KRKT2/11/06VAJRA/58

KRKT2/11/06VAJRA/58
Topic :പൊതുവിജ്ഞാനം
By :m.s.priya
Play This Crossword
Top Player’s List

  • കഥാകാരന്‍

    (((((((((((((( )))))))))))))))

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇനി മുതല്‍ പകല്‍ പ പ്രകള്‍ കളിയ്ക്കാന്‍ കഴിയില്ല…. രാത്രികളില്‍ കാണാം.

  • anjanasatheesh

    HAPPY REPUBLIC DAY TO ALL……………….PRAY FOR OUR NATION

    ANJANA SATHEESH

  • ജലജ

    ഈ പദപ്രശ്നം നാളെ കളിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. മറ്റന്നാളാകട്ടെ.

  • Vivek

    ആരും കളിക്കാതിരിക്കുന്നത് മോശമല്ലേ? സമയം തീരെയില്ലെങ്കിലും ഞാന്‍ ശ്രമിക്കാം ……

  • നിളാ പൗര്‍ണമി

    ഞാനും

  • ജലജ

    ഹാവൂ, സമാധാനമായി .( എനിക്കല്ല ഷണ്മുഖപ്രിയയ്ക്ക് :) )

  • ഷണ്‍മുഖപ്രിയ

    അതെ ചേച്ചി ഇപ്പോ സമാധാനമായി :) എന്റെ പദ പ്രശ്നത്തിന് പുലികളും/പുലിണികളും ഒരുമിച്ചു വരാതിരുന്നാല്‍ പിന്നെ വിഷമമാവില്ലേ…വേറേ എതെങ്കിലും പദ പ്രശ്നത്തിന് നിങ്ങള്‍ എല്ലാവരും ഒരുമിച്ച് അവധിയെടുത്തോളൂ ;;)

  • ഷണ്‍മുഖപ്രിയ

    ഒരു മണിക്കൂര്‍ ഇരുപത് മിനുട്ട് കഴിഞ്ഞല്ലോ, എന്താ ആരും നൂറടിക്കാത്തത്!!! ഏതാണാവോ പാരയായത് :(

  • ഷണ്‍മുഖപ്രിയ

    അഭിനന്ദനങ്ങള്‍ അജിത്!!!

  • ഷണ്‍മുഖപ്രിയ

    വിവേകിനു എന്തു പറ്റി!! കുറേ നേരമായി 94-ലില്‍ നില്ക്കുക്കയാണല്ലോ :(

  • ഷണ്‍മുഖപ്രിയ

    വിവേകിന്‌ അഭിനന്ദങ്ങള്‍!!!!

  • vivek

    കളിക്കാത്തവര്‍ ഭാഗ്യവാന്മാര്‍ :(

  • vivek

    അഭിനന്ദനങ്ങള്‍ അജിത്ത് !!!!

  • anjanasatheesh

    additional clues required..

    9B
    9D
    12D
    8U
    9U
    and 33 U

  • anjanasatheesh

    life line is playing not assisting ….admin why you are put the ikon on the screen ?

    • admin

      anjana, എനിക്കൊന്നും മനസിലായില്ല. ലൈഫ്‌ ലൈന്‍ വര്‍ക്ക്‌ ചെയ്യുന്നില്ലേ?

  • ഷണ്‍മുഖപ്രിയ

    ഇതുവരേയും 2 പേര്‍ മാത്രമേ പൂര്‍ത്തിയാക്കിയുള്ളല്ലോ, അത്രയ്ക്കു വിഷമം പിടിച്ചതാണോ ഇത് :(

  • http://1 Jenish

    Pls give clues..

    1A-
    2D-
    7B-
    20A-
    33U-
    34U

  • http://1 Jenish

    Admin,

    The link to this comment page is not working..

  • Vivek

    Admin, the link to the comment page from “play list” page is not working. Please fix that.

  • beegees

    20a
    28a
    2d
    18d
    33u

  • ഷണ്‍മുഖപ്രിയ

    അഭിനന്ദനങ്ങള്‍ അമ്പിളി!!

  • Ranjith

    Pls give clue for 2D, 20A, 28A, 18D, 33U.
    Stuck on 91 for hours… :(

  • ഷണ്‍മുഖപ്രിയ

    @Anjana
    9B-first socialist president of chile
    9D-ഹിന്ദുസ്ഥാനിലെ ജനങ്ങളുടെ ഗീതം
    12D-tomato-based hot sauce
    8U-unshakeable
    9U-സദ്യയിലെ ഒരു അവിഭാജ്യ ഘടകമാണ്‌
    33U-വാഴത്തട നാട്ടി അതിനു മുകളിൽ വയ്ക്കുന്ന ഇടിഞ്ഞിലിൽ കത്തിക്കുന്നു

  • beegees

    Jenish>

    1a….Bulgaria
    7b….. Anamalai mountain
    34u……..”cut”

  • ഷണ്‍മുഖപ്രിയ

    @Jenish
    1A-capital of bulgeria
    2D-ദേശീയ വനിതാകമ്മീഷന് അധ്യക്ഷ
    7B-hill station in Coimbatore district of Tamil Nadu
    20A-gemini in mashithandu
    34U-ഇത് മുറിച്ചല്ലേ ഇപ്പോള്‍ ജന്മദിനാഘോഷം
    @beegees
    28a-ഒരു സുഗന്ധവ്യഞ്ജനമാണ്
    18d-ഗുണക്രിയകളൊന്നിച്ചാൽ
    @Ranjith
    മുകളില്‍ കൊടുത്തിട്ടുള്ള സൂചനകള്‍ നോക്കൂ

  • Unnikrishnan

    വിരസമായ പദപ്രശ്നം ഒരു തുടര്‍ക്കഥ ആവുകയാണല്ലോ വജ്ര വ്യൂഹത്തില്‍….സത്യത്തില്‍ ഇത് ‘ചേരും പടി ചേര്‍ക്കുക’ പോലെയാണ് എനിക്ക് തോന്നിയത്..ഒന്നര മണിക്കൂര്‍ കൊണ്ട് തീര്‍ത്ത വിവേകിനും,അപ്പൂസിനും അഭിനന്ദനങ്ങള്‍…കുറഞ്ഞത് ഒരു പത്ത് ലൈഫ്‌ ലൈന്‍ എങ്കിലും ഇതിനു കൊടുക്കാന്‍ വകുപ്പുണ്ടാകണം അഡ്മിന്‍,അല്ലെങ്കില്‍ ദിവസം ഒന്ന് കഴിഞ്ഞാലും സ്കോര്‍ കാര്‍ഡ്‌ ‘തിരുനക്കര’ തന്നെ ആവും…ഇങ്ങനെ ഒരു പദപ്രശ്നം ഉണ്ടാക്കിയ ഷണ്മുഖപ്രിയക്ക് നന്ദി…

  • ഷണ്‍മുഖപ്രിയ

    അധിക സൂചനകള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആരുമില്ലേ!!

  • Ajith Raj

    എന്റെ അഡ്മിനാദി ദൈവങ്ങളേ..
    ആദ്യത്തെ ഫസ്റ്റ് റാങ്ക്..
    കഴിഞ്ഞപ്പഴേ ഒരു കാപ്പി കുടിക്കാന്‍ ഓടി…
    ഇന്നു തുടക്കം മുതലേ കളിക്കാന്‍ പറ്റി…അക്ഷരപിശാചുകള്‍ കടന്നു കൂടിയിട്ടില്ല..അതുകൊണ്ട് തന്നെ മനോഹരമായ പദപ്രശ്നം..എങ്കിലും മറ്റു പല പ്രശ്നങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ ഇതു കഠിനമായിരുന്നു എന്നു പറയാതെ വയ്യ…
    എന്നാലും എനിക്കാദ്യത്തെ ഒന്നാം സ്ഥാനം തന്ന പദപ്രശ്നം തയാറാക്കിയതിനു ഷണ്‍മുഖപ്രിയക്ക് അഭിനന്ദനങ്ങള്‍

  • Ajith Raj

    Thanks shanmukhapriya and Vivek for the wishes..
    All the best for the top finishers and those who are trying..

  • anjanasatheesh

    ഒരു പണിയുമില്ലാതെ പൊടിയും തട്ടി ഇരിക്കുന്നവന് കളിക്കാന്‍ പറ്റിയ പദപ്രശ്നം. ഇതൊന്നും ഇപ്പോള്‍ മഷിത്തണ്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കളിക്കാന്‍ പറ്റിയ ഒന്നല്ല.ഇതു നിര്‍മ്മിക്കാന്‍ ഏറെ പണിപ്പെട്ടുകാണുംപക്ഷേ ഇത് ആര്‍ക്കാണ് കളിക്കാന്‍ കൊടുക്കുന്നത് എന്നുകൂടി നിര്‍മ്മാതാവ് ഓര്‍ക്കണമായിരുന്നു. പദപ്രശ്നത്തിന്റെ ഗുണം റാങ്കുലിസ്റ്റ് ചലിക്കാത്തപ്പോള്‍ തന്നെ മനസ്സിലാക്കാമല്ലോ. പലരും ഉത്തരങ്ങള്‍ തിരഞ്ഞു മടുത്തു ഉപേക്ഷിച്ചമട്ടാണ്. ലൈഫ് ലയിന്‍ ഒറ്റ അക്ഷരംപോലും കിട്ടിയില്ല.
    പഴയകാല പദപ്രശ്നങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഒന്ന്. ഓരോ അക്ഷരങ്ങള്‍ക്കുവേണ്ടി പരതി നടക്കേണ്ട ഗതികേട്. മതിയായ ലിങ്കുകളുമില്ല. വളരെ മോശം എന്നുതന്നെ പറയേണ്ടിവന്നതില്‍ ദുഖം തോന്നുന്നു

  • ഷണ്‍മുഖപ്രിയ

    Congrajulations Unni &Anjana!!

  • ampily

    20a search mshithantu dictionary fenglish word or മിഥുനം രാശി
    28a -sambar, rasam thudangiyavayil upayogikkunnu…
    2d search acting chairman National Commission for Women 2011
    18 d search for alankarangal
    18d search for “അലങ്കാരങ്ങൾ ” in wiki
    33u search for ” വാഴത്തട നാട്ടി ” …

  • I want to kill Shanmukhpriya

    ജൈനസ്മാരകം?

  • കഥാകാരന്‍

    ഇതും കുറേ ഓടുമെന്നു തോന്നുനു :)

    പഴയ പദപ്രശ്നങ്ങള്‍ പൊടി തട്ടിയെടുക്കുമ്പോഴാണ് പുതിയ പദപ്രശ്നങ്ങളുടെ വിലയറിയുന്നത് അല്ലേ അഞ്ജനേ? ചക്രവ്യൂഹവും എല്ലാവരേയും ചക്രശ്വാസം വലിപ്പിക്കുമോ എന്തോ?

  • കഥാകാരന്‍

    ഇതിന്റെ കുറ്റങ്ങള്‍ പറയാന്‍ ഞാന്‍ സുബൈറിനെ സാദരം ക്ഷണിക്കുന്നു. (ഓന്‍ നല്ലോനാ, എന്നേക്കാളും)

  • http://na മുജീബുര്‍ റഹ്മാന്‍

    please help
    4b, 16b, 15d, 22u, and 37u

  • http://na മുജീബുര്‍ റഹ്മാന്‍

    കഥാകാരന്‍ ഉടയ്ക്കുന്ന തേങ്ങ ഈയിടെ പൊട്ടാറില്ലാത്തതിന്‍റെ കുഴപ്പമാണിതിനെല്ലാം കാരണമെന്നു തോന്നുന്നു, തേങ്ങ ആഞ്ഞടിക്കൂ കഥാകാരാ!!!!

  • http://na മുജീബുര്‍ റഹ്മാന്‍

    ഹൊ! കമന്‍റ് പേജ് അനങ്ങിത്തുടങ്ങി മഹാനായ അഡ്മിന്‍ രംഗത്തെത്തി, നന്ദി…..

