സുബൈര്‍, അഭിനന്ദനങ്ങള്‍….അങ്ങിനെ ഒന്നാം സ്ഥാനം ഇത് വരെ കിട്ടിയില്ല എന്നുള്ള സുബൈറിന്റെ സങ്കടം തീര്‍ന്നല്ലോ….രാക്ഷസന്‍ എന്നെ ചതിച്ചു..പിന്നെ അടുക്കളയിലെ വിളമ്പുകാരനും…..കളിക്കാന്‍ തുടങ്ങാനും അല്പം വൈകി…വിവേക്,സ്മിത,ബീജീസ്,ജലജേച്ചി,അഞ്ജന അഭിനന്ദനങ്ങള്‍….
Jenish
Reshmi,
നല്ല പദപ്രശ്നം.. Congrats..
@Subair
പരിശ്രമം ചെയ്യുകില്‍ എന്തിനേയും
വശത്തിലാക്കാന്‍ കഴിവുള്ള വണ്ണം
ദീര്‍ഘങ്ങളാം കൈകളെ നല്കിയത്രേ
സുബൈറിനെ പാരിലയച്ചതീശന്‍.. Congrats ..:)
ഷണ്‍മുഖപ്രിയ
1എ ആറാമത്തെ അക്ഷരം ശരിയാണോ എന്നൊരു സംശയമുണ്ട്, അതൊഴിച്ചാല്‍ നല്ലൊരു പദപ്രശ്നം!! ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദങ്ങള്‍
Vivek
@ പാര്‍വതി
കരയണ്ട. ട്രോഫി കിട്ടാത്തവര്‍ക്കൊക്കെ കിട്ടി വരുന്നതേയുള്ളൂ. ഇപ്പൊ കിട്ടുന്നവരൊക്കെ പണ്ടേ ക്യൂവിലുള്ളവരാ.
നാലേമുക്കാല്‍ മണിയായപ്പോഴാണ് കളിയുടെ കാര്യം ഓര്‍ത്തത്. പെട്ടെന്ന് തുറന്നു വന്നപോഴേക്കും സുബൈര്‍ ദേ നൂറടിച്ചു. ഇന്ന് വൈകിട്ട് തിരുവമ്പാടി അമ്പലത്തില്‍ 6 മണിക്ക് ഡോക്ടര്‍ നന്ദിനി വര്‍മയുടെ തായംബകയുണ്ടയിരുന്നത് കാരണം ഞാനും ഭാര്യയും മോളും കൂടി അതിനു പോയി. എട്ടു മണി വരെ കേട്ട ശേഷം വടക്കുന്നാഥന്റെ മുന്നില്‍ ആതിര മണ്ഡപത്തില്‍ തിരുവാതിര കളി …. എഴുപതിനു വയസ്സിനു മേലെ ചെന്ന രണ്ടു മൂന്നു സ്ത്രീകളടക്കം ഒരു പതിനാറു പേര്‍ …. മൂന്നാല് പാട്ട് കഴിഞ്ഞപ്പോള്‍ പോന്നു. വന്നപ്പോളേക്കും കുറെ പേര്‍ നൂറിനു മേലെ.
രശ്മി,
നല്ല പ പ്ര. കിണറ്റില്‍ പോയത് ചുറ്റിച്ചു….പിന്നെ മുത്തശ്ശിയും…. ഒന്നാമത്തെ ചോദ്യത്തിന്റെ അഞ്ചാം അക്ഷരം ദീര്‍ഘം വേണ്ടിയിരുന്നു എന്നതൊഴിച്ചാല്‍ നല്ല ഒന്ന്.
സുബൈര്‍
വിവേക്, ഉണ്ണി, ജെനീഷ്
നന്ദി!!!
Reshmi
Congrats Subair, vivek , smitha , beegeees……..
പകല്‍ മുഴുവന്‍ തിരക്കായിരുന്നു.
അത് കോണ്ട് കമന്റ് പേജിലേക്ക് വരാന്‍ കഴിഞ്ഞില്ല.
