KRKT2/11/06VAJRA/50

KRKT2/11/06VAJRA/50
Topic :മലയാളം
By :kpcpisharody
Play This Crossword
Top Player’s List

  • കഥാകാരന്‍

    (((((((((((((((((((((((((തേങ്ങ)))))))))))))))))

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഞാനൊരു പദപ്രശ്നം ഉണ്ടാക്കി അയച്ചു കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത്‌.. അത് മലയാളം മാത്രം ഉള്ള പദപ്രശ്നം ആണെന്ന്. അതായതു അര്‍ഥം, പര്യായം, നാനാര്‍ത്ഥം, വിപരീതം ഇങ്ങനെ.. ഇടയ്ക്കു ഒന്ന് രണ്ടു ജി കെ യും.
    ജി കെ യാണെങ്കിലും അത് മലയാളം പദത്തിന്റെ അര്‍ഥം തന്നെയാണ്. ഈ പദപ്രശ്നം ഒരു പക്ഷെ നമ്മള്‍ കേട്ടിട്ടില്ലാത്ത ഒരു പാട് വാക്കുകള്‍ നമുക്ക് പരിചയം ആവും എന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

    എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ പറയണം

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഉടയ്ക്കുന്നത് അടയ്ക്ക അല്ല തേങ്ങ ആണെന്ന് ഉറപ്പിക്കാനാണോ തേങ്ങ എന്നെഴുതി വച്ചത്?

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ജലജെച്ചിയ്ക്ക് വിവേകിനെ മറി കടക്കാന്‍ ഒരു സുവര്‍ണാവസരം

  • കഥാകാരന്‍

    “ഉടയ്ക്കുന്നത് അടയ്ക്ക അല്ല തേങ്ങ ആണെന്ന് ഉറപ്പിക്കാനാണോ തേങ്ങ എന്നെഴുതി വച്ചത്?”

    തീര്‍ച്ചയായും അല്ല. പടക്കം പൊട്ടിക്കുകയല്ല എന്നു കാണിക്കാനാ. (പടക്കമൊക്കെ കളിക്കാര് പൊട്ടിച്ചോളും, ചാന്ദ്നിച്ചേട്ടന് ഭാഗ്യമുണ്ടെങ്കില്‍) ;)

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ചില ചോദ്യങ്ങളില്‍ “ന്” എന്ന് കാണുന്നുണ്ട്… ദയവായി അത് “ന്‍” എന്ന് വായിക്കുക. ഇത്തരം ഒരു തെറ്റ് കടന്നുകൂടിയത്തില്‍ ക്ഷമിക്കുക. മറ്റു തെറ്റുകള്‍ അപ്പ്രൂവര്‍സ് ചൂണ്ടി കാണിച്ചത്‌ തിരുത്തിയിരുന്നു. അഡ്മിന്‍ ഇത്തരം തെറ്റുകള്‍ നീക്കാന്‍ ഇനി പറ്റുമോ?

    പലരും പടക്കം പൊട്ടിച്ചെന്നിരിക്കും. എല്ലാം എന്റെ എഴരശനിയുടെ ഭാഗമാണെന്നു ഞാന്‍ വിചാരിക്കും. കഥാകാരാ. മുമ്പത്തെ പ പ്രകളില്‍ വെറുമൊരു പടക്കത്തെ പൊട്ടിച്ചത് കൂടാതെ ഇത്തവണ തേങ്ങ എന്നെടുത്തെഴുതിയത് കൊണ്ട് ചോദിച്ചു പോയതാണ്. :-)

    അടുത്ത് ശബ്ദതാരാവലിയോ (ലഘുവോ ഗുരുവോ) നിഘണ്ടുവോ വക്കുന്നത് ഉത്തമം. ആവശ്യം വരും.:-#

    • admin

      use offline chat message

  • ജലജ

    >>>>>>ജലജെച്ചിയ്ക്ക് വിവേകിനെ മറി കടക്കാന്‍ ഒരു സുവര്‍ണാവസരം

    അതെന്താ പിഷാരടീ ,വിവേക് സ്കൂളില്‍ വിപരീതം, പര്യായം, നാനാര്‍ത്ഥം ഇവയൊന്നും പഠിച്ചിട്ടില്ലേ? :)

    ഒരു മലയാളം പിജി ഒന്നാം റാങ്കുകാരി ടീച്ചര്‍ സ്കൂള്‍ അവധിയാണെന്ന് പ്രസ്താവിച്ചത് പിഷാരടി മറന്ന് പോയോ?

    മാഷ് പിന്നെ കുട്ടികളുടെയെല്ലാം കഴിയട്ടെ എന്ന് കരുതി കാത്തുനില്‍ക്കും. അല്ലെങ്കിലും കോളേജ് മാഷല്ലേ .കോളേജിലെന്ത് വിപരീതവും പര്യായവും? :)

  • vivek

    ഹ ഹ ഹ

    എന്നെ നോക്കണ്ട. പനി മാറി ഓഫീസില്‍ പോയി കുടിശിക തീര്‍ത്തുവരുന്നതേയുള്ളൂ. തന്നെയുമല്ല, നാലു മണിക്ക് കളി തുടങ്ങാന്‍ പറ്റുമോ എന്ന കാര്യത്തിന് ഒരു ഉറപ്പുമില്ല താനും. പറ്റിയാല്‍ ഭാഗ്യം.

