KRKT2/11/06VAJRA/56

KRKT2/11/06VAJRA/56
Topic :പലവക
By :menonjalaja
Play This Crossword
Top Player’s List

  • കഥാകാരന്‍

    (((((((((((((( )))))))))))))))

  • സുരേഷ്

    ((((0000000000))))) ഒരു കുല തേങ്ങ ഉടച്ചിരിക്കുന്നു.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇനി മുതല്‍ പകല്‍ പ പ്രകള്‍ കളിയ്ക്കാന്‍ കഴിയില്ല…. രാത്രികളില്‍ കാണാം.

  • കഥാകാരന്‍

    തേങ്ങ അടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.

    അടിച്ച തേങ്ങ പെറുക്കുന്നതിനു മുമ്പ് അടുത്തതുടയ്ക്കരുത്.

  • ജലജ

    അഡ്‌മിന്‍,
    ഓഫ്‌ലൈന്‍ ചാറ്റില്‍ ഇന്ന് ഒരു സന്ദേശമിട്ടിട്ടുണ്ട്. ഒരു ചെറിയ തിരുത്ത്.

  • ജലജ

    അഡ്‌മിന് / അപ്രൂവര്‍ക്ക് സമയം കിട്ടാത്തതുകൊണ്ടാവാം ആ തിരുത്തല്‍ നടന്നില്ല.

    ഇനി തെറ്റ് എന്തെന്ന് ആരാണ് ആദ്യം കണ്ടുപിടിക്കുന്നതെന്ന് നോക്കാം. :)

    എന്റെ അഭിപ്രായത്തില്‍ ഇത് ഒരു ലളിതമായ പദപ്രശ്നമാണ്. ശരാശരിയിലും താഴെ എന്നുകൂടി പറയണോ? ആകെ രണ്ട് ചോദ്യങ്ങള്‍ ആണ് ഇത്തിരി ബുദ്ധിമുട്ടുണ്ടാക്കുക . നഞ്ഞെന്തിനാ നാനാഴി അല്ലേ?

    ആശംസകളോടെ

  • ജലജ

    പിഷാരടി, രാത്രിയാണെങ്കിലും കളിക്കാന്‍ ഉപേക്ഷ വിചാരിക്കരുത്.

  • നിളാ പൗര്‍ണമി

    സമയമില്ല . വന്നിട്ട് കളിക്കാം .

  • ജലജ

    ആ തെറ്റ് തിരുത്തിയിരിക്കുന്നു. ഞാന്‍ രാവിലെയാണ് കണ്ടത്. വേറെയും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

  • ജലജ

    അഭിനന്ദനങ്ങളോടഭിനന്ദനങ്ങള്‍ സുബൈര്‍!!! രണ്ട് മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയല്ലോ

  • സുബൈര്‍

    ചേച്ചീ,
    ‘ലളിതം’ എന്ന പദത്തിന്റെ അർത്ഥമെന്താണ്‌? :)

    ‘നഞ്ഞ്’ നാലുനാഴിയിലധികമുണ്ടായിരുന്നു! :)

    വിശദമായ അഭിപ്രായം പിന്നീട്…

    a

  • Vivek

    Congrats Subair….

    Tough one :(

  • ജലജ

    അഭിനന്ദനങ്ങള്‍ ജെനിഷ്!!!

    അഭിനന്ദനങ്ങള്‍ വിവേക്!!!

  • ജലജ

    സുബൈര്‍, കുറച്ചു ദിവസം മുമ്പ് വന്ന ഒരു പദപ്രശ്നത്തെക്കുറിച്ചും ( എന്റെയല്ല) ഞാന്‍ ലളിതമെന്ന് എഴുതിയിരുന്നില്ലേ. അന്ന് സുബൈര്‍ ചോദിച്ചിരുന്നു അത്ര ലളിതമാണോ എന്ന് . ഇപ്പോള്‍ എനിക്കും സംശയം ലളിതം എന്ന പദത്തിന്റെ അര്‍ത്ഥമെന്താണെന്ന്. (നിഘണ്ടു ഉണ്ടായിട്ടും)

  • http://1 Jenish

    @Jalaja

    ###എന്റെ അഭിപ്രായത്തില്‍ ഇത് ഒരു ലളിതമായ പദപ്രശ്നമാണ്. ശരാശരിയിലും താഴെ എന്നുകൂടി പറയണോ?

    ചേച്ചിക്ക് തമാശ പറയാനും അറിയാം.. :) ആ തിരുവന്ത്രം കാരെ കയ്യില്‍ കിട്ടിയാല്‍ ഓടിച്ചിട്ട് തല്ലണം.

  • ജലജ

    ജെനിഷ്,
    എന്റെ മകളുടെ ഹൈസ്കൂള്‍ പാഠപുസ്തകത്തിലുണ്ടായിരുന്നതാണാ വാക്ക്. തിരുവനന്തപുരത്തിന്റെ അയല്‍‌‌പക്കക്കാര്‍ക്ക് അതറിയാതിരുന്നത് മോശം തന്നെ.

  • ജലജ

    അഭിനന്ദനങ്ങള്‍ റെജീഷ്!!!
    അഭിനന്ദനങ്ങള്‍ ബൈജോ!!!
    അഭിനന്ദനങ്ങള്‍ ശ്രീ!!!

  • സുബൈര്‍

    1A ഭാവന ഇത്ര അമിതമാവേണ്ടിയിരുന്നില്ല! :)
    (ഈ അമിതഭാവന ചേച്ചിയുടെ സ്വന്തമാണോ?)

    7A ഇത്ര നല്ലൊരു പദം ഉണ്ടായിട്ടാണോ വെറുതെ സ്ത്രീധനമെന്നൊക്കെ പറഞ്ഞ്…….

    9A വല്ലാത്തൊരു വസ്ത്രം, ശരിക്കും കെണിയായി…. :( അതില്‍ കുടുങ്ങി അര മണിക്കൂര്‍ തുലഞ്ഞു.

    10A അടുത്ത പദപ്രശ്നത്തില്‍ കോഴിക്കോടിന്റെ സംസ്കൃതനാമം പ്രതീക്ഷിക്കുക. :)
    (ജെനീഷിനു വേണമെങ്കില്‍ വെട്ടിക്കവലയുടെ സംസ്കൃതവും ചോദിക്കാം..)

    ************************************

    എന്നാലും പുതിയ ചില അറിവുകള്‍ നല്‍കി ഈ പ.പ്ര.
    കടുപ്പം കൂടിയ പ്രശ്നങ്ങളും ഇടക്ക് വേണമല്ലോ..
    ആ നിലക്ക് ഈ പ്രശ്നവും സ്വാഗതാര്‍ഹം!
    മകളുടെ പഴയ പാഠപുസ്തകം വരെ ഓര്‍മ്മിച്ചെടുത്ത് പ.പ്ര നിര്‍മ്മിക്കാനുള്ള
    ആ പ്രയത്നത്തിനു പ്രത്യേക അഭിനന്ദനങ്ങള്‍! :)

  • ജലജ

    അഭിനന്ദനങ്ങള്‍ അഞ്ജന!!!

  • anjanasatheesh

    വളരെ എളുപ്പമുള്ള പദപ്രശ്നം അതുകൊണ്ടുതന്നെ തലയേറെ പുകയുകയും ചെയ്തു. ആസ്വാദനത്തിന്റെ ഇത്തിരിവെട്ടംപോലും നല്‍കാത്ത ഒരു പദപ്രശ്നം, തീര്‍ത്തും വിരസം എന്നും സമയംകൊല്ലി എന്നും പറയേണ്ടിവന്നതില്‍ ദുഖമുണ്ട്.

    10A – ഉത്തരത്തില്‍ മൂന്നാമത്തെ അക്ഷരത്തില്‍ ” ൂ” വേണോ ?

    ഉന്നതശ്രേണിയിലെത്തിയവര്‍ക്ക് അഭിനന്ദനങ്ങള്‍

  • ജലജ

    സുബൈര്‍,
    1.അമിതഭാവന സ്വന്തമല്ല. ഞാനിട്ടിരുന്ന ക്ലൂ അതിലും വിചിത്രമായ ഒന്നായിരുന്നു. ഇന്നലെ പാതിരായ്ക്കിരുന്ന് അപ്രൂവര്‍ അത് മാറ്റി . ഇന്നലെത്തന്നെ ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ മാറ്റാന്‍ സമ്മതിക്കില്ലായിരുന്നു. ഇന്ന് രാവിലെയാണറിഞ്ഞത്. അതും പദപ്രശ്നം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞ്. നിങ്ങളുടെ ഭാഗ്യം!!!( എന്റെ ക്ലൂ ഞാന്‍ അടുത്ത പദപ്രശ്നത്തിലിടും.)
    7. ആദ്യമായി കേള്‍ക്കുകയാണോ?
    9 എന്തേ അത് വസ്ത്രമല്ലാന്നുണ്ടോ?
    10 എന്റെ സൂചന തിരുവനന്തപുരം എന്ന് മാത്രമായിരുന്നു. സംസ്കൃതനാമം എന്ന് ചേര്‍ത്ത് അപ്രൂവര്‍ എളുപ്പമാക്കിയതല്ലേ? ഉത്തരത്തിന്റെ അര്‍ത്ഥം ആ നിഘണ്ടുവില്‍ നോക്കൂ. എത്ര മനോഹരം !
    കോഴിക്കോടിന്റെ അങ്ങനെയൊരു പേര് നേരത്തെ പദപ്രശ്നത്തില്‍ വന്നിരുന്നു. അന്നത് ഇത്തിരി ബുദ്ധിമുട്ടിക്കുകയും ചെയ്തു.
    വെട്ടിക്കവലയ്ക്ക് സംസ്കൃതമോ ? ഹായ് നല്ല കാര്യമായി!!!!!!. :)

  • anjanasatheesh

    ജലജ Says:
    January 18th, 2012 at 10:11 pm

    എന്റെ അഭിപ്രായത്തില്‍ ഇത് ഒരു ലളിതമായ പദപ്രശ്നമാണ്.

