KIDS-FUN-0001

KIDS-FUN-0001
Topic :കുട്ടികള്‍ക്ക്
By :anjana
Play This Crossword
Top Player’s List

  • കഥാകാരന്‍

    കിടക്കട്ടെ ഒരു കുഞ്ഞു തേങ്ങ ((((((((((()))))))))))

    എന്തിനാണൊരു “കിഡ്സ് ഫണ്‍”? കളിക്കുന്നത് മുഴുവന്‍ മുതിര്‍ന്നവരായിരിക്കും. അവര്‍ക്കല്ലേ ശരിക്കും “ഫണ്‍”?

  • vivek

    Why this CW is playing hide and seek :) ?

  • കഥാകാരന്‍

    @ Vivek – “Why this CW is playing hide and seek?”

    കുട്ടികള്‍ക്കുള്ള കുസൃതി “ഒളിച്ചു കളി”ക്കുകയല്ലേ വേണ്ടത്, അത് “ചീട്ടു” കളിക്കുന്നത് മോശമല്ലേ? :)

  • anjanasatheesh

    പ്രിയരെ,
    ഈ പദപ്രശ്നത്തില്‍ യാതൊരുവിധ തമാശകളും ഇല്ല കെട്ടോ :D
    കുട്ടികള്‍ക്കായി സീരിയസ്സായി തന്നെ ഉണ്ടാക്കിയതാ. പേരു “തമാശ” എന്നത് അഡ്മിന്‍ സമ്മാനിച്ചതാണേ….. :D :D :D
    യാതോരു പ്രത്യേകതയും അവകാശപ്പെടാനില്ലാത്ത ഒരു സദാപദപ്രശ്നം…..ഒരിടവേള……..ഒരിത്തിരി(കുട്ടി)കാര്യം

  • anjanasatheesh

    അഭിനന്ദനങ്ങള്‍ വിവേക്………. :D -

    പക്ഷേ വിവേക് അരമണിക്കൂറിനകം തീര്‍ക്കുമെന്നു പ്രതീക്ഷിച്ചു !!!!!!!!!

  • Vivek

    Yes, this is not a fun crossword, neither kids too. Worth including in competetions.

    BTW, I think Anjana is specilizing in Symmetry now ;)

  • ജലജ

    ഈ പദപ്രശ്നത്തിന്റെ കാര്യം മറന്നുപോയി. എന്തായാലും 45 മിനിറ്റ് കൊണ്ട് തീര്‍ത്തു.

    സ്കോര്‍ ബോര്‍ഡില്‍ കാണുന്ന മൂന്നു വിജയികള്‍ക്കും അഭിനന്ദനങ്ങളില്ല. അവരെ CW KRKT2 കളിക്കുന്നതിന് അയോഗ്യരാക്കേണ്ടതാണ്. :)

  • http://kpcpisharody.blogspot.com ദേവികാ വര്‍മ്മ, മുളങ്കുന്നത്തുകാവ്

    സത്യത്തില്‍ ഇത് കുട്ടികളെ ഉദ്ദേശിച്ചുള്ളതായിരുന്നോ..? പല ചോദ്യങ്ങളും അച്ഛന്റെ സഹായത്തോടെ ആണ് പൂര്‍ത്തിയാക്കിയത്. അങ്ങനെ ക്രിസ്മസ് അവധിക്കാലത്ത്‌ അച്ഛന്റെ ഓഫീസില്‍ വന്നത് കൊണ്ട് ഒരു പ്രയോജനം കിട്ടി. നാലാം സ്ഥാനം കിട്ടുമെന്ന് കരുതിയതല്ല. വിവേക അങ്ക്ളിനു അഭിനന്ദനം… അങ്കിളും കുട്ടിയായി അല്ലെ? :-)

  • anjanasatheesh

    congratulations………..Anu
    congratulations……….smitha
    congratulations……….devika
    congratulations…………rajesh

  • ജലജ

    ദേവികാ,

    നാലാം സ്ഥാനമല്ല ,ഒന്നാം സ്ഥാനം തന്നെ. അഭിനന്ദനങ്ങള്‍

    അച്ഛനെ ഇടയ്ക്ക് പദപ്രശ്നത്തില്‍ സഹായിക്കാറുണ്ടല്ലോ. അത് തിരിച്ച് വാങ്ങിയെന്ന് കരുതിയാല്‍ മതി. :) ഒരു കടം വീടിയെന്ന് അച്ഛനും ആശ്വസിക്കാം.