    എല്ലാവര്‍ക്കും വിജയാശംസകള്‍

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ചില ചോദ്യങ്ങളില്‍ “ന്” എന്ന് കാണുന്നുണ്ട്… ദയവായി അത് “ന്‍ ” എന്ന് തിരുത്തി വായിക്കുക.

  • കഥാകാരന്‍

    പിഷാരടിമാഷ് ഇപ്പോള്‍ തന്നെ പേടിച്ച മട്ടുണ്ട്. ഇന്നെന്തെങ്കിലും നടക്കും. മുന്‍കൂര്‍ ജാമ്യം വേണോ ആവോ?

  • നിളാ പൗര്‍ണമി

    മഷിത്തണ്ട് ചര്‍ച്ചാവേദി പുതിയ മുഖങ്ങളുമായി വന്നത് ആരും അറിഞ്ഞില്ലേ ?
    മഷിത്തണ്ട് ചര്‍ച്ചാവേദി ഒന്ന് തുറന്നു നോക്കൂ

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    പേടിച്ചതല്ല കഥാകാരാ, ആപത്ത് വരുമ്പോള്‍ കൂട്ടത്തോടെ എന്ന് കേട്ടിട്ടില്ലേ? ഇന്ന് രാവിലെ ടെസ്റ്റ്‌ പ്ലേ ചെയ്യാന്‍ നോക്കുമ്പോള്‍ ന്‍ ഒക്കെ ന് എന്ന് കാണുന്നു. ഈ പ പ്ര കളിയ്ക്കാന്‍ ഗൂഗിളല്ല വേണ്ടൂ. നല്ല ഒരു dictionary ആണ് വേണ്ടത്
    :-)

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    WISH YOU ALL A MERRY CHRISTMAS AND HAPPY NEW YEAR

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    എല്ലാ കളിക്കാര്‍ക്കും വിജയാശംസകളും ക്രിസ്മസ് നവ വല്‍സരാശംസകളും നേരുന്നു.

  • vivek

    Nice one, but difficult …..

    Congrats PisharaTi Sir

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    CONGRATS VIVEK…. WHAT A CHASE? ഞാന്‍ വിചാരിച്ചത് നിളയോ ജലജെചിയോ ഒന്നാമതെത്തും എന്നാണ്. ഏറ്റവും പിറകില്‍ നിന്ന് വിവേകിന്റെ വരവ് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    CONGRATS NILA TOO….

  • ജലജ

    നല്ല ചില സൂചനകളുമായി ശരിക്കുമൊരു ഒരു പദപ്രശ്നം. എനിക്കിഷ്ടമായി.

  • സുബൈര്‍

    നല്ല പദപ്രശ്നം.
    വലിയ ഉരുളിയാണ്‌ എനിക്ക് വലിയ പ്രശ്നമായത്.
    പിന്നെ ഒരു ചോദ്യം തെറ്റായി മനസ്സിലാക്കിയതും.52 ബി, 50a എന്നു കരുതി
    തല തിരിച്ചുനോക്കി ഒരുപാട് സമയം കളഞ്ഞു.
    അഭിനന്ദനങ്ങൾ,
    വിവേക്,നിള, ജലജേച്ചി,
    പിന്നെ പിഷാരടിച്ചേട്ടനും..

  • ഷണ്‍മുഖപ്രിയ

    നല്ല പദപ്രശ്നം!! പക്ഷേ സമയത്തിനു കളിക്കാന്‍ കഴിഞ്ഞില്ല :(
    എല്ലാ ഉന്നത വിജയികള്‍ക്കും അഭിനന്ദങ്ങള്‍ :)

  • anjanasatheesh

    നിഘണ്ടുവില്ലാതെ തന്നെ കുത്തിയിരുന്നു നേടി. ഇടയ്ക്ക് ഒരുമണിക്കുര്‍ നഷ്ടപ്പെട്ടു ഓഫീസ്സിലേക്കുള്ള യാത്ര. എങ്കിലും പതിമൂന്നാം റാങ്കിലെത്താന്‍പറ്റി.എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഈ പദപ്രശ്നം അതികഠിനമായിരുന്നു.തലയേറെ പുകഞ്ഞു. അതുകൊണ്ടുതന്നെ പദപ്രശ്നത്തിന്റെ രസം ഉള്‍ക്കൊള്ളാനുമായില്ല. ഒരു സാമാന്യബുദ്ധിക്കാരന് കളിക്കാന്‍ പറ്റാത്ത ഒന്ന്. എന്നെ സംബന്ധിച്ച് ഇതൊരു “കുരിശു” തന്നെയായിരുന്നു. കാരണം തേടിപ്പിടിക്കാനോ സമാന്യബുദ്ധിയുപയോഗിച്ച് കണ്ടെത്താനോ കഴിയാത്ത സൂചനകള്‍ .80 -90% സൂചനകളും അപ്പടിത്തന്നെ. മലയാളം നിഘണ്ടു , ലഘു,ഗുരു താരാവലിയുള്ളവരും മുന്‍ഷികളും ഭാഗ്യവാന്മാരും ഭാഗ്യവതികളും. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

  • ജിനു

    വിഷ്ണുവിന്റെ വാഹനം പണി തന്നു… കൂടെ ദേവലോകത്തെ ആളുകളും…അപ്പൊ ഞാന്‍ നിര്‍ത്തുന്നു….പിന്നെ കാണാം…

  • http://1 Jenish

    @Pisharadi

    വളരെ നല്ല പദപ്രശ്നം.. Congrats..

