കുരുക്ഷേത്ര – രണ്ടാം ഭാവം… (സെറ്റപ്പ്)

കുരുക്ഷേത്രയുടെ രണ്ടാം ഭാഗം വരുന്നു. അതിന്റെ ചര്‍ച്ചയിലേക്ക് സ്വാഗതം.

ഇതുവരെ ഒരു ഈവന്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ ഇതിന്റെ അപ്പ്രൂവര്‍ ആകുവാന്‍ തയ്യാറായാല്‍ മാത്രമേ ഈ മത്സരം നടത്തുകയുള്ളൂ. vikas, preethykp , knpradeep771, simla2k , Shinoj എന്നിവര്‍ ഇതിനു യോഗ്യരാണ്.(ഇവര്‍ക്ക്‌ ഒരു സമ്മാനം ഉറപ്പാണ്).

ബോണസുകള്‍ എന്തൊക്കെ വേണം ?
റാങ്ക് ബോണസ്‌ – 6,4,3,2,1 pattern for ( റാങ്ക് 1, 11,21,51,101)
ടൈം ബോണസ്‌ – 5,4,3,2,1 pattern (30,60,180, 720, 1440 minutes)
ക്രിയേറ്റ് ബോണസ്‌ 110 points
സ്പെഷ്യല്‍ ബോണസ്‌ – 25 points for ( 5 rank1 or 20 rank21 or 30 rank101 or 40 anyrank)
റെഫറല്‍ – ഒരു പോയിന്റു (in case of last tie)

ഈവന്റുകളുടെ പേര് എന്ത് വേണം? വ്യൂഹങ്ങളുടെ പേരിടാം എന്ന് മുമ്പ്‌ ഒരു സജഷന്‍ ഉണ്ടായിരുന്നു. ചക്രവ്യൂഹം, പത്മവ്യൂഹം എന്നിങ്ങനെ രണ്ടു വ്യൂഹങ്ങള്‍ക്ക് പുറമേ ഏതെന്കിലും വ്യൂഹങ്ങള്‍ ഉണ്ടോ? കുറഞ്ഞത് അഞ്ച് ഈവന്റ്റ്‌ എങ്കിലും വേണം. ഏഴു / ഒമ്പത് ആയാലും നല്ലത്. ചക്രവ്യൂഹത്തിലെ പോസിഷനുകള്‍ക്ക് എന്തെങ്കിലും പേരുണ്ടോ?

സമ്മാനം? ഈവന്റുകള്‍ തീരുമാനിച്ചതിനു ശേഷം ഉറപ്പിക്കാം എന്ന് കരുതുന്നു. കുറഞ്ഞത് 1000 രൂപയുടെ ഒന്നാം സമ്മാനം.50 പേര്‍ക്ക് എന്തെങ്കിലും ലഭിക്കുന്ന തരത്തില്‍ സമ്മാനങ്ങള്‍ ക്രമീകരിക്കണം.

timing: 8AM, 12NOON, 4PM, 8PM (only) ചിലര്‍ക്ക്‌ ചിലത് അസൌകര്യമാകുമ്പോള്‍ മറ്റു മൂന്നു സമയങ്ങളും സൌകര്യമാകാം.

ഒന്നാം മത്സര നിയമങ്ങള്‍ : http://mashithantu.com/cw-discuss/?p=135

ഇതില്‍ നിന്ന് മാറ്റം വരുത്തേണ്ട കാര്യങ്ങള്‍ ഏവയെന്നും സൂചിപ്പിക്കുക.

  • admin

    കുരുക്ഷേത്രയുടെ രണ്ടാം ഭാഗം വരുന്നു. അതിന്റെ ചര്‍ച്ചയിലേക്ക് സ്വാഗതം.

