KRKT2/11/05GARUDA/47

KRKT2/11/05GARUDA/47
Topic :പൊതുവിജ്ഞാനം
By :menonjalaja
Play This Crossword
Top Player’s List

  • കഥാകാരന്‍

    (((((((( O ))))))))

  • ജലജ

    കഥാകാരന്‍,
    ഒരു നാളികേരം മതിയാകുമെന്ന് തോന്നുന്നില്ല.

    എന്റെ കഴിഞ്ഞ പദപ്രശ്നം വളരെ എളുപ്പമുള്ളതായിരുന്നുവല്ലോ( കമന്റ് പേജില്‍ അങ്ങനെ ആരും എഴുതിയിട്ടില്ല എന്നാലും ഞാന്‍ ഊഹിച്ചു.).

    അതിനുമുന്‍പ് വന്നത് കഠിനവുമായിരുന്നു. ഇത് അതിലും ഇത്തിരിക്കൂടി കഠിനമാകുമെന്നാണ് തോന്നുന്നത്. (നിങ്ങളെല്ലാവരും അതു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നറിയാം.)

    മുഴുവനാക്കാന്‍ നവഗ്രഹങ്ങളുടെ (ജ്യോതിഷത്തില്‍ ഇപ്പോളും ഗ്രഹങ്ങള്‍ ഒമ്പതാണല്ലോ അല്ലേ) സഹായം വേണ്ടിവരുമോ!!!!!!!!!!

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഹെന്റെ ജലജേച്ചി…. കരിമല കയറുന്നത് പോലെ കഠിനമോ പദപ്രശ്നം. ചില ചാനലുകളില്‍ പറയുന്നത് കേള്‍ക്കാം പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന,,,, പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങള്‍ സമ്മാനിക്കുന്ന എന്നൊക്കെ… ഇതൊക്കെ കേട്ട് സ്ത്രീജനങ്ങള്‍ ഇരുപ്പു തുടങ്ങും. . ഒരു നേരമ്പോക്കിന് വേണ്ടി ടി വി കാണുന്നവരെ ടെന്‍ഷന്‍ അടിപ്പിക്കാനും പേടിപ്പിക്കാനും സീരിയല്‍ സംവിധായകര്‍ മടിക്കാറില്ല. അത് പോലെയാണോ ഇതും..ഇവിടെ ജലജേച്ചിയും ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കുകയാണോ?

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഇന്നെനിക്കു പ പ്ര മുഴുമിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. 4 മണിക്ക് തുടങ്ങാന്‍ പറ്റിയേക്കും ഇന്ന് നേരത്തെ ഓഫീസില്‍ നിന്ന് പോകണം വീട്ടിലാണെങ്കില്‍ നെറ്റ് ഭഗവാന്‍ പതുക്കെയാണ് താനും.

  • ജലജ

    >>>>>ഒരു നേരമ്പോക്കിന് വേണ്ടി ടി വി കാണുന്നവരെ ടെന്‍ഷന്‍ അടിപ്പിക്കാനും പേടിപ്പിക്കാനും സീരിയല്‍ സംവിധായകര്‍ മടിക്കാറില്ല

    ഒരു നേരമ്പോക്കിനുവേണ്ടി ടിവി കാണുന്നവരെ ടെന്‍ഷന്‍ അടിപ്പിക്കാനും പേടിപ്പിക്കാനും ഒരു സീരിയല്‍ സംവിധായകനും കഴിയില്ല എന്നാണെന്റെ വിശ്വാസം. സീരിയലൊക്കെ നല്ല കോമഡികളല്ലേ? അവയില്‍ കാണിക്കുന്ന വിഡ്ഢിത്തങ്ങള്‍ ചിരിക്കു വക നല്‍കുന്നില്ലേ?

  • ജലജ

    പിഷാരടീ,
    പദപ്രശ്നം പലര്‍ക്കും പലവിധമല്ലേ അനുഭവപ്പെടുക. ( എല്ലാ പദപ്രശ്നങ്ങളും ഒരു പോലെ അനുഭവപ്പെടുന്നത് വിവേകിനുമാത്രമാണ്. വിവേക് നമ്മെപ്പോലെ ഒരാള്‍ തന്നെയല്ലേ) അതുകൊണ്ടു തന്നെ ഈ പദപ്രശ്നം നിങ്ങള്‍ക്കൊക്കെ എങ്ങനെ അനുഭവപ്പെടുമെന്ന് എനിക്കെങ്ങനെ പറയാന്‍ കഴിയും?

    ഓഫീസില്‍ നിന്ന് നേരത്തെ ഇറങ്ങിയിട്ട് കാര്‍ത്തികവിളക്ക് കാണാനുള്ള പരിപാടിയായിരിക്കും അല്ലേ? :)

  • ജലജ

    ഒരു തിരുത്ത്.
    1A ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവുമേറെ വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍ ഇങ്ങനെ വിശേഷിപ്പിക്കപ്പെട്ടു
    ഇതാണ് ശരിയായ ചോദ്യം. ടൈപ്പിങ്ങില്‍ പിശക് പറ്റിയതാണെന്ന് തോന്നുന്നു

    ഇത് പദപ്രശ്നപൂരണത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല എന്ന്പ്രതീക്ഷിക്കുന്നു

  • നിളാ പൗര്‍ണമി

    ജലജേച്ചി,
    എനിക്ക് എളുപ്പമായിരുന്നൂട്ടോ.
    നല്ല പദപ്രശ്നം .

  • ജലജ

    നിളാ പൌര്‍ണ്ണമി, അഭിനന്ദനങ്ങള്‍!!! ഒരു മണിക്കൂറിനുള്ളില്‍ തീര്‍ത്തുവല്ലോ.

  • ജലജ

    നിളയ്ക്ക് എളുപ്പമായിരുന്നു അല്ലേ? നന്നായി.

  • ജലജ

    അഭിനന്ദനങ്ങള്‍ ബൈജോ!!! അദ്ഭുതകരമായ മുന്നേറ്റമായിരുന്നല്ലോ.

    അഭിനന്ദനങ്ങള്‍ അഞ്ജന!!!

    അവസാനം രണ്ടുപേരും നേര്‍ക്ക് നേര്‍ ആയിരുന്നല്ലോ.

    പക്ഷികളുടെ തൊട്ടി കാണാതെപോയോ അതോ ഒരു അസുഖം ബാധിച്ചുവോ? :)

  • anjanasatheesh

    നിഘണ്ടു കൈയ്യിലില്ലാതെ പോയി, ശനിയാണ് കളിപ്പിച്ചത് പിന്നെ ഒരസുഖവും ഇല്ലെങ്കില്‍ മലയാളത്തില്‍ നിപുണയല്ലാതെ തന്നെ രണ്ടാം റാങ്കു കിട്ടുമായിരുന്നു…………………..

  • ജലജ

    അഭിനന്ദനങ്ങള്‍ മാലിനി !!!

  • ജലജ

    അഭിനന്ദനങ്ങള്‍ വിനോദ്!!!!!

  • ജലജ

    അഭിനന്ദനങ്ങള്‍ സുബൈര്‍!!!

  • സുബൈര്‍

    ജലജേച്ചി,
    നേരത്തെ പറഞ്ഞു പേടിപ്പിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്നത്
    ഇതിലും കടുപ്പമുള്ള ഒന്നായിരുന്നു.
    ശനിയുടെ അപഹാരമുണ്ടായിരുന്നില്ലെങ്കില്‍
    കുറേക്കൂടി നേരത്തെ തീര്‍ക്കാമായിരുന്നു.
    എന്തായാലും ഇത് ഒരു മണിക്കൂറിനകം
    പൂര്ത്തിയാക്കിയത്തിനു നിളക്ക് പ്രത്യേക അഭിനന്ദനങ്ങള്‍!!!

  • ജലജ

    സുബൈര്‍,
    എന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നു. ആദ്യം വന്ന പദപ്രശ്നം എളുപ്പമുള്ളതാണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. ഇത് അതിലും ബുദ്ധിമുട്ടുള്ളതാണെന്നും. ഇപ്പോള്‍ മത്സരം വന്നപ്പോള്‍ അനുഭവം നേരെ മറിച്ചും. നിഘണ്ടു ഇല്ലാത്തവരെ കണക്കിലെടുത്ത് മിക്കവാറും പദങ്ങളെല്ലാം ഓണ്‍ ലൈന്‍ നിഘണ്ടുവില്‍ ഇല്ലേ എന്ന് നോക്കിയിരുന്നു. ഒന്നും മാറ്റേണ്ടിവന്നില്ല. ഇതില്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് ഞാന്‍ വിചാരിച്ച പദം ബുദ്ധിമുട്ടിച്ചു എന്ന് ഇതു വരെ ആരും എഴുതിയില്ല. ഇനിയും സമയമുണ്ടല്ലോ അല്ലേ?

  • ജലജ

    അഭിനന്ദനങ്ങള്‍ ബീജീസ്!!!

    അഭിനന്ദനങ്ങള്‍ റഹ്‌മാന്‍!!!

  • http://1 Jenish

    @Jalaja

    നല്ല പദ്രപ്രശ്നം.. ചോദ്യങ്ങളൊക്കെ കൊള്ളാം.. ഉത്തരം കിട്ടാനാണ് പാടുപെട്ടത്..

    cograts Nila and other toppers..

  • ജലജ

    അഭിനന്ദനങ്ങള്‍ ജെനിഷ്!!!
    അഭിനന്ദനങ്ങള്‍ ഷാജി!!!

  • http://1 Jenish

    @Admin

    ഈ പദപ്രശ്നത്തിലെ കമന്റുപേജിലേക്കുള്ള ലിങ്കില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ.. എനിക്ക് കിട്ടുന്നില്ല..

  • ജലജ

    അഭിനന്ദനങ്ങള്‍ മൊഹമ്മദ്!!!
    അഭിനന്ദനങ്ങള്‍ ഷണ്മുഖപ്രിയ!!!

  • ജലജ

    അഭിനന്ദനങ്ങള്‍ പിഷാരടി!!!
    അഭിനന്ദനങ്ങള്‍ അമ്പിളി!!!

