വാക്കും അറബിയിൽനിന്നെത്തിയതാണെന്നു പറഞ്ഞാൽ അഞ്ജന വിശ്വസിക്കുമോ? :)

  • Jenish

    ഇതിനാണോ വികാസേ “വടികൊടുത്ത് അടിമേടിക്കുക” എന്ന് പറയുന്നത്!!!!!!!!! :)

  • anjanasatheesh

    മിസ്റ്റര്‍ വിവേക്,
    വാക്കുകളിലെ താങ്കളുടൃ കണ്ടുപ്പിടുത്തങ്ങള്‍ അപാരംതന്നെ പക്ഷേ അങ്ങിനെ തേടിപോയാല്‍ മലയാളം തന്നെ ഉണ്ടായതിന്റെ ചരിത്രവും പറയേണ്ടിവന്നേക്കാം എന്നോര്‍ക്കുക.

    പിന്നെ ഞാനുപയോഗിച്ച പദം/വാക്ക് – അത് അഡ്മിന്‍ പിന്നെന്തിനു അംഗീകരിച്ചു ? മായ്ച്ചു കളയാമായിരുന്നല്ലോ. ആപദം കേരളത്തിലെന്നല്ല ലോകത്തെവിടെയും സര്‍വ്വസാദാരണമായി ഉപയോഗിക്കുന്ന ഒന്നായിരുന്നു. എഴുതുന്നതിന്റെ കാര്യത്തില്‍ മാത്രമാണ് അന്ന് ചര്‍ച്ചകള്‍ നടന്നത്.ഇവിടെ വൈത്ത് എന്നെ സംബന്ധിച്ച് ആദ്യമായി കേള്‍ക്കുകയാണ്
    അതൊരു സാദാരണ ഉപയോഗിക്കുന്ന ഒന്നല്ല. പിന്നെ നിര്‍മ്മാതാവിന് ഇതെവിടെ നിനുമാണ് ലഭിച്ചത് എന്നത് വളരെ പ്രധാന്യമര്‍ഹിക്കുന്നു. ഇരുട്ടുകൊണ്ട് ഓട്ടയടച്ചിടെന്തു ഫലം

  • admin

    “പിന്നെ ഞാനുപയോഗിച്ച പദം/വാക്ക് – അത് അഡ്മിന്‍ പിന്നെന്തിനു അംഗീകരിച്ചു ? ”

    അത് പോലെ ഈ പദപ്രശ്നത്തിലെ പദം അംഗീകരിച്ചതും അഡ്മിന്‍ തന്നെയല്ലേ? പിന്നെന്തു പ്രോബ്ലം?
    ഈ പദം മലയാളം നിഘണ്ടുവില്‍ ഉണ്ട്. അതുകൊണ്ട് തന്നെ അതൊരു സാദാരണ ഉപയോഗിക്കുന്ന ഒന്നാവണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല.

    അതൊരു ശരിയായ പദമാണ് . മലയാള പദവുമാണ്. ഇതില്‍ കൂടുതല്‍ എന്ത് വേണം?

  • admin

    എന്റെ നാട്ടില്‍ സക്കാത്തിന്റെ വകഭേദമാണ് പലപ്പോഴും ഉപയോഗിക്കുന്നത് ചക്കാത്ത് . അതെ അര്‍ഥം തന്നെ. സക്കാത്ത് ഞങ്ങള്‍ക്ക്‌ പുതിയ പദമാണ് :-(

  • Vivek

    @ Anjana – “മിസ്റ്റര്‍ വിവേക്”

    എന്നെ വെറുതെ വിട്ടേക്കൂ…. ഞാന്‍ ഇതില്‍ കക്ഷിയല്ല … …

    (പിഷാരടി ചേട്ടനും ചിലപ്പോള്‍ പേര് മാറിപ്പോവാറുണ്ട്. വികാസ്‌ വേ വിവേക്‌ റെ)

    ഭാവിയില്‍ കമന്റു പേജില്‍ പേരെഴുതുമ്പോള്‍ സൂക്ഷിക്കണേ ……….

  • jalaja

    വികാസ് വളരെ വിസ്തരിച്ച് എഴുതിയിട്ടുണ്ടല്ലോ. എന്നാല്‍ പിന്നെ തത്സമം, തദ്ഭവം ഇവയെക്കൂടി വിവരിക്കാമായിരുന്നില്ലേ. ഒരു വ്യാകരണപാഠം. :)

    അഡ്മിന്‍ പറഞ്ഞപോലെ ചക്കാത്ത് ആണ് എന്റെ നാട്ടിലും . ദുബായില്‍ വന്നതില്‍ പിന്നെയാണ് സക്കാത്തിനെക്കുറിച്ച് അറിയുന്നത്.

  • Vikas

    …വാക്കുകളിലെ താങ്കളുടൃ കണ്ടുപ്പിടുത്തങ്ങള്‍ അപാരംതന്നെ => Thank you! :)
    …മലയാളം തന്നെ ഉണ്ടായതിന്റെ ചരിത്രവും പറയേണ്ടിവന്നേക്കാം എന്നോര്‍ക്കുക => Yes I’ll.
    …പിന്നെ ഞാനുപയോഗിച്ച പദം/വാക്ക് – അത് അഡ്മിന്‍ പിന്നെന്തിനു അംഗീകരിച്ചു => Live in present!
    …മായ്ച്ചു കളയാമായിരുന്നല്ലോ => Oh! is it? Next time I’ll do that.
    …ആപദം കേരളത്തിലെന്നല്ല ലോകത്തെവിടെയും സര്‍വ്വസാദാരണമായി ഉപയോഗിക്കുന്ന ഒന്നായിരുന്നു => Is it?
    …എഴുതുന്നതിന്റെ കാര്യത്തില്‍ മാത്രമാണ് അന്ന് ചര്‍ച്ചകള്‍ നടന്നത് => Yes, I remember.
    …ഇവിടെ വൈത്ത് എന്നെ സംബന്ധിച്ച് ആദ്യമായി കേള്‍ക്കുകയാണ് => It should be my mistake!
    …അതൊരു സാദാരണ ഉപയോഗിക്കുന്ന ഒന്നല്ല => So what?
    …ഇതെവിടെ നിനുമാണ് ലഭിച്ചത് എന്നത് വളരെ പ്രധാന്യമര്‍ഹിക്കുന്നു => Lokpal is not yet available.
    …ഇരുട്ടുകൊണ്ട് ഓട്ടയടച്ചിടെന്തു ഫലം => Ask yourself!

