KRKT2/11/05GARUDA/44

KRKT2/11/05GARUDA/44
Topic :uncategorized
By :ponnilav
Play This Crossword
Top Player’s List

  • കഥാകാരന്‍

    ((((((((( O )))))))))))))

  • കഥാകാരന്

    മഹിളാമണികളുടെ പദ പ്രശ്നങ്ങളാണല്ലോ കൂടുതല്‍ …

    സിന്ദാബാദ് സിന്ദാബാദ്
    മഷിത്തണ്ട് സിന്ദാബാദ്
    ലലനാമണികള്‍ സിന്ദാബാദ്

    :) :) :)

  • ജലജ

    ഞാന്‍ കോട്ടക്കലില്‍ നിന്ന് നേരെ ഇങ്ങോട്ട് പോന്നു. ഇന്ന് ഉച്ചക്കെത്തി. കുടിശ്ശിക പദപ്രശ്നങ്ങളെല്ലാം തീര്‍ത്തു. കുട്ടികളുടേത് സാവധാനം നോക്കാമെന്ന് വിചാരിക്കുന്നു.

    അപ്പോള്‍ നാളെ കളത്തില്‍ കാണാം. :) :)

  • Jenish

    വിവേകില്ലാത്തതിനാല്‍ ആദ്യമായി ആദ്യമെത്തി…. :)

    കുറച്ച് കഠിനം തന്നെ.. എങ്കിലും കൊള്ളാം.. Congrats Nila!!

  • ജലജ

    ജെനിഷ്,
    അഭിനന്ദനങ്ങള്‍!!!

  • anjanasatheesh

    “അക്ഷീണപ്രയത്നേ വിജയം സുനിച്ചിതം” (പ്രയോഗം ശരിയാണോ എന്നറിയില്ല).ഈ പദപ്രശ്നം കളിച്ചു തീര്‍ന്നപ്പോള്‍ അങ്ങിനെ തോന്നി :)
    ഗൂഗിളും നിഘണ്ടുവും ഒന്നും സഹായത്തിനില്ലാതെ തന്നെ അഞ്ചാം റാങ്കിലെത്തി സന്തോഷം.
    പക്ഷേ പദപ്രശ്നം ” കഠിനകഠിനം”. തല ഒത്തിരിയൊന്നുമല്ല പുകഞ്ഞത് :) എന്നാലും കുറെയേറെ പഠിക്കാന്‍ പറ്റി.

    പരിശ്രമിച്ചുക്കൊണ്ടിരിക്കുന്നവര്‍ക്കെല്ലാ ഭാവുകങ്ങളും………..

    Congrats ………JENISH

  • ഷണ്‍മുഖപ്രിയ

    കുറച്ചു കഠിനം തന്നെ എന്നാലും കൊള്ളാം!!! പര്യായങ്ങള്‍ കണ്ടുപിടിച്ചു വരുമ്പോഴേക്കും ഒരക്ഷരം ചേരില്ല :( ഒടുവില്‍ കറക്കിക്കുത്തി കണ്ടുപിടിച്ചു. മലയാളം പര്യായങ്ങള്‍ നിളയ്ക്കു തെറ്റില്ല എന്ന വിശ്വാസമുള്ളതു കൊണ്ട് മഷിത്തണ്ടിലായിരിക്കും തെറ്റിയതെന്ന് കരുതുന്നു….ജെനിഷിനും ജലജേച്ചിക്കും വിനോദിനും അഞ്ജനയ്ക്കും അഭിനന്ദങ്ങള്‍ :)

  • Unnikrishnan

    ഇരുട്ടില്‍ തപ്പാന്‍ പറയുന്ന ഒരു പദപ്രശ്നം…മിക്കതും ഊഹിച്ചു കണ്ടെത്തുക മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളൂ…’ഭാഷാ നാടകങ്ങളെ കളിയാക്കുന്ന നോവല്‍’ – എട്ടക്ഷരങ്ങള്‍ ഉള്ള അതിനു ആകെ ഉള്ളത് ഒന്നോ രണ്ടോ ലിങ്കുകള്‍…ഇത് സത്യത്തില്‍ കളിക്കുന്നവരെ കളിയാക്കുന്ന ചോദ്യം ആയിപ്പോയി…വിരസമായൊരു പദപ്രശ്നം, ഖേദം ഉണ്ടെങ്കിലും സത്യം പറയാതെ വയ്യ നിള…

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഇതെന്തു പ പ്ര . വെറുതെ നാല് മണിക്ക് ഒന്ന് തുറന്നു നോക്കിയപ്പോഴേ ബോധം പോയി. പിന്നെ അരിയും മുളകും പൊടിപ്പിക്കാനും കുറച്ചു ടൈല്‍സ് വാങ്ങാനും പോയി വരുമ്പോഴും ആരും നൂറടിച്ചിട്ടില്ല. ഒന്ന് പതുക്കെ തുടങ്ങി വരുമ്പോഴേക്കും ഗസ്റ്റ് വന്നു ഒന്നര മണിക്കൂര്‍ പോയി. കറക്കി കുത്തി കുറെ കിട്ടി… എന്നാലും ഇത് ഞങ്ങളോട് വേണമായിരുന്നോ നിളേ…

  • സുരേഷ്

    Unnikrishnan – You said it.

    !!! No more comments. Thanks for wasting lot of time.

    • admin

      കമന്റു പേജു ഉഷാറായി തുടങ്ങി എന്ന് തോന്നുന്നു. കഠിന പ.പ്ര. നഖ ശിതാന്തം എതിര്‍ത്തിരുന്നവര്‍ മാറിപോയോ എന്ന ശങ്ക മാത്രം.

  • ബാലചന്ദ്രന്‍

    അടുത്ത കാലത്ത് പൂരിപ്പിച്ചതില്‍ ഏറ്റവും വിരസമായ പദപ്രശ്നം .അപൂര്‍ണ്ണവും വളച്ചുകെട്ടിയതുമായ സൂചനകള്‍ .
    സത്യത്തില്‍ 36 B പൂരിപ്പിച്ചവര്‍ക്കും നിര്‍മ്മിച്ചവര്‍ക്കും നല്‍കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു :) :) :)

  • beegees

    9A
    17A
    26A
    27A
    5B
    33B
    10D
    12D
    14D
    15D
    17D
    18D
    22D

    CLUES…………..

  • ജലജ

    ബീജീസ്,
    9A ഇത് മുമ്പൊരു പദപ്രശ്നത്തില്‍ വന്നതാണ്. അന്നിതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നിരുന്നതായി ഓര്‍ക്കുന്നു. ഇത്തരം പദങ്ങളെങ്കിലും ഓര്‍മ്മയില്‍ വയ്ക്കേണ്ടതല്ലേ ബീജീസ്? കേരള ശാസ്ത്രസാഹിത്യ ——- പൂരിപ്പിക്കാമല്ലോ അല്ലേ?

    26A സി എന്‍ ശ്രീകണ്ഠന്‍ നായരുടെ നാടകത്രയത്തില്‍ ഒന്ന്
    27A രചന അന്തപ്പായി.
    5B ആനവായില്‍ ———- ഉപ്പിലിടാന്‍ നല്ലതാണ്.
    വിജയാശംസകള്‍!!!

  • ജലജ

    ബീജീസ്,
    10D ആറാമത്തെ പക്കം (പ്രഥമ, ദ്വിതീയ,——-)
    12D check quickly in mashi dictionary
    14D നമുക്ക് എന്നുപറഞ്ഞാല്‍ മനുഷ്യര്‍ക്ക് എന്നാണ്. ഇനി ആലോചിച്ചുനോക്കിയാല്‍ കിട്ടും.
    വിജയാശംസകള്‍!!!

  • ചാന്ദ്നി, മുളങ്കുന്നത്ത് കാവ്‌

    admin കമന്റു പേജു ഉഷാറായി തുടങ്ങി എന്ന് തോന്നുന്നു. കഠിന പ.പ്ര. നഖ ശിതാന്തം എതിര്‍ത്തിരുന്നവര്‍ മാറിപോയോ എന്ന ശങ്ക മാത്രം.