  • Vikas

    Great news! I am happy to accept the role of a moderator and support other moderators (I don’t believe in the term approver!) But I can not be the ONLY moderator :)

    Before discussing anything else, I urge the admin to withdraw the time bonus especially when we have the data of reported down-time for the server (during the scheduled events). Even if we can resolve/already resolved the issues with the server, in a big event like Kurukshetra, it is not advisable to test the patience of the players. :)

    Anti-virus software has declared that Keyman can not be used on your PC and hence I can’t use Malayalam here. It irritated me a lot while playing CW1 of Pulari :(

    Lots of love
    Vikas V

  • binjose

    Vyuhas from Mahabharatha
    1. Krauncha vyuha (heron formation)
    2. Makara vyuha (crocodile formation)
    3. Kurma vyuha (tortoise or turtle formation)
    4. Trishula vyuha (the trident formation)
    5. Chakra vyuha (wheel or discus formation)
    6. Kamala vyuha or Padma vyuha (lotus formation)
    7. Garud vyuha (Eagle formation)
    8. Oormi vyuha (Ocean formation)
    9. Mandala vyuha (Galactic formation)
    10. Vajra vyuha (diamond/ thunderbolt formation)
    11. Shakata vyuha (Box/Cart formation)
    12. Asura vyuha (Demon formation)
    13. Deva vyuha (Divine formation)
    14. Soochi vyuha (Needle formation)
    15. Sringataka vyuha (Horned formation)
    16. Chandrakala vyuha (Crescent/ Curved Blade formation)
    17. Mala vyuha – Garland formation

  • binjose

    അഡ്മിന്‍,
    എനിക്കും മോഡറേറ്റര്‍ ആകാന്‍ താല്പര്യം ഉണ്ട്. മറ്റൊരു അഭിപ്രായം ഉള്ളത് രാവിലെ തുടങ്ങുന്ന മത്സരങ്ങള്‍ 9:30നു പകരം 8:00 or 8:30ക്ക് തുടങ്ങിയാല്‍ നല്ലതായിരിക്കും എന്ന് തോന്നുന്നു. USല്‍ ഇത് (9 :30 am IST) രാത്രി 12 മണി ആണ്. അല്പം നേരത്തെ തുടങ്ങിയാല്‍ കൊള്ളാമായിരുന്നു അല്ലെങ്കില്‍ ചില പദപ്രശ്നങ്ങള്‍ തീരുമ്പോഴേക്കും ഒത്തിരി സമയം എടുക്കുന്നു.

  • വിവേക്

    വികാസിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. വലിയ മത്സരങ്ങള്‍ക്ക് “Time Bonus” ഒഴിവാക്കുക

  • വിവേക്

    പ്രദീപിനെ ഇപ്പോള്‍ കാണാറില്ലല്ലോ? വല്ല contact -ഉം ഉണ്ടോ? In case he is unavaialable I double Binoy (അല്ലെങ്കില്‍ നമ്മുടെ നിലവിലുള്ള ഏതെങ്കിലും ഒഴിവുകള്‍ക്ക് പരിഗണിച്ചാലോ Admin? ;-) )

    (ബിനോയ്‌ ഒരു moderator/approver ആകുന്നത് ബാക്കിയുള്ള കളിക്കാര്‍ക്ക് നല്ലതാണ്. ഒരു വെല്ലുവിളി ഒഴിവായല്ലോ :) )

  • വിവേക്

    No issues with any of the timings. (Or I have issues with all the timings. So no preference)

  • admin

    വികാസ്‌, താങ്ക്സ് ഫോര്‍ യുവര്‍ സപ്പോര്‍ട്ട് എഗന്‍ .

    ബിന്‍ ജോസ്‌ , താങ്കള്‍ക്ക് സ്വാഗതം.

    മറ്റുള്ളവര്‍ എവിടെ?

  • admin

    സമയക്രമം ഇങ്ങനെയാണ് : 8AM, 12NOON, 4PM, 8PM (only)

    വ്യൂഹങ്ങള്‍ ഇത്രയധികം ഉണ്ടെണ് അറിയില്ലായിരുന്നു.

    17 x 10 = 170 പദപ്രശ്നങ്ങള്‍ ബോറാകും.
    ഒരു ഈവന്റില്‍ 5 എണ്ണം മതിയോ? 17×5 = 85
    or 16×5 = 80 + 10 (for chakravyuha) = 90 crosswords

    prizes: 1st, 2nd, 3rd, + 17 event winners + 30 others from toppers list.

  • admin

    time bonus പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിനോട് യോജിപ്പില്ല. പകരം അതിനെ കൂടുതല്‍ ഭംഗിയാക്കാം.