  • anjanasatheesh

    sorry Vivek…………..I am very sorry to mention your name by wrongly

  • Vivek

    സുഹൃത്തുക്കളെ,

    ചില കമന്റുകളും അതിനുള്ള മറുപടികളും അതിരു കടക്കുന്നില്ലേ എന്നൊരു സംശയം. ഇതിനു മുന്‍പും പല അടിപിടികളും നടന്നിട്ടുണ്ടെങ്കിലും I feel this one is really dirty …

    Please behave yourself

  • Vikas

    @‌വിവേക്,

    ഹഹഹ! അതിരുകടന്നല്ലേ! എനിക്കും‌തോന്നി. പദപ്രശ്നങ്ങൾ എഡിറ്റുചെയ്യാൻ നിൽക്കുന്നതുകൊണ്ടാണ് ഇത്തരം കമന്റുകളിൽ പ്രകോപിതനാകുന്നത്. അതുകൊണ്ട് ഞാൻ ആ പണി ഉപേക്ഷിച്ചു. ഇതൊക്കെ മുൻ‌കൂട്ടിക്കണ്ടതുകൊണ്ടാണല്ലോ വിവേകും ഒരു ഇടവേളയെടുത്തത്. ആ ദീർഘവീക്ഷണത്തെ അഭിനന്ദിക്കാതിരിക്കാനാവുന്നില്ല. പോഴനും മുങ്ങിയമട്ടാണ്. മറ്റുള്ള മോഡന്മാരുടെ സ്ഥിതി എന്താണാവോ?

    ‌@‌അഞ്ജന,

    എന്റെ കമന്റുകൾ അതിരുകടന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കുക. ഒന്നും അംഗീകരിച്ചുതരാനുള്ള മനസ്ഥിതി താങ്കൾക്കില്ലെന്നു തോന്നിയപ്പോൾ എഴുതിപ്പോയതാണ്. പബ്ലിക് ഫോറത്തിൽ പാലിക്കേണ്ട അച്ചടക്കം ഞാൻ മറന്നു.

    @‌അഡ്മിൻ,

    എന്റെ ഡാഷ്‌ബോഡിലുള്ള പദപ്രശ്നങ്ങൾ മറ്റാർക്കെങ്കിലുമെത്തിക്കൂ. ഇനിയുള്ള എല്ലാ പദപ്രശ്നങ്ങളും ഞാൻ ടെസ്റ്റ് പ്ലേ ചെയ്തുകൊള്ളാം. സൂചനകൾ എഡിറ്റു ചെയ്യാനും, പദപ്രശ്നം അപ്രൂവ് ചെയ്യാനും എനിക്കിനി താല്പര്യമില്ല. ടെസ്റ്റ് പ്ലേ ചെയ്യാനുള്ളവയ്ക്ക് ഒരു ഓഫ്‌ലൈൻ ചാറ്റ് ഇടുമല്ലോ. നന്ദി

    @‌സുഹൃത്തുക്കളേ,

    എന്റെ കമന്റുകൾ നിങ്ങളിൽ ചിലർക്കെങ്കിലും മനോവേദന ഉണ്ടാക്കിയിട്ടുണ്ട്. അത്തരം സംഭവങ്ങളിൽ ഞാൻ നിർവ്യാജം ഖേദിക്കുന്നു. കളിക്കാരുടെ കമന്റുകൾക്ക് ഇനിയും ചിലപ്പോൾ ഞാൻ മറുപടികൾ പറഞ്ഞേക്കാം. ആരും അത്തരം കമന്റുകൾ വ്യക്തിപരമായ ആക്ഷേപങ്ങളായി എടുക്കില്ലെന്നു് വിചാരിക്കുന്നു.

    ആത്മഗതം – സ്വാർത്ഥതയോടെ പദപ്രശ്നം കളിച്ചു നടന്നാൽ മതിയായിരുന്നു. മോഡറേറ്റർ ചമയാൻ പോയതാ പ്രശ്നമായത്. :)

  • ബിജോയ്‌

    യൂ ടൂ…. മച്ചമ്പി.

    ഒരു രണ്ടായിരം രൂപയുടെ പുസ്തകങ്ങള്‍ നഷ്ടം വേറെ.

  • ബിജോയ്‌

    നിര്‍ബന്ധിക്കാന്‍ ഞാന്‍ ആളല്ല. കാരണം ഞാന്‍ ഒരു താങ്കളുടെ ഷൂവില്‍ കയറിയിട്ടാണ് ഇരിക്കുന്നതെന്കില്‍ പണ്ടേ ഈ പണി വലിച്ചെറിഞ്ഞു കളഞ്ഞേനെ.

    നഷ്ടം ഞങ്ങള്‍ക്കാണ്. സമയ നഷ്ടം. ജോലി ഭാരം കൂടി. പിന്നെ ഈ കേട്ടതിന്റെ ഇരട്ടി കമന്റുകള്‍ക്ക്‌ മറുപടി പറഞ്ഞു കൊണ്ടുള്ള സമയം വേറെ.

    കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയണമെങ്കില്‍ കാഴ്ച നഷ്ടപ്പെടണം എന്ന സ്ഥിതി.

  • ബിജോയ്‌

    എല്ലാവരോടുമായി ഒരു കാര്യം ഓര്‍മ്മിപ്പിക്കട്ടെ. രണ്ടു മോഡറേറ്റർമാര്‍ ഇപ്പോഴേ അവധിയിലാണ്. ഇനി അവരൊക്കെ തിരിച്ചു വന്നു നമുക്ക് സാവധാനം കളി തുടരാം. കുരുക്ഷേത്ര-2 അടുത്ത വര്ഷം ജൂണില്‍ തീര്‍ന്നാല്‍ തീര്‍ന്നു. മാലവ്യുഹം കഴിഞ്ഞതിനു ശേഷം ഒരു ബ്രേക്ക്‌ എടുക്കാം.

  • Jenish

    ചെറിയ ചെറിയ കാര്യങ്ങളില്‍ ഇത്ര പ്രകോപിതരാകുന്നത് എന്തിനാണെന്ന് മന‍സ്സിലാകുന്നില്ല!! ഇതൊക്കെ ഒരു തമാശയായി കണ്ട് മുന്‍പോട്ട് പോയാല്‍ പ്രശ്നം തീരില്ലേ..

    ഒരു പദപ്രശ്നം നിര്‍മ്മിക്കുന്നതിനേക്കാള്‍ കഷ്ടമാണ് അത് ഒന്ന് സെറ്റ് ചെയ്ത് വലിയ പരിക്കുകളില്ലാതെ നമ്മുടെ മുന്നില്‍ എത്തിക്കുക എന്നത്..ഇത് മനസ്സിലാക്കി മോഡറേറ്റര്‍മാരെ മനസ്സിലെങ്കിലും അഭിനന്ദിക്കുന്ന ഒരുപാട് പേരുണ്ട്..