  • ജലജ

    ശരിയാണ് ജെനിഷ്.എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു. എനിക്കും കിട്ടുന്നുണ്ടായിരുന്നില്ല

  • ജലജ

    വളരെ സന്തോഷം ജെനിഷ് .
    ചോദ്യങ്ങളായിരുന്നല്ലോ എന്റെ മേഖല . :)

  • ഷണ്‍മുഖപ്രിയ

    പദ പ്രശ്നം കൊള്ളം ജലജേച്ചീ, പക്ഷേ ‘അസുഖം’ ശരിക്കും കഷ്ടപ്പെടുത്തി!! ഏകദേശം 1 മണിക്കൂറെടുത്തു മൂന്നാമത്തെ അക്ഷരം കിട്ടാന്‍, അവസാനം ജീവന്‍ രേഖ വേണ്ടി വന്നു, അസുഖത്തെ കീഴ്പ്പെടുത്താന്‍ :) ചേച്ചീ പിന്നെ 22, 2 എണ്ണം ഉണ്ട്. തുമ്പിക്കൈ, ഇത് പതിനെട്ടെണ്ണമുണ്ട്…
    ഉന്നത വിജയികള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍……….

  • ജലജ

    വളരെ സന്തോഷം ഷണ്മുഖപ്രിയ.
    കമന്റിന്റെ അവസാനഭാഗം ആദ്യമെനിക്ക് മനസ്സിലായില്ല. പിന്നെ പദപ്രശ്നം നോക്കി മനസ്സിലാക്കി. അതെങ്ങനെ വന്നു എന്നു മാത്രം മനസ്സിലാകുന്നില്ല. sort ചെയ്യുമ്പോള്‍ ശരിയാകാറുള്ളതല്ലേ . ഞാന്‍ sort ചെയ്യാന്‍ ഒരിക്കലും മറക്കാറില്ല.

  • ജലജ

    അഭിനന്ദനങ്ങള്‍ അജിത്!!!
    അഭിനന്ദനങ്ങള്‍ ശ്രീ!!!
    അഭിനന്ദനങ്ങള്‍ ജിനു!!!

  • ജിനു

    ജലജേച്ചി, നന്ദി….

    നല്ല പദപ്രശ്നം…എന്നെ ഏറ്റവും കഷ്ടപ്പെടുത്തിയത് പക്ഷിയുടെ പാത്രമാണ്, പിന്നെ, ശനിയും ഏണിയും കുറച്ചു വലച്ചു(മലയാളം നല്ലവണ്ണം അറിയാത്തതിന്റെയും “ഗൂഗിള്‍ തിരയല്‍” വേണ്ടപോലെ ഉപയോഗിക്കാത്തതിന്റെയും കുഴപ്പം :( )….life line വേണ്ടി വന്നു പൂര്‍ത്തിയാക്കാന്‍….
    ബാക്കിയെല്ലാം പൊതുവെ എളുപ്പമായിരുന്നു….ഒരിക്കല്‍കൂടി നന്ദി….:) :)

  • ബാലചന്ദ്രന്‍

    ജലജച്ചേച്ചീ,
    വളരെ സുന്ദരമായ പദപ്രശ്നം .നന്ദി .

  • ബാലചന്ദ്രന്‍

    കഴിഞ്ഞ കുറെ ദിവസങ്ങളായി കമന്റു പേജില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞില്ല .
    അതില്‍ ഖേദിക്കുന്നു .സമയച്ചുരുക്കം കൊണ്ടാണ്.

  • ജലജ

    വളരെ സന്തോഷം ജിനു. പക്ഷിയുടെ പാത്രം കുറച്ച് ബുദ്ധിമുട്ടാവുമെന്ന് തോന്നിയതുകൊണ്ടാണ് രണ്ട് ലിങ്ക് തന്നത്. ഏണി സ്കൂളില്‍ പഠിക്കുന്നതല്ലേ?

  • ജലജ

    മാഷേ വളരെ സന്തോഷം നന്ദി

  • Vivek

    തിരക്കിനിടയില്‍ ഓടി വന്ന് കളിക്കാന്‍ നോക്കിയപ്പോള്‍ 3 രണ്ടാം അക്ഷരം (ഫ്ദ) എടുക്കുന്നില്ല. തപ്പാന്‍ സമയമില്ല. പിന്നെ നോക്കാം.

    ജലജേച്ചീ, അത്ര വിഷമമൊന്നുമില്ലാത്തതാണീ പദപ്രശ്നം. നന്ദി

    വിജയികള്‍ക്കനുമോദനങ്ങള്‍

  • കഥാകാരന്‍

    നല്ല മലയാളം
    —————–

    29A – “പൂജ്യം ഒരു അളവിനോട്‌ കൂട്ടിച്ചേര്‍ക്കുകയോ കിഴിക്കുകയോ ചെയ്‌തതുകൊണ്ട്‌ ആ അളവിന്‌ മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ഇദ്ദേഹം സിദ്ധാന്തിച്ചു” –

    “പൂജ്യം ഒരു അളവിനോട്‌ കൂട്ടിച്ചേര്‍ക്കുകയോ, അതില്‍ നിന്ന് കിഴിക്കുകയോ ചെയ്‌തതുകൊണ്ട്‌ ആ അളവിന്‌ മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ഇദ്ദേഹം സിദ്ധാന്തിച്ചു”

    1D – “പുതുമഴയായ് വന്നൂ നീ; പുളകം കൊണ്ട് പൊതിഞ്ഞു നീ…” – “പൊതിഞ്ഞൂ”

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ജലജേച്ചി പേടിപ്പിച്ചത്‌ വെറുതെയായി. വെറുതെ ശബ്ദതാരാവലി എടുത്തു മുന്നില്‍ വച്ചു അതിന്റെ ആവശ്യമേ വന്നില്ല. ശനിയുടെ ഒരു കളിയെ… അതില്ലായിരുന്നെങ്കില്‍ ????

    നല്ല പ പ്ര. ജലജേച്ചി പറഞ്ഞത് വച്ചു ഒരു കടു കട്ടി ആണ് പ്രതീക്ഷിച്ചത്. പക്ഷെ മല പോലെ വന്നത് എലി പോലെ പോയി… നന്ദി അഭിനന്ദന വാക്കുകള്‍ക്ക്…..ഇന്നലെ കാര്‍ത്തിക വിളക്ക് തൊഴണ മേന്നുണ്ടായിരുന്നെങ്കിലും ചില അവിചാരിത തടസ്സങ്ങള്‍ … പിന്നെ വീട്ടില്‍ മണ്ചിരാതില്‍ തിരിയിട്ടു കത്തിച്ചു.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ഞാന്‍ ഇന്നലെ രാത്രി എഴുതണം എന്ന് വിചാരിച്ചു പക്ഷെ നെറ്റ് സ്ലോ ആയതു കാരണം രാവിലെ ആക്കാമെന്ന് കരുതി.
    ഇരുപത്തിരണ്ട് രണ്ട് പ്രാവശ്യം ആവര്‍ത്തിച്ച്‌ വന്നിരിക്കുന്നു. ഒന്ന് തുമ്പിക്കൈ മറ്റൊന്ന് പതിനെട്ടുള്ളത്. ഞാന്‍ പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്തുള്ള ഒരു പ്രാര്‍ത്ഥനയായിരുന്നു. ചേച്ചി ഓര്‍മിപ്പിച്ചത്. ആ പഴയ ഗ്രുഹാതുരത്വ ഓര്‍മ്മകള്‍ ഉണര്‍ത്തിയതിനു ഒരു പ്രത്യേക നന്ദി. തോട്ടിയുടെ ഒന്നും മൂന്നും അക്ഷരം തന്നതിന് നന്ദി. രണ്ടാം അക്ഷരം പെട്ടെന്ന് കിട്ടി. ഒരു രസം എന്ന ചോദ്യത്തിന് നവരസങ്ങളുടെ പിറകെ നടന്നു കുറെ സമയം കളഞ്ഞു… ഉത്തരം കിട്ടിയപ്പോള്‍ അതിന്റെ ഫാക്ടറിക്കാണല്ലോ ഒന്നാം സ്ഥാനം എന്നോര്‍ത്ത് ചിരിയും വന്നു. ഉത്തരം പറഞ്ഞു തന്നത് എന്റെ നല്ല പതിക്കു ആ മാര്‍ക്ക് ഞാന്‍ dedicate ചെയ്യുന്നു.

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    BELATED CONGRATS TO THE WINNERS

  • Harilal

    Clues pls for 6B,22B,31B, 3D & 23D

  • http://na മുജീബുര്‍റഹ്മാന്‍

    ജലജേച്ചി,
    നല്ല പദപ്രശ്നം….
    അഭിനന്ദനങ്ങള്‍!
    മുന്‍നിര വിജയികള്‍ക്കും…

  • Harilal

    clue required only for 6b

  • Harilal

    at last completed

  • Neema

    Hi Everybody
    Pls give me clue for 22 B , 27 A , 28 U

    Thanks in advance

  • anjanasatheesh

    മാല – മകര – ത്രിശൂല – മണഡല – ഗരുഡ വ്യൂഹങ്ങള്‍ പിന്നിട്ട് ഇനി വജ്രവ്യൂഹം ഭേദിക്കാന്‍ ….
    നാല്പത്തിയേഴു പദപ്രശ്നങ്ങള്‍ പിന്നിട്ടപ്പോള്‍ നമ്മുക്കൊന്നു തിരിഞ്ഞുനോക്കാമെന്നു തോന്നുന്നില്ലേ ? തുടക്കത്തിലെ വീറും വാശിയും നഷ്ടപ്പെടുന്നുവോ എന്നാശങ്കപ്പെടേണ്ടിയിരിക്കുന്നു. കാരണം പലരും വന്നുകളിച്ചു പോകുന്നതിനപ്പുറം അഭിപ്രായം താളില്‍ ഒന്നെത്തി നോക്കുന്നതു പോലുമില്ല. പദപ്രശ്നത്തിലെ തെറ്റുകള്‍ കുറഞ്ഞതാകാം ഒരുകാരണം എന്നിരുന്നാലും എത്രതന്നെ കുറ്റമറ്റത്തായാലും ഒരുപദപ്രശ്നത്തിന്റെ മുക്കിലും മൂലയിലും തിരഞ്ഞാല്‍ പല പല കുഴപ്പങ്ങളും കണ്ടുപ്പിടാക്കാന്‍ സാധ്യമവാതെയില്ല.(കഥാകാരനെയും സുബൈറിനേയും കാണാതെ പോവുന്നില്ല കെട്ടൊ)

    ഇവിടെത്തന്നെ 12B – അവസാനയക്ഷരം ദീര്‍ഘം വേണ്ടേ ? പൊതുവേ അങ്ങിനെയാണ് എഴുതി കണ്ടിരിക്കുന്നത്

    9A – ആപേര് മനോരമയ്ക്ക് പലത്തരത്തില്‍ ബന്ധമുള്ളതാണോ ? അതോ ആ പേരില്‍ ഒരു പത്രപ്രവര്‍ത്തകന്‍ (മാത്രം) മനോരമയ്ക്കുണ്ടോ ?

