KRKT3/01KRAUNCHA/05

KRKT3/01KRAUNCHA/05
Topic :സ്ത്രീപർവം
By :menonjalaja
Play This Crossword
Top Player’s List

  • ജലജ

    ലോകത്തിലെ ഏറ്റവും വലിയ സ്ത്രീയുത്സവമായ ആറ്റുകാൽ പൊങ്കാലയുടെ

    പിറ്റേന്ന് ഒരു പദപ്രശ്നം– സ്ത്രീപർവ്വം.

    ഉത്രാളിക്കാവ് വേലയുടെ പിറ്റേന്നുള്ള ഈ പദപ്രശ്നത്തിൽ ഉത്രാളിക്കാവിന്റെ

    നാട്ടിൽ നിന്നുള്ള രണ്ടുപേരുടെ പേരുകളുണ്ട്.

    എല്ലാവർക്കും ഒന്നാം സ്ഥാനം കിട്ടട്ടെ!!!

    ആശംസകൾ!!!!!!!!!!

  • ജലജ

    അഭിനന്ദനങ്ങൾ സുബൈർ!

    അഭിനന്ദനങ്ങൾ ബാലമുരളി!

  • balu

    നന്ദി ജലജേച്ചി

    നല്ല പദപ്രശ്നം. അഭിനന്ദനങ്ങൾ സുബൈർ

  • ജലജ

    അഭിനന്ദനങ്ങൾ മിത്ര!

    അഭിനന്ദനങ്ങൾ വിനോദ്!

    അഭിനന്ദനങ്ങൾ ജി കെ!

  • Mitra

    നല്ല പദപ്രശ്നം ജലജേച്ചി, വളരെ ആസ്വദിച്ചു ചെയ്തു :)

  • ജലജ

    നന്ദി ബാലു.

    നന്ദി മിത്ര.

  • http://na മുജീബുര്‍റഹ്മാന്‍

    നല്ല പദപ്രശ്നം……
    എല്ലാ മുന്‍നിരക്കാര്‍ക്കും, ജലജേച്ചിക്കും അഭിനന്ദനങ്ങൾ!!!!!

    1 d രണ്ടാമക്ഷരം അങ്ങനെ വേണമായിരുന്നോ?

  • ജലജ

    അഭിനന്ദനങ്ങൾ ബീജീസ്

    അഭിനന്ദനങ്ങൾ & നന്ദി മുജീബ്.

    ചിഹ്നം വേണ്ടെന്നു തോന്നുന്നുണ്ടോ? വേണമെന്ന് മാഷ് പറഞ്ഞുതന്നതോർമ്മയില്ലേ? :)

  • beegees

    നന്ദി ജലജ :)

  • anjana satheesh

    പദപ്രശ്നം തുടങ്ങി ഒന്നര മണിക്കൂറിനുശേഷമാണ് കളിക്കാനൊത്തത് എന്നിട്ടും പന്ത്രണ്ടാം സ്ഥാനം. പദപ്രശ്നം നന്നായിരുന്നു

  • Jenish

    ചേച്ചീ,

    പദപ്രശ്നം കൊള്ളാം…

    കാപ്പിയാണ് പിടി തരാഞ്ഞത്..

    സുബൈറിനും മറ്റ് വിജയികള്‍ക്കും അഭിനന്ദനങ്ങള്‍ ….

  • Rida

    21 u .. 3rd letter ശരിയാകുന്നേ ഇല്ല…

  • prasad

    നല്ല പദപ്രശ്നം ജലജ ചേച്ചീ

  • Reja

    oo finally got it

  • shaji

    പദപ്രശ്നം കൊള്ളാം (ശകലം കട്ടിയായിരുന്നു)

  • rida

    19 b – 2nd letter pls

  • ജലജ

    റിദാ,

    ലൈഫ് ലൈൻ നോക്കിയില്ലേ?

  • ജലജ

    വിജയികൾക്ക് അഭിനന്ദനങ്ങൾ!!!