    ഇതു “ലളിത” മെങ്കില്‍ ശരിക്കും “ലളിത” മെന്തായിരിക്കും :)

    ശരാശരിയിലും താഴെ എന്നുകൂടി പറയണോ?

    പങ്കെടുത്തവരെല്ലാം “ശരാശരി” യില്‍ താഴെ – താഴെ ആയതിനാലാവും പൂര്‍ത്തിയാകാന്‍ രണ്ടും മുന്നും മണിക്കൂറെടുക്കുന്നത് :D

  • ജലജ

    അഞ്ജന,
    10 പദപ്രശ്നത്തില്‍ കൊടുത്ത ഉത്തരം ശരിയാണ്. ഊ എന്നതിന്റെ ചിഹ്നം വേണം.

  • http://www.maarunnamalayali.blogspot.com മാറുന്ന മലയാളി

    “എന്റെ അഭിപ്രായത്തില്‍ ഇത് ഒരു ലളിതമായ പദപ്രശ്നമാണ്. ”

    ലളിതം
    ——————
    മനോഹരം, ഒരു വൃത്തം
    that which is beautiful, a metre

    രണ്ടാമത്തെ അർത്ഥമാണെന്ന് തോന്നുന്നു ജലജ ഉദ്ദേശിച്ചത്….ആ വൃത്തത്തിനകത്തായി പോയാൽ പെട്ടത് തന്നെ……….:)

  • സുബൈര്‍

    അഞ്ജന വീണ്ടും ഫോമിലായല്ലോ…..:)

  • ജലജ

    എനിക്ക് ലളിതം എന്ന് തോന്നുന്ന പദപ്രശ്നങ്ങള്‍ മറ്റുള്ളവര്‍ക്ക് കഠിനമാകുന്നു എന്നതിന് ഇപ്പോള്‍ രണ്ടുമൂന്ന് ഉദാഹരണങ്ങളായി.
    ഇടയ്ക്ക് എന്റെ 2 പദപ്രശ്നം വന്നിരുന്നു. മിക്കവരും അത് നേരത്തെ പൂര്‍ത്തിയാക്കി . എന്നാലും അവ ലളിതമാണെന്ന് പലരും എഴുതിയിരുന്നില്ല .അപ്പോള്‍ അവയും കഠിനമാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്.
    ഇപ്പോള്‍ കഠിനം ഏത് ലളിതം ഏത് എന്ന ഒരു അങ്കലാപ്പിലാണ് ഞാന്‍.

  • ജലജ

    റെജീഷ്,
    വളരെക്കാലമായി പദപ്രശ്നം കളിക്കുന്ന താങ്കളെ ഈ കമന്റ് പേജില്‍ കൊണ്ടുവരാന്‍ എന്റെ പദപ്രശ്നത്തിനു കഴിഞ്ഞു അല്ലേ?
    താങ്കളുടെ കമന്റ് എനിക്കിഷ്ടപ്പെട്ടു.

    ലളിതം എന്ന ഒരു അലങ്കാരമുണ്ടെന്ന് ലഘുശബ്ദതാരാവലി. വൃത്തമുള്ളതായി എഴുതിയിട്ടില്ല. ഇനിയിപ്പോള്‍ വ്യാകരണപുസ്തകം എടുത്ത് നോക്കണം. വരട്ടെ, നിളാപൌര്‍ണ്ണമി വരട്ടെ. സംശയം ലക്ഷണം സഹിതം തീര്‍ക്കുമോയെന്ന് നോക്കാം. അതല്ലേ എളുപ്പം.

  • anjanasatheesh

    ജലജ Says:
    January 19th, 2012 at 12:42 pm

    10 പദപ്രശ്നത്തില്‍ കൊടുത്ത ഉത്തരം ശരിയാണ്. ഊ എന്നതിന്റെ ചിഹ്നം വേണം.

    എനിക്ക് “വരമൊഴി” യില്‍ നിന്നാണ് ഉത്തരത്തിലെത്താന്‍ കഴിഞ്ഞത്. അതില്‍ ” ു” എന്നുമാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. അവര്‍ക്കും തെറ്റിയോ …..?

  • ജലജ

    അഞ്ജന,
    പദപ്രശ്നത്തിലെ ഉത്തരം തന്നെയാണ് ലഘുശബ്ദതാരാവലിയില്‍ കൊടുത്തിരിക്കുന്നത്. മഷിനിഘണ്ടുവിലും അങ്ങനെ കൊടുത്തിരിക്കുന്നു.മകളുടെ കേരളപാഠാവലിയിലും അങ്ങനെയായിരുന്നു. അന്നാണ് ഞാനീ പദം ആദ്യമായി കേള്‍ക്കുന്നത്.ഇതിന് നല്ല ഒരു അര്‍ത്ഥം ഉണ്ട്.
    വരമൊഴിക്ക് തെറ്റു പറ്റിയോ എന്ന് പറയാന്‍ ഞാനാളല്ല. പൊതുവേ ശബ്ദതാരാവലിയെയാണ് ആധികാരികമായി അദ്ധ്യാപകര്‍ കണക്കാക്കുന്നത്. അതില്‍ പോലും തെറ്റുണ്ടായേക്കാം.

  • nimi

    pls give clues for
    7A
    10A
    31A
    3D
    9U
    21U
    32U

  • anjanasatheesh

    ശബ്ദതാരാവലിയെയാണ് ആധികാരികമായി അദ്ധ്യാപകര്‍ കണക്കാക്കുന്നത്. അതില്‍ പോലും തെറ്റുണ്ടായേക്കാം.

    അതില്ലാത്തവര്‍ ഭാഗ്യവാന്മാര്‍…………..

  • anjanasatheesh

    സുബൈര്‍ Says:
    January 19th, 2012 at 12:46 pm

    അഞ്ജന വീണ്ടും ഫോമിലായല്ലോ…..:)

    പിന്നല്ലാതെ പറയാനുണ്ടോ …………………സുബെറേ………… :D :D :D

    thanks for your compliment

  • anjanasatheesh

    തിരുവനന്തപുരം- സംസ്കൃതത്തിലിങ്ങനെ…………?

    അടുത്തപ്രാവശ്യം എന്റെ പദപ്രശ്നത്തില്‍ താഴെകാണുംപൊലെ ചോദ്യം പ്രതീക്ഷിക്കാം (അഡ്മിന്‍ അനുവദിച്ചാല്‍)

    “തൂത്തുക്കുടി – ആംഗലേയത്തിലിങ്ങനെ…………..” :) :)

  • ജലജ

    ശബ്ദതാരാവലിയെയാണ് ആധികാരികമായി അദ്ധ്യാപകര്‍ കണക്കാക്കുന്നത്. അതില്‍ പോലും തെറ്റുണ്ടായേക്കാം.

    ദൈവസൃഷ്ടികള്‍ പോലും perfect അല്ല എന്ന് അറിവുള്ളവര്‍ പറയുന്നു. അപ്പോള്‍ പിന്നെ മനുഷ്യസൃഷ്ടിയുടെ കാര്യം പറയാനുണ്ടോ? തെറ്റു പറ്റാത്തവര്‍ മനുഷ്യരല്ല ,മനുഷ്യനല്ലേ തെറ്റ് പറ്റാം എന്നൊക്കെ കേട്ടിട്ടുണ്ട്. അതുപോലെ ഇതും.

    അതില്ലാത്തവര്‍ ഭാഗ്യവാന്മാര്‍………

    ഈ അഭിപ്രായം എന്നുമുണ്ടായിരിക്കുമോ? (അഭിപ്രായം ഇരുമ്പുലയ്ക്കയല്ല എന്നും കേട്ടിട്ടുണ്ട്)

    എന്തായാലും ഒരു ലഘുശബ്ദതാരാവലി എന്റെ കൈവശമുള്ളത് ഒരു ഭാഗ്യമായിത്തന്നെ ഞാന്‍ കരുതുന്നു. ഞാനതു വാങ്ങിയിട്ട് 20ലേറെ വര്‍ഷങ്ങളായി. അന്ന് ഈ പദപ്രശ്നത്തെ കുറിച്ച് മഷിത്തണ്ടിന്റെ സൃഷ്ടാക്കള്‍ ആലോചിച്ചു തുടങ്ങിയിട്ടുകൂടിയില്ല.( അന്നവര്‍ മഷിത്തണ്ട് കൊണ്ട് സ്ലേറ്റ് മായ്ച്ച് നടക്കുകയായിരുന്നിരിക്കണം.)

