ഇക്കൊല്ലത്തെ കുട്ടികളുടെ പദപ്രശ്നമത്സരത്തിലെ അവസാനത്തെ കളിയിലേക്കു സ്വാഗതം.
ഇതുവരെയുള്ള മത്സരങ്ങളില്‍ നിങ്ങളോരോരുത്തരും വളരെ സമര്‍ത്ഥമായിത്തന്നെ കളിച്ചു. നെല്ലിയും , ശ്രീയും , വര്‍ഷയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ്. അവരവരുടെ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുന്നതോടൊപ്പം പുതിയ അറിവുകള്‍ നേടുന്നതിലും ഈ പദപ്രശ്നങ്ങള്‍ നിങ്ങളെ സഹായിച്ചിട്ടുണ്ടാകുമെന്നും കരുതട്ടെ. ഈ അവസാന പദപ്രശ്നം ഏറ്റവും ലളിതമാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. . പ്രത്യേകിച്ചും ബാലരമ , ബാലഭൂമി ആദിയായ ബാല പ്രസിദ്ധീകരണങ്ങളും , അനുബന്ധ അമര്‍ചിത്രകഥകളും വായിച്ചിട്ടുള്ളവര്‍ക്ക്. അടുത്തവര്‍ഷം ഇതു പോലെ വീണ്ടും മഷിത്തണ്ട് നിങ്ങള്‍ക്കു അവസരം തരും , തരട്ടെ എന്ന പ്രാര്‍ത്ഥനയോടെ, പങ്കെടുക്കുന്ന എല്ലാകുട്ടികള്‍ക്കും എല്ലാ ഭാവുകങ്ങളും നേരുന്നു.
എന്നു സുരേഷ് മാമന്‍.
സുരേഷ്
കുട്ടികളുടെ പദപ്രശ്നമായതിനാലും , ഈ ഗ്രൂപ്പിലെ അവസാനമത്സരമായതിനാലും
ശൂ……………………ശ് റ് …………………………..ഠും ………
മത്താപ്പും പൂത്തിരിയും പടക്കവും ഒക്കെ യുള്ള ഒരു കലാശ വെടിക്കെട്ടു തന്നെ നടക്കട്ടെ അല്ലെ കുട്ടികളേ.
ജലജ
സുരേഷ്,
ശ്രീ കുട്ടിയായിരുന്നത് കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നെന്ന് തോന്നുന്നു. മുമ്പ് ബ്ലോഗുലകത്തില്‍ കറങ്ങിനടന്നിരുന്ന സമയത്ത് ഞാനീ ശ്രീയെ അവിടെക്കണ്ടിട്ടുണ്ട്. ശ്രീയുടെ പ്രൊഫൈല്‍ നോക്കൂ.
സുരേഷ്
കുട്ടികള്‍ രണ്ടുതരമില്ലേ ചേച്ചീ – വയസ്സുകൊണ്ടു ചെരുപ്പമായവരും , മനസ്സില്‍ കുറ്റിത്തം സൂക്ഷിക്കുന്നവരും . സാരമില്ല. കുട്ടികളല്ലാത്തവര്‍ കളിച്ചു കുട്ടികളുടെ അവസരം നഷ്ടപ്പെടുത്തുന്നുവെങ്കില്‍ കഷ്ടം എന്നല്ലാതെന്തു പറയാന്‍.
നെല്ലി
സുരേഷ് മാമന് ,
അമ്മ സഹായിച്ചത് കൊണ്ടാണ് എനിക്ക്
ഒന്നാമത് എത്താന്‍ കഴിഞ്ഞത് .
മലയാളം ടൈപ്പ് ചെയ്യാന്‍ അമ്മ
എന്നെ നേരത്തെ തന്നെ പഠിപ്പിച്ചിരുന്നു.
കുട്ടികള്‍ക്ക് വേണ്ടിയുള്ള പേജില്‍ കുട്ടികള്‍ ആരും ഒന്നും എഴുതിയിട്ടില്ല
എന്ന് അമ്മ പറഞ്ഞപ്പോള്‍ തോന്നി ഒന്ന് എഴുതിയാലോന്ന് .
ശരിയാവുമോ എന്ന് അറിയില്ല .
പദപ്രശ്നം എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു .
എല്ലാവര്‍ക്കും നന്ദി.
അക്ഷരത്തെറ്റ് ഇല്ലല്ലോ അല്ലെ .
ജലജ
സ്വാഗതം നെല്ലി.
എഴുതിയത് നന്നായിട്ടുണ്ടല്ലോ.
ജലജ
കുട്ടികളുടെ പ്രൊഫൈലില്‍ സ്കൂളിന്റെ പേരെഴുതണമെന്ന് ഒരു നിബന്ധന വച്ചിരുന്നെങ്കില്‍ നന്നായിരുന്നേനെ.
സുരേഷ്
congrats nelli.
ജലജ
അഡ്‌മിന്‍, സുരേഷ്,
സൂചന 3Bശരിയാണോ എന്ന് നോക്കൂ.
mals
22u
25u
ജലജ
മാല്‍സ്,
22യു. രോമശന്‍ എന്നും പാഠഭേദമുണ്ട്.
25യു അഷ്ടഗിരികളില്‍ ഒന്നാണ്. മഷിത്തണ്ട് നിഘണ്ടുവില്‍ നോക്കൂ.
വിജയാശംസകള്‍!!!
mals
THANK YOU AUNTY
സുരേഷ്
jalaja chechi,
3b – error is regretted. sincere apologies.
Suresh
സുരേഷ്
3ബി. പൂതനയും താടകയും തമ്മില്‍ മാറിപ്പോയതാണ്. over confidence കാരണം പറ്റിയ അബദ്ധം. ലിങ്കുകള്‍ ആവശ്യത്തിനുണ്ടായതിനാല്‍ അതാരെയും ബുദ്ധിമുട്ടിച്ചില്ല എന്നു കരുതുന്നു. ഇതിന്റെ പൂറ്ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു.
സുരേഷ്
അങ്ങിനെ താടകക്ക് സ്വന്തം അസ്തിത്വം തിരിച്ചു കിട്ടി.
ജലജ ചേച്ചിക്കു (താടകയുടെ) ഒരായിരം നന്ദി.
About
ഉത്തരം വെളിപ്പെടുത്താതെ പദപ്രശ്നത്തെ പറ്റി ചര്‍ച്ച ചെയ്യാം.
+സംഭാവന ചെയ്യാന്‍ താത്പര്യമുള്ളവര്‍ ആണെങ്കില്‍ ഇവിടെ സന്ദര്‍ശിക്കുക
+ സമ്മാനം സ്പോണ്സര് ചെയ്യുവാന്‍ താത്പര്യമുള്ളവര്‍ അറിയിക്കുക.
+ പരാതികളും ലോഗിന്‍ പ്രശ്നങ്ങളും ഉള്ളവര്‍ അറിയിക്കുക
വിലാസം cwadmin [at] mashilabs (dot) us