  • കഥാകാരന്‍

    >>>>>> I want to kill Shanmukhpriya Says:

    January 28th, 2012 at 7:03 am
    ജൈനസ്മാരകം? >>>>>>>

  • Ajith Raj

    ജൈനസ്മാരകം? >>>>>>>

    Chitharal എന്ന് സെര്ച്ച് ചെയ്തു നോക്കൂ…

  • Ajith Raj

    മുജീബേ…
    4b സൂചന കൊടുത്തിട്ടുണ്ട്..
    16b താമസിക്കുന്ന സ്ഥലം
    15d “അവളുടെ മനമാകേ…”
    22u chain (retail chain ഒന്നു തര്ജ്ജമ ചെയ്തു നോക്കൂ) എന്നൊക്കെ പറയാം
    37u ഗൗണാര്‍,കവണാര്‍

  • Jenish

    ഒരു വിധം തീര്‍ത്തു.. നന്ദി ഷണ്മുഖപ്രിയ & ബീഗീസ്.. അഭിനന്ദനങ്ങള്‍ അജിത്..

    തലയും വാലുമില്ലാത്ത ക്ലൂകളാണ് ഈ പദപ്രശ്നത്തിലെ പ്രശ്നം.. ഒന്നുകില്‍ ചോദ്യം എളുപ്പമാവണം.. അല്ലെങ്കില്‍ ഉത്തരം എളുപ്പമാകണം.. അതുമല്ലെങ്കില്‍ പിരിച്ചെഴുത്തുണ്ടാകരുത്.. അതുമല്ലെങ്കില്‍ ഉത്തരങ്ങള്‍ എത്ര വാക്കുകള്‍ ചേര്‍ന്നതാണെന്നുള്ള അടിസ്ഥാന സൂചനയെങ്കിലും വേണം.. ഇതൊന്നുമില്ലാതെ ഇത് അപ്രൂവ് ചെയ്ത അഡ്മിനും അപ്രൂവര്‍ക്കും ഷണ്മുഖപ്രിയയ്ക്കും അഭിനന്ദനങ്ങള്‍.. :)

    സ്ത്രീകള്‍ക്കു വേണ്ടി – സ്ഥലമാകാം, ആരാധനാലയമാകാം, നിയമമാകാം, ഫെമിനിസ്റ്റാകാം, ആഘോഷമാകാം..
    ജൈനസ്മാരകം -???
    തമിഴ്നാട്ടിലെ ഒരു ഒരു വിനോദ സഞ്ചാര കേന്ദ്രം- ഇങ്ങനൊരെണ്ണം ശരിക്കും ഉണ്ടോ?
    പണ്ഡിതന്‍ – ആ വാക്കിന് “അറിവുള്ളവര്‍” എന്നല്ലേ അര്‍ത്ഥം..

  • anjanasatheesh

    ഇതുകൂടി പറയാതെ വയ്യ.

    ഞാന്‍ അധികസൂചനകള്‍ ചോദിച്ചുവെങ്കില്ലും അതില്ലാതെ തന്നെയാണ് ഈ പദപ്രശ്നം പൂര്‍ത്തിയാക്കിയത്എന്നഭിമാനപുരസരം പറയേണ്ടിയിരിക്കുന്നു.
    നിര്‍മ്മാതാവിന്റെ അധികസൂചനകള്‍ക്കുമുന്നെ പ്രത്യേകിച്ചും

  • http://na മുജീബുര്‍ റഹ്മാന്‍

    Thanks Ajith
    Please help 4b 3rd letter

  • http://na മുജീബുര്‍ റഹ്മാന്‍

    അധികസൂചന വേണ്ട .
    പ്രിയക്കും ,അജിതിനും, മറ്റു വിജയികള്‍ക്കും,അപ്രൂവര്‍മാര്‍ക്കും ഒരിക്കല്‍കൂടി നന്ദി രേഖപ്പെടുത്തുന്നു!!!!!!!

  • anjanasatheesh

    മലപ്പുറം ജില്ലയിലെ പ്രശസ്തമായ ഒരു ഗ്രാമപ്പഞ്ചായത്ത് – എന്താണാവോ അത്….?

    സ്ത്രീകള്‍ക്കു വേണ്ടി – അവ്യക്തമായ സൂചന

    കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ?????????????????

    മലയാളികളുടെ സമ്പാദ്യത്തിന്റെ ആദ്യ സൂക്ഷിപ്പുകാരന്‍- ഇതവരുടെ അഡ്വടൈസിങ്ങ് ക്യാപ്ഷന്‍ ആണോ ? അല്ല വേറേയും ബാങ്കുകളുണ്ടേ………..!!!!!!!!!!! പിന്നെ ഒരുസാധാരണക്കാരനായ മലയാളി ആദ്യം പോകുന്നത് തപാലാപ്പീസില്‍ നിക്ഷേപിക്കാനയിരിക്കും…അല്ലെങ്കില്‍ അതിനും മുന്നെ സ്വന്തം “ഹുണ്ടിക” കയില്‍

    തൃക്കാര്‍ത്തിക- ഒരു വല്ലാത്ത ചെയ്തായിപോയി. ലിങ്കും കുറവ്

    ജന്മദിനം – അവിടെ ആ ഉത്തരത്തിനേ വകുപ്പുള്ളൂ………….അതിനാല്‍ എന്തു പറയാന്‍?????????????

  • ജലജ

    ഞാന്‍ ‘എളുപ്പവഴിയില്‍ ക്രിയ’ ചെയ്തു. എന്നിട്ടും കുറെ സമയം വേണ്ടിവന്നു. ഒറ്റയിരിപ്പിലിരുന്ന് ചെയ്യാനും കഴിഞ്ഞില്ല.

    ഇനി ക്വിസ് പേജില്‍ ഒരു കറക്കിക്കുത്തു നടത്തട്ടെ.

  • നിളാ പൗര്‍ണമി

    @ പ്രിയ ,
    പദപ്രശ്നം അല്പം കഠിനം തന്നെ .
    ഇന്നലെ ശരിക്കങ്ങു കളിക്കാന്‍ പറ്റിയില്ല .
    ആരോഗ്യം ചതിച്ചു . രാവിലെ നാല് മുതല്‍ കമ്പ്യൂട്ടറിന്റെ മുന്നില്‍ തന്നെ ആയിരുന്നു .
    സ്ക്കൂളിലെക്കുള്ള ചില പണികള്‍ .
    പദപ്രശ്നമായപ്പോളെക്കു കണ്ണും തലയും പണിമുടക്കി .
    മോളാണ് ഇന്നലെ കളിച്ചത് .തലവേദനക്കിടയില്‍
    പലതിനും ഉത്തരം പറഞ്ഞു കൊടുത്തു സഹായിക്കാനുമായില്ല .
    എങ്കിലും 95 വരെ അവള്‍ക്ക് കണ്ടെത്താനായി . കറക്കി കുത്തി തന്നെ .
    ചിലത് ഫോണിലൂടെ അച്ഛന്റെ സഹായം തേടി ; കൂട്ടുകാരുടെയും .

    ഇത് കിട്ടിയില്ലെങ്കിലും എളുപ്പമുള്ളതാണെങ്കില്‍ മോളായാലും മതി
    കളിക്കാന്‍ എന്ന് കണ്ടെത്തി
    എന്നതാണ് ഇതുകൊണ്ടുണ്ടായ നേട്ടം .

  • സുബൈര്‍

    ഷണ്‍മുഖപ്രിയക്ക് അഭിമാനിക്കാം….
    അവ്യക്തമായ സൂചനകളും അന്യഭാഷാ പദങ്ങളുടെ അരോചകമായ പിരിച്ചെഴുത്തും
    അപര്യാപ്തമായ ലിങ്കുകളും വഴി പാവം പ.പ്ര കളിക്കാരെ വെള്ളം കുടിപ്പിച്ചതില്‍ …
    മണിക്കൂറുകള്‍ മോനിട്ടറിന് മുന്നില്‍ കുത്തിയിരുന്ന്‍
    മലയാളത്തിലെ സകല അക്ഷരങ്ങളെയും പലവുരു തിരിച്ചും മറിച്ചും പ്രയോഗിക്കാനവസരമുണ്ടാക്കിയതില്‍..
    ബൂലോഗത്തിലെ സ്ത്രീ സംബന്ധിയായ സകലമാന ഇടങ്ങളും ശ്രദ്ധയില്‍ കൊണ്ടുവന്നതില്‍…
    മലപ്പുറത്തെയും കോട്ടയത്തെയും ഗ്രാമങ്ങളെ പരിചയപ്പെടുത്തിയതില്‍…
    ഉത്തരേന്ത്യന്‍ നദികളെയും വിവിധതരം സോസുകളെയും പരിചയപ്പെടുത്തിയതില്‍…
    ………………………………………………………………………………….
    ആവശ്യമുള്ള സമയത്ത് അധിക സൂചനകളൊന്നും നല്‍കാതെ കമന്റ് പേജ് സ്തംഭിപ്പിച്ചതിലും ലൈഫ്‌ലൈന്‍ വെറും നോക്കുകുത്തിയാക്കിയതിലും അഡ്മിനും അഭിമാനിക്കാം..
    (ഇവന്മാരെയൊക്കെ ഒരു പാഠം പഠിപ്പിച്ചല്ലോ…ഹല്ല പിന്നെ..!!)

    അഭിനന്ദനങ്ങള്‍… :)

  • നിളാ പൗര്‍ണമി

    28A ചെടിയുടെ കറ എന്നതിന് പകരം ഇത് ഒരു ചെടിയുടെ കറയാണ്‌ എന്നായിരുന്നു
    സൂചനയെങ്കില്‍ നന്നായിരുന്നു .
    32A ത്രിക്കാരിയൂര്‍ മഹാദേവ ക്ഷേത്രം –അക്ഷരത്തെറ്റ് തൃക്കാരിയൂര്‍ എന്നാണു ശരി .
    ഇത് തൃക്കാരിയൂര്‍ അല്ലെ ? കോതമംഗലത്ത് ആണോ ?
    ആ താലൂക്കിലാണെന്ന് മാത്രം അതിനാല്‍ ക്ഷേത്രത്തിന്റെ പ്രത്യേകത
    എന്തെങ്കിലും ആവുമെന്ന് കരുതി .
    11D പണ്ഡിതന്‍ അല്ല പണ്ഡിതര്‍ ആണ് ബുധജനം

  • Prasad

    need clues for 11D, 24d

  • നിളാ പൗര്‍ണമി

    ജെനിഷ് ,
    തമിഴ്നാട്ടില്‍ അങ്ങനെയൊരെണ്ണം ഉണ്ട് .
    പൊന്നുവിന് തമിഴ്നാട്ടുകാരിയായ സുഹൃത്തില്‍ നിന്നാണ് ഉത്തരം കിട്ടിയത് .

  • Krishna Kumar

    8u ഒരു കുളു???? ഇന്നലെ വീണ്ടും കൃത്യ സമയത്തു തന്നെ തുടങ്ങാന്‍ പറ്റി, ഒരു റാങ്ക് ഉറപ്പിക്കുകയും ചെയ്തു :) ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി ഇത് എന്റെ കലത്തില്‍ വേവുകയില്ലെന്ന്! അതോടെ പൂട്ടിക്കെട്ടി. ഇന്നു പതിയെ ഓരോന്നായി മുഴുമിപ്പിക്കുന്നു.

  • സുബൈര്‍

    ഇതിലെ ചില സൂചനകള്‍ ആവശ്യത്തിലധികം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതുംകൂടി
    താഴെ കൊടുത്ത രീതിയിലായിരുന്നെങ്കില്‍ പദപ്രശ്നത്തിന്റെ പൊതുസ്വഭാവവുമായി ചേര്‍ന്ന്പോയേനെ:
    1A അഡ്രിയാറ്റിക് കടല്‍, മദ്ധ്യ യൂറോപ്പ്, കരിങ്കടല്‍ ഇവയുമായി ബന്ധം
    5A ‘ എല്ലാവരോടും പകയോടെ ‘ (ദീപിക പത്രത്തില്‍ എന്ന് വേണ്ടിയിരുന്നില്ല.അല്ലെങ്കില്‍ അതുമാത്രം മതിയായിരുന്നു!)
    31A കേരള രാഷ്ട്രീയം
    29B സിവില്‍ സര്‍വീസ് റാങ്ക്, സാഹിത്യകാരന്‍
    9D ആദ്യമായി ഇത്തഹാദില്‍
    3D ക്രിക്കറ്റ്/ടെന്നീസ്
    13D ജൈവഗ്രാമം
    37U ഗൗണ മഹര്‍ഷി(ഗൗണ മഹര്‍ഷിയുടെ കമണ്ഡലു)

  • anjanasatheesh

    8U – അക്ഷര മാലയിലുണ്ട്

    Krishna Kumar Says:
    January 28th, 2012 at 12:21 pm

    ഇന്നലെ വീണ്ടും കൃത്യ സമയത്തു തന്നെ തുടങ്ങാന്‍ പറ്റി, ഒരു റാങ്ക് ഉറപ്പിക്കുകയും ചെയ്തു ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മനസ്സിലായി ഇത് എന്റെ കലത്തില്‍ വേവുകയില്ലെന്ന്! അതോടെ പൂട്ടിക്കെട്ടി. ഇന്നു പതിയെ ഓരോന്നായി മുഴുമിപ്പിക്കുന്നു.