  • ജലജ

    മുമ്പ് ഞാനിടുന്നവ മഷിത്തണ്ടിലില്ല എന്നായിരുന്നു ആക്ഷേപം. ഇപ്പോള്‍ മഷിത്തണ്ടിലുള്ള ഒരെണ്ണം ഇട്ടപ്പോള്‍ അതും ആക്ഷേപം.
    രസം . രസകരം!!!

  • ജലജ

    റെജീഷ്,
    ഞാന്‍ ലളിതം വ്യാകരണപുസ്തകത്തില്‍ നോക്കി. അതില്‍ അങ്ങനെ ഒരു വൃത്തവുമില്ല അലങ്കാരവുമില്ല. അത് ഒരു ചെറിയ പുസ്തകമാ‍ണ്. സ്കൂള്‍ ലെവലില്‍ ഉള്ളത്.

    നിള വരുന്നത് വരെ കാക്കാം.

  • സുബൈര്‍

    ചേച്ചീ,
    COOL DQWN !!!!!!!!!!!!!!!!!!!!!!!!!!

  • ജലജ

    ok subair

  • beegees

    20 മുകളിലോട്ട്
    5 താഴോട്ട്

  • bindu

    9u last two letters..please help

  • bindu

    got it ….finished.

  • anjanasatheesh

    അതില്ലാത്തവര്‍ ഭാഗ്യവാന്മാര്‍………

    ഈ അഭിപ്രായം എന്നുമുണ്ടായിരിക്കുമോ? (അഭിപ്രായം ഇരുമ്പുലയ്ക്കയല്ല എന്നും കേട്ടിട്ടുണ്ട്)

    yes, of course, why not …………?

    may be we are not get 100 marks……… that’s not an issue…….
    playing ………….and enjoying……. that’s all.

    And I don’t know the opinion is a IRON ROD or not ………..? am very sorry……….

  • Reshmi

    11 B
    22 A

    clue venam

  • ജിനു

    plz help…

    9U, 9A, 5D, 20U..

  • Prasad

    28A,20B,13 D.
    Clue please..

  • anjanasatheesh

    സുബൈര്‍ Says:
    January 19th, 2012 at 1:37 pm
    ചേച്ചീ,
    COOL DQWN !!!!!!!!!!!!!!!!!!!!!!!!!!

    “DOWN”

    സുബെറിനും പറ്റി………………….. :D

  • http://na മുജീബുര്‍ റഹ്മാന്‍

    ജലജേച്ചി, ഇതാണോ ലളിതം!!!!
    നല്ല കഠിനമായ പദപ്രശ്നം, ജലജേച്ചിക്കും മുന്‍നിരക്കാര്‍ക്കും അഭിനന്ദനങ്ങള്‍,
    പ്രത്യേകിച്ച് ഒന്നാം സ്ഥാനം ഒരുശീലമാക്കായിരിക്കുന്നസുബൈറിനും………..
    Need clue
    17 B, 20B, 13 D 2nd letter,26 D 2nd letter, 19U, 20U,23 U
    Thanks

  • ജലജ

    നിമി,
    7Aതളിര്‍ വെറ്റിലയുണ്ടോ… ———- വയ്ക്കാം …
    കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ —-ധ്രുവത്തിലെ പാട്ട്.
    10A മഷിത്തണ്ട് നിഘണ്ടുവില്‍ ഉണ്ട്. thiruvananthapuram എന്ന് നോക്കുകയാണെങ്കില്‍ കിട്ടും. മലയാളം പദപ്രശ്നമാണെങ്കിലും ഞാന്‍ ഇങ്ങനെ ഇംഗ്ലീഷ് നോക്കാറുണ്ട്. വേറെയും ചിലര്‍ ഇത് പതിവുണ്ട്.
    31A ഇത് വയനാട്ടിലെ ഒരു സ്ഥലമാണ്. വയനാട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ എന്ന് നോക്കിയാല്‍ കിട്ടും
    3D ഇത് ഒരു തരം കല്ലാണ്.ശാണ എന്നും പറയും. മഷിനിഘണ്ടുവില്‍ നോക്കൂ.
    9Uശിവൻ–വിക്കിപീഡിയ
    21U ഉമ്മാച്ചു , സുന്ദരികളും സുന്ദരന്മാരും ഇദ്ദേഹം രചിച്ച നോവലുകളില്‍ പെടുന്നു.
    32U ഈ പേരില്‍ ഒരു പൂമരമുണ്ട്.
    വിജയാശംസകള്‍!!!

  • Ajith Raj

    1.9A
    2.10A
    3.28A
    4.11d
    5.9u
    6.20u

  • ജിനു

    20U only…

  • ജിനു

    got it…thanks…. :)

  • ജലജ

    ബീജീസ്,
    20 മുകളിലോട്ട് .ഈ അമ്പെയ്താണ് ദശരഥന്‍ മുനികുമാരനെ കൊന്നതും ശാപം കിട്ടിയതും. സ്വരത്തിനെ ഭേദിക്കുന്നത് എന്ന് അര്‍ത്ഥം എടുക്കാം.
    5U ഇത് പേനക്കാക്ക എന്ന പേരിലും അറിയപ്പെടുന്നു. പേനക്കാക്ക എന്ന് ഗൂഗിളില്‍ നോക്കൂ
    വിജയാശംസകള്‍!!!

  • beegees

    jalaja …thanks a lot…..

  • ജലജ

    രശ്മി,
    11 B കവിത്രയത്തില്‍ പെടും
    22 A മിനി തുറമുഖം- ഗൂഗിള്‍
    വിജയാശംസകള്‍!!!

  • ജലജ

    ജിനു,
    9U,ശിവന്‍ എന്ന് നോക്കിയാല്‍ കിട്ടാവുന്നതല്ലേയുള്ളൂ.
    9A,കൃസ്ത്യന്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന മേല്‍മുണ്ട്. സെറ്റ് സാരിക്കും ഈ പേരുണ്ടെന്ന് സംശയമുണ്ട്.
    5D,
    20U..

    ബാക്കിയെല്ലാം എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • reshmi

    thanks jalajechi.
    good crossword.
    got everything.

  • ഉണ്ണികൃഷ്ണന്‍

    മടുത്തു പോയ ഒരു പദപ്രശ്നം കൂടി,കുറേ നാളുകള്‍ക്കു ശേഷം (ക്ഷമിക്കണം ജലജേച്ചി)…
    ജലജേച്ചി ഇതിനെ ‘ലളിതം’ എന്ന് വിശേഷിപ്പിച്ചതിനു കാരണം അത് ജലജേച്ചി തന്നെ നിര്‍മ്മിച്ചത് കൊണ്ടാണ്…കളിക്കുന്ന നമ്മള്‍ക്ക് മനസ്സിലാകും ഇത് ‘ലളിതം’ ആയിരുന്നോ അല്ലയോ എന്ന്…പലതിന്റെയും സൂചനകള്‍ വെച്ച് നമ്മള്‍ക്ക് നടുക്കടലില്‍ പോയി ദിശ നോക്കുന്നത് പോലെയേ തോന്നിയുള്ളൂ…രണ്ടു മണിക്കൂറില്‍ ഇത് തീര്‍ത്ത സുബൈറിന് അഭിനന്ദനങ്ങള്‍…കൂടുതല്‍ ഒന്നും പറയാനില്ല…

  • ജലജ

    പ്രസാദ്,
    28A,പരശുരാമന്റെ അച്ഛന്‍
    20B,pants മഷിനിഘണ്ടു
    13 D. കൈകേയിയുടെ തോഴി. അവരല്ലേ അഭിഷേകം മുടക്കാന്‍ കൈകേയിയെ പ്രേ രിപ്പിച്ചത്. അറിയാത്ത കാര്യമല്ലല്ലോ
    വിജയാശംസകള്‍!!!

  • http://1 Jenish

    ‌@Anjana

    10A-ഉത്തരം ശരിയാണ്. “അടുത്ത് ചെല്ലുമ്പോള്‍ ആനന്ദം ഉളവാക്കുന്നത്” എന്നര്‍ത്ഥം. ഇപ്പോള്‍ അത് അടുത്ത് ചെല്ലുമ്പോള്‍ മൂക്ക് പൊത്തുന്നത് എന്നാക്കുന്നതാണ് കൂടുതല്‍ ശരി.

    എന്റെ അഭിപ്രായത്തില്‍ മഷിത്തണ്ടിന്റെ അത്രയുമോ അതിലധികമോ തെറ്റുകളുണ്ട് മറ്റ് ഓണ്‍ലൈന്‍ നിഘണ്ടുക്കളില്‍‌.

    @Jalaja

    ##വെട്ടിക്കവലയ്ക്ക് സംസ്കൃതമോ ? ഹായ് നല്ല കാര്യമായി!!!!!!

    എന്താ സംശയം ചേച്ചീ.. കേട്ടിട്ടില്ല അല്ലേ.. GK വേണം..അടുത്ത പദപ്രശ്നത്തിലിടാന്‍ വച്ചിരുന്നതാ.. എന്നാലും പറഞ്ഞുതരാം.. ജ്യനീഷ്യാനന്ദപുരം..

