ശത്രുസംഹാര പൂജയും , രക്തപുഷ്പാഞ്ജലിയും , ഗണപതി ഹോമവും ചെയ്തിരിക്കുന്നു. കല്ലേറുകളെ പൂവമ്പുകളായി ഏല്കാനടിയനു ശക്തി തരണേ ഭഗവാനെ, എന്റെ നെറ്റിങ്കുളത്തപ്പാ.
ജലജ
ആരാണപ്പാ ഈ നെറ്റിങ്കുളത്തപ്പന്‍?????
സുരേഷ്
നെറ്റിങ്കുളത്തപ്പന്‍ – ശക്തി സ്വരൂപനും , സര്‍വ്വവ്യാപിയും , ആശ്രിതവത്സലനുമായ ഇന്റര്‍നെറ്റ് തറവാട്ടിലെ ആസ്ഥാന ദൈവം. ശൈവരൂപം. ബ്ലോഗായിട്ടും , കാമന്റായിട്ടും , ചാറ്റായിട്ടും ഉപാസിക്കാം. കാലദേശവ്യത്യാസമനുസരിച്ച് മറ്റു പലരൂപത്തിലും , പേരിലും ആരാധിക്കുന്നവരും ഉണ്ട്.
സുരേഷ്
എല്ലാവര്‍ക്കും ഗരുഡ 46 ലേക്കു സ്വാഗതം. നാളെ നട്ടുച്ച സമയത്തു പണിത്തിരക്കുണ്ടാവുന്നതു കൊണ്ട് കമന്റ് പേജിലെ സാന്നിദ്ധ്യം കുറയും.
അങ്ങിനെ നാളെ നാളെ നാളെയാണ് നാളെ. ദൈവം (ഇടമറുകും ) അനുഗ്രഹിക്കട്ടെ.
vivek
Very good Work Suresh !!!!! congrats !!!!
സുരേഷ്
vivek,
Excellant. You have made a hatrik in my crosswords !!!!
Suresh
ഷണ്‍മുഖപ്രിയ
വളരെ നല്ല പദ പ്രശ്നം!!
മൃഗബലി മാത്രമേ കുറച്ചു പ്രശ്നമായി എനിക്കു തോന്നിയുള്ളൂ.
വിവേകിനും ഉണ്ണിയ്ക്കും അഭിനന്ദനങ്ങള്‍
സുരേഷ്
congrats !!
Unnikrishnan, Shanmukhapriya & Vinod.
ഉണ്ണികൃഷ്ണന്‍
നന്ദി സുരേഷ് & പ്രിയ…
അഭിനന്ദനങ്ങള്‍ വിവേക്
കുറെ കാര്യങ്ങള്‍ അറിയാന്‍ പറ്റി ഈ പദപ്രശ്നത്തില്‍ കൂടി…
ജലജ
നല്ല പദപ്രശ്നം . എളുപ്പവുമായിരുന്നു. നെറ്റ് വളരെ സ്ലോ ആയിരുന്നു. ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ ഞാന്‍ കമ്പ്യൂട്ടര്‍ റീ സ്റ്റാര്‍ട്ട് ചെയ്തു നോക്കി.കുറച്ച് ഗുണമുണ്ടായി. പിന്നെ രണ്ടുപ്രാവശ്യം കൂടി അത് വേണ്ടിവന്നു. അതുകൊണ്ടായിരിക്കണം ഇപ്പോഴെങ്കിലും തീര്‍ക്കാന്‍ കഴിഞ്ഞത്.
anjanasatheesh
പദപ്രശ്നം നന്നായിരുന്നു. ഇതുണ്ടാക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടുകാണുംല്ലേ ? അഭിനന്ദനങ്ങള്‍.
പദപ്രശ്നം ചെയ്യാന്‍ ഒരിമ്പമുണ്ടായിരുന്നു. ഒരു ഇഷ്ടവിഭവം കഴിക്കുന്നതുപോലെ. 99 ല്‍ എത്തി വളരെവേഗം പക്ഷേ മൃഗബലിയില്‍ കുരുങ്ങി സമയംപോയി. അത് കറക്കിക്കുത്തി.
അതെന്താണ് ? അറിയുന്നവര്‍ പറഞ്ഞു തരുമല്ലോ അല്ലേ ?
സുരേഷ്
Congrats !!!!
Jalaja Chechi, Anjana, Rajalekshmi and Jenish
Jenish
@Suresh
നല്ല പദപ്രശ്നം.. Congrats..
Congrats Vivek and toppers..
