കുറച്ചു നേരമായി രോഗം ചുറ്റിക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ എന്റെ മകന്‍ കണ്ണന്‍ കറക്കി കുത്താന്‍ മിടുക്കനാണ്… അവന്റെ അറ്റ കൈ പ്രയോഗം ഫലിച്ചു. ചില കീറാമുട്ടി ഉത്തരങ്ങള്‍ തന്നു എന്റെ നല്ല പാതിയും സഹായിച്ചു. സ്കോര്‍ ബോര്‍ഡ് നോക്കുമ്പോള്‍ വിവേകിന്റെ മുന്‍പില്‍ എത്താനായത്തില്‍ സന്തോഷം… പക്ഷെ ഒരു സംശയം വിവേക് മനപ്പൂര്‍വം പിറകിലാവുന്നതല്ലേ? കാരണം ഞാന്‍ ഒരിക്കല്‍ നോക്കിയപ്പോള്‍ വിവേക് 98 ല് നില്‍ക്കുന്നു…. പിന്നെയും ഞാന്‍ തീരുമ്പോഴും വിവേക് അവിടെ തന്നെ
sham2010
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍
ഷണ്‍മുഖപ്രിയ
നല്ലൊരു പദപ്രശ്നം!! ഉന്നത വിജയികള്‍ക്ക് അഭിനന്ദങ്ങള്‍
ജലജ
ഇടയ്ക്ക് കുറച്ചു നേരം നെറ്റ് വര്‍ക്ക് എറര്‍, സേവ് ചെയ്തു കഴിയുമ്പോള്‍ പല ഉത്തരങ്ങളും നഷ്ടപ്പെടുന്നു. അങ്ങനെ ഒരിക്കല്‍ 85 ല്‍ നിന്ന് 76ലേയ്ക്ക് പോയി. ഒരിക്കല്‍ 97ല്‍ ഇന്ന് 82ലേയ്ക്ക്. പല ഉത്തരങ്ങളും രണ്ടും മൂന്നും പ്രാവശ്യം എഴുതേണ്ടിവന്നു. അര മണിക്കൂറിലധികം നഷ്ടപ്പെട്ടിരിക്കുമെന്ന് തോന്നുന്നു.
കഴിഞ്ഞ തവണയും ഇങ്ങനെ തന്നെയായിരുന്നു. മറ്റാര്‍ക്കും ഈ പ്രശ്നങ്ങളൊന്നുമില്ലേ?
ഉന്നത വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!!
admin
>>> അങ്ങനെ ഒരിക്കല്‍ 85 ല്‍ നിന്ന് 76ലേയ്ക്ക് പോയി. ഒരിക്കല്‍ 97ല്‍ ഇന്ന് 82ലേയ്ക്ക്.
ഇങ്ങനെ പ്രശ്നം നിലനില്‍ക്കുന്നുവോ? വിശദമായി എന്താണ് സംഭവിച്ചത് എന്ന് ഓര്‍ക്കുന്നുണ്ടോ?
രണ്ടു പേജ് ഓപണ്‍ ചെയ്തു കളിക്കുന്നില്ലല്ലോ? എന്തായാലും ചേച്ചിയുടെ ട്രാക്ക് പരിശോധിക്കുവാന്‍ പറയാം.
സുബൈര്‍
തരക്കേടില്ലാത്ത പദപ്രശ്നം.
ചർമ്മരോഗം ഒരു പാട് വലച്ചു എന്നതൊഴിച്ചാൽ വേറെ കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ല.
നിർമ്മാതാവിനും മുൻ നിരക്കാർക്കും അഭിനന്ദനങ്ങൾ!!!
സുബൈര്‍
@ചാന്ദ്നി & ഉണ്ണി,
കഴിഞ്ഞ പദപ്രശ്നത്തിന്റെ കമന്റ് പേജ് മുഴുവൻ നോക്കിയാൽ വിവേക് വിട്ടുനില്ക്കുന്നതിന്റെ കാരണം മനസ്സിലാവും.
ജലജ
തരക്കേടില്ലാത്ത പദപ്രശ്നം . മുന്‍പെഴുതിയ പ്രശ്നങ്ങള്‍ കാരണം ആസ്വദിച്ചു ചെയ്യാന്‍ കഴിഞ്ഞില്ല.
