NALINI/11/PULARI/09

NALINI/11/PULARI/09
Topic :പൊതുവിജ്ഞാനം
By :m.s.priya
Play Now: http://crossword.mashithantu.com/index.php?id=NALINI/11/PULARI/09
Toppers: http://crossword.mashithantu.com/assets/game/top_scorer.php?cw_id=NALINI/11/PULARI/09
[five-star-rating]

  • Shanmukhapriya

    എല്ലാവര്‍ക്കും സ്വാഗതം, കല്ലുകളും പടക്കങ്ങളും ഒക്കെ തയ്യാറാക്കി വച്ചോളൂ, വൈകിട്ട് ഓഫീസില്‍ നിന്നെത്തിയ ശേഷം എല്ലാം സ്വീകരിക്കുന്നതാണ്!! എല്ലാവര്‍ക്കും എന്റെ വിജയാശംസകള്‍ :)

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    STRANDED ON 99…. 15 A THIRD LETTER REQD

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    കിട്ടി കേട്ടോ

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    കഴിഞ്ഞ കുറെ പദപ്രശ്നങ്ങള്‍ എം ജി യുനിവേര്സിടിയുടെ പരീക്ഷകള്‍ നടത്തുന്ന തിരക്കിലായത് കാരണം കളിയ്ക്കാന്‍ സാധിച്ചില്ല. ഇന്നാകട്ടെ ആദ്യം മോനിടര്‍ പണി മുടക്കി അര മണിക്കൂര്‍ പോയി കിട്ടി. ശാസനം കുറച്ചു വിഷമിപ്പിച്ചു. പൊതുവേ നല്ല പദപ്രശ്നം. പ്രിയക്ക് അഭിമാനിക്കാം. CONGRATULATION TOPPERS ……. കുറെ കാലത്തിനു ശേഷം വിവേകും വികാസും മുന്‍ നിരയിലെത്തി കണ്ടപ്പോള്‍ സന്തോഷം. പോഴന്‍സ് എവിടെ ?

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    പ്രിയാ കല്ലേറിന്റെ സാധ്യത നഷ്ടപെടുത്തിയല്ലോ… ഇനി പൂച്ചെണ്ടുകള്‍ സ്വീകരിക്കുക… ഒരു നല്ല പദപ്രശ്നം സൃഷ്ടിക്കാന്‍ ആയതില്‍

  • anjanasatheesh

    നല്ല പദപ്രശ്നം, ഓഫീസ്സിലെ പ്രഭാതത്തിരക്കുകള്‍ക്കിടയില്‍ തന്നെ കളിച്ചു തീര്‍ത്തു. ആദ്യ പത്തില്‍ തന്നെ കയറാന്‍ പറ്റി.
    കുഴപ്പിക്കുന്ന അക്ഷരവിന്യാസമോ തെറ്റിദ്ധരിക്കപ്പെടാവുന്ന സൂചനകളോ ഇല്ലാതെ വളരെ ഭംഗിയായി ഒരുക്കിയ ഒന്ന്. തികച്ചും അഭിനന്ദനീയം.

    നന്ദി പ്രിയ മനസ്സമാധാനത്തോടെ കളിക്കാന്‍ അവസരമൊരുക്കിയതിന്

  • Krishna Kumar

    മികച്ച ഒരു പദപ്രശ്നം എന്നു തന്നെ പറയാം, നന്നായി linked ആണ്. ഒരു സംശയമുള്ളത് 14A യുടെ കാര്യത്തിലാണ്. സാങ്കേതികമായി ശരിയാണെങ്കിലും ഈ വിശേഷണത്തോടെ പണ്ട് കേട്ടിട്ടുള്ളത് അതിനോടടുത്തു കിടക്കുന്ന മറ്റൊരു രാജ്യമാണ്.

    “ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍”.. അതെനിക്കിഷ്ടപ്പെട്ടു :)

  • jalaja

    നല്ല പദപ്രശ്നം. എനിക്കിഷ്ടമായി.
    പക്ഷേ ഇത് ചെയ്യാന്‍ ഞാന്‍ കുറെ സമയമെടുത്തു. കോഴിക്കോട്ടെ മുന്‍ മന്ത്രിയെ തപ്പിയിട്ടു കിട്ടിയില്ല അപ്പോള്‍ പിന്നെ ഓരോ അക്ഷരമായി ഊഹിച്ചെഴുതി. സ്വര്‍ഗ്ഗത്തിലേയ്ക്കുള്ള ആദ്യത്തെ വഴി ഫുട്ബോള്‍ ആയതുകൊണ്ട് ഫുട്ബോള്‍ കളിക്കാരെയെല്ലാം പരിചയപ്പെട്ടു. അവസാനം അതും ‘കറക്കിക്കുത്തി’. പിന്നെ ആ പാട്ടും. അങ്ങനെ കറക്കിക്കുത്തില്‍ മികവു നേടി.
    സൂചനകള്‍ മിക്കതും നിലവാരമുള്ളവയായിരുന്നു.14 എ ആദ്യം ഞാനും സംശയിച്ചു. പിന്നീട് നോക്കിയപ്പോള്‍ മനസ്സിലായി ആ ഭാഗത്തുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഈ വിശേഷണമുണ്ടെന്ന്. 5എ ഇപ്പോള്‍ ഒരു പുതിയ തരത്തിലല്ലേ എഴുതുന്നത്?
    ഉന്നതവിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!

  • Ranjith

    Some suggestions:

    17B should be (2,4)
    31B should be (2,6)
    34B should be (3,3)
    1D should be (5,6)
    32U should be (4,2,3)

  • jalaja

    ഷണ്മുഖപ്രിയ,
    എന്താണ് കല്ലേറിന്റെയും പടക്കത്തിന്റെയും കൂടെ പൂച്ചെണ്ടുകള്‍ പ്രതീക്ഷിക്കാതിരുന്നത്? നല്ലതാണെങ്കില്‍ നല്ല പദപ്രശ്നം എന്ന് പലരും എഴുതാറുണ്ടല്ലോ.

  • GK

    Nice CW S. Priya – very well done!! Congratulations to the toppers

  • Jenish

    i agree with Ranjith..

    Also

    23A should be (1,2,2,2)
    11A(3,4)
    12B(2,4)

    ഒരു മലയാളഗാനം എന്ന ചോദ്യത്തിന് ഇപ്പോ ആര്‍ക്കും കുറ്റം പറയണ്ടല്ലോ!! “കോട്ടയത്തിനടുത്തുള്ള സ്ഥലത്തിന്” എന്തായിരുന്നു പുകില്!!!

  • ചാന്ദ്നി, മുളങ്ങുന്നതുകാവ്

    പുലരിയില്‍ കളിച്ച പദപ്രശ്നങ്ങളില്‍ എച്ചുകെട്ടലും വളച്ചു കെട്ടലും ഇല്ലാത്ത ഒരു നല്ല പദപ്രശ്നം. ഇതിനു മുന്‍പ് കളിച്ച ചില പദപ്രശ്നങ്ങള്‍ ശരിക്കും പ്രശ്നങ്ങള്‍ തന്നെ ആയിരുന്നു. ജലജേച്ചി പറഞ്ഞത് പോലെ പൂച്ചെണ്ടും പ്രതീക്ഷിക്കാമായിരുന്നു. കുറച്ചു കാലത്തിനു ശേഷമാണു ആദ്യ പത്തില്‍ എത്തിയത്. അതിന്റെ ഒരു ത്രില്‍ ഉള്ളത് കൊണ്ടാണ് വീണ്ടും എഴുതിയത്. ഇപ്പോള്‍ ഒരു ഇരുപത്തഞ്ചു പേരെങ്കിലും നൂറു അടിച്ചു കാണും എന്ന് കരുതി വീണ്ടും ലോഗിന്‍ ചെയ്തപ്പോള്‍ പതിനേഴു പേരെ ആയുള്ളൂ. ഫുട്ബോളും പാട്ടുമാവും മിക്കവര്‍ക്കും പ്രശ്നം എന്ന് കരുതുന്നു.

    കുരുക്ഷേത്ര രണ്ടിന് കാത്തിരിക്കുന്നു.