    ശിഖാന്തം അല്ലെ ശരി

  • ജലജ

    ബീജീസ്,
    15D സംസാരഭാഷ രേഖപ്പെടുത്തി വയ്ക്കാനുപയോഗിക്കുന്നതെന്താണ്? അതിനെക്കുറിച്ചുള്ള അറിവ്.
    17D സ്ഥാവരവസ്തുവിന്റെ വിപരീതം എന്ന് പറയാം.
    18Dമരതകം എന്താണെന്നറിയാമല്ലോ. അതാണ് അവസാനത്തെ രണ്ടക്ഷരം.emerald എന്ന് മഷിയില്‍ നോക്കിയാല്‍ കിട്ടും (അല്പം മഷിനോട്ടം ശീലിക്കുന്നത് നന്ന്. :) )
    22D ഇപ്പോള്‍ കിട്ടിയിരിക്കുമല്ലോ. ഇത് നേരത്തെ തന്നെ വെറുതെയൊന്നെഴുതിനോക്കാമായിരുന്നില്ലേ?
    വിജയാശംസകള്‍!!!

  • വര്‍ഷ

    Beegees,

    9A – “കേരള ശാസ്ത്രസാഹിത്യ——” എന്ന് കേട്ടിട്ടില്ലേ?
    17A – “മാരുതി തന്നെ വേൽകൊണ്ടു ചാട്ടീടിനാൻ ധീരനാകും” എന്ന് ഗൂഗിളില്‍ നോക്കൂ ഈ വാചകത്തിനു ശേഷം കാണാം, ആ പേര്.
    26A – ശ്രീകണ്ഠന് നായരുടെ നാടകം
    27A – അന്തപ്പായി 1893
    5B – ഇതിന്റെ വായില്‍ ഈ പഴം എന്ന പഴഞ്ചൊല്ല് ഓര്‍മ്മയില്ലേ?
    33B – Search ‘Pride’ in Mashithantu Dictionary
    10D – ക്ഷേത്രങ്ങളിലെ —— മഹോത്സവം പ്രശസ്തമാണ്.
    12D – Search ‘quickly’ in Mashithantu Dictionary
    14D – മാനുഷികമല്ല
    15D – “Ramachandra uses the three terms” എന്ന് ഗൂഗിളില്‍ തിരയൂ…
    17D – അടിമത്തം wiki search ല്‍ ‘movable property’ എന്ന് തിരയൂ
    18D – Search ‘emerald’ in Mashithantu Dictionary
    22D – 18D യില്‍ നിന്ന് കിട്ടും

    ആശംസകള്‍

  • ജലജ

    ബീജീസ്,
    17എ ആദ്യത്തെ രണ്ടക്ഷരങ്ങള്‍ കിട്ടിയിരിക്കുമല്ലോ. അവസാനത്തെ രണ്ടക്ഷരം. ഒരു ബാലസാഹിത്യകാരന്റെ പേര്. തോട്ടക്കാരന്‍ എന്ന അര്‍ഥമുള്ള ഒരു പദം

    33B. pride മഷിനോട്ടത്തില്‍ കാണാം.
    വിജയാശംസകള്‍!!!

  • Prasad

    need clue for 5D,19A

  • Jenish

    @Admin

    ####കഠിന പ.പ്ര. നഖ ശിതാന്തം എതിര്‍ത്തിരുന്നവര്‍ മാറിപോയോ എന്ന ശങ്ക മാത്രം.

    കുട്ടികളെയിട്ട് കഷ്ടപ്പെടുത്തിയര്‍ ഇതിലെങ്ങനെ മിണ്ടും.. :)

  • Jenish

    @Mash

    ###സത്യത്തില്‍ 36 B പൂരിപ്പിച്ചവര്‍ക്കും നിര്‍മ്മിച്ചവര്‍ക്കും നല്‍കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു..

    പൂരിപ്പിച്ചവരുടെ കൂട്ടത്തില്‍ മാഷും ഉണ്ടെന്ന് തോന്നുന്നല്ലോ.. :)

    @Jalaja

    36 B കോട്ടയ്ക്കല്‍ കിട്ടുമോ ചേച്ചീ.. ;)

  • ചാന്ദ്നി, മുളങ്കുന്നത്ത് കാവ്‌

    http://www.malayalamdictionaries.com/meaning.php?id=5290
    അര്‍ത്ഥം അന്വേഷിക്കുന്നവര്‍ക്ക് ഈ സൈറ്റ് ഉപകാര പ്രദം.

    മാഷെ…

    36 ബി പൂരിപ്പിച്ചവര്‍ക്കും നിര്‍മിച്ചവര്‍ക്കും വയ്ക്കണം എന്ന് പറയുമ്പോള്‍ ജോറായി

    അല്ല…. പ പ്ര നിര്‍മാതാവിനെ കണ്ടവരുണ്ടോ? മറഞ്ഞിരുന്നു ഞങ്ങളുടെ പ്രാണ വേദന കണ്ടു രസിക്കുകയാണോ?സാധാരണ, നിള വേഗം പ്രത്യക്ഷപ്പെടാറുണ്ടല്ലോ … ഇതെന്തു പറ്റി?

  • beegees

    ഒരു പാടു ….ഒരു പാടു ….. നന്ദിയും കടപ്പാടും …ജലജയ്ക്കും വര്ഷക്കും അറിയിക്കട്ടെ….
    ജലജയുടെ ക്ലുവില്‍ നിന്നു തന്നെയാണു എല്ലാം കണ്ടു പിടിച്ചതും…
    ജലജ ചോദിച്ച ചോദ്യം ഞാന്‍ എന്നൊടു തന്നെ ചോദിച്ചു..പണ്ഡിതസഭ? ഓര്ക്കുന്നു ആ ചോദ്യം ..പക്ഷെ ഓര്മയില്‍ തങ്ങിനിന്നില്ല ആ ഉത്തരം …ഇതു പൊലെ ക്ലുവില്‍ നിന്നു കിട്ടിയതു കൊണ്ടാവാം….സ്വയം ലജ്ജ തോന്നി….
    പിന്നെ പലതും ആദ്യം ടൈപ്പ് ചെയ്തപ്പോള്‍ ശരിയായില്ല…..
    33B “വ് “, “വ്വ് ”
    1D “ര” അങനെ പോകുന്നു ….തെറ്റുകള്‍
    10D സം സ്ക്രുതം വിഭക്തിയില്‍ നിന്നു ക്ലുവിനു മുന്പു കിട്ടി .
    5D പഴമാണോ?
    ആദ്യതെ അക്ഷരം കിട്ടിയെന്കിലും…ഉത്തരം ഇങ്ങനെ ഓര്തില്ല ..
    emerald എന്നു തെരഞ്ഞപ്പോഴൊന്നും ഈ ഉത്തരം കിട്ടിയില്ല…ഒറ്റനോട്ടത്തില്‍ മഷിയിലും കണ്ടില്ല ..നോട്ടപിശക് ….സമയം ശരിയായില്ല!!!(11pm to 1am)

    ഒരിക്കല്‍ കൂടി ജലജയ്ക്കും വര്ഷക്കും നന്ദി ….
    ജലജയുടെ “ക്ലു” കള്‍ നന്നായിട്ടുണ്ട്…

  • ജലജ

    ജെനിഷ്,
    36ബി കോട്ടക്കലില്‍ കിട്ടാതിരിക്കുമോ? ചുരുങ്ങിയത് മൂന്നുമാസം മുന്‍പെങ്കിലും ബുക്ക് ചെയ്താലേ അവിടെ മുറി കിട്ടുകയുള്ളൂ. അതുകൊണ്ട് വേഗം നോക്കിക്കൊള്ളൂ. :)

  • വര്‍ഷ

    Prasad

    5D – “അഞ്ചു രാജകുടുംബാങ്ങ്്ഗങ്ങൾ തമ്മിൽ ഉണ്ടായ പോരിനെ ആസ്പദമാക്കി രചിക്കപ്പെട്ട നാടൻ പാട്ട്‌” എന്ന് ഗൂഗിളില്‍ തിരയൂ.
    17A – പുലരേ പൂന്തോണിയില്‍ —— വെള്ളാട്ടമായ്.

