One small correction – Bat and racquet are not the same.
http://1 Jenish
@Vivek
I agree..
പക്ഷേ, racket-ന്റെ അര്‍ത്ഥം ഇങ്ങനെയാണ്.
A type of bat with a round or oval frame strung with catgut, nylon, etc., used esp. in tennis, badminton, and …
അതായത്, എല്ലാ ബാറ്റും റാക്കറ്റാകില്ല. പക്ഷേ എല്ലാ റാക്കറ്റും ബാറ്റാണ്..
http://1 Jenish
Congrats Vivek, Subair, Krishnakumar and all other toppers..
ഷണ്‍മുഖപ്രിയ
Nice one!! bat kondulla kali kuzhakki
Congrajulations Toppers
ജലജ
അങ്ങനെ ഞാനിത് മുഴുവനാക്കി. സ്പോര്‍ട്സില്‍ കുറച്ചുകൂടി അറിവുണ്ടായിരുന്നെങ്കില്‍ ഇതിലും ഉയര്‍ന്ന റാങ്ക് ലഭിച്ചേനെ.
Vivek
Hi Jenish
ചുമ്മാ എന്റെ സമയം പോയതു കൊണ്ട് എഴുതിയെന്നേ ഉള്ളൂ (അല്ലെങ്കിലും ഞാനും കുട്ടിക്കാലത്ത് ബാഡ്മിന്റണ്‍ കളിക്കുന്നതിന് “ബാറ്റ് കളിക്കുക” എന്നേ പറയുമായിരുന്നുള്ളൂ )
ബാറ്റ് എന്നതു കൊണ്ടുദ്ദേശിക്കുന്നത് തടി മാത്രമുപയോഗിക്കുന്നവയേയാണ് എന്നെനിക്കു തോന്നുന്നു. ഇതില്‍ കാലക്രമേണ അല്പം പരിഷ്കാരം വരുത്തി റാക്കറ്റാക്കി.
ആ ചോദ്യത്തില്‍ തെറ്റൊന്നുമില്ല. അല്പം കുഴയ്ക്കുമെന്നു മാത്രം.
anjanasatheesh
ഇവിടുത്തെ സമയം എട്ടുമണിക്കേ (നാട്ടിലെ സമയം 10.30) കളിതുടങ്ങാനൊത്തുള്ളൂ. ഇന്റര്‍നെറ്റ് പണിമുടക്കി. അതിനാല്‍ റാങ്കും മാര്‍ക്കും ഒക്കെപോയി കളിക്കാനുള്ള ത്രില്ലും. പ്രത്യേകിച്ച് ഒന്നും തോന്നാത്ത ഒരു പദപ്രശ്നം ഒരുപക്ഷേ വിരസം എന്നു പറയേണ്ടിവരും
സുബൈര്‍
പദപ്രശ്നം പൊതുവേ നന്നായിരുന്നു, എളുപ്പവുമായിരുന്നു.
എങ്കിലും ചില കാര്യങ്ങള്‍ പറയട്ടെ,
>>>13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2007 ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പില്‍ കളിക്കാന്‍ യോഗ്യത നേടി>>>>
ഈ ചോദ്യം ശരിയോ? ആ രാജ്യം വേള്‍ഡ് ഗ്രൂപ്പില്‍ കളിക്കുന്നത് 2008 ഡേവിസ് കപ്പിലല്ലേ? 2007ല്‍ അവര്‍ വേള്‍ഡ് ഗ്രൂപ്പ് പ്ലേ ഓഫിനാണ് യോഗ്യത നേടിയത്. അതില്‍ വിജയിച്ചപ്പോള്‍ 2008ലെ ടൂര്‍ണമെന്റില്‍ വേള്‍ഡ് ഗ്രൂപ്പില്‍ കളിക്കാന്‍ യോഗ്യത നേടി. ചോദ്യം ’13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2007ല്‍, ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പില്‍ കളിക്കാന്‍ യോഗ്യത നേടി’ എന്നായിരുന്നെങ്കില്‍ സൂചന ശരിയാവുമായിരുന്നു. അല്ലെങ്കില്‍ ‘…..2008 ഡേവിസ് കപ്പ്……’ എന്ന് വേണ്ടിയിരുന്നു.
