CW-FUN-0007

CW-FUN-0007
Topic :സിനിമ,മലയാളഭാഷ
By :menonjalaja
Play This Crossword
Top Player’s List

  • കഥാകാരന്‍

    (((((((തേങ്ങയാണ്, അടയ്ക്കയല്ല(പടക്കവും))))))

    വന്നല്ലോ വനമാല !!!!!!!!!!!!!!!!!!

    ജലജേച്ചിയുടെ കുസൃതി കൊള്ളാമല്ലോ

  • ജലജ

    കഥാകാരന്‍ കണ്ടുപിടിച്ച കൊള്ളാവുന്ന കുസൃതി വേറെ ആരുടെയെങ്കിലും കണ്ണില്‍ പെടുകയാണെങ്കില്‍ അറിയിക്കണേ.

    ഈ പദപ്രശ്നത്തില്‍ കുസൃതിയോ തമാശയോ ഒന്നുമില്ല. ഒരു സാധാരണ പദപ്രശ്നം. നിഘണ്ടുക്കളുടെ (ഓണ്‍ ലൈന്‍, അച്ചടി) സഹായത്തോടെയോ സഹായമില്ലാതെയോ ചെയ്യാവുന്ന ഒരു പദപ്രശ്നം.

  • vivek

    Once you got the ‘hint’ it is easy

    Thanks Jalajechi

  • ജലജ

    Congrats and thank you Vivek!!!

  • ജലജ

    congrats nila !!!
    congrats cijil!!!

  • anjanasatheesh

    Excellent Crossword……….very interesting one because I saw a diverted thought behind this CW………..CONGRATULATIONS to Jalaja Chechi……..:), :D , :)

  • ജലജ

    congrats sree!!!

    congrats rajalekshmi!!!

    congrats anjana!!!

  • ബാലചന്ദ്രന്‍

    ചേച്ചീ ,
    നല്ല പദപ്രശ്നം .അഭിനന്ദനങ്ങള്‍ .
    ഏറ്റവും വലിയ തമാശ ,ഇതിനു തമാശ (fun) എന്ന് പേരിട്ടു എന്നതാണ് .
    >>>>>ഈ പദപ്രശ്നത്തില്‍ കുസൃതിയോ തമാശയോ ഒന്നുമില്ല. ഒരു സാധാരണ പദപ്രശ്നം.
    എന്ന് ചേച്ചി തന്നെ പറയുന്നു .
    പിന്നെ ആരാണാവോ ആ പാതകം ചെയ്തത് .
    കാര്യമായ തെറ്റുകളൊന്നും പറയാനില്ല .
    42 A – ഉദ്ദേശിച്ച ഉത്തരം കിട്ടാന്‍ ‘മുജ്ജന്മം’ എന്ന് മതി .’മുജ്ജന്മഫലം’ എന്ന് ചോദ്യം വന്നപ്പോള്‍ ഉത്തരത്തില്‍ വ്യത്യാസം വരേണ്ടതാണ് .
    പല ചോദ്യങ്ങളും ആവര്‍ത്തിച്ചിരിക്കുന്നത് ഒഴിവാക്കേണ്ടിയിരുന്നു .
    3 A -11 A ,17 A – 45 D ,24 U-36U-52U, ഇതില്‍ 24,36,52U കളുടെ ഉത്തരങ്ങളും സാമ്യമുള്ളതായിരിക്കുന്നു .
    42A -സ്ഫടികം എന്ന വാക്കിന്റെ അര്‍ഥം തന്നെയല്ലേ ഉത്തരം . പിന്നെന്തിനാണ് ‘പോലെ’ ?
    32 D -ഉത്തരത്തിനു പറ്റിയ ചോദ്യമല്ല .’ ജ്ഞാനമാകുന്ന ആകാശം’ എന്നാണ് അതിന്റെ അര്‍ഥം .’ചിത്തം’എന്ന വാക്കുമായിട്ടല്ല അതിനു ബന്ധം .

