മാതൃഭൂമിയുടെ പദപ്രശ്ന മത്സരത്തില്‍ നിന്ന് എന്താണ്‌ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?

നിങ്ങളുടെ അഭിപ്രായം അറിയിക്കുക. അത് മാതൃഭൂമിയെ അറിയിക്കാം.  രണ്ട് ഓപ്ഷണുകള്‍ തിരഞ്ഞെടുക്കാം .

അവസാന തിയതി ആഗസ്റ്റ് 31


  • admin

    മാതൃഭൂമി- മഷിത്തണ്ട് പദപ്രശ്ന മത്സരം നടത്തുന്നതിനെ പറ്റി അണിയറയില്‍ നടക്കുന്ന ആലോചന പുരോഗമിക്കുന്നു. ഈ മാസം അവസാനം ഒരു പ്രഖ്യാപനം ഉണ്ടായേക്കും. ഇതൊരു അനൌദ്യോഗിക അറിയിപ്പാന്നെന്ന്‍ പ്രത്യേകം പറയേണ്ടല്ലോ!

  • http://www.anthippuzha.blogspot.com anthippozhan

    ഇതു നല്ല കാര്യായി…!
    അപ്പോ ഇതുവരെ നടന്നതും ഇപ്പോ നടക്കുന്നതുമോ? 
    രണ്ടാളും കൂടിയാണിതു നടത്തുന്നതെന്നു മുമ്പൊരു അറിയിപ്പു കണ്ടിരുന്നു. 
    മറിച്ചൊന്നു കണ്ടതുമില്ല.

    എന്തായാലും ആളുകൂടുന്നതു നല്ലകാര്യം തന്നെ. പാമ്പു ചാവണമെന്നേയുള്ളൂ. നല്ല രാജവെമ്പാല തന്നെയായിക്കോട്ടേ…..!

  • admin

    കുരുക്ഷേത്ര മത്സരം മഷിത്തണ്ട് ഒറ്റയ്ക്കാണ് നടത്തുനത്.
    മിഥുന്‍ കൃഷ്ണയ്ക്ക് ലാപ്ടോപ്‌ കിട്ടിയ മത്സരം മഷിത്തണ്ടിന്റെ സഹായത്തോട് കൂടി മാതൃഭൂമി നടത്തി.
    മാതൃഭൂമി പദപ്രശ്ന മത്സരം എന്നായിരുന്നു അതിന്റ പേര്.

    ഇനി വരുന്നത് രണ്ടു പേരും ഒന്നിച്ചുള്ള പങ്കാളിത്തതിലാണ്. പേര് തന്നെ മഷിത്തണ്ട്-മാതൃഭൂമി പദപ്രശ്ന മത്സരം എന്നാകും.
    അല്ലെങ്കിലും പേരില്‍ എന്തുകാര്യം അല്ലെ? പദപ്രശ്നത്തില്‍ തെറ്റിലാതിരിക്കട്ടെ.