    പലപ്പോഴും പദപ്രശ്നം കളിക്കുന്നവര്‍ ചില ഉത്തരങ്ങളുടെ പിറകെ ഒന്നോ രണ്ടോ മണിക്കൂര്‍ കറങ്ങിക്കഴിയുമ്പോള്‍ മുഷിയും. ആ ദേഷ്യം അവര്‍ പ്രകടിപ്പിക്കുകയും ചെയ്യും.അത് സ്വാഭാവികമല്ലേ!!അതില്‍ മോഡറേറ്റര്‍മാര്‍ ഇത്ര പ്രകോപിതരാകേണ്ട കാര്യമില്ലെന്നാണ് എന്റെ അഭിപ്രായം…

  • jalaja

    വികാസ്,
    കുറച്ചു സാവകാശത്തില്‍ ചിന്തിച്ചു നോക്കൂ. കാര്യമായ അഭിപ്രായങ്ങള്‍ മാത്രം പരിഗണിച്ചാല്‍ പോരേ? മറ്റുള്ളവ അവഗണിക്കണം. ഞാന്‍ അതാണ് ചെയ്യാറ് പതിവ്. ഇല്ലെങ്കില്‍ എന്നേ ഈ രംഗം വിടേണ്ടി വന്നേനെ. ടെന്‍ഷന്‍ ഉണ്ടാകുമെന്നത് ശരിതന്നെ. എന്നാലും തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല എന്ന് ഒരു ആത്മവിശ്വാസം നല്ലതല്ലേ? അതിനു പകരം നഞ്ഞെന്തിനാ നാനാഴി എന്ന അര്‍ത്ഥതിലാണല്ലോ കാര്യങ്ങളുടെ പോക്ക്. 99 ശതമാനം പേരും നല്ല അഭിപ്രായങ്ങള്‍ തന്നെയാണല്ലോ പറയുന്നത്. അല്ലെങ്കില്‍ നല്ല രീതിയിലാണല്ലോ പറയുന്നത്. അപ്പോള്‍ ഭൂരിപക്ഷാഭിപ്രായം മാനിച്ചുകൂടേ?

    വികാസിന്റെ ആദ്യത്തെ കമന്റ് (19ജൂണ്‍ 9:59) കണ്ടപ്പോഴേ മടുത്തു അല്ലേ എന്നു ചോദിക്കണമെന്നു തോന്നിയതാണ്. എല്ലാ ഭാരവും സ്വന്തം ചുമലിലേറ്റുന്നതുകൊണ്ടാണീപ്രശ്നമെന്നു തോന്നുന്നു. വാസ്തവത്തില്‍ അതിന്റെ ആവശ്യമുണ്ടോ? ഞാന്‍ മുന്‍പ് എഴുതിയതാണ്. അപ്രൂവര്‍ പദപ്രശ്നം നോക്കി തെറ്റുകള്‍ കണ്ടുപിടിച്ച് അവ നിര്‍മാതാവിനെ അറിയിക്കണം. തിരുത്തുന്ന ജോലി നിര്‍മ്മാതാവ് തന്നെ ചെയ്യട്ടെ. പദപ്രശ്നം തിരുത്തുക എന്നത് വളരെ വിഷമം പിടിച്ച പണിയാണ് പലപ്പോഴും എന്ന് നിര്‍മ്മാതാക്കള്‍ക്കെല്ലാം അറിയുന്നുണ്ടായിരിക്കും.
    മത്സരത്തിനു വരുന്ന പദപ്രശ്നങ്ങളുടെ ഉത്തരവാദിത്തം നിര്‍മാതാവിനു തന്നെ, അപ്രൂവര്‍ ഒരു സഹായം ചെയ്യുന്നു, അത്ര മാത്രമേ ഉള്ളൂ എന്ന നിലയിലായിരിക്കണം കാര്യങ്ങള്‍. അങ്ങനെയാകുമ്പോള്‍ നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തബോധം ഉണ്ടാകും. അപ്രൂവര്‍ തിരുത്തിക്കോളുമല്ലോ എന്ന ഒരു അലസവിചാരം ഉണ്ടാവുകയുമില്ല.
    പദപ്രശ്നം അയയ്ക്കു മ്പോള്‍ തന്നെ അതിലുള്ള വാക്കുകളുടെ ലിങ്ക് കൂടി അയയ്ക്കുകയാണെങ്കില്‍ അപ്രൂവറുടെ ജോലിഭാരം കുറയും.
    അപ്രൂവര്‍മാര്‍ ആയതോടെ പദപ്രശ്നത്തില്‍ അക്ഷരത്തെറ്റുകള്‍ കാണാറേയില്ല. അതെത്ര നല്ല കാര്യമാണ് .
    മത്സരാര്‍ത്ഥികളേ,
    ജോലിക്കിടയില്‍ ആഴ്ചയില്‍ 2 /3 പദപ്രശ്നം കളിക്കുന്നത് വളരെ ബുദ്ധിമുട്ടിയിട്ടാണെന്ന് പല ഉദ്യോഗസ്ഥരും ഈ പേജില്‍ എഴുതിക്കണ്ടിട്ടുണ്ട്. അപ്പോള്‍ അപ്രൂവറുടെ സ്ഥിതിയോ? ജോലിക്കിടയില്‍ മൂന്നിലധികം ചിലപ്പോള്‍ ഒരാഴ്ചയില്‍ ചെയ്യേണ്ടി വരുന്നുണ്ടാവില്ലേ? അത് എങ്ങനെ ചെയ്യുന്നു എന്ന് നമ്മള്‍ ആലോചിച്ചാല്‍ നന്ന്. ഒരു പദപ്രശ്നം ചെയ്യുമ്പോള്‍ , നിര്‍മ്മിക്കുമ്പോള്‍ ഉള്ള സുഖമൊന്നും അത് തിരുത്തുന്നതില്‍ നിന്ന് കിട്ടുകയില്ല എന്ന് തീര്‍ച്ച. (വികാസ്, ഞാന്‍ പറഞ്ഞിട്ടല്ലല്ലോ അപ്രൂവര്‍ ആയത് എന്നു ചോദിക്കുന്നവരുണ്ടാവും, അത്തരം അഭിപ്രായങ്ങളെ അര്‍ഹമായ രീതിയില്‍ അവഗണിക്കുക)

    ഇവിടെ എല്ലാവരും കൂടി ഒന്നിച്ച് ഒരു കളിയില്‍ പങ്കെടുക്കുന്നു എന്ന് കരുതിയാല്‍ പോരേ? മത്സരാര്‍ത്ഥികളും അപ്രൂവര്‍മാരും അഡ്മിനും ചേര്‍ന്ന് വിജ്ഞാനപ്രദമായ ഒരു വിനോദത്തിലേര്‍പ്പെടുന്നു.
    വികാസ്, ഒരു പുനര്‍വിചിന്തനം നല്ലതാണെന്ന് തോന്നുന്നു.
    മത്സരാര്‍ത്ഥികളേ,
    നിങ്ങളെല്ലാം എന്തു പറയുന്നു? ഇത്തരത്തില്‍ ഒരാള്‍ രംഗം വിടുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? ആരെങ്കിലും രംഗം വിടേണ്ടതുണ്ടോ?
    എല്ലാവരുടെയും അഭിപ്രായം എന്താണെന്നെഴുതൂ.

