KRKT2/11/05GARUDA/43

KRKT2/11/05GARUDA/43
Topic :genaral
By :mujined
Play This Crossword
Top Player’s List

  • കഥാകാരന്‍

    (((((((((( o ))))))))))))

  • http://nil മുജീബുര്‍ റഹ്മാന്‍

    കുറഞ്ഞത് ഒരഞ്ചണ്ണമെണ്ണമെങ്കിലും വേണമായിരുന്നു കഥാകാരാ!!!!!!!!!!!!!!
    എന്തെ? ഒരെണ്ണത്തില്‍ നിര്‍ത്തിയത്………..

  • ജലജ

    മുജീബ്,
    ഇത് എപ്പോള്‍ കളിക്കാന്‍ കഴിയുമെന്ന് അറിയില്ല. ഇവിടെ ആകെ ഒരു കമ്പ്യൂട്ടറേയുള്ളൂ. അതും വച്ചുള്ള മ്യൂസിക്ക് ചെയറില്‍ വിജയിച്ചാല്‍ ശനിയാഴ്ച തന്നെ കളി തുടങ്ങാന്‍ കഴിയും. ഇവിടെ വിക്കിയും മറ്റ് പല സൈറ്റുകളും മലയാളത്തില്‍ വരാത്തതുകോണ്ട് ചെയ്തു തീര്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കും. കീമാന്‍ തന്നെ അവര്‍ ബുദ്ധിമുട്ടി ഓരോ ദിവസവും ഡൌണ്‍ലോഡ് ചെയ്തുതരുകയാണ്. :)

  • http://nil മുജീബുര്‍ റഹ്മാന്‍

    ജലജേച്ചി
    കൃത്യ സമയത്ത് തന്നെ കളിക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.l
    ഉന്നത സ്ഥാനത്തെത്തുവാനും.

  • http://nil മുജീബുര്‍ റഹ്മാന്‍

    ‘ഗരുഡ’ യിലേക്ക് സ്വാഗതം
    വിജയാശംസകളും

  • http://nil മുജീബുര്‍ റഹ്മാന്‍

    ഇന്ന് കളിക്കളത്തില്‍ വിവേകില്ലല്ലോ, എന്തുപറ്റി?

  • http://nil മുജീബുര്‍ റഹ്മാന്‍

    ഷണ്‍മുഖപ്രിയ,
    അഭിനന്ദനങ്ങള്‍

  • ഷണ്‍മുഖപ്രിയ

    നല്ല എളുപ്പമുള്ള പദപ്രശ്നം!!!
    വിവേകും ജലജേച്ചിയും കളിക്കാത്തതു കൊണ്ട് അങ്ങനെ എനിക്കും ഒരു ഒന്നാം റാങ്ക് :)

  • http://nil മുജീബുര്‍ റഹ്മാന്‍

    അഞ്ജന സതീഷ്
    അഭിനന്ദനങ്ങള്‍,ഫോട്ടോ ഫിനിഷ് ആയിരുന്നെന്നു തോന്നുന്നു.

  • anjanasatheesh

    മുജീബ്,

    പദപ്രശ്നം നന്നായിരുന്നു. അഭിനന്ദനങ്ങള്‍

    “ഏരെഴുപത്” വലച്ചില്ലായിരുന്നുവെങ്കില്‍ ഒന്നാം റാങ്കിലെത്തിയേനേ ? എന്തുചെയ്യാം വേണ്ടത് വേണ്ടപ്പോള്‍
    തോന്നണമല്ലോ :)

    ഷണ്മുഖപ്രിയ …അഭിനന്ദനങ്ങള്‍

  • http://nil മുജീബുര്‍ റഹ്മാന്‍

    നിളാ പൗര്‍ണമി,rajalekshmi,
    appoos,Ajith Raj and ginuv അഭിനന്ദനങ്ങള്‍

  • vivek

    Congrats Toppers and Mujeeb

    I’m busy with “vacation” :)

  • vivek

    @ ഷണ്‍മുഖപ്രിയ “നല്ല എളുപ്പമുള്ള പദപ്രശ്നം!!!”