ഇതിന് പൌരാണികം എന്നതിനേക്കാള്‍ ‘പലവക‘ എന്ന പേരല്ലേ കൂടുതല്‍ ചേരുക..
നെറ്റിന്‍ കുളത്ത് ഭഗവാന്റെ പരീക്ഷണം ഇന്ന് ഇങ്ങനെ ആയിരുന്നു, ഒന്പതരക്ക് കറന്റ് പോയി വന്നത് പന്ത്രണ്ടരക്ക്. ഇന്റര്‍നെറ്റ് പതിനോന്നരക്ക് പോയി വന്നത് ഒന്നരക്ക്. ആരൊക്കെ ഏത് സ്കോറില്‍ എത്തി എന്ന് നോക്കുമ്പോഴേക്കും വിവേക് ഒന്നാമത്. പിന്നെ കുറെ ലലനാ മണികള്‍ 99 ല്‍ നില്‍ക്കുന്നു. സുരേഷ് കരുണാ മയനാണ്. കഴിഞ്ഞ കുറെ പ പ്രകള്‍ സമ്മാനിച്ച ബോറടി മാറിക്കിട്ടി. നന്ദി സുരേഷ്… ഒന്‍പതില്‍ എത്തുമെന്ന് സ്വപ്നത്തില്‍ കൂടി കരുതിയില്ല. മൃഗബലിയും സൌമനസ്യവും കുറച്ചു ചുറ്റിച്ചു എങ്കിലും സമയം പോയത് ഫ്രെഞ്ച് കാരന്റെ അവസാന അക്ഷരം.
എല്ലാവരും മൃഗബലിയുടെ രണ്ടാമത്തെ അക്ഷരത്തിനു വേണ്ടി ദാഹിച്ചിരിക്കാതെ വിരിച്ചു കിടന്നോളൂ. ഉച്ചയല്ലേ ഒന്ന് മയങ്ങുകയാവാം അല്ലെങ്കില്‍ ക്രിക്കറ്റ് കാണാം.
ഇതെഴുതുമ്പോഴും മിഥുന്‍ കംബലത്, ഷിനോജ്, ബിന്ദു, നീമ, പ്രസാദ്, ജിനു, ഇത്രയും പേര്‍ 99 ല്‍ നില്‍ക്കുന്നു. മാലിനി 99 ല്‍കളം വിട്ടു. ഇത്ര ഈസിയായൊരു പ പ്ര അടുത്തൊന്നും കളിച്ചിട്ടില്ല. ആദ്യ എട്ടുപെരിലും ഫോട്ടോ ഫിനിഷിംഗ് പോലെ തോന്നുന്നു. വിവേക് ആകെ 38 മിനിട്ടേ എടുത്തുള്ളൂ മുന്‍പത്തെ കമന്റില്‍ ലലനാ മണികള്‍ എന്നെഴുതിയതില്‍ തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു. പിന്നെ നോക്കിയപ്പോള്‍ ഇടയ്ക്കു ഉണ്ണിയും വിനോദും ജെനിഷും …. എന്നോട് ക്ഷമിക്കണേ… ഉണ്ണിയും പ്രിയയും തമ്മില്‍ 36 സെക്കന്റിന്റെ വ്യത്യാസം മാത്രം…
anjanasatheesh
22D – യുടെ പൊരുള്‍ കിട്ടി, അത് മേദസ്സ് ആണല്ലേ ?
ഉണ്ണികൃഷ്ണന്‍
വിക്കിയില്‍ ‘അശ്വമേധം’ നോക്കിയാല്‍ മൃഗബലിയുടെ ഉത്തരം കിട്ടും…
മാലിനി
സുരേഷ് വളരെ നല്ല പദപ്രശ്നം.. 99 ല്‍ എത്തിയത് എളുപ്പത്തില്‍..മൃഗബലി കണ്ടതോടെ പോയിട്ട് പിന്നെ വരം എന്ന് വെച്ചു… സംഭവം ഒരു ഊഹം ഉണ്ടാരുന്നു എങ്കിലും യാഗങ്ങളെ വീണ്ടും ഒന്ന് ചുറ്റി വന്നു…വിജയികള്‍ക്കെല്ലാം ആശംസകള്‍ …
ജലജ
>>>>> യാഗസമയത്ത് മൃഗബലി നടത്തി ഇത് എടുക്കുന്നതിനെ ചൊല്ലി ഒരുപാട് വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്
ഈ വിവാദങ്ങളൊക്കെ അന്ന് ( 1975ല്‍) മാതൃഭൂമിയില്‍ വന്നത് വള്ളിപുള്ളി വിടാതെ ഞാന്‍ വായിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അതെഴുതാന്‍ എനിക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല.