    അഞ്ജനാ, ജെനീഷ്, പ്രസാദ്, ഷാജി,

    സന്തോഷം, നന്ദി

    ജെനിഷ്,

    കാപ്പികുടിക്കാരി പണ്ടൊരിക്കൽ വനിത/ഗൃഹലക്ഷ്മിയിൽ വന്നിരുന്നു

  • rida

    jalajechi by mistke used both lifelines for 1 answer.. now wat 2 do

  • poojasaji

    plz give clue for 9d first two letters only

  • സുബൈര്‍

    പുതുമയുള്ള വിഷയം, ജലജേച്ചിയുടെ പദപ്രശ്നങ്ങളുടെ പൊതുസ്വഭാവമനുസരിച്ച് താരതമ്യേന എളുപ്പമുള്ള ചോദ്യങ്ങൾ..
    അഭിനന്ദനങ്ങൾ, ചേച്ചി..
    നന്ദി, ചേച്ചി,ബാലു,ജെനീഷ്..

    35A, 9D ഉത്തരങ്ങൾ കറക്കിക്കുത്തിയതാണ്‌. കൂടുതൽ വിവരങ്ങൾ അറിഞ്ഞാൽ കൊള്ളാം.

  • സുബൈര്‍

    @pooja

    9d first two letters =5A (with slight changes in second letter)

  • ജലജ

    റിദാ,

    മാറ്റുകൂടിയ സ്വർണ്ണം.

    വിജയാശംസകൾ!!!

    പൂജാ,

    വനിതാ സാമൂഹ്യപ്രവർത്തകർ എന്ന് ഗൂഗിൾ ചെയ്യൂ. വിക്കി പേജ് വരും.കേരളത്തിൽ നിന്നുള്ള വനിതാ സാമൂഹ്യപ്രവർത്തകർ ആരെല്ലാമെന്ന് നോക്കൂ.

    വിജയാശംസകൾ!!!

  • ജലജ

    സുബൈർ,

    നന്ദി.

    ഒരു സംശയത്തിനു മറുപടി നേരത്തെ എഴുതിയിട്ടുണ്ട്.

    മറ്റേത് മിസ്സിസ്സ് കെ എം മാത്യു ആണ്. അവരെക്കുറിച്ചുള്ള വിക്കി പേജിൽ ഈ വിവരം ഉണ്ട്. മറ്റ് കൃതികൾ എന്ന ഭാഗം നോക്കൂ.

  • raji

    Jalaja chechi,

    31 u 2nd letter plss

  • http://nellikka.blogspot.in രാജേഷ്

    1ഡി, 29എ സഹായം വേണം.

  • poojasaji

    thank u subair & jalaja chechi

  • http://nellikka.blogspot.in രാജേഷ്

    21 യു ചോദ്യത്തിൽ കൊടുത്തിരിക്കുന്ന ശ്ലോകത്തിൽ തെറ്റുകളുണ്ട്. ഗൂഗിൾ ഉപയോഗിച്ചാൽ ശരിയായ ശ്ലോകം കാണാം.

  • beegees

    raji >>>
    31 u<< search google തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന

  • raji

    Thnq beegees

  • beegees

    രാജേഷ് >>>>>>>
    1ഡി>>> search in google മഹിളാതിലകം അവാര്‍ഡ്‌
    29എ >> search in google പാട്ടിന്റെ വഴികളിൽ കൈപിടിച്ചു നടത്തിയതു സംഗീത സംവിധായകൻ ബാബുരാജായിരുന്നു

  • http://nellikka.blogspot.in രാജേഷ്

    നന്ദി ബീജീസ്

  • Jose Thomas

    35A & 27D 2nd letter and 36U…….pls…………

  • shaji

    jose 35a ‘ചിന്ന’ യിലുണ്ട് ‘ മുറൂര്‍’ റിലുണ്ട് 36u മോഡലറും, ടി.വി. അവതാരകയുമാണ്‌. 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്(ഗൂഗിള്‍)

  • Jose Thomas

    നന്ദി shaji…………

  • vinodpl

    Nice cross word Jalaja chechi

    First time completing Jalaja chechi’s crossword within an hour

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    MY BSNL INTERNET CONNECTION IS NOT WORKING PROPERLY. IT IS JUST LIKE THE KSEB POWER SUPPLY