    എന്നിട്ടാണോ ഒന്നേകാല്‍ മണിക്കൂറെടുത്തത് ;)

  • vivek

    അടുത്തയാഴ്ചയും തഥൈവ. പറ്റിയാല്‍ സമയത്ത് കാണാം. അല്ലെങ്കില്‍ അല്പം താമസിച്ച് കാണാം. :)

    Bye ….

  • http://nil മുജീബുര്‍ റഹ്മാന്‍

    വിവേക്,
    26 ആമനായിട്ടാണ് കളിക്കാന്‍ എത്തിയത് ഈസിയായി ഫിനിഷും ചെയ്തു.
    അഭിനന്ദനങ്ങള്‍.

  • Jenish

    @Mujeeb

    നല്ല പദപ്രശ്നം.. :)

  • Jenish

    @Shanmughapriya

    Congrats.. :)

    പക്ഷേ, ഈ പദപ്രശ്നം അത്ര എളുപ്പമൊന്നും ആയിരുന്നില്ല… :)

  • neema

    pls give clue for 1 D & ഏരെഴുപത്”

  • ജലജ

    ഇനി പിന്നെ കളിക്കാം .

  • Prasad

    need clues for 4A & 14A

  • anjanasatheesh

    @ neema,

    1D – 1A യിലൂടെ ആദ്യ അക്ഷരംകിട്ടിയില്ലേ ബാക്കി “ചട്ടി”യിലുണ്ട്

    18A – കര്‍ണ്ണാടകത്തില്‍ നിന്നുള്ള എഴുത്തുക്കാരന്‍, 2009 ല്‍ ജ്ഞാനപീഠം ലഭിച്ചു

  • anjanasatheesh

    @ prasad,

    4A – “പോര്‍ച്ചുഗീസുകാര്‍ തിരുവനന്തപുരത്തെ ഇങ്ങനെ” ഇതേപൊലെ ഗൂഗില്‍ മലയാളത്തില്‍ തിരയൂ

    14A – ” ഭൂമി ” യെന്ന് ഗൂഗില്‍ മലയാളത്തില്‍ തിരയൂ

  • ഷണ്‍മുഖപ്രിയ

    vivek Says:
    എന്നിട്ടാണോ ഒന്നേകാല്‍ മണിക്കൂറെടുത്തത് ;)

    പിന്നെ തീര്‍ച്ചയായും, എളുപ്പമല്ലായിരുന്നെങ്കില്‍ കുറഞ്ഞത് 2 മണിക്കൂറെങ്കിലും എടുത്തേനേ!! വിവേകിനിത് ചെയ്യാന്‍ 30 മിനുട്ട് പോലും വേണ്ടി വന്നിരിക്കില്ല, അപ്പോള്‍ പിന്നെ എളുപ്പമുള്ളതു തന്നെയല്ലേ ഇത് :)
    സാധാരണയായി എനിക്കും വേണ്ടത് വേണ്ടപ്പോള്‍ തോന്നാറില്ല, പക്ഷേ ഇന്നങ്ങനെയായില്ലത്തതിനാല്‍ ഏരെഴുപത് വലച്ചില്ല!! ഉരുണ്ട ഭൂമിയെക്കുറിച്ചുള്ള പുസ്തകവും, കേരള കലയും മാത്രമാണ് കണ്ടുപിടിക്കാന്‍ കുറച്ച് ബുദ്ധിമുട്ടിയത്. എന്തായാലും ലീവെടുത്ത് പദപ്രശ്നം ചെയ്തതിന് ഫലമുണ്ടായി!!
    അഭിനന്ദനമറിയിച്ചവര്‍ക്കെല്ലാം നന്ദി :) എല്ലാ വിജയികള്‍ക്കും എന്റെ അഭിനന്ദങ്ങള്‍!!!