(ഈ ഒരു ചോദ്യമാണ് എനിക്ക് കുറേ സമയം നഷ്ടമാക്കിയത്)
മറ്റൊരു കാര്യംകൂടി,
ആളുകളുടെ പേരുകള്‍ വ്യാപകമായി മുറിച്ചുപയോഗിച്ചത് ശരിയായോ? (ഉദാ:1B,3B,69B,7D,9D,10D,18U,19D,21D,23A,25U,26U)
ഒരേ ആളുടെ പേരിന്റെ രണ്ടു ഭാഗങ്ങള്‍ രണ്ട് ഉത്തരങ്ങളാക്കിയത് എത്രത്തോളം ആശാസ്യമാണ്?
ഇങ്ങിനെയൊക്കെയാണെങ്കിലും കഴിഞ്ഞ പദപ്രശ്നം പോലെ, ഇരുട്ടില്‍ തപ്പി സമയം പാഴാക്കേണ്ട ചോദ്യങ്ങളൊന്നും ഇല്ലാതിരുന്നത് വലിയ ആശ്വാസമായി. സ്പോര്‍ട്സ് വിഷയത്തിലെ ഒരു പദപ്രശ്നം സ്പ്രിന്റ് മത്സരത്തിന്റെ പോലെ ഫോട്ടോ ഫിനിഷില്‍ അവസാനിച്ചതും ശ്രദ്ധേയം.
അവസാനമായി വിവേകിനോടൊരു ചോദ്യം:
ഈ പദപ്രശ്നവും ഇത്തിരി വൈകി കളിച്ചാല്‍ പോരായിരുന്നോ?
രജിത്ത് രവി
ആ ബാറ്റ് ഒട്ടും ബുദ്ധിമുട്ടിച്ചില്ല… സ്പോര്‍ട്സില്‍ താല്പര്യം ഉള്ളോണ്ടാവും…..
anjanasatheesh
10D – നല്ലൊരു തമാശയായിട്ടാണ് എനിക്കു തോന്നിയത് – പി.ടി.ഉഷയെ തോല്‍പ്പിച്ചത് അശ്വനിയോ അതോ ച്ചപ്പയോ ? നാച്ചപ്പ അച്ഛന്റെയോ മറ്റോ പേരാണെന്നു തോന്നുന്നു.അല്ലെങ്കിലതു സൂചനയില്‍ പേരിന്റെ രണ്ടാം ഭാഗം എന്നോ മറ്റോ കാണിക്കാമായിരുന്നു
11D- “ദക്ഷിണാ” എന്ന നല്ല മലയാളം ഉണ്ടായിരുന്നല്ലോ
suresh
8A, 12U, 20B. Clueeeeeee
suresh
kitti, thanks
കഥാകാരന്‍
ജെനീഷേ, ഭാഷാപരമായ തെറ്റൊന്നും കാണുന്നില്ല.
25U കൂടി ഒരു സ്പോര്‍ട്സ് ചോദ്യമാകാമായിരുന്നു
വര്‍ഷ
Suresh,
8A – ‘This place is popular for Bhasani
12U – ‘a high-speed racquet sport played by two players’
20B – google ‘uber cup’
ആശംസകള്‍ !
Ramesh Raju PN
7D രണ്ടാമത്തെ അക്ഷരം………..?
വര്‍ഷ
Ramesh Raju
പു’ഞ്ച’പ്പാടം
ആശംസകള്‍ !
Ramesh Raju PN
വളരെ നന്ദി, വര്‍ഷ.
Jenish
സമ്മിശ്ര പ്രതികരണങ്ങളാണല്ലോ!! വിഷയം സ്പോഡ്സ് ആയതിനാല്‍ അതില്‍ താല്പര്യമില്ലാത്തവര്‍ക്ക് വിരസമായി തോന്നിയേക്കും എന്ന് പ്രതീക്ഷിച്ചിരുന്നു.. എന്നും കാക്കനാടന്റെയും പുനത്തിലിന്റെയും കോവിലന്റെയുമൊക്കെ കൃതികള്‍ ഗൂഗിളില്‍ തിരഞ്ഞു നടന്നാല്‍ മതിയോ.. ഇടയ്ക്കെങ്കിലും ടെണ്ടുല്‍ക്കര്‍ എത്ര സെഞ്ചറി അടിച്ചെന്നുകൂടി അറിയണ്ടേ?? എന്തായാലും യാതൊരു ക്ലൂവും കൂടാതെ 25 പേര്‍ക്ക് പൂരിപ്പിക്കാന്‍ കഴിഞ്ഞല്ലോ എന്ന് സമാധാനിക്കാം..