  • ampilymanoj

    need help with
    22b,32b,5d 18d and 28u
    thx

  • കഥാകാരന്‍

    23D അക്ഷരത്തെറ്റൊഴിച്ചാല്‍ മറ്റൊന്നും ഞാന്‍ കണ്ടില്ല (കുസൃതിയും)

  • ജലജ

    അമ്പിളി,
    22b,ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഭാനുപ്രിയ അഭിനയിച്ച ഒരു സിനിമ. എട്ടുവീട്ടില്‍ പിള്ളമാരൊക്കെയുള്ളത്.
    32b, 31എയും 32ഡിയും 23ഡിയും കിട്ടിയാല്‍ ഇത് കിട്ടേണ്ടതല്ലേ? 32 ഡിയുടെ ക്ലൂ തരാം. സ്മിതാപാട്ടീല്‍ അഭിനയിച്ച അരവിന്ദന്റെ സിനിമ.
    5d നടന്‍ ഗോപി സംവിധാനം ചെയ്ത ചിത്രം. സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് 1991-ൽ ലഭിച്ച സിനിമ
    വിജയാശംസകള്‍!!!

  • Jenish

    Please help

    4b-
    10b-
    7b-
    16d-
    38b-
    42a-
    50u-
    45d-
    52a-
    52b-

  • ജലജ

    ലഘുശബ്ദതാരാവലിയില്‍ ഇങ്ങനെ
    42എ . മറ്റൊരു ജന്മം, മുജ്ജന്മഫലം,സദ്‌ഗുണശീലം,നന്ദി
    45എ കണ്ണാടി, സ്ഫടികതുല്യമായ വസ്തു,കച്ചൂരം

    32ഡി. നിഘണ്ടു നോക്കാതെ എഴുതിയതില്‍ പറ്റിയ വലിയ പിഴവ്.

    23ഡി .അക്ഷരത്തെറ്റ് കഥാകാരന്‍ പറഞ്ഞിട്ടും പെട്ടെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

    ആദ്യത്തെ കമന്റില്‍”ജലജേച്ചിയുടെ കുസൃതി കൊള്ളാമല്ലോ“ എന്നെഴുതിയ കഥാകാരന്‍ ഇപ്പോള്‍ മാറ്റിപ്പറയുന്നല്ലോ. ആദ്യത്തെ കമന്റില്‍ ചിഹ്നനം ചേര്‍ക്കാന്‍ മറന്നതാണോ? :)

    ഈ പദപ്രശ്നത്തിലെ മൂന്നോ നാലോ ഉത്തരങ്ങളൊഴികെ( സെഗ്‌മന്റ് ശരിയാക്കാന്‍ വേണ്ടി ചേര്‍ക്കേണ്ടിവന്നവ) എല്ലാം സിനിമാപ്പേരുകളാണ്. അത് ആരും ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു. ആരെങ്കിലും സ്വയം മനസ്സിലാക്കുമോ എന്ന് നോക്കാനാണ് നേരത്തെ എഴുതാതിരുന്നത്. വിവേക് എഴുതിയത്( Once you got the ‘hint’ it is easy ) ഇതിനെക്കുറിച്ചാണ്. അഞ്ജനയും മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നു.

    ഇത് ഞാന്‍ കുസൃതിപദപ്രശ്നത്തിലിടാന്‍ വേണ്ടി ഉണ്ടാക്കിയതൊന്നുമല്ല. ഒരു കൌതുകത്തിന് നിര്‍മ്മിച്ചു KRKT2ലേയ്ക്ക് അയച്ചതാണ്. അതിലേയ്ക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നെ ഒരു വീണ്ടുവിചാരത്തിന്റെ ഫലമായി ഇത് കുസൃതിയിലിടാമെന്ന് വച്ചു. ഇതിനു പകരം അയച്ചതാണ് എന്റെ കഴിഞ്ഞ പദപ്രശ്നം.

  • http://na മുജീബുര്‍ റഹ്മാന്‍

    ജലജേച്ചി
    നല്ല പ.പ്ര. ഫണ്‍ എന്താണെന്നു മനസ്സിലാകുന്നില്ല.
    മല്‍സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പ.പ്ര അഭിനന്ദനങ്ങള്‍.