@ അഞ്ജന
സഹായിക്കണമെന്ന് ആഗ്രഹമില്ലാതെ അല്ല.
പക്ഷെ എന്റെ സമയം അനുസരിച്ച് ഇവിടെ എത്തിയപ്പോഴേക്കും
അധിക സൂചനകള്‍ നല്കിക്കഴിഞ്ഞിരുന്നു .
ഇപ്പോള്‍ തിരക്കിലാണ് . സമയത്തിന് പദപ്രശ്നം കളിക്കാനും കഴിയാറില്ല.
ആഴ്ചയില്‍ ഒന്ന് മാത്രം കളിക്കാന്‍ കഴിയുന്നുണ്ട് . ഭാഗ്യം .
എന്റെ പദപ്രശ്നം offline chat നോക്കാന്‍ പോലും സമയം കിട്ടിയില്ല.
സൂചനകള്‍ കൊടുത്തു സഹായിക്കാന്‍ സമയം കണ്ടെത്താന്‍ ശ്രമിക്കാം .
പക്ഷേ ജോലിസ്ഥലത്ത് ജോലി മാത്രമേ എനിക്ക് പറ്റൂ .
Jenish
Please help
5A-
9B-
11D-
37A-
29D-
Jenish
എല്ലാം കിട്ടി…
നല്ല പദപ്രശ്നം.. Sham -നു അഭിനന്ദനങ്ങള്‍..
Neema
Please help
29 D
22 U
35 U
5 A
8 A
9 A
38 A
23 A-m 3rd letter
9 B 2nd letter
pls
thanks in advance
Jenish
അഞ്ജനയുടെ ഉന്നം വീണ്ടും പിഴച്ചില്ല!!!
suresh
9b – second letter
5a – clue
പോഴൻ/anthipozhan
9B-ഒരു ചര്‍മ്മരോഗം. താരൻ(താരണം/ചാരണം), ചുണങ്ങു് (തേമൽ,പൊരിയണ്ണി/ണി എന്നിവയാണു പ്രാദേശികവ്യവഹാരത്തിൽ)- എന്നതിന്റെ ഉത്തരമായി വരുന്ന വാക്ക് ആ അർത്ഥത്തിൽ തെക്കൻകേരളത്തിലില്ല. കോഴിക്കോട്, തൃശൂർ ഭാഗങ്ങളിലുമില്ലെന്നു തോന്നുന്നു(സുബൈർ, പിഷാരടി).
മഷിത്തണ്ടിലുള്ളതു കണ്ടു. അതല്ലാതെ മറ്റെവിടെയെങ്കിലും പ്രാദേശികമായോ അല്ലാതെയോ ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ? പ്രയോഗത്തിലുള്ളതായി നേരിട്ടറിയുന്നവർ ദയവായി ഇവിടെ വ്യക്തമാക്കുക. അറിഞ്ഞിരിക്കാമല്ലോ.
വിവേക്,
ഒരു email അയച്ചിരുന്നു.(gmail,yahoo.കാര്യമായൊന്നുമില്ല) spam ഫോൾഡർ കൂടി ചെക്കു ചെയ്തിട്ട് സംഗതി കിട്ടിയോ ഇല്ലയോ എന്നറിഞ്ഞാൽക്കൊള്ളാം.
പദപ്രശ്നങ്ങൾക്ക് നമ്പരുകൾ അഡ്മിന്റെ sequencing അനുസരിച്ച് മാറിക്കൊണ്ടിരിക്കാം. ഈ പദപ്രശ്നത്തിന്റെ ഒടുവിലത്തെ നമ്പർ KRK2-NUM-70 എന്നാണു്. താങ്കൾക്കു പരിചയമുള്ളത് അതിനുമുമ്പുള്ള CW/2010/SET-0176 എന്നതാകണം.