  • സുരേഷ്

    പദപ്രശ്നം നന്നായിട്ടുണ്ട്.
    കറക്കി കുത്താന്‍ വയ്യ.
    38ബി
    33എ,
    31ബി
    34ബി
    30ഡി
    ക്ലൂ തരണേ. സമയ മാകുമ്പോള്‍.

  • സുരേഷ്

    20 a – also.

  • സുരേഷ്

    34 b – കിട്ടി കേട്ടോ

  • hari

    compleated at last, good cros word.

  • hari

    compleated at last, good cross word.

  • സുരേഷ്

    30 d – കിട്ടി കേട്ടോ

  • സുരേഷ്

    31 b കിട്ടി ട്ടോ // problem for not getting is because i was in office.

  • സുരേഷ്

    20A – കിട്ടി ട്ടോ

  • നിളാ പൗര്‍ണമി

    നല്ല പദപ്രശ്നം
    നിളക്ക് പക്ഷെ സമയത്തിന് കളിയ്ക്കാന്‍ കഴിഞ്ഞില്ല .
    നിള കളിയ്ക്കാന്‍ തുടങ്ങുമ്പോഴേ പതിനേഴു പേര്‍
    നൂറില്‍ എത്തിക്കഴിഞ്ഞു .
    എന്നാലും നിളക്ക് ഇരുപതൊന്നാം റാങ്കു കിട്ടി .
    സന്തോഷം …
    അടുത്ത കളിയും നിളക്ക് കളിക്കാനാവുമെന്ന് തോന്നുന്നില്ല
    കഷ്ടം

  • Vivek

    നല്ല പദപ്രശ്നം. അഭിനന്ദനങ്ങള്‍ !!!!

  • Shanmukhapriya

    ആദ്യമായി, എല്ലാ ഉന്നത വിജയികള്‍ക്കും അഭിനന്ദങ്ങള്‍!!! പദപ്രശ്നം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം, അഭിനന്ദനമറിയിച്ച എല്ലാവര്‍ക്കും നന്ദി :)

    ജലജ ചേച്ചി, പിഷാരടി സര്‍ പൂച്ചെണ്ട് പ്രതീക്ഷിച്ച് കല്ലേര്‍ കിട്ടിയാല്‍ കുറച്ച് വിഷമമുണ്ടാകും, ഒരു പാടു തവണ പരിശോധിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ അതിഭയങ്കരമായ ഒരു തെറ്റ് നിര്‍മ്മാതാവിന്റേയോ പരിശോധകന്റേയോ കണ്ണില്പ്പെടാതെ വന്നിരുന്നെങ്കില്‍ ഇതാകുമായിരുന്നില്ല സ്ഥിതി ( അങ്ങനെയുണ്ടാകുമായിരുന്ന ഒരു വലിയ തെറ്റ് നേരത്തെ കണ്ടുപിടിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം :) ) ഇനിയും എന്തെങ്കിലും തെറ്റ് ഒളിഞ്ഞ് കിടപ്പുണ്ടോ എന്നായിരുന്നു എന്റെ പേടി :( പകല്‍ എപ്പോഴെങ്കിലും ഇവിടെ ഒന്നെത്തി നോക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു, പക്ഷെ ഇന്ന് കെ എസ് ഇ ബി അവിടേയും വില്ലനായെത്തി, രാവിലെ മുതല്‍ വൈകിട്ട് വരെ ഓഫീസില്‍ കറന്റില്ലായിരുന്നു :( ഇപ്പോ ദാ കല്ലേര്‍ പ്രതീക്ഷിച്ച് പൂച്ചെണ്ട് കിട്ടിയപ്പോള്‍ എത്ര സന്തോഷം :) ഇനി ഞാന്‍ എന്റെ പദപ്രശ്നം ഒന്ന് ചെയ്യട്ടെ……………

  • anjanasatheesh

    Jenish Says:
    May 30th, 2011 at 4:06 pm

    ഒരു മലയാളഗാനം എന്ന ചോദ്യത്തിന് ഇപ്പോ ആര്‍ക്കും കുറ്റം പറയണ്ടല്ലോ!! “കോട്ടയത്തിനടുത്തുള്ള സ്ഥലത്തിന്” എന്തായിരുന്നു പുകില്!!!

    ജെനീഷേ,
    മതിയായ “ലിങ്കുകള്‍” ഉണ്ടെങ്കില്‍ മലയാളഗാനമല്ല ഏതുഭാഷയിലെ ഗാനങ്ങള്‍ക്കും ഉത്തരം കണ്ടെത്താമല്ലൊ! പിന്നെന്തിനു പഴിക്കണം ? ഇതിലൊന്നും ഞാനും ജെനീഷും ഉള്‍പ്പെടുന്ന മലയാളികളെ ആര്‍ക്കു തോല്‍പ്പിക്കാനാവും ?

    കോട്ടയത്തിനടുത്തുള്ള സ്ഥലത്തിന് പുകിലു വേണ്ടതുതന്നെയായിരുന്നു. കാരണം സൂചനപ്രകാരം ആസ്ഥലത്തിന്റെ എന്തെങ്കില്ലും പ്രാധാന്യം (ഇവിടെ “കാളച്ചന്ത” എന്നതുപോല്‍) അന്നെവിടെയും കണ്ടില്ല. “ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും…………” എന്നാവരുത് നമ്മുടെ മതം

  • ഉണ്ണികൃഷ്ണന്‍

    @കൃഷ്ണകുമാര്‍:**മികച്ച ഒരു പദപ്രശ്നം എന്നു തന്നെ പറയാം, നന്നായി linked ആണ**
    ഇതിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ വയ്യ…രണ്ടു മൂന്നു സൂചനകള്‍ (അതും വളരെയധികം അക്ഷരങ്ങള്‍ ഉള്ള ഉത്തരങ്ങള്‍) ,തന്നിരിക്കുന്ന അപര്യാപ്തമായ ലിങ്കുകള്‍ കാരണം ഊഹത്തില്‍ കൂടി കണ്ടെത്തേണ്ട അവസ്ഥയില്‍ ആയിരുന്നു…ഉദാഹരണത്തിന് 38 -ബി, കോഴിക്കോട് നിന്നുള്ള മന്ത്രിയെയും, അയാളുടെ പുസ്തകത്തെയും തപ്പി നടന്നാല്‍ ഇന്ന് മുഴുവനും അതിനു മാത്രമേ സമയം കാണൂ….സൂചന ഒന്ന് കൂടി വ്യക്തമായിരുന്നുവെങ്കില്‍ കുറച്ചു കൂടി ലകഷ്യ ബോധത്തോടെ സെര്‍ച്ച്‌ ചെയ്യാന്‍ പറ്റുമായിരുന്നു…ഊഹക്കച്ചവടം മാത്രമായിരുന്നു എന്റെ മുന്നില്‍ ഉണ്ടായിരുന്ന വഴി, അത് സത്യത്തില്‍ കളിയുടെ രസംകൊല്ലി ആയിമാറും..പിന്നെ കന്നഡ കവി, അയാള്‍ അത്രയ്ക്ക് പ്രശസ്തനാണോ എന്ന് സെര്‍ച്ച്‌ ചെയ്തപ്പോള്‍ തോന്നിപ്പോയി…പിന്നെ അവസാനത്തെ അക്ഷരം അറിയാമായിരുന്നത് കൊണ്ട് ‘കര്‍ണ്ണാടകത്തിലെ ഗ്രാമങ്ങളെ വിളിക്കുന്ന പേര്’ ആയിരിക്കുമെന്ന ഊഹത്തില്‍ അങ്ങ് കറക്കി കുത്തി, സംഗതി ഏറ്റു..
    ജെനീഷ് പറഞ്ഞ പോലെ ‘ഒരു മലയാള ഗാനം ഇങ്ങനെ തുടങ്ങുന്നു..’ എന്ന സൂചനയും ഒട്ടും അഭികാമ്യമായി തോന്നിയില്ല…
    പക്ഷെ പ്രിയക്ക് അഭിമാനിക്കാവുന്ന ഒരു കാര്യം ഞാന്‍ പറയാം : ഒരൊറ്റ സെല്‍ പോലും ശൂന്യം ആക്കി വെക്കാതെ ഇത്രയും വലിയ ഒരു പദപ്രശ്നം നിര്‍മ്മിച്ചതിന്…ഒരു തെറ്റും ഉത്തരങ്ങളില്‍ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്…അപ്പ്രൂവ് ചെയ്തവര്‍ക്കും അഭിനന്ദനങ്ങള്‍!!!
    എന്റെ വിവേകേ താങ്കള്‍ പദപ്രശ്നം പൂരിപ്പിക്കുന്ന ഏതെങ്കിലും ക്രാഷ് കോഴ്സിനു പോയിട്ടുണ്ടോ??..നമ്മളൊക്കെ മണിക്കൂറുകളോളം സൂചനകളുടെ ഉത്തരം മാനത്ത് നോക്കുമ്പോഴേക്കും വിവേക് അത് പത്തു മുപ്പതു മിനിട്ടുകളില്‍ മരത്തില്‍ കണ്ടിട്ടുണ്ടാവും…അപാരം തന്നെ!!!

