ജെനിഷ് ,
ഇതിനു ശബ്ദതാരാവലി നോക്കേണ്ട കാര്യമൊന്നുമില്ല. എന്നാലും ഇപ്പോള്‍ നോക്കി. അതൊരു സസ്യമാണെന്ന് കണ്ടു. ഇനിയിപ്പോള്‍ അരിയാണോ ജെനിഷ് ഉദ്ദേശിച്ചത്? ഞാന്‍ ആ സസ്യത്തിന്റെ കായാണ് ഉദ്ദേശിച്ചത്.
Rida
36 A first letter pls….
http://1 Jenish
@Jalaja
എന്റെ ശബ്ദതാരാവലിയില്‍ അങ്ങനെയല്ലല്ലോ..
http://1 Jenish
@Jalaja
Short form ആ ചേച്ചീ…
ജലജ
ജെനിഷ്, എന്റെ കയ്യിലുള്ളത് ലഘുവാണ്.
ചിലയിടങ്ങളില്‍ അങ്ങനെ പ്രയോഗിക്കുന്നുണ്ടായിരിക്കും . അതിനാല്‍ തെറ്റൊന്നുമില്ല.
Krishna Kumar
Congrats Vivek!!! ‘കിണ്ണം, വെള്ളോട്’ തപ്പി ഏതോ സൈറ്റില്‍ പോയതാ, firefox മൊത്തം ഹാംഗ് ആയി ക്രാഷ് ആയി. ഇലായിരുന്നേല്‍ ഞാന്‍ എവിടെ എത്തിയേനെ!! ഹ ഹ ….
കുറേ നാളുകള്‍ക്കു ശേഷം ഇന്നാണ് കൃത്യ സമയത്തു കളിക്കാന്‍ പറ്റിയത്. പര്യായം,ശബ്ദതാരാവലി തുടങ്ങിയവ എന്നും എനിക്കു ഒരു കീറാമുട്ടിയായതു കൊണ്ടു വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് തുടങ്ങിയത്. പക്ഷേ വളരെ ലളിതമായിരുന്നു. സംസ്കൃതം വാക്കുകളെടുത്ത് മലയാളമാണെന്നു പറഞ്ഞു വീശിയിട്ടില്ല.
ഷണ്‍മുഖപ്രിയ
Good crossword!! Congrajulations Toppers
Vivek
@ Krishnakumar – firefox നീണാല്‍ വാഴട്ടെ
Vivek
ജെനീഷേ, മൂന്നക്ഷര പദങ്ങള്‍ ഉപയോഗിച്ചുള്ള പദപ്രശ്നം മനോഹരമായിരുന്നു. സിമട്രി ഉപ്യോഗിച്ചില്ല അല്ലേ? (അഞ്ജനയുടെ പദപ്രശ്നത്തിലും ഒരു നിയമം ഇല്ലായിരുന്നു എന്നു തോന്നുന്നു).
അങ്ങനെ നോക്കുമ്പോല്‍ നിയമങ്ങള്‍ എല്ലാം അനുസരിക്കുമ്പോള്‍ ഭംഗി കുറയുന്നു എന്നു തോന്നുന്നു. ശരിയല്ലേ?
Vivek
@ Jaljechi – “ചിലയിടങ്ങളില്‍ അങ്ങനെ പ്രയോഗിക്കുന്നുണ്ടായിരിക്കും . അതിനാല്‍ തെറ്റൊന്നുമില്ല.”
അത് ശരി. അപ്പോള്‍ ആരെങ്കിലും എവിടെയെങ്കിലും ഉപയോഗിക്കുന്നെണ്ടെങ്കില്‍ നിഘണ്ടുവിലില്ലെങ്കിലും ശരിയാകുമോ? പിന്നെ എന്റെ പാവം “മഹാമാരി”ക്കെന്താ കുഴപ്പം?
ജലജ
വെണ്ടയ്ക്ക , മുരിങ്ങയ്ക്ക എന്നാണ് സാധാരണ എഴുതിക്കാണാറുള്ളത്. എന്നാലും ഞങ്ങള്‍ പറയുന്നത് വെണ്ടക്കായ, മുരിങ്ങക്കായ എന്നാണ്. വെള്ളരിക്കയെ ചിലര്‍ വെള്ളരി എന്നു പറയുമെന്നെനിക്കറിയാം. ഇത് ചില പ്രാദേശികഭേദങ്ങള്‍ ആണ്.
മഹാമാരിയെ അക്കൂട്ടത്തില്‍ പെടുത്താമോ എന്നറിയില്ല.