    clue വേണം
    16 a, 21a, 25 a, 23d, 26d, 27 u
    Thanks

  • ജലജ

    ജെനിഷ്,
    മുകളിലെഴുതിയ കമന്റ് വായിക്കൂ.
    4b-കഥയിലെ കണ്ണകി അവസാനം പോയിരിക്കുന്നത് ഏത് അമ്പലത്തിലാണ്? പ്രേംനസീര്‍, കെ ആര്‍ വിജയ, ജ്യോതിലക്ഷ്മി അഭിനയിച്ച സിനിമ
    10b-5ഡി കിട്ടിയിട്ടും ഇത് കിട്ടിയില്ല അല്ലേ? ലെനിന്‍ രാജേന്ദ്രന്റെ സിനിമ. മാധവിക്കുട്ടിയുടെ കഥ അവലംബം
    7b- അരവിന്ദന്റെ ആദ്യകാലസിനിമകളിലൊന്ന്.
    16d-മഞ്ജുവാര്യര്‍, മോഹന്‍ലാല്‍ സിനിമ.മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന പാട്ട് ഇതിലാണ്.
    38b- നടരാജമണ്ഡപമുണര്‍ന്നു (2)
    സ്വരരാഗസാന്ദ്രമാം മരതകമണിമയ
    നടരാജമണ്ഡപമുണര്‍ന്നു
    ഈ പാട്ട് ആ സിനിമയിലാണ്.
    42a-തമ്പി കണ്ണന്താനത്തിന്റെ ഒരു സിനിമ. ശോഭനയും വിനീതും അഭിനയിച്ചത്.
    50u-ഇതിന്റെ ഉത്തരം ഒരു സൂചനയിലുണ്ട്.
    45d- നാലുവശത്തും തീ , മുകളില്‍ സൂര്യന്‍. ഗീതയുടെ ആദ്യമലയാളപടം.
    52a- ശ്യാമപ്രസാദിന്റെ ഒരു സിനിമ
    52b- പദ്മിനിയുടെ ഒരു സിനിമ.
    വിജയാശംസകള്‍

  • ജലജ

    മുജീബ്,
    ഞാന്‍ ഇതിനു മുമ്പെഴുതിയ കമന്റ് ശ്രദ്ധിക്കൂ (ജെനിഷിനു കൊടുത്ത ക്ലൂ അല്ല)
    16 a,നെടുമുടി, ഉര്‍വ്വശി അഭിനയിച്ച ഒരു അവാര്‍ഡ് പടം. സംവിധാനം എം പി സുകുമാരന്‍ നായര്‍
    21a,മമ്മൂട്ടി,സ്വപ്ന, രാജ്യലക്ഷ്മി, രതീഷ്– എംടി, ഐ വി ശശി സിനിമ

    23d,മോഹന്‍ലാല്‍,ശോഭന,വേണു നാഗവള്‍ലി,തിലകന്‍—പ്രിയദര്‍ശന്‍ സിനിമ
    26d, അന്തിപ്പൊന്‍‌വെട്ടം മെല്ലെത്താഴുന്നൂ എന്ന പാട്ടുള്ള സിനിമ.
    27 u നരേന്ദ്രപ്രസാദ് അതിരാത്രം നടത്തുന്ന സിനിമ. സുരേഷ് ഗോപി, ജയറാം. സംവിധാനം ജയരാജ്
    25A ഇതിപ്പോള്‍ കിട്ടിയിരിക്കുമല്ലോ.
    വിജയാശംസകള്‍!!!

  • Jenish

    @Jalaja

    Thank you..

    നല്ല പദപ്രശ്നം.. തലമണ്ട പ്രവര്‍ത്തിക്കാന്‍ സമയമെടുത്തു..

    ഇത് വെറുതെ ഫണ്ണിലിട്ട് കളയണ്ടായിരുന്നു..

  • ജലജ

    പല ചോദ്യങ്ങളും ആവര്‍ത്തിച്ചിരിക്കുന്നത് ഒഴിവാക്കേണ്ടിയിരുന്നു .
    3 A -11 A ,17 A – 45 D ,24 U-36U-52U, ഇതില്‍ 24,36,52U കളുടെ ഉത്തരങ്ങളും സാമ്യമുള്ളതായിരിക്കുന്നു .
    ചോദ്യങ്ങള്‍ സാമ്യമുള്ളതാകുമ്പോള്‍ ഉത്തരങ്ങള്‍ക്കും സാമ്യം കാണില്ലേ? എന്നിട്ടും 3 A -11 A ,17 A – 45 D ഇവയില്‍ ആ സാമ്യം ഞാന്‍ ഒഴിവാക്കിയിരിക്കുന്നത് കണ്ടില്ലേ? :)

    സിനിമക്കാര്‍ ഇങ്ങനെയൊക്കെ പേരിട്ടാല്‍ ഞാനെന്തുചെയ്യും?

  • http://na മുജീബുര്‍ റഹ്മാന്‍

    jalajechi
    THANKS!!!!!!