    ഇത് കലത്തിന്റെ കുഴപ്പമല്ല കൃഷ്കുമാര്‍………………അതിലേക്കിട്ടു തന്ന പദപ്രശ്നത്തിന്റെയാ………..

  • bindu

    clue need for 40b, 27b, 29b, 13d, 15d, 24d…….please help.

  • bindu

    got 40 B

  • Neema

    Hi

    Please give clue for 40 A , 40 B , 11 D , 24 D & 25 D
    Thanks in advance

  • Prasad

    27-B മലപ്പുറം ജില്ലയുടെ വടക്കുപടിഞ്ഞാറേ അറ്റത്താണ്
    29B-Idukki collector during munar operation
    15-D Name of a famous jewelery-strongest of pandavas
    24-D വസ്ത്രതിന്റെ നിറം

  • anjanasatheesh

    @ bindu

    27B- ലതയും കുന്നും

    29B – “ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്വരയില്‍” – അദ്ദേഹത്തിന്റ രചന

    13D – First bio village in kerala – എന്നു ഗൂഗിളില്‍ തിരയൂ

    15D – ചത്തത് കീചകനെങ്കില്‍ …………………….?

    24D – സന്ന്യാസി യുടെ പര്യായമല്ല വേണ്ടത് – അവര്‍ ധരിക്കുന്ന വേഷത്തെക്കുറിച്ച് ആലോചിക്കു

  • Prasad

    13-D The biggest panchayth in around thodupuzha

  • bindu

    only 13 D last two letters & 24 D

  • സുബൈര്‍

    @ bindu

    27B ചാനല്‍ ചര്‍ച്ചകളിലെ ഒരു സ്ഥിരസാന്നിധ്യം ഇല്ലേ? ‘അപ്പുക്കുട്ടന്‍ ……….’
    29B എല്ലാ പരീക്ഷകളിലും ഒന്നാം റാങ്ക് നേടിയ ഈ മലയാളിയെ ഓര്‍മ്മയില്ലേ?
    ’1989-ൽ ഐ.എ.എസ്. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് ‘ എന്ന്‍ ഗൂഗിളില്‍ തിരയൂ
    13D സൂചന ഇംഗ്ലീഷിലാക്കി ഗൂഗിളില്‍ തിരയൂ
    15D പാണ്ഡവരിലെ രണ്ടാമന്റെ പേര് തന്നെ
    24D സംന്യാസിമാര്‍ സാധാരണ ധരിക്കുന്നത് …..

    • admin

      >>> ആവശ്യമുള്ള സമയത്ത് അധിക സൂചനകളൊന്നും നല്‍കാതെ കമന്റ് പേജ് സ്തംഭിപ്പിച്ചതിലും ലൈഫ്‌ലൈന്‍ വെറും നോക്കുകുത്തിയാക്കിയതിലും അഡ്മിനും അഭിമാനിക്കാം..

      ആദ്യത്തേത് ഞാന്‍ ഏറ്റെടുത്തു. ഇന്നലെ അധികം സമയം ഓണ്‍ ലൈനില്‍ വരുവാന്‍ കഴിഞ്ഞില്ല.

      രണ്ടാമത്തേത്തില്‍ എനിക്ക് ഒന്നും ചെയ്യുവാന്‍ ഇല്ല.

      [കമന്റ് മോഡറേഷന്‍ തത്കാലത്തേക്ക് എടുത്തു കളയുന്നു. അനാവശ്യം വരുകയാണെങ്കില്‍ പുനസ്ഥാപിക്കാം.]

  • Neema

    Clues not required !! Thanks

  • bindu

    Got every thing. @ Subair: thanks for the clues.

  • Unnikrishnan

    ആലിബാബ എപ്പോഴാ കള്ളന്മാരുടെ നേതാവായത്????…കേക്കില്ലെങ്കിലും പിറന്നാള്‍ ആഘോഷിക്കാമല്ലോ, അല്ലെങ്കില്‍ തന്നെ പിറന്നാള്‍കേക്ക്‌ മുറിക്കുന്ന ഏര്‍പ്പാടൊക്കെ എന്ന് തൊട്ടാ ഉണ്ടായേ??…..’ജൈനസ്മാരകം’ – സത്യത്തില്‍ എവിടെയാ ഈ സ്ഥലം?….മലപ്പുറത്തെ ആ ഗ്രാമപഞ്ചായത്ത് എന്തിനാണ് പ്രശസ്തം???..നാരായണ സ്വാമി സാഹിത്യകാരനും ആയിരുന്നോ?,പുതിയ അറിവാണ്…സോസ് വേണ്ടായിരുന്നു…സന്യാസി,ജന്മദിനം,ജാലവിദ്യ – ഇത് മൂന്നും ചേരുംപടി പോലെ മാത്രമേ തോന്നിയുള്ളൂ….’അബ്ലെര്‍’ എന്ന പേര് ‘അബ്രാര്‍’ എന്നാക്കേണ്ടിയിരുന്നില്ല…ഇവരാണെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല എന്നുള്ളത് വേറെ കാര്യം…
    പ്രിയ പറഞ്ഞ പോലെ പദപ്രശ്നം പൂര്‍ത്തിയായപ്പോള്‍ മറ്റുള്ളവര്‍ക്ക് സൂചനകള്‍ കൊടുക്കണം എന്നുണ്ടായിരുന്നു, പക്ഷെ നമ്മള്‍ക്ക് തന്നെ കറക്കി കുത്തി മാത്രം കിട്ടി എന്നിരിക്കെ പിന്നെ എങ്ങിനെയാണ് ബാക്കിയുള്ളവര്‍ക്ക് ക്ലൂ കൊടുക്കുന്നത്???,ക്ലൂ കൊടുക്കാന്‍ ഒരു ക്ലൂവും ഇല്ലായിരുന്നു എന്നതായിരുന്നു എന്റെ അവസ്ഥ….

  • നിളാ പൗര്‍ണമി

    ആരും ചര്‍ച്ചാവേദിയിലേക്ക് വരുന്നില്ലല്ലോ ?
    അഞ്ജന ,പ്രസാദ് , അമ്പിളി ,നീമ , ബിന്ദു , ബീജീസ് , അജിത്‌ , കൃഷ്ണകുമാര്‍ ….
    എല്ലാവരും ഒന്ന് വന്നു പോകൂ ആ വഴി .

    പ്രിയാ, കുറച്ചുകൂടി സജീവമാകൂ .

  • നിളാ പൗര്‍ണമി

    അഡ്മിന്‍ ,
    മോഡറേഷന്‍ വേണ്ട . ഉള്ള മാര്‍ക്ക് കൊണ്ട് തൃപ്തിപ്പെട്ടോളാം.

  • നിളാ പൗര്‍ണമി

    ശരിതന്നെ ഉണ്ണി . എന്റെ അവസ്ഥയും അത് തന്നെ . ഉത്തരം കിട്ടിയ വഴി അറിയില്ലല്ലോ ?

  • സുബൈര്‍

    >>> [കമന്റ് മോഡറേഷന്‍ തത്കാലത്തേക്ക് എടുത്തു കളയുന്നു. അനാവശ്യം വരുകയാണെങ്കില്‍ പുനസ്ഥാപിക്കാം.]>>
    അനാവശ്യം???????

    >>ഇതിന്റെ കുറ്റങ്ങള്‍ പറയാന്‍ ഞാന്‍ സുബൈറിനെ സാദരം ക്ഷണിക്കുന്നു. >>>
    കഥാകാരാ, ‘നല്ല മലയാളം’ പംക്തി അവസാനിപ്പിച്ചോ?

  • സുബൈര്‍

    >>>ഉത്തരം കിട്ടിയ വഴി അറിയില്ലല്ലോ ?>>>
    എന്തായാലും ഉത്തരം കിട്ടിക്കഴിഞ്ഞ സ്ഥിതിക്ക് ഉത്തരത്തില്‍ നിന്ന് ചോദ്യത്തിലേക്ക് പോവാമല്ലോ?
    ഞാന്‍ പലതും മനസ്സിലാക്കിയത് അങ്ങനെയാണ്.

  • നിളാ പൗര്‍ണമി

    ഈ പേജില്‍ വരുന്ന എല്ലാവരും മഷിത്തണ്ട് സുഡോക്കുവിന്റെ തൊട്ടു മുകളില്‍ കാണുന്ന ഫോറം എന്ന രണ്ടക്ഷരത്തില്‍ വെറുതെ ഒന്ന് ക്ലിക്ക് ചെയ്യുക .
    നിങ്ങള്‍ക്ക് മുന്നില്‍ ഒരു പുതിയ ലോകമായിരിക്കും പ്രത്യക്ഷപ്പെടുന്നത് .
    പുതിയ സ്വാതന്ത്യവും .
    നിങ്ങള്‍ക്ക് പറയാനുള്ളത് ,അറിയാനുള്ളത് .
    നിങ്ങളുടെ സാഹിത്യ വാസനകള്‍ പുറത്തു കൊണ്ടുവരുന്നതിന് ,
    ആനുകാലിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് .
    നിങ്ങളുടെ അവസരം നഷ്ടപ്പെടുത്താതിരിക്കുക.

    എന്ന് നിളാ പൗര്‍ണമി
    (അഡ്മിന്‍ ഒരു കൈക്കൊളിയും തന്നിട്ടില്ല .
    ഞാന്‍ സ്വന്തം ഇഷ്ടപ്രകാരം നല്‍കുന്ന പരസ്യം .
    വെറും പരസ്യമല്ല . വിശ്വാസം അതല്ലേ എല്ലാം )

  • നിളാ പൗര്‍ണമി

    തിരുത്ത്‌ ‘കൈക്കൂലി ‘

  • നിളാ പൗര്‍ണമി

    പലതും മനസ്സിലാക്കിയല്ലോ അപ്പോള്‍ മോശമില്ല പദപ്രശ്നം

  • നിളാ പൗര്‍ണമി

    കഥാകാരന്റെ ‘നല്ല മലയാളം’ നഷ്ടപ്പെട്ടിരിക്കുന്നു .
    കഴിഞ്ഞ രണ്ടു പദപ്രശ്നങ്ങളുടെ കമന്റ് നോക്കുക .
    ഈ പേജില്‍ ‘നല്ല തമിഴ്’ പ്രതീക്ഷിക്കാം .

  • സുബൈര്‍

    ഇതിനേക്കാള്‍ കൂടുതല്‍ മനസ്സിലാക്കാനുതകുന്ന ഒരു നിര്‍മ്മിക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ..

  • സുബൈര്‍

    തിരുത്ത്‌:
    ഇതിനേക്കാള്‍ കൂടുതല്‍ മനസ്സിലാക്കാനുതകുന്ന ഒരു പദപ്രശ്നം നിര്‍മ്മിക്കാന്‍ പറ്റുമോ എന്ന് നോക്കട്ടെ..

  • നിളാ പൗര്‍ണമി

    ജലജേച്ചി എളുപ്പവഴിക്കു രക്ഷപ്പെട്ടത് എങ്ങോട്ട് ?
    “കളിക്കാത്തവര്‍ ഭാഗ്യവാന്മാര്‍ ” എന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് സ്ഥലം വിട്ട വിവേകിന്റെ അവസ്ഥയെന്ത് ?
    കഥാകാരന്‍ മുങ്ങിയതെങ്ങോട്ടു ? ചക്രശ്വാസം വലിക്കാന്‍ തയാറെടുക്കുകയാണോ?
    ആരാണ് ഷണ്മുഖപ്രിയയെ കൊല്ലാന്‍ ആഗ്രഹിക്കുന്നത് ?

    ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ , പുതിയ വിവാദങ്ങള്‍
    ഫോറത്തിലേക്ക് മടിക്കാതെ കടന്നു വരൂ .