Neema
23 A-m 3rd letter
9 B 3 rd & 4th letter
35 U , 8 A only required
Neema
9 A also
http://na മുജീബുര്‍ റഹ്മാന്‍
Neema
23 a ഇതിന് ക്ലൂ വേണമെങ്കില്‍’ വട്ട’ത്തിലോന്ന് കറങ്ങി നോക്കൂ
9 B search mashithaqndu for ‘dandruff’
35 u ഹിസ് ഹൈനസ് അബ്ദുള്ള
8 a ഭൂമിക്കുകീഴിലുള്ള ഏഴുലോകങ്ങളില് ഒന്ന് google search
9 a അരികില് സ്നേഹമായി മരിച്ചിടും google search
വിജയീ ഭവ!!!!
ജലജ
സുരേഷ്,
9b – second letter മഷിനിഘണ്ടുവില്‍ ഉണ്ട്. dandruffനോക്കൂ
5a കഥകളി നടന്‍ വിജയകുമാര്‍ ഈ കേന്ദ്രത്തിന്റെ പേര് കൂടെ ചേര്‍ക്കാറുണ്ട്.
വിജയാശംസകള്‍!!!
നീമ,
23 A-m 3rd letter …………… തട്ടിച്ചിന്നി പൂമലയില്‍ പുതുമഴചിന്നി
പൂക്കൈതക്കയ്യുംവീശി ആ മലയീമല പൂമലകേറീ
9 B 3 rd & 4th letter
35 U ,എം ജി ശ്രീകുമാറിന് ദേശീയപുരസ്കാരം ലഭിച്ച ഗാനം.ഹിസ് ഹൈനസ് അബ്ദുള്ള
8 A only required പതിനാലു ലോകങ്ങള്‍ എന്ന് ഗൂഗിളില്‍ നോക്കിയാല്‍ കിട്ടും. അതലം, സുതലം എന്നിങ്ങനെ
9A many times മഷിനിഘണ്ടു.
വിജയാശംസകള്‍!!!
Rajith Ravi
31യു രണ്ടാമത്തെ അക്ഷരം സൂചന
vivek
@ Pozhan
Didn’t receive any mail. Please re-send it. (alternatively you may message me using any of the crossword off-line chats)
ജലജ
രജിത്,
herd മഷിനിഘണ്ടു.
വിജയാശംസകള്‍!!!
Rajith Ravi
@ജലജേച്ചി
അടുത്തൊരു നന്ദി പറയുന്നതിന് മുമ്പ് ഒരു നന്ദി
Suresh
@ജലജേച്ചി – നന്ദി
ജലജ
അഡ്‌മിന്‍,
പദപ്രശ്നം തുടങ്ങി അരമണിക്കൂറായപ്പോള്‍ നെറ്റ്വര്‍ക്ക് എറര്‍ ആയി. ആറേഴു മിനിട്ടെടുത്തു അത് ശരിയാകാന്‍. പിന്നെ കുറെക്കഴിഞ്ഞ് സേവ് ചെയ്തപ്പോള്‍ സേവ് ചെയ്യാന്‍ പറ്റിയില്ല, കളി തുടര്‍ന്നോളൂ എന്ന അറിയിപ്പ് വന്നു. അല്പം കഴിഞ്ഞപ്പോള്‍ തനിയെ സേവ്ഡ് ആയി (നേരത്തെ സേവ് ക്ലിക്ക് ചെയ്തത് ഇപ്പോള്‍ അനുസരിച്ചതാകും). പേജ് വന്നപ്പോള്‍ പല ഉത്തരങ്ങളും കാണാനില്ല. ഇത് മൂന്നു നാലു തവണ ആവര്‍ത്തിച്ചു. ബോളിവുഡ് നടന്റെ നീണ്ട പേര് മൂന്നു പ്രാവശ്യം എഴുതേണ്ടിവന്നതാണ് ഏറ്റവും സങ്കടം.
രണ്ട് പേജ് ഓപ്പണ്‍ ചെയ്യുന്നില്ല. നെറ്റ്വര്‍ക്ക് എറര്‍ വരുമ്പോള്‍ കുറച്ചു നേരം കാത്തിട്ട് ഫലമില്ലാതാകുമ്പോള്‍ പുതിയ പേജ് തുറന്ന് വീണ്ടും ലോഗ് ഇന്‍ ചെയ്യുകയാണ് പതിവ്. ഈ സമയത്തും കുറച്ച് പദങ്ങള്‍ നഷ്ടപ്പെട്ടിരിക്കും.
admin
ഇപ്പോള്‍ ഒരു രൂപം കിട്ടി. ഞങ്ങള്‍ ഒന്ന് പരിശോധിച്ചു നോക്കട്ടെ.