    ഉദാഹരണങ്ങള്‍ കാണിച്ചുവെന്നുമാത്രം

  • സുബൈര്‍

    @Neema,

    22B ആദ്യ രണ്ടക്ഷരം ആനയുടെ പര്യായം
    ബാക്കി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയുടെ പേര്
    27A GOOGLE അശ്വിനീദേവന്മാര്
    28U ഏഴേഴായ് മൂന്നു ഖണ്ഡം മരഭനയയയം ………..വൃത്തമാകും

  • സുബൈര്‍

    അഞ്ജന പറഞ്ഞത് പോലെ തെറ്റുകള്‍ കണ്ടു പിടിക്കാന്‍ ഒരു ശ്രമം നടത്തി. :)
    (ജലജേച്ചിയുടെ പദപ്രശ്നത്തില്‍ അതിനുള്ള സാധ്യത വളരെ കുറവാണ് എന്നറിഞ്ഞുകൊണ്ടുതന്നെ )

    12B അഞ്ജന പറഞ്ഞത് ശരി. അവസാന അക്ഷരത്തിനു ദീര്‍ഘം വേണം.
    31B അവസാന അക്ഷരത്തിന് അനുസ്വാരം കാണുന്നു.(ശ.താ.വലിയിലും മഷി നിഘണ്ടുവിലും മറ്റു ചില പുസ്തകങ്ങളിലും അനുസ്വാരം ഉണ്ട്. ഉത്തരത്തില്‍ കൊടുത്ത രൂപം സംസ്കൃതമാണോ?)
    37B “12 കൊല്ലം തവളയായി കിണറ്റില്‍ കിടന്നു മയന്റെ ഈ പുത്രി.”
    വ്യാകരണമനുസരിച്ച് ‘കൊല്ലങ്ങള്‍’ എന്ന് വേണ്ടേ? ‘കിടന്നൂ’ എന്ന് ദീര്‍ഘവും വേണ്ടേ?
    21U ഈ വാക്ക് ശ.താ.വലിയില്‍ കണ്ടില്ല.

    വാല്‍ക്കഷ്ണം:
    1D കോപ്പിയടിച്ച ഈണത്തിനു സംസ്ഥാന അവാര്‍ഡ് തരപ്പെടുത്തിയ വിരുതന്മാരാണ്‌. ഈ പാട്ടും അങ്ങിനെയല്ലെന്നാര് കണ്ടു?!:) :) :)

  • bindu

    3D 2nd letter- not accepting. how to write ? please help……

  • Prasad

    22B-http://ml.wiktionary.org/wiki/%E0%B4%97%E0%B4%9C%E0%B4%A8%E0%B4%BE%E0%B4%B8

    28 U -SEARCH-വൃത്തമഞ്ജരിയിലെ വൃത്തങ്ങൾ

  • Jenish

    @Subair

    ###21U ഈ വാക്ക് ശ.താ.വലിയില്‍ കണ്ടില്ല.

    ഡി.സി യുടെ ശ.താ കൊണ്ടുനടന്നാല്‍ ഇങ്ങനിരിക്കും… പലതും കാണില്ല.. ;)

  • ബാലചന്ദ്രന്‍

    സുഹൃത്തുക്കളേ,
    കമന്റു പേജില്‍ കാണാനില്ലെന്നുള്ള പരാതി അഞ്ജന വരെ പറഞ്ഞു കഴിഞ്ഞു .
    സമയച്ച്ചുരുക്കം കൊണ്ടാണെന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ . .
    കുറച്ചു സമയം കിട്ടുമ്പോള്‍ കഴിയുന്നതൊക്കെ എഴുതണമെന്നും പേജ് സജീവമാക്കണമെന്നും ആഗ്രഹമില്ലാഞ്ഞല്ല, പക്ഷേ എഴുതുമ്പോള്‍ അതിനു വരുന്ന വിമര്‍ശനങ്ങള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും മറുപടി പറയേണ്ടതുണ്ടല്ലോ .
    അതിനെല്ലാം കൂടി, ഈയിടെയായി സമയം കിട്ടുന്നില്ല.
    എന്നാലും ഈ പദപ്രശ്നത്തില്‍ എന്റെ വീക്ഷണത്തിലുള്ള പ്രശ്നങ്ങള്‍ എഴുതാം .
    പലരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു,എങ്കിലും .
    1 , ” നാല്പത്തിമൂന്നോളം തീര്‍ത്ഥങ്ങളെക്കുറിച്ചാണീ കൃതി”
    ഇവിടെ ‘ഓള’ത്തിന്റെ പ്രസക്തി എന്താണ് ?
    ‘നൂറോളം’ എന്നുപറഞ്ഞാല്‍ ,ഏകദേശം നൂറിനടുത്ത്‌ എന്നര്‍ഥം .അതായത് തൊണ്ണൂറിന്
    മുകളില്‍ ,നൂറിനു താഴെ. അന്‍പതോളം എന്ന് പറഞ്ഞാല്‍ അമ്പതു വരില്ല ,നാല്‍പ്പതിനു മുകളില്‍ ,നാല്പ്പത്തൊന്പതു വരെയാകാം.ഇവിടെ ‘നാല്പത്തിമൂന്നോളം’ എന്ന് പറഞ്ഞാല്‍ ഗ്രഹിക്കേണ്ടി വരുന്നത്, നാല്‍പ്പത്തി രണ്ടിന് മുകളില്‍ നാല്‍പ്പത്തി മൂന്നിന് താഴെ എന്നാണ് .കാല്‍,അര,മുക്കാല്‍ തീര്‍ത്ഥങ്ങളുന്ടെങ്കില്‍ അത് ശരിയാകും .അല്ലെങ്കില്‍ തെറ്റാണ് .
    2 ,”മലയാളമനോരമയുമായി ബന്ധപ്പെട്ട ഒരു പത്രപ്രവര്‍ത്തകന്‍”
    അദ്ദേഹത്തെ വെറും പത്രപ്രവര്‍ത്തകന്‍ എന്ന് പറയേണ്ടിയിരുന്നോ?
    അതോ ,’കോട്ടയത്തെത്ര മത്തായിയുണ്ട്’ എന്ന് ചോദിക്കുന്നതുപോലെ ,മനോരമയില്‍ ആ പേരില്‍ പലരും ഉണ്ട് എന്നതുകൊണ്ട്‌ ചോദിച്ചതാണോ ?
    (തുടരും)

  • ബാലചന്ദ്രന്‍

    >>>കഥാകാരന്‍ Says:
    December 10th, 2011 at 8:22 am
    നല്ല മലയാളം
    —————–
    29A – “പൂജ്യം ഒരു അളവിനോട്‌ കൂട്ടിച്ചേര്‍ക്കുകയോ കിഴിക്കുകയോ ചെയ്‌തതുകൊണ്ട്‌ ആ അളവിന്‌ മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ഇദ്ദേഹം സിദ്ധാന്തിച്ചു” –
    “പൂജ്യം ഒരു അളവിനോട്‌ കൂട്ടിച്ചേര്‍ക്കുകയോ, അതില്‍ നിന്ന് കിഴിക്കുകയോ ചെയ്‌തതുകൊണ്ട്‌ ആ അളവിന്‌ മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ഇദ്ദേഹം സിദ്ധാന്തിച്ചു”

    ഈ അഭിപ്രായത്തോട് യോജിക്കുന്നു .കൂടാതെ ‘ചെയ്‌തതുകൊണ്ട്‌’ എന്ന പ്രയോഗം ശരിയാണോ ? ചെയ്തു + അതുകൊണ്ട് .അത് എല്ലാ കാലത്തേക്കും ആകണമെങ്കില്‍ ചെയ്യുന്നതു കൊണ്ട് എന്നാണു നല്ലത് എന്ന് തോന്നുന്നു .
    >>>സുബൈര്‍ Says:
    December 10th, 2011 at 4:27 pm
    37B “12 കൊല്ലം തവളയായി കിണറ്റില്‍ കിടന്നു മയന്റെ ഈ പുത്രി.”
    വ്യാകരണമനുസരിച്ച് ‘കൊല്ലങ്ങള്‍’ എന്ന് വേണ്ടേ? ‘കിടന്നൂ’ എന്ന് ദീര്‍ഘവും വേണ്ടേ?

    വേണ്ട.
    സംഖ്യാവാചകമായ ഒരു വിശേഷണപദം ഉള്ള ഇടത്തു് നപുംസകലിംഗശബ്ദങ്ങളില്‍ ബഹുത്വത്തിലും ബഹുവചനപ്രത്യയം ചേര്‍ക്കേണ്ടതില്ല.
    ഉദാഹരണം: “പത്തു രൂപാ’, “ആയിരം തേങ്ങാ’, “എട്ടു ദിക്ക്’.
    ഇങ്ങനെയല്ലാതെ, “പത്തു രൂപകള്‍’, “ആയിരം തേങ്ങകള്‍’ എന്നെല്ലാം ഉപയോഗിക്കുന്നതു് ഭാഷാസ്വഭാവത്തിനു യോജിക്കുന്നതുമല്ല. നപുംസകമല്ലെങ്കില്‍ “നാലു ബ്രാഹ്മണര്‍’, “അഞ്ചു സ്ത്രീകള്‍’ എന്നു് ബഹുവചനം ചേര്‍ന്നുതന്നെവരും. നപുംസകലിംഗത്തിലും ഓരോ വ്യക്തിയെയും പ്രത്യേകം പരാമര്‍ശിക്കുന്ന സ്ഥലങ്ങളില്‍,”"ശംഖം ചക്രം ഗദാ പങ്കജമിവ വിലസും നാലു തൃക്കെകളോടും”
    ഇങ്ങനെ ബഹുവചനം ചേര്‍ത്തു് പ്രയോഗം കാണുന്നുണ്ടു്. അതു കൂടാതെ നപുംസകത്തില്‍ത്തന്നെ വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളേയും മറ്റും കുറിക്കുന്ന ശബ്ദങ്ങള്‍ക്കും ജീവനില്ലാത്ത കല്ലു മുതലായതിനെ കുറിക്കുന്ന ശബ്ദങ്ങള്‍ക്കും തമ്മില്‍ത്തന്നെ ഈ സംഗതിയില്‍ വ്യത്യാസം ഉണ്ടു്. ജീവികളാണെങ്കില്‍ “പത്തു പശുക്കള്‍’; ആയിരം തേനീച്ചകള്‍ എന്നു് ബഹുവചനം ചേര്‍ക്കുന്നതിനും, “പത്തു പശു’, “ആയിരം തേനീച്ച’ എന്നു് ചേര്‍ക്കാതിരിക്കുന്നതിനും വിരോധം ഇല്ല. “പത്തു കല്ലുകള്‍’, “നൂറു നൂലുകള്‍’ എന്നുള്ളതു ഭാഷയ്ക്കു തീരെ യോജിക്കുന്നതല്ല.
    (കേരള പാണിനി )

  • ജലജ

    ഇന്ന് കുറച്ച് തിരക്കായിരുന്നു. ഇവിടേക്കൊന്നെത്തിനോക്കാന്‍ കഴിഞ്ഞില്ല.