    ആശംസകള്‍ !

  • sham2010

    need clue for 1a, 13b and 19a

  • Prasad

    thanks varsha

  • Prasad

    1A-Search “firefly” in mashi dictionary

  • sham2010

    please clue for 19a

  • വര്‍ഷ

    Sham2010,

    1A – Search ‘firefly’ in Mashithantu Dictionary. രണ്ടാമത്തെ അക്ഷരത്തെ കുറച്ചു മാറ്റണം (ആദ്യ രണ്ടക്ഷരങ്ങളെ ഒരു സ്ത്രീനാമമാക്കി വായിയ്ക്കാം)
    13B – ഇവിടെ ഉണ്ട്. ‘Related Phrases’ എന്നതിനു താഴെ.
    19A – മുകളില്‍ കൊടുത്തിട്ടുണ്ട്

    ആശംസകള്‍ !

  • anjanasatheesh

    @ sham2010,

    1A – മന്ദസമീരനില് ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ.. മന്ദസ്മിതങ്ങള് മാടിവിളിക്കും “…………….” നീ

    13B – വിദ്യൂല്ലത – മഷിയിലിട്ടു നോക്കൂ

    19A – പുലര്‍കാലനക്ഷത്രം

  • സുരേഷ്

    8d & 24b clues please !

  • ഷണ്‍മുഖപ്രിയ

    @സുരേഷ്
    8D സ്വന്തം തടി കേടാകാതെ ഊരിപ്പോകാന്‍ നോക്കണം എങ്കിലേ രക്ഷപ്പെടൂ!!
    24B പകലുണ്ണാൻ

  • anjanasatheesh

    @ suresh,

    8D – അയ്യോ അത് രക്ഷപ്പെടലു തന്നെ…….!!!!!!!! . സ്വന്തം ശരീരം ഊരിയെടുക്കല്‍ —-ഊരാക്കുരുക്കില്‍ നിന്നും
    http://www.deshabhimani.com/newscontent.php?id=19198 – ഈലിങ്കു നോക്കൂ

    24B – “വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും വയലുകളിലും ചതുപ്പുകളിലും കണ്ടുവരാറുള്ള രാത്രി സഞ്ചാരിയായ ഒരു പക്ഷി ” ഗൂഗിള്‍ മലയാളത്തിലിങ്ങനെ തിരയൂ

  • ബാലചന്ദ്രന്‍

    >>>admin Says:
    November 26th, 2011 at 11:04 pm
    കമന്റു പേജു ഉഷാറായി തുടങ്ങി എന്ന് തോന്നുന്നു. കഠിന പ.പ്ര. നഖ ശിതാന്തം എതിര്‍ത്തിരുന്നവര്‍ മാറിപോയോ എന്ന ശങ്ക മാത്രം.
    ചാന്ദ്നി, മുളങ്കുന്നത്ത് കാവ്‌ Says:
    >>>November 27th, 2011 at 9:41 am
    admin കമന്റു പേജു ഉഷാറായി തുടങ്ങി എന്ന് തോന്നുന്നു. കഠിന പ.പ്ര. നഖ ശിതാന്തം എതിര്‍ത്തിരുന്നവര്‍ മാറിപോയോ എന്ന ശങ്ക മാത്രം.
    ശിഖാന്തം അല്ലെ ശരി

    പിഷാരടീ,
    അതുമാത്രമല്ലല്ലോ തെറ്റ്
    ‘പേജ് ഉഷാറായി’ എന്ന് സംവൃതോകാരം വേണം .അല്ലെങ്കില്‍ “പേജുഷാറായി”എന്ന് ചേര്‍ത്തെഴുതേണ്ടിയിരുന്നു.ഇതിപ്പോള്‍ ‘ഉ’ രണ്ടുതവണ എഴുതിയതിനു തുല്യമായി .
    ഉഷാറായി+തുടങ്ങി =ഉഷാറായിത്തുടങ്ങി എന്ന് തകാരം ഇരട്ടിക്കണം .
    നഖശിഖാന്തം .
    മാറി + പോയോ =മാറിപ്പോയോ .
    അഡ്മിന് ,
    പെട്ടെന്ന് ടൈപ്പ് ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന തെറ്റുകളാണ് . എങ്കിലും “ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്കും ശിഷ്യന് ”
    എന്നോര്‍ത്തിരിക്കുക .

  • ബാലചന്ദ്രന്‍

    >>>Jenish Says:
    November 27th, 2011 at 10:30 am
    @Mash
    ###സത്യത്തില്‍ 36 B പൂരിപ്പിച്ചവര്‍ക്കും നിര്‍മ്മിച്ചവര്‍ക്കും നല്‍കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു..
    പൂരിപ്പിച്ചവരുടെ കൂട്ടത്തില്‍ മാഷും ഉണ്ടെന്ന് തോന്നുന്നല്ലോ..

    ജെനീഷ്,
    അതെ .പൂരിപ്പിച്ചുകഴിഞ്ഞപ്പോഴേക്കും എനിക്കും 32 B ചെയ്യേണ്ട അവസ്ഥ ആയി എന്ന് തോന്നിയത് കൊണ്ട് അങ്ങനെ എഴുതിയതാണ് . :) :)

  • ബാലചന്ദ്രന്‍

    >>>>ജലജ Says:
    November 27th, 2011 at 11:00 am
    ജെനിഷ്,
    36ബി കോട്ടക്കലില്‍ കിട്ടാതിരിക്കുമോ? ചുരുങ്ങിയത് മൂന്നുമാസം മുന്‍പെങ്കിലും ബുക്ക് ചെയ്താലേ അവിടെ മുറി കിട്ടുകയുള്ളൂ. അതുകൊണ്ട് വേഗം നോക്കിക്കൊള്ളൂ.
    ചേച്ചീ,
    എന്നാല്‍ നിളയുടെ അടുത്ത പദപ്രശ്നത്തിന്റെ തീയതി മൂന്നു മാസത്തിനു മുന്‍പേ അറിയിക്കാന്‍ അട്മിനോട് പറയാം .മുറി കിട്ടാതെ വരരുതല്ലോ :) :)

  • ബാലചന്ദ്രന്‍

    ജെനീഷ്,
    അതെ .പൂരിപ്പിച്ചുകഴിഞ്ഞപ്പോഴേക്കും എനിക്കും 32 B ചെയ്യേണ്ട അവസ്ഥ ആയി എന്ന് തോന്നിയത് കൊണ്ട് അങ്ങനെ എഴുതിയതാണ് .
    “36 B എന്ന് തിരുത്തി വായിക്കാനപേക്ഷ “