  • സുരേഷ്

    dear all

    one good link (not related to cross word) but ayurveda

    http://malayalamresourcecentre.org/Mrc/susrutha/susrutha.html

  • malini

    ഷണ്മുഖ പ്രിയ പുലരിയോ ഇന്നത്തെ പദപ്രശ്നമോ…
    മഷിയെ തണ്ട് മായിക്കും (?????) പുലരിയോ?
    ഒടുവിലെന്റെ ജാലികയില്‍ നിറയുമൊരു പ്രശ്നമിത്…
    ഷണ്മുഖപ്രിയേ ഭംഗിയായി..

    വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍……

    :) :) :)

    ഇനി എന്റെ കവിതയെ കുറ്റം പറഞ്ഞാല്‍ പടക്കം ഏറിയും..
    ബൊക്ക വാങ്ങാന്‍ ആളിനെ വിട്ടിട്ടുണ്ട്..

  • Rajesh Krishna

    Nice CW. Congrats winners
    Oru doubt – A Sujanapalinte book ” Yudha smarakangaliloode oru yathra” yalle ? atho ‘smarana” thanneyaano?

  • നിളാ പൗര്‍ണമി

    @unnikrishnan
    ശ്രീകൃഷ്ണ ആലനഹള്ളി പ്രശസ്തന്‍ തന്നെ .പക്ഷെ ഒരു നോവലിസ്റ്റ് എന്ന വിശേഷണമാണ്
    കൂടുതല്‍ യോജിക്കുന്നതെന്ന് നിളക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ
    ‘ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ ‘ എന്ന
    പുസ്തകത്തിന്റെ വിവര്‍ത്തനം നിളയുടെ കയ്യില്‍ ഉണ്ട് . ഒരു ഉത്തമ കൃതി .
    എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം.
    ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍ ‘ എന്ന് മലയാളത്തില്‍ ഗൂഗിളില്‍ അന്വേഷിക്കൂ .
    അപ്പോഴറിയാം അദ്ദേഹത്തിന്റെ പ്രശസ്തി .

    @malini
    പടക്കം എറിഞ്ഞാലും പ്രശ്നമില്ല നിള കവിതയെ വിമര്‍ശിക്കും
    കവിത തീരെ നന്നായില്ല .
    എന്താണീ ജാലിക ?
    ചിലന്തി വല തന്നെയോ ഉദ്ദേശിച്ചത് ?

  • Jenish

    Dear Anjanae,

    രക്തം കുടിക്കുന്ന കൊതുകൊന്നുമല്ല ഞാന്‍. hahaha………

    ഞാന്‍ വിമര്‍ശിച്ചത് ചോദ്യത്തെയല്ല!! ഇതുപോലെയുള്ള ചോദ്യങ്ങളെ ഘോരഘോരം വിമര്‍ശിക്കുന്നവരെയാണ്.. പദപ്രശ്നത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല കണ്ടുപിടിക്കണ്ടത്.. ചോദ്യത്തിനുള്ള ചോദ്യകര്‍ത്താവിന്റെ ഉത്തരമാണ്…
    3 അക്ഷരമുള്ള “നാട്ടക” ത്തിന് ഒരു ലിങ്ക് ഉണ്ടായിരുന്നു.. അവിടെ വിമര്‍ശിച്ചവരെയൊന്നും ഇതില്‍ കണ്ടില്ല.. ഉത്തരം കിട്ടിയാല്‍ പിന്നെ ചോദ്യത്തിനെന്ത് പ്രസക്തി.. അല്ലേ?

    നല്ല പദപ്രശ്നമായിരുന്നുവെന്നതില്‍ എനിക്കും രണ്ടഭിപ്രായമില്ല!!!!!!!!!

  • Shanmukhapriya

    ഉണ്ണി, “ഇതിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ വയ്യ…രണ്ടു മൂന്നു സൂചനകള്‍ (അതും വളരെയധികം അക്ഷരങ്ങള്‍ ഉള്ള ഉത്തരങ്ങള്‍) ,തന്നിരിക്കുന്ന അപര്യാപ്തമായ ലിങ്കുകള്‍ കാരണം ഊഹത്തില്‍ കൂടി കണ്ടെത്തേണ്ട അവസ്ഥയില്‍ ആയിരുന്നു…ഉദാഹരണത്തിന് 38 -ബി, കോഴിക്കോട് നിന്നുള്ള മന്ത്രിയെയും, അയാളുടെ പുസ്തകത്തെയും തപ്പി നടന്നാല്‍ ഇന്ന് മുഴുവനും അതിനു മാത്രമേ സമയം കാണൂ….സൂചന ഒന്ന് കൂടി വ്യക്തമായിരുന്നുവെങ്കില്‍ കുറച്ചു കൂടി ലകഷ്യ ബോധത്തോടെ സെര്‍ച്ച്‌ ചെയ്യാന്‍ പറ്റുമായിരുന്നു…”–അങ്ങനെയാണെങ്കില്‍ ആ മന്ത്രിയുടെ പേരു തന്നെ കൊടുത്തിരുന്നു എങ്കില്‍ തീര്‍ച്ചയായും പെട്ടെന്നു കണ്ടെത്താന്‍ കഴിയുമായിരുന്നു, അതില്‍ പിന്നെ എന്താണ് ഒരു ത്രില്‍?? 13 അക്ഷരങ്ങളുള്ള ആ ഉത്തരത്തില്‍ 5 ലിങ്കുകള്‍ ഉണ്ടായിരുന്നല്ലോ!! പിന്നെ സെര്‍ച്ചിലൂടെ എല്ലാ ഉത്തരങ്ങളും കിട്ടണമെന്ന് നിര്‍ബന്ധമില്ല എന്ന് ഇവിടെ പദപ്രശ്നം കളിച്ച് തുടങ്ങിയതിന് ശേഷമാണ് എനിക്ക് മനസ്സിലായത്!!

    “പിന്നെ കന്നഡ കവി, അയാള്‍ അത്രയ്ക്ക് പ്രശസ്തനാണോ”—അദ്ദേഹത്തിന്റെ ആദ്യനോവല്‍ മിക്ക ഭാരതീയ ഭാഷകളിലേക്കും ഇംഗ്ലീഷ്, ജര്‍മന്‍ എന്നീ യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്, കൂടാതെ അതിനെ ആസ്​പദമാക്കി ഗിരീഷ് കര്‍ണാട് സംവിധാനം ചെയ്ത കന്നട ചലച്ചിത്രം 1974ല്‍ രാഷ്ട്രപതിയുടെ അവാര്‍ഡിനര്‍ഹമായി, അത്രയ്ക്ക് പ്രശസ്തി കുറഞ്ഞ ആളാണോ അദ്ദേഹം??