  • Prasad

    നന്ദി ജലജ ചേച്ചി പുരാണങ്ങളില്‍ വലിയ ജ്ഞാനം ഇല്ല

  • ജലജ

    മുജീബ്,
    17 B,ഇതറിയില്ലേ? കഷ്ടം.രാഷ്ട്രപിതാവ്, പിന്നെ രണ്ട് പ്രധാനമന്ത്രിമാര്‍. കുടുംബപ്പേര് പ്രശസ്തമല്ലേ?
    20B,
    13 D 2nd letter,അത്യാവശ്യം പുരാണേതിഹാസങ്ങള്‍ അറിയുന്നയാള്‍ക്ക് ഇതിന് ക്ലൂ എന്തിന്? രാമായണത്തിലെ ഒരു കാണ്ഡമല്ലേ വിച്ഛിന്നാഭിഷേകം. ക്ലൂ നേരത്തെ എഴുതിയിട്ടുണ്ട്.
    26 D 2nd letter,ചോദ്യത്തിലുണ്ടല്ലോ ആ അക്ഷരം. ഇത്തിരി നീട്ടിയാല്‍ മതി .rue എന്ന് ആംഗലേയം വിക്കി
    19U,ഇതിലെ മൂന്ന് അക്ഷരത്തിനും ലിങ്ക് ഉണ്ട്.
    20U,
    23 Uആനന്ദവര്‍ദ്ധനന്‍ എന്ന് ഗൂഗിളില്‍ ഇട്ടാല്‍ ധ്വനി എന്ന വരുന്ന വിക്കിപേജില്‍ നോക്കൂ. സത്തസായി എന്നതിലും ഉണ്ട്. പേജ് തുറക്കുകയേ വേണ്ട.
    വിജയാശംസകള്‍!!! ഇത് ഗൂഗിളില്‍ നോക്കിയില്ലേ?

  • ജലജ

    അജിത്,
    9A
    2.10A
    3.28A
    4.11d brilliant മഷിനിഘണ്ടു നോക്കിയാല്‍ വാക്ക് ഊഹിക്കാം.
    5.9u
    6.20u
    ബാക്കിയെല്ലാം എഴുതിയിട്ടുണ്ട്.
    വിജയാശംസകള്‍!!!

  • http://na മുജീബുര്‍ റഹ്മാന്‍

    ജലജേച്ചി നന്ദി
    തോന്നേണ്ടതു ക്യത്യസമയത്തു തോന്നണ്ടെ, കാണേണ്ടതുകണ്ടുമില്ല.
    17 B ഇതൊരു കുടുംബപ്പേരാണോ?
    20 B ഇതിനു മുന്‍പ് രണ്ടക്ഷരംകൂടിയില്ലേ?

  • http://www.maarunnamalayali.blogspot.com മാറുന്ന മലയാളി

    എനിക്ക് “ലളിത”ത്തിന്റെ അർത്ഥം പറഞ്ഞ് തന്നത് ദേ ഇങ്ങേരാ……….
    http://www.dictionary.mashithantu.com/dictionary/%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%82

  • Rajith Ravi

    9A അവസാന അക്ഷരം

  • ജലജ

    രജിത്,
    9A Onam, Dress, Market, Women, ഓണം, വസ്ത്രം, വിപണി …
    malayalam.oneindia.in/…/09-01-new-trends-in-set-sari-2-aid0167.ht…

    ഇത് ഗൂഗിളില്‍ നോക്കൂ.
    വിജയാശംസകള്‍!!!

  • ജലജ

    റെജീഷ്, അത് ഞാന്‍ കണ്ടിരുന്നു. ചിലപ്പോള്‍ വൃത്തവും അലങ്കാരവും ഉണ്ടാകാം. എനിക്ക് അറിയില്ല.

  • Harilal

    9A clue please…

  • Rajith Ravi

    ആ അക്ഷരം മുന്നേ ട്രൈ ചെയ്തപ്പോള്‍ എടുത്തില്ലായിരുന്നു, ചുമ്മാ ട്രൈ ചെയ്തപ്പോള്‍…

    ഇപ്പോളെടുത്ത്…

    വീണ്ടും നന്ദി

  • nimi

    thanks jalajechi for help

  • ജലജ

    ഹരിലാല്‍, 9Aക്ലൂ നേരത്തെ വിസ്തരിച്ച് എഴുതിയതാണല്ലോ

  • നിളാ പൗര്‍ണമി

    ജലജേച്ചി ,
    നല്ല പദപ്രശ്നം .
    ലളിതമായത് .
    സമയത്തിന് കളിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനം
    എനിക്ക് തന്നെ കിട്ടുമായിരുന്നൂ .
    ഞാന്‍ ഏകദേശം ഒരു മണിക്കൂര്‍ മാത്രമാണ് എടുത്തത്‌
    പൂര്‍ത്തിയാക്കാന്‍ .

  • ഷണ്‍മുഖപ്രിയ

    9എ 29ഡി അധിക സൂചന തന്ന് സഹായിക്കണം. നേരത്തെ തന്ന അധിക സൂചനയില്‍ 9എ-കസവ് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്, പക്ഷെ അത് കൊടുത്തിട്ട് ശരിയാകുന്നില്ല. ഉത്തരം ഇതാണെങ്കില്‍ അത് ഇവിടെ എഴുതിയതിന് എല്ലാവരും ക്ഷമിക്കുക. വേറെ വഴിയൊന്നും കാണുന്നില്ല അതാ. ഇത്ര നേരമായിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന്റെ വിഷമവും നിരാശയും അല്പമുണ്ടേ :(

  • നിളാ പൗര്‍ണമി

    ഇപ്പോഴാണ് കമന്റുകള്‍ വായിച്ചത് .
    ലളിതം എന്ന അലങ്കാരമോ വൃത്തമോ എനിക്ക് ഓര്‍മ കിട്ടുന്നില്ല .
    അങ്ങനെ ഒന്ന് പഠിക്കുകയോ ( ക്ലാസ്സില്‍ കയറാതെ കറങ്ങി നടന്ന
    ഏതെങ്കിലും ദിവസം ഗുരുക്കന്മാര്‍ പഠിപ്പിച്ചിട്ടുണ്ടാവുമോ ആവോ ?)
    പഠിപ്പിക്കുകയോ ചെയ്തതായി ഓര്‍ക്കുന്നില്ല .
    കവികളുടെ അവഗണനയില്‍ മനം നൊന്തു കണ്ണീരോടെ ഏതെങ്കിലും
    വ്യാകരണപുസ്തകത്തിന്റെ താളുകളിരുന്നു നെടുവീര്‍പ്പിടുന്നുണ്ടാവുമോ
    ലളിതം എന്ന ഈ അലങ്കാരം.?വൃത്തം? .
    ശബ്ദതാരാവലിയില്‍ വൃത്തവും അലങ്കാരവും ഉണ്ട്
    എന്ന് പറയുന്നതിനാല്‍ സത്യമാവും .
    കണ്ടു പിടിക്കാന്‍ ശ്രമിക്കട്ടെ . രണ്ടു ദിവസം അനുവദിക്കൂ ജലജേച്ചി .

  • വിദൂഷകന്‍

    ഇതെന്താണ് ഇത് കഥ . പദപ്രശ്നോ?
    നോം അറിയാതെ പോയല്ലോ ശിവ!! ശിവ !!
    ഇനിയെന്താ ചെയ്യണ്ടേ ? ഇവിടന്നങ്ങു തുടങ്ങാം അല്ലെ ?
    ഇത് ഒരു ഒന്നാന്തരം തുടക്കമാവട്ടെ .

  • റഹ്‌മാന്‍

    ജലജ Says:
    January 19th, 2012 at 1:28 pm

    ശബ്ദതാരാവലിയെയാണ് ആധികാരികമായി അദ്ധ്യാപകര്‍ കണക്കാക്കുന്നത്. അതില്‍ പോലും തെറ്റുണ്ടായേക്കാം.

    ദൈവസൃഷ്ടികള്‍ പോലും perfect അല്ല എന്ന് അറിവുള്ളവര്‍ പറയുന്നു.

    ഇങ്ങനെയുള്ള വരികള്‍ ചേച്ചിയില്‍ നിന്ന് തീരെ പ്രതീക്ഷിച്ചില്ല ഈ അറിവുള്ളവരെ ദൈവം സൃഷ്ടിച്ചതല്ലാന്നുണ്ടോ?

  • വിദൂഷകന്‍

    ഇത് കൊള്ളാം നല്ല ഒന്നാന്തരം കളി തന്നെ .
    പിന്നെ ആ ‘അഹങ്കാരം ‘ എവിടുന്നു കിട്ടിയോ എന്തോ ?
    തീരെയങ്ങ് ദഹിക്കണില്ല്യ അത് .
    അമിത ഭാവന അഹങ്കരാവോ ന്റെ ശിവ !!

    പിന്നെ ആ സ്ത്രീധനം.
    അതങ്ങ് നിരോധിച്ചു പെണ്‍കുട്ട്യോളേം വീട്ടുകാരേം രക്ഷിക്കണേന്നു
    പ്രാര്‍ഥിക്കണേനു പകരം കേക്കാന്‍ രസമുള്ളൊരു പേരൂട്ടു
    പ്രോത്സാഹിപ്പിക്കാന്‍ നോക്കുന്നോ ? കലികാലം തന്നെ .