ജലജ
>>>>അങ്ങനെ നോക്കുമ്പോല്‍ നിയമങ്ങള്‍ എല്ലാം അനുസരിക്കുമ്പോള്‍ ഭംഗി കുറയുന്നു എന്നു തോന്നുന്നു<<<<
ഇത് ഞാന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. ഓരോ വാക്കും കഴിയുമ്പോള്‍ കറുപ്പുകളം ഇടുക എന്ന നിയമമില്ലെങ്കില്‍ ഭംഗിയുള്ള സിമട്രികളുണ്ടാക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നു.
ലഘുവും ഗുരുവും കൈയില്‍ ഇല്ലാത്ത എന്നെ പോലുള്ളവര്‍ക്ക് ആകെ ആശ്രയം മഷിനിഘണ്ടുവും മറ്റു online നിഘണ്ടുക്കളുമാണ്..
മഷിനിഘണ്ടുവില്‍ “മറുക്” എന്നോ “കുന്നിക്കുരു” എന്നോ കൊടുത്തിട്ട് ഉത്തരം കിട്ടിയില്ല, അതേസമയം ഉത്തരങ്ങള്‍ കൊടുത്താല്‍ നല്ല വൃത്തിക്ക് “മറുക്” എന്നും “കുന്നിക്കുരു” എന്നും വരുന്നു…ഇത് എന്തുകൊണ്ടാണ്…? എന്റെ തിരയിലിന്റെ കുഴപ്പമാണോ…?
ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ…?
ജലജ
ഫബ്‌നാ,
സൂചനയിലെ ഒരു അക്ഷരം തന്നെയാണ്. ഇത്തിരി നീട്ടിക്കോളൂ.
വിജയാശംസകള്‍!!!
ജിനു,
എനിക്കും ഓണ്‍ലൈനില്‍ തിരഞ്ഞിട്ട് ആ ഉത്തരങ്ങള്‍ കിട്ടിയില്ല. കുന്നിക്കുരുവിന്റെ ആദ്യത്തെ രണ്ടക്ഷരം കിട്ടിയപ്പോള്‍ ഞാന്‍ ല.ശ.താരാവലി നോക്കി. മറുകിന്റെ കാര്യത്തില്‍ അവിടെയും രക്ഷ കിട്ടിയില്ല. ആദ്യത്തെ അക്ഷരം അറിയില്ലല്ലോ. കുറച്ചുനേരംകറക്കിക്കുത്തിയിട്ടാണ് കിട്ടിയത്. ആദ്യമൊരു പ്രാവശ്യം ശരിയായ അക്ഷരത്തിനും പിങ്ക് കളം കാണിച്ചു. അതുകൊണ്ട് കുറച്ച് നേരം ആവശ്യമില്ലാത്ത കറക്കിക്കുത്തല്‍ നടത്തി. തീരാന്‍ വൈകുകയുംചെയ്തു. ഈ പദം എന്റെ നിഘണ്ടുവില്‍ ഇല്ല.
ജലജ
സമുദ്രാ,
36എ. ക്ലൂ നേരത്തെ എഴുതിയിട്ടുണ്ട്
വിജയാശംസകള്‍!!
രജിത്,
വക്കീലിനു കാശ് (ഫീസ്) കൊടുക്കുന്നവര്‍ തന്നെ.
വിജയാശംസകള്‍!!!
ജലജ
പിഷാരോടി
4a,പിഷാരോടി ജോലി ചെയ്തിരുന്നിടത്ത് പകരക്കാരന്‍ വന്നോ ? ക്ലൂ ആണേ.
14a, സൂചനയിലെ അക്ഷരങ്ങള്‍ തന്നെ. മഷിനിഘണ്ടുവില്‍ cow dung നോക്കൂ.
5d,9ബിയുടെ റൈമിങ്ങ് വാക്കാണ്. ഒരു വാക്യത്തില്‍ എന്തെല്ലാം ഉണ്ടാവും? കര്‍ത്താവ്, ക്രിയ…….
9b നമ്പൂതിരിക്ക് പശുവിനെ എറിഞ്ഞോടിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണ്?( ഈ കഥ കേട്ടിട്ടുണ്ടാവുമല്ലോ.)
വിജയാശംസകള്‍!!!
Thank you Jalajechi For your help in this and the previous one. There is no time to play at home also. Really very busy. In the office I am a new comer. At home I have to teach my kids. Totally busy …. Thinking of not playing the crosswords for a period. But Can I? Don’t know about that…..