ഫബ്‌ന,
38a ക്ഷേത്രങ്ങളില്‍ —-നാമയജ്ഞം നടത്താറുണ്ട്. incessantly –മഷി നിഘണ്ടു
12d അനസൂയയുടെ പതി. ഗൂഗിളില്‍ നോക്കൂ
16dപഴയ നീലത്താമരയുടെ സംവിധാനം. മഴ, ധ്വനി, പരിണയം തുടങ്ങിയവയുടെ ഗാനരചന
32d ചോദ്യം ഇംഗ്ലീഷ് ഗൂഗിളില്‍ നോക്കൂ. ലിസ്റ്റ് വരും.
16uസൈന്യം -മഷിനിഘണ്ടു. ഇംഗ്ലീഷ് അര്‍ഥത്തില്‍ ക്ലിക്ക് ചെയ്യുക.
22uManaging Director of Hewlett-Packard India.
വിജയാശംസകള്‍!!!
7A “സംഗീതത്തിനും ഗായകനുമുള്ള ദേശീയ പുരസ്കാരങ്ങള്‍ നേടിയ ഈ തെലുങ്കുചിത്രം മലയാളത്തിലും തമിഴിലും ഡബ്ബു ചെയ്യപ്പെട്ടു ”
‘സംഗീതത്തിനും ആലാപനത്തിനുമുള്ള’ എന്നോ ‘സംഗീത സംവിധായകനും ഗായകനുമുള്ള’ എന്നോ പറയുന്നതല്ലേ ശരി?
2D “1980-കളിലെ ഈ ചിത്രം മലയാളസിനിമയില്‍ പുതുമകള്‍ കൊണ്ടു ശ്രദ്ധേയമായി.”
’1980-കളിലെ ഈ മലയാളചിത്രം/മലയാളസിനിമ പുതുമകള്‍ കൊണ്ടു ശ്രദ്ധേയമായി’ എന്ന് പറയുന്നതല്ലേ കൂടുതൽ നല്ലത്?
‘ചിത്രം/സിനിമ’ ആവർത്തിക്കേണ്ടതുണ്ടോ?
35U “ഒരു പ്രമുഖഗായകന്റെ (ദേശീയാവാര്‍ഡ് നേടിയ) ഈ ഗാനത്തെച്ചൊല്ലി ചില കാമ്പില്ലാത്ത വിവാദങ്ങളുമുണ്ടായി”
എന്നു വെച്ചാൽ ‘കാമ്പുള്ള’ വിവാദങ്ങളും ഉണ്ടായി എന്നാണോ? ‘………………വിവാദങ്ങളുണ്ടായി’ എന്ന് മതിയായിരുന്നു.
ഒരു സംശയം കൂടി:
36A ഉത്തരത്തിലെ അവസാന അക്ഷരത്തിന് ദീർഘം വേണ്ടേ?
Vivek
@ സുബൈര്‍ – ഇതില്‍ ചില ചോദ്യങ്ങളില്‍ ഞാനും കൈ വെച്ചതിനാല്‍ മറുപടിയും ഞാന്‍ തന്നെ പറയാം …
7A – agreed
2D – ചിത്രം എന്നതിന് സിനിമ എന്നു മാത്രമല്ലല്ലോ അര്‍ഥം? അപ്പോള്‍ ആവര്‍ത്തനം അനുഭവപ്പെടുന്നില്ല
35U – തീര്‍ച്ചയായും കാമ്പുള്ള വിവാദങ്ങളുമുണ്ടാകുന്നുണ്ട്. (ഉദാ: ചലച്ചിത്രഗാന മോഷണം)
36A – ‘സാഗര്‍മാതാ’ എന്നു മതിയായിരുന്നു.(ശരിക്കും പറഞ്ഞാല്‍ ‘സഗര്‍മാഥാ’ എന്നാണ് ഉച്ചാരണം കാണുന്നത്). പദപ്രശ്നമല്ലേ? പേരിലൊക്കെ എന്തു പോക്കിരിത്തരവും കാണിക്കാമല്ലോ?