ഇവിടെ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം . ഇപ്പോള്‍ തിരിച്ചു വന്നതേയുള്ളൂ .
Happy to see the toppers list increasing so fast……..
suresh
29D – second letter
24D – second letter
16b – last two letters
1A – sixth letter
7D – First three letters
clues please
Suresh
29D, 24D – Second letter
1A – sixth letter
7D – first three letters
more clue pls
35 A, 29 B , 29 D , 9D 4th & 5th letter , 23 A , 17 U , 32 U & 38 U
Thanks in advance
Jenish
@Reshmi
ചില സംശയങ്ങള്‍..
1A – വണ്ടികള്‍ മാത്രമാണോ ഇദ്ദേഹം ഓടിക്കാറ്?
11A – നമുക്കു പോലീസ്? പോലീസെന്ന് പോരേ?
21A- പക്ഷിയുടെ വീട്ടുപേരെന്തിയേ?
33A- എന്റെ മുത്തശ്ശിക്ക് ഇതത്ര പ്രിയമല്ലാരുന്നു.. ഇപ്പോഴത്തെ മുത്തശ്ശിമാര്‍ കേട്ടിട്ടുകൂടിക്കാണില്ല..
34A- വഴിതെറ്റിക്കുന്ന ചോദ്യം!!!
35A- ചോദ്യവും ഉത്തരവും ഒന്നാണോ? ഒന്ന് മനപ്പൂര്‍വവും മറ്റത് അങ്ങനെയല്ലാതെയുമല്ലേ?
37A- ആ ചോദ്യം വേണ്ടിയിരുന്നില്ല.. തമിഴന്മാരുടെ മുന്നിലെങ്ങും പോയി പെടരുത്!!
29B- എന്തിനാ കരയെ രണ്ടുതവണ കരയിച്ചത്?
39B-കിണറ്റില്‍ വീണത് തൊട്ടിയല്ലേ? കിണറ്റില്‍ ഞാനാണ് വീണതെങ്കില്‍ ഇതും കൊണ്ട് വരരുതേ..
10D- ഉത്തരത്തിന്റെ ആദ്യക്ഷരം ശരിയാണോ? വേറെ രീതിയില്‍ കാണുന്നു..
25U-പണ്ടുകാലത്തിത് ലോഡ്ജ് അല്ലാരുന്നോ?
സുബൈര്‍
@ സുരേഷ്,
1A ദൈവത്തിന്റെ ഒരു പര്യായം ഓര്‍മ്മയില്ലേ? ജഗത്തിനെ നിയന്ത്രിക്കുന്ന ആള്‍ എന്നര്‍ത്ഥം വരുന്ന…?. ചി’ന്താ’ശേഷി ഉപയോഗിക്കൂ. കിട്ടാതിരിക്കില്ല.
7D ഞെട്ടില്ലാ……………..എന്ന കടങ്കഥ കേട്ടിട്ടില്ലേ?
24D,29D ചോരയിലും പാരയിലും ഉണ്ട്. 29Dക്ക് വള്ളി കൂടി വേണം.
സുബൈര്‍
അഡ്മിന്‍, രശ്മി
നന്ദി.
പലതവണ നേരിയ വ്യത്യാസത്തില്‍ വഴുതിപ്പോയപ്പോഴും
എന്നെങ്കിലും ഒരിക്കല്‍ എന്റെ മുല്ലയും പൂക്കും എന്നൊരു വിശ്വാസമുണ്ടായിരുന്നു.
ഒടുവില്‍ അത് സംഭവിച്ചു. അതും വിവേക് കൂടി മത്സരിച്ച ഒരു പ്രശ്നത്തില്‍.. !
ആനന്ദലബ്ധിക്കിനിയെന്തു വേണം!!!
>>>ഇവിടെ മലയാളി അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം . ഇപ്പോള്‍ തിരിച്ചു വന്നതേയുള്ളൂ .>>>
ജനുവരി എട്ടിനാണോ ക്രിസ്മസ് ആഘോഷം?