  • anjanasatheesh

    @ subair,

    ശിക്ഷകളേറ്റു വാങ്ങാന്‍ മഷിത്തണ്ടു പദപ്രശ്നകളിക്കാരുടെ ജീവിതം ഇനിയും ബാക്കി………… :D :D :D

  • നിളാ പൗര്‍ണമി

    നല്ലത് . സൂചനകള്‍ വേണ്ട . ഉത്തരം കറക്കിക്കുത്തിയിട്ടു സൂചന ഞങ്ങള്‍ പറഞ്ഞു തരാം .

  • anjanasatheesh

    നിളാ പൗര്‍ണമി Says:
    January 28th, 2012 at 3:12 pm

    ജലജേച്ചി എളുപ്പവഴിക്കു രക്ഷപ്പെട്ടത് എങ്ങോട്ട് ?
    “കളിക്കാത്തവര്‍ ഭാഗ്യവാന്മാര്‍ ” എന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് സ്ഥലം വിട്ട വിവേകിന്റെ അവസ്ഥയെന്ത് ?
    കഥാകാരന്‍ മുങ്ങിയതെങ്ങോട്ടു ? ചക്രശ്വാസം വലിക്കാന്‍ തയാറെടുക്കുകയാണോ?
    ആരാണ് ഷണ്മുഖപ്രിയയെ കൊല്ലാന്‍ ആഗ്രഹിക്കുന്നത് ?

    വല്ല സീരിയലുകാരു കാണേണ്ട……….എപ്പോ കൊണ്ടുപോയി എന്നു ചോദിച്ചാമതി…… :D

  • നിളാ പൗര്‍ണമി

    ഞാന്‍ പറയാം നല്ല മലയാളം .
    ഇതില്‍ തെറ്റൊന്നും ഇല്ല.
    തെറ്റ് വരാന്‍ മാത്രം സൂചനകളില്ലാതെ പോയി എന്ന വലിയൊരു തെറ്റ് പക്ഷെ സൂചനകളില്‍ ഒളിച്ചിരിക്കുന്നു .

  • സുബൈര്‍

    പാവം കളിക്കാര്‍ ബോട്സ്വാനയിലെ ജലാശയം തപ്പി നടന്ന ദിവസം ഷണ്മുഖപ്രിയയുടെ കമ്പ്യൂട്ടര്‍ പണിമുടക്കിലായിരുന്നു. ഇപ്പോഴോ…..?

  • Jenish

    “ബോട്സ്വാനയിലെ ജലാശയം“ – എവിടെയോ കേട്ട് മറന്നതുപോലെ..

  • Jenish

    ഇതിലും ഭീകരമായിരുന്നു ഗ്രീക്ക് പുരാണം … ;)

  • സുബൈര്‍

    നിള,
    തെറ്റില്ല എന്ന് തീര്ച്ചയാക്കുന്നതിനു മുമ്പ് ഇതൊന്നു നോക്കൂ:

    “കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാനി ഇവിടെ നിന്നുമാണ്”
    ‘ഇവിടെ നിന്നാണ്’ എന്ന് പോരേ?

    “മലപ്പുറം ജില്ലയിലെ പ്രശസ്തമായ ഒരു ഗ്രാമപ്പഞ്ചായത്ത്”
    ‘പ’ ഇരട്ടിക്കേണ്ടതുണ്ടോ? ‘ഗ്രാമപഞ്ചായത്ത്’ എന്ന് പോരേ?

    “ചങ്ങനാശ്ശേരിയിലെ സാഹിത്യകാരനായ സിവില്‍ സര്‍വീസ് റാങ്കുകാരന്‍ ”
    ‘ചങ്ങനാശ്ശേരിയിലെ’ കഴിഞ്ഞ് അങ്കുശം വേണ്ടേ?

    “സന്ന്യാസി”
    സംന്യാസി എന്നല്ലേ ശരി?

    “മലയാളികളുടെ സമ്പാദ്യത്തിന്റെ ആദ്യ സൂക്ഷിപ്പുകാരന്‍”
    ‘ബാങ്ക് പുല്ലിംഗമാണോ? (അബോധതലത്തില്‍ സ്ത്രീകള്‍ പോലും പുരുഷമേധാവിത്വം അംഗീകരിക്കുന്നത് കൊണ്ടാണോ ‘സൂക്ഷിപ്പുകാരി’ എന്ന് പറയാത്തത്?)
    ഈ ചോദ്യത്തിന്റെ ഉത്തരം ഒരു വ്യക്തിയുടെ പേരല്ലേ വരേണ്ടത്? ‘സൂക്ഷിപ്പുകാര്‍’ എന്നായിരുന്നെങ്കില്‍ ഈ കുഴപ്പമില്ലായിരുന്നു.

    “ചിഹ്നനം”
    ഉത്തരമായി വരുന്ന വാക്കിനു ഈ അര്‍ത്ഥവുമുണ്ടോ?

    11D ജെനീഷ്/അഞ്ജന പറഞ്ഞതിനോട് യോജിക്കുന്നു. 23U ഉണ്ണി പറഞ്ഞതിനോടും…

  • I want to kill Shanmukhpriya

    1a ചോദ്യത്തില്‍ ഒരു സംശയം
    ചുരങ്ങള്‍ സാധാരണ പര്‍വ്വതനിരകളുമായി ബന്ധപ്പെട്ടതല്ലെ?
    സമുദ്രങ്ങളും മറ്റു ജലശേഖരങ്ങളുമായി ബന്ധപ്പെട്ടതു കനാലുകളല്ലെ?

  • I want to kill Shanmukhpriya

    40 a ഉത്തരത്തിനു എന്നു മുതലാണു “മുറ്റം” എന്ന അര്‍ത്ഥം ഉണ്ടായത്?

  • I want to kill Shanmukhpriya

    15 D The xxxx River (Marathi: xxxx नदी, kannada:xxxx ನದಿ) originates in Bhimashankar hills near Karjat on the western side of Western Ghats, known as Sahyadri, in Maharashtra state in India. xxxx flows southeast for 861 km through Maharashtra, Karnataka, Andhra Pradesh states.

    ഉത്തരേന്ത്യയില്‍ എങ്ങനെ എത്തി?

  • നിളാ പൗര്‍ണമി

    ഞാന്‍ നല്ല ഒരു അധ്യാപികയാണ് .ചെറിയ തെറ്റിന് കുട്ടികളെ ശിക്ഷിക്കില്ല .
    സന്ന്യാസി ശരി തന്നെ .
    ചിഹ്നങ്ങളില്‍ ഒന്നാണ് ഉത്തരം .
    ബാങ്കിന്റെ തലപ്പത്തിരിക്കുന്ന ആളോ തുടങ്ങിയ ആളോ പുരുഷനാവും .പോരെ ?

  • നിളാ പൗര്‍ണമി

    ഗ്രീക്ക് പുരാണത്തെ ക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത് ജെനിഷ് . ഞാനത് മറന്നു

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    വളരെ മോശം പ പ്ര.. ഞാന്‍ ഈ പണി നിര്‍ത്തി…. മലപ്പുറം ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്ത്‌ എന്തിനാണ് പ്രശസ്തം. പല ചോദ്യങ്ങളും ഉത്തരം കിട്ടാതെ ഇരുട്ടില്‍ തപ്പുന്നവ…. പല ഉത്തരങ്ങളും എത്ര വാക്കുകള്‍ എന്ന് എഴുതാഞ്ഞത്‌? ഉദാഹരണം 9 ബി ഒന്പതക്കം എന്നതിന് അഞ്ചു നാല് എന്ന് കൊടുത്തിരുന്നെങ്കില്‍ കുറച്ചു കൂടി എളുപ്പമായേനെ….ഷണ്മുഖ പ്രിയയെ കാണാനില്ലല്ലോ

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    എന്തിനീ ലൈഫ് ലൈന്‍ എന്ന പ്രഹസനം?

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    സ്ത്രീകള്‍ക്ക് വേണ്ടി ?
    ഇതിഹാദ് മാസിക കണ്ടവരുണ്ടോ? അങ്ങനെ ഒരു മാസിക ഉണ്ടോ?
    ഇനി ആരെങ്കിലും ഇന്ത്യയിലെ ഒരു ഗ്രാമം എന്ന് ചോദിച്ചാലും കറക്കി കുത്തണമല്ലോ ഈശ്വര…

  • nimi

    please give clues for
    40A
    40B
    12D
    25D
    10U

  • I want to kill Shanmukhpriya

    @nimi

    40A walk മലയാളീകരിച്ച് ആദ്യ രണ്ടക്ഷരങ്ങള്‍
    40B സൂര്യന്‍ ഒരു _____ ആണ് എന്ന് സ്കൂളില്‍ പഠിച്ചിട്ടില്ലേ?
    12D ഈ പേരില്‍ ഒരു നൃത്തമുണ്ട്. (ചെറിയ സാദൃശ്യമെങ്കിലും പേരിലുണ്ട്)
    25D പപ്പയുടെ സ്വന്തം അപ്പൂസ് സിനിമയില്‍ ചാണകമേറു മുഖത്തു വാങ്ങി. മമ്മൂട്ടിയുടെ കാര്യസ്ഥനായി അഭിനയിച്ചു
    10U life line ഉപയോഗിക്കുമ്പോള്‍ രണ്ടാമത്തെ അക്ഷരം കിട്ടും. ആദ്യ രണ്ടക്ഷരങ്ങള്‍ മഷിത്തണ്ടില്‍ പരതിയാല്‍ ഉത്തരം കിട്ടും

  • ഷണ്‍മുഖപ്രിയ

    @subair
    പാവം കളിക്കാര്‍ ബോട്സ്വാനയിലെ ജലാശയം തപ്പി നടന്ന ദിവസം ഷണ്മുഖപ്രിയയുടെ കമ്പ്യൂട്ടര്‍ പണിമുടക്കിലായിരുന്നു. ഇപ്പോഴോ…..?

    ഞാനിന്നലെ വൈകിട്ട് പദ പ്രശ്നം തുടങ്ങി ഒരു മണിക്കൂര്‍ ആകാറായപ്പോള്‍ ഇവിടെ വന്നു, പിന്നീട് 7 മണിക്കൂര്‍ നിങ്ങള്‍ കളിക്കാരുടെ ഒപ്പം തന്നെയുണ്ടായിരുന്നല്ലോ, അവസാനം ആവശ്യപ്പെട്ട (കാണുവാന്‍ കഴിഞ്ഞ) അധിക സൂചനകള്‍ നല്കിയ ശേഷമാണ് ഞാന്‍ പോയതല്ലോ!! ഇന്നത്തെ ദിവസം കുറച്ചു മുന്‍പാണ് വരാന്‍ കഴിഞ്ഞത്.