    ദേവിക അച്ഛനെ ഓഫീസ് കാര്യങ്ങളിലും സഹായിക്കാന്‍ തുടങ്ങിയോ? :)

  • ജലജ

    കുട്ടികള്‍ക്ക് വേണ്ടിയുള്ള പദപ്രശ്നങ്ങളുടെ ലിസ്റ്റില്‍ എന്റെ ഒരെണ്ണമുണ്ട്. ഇനി അതും ഫണ്‍ കുപ്പായമണിയുമോ? :)

  • anjanasatheesh

    പ്രിയരെ,
    ഇതുകുട്ടികള്‍ക്കുള്ള പദപ്രശ്നത്തില്‍ ചേര്‍ക്കാനായി ഉണ്ടാക്കിയതാണ്.കുട്ടികളുടെ പദപ്രശ്നം കഴിഞ്ഞതിനാല്‍ KRKT-2 പദപ്രശ്ന ഇടവേളയില്‍ അതുവലിയവര്‍ക്ക് “കുസൃതി” യായി കൊടുത്തുവെന്നുമാത്രം.

    KIDS-FUN-0001 എന്ന തലവാചകം അഡ്മിന്‍ എന്തേ മാറ്റാതിരുന്നതാവോ ഒരുപക്ഷേ എല്ലാവരും കളിക്കട്ടെ എന്നു കരുതികാണും.അതുകൊണ്ടുതന്നെയാണല്ലോ വിവേക് താല്പര്യപൂര്‍വ്വം കളിച്ചതും ഒന്നാമതെത്തിയതും.

    അതിനാല്‍ “കുട്ടി” – “വലിയ” വിവാദം വേണ്ട കെട്ടോ :D :D

  • anjanasatheesh

    Vivek Says:
    December 29th, 2011 at 11:43 am

    BTW, I think Anjana is specilizing in Symmetry now …….?

    yes, what is u r opinion ?

  • ജലജ

    >>>>>>കുട്ടികളുടെ പദപ്രശ്നം കഴിഞ്ഞതിനാല്‍ KRKT-2 പദപ്രശ്ന ഇടവേളയില്‍ അതുവലിയവര്‍ക്ക് “കുസൃതി” യായി കൊടുത്തുവെന്നുമാത്രം.

    KIDS-FUN-0001 എന്ന തലവാചകം അഡ്മിന്‍ എന്തേ മാറ്റാതിരുന്നതാവോ ഒരുപക്ഷേ എല്ലാവരും കളിക്കട്ടെ എന്നു കരുതികാണും.

    എന്നാല്‍ പിന്നെ അത് നേരത്തെ പറയേണ്ടേ? കണ്ടോ എന്റെ റാങ്ക് പോയി. :( . ഞാന്‍ അതിഥിയായിട്ടാണ് കളിച്ചത്. നിയമം അനുസരിച്ചതിന്റെ ഗുണം കണ്ടോ? ( ഇവിടെ ഏതു smiley ആണിടുക?)

  • Vivek

    @ ജലജേച്ചി
    ഇതു കുട്ടികളുടെ പദപ്രശ്നമാണെങ്കില്‍ വലിയവരുടെ എന്തായിരിക്കും? ഇത് മുതിര്‍ന്നവര്‍ക്കു തന്നെ അലപം പാടായിരിക്കും

  • Vivek

    @ Anjana – Symmetry is good. You might consider incoperating other rules too in this (like dead cell after each answer etc.)