ഡല്‍ഹി മലയാളികള്‍ ഇത്ര പുറകിലാണോ?
Neema
29 B , 29 D , 24D 2nd letter , 17 U , 32 U 1 & 2 nd letter only
10D ആദ്യാക്ഷരം മിക്ക സ്ഥലങ്ങളിലും ‘പൈ’ എന്ന് കാണുന്നു.
ഇതോ ഉത്തരത്തില്‍ കൊടുത്തതോ ശരി? ഇനി രണ്ടും ശരിയാണോ?
അറിയുന്നവര്‍ പറയൂ…
ഈ പദപ്രശ്നത്തില്‍ ഏറ്റവും നല്ല സൂചനയായി എനിക്ക് തോന്നിയത്
29B ആണ്. വളരെ മികച്ച ചോദ്യം….
അതിനൊരു പ്രത്യേക അഭിനന്ദനം!!!
ജലജ
നീമാ,
29 B പരശുരാമന്‍ ഇത് എറിഞ്ഞതിന്റെ ഫലമല്ലേ കേരളം
, 29 Dമരം കൊണ്ടുള്ള പാത്രം.
, 24D 2nd letter ‘രണ്ടു‘പ്രാവശ്യം ആലോചിക്കൂ.
, 17 U അപമാനം
, 32 U 1 & 2 nd letter only രണ്ട് ഇപ്പോള്‍ കിട്ടിയിരിക്കുമല്ലോ. മൂന്നും നാലും കിട്ടിയിട്ടുണ്ടെങ്കില്‍ ഇനി ഇതിന് ക്ലൂ വേണ്ടിവരില്ല.
വിജയാശംസകള്‍!!!
anjanasatheesh
@ neema
29D – വരിക,ചുരിക,സരിഗ……
24D- വരദ,ശാരദ,സുരഭി………….
29B- പരശുവും രാമനും ഇതിലാദ്യത്തേത്
17U- ഒരുതരം “കേട്” മാനമോ അപമാനമോ ?
32U – ശ്രീകുമാരന്‍ തമ്പിയുടെ ഗാനത്തിലുണ്ട് “”ഹൃദയം ദേവാലയം , മാനവഹൃദയം ദേവാലയം” …..എന്നു തുടങ്ങുന്ന ഗാനം “മുഴു”വനായി ശ്രദ്ധിക്കൂ
http://na മുജീബുര്‍ റഹ്മാന്‍
32 u 3rd letter please
സുബൈര്‍
ജെനീഷ്,
11A, 35A താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
35A ആ ഉത്തരം കിട്ടാന്‍, സൂചന ‘നഷ്ടപ്പെടുത്തുക’ എന്ന് വേണ്ടിയിരുന്നു.
37A തമിഴ്നാടിനെയാണോ തമിഴനെയാണോ ഇങ്ങിനെ പറയുന്നത്?
29B ‘കരയെ ആദ്യം കരിയിച്ചു, പിന്നെ കരയിച്ചു’ എന്നല്ലേ? അപ്പോള്‍ രണ്ടു തവണ കരയിക്കുന്ന പ്രശ്നം വരുന്നില്ലല്ലോ?
http://na മുജീബുര്‍ റഹ്മാന്‍
സൂചന കിട്ടി നന്ദി അഞ്ജന.
നല്ല പ.പ്ര. രഷ്മിക്കും ആദ്യമായി ഒന്നാമതെത്തിയ സുബൈറിനും അഭിനന്ദനങ്ങള്‍.
http://na മുജീബുര്‍ റഹ്മാന്‍
39 b കിണറ്റില്‍ വീണത് തിരിച്ചെടുക്കാനുപയോഗിക്കുന്നതല്ലേ ഇത്.