@Anjana
####10D – നല്ലൊരു തമാശയായിട്ടാണ് എനിക്കു തോന്നിയത് …
അങ്ങനെ തോന്നിയെങ്കില്‍ തെറ്റ് പറയാന്‍ കഴിയില്ല.. എനിക്കും പലപ്പോഴും തോന്നാറുണ്ട്.. ടെണ്ടുല്‍ക്കര്‍ സെഞ്ച്വറി അടിച്ചെന്നും, ഗവാസ്ക്കര്‍ നല്ല കളിക്കാരനാണെന്നും, കാംബ്ലി സിക്സര്‍ അടിച്ചെന്നും കുംബ്ലെ വിക്കറ്റിട്ടെന്നും ഒക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍ എനിക്കും തോന്നാറുണ്ട് ഇവരുടെയൊക്കെ അച്ഛനും അപ്പൂപ്പന്മാരുമാണ് ഇതൊക്കെ ചെയ്തതെന്ന്..
“ഇബിന്‍ സിന” എന്ന അറബി ശാസ്ത്രജ്ഞനെക്കുറിച്ച് കുറച്ചു നാള്‍ മുന്‍പ് ഒരു പദപ്രശ്നത്തില്‍ കണ്ടിരുന്നു.. അന്ന് എഴുതണമെന്ന് വിചാരിച്ചതാണ്… മറന്നുപോയി.. അതിനാല്‍ ഇവിടെ ചേര്‍ക്കുന്നു.. “ഇബിന്‍ സിന” എന്നത് അദ്ദേഹത്തിന്റെ കുടുംബപ്പേരാണ്.. അതായത് ആയിരക്കണക്കിന് ആളുകള്‍ ഉള്‍പ്പെട്ട ഒരു വലിയ family tree -യുടെ പേര്.. അദ്ദേഹത്തിന്റെ പേര് യഥാര്‍ത്ഥത്തില്‍ “അബു അലി” എന്നാണ്.. പക്ഷേ അങ്ങനെ പറഞ്ഞാല്‍ മിക്കവര്‍ക്കും അദ്ദേഹത്തെ തിരിച്ചറിയാന്‍ സാധിക്കില്ല.. ഇതിനെക്കുറിച്ച് ഞാന്‍ എന്റെ അറബി സുഹൃത്തുക്കളോട് ചോദിക്കുകയുണ്ടായി.. അവര്‍ പറഞ്ഞതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് അറബികള്‍ കുടുംബപ്പേരിലാണ് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് എന്നാണ്.. ഒരു കുടുംബത്തില്‍ ഒരാള്‍ പ്രശസ്തനായാല്‍ ആ കുടുംബം മുഴുവന്‍ പ്രശസ്തി നേടും. അതുകൊണ്ടുതന്നെയാണ് “ഒസാമ” എന്ന ഒരാള്‍ മൂലം “ബിന്‍ ലാദന്‍” എന്ന വലിയ സമൂഹത്തിന് മൊത്തം കുപ്രസിദ്ധിയുണ്ടായത്..
ഇത് വായിച്ച് ആരും “നാച്ചപ്പ” അറബിയാണോയെന്ന് ചോദിച്ചുകളയല്ലേ.. കൂട്ടക്ഷരങ്ങള്‍ ഒരുപാടുള്ള പേരുകളായിരുന്നു അധികവും.. അതിനാല്‍ തന്നെ അവയെ കൂട്ടിയിണക്കാന്‍ ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു.. അതുകൊണ്ടുതന്നെയാണ് പല പേരുകളും മുറിച്ചും ചതച്ചും എഴുതിയത്… ക്ഷമി..