    ഇനി ആ രാഗാലു രസം കൂട്ടി ഊണ് കഴിച്ചിട്ടാവാം ബാക്കി .
    (കഥ തുടരും )

  • anjanasatheesh

    മഹാ ആനന്ദവാടി – ആരെങ്കില്ലും ഒന്ന് വിശദമാക്കാമോ…………….?

    എനിക്കു കറക്കിക്കുത്തി കിട്ടിയ ഉത്തരമാ………….

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ജലജേച്ചി, ഉഗ്രന്‍ പ പ്ര… വിവാദങ്ങള്‍ക്ക് ഞാനില്ല…. പക്ഷെ ഒരു വിയോജന കുറിപ്പ്… ആറു ഡി ഉത്തരത്തിലെ “വാതില്‍” എന്തെ വിട്ടുകളഞ്ഞത്? ഒരാളുടെ അതും പ്രശസ്തനായ ഒരു കഥാകാരന്റെ കൃതിയെ ഇങ്ങനെ മുറിക്കെണ്ടിയിരുന്നില്ല. പ പ്റയുടെ മുഴുവന്‍ സൗന്ദര്യവും തികയാന്‍ അതും കൂടി വേണമായിരുന്നു.

  • ജലജ

    >>>>ജലജേച്ചി ഇതിനെ ‘ലളിതം’ എന്ന് വിശേഷിപ്പിച്ചതിനു കാരണം അത് ജലജേച്ചി തന്നെ നിര്‍മ്മിച്ചത് കൊണ്ടാണ്…കളിക്കുന്ന നമ്മള്‍ക്ക് മനസ്സിലാകും ഇത് ‘ലളിതം’ ആയിരുന്നോ അല്ലയോ എന്ന്<<<<<

    ഉണ്ണികൃഷ്ണന്‍, ഞാന്‍ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.

    ഇത് ഒരു ബോറിങ്ങ് പദപ്രശ്നം ആണെന്ന് എനിക്കും തോന്നിയിരുന്നു. അതാണ് ഞാന്‍ ശരാശരിയിലും താഴെ എന്നെഴുതിയത്. താങ്കള്‍ ഉചിതമായ വാക്ക് പ്രയോഗിച്ചു. സന്തോഷം.

  • ജലജ

    മുജീബ്,
    Gandhi is an Indian family name, meaning a seller of perfumes. വിക്കിയില്‍ കണ്ടതാണ്.
    കാല്‍ എന്നില്ലാതെയും ആവാം എന്ന് മനസ്സിലായില്ലേ? കാല്‍ എന്ന് ചേര്‍ക്കുമ്പോള്‍ പൌനരുക്ത്യം എന്ന ദോഷം വരുമോ എന്നറിയില്ല.

  • ജലജ

    നിളാ പൌര്‍ണമി, ഇത് ലളിതമാണെന്നോ? മറ്റാരും കേള്‍ക്കേണ്ട. :)

    സമയത്തിന് കളിക്കാന്‍ കഴിയാതിരുന്നത് സുബൈറിന്റെയും മറ്റുള്ളവരുടെയും ഭാഗ്യം.

    >>>>ശബ്ദതാരാവലിയില്‍ വൃത്തവും അലങ്കാരവും ഉണ്ട്
    എന്ന് പറയുന്നതിനാല്‍ സത്യമാവും .<<<<<
    ല ശ താരാവലിയില്‍ അലങ്കാരം എന്ന് കൊടുത്തിട്ടുണ്ട്. മഷിയില്‍ വൃത്തമെന്നും. അതിപ്പോള്‍ ഏതായാലും വേണ്ടില്ല .അന്വേഷിക്കുകയൊന്നും വേണ്ട. അത്ര അത്യാവശ്യമുള്ളതായി തോന്നുന്നില്ല. ഇനിയിപ്പോള്‍ എനിക്ക് അത് പഠിച്ചിട്ട് കാര്യമൊന്നുമില്ല. ഇങ്ങനെ കണ്ടപ്പോള്‍ എഴുതിയെന്നേയുള്ളൂ. എനിക്ക് വേണ്ടി സമയം കളയേണ്ട . പദപ്രശ്നത്തിലെ ഉത്തരമൊന്നുമല്ലല്ലോ.

  • ജലജ

    റഹ്‌മാന്‍, അങ്ങനെ എന്റെ പദപ്രശ്നം റഹ്‌മാനെയും കമന്റ് പേജിലെത്തിച്ചു. കൊള്ളാം.

    അറിവുള്ളവരെയും അറിവില്ലാത്തവരെയും സൃഷ്ടിച്ചത് ദൈവം തന്നെ.
    എനിക്ക് താങ്കള്‍ ഉദ്ദേശിച്ചതെന്താണെന്ന് മനസിലായില്ലല്ലോ. ഒന്നു കൂടി വിശദമാക്കാമോ?

  • http://1 Jenish

    @Jalaja, Nila

    മഷിത്തണ്ടില്‍ എല്ലാം വ്യക്തമായി കൊടുത്തിട്ടുണ്ടല്ലോ.. പിന്നെന്താണ് ഈ “ലളിത” ത്തിന് കുഴപ്പം. റെജീഷിന്റെ ലിങ്ക് നോക്കൂ..

  • സുബൈര്‍

    ശബ്ദതാരാവലി പറയുന്നു:

    ലളിതം = 1.സുന്ദരിമാരുടെ ചില ശൃംഗാരഭാവം,വിലാസവിശേഷം, സുകുമാരമായ അംഗവിന്യാസം, 2. സാഹിത്യശാസ്ത്രപ്രകാരം രീതികളിൽ ഒന്ന്, 3.മനോഹരം,സുന്ദരം

    ലളിത= ഒരു രാഗം, ജഗതീച്ഛന്ദസ്സിൽ പെട്ട ഒരു വൃത്തം (തംഭം ജരങ്ങൾ ലളിതാഖ്യവൃത്തമാം)

    ലളിതപദം = ജഗതീച്ഛന്ദസ്സിൽ പെട്ട ഒരു വൃത്തം (ലളിതപദം നജജം യഗണാഢ്യം)
    ലളിതശരീരം = അതിജഗതി എന്ന ഛന്ദസ്സിൽ പെട്ട ഒരു വൃത്തം ( നജനസഗം കില ലളിതശരീരം)

    ഇവയെക്കുറിച്ചെല്ലാം വൃത്തമഞ്ജരിയിൽ പറയുന്നുണ്ട് എന്നും സൂചിപ്പിക്കുന്നു.നിള അത് പഠിച്ചിട്ടുണ്ടാവുമല്ലോ?

  • സുബൈര്‍

    anjanasatheesh Says:
    January 19th, 2012 at 8:53 pm

    മഹാ ആനന്ദവാടി – ആരെങ്കില്ലും ഒന്ന് വിശദമാക്കാമോ…………….?

    ‘മഹാ ആനന്ദവാടി’ക്ക് രൂപഭേദം വന്നാണ്‌ ആ സ്ഥലത്തിന്റെ ഇപ്പോഴത്തെ പേരുണ്ടായത് എന്ന് പറയപ്പെടുന്നു.

  • സുബൈര്‍

    ഒറ്റദിവസം കൊണ്ട് കമന്റുകൾ സെഞ്ചുറി തികയ്ക്കുമെന്ന് തോന്നുന്നു.
    ചേച്ചിക്ക് അഭിമാനിക്കാൻ വകയുണ്ട്. . :)

  • anjanasatheesh

    സുബൈര്‍ Says:
    January 19th, 2012 at 10:51 pm

    മഹാ ആനന്ദവാടി’ക്ക് രൂപഭേദം വന്നാണ്‌ ആ സ്ഥലത്തിന്റെ ഇപ്പോഴത്തെ പേരുണ്ടായത് എന്ന് പറയപ്പെടുന്നു.

    any link in wiki or google or ?

  • ജയേഷ്

    കുറച്ച് പണിപ്പെട്ടെങ്കിലും മുഴുവനും ചെയ്യാന്‍ പറ്റി…നല്ല പദപ്രശ്നമായിരുന്നു

  • കഥാകാരന്‍

    അപ്പോഴേ ഞാന്‍ പറഞ്ഞതാ, തേങ്ങ അടിക്കുന്നതിനു മുമ്പ് വേറെ ആരെങ്കിലും അടിച്ചോ എന്ന് നോക്കണമെന്ന്. അനുഭവിച്ചോ? :)

  • കഥാകാരന്‍

    വിദൂഷകന്

    സ്വാഗതം കൂട്ടുകാരാ. അച്ഛനും അമ്മയ്ക്കും സുഖം തന്നെയല്ലേ? ചേട്ടനെ പ്രത്യേകം അന്വേഷിച്ചതായി പറയണം. ഇപ്പോള്‍ പട്ടണത്തിലോട്ടൊന്നും കാണാറില്ലല്ലോ. തിരക്കാണോ?

    • admin

      കഥാകാരാ , ആരാ ഈ വിദൂഷകന്‍ ? പരിചയത്തില്‍ ഉള്ളതാണോ?