  • Ramesh Raju PN

    Additional clues required for 25A and 31 A. Pls help

  • Ramesh Raju PN

    എല്ലാം കിട്ടി.

  • anjanasatheesh

    പദപ്രശ്നത്തിന്റെ ഇടവേളയുടെ നീളം കൂടിയതുകൊണ്ടാണോ “അഭിപ്രായതാളിന്റെ” നീളം കുറഞ്ഞു വരുന്നത്. ആരുമില്ലേ ഇവിടൊന്നും ?

    ആളൊഴിഞ്ഞ തറവാട്ടുമുറ്റംപോലെ…………..
    വേലകഴിഞ്ഞ അമ്പലപറമ്പുപോലെ………………..
    കൊയ്തൊഴിഞ്ഞപാടംപോലെ……………………….
    മഷിത്തണ്ടു സഹയാത്രികര്‍ക്കിതെങ്ങിനെ കഴിയുന്നു………..
    വരുവിന്‍ സഹോദരരെ…………….സമ്മേളിപ്പിന്‍…….ശണ്ഠകൂടുവിന്‍……..
    ഒടുവില്‍ പിണങ്ങിപ്പിരിയാതെ വീണ്ടും ഒത്തുചേരുവിന്‍………………….
    കേവലം വഴിയമ്പലമാക്കാതെ മഷിത്തണ്ടിനെ……..
    സ്നേഹിക്കുക പിന്നെയും സ്നേഹിക്കുക ……..സ്നേഹിച്ചു കൊല്ലാതിരിക്കുക

  • bindu

    clue required for 31 A. Pls help

  • വര്‍ഷ

    ബിന്ദു,

    “സന്മാര്‍ഗം (നേര്‍വ്വഴി)എന്ന ആശയം സ്പര്‍ശിക്കാത്ത മേഘലയില്ല. ഇതിനെ നമുക്ക്‌ രണ്ടായി തിരിക്കാം” ഇങ്ങനെ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കൂ. “2)—-” എന്ന് കാണാം.

  • സുരേഷ്
  • കഥാകാരന്

    തെറ്റുകളൊന്നും കാണാനില്ലല്ലോ മുജീബേ …. അഭിനന്ദനങ്ങള്

    ചില ചെറിയ സംശയങ്ങള്‍ (സംവാദമാകാം)

    1. “പ്രസ്താവിച്ച ഗ്രന്ഥം” – പ്രസ്താവിച്ചത് ഗ്രന്ഥമോ അതിന്റെ കര്‍ത്താവോ? (പിന്നെ പ്രസ്താവിച്ചു എന്നു വെച്ചാല്‍ “പറഞ്ഞു”. എഴുതിയ കാര്യം പ്രസ്താവിച്ചു എന്നു പറയുന്നത് നല്ല മലയാളത്തിലാണോ?)
    മാഷ് എന്തു പറയുന്നു?

    2. മംഗളൂര്‍ – മംഗലാപുരം എന്നല്ലേ നമ്മള്‍ പറയുന്നത്? (അന്നാട്ടുകാര്‍ എന്താണോ വിളിക്കുന്നത്)

  • കഥാകാരന്

    >>>>>>>>>>പദപ്രശ്നത്തിന്റെ ഇടവേളയുടെ നീളം കൂടിയതുകൊണ്ടാണോ “അഭിപ്രായതാളിന്റെ” നീളം കുറഞ്ഞു വരുന്നത്. ആരുമില്ലേ ഇവിടൊന്നും ? >>>>>

    തെറ്റുകള്‍ കുറയുന്നതും ഒരു കാരണമാകാം …

    കമന്റ് പേജ് സജീവമാക്കാന്‍ ഒരു കഠിന പദപ്രശ്നമാകാം അല്ലേ അഞ്ജനേ? :)