    NEED CLUE FOR 9 D FIRST 2 LETTERS
    NEED CLUE ALSO FOR 24D, 26A, & 30 U

  • http://na മുജീബുര്‍റഹ്മാന്‍

    ചാന്ദ്നി,

    9 D FIRST 2 LETTERS പ്രസ്ഥാനങ്ങളുടെയൊന്നും പിന്തുണയില്ലാത്ത സാധാരണ വീട്ടമ്മ
    24D, നാല്പ്പത്തെട്ട് വര്‍ഷമായി നൃത്തരംഗത്ത് പ്രവര്‍ത്തിക്കുന്ന കലാമണ്ഡലം
    6A, ? YOU MEAN 6 B ഹൊസങ്കടി അംഗഡിപ്പദവിലെ പരേതനായ കമലാക്ഷന്‍റെ ഭാര്യ……
    30 Uമലയാള സിനിമാ രംഗത്ത് മൂന്നാമതായി പ്രവേശിച്ച വനിതാ വസ്ത്രാലങ്കാരകയാണ്‌

  • ജലജ

    രാജേഷ്,

    ഞാൻ ഗൂഗിളിൽ നിന്നു തന്നെയാണ് ആ വരികൾ എടുത്തത്.

    http://malayalam.webdunia.com/miscellaneous/special08/womensday/0803/07/1080307096_1.htm

    ഇപ്പോൾ ഒന്നുകൂടി ഗൂഗിൾ നോക്കി. ഇങ്ങനെയും കണ്ടു.

    മല്ലായിപ്രിയയായ ഭാമസമരം
    ചെയ്‌തീലയോ? തേര്‍ തെളി-
    ച്ചില്ലേ പണ്ട്‌ സുഭദ്ര, പാരിതുഭരി-
    ക്കുന്നില്ലേ വിക്ടോറിയ

    (http://karuvannurkkaran.blogspot.ae/2012/12/blog-post_18.html)

    ഇനി വേറെ തരത്തിലുണ്ടോ എന്നറിയില്ല. ഇതിൽ ഏതാണ് ശരിയെന്നു പറയാമോ?

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    thank u mujeeb
    i asked for 26a

  • കഥാകാരന്‍

    @ മുജീബ്
    രണ്ടാമക്ഷരം അങ്ങനെ വേണമായിരുന്നോ?

    @ജലജ – ചിഹ്നം വേണ്ടെന്നു തോന്നുന്നുണ്ടോ? വേണമെന്ന് മാഷ് പറഞ്ഞുതന്നതോര്‍മ്മയില്ലേ?

    മാഷന്മാര്‍ അങ്ങനെ പലതും പറയും. അതെല്ലാം ശരിയാണോ?

  • കഥാകാരന്‍

    എനിക്കൊരു സംശയം – ആരു തീര്‍ക്കും ?

    “അ” കാരം മാത്രം ദീര്‍ഘിപ്പിച്ചാല്‍ മതിയോ? മറ്റു സ്വരങ്ങളോ?

    ഉദാഹരണം – അരുന്ധതീ റോയ്, മഞ്ജൂ വാര്യര്‍

  • sunny

    pls help first 2 letters of 13u and 28d

  • sunny

    13u got. now only 28d

  • http://na മുജീബുര്‍റഹ്മാന്‍

    @ജലജേച്ചി,കഥാകാരന്‍,

    >>>>>>>>?1 d രണ്ടാമക്ഷരം അങ്ങനെ വേണമായിരുന്നോ?<<<<<<<<<< .
    5 b രണ്ടാമക്ഷരം നേരത്തെ കിട്ടിയിരുന്നതുകൊണ്ടാണ് എനിക്ക് ഇങ്ങനെ എഴുതാന്‍ തോന്നിയത് 1 a യും ആദ്യമേകിട്ടി, അപ്പോള്‍ 1 d യുടെ ആദ്യരണ്ടക്ഷരമായല്ലോ, അത് വച്ച് 1 d തിരഞ്ഞപ്പോഴാണ് , ആ മഹതിയുടെ പേര് ഒരിടത്തും അങ്ങനെ കാണാന്‍ സാധിച്ചില്ല.
    അതുപോലെ അക്ഷരവിന്യാസം( 2,4 )എന്നും വേണമായിരുന്നു എന്നു തോന്നുന്നു, കാരണം രണ്ടു വ്യക്തികളല്ലേ.