  • കഥാകാരന്‍

    നല്ല മലയാളം
    —————
    26 താഴോട്ട് – ചിഹ്നനം അകാമായിരുന്നു. “അരുത്, വീഴരുത്”

    32 മുകളിലോട്ട് – ഒരു അല്പവിരാമം വേണ്ടതായിരുന്നു. “ഈ പൊടി, കുളിക്കുമ്പോള്‍ സോപ്പിനുപകരം ഉപയോഗിക്കാറുണ്ട്”

    • admin

      സ്ഥലത്തേ പ്രധാന പുലികളെയും പുലിണികളെയും ഫോറത്തില്‍ കാണുന്നില്ലല്ലോ?

      ഒരു അപ്പ്രൂവലും വേണ്ടാത്തത് കൊണ്ടാണോ?
      http://www.mashithantu.com/forum/

  • http://1 Jenish

    വിദൂഷകനൊരു പിഷാരടി റ്റച്ച്… ;)

    • admin

      ജലജേച്ചിയുടെ പദപ്രശ്നം നല്ല തുടക്കാമാണ് എന്ന് പിഷാരടി പറയും എന്ന് തോന്നുന്നില്ല. ആരെങ്കിലും അകട്ട്. കിടു കമന്റുകള്‍ കിട്ടുമോ എന്തോ?

  • ജലജ

    വിദൂഷകാ, സ്വാഗതം. ഇത് ഒരു നല്ല തുടക്കമാകട്ടെ!!!
    പഴയ പദപ്രശ്നങ്ങളും ചെയ്തോളൂ.

  • ജലജ

    വിദൂഷകാ,
    അഹങ്കാരത്തിന്റെ കാര്യം ഞാന്‍ നേരത്തെ എഴുതിയിരുന്നു. സ്ത്രീധനത്തിന് കേള്‍ക്കാന്‍ രസമുള്ള പേരിട്ടത് ഞാനല്ല , ഏതെങ്കിലും പുരുഷനായിരിക്കാനാണ് സാധ്യത. കല്യാണംകഴിക്കുന്നതിന് ദക്ഷിണ വാങ്ങുന്നവരെക്കുറിച്ചെന്തുപറയാന്‍!!!
    ദൈനംദിനജീവിതത്തില്‍ ഉപയോഗിക്കാന്‍ പറ്റിയ ഒരു വാക്ക് കിട്ടിയില്ലേ? തക്കാളി വാങ്ങുമ്പോഴും ആ വാക്ക് തന്നെ ഉപയോഗിച്ചോളൂ. രസം അപ്പോള്‍ തന്നെ ഉണ്ടാകും. :)

  • ജലജ

    അഞ്ജന,
    അത് മാനന്തവാടിയുടെ ആദ്യകാലത്തെ പേരാണ്.

  • ജലജ

    ജെനിഷ്,
    ലളിതത്തിന് കുഴപ്പമൊന്നുമില്ല. ല ശ താരാവലിയില്‍ ഒരു അലങ്കാരം എന്ന് കൊടുത്തിട്ടുണ്ട്. അപ്പോള്‍ ഒരു ആശയക്കുഴപ്പം.
    സുബൈര്‍ എഴുതിയിട്ടുണ്ടല്ലോ. അതാകും ശരി. മകന് തെറ്റ് പറ്റിയതായിരിക്കാം.

  • ജലജ

    സുബൈര്‍,
    കമന്റുകള്‍ കൂടുന്നതില്‍ ഇത്ര അഭിമാനിക്കാനെന്തിരിക്കുന്നു? ഞാന്‍ ഓരോരുത്തര്‍ക്കും വെവ്വേറെ എഴുതുന്നതുകൊണ്ട് കമന്റുകള്‍ കൂടുന്നു. മറ്റ് പലരും ചെയ്യുന്നത് പോലെ അവസാനം ഒറ്റ കമന്റെഴുതാന്‍ ഞാന്‍ ഇനി പഠിക്കേണ്ടിയിരിക്കുന്നു.

  • ജലജ

    അഞ്ജന, ഞാന്‍ മാതൃഭൂമിയിലോ മറ്റോ വായിച്ചതാണ്. ഗൂഗിളില്‍ ഉണ്ടോ എന്ന് തപ്പിനോക്കിയാലേ അറിയൂ.

  • ജലജ

    ജയേഷ്,
    പ്രശ്നം തീര്‍ക്കാന്‍ ചിലപ്പോള്‍ ഇത്തിരി പണിപ്പെടേണ്ടിവരില്ലേ? എന്റെ പദപ്രശ്നങ്ങള്‍ പൊതുവേ ഇങ്ങനെയാണു താനും

  • ജലജ

    കഥാകാരാ, ചിഹ്നനത്തിന്റെ കാര്യത്തില്‍ എനിക്ക് വലിയ പിടിയില്ല. ആദ്യത്തേത് ശരിയാ‍ണ്. രണ്ടാമത്തേത് അറിയില്ല. ഒരു ചിഹ്നം വേണമെങ്കില്‍ കഥാകാരന്‍ ഇട്ടോളൂ. ഒരു വിരോധവുമില്ല.

  • ജലജ

    പിഷാരടി, അത് മുറിച്ചത് ഞാനല്ല.
    ആ കൃതി ഖണ്ഡശ: പ്രസിദ്ധീകരിച്ച സമയത്ത് അതില്‍ വാതില്‍ ഉണ്ടായിരുന്നു. (ഞാന്‍ അന്ന് അത് വായിച്ചിട്ടുണ്ട്. ) പിന്നെ പുസ്തകമായപ്പോള്‍ ആ വാതില്‍ പൊളിച്ചുകളഞ്ഞു. എഴുത്തുകാരനാണോ പ്രസാധകരാണോ രണ്ടുപേരും കൂടിയാണോ ആ പാതകം ചെയ്തതെന്നറിയില്ല. അതുകൊണ്ട് ആ പേര് എഴുതിയെന്നേയുള്ളൂ.

  • വിദൂഷകന്‍

    എനിക്ക് സ്വാഗതം പറഞ്ഞവര്‍ക്ക് ഒരു നന്ദി അങ്ങട്ട് പിടിക്യ .
    ഇനി അതില്ലെലും നോം ഇവിടെ ഒന്ന് കറങ്ങാന്‍ തന്നെ നിരീച്ചു .
    ശ്ശി കാലായി ഇത് പോലൊരു ഉഗ്രന്‍ സ്ഥലം കണ്ടിട്ട് .
    കുശാലായി .

  • വിദൂഷകന്‍

    കഥാകാരന്‍
    കഥയില്ലാത്ത ഒരു കഥാകാരന്‍ ഇവിടെ ശ്ശി നാളായില്ലേ കറങ്ങണ്.
    അതോണ്ടാവും ചേട്ടന്‍ ഈ വഴി വരാത്തത് .
    അച്ഛനും അമ്മയ്ക്കും സുഖം തന്നെ . വാതം ണ്ട് . മാറിക്കോളും .
    കഥാകാരനെ അന്വേഷിച്ചിരിക്കണ് .

  • വിദൂഷകന്‍

    അല്ല അഡ്മിനെ ഇതെന്തു ചോദ്യാ , നാം നൂറ്റാണ്ടുകളായി
    ഇവടൊക്കെ ഉള്ള ആളല്ലേ. തീരെ കഥയില്ലാത്തോണ്ടാവും
    കഥാകാരനെ നമ്മെ തിരിച്ചറിഞ്ഞുള്ളൂ.

  • വിദൂഷകന്‍

    അല്ല ജെനിഷ് ന്നു പറയുന്ന വിദ്വാന്‍ കൊള്ളാല്ലോ .
    ചുമ്മാ അങ്ങ് ആരോപണം ഉന്നയിക്ക്യെ. രാഷ്ട്രീയക്കാരനാ ഓന്‍.
    പിന്നെ ആരപ്പാ ആരോപണ വിധേയനായ ആ ഷാരടി .
    അവിവേകം അങ്ങ് പൊറുത്തു മാപ്പാക്കുക .

  • വിദൂഷകന്‍

    ജലജ,
    പഴയത് ചെയ്യാന്‍ നോമില്ല.
    പുതിയത് നല്ല ചൂടോടെ കിട്ടിയാല്‍ അപ്പൊ നോക്കാം.
    അതല്ലേ നല്ലത് . പഴങ്കഞ്ഞി കൂടുതല്‍ സൂചനേം
    കൂട്ടി അടിച്ചു ആരോഗ്യം കളയണോ ?
    .

  • ജലജ

    വിദൂഷകാ,
    പഴയവയുടെ കമന്റ് പേജ് നോക്കാതിരുന്നാല്‍ പോരേ?

  • ജലജ

    >>>>നാം നൂറ്റാണ്ടുകളായി
    ഇവടൊക്കെ ഉള്ള ആളല്ലേ. <<<<

    അപ്പോള്‍ വയനാടന്‍ തമ്പാന്‍ ആണോ?

  • വിദൂഷകന്‍

    നൂറ്റാണ്ടൊക്കെ അങ്ങനെ വല്ല പ്രശ്നമാക്കണോ ?
    ആ ഈ വയനാടന്‍ തമ്പാന്‍ ആരാ നാട്ടുകാരനാ ……….
    നോം അറില്ല .പൊതുവിജ്ഞാനം അശേഷം ല്ല്യ .
    സ്വയം പുകഴ്ത്തിയല്ല . സത്യം അമ്മയാണേ സത്യം .

