Kurukshethra
മഷിത്തണ്ടിന്റെ നേതൃത്വത്തില്‍ നടത്തുന്ന പുതിയ പദപ്രശ്നമത്സരത്തിന്റെ പേരാണ് കുരുക്ഷേത്ര. 50 സെറ്റ് പദപ്രശ്നമത്സരങ്ങള്‍ ആകെ ഇതിനുണ്ടാകും. അത് 10 സെറ്റ് പദപ്രശ്നം വീതമുള്ള 5 ഈവെന്റുകള്‍ ആയാണ് നടത്തുക. (1.Karna, 2.bhima, 3.Drona, 4.Bhishma, 5.Abhimanyu). ഒരോ ഈവെന്റ് വിജയിക്കും സമ്മാനം ഉണ്ടായിരിക്കും. ആകെ 50 സെറ്റ് മത്സരത്തിലെ വിജയികും സമ്മാനങ്ങള്‍ ഉണ്ടായിരിക്കും. നിയമാവലി ഇതാ. (മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാം)
1. ആഴ്ചയില്‍ ഒന്നോ രണ്ടോ വീതം 50 (fifty) പദപ്രശ്നങ്ങള്‍ മത്സരത്തിനുണ്ടാകും.
റെജിസ്ട്രേഷന്‍ ഫീസ് ഇല്ല.
2. ഒരു പദപ്രശ്നം മുഴുവല്‍ ശരിയായി പൂരിപ്പിച്ചാല്‍ ഒരാള്‍ക്ക് 100 പോയ്ന്റ് കിട്ടും.
a)ആദ്യം 100 ലഭിക്കുന്ന ആള്‍ക്ക് ബോണസ് ആയി 5 പോയിന്റ് ലഭിക്കും.
(ഇദ്ദേഹമാണ് ഈ പദപ്രശ്നത്തിന്റെ ഒന്നാം റാങ്കുക്കാരന്‍ )
b) 2 മുതല്‍ 21 ആം റാങ്കുക്കാര്‍ക്ക് ബോണസ് ആയി 3 പോയിന്റ്. (new)
c) 21 മുതല്‍ 101 ആം റാങ്കുക്കാര്‍ ബോണസ് ആയി 2 പോയിന്റ്.
d) 5 പദപ്രശ്നങ്ങളിലെങ്കിലും 1 റാങ്ക് ലഭിക്കുകയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും. (new)
e) 20 പദപ്രശ്നങ്ങളിലെങ്കിലും 21 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.(new)
f) 30 പദപ്രശ്നങ്ങളിലെങ്കിലും 101 റാങ്കിലുള്ളില്‍ വരികയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും. (new)
g) 40 പദപ്രശ്നങ്ങളിലെങ്കിലും 100 പോയിന്റ് നേടുകയാണെങ്കില്‍ 25 പോയിന്റ് അധികം നല്‍കും.(new)
h) അര്‍ഹനാണെങ്കില്‍ ഒരാള്‍ക്ക് a,b,c ബോണസ് പോയിന്റുകള്‍ക്കു പുറമേ d യും e യും f യും g യും അധിക പോയിന്റുകല്‍ കൂടി ലഭിക്കുന്നതാണ്. (ഉദ്ദാഹരണം 1 ശ്രദ്ധിക്കുക)
3 പദപശ്നം ഉണ്ടാക്കുന്നതിനു ബോണസ് 110 ലഭിക്കും .
a)നിര്‍മ്മിക്കാനുതകുന്ന നിയമാവലിയുണ്ട്. അതിനനുസൃതമായി പദപ്രശ്നം ഉണ്ടാക്കണം. (നിയമാവലി ഇവിടെ ലഭ്യമാണ്). മൂന്നാമത്തേയും ആറാമത്തേയും നിയമം ശ്രദ്ധിക്കുക
b) തെറ്റായ സൂചനകള്‍ വരുത്താതെ നോക്കണം. തെറ്റുകളുടെ ആധിക്യം പദപ്രശ്നം റദ്ദാക്കുന്നതില്‍ കലാശിക്കും.
c) ഒരാള്‍ക്ക് പരമാവധി 5 പദപ്രശ്നങ്ങള്‍ വരെ ഉണ്ടാക്കാം.
d) കുറഞ്ഞത് 11×11 വലിപ്പമുള്ള പദപ്രശ്നമാണ് നിര്‍മ്മിക്കേണ്ടത്.