  • anjanasatheesh

    Vivek Says:
    December 29th, 2011 at 12:54 pm
    @ Anjana – Symmetry is good. You might consider incoperating other rules too in this (like dead cell after each answer

    Yes, you are right but it will take too much time to finish one CW. Lack of time is the main problem…….. :)

  • anjanasatheesh

    congratulations to all who finished the CW till this time and wishes to the followers……..

  • സുബൈര്‍

    വിവേക്,
    കുട്ടികള്‍ക്കുള്ളതെങ്കിലും അവര്‍ക്ക് വിട്ടുകൊടുത്തു കൂടേ? :D
    ചുരുങ്ങിയ പക്ഷം ഈ കളരിയില്‍ ഇനിയും ചുവടുറപ്പിച്ചിട്ടില്ലാത്ത ‘വലിയ’ കുട്ടികള്‍ക്കെങ്കിലും? :D
    ഒന്നാം സ്ഥാനം ഒരു ലഹരിയായി മാറിയോ? :)

    ഇതത്ര ബുദ്ധിമുട്ടുള്ള പ്രശ്നമായി എനിക്ക് തോന്നിയില്ല. മിനിറ്റില്‍ തീര്‍ക്കാനും പറ്റി.
    പക്ഷെ സംഗതി തമാശയല്ലെന്നും കുട്ടികള്‍ക്ക് ഇത്തിരി കടുപ്പമായിരിക്കുമെന്നും സമ്മതിക്കുന്നു.

  • സുബൈര്‍

    മുകളിലെ കമന്റ് ‘….. .. തോന്നിയില്ല. 20 മിനിറ്റില്‍ തീര്‍ക്കാനും പറ്റി…..”
    എന്ന് തിരുത്തി വായിക്കുക..

  • http://na മുജീബുര്‍ റഹ്മാന്‍

    അഞ്ജന നല്ല പദപ്രശ്നം
    കുട്ടികള്‍ക്ക് കൊടുക്കണ്ട പ.പ്ര. ആയിരുന്നില്ല ഇത് ( കുട്ടികള്‍ കളിച്ചില്ലങ്കിലും)
    വിവേകിനുപോലും മുക്കാല്‍ മണിക്കൂര്‍ വേണ്ടിവന്നു തീര്‍ക്കാന്‍.

  • http://na മുജീബുര്‍ റഹ്മാന്‍

    മുക്കാല്‍ മണിക്കൂര്‍ അല്ല അര മണിക്കൂര്‍

  • ജലജ

    ആകെ 37 പേര്‍ കളിച്ചു അതില്‍ കിഡ്‌സ് ആകെ മൂന്നോ നാലോ പേര്‍ മാത്രം. കുട്ടികള്‍ അറിഞ്ഞിട്ടുണ്ടോ ഈ മത്സരവിവരം?

  • ജലജ

    എളുപ്പം ചെയ്യാവുന്ന നല്ലോരു പദപ്രശ്നം തമാശയാണെന്നും പറഞ്ഞ് കുട്ടികള്‍ക്ക് കൊടുത്തത് കഷ്ടമായിപ്പോയി

  • Vivek

    സുബൈര്‍, മുകളിലുള്ള കമന്റുകള്‍ കണ്ടു കാണുമെന്നു കരുതുന്നു. കുട്ടികള്‍ക്കുള്ളതാണെന്ന് എങ്ങും പറഞ്ഞു കണ്ടില്ല (ഇനി ഞാന്‍ കാണാത്തതാണെങ്കില്‍, എന്റെ കണ്ണാടി മാറ്റാന്‍ സമയമായി :) ). fun എന്ന കാറ്റഗറിയിലാണിത് (event) ഉള്‍പ്പെടുത്തിയിരിക്കുന്നത്.

