CW-FUN-0006

CW-FUN-0006
Topic :പതിരില്ല (പഴഞ്ചൊല്ലില്‍)
By :vivekrv
Play This Crossword
Top Player’s List

  • Vivek

    ഒരു പഴഞ്ചൊല്ല് പദ പ്രശ്നം ….. ചുമ്മാ കളിച്ച് നോക്കൂ ………..

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഇത് വിവേകിന്റെ നാലാമത്തെ കുസൃതി പ പ്ര ആണ്. ഇനിയും സ്റ്റോക്ക്‌ ഉണ്ടോ? ഏറ്റവും കൂടുതല്‍ കുസൃതി പ പ്ര ഉണ്ടാക്കിയതിന്റെ പേരില്‍ ഗിന്നസ് ബുക്കില്‍ കേറാം

  • Vivek

    There is no such fun in this CW. It is just categorized in the “FUN”. that’s it.

  • vivek

    I will try my best to help you guys if required, but my busy schedule and net :(

    This is a different breed. Hope everybody can enjoy.

    Advance wishes for all winners ….

  • Jenish

    @Vivek

    കൊള്ളാം.. പക്ഷേ തേങ്ങ വേണ്ടാത്ത കക്ഷി എന്നെ ഒരുപാട് ചുറ്റിച്ചു….

  • ജലജ

    വിവേക്, കൊള്ളാം. ഇതിലെ പല പഴഞ്ചൊല്ലുകളും എനിക്ക് പുത്തനായിരുന്നു.

    ഇന്ന് പദപ്രശ്നമുണ്ടെന്ന കാര്യം എനിക്ക് ഓര്‍മ്മയുണ്ടായിരുന്നില്ല. എന്റെ പദപ്രശ്നത്തിന്റെ കമന്റ് പേജില്‍ മറുപടി എഴുതാന്‍ വന്നപ്പോള്‍ വിവേകിന്റെ പദപ്രശ്നം കുറച്ചായിരിക്കുന്നു. നെറ്റ് സ്ലോ, ഇടയ്ക്കിടെ നെറ്റ് വര്‍ക്ക് എറര്‍ അങ്ങനെ പല സംഭവങ്ങള്‍. എന്തായാലും മുഴുവനാക്കി.

    ഈ പദപ്രശ്നം തുടങ്ങിയതെത്ര മണിക്കാണ്?

  • vivek

    This one started @ 1000 hrs.

    Nobody asked clues yet. (or none of them are published) :(

    Will try to visit later ……………

  • http://na മുജീബുര്‍റഹ്മാന്‍

    വിവേക്,
    അല്പം കഠിനം.
    പഴഞ്ചൊല്ലില്‍ പതിരില്ല….
    ജെനീഷിനും ജലജേച്ചിക്കും അഭിനന്ദനങ്ങള്‍
    clue വേണം
    1 A
    28 A
    18 B
    24 B
    25 B
    25 D
    12 U
    16 U
    Thanks

  • Neema

    Need clue for 12 U , 15 U , 25 B , 11 B & 14 A 2nd part

  • Neema

    Sorry only 25 B is required . Pls provide the clue for 25 B

  • anjanasatheesh

    ഇന്ന് പദപ്രശ്നമുള്ളകാര്യം ഓര്‍മ്മയിലേ ഉണ്ടായിരുന്നില്ല. നാളെയാണെന്നാ ധരിച്ചുവച്ചിരുന്നത്. വൈകിയാണു കളി തുടങ്ങാന്‍ കഴിഞ്ഞത്. വേഗത്തില്‍ 97ല്‍ എത്തി. 12U വും 25B യും വട്ടംകറക്കി. അധികവും ഇന്നേവരെ കേട്ടിട്ടില്ലാത്ത സൂചനകള്‍. 12U മാത്രം ലൈഫ്ലൈനില്‍ ബാക്കിയെല്ലാം ആലോചിച്ചുതന്നെകണ്ടെത്തി. തല ഇത്തിരി പുകഞ്ഞു. അതുകൊണ്ടുതന്നെ ഇതില്‍ തമാശയൊന്നും (പേരു സൂചിപ്പിക്കും പോലെ) കണ്ടെത്താനുമായില്ല.ഈ പദപ്രശ്നം KRKT/2 വില്‍ തന്നെ കളിക്കേണ്ട ഒന്നായിട്ടാണ് തോന്നിയത്.കണ്ടില്ലേ റാങ്കുപട്ടിക ചലിക്കുന്നേയില്ല

    അഭിനന്ദനങ്ങള്‍ വിവേക്!!!!!!!!!!!!!