###11D- “ദക്ഷിണാ” എന്ന നല്ല മലയാളം ഉണ്ടായിരുന്നല്ലോ
മുന്‍പും പലതവണ പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു.. വ്യക്തിയുടെ പേരും രാജ്യത്തിന്റെ പേരും പുസ്തകത്തിന്റെ പേരും ഒക്കെ വരുമ്പോള്‍ പരിഭാഷപ്പെടുത്തണമെന്ന് എന്തിനാണ് വെറുതെ വാശി പിടിക്കുന്നത്.. ‘ഉപ്പുമാവിന്’ ‘saltmangotree’ എന്നും മുളങ്കുന്നത്തുകാവിന് ‘bamboohillkaavu’ എന്നും എഴുതുന്നതുപോലെ എഴുതണമെന്നാണോ ഉദ്ദേശിച്ചത്?
മറ്റു രാജ്യങ്ങളുടെ കാര്യം വിട്.. നമ്മുടെ നാടിന്റെ പേരെന്താണ്? ‘ഇന്ത്യ’ എന്നാണ് ഔദ്യോഗിക നാമം.. അത് നമ്മുടെ നാടിനെ ഇംഗ്ലീഷില്‍ പറയുന്ന പേരാണ് എന്ന് കരുതുന്നവരാണ് അധികവും.. ‘ഭാരത്’ എന്നത് ‘ഇന്ത്യ’ എന്ന രാജ്യത്തെ സംസ്കൃതത്തില്‍ വിളിക്കുന്ന പേര് എന്നേ പറയാന്‍ കഴിയൂ..
@Subair
>>>13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2007 ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പില്‍ കളിക്കാന്‍ യോഗ്യത നേടി>>>>
സുബൈര്‍ പറഞ്ഞതാണ് ശരി. “13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2007-ല്‍ ഡേവിസ് കപ്പ് വേള്‍ഡ് ഗ്രൂപ്പില്‍ കളിക്കാന്‍ യോഗ്യത നേടി“ എന്ന് വേണമായിരുന്നു.
@Kadhakaran
##25U കൂടി ഒരു സ്പോര്‍ട്സ് ചോദ്യമാകാമായിരുന്നു
World Wrestling Entertainment – ഇതൊരു സ്പോഡ്സ് അല്ല എന്ന് അംഗീകരിക്കുന്നു. എന്നാല്‍ പലര്‍ക്കും അതറിയില്ല. കാര്യമായ അടിപിടിയും കത്തിക്കുത്തുമൊക്കെ നടക്കുകയാണെന്ന് കരുതി ടി.വി യുടെ മുന്‍പില്‍ ആവേശത്തോടെ ഇരിക്കുന്ന പല സുഹൃത്തുക്കളും ഉണ്ടെനിക്ക്..
എങ്കിലും ഇത് തുടങ്ങിയത് ഒരു ബോക്സിംഗ് മത്സരമായാണ്.. പിന്നീട് രൂപമാറ്റം സംഭവിച്ചു..
വിമര്‍ശനങ്ങള്‍ക്കും നല്ലവാക്കുകള്‍ക്കും നന്ദി… പണ്ട് സെഞ്ച്വറി അടിച്ചുകൊണ്ടിരുന്ന കമന്റു പേജുകളാണ്.. ഇപ്പോ ഹാഫ് സെഞ്ച്വറി അടിക്കാന്‍ കഷ്ടപ്പെടുന്നു
anjanasatheesh
>>>>>>>>>കൂട്ടക്ഷരങ്ങള്‍ ഒരുപാടുള്ള പേരുകളായിരുന്നു അധികവും.. അതിനാല്‍ തന്നെ അവയെ കൂട്ടിയിണക്കാന്‍ ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നു.. അതുകൊണ്ടുതന്നെയാണ് പല പേരുകളും മുറിച്ചും ചതച്ചും എഴുതിയത്…<<<<<<<<<
സമ്മതിച്ചു, പക്ഷെ ഇവിടെ "അശ്വനി" യല്ലേ പ്രശസ്തയായത്. "നച്ചപ്പ" (അറബിയാണെങ്കില്ലും അല്ലെങ്കില്ലും) അല്ലല്ലോ !!!!!!!