  • ബാലചന്ദ്രന്‍

    നമശ്ശിവായ
    ……………….
    ഇത്രയുമൊക്കെയായിട്ടും നിളയെ കാണുന്നില്ലല്ലോ .പരാതികള്‍ക്കെല്ലാം കൂടി ഒന്നിച്ചു മറുപടി പറയാം എന്ന് കരുതിയിരിക്കുകയാണോ ?
    അതോ 8 D -യുടെ ഉത്തരം പോലെയാണോ .
    12 D പോലെ തിരികെയെത്തട്ടെ എന്നാശംസിക്കാം .
    എത്തുമ്പോള്‍ ഇതുകൂടി ഒന്ന് 21 U ആക്കിത്തരാന്‍ ശ്രമിക്കുക .
    1 , 15 A -ക്കാരന്‍ എഴുതിയ സ്മൃതി ഏതാണ് ?
    യാജ്ഞവല്ക്ക്യന്‍ സമൃതികാരന്മാരുടെ പേരുകള്‍ ഇവയൊക്കെ,എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ചോദിച്ചതാണോ ?
    2 , 11 A പൂക്കളുള്ള വനമാണോ? എന്ന് സംശയ രൂപേണ സൂചന തരാന്‍ എന്താണ് കാരണം ?
    3 , 5 B – പഴുക്കുന്നതിനു മുന്‍പുള്ള അവസ്ഥയ്ക് എന്താണ് പേര് ?
    വാഴയ്ക്ക (വാഴക്കായ്‌) -വാഴപ്പഴം ,ചക്ക- ചക്കപ്പഴം എന്നതുപോലെ വേറെ വല്ല പേരും?
    പഴത്തിനാണോ ആ പേര് വന്നത് ?
    4 . “സഞ്ചരിക്കുന്ന സാധനം”.ഉത്തരം എന്റെ അഭിപ്രായത്തില്‍ പൂര്‍ണ്ണമായ ശരി അല്ല .
    ഇളകുന്നത് ,ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് മാറ്റാവുന്നത് എന്നൊക്കെയുള്ള
    അര്ഥത്തിലാകാം.
    കാളവണ്ടി ,കാറ് ,മേഘം ,വിമാനം തുടങ്ങിയവ സഞ്ചരിക്കും പക്ഷേ, എറിഞ്ഞാല്‍ സഞ്ചരിക്കും എന്നുള്ളതുകൊണ്ട് കല്ലിനെയും ഉരുളിയേയുമൊക്കെ സഞ്ചരിക്കുന്ന സാധനം എന്ന് പറയേണ്ടിയിരുന്നോ എന്നൊരു സംശയം .
    5 , 18 D -യുടെ ഉത്തരത്തിനകത്ത് തന്നെ 22 D എന്ന ഒരുപസൂചന എന്തിന്?
    6 ,32 A നല്ല ഒരു സൂചനയായി കൊടുക്കാമായിരുന്നു

  • ചാന്ദ്നി, മുളങ്കുന്നത്ത് കാവ്‌

    ചില സംശയങ്ങള്‍

    അഞ്ചു ബി : ഇതൊരു പഴമാണോ? ആണെങ്കില്‍ കണ്ണിമാങ്ങയും നെല്ലിക്കയും ഒക്കെ പഴമാവണ്ടേ? ഞങ്ങള്‍ ഈ ഐറ്റം അച്ചാറുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. പഴമായി തിന്നാറില്ല.

    നെല്ലിന്റെ ആകൃതിയില്‍ മാണിക്യം ഈ പേരില്‍ ആണോ അറിയപെടുക?

    നമശ്ശിവായ എന്നുള്ളതിന്റെ ഉത്തരം കറക്കി കുത്തിയാണ് കിട്ടിയത്. ഉത്തരം ഗൂഗിളില്‍ കിട്ടിയതുമില്ല. എങ്ങനെയാണു മാഷിന് ഉത്തരം കിട്ടിയത്?

  • ജിനു

    36A
    37B
    30D
    28U

    plzzz

  • anjanasatheesh

    Jinu

    36A – നെല്ലും മാണിക്യവും ചേര്‍ത്തഴുതൂ

    37B – ഭരതമുനി യെന്നു കേട്ടിട്ടല്ലേ അദ്ദേഹത്തിന്റെ വാക്യം

    30D – പാമ്പിന്റ പര്യായം + വള്ളിയുടെ പര്യായം

    28U – http://jyothiss.blogspot.com/2010/03/blog-post_21.html

  • കഥാകാരന്‍

    കമന്റു പേജ് സജീവമാകാന്‍ കഠിന പദപ്രശ്നം തന്നെ വേണമെന്നു പറഞ്ഞത് ശരിയായില്ലേ?

    ചോദ്യങ്ങളില്‍ വലിയ തെറ്റൊന്നും ഞാന്‍ കണ്ടില്ല. മാഷോ?

  • ജിനു

    @ Anjana,

    Thanks a lot!!!!!!!!!

  • ചാന്ദ്നി, മുളങ്കുന്നത്തുകാവ്

    ജനങ്ങളുടെ നിലനില്‍പിനെ ബാധിക്കുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ അതിനെതിരേ ജനശക്‌തി സംഭരിച്ച്‌ പൊരുതിയിട്ടുള്ള മംഗളം മാധ്യമധര്‍മം എന്ന നിലയില്‍ ഈ മാനുഷികപ്രശ്‌നം നേരിടാന്‍ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്‌മകളില്‍ ആദ്യത്തേതാണ്‌ കോട്ടയം സംഗമം. ദുരന്തമുണ്ടായാല്‍ ഏറ്റവും അധികം കെടുതികള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ഇടുക്കി ജില്ലയിലെ പ്രധാന ജനവാസകേന്ദ്രങ്ങളിലും ഡിസംബര്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ ജനകീയ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കും.

    ഈ ജനകീയ പ്രശ്‌നത്തിനു ജനാധിപത്യപരമായ പരിഹാരം കാണാനുള്ള സമാധാനപരമായ സമരമാര്‍ഗത്തില്‍ അണിചേരാന്‍ മംഗളം വായനക്കാരും ഏജന്റുമാരും മംഗളത്തിന്റെ അഭ്യുദയകാംക്ഷികളായ മുഴുവന്‍ ബഹുജനങ്ങളും എത്തണമെന്നു മംഗളം ചീഫ്‌ എഡിറ്റര്‍ സാബു വര്‍ഗീസ്‌ അഭ്യര്‍ഥിച്ചു.

  • Ramesh Raju PN

    Additional clues for 29A, 30B, 10D, 11D, 15D, 16D and 32U pls

  • ജലജ

    രമേഷ്,
    29A, തക്ഷകനെ ദേവേന്ദ്രന്‍ രക്ഷിക്കുകയുണ്ടായി.
    30Bനിന്‍ മക്കളില്‍ ഞാനാണ് ഭ്രാന്തന്‍
    , 10D,ചതുര്‍ത്ഥി, പഞ്ചമി, —-, സപ്തമി
    11D,തൃക്കാക്കര പൂ പോരാഞ്ഞ് തിരുനക്കര പൂ പോരാഞ്ഞ് തിരുമാന്ധാംകുന്നിലെത്തിയ തെക്കന്‍‌കാറ്റേ നിന്റെയോമല്‍ ———–
    15D,നേരത്തെ എഴുതിയിട്ടുണ്ട്.
    16D ബ്രിട്ടീഷുകാര്‍ക്കെതിരായി ഉണ്ടായിരുന്ന ഒരു പ്രസ്ഥാനം.തുര്‍ക്കിയിലെ ഖലീഫയുമായി ബന്ധപ്പെടുത്താം.
    32U പഞ്ചാക്ഷരി എന്നതുതന്നെ വേറൊരു തരത്തില്‍ എഴുതുന്നു എന്ന് പറയാം. അക്ഷരത്തില്‍ നിന്ന് തുടങ്ങണം. കേരളപഞ്ചിക എന്നൊരു പത്രമോ മറ്റോ പണ്ടുണ്ടായിരുന്നു.
    കൂടുതല്‍ നല്ല ക്ലൂ വേറെ ആരെങ്കിലും എഴുതുമെന്ന് പ്രതീക്ഷിക്കാം
    വിജയാശംസകള്‍!!!

  • Harilal

    21U CLUES PLS

  • beegees

    Harilal >
    search “commentary” in mashithantu dictionary

  • Ramesh Raju PN

    Thanks a lot Jalajaji

  • http://na Mujeeburrahman

    സമയത്തു കളിക്കാന്‍ കഴിഞ്ഞില്ല………..
    ക്ലൂ വേണം
    27 B 3rd and 4th letter
    15 d 3rd letter
    31 d 2nd letter
    ജലജേച്ചി,
    36 B കോട്ടക്കലില്‍ ആറു മാസത്തേക്ക് ബുക്കിംഗ് കഴിഞ്ഞന്നാണ് അറിയാന്‍ കഴിഞ്ഞത്!…….
    കഠിനമാകണമെങ്കില്‍ ഇങ്ങനെ വേണം………………………..

  • ജലജ

    മുജീബ്,
    27 B 3rd and 4th letter പുരാണങ്ങള്‍ വിക്കി ഇത് ഒരു ഉപപുരാണമാണെന്നാണതില്‍ കൊടുത്തിരിക്കുന്നത്. ഉപപുരാണം നോക്കൂ.
    15 d 3rd letter വിജ്ഞാനം
    31 d 2nd letter ഇത് ഒരു രാഗമാണ്. ജന്യരാഗം വിക്കി
    വിജയാശംസകള്‍!!!