ജലജ
മൃഗത്തിന്റെ നവദ്വാരങ്ങള്‍ അടച്ചുപിടിച്ച് കൊന്നിട്ടാണ് ഇത് എടുക്കുന്നത്. ഈ ക്രൂരതയാണ് അന്ന് (1975ല്‍) വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചത്. ഏറെ വിവാദങ്ങള്‍ക്കവസാനം ആ ഏര്‍പ്പാട് നിയമപരമായി നിരോധിച്ചു. 1975ലെ അതിരാത്രത്തില്‍ പശുവിനുപകരം പിഷ്ടപശു ( അരിമാവ് കൊണ്ട് നിര്‍മ്മിച്ചത്)വിനെയാണുപയോഗിച്ചത്.
ലഘുശബ്ദതാരാവലിയിലുള്ള ഒരു അര്‍ത്ഥം ഇതാണ് . പൊക്കിളിന് സമീപത്ത് കീഴായി ഉദ്ദേശം ഒരു മുഴം നീളത്തില്‍ കാണുന്ന നെയ്‌മാല.
മേദസ്സ് എന്നും അര്‍ത്ഥമുണ്ട്.
സുരേഷ്
സഹൃദയരെ,
നെറ്റിങ്കുളത്തപ്പന്‍ തുണ. എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി. ഇനി മാഷും , കഥാകാരനും പറയണതുകൂടി കേട്ടിട്ട് ആവാം ബാക്കി .
മൃഗബലിയെ കുറിച്ച് നേരത്തെ കേട്ടിട്ടുണ്ടെങ്കിലും അതെന്തിനായിരുന്നു വെന്നു മനസ്സിലായതു കെ ബി ശ്രീദേവിയുടെ അഗ്നിഹോത്രം എന്ന നോവലില്‍ നിന്നുമാണു. ഇതിന്റെ പേരിലാണ് 1975-76 ലെ അതിരാത്രം സമയത്ത് പ്രതിഷേധം പ്രധാനമായും ഉയര്‍ന്നത് എന്നു തോന്നുന്നു. ഇപ്പോള്‍ ഈ പതിവില്ലാ എന്നാണറിയാന്‍ കഴിഞ്ഞത്. പകരം ആവിയില്‍ വേവിച്ച അടയോമറ്റോ ആണ് ഉപയോഗിക്കുന്നത്. more updates on this subject is welcome.
# പലവക എന്ന പേരല്ലേ യോജിക്കുക.
ഒരു പേരിലെന്തിരിക്കുന്നു ജെനിഷെ ! -
suresh
സുരേഷ്
thanks jalaja chechi for explaining it. Have you read K B Sreedevi’s “Agnihothram” this is beautifully explained.
സുരേഷ്
### ഈ വിവാദങ്ങളൊക്കെ അന്ന് ( 1975ല്‍) മാതൃഭൂമിയില്‍ വന്നത് വള്ളിപുള്ളി വിടാതെ ഞാന്‍ വായിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അതെഴുതാന്‍ എനിക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല.
ആചാര്യ നരേന്ദ്ര ഭൂഷണ്‍ന്റെ ദശോപനിഷത്ത് ശ്രുതിപ്രിയ ഭാഷാഭാഷ്യം രണ്ട് വൊള്യങ്ങളിലായി ഡി സി ബുക്സ് പുറത്തിറക്കുന്നു. മുഖവില 1200. പ്രീ പബ്ലികേഷന്‍ വില 795. ബുക്കിങ് ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിസിറ്റ് http://www.dcbookshop.net/
Vivek
തിരക്കിലായതിനാല്‍ (ഇതു വരെ തിരക്ക് തീര്‍ന്നില്ലേ എന്നു ചോദിക്കരുത് അടുത്ത മാസം വരെ വല്ലപ്പോഴും മാത്രമേ ഇവിടെ വരാന്‍ പറ്റൂ) കളിച്ച ശേഷം സുരേഷിനു നന്ദിയും ചൊല്ലി പോയതാണ്. മൃഗബലി മിക്കവരേയും ചുറ്റിച്ച കാര്യം ഇപ്പോളാ മനസ്സിലായത്.
ഞാന്‍ പണ്ടെങ്ങോ കേട്ട/വായിച്ച ഒരു വാക്കായിരുന്നത്. (എവിടെയാ കേട്ടതെന്നോര്‍ക്കുന്നില്ല. ഏതായാലും 1975-ല് അല്ല ). ‘പ’യുടെ ഒരു വകഭേദമാണ് രണ്ടാമത്തെ അക്ഷരമെന്ന് മനസ്സു പറഞ്ഞു. ‘പം’,'പി’ ഇതൊക്കെ ഇട്ടു നോക്കി. അവസാനമാണ് വെറും — ഇട്ടു നോക്കിയത്.