    വൈത്തിനെക്കുറിച്ചു രണ്ട് വാക്ക് കൂടി എഴുതിയിട്ട് എന്റെ ഈ മതപ്രഭാഷണം( :) ) അവസാനിപ്പിച്ചേയ്ക്കാം. ഞാനും ഈ വാക്ക് ആദ്യമായി കേട്ടത് പദപ്രശ്നത്തിലാണ് . ഒരു പുതിയ വാക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞല്ലോ എന്ന് വിചാരിച്ചു. ( ഞാന്‍ കേള്‍ക്കാത്ത വാക്കുകള്‍ പദപ്രശ്നത്തിലിടാന്‍ പാടില്ല എന്നൊന്നുമില്ല കേട്ടോ. :) ) അപ്പോള്‍ ഇതാ ഈ വാക്ക് രണ്ടാമതും മൂന്നാമതും നാലാമതുമൊക്കെ കേള്‍ക്കുന്നു കമന്റ് പേജില്‍ . ഇനിയിപ്പോള്‍ മറക്കുമെന്നു തോന്നുന്നില്ല. ശബ്ദതാരാവലിയിലുള്ള വാക്കല്ലേ . എല്ലാ മലയാളം ടീച്ചര്‍മാരും (സ്കൂള്‍,കോളേജ്) റഫര്‍ ചെയ്യുന്ന ആ പുസ്തകത്തെയും രചയിതാവിനെയും ഞാന്‍ ബഹുമാനപൂര്‍വ്വം സ്മരിക്കുന്നു.

  • jalaja

    ജെനിഷ്,
    പ്രകോപിതരാവാനുള്ള അവകാശം മോഡറേറ്റര്‍ക്കുമില്ലേ? ആരും ആരെയും പ്രകോപിപ്പിക്കാതിരിക്കുന്നതല്ലേ നല്ലത്? തെറ്റുകള്‍ അല്ലാതെ തന്നെ ചൂണ്ടിക്കാണിക്കാമല്ലോ.

  • Jenish

    പ്രകോപിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട് ചേച്ചി.. നമ്മള്‍ ഒരു ജോലി ആത്മാര്‍ഥമായി ചെയ്തിട്ടും അത് മനസ്സിലാക്കതെയുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ ആരായാലും പ്രതികരിച്ചുപോകും..അടികൊടുക്കുമ്പോള്‍ രണ്ടുകൂട്ടര്‍ക്കും ഇരിക്കട്ടേ എന്ന് കരുതി എഴുതിയതാണ്.. :)

    തെറ്റുകളുള്ള പദപ്രശ്നങ്ങള്‍ മോഡറേറ്റര്‍മാര്‍ തിരുത്താന്‍ നില്‍ക്കാതെ അത് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവിന് തന്നെ തിരിച്ചയച്ചാല്‍ പ്രശ്നം തീരില്ലേ.. പദപ്രശ്നങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും നിര്‍മ്മാതാവിന് കൊടുക്കുക.. നിര്‍മ്മാതാവും കളിക്കാരും നേരിട്ടാവട്ടെ അങ്കം.. മോഡറേറ്റര്‍ ഇടപെടുമ്പോഴല്ലേ പ്രശ്നമുള്ളൂ!!!

  • വിവേക്

    (വീണ്ടും) സുഹൃത്തുക്കളെ,

    ഇതൊരു സൌഹൃദക്കൂട്ടായ്മ ആയി കണക്കാക്കുക. ആരെയും പേഴ്സണലായി ഉന്നം വെക്കുന്ന / വേദനിപ്പിക്കുന്ന കമന്റുകള്‍ ഒഴിവാക്കുക (പ്രസിധീകരിക്കാതിരുന്നാലും മതി – admin/comment moderators).

    പദപ്രശ്നം verify ചെയ്യുന്നത് വളരെ ബോറിംഗ് ആയ പണി ആണ്. കൂടാതെ കഷ്ടപ്പാടും. പദപ്രശ്നം ഉണ്ടാക്കുമ്പോളും കളിക്കുമ്പോളും കിട്ടുന്ന ഒരു രസം verify ചെയ്യുമ്പോള്‍ കിട്ടില്ല. അതിനു ശേഷം ചില പ്രതികരണങ്ങള്‍ (നിര്‍മ്മാതാവിന്റെ ഉള്‍പ്പെടെ) കാണുമ്പോള്‍ ശരിക്കും control പോകും.

    (ഞാനും നല്ല വഴക്കാളിയായിരുന്നു. approver ആയതിനു ശേഷം വളരെ നന്നായിപ്പോയി :-) )

    Moderators / Approvers – ദയവായി പ്രകോപനപരമായ കമന്റുകള്‍ അവഗണിക്കുക.

  • വിവേക്

    വികാസേ, ഇതൊക്കെ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിടിലെടുക്കൂ. തീയില്‍ കുരുത്തത് വെയിലത്ത്‌ വാടാമോ? ജലജേച്ചി പറഞ്ഞത് പോലെ അഭിനന്ദനങ്ങളല്ലേ കൂടുതല്‍?

    I don’t want us to miss a person like you because of this silly reason.

  • admin

    വികാസ്‌ തിരിച്ചു വന്നെങ്കില്‍ നന്നായിരുന്നു എന്ന് ആഗ്രഹമുണ്ട്. പ്രകോപിക്കുവാനുള്ള അവകാശം വികാസിനും ഉണ്ടല്ലോ. മാത്രവുമല്ല, ഇതില്‍ കളിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനം കിട്ടിയേനേ. കഴിഞ്ഞ തവണ 23 തവണ ഒന്നാം റാങ്ക് വാങ്ങിച്ച പാരമ്പര്യം.