    കോട്ടയ്ക്കലില്‍ തത്ക്കാലം ഞാന്‍ നോക്കുന്നില്ല. ഇപ്പോള്‍ തന്നെ ഒരു കോഴ്സ് കഴിഞ്ഞതല്ലേയുള്ളൂ. :)
    ഈ പദപ്രശ്നം കഠിനമെന്നതിനേക്കാള്‍ വിരസമായാണ് എനിക്കനുഭവപ്പെട്ടത്.

  • ജലജ

    ഉപപുരാണം അഷ്ടാദശപുരാണങ്ങളില്‍ പെടുമോ?

  • ബാലചന്ദ്രന്‍

    >>>ചാന്ദ്നി, മുളങ്കുന്നത്ത് കാവ്‌ Says:
    November 28th, 2011 at 12:05 pm
    ചില സംശയങ്ങള്‍
    അഞ്ചു ബി : ഇതൊരു പഴമാണോ? ആണെങ്കില്‍ കണ്ണിമാങ്ങയും നെല്ലിക്കയും ഒക്കെ പഴമാവണ്ടേ? ഞങ്ങള്‍ ഈ ഐറ്റം അച്ചാറുണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്. പഴമായി തിന്നാറില്ല.

    പിഷാരടീ,
    അത് പഴമായും ഉപയോഗിക്കാറുണ്ട് .പക്ഷേ ഇവിടുത്തെ പ്രശ്നം വേറെയാണ് .ആ മരത്തിന്റെ പേരാണ് ….ഴം .അതില്‍ പിടിക്കുന്ന കായ് ……ഴങ്ങ. അപ്പോള്‍ അതിനു പഴവുമായി എന്ത് ബന്ധം .അങ്ങനെയെങ്കില്‍ നമുക്ക് തുടര്‍ന്നുള്ള പദപ്രശ്നങ്ങളില്‍ ഇങ്ങനെ ചില ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം .
    ഏറ്റവും ചൊല്ലേറുന്ന പഴം – പഴഞ്ചൊല്ല് .
    ആടി മറിയുന്ന കടല്‍ – കടലാടി .
    മുട്ടയിടാത്ത പഴം – പൂവന്‍ പഴം (തമാശയ്കെഴുതിയെന്നെയുള്ളൂ)
    >>>>>>നെല്ലിന്റെ ആകൃതിയില്‍ മാണിക്യം ഈ പേരില്‍ ആണോ അറിയപെടുക?
    അതെ .
    >>>>നമശ്ശിവായ എന്നുള്ളതിന്റെ ഉത്തരം കറക്കി കുത്തിയാണ് കിട്ടിയത്. ഉത്തരം ഗൂഗിളില്‍ കിട്ടിയതുമില്ല. എങ്ങനെയാണു മാഷിന് ഉത്തരം കിട്ടിയത്?

    എനിക്കത് കിട്ടിയതിങ്ങനെ -
    അവകാശികളില്‍ നിന്ന് ‘അ’ കിട്ടി ,രക്ഷകനില്‍ നിന്ന് ‘ക്ഷ’,പര്‍ണ….യില്‍ നിന്ന് ‘പ’,പൂ…..കയില്‍ നിന്ന് ‘ക’. അക്ഷ കിട്ടിക്കഴിഞ്ഞപ്പോള്‍ അടുത്തത്‌ ‘ര’ എന്നൂഹിച്ചു .പ .ക ഇവയുടെ ഇടയില്‍ ,പഞ്ചകം ആണോ എന്നറിയാന്‍ ‘ഞ്ച’ നോക്കി .അല്ല .വള്ളിയിട്ടു നോക്കി .ശരി .
    അതിനെക്കാള്‍ തമാശ 27 A കിട്ടിയതാണ് .ലു,പേ ഇവകിട്ടി. ലു കിട്ടിയപ്പോള്‍ നാലു ശ്രമിച്ചു .ശരി. പിന്നെ പേര്‍ നോക്കി .അല്ല .ചിഹ്നമിട്ടപ്പോള്‍ ശരി .പിന്നെല്ലാം വളരെ എളുപ്പമായിരുന്നു .

  • ബാലചന്ദ്രന്‍

    >>>>കഥാകാരന്‍ Says:
    November 28th, 2011 at 10:26 pm
    കമന്റു പേജ് സജീവമാകാന്‍ കഠിന പദപ്രശ്നം തന്നെ വേണമെന്നു പറഞ്ഞത് ശരിയായില്ലേ?
    ചോദ്യങ്ങളില്‍ വലിയ തെറ്റൊന്നും ഞാന്‍ കണ്ടില്ല. മാഷോ?
    കഥാകാരന് ,
    പദപ്രശ്നം കഠിനമാകണമെന്നില്ല,കമന്റു പേജ് സജീവമാകാന്‍.സമയമുണ്ടെങ്കില്‍ ഓരോ പദപ്രശ്നത്തിലും ഉള്ള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്താലും മതി .ഈയിടെ ഞാന്‍ തിരക്കിലായതിനാല്‍ ഒന്നിലും സജീവമാകാന്‍ കഴിയുന്നില്ല .
    ചോദ്യങ്ങളില്‍ ഭാഷാപരമായി വലിയ തെറ്റൊന്നും ഇല്ല എന്ന അഭിപ്രായം തന്നെയാണ് എനിക്കും .

  • ബാലചന്ദ്രന്‍

    പിഷാരടീ ,
    നമ്മുടെ എല്ലാവരുടെയും ശക്തമായ ധാര്‍മ്മിക പിന്തുണയും വേണ്ടിവന്നാല്‍ കായിക-സാമ്പത്തിക പിന്തുണയും മുല്ലപ്പെരിയാര്‍ ഭീഷണി നേരിടുന്ന നമ്മുടെ സഹോദരര്‍ക്കൊപ്പം ഉണ്ടായിരിക്കും എന്ന് എടുത്തു പറയേണ്ടതില്ല .അത് ഉറക്കെ പ്രഖ്യാപിക്കാന്‍ എല്ലാവരും തയ്യാറാകും എന്നും ഞാന്‍ പ്രതീക്ഷിക്കുന്നു .
    എന്റെ ഓര്‍മ്മയില്‍ കേരള ജനത ഒരേ സ്വരത്തില്‍ ഒരേ അഭിപ്രായം പറയുന്ന മറ്റൊരു വിഷയം ഇല്ല .അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന ചൊല്ല് ഇവിടെ അപ്രസക്തമായിരിക്കുന്നു .
    കൈക്കൂലി ,അഴിമതി ,ഭീകരവാദം തുടങ്ങി ഏതു വിഷയങ്ങള്‍ തെളിവ് സഹിതം കാണിച്ചാലും അവരെയും അനുകൂലിച്ചു സംസാരിക്കാന്‍ കുറെയേറെപ്പേര്‍ ഉണ്ടാകാറുണ്ട് .ഇവിടെ അതെല്ലാം മാറിനില്‍ക്കുന്നു .
    മുല്ലപ്പെരിയാര്‍ തകര്‍ന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച്ചു തമിഴന്‍ അജ്ഞ നാകുന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല .
    കേരളത്തിലെ ലക്ഷക്കണക്കിന്‌ ആളുകള്‍ മരിക്കുകയോ,നാല് ജില്ലകള്‍ തകരുകയോ ചെയ്‌താല്‍ മറ്റു കേരളീയര്‍ വെറുതെ നോക്കി നില്‍ക്കുമോ .ഇന്ത്യാ വിഭജന കാലത്തെ കലാപത്തെയും ലോകത്തെ മറ്റേതു കലാപത്തെക്കാളും ഭീകരമായ കലാപത്തിലും കൂട്ടക്കുരുതിയിലും അതവസാനിക്കില്ലേ .പിന്നീട് തമിഴ് നാട്ടിലെ അഞ്ചാറു ജില്ലകള്‍ മരുഭൂമിയായി മാറില്ലേ (പിന്നീടെന്നെങ്കിലും വെള്ളം കൊടുക്കാന്‍ കേരളീയര്‍ സമ്മതിക്കുമോ )
    ഇതെല്ലാം മനസിലാക്കി ന്യായമായ ഒരു ഒത്തു തീര്‍പ്പ് ഉണ്ടാകും എന്ന് കരുതുന്നു

  • ബാലചന്ദ്രന്‍

    >>>Mujeeburrahman Says:
    November 29th, 2011 at 8:37 പം
    36 B കോട്ടക്കലില്‍ ആറു മാസത്തേക്ക് ബുക്കിംഗ് കഴിഞ്ഞന്നാണ് അറിയാന്‍ കഴിഞ്ഞത്!