    കളിക്കാന്‍ സമയം കിട്ടുകയാണെങ്കില്‍ എല്ലാ പദപ്രശ്നവും അതിന്റെ സ്പിരിറ്റോടു കൂടി കളിക്കുക എന്നതാണെന്റെ നയം. അല്ലാതെ മാറി നിന്ന് മറ്റുള്ള വരെ ജയിപ്പിക്കുക എന്നത് നല്ല ശീലമാണോ? ഞാനങ്ങനെ അജയ്യനൊന്നുമല്ലല്ലോ. ഞാന്‍ കളിച്ചിട്ടും എത്രയോ പേര്‍ക്ക് ഒന്നാം സ്ഥാനം കിട്ടിയിരിക്കുന്നു. അതിനാല്‍ ആ വാദാത്തില്‍ കഴമ്പില്ല.

    Stil I consider your opinion.

  • ജലജ

    KIDS-FUN-0001 എന്നുകണ്ടതുകൊണ്ടാണ് ഞാന്‍ ഗസ്റ്റ് ലോഗിനില്‍ കളിച്ചത്.

  • mals

    nammude thondayil ullath entha?

  • കഥാകാരന്‍

    ഞാന്‍ തുടക്കത്തിലെ പറഞ്ഞതാ, ഇത് മുതിര്‍ന്നവര്‍ കളിച്ച് ഒരു കുരുതിക്കളമാക്കുമെന്ന്. ആരു കേള്‍ക്കാന്‍?

  • കഥാകാരന്‍

    നല്ല മലയാളം
    —————-
    3 A – ‘ലോകത്തിലെ’ കഴിഞ്ഞൊരു അങ്കുശം ഇട്ടാല്‍ നന്നായിരിക്കും
    11A – ‘ഇരട്ടപേര്’ – ‘പ’ ഇരട്ടിക്കണം
    22A – ‘ഹനുമാന്‍’ കഴിഞ്ഞ് അങ്കുശം വേണം
    25A – ഊരുകാവല്‍ കഴിഞ്ഞ് atlease a space വേണം
    4B – ‘അത് ഇപ്പോള്‍ നേപ്പാളിലാണ്” – ‘ഇപ്പോള്‍ നേപ്പാളിലാണ്” എന്നു മതി. ‘അത്’ ആവശ്യമില്ല
    16B – “രോഹിതം,, ” എന്തിനാണോ രണ്ട് അങ്കുശം ?
    18B – അക്ഷരത്തെറ്റാണോ അതോ ടൈപ് ചെയ്തപ്പോള്‍ വന്ന തെറ്റാണോ?
    20B – രണ്ടക്ഷരത്തെറ്റുകള്‍ “ബാറ്റ്സുമാന്‍”, “ഗുജറാത്തുക്കാരന്‍”
    21B – “ക്രമത്തെയും” “ഇടവേളകളെയും”
    1D – തൊണ്ടയിലുണ്ടിത് – ചേര്‍ത്തെഴുതാം
    13D – കെ,എസ്,സേതുമാധവന്‍ – പേരെഴുതുമ്പോള്‍ അര്‍ദ്ധവിരാമത്തിനു പകരം പൂര്‍ണ്ണവിരാമമാണ് ഇനീഷ്യലുകള്‍ക്കിടയില്‍ ഉപയോഗിക്കേണ്ടത്

  • സുബൈര്‍

    Vivek Says:
    December 29th, 2011 at 9:56 pm

    >>സുബൈര്‍, മുകളിലുള്ള കമന്റുകള്‍ കണ്ടു കാണുമെന്നു കരുതുന്നു. കുട്ടികള്‍ക്കുള്ളതാണെന്ന് എങ്ങും പറഞ്ഞു കണ്ടില്ല>>>

    KIDS-FUN-0001
    Topic :കുട്ടികള്‍ക്ക്
    വിവേക്, ഇതുവരെ ഇത് കണ്ടില്ലേ?
    സാദാ ഫണ്‍ ആയിരുന്നെങ്കില്‍ ഇതിന്റെ നമ്പര്‍ ‘CW FUN 0008′ എന്നല്ലേ വരേണ്ടിയിരുന്നത്?
    എന്തായാലും കണ്ണട മാറ്റുന്ന കാര്യം ആലോചിക്കാവുന്നതാണ്! :)