  • ampilymanoj

    Thank you Jalajechi…

  • Neema

    Jalaja chechi (?)
    Please give some clue for 30 A , 34 A, 40 A , 12 B , 19B , 35 B , 41 B ,20 D, 29 D , 16 U , 33 U . its long list sorry thanks in advance

  • Neema

    Sorry again . clue required only for 40 A , 12 B & 41 B

  • SAMUDRA

    16u clue pls

  • Neema
  • ജലജ

    നീമാ,
    40 A മോഹന്‍ലാല്‍, മീന —ഐ വി ശശി–1997
    , 12 B ഞാന്‍ പറത്താന്‍ കെട്ടിയ പട്ടം വാനിലുയര്‍ന്നു പറക്കുന്നു
    ഹേ….ഹേ…….
    ഭഗവാന്‍ പറത്താന്‍ കെട്ടിയ പട്ടം ഭൂമിയില്‍ ഞാനായലയുന്നു
    ഈ സിനിമയിലെ പാട്ടാണ്.
    ആദ്യത്തെ പാഠം അല്ലേ ഹരിശ്രീ?
    & 41 B കുട്ടികളെ ഉറക്കാന്‍ പാടുന്ന പാട്ടല്ലേ അത്?
    വിജയാശംസകള്‍!!!

  • ജലജ

    സമുദ്രാ,
    16യു. സൂചന ഗൂഗിളിലിട്ടുനോക്കുമ്പോള്‍ ഈ വരിയുള്ള ഉപനിഷത്തിന്റെ വിക്കിപേജ് വരുന്നുണ്ടല്ലോ. 12 ബിയും 16 എയും ( രണ്ട് സിനിമാപ്പേരുകള്‍) കിട്ടിയാല്‍ ഇത് സ്വാഭാവികമായി വരും.
    വിജയാശംസകള്‍!!!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ടണ്‍ കണക്കിന് ഫണ്‍ ഫണ്‍ എന്നൊക്കെ പാടണം എന്ന് വിചാരിച്ചു പക്ഷെ നനഞ്ഞ പടക്കം പോലെ അതെല്ലാം ചീറ്റിപ്പോയി…. ഫണ്‍ ആയതുകൊണ്ട് പതുക്കെ ചെയ്താല്‍ മതി എന്ന് വിചാരിച്ചതാണ്. ഇന്നലെ അമ്മാവന്റെ മകന്റെ വീടിന്റെ കുത്തൂശ (പാലു കാച്ചല്‍) ചടങ്ങും മറ്റുമായി രാത്രി ഏറെ വൈകിയാണ് എത്തിയത്… ഇന്നാവട്ടെ ഓഫീസില്‍ നെറ്റ് കിട്ടിയത് പന്ത്രണ്ടരക്ക്… ഇന്നലെ എട്ടു മണിക്ക് ഒന്ന് തുറന്നെങ്കിലും കിട്ടിയ ചില ഉത്തരങ്ങള്‍ സിനിമ പേരുകള്‍ ആയതിനാല്‍ വിഷമം ഉണ്ടാവില്ല എന്ന് വിചാരിച്ചു…. വളരെ നല്ല പ പ്ര…… മാഷിനെ മുന്‍ നിരയില്‍ കണ്ടത്തില്‍ സന്തോഷം

  • ജലജ

    ഫണ്‍ ഫണ്‍ എന്ന് പാടാനുള്ള വകയൊന്നുമില്ല എന്ന് മുന്നറിയിപ്പ് തന്നിരുന്നല്ലോ.

    മൂന്നോ നാലോ ഉത്തരങ്ങള്‍ ഒഴികെ മറ്റെല്ലാം സിനിമാപ്പേരുകളല്ലേ?
    അങ്ങനെ ആയതുകൊണ്ടാണിത് കുസൃതിയില്‍ ഇട്ടത്.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    സമുദ്രാ കഠിനം

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഈ പ പ്ര ചെയ്യാന്‍ ഗൂഗിളും നിഘണ്ടുവും ഒന്നും വേണ്ട …. മലയാള സിനിമ പേരുകള്‍ അറിഞ്ഞിരിക്കണം.(മിനിമം യോഗ്യത) …അത്രമാത്രം :-)

  • ജലജ

    അതുകൊണ്ടല്ലേ സിനിമ എന്ന് വിഷയം കൊടുത്തത്. :)