  • http://na മുജീബുര്‍റഹ്മാന്‍

    sunny
    28 d കണ്ണെഴുതും കാന്താരീ മുത്തുമഴത്തള കിലുക്കീ നിറകുളിരു കോരി വായോ താരാട്ടു പാടും വാൽസല്യമായ് നീ താലോലമാടൂ പൂങ്കാറ്റേ.

  • sunny

    Thank you very much Mujib Rehman. I was under the impression of Chirutha being the correct answer; so there was a confusion in reaching the name unniyamma. thank you.

  • manusreelakam

    I am unable to use lifeline, nothing is coming while clicking on it

    Pls help me in 13U

  • Hari Prasad Nair

    21u 3rd letter please. Struck for a long time. Pl. help.

  • ജലജ

    മനു,

    1999-ൽ മികച്ച ചെറുകഥാ സമാഹാരത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
    ചില കൃതികൾ
    ആര്യാവർത്തനം
    ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള
    റെയിൻഡിയർ
    തട്ടാരം കുന്നിൻലെ വിഗ്രഹങ്ങൾ
    അന്നയുടെ അത്താഴ വിരുന്ന്

    വിജയാശംസകൾ!!!

  • ജലജ

    ഹരിപ്രസാദ്,

    ‘കയ്ക്കുന്ന’ അനുഭവമായോ? :)

    വിജയാശംസകൾ!!!

  • ജലജ

    കഥാകാരാ,

    ഈ സംശയം എനിക്കും ഉണ്ടായിരുന്നു. ഇന്നത് തീർത്തു.

    എവിടെയും ദീർഘം ആവശ്യമില്ല. എഴുതിയാൽ തെറ്റുമില്ല.

    എന്റെ മാഷ് പറയുന്നത് ഞാൻ വിശ്വസിക്കുന്നു. ഇന്ന് രാവിലെ ഇതിനെക്കുറിച്ച് മാഷ് വിസ്തരിച്ച് പറഞ്ഞു തന്നു.

    കുറെക്കാലമായി മാഷോട് ചോദിക്കണമെന്ന് വിചാരിച്ചിരുന്നതും മറന്നുപോയതുമായ കാര്യം ഇന്നു രാവിലെ ഓർമ്മിപ്പിച്ചതിന് കഥാകാരനു നന്ദി.

  • ജലജ

    മുജീബ്,
    അക്ഷരവിന്യാസത്തിന്റെ കാര്യം പറഞ്ഞതു ശരിയാണ്.

  • ജലജ

    വിനോദ്,

    സന്തോഷം.

    പെട്ടെന്ന് ചെയ്തുതീർക്കാൻ കഴിഞ്ഞത് പദപ്രശ്നം ചെയ്ത് ചെയ്ത് വിനോദിന്റെ നിലവാരം കൂടിയതുകൊണ്ടാണ്. നല്ല കാര്യം തന്നെ.

  • ജലജ

    സണ്ണി,

    ചിരുതയാണെന്ന് സംശയം ജനിപ്പിക്കുന്ന ഒരു സൈറ്റ് ഞാനും കണ്ടിരുന്നു.

    ചിരുത ചേച്ചിയാണ്.