  • വിദൂഷകന്‍

    ആ ചര്‍ച്ചാവേദീലങ്ങു കറങ്ങിയപ്പോ ചാകരയല്ലേ ചാകര .
    പക്ഷെ നമ്മുടെ ഈ പേരില്‍ അങ്ങ് കേറാന്‍ പറ്റീലാട്ടോ അഡ്മിനെ.
    ഈ യൂസര്‍ ഐ ഡി അങ്ങ് എടുക്കണില്ല .
    പദപ്രശ്നത്തിലെ ഐ ഡി മതീന്നല്ലേ പറഞ്ഞത് .
    പേര് മാറ്റാന്‍ നിക്ക് വയ്യ. അതിലാണല്ലോ നമ്മുടെ നിലനില്പേ .
    ഇനി ഈ പേരില്‍ ആരേലും കേറിയിട്ടുണ്ടെങ്കില്‍ പുറത്താക്കണം .
    ഇല്ലെങ്കില്‍ പണി പാളൂട്ടോ.

  • വിദൂഷകന്‍

    പറ്റുന്നില്ല അഡ്മിനെ .
    ശ്രമിച്ചു .

    • admin

      ഇമെയില്‍ ഐടി ഉപയോഗിച്ചാണോ ലോഗിന്‍ ചെയ്തത്? അല്ലെങ്കില്‍ അതുപയോഗിച്ചു നോക്കുക.

  • വിദൂഷകന്‍

    ((((((((o )))))
    (((((((((o )))))))))))))
    (((((((ധിം ))))))))))
    (((((((((((പ് ധിം )))))))))

    തേങ്ങ ഉടച്ചതല്ല .
    രാഗാലു ചോദിച്ചു ചെന്നപ്പോള്‍ കടക്കാരന്റെ കയ്യീന്ന് കിട്ട്യതാ .
    ഇതെന്താ മുതുഗൌ വിന്റെ വകുപ്പില്‍ പെട്ടതാണോ ?
    പങ്കു വച്ചെടുത്ത്‌ സഹായിക്കണേ .
    രാഗാലു കണ്ടുപിടിച്ച ആള്‍ക്ക് കൂടുതല്‍ കൊടുക്കാന്‍ ദയവുണ്ടാകണം .

  • fabna

    8a 24a 12a 20b 2d 6d 13u 19u 20u clue pls

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    Jenish Says:
    January 20th, 2012 at 10:14 am
    വിദൂഷകനൊരു പിഷാരടി റ്റച്ച്…
    അയ്യോ എന്നെ വിട്ടേക്കണേ നോം ഒരു സാധു ആണേ…. .

    വിദൂഷകന്റെ രാഗാലു വായിച്ചു ഏറെ ചിരിച്ചൂട്ടോ. വിദൂഷകന് പ്രത്യക്ഷപ്പെടാന്‍ പറ്റിയ സമയായി…പണ്ട് ഒരു മുധു ഗവൂ വരുത്തി വച്ച വിന മറക്കാനിരിക്കുംബോഴാണ് വിദൂഷകന്‍ അത് ഓര്‍മിപ്പിച്ചത്.

  • http://na മുജീബുര്‍ റഹ്മാന്‍

    8a 1991 കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ക്യതി പലവക.
    http://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82
    24a കോട്ടയം ജില്ല ഒരു സിമന്റ് ഫാക്ടറി ഇവിടെയുണ്ട്
    12a സന്യാസിമാർ ജലം കൊണ്ടുനടക്കുന്നതിന് ഉപയോഗിക്കുന്നത്.
    20b pants മഷിനിഘണ്ടു, ഒരുത്തരത്തിലെ ആദ്യ രണ്ടക്ഷരം കളഞ്ഞാല്‍ മതി.
    2d http://www.dictionary.mashithantu.com/dictionary/%E0%B4%B9%E0%B4%B5%E0%B4%A8%E0%B4%82
    6d ഒരീ M.T.വാസുദേവന്‍ നായര്‍ കൃതി
    13u http://dictionary.mashithantu.com/dictionary/%E0%B4%AE%E0%B4%A8%E0%B4%A8%E0%B4%82
    19u http://dictionary.mashithantu.com/dictionary/%E0%B4%B0%E0%B4%BE%E0%B4%97%E0%B4%BE%E0%B4%B2%E0%B5%81
    20u http://dictionary.mashithantu.com/dictionary/%E0%B4%B6%E0%B4%AC%E0%B5%8D%E0%B4%A6%E0%B4%AD%E0%B5%87%E0%B4%A6%E0%B4%BF

  • Rida

    Hi

    29D – First Letter
    9U – 4th Letter.. clue pls…

  • സുബൈര്‍

    >>>>മഹാ ആനന്ദവാടി’ക്ക് രൂപഭേദം വന്നാണ്‌ ആ സ്ഥലത്തിന്റെ ഇപ്പോഴത്തെ പേരുണ്ടായത് എന്ന് പറയപ്പെടുന്നു.

    any link in wiki or google or ?>>>>>

    അഞ്ജന,
    ഗൂഗിളില്‍ നിന്ന്‍ കിട്ടിയതല്ല.
    പണ്ട് വായിച്ച ഒരു പുസ്തകത്തില്‍ കണ്ടതാണ്.
    പുസ്തകത്തിന്റെ പേര് “എത്രയെത്ര സ്ഥലങ്ങള്‍, എന്തെന്തു സംഭവങ്ങള്‍”

  • Rida

    hi

    got.. it…no need clue..thx

    • admin

      http://mashithantu.com/quiz/

      നാളെ പത്തുമണിക്ക് ആദ്യ മത്സരം. അഭിപ്രായം അറിയിക്കുമല്ലോ!

  • വിദൂഷകന്‍

    ചര്‍ച്ചാവേദി എന്നെ ഉള്ളില്‍ കടക്കാന്‍ അനുവദിക്കുന്നില്ല.പ്രശ്നോത്തരിയില്‍ പറ്റുന്നുണ്ട് . ചര്‍ച്ചാവേദിയുടെ ഈ അവഗണന അവസാനിപ്പിക്കൂ .ഇല്ലെങ്കില്‍ ഇനി സമരം തന്നെ വഴി .
    അഖിലലോകവിദൂഷകസംഘം സിന്ദാബാദ് .

    • admin

      കഥാകാരന് വിലക്കില്ലാത്തിടത് വിദൂഷകന് വിലക്കോ?

      വിദൂഷകന്റെ ലോഗിന്‍ വിവരങ്ങള്‍ ഫോറത്തില്‍ ഉണ്ട്. പാസ്‌ വേര്‍ഡ്‌ കാണുവാന്‍ ഞങ്ങള്‍ക്ക്‌ സാധിക്കില്ല. അതുകൊണ്ട് പരീക്ഷിക്കുവാനും പറ്റില്ല.
      അതെ ഇമെയില്‍ തന്നെയാണോ ലോഗിന്‍ ചെയ്യുവാന്‍ കൊടുക്കുന്നത്. cwadmin അറ്റ്‌ mashilabs.us ലേക്ക് ഒരു മെയില്‍ അയയ്ക്കൂ. ഓഫ്‌ ലൈനായി പ്രശ്നം പരിശോധികാം.

  • http://na മുജീബുര്‍ റഹ്മാന്‍

    അഡ്മിന്‍,
    വിദൂഷക സംഘത്തെ എന്തുകൊണ്ട് ചര്‍ച്ചാവേദിയിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല.
    അവര്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് വല്ല വിലക്കുമുണ്ടോ? അതോ വരെകേറ്റിയാല്‍ ചര്‍ച്ചാവേദിയെ
    വെറും ഹാസ്യാത്മക വേദിയാക്കി മാറ്റുമോ എന്ന് ഭയപ്പെട്ടിട്ടോ?
    എന്തായാലും അവരുടെ കാര്യത്തില്‍ ഉടന്‍ ഒരു തീരുമാനമെടുത്താല്‍ നന്നായിരുന്നു!!!!!!!!!!!!

  • ജലജ

    പേരില്ലാത്തവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ അവരെയൊക്കെ നിരോധിക്കുന്നതല്ലേ നല്ലത്? :)

  • ജലജ

    വിദൂഷകാ,
    വയനാടന്‍ തമ്പാന്‍ നാട്ടുകാരനല്ല. (വിദൂഷകന്‍ നാട്ടുകാരനാണോ എന്നൊരു ശങ്കേണ്ട്). മുപ്പതില്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ തിയേറ്ററുകളില്‍ കറങ്ങി നടന്നിരുന്ന ഒരു വിദ്വാനാണ്. അന്ന് ഏകദേശം 300 (അതോ 500ഓ) വയസ്സ് പ്രായമുണ്ടായിരുന്നു. കമലഹാസന്റെ നല്ല ച്ഛായയുള്ള ഒരാള്‍.