    >>>>അല്ലാതെ മാറി നിന്ന് മറ്റുള്ള വരെ ജയിപ്പിക്കുക എന്നത് നല്ല ശീലമാണോ?>>>
    തീര്‍ച്ചയായും അല്ല. മറ്റുള്ള ആര്‍ക്കും സ്വന്തം കഴിവ് തെളിയിച്ച് ഒന്നാമതെത്താന്‍ അവസരമുണ്ട്.
    മറ്റുള്ള പാട്ടുകാര്‍ക്ക് വേണ്ടി യേശുദാസ് ഒഴിഞ്ഞു കൊടുക്കണമെന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല. അവര്‍ കഴിവ് തെളിയിച്ച് സ്വന്തം ഇടം ഉണ്ടാക്കിയെടുക്കുക തന്നെ വേണം.

    കഴിഞ്ഞ തവണയും കുട്ടികള്‍ക്കുള്ള മത്സരത്തില്‍ കൂടുതലും മുതിര്‍ന്നവര്‍ തന്നെയാണ് പങ്കെടുത്തിരുന്നത്. അന്ന്‍ മുതിര്‍ന്നവര്‍ ‘അതിഥി വേഷ’ത്തില്‍ വേണം കളിക്കേണ്ടത് എന്ന്‍ അഡ്മിന്‍ പറഞ്ഞിരുന്നു. അക്കാര്യമാണ് മുന്കമന്റില്‍ സൂചിപ്പിച്ചത്.

    പിന്നെ വിവേക് ഇതിത്ര സീരിയസായി എടുക്കുമെന്ന് കരുതിയില്ല.
    ആ കമന്റ് താങ്കള്‍ക്ക് വിഷമമുണ്ടാക്കിയെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു. :(

  • ജലജ

    മാല്‍‌സ്,
    തൊണ്ടയിലെ അര്‍ബുദം എന്ന് ഗൂഗിളില്‍ തിരയുക .ആദ്യം വരുന്ന സൈറ്റില്‍ ഉണ്ട് ഉത്തരം. ഇതാണ് ഇംഗ്ലീഷിലെ പേര്. larynx (plural larynges), colloquially known as the voice box

    തണുപ്പായതുകൊണ്ട് ചിലപ്പോള്‍ തൊണ്ടവേദന ആകാനും സാദ്ധ്യതയുണ്ട്. :)
    വിജയാശംസകള്‍!!!

  • മാലിനി

    ഇതാരാണാവോ മറ്റൊരു മാലു? ഒരു ചെറിയ മാല്‍സ്
    ;)

  • abhishekr

    Need Clue for 11A

  • anjanasatheesh

    @ abhishekr,

    srilankan cricketer

  • ഷണ്‍മുഖപ്രിയ

    അധിക സൂചന വേണം 10ഡി, 16ബി :(

  • ഷണ്‍മുഖപ്രിയ

    No need for clue…got it :)

  • Vivek

    ഇത് സീരിയസ്സല്ല. നോര്‍മ്മലായിട്ടാ. ഞാന്‍ സീരിയസ്സായാല്‍ പിന്നെ എനിക്കു പോലും എന്നെ കണ്ടു കൂടാ. മഹാ വൃത്തികെട്ടവനാ … …. :)

    @ Subair >>>>KIDS-FUN-0001
    Topic :കുട്ടികള്‍ക്ക്
    വിവേക്, ഇതുവരെ ഇത് കണ്ടില്ലേ?
    സാദാ ഫണ്‍ ആയിരുന്നെങ്കില്‍ ഇതിന്റെ നമ്പര്‍ ‘CW FUN 0008′ എന്നല്ലേ വരേണ്ടിയിരുന്നത്? >>>>

    ഇതിന്റെ മറുപടി പദപ്രശ്ന നിര്‍മ്മാതാവിന്റെ വക മുകളില്‍ തന്നെയുണ്ട്.
    @ December 29th, 2011 at 12:37 pm

  • Vivek

    സുബൈറിന് നിര്‍വ്യാജം ക്ഷമ ചോദിക്കേണ്ടി വന്നതില്‍ ഞാന്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു :(