Simi
more clues pls
26D, 39B, 33A
Simi
got 26D
Simi
ക്ലൂ ഒന്നും വേണ്ടിവന്നില്ല, പൂര്‍ത്തിയാക്കി
http://deleted Reshmi
@ Jenish
ഉത്തരം വേണമെന്ന് നിര്‍ബന്ധമാണോ ?
ഇവിടുത്തേ കൊടും തണുപ്പില്‍ കൈകള്‍ മാത്രമല്ല ബുദ്ധിയും മരവിച്ചു പോയിരിക്കുന്നു.
ജെനീഷിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാമെന്നു കരുതി വെറുതെ പ. പ്ര. കളിച്ചു നോക്കി.
ഇപ്പോള്‍ 99 ല്‍ നില്‍ക്കുകയാണ്. രാക്ഷസനെ കിട്ടുന്നില്ല. മറന്നു പോയി…..
അത് കൊണ്ട് തണുപ്പുകാലത്ത് ഈ പാവത്തിനെ വെറുതെ വിട്ടേക്ക്.
http://deleted Reshmi
@ subair,
സുബൈറേ
ഡല്‍ഹിയില്‍ എണ്ണിയാല്‍ തീരാത്ത മലയാളി സംഘടനകള്‍
വിശിഷ്ടാതിഥികളെ കിട്ടാന്‍ പരക്കം പായണം .
ഒടുവില്‍ ഒരാളുടെ ഡേററ് ഇന്നലെയെ കിട്ടിയുള്ളൂ.
ഏതായാലും അഭിനന്ദനങ്ങള്‍.
ആദ്യമായി ഒന്നാം സ്ഥാനം കിട്ടിയതിന്
Jenish
@Subair
പണ്ടു കടലിനെ കരയാക്കി; പിന്നെ കരയെ കരിയിച്ചൂ, കരയിച്ചൂ
ഇതെന്താണ് ഈ “കരിയിച്ചു” ?
Jenish
@Reshmi
നിര്‍മ്മാതാവ് തന്നെ ക്ലൂ ചോദിച്ച് എത്തിയിരിക്കുന്നു..
###ഉത്തരം വേണമെന്ന് നിര്‍ബന്ധമാണോ ?
ഒരു നിര്‍ബന്ധവുമില്ല… തണുപ്പാണെങ്കില്‍ ബ്ലാങ്കറ്റിനടിയില്‍ നിന്നും പുറത്തിറങ്ങണ്ട…
33A- . ഇപ്പോഴത്തെ മുത്തശ്ശിമാര്‍ കേട്ടിട്ടുകൂടിക്കാണില്ല..
ജെനിഷ്,
ഞാന്‍ കേള്‍ക്കുക മാത്രമല്ല കണ്ടിട്ടുമുണ്ട്. അതിട്ടുവച്ച പാത്രം തുറക്കുമ്പോഴത്തെ ഗന്ധവും ഓര്‍മ്മയുണ്ട്. അപ്പോള്‍ ആ വാക്യത്തില്‍ ഒരു ‘ചില’ കൂടി ചേര്‍ക്കേണ്ടേ?
ജലജ
ബിന്ദു,
ക്ലൂ നേരത്തെ ഇട്ടിട്ടുണ്ട്.
വിജയാശംസകള്‍!!!
Jenish
@Jalaja
ചേച്ചിയെ മുത്തശ്ശിയായി ഇവിടെ ആരെങ്കിലും കൂട്ടിയോ? തിരുവാതിര ഒഴികെ ബാക്കിയെല്ലാം ചേച്ചി കണ്ടിട്ടുണ്ടല്ലോ..
john
vallipottiya padaprashanam
Jenish
@John
###vallipottiya padaprashanam
ഉപമ കൊള്ളാം… പക്ഷേ ഇവിടെ ചേരുമോ?
എം.കെ.അനിൽകുമാർ, തട്ടയിൽ
clue for 20b 2nd letter pls.
Jenish
@Anilkumar
‘rakshasa‘ എന്ന് മഷി നിഘണ്ടുവില്‍ കൊടുത്തുനോക്കൂ..
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us