    ഇന്നലെ സ്കോര്‍ കണ്ടപ്പോഴാണ് ഇത് എല്ലാവരേയും എത്രത്തോളം വിഷമിപ്പിച്ചത് എന്ന് മനസ്സിലായത്. നേരിട്ടുള്ള സൂചന നല്കാതെയുള്ള ഒരു പദ പ്രശ്നം, അതായിരുന്നു ഇത് നിര്‍മ്മിക്കുമ്പോള്‍ മനസ്സില്‍. ഒരു പദ പ്രശ്നവും ക്വിസും തമ്മിലുള്ള വ്യത്യാസവും, നേരിട്ടല്ലാത്ത സൂചന നല്കുന്നതെങ്ങനെയെന്നുമുള്ള അറിവും, ഈ പദ പ്രശ്നക്കളരിയില്‍ നിന്നും, നിങ്ങളെല്ലാവരുടേയും പദ പ്രശ്നങ്ങള്‍ കളിച്ചു നേടിയതു തന്നെയാണ്. അപ്പോള്‍ അങ്ങനെയൊരെണ്ണം നിര്‍മ്മിക്കുകയെന്നാഗ്രഹിക്കുക സ്വാഭാവികം. ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ ഈ വിധമായി, ഏകദേശം ഒരു വര്‍ഷം ആകാറുമായി. പക്ഷേ ഇത് എല്ലാരേയും ഇത്രയേറേ കുഴപ്പിക്കുമെന്ന് സ്വപ്നേപി കരുതിയിരുന്നില്ല. ഇതാരും വിശ്വസിക്കുമെന്ന് കരുതുന്നില്ല. വിശ്വസിച്ചാലും ഇല്ലെങ്കിലും (ടെലിവിഷന്‍ പരിപാടിയുടെ പരസ്യമല്ല) എന്റെ മനസിലുള്ളത് എഴുതണമല്ലോ. ഇപ്പോള്‍ ഒരു കാര്യം തീര്‍ച്ചയായി, സ്വന്തം പദ പ്രശ്നം എത്രത്തോളം കഠിനമെന്ന് മറ്റുള്ളവര്‍ കളിച്ചു കഴിയുമ്പോഴേ നിര്‍മ്മാതാവിന് ശരിക്കും അറിയാന്‍ കഴിയൂ. ഇതിലും ഭീകരമായത് ഞാനും നിങ്ങളില്‍ ചിലരെങ്കിലും ഇതിനു മുന്‍പും കളിച്ചിട്ടുണ്ട് എന്നതിനാല്‍ കളിക്കുന്നവരുടെ അപ്പോഴത്തെ മാനസികാവസ്ഥയും ദേഷ്യവും സങ്കടവുമൊക്കെ എനിക്ക് നന്നായിട്ടറിയാം. അതിനാല്‍ ഇത് കളിച്ച് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയ എല്ലാരോടും ഞാന്‍ മാപ്പ് (കേരളത്തിന്റേയോ ഇന്ത്യയുടേയോ ഭൂപടമൊന്നുമല്ല ഉദ്ദേശിച്ചത്) ചോദിക്കുന്നു. പഴയ പദ പ്രശ്നമായതുകൊണ്ട് അപ്രൂവ് ചെയ്തതിനു ശേഷം കളിച്ചു നോക്കിയപ്പോള്‍ ചില സൂചനകള്‍ക്ക് ലിങ്ക് കുറവാണെന്നും ചില സൂചനകള്‍ അപര്യാപ്തമാണെന്നും തോന്നിയതിനാല്‍ തിരുത്തലുകള്‍ വരുത്തണമെന്നു കരുതി. എന്നാല്‍ അവസാന നിമിഷം കിട്ടിയതു കൊണ്ട്, വിചാരിച്ച തിരുത്തലുകള്‍ എല്ലാം വരുത്തുന്നതിനു മുന്‍പ് പദ പ്രശ്നം കൈവിട്ടു പോയി. ഇത് ഇത്ര കഠിനമെന്നു തോന്നിയിരുന്നില്ലല്ലോ, അതുകൊണ്ട് വരുത്തിയ മാറ്റങ്ങള്‍ മതിയാകുമെന്ന് കരുതി സമാധാനിച്ചു. ഒന്നു കൂടി ചോദിക്കുന്നൂ മാപ്പ് :(

    സൂചനകളേയും ഉത്തരങ്ങളേയും കുറിച്ചുള്ള വിശകലനം തുടരും………………….

  • ഷണ്‍മുഖപ്രിയ

    ഫേക്ക് പേരില്‍ വന്ന് എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്ന നരനേ/നാരിയേ, കുരുക്ഷേത്ര ഒന്നും മാതൃഭൂമിയുടെ പദ പ്രശ്നങ്ങളുമൊക്കെ കണ്ടിട്ടുള്ളതാണെങ്കില്‍, നമ്മളൊക്കെ എത്രയോ തവണ കൊല്ലുകയും മരിക്കുകയുമൊക്കെ ചെയ്യേണ്ടതല്ലേ :-D ഇനി അഥവാ കണ്ടിട്ടില്ലായെങ്കില്‍ കാലം കഴിഞ്ഞ അവയൊക്കെ തമാശയ്ക്ക് ഒന്നു കളിച്ചു നോക്കിക്കോള്ളൂട്ടോ :) >-

  • കഥാകാരന്‍

    നല്ല മലയാളം പംക്തി നിറുത്തിയിട്ടൊന്നുമില്ല. അല്ലാതെ തന്നെ എല്ലാവരും സജീവമാണല്ലോ.

  • കഥാകാരന്‍

    ഷണ്മുഖപ്രിയ നിരുപാധികം മാപ്പ് പറഞ്ഞ് തടി തപ്പി.

    @ ജെനീഷ് – ഗ്രീസിനെപ്പറ്റി ഒരക്ഷരം പറയരുത് :) :)

    @ നിള – മോളാണ് കളിച്ച് 95 മാര്‍ക്ക് എത്തിച്ചതെന്നു പറഞ്ഞ് മറ്റ് പദപ്രശ്നപ്പുലികളെ അപമാനിക്കരുതായിരുന്നു ;)

  • കഥാകാരന്‍

    പിഷാരടിച്ചേട്ടന്‍ പിന്നെയും പോകാനുള്ള പരിപാടിയാണോ? നിങ്ങളിങ്ങനെ വയലന്റാകാതെ സാറേ …. ഇനി എന്തെല്ലാം കാണാന്‍ കിടക്കുന്നു?

    ഇതു പോലത്തെ പദപ്രശ്നം വന്നാലെ അഞ്ജന ഫോമിലാകുകയുള്ളൂ ;)

    മറ്റു പലരേയും ഈ വഴി കാണണമെങ്കിലും ഇത്തരം പ്രശ്നങ്ങള്‍ വേണം

    • admin

      verify crossword ക്ലിക്ക്‌ ചെയ്‌താല്‍
      എത്ര % ലിങ്കുകള്‍ ഉണ്ട് ,
      എവിടെയൊക്കെ ഉണ്ട്(പച്ചനിറത്തിലുള്ള കളങ്ങള്‍ ),
      എന്തിനൊക്കെ കുറവ് ലിങ്ക് ഉണ്ട് എന്ന് കാണാം.

      കുറവ്‌ ലിങ്ക് ഉള്ള area യില്‍ കൂടുതല്‍ ചോദ്യങ്ങള്‍ കൊടുത്തു ലിങ്ക് കൂട്ടുക.
      ഒരു ഉത്തരത്തിന് ലിങ്കുകള്‍ കുറവാണെങ്കില്‍ നേരിട്ടുള്ള ചോദ്യമാക്കുക.

      ഇതൊക്കെ ചെയ്‌താല്‍ പദപ്രശ്നം കൂടുതല്‍ സന്തോഷകരമാക്കാം.

  • anjanasatheesh

    കഥാകാരന്‍ Says:
    January 29th, 2012 at 7:18 am

    ഇതു പോലത്തെ പദപ്രശ്നം വന്നാലെ അഞ്ജന ഫോമിലാകുകയുള്ളൂ

    കഥാകാരന്‍ചേട്ടാ…………….വേണ്ടാ…….വേണ്ടാ…..എന്നെ കൂടുതല്‍ ഫോമിലാക്കല്ലേ……………. don’t do………….. don’t do…….. :) :)

  • I want to kill Shanmukhpriya

    ഷണ്‍മുഖപ്രിയ Says:
    January 28th, 2012 at 11:50 pm

    ഫേക്ക് പേരില്‍ വന്ന് എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്ന നരനേ/നാരിയേ, കുരുക്ഷേത്ര ഒന്നും മാതൃഭൂമിയുടെ പദ പ്രശ്നങ്ങളുമൊക്കെ കണ്ടിട്ടുള്ളതാണെങ്കില്‍, നമ്മളൊക്കെ എത്രയോ തവണ കൊല്ലുകയും മരിക്കുകയുമൊക്കെ ചെയ്യേണ്ടതല്ലേ :-D ഇനി അഥവാ കണ്ടിട്ടില്ലായെങ്കില്‍ കാലം കഴിഞ്ഞ അവയൊക്കെ തമാശയ്ക്ക് ഒന്നു കളിച്ചു നോക്കിക്കോള്ളൂട്ടോ :) >-

    എല്ലാം കളിച്ചിരുന്നു. പലപ്പോഴും പലരെയും കൊല്ലണമെന്നും തോന്നിയുട്ടുണ്ട്. പക്ഷേ ആദ്യമായാണ് മറയിലൂടെയെങ്കിലും പ്രതികരിക്കാന്‍ ധൈര്യമുണ്ടായത്. പ്രതികരണത്തെ മനസ്സിലാക്കിയതില്‍ നന്ദി. എന്റെ മൂന്നു സംശയങ്ങള്‍ക്കു മറുപടി ലഭിച്ചില്ല എന്നറിയിച്ചുകൊണ്ട് കഥാകാരനും വിദൂഷകനുമെല്ലാം നിറഞ്ഞാടുന്ന ഈ കമന്റു കളരിയില്‍ നിന്നും വിടവാങ്ങുന്നു.

  • ഷണ്‍മുഖപ്രിയ

    1എ. ഈ നഗരം സ്ഥിതിചെയ്യുന്ന താഴ്‌വര നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു–അപ്പോള്‍ പിന്നെ ചുരങ്ങള്‍ വഴിയല്ലേ മറ്റ് പ്രദേശങ്ങളുമായി ബന്ധമുണ്ടാകൂ. ഈ സൂചന ദീര്‍ഘിപ്പിക്കാതെ ‘അഡ്രിയാറ്റിക് കടല്‍, മദ്ധ്യ യൂറോപ്പ്, കരിങ്കടല്‍ ഇവയുമായി ബന്ധം’ എന്ന് കൊടുത്തിരുന്നെങ്കില്‍ മലകളാല്‍ ചുറ്റപ്പെട്ടതാണ് ആ നഗരം എന്ന പ്രത്വേകത സൂചനയില്‍ കൊണ്ടുവരാന്‍ കഴിയില്ലായിരുന്നു

    5എ. നന്നായി….എല്ലാവരോടും പകയോടെ എന്നു മാത്രം കൊടുത്തിരുന്നെങ്കില്‍ അതൊരു മലയാള പദത്തിന്റെ അര്‍ത്ഥമാണെന്നു കരുതി എല്ലാവരും നിഘണ്ടു തിരഞ്ഞു നടന്നേനേ. ദീപിക പത്രത്തില്‍ എന്നാണു കൊടുത്തിരുന്നെങ്കില്‍ (അതിന്റെ കുറവു കൂടിയേ ഉണ്ടായിരുന്നുള്ളൂ)തലയും വാലുമില്ലാത്ത സൂചനിയില്‍ ഇതിനെക്കൂടെക്കൂട്ടാന്‍ !!

    28എ. ശരിയാണ് ഇത് ഒരു ചെടിയുടെ കറയാണ് എന്ന് കൊടുത്താല്‍ കുറച്ചു കൂടെ നന്നാവുമായിരുന്നു.

    31എ. ഇവിടെ ‘നിന്നുമാണ്’ എന്ന് വേണ്ട എന്നും, ഇവിടെ ‘നിന്നാണ്’ എന്നതാണ് വേണ്ടതെന്നും അറിയില്ലായിരുന്നു.

    32എ. ത്രിക്കാരിയൂര്‍ മഹാദേവ ക്ഷേത്രം, ‘തൃക്കാരിയൂര്‍’ എന്നതാണ് ശരി എന്നറിവില്ലായിരുന്നു. അതു മാത്രമല്ല അങ്ങനെ കൊടുത്താല്‍ ഒറ്റ തിരച്ചിലില്‍ ഉത്തരം കിട്ടില്ല. ആ സ്ഥലപ്പേര് അവിടെ ചേര്‍ന്നപ്പോള്‍ ഒരു താലൂക്ക് എന്ന് സൂചന നല്കാമെന്ന് കരുതി, എന്നാല്‍ ഒരു ഗ്രാമം, ഒരു ഗ്രാമ പഞ്ചായത്ത് ഇവ ഉണ്ടായിരുന്നതിനാല്‍ അല്പം വ്യത്യാസമായ എന്നാല്‍ നേരിട്ടല്ലാത്ത സൂചനയായി ഇത് നല്കിയാല്‍ ഒറ്റത്തിരച്ചിലില്‍ കണ്ടെത്താനാവുമല്ലോ എന്നും കരുതി. പക്ഷേ അക്ഷരത്തെറ്റിനെക്കുറിച്ച് അറിയില്ലായിരുന്നു

    4ബി. ’ജൈനസ്മാരകം’ – സത്യത്തില്‍ എവിടെയാ ഈ സ്ഥലം?….Chitharal Jain Monument, Chitharal is historically known as……….ഈ ലിങ്കില്‍ ഇതിനെക്കുറിച്ച് അറിയാന്‍ കഴിയും. http://www.flickr.com/photos/summer_flash/5509059148/

    7ബി. വിനോദ സഞ്ചാര കേന്ദ്രം ഇതാ http://en.wikipedia.org/wiki/Valparai മൂന്നാമത്തെ അക്ഷരം ഇരട്ടിക്കണോ വേണ്ടയോ എന്നത് എന്റെ ഒരു സംശയമാണ്, അതിനെക്കുറിച്ച് ആരും ഒന്നും പറഞ്ഞു കണ്ടില്ല.