    ചില കാര്യങ്ങള്‍ എല്ലാവരും ശ്രദ്ധിക്കുക
    1) തനിക്ക്‌ ഉത്തരം കിട്ടിയില്ല , നെറ്റില്‍ കിട്ടിയില്ല , നിഘണ്ടുവില്‍ കണ്ടില്ല എന്ന് കരുതി ആ ഉത്തരം / ക്ലൂ തെറ്റാവണം എന്നില്ല. എങ്കിലും ചൂണ്ടി കാണിക്കാം മാന്യമായി തന്നെ. അതിനു ആരെയും പ്രകൊപിപ്പിക്കണം എന്നില്ല.
    2) ഒരു പദപ്രശ്നത്തിന്റെ ഉത്തരവാദിത്ത്വം നിര്‍മാതാവ്‌ ഏറ്റെടുത്തേ പറ്റൂ. മോഡറേറ്റര്‍ ഒരു പക്ഷെ മാറ്റം വരുത്തി എന്ന് വരാം. അത് ഇഷ്ടപെട്ടില്ലെന്കില്‍ അത് നേരിട്ട് പറയുക. ആ പദപ്രശ്നം ഉള്‍പെടുത്തണം എന്ന് നിര്‍ബന്ധം ഇവിടെ ആര്‍ക്കും ഇല്ല. എല്ലാവരുടെയും എല്ലാ പദപ്രശ്നങ്ങളും ഉള്‍പെടുത്തണം എന്ന് ആഗ്രഹമുണ്ട് . എങ്കിലും നിര്‍ബന്ധമില്ല.
    3) ഇത്രയും നാളും എന്ത് പറയാനുള്ള സാതന്ത്യം നിങ്ങള്‍ക്കുണ്ടായിരുന്നു. ഇനി പ്രകോപനങ്ങള്‍ കമന്റു മോഡരേറ്റര്‍മാര്‍ വിഴുങ്ങി എന്ന് വരാം.
    4) എന്നിട്ടും നിര്‍ത്തിയില്ലെങ്കില്‍ പിന്നെ ആ വ്യക്തിയുടെ ഒരൊറ്റ കമന്റു പോലും വെളിച്ചം കാണില്ല.

    നിര്‍മാതക്കളോട്,
    നിങ്ങളുടെ പദപ്രശ്നം, നിങ്ങളുടെ ബോണസ്‌ മാര്‍ക്ക്‌ , നിങ്ങളുടെ സമയം.
    നിര്‍മ്മിച്ചു കഴിയുമ്പോള്‍ തന്നെ റെഫെറന്‍സ് ചാറ്റില്‍ കൊടുത്താല്‍ നന്ന്. അത് ഉപയോഗിച്ച് കമന്റ് പേജില്‍ വിശദീകരണം നല്കുവാന്‍ അഡ്മിന് കഴിയും.
    നിങ്ങളുടെ പദപ്രശ്നം അപ്പ്രൂവ് ആയി കഴിഞ്ഞാല്‍ , മത്സരത്തിന്റെ ഒരു ദിവസം മുമ്പേ “ടെസ്റ്റ്‌ പ്ലേ ” നടത്തുക.

    കമന്റ് അപ്പ്രൂവര്‍മാര്‍ ശ്രദ്ധിക്കുക. എല്ലാ കമന്റുകളും അപ്പ്രൂവ് ചെയ്യണം എന്നില്ല. ആ കമന്റുകള്‍ അഡ്മിന്‍ കൈകാര്യം ചെയ്യാം.

  • ബിജോയ്‌

    പോഴന്റെ അഭിപ്രായം മാനിച്ചു അഡ്മിനായി കമന്റുന്നില്ല. ഏതോ ബിജോയ്‌ പറയുന്നു:


    Vivek Says:
    June 20th, 2011 at 8:17 pm

    സുഹൃത്തുക്കളെ,

    ചില കമന്റുകളും അതിനുള്ള മറുപടികളും അതിരു കടക്കുന്നില്ലേ എന്നൊരു സംശയം. ഇതിനു മുന്‍പും പല അടിപിടികളും നടന്നിട്ടുണ്ടെങ്കിലും I feel this one is really dirty …

    Please behave yourself

    വിവേക്‌,
    താങ്കളുടെ ഈ കമന്റു പൊതുവേ പറഞ്ഞതായിരിക്കാം. എന്റെ ഒരു സംശയം പറയാം. I strongly believe this one provoke Vikas. മറ്റേ കക്ഷി പറയുന്നതൊന്നും വികാസിന് ഏശിയിട്ടുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല.

    പലരെയും ചൂണ്ടി കാണിച്ചു മറുപടി പറയണം എന്നുണ്ടെങ്കിലും അവര്‍ക്ക്‌ അത് മനസിലാക്കുവാനുള്ള പക്വത ആയിട്ടില്ല. അതുകൊണ്ടാണ് താങ്കളോട് മാത്രം പറയുന്നത്.

    വിവേകിനും എന്ത് പറയാനുള്ള സാതന്ത്ര്യം ഉണ്ട്. പറഞ്ഞു. ബിജോയും ആ സാതന്ത്ര്യം ഉപയോഗിക്കുന്നു.ഇനി ഈ കമന്റിന്റെ പേരില്‍ വിവേക്‌ ഇട്ടെറിഞ്ഞു പോകുമോ ആവോ.വെയിലത്ത്‌ വാടുമോ എന്തോ?

    മാര്‍പ്പാപ്പയ്ക്ക് ഉണ്ടെന്നു വിശ്വസിക്കപെടുന്ന തെറ്റാവരം തനിക്കും ഉണ്ട് എന്ന് ധരിക്കുന്നവരോട് ഒട്ടും പറഞ്ഞിട്ട് കാര്യമില്ല. അതിലും തമാശ തോന്നിയത് അങ്ങിനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നവരെയാണ്.

    ജലജ ചേച്ചിയുടെ പോളിസിയാണ് നല്ലത്. Just Ignore the ignorant. നമ്മുടെ വില കളയണ്ടല്ലോ?

  • Vivek

    ha ha ha !!!!!!!!!!!

  • admin

    ശരിക്കും കുരുക്ഷേത്ര തന്നെ അല്ലെ? യുദ്ധം ആരോട്..എന്തിനു …ബന്ധുവാര് ശത്രുവാര് … യുദ്ധം തുടര്‍ന്ന് കൊണ്ടേയിരിക്കും.