  • Vivek

    പുതുവര്‍ഷാശംസകള്‍ :)

  • ampilymanoj

    മാലിനി Says:
    December 30th, 2011 at 2:09 pm
    ഇതാരാണാവോ മറ്റൊരു മാലു? ഒരു ചെറിയ മാല്‍സ്
    ———————————മാലിനി,
    മാലു അല്ല മാളു ആണ്.എന്റെ മകള്‍.മൈത്രി എന്ന് ശരിയായ നാമം മാളു എന്നത് pet name———–

  • സുബൈര്‍

    ഇതിന്റെ മറുപടി പദപ്രശ്ന നിര്‍മ്മാതാവിന്റെ വക മുകളില്‍ തന്നെയുണ്ട്.
    @ December 29th, 2011 at 12:37 pm

    ഇതല്ലേ ആ മറുപടി?

    >>>പ്രിയരെ,
    ഇതുകുട്ടികള്‍ക്കുള്ള പദപ്രശ്നത്തില്‍ ചേര്‍ക്കാനായി ഉണ്ടാക്കിയതാണ്.കുട്ടികളുടെ പദപ്രശ്നം കഴിഞ്ഞതിനാല്‍ KRKT-2 പദപ്രശ്ന ഇടവേളയില്‍ അതുവലിയവര്‍ക്ക് “കുസൃതി” യായി കൊടുത്തുവെന്നുമാത്രം.>>>

    ഇത് പ.പ്ര തുടങ്ങി എതാണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞാണ്‌ അഞ്ജന പറയുന്നത്. അപ്പോൾപോലും ഇത് കുട്ടികൾക്കായി ഉണ്ടാക്കിയതാണെന്ന് പറയുന്നുമുണ്ട്.
    അതായത് കളി തുടങ്ങുമ്പോൾ ഇതൊരു ‘കുട്ടിക്കളി’ തന്നെയായിരുന്നു. :)

    ……………………………………………………………

    എന്തായാലും ഈ വിഷയം ഇവിടെ അവസാനിപ്പിക്കാം… :)