  • സുബൈര്‍

    രണ്ടു ദിവസം അവധിയായിരുന്നു.
    മഷിത്തണ്ട് സന്ദര്‍ശനവും ഒഴിവാക്കേണ്ടി വന്നു.
    അതിനാല്‍ വളരെ വൈകിയാണ് ഈ ‘തമാശ’ക്കളിയില്‍ ചേരുന്നത്…

    ഇതിലെന്ത് തമാശ എന്ന് തന്നെയാണ് തുടക്കത്തില്‍ എനിക്കും തോന്നിയത്.
    പിന്നീട് വിവേക് പറഞ്ഞ ‘മര്‍മ്മം’ പിടി കിട്ടിയപ്പോള്‍ എന്തുകൊണ്ട് തമാശയില്‍ പെടുത്തി
    എന്ന് മനസ്സിലായി. എങ്കിലും ഇതൊരു സീരിയസ് പ്രശ്നമാക്കുന്നതായിരുന്നു കൂടുതല്‍ നല്ലത്.

    കുറേ ഉത്തരങ്ങള്‍ കിട്ടിയപ്പോള്‍ പരസഹായം കൂടാതെ തീര്‍ക്കാനാവുമെന്നു തോന്നി.
    അങ്ങനെ ആരെയും ആശ്രയിക്കാതെ ഗൂഗിളോ മഷിത്തണ്ടോ നോക്കാതെ രണ്ടര മണിക്കൂര്‍ കൊണ്ട് സംഗതി മുഴമിപ്പിച്ചു. (വളരെക്കാലത്തിനു ശേഷമാണ് ഇത്തരത്തില്‍ ‘സ്വയംപര്യാപ്തത’ കൈ വരിക്കുന്നത് )
    :)
    ഇനി (പതിവ് പോലെ) ചില സംശയങ്ങള്‍:
    1.>>>മധു,ശാരദ അഭിനയിച്ച ഒരു സിനിമ >>>
    ഈ വാക്യം ശരിയാണോ?

    2.>>>ഇത് നന്നായില്ലെങ്കില്‍ പാട്ട് നല്ലതാവില്ല>>>
    ഇവിടെ ‘നന്നാവില്ല’ എന്ന് പറയുന്നതായിരുന്നു കൂടുതല്‍ ഭംഗി എന്ന് തോന്നുന്നു.

    @മാഷ്‌,
    ‘നന്നാവില്ല’ എന്ന് പറയുന്നതും ‘നല്ലതാവില്ല’ എന്ന് പറയുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

  • ജലജ

    >മധു,ശാരദ അഭിനയിച്ച ഒരു സിനിമ >>>
    ഈ വാക്യം ശരിയാണോ?

    ഇതില്‍ തെറ്റുണ്ടോ എന്നറിയില്ല. മധുവും ശാരദയും അഭിനയിച്ച ഒരു സിനിമ / മധു,ശാരദ തുടങ്ങിയവര്‍ അഭിനയിച്ച എന്നൊക്കെയായാല്‍ കൂടുതല്‍ ശരിയായേനെ അല്ലേ?

    2.>>>ഇത് നന്നായില്ലെങ്കില്‍ പാട്ട് നല്ലതാവില്ല>>>
    ഇവിടെ ‘നന്നാവില്ല’ എന്ന് പറയുന്നതായിരുന്നു കൂടുതല്‍ ഭംഗി എന്ന് തോന്നുന്നു.

    ശരിയാണ്.

  • ജിനു

    3A, 39U plzzz

  • Neema

    നന്ദി ജലജേച്ചി . ഉത്തരം കിട്ടിയിരുന്നു
    ഇത്തിരി കഠിനം ആയതിനാല്‍ ഇന്ന് രാവിലെ തുടങ്ങിയിട്ടും 20 റാങ്ക് കിട്ടി
    വളരെ സന്തോഷം

  • ജലജ

    ജിനു,
    ഇവയും ഓരോ സിനിമാപ്പേരുകള്‍ തന്നെ.
    3A,രേവതി, നെടുമുടി അഭിനയിച്ച 1998ല്‍ പുറത്തിറങ്ങിയ സിനിമ .സംവിധാനം ടി വി ചന്ദ്രന്‍.
    39U രാജകുമാരീ..ആ…ദേവകുമാരീ..ആ…
    രാഗമാലികയായ് വിടരും നീ
    രാസലീലാ വന്ദനമാല…ആ..ആ..ആ…
    (രാജകുമാരീ…..)