  • http://na മുജീബുര്‍ റഹ്മാന്‍

    രണ്ടുദിവസമായി ഇങ്ങോട്ടു നോക്കാന്‍ കഴിഞ്ഞില്ല.
    നോക്കിയപ്പോള്‍ ഇവിടെ ആളനക്കമൊന്നും കാണാനുമില്ല. നല്ല വാക്കുകള്‍ക്ക് നന്ദി.
    കഥാകാരാ,
    പ്രസ്താവിച്ചത് ഗ്രന്ഥകാരന്‍ തന്നെയാണ് അത് ഗ്രന്ഥത്തിലൂടെയാണെന്നേയു ള്ളൂ പക്ഷെ സൂചനയില്‍ എഴുതിയ എന്നുവേണമായിരുന്നുവെന്നു തോന്നുന്നു അത് തെറ്റുതന്നെയാണ് ചൂണ്ടിക്കാണിച്ചതിനു നന്ദി…
    പിന്നെ,മാംഗ്ലൂര്‍ പലയിടത്തും അങ്ങിനെ കാണുന്നുണ്ട് സര്‍വ്വവിജ്ഞാനകോശത്തിലും
    http://mal.sarva.gov.in/index.php?title=%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3%E0%B5%8D%E2%80%8D_%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A1%E0%B5%8D&redirect=no

    അഞ്ജന,
    കാഠിന്യത്തിന്റെ കുറവാണെന്നു തോന്നുന്നു ഇവിടെ ആളൊഴിഞ്ഞ തറവാട്ടുമുറ്റം പോലെയായതെന്നു തോന്നുന്നു ഇവിടം സജീവമാണെങ്കില്‍ കഠിനം തന്നെ വേണം!!!!

  • bindu

    thanks varsha

  • ബാലചന്ദ്രന്‍

    സുഹൃത്തുക്കളേ,
    സമയച്ചുരുക്കം കൊണ്ടാണ് കമന്റു പേജില്‍ പ്രത്യക്ഷപ്പെടാന്‍ കഴിയാത്തത്.അതേ സമയം തന്നെ പലരും എന്തുകൊണ്ടോ താത്പര്യം കാണിക്കുന്നുമില്ല .
    എന്തായാലും കഥാകാരന്‍ വീണ്ടും സജീവമാകുന്നതില്‍ സന്തോഷം .
    ഈ പദപ്രശ്നത്തെക്കുറിച്ച്.
    നല്ല പദപ്രശ്നമായിരുന്നു.അധികം ആരെയും ചുറ്റിച്ചില്ല.എളുപ്പത്തില്‍ തീര്‍ക്കാന്‍ കഴിഞ്ഞു .
    തെറ്റുകളെക്കുറിച്ച്.
    >>>കഥാകാരന് Says:
    November 21st, 2011 at 9:07 pm
    തെറ്റുകളൊന്നും കാണാനില്ലല്ലോ മുജീബേ …. അഭിനന്ദനങ്ങള്
    ചില ചെറിയ സംശയങ്ങള്‍ (സംവാദമാകാം)
    1. “പ്രസ്താവിച്ച ഗ്രന്ഥം” – പ്രസ്താവിച്ചത് ഗ്രന്ഥമോ അതിന്റെ കര്‍ത്താവോ? (പിന്നെ പ്രസ്താവിച്ചു എന്നു വെച്ചാല്‍ “പറഞ്ഞു”. എഴുതിയ കാര്യം പ്രസ്താവിച്ചു എന്നു പറയുന്നത് നല്ല മലയാളത്തിലാണോ?)
    മാഷ് എന്തു പറയുന്നു?