    Congrats Vivek and other toppers..

  • ജിനു

    1A, 1D, 40D plzzz

  • സുബൈര്‍

    അഞ്ജന,
    നിഘണ്ടുവില്ല,താരാവലിയില്ല എന്നൊക്കെ പതിവായി പറഞ്ഞു കാണുന്നു.
    ഒരെണ്ണം കയ്യിലുള്ളത് നല്ലതല്ലേ? അവിടെ മലയാളം പുസ്തകങ്ങളൊന്നും കിട്ടില്ലേ?
    പിന്നെ, നിഘണ്ടുവില്ല എന്നത് അത്രയ്ക്ക് അഭിമാനം തോന്നേണ്ട കാര്യമൊന്നുമല്ല!!:)

    ഒരു കാര്യം കൂടി,
    ഈ പദപ്രശ്നം ചെയ്യാനായി പ്രധാനമായും മഷി നിഘണ്ടുവിനെയാണ്‌ ഞാൻ ആശ്രയിച്ചത്. ഒരു വാക്കിന്റെ ഒരക്ഷരം നോക്കാനേ ശ.താ.വ വേണ്ടി വന്നുള്ളൂ.
    വളരെയധികം ലിങ്കുകൾ ഉള്ളതിനാൽ കുറേയൊക്കെ ഊഹിച്ചെടുക്കാനും പറ്റി.

  • Unnikrishnan

    വിവേകിന്റെ വാക്കുകള്‍ വിശ്വസിച്ചു കളിക്കാന്‍ ഇറങ്ങിയാല്‍ ഫലം തഥൈവ…ചായ കുടിക്കാന്‍ കിട്ടുന്ന ഇടവേളകള്‍ കൊണ്ട് വിവേക്‌ പൂര്‍ത്തിയാക്കും പദപ്രശ്നം..ഹി ഹി…ആകെ ഒരു ആശ്വാസം അടുത്ത പദപ്രശ്നം വിവേകിന്റെത് ആണ് എന്നതാണ്, അതിനെങ്കിലും വിവേക്‌ കളിക്കാന്‍ കാണില്ലല്ലോ.. :P

  • കഥാകാരന്‍

    ചാന്ദ്നി, മുളങ്കുന്നത്തുകാവ് Says “എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ പറയണം”

    പിന്നെന്താ?

    പക്ഷെ ഒറ്റ വാക്കിലുള്ള ചോദ്യങ്ങള്‍ക്കും സൂചനകള്‍ക്കും എന്തു വ്യാകരണം?

  • വര്‍ഷ

    ജിനു

    1A – ‘son of vinatha’ എന്ന് mashithantu dictionary യില്‍ നോക്കൂ
    1D – വിഷ്ണുലോകം
    40D – ആകാശത്തുള്ളവര്‍ എന്ന് ആലോചിച്ചു നോക്കൂ.

    ആശംസകള്‍ !

  • http://na മുജീബുര്‍ റഹ്മാന്‍

    പിഷാരടിച്ചേട്ടാ നല്ല പദപ്രശ്നം അഭിനന്ദനങ്ങള്‍,
    കൂടെ വിവേകിനും മറ്റു മുന്‍ നിരക്കാര്‍ക്കും………..

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി…. വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍….. ചായ കുടിക്കുന്ന ലാഘവത്തോടെ എല്ലാ പ പ്ര കൈകാര്യം ചെയ്യുന്ന വിവേകിന് ഒന്ന് പ്രത്യേകം…. 2011 ജനുവരിയില്‍ ചെയ്ത പ പ്ര ആണ് ഇത് .

    ഇന്നലെ ആദ്യ പത്തു ഇരുപതു മിനിറ്റില്‍ ഞാന്‍ സ്കോര്‍ ബോര്‍ഡ് നോക്കുമ്പോള്‍ ബിന്ദു മുരളീധരനും ജലജേച്ചിയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ആയിരുന്നു. പെട്ടെന്നാണ് നിള കയറി വന്നത്. ഒരു മീറ്റിംഗില്‍ പങ്കെടുത്തു തിരിച്ചു വരുമ്പോള്‍ വിവേക് രണ്ടാം സ്ഥാനത്ത് എത്തി… മുന്‍പേ പറഞ്ഞതാണെങ്കിലും വിവേകിന്റെ ഈ “ടെക്നിക് ” ഒന്ന് കൂടി പറഞ്ഞാല്‍ പുതിയ കളിക്കാര്‍ക്കും അത് ഉപകാരപെട്ടെനെ. :-)

    ഈ പ പ്ര ഞാന്‍ വിചാരിച്ച അത്രയും എളുപ്പമായില്ല എന്ന് സ്കോര്‍ കാണുമ്പോള്‍ തോന്നുന്നു. ബുദ്ധിമുട്ടുകള്‍ക്ക് ഞാന്‍ മാത്രമാണ് ഉത്തരവാദി.