    “ഒരു മലയാള ഗാനം ഇങ്ങനെ തുടങ്ങുന്നു..’ എന്ന സൂചനയും ഒട്ടും അഭികാമ്യമായി തോന്നിയില്ല…”—മലയാളികളായ നമ്മള്‍ക്കെല്ലാം വളരെ എളുപ്പമുള്ളതായിരിക്കും ഒരു മലയാള ഗാനം ഉത്തരമായി കൊടുത്താല്‍ എന്ന് തോന്നി, 11 അക്ഷരങ്ങളുള്ള ആ ഉത്തരത്തിന് 4 ലിങ്കുകള്‍ നല്കിയിരുന്നു. എന്തായാലും തെറ്റുകള്‍ ഒന്നുമില്ല എന്നതിനാലും ഒരു അക്ഷരത്തിനോ ഒരു ഉത്തരത്തിനോ വേണ്ടി മണിക്കൂറുകളോളം ആര്‍ക്കും അന്വേഷണം നടത്തി വിഷമിക്കേണ്ടി വന്നില്ല എന്നതിനാലും അതിയായ സന്തോഷമുണ്ട് :)

  • Shanmukhapriya

    @സുരേഷ്
    38ബി–എ സുജനപാല്‍
    33എ–( 36 ഉ-ഒനെ വ്ഹൊ ഇസ് ഫ്രിഘ്റ്റെനെദ് മഷിത്തണ്ടില്‍) ഇപ്പോള്‍ ആദ്യക്ഷരം കിട്ടിയല്ലോ അത് മഷിത്തണ്ടില്‍ കൊടുത്തു നോക്കൂ
    31ബി–നരേന്ദ്രന്‍
    20എ–കളിയില്‍ അല്പം കാര്യം
    30ഡി–ഇപ്പോ കിട്ടിക്കാണുമല്ലോ

  • Shanmukhapriya

    **33എ–( 36 u-one who is frightened മഷിത്തണ്ടില്‍)

  • Vivek

    @ ഉണ്ണികൃഷ്ണന്‍ – ചില ദിവസങ്ങളില്‍ അങ്ങനെയാണ്. ഊഹങ്ങള്‍ എല്ലാം ആദ്യ ശ്രമത്തില്‍ തന്നെ ശരിയായി വരും. മറ്റു ചിലപ്പോള്‍ അറിയാവുന്ന ഉത്തരത്തിനായി മണിക്കൂറുകള്‍ നോക്കിയിരിക്കേണ്ടി വരും. (ഉദാ: കഴിഞ്ഞ പദപ്രശ്നത്തിലെ ‘കാരാട്ട്’). പിന്നെ ധര്‍മ്മദാരങ്ങളോട് ചോദിച്ചാല്‍ ചില ഉത്തരങ്ങള്‍ പെട്ടെന്ന് കിട്ടും ഉദാഹരണത്തിന് “ശ്രീ” എന്ന് തുടങ്ങുന്ന ഒരു പേരിനായി ഞാന്‍ വിഷമിച്ചപ്പോള്‍ ഒട്ടും തപ്പാതെ തന്നെ “ശ്രീകൃഷ്ണ” എന്നും “രാ” എന്ന് തുടങ്ങുന്ന പേര് ചോദിച്ചപ്പോള്‍ “രാജേന്ദ്രന്‍” എന്നും പറയാന്‍ അവര്‍ക്ക് കഴിഞ്ഞു. ഞാനാണെങ്കില്‍ വെറുതെ ഗൂഗിള്‍ / വികി മുതലായവ തപ്പി സമയം കളയുമായിരുന്നു. (I think the brains of both genders are wired differently).

    പിന്നെ സിനിമാ ഗാനവും സിനിമാപ്പേരും എനിക്കറിയവുന്നവയായിരുന്നു. പുസ്തകം തപ്പി ആദ്യം വീരേന്ദ്ര കുമാറിന്റെ പുറകെ പോയെങ്കിലും പിന്നീട് ശരിയായ ട്രാക്കിലെത്തി. (ആദ്യം അവസാന ഭാഗം കിട്ടിയ ലിങ്കുകളില്‍ നിന്നും ഊഹിച്ചു, അതിനു ശേഷം അവയുപയോഗിച്ച് search ചെയ്തു). പര്യായങ്ങളെല്ലാം മഷിതണ്ടില്‍ ഉണ്ടായിരുന്നു. ആകെ കണ്ണും പൂട്ടി ഊഹിച്ചത് “കാളച്ചന്ത” മാത്രമാണ്. അവസാന അക്ഷരവും ആദ്യ അക്ഷരവും കിട്ടിയിരുന്നു. “പ്പള്ളി” ആണെന്ന് പെട്ടെന്ന് കിട്ടി (സ്ഥലപ്പേരുകള്‍ ഊഹിക്കുന്നതെങ്ങനെയെന്നു മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു) പിന്നെ രണ്ടാം അക്ഷരം just trial and error. ഗൂഗിളില്‍ കൊല്ലത്തെ കാളച്ചന്ത തപ്പി പോയിരുന്നെങ്കില്‍ വിഷമിച്ചു പോയേനെ.

    അതൊക്കെ ഓരോരുത്തരുടെയും ദിവസം പോലിരിക്കും ……..

  • Shanmukhapriya
  • Vivek

    @ Rajesh Krishna – നെറ്റില്‍ കാണുന്ന ലിങ്കുകള്‍ എല്ലാം (മാതൃഭൂമി ബുക്സ്, ഗ്രന്ഥ ലോകം, ) കാണിക്കുന്നത് “യുദ്ധസ്മരണകളിലൂടെ ഒരു യാത്ര” എന്നാണ്. ഇത് മാതൃഭുമിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു എന്നാണെന്റെ ഓര്‍മ്മ.

  • Shanmukhapriya

    മാലിനി,
    ബൊക്കെ വാങ്ങാന്‍ പറഞ്ഞ് വിട്ടവര്‍ പടക്കം കൊണ്ടു വന്നോ എന്നാ എനിക്ക് ഇപ്പോള്‍ സംശയം !!

  • Vivek

    ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ – സ്കൂളിലെ മലയാളം പരീക്ഷയ്ക്ക് “സാരസ്യം വിശദമാക്കുക” വിഭാഗത്തില്‍ ചോദിക്കാന്‍ പറ്റിയ ചോദ്യം

    മനോഹരമായ സൂചനകള്‍ മെനഞ്ഞെടുക്കാനുള്ള ഈ കഴിവിനെ ഞാന്‍ അഭിനന്ദിക്കുന്നു (അത് ഷണ്മുഖപ്രിയയുടെ സ്വന്തം സൂചന ആണെങ്കിലും അല്ലെങ്കിലും).

    By the way, ജെയകുമാറിന്റെ പദപ്രശ്നങ്ങളൊന്നും ഇപ്പോള്‍ കാണാറില്ലല്ലോ? കുരുക്ഷേത്രയില്‍ കാണുമോ എന്തോ?

  • സുരേഷ്

    പദപ്രശ്നം ഗംഭീരമായിരുന്നു. ഓഫീസിലയിരുന്നത് കൊണ്ട് മനസ്സിരുത്തി ചെയ്യാന്‍ കഴിഞ്ഞില്ല.
    കരോഷി എന്ന പദം മുന്‍പ് വന്നപ്പോള്‍ വിയോജിപ്പ് പറഞ്ഞിരുന്നു, മിന്ക യും ആവശ്യമുണ്ടായിരുന്നോ എന്ന് സന്ദേഹം ഉണ്ട്.
    ഹിന്ദി സിനിമ പ്പേര് മലയാളീകരിച്ചു എഴുതിയപ്പോള്‍ ഒരു അരോചകത്വം തോന്നി. തിരിച്ചായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനെ.
    സിനിമ ഗാനം – ഇനിയിപ്പോ വയലാറിന്റെ കവിതയിലെ ഒരു വരി, സുന്ദര കാണ്ടത്തിലെ നാലാമത്തെ വരി എന്നിവയും കാണേണ്ടി വരും.
    കുഴപ്പമില്ല, അറിവ് വര്‍ദ്ധിക്കുമല്ലോ.
    കന്നഡ സാഹിത്യ കാരന്‍ അത്ര മോശക്കരനല്ലെന്നാണ് എന്റെ അഭിപ്രായം.
    ഏതായാലും ഇതിന്റെ പേരില്‍ വിവാദങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്.
    ഷണ്മുഖ പ്രിയ തെറ്റി ദ്ധരിക്കരുത് – വളരെ നല്ല ഒരു പദപ്രശ്നത്തിലെ ചെറിയ പോരായ്മകള്‍ ചൂണ്ടി ക്കാണിച്ചു എന്ന് മാത്രം.
    ഒരു നല്ല പദപ്രശ്നം കളിയ്ക്കാന്‍ അവസരം തന്നതിന് നന്ദി .