    ഇന്നലെ എന്റെ 3 പദപ്രശ്നങ്ങളെയും വിജയികള്‍ അവ പൂര്‍ത്തിയാക്കാന്‍ എടുത്ത സമയം വച്ച് ഞാന്‍ ഒരു താരതമ്യപഠനം നടത്തിനോക്കിയിരുന്നു. അപ്പോള്‍ ഈ പദപ്രശ്നമായിരുന്നു ഏറ്റവും എളുപ്പം എന്നുതോന്നി. ഞാന്‍ ഒരിക്കലും അങ്ങനെ വിചാരിച്ചില്ല.
    മലയാളത്തില്‍ വ്യുല്പത്തി കുറഞ്ഞവര്‍ക്കും ഓണ്‍ലൈന്‍ നിഘണ്ടുക്കള്‍ മാത്രം ആശ്രയമായിട്ടുള്ളവര്‍ക്കും പോലും പെട്ടെന്ന് ചെയ്തു തീര്‍ക്കാന്‍ പറ്റുന്നവിധത്തില്‍ ലളിതമായ ഒരു പദപ്രശ്നം ഞാന്‍ നിര്‍മ്മിച്ചുവെന്ന് എനിക്ക് തന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല.
    ആറേഴുപേരെങ്കിലും പദപ്രശ്നം നല്ലതാണെന്ന് പറഞ്ഞിരിക്കുന്നു. വളരെ സന്തോഷം.

  • ബാലചന്ദ്രന്‍

    “ഒരിന്ദ്രിയമായും പ്രവര്‍ത്തിക്കുന്ന മാംസപേശികളുടെ കൂട്ടം”
    ‘ഉം’എന്ന സമുച്ചയ നിപാതം ഇവിടെ ആവശ്യമുണ്ടായിരുന്നില്ല

    .“മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ മഞ്ജിമ വിരിയും പുലര്‍കാലേ..”

    ‘മഞ്ജിമ വിടരും’
    മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ മഞ്ജിമ വിടരും പുലര്കാലേ,
    നിന്നൂ ലളിതേ, നീയെന്മുന്നില് നിര്‍വൃതിതന് പൊന്കതിര് പോലെ!
    ദേവ നികേത ഹിരണ്മയ മകുടം മേവീ ദൂരെ ദ്യുതി വിതറി….

    >>>>31B അവസാന അക്ഷരത്തിന് അനുസ്വാരം കാണുന്നു.(ശ.താ.വലിയിലും മഷി നിഘണ്ടുവിലും മറ്റു ചില പുസ്തകങ്ങളിലും അനുസ്വാരം ഉണ്ട്. ഉത്തരത്തില്‍ കൊടുത്ത രൂപം സംസ്കൃതമാണോ?)

    അനുസ്വാരം വേണം .
    ഗവം=പിന്തുടര്‍ന്ന് ചെല്ലുന്നത്
    “പിനാകോsജഗവംധനു:” (അമരകോശം)

  • ജലജ

    12B 11 നവം 2009 – നാദിര്ഷ സംവിധായകനാകുന്നു. ദിലീപാണ് ചിത്രത്തിലെ നായകന്
    18 സെപ്തം 2011 – മിമിക്രി താരവും നടനും ഗായകനുമായ നാദിര്ഷ ഇനി സിനിമാസംവിധായകനാകുന്നു. ഉറ്റസുഹൃത്തായ നടന് ദിലീപാണ് നാദിര്ഷയുടെ ആദ്യചിത്രം നിര്മിക്കുന്നത്.
    23 ജൂലൈ 2011 – കാര്ണിവലിന്റെ ആറാം ദിവസം അവേശത്തിരയിളക്കി ചലച്ചിത്രതാരം നാദിര്ഷ നഗരസഭ സ്റ്റേഡിയത്തില് ആടിയും പാടിയും

    നെറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയ ചിലവരികള്‍ മുകളില്‍ കൊടുത്തിരിക്കുന്നു. നാദിര്‍ഷാ എന്നെഴുതിനോക്കുമ്പോഴും ഇതുപോലെ കുറെ വരികള്‍ കിട്ടും. ഏതാണ് നാദിര്‍ഷ ഉപയോഗിക്കുന്ന സ്പെല്ലിങ്ങ് എന്ന്‍ എങ്ങനെ അറിയും?

    പിന്നെ ഒരു കാര്യം കൂടി. ഞാനിട്ടിരുന്ന ക്ലൂ അപ്രൂവര്‍ മാറ്റിയിരുന്നു. സിനിമാനിരൂപകനോ മിമിക്രി/പാരഡി കലാകാരനോ എന്ന എന്റെ ക്ലൂ വന്നിരുന്നെങ്കില്‍ കഷ്ടമായേനെ. ആ സിനിമാനിരൂപകന്‍ എങ്ങനെയാണാവോ പേരെഴുതിയിരുന്നത്? രണ്ടും രണ്ടുതരത്തിലായിരുന്നെങ്കില്‍ വലിയ തെറ്റായിപ്പോയേനെ. :)

  • ജലജ

    അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാണ് മധുരം ഒരു രസമാണെന്ന് ആര്‍ക്കാണറിയാത്തത് ? ഏതു Hypoglycemia ക്കാരാണതിന് ലൈഫ്‌ലൈന്‍ ചോദിച്ചത്? :)

  • ജലജ

    ശ്രീഗ്രഹം ഇല്ലാത്ത നിഘണ്ടു.
    Jenish, you said it!!!!:)

    എന്റെ കൊച്ചു ലഘുശബ്ദതാരാവലിയില്‍ പോലുമുണ്ട് !!!!

  • ജലജ

    ശനി കുറെപ്പേരെ വലയ്ക്കാന്‍ കാരണം ഏഴരശ്ശനിയോ കണ്ടകശ്ശനിയോ?

    ഇനി ഇത്തിരി ആത്മകഥ (ആത്മകഥ വായിക്കാനിഷ്ടമില്ലാത്തയാളെ കുറെക്കാലമായി പദപ്രശ്നത്തില്‍ കാണാറില്ലല്ലോ എന്തുപറ്റി? ).
    ചേച്ചിയുടെ കല്യാണസമയത്തു തന്നെ ഗ്രഹനിലയിലെ അക്ഷരങ്ങള്‍ എന്തിനെ സൂചിപ്പിക്കുന്നു എന്ന് ഞാന്‍ മനസ്സിലാക്കി വച്ചിരുന്നു. മ എന്നാല്‍ മന്ദന്‍. പിന്നീട് ഏഷ്യാനെറ്റില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നത്. സൂര്യനെ ചുറ്റാന്‍ ശനി 30 വര്‍ഷം ഏടുക്കും .ഇങ്ങനെ മന്ദഗതിയില്‍ സഞ്ചരിക്കുന്നതുകൊണ്ട് മന്ദന്‍ എന്ന് പേര്. ഈ യാത്രയില്‍ ഓരോ രാശിയിലും രണ്ടരവര്‍ഷം വീതം വിരുന്നുണ്ട് കഴിയും. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഏഴരശ്ശനിയും കണ്ടകശ്ശനിയും കണക്കാക്കുന്നത്.

    ഇങ്ങനെ വേറെയുമുണ്ട്. അത് ഇനിയൊരു പദപ്രശ്നത്തില്‍ ചോദിക്കാം. :)

    ജ്യോതിഷലേഖനങ്ങളിലും ഇങ്ങനെ കാണാറുണ്ടല്ലോ. ആ ലേഖനങ്ങള്‍ വായിക്കുന്നതിന് ജ്യോതിഷത്തില്‍ വിശ്വാസം വേണമെന്നില്ല.

  • സുബൈര്‍

    മാഷേ, വിശദമായ മറുപടിക്ക് നന്ദി.

    എന്തെങ്കിലും കുറ്റം പറയേണ്ടേ എന്ന് കരുതി കഷ്ടപ്പെട്ട് ഓരോന്ന്‍ കണ്ടുപിടിച്ചതായിരുന്നു. മാഷ്‌ കയറി കേരള പാണിനീയം തുറക്കുമെന്ന് വിചാരിച്ചില്ല. :) :)

    പിന്നെ, മാഷ്‌ മറ്റു കാര്യങ്ങളെപ്പറ്റി ഒന്നും പറഞ്ഞുകണ്ടില്ല.

    ആരുടെ ശ.താ.വ ആണ് ജെനീഷിന്റെ കയ്യിലുള്ളത്
    എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു. :)

  • ജലജ

    quiz.webdunia.com/malayalam/4/7527/quizanswer.htmlകൂടുതല്.. എല്ലാ വിജയികളും | പ്രതിദിന ക്വിസ് കളിക്കുക | പ്രതിവാര ക്വിസ് കളിക്കുക | കാറ്റഗറി ക്വിസ്. ഉത്തരമറിയുക (ദിവസത്തെ ക്വിസ്/16-Jun-2010). Print. 1, മഹാഭാരതത്തില് അജഗവ എന്നുപേരായ വില്ലുണ്ടായിരുന്നത് ആര്ക്കാണ് ? ശിവന്. ബ്രഹ്മാവ് …

    ഇതില്‍ നിന്നാണെനിക്ക് അജഗവ കിട്ടിയത് . പദപ്രശ്നത്തിലിട്ട ശേഷം ഇത്തിരി ഗവേഷണം നടത്തിയപ്പോള്‍ പലയിടത്തും അജഗവം എന്ന് കണ്ടു. അങ്ങനെയാക്കാമെന്നും വിചാരിച്ചു. നോക്കിയപ്പോള്‍ ലിങ്ക് ഒരെണ്ണം മാത്രമാകും എന്ന ഒരു കുഴപ്പം മാത്രം. സൂചനയനുസരിച്ച് ഒരു ലിങ്ക് മാത്രമായാല്‍ ബുദ്ധിമുട്ടാകുമെന്ന് തോന്നി. അജഗവ സംസ്കൃതമാകുമെന്നും അത് അതേപടി മലയാളത്തില്‍ ഉപയോഗിക്കാറുണ്ടാകുമെന്നുമുള്ള ഒരു തോന്നലില്‍ അത് അങ്ങനെ തന്നെയിട്ടു. ഇപ്പോള്‍ തിരഞ്ഞപ്പോള്‍ ഒരു സംസ്കൃതം പേജ് കിട്ടി അജഗവ തന്നെ . മലയാളത്തിലും അങ്ങനെ ഉപയോഗിക്കുമോ എന്ന് ഉറപ്പ് പറയാനുള്ള അറിവ് എനിക്കില്ല.