    ഈ പാട്ട് 1976ല്‍ ഇറങ്ങിയ ആ സിനിമയിലേതാണ്. ഭീഷ്മര്‍ സ്വയംവരമണ്ഡപത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോന്ന ഇവരില്‍ രണ്ടുപേരെ വിചിത്രവീര്യന്‍ വിവാഹം കഴിച്ചു. ധൃതരാഷ്ടരുടെയും പാണ്ഡുവിന്റെയും അമ്മമാര്‍. ഇനി ആദ്യത്തെ ആളെ ഊഹിക്കാവുന്നതേയുള്ളൂ.
    വിജയാശംസകള്‍!!!

  • ജലജ

    നീമാ, അഭിനന്ദനങ്ങള്‍!!!

  • Rida

    19 B
    22B
    34 B
    20D &
    5D-1st letter

    Clue pls

  • Rida

    20 D kitti..

  • ജിനു

    Jalajechi, thanks….

    It was a wonderful CW…Even though I got that ‘hint’, these film names were not familiar to me…

    അതുകൊണ്ട് കുറച്ച് വൈകിപ്പോയി…ഏങ്കിലും തീര്‍ക്കാനായതില്‍ സന്തോഷം…
    വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍!!!!!!!!!!!!

  • Rida

    19b also got

  • Rida

    only need clue for 34 B & 5d 1st letter..pls

  • Rida

    now only 34 B

  • ജലജ

    റിദാ…,
    മൂന്നുനാലെണ്ണമൊഴികെ എല്ല്ലാ ഉത്തരങ്ങളും സിനിമാപ്പേരുകളാണ്.
    22B ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമ. ഭാനുപ്രിയ ,സുരേഷ് ഗോപി ,തിലകന്‍ തുടങ്ങിയവര്‍ അഭിനയിച്ചത്.
    34 B ഇനിയെന്നുകാണും മകളേ എന്ന പാട്ടുള്ള സിനിമ .സംവിധാനം ജയരാജ്. മുരളി,ഗോപി,സുരേഷ് ഗോപി , ശ്രീലക്ഷ്മി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

    5D-1st letter ഭരത്‌ഗോപി വിക്കിപീഡിയ നോക്കൂ
    വിജയാശംസകള്‍!!!

  • Rida

    allam kitti jalajechi..thx

  • ജലജ

    8 മണിക്ക് കുസൃതിപദപ്രശ്നം ഇട്ടതില്പ്രതിഷേധിച്ച് ഷണ്മുഖപ്രിയ ഈ പദപ്രശ്നം ബഹിഷ്കരിച്ചു എന്നുതോന്നുന്നു. അതു നന്നായി. ഇനിയെങ്കിലും അഡ്‌മിന് സദ്ബുദ്ധി തോന്നട്ടെ. :)

  • മാലിനി

    Glum Glum Glum

    4B 42A 34A 35B 5OU

    :)

  • ഷണ്‍മുഖപ്രിയ

    ചേച്ചീ പദപ്രശ്നം ബഹിഷ്കരിച്ചു കൊണ്ടുള്ള ഒരു പ്രതിഷേധത്തിനും ഞാനില്ലേ :P ഇന്നലെ രാത്രി നെറ്റ് കണക്ഷന്‍ പോയി :( തമാശയൊന്നുമില്ലെങ്കിലും ഈ പ്രശ്നം ആ വിഭാഗത്തില്‍പ്പെടുത്തിയില്ലെങ്കില്‍ ഇന്നലെയെനിക്ക് ശിവരാത്രിയായേനെ :-o എന്നാലും ഇത് കുരുക്ഷേത്രയില്‍ കൊടുത്താല്‍ മതിയായിരുന്നു ചേച്ചീ, വളരെ നന്നായിരിക്കുന്നു :)
    പിന്നെ എന്റെ പ്രതിഷേധം അത് ഞാന്‍ ശക്തമായി അറിയിച്ചിട്ടുണ്ട് x-( അഡ്‌മിന് സദ്ബുദ്ധി തോന്നുമോ ആവോ :(

