മാതൃഭൂമി – മഷിത്തണ്ട് പദപ്രശ്ന മത്സരം
1. ആഴ്ചയില്‍ അഞ്ചോ ആറോ വീതം 25(twenty five) പദപ്രശ്നങ്ങള്‍ മത്സരത്തിനുണ്ടാകും. റെജിസ്ട്രേഷന്‍ ഫീസ് ഇല്ല.
മത്സര വിലാസം : http://mathrubhumi.mashithantu.com/
b) കുറഞ്ഞതു 5 പദപ്രശ്നങ്ങളിലെങ്കിലും 1 റാങ്ക് ലഭിക്കുകയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.
+ 20 പദപ്രശ്നങ്ങളിലും 21 റാങ്കിനുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും
3 പദപശ്നം ഉണ്ടാക്കുന്നതിനു ബോണസ് 110 ലഭിക്കും .
a) നിര്‍മ്മിക്കാനുതകുന്ന നിയമാവലിയുണ്ട്. അതിനനുസൃതമായി പദപ്രശ്നം ഉണ്ടാക്കണം. (നിയമാവലി ഇവിടെ ലഭ്യമാണ്). മൂന്നാമത്തേയും ആറാമത്തേയും നിയമം ശ്രദ്ധിക്കുക
b) സാഹിത്യം, പൊതുവിജ്ഞാനം , സിനിമ, മലയളം നിഘണ്ടു, സ്പോട്സ് തുടങ്ങിയ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഒരോ പദപ്രശ്നത്തിലും ഉണ്ടായിരിക്കണം.
c) ഒരാള്‍ക്ക് പരമാവധി 3 പദപ്രശ്നം ഉണ്ടാക്കാം.
d) 13×13 വലിപ്പമുള്ള പദപ്രശ്നമാണ് നിര്‍മ്മിക്കേണ്ടത്. (കൂടുതലും കുറവും വലിപ്പങ്ങള്‍ ഈ പദപ്രശ്നത്തിനു അംഗീകരിക്കില്ല.)
e) പദപ്രശ്നം സമര്‍പ്പികേണ്ട അവസാന ദിവസം October 25.
4. അങ്ങിനെ എല്ലാ മത്സരത്തില്‍ നിന്നും ലഭിച്ച ആകെ പോയിന്റ് നോക്കി മത്സര വിജയിയെ തീരുമാനിക്കും.
5. സമനില കൈവരിച്ചാല്‍ ലഭിച്ച റാങ്കുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ചയാള്‍ വിജയിയാകും. അതായത് സമനില കൈവരികയാണെങ്കില്‍ കൂടുതല്‍ തവണ ഒന്നാം റാങ്ക് നേടിയ വ്യക്തി ഒന്നാമതാകും. അതിലും സമനിലയാണെങ്കില്‍ അതിന്റെ അടുത്ത റാങ്കുകള്‍ പരിഗണിക്കും. (ഒളിമ്പിക്സ് മെഡല്‍ പട്ടിക രീതിയില്‍ )
6. Schedule
a) മത്സരം October 26 നു തുടങ്ങി നവംബര്‍ 30 നു അവസാനിക്കും.
b) പദപ്രശ്നത്തിന്റെ ലഭ്യത അനുസരിച്ച് Scheduled Items ല്‍ ഒരു ദിവസം മുമ്പ് പദപ്രശ്നം പ്രത്യക്ഷ്യപ്പെടും.
c) ഇന്ത്യന്‍ സമയം രാവിലെ 8നും രാത്രി 8നും ഇടയിലായിരിക്കും മത്സരം തുടങ്ങുക.
7. ഒരു പദപ്രശ്നത്തിന്റെ അധിക സൂചനകള്‍ ലഭിക്കാന്‍ അതിന്റെ കമന്റ് സെക്ഷന്‍ നോക്കാവുന്നതാണ്.
(മത്സരം തുടങ്ങി 24 മണിക്കൂര്‍ കഴിഞ്ഞതിനു ശേഷമോ ആദ്യ 21 റാങ്കുകള്‍ പൂര്‍ത്തിയായതിനു ശേഷമോ മാത്രമേ അധിക സൂചനകള്‍ തരികയുള്ളൂ.)
8. മുകളില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കും.
Tags: mathrubhumi, mbi