  • ജിനു

    @ Varsha,

    Thanks a lot!!! :)

  • ഉണ്ണികൃഷ്ണന്‍

    സുബൈര്‍ പറഞ്ഞതിനോട് യോജിക്കുന്നു…മഷിത്തണ്ട് നിഘണ്ടു മാത്രം മതി ഈ പദപ്രശ്നം ചെയ്യാന്‍…ഇഷ്ടം പോലെ ലിങ്കുകള്‍ ഉള്ളത് കൊണ്ട് തന്നെ ചിലതൊക്കെ നിഘണ്ടുവില്‍ നോക്കി കിട്ടിയില്ലെങ്കിലും എളുപ്പത്തില്‍ ഊഹിച്ചെടുക്കാന്‍ പറ്റുന്നതായിരുന്നു….’വിനതയുടെ പുത്രന്‍’ എന്നറിയാമായിരുന്നുവെങ്കിലും ഉത്തരത്തിന്റെ അതിന്റെ ആദ്യത്തെ അക്ഷരം കിട്ടിയപ്പോള്‍ ഞാന്‍ ഒന്ന് പകച്ചു…പിന്നെ ആലോചിച്ചപ്പോള്‍ കിട്ടി..എനിക്കും സമയം പോയത് ‘വലിയ ഉരുളി’യില്‍ തന്നെ…ഊഹിച്ചത് പോലെ തന്നെ മലയാള ഭാഷയില്‍ നല്ല അറിവുള്ള നിളയും, ജലജേച്ചിയും മുന്നിട്ടു നിന്നു (വിവേക് ഡിഫോള്‍ട്ട് ആണല്ലോ)…പിഷാരടി സാര്‍ ഒരു നല്ല പദപ്രശ്നം തന്നെയാണ് ഇത്…നന്ദി…

  • ullas

    51 U clue pls

  • ജലജ

    ഉല്ലാസ്,
    51 U. കഥയില്‍ മാത്രം അവശേഷിക്കുന്നവന്‍ എന്ന് ഈ പദത്തെ വിഗ്രഹിക്കാം. ഈ പേരില്‍ ഒരു ദിലീപ്-ടിവിചന്ദ്രന്‍ സിനിമയുണ്ട്.
    വിജയാശംസകള്‍!!!

  • ജലജ

    പദങ്ങളുടെ അര്‍ഥവും വിപരീതവും മാത്രമുള്ള ഈ പദപ്രശ്നം നല്ലതാണെന്ന് കുറച്ചുപേരെങ്കിലും അഭിപ്രായപ്പെട്ടതില്‍ സന്തോഷം. :)

  • ജലജ

    25B ആഴ്ച എന്നു മതി.
    52B. അപരാജിത എന്നുമതിയാകുമെന്ന് തോന്നുന്നു. അപരാജിതാ എന്നത് സംസ്കൃതമാകണം.ഉത്തരത്തിലെ കാ യും ഹ്രസ്വം മതിയാകുമെന്ന് തോന്നുന്നു. തെറ്റ് ആണെന്ന് പറയുന്നില്ല. മാഷോ നിളയോ ഇതിനെക്കുറിച്ച് എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്തരമായ വാക്ക് എന്റെ ലഘുശബ്ദതാരാവലിയില്‍ ഇല്ല. (അപ്പോള്‍ താരാവലിയുണ്ടായിട്ടെന്തുകാര്യം? :) )

  • ജലജ

    പൊതുവേ പദപ്രശ്നം ചെയ്യാന്‍ ഞാനും ഓണ്‍‌ലൈന്‍ നിഘണ്ടുക്കളെയാണ് ആശ്രയിക്കുന്നത്. അതാണ് എളുപ്പം.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ജലജ Says:
    December 23rd, 2011 at 1:06 pm
    പദങ്ങളുടെ അര്‍ഥവും വിപരീതവും മാത്രമുള്ള ഈ പദപ്രശ്നം നല്ലതാണെന്ന് കുറച്ചുപേരെങ്കിലും അഭിപ്രായപ്പെട്ടതില്‍ സന്തോഷം.

    THANK YOU ONCE AGAIN FOR THE GOOD WORDS

  • Krishna Kumar

    Please, clue for 19A, 44B, 17D, 29D

  • Vivek

    No secrets Pisharadi sir !!!!!!!!

    I also do not have Sabdatharavali. I use Mashithantu, Olam, wiktionary, websters etc.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    മാഷിനെ കാണാനില്ല (സിനിമാ പേരല്ല).:-)

    എല്ലാവരും ചര്‍ച്ചാ വേദിയിലാണോ?