ഏതായാലും പദപ്രശ്നം കുഴപ്പമില്ലായിരുന്നു. ‘ദൈവത്തി’ന്റെ പര്യായം ഉപയോഗിക്കാതിരുന്നാല്‍ കുറച്ചു കൂടി നന്നായേനെ. “തം’ എന്നവസാനിക്കുന്ന മറ്റൊരു വാക്കും കിട്ടിയില്ലേ? (ആദി ശങ്കരനെ ഓറ്ത്തു നോക്കിയാല്‍ പോരായിരുന്നോ?;))
കൂടുതല്‍ അഭിപ്രായങ്ങള്‍ പറയുന്നില്ല. പദപ്രശ്നത്തെ പറ്റിയുള്ള അഭിപ്രായപ്രകടനങ്ങള്‍ നിറുത്തി വച്ചിരിക്കുകയാ . സുരേഷായതു കൊണ്ട് ചിലത് പറഞ്ഞെന്നു മത്രം.
ജലജ
സുരേഷ്, പറഞ്ഞത് ശരിയാണ്. ആ വാക്ക് പദപ്രശ്നത്തില്‍ ഇടണമെന്ന്‍ ഞാന്‍ വിചാരിച്ചിരുന്നതാണ്. ഇതുവരെ സന്ദര്‍ഭം കിട്ടിയില്ല.
10U അവസാനത്തെ അക്ഷരത്തില്‍ ഊ എന്ന ചിഹ്നം ആണുപയോഗിക്കേണ്ടിയിരുന്നത്(ഉഅല്ല) രാമായണത്തില്‍ അങ്ങനെയായിരിക്കാനാണ് സാദ്ധ്യത.
ജലജ
സുരേഷ്, അഗ്നിഹോത്രം മാതൃഭൂമിയില്‍ ഖണ്ഡശ: വന്നിരുന്ന സമയത്ത് വായിച്ചതാണ്. അതില്‍ ഇതിനെക്കുറിച്ചുണ്ടായിരുന്ന കാര്യം ഓര്‍മ്മയില്ല.
1975ല്‍ മാതൃഭൂമിയില്‍ വായിച്ചിരുന്നത് നവദ്വാരങ്ങള്‍ അടച്ചുപിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുമ്പോള്‍ രൂപപ്പെടുന്ന —- എടുത്ത് ഹോമിക്കുമെന്നാണ്. അന്ന് ഇതെന്താണെന്ന് ഒരു രൂപവും കിട്ടിയിരുന്നില്ല. പിന്നെ നിഘണ്ടുവില്‍ ചില അര്‍ത്ഥങ്ങള്‍ കണ്ടു. അതു തന്നെയാണോ യാഗത്തിലെ —- എന്നറിയില്ല.
സുരേഷ്
അഗ്നിഹോത്രത്തില്‍ മൃഗബലിയോടുള്ള വിരോധത്താലാണ് വള്ളുവോന്‍ പിണങ്ങി പുറപ്പേട്ടു പോകുന്നത്. അതു പ്രകാരം അഗ്നിഹോത്രി നടത്തിയ യാഗത്തില്‍ മൃഗബലി നടത്തിയില്ല, പകരം യോഗവിദ്യയാല്‍ മരണസമാനമായ അവസ്ഥയുണ്ടാക്കി — എടുക്കുകയാണ് ചെയ്തതെന്ന് നോവലിസ്റ്റ്. പിന്നീട് നാറാണത്തു ഭ്രാന്തന്‍ ഈ ആടിനോട് പരമാനന്ദം അനുഭവിച്ചൂല്ലേന്നോ മറ്റോ ചോദിക്കുന്നുമുണ്ട്. (ഓര്‍മ്മയില്‍ നിന്ന്). യാഗത്തിലും ഇതു തന്നെ യായിരുന്നു ഉപയോഗിച്ചിരുന്നത് നിയമം മൂലം നിരോധിക്കുന്നതുവരെ എന്നു തോന്നുന്നു.
സുരേഷ്
vivek thanks.
കഥാകാരന്
സുരേഷ് കുറച്ചുകാലമായി പുരാണങ്ങളില് സ്പെഷ്യലൈസ് ചെയ്യുകയാണെന്ന് തോന്നുന്നല്ലോ? കൊള്ളാം …..