  • ജലജ

    അഡ്‌മിന്‍,
    ഇത്രയും short noticeല്‍ പ്രശ്നോത്തരി കളിക്കാനോ ? എത്രപേര്‍ അറിഞ്ഞിട്ടുണ്ടാകും? ഇന്നലെ റ്റിവിയില്‍ സിനിമാതാരങ്ങള്‍ വിലസുകയായിരുന്നില്ലേ, ക്രിക്കറ്റായിട്ടും അവാര്‍ഡ് നിശയായിട്ടും. ഇടയ്ക്ക് ഓടിവന്നൊന്ന് നോക്കിയതുകൊണ്ട് ഞാന്‍ അറിഞ്ഞു.
    എന്തായാലും ഒന്ന് ശ്രമിക്കുക തന്നെ.
    ആദ്യത്തെ 10 സ്ഥാനങ്ങളിലെത്താന്‍ കഴിഞ്ഞാല്‍ അത് എന്റെ കഴിവ്. കഴിഞ്ഞില്ലെങ്കില്‍ അത് ക്വിസിന്റെ കുഴപ്പം. അതാണെന്റെ പോളിസി. :) :) :)

  • നിളാ പൗര്‍ണമി

    പ്രശ്നോത്തരി കളിച്ചു .എനിക്ക് ഇഷ്ടപ്പെട്ടു .
    സ്ഥാനം അറിയാന്‍ കഴിയില്ലല്ലോ . അതെ ഉള്ളൂ പ്രയാസം .
    വരട്ടെ .നോക്കാം .

  • നിളാ പൗര്‍ണമി

    കഥാകാരന്‍ ,വിദൂഷകന്‍ ……………………………
    അടുത്തത് ആരാണാവോ ?

  • വിദൂഷകന്‍

    ഒരു വിധം കടന്നു കൂടി .
    നോക്കട്ടെ ചര്‍ച്ചകള്‍ . എന്നിട്ടാവാം ബാക്കി

  • കഥാകാരന്‍

    @ നിളാ പൗര്‍ണമി,

    ലക്ഷം ലക്ഷം പിന്നാലെ

    എപ്പോഴും ചോദിക്കണമെന്നോര്‍ക്കും …. എന്താ “നിളാ പൗര്‍ണമി” എന്ന പേരിനര്‍ഥം?” ;)

    നിലാ പൗര്‍ണമി എന്ന പേര്‍ മാറി നിളാ പൗര്‍ണമി ആയതാണോ? :)

  • നിളാ പൗര്‍ണമി

    >>>>>>>>>>>@ നിളാ പൗര്‍ണമി,

    ലക്ഷം ലക്ഷം പിന്നാലെ

    എപ്പോഴും ചോദിക്കണമെന്നോര്‍ക്കും …. എന്താ “നിളാ പൗര്‍ണമി” എന്ന പേരിനര്‍ഥം?”

    നിലാ പൗര്‍ണമി എന്ന പേര്‍ മാറി നിളാ പൗര്‍ണമി ആയതാണോ? >>>>>>>>>>>>

    കഥാകാരന്‍ മലയാളിയല്ലല്ലേ .
    ഇനി കഥാകാരന്‍ ആരെന്ന അന്വേഷണം
    അയല്‍ നാട്ടിലേക്കും വ്യാപിപ്പിക്കണമെന്ന് തോന്നുന്നു .

  • നിളാ പൗര്‍ണമി

    @കഥാകാരന്‍
    അല്ലെങ്കിലും പേരിനൊക്കെ എന്തര്‍ത്ഥം . മാതാപിതാക്കളുടെ സ്നേഹം തന്നെ പേരിനര്‍ത്ഥം .
    അല്ലെങ്കില്‍ നിളക്കും നിളയെ നേരെ ചൊവ്വേ കണ്ടിട്ടില്ലാത്ത എനിക്കും തമ്മില്‍ എന്ത് ബന്ധം ?

    ഇപ്പോഴും ഓര്‍ത്തിട്ടും ചോദിക്കാന്‍ താമസിച്ചതെന്തേ ?
    കഥാകാരന്‍ എന്നാ പേര് മാറ്റി മറവിക്കാരന്‍ എന്ന് ആക്കിയാലോ ?

  • കഥാകാരന്‍

    വ്യാകരണപരമായി “നിളാ പൗര്‍ണമി” എന്ന വാക്ക്‌ തെറ്റല്ലേ എന്നൊരു സംശയം. ആരെവിടെ, മാഷിനെ ഹാജരാക്കൂ :)

  • സുബൈര്‍

    കഥാകാരന്‍,
    പേരിലും വ്യാകരണം തിരയേണ്ടതുണ്ടോ?

  • ജലജ

    ഈ പദപ്രശ്നം കൊണ്ട് ഒരു ഗുണമുണ്ടായി. സ്യാനന്ദൂരം തിരുവനന്തപുരത്തിന്റെ സംസ്കൃതം പേരാണെന്ന് എനിക്ക് മനസ്സിലായി.
    4U അറിവ് എന്ന സൂചനയ്ക്ക് പകരം വേദവ്യാസന്‍ (ചിരഞ്ജീവി) എന്നിട്ടാലോ എന്ന് വിചാരിച്ചതാണ്.

  • Jenish

    ##ഈ പദപ്രശ്നം കൊണ്ട് ഒരു ഗുണമുണ്ടായി. സ്യാനന്ദൂരം തിരുവനന്തപുരത്തിന്റെ സംസ്കൃതം പേരാണെന്ന് എനിക്ക് മനസ്സിലായി.

    ഇത് വായിച്ചിട്ട് ഞാന്‍ ഒന്നുകൂടി മുകളില്‍ വരെ പോയി നോക്കി… ഈ പദപ്രശ്നം നിര്‍മ്മിച്ചത് ചേച്ചി തന്നെയാണോയെന്നറിയാന്‍… തന്നെ തന്നെ… :)

  • ജലജ

    അതെന്താ ജെനിഷ് അങ്ങനെ?

  • നിളാ പൗര്‍ണമി

    @കഥാകാരന്‍ ,
    നിളാ പൗര്‍ണമി എന്ന പേര് നല്ല ഒന്നാന്തരം പേരാണ് . അച്ഛനും അമ്മയും ആലോചിച്ചു സ്നേഹപൂര്‍വ്വം എനിക്കിട്ട പേര് .
    കഥാകാരന്റെത് പോലെ തട്ടിപ്പ് പേരല്ല . രേഖകളില്‍ ഉള്ള പേര് .
    ചര്‍ച്ചാവേദിയില്‍ ഞാന്‍ നിളയെക്കുറിച്ച് എഴുതിയതെല്ലാം നുണയാണെന്ന് പറയാന്‍ എങ്ങനെ തോന്നി കഥാകാരാ .
    ജലജേച്ചിയെങ്കിലും സത്യം മനസിലാക്കിയല്ലോ ഭാഗ്യം .

  • നിളാ പൗര്‍ണമി

    @kadhaakaaran

    കഥാകാരന്‍ വായിക്കുവാന്‍ ചര്‍ച്ചാവേദിയില്‍ നിന്ന് ഇവിടെ എടുത്തു ഒട്ടിക്കുന്നു. വായിക്കുമല്ലോ.

    നിളയുടെ തീരത്തെ പൗര്‍ണമി രാവിനെക്കുറിച്ച് എഴുതാന്‍ നല്ലത് ഞാന്‍ തന്നെയാണ് .
    എഴുതുമ്പോള്‍ ഒരു ആത്മകഥയുടെ സുഖം കിട്ടുമല്ലോ .
    വായിക്കുന്നവര്‍ക്ക് കിട്ടിയില്ലെങ്കിലും എഴുതുന്ന എനിക്ക്
    എങ്കിലും കിട്ടും ..
    നിളയും നിളാതീരത്തെ നിലാവും എനിക്ക് സ്വപ്നം മാത്രമാണ് .
    തീവണ്ടിയുടെ വേഗതയില്‍ അവ്യക്തമായിക്കണ്ട നിളയും
    തിരുനാവായയില്‍ നിലാവില്ലാത്ത ദിവസം ഇരുണ്ടു കിടന്ന നിളയും
    മാത്രമാണ് ഓര്‍മയിലുള്ളത്. പക്ഷെ കേള്‍ക്കുന്നവരില്‍ നാടിനോടുള്ള
    പ്രണയം നിറക്കാന്‍ എന്റെ പേരിനു കഴിയുമെന്ന് മനസിലാക്കിയത്
    മരുഭൂമിയുടെ ചൂടില്‍ എത്തിയതിനു ശേഷമാണ് . നിളയിലെ നിലാവ് പലരുടെയും
    കണ്ണില്‍ ഉദിക്കുന്നത് , മനസ്സില്‍ കൂട് വയ്ക്കുന്നത് ഞാന്‍ കണ്ടു . നിളയിലെ നിലാവ്
    എനിക്ക് വിസ്മയമായത് അവിടെയാണ് . വരണ്ടുണങ്ങിയ നിളയിലെ നിലാവിനേക്കാള്‍
    എത്ര സുന്ദരമാണ് സ്വപ്നത്തിലെ ആ നിളയും നിളയിലെ നിലാവും .

    പെരിയാറിന്റെ കൈവഴികള്‍ ഒഴുകുന്ന നാട്ടില്‍ നിന്ന് നിളയെ ഹൃദയപൂര്‍വം സ്നേഹിക്കുന്ന
    സ്വന്തം
    നിളാപൗര്‍ണമി