    ഉദാ: 30 minutes = 3 points
    60 minutes = 2 points (രണ്ടേ രണ്ടു ടൈം ബോണസുകള്‍ മാത്രം.)

    then rank bonus : 7, 5, 4, 3, 1

    പത്തില്‍ താഴെ ചുരുക്കം ചില കളിക്കാര്‍ക്ക് മാത്രമേ ടൈം ബോണസ്‌ ലഭിക്കുകയുള്ളൂ. അവരുടെ അധ്വാനത്തിന്റെ ഫലം. സൈറ്റ്‌ തകരാറില്‍ ആണെങ്കില്‍ അത് എല്ലാവര്ക്കും തകരാറിലാകും. ആര്‍ക്കും ടൈം ബോണസ്‌ ലഭിക്കില്ല. fair to all അല്ലേ?

  • വിവേക്

    85 cross words ?!?!

    ഇതൊരു പഞ്ചവത്സര പദ്ധതി ആകുമല്ലോ?

    What about 16 * 4 = 64 + 6 = 70?

    (Or drop the plan using the name of “vyuha”s. ;)

    What about നവരത്നങ്ങള്‍ ? 9 * 5 = 45?
    Or ദശ പുഷ്പങ്ങള്‍? 10 * 5 = 50?
    Or സപ്ത സ്വരങ്ങള്‍ ? 7 * 5 = 35 )

  • admin

    കൂടുതല്‍ പദപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പുതിയ കളിക്കാരുടെ പദപ്രശ്നങ്ങള്‍ ഉപയോഗിക്കുവാന്‍ അവസരമാകും.

    ഒരു റൂള്‍ കൂടി കൊണ്ട് വരാം.

    ഇതുവരെ പദപ്രശ്നം പരിഗണിക്കാത്തവരും അഞ്ചില്‍ കൂടുതല്‍ പദപ്രശ്നം അപ്പ്രൂവലിനു അയച്ചവരും ഉണ്ടെങ്കില്‍ അറിയിക്കുക. അഞ്ചും മത്സര യോഗ്യമെന്കില്‍ അവരുടെ പദപ്രശ്നങ്ങള്‍ ആദ്യം പരിഗണിക്കുന്നതാണ്.

  • admin

    വിവേക്‌, കുരുക്ഷേത്ര യുദ്ധത്തിനോട് അനുയോജ്യമായവ ഉപയോഗിക്കുന്നതല്ലേ നല്ലത്? അല്ലെങ്കില്‍ പ്രധാനപ്പെട്ട അഞ്ചോ ഏഴോ വ്യൂഹങ്ങള്‍ തിരഞ്ഞെടുക്കാം.

  • Jalaja

    വ്യൂഹങ്ങള്‍ ഇനിയുമുണ്ട്.
    ചക്രവ്യൂഹവും പദ്മവ്യൂഹവും ഒന്നു തന്നെയാണെന്ന് വിക്കിപീഡിയ പറയുന്നു.

    85 പദപ്രശ്നം കുറെ കൂടുതല്‍ തന്നെയാണ്. 50 എണ്ണം തന്നെ ധാരാ‍ളം.