“ഇനി മാഷും , കഥാകാരനും പറയണതുകൂടി കേട്ടിട്ട് ആവാം ബാക്കി . “എന്റെ അഭിപ്രായം ഇതാ സുരേഷേ.
(ഒരു കാര്യം പറയാം. ഇതിന്റെ അപ്രൂവര്‍ ജയകുമാറാണെന്നു തോന്നുന്നില്ല. ശരിയല്ലേ സുരേഷേ? ധാരാളം തെറ്റുകള്‍ കാണുന്നുണ്ട്?)
നല്ല മലയാളം
——————–
2A – ഇബ്നു സീനയെ പാശ്ചാത്യലോകത്ത് അറിഞ്ഞത് ഇ’ങ്ങി’നെ – “ഇബ്നു സീനയെ പാശ്ചാത്യലോകം അറിഞ്ഞത് ഇങ്ങനെ” അല്ലെങ്കില് “ഇബ്നു സീന പാശ്ചാത്യലോകത്ത് അറിയപ്പെട്ടത് ഇങ്ങനെ”
8A – “സര്‍വകലാശാലയുണ്ട്” – “സര്‍വകലാശാലയുണ്ടായിരുന്നു.” (പുതിയതിന്റെ നിര്മ്മാണത്തെപ്പറ്റി ചര്ച്ച തുടരുന്നതേയുള്ളൂ. അല്ലേ? മുല്ലപ്പെരിയാറു പോലെ അതും നീണ്ടു പോകുകയാ)
5B – “അനുബന്ധമായ ഭാഗമാണ്” – “അനുബന്ധമാണ്” എന്നു പോരേ?
18B- “ജ്യോതിശാസ്ത്രം, ജ്യോതിഷം, ഗണിതം തുടങ്ങിയ വിജ്ഞാനശാഖകളുടെ ഖനിയാണ് ഈ ഗ്രന്ഥം” – “വിജ്ഞാനശാഖകളുടെ ഖനി” എന്ന പ്രയോഗത്തിലെന്തോ കുഴപ്പമുണ്ട്. “അക്ഷയഖനി” എന്നൊക്കെ പ്രയോഗിക്കാറുണ്ടെങ്കിലും ഇവിടെ ചെറിയൊരു കല്ലുകടി തോന്നുന്നു. എങ്ങനെയാണ് ശരിയായ പ്രയോഗമെന്ന് മാഷ് പറയട്ടെ.
25B- “ഗംഗാ നദീതീരത്തുള്ള ഉത്തരാഖണ്ഡിലെ ഒരു പട്ടണം” – “ഗംഗാ നദീതീരത്തുള്ള, ഉത്തരാഖണ്ഡിലെ ഒരു പട്ടണം” – അര്ദ്ധവിരാമം വേണം
4D – “സുശ്രുതസംഹിത വിവരിക്കുന്ന ഒരു ശസ്ത്രക്രിയാ രീതി” – “സുശ്രുതസംഹിതയില് വിവരിക്കുന്ന ഒരു ശസ്ത്രക്രിയാ രീതി” ആയിരുന്നു കൂടുതല് നന്ന്
14D – “മാര്പ്പാപ്പായുടെ അംഗീകാരത്തോടു കൂടി നടത്തപ്പെട്ടവയുമായ സമരങ്ങള്” – “നടത്തപ്പെട്ട സമരങ്ങള്”
10U – രാമനെ “കൈക്കൊണ്ട” നദി – ഒന്നു വിശദീകരിക്കാമോ?
24U – “പിതൃപ്രീതിയ്ക്കായാണ് ഈ വ്രതം നോറ്റിരുന്നത്” – ഇപ്പോഴാരും നോക്കുന്നില്ലേ?
26U – ‘മുസ്ലിങ്ങള്’ – അക്ഷരത്തെറ്റ്
സുരേഷ്
കഥാകാരാ – നന്ദി.
സ്കൂള്‍ തലത്തില്‍ മലയാളം നന്നായി പഠിക്കാത്തതിന്റെ കുറവ്, ക്ഷമിക്കുക. അപ്പ്രൂവ് ചെയ്ത ആളെ പ്പറ്റിയുള്ള നിഗമനം തെറ്റാണെന്നാണെന്റെ വിശ്വാസം. ഈ രക്തത്തില്‍ അദ്ദേഹത്തിനു പങ്കില്ലെങ്കില്ല, ഇതു പൂര്‍ണ്ണമായും എന്റെ രക്തം തന്നെ.
ഒ എന്‍ വി കുറുപ്പിന്റെ സരയുവിലേക്ക് എന്ന കവിതയുടെ വരികള്‍ ശ്രദ്ധിക്കുക -
സുരേഷ്ഭായീ, പദപ്രശ്നം നന്നായിരുന്നു. വളരെ എളുപ്പവുമായിരുന്നു.
