കുട്ടികളുടെ പദപ്രശ്ന മത്സരം
കുട്ടികളുടെ പദപ്രശ്നമത്സരം നവംബര്‍ 14 മുതല്‍ 30 വരെ.
ലളിതമായ അഞ്ച് മലയാള പദപ്രശ്നങ്ങളായിരിക്കും മത്സരത്തില്‍ ഉണ്ടായിരിക്കുക.
ഇന്റര്‍നെറ്റില്‍ മലയാളം ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.
മാതാപിതാക്കള്‍ക്ക് കുട്ടികളെ സഹായിക്കാവുന്നതാണ്. എങ്കിലും അവര്‍ തന്നെ ടൈപ്പ് ചെയ്യുന്നതാണ് അഭികാമ്യം. തിങ്കളും വ്യാഴവും രാത്രി ഏഴുമണിക്കായിരിക്കും മത്സരങ്ങള്‍ . [കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക ലോഗിന്‍ ഉണ്ടാക്കി അതില്‍ കളിക്കുക. മുതിര്‍ന്നവര്‍ സഹിയിക്കേണ്ടത് ഈ ലോഗിന്‍ ഉണ്ടാക്കുവാനും ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യുവാനും ടൈപ്പില്‍ വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും സ്കോര്‍ കാണുവാനും സേവ് ചെയ്യുവാനും ആണ്. ഉത്തരങ്ങള്‍ അവര്‍ കണ്ടു പിടിക്കട്ടെ.]
ഒന്നാം സമ്മാനം : ആയിരംരൂപയുടെ പുസ്തകങ്ങള്‍
ഇരുപത് പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ ഉണ്ടായിരിക്കും.
(പണമായിട്ട് സമ്മാനങ്ങള്‍ കൊടുക്കുന്നതല്ല. സമ്മാനാര്‍ഹമായവര്‍ സ്ക്കൂള്‍ അധികൃതരുടെ സാക്ഷി പത്രം നല്‍കേണ്ടതാണ്.)
പോയിന്റു നിശ്ചയിക്കുന്ന നിയമങ്ങള്‍
ഒരു പദപ്രശ്നം മുഴുവല്‍ ശരിയായി പൂരിപ്പിച്ചാല്‍ ഒരാള്‍ക്ക് 100 പോയ്ന്റ് കിട്ടും.
a)Rank Bonus
ആദ്യം 100 ലഭിക്കുന്ന ആള്‍ക്ക് ബോണസ് ആയി 10 പോയിന്റ് ലഭിക്കും.
(ഇദ്ദേഹമാണ് ഈ പദപ്രശ്നത്തിന്റെ ഒന്നാം റാങ്കുക്കാരന്‍ ).
2 മുതല്‍ 11 വരെ റാങ്കുക്കാര്‍ക്ക് ബോണസ് ആയി 8 പോയിന്റ്.
12 മുതല്‍ 21 വരെ റാങ്കുക്കാര്‍ക്ക് ബോണസ് ആയി 7 പോയിന്റ്.
22 മുതല്‍ 51 വരെ റാങ്കുക്കാര്‍ ബോണസ് ആയി 4 പോയിന്റ്.
52 മുതല്‍ 101 വരെ റാങ്കുക്കാര്‍ ബോണസ് ആയി 2 പോയിന്റ്.
b) Time Bonus (NEW)
ആദ്യ 30 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 5 പോയിന്റ്.
ആദ്യ 60 മിനുറ്റില്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 4 പോയിന്റ്.
ആദ്യ 3 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 3 പോയിന്റ്.
ആദ്യ 6 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 2 പോയിന്റ്.
ആദ്യ 12 മണിക്കൂര്‍ പബ്ലിഷ് ചെയ്യുന്നവര്‍ക്ക് 1 പോയിന്റ്.
സമനില കൈവരിച്ചാല്‍ ലഭിച്ച റാങ്കുകളുടെ അടിസ്ഥാനത്തില്‍ ലഭിച്ചയാള്‍ വിജയിയാകും. അതായത് സമനില കൈവരികയാണെങ്കില്‍ കൂടുതല്‍ തവണ ഒന്നാം റാങ്ക് നേടിയ വ്യക്തി ഒന്നാമതാകും. അതിലും സമനിലയാണെങ്കില്‍ അതിന്റെ അടുത്ത ഗ്രേഡ് റാങ്കുകള്‍ പരിഗണിക്കും. (ഒളിമ്പിക്സ് മെഡല്‍ പട്ടിക രീതിയില്‍ )
മത്സരം തുടങ്ങി ആറു മണിക്കൂര്‍ കഴിഞ്ഞാല്‍ അധിക ക്ലൂ ചോദിക്കാം/ കൊടുക്കാം. അതിനു മുമ്പ് അധിക ക്ലൂ ചോദിക്കരുത്/കൊടുക്കരുത്. ആദ്യത്തെ ആറു മണിക്കൂറില്‍ ഓരോ മണിക്കൂറിലും ഓരോ ലൈഫ് ലൈന്‍ ലഭിക്കും . (6 lifelines)