    എനിക്കിപ്പോള്‍ ഒരു സംശയം മുജീബെ ,ആ ബുക്കിങ്ങില്‍ ഒരെണ്ണം നിളയുടെതാണോ?
    ഈ വഴിക്കൊന്നും കാണുന്നില്ല . :) :)
    കഠിന വിമര്‍ശനങ്ങള്‍ കണ്ടു 36 B വേണ്ട അവസ്ഥയില്‍ വല്ലതും ആയോ ? :) :)
    അങ്ങനെ വരില്ല,ഇതിനെക്കാള്‍ എത്രയോ വിമര്‍ശനങ്ങള്‍ പുഷ്പം പോലെ നേരിട്ടതാണ് നിള .ഇത് കുറെയൊക്കെ തമാശയായല്ലേ വിമര്‍ശിച്ചത് പോലും

  • ബാലചന്ദ്രന്‍

    >>>ജലജ Says:
    November 29th, 2011 at 10:01 pm
    ഉപപുരാണം അഷ്ടാദശപുരാണങ്ങളില്‍ പെടുമോ?

    ഇല്ല
    പതിനെട്ടു പുരാണങ്ങളും പതിനെട്ട് ഉപ പുരാണങ്ങളുമുണ്ട്
    അവ ഇവയാണ്
    പുരാണങ്ങള്‍ -വിഷ്ണു,ഭാഗവത,നാരദീയ,ഗരുഡ,പത്മ,വരാഹ,ബ്രഹ്മ,ബ്രഹ്മാണ്ഡ,ബ്രഹ്മ വൈവര്‍ത്ത,മാര്‍ക്കണ്ഡേയ,ഭവിഷ്യ,വാമന,വായു,ലിംഗ,സ്കന്ദ,അഗ്നി,മത്സ്യ,കൂര്‍മ്മ പുരാണങ്ങള്‍ .
    ഉപപുരാണങ്ങള്‍-സനല്‍ക്കുമാര,നാരസിംഹ,നാരദീയ,ശിവ,ദുര്‍വാസസ്സ,കാപില,മാനവ ,ഉശ്ശനസ,വാരുണ,കാളിക,സാംബ,സൌര ,ആദിത്യ,മാഹേശ്വര ,ദേവീഭാഗവത ,വാസിഷ്ഠ,വിഷ്ണു ധര്‍മ്മോത്തര ,നീലമറ -പുരാണങ്ങള്‍ .

    • admin

      this is 14,996th comment

  • സുരേഷ്

    ഇന്നു കാലത്തു മുതല്‍ മഷി സൈറ്റ് കിട്ടുന്നുണ്ടായിരുന്നില്ല. 36ബി ക്ക് പോയതാണോ ? :) :) :)

    • admin

      inform Joju incase you found any problem in server. especially if it is down. his gmail id is jojujohnc . (cc cwadmin at mashilabs dot us)
      He is can rectify it faster without delay.

      thanks&regards,
      ./Bijoy

  • http://na Mujeeburrahman

    ജലജച്ചേച്ചി.
    നന്ദി…………..
    ഇതിപ്പോള്‍ പുരാണമേത്, ഉപപുരാണമേത് എന്ന് സംശയമായല്ലോ? സൂചനകളിലൊന്നും യാതൊരുതെറ്റും ഉണ്ടെന്നു തോന്നുന്നില്ല.
    ഉത്തരങ്ങളാണ് എല്ലാവരെയും ചുറ്റിച്ചത്.
    നിളയെ കണ്ടവരുണ്ടോ? കണ്ടെത്തുന്നവര്‍ അഡ്മിനെ. അറിയിക്കുക…….

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    FROM TODAY MORNING I WAS NOT GETTING MASHI SITE? IS THERE ANY PROBLEM?

  • http://kpcpisharody.blogspot.com ചാന്ദ്നി, മുളങ്ങുന്നതുകാവ്

    ഡാം 999 കാണാന്‍ ചില തമിഴന്മാരെ കണ്ടു. അവര്‍ സേലത്ത് നിന്നും തൃശ്ശൂര് വന്നതാണ്‌ സിനിമ കാണാന്‍. അവര്‍ പറഞ്ഞത് അവിടുത്തെ സാധാരണ തമിഴന്മാര്‍ക്ക് കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാമെന്നുംഅവരൊക്കെ പുതിയ ഡാം വേണമെന്നും ആണ്. അവര്‍ കാണിക്കുന്ന സാമാന്യ ബുദ്ധി പോലും രാഷ്ട്രീയക്കാര്‍ കാണിക്കാത്തത് അജ്ഞത കൊണ്ടല്ല. മറിച്ച് അവിടുത്തെ ജനങ്ങളുടെ പേര് പറഞ്ഞു അവര്‍ കേരളത്തെ പേടിപ്പിക്കുകയാണ് . ഒരു പുതിയ ഡാം പണിയണമെങ്കിലും മിനിമം രണ്ടു വര്‍ഷമെങ്കിലും എടുക്കില്ലേ? അത് വരെ പ്രകൃതി കനിയണെ എന്ന പ്രാര്‍ത്ഥന മാത്രമേ ഇപ്പോള്‍ ചെയ്യാനാവൂ.

  • Vivek

    മഷിത്തണ്ട് ആയിരുന്നെന്നു തോന്നുന്നു. അല്പം സമയമുണ്ടാക്കി കളിക്കാന്‍ വന്നപ്പോള്‍ ആട് കിടന്നിടത്ത് പൂട പോലുമില്ല.

    കമന്റ് പേജ് കണ്ടിട്ട് പേടിയാവുന്നു. ഇതേതായാലും കുറച്ചു കഴിഞ്ഞേ കളിക്കുന്നുള്ളൂ

  • Vivek

    * മഷിത്തണ്ട് server down ആയിരുന്നെന്നു തോന്നുന്നു.

  • ബാലചന്ദ്രന്‍

    ഇംഗ്ലീഷ് പദപ്രശ്നത്തില്‍ മുന്‍പിലെത്തിയ വിവേക്,ജെനിഷ് ,ചേച്ചി തുടങ്ങിയ എല്ലാവര്ക്കും അഭിനന്ദനങ്ങള്‍ .

  • നിളാ പൗര്‍ണമി

    ദാ നിളയെത്തി.
    ഇനിയും വൈകിയിരുന്നെങ്കില്‍
    എന്നെ പിടികിട്ടാപ്പുള്ളി ആയി
    പ്രഖ്യാപിക്കുമായിരുന്നു എന്ന് തോന്നുന്നു .
    കമന്റ് പേജ് ഇങ്ങനെ സജീവമാക്കാന്‍
    ഞാന്‍ തന്നെ വേണ്ടി വന്നു .
    ഞാനൊരു മഹാസംഭവം തന്നെ !!!!!!!!!!!!!!
    എന്നാലും നമ്മുടെ യവനസാഹിത്യം പോലെ
    അത്രയ്ക്കങ്ങ് ശരിയായില്ല .