  • shaji

    manu 13u
    അച്ഛൻ: വി. ഭാസ്കരൻ നായർ. അമ്മ: തങ്കം. ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. (ഫസ്റ്റ് ക്ലാസും) പി.എച്.ഡി യും …(google)

  • Jayesh

    18A, 26A, 33A, 35B, 27D, 8U ഉത്തരം കിട്ടുന്നില്ല, jalaja pls help

  • സുബൈർ

    ജലജച്ചേച്ചി/മുജീബ്/കഥാകാരന്‍,
    ഒരാളുടെ പേര് എങ്ങനെയെഴുതണമെന്ന കാര്യം അയാള്‍ തന്നെ തീരുമാനിക്കുന്നതല്ലേ നല്ലത്? ഒരു പക്ഷെ വ്യാകരണമനുസരിച്ച് തെറ്റാണെങ്കില്‍പ്പോലും (തനിക്കത് മതിയെന്ന് പേരിന്റെ ഉടമ കരുതിന്നിടത്തോളം) അതില്‍ മാറ്റം വരുത്താന്‍ ബാക്കിയുള്ളവര്‍ക്ക് അവകാശമില്ല തന്നെ.

  • സുബൈർ

    @Jayesh

    18A പഴയൊരു സിനിമാനടി, അമരത്തിലെ നായിക
    26A Google; കലയുടെ വെട്ടം വേദിയില്‍ നിറയുമ്പോള്‍ ‘തട്ടത്തിന്‍ മറ’ നീക്കി
    33A ……Jasmin
    35B Mother
    27D Google : ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രവുമായി ബന്ധപ്പെട്ട് കേൾക്കാറുള്ള ഒരു ഐതിഹ്യകഥയിലെ നായികയാണ്
    8U Google : 1993 ൽ മികച്ച നടിക്കുള്ള കർണാടക സംസ്ഥാന

  • Hari Prasad Nair

    My dear Jalaja Ji, I could never find such a pronouncation anywhere for Thottakkattu. This is indeed a typical palakkadan style. R U from palakkad ? I notice that U command a lot of respect & everybody calling U jalaja chechi. I am bit confused how to address U.
    If u r over 55 then I should also address U as chechi. Anyway, inspite of my best efforts I am not able to use the malayalam key board to type here. Pl. suggest

  • Jayesh

    Thank u സുബൈർ, ഞാന്‍ finish ചെയ്തു.

  • ജലജ

    രാജേഷ്,

    ഇപ്പോൾ ഇങ്ങനെയും കണ്ടു.

    മല്ലാരിപ്രിയയായ ഭാമ സമരം ചെയ്‌തില്ലേ
    തേര്‍തെളിച്ചില്ലേ പണ്ട്‌ സുഭദ്ര
    പാരിതു ഭരിക്കുന്നില്ലേ വിക്ടോറിയ’

    (http://www.irinjalakuda.com/article.php?id=79)

    ഇതായിരിക്കണം ശരിയെന്നു തോന്നുന്നു.( മല്ലാരിപ്രിയ)

    വേറെ എവിടെയെങ്കിലും തെറ്റുണ്ടോ?

  • ജലജ

    ഹരിപ്രസാദ്,

    യ്ക്ക എഴുതി ഗൂഗിൾ ചെയ്യൂ. പതിനഞ്ചോളം sites വരും .ക്കാ എഴുതുമ്പോഴും ഏതാണ്ട് അത്ര തന്നെ വരുന്നുണ്ട്.

    എനിക്ക് പ്രായക്കൂടുതലുള്ളതുകൊണ്ട് ചേച്ചി എന്നു വിളിക്കുന്നു എന്നേയുള്ളൂ. താങ്കൾക്ക് ഇഷ്ടമുള്ള പോലെ ആവാം. അതൊന്നും വലിയ പ്രശ്നമാക്കേണ്ട. പിന്നെ എന്റെ പ്രായം ,നാട് ഇവ profile നോക്കിയാൽ അറിയാമല്ലോ.toppers’ list ലെ show profile ക്ലിക്ക് ചെയ്താൽ മതി.

    ഞാൻ ഇവിടെ direct ആയി ടൈപ്പു ചെയ്യുകയാണ്. minscript ഉപയോഗിച്ച് മലയാളത്തിൽ ടൈപ്പ് ചെയ്യുന്നു.

  • ജലജ

    സുബൈർ,

    പറഞ്ഞത് ശരി തന്നെ.