    മലയാളത്തെ പറ്റിയുള്ള പ പ്ര എല്ലാവര്ക്കും ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം. ഞാന്‍ മൂലം വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു. :-(

    ഇംഗ്ലീഷ് നല്ല ഭാഷയാണ്. പക്ഷെ എനിക്കിഷ്ടം മലയാളത്തോടാണ്. കാരണം ജനിച്ച അന്ന് മുതല്‍ കേട്ട് തുടങ്ങിയ ഭാഷയാണ്. “ഇന്ന് മലയാലം അരിയുന്നവരാന് കൂടുതല്‍” കൊച്ചു കുഞ്ഞുങ്ങള്‍ കൊഞ്ചി കൊഞ്ചി മലയാളം പറഞ്ഞാല്‍ കേള്‍ക്കാന്‍ രസമാണ്. പക്ഷെ ഫിലിം അവാര്‍ഡ് നൈടിനു അവതാരകര്‍ കൊഞ്ചി കുഴഞ്ഞാടി ‘മലയാലം’ മൊഴിയുന്നത് സഹിക്കാനാവുന്നില്ല.

    ഈ പ പ്ര കുറ്റമറ്റതാണെന്ന് ഞാന്‍ പറയില്ല. അത് ജലജേച്ചിയെയും മാഷിനെയും നിളയെയും സുബൈറിനെയും കഥാകാരനെയും പോലുള്ളവര്‍ പറയട്ടെ. തെറ്റ് മനസ്സിലാവുമ്പോഴാണല്ലോ തിരുത്തുവാന്‍ കഴിയുക.. അല്ലെങ്കില്‍ തെറ്റുണ്ടാക്കിയാലല്ലേ തിരുത്താന്‍ കഴിയൂ

  • Krishna Kumar

    All got…

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    KRISHNAKUMAR,

    19 A തര്കിതമല്ലാത്തത്
    44 B മഹീന്ദ്രയുടെ ഒരു വാഹനം ഓര്‍ത്താല്‍ കിട്ടും
    17 D യുദ്ധത്തിന്റെ ആംഗലേയ പദം (19 എ യും 16 എ യും കിട്ടിയാല്‍ ഇത് കിട്ടും )

    29 D അങ്ങനെ ഒന്നില്ലല്ലോ 29 യു ആണെങ്കില്‍ ദുഖത്തിന്റെ പര്യായം (അതും 22 എ യും 29 എ യും കിട്ടിയാല്‍ കിട്ടും) പ്രത്യേകിച്ച് അന്വേഷിക്കേണ്ട ആവശ്യമില്ലാത്ത കുറെ ഉത്തരങ്ങള്‍ ഉണ്ടല്ലോ….

    VIVEK, ദയവായി ആരും എന്നെ സാര്‍ എന്ന് അഭിസംബോധന ചെയ്യരുതേ…. പ്ലീസ്‌ …. കാരണം ഞാന്‍ ഒരു അധ്യാപകനല്ല….

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    വിവേക്, ശബ്ദതാരാവലിയൊന്നും വേണ്ട ഈ പ പ്ര പൂരിപ്പിക്കാന്‍ . മഷിതണ്ടിന്റെ ഓണ്‍ലൈന്‍ നിഘണ്ടു ധാരാളം മതി. ഞാന്‍ അങ്ങനെ മുമ്പ് എഴുതിയെന്നു മാത്രം

  • ബാലചന്ദ്രന്‍

    പിഷാരടീ,
    നല്ല പദപ്രശ്നം തന്നെ .മലയാളം കൊണ്ട് മാത്രം, താരതമ്യേന വലിയ ഒരു പദപ്രശ്നം വിജയകരമായി ചെയ്ത താങ്കള്‍ക്ക് അഭിനന്ദനങ്ങള്‍ .
    ഉത്തരങ്ങളെല്ലാം തിരഞ്ഞാല്‍ കിട്ടുന്നവ തന്നെ .എന്റെ സമയക്കുറവു കൊണ്ട് പൂര്‍ത്തിയാക്കാന്‍ താമസിച്ചു പോയി എന്നേയുള്ളു .

  • ബാലചന്ദ്രന്‍

    >>>>ഈ പ പ്ര കുറ്റമറ്റതാണെന്ന് ഞാന്‍ പറയില്ല. അത് ജലജേച്ചിയെയും മാഷിനെയും നിളയെയും സുബൈറിനെയും കഥാകാരനെയും പോലുള്ളവര്‍ പറയട്ടെ. തെറ്റ് മനസ്സിലാവുമ്പോഴാണല്ലോ തിരുത്തുവാന്‍ കഴിയുക.. അല്ലെങ്കില്‍ തെറ്റുണ്ടാക്കിയാലല്ലേ തിരുത്താന്‍ കഴിയൂ