" ഭാരതം" "ഇന്ത്യ" പൊലെയോ, ഉപ്പുമാവിന്’ ‘saltmangotree’ എന്നും മുളങ്കുന്നത്തുകാവിന് ‘bamboohillkaavu പോലെയോ ആണോ "ദക്ഷിണാഫ്രിക്ക"യും "സൗത്താഫ്രിക്ക" യും ജനീഷ് തമാശപറയുന്നു വീണ്ടും…………………….
http://1 Jenish
@Anjana
നച്ചപ്പയെ പോലെതന്നെയല്ലേ “ടെണ്ടുല്‍ക്കറും” “ഗവാസ്കറുമൊക്കെ”.. അവിടെ പ്രശ്നമില്ലെങ്കില്‍പ്പിന്നെ നച്ചപ്പയ്ക്കു മാത്രം എന്താ പ്രശ്നം…
“സൌത്താഫ്രിക്ക” എന്നത് ആ രാജ്യത്തിന്റെ ഔദ്യോഗിക നാമമാണ്.. അല്ലേ?
ജലജ
>>>>> എന്നും കാക്കനാടന്റെയും പുനത്തിലിന്റെയും കോവിലന്റെയുമൊക്കെ കൃതികള്‍ ഗൂഗിളില്‍ തിരഞ്ഞു നടന്നാല്‍ മതിയോ.. ഇടയ്ക്കെങ്കിലും ടെണ്ടുല്‍ക്കര്‍ എത്ര സെഞ്ചറി അടിച്ചെന്നുകൂടി അറിയണ്ടേ??
ഇതു പോരെന്ന് തോന്നിയിട്ടൊന്നുമല്ല. എന്നാലും ഇടയ്ക്ക് ഞാന്‍ സ്പോര്‍ട്ട്സ് ലോകത്തില്‍ ഒരു സന്ദര്‍ശനം നടത്തുകയുണ്ടായി. കുറെ ക്രിക്കറ്റ് മാച്ച് കണ്ടു. ഇന്ത്യ, പാക്കിസ്താന്‍ , ശ്രീലങ്ക ഇവരുടെ മാത്രം. കെ എല്‍ മോഹനവര്‍മ്മയുടെ ക്രിക്കറ്റ് എന്ന നോവല്‍ വായിക്കുമ്പോള്‍ മനസ്സിലാകാന്‍ വേണ്ടി സഹിച്ച ത്യാഗം. ആ നോവല്‍ വായിച്ചു കഴിഞ്ഞതില്‍ പിന്നെ എനിക്ക് ആ കളി കാണല്‍ തുടരണമെന്ന് തോന്നിയിട്ടില്ല.
Abhishek
10U-വിന്റെ രണ്ടാമത്തെ അക്ഷരം ശരിയാകുന്നില്ല. എല്ലാം പരീക്ഷിച്ചു. ‘ട്ക’, ഡ്ക, ട്ഗ.. സഹായിക്കു.. please
Jenish
@Abhishek
“(ട്വന്റി ടു ഓവേഴ്സ്, ട്വന്റി മെയ്ഡന്സ്, ടു റണ്സ്, നോ വിക്കറ്റ്-റേഡിയോയില് കമന്റേറ്റര്”
search google..
Jenish
@Jalaja
നോവലു വായിക്കാന്‍ വേണ്ടി മാത്രം ക്രിക്കറ്റ് കണ്ട ആദ്യ വ്യക്തി എന്ന നിലയ്ക്ക് ചേച്ചിക്ക് നോബല്‍ സമ്മാനത്തിനു വരെ അര്‍ഹതയുണ്ട്…
ജലജ
ജെനിഷ്,
എങ്കില്‍ അവര്‍ക്ക് നിര്‍ദ്ദേശം അയയ്ക്കൂ.
ഈ കമന്റ് പോലെ വൈകിക്കണ്ട.
വിഷയാധിഷ്ഠിത ഓവലുകളെുഴുതുവാന്‍ മോഹനവര്‍മ്മ വളരെയധികം ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഓഹരി ഒഴിച്ചാല്‍ മറ്റെല്ലാം വെറും “ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും” മാതൃകകള്‍ മാത്രം(നീതിയും ക്രിക്കറ്റുമുള്പ്പെടെ).
ഓഹരി – അതെന്റെ favourite books ലിസ്റ്റില്‍ രണ്ടാമന്‍ – “ശമനതാള”ത്തിനു ശേഷം.
BTW, how is “NahushapuraaNam”? any reader’s reviews?
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us