  • Shanmukhapriya

    90 പദപ്രശ്നങ്ങള്‍!! അത് കുറച്ച് കൂടിപ്പോയില്ലേ എന്ന് എനിക്കും തോന്നുന്നു. കുരുക്ഷേത്രയുടെ രണ്ടാം ഭാവമാകുമ്പോള്‍ വ്യൂഹങ്ങളുടെ പേര് അനുയോജ്യം തന്നെയാണ്.
    time bonus പൂര്‍ണ്ണമായി ഉപേക്ഷിക്കുന്നതിനോട് ഞാന്‍ യോജിക്കുന്നു. ഇനി ( 30 minutes = 3 points
    60 minutes = 2 points ) രണ്ടേ രണ്ടു ടൈം ബോണസുകള്‍ മാത്രമാണെങ്കില്‍,
    റാങ്ക് ബോണസ് : 6, 4, 3, 2, 1 എന്ന് മാറ്റാവുന്നതാണ്. കാരണം ഒരു പദപ്രശ്നം നിര്‍മ്മിക്കുന്നതിന് 3-4 ദിവസങ്ങള്‍ അധ്വാനിക്കുമ്പോള്‍ അതിന് ലഭിക്കുന്ന 10 ബോണസ് പോയിന്റ് 30 മിനിറ്റിലെ അധ്വാനം കൊണ്ട് ഒന്നാം റാങ്ക് ലഭിക്കുന്നവര്‍ക്ക് കിട്ടുന്നതിനോട് യോജിപ്പില്ല.
    സമയക്രമം: 8AM, 8PM only എന്നത് പരിഗണിക്കുമെങ്കില്‍ നന്നായിരുന്നു. എന്തെന്നാല്‍ “ഒരു പദപ്രശ്ന മത്സരം തുടങ്ങി 12 മണിക്കൂറിനുള്ളില്‍ കൂടുതല്‍ സൂചനകള്‍ (additional clues) എഴുതരുത്‌. ചോദിക്കാം. എന്നാല്‍ കൊടുക്കരുത്‌” അപ്പോള്‍ 12NOON, 4PM പദപ്രശ്നം തുടങ്ങിയാല്‍ രാത്രി 12 മണിക്കോ വെളുപ്പിനു 4 മണിക്കു ശേഷമോ മാത്രമേ ക്ലൂ എഴുതാന്‍ പാടുള്ളൂ, ആ സമയത്ത് അധികമാരും ക്ലൂ എഴുതുമെന്ന് തോന്നുന്നില്ല ഇനി എഴുതിയാലും പിറ്റേ ദിവസം രാവിലെ 9 മണിക്കേ അപ്രൂവ് ചെയ്യുകയുള്ളൂ, അങ്ങനെയാവുമ്പോള്‍ അധികം പേര്‍ക്കും ഒരു പദപ്രശ്നത്തിന്റെ അധിക ക്ലൂ ലഭിക്കുന്നതിന് ഒരു ദിവസം കഴിയണം കൂടാതെ രണ്ട് ദിവസം കഴിയുമ്പോള്‍ അടുത്ത പദപ്രശ്നം തുടങ്ങുകയും ചെയ്യും അങ്ങനെയാകുമ്പോള്‍ റാങ്ക് ലിസ്റ്റിന്റെ നീളം ഇനിയും കുറഞ്ഞ് പോകുമോ എന്നും സംശയിക്കുന്നു. ഒരു വലിയ മത്സരമാകുമ്പോള്‍ ഒരു പാട് പേര്‍ കളിക്കാന്‍ ഉണ്ടെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.
    ഞാന്‍ 5 പദപ്രശ്നം അപ്രൂവലിന് അയച്ചിട്ടുണ്ട്.

  • anjanasatheesh

    @ admin,

    My 10 more crossword is waiting for approval!!!!!!!!!!!

  • http://www.anthippuzha.blogspot.com അന്തിപ്പോഴൻ

    1) 10ഗെയിം വീതം 5 മത്സരങ്ങൾ. ആകെ 50 എണ്ണം. 
    2) ഇവന്റ്സിനു്‌ ഇമ്പമുള്ള 5 പേരുകൾ:- 
    മകരവ്യൂഹം, മണ്ഡലവ്യൂഹം, ഗരുഡവ്യൂഹം, വജ്രവ്യൂഹം, ചക്രവ്യൂഹം.
    3) ഒരാളുടെ രണ്ടോ മൂന്നോ പദപ്രശ്നങ്ങൾ ഉൾപ്പെടുത്താം.

    4) ടൈംബോണസ് ഉണ്ടായാലും ഇല്ലെങ്കിലും വലിയ വ്യത്യാസമുണ്ടെന്നുതോന്നുന്നില്ല.

    (രണ്ടുമാസത്തേക്കു വീട്ടുകാരി വീട്ടിലില്ല. എന്നുവച്ചാൽ പോഴൻ ഫ്രീ. :)  മോഡറേഷനിൽ എന്തെങ്കിലും 
    സഹായം വേണമെങ്കിൽ നൽകാൻ സന്തോഷം.)

  • വിവേക്

    I double Jeyakumar

  • admin

    @Shanmukhapriya

    “സമയക്രമം: 8AM, 8PM only എന്നത് പരിഗണിക്കുമെങ്കില്‍ നന്നായിരുന്നു.”

    നാല് സമയം കൊടുത്തത് എന്തെങ്കിലും ഒരു സമയം എങ്കിലും എല്ലാവര്ക്കും കളിക്കുവാന്‍ പറ്റിയതാകണം എന്ന് കരുതിയാണ്.