    ******തെറ്റുകള്‍ അധികമൊന്നും പറയാനില്ല . .
    എന്നാലും ഇല്ല എന്ന് തീര്‍ത്ത്‌ പറയാന്‍ കഴിയില്ല.
    1 , എല്ലാ ദക്ഷിണയും പ്രതിഫലം ആണെന്ന് പ്രത്യക്ഷത്തില്‍ പറയാന്‍ കഴിയില്ല .
    പ്രതിഫലം എന്ന് ഉദ്ദേശിക്കുന്നത് ‘ഗുരുദക്ഷിണ’ആണ് .
    2 , ‘സ്വര്‍ഗത്തിലുള്ള ഒരു ഉദ്യാനം’
    സ്വര്‍ഗത്തില്‍ പല ഉദ്യാനങ്ങള്‍ ഉണ്ടെങ്കിലെ ‘ഒരു’വിനു പ്രാധാന്യം ഉള്ളു .
    3 , ‘ഒരു ആഴ്ച്ച, ഗ്രഹം’
    ആഴ്ചയ്ക് ‘ച’ ഇരട്ടിക്കുന്നതെന്തിന്?
    4 ,’നര്‍മ്മദാനദിയുടെ ഒരു പേര്’
    നര്‍മ്മദാനദിയുടെ മറ്റൊരു പേര്.എന്നായിരുന്നു കൂടുതല്‍ ശരി .
    5 ,’അരി, ശത്രു’
    രണ്ടിന്റെയും അര്‍ഥം ഒന്നാണ് ,ഉത്തരത്തിനും അതേ അര്‍ഥം തന്നെയായതുകൊണ്ട് രണ്ടു സൂചനകള്‍ വേണ്ടിയിരുന്നില്ല .തന്നെയുമല്ല സൂചന കൊണ്ട്
    ‘അരി’,വിത്ത്‌ എന്നോ റൈസ് എന്നോ തെറ്റിദ്ധരിക്കാനിടവരുകയും ചെയ്യും .
    6 ,’നാഗമാത, ഭൂതഘ്നി, ബഹുമഞ്ജരി’
    ‘നാഗമാതാ’ എന്ന് ദീര്‍ഘം വേണം .’മാതാ’എന്ന സംസ്കൃത പദം മലയാളത്തില്‍ മാതാവ് എന്നല്ലാതെ ‘മാത’ എന്ന് വരില്ല .’മാതാ പിതാ ഗുരുര്‍ദ്ദൈവം’
    7 ,’പതം’എന്നതിന് വീഴ്ച എന്ന് എങ്ങനെ അര്‍ഥം വരും .പാതം,പതനം ഇവ രണ്ടും വീഴ്ചയാണ് .പക്ഷേ ‘പതം’= മാര്‍ദ്ദവം,കൂലി,പാകം എന്നൊക്കെയല്ലേ വരൂ .

  • സുബൈര്‍

    >>>>52B. അപരാജിത എന്നുമതിയാകുമെന്ന് തോന്നുന്നു. അപരാജിതാ എന്നത് സംസ്കൃതമാകണം.ഉത്തരത്തിലെ കാ യും ഹ്രസ്വം മതിയാകുമെന്ന് തോന്നുന്നു. തെറ്റ് ആണെന്ന് പറയുന്നില്ല. മാഷോ നിളയോ ഇതിനെക്കുറിച്ച് എഴുതുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്തരമായ വാക്ക് എന്റെ ലഘുശബ്ദതാരാവലിയില്‍ ഇല്ല. (അപ്പോള്‍ താരാവലിയുണ്ടായിട്ടെന്തുകാര്യം? >>>>>

    ആ വാക്ക് ലഘുവിലില്ലെങ്കിലും ഗുരുവിലുണ്ട്.(ചേച്ചി കത്തിക്കാൻ പരഞ്ഞ അതേ ശ.താ.വലിയിൽ!) . :)
    പക്ഷെ ചെറിയ വ്യത്യാസമുണ്ട്.
    ഇവിടെ ഉത്തരമായി നൽകിയിട്ടുള്ള വാക്കിന്റെ അർഥം ഭൂമി, മലയമുക്കി, എന്നൊക്കെയാണ്‌ കൊടുത്തിട്ടുള്ളത്.
    (ഇനി മലയമുക്കിയും വിഷ്ണുക്രാന്തിയും ഒന്നാണെന്ന് വരുമോ? ) . ‘വിഷ്ണുക്രാന്തി’ എന്ന അർഥമുള്ള വാക്കിന്‌ ഈ ഉത്തരത്തിലെ അവസാന അക്ഷരം ഇല്ല. ആദ്യത്തെ അഞ്ചക്ഷരമേയുള്ളൂ.

  • ജലജ

    ആ അവസാനത്തില്‍ ദീര്‍ഘമില്ലാതെയുള്ള വാക്ക് എന്റെ ലഘുവിലുണ്ട്. അര്‍ത്ഥം ഭൂമി, മലയമുക്കി, കികിണി
    കികിണി –ഒരു വള്ളി എന്നുമുണ്ട്.
    മലയമുക്കിയുടെ അര്‍ത്ഥം കണ്ടില്ല.
    എന്താ ഇനി കത്തിച്ചുകൂടേ? :)

  • ജലജ

    വിഷ്ണുക്രാന്തി എന്ന അര്‍ത്ഥത്തില്‍ ഇല്ല എന്നാണ് ഞാനെഴുതിയത്.