വൈകിയാണെങ്കിലും എന്റെ അഭിനന്ദനങ്ങള്‍ വരവ് വയ്ക്കുമല്ലോ?
‘പുരാണം’ എന്നൊക്കെ കണ്ടപ്പോള്‍ വെട്ടം മാണിയുടെ സഹായം വേണ്ടിവരുമെന്ന് കരുതിയതാണ്.
ഒന്നും വേണ്ടിവന്നില്ലെന്നു മാത്രമല്ല, ഒരു മണിക്കൂറിനകം തീര്‍ക്കാനും പറ്റി.
കഥാകാരന്റെ നിരീക്ഷണങ്ങളോട് മുക്കാലേമുണ്ടാണിയും യോജിക്കുന്നു.
10u , 18B ചോദ്യങ്ങളില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.
‘വിജ്ഞാനത്തിന്റെ ഖനി’ എന്ന് മുന്‍പും, പലരും പ്രയോഗിച്ചുകണ്ടിട്ടുണ്ട്.
ഇനി എനിക്ക് തോന്നിയ ചില കാര്യങ്ങള്‍:
1A “….സംസ്ഥാനത്തിലെ” എന്നല്ലേ ശരി?
26U “…………….മുസ്ലീങ്ങള്‍ ചൊല്ലുന്നത് ” എന്ന് മതി.
ഇതുകൂടാതെ 25B ചോദ്യസൂചന വസ്തുതാപരമായി ശരിയല്ല.
ആ പട്ടണം ഗംഗാ നദീതീരത്തല്ല, ഗംഗാ കനാലിന്റെ തീരത്താണ്.
(ഈ നഗരം ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്.)
പിന്നെ ഈ നഗരവും പദപ്രശ്നത്തിന്റെ വിഷയവും തമ്മിലൂള്ള ബന്ധം മനസ്സിലായില്ല.
രജിത്ത് രവി
11എ
19 എ
സൂചന വേണം
സുരേഷ്
സുബൈര്‍ – കനാലെന്നത് ആവേശത്തിനിടക്ക് വിട്ടുപോയതാണ്. wiki നോക്കി എഴുതിയപ്പോള്‍ വിട്ടു പോയി. ക്ഷമി. thanks.
സുരേഷ്
## പിന്നെ ഈ നഗരവും പദപ്രശ്നത്തിന്റെ വിഷയവും തമ്മിലൂള്ള ബന്ധം മനസ്സിലായില്ല.
ദേവഭൂമിയിലെ ഒരു പട്ടണം എന്നായിരുന്നു ആദ്യം ഉദ്ദേശിച്ച ക്ലൂ. അതു വിവാദം ഉണ്ടാക്കുമെന്നുറപ്പുള്ളതുകൊണ്ടാണ് ഇങ്ങിനെ ഒന്നാക്കിയത്. പിന്നെ ബന്ധം , അതില്ലാത്ത ഒന്നും കിടക്കട്ടേ.
11 A – Search ശങ്കരാചാര്യര്‍ in wiki
19 A – search അഥര്‍വവേദ in wiki
സുബൈര്‍
@രജിത്ത് രവി,
11എ google: ശങ്കരാച്യാർ ജനിച്ച
19 എ search ‘oratory’ in mashi dictionary
രജിത്ത് രവി
സഹായിച്ച എല്ലാവര്‍ക്കും നല്‍കി
ജന്മഗേഹം എന്നതിന്റെ അര്‍ത്ഥം അറിയില്ലായിരുന്നു…
സുബൈര്‍
സഹായിച്ച എല്ലാവര്‍ക്കും നല്‍കി ??? you mean THANKS?
സുരേഷ്
???? സഹായിച്ച എല്ലാവര്‍ക്കും നല്‍കി ??? you mean THANKS?
എന്റെ സുബൈറേ, അപ്പോ ഇതോ ?
11എ google: ശങ്കരാച്യാര്‍ ജനിച്ച
സുബൈര്‍
എന്റെ സുബൈറേ, അപ്പോ ഇതോ ?
11എ google: ശങ്കരാച്യാര്‍ ജനിച്ച
സുരേഷ്,
ഉത്തരം എളുപ്പത്തില്‍ കിട്ടാന്‍ വേണ്ടി വിക്കിയില്‍ നിന്ന് ‘പകര്‍പ്പെടുത്ത് പതിച്ചു’ എന്നേയുള്ളൂ. ‘ശങ്കരാചാര്യർ ജനിച്ച’ എന്ന് കൊടുക്കുന്നതിലും വേഗം ഉത്തരം കിട്ടുക ‘ശങ്കരാച്യാര്‍ ജനിച്ച’ എന്ന് കൊടുക്കുമ്പോഴാണ്.