  • jalaja

    ഒരു കാര്യം നേരത്തെ എഴുതാന്‍ വിട്ടുപോയി. 1എ. ഇദ്ദേഹം കവിയും കഥാകൃത്തും ആണെന്നറിയില്ലായിരുന്നു. ഇദ്ദേഹത്തിന്റെ മനോഹരമായ ഒരു നോവല്‍ വായിച്ചതോര്‍ക്കുന്നു. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ: വന്നിരുന്നു.ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍. ഈ നോവല്‍ വളരെ പ്രശസ്തമാണ്. പിന്നെ പണ്ട് പാവത്താനും വായിച്ചിട്ടുണ്ടെന്നു തോന്നുന്നു. എംടിയുടെ സുഹൃത്തായിരുന്നു എന്നുമറിയാം.
    Which river was known as the English Channel in India during the period of British Rule? ഇതില്‍ നിന്നാണെനിക്കുത്തരം കിട്ടിയത്. തികച്ചും ഒരു പുതിയ അറിവ്.
    മാലിനി,
    കവിതയാണെന്ന് എഴുതിയത് നന്നായി . അതുകൊണ്ടെനിക്ക് മനസ്സിലായി ഇത് (തും ) കവിതയാണെന്ന്. കവിത വായിക്കുന്ന ശീലം ഇത്തിരി കുറവാണേ. :)
    മാലിനി ദുബായിലല്ലേ? പടക്കം എവിടെ നിന്നു കിട്ടാന്‍? അതുകൊണ്ട് ഷണ്മുഖപ്രിയ പേടിക്കണ്ട. :)

  • Shanmukhapriya

    വിവേക് അഭിനന്ദനമായാലും പരിഹാസമായാലും അത് സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു കാരണം ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ ഷണ്മുഖപ്രിയയുടെ സ്വന്തം സൂചന തന്നെയാണ്, പക്ഷെ ഇത് ‘മനോഹരമായ സൂചനയായി’ മെനെഞ്ഞെടുക്കാന്‍ കാരണം എന്റെ കഴിവ് മാത്രമല്ല അത് പണ്ട് ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായ വിളിപ്പേര് കൊണ്ടാണ്. ഞാന്‍ ഇത് വായിച്ചത് പദപ്രശ്നങ്ങളിലെ സ്ഥിരം വില്ലന്‍ ‘ഹരിശ്രീ’ യിലാണ്. നെറ്റില്‍ തിരഞ്ഞപ്പോള്‍ അത് കണ്ടെത്താനും കഴിഞ്ഞു!!
    http://wikimapia.org/9611009/Thalassery-%E0%B4%A4%E0%B4%B2%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF
    എങ്കിലും ഇതിനെക്കുറിച്ച് ആധികാരികമായ വിവരണം നല്കുന്ന മറ്റ് പുസ്തകങ്ങളെക്കുറിച്ചോ, റെഫറന്‍സോ തരാനുള്ള അറിവ് എനിക്കില്ല.

  • malini

    @ ഷണ്മുഖ പ്രിയ
    ഒരു ഒന്ന് രണ്ടു മൂന്നു പടക്കം അത്യാവശ്യം ആണ്….ഇടിവെട്ടിനും , ഒപ്പം മലയാള ഗാനത്തിനും…മനതാരിലെങ്ങും … ഒരു നല്ല ഗാനം ആണ്…എല്ലാര്ക്കും ഓര്‍മ്മയും കിട്ടും.
    പിന്നെ ഭയപ്പെട്ടവാന്‍ എന്ന് സാരം…ഇതിനൊക്കെ എന്താ പറയേണ്ടത്?
    പിന്നെ കോഴിക്കോട്ടൂന്നു ആര്‍ക്കും മന്ത്രി ആകാം..ഈ കന്നഡ കവിയെയും നമ്മള്‍ പണ്ട് കീറി മുറിച്ചിട്ടുണ്ട്…. പുരാണത്തില്‍ മാത്രമേ ഈ സമുദ്രം ഉള്ളോ? ഫിന്‍ലാന്ഡ് പാടേ മോശം തന്നെ..

    രാസ ലീല ശ്രീകൃഷ്ണന് മാത്രമേ ഉള്ളു?

    ഒരു മഹര്‍ഷി – ആരും ആവാമല്ലോ? ? ? (നായയുടെ സാമ്യം ഉള്ള പേരുകാരനായ മഹര്‍ഷി എന്നെങ്കില്‍ അത്യുത്തമം…)
    അല്ല മുന്നേ കണ്ടു ഒന്ന് രണ്ടു അപൂര്‍ണ്ണ പദം..അപൂര്‍ണ്ണമാണേല്‍ ഒഴിവാക്കികൂടെ?? ഒന്ന് പൂര്‍ണ്ണം ആക്കെടോ..

    ഈ വൃത്തം ഒക്കെ ആര്‍ക്കും സര്‍ഫ് ചെയ്തു കണ്ടെത്താം..അല്ലെ?

    മറ്റൊന്ന് : വിവേകാനന്ദന്‍ പറഞ്ഞത് ചരിത്രമാണ്‌..അതില്‍ സംശയം വേണ്ട..ആരോഗ്യം ഉള്ള ശരീരത്തിന് സത്യം കണ്ടെത്താം കഴിയും..എന്ന് വിവക്ഷ…

    നാളെ മുതല്‍ പോസ്റ്റ്‌മാനേ പത്രഹാരി എന്ന് വിളിച്ചിട്ടേ കാര്യമുള്ളൂ…

    29A – അമ്മ എന്ന ക്ലൂ മതിയാരുന്നു.

    അത് കൊണ്ട് എല്ലാരും ശ്രമിക്കുന്നത് അവനവന്റെ സൃഷ്ടി ആരും കമ്പ്ലീറ്റ് ചെയ്യരുത് എന്ന് തന്നെ ആണ്.

    @ബൊക്കെ വാങ്ങാന്‍ പറഞ്ഞ് വിട്ടവര്‍ പടക്കം കൊണ്ടു വന്നോ എന്നാ എനിക്ക് ഇപ്പോള്‍ സംശയം !
    ഏറു കിട്ടിയില്ലേ ഇതേ വരെ???
    പ്രതികാരം തീര്‍ക്കല്‍ അല്ലല്ലോ ഇവിടം..

  • malini

    @vivek
    ഇന്ത്യയിലെ ഇംഗ്ലീഷ് ചാനല്‍ – സ്കൂളിലെ മലയാളം പരീക്ഷയ്ക്ക് “സാരസ്യം വിശദമാക്കുക” വിഭാഗത്തില്‍ ചോദിക്കാന്‍ പറ്റിയ ചോദ്യം
    അത്രക്കും ഒക്കെ വേണോ വിവേകെ? സാരസ്യം ഒന്നും ഇല്ലല്ലോ..

  • malini

    ഷണ്മുഖ പ്രിയേ …
    ഞാന്‍ പറഞ്ഞെന്നെ ഉള്ളൂ..പദപ്രശ്നം മികച്ചത് തന്നെ…നിങ്ങളുടെ കഠിന പ്രയത്നം കാണാന്‍ ഉണ്ട്..ഒന്നുമില്ലേലും ഉണ്ണി പറഞ്ഞപ്പോളാ ഞാന്‍ കണ്ടേ..dead Cells ഒന്നും ഇല്ലല്ലോ…ബെസ്റ്റ് വിഷസ്..

  • കഥാകാരന്

    കല്ലേറുകാരെ, പാപം ചെയാതവരും ചെയ്യാന് ഉദ്ദേശിക്കാത്തവരും കല്ലെറിയൂ. മറ്റുള്ളവര് കണ്ടു രസിക്കൂ ചിരിക്കൂ … കൂടെ ഈ ഞാനും ….

    മാലിനിയുടെ കവിത നന്നായോ? സ്വയം വിലയിരുത്തൂ …. കൂടുതല് നന്നാക്കാമായിരുന്നു. പക്ഷെ ഒരു നല്ല തുടക്കം.

