ചില മാറ്റങ്ങള്‍ , surpriZe കള്‍
ഒന്ന്… ആദ്യം പൂര്‍ത്തിയാക്കുന്നവര്‍ക്ക് Time Bonus ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആദ്യ 30 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 5 പോയിന്റ്.
ആദ്യ 60 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 4 പോയിന്റ്.
ആദ്യ 3 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 3 പോയിന്റ്.
ആദ്യ 12 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 2 പോയിന്റ്.
ആദ്യ 24 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 1 പോയിന്റ്.
(ഇത് ലഭിക്കുവാന്‍ നൂറ് ലഭിക്കണം എന്നില്ല. പബ്ലിഷ് ചെയ്‌താല്‍ മതി. റീ-പബ്ലിഷ് ചെയ്‌താല്‍ മുമ്പ് ലഭിച്ച Time Bonus ന് മാറ്റം വരും.)
പുതിയ ബോനസിന്റെ വരവോടു കൂടി Rank Bonus ചെറുതായി മാറ്റിയിട്ടുണ്ട്.
rank1 നു – 6 points
rank2 മുതല്‍ 11 വരെ – 4 points
rank 12 മുതല്‍ 21 വരെ – 3 points
rank 22 മുതല്‍ 51 വരെ – 2 points
rank 52 മുതല്‍ 101 വരെ -1 points
രണ്ട്. ഇപ്പോള്‍ അവസാനിക്കുവാന്‍ പോകുന്ന മത്സരത്തിന് ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ഉണ്ട്.
“സമസ്യ” യില്‍ ഒന്നാമത് എത്തുന്ന ഒരു വ്യക്തിക്ക് 8GB യുടെ ഫ്ലാഷ് മെമ്മോറി ജയകുമാര്‍ അഥവാ അന്തിപ്പോഴന്‍ വക.
മൂന്ന്‍.…. പുതിയ ഈവന്റ് “പ്രയാണം” ഫെബ്രുവരി 20 ന് തുടങ്ങും. പത്തു പദപ്രശ്നങ്ങള്‍ അടങ്ങിയ മറ്റൊരു മത്സരം.
നാല്... പ്രയാണം കഴിഞ്ഞു വരുന്ന മത്സരത്തിന് ചുരുങ്ങിയത് 100 സമ്മാനങ്ങള്‍ കണ്ടെത്തുവാന്‍ ശ്രമിക്കുന്നതാണ്. ചിന്ന ചിന്ന സമ്മാനങ്ങള്‍ പ്രഖ്യാപിക്കുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക. 200 രൂപ വിലയുള്ള എന്തെങ്കിലും ഒന്ന്. ഇവെന്റിന്റെ പേരും നിര്‍ദ്ദേശിക്കുക.
അഞ്ച്… സമയക്രമം പുനക്രമീകരിച്ചിരിക്കുന്നു. പദപ്രശ്നങ്ങള്‍ രണ്ടേ രണ്ടു സമയത്ത് മാത്രമേ ആരംഭിക്കുകയുള്ളൂ. 10AM/7PM. എല്ലാവര്ക്കും സൌകര്യപെടും എന്ന് കരുതുന്നു. ഒരു പരീക്ഷണം.
ആറു. സമസ്യയിലേയും പ്രയാണത്തിലേയും (സാധിക്കുമെങ്കില്‍ തുടര്‍ന്നങ്ങോട്ടുള്ള എല്ലാത്തിലും) നല്ല പദപ്രശ്ന നിര്‍മാതാവിന് 250 രൂപ വില വരുന്ന സമ്മാനം . (സ്പോണ്‍സര്‍ ഒരു മികച്ച കളിക്കാരനാണ്)
ഏഴ്. പ്രയാണത്തില്‍ ഒന്നാമത് എത്തുന്ന വ്യക്തിക്ക് ശബ്ദതാരാവലി സമ്മാനം (സ്പോണ്‍സര്‍ ഒരു മികച്ച കളിക്കാരന്‍ അല്ല.)