    9ബി. അവ്യക്തമായ സൂചനകളും അന്യഭാഷാ പദങ്ങളുടെ അരോചകമായ പിരിച്ചെഴുത്തും
    അപര്യാപ്തമായ ലിങ്കുകളും (ഇതിനെ ഏതു വകുപ്പില്‍ പെടുത്തും???) ഏറ്റവും നല്ലൊരു നേരിട്ടല്ലാത്ത സൂചനയായിട്ടാണ് ഇതെനിക്കു തോന്നിയത്. 4 ലിങ്കുകള്‍ നല്കിയതിനാല്‍ ലിങ്ക് കുറവാണെന്നും തോന്നിയില്ല. പിന്നെ അന്യഭാഷാ പദത്തിന്റെ മലയാളീകരണം, അത് എല്ലായ്പ്പോഴും ഒരു വിവാദ വിഷയം തന്നെയാണ്. നെറ്റിലൊക്കെ ഈ പേര് പല രീതിയില്‍ എഴുതിക്കണ്ടു. അതില്‍ ഏറ്റവും അനുയോജ്യമെന്ന് തോന്നിയത് ചേര്‍ത്തു. പക്ഷേ ഇവിടത്തെ പ്രതികരണം കണ്ടപ്പോള്‍ എനിക്കു തോന്നിയത് ഞാന്‍ ഏറ്റവും മോശവും വികൃതവുമായി ആ പേരിനെ പിരിച്ചെഴുതി എന്നാണ്. അങ്ങനെയെങ്കില്‍ ഏറ്റവും അനുയോജ്യമെന്ന് നിങ്ങള്‍ക്കു തോന്നിയത് എഴുതൂ, എങ്കിലല്ലേ ശരിയായിട്ടുള്ളതേതാണെന്ന് എനിക്കു മനസ്സിലാക്കാന്‍ കഴിയൂ

    27ബി. ജനകീയാസൂത്രണത്തിലൂടെ പ്രശസ്തമാണ് ഈ ഗ്രാമപഞ്ചായത്ത്, ഇതൊരു പ്രശസ്തി അല്ലായെന്നുണ്ടെങ്കില്‍ ഞാന്‍ എന്തു പറയാന്‍ !!

    29ബി. സൂചന ‘ സിവില്‍ സര്‍വീസ് റാങ്ക്, സാഹിത്യകാരന്‍ ‘ എന്നായിരുന്നെങ്കില്‍ അതും അവ്യക്തമായ സൂചനകളുടെ പട്ടികയില്‍ ഇടം നേടിയേനേ എന്നെനിക്കു തോന്നുന്നു!! കാരണം അദ്ദേഹം ഒരു സാഹിത്യകാരന്‍ കൂടിയാണെന്നത് എല്ലാവര്‍ക്കും അറിയില്ലെന്നു കരുതുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഈ ലിങ്ക് നോക്കൂ http://en.wikipedia.org/wiki/Raju_Narayana_Swamy

    സൂചനകളുടേയും ഉത്തരങ്ങളുടേയും വിശകലനം തുടരും…….

  • ഷണ്‍മുഖപ്രിയ

    ഷണ്മുഖപ്രിയ നിരുപാധികം മാപ്പ് പറഞ്ഞ് തടി തപ്പി.

    മാപ്പ് പറഞ്ഞു എന്നത് നേര്, പക്ഷേ തടി തപ്പി എന്ന് ആരാ പറഞ്ഞത്????? കഥാകാരനല്ലേ അപ്പോള്‍ ഭാവനയില്‍ വിരിഞ്ഞതാവാം അല്ലേ :-@ അതു വേണ്ടാ ഞാനിവിടെത്തന്നെയുണ്ട് :-|

  • ഷണ്‍മുഖപ്രിയ

    ഓരോരുത്തരും എഴുതിയത് അവര്‍ക്ക് സ്വയം അറിയാവുന്നതിനാല്‍ ആരുടേയും പേര് പരാമര്‍ശിച്ചു കൊണ്ടുള്ള വിശദീകരണം ആവശ്യമില്ല എന്ന് കരുതുന്നു. എല്ലാവരുടേയും സംശയങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കുമുള്ള മറുപടി എന്റെ വിശദീകരണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തിയിട്ടുണ്ടായിരിക്കും.

  • പോഴൻ/anthipozhan

    ഇവിടെ പ്രശ്നമുണ്ടായെങ്കിൽ ഇതിന്റെ(യും) കുറ്റം അപ്രൂവർ/വെരിഫയർക്കു തന്നെ. മുമ്പ് ‘ചെയ്ത കുറ്റ’മായിരുന്നെങ്കിൽ ഇവിടെ ‘ചെയ്യാത്ത കുറ്റ’മാണു പോഴന്റേത്. സമയത്തിനു വെരിഫൈ ചെയ്യാത്തതിന്റെ. അപ്രൂവ് ചെയ്തശേഷം വെരിഫൈ ചെയ്യുകയെന്ന പോഴത്തമാണു നടത്തിവരുന്നതു്.
    ഇനിയും ഈ പദപ്രശ്നം വിശദമായി നോക്കിയിട്ടില്ലാത്തതിനാൽ കൂടുതൽ അഭിപ്രായമില്ല. എങ്കിലും അറിഞ്ഞേടത്തോളം നല്ല സൂചനകളാണുള്ളത്. (സൂര്യൻ- നക്ഷത്രം, സന്ന്യാസി- കാഷായം ഇവ മാതൃകാപരം. ചിലവ അപര്യാപ്തവും). ഇതുപോലെ ചിന്തയ്ക്കു കൂടി വകനൽകുന്ന സൂചനകൾ അഭികാമ്യം.

    പക്ഷേ ഇതുവരെയുള്ള പദപ്രശ്നങ്ങളിലെ നേർസൂചനകൾ കളിക്കാരെ ‘വഷളാക്കിക്കഴിഞ്ഞതിനാൽ’ ഇവിടെ വഴിതെറ്റി. അതു സ്വാഭാവികം. രണ്ടു പക്ഷത്തും ന്യായമുണ്ട്. ഇവിടെ സൂചനകളുടെ പാറ്റേൺ മാറിയിട്ടുണ്ട് എന്നു കളിക്കാരിലൊരു ബോധമുണ്ടാക്കിയിരുന്നെങ്കിൽ ഇത്ര പ്രശ്നമുണ്ടാകുമായിരുന്നില്ല. Think out of the boxes എന്നൊരു മുന്നറിയിപ്പു തരാൻ പോഴനു കഴിഞ്ഞേനെ.

    വ്യത്യസ്തമായ പാറ്റേണിലെ സൂചനകൾ ഏറെനാളായി കാത്തിരിക്കുകയായിരുന്നു. പക്ഷേ ആലിൻകാ പഴുത്തപ്പോൾ പോഴനു വായിൽ പുണ്ണ് എന്നമാതിരിയായി. രണ്ടു ദിവസം മുമ്പ് നോക്കിയപ്പോൾ സംഗതി എഡിറ്റിംഗിനുവേണ്ടി റിട്ടേൺ ചെയ്തെന്നറിഞ്ഞു. പിന്നെ വന്നപ്പോൾ വൈകി. കളി തുടങ്ങുന്നതിനു രണ്ടു മണിക്കൂർ മുമ്പാണു പിന്നെ സൗകര്യമുണ്ടായതു്. ടെസ്റ്റ്പ്ലേയിൽ പാടുപെട്ടു 30 കടന്നപ്പോൾത്തന്നെ ഇതു് ഒരുനടയ്ക്കു പോകില്ലെന്നു മനസ്സിലായെങ്കിലും സമയം കഴിഞ്ഞിരുന്നു. ഏതാനും ചില സൂചനകൾ അല്പം ലഘുവാക്കി, ബാക്കി വരുന്നതു വരട്ടെയെന്നു വിടുകയായിരുന്നു. അതിങ്ങനെ കലാശിച്ചു.

    ഒരേ കളിയിൽ രണ്ടുപാറ്റേൺ പലപ്പോഴും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടു കൂടിയാണു മുമ്പു ജലജച്ചേച്ചിയുടെ ‘പരശുരാമനു’ പോഴൻ കോടാലി വച്ചതു്. അനുഭവത്തിൽനിന്നു പഠിച്ച പാഠം നിർമ്മാതാക്കളും ഓർത്തിരിക്കുക.

    വിവേകിന്റെ ഒരു സംശയത്തിനുത്തരം(എങ്ങനെയുറപ്പിച്ചൂന്നോ?-വിദൂഷകനായും വിശ്വരൂപിയായും അവതരിക്കാൻ കഴിവുള്ള വിദ്വാന്റെ മുഖം കോട്ടിയുള്ള നില്പും സാഹചര്യത്തെളിവുകളും കൊണ്ടു് ഊഹിച്ചു. അമ്മൻകോവിലിൽ ഉറയിലിട്ടു പൂജിച്ചിരുന്ന ഉടവാളുമെടുത്ത് ഉറഞ്ഞുള്ള വരവു കണ്ടപ്പോ ബോദ്ധ്യായി.) :-

    മുന്നിലുള്ള ഇടം- മുറ്റം.
    നട= (1)നടപ്പു്,(2)മുൻവശം/(പ്രത്യേകതയുള്ള/സമ്യക്കായ/സവിശേഷമായ/ആദരണീയമായ)മുൻവശത്തുള്ള ഇടം. ഈ അർത്ഥത്തിൽ നിന്നു് ‘അമ്പലം’ എന്ന അർത്ഥവും പിന്നീടു വന്നുചേർന്നു.(അമ്മൻനട, മാടൻനട). ചിലർക്കു് (അമ്പലത്തിന്റെ) വാതിൽ എന്നു ചുരുങ്ങുന്നു. ഇതൊക്കെ ഭാഷയുടെ സ്വഭാവമാണു്.
    “അമ്പലനടയിലും കണ്ടില്ല പിന്നെയരയാൽത്തറയിലും..” എന്നും പാടിക്കോളൂ.
    ഇത്രയും വിശദമാക്കാതെ ഒറ്റച്ചോദ്യം കൊണ്ടു് എല്ലാ സംശയവും തീർക്കാമായിരുന്നു:-
    നിർമ്മാതാവിന്റെ ‘പുഴ’ എന്ന സൂചന ഇവിടെ നിലനിർത്തിയിരുന്നെങ്കിലോ?

  • നിളാ പൗര്‍ണമി

    >>>>>>>>>@ നിള – മോളാണ് കളിച്ച് 95 മാര്‍ക്ക് എത്തിച്ചതെന്നു പറഞ്ഞ് മറ്റ് പദപ്രശ്നപ്പുലികളെ അപമാനിക്കരുതായിരുന്നു <<<<<<<<<<<<<

    കഥാകാരാ,
    അതില്‍ അദ്ഭുതമില്ല . ഒന്നരവര്‍ഷമായി എന്റെ സഹായി അല്ലേ. ഇപ്പോള്‍ ഒന്നൊന്നര പുലിക്കുട്ടി ആയിരിക്കുന്നു എന്ന് എനിക്ക് കഴിഞ്ഞ
    പദപ്രശ്നത്തോടെ മനസ്സിലായി .ഇനി ഞാന്‍ സഹായി ആയാലോ എന്ന് ആലോചിക്കുന്നു .എനിക്ക് തലവേദന കൂട്ടിയും ജോലിയിലായിരുന്ന അച്ഛന് തലവേദന സൃഷ്ടിച്ചും അവള്‍ കാര്യം കണ്ടു . അത്രതന്നെ .

  • നിളാ പൗര്‍ണമി

    ഇതിനു മുമ്പ് എല്ലാവരും കൂടി എന്നെ കൊന്നത് ഞാന്‍ ഈ അവസരത്തില്‍ വിനീതമായി ഓര്‍ക്കുന്നു .
    പ്രിയ ,
    ഉത്തരത്തില്‍ തെറ്റുകള്‍ ഇല്ലല്ലോ . പിന്നെ ചില ചോദ്യങ്ങള്‍ ചിലരുടെ പരിചിതവലയത്തില്‍ നിന്നകന്നു പോയി എന്ന് മാത്രം .
    ബുദ്ധിമാനായ ‘പോഴന്‍’ സൂചിപ്പിച്ചത് പോലെ ലളിതമായ പദപ്രശ്നങ്ങള്‍ നമ്മെ വഷളാക്കി എന്നത് തന്നെ സത്യം .
    പരാതികള്‍ക്ക് മുമ്പില്‍ ദുര്‍ബലരായി നാം ലളിതമായവ ഉണ്ടാക്കുന്നു . കളിക്കുന്നു .
    ഞാന്‍ എന്നും അല്പം കഠിനമായ പദപ്രശ്നം തന്നെ ഇഷ്ടപ്പെടുന്നത് . ഇത് കളിക്കാന്‍ കഴിഞ്ഞില്ല. ഖേദമുണ്ട് .