  • vivek

    Congrats Jenish, Jalaja and Anjana

  • ജലജ

    മുജിബ്,
    1 A മനസ്സവിടെ കണ്ണിവിടെ
    28 A നാലില്‍ കുറഞ്ഞ ഒരു ഇടമാണ്. ജ്യോതിഷമനുസരിച്ച് ഏഴാമിടം കളത്രസ്ഥാനം. ഉത്തരം ഗൃഹത്തിന്റെ സ്ഥാനം
    18 B പാദരക്ഷ
    24 B unity is strength.
    25 B ആനയുടെ പര്യായം.
    25 D ആയിരം —ത്തിന്റെ വായ കെട്ടിയാലും അര മനുഷ്യന്റെ വായ കെട്ടാന്‍ പറ്റില്ല
    12 U കുറെ സമയമെടുത്താണ് ഞാനിതിന്റെ ഉത്തരം കണ്ടുപിടിച്ചത്.സ്വാഹാ ആണൊരു ഭാര്യ.
    16 U ഊണ് ( ചോറ്) ഇവിടെ നിന്ന്.. ഇനി ഊഹിക്കാമോ
    വിജയാശംസകള്‍!!!

  • Jenish

    @ Mujeeb

    1A- ഇനിയെങ്ങു നീ ചൊല്ലു പോവത്? (ഗൂഗിള്‍)
    28A- സച്ചിദാനന്ദന് എഡിറ്റ് ചെയ്ത പുസ്തകം (ഗൂഗിള്‍)
    18B- കാലിലില്ലേ?
    24B-ഒരുമയാണ് ഏറ്റവും വലിയ ശക്തി. (ഗൂഗിള്‍)
    25B-ആന
    25D-വെള്ളം എടുക്കാനുപയോഗിക്കും
    12U-തീ
    16U-ഉച്ചയ്ക്ക് ഇത് കഴിക്കാറുണ്ട്

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    CLUE FOR 23U

  • ജലജ

    പിഷാരടീ,
    23യു. ഇന്ത്യയുടെ ദേശീയമൃഗം.
    വിജയാശംസകള്‍!!!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    വിവേകെ, കുടല്‍ കഴുകാന്‍ …… മൃഗം തെറ്റിയില്ലെ ഈ ലിങ്ക് നോക്കൂ workersforum.blogspot.com/2011/06/blog-post_7798.html

    ഞാന്‍ കേട്ടിരിക്കുന്നതും അങ്ങനെയാണ്. ജലജേച്ചി ഈ ഉത്തരം തന്നപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഇതില്‍ വിവേക് പറഞ്ഞ പോലെ FUN ഒന്നുമില്ല.

  • http://na മുജീബുര്‍റഹ്മാന്‍

    ജലജേച്ചി, ജെനീഷ് നന്ദി…..
    16 u 2nd and 3rd letter please…
    ചോറ് നേരത്തെ കിട്ടിയിരുന്നു.

  • http://na മുജീബുര്‍റഹ്മാന്‍

    sorry,
    3rd and 4th
    thanks

  • ജലജ

    മുജീബ്,
    നാലാമത്തെ അക്ഷരവും അഞ്ചാമത്തെ അക്ഷരവും ചേര്‍ന്നാല്‍ പാറ്റയുടെ മറ്റൊരു പേരാണ്. അഞ്ചാമത്തെ അക്ഷരം കിട്ടിയിരിക്കുമല്ലോ. ഇനി ശ്രമിച്ചുനോക്കൂ.
    വിജയാശംസകള്‍!!!