  • Shanmukhapriya

    ഇവിടെ ഇത്രയൊക്കെ സംഭവങ്ങള്‍ നടന്നോ!!! ഞാനിപ്പോഴാണു കാണുന്നത്……….
    admin Says:
    June 21st, 2011 at 6:01 pm 2) ഒരു പദപ്രശ്നത്തിന്റെ ഉത്തരവാദിത്ത്വം നിര്‍മ്മാതാവ്‌ ഏറ്റെടുത്തേ പറ്റൂ.
    ഇത് തന്നെയാണു ആദ്യം മുതലേ എന്റെ അഭിപ്രായം ​പക്ഷെ അഡ്മിനും അപ്രൂവര്‍ / മോഡറേറ്റര്‍ക്കും ആണ് ഒരു പദപ്രശ്നത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും എന്ന് സ്വയം ഏറ്റെടുത്ത് വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ എല്ലാവരും എല്ലാ പഴിയും അവരുടെ മേല്ക്കു ചാരി എന്നതാണ് സത്യം, പക്ഷെ ഒരു പദപ്രശ്നം എത്ര കഷ്ടപ്പെട്ടു നിര്‍മ്മിക്കുന്നുവോ അത്രത്തോളം ഇല്ലെങ്കിലും അതിലെ തെറ്റുകള്‍ തിരുത്തി പ്രസിദ്ധീകരിക്കാന്‍ ഒരു പ്രയോജനവുമില്ലാത്ത സേവനമായിട്ടാണ് ഇവര്‍ തങ്ങളുടെ വിലപ്പെട്ട സമയം ഉപയോഗിക്കുന്നത് എന്ന് എല്ലാവരും പലപ്പോഴും മറക്കുന്നു!! അതുകൊണ്ട് ഒരു പദപ്രശ്നത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതിന്റെ നിര്‍മ്മാതാവിനു തന്നെയാണ് നല്കേണ്ടത്.

    വികാസ്,
    കളിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥയും ( എത്രയോ കളികളില്‍ ഒരൊറ്റ അക്ഷരത്തിനു വേണ്ടി, അതും ചിലപ്പോള്‍ തെറ്റായി എഴുതിയിട്ടുള്ളതിനു വേണ്ടി മണിക്കൂറുകളോളം ഇവിടെയിരുന്നിട്ടുള്ളത് വികാസിനും അനുഭവമാണല്ലോ ) അവര്‍ ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോഴും ചിലപ്പോള്‍ എഴുതുന്ന അഭിപ്രായങ്ങള്‍ മറ്റുള്ളവരെ പ്രകോപിപ്പിച്ചു എന്നും വരാം, എല്ലാവരും ഒരേ പോലെയല്ലാലോ അതുകൊണ്ട് ഒരേ രീതിയില്‍ ആയിരിക്കുകയില്ല എല്ലാവരുടേയും അഭിപ്രായ പ്രകടനവും ചിലര്‍ ക്ഷോഭിച്ചും ചിലര്‍ മൃദുവായ രീതിയിലും വിമര്‍ശിക്കും. അതില്‍ തീര്‍ച്ചയായും ജലജ ചേച്ചിയുടെ രീതിയാണു നല്ലത് അവശ്യമെന്ന് തോന്നുന്നവയ്ക്ക് മാത്രം മറുപടി നല്കുക അല്ലെങ്കില്‍ കുറേയേറേ അങ്ങോട്ട് പറയുക പിന്നെ തിരിച്ച് കിട്ടുന്നതൊക്കെ വാങ്ങി വീണ്ടും പറയുക. രണ്ട് കൂട്ടര്‍ക്കും വിഷമം :( കളിക്കുന്ന സമയത്ത് വികാസ് കുറച്ചേ എഴുതുമായിരുന്നുള്ളൂ മറ്റുള്ളവരെക്കൊണ്ടാണ് അതിനു പകരം വികാസ് എന്ന് എഴുതിച്ച് നിറഞ്ഞ് നിന്നിരുന്നത് :P ഇമ്പോസിഷന്‍ എഴുതാന്‍ എല്ലാരും തയ്യാറെടുക്കട്ടേ?? വീണ്ടും തുടങ്ങാമോ?? നമ്മള്‍ ഇതിലും എത്രയോ കണ്ടിരിക്കുന്നു, ഇതെല്ലാം ഇത്ര വലിയ കാര്യമായിട്ടെടുക്കുന്നോ :-o

    എല്ലാവരും കഴിയുന്നതും മറ്റുള്ളവരെ പരിഹസിക്കുന്നതും വേദനിപ്പിക്കുന്നതുമായ അഭിപ്രായങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക, നല്ലതിനെ നല്ലതെന്നു പറഞ്ഞില്ലെങ്കിലും കുറ്റം പറഞ്ഞിട്ടേ ഉള്ളൂ എന്നുള്ള രീതി ഒഴിവാക്കുക, ആരും ഇത് ദയവായി വ്യക്തിപരമായിട്ടെടുക്കരുത്, എന്നാലും ഇത് എന്നെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ് എന്ന് പറഞ്ഞ് എന്നോട് വഴക്കിടാന്‍ വന്നാലൊന്നും ഞാനിവിടെ നിന്ന് പോവൂല്ല കേട്ടാ, ഹയ്യടാ B-) B-) B-) B-)

  • ബിജോയ്‌

    ഒരു പദപ്രശ്നത്തിന്റെ ഉത്തരവാദിത്ത്വം നിര്‍മ്മാതാവ്‌ ഏറ്റെടുത്തേ പറ്റൂ എന്ന അവസ്ഥ ഉണ്ടായതാണ്. അല്ലെങ്കില്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ ഇപ്പോഴും മോഡറേറ്റര്‍ക്ക് പരാതിയൊന്നും ഇല്ല. അവര്‍ തമ്മിലുള്ള ഇക്വേഷന്‍ തെറ്റുമ്പോള്‍ ഉത്തരവാദിത്ത്വം നിര്‍മാതാവിന് കൊടുക്കുക തന്നയെ നിവര്‍ത്തിയുള്ളൂ.

  • Malini

    സംഭവബഹുലമാണല്ലോ … ഇന്നും ഇവിടെ കമന്റ്സും അടിപിടിയും ?
    അപ്പൊ അവിടെ ആര് തല്ലു കൂടും????
    വികാസ് ടേക്ക് ഇറ്റ്‌ ഈസി..

  • Malini

    ഈ പദപ്രശ്നത്തിന്റെ എല്ലാ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു. തെറ്റുകളും ശരികളും കുറെ ഏറെ നമ്മള്‍ കണ്ടു കഴിഞ്ഞല്ലോ…
    വികാസ് ആണു ഇതിനെ ഇത്രക്കും മനോഹരം ആയി രൂപപ്പെടുത്താന്‍ പരിശ്രമിച്ചത്.
    എന്തിനൊക്കെയാണ് വിശദീകരണം വേണ്ടത് എന്ന് ദയവായി പോസ്റ്റിയാലും. ഇപ്പോളാ ഇത്രേം ഒക്കെ നടന്നു എന്ന് അറിഞ്ഞേ.

  • admin

    @malini

    ലെയ്റ്റ്‌ ആയോ എന്ന് ഒരു സംശയം.

