മിഥുന്‍ കൃഷ്ണയ്ക്ക് ഒന്നാം സ്ഥാനം

‘മാതൃഭൂമി ഓണ്‍ലൈന്‍‌ ‘ നടത്തിയ മലയാളത്തിലെ ആദ്യ ഓണ്‍ലൈന്‍ പദപ്രശ്‌നത്തില്‍ ചാലക്കുടി സ്വദേശി മിഥുന്‍ കൃഷ്ണ ഒന്നാം സമ്മാനം നേടി. കോഴിക്കോട്ടെ അബാടെക് കമ്പ്യൂട്ടേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ലാപ്‌ടോപ്പാണ് സമ്മാനം.

ഓണ്‍ലൈനില്‍ മലയാളത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മാതൃഭൂമി ‘മഷിത്തണ്ട് ഡോട്ട് കോമു’മായി ചേര്‍ന്ന് പത്തു മത്സരങ്ങള്‍ അടങ്ങിയ പദപ്രശ്‌നപരമ്പര നടത്തിയത്. ഇരുപതിനായിരത്തിലേറെപ്പേര്‍ പത്തു മത്സരങ്ങളിലും പങ്കെടുത്തു. 1676 പോയിന്റ് നേടിയാണ് മിഥുന്‍ ഒന്നാംസ്ഥാനത്തെത്തിയത്. തിരുവനന്തപുരത്ത് റിലയന്‍സ് കമ്യൂണിക്കേഷന്‍സില്‍ ടെലികോം എന്‍ജിനീയറാണ് മിഥുന്‍‌ .

ബാംഗ്ലൂരില്‍ എന്‍ജിനീയറായ ബിനു കെ.വി. (കണ്ണാടിപ്പറമ്പ്, കണ്ണൂര്‍) 1163 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. 1157 പോയിന്റ് നേടി സൗദി അറേബ്യയില്‍നിന്നുള്ള സഞ്ചു പരിയാരത്താണ് മൂന്നാം സ്ഥാനത്ത്. മലപ്പുറം വാണിയമ്പലം വടക്കുംപാടം സ്വദേശിയാണ്.

നാല് പദപ്രശ്‌നങ്ങളില്‍ ഒന്നാമതെത്തിയ യു.എസ്സിലെ കൊളറാഡോയിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറായ തുഷാര പ്രസീദാണ് ബെസ്റ്റ് പ്ലേയര്‍‌ ‍. പത്ത് പദപ്രശ്‌നങ്ങളില്‍നിന്നായി തുഷാര (എടക്കഴിയൂര്‍, തൃശ്ശൂര്‍) 1107 പോയിന്റ് നേടി.

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!

 • admin

  നാളത്തെ മാതൃഭൂമി ദിനപത്രം ശ്രദ്ധിക്കുക. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!

 • admin
 • Jalaja

  വിജയികള്‍ക്ക് ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍!!!!!!!!
  ഒപ്പം മാതൃഭൂമിക്കും മഷിത്തണ്ടിനും.

 • Sanju

  Thank u ,jalaja chechi…….

 • midhunkrishna

  Jalaja chechi,

  Thanks

 • Jalaja

  most welcome sanju

 • Jalaja

  welcome midhun

 • admin
 • അനീഷ്‌ മേലാന്‍

  ആശംസകള്‍ മിഥുന്‍

 • Reshma

  ini mathrubhumiyude padaprasna malsaram undaakumo?

 • അനീഷ്‌ മേലാന്‍

  atahnu reshma ithu

 • sanju

  athalla aneesh ithu,reshma chothikkunnanthu mathrubhumi veendum mashithantumaayi chernnu competition thudangumo ennaa,actually enikkum ariyaan thaalpparyamulla kaaryaa itu…admin dhayavaayi reply tharaamo?

 • admin
 • അനീഷ്‌ മേലാന്‍

  മാതൃഭുമിയില്‍ പോയാലും ഇതേ പദപ്രശ്നം തന്നെ അല്ലെ നമ്മള്‍ കളിക്കുന്നത്?