    “രാത്രി 12 മണിക്കോ വെളുപ്പിനു 4 മണിക്കു ശേഷമോ മാത്രമേ ക്ലൂ എഴുതാന്‍ പാടുള്ളൂ, ആ സമയത്ത് അധികമാരും ക്ലൂ എഴുതുമെന്ന് തോന്നുന്നില്ല ”

    അധിക സൂചനകള്‍ എപ്പോള്‍ എഴുതിയാലും എല്ലാവര്ക്കും ഒരു പോലയല്ലേ കാണുവാന്‍ സാധിക്കുകയുള്ളൂ.(fair to all)

    @anjanasatheesh , Shanmukhapriya

    “ഞാന്‍ 5 പദപ്രശ്നം അപ്രൂവലിന് അയച്ചിട്ടുണ്ട്.”, “My 10 more crossword is waiting for approval!!!!!!!!!!!”

    അധിക നിയമം കൊണ്ട് വന്നത് കുരുക്ഷേത്ര യുക്ക്‌ മാത്രമാണ്. അതും ഇതുവരെ ഒരെണ്ണം പോലും പ്രസദ്ധീകരിക്കാന്‍ ഭാഗ്യം ലഭിക്കാത്തവര്‍ക്ക്‌ ഒരു പരിഗണന. അതും അഞ്ചെണ്ണം ഉണ്ടെങ്കില്‍ മാത്രം.

  • admin

    @അന്തിപ്പോഴൻ

    വെല്‍കം ബാക്ക് !

    “1) 10ഗെയിം വീതം 5 മത്സരങ്ങൾ. ആകെ 50 എണ്ണം. ”
    കുരുക്ഷേത്ര ഒന്നില്‍ 50 എണ്ണം. ഉണ്ടായ നിലയ്ക്ക് , ഇപ്രാവശ്യം 7×10 ഉണ്ടാകുന്നത് നല്ലതാണെന്ന് തോന്നുന്നു. മാത്രമല്ല ഇപ്പോള്‍ മൂന്നു ദിവസത്തില്‍ ഒരു പദപ്രശ്നം ഉണ്ട്. പണ്ട് അത് ആറു ദിവസത്തില്‍ ഒന്നായിരുന്നു. മറ്റൊരു ഹിഡന്‍ അജണ്ട ഉണ്ട്. വേഗത്തില്‍ കൈയ്യിലുള്ള പദപ്രശ്നങ്ങള്‍ പ്രസദ്ധീകരിക്കല്‍ …പുതിയവര്‍ക്ക് ചാന്‍സ്‌ കിട്ടണമെങ്കില്‍ കൂടുതല്‍ എണ്ണം ഉണ്ടാവണം.

    “3) ഒരാളുടെ രണ്ടോ മൂന്നോ പദപ്രശ്നങ്ങൾ ഉൾപ്പെടുത്താം.”
    ലഭ്യതയും ഓര്‍ഡറും അനുസരിച്ചു പരമാവധി അഞ്ചെണ്ണം ഉള്‍പെടുത്താം

    “സഹായം വേണമെങ്കിൽ നൽകാൻ സന്തോഷം.”

    തീര്‍ച്ചയായും …യു ആര്‍ ഇന്‍.

    മുന്നില്‍ വരുവാന്‍ സാധ്യതയുള്ളവരെ വിവേക്‌ “double” ചെയ്തു കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

  • വിവേക്

    :-) :-) :-)

  • പ്രീതി

    @ അഡ്മിന്‍

    കുരുക്ഷേത്രയുടെ രണ്ടാം ഭാഗം തുടങ്ങുന്നു എന്നറീഞ്ഞതില്‍ വളരെ സന്തോഷം….
    എന്നേയും അപ്രൂവര്‍ ആകുവാന്‍ ക്ഷണിച്ചതില്‍ സന്തോഷമുണ്ട്…
    അപ്രൂവര്‍ എന്നു പറയുമ്പോള്‍ മത്സരം കഴിയുന്നത് വരെ (50 /70 …)
    സജീവമായി ഉണ്ടായിരിക്കണമല്ലോ…
    പക്ഷെ എനിക്ക് അതിനു കഴിയുമെന്ന് തോന്നുന്നില്ല അഡ്മിന്‍…
    കാരണം എന്‍റെ നെറ്റ് & പിസി കപ്ലയിന്‍റ് ആണ്..(നന്നാക്കി നന്നാക്കി മതിയായി… :) )
    എപ്പോള്‍ വേണമെങ്കിലും ഇവിടെ നിന്ന് ഞാന്‍ അപ്രത്യക്ഷമാകാം :( :(
    അതുകൊണ്ട് എനിക്ക് പകരം വേറെ ആരെയെങ്കിലും……….