  • http://na മുജീബുര്‍റഹ്മാന്‍

    jalajechi,
    many many thanks…..

  • ജിനു

    17A 2nd letter plzz….

  • ജലജ

    ജിനു,
    17A മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഒരു നോവലുണ്ട് ഈ പേരില്‍. പാലയിലാണ് വാസം. ചിലര്‍ കരിമ്പനയുടെ മുകളിലും.
    വിജയാശംസകള്‍!!!

  • ജിനു

    @ Jalaja chechi,

    Thanks… :)

  • Prasad

    Thanks Jalaja chechi and Jenish

  • vivek

    അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.

    പഴഞ്ചൊല്ല് പദപ്രശ്നം അല്പം പാടാണെന്നറിയാം. എങ്കിലും ഒരു വ്യത്യസ്തമായ ഒന്നായി കരുതിയാല്‍ മതി. ഇത്തരം ഇനിയും സ്റ്റോക്കുണ്ട്. (സുരേഷിന്റെ ഒരു പദപ്രശ്നം കൂടി ഉണ്ടെന്ന് തോന്നുന്നു.)

    പഴഞ്ചൊല്ലുകള്‍ എല്ലാഭാഷകളുടേയും അവിഭാജ്യഘടകമാണ്. സാഹിത്യപരമായും ആശയപരമായും അവ പ്രാധാന്യവും പഠനവുമര്‍ഹിക്കുന്നു. പക്ഷെ അവഗണിക്കപ്പെടാനാണ് ഇന്ന് പഴഞ്ചൊല്ലുകളുടെ വിധി.

    പ്രാദേശികമായ ചൊല്ലുകള്‍ ധാരാളം. പുതിയതായി നിര്‍മ്മിക്കപ്പെടുന്നവയും അനവധി (അവയെ വരേണ്യമായി മിക്കവരും കണക്കാക്കാറില്ലെങ്കിലും). അതിനാല്‍ എല്ലാ പഴഞ്ചൊല്ലുകളും എല്ലാവരും കേള്‍ക്കുക എന്നത് അസാധ്യമാണ്. പുതിയ അറിവുകള്‍ നല്ലതല്ലേ? (പ്രത്യേകിച്ച് ഒരു’FUN” പദപ്രശ്നത്തിലൂടെയാകുമ്പോള്‍… റാങ്കിനെ ചൊല്ലി വിഷമിക്കണ്ടല്ലോ :) )

  • vivek

    നേരത്തെ പറഞ്ഞത് പോലെ ഇതൊരു കുസൃതിപദപ്രശ്നമല്ല. “”എന്ന വിഭാഗത്തില്‍ പെടുത്തി എന്നേയുള്ളൂ ….മത്സരവിഭാഗത്തില്‍ പെടുത്തണ്ട എന്നു കരുതി. (മത്സരവിഭാഗത്തില്‍ മറ്റുള്ളവ ധാരാളം വരുന്നുണ്ടല്ലോ. ;) )

  • vivek

    ചാന്ദ്നി, മുളങ്ങുന്നതുകാവ് Says:
    “വിവേകെ, കുടല്‍ കഴുകാന്‍ …… മൃഗം തെറ്റി”

    പ്രാദേശികമായ മാറ്റമായിരിക്കും പിഷാരടിസാറെ … (തന്നിരിക്കുന്ന ലിങ്കില്‍ പറഞ്ഞിരിക്കുന്നത് “കോഴിക്കുടലിന്റെ കാര്യമാണു താനും :) ). ഞാന്‍ കേട്ടിരിക്കുന്നത് നമ്മുടെ ദേശീയ മൃഗത്തിന്റെ കാര്യമാണ്.