  • മാലിനി

    ഗ്ളും ഗ്ളും വേണ്ട… എല്ലാം കിട്ടി…

  • samudra

    got it!!!! any way thanx jalajechi and chandni…..Gud C W

  • ബാലചന്ദ്രന്‍

    >>>സുബൈര്‍ Says:
    December 27th, 2011 at 2:58 pm
    @മാഷ്‌,
    ‘നന്നാവില്ല’ എന്ന് പറയുന്നതും ‘നല്ലതാവില്ല’ എന്ന് പറയുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?
    >>>ജലജ Says:
    December 27th, 2011 at 3:04 pm
    ഇവിടെ ‘നന്നാവില്ല’ എന്ന് പറയുന്നതായിരുന്നു കൂടുതല്‍ ഭംഗി എന്ന് തോന്നുന്നു.
    ശരിയാണ്.
    ***”ഇത് നന്നായില്ലെങ്കില്‍ പാട്ട് നന്നാവില്ല” എന്നതിനാണ് കൂടുതല്‍ ചേര്‍ച്ച .
    അര്‍ഥം രണ്ടും ഒന്ന് തന്നെ . നന്ന് = നല്ലത് .

    പക്ഷേ നമ്മള്‍ പ്രയോഗിക്കുന്നതില്‍ ചെറിയ ഒരു വ്യത്യാസം ഉണ്ടെന്നു തോന്നുന്നു .
    വ്യക്തിയെ ഉദ്ദേശിച്ചാണെങ്കില്‍ നന്നാവില്ല എന്നും ഒരു വസ്തുവിനെ ഉദ്ദേശിച്ചാണെങ്കില്‍
    നല്ലതാവില്ല എന്നും .
    അവന്‍ ഒരിക്കലും നന്നാവില്ല ,(സ്വഭാവത്തെ ഉദ്ദേശിച്ച്)
    സുബേറിനെ നന്നാക്കാന്‍ നോക്കണ്ട ,അവന്‍ നന്നാവില്ല .
    ആ തക്കാളി നല്ലതാവില്ല
    ആ കുടം വാങ്ങണ്ട ,അത് നല്ലതാവില്ല .
    ഇങ്ങനെ പ്രയോഗിക്കുന്നതാണ് രീതി എന്ന് തോന്നുന്നു . പ്രാദേശിക ഭേദങ്ങള്‍ ഉണ്ടോ എന്നറിയില്ല .എല്ലാവരുടെയും അഭിപ്രായങ്ങള്‍ എഴുതുക .

  • ബാലചന്ദ്രന്‍

    >>>>ജലജ Says:
    December 27th, 2011 at 3:04 pm
    >മധു,ശാരദ അഭിനയിച്ച ഒരു സിനിമ >>>
    ഈ വാക്യം ശരിയാണോ?
    ഇതില്‍ തെറ്റുണ്ടോ എന്നറിയില്ല. മധുവും ശാരദയും അഭിനയിച്ച ഒരു സിനിമ / മധു,ശാരദ തുടങ്ങിയവര്‍ അഭിനയിച്ച എന്നൊക്കെയായാല്‍ കൂടുതല്‍ ശരിയായേനെ അല്ലേ?

    അതെ.

  • ബാലചന്ദ്രന്‍

    >>>@മാഷ്‌,
    ‘നന്നാവില്ല’ എന്ന് പറയുന്നതും ‘നല്ലതാവില്ല’ എന്ന് പറയുന്നതും തമ്മില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

    വ്യത്യാസം വന്നതിന്, എന്റെ ചിന്തയില്‍ തോന്നിയ ഭാഷാ വ്യവസ്ഥ കൂടി പറയാം .
    ‘നല്’ എന്ന് ധാതു . ആദേശം വന്ന് ‘നന്’
    “ഏകമാത്രപ്രകൃത്യന്തേ നാസോത്ഥം യളലങ്ങളും ഇരട്ടിച്ചിട്ടുതാന്‍ നില്ക്കും; പദമില്ലൊററമാത്രയില്‍”(പാണിനി)
    എന്ന നിയമമനുസരിച്ച് ഇരട്ടിച്ചു . നന്ന് + ആവുകയില്ല =നന്നാവുകയില്ല >നന്നാവില്ല

    എന്നാല്‍ ‘നല് ‘എന്ന ധതുവിനോടൊപ്പം ‘അത് ‘എന്ന നപുംസക സര്‍വ്വനാമം കൂടിച്ചേര്‍ന്നപ്പോള്‍ നല്+അത് =നല്ലത് .
    വ്യത്യാസം വ്യക്തമല്ലേ .

  • ജലജ

    >>>>>സുബേറിനെ നന്നാക്കാന്‍ നോക്കണ്ട ,അവന്‍ നന്നാവില്ല .