  • sarika

    Please give clue for 13D, 18D,32B and 23D.. :(

  • Harilal

    PLEASE GIVE CLUES FOR 14A, 26A, 13D, 18D, 23D

  • ജലജ

    സരികാ& ഹരിലാല്‍,
    13D,ഇതു നമ്മുടെ ബഷീറിന്റെ അണ്ഡകടാ– അല്ലേ. :)
    18D — ഭഞ്ജികകള്‍ കൈകളില്‍ കുസുമ–മേന്തി വരവേല്‍ക്കും. വിട്ടുപോയത് പൂരിപ്പിക്കുക. അവ കൊണ്ടൊരു വാക്കുണ്ടാക്കുക
    ,32Bസമുദ്രദേവന്റെ പേരിലുള്ള പുരാണം. ആദ്യത്തെ അക്ഷരത്തിന് ദീര്‍ഘമിട്ടാല്‍ കൊള്ളാം.
    23D.ഇത് മഷിനിഘണ്ടുവില്‍ siva നോക്കിയാല്‍ മതി. ശരിക്കും മുങ്ങിത്തപ്പേണ്ടിവരും. ആദ്യത്തെ അക്ഷരം അറിയാമല്ലോ അല്ലേ?
    14A,captain മഷിനിഘണ്ടു
    26A, ബാലചന്ദ്രന്‍ മാഷ്‌ടെ കമന്റ് വായിക്കുക
    വിജയാശംസകള്‍!!!

  • Harilal

    @ sarika,
    13D – search in wiktionary വലിയ ഉരുളി, വാർപ്പ് and check the second result, make some changes

    18D – search in google malayalam “പനയോല കര്‍ണാഭരണം”

    32B – RELATED TO “വരുണന്‍”

    23D- search in mashithantu SIVA and check the words start with “കൃ”

  • Neema

    Hi ,

    Too tough for me . Some body pls give some clue for 7 A , 33 A second part , 41 B , 40 D & 7 D
    Thank you in advance

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഒരാളൊഴികെ എല്ലാവര്‍ക്കും പ പ്ര ഇഷ്ടപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷം ഉണ്ട്. മാഷ് ചൂണ്ടിക്കാട്ടിയതില്‍ ഒരു തെറ്റ് വന്നത് സുബൈര്‍ പറഞ്ഞ പോലെ അഞ്ചക്ഷരമുള്ള ആ പദം ആണ്. അതില്‍ ഞാന്‍ കൊടുത്തപ്പോഴും അഞ്ചക്ഷരമേ ഉണ്ടായിരുന്നുള്ളു. ഇനി ഒരു പക്ഷെ ഞാന്‍ 6 അക്ഷരം എന്ന് കൊടുത്തതിലെ തെറ്റാണോ എന്നറിയില്ല. ആ പദത്തിന് ആറാമത്തെ അക്ഷരം ഇല്ല. (കാ) എല്ലാം പരിപൂര്‍ണമായാല്‍ പിന്നെ തെറ്റ് ആരും പറയില്ലല്ലോ… മറ്റാര്‍ക്കും ഇത് ഒരു കുരിശായില്ല എന്നറിയുന്നതില്‍ സന്തോഷം.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    മാഷെ….. പതം പോലുള്ള പദങ്ങള്‍ യഥാര്‍ത്ഥത്തില്‍ ‘ഉണ്ടാക്കിയവ’ അല്ല അവ ‘ഉണ്ടായതാണ്’. അതാണ് 14 x 14 പ പ്ര യില്‍ 52 ചോദ്യങ്ങള്‍ വന്നത്. ഒറ്റനോട്ടത്തില്‍ ചോദ്യങ്ങളുടെ ബാഹുല്യം കാണാമെങ്കിലും മേല്‍പ്പറഞ്ഞ പദം അടക്കം പല ചോദ്യങ്ങള്‍ക്കും ഉത്തരം മറ്റു ചോദ്യങ്ങളുടെ ഉത്തരം പൂരിപ്പിക്കുമ്പോള്‍ കിട്ടുന്നതാണ്. ഒന്ന് രണ്ടെണ്ണം ഇന്നലെ ഞാനെഴുതിയിരുന്നു. അഞ്ചക്ഷരമുള്ള ഉത്തരങ്ങള്‍ക്കു രണ്ടും മൂന്നും ലിങ്കുകള്‍ കൊടുത്തിരുന്നു. രണ്ടക്ഷരമുള്ളവക്ക് പോലും ചിലതില്‍ രണ്ടു ലിങ്ക് വന്നത് അങ്ങനെയാണ്. പദപ്രശ്നം പൂരിപ്പിക്കുവാന്‍ രസകരമായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ്. പിന്നെ എല്ലാ ഉത്തരവും എളുപ്പമായാലും ഒരു രസമില്ല….അല്ലെ? ഇത് ഇനിയും മലയാളത്തില്‍ ഒരു പദപ്രശ്നം കൂടി നിര്‍മിക്കുവാന്‍ എന്നെ പ്രേരിപ്പിക്കുന്നു. മറ്റുള്ളവരുടെ പ പ്ര കളിക്കുമ്പോള്‍ എനിക്ക് തോന്നുന്ന ഒരു തരം പ്രയാസം, എന്റെ പ പ്ര, മറ്റുള്ളവര്‍ കളിക്കുമ്പോള്‍ അവര്‍ക്ക് തോന്നരുത് എന്ന് കരുതിയാണ് കുറെ കൂടി എളുപ്പമാക്കിയത്. അതിനെ എന്നെ പ്രാപ്തനാക്കിയത് പോഴന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ബ്രില്ല്യന്റ് മാന്‍ “ജയകുമാറും” അനീഷ്‌ മേലാന്‍ തുടങ്ങിയ വ്യക്തികളോടാണ്. അവരുടെ കത്രിക കൂടി ഈ പ പ്രയേ മനോഹരമാക്കി. നന്ദി. നന്ദി..