  • ജലജ

    മലയാളമനോരമയുമായി ബന്ധപ്പെട്ട ഒരു പത്രപ്രവര്‍ത്തകന്‍ രണ്ടക്ഷരം അവസാനത്തെ അക്ഷരം ത്യു. അപ്പോള്‍ ആദ്യത്തെ അക്ഷരം മാ എന്നാകാനേ വഴിയുള്ളൂ അല്ലേ? വേറെ ഏതെങ്കിലും അക്ഷരം വച്ച് അത് പൂരിപ്പിക്കാന്‍ കഴിയുമോ? ആ പത്രത്തിന്റെ ഉടമസ്ഥന്‍ (ഇപ്പോള്‍ അല്ല എന്നറിയാം) എന്നെഴുതി ഒരു ക്വിസ് ചോദ്യം ആക്കേണ്ട എന്ന് തോന്നി. അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനായിരുന്നല്ലോ. അവിടെ മാത്യു എന്നപേരില്‍ വേറെയും ആളുകള്‍ ഉണ്ടായിരിക്കും എന്ന് ആലോചിച്ചില്ല.ഉണ്ടെങ്കിലും സൂചനയിലും ഉത്തരത്തിലും തെറ്റ് പറയാന്‍ പറ്റുമോ? എന്തായാലും മാത്യു എന്നപേരില്‍ ഒരു പത്രപ്രവര്‍ത്തകന്‍ മനോരമയിലുണ്ടല്ലോ .

  • anjanasatheesh

    ഇതാ അഭിപ്രായ താളുകള്‍ക്ക് ജീവന്‍ വയ്ക്കുന്നു. എന്നെകൊണ്ടിത്രയ്ക്കൊക്കേ കഴിയൂ…………………….

    ബാലന്‍മാഷേ…….,

    ഞാനങ്ങനെ ഒരുവ്യക്തിയെ ഉദ്ദേശിച്ച് എഴുതിയതല്ല കെട്ടോ. പൊതുവായ ഒരഭിപ്രായം എഴുതീന്നേയുള്ളൂ. കൊയ്ത്തുകഴിഞ്ഞ് വരണ്ടുണങ്ങി കിടക്കുന്നപാടത്തിന് അതിന്റെതായ ഒരുഭംഗിയുണ്ടെങ്കില്ലും അവിടെ ബാക്കിയാവുന്ന ഊഷരത നമ്മള്‍ക്കിഷ്ടമാവില്ല.

  • ജലജ

    ഇനിയിപ്പോള്‍ കഥാകാരന്‍ അഞ്ച് നാളികേരങ്ങള്‍ ഉടച്ചു എന്നൊക്കെ സുബൈര്‍ പറയാന്‍ തുടങ്ങുമോ? സുബൈര്‍ തിരുവനന്തപുരത്തുകാരനല്ലല്ലോ വെള്ളങ്ങള്‍ കുടിച്ച് എന്ന് പറയാന്‍. എന്തായാലും 12 കൊല്ലമാണ് ശരിയെന്ന് എനിക്കുറപ്പുണ്ട്. കിടന്നൂ എന്ന് നീട്ടണോ എന്നറിയില്ല. വേണ്ടെന്നാണെന്റെ വിശ്വാസം.

    പിന്നെ ആ രണ്ടാംകിട ശബ്ദതാരാവലി കത്തിച്ചുകളഞ്ഞേക്കൂ. അത് ശ്രീഗ്രഹമില്ലാത്ത ഉദ്യാനം പോലെയാണെന്ന് തോന്നുന്നു
    ഒരു വാക്കിന് ഇത്രയധികം പര്യായപദങ്ങള്‍ എന്തിന് എന്ന് ജെനിഷ് ചോദിച്ചത് ഓര്‍മ്മ വരുന്നു. അതുപോലെ ഡിസിയും വിചാരിച്ചുകാണും വെള്ളത്തൊട്ടി എന്നു പറഞ്ഞാല്‍ പോരേ (ഇന്നസെന്റിന്റെ ഭാഷയില്‍) എന്തൂട്ട് ശ്രീഗ്രഹം എന്ന് .:)

  • സുബൈര്‍

    സത്യത്തില്‍ ‘കൊല്ലങ്ങള്‍ വേണ്ടേ’ എന്ന് ചോദിച്ചത് അങ്ങിനെ വേണം എന്ന് ഉറപ്പില്ലാത്തത് കൊണ്ട് തന്നെയാണ്. (അതൊരു സംശയമായിരുന്നു എന്ന് ചുരുക്കം.)പക്ഷെ മാഷും ചേച്ചിയും കൂടുതല്‍ വിശദീകരിച്ചപ്പോള്‍ എനിക്ക് പിന്നേം സംശയം:
    5തേങ്ങകള്‍, 12 കൊല്ലങ്ങള്‍ എന്നൊക്കെ പറയുന്നത് തെറ്റോ?
    ‘നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ നാട്ടിലേക്ക് തിരിച്ചു വരികയാണ്’
    എന്ന രീതിയില്‍ പലയിടത്തും പ്രയോഗിച്ചു കണ്ടിട്ടുണ്ടല്ലോ?
    അതൊക്കെ തെറ്റാണെന്ന് പറയാമോ?

    >>>പിന്നെ ആ രണ്ടാംകിട ശബ്ദതാരാവലി കത്തിച്ചുകളഞ്ഞേക്കൂ>>>

    തമാശയായിട്ടാണെങ്കിലും ഇത്ര തീവ്രമായി പ്രതികരിക്കേണ്ടിയിരുന്നോ ചേച്ചീ?
    ഡി സി യുടെ ഏറ്റവും പുതിയ ശ.താ.വ ആണ് എന്റെ കയ്യിലുള്ളത്.
    അതില്‍ ‘ശ്രീഗേഹം’ ഉണ്ട്. ‘ശ്രീഗ്രഹം’ ഇല്ല. ആ വാക്ക് മലയാളത്തില്‍ നിന്ന് എടുത്തു കളഞ്ഞുവോ ആവോ? ഏറ്റവും കുറച്ച് മലയാളം പദങ്ങള്‍ ഉപയോഗിച്ച് മലയാളത്തില്‍ സംസാരിക്കുന്നവരുടെ കാലമാണല്ലോ ഇത്!! :)

    മറ്റൊരു കാര്യം,
    ഈ ചര്‍ച്ചകളില്‍ ഉത്തരം നേരിട്ട് എടുത്തെഴുതുന്നത് ശരിയോ എന്ന് ആലോചിക്കേണ്ടതല്ലേ? പ.പ്ര കാലാവധിയെത്താന്‍ ഇനിയും ഒരുപാട് സമയമില്ലേ?

  • Jenish

    @Subair

    എന്റെ കയ്യില്‍ എന്‍.ബി.എസ്സിന്റെ ശബ്ദതാരാവലിയാണുള്ളത്.. പല വാക്കുകളും ഡി.സി യില്‍ ഇല്ല എന്ന പരാതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല… എന്‍.ബി.എസ്സിന്റെ ‘ലഘു‘വില്‍ പോലും ഉള്ളത് ഡി.സി യുടെ ‘ഗുരു‘വിലില്ലെങ്കില്‍ പിന്നെ ചേച്ചി പറഞ്ഞതു തന്നെയല്ലേ വേണ്ടത്.. ;)

    @Anjana

    കൊട്ടാരക്കരക്കാരെത്തിയാല്‍ എല്ലാം ഉഷാറാകും എന്ന് പണ്ടാരാണ്ട് പറഞ്ഞതോര്‍ക്കുന്നു.. എന്തായാലും അഞ്ജന മാഷിനെ തിരിച്ചെത്തിച്ചു.. ;)

    @Jalaja

    എന്റെ വീട്ടില്‍ പൂച്ചയ്ക്ക് പാലു കൊടുക്കുന്ന ഒരു പാത്രമുണ്ട്.. പൂച്ചപ്പാത്രമെന്നാണ് ഞങ്ങള്‍ വിളിക്കാറ്.. അതിന്റെ സംസ്കൃതം അറിയാമെങ്കില്‍ ഒന്ന് പറഞ്ഞുതരുമോ ചേച്ചീ.. പൂച്ചയ്ക്കും കുറച്ച് standard ആയിക്കോട്ടെ.. :)

  • എം.കെ.അനിൽകുമാർ, തട്ടയിൽ

    13a clue plsssssssssssssssssssss

  • Jenish

    @Anilkumar

    ‘കല്ലേക്കുളങ്ങര രാഘവപ്പിഷാരടി’ എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ ആദ്യം ലഭിക്കുന്ന ലിങ്കില്‍ തന്നെയുണ്ടല്ലോ!!

  • ജലജ

    പൂച്ചയ്ക്ക് പാലുകൊടുക്കുന്ന പാത്രത്തിന്റെ പേര് പാക്കലം എന്നാണ് പണ്ട് പറഞ്ഞുകേട്ടിട്ടുള്ളത്. പാല്‍ക്കലം എന്നതിന്റെ രൂപാന്തരം. പൂച്ച തനിയെ വന്ന് പാല്‍ കുടി ച്ചുകൊള്ളും. എന്നിട്ട് കാലിപ്പാത്രം അടച്ചുവയ്ക്കുകയോ ഉടച്ചുവയ്ക്കുകയോ ചെയ്യും. :)

  • ജലജ

    “പൂജ്യം ഒരു അളവിനോട്‌ കൂട്ടിച്ചേര്‍ക്കുകയോ, അതില്‍ നിന്ന് കിഴിക്കുകയോ ചെയ്‌തതുകൊണ്ട്‌ ആ അളവിന്‌ മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ഇദ്ദേഹം സിദ്ധാന്തിച്ചു”

    ഇതിനെ ഞാനിങ്ങനെ പരിഷ്കരിച്ചാലോ????

    പൂജ്യം ഒരു അളവിനോട്‌ കൂട്ടിച്ചേര്‍ക്കുകയോ, അതില്‍ നിന്ന് കിഴിക്കുകയോ ചെയ്താല്‍ ആ അളവിന്‌ മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ഇദ്ദേഹം സിദ്ധാന്തിച്ചു”

    ശരിയാണോ?

  • ജലജ

    5തേങ്ങകള്‍, 12 കൊല്ലങ്ങള്‍ എന്നൊക്കെ പറയുന്നത് തെറ്റോ?

    തെറ്റാണ്. ഇക്കണക്കിനു 2 ദോശകള്‍ എന്ന് പറയേണ്ടേ?