  • I want to kill Shanmukhpriya

    No body explained about 15D

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഉത്തരങ്ങള്‍ മോശമാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷെ എല്ലാ ഉത്തരങ്ങള്‍ക്കും ഒന്നില്‍ കൂടുതല്‍ വാക്കുകള്‍ ഉള്ളതാണെങ്കില്‍ അത് പിരിചെഴുതുമ്പോള്‍ (എട്ടക്ഷരം ഉണ്ടെങ്കില്‍ അഞ്ച് മൂന്നു എന്നോ നാല് നാല് എന്നോ എഴുതിയിരുന്നെങ്കില്‍ ഇതിലും വേഗം പ പ്ര പൂരണം കഴിഞ്ഞേനെ? ഇതാണോ അഡ്മിന്‍ ഉദ്ദേശിച്ച പരിഷ്കാരം? പ്രിയയുടെ മാപ്പപേക്ഷ സ്വീകരിച്ചിരിക്കുന്നു.

  • സുബൈര്‍

    >>>>>ഇതിലെ ചില സൂചനകള്‍ ആവശ്യത്തിലധികം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതുംകൂടി
    താഴെ കൊടുത്ത രീതിയിലായിരുന്നെങ്കില്‍ പദപ്രശ്നത്തിന്റെ പൊതുസ്വഭാവവുമായി ചേര്‍ന്ന്പോയേനെ :) >>>

    പ്രിയ,
    സംഗതി സീരിയസ്സായിട്ടെടുത്തോ?
    നേരത്തെ മുകളിലെ അടയാളം വിട്ടുപോയതാണ്‌!!! :)

  • anjanasatheesh

    I want to kill Shanmukhpriya Says:
    January 29th, 2012 at 8:10 pm

    No body explained about 15D

    ഈ നദി മഹാരാഷ്ടയിലൂടെയും ഒഴുകുന്നുണ്ടല്ലോ. അതായിരക്കാം ഉത്തരേന്ത്യന്‍ നദിയെന്നു ചോദിച്ചത് എന്നുകരുതാം

    ഇനി മഹാരാഷ്ട്ര ….ഒരു ഉത്തരേന്ത്യന്‍ സംസഥാനമാണോ അല്ലയോ……അത് ചര്‍ച്ചക്കുവിടാം

  • സുബൈര്‍

    മഹാരാഷ്ട്ര എങ്ങിനെ ഉത്തരേന്ത്യയാവും?

  • ഷണ്‍മുഖപ്രിയ

    2ഡി.

    9ഡി. ഇതിഹാദ് മാസിക കണ്ടവരുണ്ടോ? അങ്ങനെ ഒരു മാസിക ഉണ്ടോ?……..(1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം. 1850 വരെ രാജ്യ സമാചാരം തുടർച്ചയായി പ്രസിദ്ധീകരിച്ചിരുന്നതായി കരുതപ്പെടുന്നു.) ഇവിടെയുള്ളവരില്‍ ആരെങ്കിലും രാജ്യസമാചാരം കണ്ടവരുണ്ടോ?? പഴയ തലമുറ സൂക്ഷിച്ചു വച്ച ഏതെങ്കിലും ഒരു പതിപ്പ് കണ്ടിട്ടുള്ള ആരെങ്കിലും ഉണ്ടാകാം ചിലപ്പോള്‍. പക്ഷേ കണ്ടിട്ടില്ലാത്തവരായിരിക്കും കൂടുതല്‍ അല്ലേ. ഞാനും അക്കൂട്ടത്തില്‍ പെടുന്നു. എന്നാല്‍ അത് കണ്ടിട്ടില്ലാത്ത ഭൂരിപക്ഷം പേരും അങ്ങനൊന്നുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ചാല്‍ എന്താ ചെയ്യുക!!! അതുപോലെ ഇത്തഹാദ് എന്ന ആഴ്ചപ്പതിപ്പിൽ 1904 ഓഗസ്റ്റ് 16 ന് ഈ ഗീതം പ്രസിദ്ധീകരിച്ചു എന്ന് വളരെ വ്യക്തമായി എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ അങ്ങനൊരു മാസിക ഉണ്ടോ എന്ന് എനിക്ക് സംശയം തോന്നിയില്ല. വിശ്വാസം അതല്ലേ എല്ലാം എന്നാണല്ലോ. ‘ഇത്തഹാദ് എന്ന ആഴ്ചപ്പതിപ്പില് ആദ്യമായി പ്രസിദ്ധീകരിച്ചു’ എന്ന് കൊടുത്തപ്പോഴേ ഈ സംശയം, അപ്പോള്‍ പിന്നെ ‘ആദ്യമായി ഇത്തഹാദില്‍’ എന്ന് ചുരുക്കി കൊടുത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു. ഇതിന് ലിങ്ക് കുറവായിരുന്നതുകൊണ്ടാണ് സൂചന ദീര്‍ഘിപ്പിച്ചു നല്കിയത്. ഇത്തഹാദ് എന്താണെന്ന് അന്വേഷിച്ചു നടക്കണ്ടല്ലോ എന്ന് കരുതി.

    11 ഡി. പണ്ഡിതര്‍ എന്നാണെന്ന് അറിവുള്ളവര്‍ പറയുന്നതു കൊണ്ട് അതായിരിക്കും ശരി. പക്ഷെ നമ്മുടെ മഷിത്തണ്ടില്‍——–എന്നത് അറിവുള്ളവന്‍ എന്നു കണ്ടു. അപ്പോള്‍ അറിവുള്ളവന്‍ എന്നതിന്റെ അര്‍​ത്ഥമായി പണ്ഡിതന്‍ വരുന്നതില്‍ തെറ്റില്ലെന്നു കരുതി. നിഘണ്ടു കൈവശമില്ലാത്തവര്‍ക്ക് മഷിത്തണ്ടല്ലേ ആശ്രയം.

    12 ഡി.

  • ഷണ്‍മുഖപ്രിയ

    2ഡി.’അബ്ലെര്‍’ എന്ന പേര് ‘അബ്രാര്‍’ എന്നാക്കേണ്ടിയിരുന്നില്ല…ഇവരാണെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല എന്നുള്ളത് വേറെ കാര്യം… സ്ത്രീകള്‍ക്കു വേണ്ടി –അവ്യക്തമായ സൂചനയായിപ്പോയതില്‍ ഖേദിക്കുന്നു :( സൂചന പരിഷ്കരിക്കണമെന്ന് കരുതി പക്ഷേ കഴിഞ്ഞില്ല. അബ്ലെര്‍ ആരാണെന്ന് എനിക്കും മനസിലാകുന്നില്ല!!! ഞാന്‍ ഉദ്ദേശിച്ച വ്യക്തി ആരാണെണ് അറിയാന്‍ കിട്ടിയ ഉത്തരം കൊടുത്തു അന്വേഷിച്ചാല്‍ ഉടനേ മനസിലാകുമല്ലോ, ഇല്ലെങ്കില്‍ ഈ ലിങ്കില്‍ നോക്കൂ http://www.mathrubhumi.com/online/malayalam/news/story/887180/2011-04-12/kerala ഈ വനിതയുടെ പേര് ഇങ്ങനെ തന്നെയല്ലേ എഴുതേണ്ടത്?? ഇതിനേയും മലയാളീകരിച്ച് വികൃതമാക്കിയതായി കരുതുന്നുണ്ടോ!! ഇതിന് മതിയായ ലിങ്ക് ഉണ്ടായിരുന്നെന്ന് കരുതുന്നു.

  • ഷണ്‍മുഖപ്രിയ

    >>>>>ഇതിലെ ചില സൂചനകള്‍ ആവശ്യത്തിലധികം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അതുംകൂടി
    താഴെ കൊടുത്ത രീതിയിലായിരുന്നെങ്കില്‍ പദപ്രശ്നത്തിന്റെ പൊതുസ്വഭാവവുമായി ചേര്‍ന്ന്പോയേനെ :) >>>

    ഇപ്പോള്‍ എന്നെ കൊല്ലാനുള്ള ആഗ്രഹമേ ഫേക്ക് പേരിലെ ആ നരന്/നാരിക്ക് തോന്നിയുള്ളൂ!!! പദപ്രശ്നത്തിന്റെ ആ പൊതു സ്വഭാവം എല്ലാ സൂചനകള്‍ക്കും വന്നെങ്കില്‍??? എന്റീശ്വരന്മാരേ എനിക്കു മരിക്കാന്‍ പേടിയാണേ :( ഒരു കൂട്ടം ‘കഴിച്ചിട്ടില്ലാത്ത’ വ്യക്തിയാണേ ഈയുള്ളവള്‍………

  • ഷണ്‍മുഖപ്രിയ

    പ്രിയ,
    സംഗതി സീരിയസ്സായിട്ടെടുത്തോ?

    ഒത്തിരിപ്പേരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയത് അത്ര നിസ്സാര കാര്യമായി എനിക്കു തോന്നുന്നില്ല!!!

  • ഷണ്‍മുഖപ്രിയ

    I want to kill Shanmukhpriya Says:
    No body explained about 15D
    ഒന്നു ക്ഷമീ……എന്റെ വിശദീകരണം പടി പടിയായി വരുന്നതേയുള്ളൂ 15ഡി വരെയെത്തിയിട്ടില്ല.

    “ആദ്യമായാണ് മറയിലൂടെയെങ്കിലും പ്രതികരിക്കാന്‍ ധൈര്യമുണ്ടായത്”
    ന്നാലും ഫേക്ക് പേരില്‍ വന്ന് എന്നെക്കൊല്ലാനാഗ്രഹിക്കുന്ന നരനേ/നാരിയേ ഇ ധൈര്യം അത്രയ്ക്കങ്ങോട്ട് പോരല്ലോ, സ്വന്തം മാതാപിതാക്കള്‍ നല്കിയ അഭിമാന പൂരിതമായ ആ തിരു നാമം മറ നീക്കി പുറത്തു കൊണ്ടു വന്ന് ധൈര്യമായി പ്രതികരിക്കൂ……പോരട്ടങ്ങനെ പോരട്ടേ…….

  • ഷണ്‍മുഖപ്രിയ

    12 ഡി. മുതലുള്ള സംശയ നിവാരണത്തിന്റെ വിശദീകരണം നാളെയാകാം……ഇനി മറ്റന്നാള്‍ രാത്രിയല്ലേ പദ പ്രശ്നമുള്ളൂ, അതു വരെ ഇതു തുടരാം…………ഇന്നത്തേക്കു ശുഭരാത്രി.

  • sham2010

    need clue for 8U, 25D and 39U last letter.

  • നിളാ പൗര്‍ണമി

    ജനം എന്നാല്‍ ആള്‍ക്കൂട്ടം എന്നാണല്ലോ അര്‍ഥം . അതുകൊണ്ടാണ് പണ്ഡിതര്‍ എന്ന് അര്‍ഥം വരുന്നത് ബുധജനത്തിനു. അത് കണ്ടപ്പോള്‍ പ്രിയയുടെ അറിവിലേക്ക് വേണ്ടി പറഞ്ഞു എന്ന് മാത്രം . ഉത്തരം കിട്ടാന്‍ പ്രയാസമുണ്ടായില്ല . ബഹുമാനം സൂചിപ്പിക്കാനും ഉപയോഗിക്കും ഉദാ : ജഗന്നാഥപണ്ഡിതര്‍ .

  • http://na മുജീബുര്‍ റഹ്മാന്‍

    8u unshakeable
    25d യഥാര്‍ത്ഥപേര് ‘ചന്ദ്രശേഖരമേനോൻ’ കിരീടത്തില്‍ അഭിനയിച്ചിട്ടുണ്ട്.
    39u ലീലാ നമ്പൂതിരിപ്പാട്.