    പദപ്രശ്നം വിരസമായി തോന്നിയവരോട് രണ്ടു വാക്ക് …….
    അടുത്തകാലത്തായി
    വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങാന്‍ ശക്തിയില്ലാത്ത
    അല്ലെങ്കില്‍
    മറുപടി പറയാന്‍ സമയമില്ലാത്ത
    നമ്മുടെ സുഹൃത്തുക്കള്‍ ലളിതമായ പദപ്രശ്നങ്ങളെ
    ഉണ്ടാക്കാന്‍ ശ്രമിക്കുന്നുള്ളൂ .
    ഇടയ്ക്കു ഒരു മാറ്റമാവുന്നത് നല്ലതല്ലേ ?
    ലളിതമായ പദപ്രശ്നങ്ങളുടെ പുറകെ വന്നത് കൊണ്ട് മാത്രമാണ് ഇത് വിരസമായത് .
    കുറച്ചു കൂടി മുമ്പായിരുന്നെങ്കില്‍ ഇത് ലളിതമായ ഒരു പ്രശ്നം മാത്രമായി തോന്നുമായിരുന്നു.
    ജലജേച്ചി കൂടി എളുപ്പമുള്ള പദപ്രശ്നത്തിന്റെ വക്താവായി മാറിയ സ്ഥിതിക്ക്
    കഠിന പ്രശ്നങ്ങളുടെ ആരാധകരെ നിരാശപ്പെടുതരുതല്ലോ എന്ന നല്ല മനസുകൂടി ഇതിനോട്
    ചേര്‍ത്ത് വായിക്കണം എന്ന് അപേക്ഷ.

    ആനവായിലെ അമ്പഴങ്ങയെ കുറിച്ച് പരാതിയുള്ളവര്‍ക്ക് ……………
    അമ്പഴത്തില്‍ ഉണ്ടാകുന്ന കായും മൂത്താല്‍ പഴുക്കും അതിനെ ആരും അമ്പഴങ്ങാപ്പഴം
    എന്ന് വിളിക്കുന്നത്‌ കേട്ടിട്ടില്ല .വായിച്ചിട്ടില്ല .
    അപ്പോള്‍ സൂചനയും ഉത്തരവും തെറ്റിയിട്ടില്ല .
    വാല്‍ക്കഷ്ണം അഥവാ കുറ്റ സമ്മതം …………..
    സൂചന ഒരു ഫലം എന്നായിരുന്നു .
    പഴഞ്ചൊല്ല് കൂട്ടി കെട്ടി പരിഷ്കരിച്ചപ്പോള്‍
    പഴമായി മാറിയതാണെന്ന് തോന്നുന്നു.
    അത് നന്നായി ഇല്ലെങ്കില്‍ എല്ലാ കാടും മേടും കേറി സകല ഫലവും
    പറിക്കേണ്ടി വരുമായിരുന്നു.

    ഇനിയുള്ള പരാതികളിലും
    സമയം പോലെ അതിവേഗ കോടതി തീര്‍പ്പുകല്‍പ്പിക്കുന്നതാണ് .
    സ്വയം വിമര്‍ശിക്കുന്നതാണ് .

    ഇന്നത്തേക്ക് കോടതി പിരിഞ്ഞിരിക്കുന്നു .

    കമന്റു കോടതി പരിസരത്തുനിന്നും
    സ്നേഹപൂര്‍വ്വം നിള
    (ക്യാമറാമാന്‍ ഇല്ല )

  • നിളാ പൗര്‍ണമി

    കളിക്കാന്‍ വൈകിയ വിവേകിന് ,
    കമന്റെ കണ്ടു പേടിക്കരുത് .സധൈര്യം നേരിടൂ . വിജയിക്കൂ .

  • നിളാ പൗര്‍ണമി

    കോട്ടക്കലില്‍ ബുക്ക് ചെയ്തു കാത്തിരിക്കുന്നവര്‍ക്ക് ……

    പദപ്രശ്നം ഉണ്ടാക്കുന്നവര്‍ക്കല്ല കളിക്കുന്നവര്‍ക്ക് മാത്രമാണ് ചികിത്സ വേണ്ടത് .
    അതിനാല്‍ ഞാന്‍ രക്ഷപ്പെട്ടു .കൊട്ടക്കലുകാരും രക്ഷപ്പെട്ടു .
    ഇതിനു മുമ്പേ വലിയ ചികിത്സ കഴിഞ്ഞവര്‍ക്ക് ഇത് വെറും പുല്ലല്ലേ ?
    തെറ്റി ആനവായില്‍ അമ്പഴങ്ങയല്ലേ ?

  • നിളാ പൗര്‍ണമി

    @Unni,
    “’ഭാഷാ നാടകങ്ങളെ കളിയാക്കുന്ന നോവല്‍’ – എട്ടക്ഷരങ്ങള്‍ ഉള്ള അതിനു ആകെ ഉള്ളത് ഒന്നോ രണ്ടോ ലിങ്കുകള്‍…ഇത് സത്യത്തില്‍ കളിക്കുന്നവരെ കളിയാക്കുന്ന ചോദ്യം ആയിപ്പോയി”

    ഈ സൂചനയില്‍ ഒരു പോരായ്മയും ഇല്ല എന്ന് കരുതുന്നു .
    ഗൂഗിളില്‍ ഉത്തരം നേരിട്ട് കിട്ടാത്തത് കൊണ്ട് സൂചന തെറ്റാവുന്നില്ല .
    അത് ഒരു പുതിയ അറിവായിരിക്കും എന്ന് തോന്നി .
    എഴുത്തുകാരന്റെ പേരായിരുന്നു സൂചനയെങ്കില്‍ വേഗം ഉത്തരം കിട്ടുമായിരുന്നു .പക്ഷെ
    ആ കൃതിയുടെ പ്രത്യേകത ആരും ശ്രദ്ധിക്കുമായിരുന്നില്ല .
    ഇതിലും അവ്യക്തമായ സൂചനകളിലൂടെ ഉത്തരം കണ്ടെത്തി തഴക്കവും പഴക്കവും
    വന്നത് കൊണ്ടായിരിക്കും ഇത് കളിക്കുന്നവരെ കളിയാക്കുന്ന ചോദ്യമായി എനിക്ക് നിര്‍മിക്കുന്ന സമയത്ത്
    തോന്നാതിരുന്നത് .

    ഇരുട്ടില്‍ തപ്പി കിട്ടിയ ഉത്തരങ്ങള്‍ക്കു കൂടുതല്‍ തിളക്കമുണ്ടാവും .
    പുതിയ അറിവുകളാണല്ലോ അവയെല്ലാം .
    അതാണല്ലോ പദപ്രശ്നം കളിക്കുന്നതിന്റെ ലക്ഷ്യവും .

  • നിളാ പൗര്‍ണമി

    നെന്മാണിക്യത്തെക്കുറിച്ച് രണ്ടു വാക്ക് ..

    മലയാറ്റൂരിന്റെ ‘വേരുകളിലാണ് ഈ മാണിക്യത്തെ കുറിച്ച് ആദ്യം വായിക്കുന്നത് .
    അന്നത് അത്ര ശ്രദ്ധിച്ചില്ല . ഈയിടെ ആ ഭാഗം ക്ലാസ്സില്‍ പഠിപ്പിക്കാന്‍ കിട്ടി .
    അപ്പോള്‍ കൂടുതല്‍ അന്വേഷിച്ചു . അധികം വിവരം ഒന്നും കിട്ടിയില്ല . കിട്ടിയത് ഇത്ര മാത്രം
    നെല്‍+ മാണിക്യം എന്ന് പിരിക്കാം ഈ വാക്ക് .
    നെല്ലില്‍ വിരിയുന്ന മാണിക്യം / നെല്ലിന്റെ ആകൃതിയുള്ള മാണിക്യം എന്നാണു അര്‍ഥം .

    ഒരു അധ്യാപികക്ക് ഈ അറിവ് പോരല്ലോ ?
    അന്വേഷണത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് അഥവാ യുക്തിപൂര്‍വമായി തോന്നിയത് –
    നെല്‍കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് വരദാനം പോലെ ലഭിച്ചിരുന്നതാണ് ഈ മാണിക്യം എന്ന് സങ്കല്പം .
    നെല്ക്കതിരില്‍ നെന്മണിയോടൊപ്പം ഇങ്ങനെയൊരു മാണിക്യവും കിട്ടും എന്നൊരു വിശ്വാസം മുതിര്‍ന്നവര്‍ പിന്‍ തലമുറയ്ക്ക്
    നല്‍കിയിരുന്നു .
    ഏറ്റുമാനൂരപ്പനു നെന്മാണിക്യം ഉണ്ടോല്ലോ ? അത് നെല്ലിന്റെ ആകൃതിയുള്ള മാണിക്യം ആകാന്‍ മാത്രമേ വഴിയുള്ളൂ .
    കൂടുതല്‍ അറിയുന്നവര്‍ സഹായിക്കുമല്ലോ ?
    എത്രയും കാര്യങ്ങള്‍ ഈ സൂചനക്കും ഉത്തരത്തിനും പിന്നിലുണ്ട് .