  • jalaja

    കഴിഞ്ഞ തവണ കുരുക്ഷേത്രയുടെ ഇടയില്‍ മാതൃഭൂമിയും ഉണ്ടായിരുന്നു. ഇത്തവണയും ഉണ്ടാകുമോ????

  • admin

    മാതൃഭൂമിയുടെ പദപ്രശ്നം ഇടയില്‍ ഉണ്ടാകുമോ എന്നറിയില്ല. അങ്ങിനെ ഒരു നീക്കം നടത്തുന്നതായി കേട്ടില്ല.

  • jalaja

    പുതിയ കുരുക്ഷേത്രയില്‍ പഴയവരുടെ പദപ്രശ്നങ്ങള്‍ തീരെ വേണ്ടെന്നു വയ്ക്കുന്നത് ശരിയല്ലെന്നാണെന്റെ അഭിപ്രായം. പഴയവരുടെയും പുതിയവരുടെയും ഓരോ പദപ്രശ്നം വീതം എടുക്കാമല്ലൊ. എന്നിട്ടും നിര്‍മ്മാതാക്കളെ മുഴുവന്‍ പേരെയും ഉള്‍പ്പെടുത്താന്‍ കഴിയുകയില്ലെങ്കില്‍ വ്യൂഹത്തിന്റെ എണ്ണം കൂട്ടിയാല്‍ മതി. കഴിഞ്ഞതവണ ഒരാളുടെ 5 പദപ്രശ്നം ഉള്‍പ്പെടുത്തിയത് പദപ്രശ്നങ്ങളുടെ ലഭ്യതക്കുറവു കൊണ്ടുകൂടിയായിരുന്നില്ലേ?
    എല്ലാവരുടെയും ഓരോന്ന് ഉള്‍പ്പെടുത്തുകയാണെങ്കില്‍ 10 ബോണസ് മാര്‍ക്ക് എല്ലാവര്‍ക്കും കിട്ടുകയും ചെയ്യും.
    എന്തു തോന്നുന്നു?

  • admin

    “പുതിയ കുരുക്ഷേത്രയില്‍ പഴയവരുടെ പദപ്രശ്നങ്ങള്‍ തീരെ വേണ്ടെന്നു വയ്ക്കുന്നത് ശരിയല്ലെന്നാണെന്റെ അഭിപ്രായം.”

    പഴയ വരുടെ പദപ്രശ്നങ്ങള്‍ വേണ്ട എന്ന നിലപാടെടുക്കുവാന്‍ ഒരിക്കലും കഴിയുകയില്ല. അവരുടെ പദപ്രശ്നങ്ങള്‍ ഒരു വശത്തുകൂടെ നടക്കും. പുതിയ കളിക്കാരുടെ പദപ്രശ്നങ്ങള്‍ എളുപ്പം പരിഗണിക്കണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് എണ്ണം വേണം എന്ന് മാത്രം. മാത്രമല്ല അത് അഡ്മിനെ ഓഫ് ലൈന്‍ ചാറ്റിലൂടെ അറിയിക്കുകയും വേണം.

    “എല്ലാവരുടെയും ഓരോന്ന് ഉള്‍പ്പെടുത്തുകയാണെങ്കില്‍ 10 ബോണസ് മാര്‍ക്ക് എല്ലാവര്‍ക്കും കിട്ടുകയും ചെയ്യും.”

    ഇത് നല്ല അഭിപ്രായമാണെന്ന് തോന്നുന്നു. മോഡരേറ്റര്‍മാര്‍ അഭിപ്രായം അറിയിക്കൂ.

  • binjose

    “എല്ലാവരുടെയും ഓരോന്ന് ഉള്‍പ്പെടുത്തുകയാണെങ്കില്‍ 10 ബോണസ് മാര്‍ക്ക് എല്ലാവര്‍ക്കും കിട്ടുകയും ചെയ്യും.”

    ഇത് ഒരു നല്ല അഭിപ്രായം ആണ്. ഞാനും ജലജ ചേച്ചിയുടെ ഒപ്പം ആണ്. എല്ലാവരുടെയും ഒരു റൌണ്ട് പരിഗണിച്ച ശേഷം pending ആയ പദപ്രശ്നങ്ങള്‍ മുന്‍ഗണന അനുസരിച്ച് എടുക്കാമല്ലോ.