4. അങ്ങിനെ എല്ലാ മത്സരത്തില്‍ നിന്നും ലഭിച്ച ആകെ പോയിന്റ് നോക്കി വിജയിയെ തീരുമാനിക്കാം.
5. സമനില കൈവരിച്ചാല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നിന്ന് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 100 ലഭിച്ചയാള്‍ വിജയിയാകും. എന്നിട്ടും സമനില വരികയാണെങ്കില്‍ റെഫറല്‍ ബോണസ് ഉപയോഗിക്കും
6. പത്ത് സെറ്റ് പദപ്രശ്നങ്ങള്‍ വീതമുള്ള 5 ഈവെന്റുകള്‍ക്കും തരം തിരിച്ച് സമ്മാനം കൊടുക്കുന്നതായിരിക്കും.
7. ഒരു യൂസറുടെ റെഫറല്‍ ആയി ഒരാള്‍ റെജിസ്റ്റര്‍ ചെയ്താല്‍ ആ യൂസര്‍ക്ക് ബോണസ് ആയി 1 പോയിന്റ് ലഭിക്കുമെങ്കിലും സമനിലവരുന്നെ ഘട്ടത്തിലേ അതു ഉപയോഗിക്കുകയുള്ളൂ.
8. Prizes
a) First Prize : Digicam (ഏകദേശ വില 10,000 രൂപയുടെ അടുത്ത്)
10 consolation prize (10x 500Rs ) (സമ്മാന കൂപ്പണുകള്‍)
b) 5 event topper prize (5x 1,000 Rs ) (സമ്മാന കൂപ്പണുകള്‍)
NOTE:
a) പണമായിട്ട് സമ്മാനങ്ങള്‍ കൊടുക്കുന്നതല്ല
b) ഒരാള്‍ക്ക് ഒരു സമ്മാനത്തിനേ അര്‍ഹതയുണ്ടാകൂ. (വലിയത് തിരഞ്ഞെടുക്കാം)
c) കൂടുതല്‍ സ്പോണ്‍സര്‍മാരെ കിട്ടുകയാനെങ്കില്‍ കൂടുതല്‍ സമ്മാനങ്ങള്‍ ഉണ്ടാകുന്നതായിരിക്കും
9. Schedule
a) April 25നു തുടങ്ങും.
b) പദപ്രശ്നത്തിന്റെ ലഭ്യത അനുസരിച്ച് Scheduled Items ല്‍ ഒരു ദിവസം മുമ്പ് പദപ്രശ്നം പ്രത്യക്ഷ്യപ്പെടും.
c) ഇന്ത്യന്‍ സമയം രാവിലെ 8നും രാത്രി 8നും ഇടയിലായിരിക്കും മത്സരം തുടങ്ങുക.
d) ഏകദേശം ഒന്നര മാസമായിരിക്കും ഒരോ ഈവന്റുകളുടെ കാലാവധി.
d) December 25 ന് മത്സരം തീരുന്നതായിരിക്കും
10. മുകളില്‍ പറഞ്ഞിരിക്കുന്ന നിയമങ്ങളില്‍ മാറ്റം വരുത്താന്‍ മഷിത്തണ്ട് അധികൃതര്‍ക്ക് അധികാരമുണ്ടായിരിക്കും.
ഉദ്ദാഹരണം 1:
a) ഒരാള്‍ 50 പദപ്രശ്നങ്ങളിലും ഒന്നാമതെത്തില്‍..
50×100 + 50×5 + 25 + 25 + 25 + 25 = 5350
b) 10 പദപ്രശ്നത്തില്‍ ഒന്നാമത്, 5 പദപ്രശ്നത്തില്‍ ആദ്യ 21ല്‍, 25 പദപ്രശ്നത്തില്‍ 21നും101നും ഇടയില്‍.
50×100 + 10×5 + 5×3 + 25×2 + 25 + 25 + 25 = 5190
c) 20 പദപ്രശ്നത്തില്‍ ഒന്നാമത്, 10 പദപ്രശ്നത്തില്‍ ആദ്യ 21ല്‍, മറ്റുള്ളവ 101നും പുറത്ത്
50×100 + 20×5 + 10×3 + 25 + 25 + 25 = 5205