  • Pavithran

    മലയാളം ഗ്രന്ഥശാല നിങ്ങളാരെങ്കിലും കണ്ടിരുന്നോ? ഇല്ലെങ്കിൽ ഇതാ ഇവിടെ

  • Malini

    @ADMIN
    Yea..these days am very late…u can check my ranks too…will take it from here… ;)

  • admin

    let me see your answer for

    ഇവിടെ വൈത്ത് എന്നെ സംബന്ധിച്ച് ആദ്യമായി കേള്‍ക്കുകയാണ്
    അതൊരു സാദാരണ ഉപയോഗിക്കുന്ന ഒന്നല്ല. പിന്നെ നിര്‍മ്മാതാവിന് ഇതെവിടെ നിനുമാണ് ലഭിച്ചത് എന്നത് വളരെ പ്രധാന്യമര്‍ഹിക്കുന്നു. ഇരുട്ടുകൊണ്ട് ഓട്ടയടച്ചിടെന്തു ഫലം

    June 18th, 2011 at 10:13 pm
    പിന്നെ ” വൈത്ത്” നിര്‍മ്മാതാവിന്റെ ക്രിയയാണോ അതോ അപ്രൂവേഴ്സിന്റെ കൂട്ടിചേര്‍ക്കലോ ? നിര്‍മ്മാതാവിന്റെയാണെങ്കില്‍ അതെവിടെനിന്നും കിട്ടിയെന്ന് നിര്‍മ്മാതാവ് പറയട്ടെ (സ്വതന്ത്രമായി- സത്യ സന്ധമായി).

  • jalaja

    പവിത്രന്‍,
    ഗ്രന്ഥശാലയില്‍ പോയി . ഐതിഹ്യമാലയിലെ ഒരദ്ധ്യായം വായിക്കുകയും ചെയ്തു. ഈ അറിവ് പങ്കുവച്ചതില്‍ സന്തോഷം.

  • jalaja

    admin Says:
    June 21st, 2011 at 7:22 pm
    ശരിക്കും കുരുക്ഷേത്ര തന്നെ അല്ലെ? യുദ്ധം ആരോട്..എന്തിനു …ബന്ധുവാര് ശത്രുവാര് … യുദ്ധം തുടര്‍ന്ന് കൊണ്ടേയിരിക്കും.
    ഒരു സാമ്യം ഉണ്ട്. ഇവിടെയും ഒരു പാര്‍ത്ഥനാണ് സംശയം ഉന്നയിച്ചത്. ഗീതോപദേശം കേള്‍ക്കാന്‍ നില്‍ക്കാതെ പാര്‍ത്ഥന്‍ സ്ഥലം വിട്ടെന്നു തോന്നുന്നു. :) .

  • Jenish

    വികാസ് തിരിച്ച് വന്നെന്ന് തോന്നുന്നല്ലോ….. വീണ്ടും സമയമാറ്റം!!

  • admin

    “വികാസ് തിരിച്ച് വന്നെന്ന് തോന്നുന്നല്ലോ….. വീണ്ടും സമയമാറ്റം!!”

    we hope.. he didn’t say anything more. however he will be there to testplay as he promised.

  • Vikas

    @Admin,

    I am back! :)

  • Malini

    വൈകിയതിനു വീണ്ടും ക്ഷമ ചോദിക്കുന്നു.
    വൈത്ത് – പള്ളികളില്‍ നടത്തുന്ന മതപരമായ (ഖുറാന്‍)വ്യാഖ്യാനങ്ങളാണ്… മുസ്ലിം മത വിശ്വാസവുമായി ബന്ധപ്പെട്ടത്..
    (പിന്നെ ഈ വാക്ക് ‘ചട്ടവരിയോല’- യെക്കാള്‍ ഇന്നും ഉപയോഗത്തിലുണ്ട്. )
    മറ്റൊന്ന് കൂടി ഇവിടെ പറയുന്നു .
    സക്കാത്ത് ആണ് ശരി. ചക്കാത്ത് – തീര്‍ത്തും colloquial പ്രയോഗം ആണ്. കേട്ടത് മാത്രമേ ശരി എന്നില്ലല്ലോ. ചക്കാത്ത് – നു ഒപ്പിച്ചു എന്നൊക്കെ നാട്ടില്‍ പറഞ്ഞു കേട്ടിട്ടുണ്ട്.

    പിന്നെ വൈത്ത് എന്നി ഗൂഗിളില്‍ തിരഞ്ഞാല്‍ അങ്ങനെയൊക്കെ കാണും. അതാണ് വികാസ് തമാശ രൂപേണ പറഞ്ഞത്.

  • Malini

    @Vikas
    you have the right spirit…glad to see u back..

  • Malini

    അത് ഒരു പക്ഷെ കടുപ്പം ആകും എന്ന് അറിയാമായിരുന്നു. ലിങ്ക് ചെയ്യാമല്ലോ എന്ന് കരുതി. അതിന്റെ ഉത്തരം അറിഞ്ഞില്ലെങ്കിലും രണ്ടു സെല്ലും പൂര്ത്തിയകുമല്ലോ.
    വിധികര്‍ത്താവ്‌ – ജഡ്ജ് എന്ന് മഷി- തിരയുമ്പോള്‍ കിട്ടും എന്നുള്ളത് കൊണ്ട് ആ പടം നമ്മള്‍ എപ്പോളെങ്കിലും ഉപയോഗിച്ച് കണ്ടിട്ടുണ്ടോ?

  • Malini

    **** പടം അല്ല പദം

  • admin

    “I am back!”

    തന്നെ ഞങ്ങള്‍ വീട്ടു തടങ്കലില്‍ ആക്കിയിരിക്കുന്നു. ഒരു പത്തു പദപ്രശ്നം അപ്പ്രൂവ് ചെയ്യാതെ ഇനി പച്ച വെള്ളം തരൂല്ലാ…

    thanks for re-considering your decision for us and for all players who think you are great.

    @malini,
    സക്കാത്ത് ശരി തന്നെയാണ്. ചക്കാത്ത് ‘കൊളമാക്കിയ’ പ്രയോഗവും ആയിരിക്കാം. എന്നാല്‍ സക്കാത്ത് എന്ന പദം കേള്‍ക്കാത്തവര്‍ ഉണ്ടെന്നും അത് ശുദ്ധ മലയാള പദം അല്ലാ എന്നും മാത്രമേ പറയാന്‍ ഉദ്ദേശിച്ചുള്ളൂ.

  • Jenish

    @ admin

    വികാസ് എത്തി… അപ്പോള്‍ ഇനി പദപ്രശ്നം ഉണ്ടാക്കാമല്ലോ..അല്ലേ?

    സക്കാത്തും ചക്കാത്തും മലയാളപദങ്ങളാണ്.. കാരണം അവ മലയാളം നിഘണ്ടുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്..