    “പ്രസ്താവിച്ച ഗ്രന്ഥം”. തെറ്റുണ്ടെന്ന് തോന്നുന്നില്ല.
    കാരണം ഗ്രന്ഥം അചേതനം ആയതിനാല്‍ സ്വയം പ്രസ്താവന സാധ്യമല്ലല്ലോ .അതിനാല്‍ ഗ്രന്ഥകര്‍ത്താവ് പ്രസ്താവിച്ചു എന്ന് അര്‍ഥം വരുമല്ലോ .
    ‘വിമാനം ഷാര്‍ജയിലേക്ക് പോയി ‘ എന്ന് പറഞ്ഞാല്‍ തെറ്റാകുമോ ?
    വിമാനം തന്നത്താന്‍ പോകുകയില്ല ആരെങ്കിലും കൊണ്ടുപോയെന്കിലെ പറ്റു എന്നതിനാല്‍ അര്‍ഥം വ്യക്തമാകുമല്ലോ .ഇതുപോലെ ‘ബസ്സ്‌ കൊല്ലത്തേക്ക്‌ പോയി ‘,
    “ഒരു വണ്ടി കല്യാണത്തിനും മറ്റൊരെണ്ണം വിനോദയാത്രയ്കും പോകട്ടെ ” എന്നതിലൊന്നും കര്‍ത്താവ് പ്രത്യക്ഷപ്പെടുന്നില്ല എന്നെ ഉള്ളു .നിശബ്ദമായി പുറകിലുണ്ട് .
    സംസ്കൃതത്തില്‍ ഒരുദാഹരണം ഉണ്ട് ‘പര്‍വതോ വഹ്നിമാന്‍ ധൂമാത്’
    (പര്‍വതത്തില്‍ തീപിടിച്ചിരിക്കുന്നു .കാരണം പുക കാണുന്നു)ഒരാള്‍ അപ്പോള്‍ സംശയം ചോദിക്കുന്നു ‘പുക കാണുന്നത് കൊണ്ട് തീയുന്ടെന്നെങ്ങനെ അറിയാം ?’
    അതിനു മറുപടി “യത്ര യത്ര ധൂമ: തത്ര തത്ര വഹ്നി :” (എവിടെയെവിടെ പുകയുണ്ടോ അവിടവിടെ തീ കാണും )
    അതായത് തീയില്ലാതെ പുകയുണ്ടാകില്ല .അതുപോലെ കര്‍ത്താവില്ലാതെ ഗ്രന്ഥം തന്നത്താന്‍ പറയില്ല .പൈലറ്റില്ലാതെ വിമാനം പറക്കില്ല (പൈലറ്റില്ലാ വിമാനമാണെങ്കില്‍ അത് അങ്ങനെ സൂചിപ്പിക്കും എന്നോര്‍ക്കുക )
    എഴുതിയ കാര്യം പ്രസ്താവിച്ചു എന്ന് പറയുന്നത് ശരിയോ ?
    പ്ര + സ്തവം =പ്രസ്തവം >പ്രസ്താവം
    സ്തവം = സ്തുതിക്കല്‍,പറയല്‍ . ഉത്കൃഷ്ടമായ പറച്ചില്‍ എന്ന് കാണിക്കാന്‍ ‘പ്ര’എന്ന ഉപസര്‍ഗം.
    ഒരാള്‍ ‘പറഞ്ഞാല്’‍ അത് നൈമിഷികം ആണ് .ആ സമയത്തേക്ക് മാത്രമേ നിലനില്‍പ്പുള്ളൂ. അത് കാലാതിവര്‍ത്തി ആകുന്നതിനു ലിഖിതരൂപം ആവശ്യമാണ്‌ .
    ‘മന്ത്രി പത്ര പ്രസ്താവനയിറക്കി’ എന്ന് പറഞ്ഞാല്‍ ,മന്ത്രി പറയുക തന്നെയാണ്. അത് എല്ലാവര്‍ക്കും അനുഭവവേദ്യം ആക്കുന്നതിന് ശബ്ദത്തെ രൂപമാക്കി മാറ്റുന്നു എന്നല്ലേയുള്ളൂ .അതിനാല്‍ അതും തെറ്റാണ് എന്ന് പറയാന്‍ പറ്റുന്നില്ല .
    ഗ്രന്ഥം എഴുതിയ ആള്‍ക്ക് നമ്മോടു പറയാനുള്ളത്(പ്രസ്താവിക്കാന്‍)ലിഖിത രൂപത്തില്‍ പറഞ്ഞു എന്നേയുള്ളു .
    ഇങ്ങനെയൊക്കെയാണെങ്കിലും മറ്റു തെറ്റുകള്‍ ഇല്ല എന്ന് തീര്‍ത്തു പറയാന്‍ കഴിയുന്നില്ല മുജീബേ.