    WISH YOU ALL A MERRY CHRISTMAS AND VERY HAPPY NEW YEAR

  • suresh

    19A – 2nd letter
    30A – last three letters
    35b –
    51U-
    40D-
    52B- Clues

  • suresh

    10b too

  • suresh

    10d too

  • ജലജ

    നീമാ,
    7 A ,whip മഷിനിഘണ്ടു
    33 A second part ,ചന്തമേറിയ പൂവിലും ——- ഭമാം ശലഭത്തിലും സന്തതം കരതാരിയന്നൊരു ചിത്ര- ചാതുരി കാട്ടിയും ഹന്ത! ചാരുകടാക്ഷമാലകളര്ക്ക- രശ്മി വിട്ടുപോയ ഭാഗത്തുള്ള വാക്ക്
    41 B ,കൈത്തണ്ടയുടെ നീളം. മുല്ലമാല ഈ അളവ് പറഞ്ഞാണ് പണ്ട് വാങ്ങിയിരുന്ന ത്.
    40 D ആകാശ(വാനം)ത്തുള്ളവര്‍ എന്ന അര്‍ത്ഥം വരുന്ന വാക്ക്
    7 D bud of a flower മഷിനിഘണ്ടു.
    welcome ur advance thanks
    വിജയാശംസകള്‍!!!

  • Prasad

    19A- .. for Victory
    35B – downfall search mashi..dictionary
    10D-determination search mashi..dictionary
    10-B – forehead search mashi..dictionary

  • ജലജ

    സുരേഷ്,
    19A – 2nd letter 20ഡി കിട്ടിയില്ല അല്ലേ? thought മഷിനിഘണ്ടു
    30A – last three letters രാവണന്റെ വര്‍ഗ്ഗം
    35b –downfall- മഷിനിഘണ്ടു
    51U-ഇത് ഞാന്‍ നേരത്തെ എഴുതിയിരുന്നു.
    40D-അല്പം മുമ്പ് എഴുതിയിട്ടുണ്ട്
    52B- Clues കികിണി എന്നും അര്‍ത്ഥമുണ്ട്. മഷിയില്‍ നോക്കൂ
    10b forehead മഷിനിഘണ്ടു
    10d നിശ്ചയം എന്നും അര്‍ത്ഥമുണ്ട്. ഒരു മോഹന്‍ലാല്‍ സിനിമയുടെ പേര്. സംവിധാനം സംഗീത്ശിവന്‍
    വിജയാശംസകള്‍!!!

  • suresh

    thanks

  • Rida

    Hi

    29A
    18U, 37U,
    36D – 3rd letter
    41D – 2nd letter… clue pls…

    thx n advance…

  • ജലജ

    റിദാ,
    29A മാസത്തിന്റെ അന്തം
    18U, തൈപ്പൂയം -വിക്കിപീഡിയ
    37U,സൂചന മഷിത്തണ്ട് നിഘണ്ടുവില്‍ നോക്കുക. വരുന്ന ഇംഗ്ലീഷ് അര്‍ത്ഥങ്ങളില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. വരുന്ന പര്യായപദങ്ങളില്‍ നിന്ന് ഉത്തരം കണ്ടുപിടിക്കാം.
    36D – 3rd letter എം ടിയുടെ ഒരു നോവല്‍, അതേപേരുള്ള ഒരു മോഹന്‍ലാല്‍ കഥകളിസിനിമ (ഭരത് അവാര്‍ഡ് കിട്ടി) ഇവയുടെ പേരോര്‍ത്തുനോക്കൂ.
    41D – 2nd lette sri krishna എന്ന് മഷിനിഘണ്ടുവില്‍ നോക്കൂ.
    വിജയാശംസകള്‍!!!

  • രജിത്ത് രവി

    19 എ സൂചന

  • സുബൈര്‍

    @രജിത്ത് രവി,
    സൂചന മുകളിൽ കൊടുത്തിട്ടുണ്ടല്ലോ?
    തർക്കമില്ലാത്തത് എന്നർത്ഥം.
    ഇനിയും കിട്ടിയില്ലെങ്കിൽ,
    ‘കാലില് കുതിക്കുമ്പോള് ഭൂലോകത്തെ അതിവേഗക്കാരന്’
    എന്ന് ഗൂഗിൾ ചെയ്തുനോക്കൂ………..

  • രജിത്ത് രവി

    നന്ദി സുബൈര്‍