    ഈ വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുക ഇനിയുള്ള പദപ്രശ്നങ്ങളെല്ലാം ഒരു നിഘണ്ടു എടുത്ത് മുന്നില്‍ വച്ച് നിര്‍മ്മിക്കുന്നതാണ് നല്ലതെന്ന്. :) പദപ്രശ്നങ്ങളില്‍ പദങ്ങള്‍ എവിടെ നിന്നും വരാം. അവ കണ്ടെത്തുന്നതാണ് മിടുക്ക്. അതിനുള്ള ക്ഷമയില്ലാത്തവര്‍ കളിക്കാന്‍ നിക്കരുത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്.:)

  • Malini

    @ADMIN
    Vikas in house arrest… :)
    വെള്ളവും ഭക്ഷണവും അനുവദനീയമല്ലേ ?
    :)

  • anjanasatheesh

    ഞാന്‍ എല്ലാവരും പറഞ്ഞു കഴിയട്ടെ എന്നു കരുതി മിണ്ടാതെയിരുന്നതാണ്. പലരും ഒളിഞ്ഞും തെളിഞ്ഞും ഉന്നം വച്ചത് എന്നെയായിരിക്കും എന്നെനിക്ക് വ്യക്തമായിതന്നെയറിയാം. സക്കത്ത്/സക്കാത്ത്- കേവലം “ചക്കാത്താക്കി” മാറ്റിയപ്പോള്‍ എവിടെയാണ് എല്ലാവരും എന്നത്ഭുതപ്പെടാതെ വയ്യ.

    ഞാന്‍ മനപ്പൂര്‍വ്വം ആരെയും ഉദ്ദേശിച്ചല്ല അഭിപ്രായങ്ങള്‍ എഴുതുന്നത് . പിന്നെ ശബ്ദതാരാവലിയും കൈയ്യില്‍ പിടിച്ചു പദപ്രശ്നം കളിക്കേണ്ട ഗതികേടും. ഇപ്പോ എന്തു എപ്പോള്‍ പറഞ്ഞാലും എല്ലാവരും അതും പൊക്കി പിടിച്ചാ നില്‍പ്പ്…..അതില്ലാത്തവര്‍ പാവങ്ങളും പദപ്രശ്നം കളിച്ചോട്ടെ ദയവായി. പിന്നെ ഒന്നുകൂടി ശബ്ദതാരാവലിയില്ലാതെ പദപ്രശ്നം മുഴുമിപ്പിക്കുന്നവര്‍ക്ക് കൂടുതല്‍ മാര്‍ക്കിനവകാശം വേണംതാനും

  • jalaja

    മാലിനി,
    അഡ്മിന്‍ പറഞ്ഞപോലെ സക്കാത്തിനെ കുളമാക്കിയതാവണം ചക്കാത്ത്. എന്നാലും അതെന്തൊരുകുളമാക്കല്‍ എന്നു അദ്ഭുതം തോന്നുന്നു. സക്കാത്ത് നല്ല ഒരു ചടങ്ങല്ലേ, അതിനെ ഇങ്ങനെ ആക്കേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ വീടിനടുത്ത് മുസ്ലിങ്ങള്‍ ഇല്ലാത്തതുകൊണ്ടാവാം എനിക്ക് അവരുടെ മതപരമായ കാര്യങ്ങളെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല,ദുബായില്‍ എത്തുന്നതുവരെ. ഇപ്പോള്‍ ഇത്തിരിയൊക്കെ അറിയാം. അത്ര മാത്രം.

  • ബിജോയ്‌

    “പിന്നെ ഒന്നുകൂടി ശബ്ദതാരാവലിയില്ലാതെ പദപ്രശ്നം മുഴുമിപ്പിക്കുന്നവര്‍ക്ക് കൂടുതല്‍ മാര്‍ക്കിനവകാശം വേണംതാനും”

    അതൊരു നല്ല നിര്‍ദേശം ആണ്. രെജിസ്റ്റര്‍ ചെയ്യുമ്പോള്‍ ശബ്ദതാരാവലി കൈയ്യില്‍ ഉണ്ടോ എന്ന ഫീല്‍ഡ്‌ കൊടുക്കാം. ഉള്ളവര്‍ അതിന്റെ പടം സ്കാന്‍ ചെയ്തു ഇവിടെ പോസ്റ്റുക. ഇല്ലാത്തവര്‍ അടുത്തുള്ള വില്ലേജാഫീസരുടെ കൈയ്യില്‍ നിന്ന് സാക്ഷ്യ പത്രം കാണിക്കുക. അങ്ങിനെയുള്ളവര്‍ക്ക് നിഘണ്ടു പദം ആരെന്കിലും ഒരു പദപ്രശ്നത്തില്‍ ഉപയോഗിച്ചാല്‍ അപ്പോള്‍ തന്നെ പത്തു മാര്‍ക്ക്‌ ബോണസായി കൊടുക്കാം.

  • jalaja

    ബിജോയ്,
    അതിലും നല്ലത് ശബ്ദതാരാവലിയിലുള്ള പദങ്ങള്‍ പദപ്രശ്നത്തിലുപയോഗിക്കരുത് എന്ന് നിബന്ധന വയ്ക്കുന്നതല്ലേ?

  • Jenish

    ജലജ ചേച്ചീ,

    ചക്കാത്ത് ലഘു ശബ്ദതാരാവലിയിലുണ്ടോ? ഇന്നലെ കിട്ടിയ ഓണ്‍ലൈന്‍ നിഘണ്ടുവിലുണ്ട്…

  • ബിജോയ്‌

    jalaja chechi,

    ഞാന്‍ ഓടി…. എന്നെയങ്ങ് കൊല്ലൂ….

  • Malini

    @Anjana
    No offense my dear… am not against anyone..
    I regret for any bad feelings between us..

  • jalaja

    ജെനിഷ്,
    ഉണ്ടല്ലോ. സൌജന്യം എന്ന് അര്‍ഥം. സക്കാത്തുമുണ്ട്. ആ നിഘണ്ടുവില്‍ ഇതെങ്ങനെ തപ്പിപ്പിടിച്ചു???

  • jalaja

    Vikas Says:
    June 22nd, 2011 at 12:53 pm edit
    @Admin,

    I am back!

    അതിന് വികാസ് എവിടെയെങ്കിലും പോയിരുന്നോ???. :)

  • anjanasatheesh

    സ്വയം വിശ്വസമില്ലാത്തവര്‍ ആപ്പീസര്‍മാരുടെ കൈയ്യില്‍ നിന്നും ഇത്തിരി മേടിക്കുന്നത് നന്നായിരിക്കും

  • ബിജോയ്‌

    എനിക്ക് അങ്ങിനെ തന്നെ വേണം. :-)

  • anjanasatheesh

    ഹൊ……..ഈ തമാശക്കാരെകൊണ്ടു തോറ്റൂ……!!!!!!!!!!!!!!!!!!

  • Malini

    end of the story..
    hope here it ends…