  • ബാലചന്ദ്രന്‍

    എനിക്ക് തെറ്റായി തോന്നുന്നത് മറ്റു ചിലതാണ് .
    1 . 20 A ഈശ്വരനില്ലെന്ന് വിശ്വസിക്കുന്നവന്‍ .
    ഈശ്വരനില്ലെന്ന് വിശ്വസിക്കുന്നവന്‍ നിരീശ്വരവാദി ആണ് (നാസ്തികന്‍)
    ഈശ്വരന്‍ എന്ന വാക്കിന് മലയാളത്തില്‍ ദൈവം എന്നല്ലേ അര്‍ഥം .
    നിര് +ഈശ്വരന്‍ =നിരീശ്വരന്‍ .അതായത് ഈശ്വരന്‍ ഇല്ലാത്ത അവസ്ഥ എന്നേ അര്‍ഥം വരൂ .ഈശ്വരന്‍ ഇല്ലാത്ത അവസ്ഥയില്‍ വിശ്വസിക്കുന്ന ആള്‍ എന്ന് അര്‍ഥം വരാന്‍ ‘നിരീശ്വരന്‍’ എന്ന ഉത്തരം മതിയാകില്ല .
    2 . അല്പാല്പമായി കടിച്ചുമുറിച്ചു.
    കരളുക,കരണ്ടു എന്നൊക്കെ പറയുമ്പോള്‍ അവിടെ മുറിയുക (രണ്ടായി മാറുന്ന) അവസ്ഥ ഉണ്ടോ ?.എലി ചീനി കരണ്ടു എന്നുപറഞ്ഞാല്‍ കടിച്ചു മുറിക്കണമെന്നില്ല.
    അതിനാല്‍ “അല്പാല്പമായി കടിച്ചു,അല്ലെങ്കില്‍ കടിച്ചു തിന്നു “എന്ന് മതിയായിരുന്നു .
    3 . ഒരു നക്ഷത്രം
    അനിഴം ജ്യോതിഷത്തില്‍ നക്ഷത്രമായി പരിഗണിക്കപ്പെടുന്നു എങ്കിലും അത് ഒറ്റ നക്ഷത്രമല്ല .Constallation ആണ് .പ്രകാശവര്‍ഷങ്ങള്‍ അകലത്തില്‍ നില്‍ക്കുന്ന പല നക്ഷത്രങ്ങളുടെ സമൂഹം .പ്രധാനപ്പെട്ട പത്തു നക്ഷത്രങ്ങളും അവയില്‍ പലതിനും ഗ്രഹങ്ങളും .ഭൂമിയില്‍ നിന്നും ഏകദേശം 42 പ്രകാശ വര്ഷം അകലെ .(അതായത് അനിഴം നക്ഷത്രത്തില്‍ ഒരാള്‍ ജനിച്ചു എന്ന് പറയുമ്പോള്‍ നാം കാണുന്ന അനിഴം അതിന്റെ 42 വര്ഷം മുമ്പുള്ള സ്ഥാനത്താണ് ഉള്ളത് .അത് ഇപ്പോള്‍ നാം കാണുന്ന സ്ഥാനത്താണ് എന്ന് ധരിച്ച്, അതനുസരിച്ചാണ് ജാതകം ഗണിക്കുന്നത് .)
    അതിനാല്‍ അനിഴം എന്ന് ഉത്തരം വരണമായിരുന്നെങ്കില്‍ “ജ്യോതിഷപ്രകാരമുള്ള ഒരു നക്ഷത്രം”എന്ന് ചോദ്യം വന്നിരുന്നെങ്കില്‍ നന്നായിരുന്നു. കാരണം സൂര്യന്‍ ,ആല്ഫാ സെഞ്ചുറി എന്നൊക്കെ പറയുന്നതുപോലെയുള്ള ഒറ്റ നക്ഷത്രമല്ല അനിഴം .
    4 . പാരത്രികം എന്ന് പറഞ്ഞാല്‍ സ്വര്‍ഗീയം എന്ന് അര്‍ഥം വരുമോ ?
    പരത്ര= മറ്റൊരിടത്ത് ,അന്യലോകത്ത് .അതിനെ സംബന്ധിക്കുന്നത് പാരത്രികം .
    ഇഹം=ഇവിടെ,ഈലോകത്ത് (ഭൂമിയില്‍ )ഇഹം അല്ലാത്തതെല്ലാം പരം .അതായത് സ്വര്‍ഗ്ഗവും നരകവും ഉള്‍പ്പെടെയുള്ള പതിമൂന്നു ലോകങ്ങളും പരലോകങ്ങള്‍ ആണ് .(അതലം,വിതലം,സുതലം, രസാതലം,തലാതലം,മഹാതലം,പാതാളം. ഭുവര്‍ലോകം,സ്വര്‍ലോകം,മഹര്‍ലോകം,ജനലോകം,തപോലോകം,സത്യലോകം)
    5 . ഗുരുദേവ കൃതി – കുണ്ഡലിനിപ്പാട്ട് ശരി .
    **********
    ഈ തെറ്റുകളൊന്നും പദപ്രശ്ന നിയമമനുസരിച്ച് തെറ്റാണെന്ന് പറയുക വയ്യ .
    സൂചനയില്‍ നിന്ന് ഉത്തരം കിട്ടിയാല്‍ മതിയല്ലോ .അങ്ങനെയാണെങ്കില്‍ ശരി .