  • bindu

    8D,12D PLEASE—

  • Reshmi

    27 U
    16 U
    1 A ? please.

  • വര്‍ഷ

    Bindu

    8D – ‘ഏഴുപുന്ന’ എന്ന് ഗൂഗിള്‍ ചെയ്യൂ. ഈ തരകന്മാരെ പറ്റി ആദ്യം വരുന്ന ലിങ്കില്‍ പറയുന്നുണ്ട്.
    12D – ‘anger’ in mashithantu dictionary.

    ആശംസകള്‍ !

  • സുരേഷ്
  • ഷണ്‍മുഖപ്രിയ

    clue need for 4A, 12A, 11B, 26B, 6D, 15U……….

  • സുരേഷ്

    15D is not there, instead 15U please !!!!

  • സുരേഷ്

    MSP –

    4a – തിരുമേനി തകൃതിയായി
    12a – –ങ്ങൾ പാളിച്ചകൾ
    26b – അത്തം ചിത്ര —
    6D – ഒരു പണിയുമില്ലെങ്കിൽ കടലിൽ — എണ്ണാൻ പോടാന്ന് പറയാറില്ലേ

  • വര്‍ഷ

    Reshmi

    27U – ഈ വേഷം (കോലം) കെട്ടിയാല്‍ കുരയ്ക്കണമെന്നല്ലേ?
    16U & 1A – മുന്‍ കമന്റുകളില്‍ ഉണ്ട്.

    സുരേഷ്

    15D – ???

    ഷണ്‍മുഖപ്രിയ

    4A – ‘http://ml.wikiquote.org/wiki/%E0%B4%AA%E0%B4%B4%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B5%BE
    12A – http://pazhamchol.blogspot.com/2008/02/blog-post_3663.html
    11B – ചില ആണുങ്ങള്‍ ഇത് വളര്‍ത്താറുണ്ട്
    26B – മലയാള മാസത്തിലെ ഒരു നാള്‍
    6D – കടലിലുള്ളത്
    15U – … മണി കൊണ്ട് മാണിക്യക്കുടം നിറഞ്ഞു.

    ആശംസകള്‍ !

  • bindu

    thanks Varsha. your clues helped me. thanks a lot…

  • Vivek

    @ സുരേഷ്

    അമിതലാഭത്തിനുള്ള ആഗ്രഹം വലിയ നഷ്ടം വരുത്തും എന്നാണാ ചൊല്ലിന്റെ അര്‍ഥം. തെറ്റുണ്ടോ?

    മറ്റേ ചൊല്ലിന് അത്ര വലിയ അര്‍ഥമൊന്നുമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. കുറച്ച് ലാഭവും വലിയ നഷ്ടവും. ( അല്ലാതെ എന്തെങ്കിലും? (അങ്ങനെയൊരു ചൊല്ലുണ്ടോ? ആരെങ്കിലും original ചൊല്ലിനെ തെറ്റിച്ച് പറഞ്ഞ് കാലക്രമേണ ആ രൂപത്തിലാക്കിയതാണോ? അതോ പുതുചൊല്ലാണോ?)

  • Vivek

    നെറ്റില്‍ തിരഞ്ഞപ്പോള്‍ മറ്റു ചില ചൊല്ലുകളും കണ്ടു.

    ഉദാ: അല്പജ്ഞാനം പെരുംചേതം

    ഇനി കുറച്ചുകാലം കൂടി കഴിയുമ്പോള്‍ ശരിയായ ചൊല്ലുകള്‍ ആര്‍ക്കും അറിയാതാവും എന്നു തോന്നുന്നു

  • ഷണ്‍മുഖപ്രിയ

    വിവേക്, ഇതില്‍ തമാശയൊന്നുമില്ലെങ്കിലും തമാശ വിഭാഗത്തില്‍ ഇട്ടതു നന്നായി ഇല്ലെങ്കില്‍ ഞാനുള്‍പ്പെടെ കുറേപ്പേരുടെ തലയും കണ്ണും പുകഞ്ഞേനേ!!!
    അധിക സൂചനകള്‍ നല്കി സഹായിച്ച സുരേഷിനും വര്‍ഷയ്ക്കും ഒരുപാട് നന്ദി :)

  • Reshmi

    Varsha,

    Thank u ….