    ‘നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍
    ഇങ്ങനെ ഞാനും കണ്ടിട്ടുണ്ട്.ആയിരം വര്‍ഷങ്ങള്‍, ആയിരം സംവത്സരങ്ങള്‍ ഇങ്ങനെയൊക്കെ കണ്ടിട്ടുണ്ട്. ഇതിന്റെ ശരിതെറ്റുകളെകുറിച്ച് വിചിന്തനം ചെയ്യാന്‍ അറിയില്ല. ചിലപ്പോള്‍ തെറ്റായ പ്രയോഗം കണ്ടുകണ്ട് നമുക്ക് ശരിയായി തോന്നുന്നതുമാവാം.

  • ജലജ

    “12 കൊല്ലം തവളയായി കിണറ്റില്‍ കിടന്നു മയന്റെ ഈ പുത്രി.”
    വ്യാകരണമനുസരിച്ച് ‘കൊല്ലങ്ങള്‍’ എന്ന് വേണ്ടേ? ‘കിടന്നൂ’ എന്ന് ദീര്‍ഘവും വേണ്ടേ

    മാഷ് ദീര്‍ഘത്തെക്കുറിച്ച് പറഞ്ഞില്ല. വേണ്ട എന്നാണെനിക്ക് ഇപ്പോഴും തോന്നുന്നത്.

    സിനിമാപ്പാട്ട് നെറ്റില്‍ നിന്ന് പകര്‍ത്തി പതിച്ചതാണ് തെറ്റാതിരിക്കാന്‍. എന്നിട്ടും തെറ്റ്.

    ഇതില്‍ തെറ്റാണെന്ന് പറഞ്ഞ വാക്യങ്ങള്‍ മിക്കവയും ഞാന്‍ നെറ്റില്‍ നിന്ന് കോപ്പിയടിച്ചതാണ്. കോപ്പിയടിക്കുന്നത് നല്ല ശീലമല്ല എന്ന് ഒന്നുകൂടി മനസ്സിലാക്കുന്നു. :) അഥവാ കോപ്പിയടിക്കുമ്പോള്‍ ഓരോ വാക്കും നിരീക്ഷിക്കണമെന്ന് മനസ്സിലാക്കുന്നു. തമ്മില്‍ ഭേദം സ്വന്തമായി എഴുതുന്നതാണെന്നും. :) ടൈപ്പിങ് കുറയ്ക്കാന്‍ കണ്ടുപിടിച്ച വഴി നല്ലതല്ല അല്ലേ?

  • ജലജ

    >>>>>>അന്‍പതോളം എന്ന് പറഞ്ഞാല്‍ അമ്പതു വരില്ല ,നാല്‍പ്പതിനു മുകളില്‍ ,നാല്പ്പത്തൊന്പതു വരെയാകാം.ഇവിടെ ‘നാല്പത്തിമൂന്നോളം’ എന്ന് പറഞ്ഞാല്‍ ഗ്രഹിക്കേണ്ടി വരുന്നത്, നാല്‍പ്പത്തി രണ്ടിന് മുകളില്‍ നാല്‍പ്പത്തി മൂന്നിന് താഴെ എന്നാണ് .
    ഇത് അറിയില്ലായിരുന്നു. നാല്‍പ്പത്തിമൂന്നോളം എന്നുപറഞ്ഞാല്‍ ഏകദേശം 43. അതായത് 41, 42, 43, 44 അങ്ങനെ ആകാം എന്നാണ് വിചാരിച്ചിരുന്നത്. അതുപോലെ അന്‍പതോളം എന്നുപറഞ്ഞാല്‍ 51, 52 കൂടി ആയിക്കൂടേ? എന്റെ അറിവ് അങ്ങനെയായിരുന്നു.

    >>>>കാല്‍,അര,മുക്കാല്‍ തീര്‍ത്ഥങ്ങളുന്ടെങ്കില്‍ അത് ശരിയാകും
    അങ്ങനെ ഉണ്ടോ എന്നറിയില്ല. അരക്കവി, അരക്കാവ് ഒക്കെ ഉള്ള സ്ഥിതിക്ക് അരതീര്‍ത്ഥവും ഉണ്ടായിക്കൂടേ? :)

  • bindu

    ജലജേച്ചീ,
    3 ഡി. ര ണ്ടാമത്തെ അക്ഷരം കിട്ടിയില്ല. ദയവു ചെയ്തു സഹായിക്കു

  • ജലജ

    ബിന്ദു,
    museums in hyderabad india എന്ന് ഗൂഗിളില്‍ നോക്കൂ. ഈ പേരില്‍ ഒരു മ്യൂസിയം ഉണ്ട്.
    വിജയാശംസകള്‍!!!

  • murali

    pls help 19b 3rd letter

  • ജലജ

    മുരളി,
    ഇതിനു ലൈഫ്‌ലൈന്‍ കൊടുത്തിരുന്നല്ലോ. അത് നോക്കൂ.
    വിജയാശംസകള്‍!!!

  • bindu

    നന്ദി ജലജേച്ചീ…. ഈ അക്ഷരം ഞാന്‍ “ഫ്ദ” എന്നാണു വിചാരിച്ചത്. ഒരു പാട് നന്ദി.

  • Ramesh Raju

    Additional clues required for 6B and 19U. Pls help

  • രജിത്ത് രവി

    23ഡി രണ്ടാമത്തെ അക്ഷരം സൂചന തരാമോ?

  • രജിത്ത് രവി

    @Ramesh Raju
    6B ഗൂഗിളില്‍ തദ്‌ഭവമാണ് ഏണി എന്ന് സെര്‍ച്ച് ചെയ്യുക, ആദ്യ ലിങ്ക്
    19U ഭീഷ്മര്‍ക്ക് കിട്ടിയ വരം

  • ജലജ

    രജിത്,

    ഇതിനെന്തിനാണൊരു സൂചന? ഉത്തരം തന്നെ ഈ കമന്റ് പേജില്‍ എഴുതിയിട്ടുണ്ടല്ലോ. ശനി മന്ദഗതിയില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ്.

    >>>>>ഈ ചര്‍ച്ചകളില്‍ ഉത്തരം നേരിട്ട് എടുത്തെഴുതുന്നത് ശരിയോ എന്ന് ആലോചിക്കേണ്ടതല്ലേ? പ.പ്ര കാലാവധിയെത്താന്‍ ഇനിയും ഒരുപാട് സമയമില്ലേ?

    സുബൈര്‍, സംശയത്തില്‍ വലിയ കാര്യമില്ല എന്ന് മനസ്സിലായില്ലേ?

  • രജിത്ത് രവി

    @ജലജേച്ചി നന്ദി

    അതിന് ആ ചര്‍ച്ച കണ്ടില്ലായിരുന്നു… :P

    ചോദ്യത്തിന്റെ ക്രമം ടൈപ്പ് ചെയ്തല്ലേ അതിന്റെ സൂചന വന്നിട്ടുണ്ടോ എന്ന് തിരയുന്നേ…

  • murali

    ജലജേച്ചീ
    19 b ലൈഫ്‌ലൈന്‍ കിട്ടിയില്ല. ദയവു ചെയ്തു സഹായിക്കു

  • Krishna Kumar

    please give clue for 19b and 20d

  • ജലജ

    മുരളി ,
    അതിങ്ങനെ സാ‍… ന്ന് ഇരുന്നിട്ടാണ്. കുറച്ച് സ്പീഡ് വേണ്ടേ? . ഈ രോഗത്തിന് ഒച്ചയടപ്പ് എന്നും പറയും.
    വിജയാശംസകള്‍

  • ജലജ

    കൃഷ്ണകുമാര്‍,
    20ഡി പഞ്ചാബിലെ ഒരു നദിയാണ്. ravi. ഇനി ഗൂഗിളില്‍ നോക്കൂ. 19ബി നേരെ മുകളിലുണ്ട്.
    വിജയാശംസകള്‍!!!

  • Krishna Kumar

    Thanks Jalaja…

  • murali

    ജലജേച്ചി നന്ദി

  • സുബൈര്‍

    “ഏഴു സുന്ദര രാത്രികള്‍
    ഏകാന്ത സുന്ദര രാത്രികള്‍
    വികാര തരളിത ഗാത്രികള്‍
    വിവാഹ പൂര്‍വ്വ രാത്രികള്‍…..” (വയലാര്‍ )

    “ഏഴുനിറങ്ങൾ ഏഴുനിറങ്ങൾ
    ഏതോ സ്വപ്നരേണുക്കൾ
    എന്നാത്മ രോമാഞ്ച പൂമയിൽപ്പീലിയിൽ
    ഏഴേ ഏഴുനിറങ്ങൾ
    ഇന്നേഴേ ഏഴുനിറങ്ങൾ”
    (പി ഭാസ്ക്കരന്‍, ചിത്രം : ഏഴു നിറങ്ങള്‍ 1979)

    “ഏഴു നിറങ്ങളുള്ള കുപ്പിവള വിൽക്കും
    മാരിവിൽ കാവടിക്കാരാ(2)
    ഓരോ നിറത്തിലും ഓരോ വള വേണം
    ഒന്നിങ്ങു വന്നേ പോ ഒന്നിങ്ങു നിന്നേ പോ (ഏഴു നിറങ്ങളുള്ള..)”
    (ഓ എന്‍ വി കുറുപ്പ് , ചിത്രം:രാധാമാധവം)

    >>> ജലജ Says:
    December 11th, 2011 at 4:31 pm

    5തേങ്ങകള്‍, 12 കൊല്ലങ്ങള്‍ എന്നൊക്കെ പറയുന്നത് തെറ്റോ?

    തെറ്റാണ്. ഇക്കണക്കിനു 2 ദോശകള്‍ എന്ന് പറയേണ്ടേ?>>>>

    ജലജേച്ചി,
    നമ്മുടെ കവികള്‍ക്കൊന്നും ഇക്കാര്യം അറിയില്ലായിരുന്നോ? :) :)

  • ജലജ

    സുബൈര്‍,
    ഈ കാര്യത്തില്‍ നിയമം അങ്ങനെയാണെങ്കിലും അപവാദങ്ങള്‍ ധാരാളമുണ്ടെന്ന് തോന്നുന്നു. മാഷ് കേരളപാണിനിയെ ഉദ്ധരിച്ചത് ഒന്നുകൂടി വായിക്കൂ. അപ്പോള്‍ കുറച്ച് കൂടി മനസ്സിലാകും. എന്നാലും സംശയം തീരില്ല.

    നിളയെവിടെ?