പിന്നെ ഒരാളെ സഹായിക്കാനുള്ള തിടുക്കത്തില്‍
ആ പിശക് ശ്രദ്ധിച്ചില്ല എന്നതും വാസ്തവം.
Jenish
ഇപ്പോ വന്നുവന്ന് കമന്റു പേജില്‍ ഒരു ക്ലൂ കൊടുക്കാന്‍ പോലും നിവൃത്തിയില്ലാതായിരിക്കുന്നു.. ഇങ്ങനെ പോയാല്‍ മിക്കവാറും ഈ മുന്‍ഷികളെല്ലാം കൂടി കമന്റുപേജ് അടച്ചുപൂട്ടിക്കുമെന്നാണ് തോന്നുന്നത്.. കൂടുതല്‍ എഴുതാന്‍ പേടിയായതിനാല്‍ നിര്‍ത്തുന്നു..
ജലജ
ജെനിഷ്,
മഷിത്തണ്ടിലെ എല്ലാവരും ഇനി തെറ്റില്ലാത്ത മലയാളം എഴുതിത്തുടങ്ങും എന്ന് പ്രതീക്ഷിച്ചുകൂടേ?
Jenish
@Jalaja
ചേച്ചീ, മഷിത്തണ്ടിലെ പലരും എഴുത്ത് നിര്‍ത്തുമെന്നും പ്രതീക്ഷിക്കാമല്ലോ? കണ്ടില്ലേ..പ്രതികരണശേഷി കുറഞ്ഞു കുറഞ്ഞു വരുന്നത്..
സുരേഷ്
പ്രതികരണശേഷി കുറയുന്നതല്ല. മറിച്ച് പ്രതികരിക്കുന്നവര്‍ക്ക് പക്വത വരുന്നതായിക്കൂടെ. അല്ലെങ്കില്‍ സഹന ശക്തി കൂടുന്നതുമാവാം.
Hitha
18 B – ക്കൊരു ക്ലൂ തരുമോ?
ജലജ
ഹിതാ,
പുത്തന്‍പാന എന്ന് ഗൂഗിളില്‍ നോക്കിയാല്‍ അതെഴുതിയ ഈ പാതിരിയെക്കുറിച്ച് വിവരം ലഭിക്കും.
വിജയാശംസകള്‍!!!
ജലജ
>>>>> പകരം യോഗവിദ്യയാല്‍ മരണസമാനമായ അവസ്ഥയുണ്ടാക്കി — എടുക്കുകയാണ് ചെയ്തതെന്ന് നോവലിസ്റ്റ്. പിന്നീട് നാറാണത്തു ഭ്രാന്തന്‍ ഈ ആടിനോട് പരമാനന്ദം അനുഭവിച്ചൂല്ലേന്നോ മറ്റോ ചോദിക്കുന്നുമുണ്ട്. (ഓര്‍മ്മയില്‍ നിന്ന്). യാഗത്തിലും ഇതു തന്നെ യായിരുന്നു ഉപയോഗിച്ചിരുന്നത് നിയമം മൂലം നിരോധിക്കുന്നതുവരെ എന്നു തോന്നുന്നു.
1975ല്‍ യോഗവിദ്യയും മരണസമാനമായ അവസ്ഥയുമൊന്നുമല്ലായിരുന്നു ഉദ്ദേശിച്ചിരുന്നത്. അക്ഷരാര്‍ത്ഥത്തിലുള്ള കൊലപാതകം തന്നെയായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതുകൊണ്ടാണ് ഒട്ടേറെ പ്രതിഷേധം ഉണ്ടായത്. നിയമനടപടി വേണ്ടിവന്നതും.
1975നു മുമ്പ് യാഗം നടന്നിട്ടുള്ളത് 1955 ചെറുമുക്കില്‍ വച്ചായിരുന്നുവെന്ന് നെറ്റില്‍ കണ്ടു.