സുബൈര്‍
>>>35U – തീര്‍ച്ചയായും കാമ്പുള്ള വിവാദങ്ങളുമുണ്ടാകുന്നുണ്ട്. (ഉദാ: ചലച്ചിത്രഗാന മോഷണം)>>>
ഞാൻ ചോദിച്ചത് ആ ഗാനത്തെച്ചൊല്ലി കാമ്പുള്ള വിവാദങ്ങളും ഉണ്ടായിരുന്നോ എന്നാണ്. അങ്ങിനെയാണ് ആ വാക്യം കാണുമ്പോൾ തോന്നുന്നത്.
കഥാകാരന്‍
കാമ്പുണ്ടോ ഇല്ലയോ എന്നറിയില്ല, ആ പാട്ടിനെപ്പറ്റി രണ്ടുമൂന്നു വിവാദങ്ങളുണ്ടായിരുന്നു.
1. ആ ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും കൊടുക്കാമെന്നുപറഞ്ഞിട്ട് ഈ ഗാനം മാത്രം കൊടുത്ത് പറ്റിച്ചെന്ന് ഏം ജി ശ്രീകുമാര്
2. ആ ചിത്രത്തിലെ ഏറ്റവും മോശം ഗാനമതാണെന്നും അതിന് ദേശീയാവാര്‍ഡ് കിട്ടിയത് നേരായ വഴിക്കല്ലെന്നും ചിലര്‍ (ഇതേ വാദം, അദ്ദേഹത്തിന്റെ രണ്ടാം അവാര്‍ഡിനുമുണ്ടായി).
3. അതേ കൊല്ലം സംസ്ഥാനാവാര്‍ഡിന് ഈ ഗാനം നിക്ഷിപ്ത താത്പര്യക്കാര്‍ പരിഗണിച്ചില്ലെന്നും പക്ഷെ ദേശീയാവാര്‍ഡ് കമ്മറ്റി നിഷ്പക്ഷമായി വിലയിരുത്തിയതു കൊണ്ടാണ് അവാര്‍ഡ് കിട്ടിയതെന്നും മറ്റു ചിലര്(അക്കൊല്ലത്തെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം വേണുഗോപാലിനായിരുന്നു – “താനേ പൂവിട്ട മോഹം”)
4. രണ്ട് ഗായകര്‍ക്കുമിടയില്‍ അന്നേയുള്ള കൊതിക്കെറുവ് ഇപ്പോളും തീര്‍ന്നിട്ടില്ലെന്ന് കാണിക്കുന്ന അടുത്ത കാലത്തുണ്ടായ വിവാദം. തനിക്ക് “നാദരൂപിണി” ഇഷ്ടമല്ലെന്ന് വേണുഗോപാല്‍. വേണുഗോപാലിന് എല്ലാത്തരം ഗാനങ്ങളും പാടാന്‍ കഴിയില്ലെന്ന് ശ്രീകുമാര്‍. “നാദരൂപിണി” പോലുള്ള ശാസ്ത്രീയസംഗീതാടിസ്ഥാനത്തിലുള്ള പാട്ടുകള്‍ പാടാന്‍ അദ്ദേഹം വേണുഗോപാലിനെ വെള്ളുവിളിച്ചു എന്നാണെന്റെ ഓര്‍മ്മ.
എം ജി ശ്രീകുമാര്‍ വേണുഗോപാലിനെ പറ്റി പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. മറ്റുള്ളവര്‍ നാദരൂപിണിയെപ്പറ്റി പറഞ്ഞതിനോടും …
സുബൈര്‍
>>>മറ്റുള്ളവര്‍ നാദരൂപിണിയെപ്പറ്റി പറഞ്ഞതിനോടും …>>>
2 or 3
Vivek
@ Subair
“ഞാൻ ചോദിച്ചത് ആ ഗാനത്തെച്ചൊല്ലി കാമ്പുള്ള വിവാദങ്ങളും ഉണ്ടായിരുന്നോ എന്നാണ്. അങ്ങിനെയാണ് ആ വാക്യം കാണുമ്പോൾ തോന്നുന്നത്”
കൃത്യമായിപ്പറയാനുള്ള ജ്ഞാനമില്ല
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us