    കുട്ടികള്‍ സംശയം ചോദിച്ചപ്പോള്‍ അത് തീര്‍ത്തുകൊടുക്കാതെ വാക്കുകള്‍ കൊണ്ട് കളിച്ചിരിക്കുകയാണോ? :)

  • ജലജ

    സുബൈര്‍,
    നിയമമനുസരിച്ച് ബഹുവചനം വേണ്ട. എന്നാലും എല്ലാ അവസരങ്ങളിലും ഉപയോഗിക്കുന്ന വിധത്തില്‍ നിയതമായ ഒരു നിയമം അല്ല അത്. അതുകൊണ്ടാണ് പത്ത് വര്‍ഷങ്ങള്‍, ഏഴു ഗാനങ്ങള്‍ എന്നൊക്കെ കാണുന്നത്. കവിതാരചനയില്‍ കൂടുതല്‍ സ്വാതന്ത്ര്യമെടുക്കുകയുംചെയ്യാം. പിന്നെ പ്രയോഗസാധുത എന്ന ഒരു ന്യായവും ഉണ്ട്. ഇത്രയും എന്റെ ഒരു സുഹൃത്ത് (മലയാളം ടീച്ചര്‍) പറഞ്ഞുതന്നതാണ്.
    സംശയം തീരാനിതു മതിയോ? :)

  • ജലജ

    അഭിപ്രായങ്ങള്‍ എഴുതിയവര്‍ക്കെല്ലാം നന്ദി.

    അടുത്തതില്‍ തെറ്റ് വരുത്താതിരിക്കാന്‍ ശ്രമിക്കാം.

    കുറച്ചു പേര്‍ക്കെങ്കിലും പദപ്രശ്നം ഇഷ്ടപ്പെട്ടതില്‍ സന്തോഷം.

    ‘വളരെ സുന്ദരമായ പദപ്രശ്നം‘ എന്ന് മാഷ്‌ടെ സര്‍ട്ടിഫിക്കറ്റിന് വിശേഷാല്‍ നന്ദി.

  • Rida

    17A, 32A, 12B, 15D .. clue pls…

  • സുബൈര്‍

    ചേച്ചി,
    ഞാന്‍ ഉന്നയിച്ച കാര്യവും ഇത് തന്നെ.
    ബഹുവചനം ആവശ്യമില്ല, പക്ഷെ ബഹുവചനവും ഉപയോഗിക്കാം.
    അങ്ങിനെ ഈ പ്രശ്നം ഇവിടെ അവസാനിപ്പിക്കാം.
    ഈ പേജിലെ കമന്റുകള്‍ സെഞ്ചുറിയോടടുപ്പിക്കുന്നതില്‍
    ആവുന്നത് ചെയ്തു എന്ന കൃതാര്‍ത്ഥതയോടെ
    അടുത്ത അങ്കത്തിനായി കാത്തിരിക്കാം…
    നന്ദി, നമസ്കാരം.

  • Jenish

    @Jalaja

    ###അടുത്തതില്‍ തെറ്റ് വരുത്താതിരിക്കാന്‍ ശ്രമിക്കാം.

    കഴിഞ്ഞതവണയും ഇതുതന്നല്ലേ പറഞ്ഞത്… ആ കമന്റുപേജില്‍ നിന്നും കോപ്പിയടിച്ചതാണോ? ;)

  • ജലജ

    റിഡാ(ഇങ്ങനെയാണോ എഴുതേണ്ടത്?),
    17A,illness മഷിനിഘണ്ടു
    32A,പന്തളം കെ.പി വിക്കിയില്‍ നോക്കൂ
    12B,ഈ പേരില്‍ ഇറാനില്‍ ഒരു ഭരണാധികാരിയുണ്ടായിരുന്നു.ഇറാന്‍ കണ്ട ഏറ്റവും ധീരനായ യോദ്ധാവ് എന്ന് ഗൂഗിളില്‍ നോക്കിയാല്‍ കിട്ടും. അവസാനത്തെ അക്ഷരത്തില്‍ ദീര്‍ഘം വേണ്ട
    15D ഈ പേരിലൊരു സിനിമയുണ്ട്. ‘ചന്ദനപ്പല്ലക്കില്‍ വീടുകാണാന്‍ വന്ന ഗന്ധര്‍വ്വരാജകുമാരാ….‘ഇങ്ങനെയൊരു പാട്ട് അതിലുണ്ട്.
    വിജയാശംസകള്‍

  • ജലജ

    ജെനിഷ്,
    ശരിയാണ്. കഴിഞ്ഞതവണ പറഞ്ഞതു തന്നെ.
    അടുത്തതില്‍ പറയാന്‍ വേണ്ടി ഇപ്പോഴേ കോപ്പി ചെയ്ത് വച്ചിട്ടുണ്ട്, ഇനി പേസ്റ്റ് ചെയ്യുകയേ വേണ്ടൂ. :)

  • ജലജ

    സുബൈര്‍,
    എന്നാലും നിയമം പറയുമ്പോള്‍ അങ്ങനെയേ പറയാവൂ. കേരളപാണിനിയെ ചോദ്യം ചെയ്യാന്‍ നമ്മള്‍ ആര്? നമുക്കെന്തു അര്‍ഹത? വേറൊരു സംശയമുന്നയിച്ച വേളയില്‍ അതേ റ്റീച്ചര്‍ തന്നെ പറഞ്ഞു തന്നതാണ് . ഇന്നു തന്നെ.

  • സുബൈര്‍

    ചേച്ചി,
    നിയമം നിയമത്തിന്റെ വഴിക്കും
    നമ്മള്‍ നമ്മുടെ വഴിക്കും പോവും എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ? :)

  • vivek

    100th Comment for this CW

  • anjanasatheesh
  • കഥാകാരന്‍

    @ അഞ്ജന

    ആ പേജില്‍ രണ്ടു തരത്തിലും എഴുതിയിട്ടുണ്ട്. ഏതാണ് കണക്കിലെടുക്കേണ്ടത്?
    ;)

  • ജലജ

    അഞ്ജനാ,
    അഞ്ജന ഇട്ട ലിങ്കില്‍ നിന്ന് തന്നെ മനസ്സിലാക്കാം ദീര്‍ഘമിട്ടും ഇടാതെയും ആ പേര് എഴുതുന്നുണ്ടെന്ന്.

  • Rida

    hi jalaja (chechi) ano annariyilla

    thx ..

    റിദ

  • Vivek

    @ Rida

    ജലജച്ചേച്ചി ആണല്ല. പെണ്ണാ ;)

    (അമ്മൂമ്മ എന്നാ ഞങ്ങള്‍ വിളിക്കുന്നത്; ചുമ്മാ ഞങ്ങളുടേ പ്രായം കുറയ്ക്കാന്‍) റിദയുടെ പ്രായമനുസരിച്ച് എന്തു വേണമെങ്കിലും വിളിച്ചോളൂ)

  • ബാലചന്ദ്രന്‍

    സുഹൃത്തുക്കളേ,
    ഏറെ ദിവസമായി ഇതുവഴി വരാന്‍ കഴിഞ്ഞില്ല .ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ കഴിയാഞ്ഞതില്‍ വിഷമമുണ്ട് .
    ഞാന്‍ അധികം താമസിയാതെ പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു .അതിനാല്‍ സാധാരണയില്‍ കവിഞ്ഞ തിരക്കാണ് .
    സമയം പോലെ പങ്കെടുക്കാം .

  • ബാലചന്ദ്രന്‍

    >>>>anjanasatheesh Says:
    December 10th, 2011 at 10:18 pm
    ഇതാ അഭിപ്രായ താളുകള്‍ക്ക് ജീവന്‍ വയ്ക്കുന്നു. എന്നെകൊണ്ടിത്രയ്ക്കൊക്കേ കഴിയൂ……………………ബാലന്‍മാഷേ…….,
    ഞാനങ്ങനെ ഒരുവ്യക്തിയെ ഉദ്ദേശിച്ച് എഴുതിയതല്ല കെട്ടോ. പൊതുവായ ഒരഭിപ്രായം എഴുതീന്നേയുള്ളൂ. കൊയ്ത്തുകഴിഞ്ഞ് വരണ്ടുണങ്ങി കിടക്കുന്നപാടത്തിന് അതിന്റെതായ ഒരുഭംഗിയുണ്ടെങ്കില്ലും അവിടെ ബാക്കിയാവുന്ന ഊഷരത നമ്മള്‍ക്കിഷ്ടമാവില്ല.
    ****അഞ്ജനാ നന്ദി .വ്യക്തിയെ ഉദ്ദേശിച്ച് ആണെന്നുള്ള അര്‍ഥത്തില്‍ അല്ല ഞാനും പറഞ്ഞത് .പൊതുവേ എഴുതിയെന്നേയുള്ളൂ .

  • ബാലചന്ദ്രന്‍

    >>>സുബൈര്‍ Says:
    December 10th, 2011 at 11:10 pm
    സത്യത്തില്‍ ‘കൊല്ലങ്ങള്‍ വേണ്ടേ’ എന്ന് ചോദിച്ചത് അങ്ങിനെ വേണം എന്ന് ഉറപ്പില്ലാത്തത് കൊണ്ട് തന്നെയാണ്. (അതൊരു സംശയമായിരുന്നു എന്ന് ചുരുക്കം.)പക്ഷെ മാഷും ചേച്ചിയും കൂടുതല്‍ വിശദീകരിച്ചപ്പോള്‍ എനിക്ക് പിന്നേം സംശയം:
    5തേങ്ങകള്‍, 12 കൊല്ലങ്ങള്‍ എന്നൊക്കെ പറയുന്നത് തെറ്റോ?
    ‘നീണ്ട 12 വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ നാട്ടിലേക്ക് തിരിച്ചു വരികയാണ്’
    എന്ന രീതിയില്‍ പലയിടത്തും പ്രയോഗിച്ചു കണ്ടിട്ടുണ്ടല്ലോ?
    അതൊക്കെ തെറ്റാണെന്ന് പറയാമോ?
    ***** ഞാന്‍ ഉദ്ധരിച്ച കേരളപാണിനിയുടെ അഭിപ്രായം ,ചേച്ചി പറഞ്ഞതുപോലെ വ്യക്തമായി ശ്രദ്ധിക്കൂ .മറുപടി അതില്‍ തന്നെയുണ്ട്‌ . നപുംസക നാമങ്ങളില്‍ ബഹുവചനം ചേര്‍ക്കേണ്ടതില്ല ,അതായത് ചേര്‍ത്താലും അത് തെറ്റാണ് എന്ന് പറയാന്‍ കഴിയില്ല എന്നര്‍ഥം .ബഹുവചനം ചേര്‍ക്കാതെ തന്നെ നപുംസക നാമങ്ങളില്‍ ബഹുവചന പ്രതീതി ഉണ്ടാകുമെന്നിരിക്കെ വീണ്ടും ബഹുവചനം പ്രയോഗിക്കുന്നത് ഭംഗിയല്ല എന്ന് സാരം .”ഞാന്‍ അഞ്ചു തേങ്ങാ വാങ്ങി” അര്‍ഥത്തില്‍ ബഹുവചന പ്രതീതി ഉണ്ടെന്നിരിക്കെ, പിന്നെന്തിന് “ഞാന്‍ അഞ്ചു തേങ്ങകള്‍ വാങ്ങി ” എന്ന് ഭംഗിയില്ലാത്ത വാചകം പ്രയോഗിക്കണം . എന്നാല്‍ നപുംസകം അല്ലെങ്കില്‍ ബഹുവചനം ചേര്‍ക്കുക തന്നെ വേണം . ” മൂന്ന് ജയരാജന്മാരാണ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ശാപം” എന്നതിന് പകരം “മൂന്ന് ജയരാജനാണ്” എന്നെഴുതിയാല്‍ അര്‍ഥം ശരിയാകില്ലല്ലോ ?
    ഇപ്പോള്‍ വ്യക്തമായിക്കാണും എന്ന് കരുതുന്നു .
    അതിനാല്‍ നാല് ചായകളും മൂന്ന് പരിപ്പുവടകളും പോരട്ടെ :) :)