  • sham2010

    thank u mujeeb

  • vivek

    @ പോഴന്‍ – ഏതു സംശയത്തിന്റെ കാര്യമാണോ പറയുന്നത്.

    ഇനി വിദൂഷകനും “I want to kill Shanmukhapriya”യും ഞാനാണെന്നെങ്ങാനും കരുതുന്നുണ്ടോ എന്തോ?

    ഏതു തന്ത്രി വന്നാലും കോഴിക്ക് കിടക്കപ്പോറുതിയില്ലെന്നു പറഞ്ഞ പോലെയാ എന്റെ കാര്യം. ആരൊക്കെ fake പേരില്‍ കമന്റ് പേജില്‍ വന്നാലും അതെല്ലാം ഞാനാണെന്നു കരുതുന്നവരേ നിങ്ങള്‍ക്കു തെറ്റി. ഈ രക്തത്തിലൊന്നും എനിക്കൊരു പങ്കുമില്ല.

    fake IDകളേ എല്ലാവരും ധൈര്യമായി പുറത്തുവരൂ. എന്നെ രക്ഷിക്കൂ :(

  • ഷണ്‍മുഖപ്രിയ

    Thanks for the information Nila :)

  • നിളാ പൗര്‍ണമി

    ആദ്യം സ്വന്തം പേരിലുള്ള അമ്പത്
    എണ്ണത്തില്‍ഒരു പത്തെണ്ണം എങ്കിലും പുറത്തു വിടൂ വിവേക് .
    എന്നാലേ രക്ഷിക്കാന്‍ ആളെ കിട്ടൂ ….
    ഇനിയിപ്പോള്‍ ഞാന്‍ ഒഴികെ ഇതില്‍ വരുന്ന എല്ലാവരും വിവേകാണെന്നു വരുമോ ദൈവമേ?

  • ജയേഷ്

    ശരിക്കും വെള്ളം കുടിപ്പിച്ചു ട്ടോ…

  • നിളാ പൗര്‍ണമി

    നന്നായി. ദാഹം മാറിക്കിട്ടിയല്ലോ അല്ലെ ?

  • സുബൈര്‍

    >>>ഇനിയിപ്പോള്‍ ഞാന്‍ ഒഴികെ ഇതില്‍ വരുന്ന എല്ലാവരും വിവേകാണെന്നു വരുമോ ദൈവമേ?>>>

    അതെന്താ ‘ഞാൻ’ മാത്രം ഒഴിവാകുന്നത്?

  • നിളാ പൗര്‍ണമി

    ഞാന്‍ ഞാന്‍ തന്നെയാണെന്ന് എനിക്ക് അറിയാമല്ലോ സുബൈര്‍ .

  • ഷണ്‍മുഖപ്രിയ

    12ഡി. 3 അക്ഷരമുള്ളതിനു 2 ലിങ്ക് ഉണ്ടല്ലോ, എന്നിട്ടും ആര്‍ക്കും ഇഷ്ടമായില്ലേ!! ആ പേരില്‍ ഒരു നൃത്തവും ഉണ്ടല്ലോ, അതായിരുന്നെങ്കില്‍ എപ്പോ കണ്ടുപിടിച്ചെന്നു ചോദിച്ചാല്‍ മതി. അല്ലേ……

    15ഡി. “ഈ നദി മഹാരാഷ്ടയിലൂടെയും ഒഴുകുന്നുണ്ടല്ലോ. അതായിരക്കാം ഉത്തരേന്ത്യന്‍ നദിയെന്നു ചോദിച്ചത് എന്നു കരുതാം.” അതെ. മഹാരാഷ്ട്രയിലെ ഒരു പ്രധാന നദിയാണ് —– എന്നു വായിച്ചതിനാലാണ് അത് ഒരു ഉത്തരേന്ത്യന്‍ നദി എന്ന സൂചന നല്കിയത്. അതിപ്പോ മഹാരാഷ്ട ഉത്തരേന്ത്യയിലോ ദക്ഷിണേന്ത്യയിലോ എന്നായി!! മഹാരാഷ്ട്ര ശരിക്കും എവിടേയാ?????

    21യു. മലയാളികളുടെ സമ്പാദ്യത്തിന്റെ ആദ്യ സൂക്ഷിപ്പുകാരന്‍- ഇതവരുടെ അഡ്വടൈസിങ്ങ് ക്യാപ്ഷന്‍ ആണോ ? അല്ല വേറേയും ബാങ്കുകളുണ്ടേ………..!!!!!!!!!!! പിന്നെ ഒരുസാധാരണക്കാരനായ മലയാളി ആദ്യം പോകുന്നത് തപാലാപ്പീസില്‍ നിക്ഷേപിക്കാനയിരിക്കും…അല്ലെങ്കില്‍ അതിനും മുന്നെ സ്വന്തം “ഹുണ്ടിക” കയില്‍………പരസ്യം കൊടുത്തതെങ്കില്‍ അവര്‍ എനിക്കു പണം നല്കേണ്ടി വരും. വല്ലവരുടേയും ബാങ്കിന് ഞാനെന്തിനാ വെറുതേ പരസ്യം കൊടുക്കുന്നത്. ഹല്ല പിന്നെ :-| പക്ഷേ പരസ്യം കൊടുക്കാന്‍ അങ്ങനൊരു ബാങ്ക് നിലവില്‍ ഇല്ലല്ലോ!!! അത് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അലിഞ്ഞു ചേര്‍ന്നൂന്നാ എന്റെ അറിവ്. പിന്നെ മലയാളി ഇപ്പോ തന്റെ സമ്പാദ്യം ആദ്യം കൊണ്ടു പോകുന്നത് ബാങ്കിലേക്കോ, തപാലാപ്പീസിലേക്കോ, സ്വന്തം ഹുണ്ടികയിലേക്കോ ഒന്നും അല്ല, സ്വര്‍ണ്ണക്കടയിലേക്കാ. അതല്ലേ ഇക്കാലത്ത് ഏറ്റവും വലിയ സമ്പാദ്യം :)

    23യു. ആലിബാബ എപ്പോഴാ കള്ളന്മാരുടെ നേതാവായത്????…ആലിബാബ കള്ളന്മാരുടെ നേതാവല്ല. സൂചന മാറിപ്പോയി :(

  • നിളാ പൗര്‍ണമി

    ഇനി ഞാനും ഞാനല്ല എന്ന് വരുമോ അവസാനം ?

  • ഷണ്‍മുഖപ്രിയ

    >>>ഇനിയിപ്പോള്‍ ഞാന്‍ ഒഴികെ ഇതില്‍ വരുന്ന എല്ലാവരും വിവേകാണെന്നു വരുമോ ദൈവമേ?>>>

    ഞാന്‍ ഞാന്‍ തന്നെയാണെന്ന് എനിക്ക് അറിയാമല്ലോ സുബൈര്‍ .

    ഇനി എല്ലാവരും ഈ വഴിക്ക് ചിന്തിച്ചാല്‍ എന്തായിരിക്കും ഇതിന്റെ ഗതി :-D

  • സുബൈര്‍

    അപ്പോൾ ഞാൻ ഞാനല്ലേ? :-D

  • Harilal

    Please give clue for 26D…Thanks in advance

  • Harilal

    Got it…Clues not required !! Thanks

  • anjanasatheesh

    ഷണ്‍മുഖപ്രിയ Says:
    January 30th, 2012 at 11:14 pm

    21യു. മലയാളികളുടെ സമ്പാദ്യത്തിന്റെ ആദ്യ സൂക്ഷിപ്പുകാരന്‍- ഇതവരുടെ അഡ്വടൈസിങ്ങ് ക്യാപ്ഷന്‍ ആണോ ? അല്ല വേറേയും ബാങ്കുകളുണ്ടേ………..!!!!!!!!!!! പിന്നെ ഒരുസാധാരണക്കാരനായ മലയാളി ആദ്യം പോകുന്നത് തപാലാപ്പീസില്‍ നിക്ഷേപിക്കാനയിരിക്കും…അല്ലെങ്കില്‍ അതിനും മുന്നെ സ്വന്തം “ഹുണ്ടിക” കയില്‍………പരസ്യം കൊടുത്തതെങ്കില്‍ അവര്‍ എനിക്കു പണം നല്കേണ്ടി വരും. വല്ലവരുടേയും ബാങ്കിന് ഞാനെന്തിനാ വെറുതേ പരസ്യം കൊടുക്കുന്നത്. ഹല്ല പിന്നെ പക്ഷേ പരസ്യം കൊടുക്കാന്‍ അങ്ങനൊരു ബാങ്ക് നിലവില്‍ ഇല്ലല്ലോ!!! അത് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ അലിഞ്ഞു ചേര്‍ന്നൂന്നാ എന്റെ അറിവ്. പിന്നെ മലയാളി ഇപ്പോ തന്റെ സമ്പാദ്യം ആദ്യം കൊണ്ടു പോകുന്നത് ബാങ്കിലേക്കോ, തപാലാപ്പീസിലേക്കോ, സ്വന്തം ഹുണ്ടികയിലേക്കോ ഒന്നും അല്ല, സ്വര്‍ണ്ണക്കടയിലേക്കാ. അതല്ലേ ഇക്കാലത്ത് ഏറ്റവും വലിയ സമ്പാദ്യം

    അപ്പോള്‍ “സ്വര്‍ണ്ണകട” എന്ന ഉത്തരം മതിയായിരുന്നോ ആ ചോദ്യത്തിന് ?

    ഇതിപ്പോ അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്നപോലുണ്ട്

    ആ ബാങ്ക് പഞ്ചാബ് നാഷണല്‍ ബാങ്കായിട്ട് ശ്ശികാലായി……. ………..?……..പിന്നെന്തിനാ അത്തരത്തിലൊരു ചോദ്യം ? അല്ലങ്കില്‍ ആചോദ്യത്തിന്റെ………… ..പൊരുളെന്ത് ? :d :d

  • Jenish

    ഞാനാരാണെന്ന്‌ തനിക്കറിയില്ലെങ്കില്‍
    താനെന്നോടു ചോദിക്ക് താനാരാണെന്ന്..
    അപ്പോ തനിക്ക് ഞാന്‍ പറഞ്ഞുതരാം ഞാനാരാണെന്ന്‌
    എന്നിട്ട്
    താനാരാണെന്ന്‌ തനിക്കറിയില്ലെങ്കില്‍
    താനെന്നോട്‌ ചോദിക്ക് ഞാനാരാണെന്ന്‌
    അപ്പോ തനിക്ക് ഞാന്‍ പറഞ്ഞുതരാം താ‍നാരാണെന്ന്‌..

    ടാസ്കി വിളിയെടാ‍ാ……

  • Jenish

    ‌@Anjana

    കേരളത്തിലെ ആദ്യത്തെ ബാങ്കാണ് അത്… പദപ്രശ്നത്തില്‍ സൂചനയായി വരുമ്പോള്‍ പ്രിയയുടെ സൂചന വളരെ നല്ലതാണ് എന്നാണ് എന്റെ അഭിപ്രായം..

  • anjanasatheesh

    അതു ഞാന്‍ മനസ്സിലാക്കിയിരുന്നൂ ജെനീഷേ , പിന്നെ പദപ്രശ്നനിര്‍മ്മാതാവിന്റെ
    ഒരുമാതിരിയുള്ള മറുപടി കണ്ടപ്പോ വീ ണ്ടുംഒന്നു കൂടി ചോദിച്ചൂവെന്നുമാത്രം

    • admin

      സൂചന നല്ലതായിരുന്നു എന്ന് മനസിലാക്കിയിട്ടും അതിനെ കുറ്റം പറയുന്നോ :-(

  • സുബൈര്‍

    മോഡറേഷന്‍ ഒഴിവാക്കിയപ്പോള്‍ ഇവിടെ നുഴഞ്ഞുകയറ്റവും പരസ്യം പതിക്കലുമൊക്കെ തുടങ്ങിയോ? :-D

  • balu

    ദൈവമേ കഴിഞ്ഞു.ഇതാണ് പദപ്രശ്നം.നാലഞ്ചു മണിക്കൂര്‍ ശരിക്കും തിരഞ്ഞു

  • abhishek

    Need clue for 9B – 4th letter
    12D – 2nd letter

  • Vivek

    @ abhishek – എല്‍ദോയെ സിനിമയിലെടുത്തതറിഞ്ഞില്ലേ?:)

    9B, 12D – ഉത്തരങ്ങള്‍ മുകളില്‍ കൊടുത്ത പേരിലുണ്ട്