  • വിവേക്

    Include one each CW from all atleast. That will give fair chance to all.

  • വിവേക്

    It is not necessary that you should be available full time. You will get some CWs to verify in advance (according to the number of CWs and number of approvers) . A couple of hours (avg) is enough to verify a CW.

    In case you cannot access the net (due to any issues) or planning for a vacation let the admin/moderator know so that they can reassign the CWs to others or you may come back and verify since the event will be lenghty in nature.

  • വിവേക്

    I too have 8 CWs

  • admin

    മുന്നറിയിപ്പ് അഥവാ അപേക്ഷ.

    നിങ്ങളില്‍ ഭാര്യവും ഭര്‍ത്താവും കളിക്കുന്നവരാകും. രണ്ടു പേരും കൂടി ചര്‍ച്ച ചെയ്താകും ഒരു പദപ്രശ്നം പൂരിപ്പിക്കുന്നത്. അതില്‍ ഒരു തെറ്റും ഞങ്ങള്‍ കാണുന്നില്ല. (ഉദാ: പ്രസീദ് & തുഷാര, ഇപ്പോള്‍ കളിക്കുന്നില്ല എങ്കിലും അവര്‍ ഒരേ ഒരു ഐഡിയിലാണ് കളിച്ചിരുന്നത്)

    എന്നാല്‍ രണ്ടു പേര്‍ രണ്ടു യൂസര്‍ ഐഡി ഉപയോഗിക്കുന്നത് അഭിലക്ഷണീയമായ കാര്യം അല്ല. ഒരാളുടെ ഐഡിയില്‍ പദപ്രശ്നം നിര്‍മ്മിക്കുകയും മറ്റേ ഐഡിയില്‍ കളിച്ചു ഒന്നോ രണ്ടോ മൂന്നോ സ്ഥാനം നേടുന്നത് വലിയ കാര്യമായി ആര്‍ക്കും തോന്നുകയില്ല. അത് പ്രോത്സാഹിപ്പിക്കുവാന്‍ താത്പര്യവും ഇല്ല. ഒരു പക്ഷെ രണ്ട് പേരും പരസ്പരം ചര്‍ച്ച ചെയ്തല്ല പദപ്രശ്നം ഉണ്ടാക്കുന്നത്‌ എങ്കില്‍ പോലും അടുത്ത ബന്ധുക്കള്‍/സുഹൃത്തുക്കള്‍ നിര്‍മ്മിച്ച പദപ്രശ്നം കളിക്കാതിരിക്കുക. ഇനി കളികണം എന്ന് നിര്‍ബന്ധമാനെന്കില്‍ ആദ്യ 21 റാങ്കില്‍ വരാതെ കളിക്കുക.

    നിസാരമായ ഈ കളിയില്‍ സത്യ സന്ധത പാലിക്കുക.

    ഓര്‍ക്കുക: അര്‍ഹിക്കുന്ന മറ്റൊരാളുടെ അവസരം തട്ടി കളയരുത്.

  • NIDHIN K MURALI

    Its a nice news. ethrayum vegam thudanguu… plzzz

  • krishnendhu.p

    mashithantu padaprasnam yenikku valare ishtamanu.

  • സുരേഷ്

    to add on admin – മുന്നറിയിപ്പ് അഥവാ അപേക്ഷ.

    kindly avoid contentious answers, especially using names of different country & place. check in wiki and other place. adopt the commonly used format.

    suresh

  • ampily

    I like the Mashi thandu dictionary and crosswords…..
    Thank you for the creators and approvers.
    എന്നെ പോലെ യുള്ള മറുനാടന്‍ മലയാളികള്‍ക്ക് ഇതുപോലെ യുള്ള അസംരംഭങ്ങള്‍ വളരെ ഒരു സൗ ഹ്രദ കൂട്ടായ്മയാണ്.
    മാതൃഭൂമിയിലും വായിച്ചു കരു ക്ഷേത്ര 2 തുടങ്ങുന്നു എന്ന്.
    എന്തായാലും എല്ലാവര്‍ക്കും ഭാവുകങ്ങള്‍.
    ഒരു പദപ്രശ്നം നിര്‍മിച്ചതിന് ശേഷം എത്ര നാള്‍ കാത്തിരിക്കാം അത് approve ആകാന്‍?
    ഞാനും ഒരെണ്ണം അയച്ചിട്ടുണ്ട്
    again all the best..
    Ampily