  • ബാലചന്ദ്രന്‍

    >>>>ജലജ Says:
    December 11th, 2011 at 4:49 pm
    “12 കൊല്ലം തവളയായി കിണറ്റില്‍ കിടന്നു മയന്റെ ഈ പുത്രി.”
    വ്യാകരണമനുസരിച്ച് ‘കൊല്ലങ്ങള്‍’ എന്ന് വേണ്ടേ? ‘കിടന്നൂ’ എന്ന് ദീര്‍ഘവും വേണ്ടേ
    മാഷ് ദീര്‍ഘത്തെക്കുറിച്ച് പറഞ്ഞില്ല. വേണ്ട എന്നാണെനിക്ക് ഇപ്പോഴും തോന്നുന്നത്.
    ***** ദീര്‍ഘം വേണ്ട .പക്ഷേ “മയന്റെ ഈ പുത്രി, 12 കൊല്ലം തവളയായി കിണറ്റില്‍ കിടന്നു .”എന്ന് ശരിയായ വാക്യരൂപം.അത് അന്വാഖ്യാന രൂപത്തിലായപ്പോഴാണ് മറിച്ച് ആയത്. അപ്പോള്‍ “12 കൊല്ലം തവളയായി കിണറ്റില്‍ കിടന്നു, മയന്റെ ഈ പുത്രി.” എന്ന് അങ്കുശം വേണ്ടിയിരുന്നു .

  • ബാലചന്ദ്രന്‍

    >>>ജലജ Says:
    December 14th, 2011 at 1:36 pm
    സുബൈര്‍,
    എന്നാലും നിയമം പറയുമ്പോള്‍ അങ്ങനെയേ പറയാവൂ. കേരളപാണിനിയെ ചോദ്യം ചെയ്യാന്‍ നമ്മള്‍ ആര്? നമുക്കെന്തു അര്‍ഹത? വേറൊരു സംശയമുന്നയിച്ച വേളയില്‍ അതേ റ്റീച്ചര്‍ തന്നെ പറഞ്ഞു തന്നതാണ് . ഇന്നു തന്നെ.
    ***** എനിക്ക് അതിനോട് ചെറിയ വിയോജിപ്പുണ്ട് . കേരള പാണിനിയുടെ വാക്കുപോലും അവസാന വാക്കല്ല . പ്രയോഗത്തിലിരിക്കുന്ന ഭാഷ എന്ത് നിയമങ്ങള്‍ സ്വയം അനുസരിക്കുന്നു ,അവയ്ക്ക് അര്‍ഥപരമായി വല്ല വ്യതിയാനവും പ്രയോഗവ്യത്യാസം കൊണ്ട് ഉണ്ടാകുന്നുണ്ടോ ? ഇവയൊക്കെയാണ് വൈയ്യാകരണന്മാര്‍ ചെയ്യുന്നത് .അവര്‍ക്കും മനുഷ്യ സഹജമായ തെറ്റുകളും വിട്ടുപോകലും എല്ലാം ഉണ്ടാകാം .
    ഉദാ: “വിശേഷണവിശേഷ്യങ്ങൾ
    പൂർവ്വോത്തരപദങ്ങളായ്
    സമാസിച്ചാലിരട്ടിപ്പൂ
    ദൃഢം പരപദാദിഗം.”എന്ന് കേരള പാണിനീയം .
    പക്ഷേ നോക്കൂ ..കാട്+കിളി =കാട്ടുകിളി. ഇവിടെ പരപദാദിയിലുള്ള ‘ക’ അല്ല ഇരട്ടിക്കുന്നത് .പൂര്‍വ പദത്തിലുള്ള ഖരാക്ഷരമാണ് ഇരട്ടിച്ചത് .
    കൂടാതെ ,ചൂണ്ടിപ്പറയുന്നതാണ് ചുട്ടെഴുത്തെന്നു കേരള പാണിനി . “അ,ഇ,എ” എന്നിവ ചുട്ടെഴുത്തുകള്‍. അവിടെ ,ഇവിടെ (അ ,ഇ) രണ്ടും ചൂണ്ടിപ്പറയാം. പക്ഷേ ‘എവിടെ’ എന്നതിന് എങ്ങോട്ട് ചൂണ്ടും ?മുന്പോട്ടോ ?പിന്പോട്ടോ ?മുകളിലേക്കോ ?താഴേയ്കോ?
    ഇങ്ങനെ പല വ്യത്യാസങ്ങളും വരാം . അവയെ നമ്മള്‍ മനസ്സിലാക്കുക .

  • ബാലചന്ദ്രന്‍

    ജലജ Says:
    December 11th, 2011 at 5:20 പം
    അതുപോലെ അന്‍പതോളം എന്നുപറഞ്ഞാല്‍ 51, 52 കൂടി ആയിക്കൂടേ? എന്റെ അറിവ് അങ്ങനെയായിരുന്നു.
    *** അത് ശരിയല്ല .’ഓളം’ എന്ന അവ്യയത്തിന് ‘വരെ’ എന്നെ അര്‍ഥം വരൂ .അപ്പോള്‍ അന്‍പതിനു മുകളിലുള്ളതിന് ഓളം ചേര്‍ത്തു പറയുന്നത് ശരിയല്ല .അങ്ങനെ വേണ്ടപ്പോള്‍ ഏകദേശം അന്‍പത് എന്നോ ,അന്‍പതിനു മുകളില്‍ എന്നോ ഉപയോഗിക്കുന്നത് നന്ന് .

  • ജലജ

    >>>>>>(അമ്മൂമ്മ എന്നാ ഞങ്ങള്‍ വിളിക്കുന്നത്; ചുമ്മാ ഞങ്ങളുടേ പ്രായം കുറയ്ക്കാന്‍) റിദയുടെ പ്രായമനുസരിച്ച് എന്തു വേണമെങ്കിലും വിളിച്ചോളൂ)

    ഇന്നലെ എന്റെ പേരക്കുട്ടികളിലൊരാളുടെ പിറന്നാളാഘോഷം ആയിരുന്നത് കൊണ്ട് ഇവിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. :)

  • ജലജ

    >>>>>അതിനാല്‍ നാല് ചായകളും മൂന്ന് പരിപ്പുവടകളും പോരട്ടെ
    അപ്പോള്‍ മാഷ് കമ്മ്യൂണിഷ്ടാണല്ലേ? :)

  • ജലജ

    >>>>>അപ്പോള്‍ “12 കൊല്ലം തവളയായി കിണറ്റില്‍ കിടന്നു, മയന്റെ ഈ പുത്രി.” എന്ന് അങ്കുശം വേണ്ടിയിരുന്നു .

    അങ്ങനെ അത് അങ്കുശമില്ലാത്ത ചാപല്യമായി അല്ലേ? :)

  • ജലജ

    മാഷെയും നിളയെയും കാത്ത് ഒരു ഖരന്‍ പുരാണം പേജില്‍ തപസ്സിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി . ഇനിയെങ്കിലും പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചുകൂടേ? വരം കൊടുക്കുമ്പോള്‍ സൂക്ഷിക്കണേ. :)

  • ബാലചന്ദ്രന്‍

    >>>>ബാലചന്ദ്രന്‍ മാഷേ , താങ്കളുടെ പഴയ കമന്റുകള്‍ http://www.mashithantu.com/forum/ കൊടുക്കൂ.
    നല്ല മലയാളത്തിനു അതൊരു മുതല്‍ കൂട്ടാകും.
    ഈ വിഭാഗത്തില്‍ കൊടുക്കൂ.
    **** നന്ദി

  • ജലജ

    >>>>>>>എനിക്ക് അതിനോട് ചെറിയ വിയോജിപ്പുണ്ട് . കേരള പാണിനിയുടെ വാക്കുപോലും അവസാന വാക്കല്ല.
    വിയോജിപ്പില്ലെന്നതാണ് സത്യം. ഈ സമാസത്തിന്റെ കാര്യമൊക്കെ ആ ടീച്ചറും പറഞ്ഞു.
    അതുപോലെ വേറെയും കാര്യങ്ങള്‍ ഉണ്ടെന്നും പറഞ്ഞു.
    ഉത്‌പ്രേക്ഷ എന്നെഴുതി ഉല്‍‌പ്രേക്ഷ എന്ന് വായിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു നമുക്ക് ഉല്‍‌പ്രേക്ഷയെ തദ്ഭവം ആക്കിക്കൂടേ എന്ന്. അതിനാണ് കേരളപാണിനി(അതുപോലെയുള്ള മറ്റുള്ളവരെയും) തിരുത്താന്‍ നമുക്കെന്തര്‍ഹത എന്ന ചോദ്യം വന്നത്.

  • ജലജ

    >>>>>>അത് ശരിയല്ല .’ഓളം’ എന്ന അവ്യയത്തിന് ‘വരെ’ എന്നെ അര്‍ഥം വരൂ .

    ഇത് മനസ്സിലായി. ഞാന്‍ ആടീച്ചറോടും ചോദിച്ചിരുന്നു.

  • ബാലചന്ദ്രന്‍

    >>>ജലജ Says:
    December 16th, 2011 at 4:24 pm
    >>>>>അതിനാല്‍ നാല് ചായകളും മൂന്ന് പരിപ്പുവടകളും പോരട്ടെ
    അപ്പോള്‍ മാഷ് കമ്മ്യൂണിഷ്ടാണല്ലേ?
    ***അല്ല, മാക്രിസ്റ്റാണ്