മിക്കവര്‍ക്കും പദപ്രശ്നം എളുപ്പമായിരുന്നുവെന്ന് മനസ്സിലായി.. ഒരു കിലോ അരി വാങ്ങുമ്പോള്‍ ഒന്നോ രണ്ടോ കല്ലെങ്കിലുമില്ലെങ്കില്‍ എങ്ങനാ.. അതുകൊണ്ടാണ് മറുകും കുന്നിക്കുരുവും പിന്നെ വൃത്തകേന്ദ്രവും ഉള്‍പ്പെടുത്തിയത്.. എങ്കിലും അവയ്ക്കും ആവശ്യത്തിന് ലിങ്കുകള്‍ കൊടുത്തിരുന്നു..
സുബൈര്‍ ആയിരിക്കും ഇതില്‍ ഒന്നാമതെത്തുകയെന്നായിരുന്നു ഞാന്‍ കരുതിയത്.. പക്ഷേ അവസാനം കൃഷ്ണകുമാറിനെ ‘തീക്കുറുക്കന്‍‘ ചതിക്കുകയും വിവേക് വീണ്ടും ഒന്നാമതെത്തുകയും ചെയ്തിരിക്കുന്നു..
മുമ്പ് പലപ്പോഴും പറ്റിയതുപോലെ ഫിനിഷിങ്ങിൽ വന്ന പിഴവാണ് ഇത്തവണയും ഒന്നാം സ്ഥാനം നഷ്ടപ്പെടുത്തിയത്. വേണ്ടത് വേണ്ടപ്പോൾ തോന്നിയില്ല.
അല്ലെങ്കിൽ അരമണിക്കൂറിനകം തീരുമായിരുന്നു.
മറ്റ് പലരെയും കുഴക്കിയ ‘മറുക്’ ഊഹത്തിലൂടെയാണെങ്കിലും നേരത്തെ കിട്ടിയിരുന്നു. ബാക്കിയായത് “…..ചുറ്റളവുവരെയുള്ള ഋജുരേഖ” മാത്രം. അതാവട്ടെ, ക്ലൂ അതേപടി ഗൂഗിളിൽ കൊടുത്തപ്പോൾ ടപ്പേന്ന് കിട്ടുകയും ചെയ്തു.
പക്ഷെ കുറേയേറെ നേരം മറ്റുപലതും പരീക്ഷിച്ചതിന് ശേഷമാണ് ചോദ്യം ഗൂഗിൾ ചെയ്യാൻ തോന്നിയത്.അപ്പോഴേക്കും ആദ്യരണ്ടു സ്ഥാനങ്ങളും വേറെ ആമ്പിള്ളേർ കൊണ്ടുപോയിരുന്നു.
ഒരിക്കല്കൂടി വിവേകും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനായി!
Samudra
Thanx Jenish….gud crossword……
ബാലചന്ദ്രന്‍
ജെനിഷ് ,
എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്ന പദപ്രശ്നം .
അഭിനന്ദനങ്ങള്‍ .
പറയത്തക്ക തെറ്റുകള്‍ ഇല്ല.
എങ്കിലും
പാക്കും ചുണ്ണാമ്പും പിന്നെ….
രണ്ടിലും സമുച്ചയ നിപാതം (ഉം)വന്നപ്പോള്‍ അടുത്തതിലും വേണം .
അല്ലെങ്കില്‍ , പാക്ക് ,ചുണ്ണാമ്പ് പിന്നെ…. എന്നാകാമായിരുന്നു.
13U പലര്‍ക്കും പറ്റുന്നത് എന്ന് മതിയായിരുന്നു .
കാരണം പലര്‍ക്കും പറ്റുന്ന പറ്റ് എന്നതിന് അതിന്റെ ഫലം-സംഭവം ആണ് ഉത്തരം
ഉദാ;- പേന വച്ചു മറക്കുക , താക്കൊലെടുക്കാന്‍ മറക്കുക …എന്നിങ്ങനെ .
‘പലര്‍ക്കും പറ്റുന്ന അമളി ‘ എന്ന വാക്യം കൂടി നോക്കുക .
ഇതൊന്നും വലിയ തെറ്റായി അവതരിപ്പിക്കുകയല്ല .
20 D -ക്കാ ചേര്‍ത്തും അല്ലാതെയും പ്രയോഗങ്ങളുണ്ട് .അതിനാല്‍ തെറ്റല്ല .
ചെടിക്കും കായ്ക്കും ഒരേ പേര് ഉപയോഗിക്കുന്നവ വേറെയും ഉണ്ട് .