  • ബാലചന്ദ്രന്‍

    തെറ്റുകള്‍ മിക്കവാറും കഥാകാരന്‍ ചൂണ്ടിക്കാണിച്ചു കഴിഞ്ഞു .
    എങ്കിലും ..
    “അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക് നയിച്ചാലും ”
    ഈ പ്രയോഗത്തില്‍ പല തെറ്റുകളുണ്ട്‌ .
    1 .സംസ്കൃതത്തില്‍ ‘ഗമയാ’എന്നാണു വാക്ക് .’ഗമയ’ എന്ന് പറഞ്ഞാല്‍ അതിനു യാതൊരു അര്‍ഥവും കിട്ടുകയില്ല .ഗമയാ=നയിച്ചാലും .
    ഇതു പറയുമ്പോള്‍ ഓര്‍മ്മ വരുന്ന ഒരു ചെറിയ കഥയെഴുതാം .
    പണ്ട് കോഴിക്കോട് സാമൂതിരി തീപ്പെട്ടു .(മരിച്ചു).മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെ രാജാക്കന്മാര്‍ ഒന്നൊന്നായി എത്തി .കോട്ടയത്തുനിന്ന് പോകാന്‍ പ്രാപ്തിയുള്ളവര്‍ ഉണ്ടായിരുന്നില്ല. കോട്ടയം തമ്പുരാന്‍ എന്ന് നാം അറിയപ്പെടുന്ന തമ്പുരാന്‍ ബാല്യത്തില്‍ തന്നെ രാജാവായെങ്കിലും ബുദ്ധി വികസിക്കാഞ്ഞതിനാല്‍ അമ്മമഹാറാണിയായിരുന്നു ഭരണം നടത്തിയിരുന്നത് .പക്ഷേ ചടങ്ങില്‍ രാജാവ് തന്നെ പോകണം .അതിനാല്‍ പരിചാരകന്മാരോടൊപ്പം ,ധാരാളം നിര്‍ദ്ദേശങ്ങള്‍ നല്‍കി ,പേരിനു മാത്രം ഉപചാരവാക്ക് പറയാന്‍ പഠിപ്പിച്ചു വിട്ടു .തമ്പുരാന്‍ അവിടെച്ചെന്നു .സാമൂതിരിമാരില്‍ പ്രധാനിയെ കണ്ടു .ഉപചാരമായി ചോദിച്ചു “മയ കിം കരണീയം ” (എന്നാല്‍ (by me) എന്താണ് ചെയ്യേണ്ടത്).ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നര്‍ഥം . പ്രധാനി ഇങ്ങനെ മറുപടി പറഞ്ഞു .”ദീര്ഘോച്ചാരണം കര്‍ത്തവ്യം” (മറ്റൊന്നും ചെയ്യണ്ട .ദീര്‍ഘമായി ഉച്ചരിച്ചാല്‍ മാത്രം മതി )
    മയാ = എന്നാല്‍, മയ തെറ്റ് .
    ഈ അവഹേളനം അമ്മറാണി വെല്ലുവിളിയായി ഏറ്റെടുക്കുകയും മകന്റെ ബുദ്ധിമാന്ദ്യം മാറ്റാന്‍ വിദഗ്ദ്ധന്മാരായ വൈദ്യന്മാരെ വരുത്തി ചികിത്സിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു . ആ കോട്ടയം തമ്പുരാനാണ്, കിര്‍മ്മീരവധം , കാലകേയ വധം തുടങ്ങിയ ആട്ടക്കഥകളെഴുതിയത് എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും .
    2 , അസതോമാ സദ്ഗമയാ
    തമസോമാ ജ്യോതിര്ഗമയാ
    മൃത്യോര്മാ അമൃതംഗമയാ
    സര്‍വ്വേ ഭവന്തു സുഖിനഃ
    സര്‍വ്വേ സന്തു നിരാമയാ
    സര്‍വ്വേ ഭദ്രാണി പശ്യന്തു
    മാ കശ്ചിദ്ദുഃഖ ഭാഗ്ഭവേത്
    ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
    ഇതിന്റെ അര്‍ഥവും അഞ്ജന ശരിയായിട്ടല്ല ധരിച്ചിരിക്കുന്നത് എന്ന് തോന്നുന്നു .
    സത് = ഉണ്മ,പരമമായ സത്യം .
    അസത്= ഇല്ലായ്മ,പരമമല്ലാത്ത സത്യം,മായ,മിഥ്യ (അത് അസത്യമല്ല )
    എന്നെ ഇല്ലായ്മയിലേക്ക് നയിക്കരുതേ, നന്മയിലേക്ക്(ഉണ്മ)നയിച്ചാലും .
    ഇതു അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക് നയിക്കണം എന്ന് വ്യാഖ്യാനിക്കരുത് .

    കൂടാതെ, ഇതിനെ സത്യം ,അസത്യം എന്ന കേവല ശബ്ദം കൊണ്ട് വ്യാഖ്യാനിച്ചാല്‍ തന്നെ , ഞാന്‍ അസത്യത്തില്‍ നിന്നുകൊണ്ടല്ല പ്രാര്‍ഥിക്കുന്നത് .രണ്ടിലുമല്ലാത്ത അവസ്ഥയില്‍ നിന്നുകൊണ്ടാണ് .അപ്പോള്‍ പിന്നെ അസത്യത്തില്‍ നിന്ന് സത്യത്തിലേക്കുള്ള പോക്കല്ല മറിച്ച് അസത്യത്തിലേക്ക് നയിക്കാതെ സത്യത്തിലേക്ക് നയിക്കാനുള്ള അപേക്ഷയാണ് .