  • ബാലചന്ദ്രന്‍

    ചേച്ചിയുടെ സുഖ ചികിത്സ കഴിഞ്ഞു തിരിച്ചെത്താറായില്ലേ .
    സുഖചികിത്സ സുഖകരമാകട്ടെ എന്നാശംസിക്കുന്നു .

  • reshmi

    4 A
    6 A
    31 B ?

  • ബാലചന്ദ്രന്‍

    @RESHMI
    4A-http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82

    6A-http://malayalam.oneindia.in/news/2010/01/07/kerala-bus-strike-government-imposes-esma.html

    31 B-http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%97%E0%B5%8D%E2%80%8C%E0%B4%AD%E0%B4%9F%E0%B5%BB

  • http://na മുജീബുര്‍ റഹ്മാന്‍

    Balan Mash,
    വിശദീകരണങള്‍ക്കു നന്ദി പുതിയ അറിവുകള്ക്കും .

  • reshmi

    Balan master,

    Thanks. Got everything.

  • ജലജ

    >>>>>വിവേകും ജലജേച്ചിയും കളിക്കാത്തതു കൊണ്ട് അങ്ങനെ എനിക്കും ഒരു ഒന്നാം റാങ്ക്
    ഷണ്മുഖപ്രിയ,
    അതു കലക്കി. ഈ രണ്ടാം കുരുക്ഷേത്രത്തില്‍ ഒരെണ്ണത്തില്‍ പോലും ഞാന്‍ ഒന്നാമതെത്തിയിട്ടില്ലല്ലോ. :)

  • Rida

    2A – 2nd letter
    27 A

    Clue pls…

  • vivek

    2a നായാട്ടുകാരിലുണ്ട്

    27a ഗുല്‍മാര്‍ഗ് ഈ ജില്ലയിലാണ്