    മാഷേ, സുബേറിനെ എന്നതില്‍ ടൈപ്പിങ്ങ് തെറ്റിയതാണോ? :)

  • ജലജ

    മാഷെ മഷിത്തണ്ട് ചര്‍ച്ചാവേദിയില്‍ ഇതുവരെ കണ്ടില്ലല്ലോ?!

  • സുബൈര്‍

    >>>>സുബേറിനെ നന്നാക്കാന്‍ നോക്കണ്ട ,അവന്‍ നന്നാവില്ല .>>>

    പേരിലെ അക്ഷരത്തെറ്റ് കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ പറഞ്ഞത് തീര്‍ത്തും ശരിയായേനെ!! :)

  • ബാലചന്ദ്രന്‍

    >>>>മാഷേ, സുബേറിനെ എന്നതില്‍ ടൈപ്പിങ്ങ് തെറ്റിയതാണോ?

    അല്ല തെറ്റിയതല്ല .ഒരുദാഹരണം പറയാന്‍ നാക്കില്‍ അപ്പോള്‍ വന്ന പേര് അതായിരുന്നു .
    തെറ്റിയതുകൊണ്ട് കുഴപ്പമില്ലെന്നും സുബൈര്‍ ആയതിനാല്‍ അത് അര്‍ഹിക്കുന്ന ഗൌരവത്തിലും തമാശയായി കാണേണ്ടത് അങ്ങനെയും കാണും എന്നുറപ്പുണ്ടായിരുന്നു. അത് തെറ്റിയില്ല എന്നതിന്റെ തെളിവാണ് സുബൈറിന്റെ പ്രതികരണം

  • ബാലചന്ദ്രന്‍

    >>>ജലജ Says:
    December 28th, 2011 at 12:52 pm
    മാഷെ മഷിത്തണ്ട് ചര്‍ച്ചാവേദിയില്‍ ഇതുവരെ കണ്ടില്ലല്ലോ?!
    ***സമയക്കുറവുണ്ട്.അതാണ്‌ പ്രധാനം .സമയം കിട്ടുമ്പോള്‍ അതെല്ലാം ശ്രദ്ധിക്കുന്നുണ്ട് .ഇഷ്ടപ്പെടുന്നുമുണ്ട് .
    ഇന്ന് മുകളിലെഴുതിയ മലയാളം ഭാഷാ കാര്യങ്ങള്‍ ചേര്‍ക്കാന്‍ ‍ നോക്കിയപ്പോള്‍ പാസ്സ്‌വേര്‍ഡ്‌ -ഇ മെയില്‍ accept ചെയ്യുന്നുമില്ല (അഡ്മിന്‍ ശ്രദ്ധിക്കുമല്ലോ ).

  • ബാലചന്ദ്രന്‍

    സുബൈര്‍ Says:
    December 28th, 2011 at 4:04 pm
    >>>>സുബേറിനെ നന്നാക്കാന്‍ നോക്കണ്ട ,അവന്‍ നന്നാവില്ല .>>>
    പേരിലെ അക്ഷരത്തെറ്റ് കൂടി ഒഴിവാക്കിയിരുന്നെങ്കില്‍ പറഞ്ഞത് തീര്‍ത്തും ശരിയായേനെ!!
    **തമാശയായിരുന്നെങ്കിലും പ്രതികരണം അഭിനന്ദനാര്‍ഹം.

  • ജലജ

    >>>>>മാഷേ, സുബേറിനെ എന്നതില്‍ ടൈപ്പിങ്ങ് തെറ്റിയതാണോ?

    അല്ല തെറ്റിയതല്ല .ഒരുദാഹരണം പറയാന്‍ നാക്കില്‍ അപ്പോള്‍ വന്ന പേര് അതായിരുന്നു

    മാഷേ, സുബൈര്‍ എന്നത് സുബേര്‍ എന്നാക്കിയതിലെ അക്ഷരത്തെറ്റിനെക്കുറിച്ചുതന്നെയാണ് ഞാനും പറഞ്ഞത്. :)

  • ജലജ

    കുസൃതിയുടെ അര്‍ത്ഥം ദുര്‍മ്മാര്‍ഗ്ഗം, ശാഠ്യം, കാപട്യം,കൃത്രിമം ( ല.ശ. താരാവലിയില്‍ നിന്ന്)

    ഇതിലേതില്‍ പെടും നമ്മുടെ ഈ കുസൃതിപദപ്രശ്നങ്ങള്‍? :)