1975 ലെ യാഗ്ഗത്തില്‍ എന്താണു ചെയ്യാനുദ്ദേശിച്ചിരുന്നതെന്നെനിക്കറിയില്ല. അന്നു 5 വയസ്സുള്ള ഞാന്‍ പത്രം വായിക്കാറില്ലായിരുന്നു. -
അഗ്നിഹോത്രം എന്ന നോവലിലെ ഭാഗത്തിന്റെ രത്നചുരുക്കം കൊടുത്തെന്നേ ഉള്ളൂ. അതു നോവലിസ്റ്റിന്റെ ഭാഷ്യം എന്നരീതിയില്‍ തന്നെയാണു ഞാനും പറഞ്ഞത്. നോവലിസ്റ്റ് പറഞ്ഞത് ശരിയാണെന്നോ തെറ്റാണെന്നോ സമര്‍ത്ഥിക്കുന്നില്ല.
ജലജ
സുരേഷ്,
5 വയസ്സില്‍ പത്രം വായിച്ചിരുന്നില്ല അല്ലേ? നന്നായി. ഇപ്പോഴും വായിക്കാതിരിക്കുന്നതു തന്നെ നല്ലത്. വെറുതെയെന്തിനാണ് മനസ്സ് അസ്വസ്ഥമാക്കുന്നത്?
Ramesh Raju
Additional clue for 28A pls.
ജലജ
രജിത്,
28A ഭക്ഷണം നല്‍കുന്ന ഒരു പാത്രം. ദ്രൌപദി ഭക്ഷണം കഴിച്ചാല്‍ പിന്നെ അന്നത്തെ വിഹിതം തീരും.
വിജയാശംസകള്‍!!!
ഇനിയും അഡ്മിന്റെ മെയില്‍ പ്രയോഗം വേണ്ടി വരുമോ മത്സരാര്‍ത്ഥികളുടെ എണ്ണം നൂറെങ്കിലും എത്താന്‍ ?
Rida
hi
7 B, 22 U, 27 U…clu tharumoooo
ജലജ
റിദ,
7 B,ഏറ്റുമാനൂര്‍, വൈക്കം ഇതിലേതെങ്കിലും ക്ഷേത്രത്തെക്കുറിച്ചുള്ള വിക്കിപീഡിയ പേജ് നോക്കൂ.
22 U,സൂചന വിക്കിയില്‍ നോക്കൂ. ഇതിന്റെ ഉപജ്ഞാതാവിന്റെ പേര്.
27 U അര്‍ദ്ധവിരാമം എന്ന് ഗൂഗിളില്‍ നോക്കൂ. അര്‍ദ്ധവിരാമം –അഞ്ജലി ലൈബ്രറി എന്നത് നോക്കൂ. ഈ പുസ്തകത്തിന്റെ രചയിതാവ്.
വിജയാശംസകള്‍!!!
റിദാ,
7B……….യാണന്നു വിശ്വസിക്കുമ്പോഴും പരശുരാമൻ സ്ഥാപിച്ച കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണന്നും കരുതിപോരുന്നു ( വൈക്കം മഹാദേവക്ഷേത്രം— വിക്കി), നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഏറ്റുമാനൂർ എന്നെങ്കിലും ……… മഹർഷി ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് പ്രതിഷ്ഠിച്ച മൂന്നു ശിവലിംഗങ്ങളിൽ ഒന്നാണ് ഇവിടെയുള്ളത് (ഏറ്റുമാനൂര്‍….ക്ഷേത്രം –വിക്കി). ഇനി വേണമെങ്കില്‍ കടുത്തുരുത്തി തളി മഹാദേവക്ഷേത്രംകൂടി നോക്കൂ. അതാണ് മൂന്നാമത്തേത്. അതില്‍ ഐതിഹ്യം മുഴുവനായി കൊടുത്തിട്ടുണ്ട്.
22U. കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം അനുസരിച്ചു് …… യാണു് പരൽപ്പേരിന്റെ ഉപജ്ഞാതാവു്.(വിക്കി). പറയി പെറ്റ പന്തിരുകുലത്തിലെ നായകന്‍
27U പിന്നിട്ടവഴികളുടെ സ്നേഹദൃശ്യങ്ങളും അക്ഷരങ്ങളായി ഉണരുന്ന പുസ്തകം. ആത്മനെ അന്വേഷിച്ചിറങ്ങിയ……….യുടെ അനുഭവങ്ങൾ സന്ന്യാസത്തിന്റെ … ഇങ്ങനെ കണ്ടില്ലേ? എനിക്ക് കാണാമല്ലോ.
വിജയാശംസകള്‍!!!
അര്‍ദ്ധവിരാമം സ്മരണകള്‍ എന്ന് ഗൂഗിളില്‍ നോക്കിയാലും മതി. mathrubhumi/books എന്നതില്‍ കാണാം.
Rida
അങ്ങിനെ ഈ കടമ്പയും കടന്നു.. ഒരായിരം നന്ദി ജലജേച്ചി
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us