    “അതൊക്കെ ഓരോരുത്തരുടെയും ദിവസം പോലിരിക്കും” അതെ വിവേകേ, നമ്മുടെ ആംഗലേയ പഴഞ്ചൊല്ല് പോലെ.

  • Sruthi

    ആദ്യത്തെ പത്തില്‍ എത്തിയാല്‍ വളരെ നല്ല പദപ്രശ്നം, ആദ്യ പത്തില്‍ എത്തിയില്ലങ്കില്‍ എന്റെ ഹമ്മോ പിന്നത്തെ കഥ ഞാന്‍ പറയണോ (ടമാര്‍ ഡിശും പടക്ക് ശ് ശ് ശ് ശ് ശ് ട്ടോ)

  • anjanasatheesh

    മാലിനി അടിച്ചു തിമര്‍ക്കുകയാണല്ലോ? കളിയാണെങ്കില്ലും കാര്യമാണെങ്കില്ലും. കവിത നന്നായിരുന്നു കെട്ടോ… അര്‍ത്ഥം കൂടി പറഞ്ഞു തരണം.

    പിന്നെ ശ്രുതിയ്ക്ക്,
    ആദ്യ പത്തിലെത്തിയാലും ഇല്ലെങ്കിലും പറയാനുള്ളത് പറയാന്‍ മടിക്കാണിക്കാറില്ല. അഭിനന്ദനമാണെങ്കിലും വിമര്‍ശനമാണെങ്കില്ലും. അതിനുള്ള ചങ്കൂറ്റമുണ്ടുതാനും പ്രത്യേകിച്ച് ഇവിടെ ആരെയും രസിപ്പിച്ച് കാര്യം നേടേണ്ടതില്ലല്ലോ.

  • malini

    :) :) :)

    ഞാനും ആലോചിക്കുകയായിരുന്നു..ഇതാണോ കവിത? പടക്കം കയ്യിലിരുന്നു പൊട്ടിയ പോലെ ഉണ്ട്.
    അല്ലാ നല്ല പദപ്രശ്നത്തിനും കുറ്റം..എന്നാല്പിന്നെ ഞാന്‍ കുറെ കുറ്റം അങ്ങ് പറയാമെന്നു വെച്ചു. നല്ലതെന്ന് പറയാന്‍ എല്ലാര്‍ക്കും വിഷമം. എന്നാല്‍ കുറെ കുറ്റം അങ്ങോട്ട്‌ പറയാമല്ലോ..എല്ലാര്‍ക്കും സന്തോഷമാകട്ടെ..

    @അഞ്ജന
    ഇതിനു പ്രത്യേകിച്ച് അര്‍ത്ഥം വല്ലോം ഉണ്ടോ? അനര്‍ത്ഥം അല്ലാതെ? :)

    ദുബായില്‍ പടക്കം ഇല്ലെന്നാരു പറഞ്ഞു? ജലജചേച്ചിക്ക് എത്ര പടക്കം വേണം?

  • Vivek

    മാലിനി, ഒരു സാരസ്യവുമില്ലേ? original ഇംഗ്ലീഷ് ചാനെല്‍ ബ്രിട്ടനെയും ഫ്രാന്‍സിനെയും വേര്‍തിരിക്കുന്നു. അത് പോലെ തന്നെ, ബ്രിട്ടനെയും (മലബാര്‍) ഫ്രാന്‍സിനെയും (മാഹി) മയ്യഴിപ്പുഴ വേര്‍തിരിക്കുന്നു

    Creativity !!!!!!!!!!!!!!

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    പദപ്രശ്നം എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഖേദിക്കുന്നു. ഷണ്മുഖനു്‌ അഭിനന്ദനങ്ങൾ !
    കുഴപ്പിക്കുന്ന അക്ഷരവിന്യാസമോ തെറ്റിദ്ധരിക്കപ്പെടാവുന്ന സൂചനകളോ ഇല്ലാതെ പോയതിൽ വിഷമമുണ്ട്.  അടുത്തതവണ ഇങ്ങനെ വരാതെ നോക്കാം. 

    കമന്റുകളിട്ടു സ്വന്തം വിവരക്കുറവു വെളിവാക്കുന്നതിൽ പലരും മത്സരം തുടങ്ങിയിട്ടു 
    കുറച്ചുകാലമായി. വേനാ, വേനാ.. പോഴൻ അഴ്തിടുവേൻ…

    വിവേക്, ജയകുമാറിന്റെ പദപ്രശ്നം? അതുവേണോ?

    രാക്കുയിലിൻ രാഗസദസ്സിൽ രാഗമാലികാ ’മാലിനി’യുടെ പാരഡീ…
    പപ്പയുടെ സ്വന്തം അപ്പൂസിനെ എണ്ണതേപ്പിക്കുമ്പോൾ പാടെടീ…
    :) :) :)

  • jalaja

    മാലിനി,
    പടക്കം ഇനി വിഷുവിനാകട്ടേ.
    വിവേക്,
    ആ creativity കൊള്ളാം. എനിക്കിഷ്ടപ്പെട്ടു. (എന്നാലും ഇത്രയും ആശ്ചര്യചിഹ്നങ്ങള്‍ വേണ്ടിയിരുന്നില്ല.) അന്ത ഹന്തക്കിന്ത പട്ട് എന്നു വെറുതെ പറയാം, പക്ഷേ തരാന്‍ മാത്രമൊന്നുമില്ല.
    ഇവിടെയിപ്പോള്‍ കഥാകാരന്‍, നാടകകൃത്ത് , കവയിത്രി, കവി തുടങ്ങി എല്ല്ലാവരെക്കൊണ്ടും സമ്പന്നമായല്ലോ. ഒരു പോഴച്ചാര്‍ നേരത്തെ തന്നെയുണ്ടുതാനും.
    ജയകുമാര്‍,
    താങ്കളുടെ പദപ്രശ്നം വേണം . സംശയിക്കേണ്ട. ഗ്രൂപ്പ് മെമ്പര്‍ ആയതില്‍ പിന്നെ ഇത്തിരി ഗൌരവത്തിന്റെ മുഖം മൂടി അണിഞ്ഞിരിക്കുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല. നിളയുടെ പദപ്രശ്നം ചെയ്യാമല്ലോ. എല്ലാവരും കൂടിയുണ്ടെങ്കിലല്ലേ രസമുണ്ടാവൂ. എന്നും സാമ്പാറായാല്‍ മതിയോ?
    “കമന്റുകളിട്ടു സ്വന്തം വിവരക്കുറവു വെളിവാക്കുന്നതിൽ പലരും മത്സരം തുടങ്ങിയിട്ടു
    കുറച്ചുകാലമായി” ഈ മത്സരത്തിലെങ്കിലും ഒന്നാം സമ്മാനം കിട്ടിയിരുന്നെങ്കില്‍!!!!!!!!!!

  • sandeep viswam

    ക്ലൂ തരുമോ?
    37U – second letter
    14A – 2nd, 3rd, 4th & 5th letters.
    ഇന്നലെ തുടങ്ങിയപ്പോള്‍ ഒറ്റ നോട്ടത്തില്‍ വനമില്ലാത്ത ജില്ല മാത്രമേ അറിയമയിരുന്നുള്ളൂ. ചോദ്യങ്ങള്‍ പലതും vague ആയി തോന്നി. പക്ഷെ കമന്റ്‌ പേജ് നോക്കിയപ്പോള്‍ അഭിനന്ദന പ്രവാഹം കണ്ടു. അതുകൊണ്ടു പാപം ചെയ്യാന്‍ അറിയാത്ത ഞാന്‍ (ശ്രമിക്കതിരുന്നിട്ടല്ല; സാധിക്കഞ്ഞിട്ടാണ്) കല്ലെരിഞ്ഞില്ല. കഴിഞ്ഞ പദപ്രശ്നത്തില്‍ മുജീബ് റഹ്മാന്‍ കല്ലേറ് കൊണ്ടതില്‍ പിന്നീട് വിഷമം തോന്നുകയും ചെയ്തിരുന്നു. ഹാര്‍ഡ് ഡിസ്ക് അടിച്ചുപോവുകയും ക്ലൂകളില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാവുകയും അഡ്മിന്‍ തിരുത്തലുകള്‍ നടത്തുകയും കമന്റിനു മറുപടി പറയേണ്ട സമയത്ത് യാത്ര പോകേണ്ടി വരികയും എല്ലാംകൂടി ഒരുമിച്ചു നേരിടേണ്ടി വന്ന മുജീബ്… അല്ലെങ്കിലും അങ്ങനാ… കഷ്ടകാലം പിടിച്ചവന്‍ തല മൊട്ടയടിച്ചാല്‍ കല്ലുമഴ പെയ്യും…
    ഏതായാലും നല്ല പദപ്രശ്നം എന്ന് വിദഗ്ധര്‍ പറഞ്ഞ സ്ഥിതിക്ക് ഞാനും 100% യോജിക്കുന്നു. അല്ലെങ്കില്‍ ഞാന്‍ 97-ല്‍ എത്തില്ലായിരുന്നല്ലോ.