    ഇവരൊക്കെ പേര് എങ്ങനെയാണെഴുതുന്നതെന്ന് നമുക്കറിയുമോ? സാഹിത്യകാരന്മാരുടേത് അവരെഴുതിയ പുസ്തകങ്ങളിൽ നിന്ന് മനസ്സിലാക്കാം. മറ്റുള്ളവരുടെ കാര്യമോ? അപ്പോൾ അതിന് ഒരു പൊതുനിയമം ഉണ്ടോ എന്ന് അന്വേഷിച്ചു എന്നേയുള്ളൂ. മാത്രമല്ല സ്വന്തം പേരെഴുതുമ്പോൾ അറിഞ്ഞുകൊണ്ട് തെറ്റുവരുത്താതിരിക്കാമല്ലോ.( അല്ലെങ്കിൽ വരുത്താമല്ലോ.)

    ഇപ്പോൾ ശ്രദ്ധിച്ചത് — ഷീലയുടെ കാര്യത്തിൽ സംശയമുള്ളയാൾക്ക് 36U,26A കാര്യത്തിൽ സംശയമുണ്ടായില്ല. :) :)

  • Hari Prasad Nair

    Jalaja Ji: I am not sure how I picked Interest in this crossword. Thog. I play regulary I dont follow keenly all the details of the competetion and other informations available at the site.

    Just to pick up some knowledge and to divert my mind when tired during office hours, I play, thats all. I am an IT Pro based at Chandigarh, and here there is no much chance to play with Malayalam.

    From your profile its apparent you are elder to me but at palakkad even 2/3 years elder/younger ones are addressed by name only. Please do not mind addressing you by your first name. But turely I am amazed by the respect U command.

    Ok. bye for now.

  • Vivek

    Sorry, could not visit here for a long time. Good to see some constructive discussions happening.

    JalajEchi, Anything to edit in this crossword? Please do let me know

  • Vivek

    JalajEchi, you can also ask him about “mahamari” :-)

  • കഥാകാരന്‍

    “എവിടെയും ദീർഘം ആവശ്യമില്ല. എഴുതിയാൽ തെറ്റുമില്ല” –

    ഇതു ഞാന്‍ പറഞ്ഞാല്‍ തെറ്റ്. മാഷന്മാര്‍ പറഞ്ഞാല്‍ ശരി. :-(

  • jithin

    please help me- 4D

  • ജലജ

    ജിതിൻ,
    ഹാസ്യസാഹിത്യത്തിനുള്ള 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഇവർ രചിച്ച കളിയും കാര്യവും എന്ന പുസ്തകത്തിനായിരുന്നു.

    Her record in the IAS personality test still stands as unbreakable. She was the District Collector of various districts of Kerala, Secretary to various departments of the Government, Chairperson of Agro-Industries Corporation and Rubber Board.

    വിജയാശംസകൾ!!!

  • jithin

    നന്ദി,.. ജലജ ചേച്ചീ…..

  • ജലജ

    വിവേക്,

    1D അക്ഷരവിന്യാസം

    21U. മല്ലാരീ എന്നായിരിക്കണം ശരി. മല്ലാരി എന്നാൽ കൃഷ്ണൻ, ശിവൻ. മാലാരി എന്നൊരു വാക്ക് നിഘണ്ടുവിൽ കണ്ടില്ല.ഈ കാര്യത്തിൽ കൂടുതൽ തിരുത്തൽ വേണമെങ്കിൽ രാജേഷ് തന്നെ കനിയണം. :)

  • http://nellikka.blogspot.in രാജേഷ്

    മറുപടി വൈകിയതിൽ ക്ഷമാപണം. മല്ലാരിയാണ് ശരി. രണ്ടാമത്തെ വരിയുടെ തുടക്കം “ച്ചില്ലേ പണ്ട്‌“ എന്നാണ്. “ച്ചിട്ടില്ലേ” എന്നല്ല.