    (നെല്ലിന്റെ ആകൃതിയില്‍ മാണിക്യം ഈ പേരില്‍ ആണോ അറിയപെടുക?

    ചോദ്യം ചോദിച്ചത് പിഷാരടിച്ചേട്ടന്‍. മുളങ്കുന്നത്തുകാവില്‍ നിന്ന് )

  • നിളാ പൗര്‍ണമി

    ###എന്നാല്‍ നിളയുടെ അടുത്ത പദപ്രശ്നത്തിന്റെ തീയതി മൂന്നു മാസത്തിനു മുന്‍പേ അറിയിക്കാന്‍ അട്മിനോട് പറയാം .മുറി കിട്ടാതെ വരരുതല്ലോ ###

    അടുത്തതിനു ഈ ചികിത്സയും കോട്ടക്കലും ഒന്നും പോരാ മാഷേ

  • നിളാ പൗര്‍ണമി

    ബാലചന്ദ്രന്‍ Says:
    November 28th, 2011 at 1:35 am
    നമശ്ശിവായ
    ……………….
    ഇത്രയുമൊക്കെയായിട്ടും നിളയെ കാണുന്നില്ലല്ലോ .പരാതികള്‍ക്കെല്ലാം കൂടി ഒന്നിച്ചു മറുപടി പറയാം എന്ന് കരുതിയിരിക്കുകയാണോ ?

    ###
    അല്ല മാഷേ അത് മടിയന്‍ മല ചുമക്കുന്ന പണിയാവില്ലേ ?
    ചില സാങ്കേതിക കാരണങ്ങളാല്‍ ഈ വഴി വരാന്‍ കഴിഞ്ഞില്ല .
    സമയക്കുറവു അനാരോഗ്യം ഇവയെല്ലാം ഇതില്‍ പെടും .
    അധികം മറുപടി ആവശ്യമില്ലല്ലോ ?
    കുട്ടികളുടെ പദപ്രശ്നം കളിച്ചതു കൊണ്ടല്ലേ ചിലര്‍ക്ക് ഇത് കട്ടിയായി തോന്നിയത്
    എന്നൊരാരോപണം ഉന്നയിക്കാം എന്ന് തോന്നുന്നു .

    സൂചനകള്‍ അപൂര്‍ണവും വളച്ചുകെട്ടിയതുമാണ്
    എന്നൊരു അഭിപ്രായം മാഷിന്റെതായി കണ്ടു .
    അപൂര്‍ണമായ സൂചനകള്‍ ഏവ ?
    വളച്ചു കെട്ടിയത് ഏവ ?
    സന്ദര്‍ഭവും ആശയവും വ്യക്തമാക്കുക .
    അല്ലെങ്കില്‍
    ഉദാഹരണസഹിതം വ്യക്തമാക്കുക .
    എങ്കില്‍ മാത്രമേ വിധിയെഴുതാന്‍ പറ്റൂ .

  • നിളാ പൗര്‍ണമി

    ########1 , 15 A -ക്കാരന്‍ എഴുതിയ സ്മൃതി ഏതാണ് ?
    യാജ്ഞവല്ക്ക്യന്‍ സമൃതികാരന്മാരുടെ പേരുകള്‍ ഇവയൊക്കെ,എന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട് ചോദിച്ചതാണോ ?###

    മാഷേ ,
    പദപ്രശ്നത്തിന്റെ ജീവനായ ശബ്ദതാരാവലിയില്‍ കണ്ടത് കൊണ്ട് ഇട്ടു എന്ന് മാത്രം .ലിപിജ്ഞാനം ഇടണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു .അതിനു ഒരു കൂട്ട് കിട്ടുവാന്‍ കണ്ടുപിടിച്ചതാണ്

  • നിളാ പൗര്‍ണമി

    പ്രശ്നപരിഹാര ക്രിയകള്‍ തുടരും …….

  • രജിത്ത് രവി

    സൂചന
    7എ
    2എ

  • ജലജ

    രജിത്,
    7a വഞ്ചിപ്പാട്ട് വൃത്തം
    2a ravana എന്ന് മഷിനിഘണ്ടുവില്‍ നോക്കൂ.
    വിജയാശംസകള്‍!!!

  • ജലജ

    >>>>>ജലജേച്ചി കൂടി എളുപ്പമുള്ള പദപ്രശ്നത്തിന്റെ വക്താവായി മാറിയ സ്ഥിതിക്ക്

    ഞാന്‍ കോട്ടയ്ക്കലില്‍ ആയിരുന്ന സമയത്ത് ഇങ്ങനെയും ഒരു സംഭവമുണ്ടായോ????? അവിടത്തെ പിഴിച്ചിലിന്റെ സുഖത്തില്‍ ഞാനിതൊന്നും അറിഞ്ഞതേയില്ല. :)

    എന്തായാലും പദപ്രശ്നം 47 വരട്ടെ. ഈ അഭിപ്രായം തന്നെ മാറിക്കോളും.

  • ജലജ

    നെന്മാണിക്യത്തെക്കുറിച്ച് നിള എഴുതിയതൊക്കെത്തന്നെയാണ് ഞാന്‍ നേരത്തെ വായിച്ചറിഞ്ഞിട്ടുള്ളത്. പണ്ട് കൃഷിപ്പണിക്കാര്‍ ഇതിനെക്കുറിച്ച് പറയുന്നത് കേട്ടിട്ടും ഉണ്ട്.

  • Vivek

    Completed Finally !!!!!!!!!!!!

    Now back in track again before the next break ;)

  • രജിത്ത് രവി

    നന്ദി ജലജേച്ചി……

  • Harilal

    clue for 21u pls

  • Vivek

    @ Harilal

    Search “annotation” in Mashithantu English Dictionary

  • Harilal

    Kittippoy…thanks vivek….

  • Rida

    Hi

    need clue for 28U, 11D & 31 D ..pls

  • Vivek

    @ Rida

    28U – http://jyothiss.blogspot.com/2010/03/blog-post_21.html
    11D –
    തൃക്കാക്കരെ പൂപോരാഞ്ഞ്
    തിരുനക്കരെ പൂ പോരാഞ്ഞ്
    തിരുമാന്ധാം കുന്നിലെത്തിയ തെക്കന്‍ കാറ്റേ,
    നിന്റെയോമല്‍ —– ഞാന്‍ ഒന്നു കണ്ടോട്ടെ, ഒന്നു കണ്ടോട്ടെ
    31 D – ഹനുമതോടിയുടെ ജന്യരാഗമാണ്

  • Rida

    Hi Vivek

    thx 4 ur clues……angine 100 score cheythu..

    ee yaathrayil ini muthal angottu njanumunde koottukare….

  • Vivek

    സ്വാഗതം റിദാ….

    ചവിട്ടുപടിയില്‍ നിന്നും അല്പം കയറി നിന്നോളൂ. ഫുട്ബോളു കളിക്കാനുള്ള സ്ഥലമുണ്ടല്ലോ മുമ്പില്‍ :)

  • Rida

    ശ്രമിക്കാം വിവേക് … ഓഫീസില്‍ നിന്നും ഇടയ്ക്കു കിട്ടുന്ന ഫ്രീ ടൈമില്‍ ആണ് ചെയ്യുന്നത് … continuous ചെയ്യാന്‍ സാദിക്കില്ല… പിന്നെ ഇവിടെ ഡൌട്ട് ക്ലിയര്‍ ചെയ്യാന്‍ അധികം ആളുമില്ല.. ആകെ ശരണം നിങ്ങളുടെ ഒക്കെ ഹെല്പ് ആണ്…