  • neema

    hello pls help me 11 A , 18 A , 4 B , 4 D , 7 D , 19 U & 34 B 4th 5th letter pls

  • Rajesh Krishna

    Shanmukhapriya, Vivek, Thanks for the clarification, but there is a link which tells a different answer :)
    http://old.kerala.gov.in/kercaljan06/p19.pdf

  • Vikas

    കമന്റുകളിട്ടു സ്വന്തം വിവരക്കുറവു വെളിവാക്കുന്നതിൽ പലരും മത്സരം തുടങ്ങിയിട്ടു
    കുറച്ചുകാലമായി. വേനാ, വേനാ.. പോഴൻ അഴ്തിടുവേൻ…

    :P :P :P :P :P :P :P :P :P :P

  • anjanasatheesh

    കമന്റുകളിട്ടു സ്വന്തം വിവരക്കുറവു വെളിവാക്കുന്നതിൽ പലരും മത്സരം തുടങ്ങിയിട്ടു
    കുറച്ചുകാലമായി. …

    ബഹുമാന്യ പോഴനെങ്കില്ലുമുണ്ടല്ലോ ബുദ്ധി(അതി)മാനായിട്ട് എന്നാശ്വസിക്കുന്നു. ബുദ്ധി കുറഞ്ഞവര്‍ക്കും ജീവിക്കണമല്ലോ ശ്രീമാന്‍ അന്തിപോഴാ.

    വേനാ, വേനാ.. പോഴൻ അഴ്തിടുവേൻ – ഇതു എന്താണാവോ ഉദ്ദേശിച്ചത് ?

    PS.:
    പദപ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം, പ്രശംസയോ വിമര്‍ശനമോ, പറയുന്നവരെല്ലാം വിവരമില്ലാത്തവരാണെന്ന ശ്രീമാന്‍ അന്തിപോഴന്റ അഭിപ്രായപ്രകടനം അതിരുകടന്നതായിപോയി.പ്രതികരണശേഷിയെ ബുദ്ധിയില്ലായ്മയായ് കാണുന്ന സമൂഹത്തിന്റെ വക്താവാണോ ശ്രീമാന്‍ പോഴനും.ലജ്ജതോന്നുന്നു.

    ഇതാ ഞാനൊരു പടക്കത്തിനു തിരികൊളുത്തിയിരിക്കുന്നു പൊട്ടുമൊ എന്തൊ ?

  • jalaja

    സന്ദീപ്,
    37U – മുസ്ലിം വിവാഹങ്ങള്‍ക്കുണ്ടാവും.
    14A – 2nd, 3rd, 4th & 5th letters. പകുതിയും വേണം അല്ലേ? ജപ്പാന്‍ ഉദയസൂര്യന്റെ നാടല്ലേ അതുപോലെ വേറൊന്ന്. നോര്‍വേയും ഇങ്ങനെയാണ്. finland land of എന്നെഴുമ്പോഴേയ്ക്കും ഗൂഗിള്‍ ഉത്തരം തരുന്നുണ്ടല്ലോ.
    നീമ,
    11 A ,ജാതകം
    18 A ,തിരുവാലങ്ങാടു ശാസനം എന്നോ ശാസനം എന്നോ എഴുതി ഗൂഗിളില്‍ നോക്കൂ.
    4 B ,
    4 D ,ജീന്‍ വാല്‍ ജീന്റെ കഥ. ഫ്രഞ്ച് നോവല്‍ . വിക്റ്റര്‍ യൂഗോ ആണ് നോവലിസ്റ്റ്. ഇതിന്റെ മലയാളപരിഭാഷ.
    7 D ,വിവേകാനന്ദന്റെ ഗുരു
    19 U ഈ പേരില്‍ കെ.ജി.ജോര്‍ജ്ജിന്റെ ഒരു സിനിമയുണ്ട്. ഗണേശ്‌കുമാര്‍ ആദ്യമായി അഭിനയിച്ച സിനിമ.
    34 B 4th 5th .അപ്പോള്‍ ആദ്യത്തെ മൂന്നക്ഷരംകിട്ടിയിട്ടുണ്ട് അല്ലേ? അത് മലയാളം ഗൂഗിളില്‍ എഴുതിനോക്കൂ. അല്ലെങ്കില്‍ വിക്കറ്റ് കീപ്പര്‍ എന്നും ചേര്‍ത്ത് ഇംഗ്ലീഷില്‍ തിരയൂ.
    വിജയാശംസകള്‍!!!

  • jalaja

    നീമ,
    4ബി എഴുതാന്‍ വിട്ടുപോയി. രണ്ട് അക്ഷരങ്ങള്‍ കിട്ടിയല്ലോ. വയലിൽ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം ഇവിടെയാണ്
    വിജയാശംസകള്‍!!!

  • Vikas

    Is it fair to ask “online” references for all the clues/answers in a crossword? I don’t think so. A crossword shall contain cryptic as well as direct clues. The speed with which a cryptic (even direct) clue being cracked depends (a lot) upon the IQ, GK, and analytical skills of the players. Even though we all agree that a crossword is not a place to showcase the depth of ones wisdom, we should accept that including a thought provocative clue is not a bad thing at all.

    കോഴിക്കോട്ടൂന്നു ആര്‍ക്കും മന്ത്രി ആകാം => Can’t a clue lead to more than one answer? Don’t you feel that more are more direct clues make the crossword a QUIZ? We discussed a lot regarding this matter.

    According to my belief, most of the players depend on Internet to a great extend to complete a crossword. It indicates that all of us are enjoying the benefit of the same resource – the World Wide Web. I don’t think Google will hide some results from a specific set of people. How to use the proper keywords during a search is more important :)

    If you don’t have the time and patience to solve riddles, it would be better to wait for the additional set of clues. Of course, patience is the state of endurance under difficult circumstances. :P

    Buhaha – I got a fair amount of free time in office today :-)

  • sandeep viswam

    thank you jalajachechi, 33 റാങ്കഉമായി 100-ലെത്തി

  • admin
  • admin

    Sruthi Says:
    May 31st, 2011 at 10:12 am edit

    ആദ്യത്തെ പത്തില്‍ എത്തിയാല്‍ വളരെ നല്ല പദപ്രശ്നം, ആദ്യ പത്തില്‍ എത്തിയില്ലങ്കില്‍ എന്റെ ഹമ്മോ പിന്നത്തെ കഥ ഞാന്‍ പറയണോ (ടമാര്‍ ഡിശും പടക്ക് ശ് ശ് ശ് ശ് ശ് ട്ടോ)