    എറണാകുളത്ത് നില്‍ക്കുകയാണ് ഞാന്‍ .കണ്ണൂര്‍ ,കൊല്ലം എന്നീ രണ്ടു വഴികളാണ് എന്റെ മുന്നിലുള്ളത് .ഞാന്‍ അപേക്ഷിക്കുന്നത്, ഒരു കാരണവശാലും എന്നെ കണ്ണൂരേക്ക് നയിക്കരുതേ കൊല്ലത്തേക്ക്‌ തന്നെ നയിക്കേണമേ എന്നാണ്. :)
    അപ്പോള്‍ അതിനെ ,”എന്നെ കണ്ണൂരില്‍ നിന്ന് കൊല്ലത്തേക്ക്‌ നയിക്കേണമേ” എന്ന് പറയാന്‍ കഴിയുകയില്ലല്ലോ .

  • ബാലചന്ദ്രന്‍

    ഈ പദപ്രശ്നത്തില്‍ പങ്കെടുത്ത് മികച്ചവിജയം കരസ്ഥമാക്കിയ, ജോര്‍ജ്കുട്ടി,
    വിവേക് കുട്ടി,ജലജക്കുട്ടി ,നിളക്കുട്ടി ,പിഷാരടിക്കുട്ടി,സുബൈര്‍കുട്ടി,തോമസ്കുട്ടി ,
    അബ്ദുള്ളക്കുട്ടി എന്നിവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍ .:)
    കുട്ടികളുടെതാണോ ,മുതിര്ന്നവരുടെതാണോ എന്ന തര്‍ക്കം തീര്‍ന്നില്ലെങ്കില്‍ അതിങ്ങനെ തീരട്ടെ

  • anjanasatheesh

    Dears,

    I am wishing you all very Happy and Prosperous New Year !!!!!!!!!!!!!!

  • Neema

    അധിക സൂചന വേണം 21 B , 4 B pls

  • ജലജ

    നീമാ,
    21ബി. സമയം — മഷിനിഘണ്ടു
    22. ശ്രീബുദ്ധന്റെ ജന്മസ്ഥലത്തിനടുത്താണ്.

    വിജയാശംസകള്‍!!!

  • Vivek

    @ Subair

    പക്ഷെ ഇത് അങ്ങനെ തന്നെയാണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. നിങ്ങള്‍ അറിയാന്‍ താമസിച്ചുപോയത് എന്റെ കുറ്റമാണോ?

  • ജലജ

    മാഷ്‌ടെ ലിസ്റ്റിലെ എല്ലാപേരുകളും ടോപ്പ് സ്കോറര്‍ ലിസ്റ്റില്‍ കണ്ടില്ലല്ലോ.

  • Neema

    pls give clue for 10 D

  • ജലജ

    നീമാ,
    നീലോല്പലം
    വിജയാശംസകള്‍!!!

  • anjanasatheesh

    “അസതോമാ… സദ്ഗമയാ….
    മൃത്യോമാ… അമൃതം ഗമയാ….
    തമസോമാ… ജ്യോതിര്‍ ഗമയാ…….”

    അസത്യത്തില്‍ നിന്ന് സത്യത്തിലേക്ക്,
    മരണത്തില്‍ നിന്ന് നീത്യജീവിതത്തിലേക്ക്,
    ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്…..

    ദീര്‍ഘം വേണമായിരുന്നു – ശരിതന്നെ. ബാക്കിയൊക്കെ പുത്തന്‍ അറിവുകള്‍. എവിടെ നോക്കിയാലും ഇങ്ങിനയൊക്കയേകാണാനുള്ളൂ.

    പുതിയ അറിവുകള്‍ക്കു നന്ദി. പുതുവത്സരാശംസകളും

  • anjanasatheesh

    എന്റെ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും പുതുവത്സരാശംസകള്‍………..!!!!!!!!!!!
    എല്ലാവര്‍ക്കും എന്നും എപ്പോഴും നന്മകള്‍മാത്രം ഭവിക്കട്ടെ എന്ന ഹൃദയംനിറഞ്ഞ പ്രാര്‍ത്ഥനയോടെ സ്നേഹത്തോടെ…………….

    കൂടാതെ

    മഷിത്തണ്ടിനു പിന്നിലെ എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