  • Vivek

    1D – If we change as suggested, I feel the second letter is wrong. :(

    Anyway done the changes

  • ജലജ

    വിവേക്,

    മഹാമാരിയെക്കുറിച്ച് ഞാൻ നേരത്തെ ചോദിച്ചിരുന്നു. അത് സംസ്കൃതസന്ധി( അതോ സമാസമോ ) ആണ്, സംസ്കൃതത്തിൽ പിടിപാട് കുറവായതുകൊണ്ട് ആധികാരികമായി പറയാൻ അറിയില്ലെന്നാണ് പറഞ്ഞത്. കവി സച്ചിദാനന്ദനോട് ചോദിച്ചാൽ ആധികാരികമായി അറിയാൻ കഴിയുമെന്നും പറഞ്ഞു. അതിപ്പോൾ ഒ എൻ വിയോട് ചോദിച്ചാലും മതി. വിവേക് ശ്രമിച്ചുനോക്കൂ.

    ബാലചന്ദ്രൻ മാഷ് ഇതിനെക്കുറിച്ചൊക്കെ പറഞ്ഞ പേജ് തപ്പിയിട്ടുകിട്ടിയില്ല.

  • ജലജ

    വിവേക് ,

    അങ്ങനെയാണെങ്കിൽ 36U, 26A ഇവയിലെ അക്ഷരവിന്യാസം ശരിയാക്കൂ.

  • ജലജ

    കഥാകാരാ,

    വളരെ ശരി.

    കാര്യകാരണസഹിതം പറഞ്ഞുതരാൻ കഴിയുന്നതുകൊണ്ടല്ലേ അത്?

  • ജലജ

    രാജേഷ്,

    വളരെ ഉപകാരം

  • ജലജ

    ഹരിപ്രസാദ്,

    നന്ദി

    ചേച്ചി വിളിയൊന്നും അത്ര കാര്യമാക്കേണ്ടെന്ന് ഞാൻ പറഞ്ഞല്ലോ.

    പദപ്രശ്നത്തിലും കമന്റ് പേജിലും സജീവമായി പങ്കെടുക്കുക. മഷിത്തണ്ട് ചർച്ചാവേദിയും സജീവമാക്കാൻ ശ്രമിക്കുക

  • Vivek

    JalajEchi —- “കവി സച്ചിദാനന്ദനോട് ചോദിച്ചാൽ ആധികാരികമായി അറിയാൻ കഴിയുമെന്നും പറഞ്ഞു. അതിപ്പോൾ ഒ എൻ വിയോട് ചോദിച്ചാലും മതി. വിവേക് ശ്രമിച്ചുനോക്കൂ”.>>>>> For me, it is very difficult to contact them :-(

    “ബാലചന്ദ്രൻ മാഷ് ഇതിനെക്കുറിച്ചൊക്കെ പറഞ്ഞ പേജ് തപ്പിയിട്ടുകിട്ടിയില്ല.”
    >>>>> Here you go: http://mashithantu.com/cw-discuss/?p=983#comments

  • Vivek

    അങ്ങനെയാണെങ്കിൽ 36U, 26A ഇവയിലെ അക്ഷരവിന്യാസം ശരിയാക്കൂ >>> Let’s leave them as they are.

  • Vivek

    മാരി (വസൂരി എന്ന അര്‍ഥത്തില്‍ വരുമ്പോള്‍) ഒരു ദ്രാവിഡവാക്കല്ലേ? മഹാ എന്നത് സംസ്കൃതവും. അതില്‍ സംസ്കൃത സന്ധിക്കെന്താണോ കാര്യം? (ഈ വീട്ടില്‍ പോലീസുകാര്‍ക്കെന്തു കാര്യം :) )

    മഴ എന്നര്‍ഥത്തില്‍ വരുന്ന മാരി സംസ്കൃതമാണെന്നു തോന്നുന്നു. അപ്പോള്‍ അതല്ലേ (മഹാ + മാരി = മഹാമാരി) കൂടുതല്‍ അനുയോജ്യം.

  • ജലജ

    വിവേക്,

    ഒരു എഴുത്തയച്ചാൽ മതിയല്ലോ.

  • ജലജ

    വിവേക്,

    ‘മഹാ’ സംസ്കൃതമായതുകൊണ്ടാവും.

  • https://www.facebook.com/ColouredClicks ajith

    കൊള്ളാം നന്നായിരിക്കുന്നു.

  • ജലജ

    വളരെ സന്തോഷം അജിത്