    ——
    +1
    +1
    +1

  • സുരേഷ്

    അഞ്ജന,
    പടക്കം നന്നായി ട്ടോ,
    പോഴാരിക്ക് , (പുതിയ അര്‍ത്ഥം – പോഴനല്ലാത്തവന്‍ , ബുദ്ധിയുള്ളവന്‍, പോഴനെ ഹനിച്ചവന്‍ )
    മുജീബിന്റെ പദപ്രശ്നത്തിലെ കമന്റുകള്‍ (അല്ല അഭിപ്രായങ്ങള്‍) ഇത്തിരി കൂടി പോയി എന്ന് തോന്നിയിട്ടാണ് ഇത്തവണ ഒന്ന് ഒതുക്കി പറഞ്ഞത്.
    വിവരമില്ലാത്തവന്‍ ആണെന്ന് പോഴന്‍ മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി എന്ത് ഭയക്കാന്‍, ആകെ മുങ്ങിയാല്‍ കുളിരില്ലല്ലോ, ഞങ്ങടെ ഭാരത പ്പുഴയിലെന്കിലും അങ്ങിനെ ആണ്. പദ്ധപ്രശ്നത്തിലെ ലിങ്കുകളുടെ അഭാവം ഉണ്ടാക്കുന്ന വിഷമങ്ങള്‍ മുജീബിന്റെ പദപ്രശ്നത്തിലെ അഭിപ്രായങ്ങള്‍ വായിച്ചാല്‍ മനസ്സിലാകുമല്ലോ.
    എന്തായാലും ഒരഭ്യ ര്‍ത്ഥനയുള്ളത് – അഭിപ്രായങ്ങള്‍ നല്ലതായാലും ചീത്തയായാലും വ്യക്തി ഹത്യ നടത്താത്തതും മോശമായി ചിത്രീകരിക്കാത്തതും ആയാല്‍ നന്ന്. വിദ്യാഭ്യാസ യോഗ്യതയാണ് വിഷയമെങ്കില്‍ അടിസ്ഥാന യോഗ്യത എന്താണ്.
    “വേറെ യാണ് വിചാരമെങ്കില് നേരമായത് ചൊല്ലുവാന്‍
    വെറുതെ ഞാനെന്തിനെരിയും വെയിലത്ത്‌ കയിലും കുത്തി നടക്കണ് “

  • Vivek

    സന്തോഷം …. എല്ലാവരും വീണ്ടും ഫോമിലായല്ലോ …..

    ആട് കട്ടവന്റെ തലയില്‍ പൂട എന്ന് കേട്ടപ്പോഴേ കുറച്ചു പേര്‍ തല തപ്പി നോക്കി. ബാക്കിയുള്ളവര്‍ എപ്പോഴാണാവോ?

  • Vivek

    @ വികാസ്‌ – “Buhaha – I got a fair amount of free time in office today” – Admin too. It seems he has visited all the comment pages today.

    @ശ്രുതി, അഡ്മിന്‍ – “ആദ്യത്തെ പത്തില്‍ എത്തിയാല്‍ വളരെ നല്ല പദപ്രശ്നം, ആദ്യ പത്തില്‍ എത്തിയില്ലങ്കില്‍ എന്റെ ഹമ്മോ പിന്നത്തെ കഥ ഞാന്‍ പറയണോ ” – തെറ്റ്‌ … തെറ്റ്‌ തെറ്റ്‌ …. ഞാന്‍ അങ്ങനെയല്ല കേട്ടോ. സ്ഥാനം ഏതായാലും കുറ്റം പറഞ്ഞിരിക്കും …..

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    @@ ഇതാ ഞാനൊരു പടക്കത്തിനു തിരികൊളുത്തിയിരിക്കുന്നു പൊട്ടുമൊ എന്തൊ ?

    ശ്.ശ്.ശ്‍ശ്‍ശ്..ശ്‍ശ്‍…ശ്‍ശ്‍ശ്‍ശ്‍ശ്‍…..ശ്‍ശ്‍ശ്‍ശ്‍ശ്‍..

    -ബാക്കി ശൂ…. വേണോ ഠോ.. വേണോന്ന് ത്തിരി കഴിഞ്ഞ് പറയാം.

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    Rajeshkrishna raised a genuine doubt. Answer is here right from the horse’s mouth. Kerala Calling magazine had made the mistake. CW is right.
    http://sujanapal.com/books2.html

  • anjana

    Vivek Says:
    May 31st, 2011 at 8:23 pm
    സന്തോഷം …. എല്ലാവരും വീണ്ടും ഫോമിലായല്ലോ …..

    ആട് കട്ടവന്റെ തലയില്‍ പൂട എന്ന് കേട്ടപ്പോഴേ കുറച്ചു പേര്‍ തല തപ്പി നോക്കി. ബാക്കിയുള്ളവര്‍ എപ്പോഴാണാവോ?

    വിഡ്ഢിവേഷം കെട്ടിയ രാജാവിനെക്കുറിച്ച് കേട്ടിട്ടില്ലേ ? രാജാവ് നഗ്ന നാണ് എന്നുവിളിച്ചു പറഞ്ഞ ആകുട്ടിയുടെ മനസ്സാണഭികാമ്യം.

  • http://mashithanducrossword mujeeb rahman

    മുജീബ് ഇപ്പോഴും കളത്തില്‍ തന്നെയുണ്ടെന്നു തോന്നുന്നു.
    എന്നെ വെറുതെ വിടാന്‍ ഉദ്ദ്യേശ്യമില്ല അല്ലേ?

  • malini

    @Anjana
    വേനാ, വേനാ.. പോഴൻ അഴ്തിടുവേൻ – ഇതു എന്താണാവോ ഉദ്ദേശിച്ചത് ?
    dont do dont do…pozhan will cry (tamil)

    small boy leave him ok…
    :) ;)

  • അഭിഷേക്

    Need clues for 31B, 34B, 33A

  • ഉണ്ണികൃഷ്ണന്‍

    എന്ത് കമന്റുകള്‍ എഴുതാന്‍ ആളുകള്‍ പോഴനോട് മത്സരിച്ചു തുടങ്ങിയോ???

  • jalaja

    അഭിഷേക്,
    31B 1 ഡിയുടെ ഉത്തരം കിട്ടിയല്ലോ. അദ്ദേഹത്തിന്റെ പ്രിയശിഷ്യന്‍.
    34B, baroda cricketers നോക്കൂ.
    33A ഇതിനു ക്ലൂ തരാന്‍ അറിയില്ല. ഞാന്‍ ലഘുശബ്ദതാരാവലിയില്‍ നോക്കി കണ്ടുപിടിച്ചതാണ്.
    വിജയാശംസകള്‍

  • malini

    :) :)
    no competition …nothing like that…its all interactions in a funny way…nothing serious…

  • malini

    @abishek
    first word is in ‘mammals’ Malayalam.
    2nd and 3 rd letters check thunder in mashithantu.

  • അഭിഷേക്

    ജലജചേച്ചി,

    33ഏ കിട്ടികേട്ടോ…… താങ്ക്സ്

  • hitha

    15A and 26D clues pls….

  • jalaja

    ഹിത,
    15A ആദ്യഭാഗം ഇല,പത്രം എന്നെല്ലാം അര്‍ഥമുള്ള വാക്ക്. ബാക്കി ഭാഗം പ്രതിഹാരി(ദ്വാരപാലകന്‍) എന്നതിലുണ്ട്.
    26D 1985 മെയ് 23 നാണുണ്ടായത്.
    വ്ജയാശംസകള്‍!!!

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    @@ പ്രതികരണശേഷിയെ ബുദ്ധിയില്ലായ്മയായ് കാണുന്ന സമൂഹത്തിന്റെ വക്താവാണോ ശ്രീമാന്‍ പോഴനും?
    അല്ലേയല്ല. പ്രതികരണത്തില്‍ അഞ്ജനയാണ് പോഴന്റെ ഗുരു. മനസ്സില്ത്തോന്നുന്നത് മാറ്റിവയ്ക്കാതെ ചങ്കൂറ്റത്തോടെ പറയുക. ചിലര്‍ക്ക് ആക്ഷേപമാകുമെന്നോ ആരെയെങ്കിലും കുറ്റ പ്പെടുത്തുന്നതാ ണെന്നോ ഒക്കെ പേടിച്ചിട്ടു ജീവിക്കാന്‍ പറ്റുമോ?

    (തീ കൊളുത്തിയിട്ട് ആരും മൈന്ട് ചെയ്യുന്നില്ലെങ്കില്‍ പിന്നെ വേറെന്തു ചെയ്യും? അഞ്ജന പാടുപെട്ടത് വെറുതെ ശൂ ..ന്നു കളയാനൊരു മടി.)

  • കഥാകാരന്‍

    തോഴരേ ആഹ്ലാദിപ്പിന്‍, ആര്‍മാദിപ്പിന്‍….. പോഴന്‍ ആയുധം വെച്ച് കീഴടങ്ങിയിരിക്കുന്നു.

  • hitha

    jalaja chechi.. thanks!!!