പയര്‍ , മുതിര ,കടുക് ,ഗോതമ്പ് ,നെല്ല് ,കുരുമുളക് ,മുളക്…..
ചെടിക്കും കിഴങ്ങിനും ഒരേപോലെ ഉപയോഗിക്കുന്നവയും ഉണ്ട് .
ചേന ,ചേമ്പ്,കാച്ചില്‍ ,കൂര്‍ക്ക ,മുള്ളങ്കി……
http://1 Jenish
@Samudra
Thanks
@Mash
##പാക്കും ചുണ്ണാമ്പും..
തെറ്റ് സമ്മതിച്ചിരിക്കുന്നു.. മാഷിനേയും..
##പലര്‍ക്കും പറ്റുന്ന പറ്റ്
ഇതിനോട് ഞാന്‍ വിയോജിക്കുന്നു.. അബദ്ധം പറ്റി എന്ന് പറയാറില്ലേ.. അങ്ങനെ വരുമ്പോള്‍ പറ്റ് പറ്റി എന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ? പറ്റി എന്നതിന് പിണഞ്ഞു, ലഭിച്ചു എന്ന് അര്‍ത്ഥം ഉണ്ടല്ലോ.. പിന്നെ ഒരിത്തിരി പ്രാസവും നോക്കിയെന്ന് വച്ചോ…
കഥാകാരന്‍
2 വലത്തോട്ട് – അറിഞ്ഞുകൊണ്ട് കാണുന്ന മിഥ്യയുമുണ്ടോ
23 വലത്തോട്ട് – “ഇങ്ങനെയും” – ഇങ്ങനെ വിളിച്ചു എന്നല്ലേ ശരിയായ കവിത?
തെറ്റൊന്നുമല്ല. ചുമ്മാ അറിയാനായി ചോദിച്ചതാ
http://1 Jenish
@Kadhakaran
2A – ഉണ്ടല്ലോ.. “സിനിമ”
23A-പലരും മറ്റ് പലതും വിളിക്കാറുണ്ട്.. അതുകൊണ്ടെഴുതിയതാ…
സുബൈര്‍
എന്തെങ്കിലും കുറ്റം പറയാതിരുന്നാല്‍ ഒരു സമാധാനമുണ്ടാവില്ല!
>>>>വെള്ളത്തിനടിയില്‍ നിന്ന് ചിലര്‍ മോഷ്ടിക്കുന്നത്>>>
ഇത് വെള്ളത്തിനടിയില്‍ നിന്ന് മാത്രമാണോ മോഷ്ടിക്കുന്നത്?
കരയില്‍ വെച്ചും മോഷണം നടക്കുന്നില്ലേ?
http://1 Jenish
@Subair
കരയില്‍ വച്ച് എന്നല്ലാതെ കരയില്‍ നിന്നും മോഷ്ടിക്കുന്നുണ്ടോ?
സുബൈര്‍
>>കരയില്‍ വച്ച് എന്നല്ലാതെ കരയില്‍ നിന്നും മോഷ്ടിക്കുന്നുണ്ടോ?>>
ഉണ്ടല്ലോ. കരിമണല്‍!!!!
Neema
pls give me clue for 28 U first letter & 34 A pls thanks in advance
ജലജ
28 U first letter. മധു ( തേനീച്ചയുടെ തികട്ടല്‍)
34 A ബലം
pls thanks in advance …. ഇത് വേണ്ട ട്ടോ.
വിജയാശംസകള്‍!!!
anjanasatheesh
>>>>വെള്ളത്തിനടിയില്‍ നിന്ന് ചിലര്‍ മോഷ്ടിക്കുന്നത്>>>
അപ്പോള്‍ ………… പുഴയുടെ തീരത്ത് കിടക്കുന്ന മണല്‍ മോഷ്ടിക്കരുത് എന്നാണോ………………?????
അതോ ആ തീരവും പണ്ടു വെള്ളത്തിനടിയിലായിരുന്നൂ എന്നാണോ………?
anjanasatheesh
ഞങ്ങടെ നിള (ഭാരതപ്പുഴ)യിലൂടെ ഒഴുകുന്ന വെള്ളത്തിനടില്‍ പോലും മണലില്ലാതായി
Jenish
@Anjana
##പുഴയുടെ തീരത്ത് കിടക്കുന്ന മണല്‍ മോഷ്ടിക്കരുത് എന്നാണോ………………?????
പുഴയുടെ തീരത്ത് മണലോ??? ലൊക്കേഷന്‍ പറ.. ലോറി അങ്ങോട്ട് അയക്കാം..
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us